Contents

Displaying 23191-23200 of 24978 results.
Content: 23624
Category: 18
Sub Category:
Heading: പൈങ്ങോട്ടൂർ സെൻ്റ് ജോസഫ് സ്‌കൂളിൽ നിയമവിരുദ്ധമായി നിസ്‌കാര സൗകര്യം ആവശ്യപ്പെട്ടു നടത്തുന്ന നീക്കങ്ങൾ ദുരൂഹം: കോതമംഗലം രൂപത
Content: കോതമംഗലം: നിസ്‌കാര സ‌ഥലത്തിന് അവകാരം ഉന്നയിച്ച് മുവാറ്റുപുഴ നിർമ്മല കോളേജിൽ അരങ്ങേറിയ വിവാദങ്ങൾക്ക് ശേഷം കോതമംഗലം, പൈങ്ങോട്ടൂരുള്ള സെൻ്റ് ജോസഫ് ഹയർസെക്കൻഡറി സ്‌കൂളിലെ രണ്ടു വിദ്യാർത്ഥിനികളും അവരുടെ മാതാപിതാക്കളും സമാനമായ ആവശ്യങ്ങൾ ഉന്നയിച്ച് അനാവശ്യ വിവാദം സൃഷ്ടിച്ച് മാതൃകാപരമായി പ്രവർത്തിക്കുന്ന സ്‌കൂളിൻറെ സുഗമമായ നടത്തിപ്പിന് തടസ്സം ഉണ്ടാക്കുന്നത് പ്രതിഷേധാർഹമാണെന്ന് കോതമംഗലം രൂപത. പരസ്യമായ മതാചാരങ്ങൾ ഇത്തരത്തിൽ അനുവദിക്കാനാവില്ലെന്ന് കുട്ടികളെയും അവരുടെ മാതാപിതാക്കളെയും പ്രധാനധ്യാപിക അറിയിക്കുകയും ചെയ്തതാണ്. തുടർന്നുള്ള ദിവസങ്ങളിലും ഇത് ആവർത്തിച്ചപ്പോൾ മാതാപിതാക്കളെ വിളിച്ച് കേരളത്തിലെ പൊതുവിദ്യാഭ്യാസ നിയമങ്ങളും, ഭരണഘടന അനുവദിക്കുന്ന ന്യൂനപക്ഷ അവകാശങ്ങളും അടിസ്‌ഥാനമാക്കിയുള്ള മാനേജ്മെൻ്റിൻ്റെ നിലപാട് വ്യക്തമാക്കി. ഈ വിഷയത്തിൽ കത്തോലിക്കാ മാനേജ്‌മെൻ്റ് സ്‌കൂളുകളുടെ എക്കാലത്തെയും നിലപാട് നിയമാനുസൃതവും വ്യക്തമാണ്. മത ന്യൂനപക്ഷ സ്ഥാപനങ്ങൾ എന്ന നിലയിൽ കത്തോലിക്കാ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ ക്രൈസ്‌തവ വിശ്വാസവും സംസ്‌കാരവും പൈതൃകവും നിയമാനുസൃതമായി പരിരക്ഷിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പു തരുന്നുണ്ട്. എന്നാൽ മുസ്ളീം വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് Kt (Kerala Education Rules) അനുസരിച്ച് പൊതുവിദ്യാലയങ്ങളിൽ സർക്കാർ അനുവദിച്ചിട്ടുള്ള ആരാധന സമയ ക്രമീകരണം വെള്ളിയാഴ്‌ചകളിൽ ഉച്ചക്ക് രണ്ടുമണിക്കൂർ വരെ എന്നതാണ്. ഈ സൗകര്യം കുട്ടികൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. നിയമാനുസൃതമല്ലാത്ത മറ്റു ക്രമീകരണങ്ങളും പതിവായി പുറത്തു പോകാൻ അനുവാദം നൽകുന്നതും സ്‌കൂളിൻ്റെ പൊതുസമയക്രമം അച്ചടക്കം കൂട്ടികളുടെ സുരക്ഷ എന്നിവയെ ബാധിക്കുന്നതിനാലും കൂടാതെ സമൂഹത്തെ ഗുരുതരമായി കാർന്നു തിന്നുകൊണ്ടിരിക്കുന്ന മയക്കു മരുന്ന് മാഫിയയുടെ ഭീഷണി സംബന്ധിച്ച് പോലീസ്‌ അധികാരികളുടെ മൂന്നറിയിപ്പ് നിലനിൽക്കുന്നതിനാലും നിയമാനുസൃതമല്ലാത്ത ആനുകൂല്യങ്ങൾ ക്രൈസ്‌തവ മാനേജ്‌മെൻ്റിന് കീഴിലുള്ള എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകാനാവില്ല. ക്രൈസ്‌തവ സഭകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മേൽ നിരന്തരം ഉയരുന്ന ഇത്തരം ഭീഷണികൾ മതേതര സമൂഹത്തിന് ചേർന്നതല്ല. സമൂഹത്തിൽ നിലനിൽക്കുന്ന മതസൗഹാർദ്ദവും സമാധാന അന്തരീക്ഷവും വിദ്യാലയങ്ങളിലെ അച്ചടക്കവും നശിപ്പിക്കുന്ന യാതൊരു തരത്തിലുള്ള കടന്നു കയറ്റങ്ങളും അംഗീകരിക്കാനാവില്ല എന്ന് കത്തോലിക്കാ കോൺഗ്രസ്, കോതമംഗലം രൂപത ജാഗ്രത സമിതി എന്നിവർ സംയുക്ത പ്രസ്‌താവനയിൽ അറിയിച്ചു.
Image: /content_image/India/India-2024-08-13-08:21:07.jpg
Keywords: കോതമംഗലം
Content: 23625
Category: 1
Sub Category:
Heading: യൂറോപ്യൻ യൂണിയന്റെ അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് നോയൽ ട്രെനർ ദിവംഗതനായി
Content: ഡബ്ലിന്‍: 2023 മുതൽ യൂറോപ്യൻ യൂണിയൻ്റെ അപ്പസ്തോലിക് ന്യൂൺഷ്യോയായി സേവനമനുഷ്ഠിച്ച ഐറിഷ് ആർച്ച് ബിഷപ്പ് നോയൽ ട്രെനർ ദിവംഗതനായി. 73-ാം വയസ്സായിരിന്നു. ഹൃദയാഘാതത്തെ തുടർന്നായിരിന്നു അന്ത്യം. സുവിശേഷ പ്രഘോഷണത്തിനും ദുർബലരായവരുടെ അജപാലന പരിപാലനത്തിനും സഭയുടെ സാമൂഹിക ദൗത്യത്തിനുമായി തൻ്റെ ജീവിതം തുടർച്ചയായി സമർപ്പിക്കുകയും ചെയ്തു വ്യക്തിയായിരിന്നു ആർച്ച് ബിഷപ്പ് നോയൽ ട്രെനറെന്ന് ഡൗൺ ആൻഡ് കോണർ ബിഷപ്പ് അലൻ മക്ഗുകിയൻ പറഞ്ഞു. 1950ലെ ക്രിസ്മസ് ദിനത്തിൽ കൗണ്ടി മൊനാഗനിലാണ് ട്രെനർ ജനിച്ചത്. മേനൂത്തിലെ സെൻ്റ് പാട്രിക്സ് കോളേജിൽ പഠിച്ച അദ്ദേഹം 1976 ജൂൺ 13-ന് തിരുപട്ടം സ്വീകരിച്ചു. തുടർന്നുള്ള കാലയളവില്‍ മോനാഗനിലെ ക്യൂറേറ്റ്, ഹോസ്പിറ്റൽ ചാപ്ലെയിൻ, ക്ലോഗർ രൂപതാ കോർഡിനേറ്റർ എന്നീ നിലകളിൽ അദ്ദേഹം നിരവധി ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിച്ചു. 1989-ലാണ് യൂറോപ്യൻ യൂണിയൻ്റെ ബിഷപ്പ് കോൺഫറൻസുകളുടെ കമ്മീഷനിലേക്ക് അദ്ദേഹത്തെ ആദ്യമായി നിയമിക്കുന്നത്. 1993-ൽ അദ്ദേഹത്തെ സെക്രട്ടറി ജനറലായി നിയമിച്ചു. 2022-ൻ്റെ അവസാനത്തിൽ ന്യൂൺഷ്യോ ആയി നിയമിക്കപ്പെടുന്നതിന് മുമ്പ്, ഡൗൺ ആൻഡ് കോണർ രൂപതയുടെ അധ്യക്ഷനായി അദ്ദേഹം സേവനമനുഷ്ഠിച്ചിരിന്നു. 2022 നവംബർ 26-ന് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ അപ്പസ്തോലിക് ന്യൂൺഷ്യോയായി നിയമിക്കുകയായിരിന്നു.
Image: /content_image/News/News-2024-08-13-09:03:28.jpg
Keywords: യൂണിയ
Content: 23626
Category: 1
Sub Category:
Heading: വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി ഇറാൻ രാഷ്ട്രപതിയുമായി സംസാരിച്ചു
Content: ടെഹ്റാന്‍: ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം ഏറെ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഇറാന്റെ പുതിയ രാഷ്ട്രപതി മസൂദ് പെസെഷ്‌കിയാനുമായി, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ ഫോണിൽ സംസാരിച്ചു. ജൂലൈ 31ന് ടെഹ്‌റാനിൽ കൊല്ലപ്പെട്ട ഹമാസിൻ്റെ രാഷ്ട്രീയ നേതാവ് ഇസ്മായിൽ ഹനിയയുടെ മരണത്തിന് മറുപടിയായി ഇറാൻ ഇസ്രായേലിൽ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പ് വന്നതിനു പിന്നാലെയാണ്, കർദ്ദിനാൾ സമാധാനത്തിനുള്ള ആഹ്വാനവുമായി മുൻപോട്ടു വന്നത്. ഇന്നലെ ആഗസ്റ്റ് പന്ത്രണ്ടാം തീയതിയാണ് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പരോളിൻ, ഇറാന്റെ പുതിയ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ഫോണിൽ സംസാരിച്ചത്. യുദ്ധം രൂക്ഷമാകാനുള്ള സാധ്യതയെക്കുറിച്ചുള്ള പരിശുദ്ധ സിംഹാസനത്തിൻ്റെ ആശങ്ക പ്രകടിപ്പിക്കാനും, സംഭാഷണത്തിനും, ചർച്ചകൾക്കും, സമാധാനത്തിനും വേണ്ടി അഭ്യർത്ഥനകൾ നടത്തുന്നതിനും വേണ്ടിയാണ് പരിശുദ്ധ സിംഹാസനം ഇറാന്റെ പുതിയ രാഷ്ട്രപതിയെ വിളിച്ചതെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതിയുടെ പ്രവർത്തനങ്ങൾ എല്ലാം ശുഭകരമാകട്ടെയെന്ന് കർദ്ദിനാൾ ആശംസിച്ചു. എന്നാൽ അതേസമയം, നിലവിലുള്ള സാഹചര്യങ്ങളിന്മേൽ വത്തിക്കാൻ ഏറെ ഉത്ക്കണ്ഠയിലാണെന്ന യാഥാർഥ്യവും കർദ്ദിനാൾ പരോളിൻ പങ്കുവച്ചു. വത്തിക്കാൻ മാധ്യമ വക്താവ് മത്തേയോ ബ്രൂണിയാണ് ഇറാന്‍ പ്രസിഡന്റുമായുള്ള സംഭാഷണ വിവരം മാധ്യമപ്രവർത്തകരെ അറിയിച്ചത്. കഴിഞ്ഞ ബുധനാഴ്ച വത്തിക്കാനിൽ നടന്ന പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പയും മധ്യ പൂർവേഷ്യയിൽ നിലവിലിരിക്കുന്ന സാഹചര്യങ്ങളെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവച്ചിരുന്നു.
Image: /content_image/News/News-2024-08-13-09:47:44.jpg
Keywords: രാഷ്ട്രപതി
Content: 23627
Category: 11
Sub Category:
Heading: യുവ വചനപ്രഘോഷകൻ സാത്താൻ ആരാധകനുമായി നടത്തിയ സംഭാഷണം വൈറല്‍
Content: അമേരിക്കയിൽ കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ ഒരു മുഴുസമയ മിഷ്ണറിയാണ് ബ്രൈസ് ക്രോഫോർഡ്. അടുത്തിടെ ഹൈസ്കൂൾ ബിരുദം നേടിയ ശേഷം, താൻ എന്തുചെയ്യണം എന്നുള്ള ചോദ്യത്തിന് പ്രാർത്ഥനയ്ക്കു ശേഷം ലഭിച്ച ഉത്തരമാണ്; യേശുവിനെ പ്രഘോഷിക്കുക എന്നത്. ലോസ് ഏഞ്ചൽസിലെ തെരുവുകളിൽ മുഴുവൻ സമയ ശുശ്രൂഷ ചെയ്യാൻ കർത്താവ് ബ്രൈസിനെ വിളിച്ചു. ഈ അടുത്ത ദിവസം ഒരു സാത്താൻ ആരാധകനുമായി ഈ യുവ സുവിശേഷകൻ തെരുവിൽ വച്ച് നടത്തിയ സംഭാഷണവും പ്രാർത്ഥനയും ഇന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. തെരുവിൽ ക്രിസ്തുവിന്റ സുവിശേഷം പങ്ക് വയ്ക്കുന്ന ബ്രൈസ് ക്രോഫോർഡ് ഈ സംഭവം സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്തത് ലക്ഷക്കണക്കിന് ആളുകളാണ് കണ്ടുകഴിഞ്ഞത്. താൻ ഒരു സാത്താൻ ആരാധകനാണെന്നും, ചാഡ് എന്നാണ് തന്റെ പേരെന്നും സാത്താൻ ആരാധകൻ സ്വയം പരിചയപ്പെടുത്തുന്നു. സാത്താൻ ആരാധനയിലൂടെ തനിക്ക് ലഭിക്കുന്ന നേട്ടങ്ങളെക്കുറിച്ചും ചാഡ് വാചാലനാകുന്നു. ആശയ സംവാദത്തിന്റ ഒരു ഘട്ടത്തിൽ യേശുവിനെ ക്രൂശിക്കുകയല്ല ചുട്ടുകൊല്ലുകയാണ് വേണ്ടിയിരുന്നത് എന്ന് വരെ ചാഡ് പറയുന്നു. എന്നാൽ ഈ സമയമെല്ലാം സമാധാനത്തോടെ ചാഡിനെ ശ്രവിച്ച ബ്രൈസ് ക്രിസ്തുവിനെക്കുറിച്ച് വ്യക്തമായി പറയാൻ ശ്രമിച്ചു കൊണ്ട് സംഭാഷണം കൊണ്ടുവരുന്നു. തനിക്കാവശ്യമുള്ള കാര്യങ്ങൾ ദൈവത്തോട് ചോദിക്കാറുണ്ടെന്നും എന്നാൽ എനിക്കെന്താണോ ഏറ്റവും നന്മയായിട്ടുള്ളത് അത് ദൈവം കൃത്യസമയത്ത് ക്രമീകരിച്ചു തരുന്നുവെന്നും ക്രോഫോർഡ് പറയുന്നു. സാത്താൻ വന്നിരിക്കുന്നത് മോഷ്ടിക്കാനും, കൊല്ലാനും, നശിപ്പിക്കാനുമാണ് എന്ന് ബ്രൈസ് ക്രോഫോർഡ് ബൈബിളിനെ അടിസ്ഥാനമാക്കി പറയുന്നു. അതോടൊപ്പം യേശു ക്രിസ്തു ലോകത്തിലേക്ക് വന്നത് ജീവൻ ഉണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകുവാനും വേണ്ടിയാണെന്നും ചാഡിനോട് പറയുന്നു. താൻ കടന്നു വന്ന വഴികളെക്കുറിച്ചും, ക്രിസ്തു തനിക്കു നൽകുന്ന പ്രത്യാശയെക്കുറിച്ചും സംരക്ഷണത്തെക്കുറിച്ചുമെല്ലാം ക്രോഫോർഡ് ചാഡിനോട് പങ്കു വയ്ക്കുന്നു. ലോകത്തിലെ മറ്റു മതങ്ങളെക്കുറിച്ചും, അതിൽ നിന്നും എങ്ങിനെയാണ് ക്രിസ്തുവും ക്രിസ്ത്യാനിറ്റിയും വ്യത്യാസപ്പെട്ടിരിക്കുന്നത് എന്നും ക്രോഫോർഡ് വ്യക്തമാക്കിക്കൊടുക്കുന്നു. സംഭാഷണത്തിന്റ അവസാനം ചാഡിന്റ സമ്മതത്തോടെ അദ്ദേഹത്തിന്റ തോളിലും കയ്യിലും പിടിച്ചുകൊണ്ട് ക്രോഫോർഡ് യേശുനാമത്തിൽ അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു. സാത്താനിസ്റ്റ് യഥാർത്ഥ സത്യം മനസിലാക്കാനും അദ്ദേഹം അനുതപിക്കാനും വേണ്ടി ക്രോഫോർഡ് പ്രാർത്ഥിക്കുന്നു. സ്വപ്നങ്ങളിലൂടെയും ദർശനങ്ങളിലൂടെയും യേശുവേ നിന്നെ നീ അവന് വെളിപ്പെടുത്തണമേ എന്ന് ബ്രൈസ് ക്രോഫോർഡ് പ്രാർത്ഥനയിൽ പറഞ്ഞുകൊണ്ടാണ് പ്രാർത്ഥന അവസാനിപ്പിക്കുന്നത്. ഇത്തരത്തിലുള്ള അനേകരോട് ദിവസവും ബ്രൈസ് ക്രോഫോർഡ് സുവിശേഷം പങ്കുവയ്ക്കുന്നു. സുവിശേഷ വാക്യങ്ങൾ പ്രിന്റ് ചെയ്ത ടി ഷർട്ടുകൾ ധരിക്കുകയും വിതരണം ചെയ്യുകയും ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റ മിഷൻ നടത്തുന്നത്. ഇത്തരം ടി ഷർട്ടുകൾ ധരിക്കുന്നതിലൂടെ ആളുകളോട് സംവദിക്കാൻ ധാരാളം അവസരം തനിക്ക് കിട്ടുന്നുണ്ട് എന്ന് ക്രോഫോർഡ് പറയുന്നു. എല്ലാ ബുധനാഴ്ചയും , ഞായറാഴ്ചയും ക്രോഫോർഡും സുഹൃത്തുക്കളും രാത്രി മുഴുവൻ പ്രാർത്ഥനക്കായി ഒന്നിച്ചു കൂടുന്നു. മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണു കള്ളന്‍ വരുന്നത്. ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്കു ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമാണ് ( യോഹന്നാൻ 10: 10).
Image: /content_image/News/News-2024-08-13-10:11:46.jpg
Keywords: സാത്താ
Content: 23628
Category: 18
Sub Category:
Heading: "ക്രൈസ്തവരെ ലക്ഷ്യംവച്ചുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ അജണ്ടകൾ കേരളത്തിൽ വ്യാപിക്കുന്നതില്‍ ആശങ്ക"
Content: കൊച്ചി: ക്രൈസ്തവരെ ലക്ഷ്യംവച്ചുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ അജണ്ടകൾ കേരളത്തിൽ വ്യാപിക്കുന്നത് ആശങ്കപ്പെടുത്തുന്നുവെന്നും ഇതിൻ്റെ പിന്നിലെ രാജ്യാന്തര ഭീകരവാദ ഛിദ്രശക്തികളെ വെളിച്ചത്തു കൊണ്ടുവരാനും നിയമനടപടികളെടുക്കാനും കേന്ദ്ര സംസ്ഥാന സർക്കാർ സംവിധാനങ്ങൾ തയാറാകണമെന്നും കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്‌റ്റി കൗൺസിൽ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. ഭീകരവാദത്തിൻ്റെ ഉപകരണങ്ങളായി പുതുതലമുറയെ എറിഞ്ഞുകൊടുക്കാൻ ആരെയും അനുവദിക്കരുത്. മതസൗഹൃദ അന്തരീക്ഷം തകർക്കുന്ന തീവ്രവാദപ്ര വർത്തനങ്ങൾക്ക് വിദ്യാർഥികളെ കരുക്കളാക്കി പിന്നിൽ പ്രവർത്തിക്കുന്ന സാമൂഹ്യവിരുദ്ധരെ കണ്ടെത്താൻ സർക്കാർ തയാറാകണമെന്നും വി.സി. സെബാസ്റ്റ്യൻ പറഞ്ഞു. മൂവാറ്റുപുഴ നിർമല കോളജിലെ നിസ്‌കാര വിവാദത്തിനു ശേഷം ഇപ്പോൾ പൈങ്ങോട്ടൂർ സെന്റ് ജോസഫ്‌സ് സ്കൂ‌ളിലും സ്കൂ‌ൾ നിയമത്തിനു വിരുദ്ധമായി നിസ്ക്‌കാര സൗകര്യം നൽകണമെന്ന് ആവശ്യവുമായി ചിലർ വന്ന പശ്ചാത്തലത്തിലാണ് പ്രസ്താവന.
Image: /content_image/India/India-2024-08-14-08:30:03.jpg
Keywords: സ്കൂ
Content: 23629
Category: 1
Sub Category:
Heading: നിക്കരാഗ്വേയില്‍ കാരിത്താസിനും അഞ്ച് ക്രിസ്ത്യൻ പള്ളികള്‍ക്കും വിലക്കിട്ട് സര്‍ക്കാര്‍
Content: മനാഗ്വേ: ഏഴ് കത്തോലിക്ക വൈദികരുടെ നാടുകടത്തലിനും മറ്റ് രണ്ട് വൈദികരെയും അറസ്റ്റ് ചെയ്തു, ദിവസങ്ങള്‍ കഴിയുന്നതിന് മുന്‍പ് നിക്കരാഗ്വേൻ സ്വേച്ഛാധിപത്യ ഭരണകൂടം കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിന്റെയും അഞ്ച് ക്രിസ്ത്യൻ പള്ളികളുടെയും നിയമപരമായ പദവിയാണ് റദ്ദാക്കിയിരിക്കുന്നത്. മതഗൽപ രൂപതയുടെ കീഴിലുള്ള കാരിത്താസിനാണ് വിലക്കിട്ടിരിക്കുന്നത്. അഞ്ചു ക്രൈസ്തവ ദേവാലയങ്ങള്‍ക്കുള്ള അനുമതിയ്ക്കും വിലക്കിട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ശനി, ഞായർ ദിനങ്ങളിലായി രണ്ടു വൈദികരും ഒരു അജപാലന പ്രവർത്തകയും നിക്കരാഗ്വേയിൽ അകാരണമായി അറസ്റ്റ് ചെയ്യപ്പെട്ടിരിന്നു. എസ്തേലി രൂപതയിൽപ്പെട്ട “ഹെസൂസ് ദെ കരിദാദ്” ഇടവക വികാരിയായ വൈദികൻ ഫാ. ലെയോണെൽ ബൽമസേദ, പതിനൊന്നാം തീയതി ഞായറാഴ്ച മതഗൽപ രൂപതയുടെ കത്തീഡ്രൽ വികാരിയായ വൈദികൻ ഫാ. ഡെന്നീസ് മർത്തീനെസ് എന്നീവരെയാണ് പോലീസ് അകാരണമായി അറസ്റ്റുചെയ്തത്. കൂടാതെ മതഗൽപ രൂപതയിലെ അജപാലന പ്രവർത്തകയായ കാർമെൻ സയേൻസും ശനിയാഴ്ച അറസ്റ്റുചെയ്യപ്പെട്ടിരുന്നു. നേരത്തെ അറസ്റ്റു ചെയ്തു നാടുകടത്തിയ 7 വൈദികർ ഇക്കഴിഞ്ഞ ഏഴാം തീയതി റോമിലെത്തിയതിനു പിന്നാലെയാണ് പുതിയ അറസ്റ്റുകൾ. മതസ്വാതന്ത്ര്യവിരുദ്ധ നടപടികൾ നിക്കരാഗ്വയുടെ ഭരണകൂടം ഉടനടി അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഉന്നതസമിതിയുടെ കാര്യാലയം ആവശ്യപ്പെട്ടിരുന്നു.
Image: /content_image/India/India-2024-08-14-08:53:13.jpg
Keywords: നിക്കരാഗ്വേ
Content: 23630
Category: 1
Sub Category:
Heading: അംഗോളയിലെ ഒണ്ട്ജീവ രൂപതയില്‍ പുതുചരിത്രം; 14 വൈദിക വിദ്യാര്‍ത്ഥികള്‍ ഡീക്കന്‍ പട്ടം സ്വീകരിച്ചു
Content: ലുവാൻഡ: ആഫ്രിക്കന്‍ രാജ്യമായ അംഗോളയിലെ ഒണ്ട്ജീവ കത്തോലിക്കാ രൂപതയില്‍ ഒരേദിവസം ഡീക്കന്‍ പട്ടം സ്വീകരിച്ചത് 14 വൈദിക വിദ്യാര്‍ത്ഥികള്‍. ഒണ്ട്ജീവ രൂപതയിലെ ഔവർ ലേഡി ഓഫ് വിക്ടറി കത്തീഡ്രൽ ദേവാലയത്തില്‍ നടന്ന ചടങ്ങിൽ ബിഷപ്പ് പിയോ ഹിപുന്യാതി മുഖ്യകാര്‍മ്മികനായി. ദൈവത്തോടുള്ള പ്രതിബദ്ധതയിലും സഭയോടുള്ള സേവനത്തിലും ഉറച്ചു നില്‍ക്കുവാന്‍ നിയുക്ത ഡീക്കന്മാരോട് ബിഷപ്പ് ആഹ്വാനം ചെയ്തു. അഞ്ചു പതിറ്റാണ്ട് പഴക്കമുള്ള രൂപതയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയും അധികം വൈദിക വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് ഡീക്കന്‍ പട്ടം സ്വീകരിക്കുന്നത്. ശുശ്രൂഷ വേളയില്‍ ഡീക്കന്‍ പട്ടത്തിന്റെ പ്രാധാന്യം ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. ഡയക്കാണേറ്റ് സ്ഥാനപ്പേരോ മഹത്വമോ മായയോ അല്ല; അത് നിസ്വാർത്ഥ സേവനമാണ്. ശുശ്രൂഷിക്കപ്പെടാനല്ല, സേവിക്കാനും മറ്റുള്ളവർക്ക് വേണ്ടി തൻ്റെ ജീവൻ നൽകാനും വന്ന ക്രിസ്തുവിൻ്റെ അനുകരണത്തെക്കുറിച്ചാണ് അത് സൂചിപ്പിക്കുന്നത്. ഡീക്കൻ പദവിയിലുള്ള ഒരാള്‍ ക്രിസ്തു ദാസൻ്റെ അടയാളവും പ്രതീകവുമാണ്. നീതിയുടെ പാതയിൽ നിന്ന് വ്യതിചലിക്കരുതെന്നും ദൈവത്തിനും സമൂഹങ്ങൾക്കും സന്തോഷത്തോടെ ജീവിതം സമർപ്പിക്കാനും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. എട്ട് ലക്ഷത്തോളം കത്തോലിക്ക വിശ്വാസികളാണ് രൂപതയിലുള്ളത്.
Image: /content_image/News/News-2024-08-14-16:16:54.jpg
Keywords: ഡീക്ക
Content: 23631
Category: 18
Sub Category:
Heading: മാർ ജോസഫ് ഇരിമ്പൻ മൂന്നാം അനുസ്മരണ പദയാത്രയും വയനാട് അനുസ്മരണയോഗവും നടന്നു
Content: പാലക്കാട്‌: പാലക്കാട്‌ രൂപതയുടെ പ്രഥമ മെത്രാന്‍ മാർ ജോസഫ് ഇരിമ്പൻ പിതാവിന്റെ ഇരുപത്തിയേഴാം ചരമ വാർഷികത്തോട് അനുബന്ധിച്ചു മൂന്നാം പദയാത്ര നടത്തി. പ്രളയ ദുരന്തത്തിലൂടെ കടന്നു പോകുന്ന വയനാട്ടിലെ ജനങ്ങളോടൊപ്പം എന്ന മുദ്രാവാക്യം ഉയർത്തി അനുസ്മരണയോഗവും പാലക്കാട്‌ കത്തീഡ്രൽ പള്ളിയിൽ നടന്നു. പാലക്കാട്‌ സാഞ്ചോ ടവറിൽ നിന്ന് ആരംഭിച്ച പദയാത്ര പാലക്കാട്‌ രൂപത ചാൻസലർ റവ. ഫാ. ഗിൽബെർട്ട് എട്ടൊന്നിൽ ഫ്ലാഗ് ഓഫ്‌ ചെയ്തു. തുടർന്ന് മാർ ജോസഫ് ഇരിമ്പൻ പിതാവിന്റെ ഭൗതിക ശരീരം അടക്കം ചെയ്ത കത്തീഡ്രൽ പള്ളിയിൽ വെച്ച് പിതാവിനെ കുറിച്ചുള്ള ഓർമ്മകൾ പാലക്കാട്‌ രൂപത ജ്യുഡീഷൽ വികാരി റവ. ഫാ. ജോസ് പൊൻമാണി നടത്തി. പിതാവ് കാലഘട്ടത്തിന്റെ ജീവിക്കുന്ന വിശുദ്ധനായിരുന്നു എന്ന് അദ്ദേഹം അനുസ്മരണ പ്രസംഗത്തിൽ ഓർമിച്ചു. പാലക്കാട്‌ രൂപത അധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പിതാവിന്റെ മുഖ്യകാർമ്മികത്തിൽ മാർ ജോസഫ് ഇരിമ്പൻ പിതാവിനെ അനുസ്മരിച്ചു ദിവ്യബലി അർപ്പിച്ചു. നമുക്കുള്ള സ്വർഗീയ മദ്ധ്യസ്ഥനാണ് ഇരിമ്പൻ പിതാവെന്ന് അദ്ദേഹം അനുസ്മരിച്ചു. വികാരി ജനറാൽ ഫാ. ജീജോ ചാലക്കൽ, കത്തീഡ്രൽ വികാരി ഫാ. ജോഷി പുലിക്കോട്ടിൽ, മാതൃവേദി ഡയരക്ടർ ഫാ. ബിജു കല്ലിങ്കൽ, ഫാ. ജോസ് കണ്ണമ്പുഴ എന്നിവർ സഹ കർമികരായി. വിശുദ്ധ ബലിക്കുശേഷം ഇരിമ്പൻ പിതാവിന്റെ കബറിടത്തിൽ ഒപ്പീസും ചൊല്ലി. ആയിരങ്ങൾ അണിചേർന്ന പദയാത്രയിലും വിശുദ്ധ ബലിയിലും നിരവധി വൈദികരും സിസ്റ്റർസും പങ്കുചേർന്നു. പാലക്കാട്‌ രൂപതയിലെ വിവിധ സംഘടനകളുടെ ഡയരക്ടർമാരായ ഫാ. ജിതിൻ വേലിക്കകത്ത്, ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ, ഫാ. ബിജു കല്ലിങ്കൽ, ഫാ. ജിതിൻ ചെറുവത്തൂർ, ഫാ. ജോബിൻ മേലേമുറിയിൽ, ഫാ. അഖിൽ കണ്ണമ്പുഴ, രൂപത പി. ആർ. ഒ ഫാ. ജോബി കാച്ചപ്പിള്ളി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Image: /content_image/India/India-2024-08-14-16:42:36.jpg
Keywords: പാലക്ക
Content: 23632
Category: 18
Sub Category:
Heading: ഔദ്യോഗികം; ചെമ്പേരി ലൂർദ് മാതാ ഫൊറോന പള്ളിയെ ബസിലിക്കയായി പ്രഖ്യാപിച്ചു
Content: ചെമ്പേരി: അഭിവന്ദ്യ പിതാക്കന്മാരുടെയും നൂറുകണക്കിന് വിശ്വാസികളുടെയും സാന്നിധ്യത്തില്‍ ചെമ്പേരി ലൂർദ് മാതാ ഫൊറോന പള്ളിയെ ബസിലിക്കയായി പ്രഖ്യാപിച്ചു. സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഔപചാരിക പൊന്തിഫിക്കൽ കുർബാന മധ്യേ ബസിലിക്കയായി പ്രഖ്യാപി ച്ചുകൊണ്ടുള്ള മാർപാപ്പയുടെ ഔദ്യോഗിക സന്ദേശം വായിച്ചു. കരഘോഷത്തോടെയും ചെമ്പേരി മാതാവിൻ്റെ ഗാനാലാപനത്തോടെയുമാണ് വിശ്വാസികൾ മാർപാപ്പയുടെ സന്ദേശത്തെ വരവേറ്റത്. ബസിലിക്കയാണെന്ന് സൂചിപ്പിക്കുന്നതിൻ്റെ അടയാളമായ മഞ്ഞയും ചുവപ്പും (പരമ്പരാഗത പേപ്പൽ നിറങ്ങൾ) വരകളാൽ രൂപകല്‌പന ചെയ്‌ത പട്ടുമേലാപ്പിന്റെ കുട കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ ആശീർവദിച്ച് ദേവാലയത്തിനുള്ളിൽ പ്രതിഷ്ഠിച്ചു. മാർപാപ്പയുമായുള്ള സഭയുടെ ബന്ധത്തെ സൂചിപ്പിക്കാൻ ബസിലിക്കയിൽ ഒരു തൂണിൽ ഘടിപ്പിച്ചിരിക്കുന്ന മണികളുടെ ആശീർവാദവും പ്രതിഷ്ഠാകർമവും ബത്തേരി ബിഷപ്പ് ജോസഫ് മാർ തോമസ് നിർവഹിച്ചു. ബസിലിക്കയുടെ ചുമതലക്കാരനായി റെക്ടർ എന്ന പദവിയിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ടിന് സൂർപ്ലസും ഊറാലയും തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി വിശുദ്ധ കുർബാന മധ്യേ നല്കി. മാർ ജോർജ് വലിയമറ്റം, മാർ ജോർജ് ഞറളക്കാട്ട്, കണ്ണൂർ ബിഷപ് ഡോ. അല ക്സ് വടക്കുംതല, ബൽത്തങ്ങാടി ബിഷപ്പ് മാർ ലോറൻസ് മുക്കുഴി, മാണ്ഡ്യ ബിഷപ്പ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം എന്നിവർ സഹകാർമികരായിരുന്നു. 1948ൽ സ്ഥാപിതമായ ചെമ്പേരി ഇടവക പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് ഒരുങ്ങുമ്പോഴാണ് ബസിലിക്ക പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. നിലവിൽ 12 ഇടവകകളുള്ള ഫൊറോനയാണ് ചെമ്പേരി. നൂറിലധികം വൈദികരും മുന്നൂറിലധികം സിസ്റ്റേഴ്സും ചെമ്പേരി ഇടവകയിൽനിന്ന് ദൈവവിളി സ്വീകരിച്ചിട്ടുണ്ട്. മാർപാപ്പയുടെ പള്ളി എന്ന പദവിയാണ് ഒരു ദേവാലയത്തെ ബസിലിക്ക പദവിയിലേക്ക് ഉയർത്തുമ്പോൾ ലഭിക്കുന്നത്. മാർപാപ്പ ഒരു സ്ഥലം സന്ദർശിക്കു മ്പോൾ ബസിലിക്കയിൽ വച്ചാണ് ദൈവജനത്തോടു സംസാരിക്കുന്നത്. ഇന്ത്യയിൽ മൈനർ ബസിലിക്ക പദവിയിലേക്ക് ഉയർത്തപ്പെട്ട 32 ദേവാലയങ്ങളുണ്ട്. ലത്തീൻ സഭയിൽ 27 എണ്ണവും സീറോ മലങ്കര സഭയിൽ ഒന്നും സീറോമലബാർ സഭയിൽ നാല് ബസിലിക്കകളുമാണ് നിലവിലുള്ളത്.
Image: /content_image/India/India-2024-08-15-14:47:04.jpg
Keywords: ബസിലിക്ക
Content: 23633
Category: 1
Sub Category:
Heading: മലയാളം ഉള്‍പ്പെടെ 25-ല്‍ അധികം ഭാഷകളില്‍ ഓഡിയോ & ടെക്സ്റ്റ് ബൈബിൾ ആപ്ലിക്കേഷന്‍; BibleOn പുതിയ വേര്‍ഷന്‍ പുറത്തിറക്കി
Content: കൊച്ചി: മലയാളം ഉള്‍പ്പെടെ ഇരുപത്തിയഞ്ചിൽ അധികം ഭാഷകളില്‍ ബൈബിള്‍ വായിക്കാനും കേൾക്കാനുമുള്ള “ബൈബിൾഓൺ” (BibleOn) ആപ്ലിക്കേഷന്‍റെ പുതിയ വേര്‍ഷന്‍ പുറത്തിറക്കി. ആന്‍ഡ്രോയ്ഡിലും,ആപ്പിള്‍ അപ്ലിക്കേഷന്‍സിലും ലഭ്യമാക്കിയിട്ടുണ്ട്. ഇത്രയധികം ഭാഷകളില്‍ കത്തോലിക്ക ബൈബിള്‍ ലഭിക്കുന്ന ഒരു മൊബൈല്‍ ആപ്പ് ആദ്യമായിട്ടാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇംഗ്ലീഷ് , ഹിന്ദി, മലയാളം, കന്നഡ, ബംഗ്ലാ, ആസ്സാമീസ് തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ ഭാഷകളോടൊപ്പം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നിരവധി ഗോത്ര ഭാഷകളിലും, നേപ്പാളി, ലാറ്റിൻ ഭാഷകളിലും, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ മലഗച്ച ഭാഷയിലും ബൈബിള്‍ റെക്കോര്‍ഡ് ചെയ്തു ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വായിക്കാനും കേള്‍ക്കാനും കഴിയുന്ന വിധത്തിൽ ഗ്രന്ഥ രൂപത്തിലും, ഓഡിയോ രൂപത്തിലുമുള്ള ബൈബിൾ മൊബൈല്‍ ആപ്പായാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. "ലോകം മുഴുവൻ ദൈവവചനം എത്തിക്കുക" എന്ന ലക്ഷ്യത്തോടുകൂടി രണ്ടായിരത്തോളം ഭാഷകളിലുള്ള ബൈബിളിന്റെ പകര്‍പ്പുകളും അവയുടെ ശബ്ദരേഖകളും ഉള്‍കൊള്ളാവുന്ന രീതിയില്‍ ആണ് ഈ മൊബൈല്‍ അപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. നിയമപരമായ വിലക്കുകളുള്ള രാജ്യങ്ങളിലും ലിപിയില്ലാത്ത ഭാഷകളിലും ദൈവവചനം എത്തിക്കുക എന്ന മിഷ്ണറി ആശയത്തില്‍നിന്നാണ് ഈ മൊബൈല്‍ ആപ്പിന്റെ പിറവി. ഒരു അദ്ധ്യായം കഴിയുമ്പോൾ അടുത്ത അദ്ധ്യായം ഓട്ടോപ്ലേ മോഡിൽ വരുന്ന ക്രമത്തിലും, കേൾവി സമയം ഇഷ്ടാനുസരണം ക്രമപെടുത്തുവാനും, പ്ലെയിംഗ് സ്പീഡ് കൂട്ടുകയും കുറക്കുകയും, ഇന്റർനെറ്റ് സൗകര്യം ലഭ്യമല്ലെങ്കിലും ഒരിക്കൽ ഡൗണ്ലോഡ് ചെയ്ത ഭാഷയിൽ വീണ്ടും വായിക്കാനും കേൾക്കാനുമുള്ള സംവിധാനവും, ഓരോരുത്തർക്കും ആകർഷകമായ രീതിയിൽ വചനം ചിത്രങ്ങളോട് ഒപ്പം പങ്കുവയ്ക്കുവാനുള്ള സൗകര്യവും, പല ഭാഷകളിലുള്ള ബൈബിൾ ഒരേസമയം താരതമ്യം ചെയ്ത് വായിക്കാനും, കാറിലെ ഓഡിയോ സംവിധാനവുമായി ബന്ധിപ്പിക്കാനുള്ള സൗകര്യവും ഈ ആപ്പിൽ ലഭ്യമാണ്. - ഈ മൊബൈൽ ആപ്ലിക്കേഷൻ താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴിയോ ക്യു ആർ കോഡ് സ്കാൻ ചെയ്തോ നിങ്ങളുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. ▛ {{ ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ പ്ലെസ്റ്റോര്‍ ലിങ്ക്: ‍-> https://play.google.com/store/apps/details?id=com.eloitinnovation.theholybibleintongues&hl=en_IN }} ▛ {{ ഐ ഫോണില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ആപ്പിള്‍ സ്റ്റോര്‍ ലിങ്ക്: ‍-> https://apps.apple.com/in/app/bibleon-holy-bibles-audio/id6444095813 }} ▛ {{ വെബ്സൈറ്റ് ലിങ്ക്: ‍-> https://bibleon.app/ }} ഓഡിയോ ആൻഡ് ടെക്സ്റ്റ് ബൈബിള്‍ ലഭ്യമാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച സലേഷ്യന്‍ സമൂഹാംഗമായ ഫാ. ജോസുകുട്ടി മഠത്തിപ്പറമ്പിലിനും തോംസണ്‍ ഫിലിപ്പിനും കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ (സിസിബിഐ) യുടെ ക്രിയേറ്റീവ് ബൈബിള്‍ മിനിസ്ട്രി അവാര്‍ഡ് നേരത്തെ ലഭിച്ചിരിന്നു. ഫാ. ജോസുകുട്ടി എസ്‌ഡി‌ബി രൂപകല്പനചെയ്ത ‘ഹോളി ബൈബിള്‍ ഇന്‍ ടങ്‌സ്’ (Holy Bible In Tounges) എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തോംസണ്‍ ഫിലിപ്പിന്റെ നേതൃത്വത്തില്‍ ഇലോയിറ്റ് ഇന്നവേഷന്‍സ് ആണ് വികസിപ്പിച്ചെടുത്തത്.
Image: /content_image/News/News-2024-08-15-15:43:46.jpg
Keywords: ആപ്ലി