Contents

Displaying 23151-23160 of 24978 results.
Content: 23584
Category: 1
Sub Category:
Heading: പാപ്പുവ ന്യൂ ഗിനിയയില്‍ ദൈവവിളി വസന്തം തുടരുന്നു; പാപ്പയുടെ സന്ദര്‍ശനത്തിന് കാത്ത് രാജ്യം
Content: പോർട്ട് മോറെസ്ബി: സെപ്റ്റംബറില്‍ ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശനത്തില്‍ ഇടംപിടിക്കാനിരിക്കുന്ന പാപ്പുവ ന്യൂ ഗിനിയയിലെ ദൈവവിളി വസന്തം ചര്‍ച്ചയാകുന്നു. പാപ്പുവ ന്യൂ ഗിനിയയിലെ സെമിനാരികൾ ഓരോ വർഷവും മിഷ്ണറിമാരെ കൊണ്ട് നിറയുകയാണെന്ന് ഏജന്‍സിയ ഫിഡെസിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. പസഫിക് സമുദ്രത്തിലെ ഈ രാജ്യത്ത് മൂന്ന് ചെറിയ സെമിനാരികളും രണ്ട് പ്രിപ്പറേറ്ററി സെമിനാരികളും നാല് മേജര്‍ സെമിനാരികളുമാണുള്ളത്. ഡിക്കാസ്റ്ററി ഫോർ ഇവാഞ്ചലൈസേഷൻ്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം, കഴിഞ്ഞ പരിശീലന വർഷം (2023- 2024) നാല് പ്രധാന സെമിനാരികളിൽ രണ്ടെണ്ണത്തിൽ രാജ്യത്തെ മിക്കവാറും എല്ലാ രൂപതകളിൽ നിന്നും വൈദിക വിദ്യാര്‍ത്ഥികളുണ്ടായിരിന്നു. 159 വൈദിക വിദ്യാര്‍ത്ഥികളാണ് മേജര്‍ സെമിനാരികളില്‍ പഠനം നടത്തുന്നത്. ഇതിന് മുന്‍പ് നൂറിൽ താഴെയും 2021- 2022 കാലയളവില്‍ എഴുപത് വൈദിക വിദ്യാര്‍ത്ഥികളും പഠനം നടത്തിയ സെമിനാരികളിലാണ് ദൈവവിളി വസന്തത്തിന്റെ പ്രകടമായ അടയാളമായി ഇത്തവണ ഇത്രയും അധികം വൈദിക വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്നത്. നഗരങ്ങള്‍ക്കു പുറമേ ഗ്രാമങ്ങളിലും സുവിശേഷം പ്രഘോഷിക്കുന്ന മിഷ്ണറിമാരുടെ പ്രവർത്തനം ഫലം കാണുന്നുവെന്നതിനുള്ള തെളിവായാണ് ഇതിനെ പൊതുവേ നിരീക്ഷിക്കുന്നത്. ബഹുഭൂരിപക്ഷവും നിരവധി കുട്ടികളുള്ള കുടുംബങ്ങളില്‍ നിന്നാണ് വൈദിക വിദ്യാര്‍ത്ഥികള്‍ കടന്നു വന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. വിവിധ ഗോത്രങ്ങളിൽ നിന്നുള്ള യുവാക്കളാണ് സെമിനാരികളിൽ എത്തുന്നത്. സമീപകാലത്തു വിവിധ ഗോത്രങ്ങൾ തമ്മിലുള്ള നിരവധി ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ, സെമിനാരികളിൽ ക്രിസ്തുവിന്റെ സ്നേഹം പങ്കുവെയ്ക്കുന്ന യുവവൈദികര്‍ ഒരുങ്ങി വരുന്നത് സഭയ്ക്കു വലിയ പ്രതീക്ഷയാണ് സമ്മാനിക്കുന്നത്. ലോകത്തിലെ രണ്ടാമത്തെ വലിയ ദ്വീപ് സമൂഹമാണ് പാപ്പുവ ന്യൂഗ്വിനിയ. സെപ്റ്റംബര്‍ ആറു മുതൽ ഒമ്പതു വരെയുള്ള തീയതികളിലാണ് പാപ്പുവ ന്യൂഗിനിയയില്‍ പാപ്പ സന്ദർശനം നടത്തുന്നത്. ഇവിടുത്തെ ജനസംഖ്യയിൽ 32 ശതമാനവും കത്തോലിക്കരാണ്. രാജ്യത്തെ ഐതപ്പെ കത്തോലിക്കാ രൂപതയുടെ അധ്യക്ഷന്‍ മലയാളിയായ ബിഷപ്പ് സിബി മാത്യു പീടികയിലാണെന്നത് മറ്റൊരു ശ്രദ്ധേയമായ വസ്തുതയാണ്. <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2024-08-03-16:07:20.jpg
Keywords: പാപ്പുവ
Content: 23585
Category: 1
Sub Category:
Heading: കേരളത്തോട് അടുപ്പം പ്രകടിപ്പിച്ചും പ്രാര്‍ത്ഥന വാഗ്ദാനം ചെയ്തും ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും വിലങ്ങാടും കനത്ത നാശം വിതച്ച ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുഃഖം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. ഇന്ന് ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനയോട് അനുബന്ധിച്ചുള്ള സന്ദേശത്തിലാണ് ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ദുഃഖം പ്രകടിപ്പിച്ചത്. ഇന്ത്യൻ ജനതയോട്, പ്രത്യേകിച്ച് കേരളത്തിലെ ജനത്തോട് തന്റെ അടുപ്പം പ്രകടിപ്പിക്കുകയാണെന്നും ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കു വേണ്ടിയുള്ള തന്റെ പ്രാർത്ഥനയിൽ പങ്കുചേരാൻ എല്ലാവരെയും ക്ഷണിക്കുകയാണെന്നു പാപ്പ പറഞ്ഞു. പേമാരി മൂലം കനത്ത നാശനഷ്ടമുണ്ടായ, നിരവധി ഉരുൾപൊട്ടലുകൾക്ക് കാരണമായി മനുഷ്യജീവനുകൾ നഷ്ട്ടമായ, നിരവധി പേര്‍ കുടിയൊഴിപ്പിക്കപ്പെട്ട, കേരളത്തിലെ ജനങ്ങളോട് ഞാൻ എൻ്റെ അടുപ്പം പ്രകടിപ്പിക്കുന്നു. വിനാശകരമായ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും ദുരന്തം ബാധിച്ച എല്ലാവര്‍ക്കും വേണ്ടിയുള്ള തന്റെ പ്രാർത്ഥനയിൽ പങ്കുചേരാൻ എല്ലാവരെയും ക്ഷണിക്കുകയാണെന്നും പാപ്പ പറഞ്ഞു. തന്റെ പൊതു സന്ദേശത്തിന്റെ സമാപനത്തിലാണ് പാപ്പ കേരളത്തെ നടുക്കിയ ദുരന്തത്തെ കുറിച്ച് പങ്കുവെച്ചത്. അതേസമയം വയനാട് ഉരുൾപൊട്ടലിൽ കണ്ടെത്താനുള്ളവർക്കായി അഞ്ചാംദിനവും വ്യാപകമായ തിരച്ചിലാണ് നടന്നത്. നിലവിൽ ലഭിക്കുന്ന അനൗദ്യോഗിക വിവര പ്രകാരം 352 മൃതദേഹങ്ങൾ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. 206 പേരെ കണ്ടെത്താനുണ്ടെന്നാണ് കണക്ക്. അതിൽ 87 സ്ത്രീകളും 98 പുരുഷന്മാരുമുണ്ട്. 30 കുട്ടികൾക്കും ദുരന്തത്തിൽ ജീവൻ നഷ്‌ടമായതായി മുഖ്യമന്ത്രി അറിയിച്ചു. 148 മൃതദേഹങ്ങൾ കൈമാറിയിട്ടുണ്ട്. വയനാട്ടിൽ 93 ക്യാമ്പുകളിലായി 10,042 പേരുണ്ട്. കോഴിക്കോട് ജില്ലയിലെ വിലങ്ങാട്, മഞ്ഞക്കുന്ന്, പാലൂർ, വായാട് പ്രദേശത്തു ഉണ്ടായ ഉരുൾപൊട്ടലിൽ 13 വീടുകൾ പൂർണ്ണമായും 9 വീടുകൾ ഭാഗികമായും നശിച്ചിരിന്നു. 44 വീടുകളിൽ തുടർന്ന് താമസിക്കാനാകാത്ത രീതിയിൽ ഒറ്റപ്പെട്ടു. 100 ഏക്കറിനു മേൽ കൃഷി ഭൂമി മണ്ണൊലിച്ചും പാറകൾ നിറഞ്ഞും ഉപയോഗ്യശൂന്യമായി. കോടികണക്കിന് രൂപയുടെ നാശ നഷ്ടം കാർഷിക മേഖലയിൽ മാത്രം ഉണ്ടായിട്ടുണ്ട്. റോഡുകൾ തകർന്നതിനാൽ ഒറ്റപെട്ട നിലയിലാണ് പല പ്രദേശങ്ങളും.
Image: /content_image/News/News-2024-08-04-07:35:52.jpg
Keywords: ഫ്രാന്‍സിസ് പാപ്പ, വയനാട്
Content: 23586
Category: 1
Sub Category:
Heading: ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിന് സ്ഥലവും വീടും വീട്ടുപകരണങ്ങളും നൽകാൻ കെസിബിസി
Content: കോട്ടയം: വയനാട്, വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിന് സ്ഥലവും വീടും വീട്ടുപകരണങ്ങളുമടക്കം നൽകാൻ പദ്ധതിയൊരുക്കുമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി. ദീപികയും കെസിബിസിയും ചേർന്നു നടപ്പാക്കുന്ന ദുരിതാശ്വാസ പദ്ധതി സംബന്ധിച്ച് കെസിബിസി ജെപിഡി കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ജോസ് പുളിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിലാണ് വിപുലമായ പുനരധിവാസ പ്രവർത്തനങ്ങൾക്ക് രൂപരേഖ തയാറാക്കിയത്. ദുരിതബാധിതരെ സഹായിക്കാൻ മാനന്തവാടി രൂപത കർമപദ്ധതി തയാറാക്കിയതായി മാനന്തവാടി രൂപതാധ്യക്ഷന്‍ ബിഷപ്പ് മാർ ജോസ് പൊരുന്നേടവും അറിയിച്ചു. മാനന്തവാടിക്കടുത്ത് എട്ടേക്കർ ഭൂരഹിതർക്കായി നൽകാൻ തയാറാണ്. 50 വീടുകളും നിർമിച്ചു നൽകും. കൂടാതെ 200 കുടുംബങ്ങൾക്ക് 30,000 രൂപ വിലവരുന്ന വീട്ടുപകരണങ്ങളടങ്ങുന്ന കിറ്റ് നൽകുമെന്നും മാർ ജോസ് പൊരുന്നേടം അറിയിച്ചു. ഭവനരഹിതർക്കു വീടുവയ്ക്കാൻ ഭൂമി നൽകുമെന്ന് കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ യോഗത്തിൽ അറിയിച്ചു. വിലങ്ങാട് 50 വീടുക ളുടെ നിർമാണത്തിൽ സഹകരിക്കുമെന്ന് താമരശേരി ബിഷപ്പ് മാർ റെമിജി യോസ് ഇഞ്ചനാനിയിൽ പറഞ്ഞു. പൂർണമായി തകർന്ന 14 വീടുകൾ നിർമി ച്ചു നൽകുകയും ബാക്കിയുള്ളവയുടെ അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്യും. കേരള സോഷ്യൽ സർവീസ് ഫോറം ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. കാരിത്താസ് ഇന്ത്യയും സംരംഭത്തിൽ സഹകരിക്കും. എല്ലാ രൂപതകളുടെയും സഹകരണം ഉറപ്പാക്കി അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഇട പെടാനും കൗൺസലിംഗ്, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ശ്രദ്ധിക്കാനും യോഗം തീരുമാനിച്ചു. ജെപിഡി കമ്മീഷൻ വൈസ് ചെയർമാൻ ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്, കണ്ണൂർ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല, കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, കെഎസ്എസ്എഫ് എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, ദീപിക എക്‌സി. ഡയറക്ടർ മോൺ. മൈക്കിൾ വെട്ടിക്കാട്ട്, വിവിധ രൂപതകളുടെ സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർമാർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. അക്കൗണ്ട് നമ്പർ: 196201000000100 ഐഎഫ്എസ്സി നമ്പർ: IOBA0001962 ഫോൺ: 9495510395
Image: /content_image/News/News-2024-08-04-07:56:59.jpg
Keywords: കെ‌സി‌ബി‌സി, വയനാ
Content: 23587
Category: 18
Sub Category:
Heading: ദുരിതാശ്വാസ ക്യാമ്പില്‍ സാന്ത്വന സഹായവുമായി എകെസിസി
Content: കൽപ്പറ്റ: ദുരന്തബാധിതർക്കിടയിൽ സാന്ത്വനവുമായി കത്തോലിക്ക കോണ്‍ഗ്രസിന്റെ മാനന്തവാടി രൂപത സമിതി. ഉരുൾ പൊട്ടി മണ്ണിനടിയിലായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽനിന്നു രക്ഷപ്പെടുത്തിയതിൽ മുന്നൂറിൽപരം ആളുകള്‍ കഴിയുന്ന മേപ്പാടി ഗവ. എൽപി സ്കൂ‌ളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് എകെസിസിയുടെ സേവനം. എല്ലാം നഷ്ട്ടപ്പെട്ടതിന്റെ വേദനയുമായി ക്യാമ്പിൽ കഴിയുന്നവർക്കു ഭക്ഷണംവച്ചും വിളമ്പിയുമാണ് എകെസിസിയുടെ ദുരിതാശ്വാസം. ക്യാമ്പിൽ ഇന്നലെയും ഇന്നും ഭക്ഷണം പാകം ചെയ്‌ത്‌ വിതരണം ചെയ്യുന്ന ഉത്തരവാദിത്വമാണ് എകെസിസി ഏറ്റെടുത്തത്. സ്ത്രീകൾ അടക്കം എകെസിസിയിലെ 40 പേരാണ് ദുരിതാശ്വാസ ക്യാമ്പിൽ സേവനം ചെയ്യുന്നത്. രാവിലെ ചായ, പ്രാതൽ, ഉച്ചഭക്ഷണം, വൈകുന്നേരം ചായ, സ്‌നാക്, രാത്രി അത്താഴം എന്നിങ്ങനെയാണ് ക്യാമ്പിൽ ഭക്ഷണവിതരണം. പാചകം ചെയ്യുന്നതിനുള്ള അരിയും പൊടികളും ഉൾപ്പെടെ സാധനങ്ങൾ സ്പോൺസർഷിപ്പിലൂടെയാണ് ക്യാമ്പിൽ എത്തുന്നത്. കെസിവൈഎം, മിഷൻ ലീഗ് പ്രവർത്തകരായ ഇരുപതോളം പേർ ഇവരുമായി സഹകരിക്കുന്നുണ്ട്. എകെസിസി ഗ്ലോബൽ സമിതി വൈസ് പ്രസിഡൻ്റ് ഡോ. കെ.പി. സാജു, രൂപത ഡയറക്ടർ ഫാ. ജോബിൻ മുക്കാട്ടുകാവുങ്കൽ, പ്രസിഡൻ്റ് ജോൺസൺ തൊഴുത്തുങ്കൽ, സെക്രട്ടറി സെബാസ്റ്റ്യൻ പുരയ്ക്കൽ, വൈസ് പ്രസിഡന്റ് ലൗലി ജോസഫ്, നടവയൽ ഫൊറോന സെക്രട്ടറി സജി ഇരട്ടമുണ്ടയ്ക്കൽ, നടവയൽ യൂണിറ്റ് സെക്രട്ടറി സ്‌മിത ലിജോ, കെസിവൈഎം രൂപത പ്രസിഡന്റ് ജിഷിൻ മുണ്ടയ്ക്കാത്തടത്തിൽ, മിഷൻ ലീഗ് രൂപത പ്രസിഡന്റ് ബിനീഷ് തുമ്പിയാംകുഴി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഭക്ഷണമൊരുക്കുന്നതും വിതരണം ചെയ്യുന്നതും.
Image: /content_image/India/India-2024-08-04-08:20:29.jpg
Keywords: ദുരിതാ
Content: 23588
Category: 1
Sub Category:
Heading: കേരള സഭയില്‍ ഇന്ന് പ്രാര്‍ത്ഥനാദിനം
Content: കൊച്ചി: ഉരുള്‍പ്പൊട്ടലില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന വയനാട്ടിലെയും മറ്റിടങ്ങളിലെയും ദുരിതബാധിതരെ സമര്‍പ്പിച്ച് ഇന്നു ഓഗസ്റ്റ് 4 ഞായറാഴ്ച പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു. ഇന്നത്തെ വിശുദ്ധ കുര്‍ബാന മധ്യേ സമര്‍പ്പിച്ച് ദുരിതബാധിതരെ സമര്‍പ്പിച്ച് പ്രത്യേകം പ്രാര്‍ത്ഥിക്കുവാന്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമീസ് കത്തോലിക്കാ ബാവ നേരത്തെ ആഹ്വാനം നല്‍കിയിരിന്നു. ഇതിന്‍ പ്രകാരം ദേവാലയങ്ങളില്‍ ഇന്നു പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തും.
Image: /content_image/India/India-2024-08-04-08:27:54.jpg
Keywords: പ്രാര്‍ത്ഥ
Content: 23589
Category: 1
Sub Category:
Heading: തിരുവോസ്തി മാംസരൂപമായി: വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള ദേവാലയത്തില്‍ ദിവ്യകാരുണ്യ അത്ഭുതം?
Content: എറണാകുളം: വരാപ്പുഴ അതിരൂപതയുടെ കീഴില്‍ മാടവന സെന്‍റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ ദിവ്യകാരുണ്യ അത്ഭുതം നടന്നതായി റിപ്പോര്‍ട്ട്. മാടവന പള്ളിയിൽ ഒരു പെൺകുട്ടി ദിവ്യകാരുണ്യം സ്വീകരിച്ചപ്പോൾ തിരുവോസ്തി മാംസരൂപമായെന്നാണ് പുറത്തുവരുന്ന വിവരം. പ്രമുഖ ബൈബിള്‍ പണ്ഡിതനായ ഫാ. ഡോ. ജോഷി മയ്യാറ്റിലാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഒന്‍പതാം ക്ലാസ്സിൽ പഠിക്കുന്ന ആഗ്ന പെണ്‍കുട്ടി ദിവ്യകാരുണ്യം സ്വീകരിച്ചപ്പോഴാണ് തിരുവോസ്തി മാംസരൂപമായി മാറിയതെന്ന് ഫേസ്ബുക്ക് പോസ്റ്റിലെ വിവരണത്തില്‍ പറയുന്നു. മൂന്നു ഞായറാഴ്ചകളിലും അത്ഭുതം സംഭവിച്ചുവെന്നതാണ് ശ്രദ്ധേയമായ വസ്തുത. പ്രകടമായ അത്ഭുതം നടന്ന ദിവ്യകാരുണ്യം രൂപത കേന്ദ്രത്തിലേക്ക് മാറ്റിയിരിന്നു. ഇന്നലെ ഞായറാഴ്ചയും അത്ഭുതം നടന്നു. ദിവ്യബലിക്കു ശേഷം വികാരിയച്ചൻ സക്രാരിയിൽ സൂക്ഷിച്ച ദിവ്യകാരുണ്യം കൈക്കാരന്മാരെയും പാസ്റ്ററൽ സമിതിയംഗങ്ങളെയും വിളിച്ചു കാണിച്ചു. തുടര്‍ന്നു ദേവാലയത്തില്‍ ദിവ്യകാരുണ്യ ആരാധന നടത്തി. ശേഷം തിരുബലിയിൽ പങ്കെടുത്ത മുന്നൂറ്റമ്പതോളം ആളുകൾ ആരാധനയില്‍ പങ്കുചേര്‍ന്നു. തുടര്‍ന്നു ദേവാലയത്തിലേക്ക് വിശ്വാസികളുടെ ഒഴുക്കായിരിന്നു. വൈകീട്ട് വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ ദേവാലയത്തില്‍ എത്തുന്നത് വരെ വിശ്വാസി സമൂഹം ദിവ്യകാരുണ്യ ആരാധന നടത്തിയിരിന്നു. ആര്‍ച്ച് ബിഷപ്പും ദിവ്യകാരുണ്യ ആരാധനയിൽ പങ്കുകൊണ്ടു. പരിശുദ്ധ ദിവ്യകാരുണ്യ ഭക്തിയിൽ വളരാൻ ആഹ്വാനം ചെയ്ക്കൊണ്ടാണ് പ്രകടമായ അത്ഭുത അടയാളം ദൃശ്യമാക്കിയ ദിവ്യകാരുണ്യം (നമ്മുടെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്നില്ലെങ്കിലും മനുഷ്യനിര്‍മ്മിതമായ ഓസ്തി ഓരോ വിശുദ്ധ കുര്‍ബാനയിലും ഈശോയുടെ ശരീര രക്തങ്ങളായി രൂപാന്തരപ്പെടുന്നു ) മെത്രാസന മന്ദിരത്തിലേക്കു കൊണ്ടുപോയി. ഇത് ദിവ്യകാരുണ്യ അത്ഭുതമായി തിരുസഭ അംഗീകരിച്ചിട്ടില്ലായെന്ന് ഫാ. ജോഷി പോസ്റ്റില്‍ പങ്കുവെയ്ക്കുന്നുണ്ട്. ഇതേക്കുറിച്ച് പഠിക്കാൻ ദൈവശാസ്ത്രജ്ഞന്മാരും ഡോക്ടർമാരും ശാസ്ത്രജ്ഞന്മാരും അടങ്ങുന്ന ഒരു കമ്മീഷനെ ആര്‍ച്ച് ബിഷപ്പ് നിയോഗിക്കും. ദിവ്യകാരുണ്യം ശാസ്ത്രീയ പരീക്ഷണങ്ങൾക്ക് വിധേയമാക്കും. വിശദമായ പഠനങ്ങള്‍ വത്തിക്കാന്‍ അംഗീകരിച്ചാല്‍ മാത്രമേ ഇത് ഔദ്യോഗികമായി ദിവ്യകാരുണ്യ അത്ഭുതം നടന്നതായി പ്രഖ്യാപിക്കുകയുള്ളൂ. ). #{blue->none->b->ഫാ. ജോഷി മയ്യാറ്റില്‍ പങ്കുവെച്ച വിശദമായ കുറിപ്പ്: ‍}# രണ്ടാഴ്ച മുമ്പ് എൻ്റെ പ്രിയ ശിഷ്യൻ ഡീക്കൻ ജൂഡ് IVD എന്നോടു ചോദിച്ചു: "അച്ചൻ ദിവ്യകാരുണ്യ അദ്ഭുതം കണ്ടിട്ടുണ്ടോ?" "അനുദിനം" എന്നായിരുന്നു എൻ്റെ മറുപടി. "അതല്ലച്ചാ. തിരുവോസ്തി ശരിക്കും രൂപം മാറി മാംസം ആകുന്നതു കണ്ടിട്ടുണ്ടോ?" എൻ്റെ മറുപടി പെട്ടെന്നായിരുന്നു: "ഇല്ല; ഒരിക്കലും കാണാൻ ആഗ്രഹിക്കുന്നുമില്ല". "എങ്കിൽ, ഇന്നലെ ഞാൻ കണ്ടു, അച്ചാ. മാടവന പള്ളിയിൽ ഒരു പെൺകുട്ടി ദിവ്യകാരുണ്യം സ്വീകരിച്ചപ്പോൾ തിരുവോസ്തി മാംസരൂപം പൂണ്ടു!" എല്ലാ ഞായറാഴ്ചയും മാടവന സെൻ്റ് സെബാസ്റ്റ്യൻസ് ഇടവകയിൽ ശുശ്രൂഷ ചെയ്യുന്നയാളാണ് ഡീക്കൻ ജൂഡ്. വികാരി ബഹു. സെബാസ്റ്റ്യൻ വട്ടപ്പറമ്പിലച്ചൻ എൻ്റെ പ്രിയ സുഹൃത്താണ്. പക്ഷേ, ഞാൻ അദ്ദേഹത്തെ വിളിച്ചില്ല. വലിയ സംഭവമാക്കേണ്ട എന്ന് ബോധപൂർവം കരുതി വിളിക്കാതിരുന്നതാണ്. അദ്ദേഹം അർപ്പിച്ച ദിവ്യബലിയിലാണ് അതുണ്ടായത്. അസ്വാഭാവികമായ ആ സംഭവം കണ്ട് അദ്ദേഹം ആകെ തളർന്നു പോയി എന്നാണ് ഡീക്കൻ ജൂഡ് എന്നോടു പറഞ്ഞത്. എങ്കിലും മനസ്സാന്നിധ്യം വീണ്ടെടുത്ത് അദ്ദേഹം അത് പാറ്റനിലേക്ക് എടുത്തുവച്ചു. പിന്നീട് വരാപ്പുഴ മെത്രാസന മന്ദിരത്തിൽ വിവരമറിയിച്ചു. പിതാവ് ആളയച്ച് ദിവ്യകാരുണ്യം അരമനയിലേക്കു കൊണ്ടുപോയി. തുടർന്നുള്ള ദിനങ്ങൾ വികാരിയച്ചൻ വൈദികരുടെ വാർഷിക ധ്യാനത്തിൽ സംബന്ധിച്ചു. കഴിഞ്ഞ ഞായറാഴ്ച ദിവ്യബലി മധ്യേ വീണ്ടും അതു തന്നെ സംഭവിച്ചു. ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന ആഗ്ന എന്ന അതേ പെൺകുട്ടി ദിവ്യകാരുണ്യഈശോയെ നാവിൽ സ്വീകരിച്ചപ്പോൾ മാംസരൂപം കാണപ്പെട്ടു. സെബാസ്റ്റ്യനച്ചൻ അതും സൂക്ഷിച്ചു വച്ചു. പിറ്റേന്ന് അരമനയിൽ നിന്ന് വൈസ് ചാൻസലറച്ചൻ വന്ന് ദിവ്യകാരുണ്യം കൊണ്ടുപോയി. ഇന്നും അതേ സംഭവമുണ്ടായി. നിങ്ങൾ ഈ ചിത്രത്തിൽ കാണുന്നത് മൂന്നാമതും അസ്വാഭാവിക രൂപമാറ്റം സംഭവിച്ച ദിവ്യകാരുണ്യമാണ്. ദിവ്യബലിക്കു ശേഷം വികാരിയച്ചൻ സക്രാരിയിൽ സൂക്ഷിച്ച ദിവ്യകാരുണ്യം കൈക്കാരന്മാരെയും പാസ്റ്ററൽ സമതിയംഗങ്ങളെയും വിളിച്ചു കാണിച്ചു. അവർ ദിവ്യകാരുണ്യ ആരാധന നടത്തി. ശേഷം തിരുബലിയിൽ പങ്കെടുത്ത മുന്നൂറ്റമ്പതോളം ആളുകൾ നിരയായി വന്ന് ആരാധിച്ചു. കേട്ടറിഞ്ഞ് ജനം ഒഴുകിയെത്താൻ തുടങ്ങി. വൈകീട്ട് അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് വരുന്നതുവരെ ജനം ദിവ്യകാരുണ്യ ആരാധന നടത്തി. ആർച്ചുബിഷപ്പും ആരാധനയിൽ പങ്കുകൊണ്ടു. അദ്ദേഹം ജനത്തോട് പരിശുദ്ധ ദിവ്യകാരുണ്യ ഭക്തിയിൽ വളരാൻ ആഹ്വാനം ചെയ്തു കൊണ്ട് അസാധാരണമായ ദിവ്യകാരുണ്യം മെത്രാസന മന്ദിരത്തിലേക്കു കൊണ്ടുപോയി. #{black->none->b->ഇനിയെന്ത്? ‍}# സഭയിൽ സമാനമായ ദിവ്യകാരുണ്യ അദ്ഭുതങ്ങൾ പലത് നടന്നിട്ടുണ്ട്. അതിനാൽ, കൃത്യമായ നടപടിക്രമങ്ങൾ ഇക്കാര്യത്തിലുണ്ട്. വത്തിക്കാൻ്റെ അറിവോടെ, ഇതെക്കുറിച്ച് പഠിക്കാൻ ദൈവശാസ്ത്രജ്ഞന്മാരും ഡോക്ടർമാരും ശാസ്ത്രജ്ഞന്മാരും അടങ്ങുന്ന ഒരു കമ്മീഷനെ ആർച്ചുബിഷപ്പ് നിയോഗിക്കും. ദിവ്യകാരുണ്യം ശാസ്ത്രീയ പരീക്ഷണങ്ങൾക്ക് വിധേയമാക്കും. അതിൽ കുട്ടിയുടെ രക്തത്തിൻ്റെ സാന്നിധ്യം കാണപ്പെട്ടാൽ അത് അദ്ഭുതം എന്നു പ്രഖ്യാപിക്കപ്പെടാൻ സാധ്യതയില്ല. അതിനാൽ, സഭ കൃത്യമായി ഒരു പ്രഖ്യാപനം നടത്തുന്നതു വരെ ഇത് അദ്ഭുതം എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് ശരിയല്ല. #{blue->none->b->വികാരിയച്ചൻ പറഞ്ഞത് ‍}# ഇന്ന് ഞാൻ സെബാസ്റ്റ്യനച്ചനെ വിളിച്ച് കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. വളരെ മിതത്വത്തോടും മനസ്സാന്നിധ്യത്തോടും കൂടെ കാര്യങ്ങൾ കൈകാര്യം ചെയ്തതിന് അഭിനന്ദിക്കുകയായിരുന്നു എൻ്റെ ലക്ഷ്യം. അദ്ദേഹം ഒടുവിൽ പറഞ്ഞത് ഇതാണ്: "അയോഗ്യരായ നമുക്ക്, ഈശോ ഇതൊക്കെ അനുവദിക്കുന്നല്ലോ!" - ഫാ. ജോഷി മയ്യാറ്റില്‍. <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2024-08-05-11:23:15.jpg
Keywords: അത്ഭു
Content: 23590
Category: 1
Sub Category:
Heading: ദുരന്തത്തില്‍ ആദ്യ അഭയകേന്ദ്രമായ ചൂരൽമല സെന്റ് സെബാസ്റ്റ്യൻസ് പള്ളിയില്‍ വിടവാങ്ങിയവരെ സമര്‍പ്പിച്ച് ഞായറാഴ്ച കുര്‍ബാന
Content: കൽപ്പറ്റ: മേപ്പാടിയിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലും തകര്‍ത്ത ഉരുള്‍പൊട്ടലില്‍ സര്‍വ്വതും ഉപേക്ഷിച്ച് ജീവന് വേണ്ടി പാഞ്ഞവര്‍ക്ക് അഭയ കേന്ദ്രമായത് ചൂരൽമല സെന്റ് സെബാസ്റ്റ്യൻസ് പള്ളിയായിരിന്നു. പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ ജീവൻ ബാക്കിയായവർക്ക് ആദ്യം അഭയമായത് ഈ പള്ളിയും പാരിഷ് ഹാളുമായിരുന്നു. അപകടം നടന്നയുടനെ പള്ളിയിലും പാരിഷ് ഹാളിലുമായാണ് എല്ലാവരെയും രക്ഷാപ്രവർത്തനം നടത്തി എത്തിച്ചത്. ഇടവകാംഗങ്ങളായ ഒന്‍പത് പേര്‍ക്കാണ് ജീവന്‍ നഷ്ട്ടമായത്. എഴുപേരുടെ മൃതദേഹം മാത്രമാണ് കണ്ടെടുത്തതെന്ന് വികാരി ഫാ. ജിബിൻ വട്ടുകുളം പറഞ്ഞു. സാധാരണയായി ഞായറാഴ്ച ആഘോഷപൂര്‍വ്വകമായ കുര്‍ബാന നടക്കുമ്പോള്‍ ഇന്നലെ ചൂരല്‍മല ദേവാലയത്തില്‍ അര്‍പ്പിച്ചത് മരിച്ചവര്‍ക്ക് വേണ്ടിയുള്ള വിശുദ്ധ കുര്‍ബാന അര്‍പ്പണമായിരിന്നു. ബലിപീഠത്തിന് മുന്നില്‍ ഒന്‍പത് പേരുടെയും ഒന്നിച്ചുള്ള ഫോട്ടോ പ്രതിഷ്ഠിച്ചിരിന്നു. ഇവരെ അനുസ്മരിച്ച് ബലിയര്‍പ്പിച്ചതിന് ശേഷം പുഷ്പാര്‍ച്ചനയും നടത്തിയിരിന്നു. തുടര്‍ന്നു സെമിത്തേരിയില്‍ ഒപ്പീസ് ചൊല്ലി പ്രാര്‍ത്ഥിച്ചുവെന്നും ഫാ. ജിബിൻ പറഞ്ഞു. നേരത്തെ ദുരന്തം ഉണ്ടായപ്പോള്‍ ഉറ്റവരെയും ജീവിതസമ്പാദ്യവും പ്രകൃതി തിരികെയെടുത്തപ്പോൾ ജീവൻ കൈയിൽ പിടിച്ച് എത്തിയ ഇരുനൂറോളം പേരാണ് പള്ളിയില്‍ അഭയം തേടിയത്. ഫാ. ജിബിൻ വട്ടുകുളത്തിൻന്റെ നേതൃത്വത്തിൽ ഭക്ഷണവും പ്രാഥമികശുശ്രൂഷകളും ദേവാലയത്തില്‍ നിന്നു നൽകിയിരിന്നു. പിന്നീട് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ വൈകീട്ട് ആരംഭിച്ചപ്പോഴാണ് ദുരിതബാധിതരെ അങ്ങോട്ടേക്ക് മാറ്റിയത്. വന്‍ ദുരന്തത്തില്‍ ചൂരൽമല വില്ലേജ് ഓഫീസ് ഉൾപ്പെടെ വെള്ളത്തിൽ മുങ്ങിപ്പോയിരിന്നു. ജാതിമത വ്യത്യാസങ്ങൾക്കപ്പുറം ഹൃദയം തകർന്ന മനുഷ്യരെ ചേർത്തുപിടിച്ച ദേവാലയത്തില്‍ പാരിഷ് ഹാളിലാണ് വില്ലേജ് ഓഫീസ് സംവിധാനങ്ങളും പഞ്ചായത്തുതല പ്രവർത്തനങ്ങളുമൊക്കെ നടക്കുന്നത് ഇപ്പോള്‍ നടക്കുന്നത്. സൈന്യത്തിന്റെയും പോലീസിൻ്റെയും അടക്കമുള്ള വാഹനങ്ങളുടെ പാർക്കിംഗും ഇപ്പോഴും ഇവിടെയാണ് സൈന്യം ഇടയ്ക്ക് വിശ്രമിക്കാനെത്തുന്നതും പള്ളിയിലാണ്. <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2024-08-05-13:23:52.jpg
Keywords: വയനാ
Content: 23591
Category: 18
Sub Category:
Heading: ദുരിത മേഖലയില്‍ സാന്ത്വനവുമായി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി
Content: കൽപ്പറ്റ: ഉരുൾപൊട്ടൽ തുടച്ചുനീക്കിയ മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങളിൽ നിന്നു ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയവർക്കു സാന്ത്വനവുമായി തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ദുരിതാശ്വാസ ക്യാമ്പുകളിൽ മു ന്നെണ്ണം പ്രവർത്തിക്കുന്ന മേപ്പാടിയിൽ ഇന്നലെ ഉച്ചയോടെ എത്തിയ അദ്ദേഹം ദുരന്തബാധിതരെ സന്ദർശിച്ചു. വേർപെട്ടുപോയ പ്രിയപ്പെട്ടവരെയും കാണാതായവരെയും ഭാവിജീവിതത്തെയും കുറിച്ചുള്ള ചിന്തയിൽ പകച്ചുനിൽക്കുന്നവരെയും മാർ പാംപ്ലാനി ആശ്വസിപ്പിച്ചു. മേപ്പാടി ഗവ. എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കുട്ടികളുമായി അദ്ദേഹം സംവദിച്ചു. ക്യാമ്പിൽ കഴിയുന്നവർക്ക് ഭക്ഷണം പാകം ചെയ‌ വിതരണം ചെയ്യുന്നതിന് എകെസിസി ഒരുക്കിയ അടുക്കള മാർ പാംപ്ലാനി സന്ദർശിച്ചു. പാചകപ്പുരയിലും പുറത്തും സേവനം ചെയ്യുന്ന എകെസിസി, കെസിവൈഎം, മിഷൻ ലീഗ് പ്രവർത്തകരെ അഭിനന്ദിച്ചു. എകെസിസി ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ മാർ പാംപ്ലാനിക്കൊപ്പം ഉണ്ടായിരുന്നു. ഉരുൾപൊട്ടലിനെത്തുടർന്ന് താത്കാലിക അഭയമൊരുക്കിയ ചൂരൽമല സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയും ദുരന്തഭൂമിയും സന്ദർശിച്ചശേഷമായിരുന്നു മടക്കം.
Image: /content_image/News/News-2024-08-05-14:52:41.jpg
Keywords: പാംപ്ലാ
Content: 23592
Category: 18
Sub Category:
Heading: കെസിബിസി സമ്മേളനം ഇന്ന് ആരംഭിക്കും
Content: കൊച്ചി: കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ സമ്മേളനം ആരംഭിക്കും. ഇന്ന് ആഗസ്റ്റ് 5 തിങ്കളാഴ്‌ച വൈകിട്ട് 5-നാണ് കെ‌സി‌ബി‌സി ആസ്ഥാനമായ പാലാരിവട്ടം പി‌ഓ‌സിയില്‍ സമ്മേളനം ആരംഭിക്കുക. വയനാട് ജില്ലയിലെ മേപ്പാടി മേഖലയിൽ ചൂരൽമലയിലും മുണ്ടക്കൈയിലും, കോഴിക്കോട് ജില്ലയിലെ വിലങ്ങാടും മറ്റും പ്രകൃതി ദുരന്തമുണ്ടായ ഇടങ്ങളിലെ പുനരധിവാസം ഉൾപ്പടെ അടിയന്തര പ്രാധാന്യം അർഹിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യും. തുടർന്ന് ആഗസ്റ്റ് 9 വരെ മെത്രാന്മാരുടെ വാർഷിക ധ്യാനം നടക്കും. കോട്ടയം സെൻ്റ് ജോസഫ്‌സ് പ്രൊവിൻസിൻ്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. ഡോ. മാത്യു കക്കാട്ടുപള്ളിലാണ് ആണ്ട് ധ്യാനം നയിക്കുന്നത്. കത്തോലിക്കാ സഭയിലെ മെത്രാന്മാരും തിരഞ്ഞെടുക്കപ്പെട്ട ദൈവശാസ്ത്രപണ്ഡിതരും മേജർ സെമിനാരികളിലെ റെക്ടർമാരും ദൈവശാസ്ത്ര പ്രഫസർമാരും കെസിബിസിയുടെ വിവിധ കമ്മീഷൻ സെക്രട്ടറിമാരും ഏകദിന ദൈവശാസ്ത്രസമ്മേളനത്തിൽ സംബന്ധിക്കുന്ന ഏകദിന ദൈവശാസ്ത്ര സമ്മേളനം മൗണ്ട് സെൻ്റ് തോമസിൽ ഇന്നു നടക്കുന്നുണ്ട്. കേരളത്തിലെ വൈദിക രൂപീകരണ പരിപാടിയുടെ നവീകരണം - വെല്ലുവിളികളും വാഗ്‌ദാനങ്ങളും ഉപായങ്ങളും എന്ന വിഷയത്തെ സംബന്ധിച്ച് തൃശ്ശൂർ മേരി മാതാ സെമിനാരി അധ്യാപകരായ റവ. ഡോ. സൈജോ തൈക്കാട്ടിലും, റവ. ഡോ. സജി കണയങ്കൽ സി.എസ്.റ്റിയുമാണ് പ്രബന്ധം അവതരിപ്പിക്കുന്നത്.
Image: /content_image/India/India-2024-08-05-15:00:57.jpg
Keywords: കെ‌സി‌ബി‌സി
Content: 23593
Category: 1
Sub Category:
Heading: കോഴിക്കോട് ബിഷപ്പിന്റെ പ്രഖ്യാപനം സ്വാധീനിച്ചു; കാല്‍ കോടി രൂപയുടെ സ്ഥലം വിട്ടുനല്‍കാന്‍ ജിമ്മി ജോര്‍ജ്
Content: കൂടരഞ്ഞി: വയനാട് ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് നിര്‍ദ്ധിഷ്ട മലയോര ഹൈവേ റോഡിന്റെ സമീപത്തായി കാല്‍ കോടി രൂപയുടെ മൂല്യമുള്ള സ്ഥലം നല്‍കാന്‍ തീരുമാനമെടുത്ത കൂമ്പാറ സ്വദേശി ജിമ്മി ജോര്‍ജ്ജിന് നവമാധ്യമങ്ങളില്‍ നിറഞ്ഞ കൈയടി. വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വെക്കാന്‍ സ്ഥലം നല്‍കുമെന്ന് കോഴിക്കോട് രൂപത ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലിന്റെ പ്രഖ്യാപനമാണ് തന്റെ സ്ഥലം നല്കാന്‍ പ്രചോദനമായതെന്നും സ്ഥലം താന്‍ കത്തോലിക്കാ സഭയെ ഏല്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ജിമ്മി ജോര്‍ജ് കൂട്ടിചേര്‍ത്തു. വയനാട്ടിലെ ദുരിതബാധിതര്‍ക്ക് വീട് വെക്കുന്നതിന് വേണ്ടി സ്ഥലം വിട്ടുനല്‍കാന്‍ തയാറാണെന്ന കോഴിക്കോട് രൂപതാധ്യക്ഷന്‍ ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കലിന്റെ ഔദ്യോഗിക പ്രഖ്യാപനംകേട്ടപ്പോള്‍, ഞാന്‍ ചിന്തിച്ചത് രൂപതയുടെ കീഴിലുള്ള പൊതുവിലുള്ള സ്വത്ത് വിട്ടുനല്‍കണമെന്നുണ്ടെങ്കില്‍ വളരെയധികം ചര്‍ച്ചകളും തീരുമാനങ്ങളും എടുക്കേണ്ടിയിരിക്കുന്നു. ഒത്തിരി കൂടിയാലോചനകള്‍ നടക്കേണ്ടിയിരിന്നു. സ്ഥലം വിട്ടുകൊടുക്കുന്നതിന് യാതൊരു കൂടിയാലോചനയും വേണ്ടാത്ത തനിക്കു എന്തുക്കൊണ്ട് നല്‍കിക്കൂടാ? ഈ ചിന്തപ്രകാരമാണ് നിര്‍ദ്ദിഷ്ട്ട മലയോര ഹൈവയോട് ചേര്‍ന്നുള്ള തന്റെ സ്ഥലം ദുരിതബാധിതര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചതെന്ന് ജിമ്മി പറയുന്നു. കൂമ്പാറയിലെ പൊതുപ്രവര്‍ത്തകനായ പിതാവ് വര്‍ക്കിയില്‍ നിന്നും പാരമ്പര്യമായി കിട്ടിയ ഉദയഗിരിയിലെ 2.45 ഏക്കര്‍ സ്വത്തില്‍ നിന്നും 25 സെന്റ് സ്ഥലമാണ് ജിമ്മി വിട്ടു നല്‍കാന്‍ തയ്യാറായത്. കാല്‍ കോടി രൂപയാണ് ഇതിന് വിലമതിക്കുന്നത്. ഹൈവേയോട് മുഖാമുഖം നില്‍ക്കുന്ന സ്ഥലമാണിതെന്നും വീട് പണിയുവാന്‍ കത്തോലിക്ക സഭയ്ക്കു സ്ഥലം നല്‍കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിമ്മി ജോര്‍ജ്ജ് എടുത്ത മാതൃകാപരമായ തീരുമാനം വീഡിയോ ജേര്‍ണലിസ്റ്റായ റഫീഖ് തോട്ടുമുക്കം നവമാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിക്കുകയായിരിന്നു. കേരള വാട്ടര്‍ അതോറിറ്റി ജില്ലാ സ്റ്റാന്റിംഗ് കൌണ്‍സില്‍ ആയി സേവനം ചെയ്യുന്ന ജിമ്മി ജോര്‍ജ് എടുത്ത തീരുമാനത്തിന് നിറഞ്ഞ കൈയടിയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്.
Image: /content_image/News/News-2024-08-05-18:44:17.jpg
Keywords: സഹായ