category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingയൂറോപ്യൻ യൂണിയന്റെ അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് നോയൽ ട്രെനർ ദിവംഗതനായി
Contentഡബ്ലിന്‍: 2023 മുതൽ യൂറോപ്യൻ യൂണിയൻ്റെ അപ്പസ്തോലിക് ന്യൂൺഷ്യോയായി സേവനമനുഷ്ഠിച്ച ഐറിഷ് ആർച്ച് ബിഷപ്പ് നോയൽ ട്രെനർ ദിവംഗതനായി. 73-ാം വയസ്സായിരിന്നു. ഹൃദയാഘാതത്തെ തുടർന്നായിരിന്നു അന്ത്യം. സുവിശേഷ പ്രഘോഷണത്തിനും ദുർബലരായവരുടെ അജപാലന പരിപാലനത്തിനും സഭയുടെ സാമൂഹിക ദൗത്യത്തിനുമായി തൻ്റെ ജീവിതം തുടർച്ചയായി സമർപ്പിക്കുകയും ചെയ്തു വ്യക്തിയായിരിന്നു ആർച്ച് ബിഷപ്പ് നോയൽ ട്രെനറെന്ന് ഡൗൺ ആൻഡ് കോണർ ബിഷപ്പ് അലൻ മക്ഗുകിയൻ പറഞ്ഞു. 1950ലെ ക്രിസ്മസ് ദിനത്തിൽ കൗണ്ടി മൊനാഗനിലാണ് ട്രെനർ ജനിച്ചത്. മേനൂത്തിലെ സെൻ്റ് പാട്രിക്സ് കോളേജിൽ പഠിച്ച അദ്ദേഹം 1976 ജൂൺ 13-ന് തിരുപട്ടം സ്വീകരിച്ചു. തുടർന്നുള്ള കാലയളവില്‍ മോനാഗനിലെ ക്യൂറേറ്റ്, ഹോസ്പിറ്റൽ ചാപ്ലെയിൻ, ക്ലോഗർ രൂപതാ കോർഡിനേറ്റർ എന്നീ നിലകളിൽ അദ്ദേഹം നിരവധി ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിച്ചു. 1989-ലാണ് യൂറോപ്യൻ യൂണിയൻ്റെ ബിഷപ്പ് കോൺഫറൻസുകളുടെ കമ്മീഷനിലേക്ക് അദ്ദേഹത്തെ ആദ്യമായി നിയമിക്കുന്നത്. 1993-ൽ അദ്ദേഹത്തെ സെക്രട്ടറി ജനറലായി നിയമിച്ചു. 2022-ൻ്റെ അവസാനത്തിൽ ന്യൂൺഷ്യോ ആയി നിയമിക്കപ്പെടുന്നതിന് മുമ്പ്, ഡൗൺ ആൻഡ് കോണർ രൂപതയുടെ അധ്യക്ഷനായി അദ്ദേഹം സേവനമനുഷ്ഠിച്ചിരിന്നു. 2022 നവംബർ 26-ന് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ അപ്പസ്തോലിക് ന്യൂൺഷ്യോയായി നിയമിക്കുകയായിരിന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-08-13 19:05:00
Keywordsയൂണിയ
Created Date2024-08-13 09:03:28