Contents
Displaying 23121-23130 of 24978 results.
Content:
23554
Category: 1
Sub Category:
Heading: "എന്നെ ഉപേക്ഷിക്കല്ലേ" എന്ന് പറയുന്ന വയോധികരുടെ ശബ്ദം കേൾക്കണം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: "എന്നെ ഉപേക്ഷിക്കല്ലേ" എന്ന് പറയുന്ന വയോധികരുടെ ശബ്ദം കേൾക്കണമെന്നു ആഗോള വിശ്വാസി സമൂഹത്തോട് ഫ്രാന്‍സിസ് പാപ്പ. മുത്തശ്ശീമുത്തച്ഛന്മാരുടെയും വയോധികരുടെയും നാലാം ലോക ദിനമായ ഇന്നലെ ഞായറാഴ്ച ത്രികാലപ്രാർത്ഥനയോട് അനുബന്ധിച്ച് പങ്കുവെച്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. "വാർദ്ധക്യത്തിൽ എന്നെ ഉപേക്ഷിക്കരുത്" എന്ന പ്രമേയം ഈ ദിനാചരണം സ്വീകരിച്ചിരുന്നതിനെക്കുറിച്ചു പരാമർശിച്ച പാപ്പ, പ്രായമായവരെ ഉപേക്ഷിക്കുന്നത് യഥാർത്ഥത്തിൽ ദുഃഖകരമായ യാഥാർത്ഥ്യമാണെന്നും ആ പ്രവണതയോട് നാം അനുരഞ്ജിതരാകരുതെന്നും പറഞ്ഞു. വൃദ്ധ ജനങ്ങളിൽ പലർക്കും, പ്രത്യേകിച്ച് ഈ നാളുകളില്‍ ഏകാന്തത താങ്ങാനാവാത്ത ഒരു ഭാരമായി മാറുന്ന അപകടമുണ്ടെന്ന് പാപ്പ ചൂണ്ടിക്കാട്ടി. "എന്നെ ഉപേക്ഷിക്കല്ലേ" എന്ന് പറയുന്ന വയോധികരുടെ ശബ്ദം കേൾക്കാനും "ഞാൻ കൈവിടില്ല" എന്ന് മറുപടി നൽകാനും ഈ ലോകദിനാചരണം നമ്മെ ക്ഷണിക്കുന്നുവെന്ന് പാപ്പ ഓർമ്മിപ്പിച്ചു. കൊച്ചുമക്കളും മുത്തശ്ശീമുത്തച്ഛന്മാരും തമ്മിലും യുവജനങ്ങളും മുതിർന്നവരും തമ്മിലുമുള്ള സഖ്യം നാം ശക്തിപ്പെടുത്തണം. പ്രായമായവരുടെ ഏകാന്തതയോട് "ഇല്ല" എന്ന് പറയണമെന്നും പാപ്പ നിര്‍ദ്ദേശിച്ചു. നമ്മുടെ ഭാവി പ്രധാനമായും, മുത്തശ്ശീമുത്തച്ഛന്മാരും കൊച്ചുമക്കളും എങ്ങനെ ഒരുമിച്ച് ജീവിക്കാൻ പഠിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമെന്നും പ്രായമായവരെ നാം മറക്കരുതെന്നും പാപ്പ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച വിവിധ ഭാഷകളിലായി അഞ്ചരകോടി അനുയായികളുള്ള “എക്സ്” (ട്വിറ്റര്‍) -ലും ഫ്രാന്‍സിസ് പാപ്പ സന്ദേശം പങ്കുവെച്ചിരിന്നു. “പ്രായമേറിയവരുടെ അടുത്ത് ആയിരിക്കുകയും കുടുംബത്തിലും സമൂഹത്തിലും സഭയിലും അവർക്കുള്ള പകരംവയ്ക്കാനാകാത്ത പങ്ക് തിരിച്ചറിയുകയും ചെയ്യുന്നതിലൂടെ, നമുക്കും ധാരാളം ദാനങ്ങളും നിരവധി കൃപകളും അനേകം അനുഗ്രഹങ്ങളും ലഭിക്കുമെന്നായിരിന്നു പാപ്പയുടെ സന്ദേശം. #GrandparentsAndTheElderly എന്ന ഹാഷ് ടാഗോടെയായിരിന്നു സന്ദേശം.

Image: /content_image/News/News-2024-07-29-18:17:59.jpg
Keywords: പാപ്പ

23555
Category: 1
Sub Category:
Heading: വിശുദ്ധയാകാൻ മഠത്തിൽ പ്രവേശിച്ച അൽഫോൻസ | വിശുദ്ധയോടോപ്പം ഒരു പുണ്യയാത്ര | 29
Content: "ഞാൻ മഠത്തിൽ പ്രവേശിച്ചത് വിശുദ്ധയാകാനാണ്. അനേകം തടസ്സങ്ങൾ തരണം ചെയ്ത ഞാൻ പുണ്യവതിയാകാനല്ലങ്കിൽ പിന്നെ എന്തിനാണ് ജീവിക്കുന്നത്?" - വിശുദ്ധ അൽഫോൻസ. "വിശുദ്ധനാകുന്നതിന് ആഗ്രഹം പുലർത്താത്തവൻ ക്രിസ്ത്യാനിയായിരിക്കാം. പക്ഷേ, യഥാർത്ഥ ക്രിസ്ത്യാനിയല്ല" എന്നാണ് വിശുദ്ധ ലിഗോരി പറഞ്ഞിട്ടുള്ളത്. നിങ്ങളുടെ പിതാവ് പരിപൂർണ്ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂർണ്ണരായിരിക്കുവിൻ (Mt5/48) എന്ന് പറഞ്ഞ് യേശു എല്ലാവരെയും വിശുദ്ധിയിലേക്ക് ക്ഷണിക്കുന്നു. ശുദ്ധ ജീവിതം എല്ലാവർക്കും പ്രാപ്യമാണെന്ന് വിശുദ്ധ ഫ്രാൻസിസ് സെയിൽസ് 'ഭക്തിമാർഗ്ഗ പ്രവേശിക 'എന്ന പുസ്തകത്തിൽ പറയുന്നു. ദൈവത്തിന്റെ ജനം എന്ന നിലയിൽ ഇസ്രായേൽ ജനത്തെ വിശുദ്ധ സമൂഹമായി കണക്കാക്കിയിരുന്നു (Due:33/2-3). പുതിയ നിയമത്തിൽ ക്രിസ്ത്യാനികളെ വിശുദ്ധരെന്ന് വിശേഷിപ്പിക്കുന്നുണ്ട് വിശുദ്ധി ദൈവത്തിന്റെ സ്വഭാവമാണ്. അതിലുള്ള ഭാഗഭാഗീ ത്വം മാത്രമാണ് മനുഷ്യരുടെത്. തന്റെ മുമ്പിൽ പരിശുദ്ധരായിരിക്കുവാൻ ലോക സ്ഥാപനത്തിന് മുമ്പ് തന്നെ ദൈവം നമ്മെ തെരഞ്ഞെടുത്തു എന്ന് പൗലോസ് ശ്ലീഹ വിശദീകരിക്കുന്നു (Eph:1/4). നാമെല്ലാവരും വിശുദ്ധരാകാൻ വിളിക്കപ്പെട്ടവരാണ്.യേശുക്രിസ്തുവിന്റെ കൃപയാണ് നമ്മുടെ വിശുദ്ധിയുടെ ഒരു സുപ്രധാന ഘടകം.യേശുവാണ് നമ്മെ വിശുദ്ധീകരിക്കുക്കന്നത്. വിശുദ്ധി ഒന്നേയുള്ളൂ അത് ക്രിസ്തുവിന്റെ പരിശുദ്ധിയാണ്. ക്രിസ്തു മാത്രമേ പരിശുദ്ധനായ ഉള്ളൂ യേശുവിന്റെ പരിശുദ്ധിയിൽ പങ്കുചേർന്നുകൊണ്ട് മാത്രമേ നമുക്ക് വിശുദ്ധരാകാൻ കഴിയൂ. നമ്മുടെ വിശുദ്ധി ക്രിസ്തുവുമായും ക്രിസ്തുവിന്റെ മൗദീകശരീരമായ സഭയുമായും ബന്ധപ്പെട്ടിരിക്കുന്നു. തിരുസഭയിൽ എല്ലാവരും വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നു എന്ന് രണ്ടാം വത്തിക്കാൻ സൂനഹദോസ് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട് (തിരുസഭ11,39,40). സ്വർഗ്ഗത്തിന്റെ പരിശുദ്ധി പ്രകാശിച്ചു നിൽക്കുന്ന വിശുദ്ധരുടെ ദൈവം തന്നെ സാന്നിധ്യവും തിരുമുഖ ദർശനവും നമുക്ക് നൽകുന്നു. ചെറുപ്പത്തിൽ തന്നെ മുട്ടത്ത് പാടത്ത് അന്നക്കുട്ടിയും വിശുദ്ധയാകണമെന്ന് ആഗ്രഹിച്ചു.അവളുടെ വാക്കുകൾ തന്നെ ബഹുമാനപ്പെട്ട റോമുളുസ്അച്ചൻ രേഖപ്പെടുത്തിയിട്ടുണ്ട്: "ഒരു പുണ്യവതി ആകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു". വിശുദ്ധ കൊച്ചുത്രേസ്യയുടെ പുസ്തകം വായിച്ചപ്പോൾ മുതലാണ് അങ്ങനെ തോന്നിത്തുടങ്ങിയത്. വീടിന്റെ അടുത്തുള്ള കർമലീത്താ മഠത്തിൽ ബന്ധമുള്ള ഒരു അമ്മയെ കാണാൻ പോകുമ്പോഴൊക്കെ 'കുഞ്ഞ് ഒരു പുണ്യവതി ആകണ"മെന്ന് ഉപദേശിക്കാറുണ്ടായിരുന്നു അത് കേൾക്കുമ്പോൾ എന്റെ ആശ ഇരട്ടിക്കും. വിശുദ്ധയാകാനായി അവൾ തീവ്രമായി പ്രാർത്ഥിക്കുകയും വളർത്തമ്മ കാണാതെ കഠിനമായ പരിത്യാഗവും ഉപവാസവും അനുഷ്ഠിക്കുകയും പതിവായി. പുണ്യ ജീവിതത്തിന്റെ ഗിരീശൃംഗത്തിൽ എത്തിച്ചേരുക എന്ന തന്റെ ലക്ഷ്യപ്രാപ്തിക്കുവേണ്ടി എന്തു ക്ലേശവും സഹിക്കാൻ അൽഫോൻസാമ്മ സന്നദ്ധയായിരുന്നു. നവ സന്യാസകാലത്ത് അതിസൂഷ്മമായ നിയമങ്ങൾ പോലും കൃത്യമായി അനുഷ്ഠിക്കുന്നതിൽ അവൾ അത്യുൽസാഹമാണ് പ്രകടിപ്പിച്ചിരുന്നത്. പരിപൂർണ്ണതയിലേക്കുള്ള പാത തെരഞ്ഞെടുത്ത സന്യാസിനിയായ അൽഫോൻസാമ്മ യേശുവിൽ ദൃഷ്ടികൾ ഉറപ്പിച്ച് സഹനവും മൗനവും സ്നേഹിക്കാനുള്ള ചങ്കൂറ്റവും വിശുദ്ധിയുടെ സവിശേഷ ചൈതന്യമാക്കി ഭാരതത്തിന്റെ ആത്മാവിൽ ചാലിച്ചു ചേർത്തു. നവസന്യാസ കാലത്ത് അൽഫോൻസാമ്മ മദർ ഉർസുലാമ്മയോട് ഒരു ദിവസം പറഞ്ഞു : അമ്മേ ഞാൻ ഇവിടെ വന്നത് ഒരു വിശുദ്ധയാകാനാണ്, ഒരു വിശുദ്ധയാകണം എന്ന തീവ്രവും അചഞ്ചലവുമായി ആഗ്രഹം മൂലം അവൾ സമ്പൂർണ്ണ സ്വയം ശൂന്യമാക്കലിനും സ്വയാർപ്പണത്തിനും തയ്യാറായി. ദൈവത്തോടുള്ള തീക്ഷ്ണമായ സ്നേഹം, ആത്മാർത്ഥമായ പരസ്നേഹം, സഹിക്കാനുള്ള അനന്യമായ കഴിവ്, പ്രാർത്ഥനാജീവിതം, എളിമ, വ്രതങ്ങളോടുള്ള ത്യാഗനിർഭരമായ മനോഭാവം, ദൈവാശ്രയ ബോധം എന്നിവയൊക്കെ അൽഫോൻസാമ്മയുടെ വിശുദ്ധയാകാനുള്ള അഭിലാഷത്തെ സാക്ഷാത്കരിച്ചു. അൽഫോൻസാമ്മ ബഹുമാനപ്പെട്ട ലൂയിസച്ഛന് അയച്ച കത്തിൽ പറയുന്നു :"എന്റെ പിതാവേ എന്നെ ഒരു പുണ്യവതിയാക്കണമേ എനിക്ക് വളരെയധികം പോരായ്മകൾ ഉണ്ട്. " ദൈവത്തിലുള്ള ആഴമായ വിശ്വാസത്തിലൂടെയും സഹനത്തിലൂടെയും അൽഫോൻസാമ്മ പുണ്യത്തിന്റെ പടികൾ ഒന്നൊന്നായി ചവിട്ടി കയറി. സ്വർഗ്ഗത്തെ ലക്ഷ്യമാക്കി തീർത്ഥാടനം നടത്തുന്ന സഭയ്ക്ക് ലക്ഷ്യബോധവും ആശ്വാസവും നൽകുന്ന നാഴികക്കല്ലും ചൂണ്ടുപലകയുമാണ് അൽഫോൻസാമ്മ. എനിക്കും വിശുദ്ധനാകണം/ വിശുദ്ധയാകണം എന്ന തീവ്രമായ ആഗ്രഹത്തോടെ ദൈവത്തിൽ ഉറച്ചു വിശ്വസിക്കുവാനും ജീവിത സഹനങ്ങൾ മടികൂടാതെ ഏറ്റെടുക്കുവാനും അതുവഴി ദൈവത്തിൽ സ്ഥിരീകരിക്കപ്പെട്ട, നീതീകരിക്കപ്പെട്ട വ്യക്തികളാകുവാനും വിശുദ്ധ അൽഫോൻസാമ്മ എന്നും നമുക്ക് പ്രചോദനവും ശക്തിയും ആയിരിക്കട്ടെ.
Image: /content_image/News/News-2024-07-29-20:12:18.jpg
Keywords: അൽഫോ

23556
Category: 18
Sub Category:
Heading: വയനാട് ദുരന്തം: കത്തോലിക്ക കോൺഗ്രസ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു
Content: മേപ്പാടി: വയനാട് മേപ്പാടി ചൂരൽമലയിലും മുണ്ടക്കൈ ടൗണിലും ഇന്നു പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 56 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. മേപ്പാടി ഹെൽത്ത് സെൻ്ററിൽ 28 മൃതദേഹങ്ങളും വിംസ് ആശുപത്രിയിൽ 7 മൃതദേഹങ്ങളുമുണ്ട്. ചാലിയാറിൽ ഒഴുകിയെത്തിയ 15 മൃതദേഹങ്ങളാണ് നിലമ്പൂരിൻ്റെ വിവിധ പ്രദേശങ്ങളിൽനിന്ന് കണ്ടെത്തിയത്. ഇവ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എഴുപതിലേറെപ്പേർ വിവിധ ആശുപത്രിയിലായി ചികിത്സയിലാണ്. ദുരന്തത്തില്‍ കത്തോലിക്കാ കോൺഗ്രസ് മാനന്തവാടി രൂപത സമിതി ഹെൽപ്പ് ഡെസ്ക് നമ്പറുകൾ പുറത്തുവിട്ടിട്ടുണ്ട്. #{blue->none->b->സഹായത്തിന് ബന്ധപ്പെടേണ്ട നമ്പര്‍: }# റവ. ഫാ. ജോബി മുക്കാട്ട്കാവുങ്കൽ - 9446162425 ജോൺസൺ തൊഴുത്തുങ്കൽ - 9048429409 സെബാസ്റ്റ്യൻ പുരയ്ക്കൽ - 8156835898 സജി ഫിലിപ്പ് - 9074154940
Image: /content_image/India/India-2024-07-30-12:58:13.jpg
Keywords: കോൺഗ്രസ്

23557
Category: 1
Sub Category:
Heading: വിശ്വാസ സാക്ഷ്യങ്ങള്‍ക്കു വിലക്കിട്ട് ഒളിമ്പിക്സ്; ആംഗ്യ ഭാഷയില്‍ യേശുവിന് സാക്ഷ്യവുമായി ബ്രസീലിയന്‍ മെഡല്‍ ജേതാവ്
Content: പാരീസ്: ഏറെ വിവാദങ്ങളോടെ ആരംഭിച്ച പാരീസ് ഒളിംപിക്സില്‍ യേശുവിന് സാക്ഷ്യം നല്‍കി ബ്രസീല്‍ മെഡല്‍ താരം. ഒളിമ്പിക്സ് ഗെയിംസിലെ വെങ്കല മെഡൽ ജേതാവായ ബ്രസീലിയൻ സ്കേറ്റർ റെയ്സ ലീലാണ് മത്സരത്തിനിടെ തൻ്റെ ക്രൈസ്തവ വിശ്വാസം ആയിരകണക്കിന് കാണികള്‍ക്ക് മുന്നില്‍ പ്രകടിപ്പിച്ചത്. ബ്രസീലിയൻ ആംഗ്യഭാഷയില്‍ "വഴിയും സത്യവും ജീവനും യേശുവാണ്" എന്നുള്ള സാക്ഷ്യമാണ് പതിനാറു വയസ്സു മാത്രം പ്രായമുള്ള റെയ്സ കാണിച്ചത്. ഒളിമ്പിക് ചാർട്ടർ അതിൻ്റെ 50-ാം ചട്ടം പ്രകാരം ഒരു തരത്തിലുള്ള രാഷ്ട്രീയമോ മതപരമോ വംശീയമോ ആയ പ്രകടനങ്ങൾ അനുവദനീയമല്ലായെന്നാണ് പറയുന്നത്. ഇതിന്‍ പ്രകാരം ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് വിശ്വാസപരമായ സാക്ഷ്യം പങ്കുവെയ്ക്കുന്നതിന് വിലക്കുണ്ട്. കൗമാരക്കാരിയായ താരം നിശബ്ദമായ ആംഗ്യ ഭാഷയിലൂടെ ഒളിമ്പിക്സ് ഗെയിംസിലെ വിശ്വാസപരമായ സന്ദേശങ്ങൾക്കുള്ള നിരോധനം മറികടക്കുകയായിരിന്നു. ഇന്നലെ നടന്ന മത്സരത്തിൽ, ആംഗ്യ ഭാഷയ്ക്ക് പുറമേ, കുരിശ് ആകൃതിയിലുള്ള പെൻഡൻ്റുള്ള മാലയും റെയ്സ ലീൽ ധരിച്ചിരുന്നു. ട്രാക്കിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഇതില്‍ ചുംബിച്ചും അവള്‍ തന്റെ വിശ്വാസം പ്രകടമാക്കി. ഇതിനിടെ ചുമ്പിഞ്ഞോ എന്നറിയപ്പെടുന്ന ബ്രസീലിയൻ സർഫർ ജോവോ ചിയാങ്കയെ ലോക പ്രസിദ്ധമായ ക്രൈസ്റ്റ് ദി റിഡീമറിൻ്റെ ചിത്രങ്ങളുള്ള ബോർഡുകൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആധുനിക ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നായ ക്രൈസ്റ്റ് ദി റിഡീമറിൻ്റെ ചിത്രം ഉപയോഗിച്ച് ചുമ്പിഞ്ഞോ സ്വന്തം ബോർഡുകൾ വ്യക്തിഗതമാക്കി തയാറാക്കിയിരുന്നു. എന്നാൽ ഒളിമ്പിക്സ് കമ്മറ്റി മുന്നറിയിപ്പ് നൽകിയതോടെ അവസാന നിമിഷം സ്കേറ്റിംഗ് ഉപകരണങ്ങൾ മാറ്റേണ്ടി വന്നുവെന്നാണ് അന്താരാഷ്ട്ര ക്രിസ്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Image: /content_image/News/News-2024-07-30-13:09:52.jpg
Keywords: ഒളിമ്പി

23558
Category: 1
Sub Category:
Heading: വയനാട് ഉരുള്‍പൊട്ടലില്‍ സഭാസംവിധാനങ്ങള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം: കെസിബിസി
Content: കൊച്ചി: വയനാട് ജില്ലയിലെ മേപ്പാടി മേഖലയില്‍ ചൂരല്‍മലയിലും മുണ്ടക്കൈയിലും മറ്റും ഉണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കേരള കത്തോലിക്ക മെത്രാന്‍ സമിതി. ഉറ്റവരെയും ഉടയവരെയും നഷ്ടമായവരുടെയും പരിക്കേറ്റവരുടെയും വേദനയില്‍ പങ്കുചേരുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടത്തുന്ന സര്‍ക്കാര്‍ സംവിധാനങ്ങളോട് സഭാ സംഘടനകളും പ്രസ്ഥാനങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കണം. കേരള സഭയുടെ മുഴുവന്‍ ശ്രദ്ധയും ദുരന്ത ബാധിത പ്രദേശങ്ങളില്‍ ഉണ്ടാകണമെന്നും കെസിബിസി പ്രസ്താവിച്ചു. ദുരന്തത്തിന് ഇരയാവര്‍ക്ക് സമാശ്വാസം പകരാനുള്ള സര്‍ക്കാര്‍ നടപടികളോട് കേരള കത്തോലിക്കാ മെത്രാന്‍ സമിതി പൂര്‍ണ്ണമായും സഹകരിക്കുന്നതായിരിക്കും. ദുരിത ബാധിതര്‍ക്ക് ആവശ്യമായ ഭൗതിക സഹായങ്ങള്‍ ചെയ്യുന്നതിനും അവരെ ആശ്വസിപ്പിക്കുന്നതിനും പ്രതിസന്ധികളെ തരണം ചെയ്യാന്‍ ആവശ്യമായ ആത്മധൈര്യം അവര്‍ വീണ്ടെടുക്കുന്നതിനും വേണ്ടി ആ മേഖലയിലെ രൂപതാ സമിതികള്‍ക്കും മറ്റു സന്നദ്ധ പ്രവര്‍ത്തകര്‍ക്കുമൊപ്പം ഒരൊറ്റ ജനതയായി നമുക്ക് പ്രവര്‍ത്തിക്കാമെന്നും കെസിബിസി പ്രസിഡന്റ് ബസേലിയസ് ക്ലീമിസ് കാതോലിക്കാ ബാവാ, കെസിബിസി വൈസ് പ്രസിഡന്റ് മാര്‍ പോളി കണ്ണൂക്കാടന്‍, കെസിബിസി സെക്രട്ടറി ജനറല്‍ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല എന്നിവര്‍ പ്രസ്താവിച്ചു. അതേസമയം മരണസംഖ്യ നൂറു പിന്നിട്ടു. ദുരന്തം നടന്ന് 13 മണിക്കൂറിനുശേഷമാണ് എൻഡിആർഎഫിന്റെയും സൈന്യത്തിന്റെയും സംഘത്തിന് മുണ്ടക്കൈ മേഖലയില്‍ എത്താന്‍ കഴിഞ്ഞത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
Image: /content_image/India/India-2024-07-30-16:55:07.jpg
Keywords: കെസിബിസി

23559
Category: 1
Sub Category:
Heading: മാനന്തവാടി രൂപത ഒപ്പമുണ്ടാകും | VIDEO
Content: വയനാട് ജില്ലയിലെ മേപ്പാടി ചൂരൽമലയിലും മുണ്ടക്കൈയിലും നടന്ന ഉരുള്‍പൊട്ടലില്‍ അനുശോചനവും സഹായവും അറിയിച്ച് മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടത്തിന്റെ സന്ദേശം.
Image: /content_image/News/News-2024-07-30-17:01:31.jpg
Keywords: മാനന്തവാടി, വയനാ

23560
Category: 1
Sub Category:
Heading: സഹായ സഹകരണങ്ങള്‍ നല്‍കാന്‍ മാനന്തവാടി രൂപത സന്നദ്ധം: മാര്‍ ജോസ് പൊരുന്നേടം
Content: മാനന്തവാടി: കേരളത്തെ നടുക്കിയ വയനാട്ടിലെ മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പൊട്ടലിലുണ്ടായ ജീവനഷ്ടത്തിലും നാശനഷ്ടത്തിലും മാനന്തവാടി രൂപതാധ്യക്ഷന്‍ ബിഷപ്പ് ജോസ് പൊരുന്നേടം അഗാധ ദു:ഖം രേഖപ്പെടുത്തി. പ്രതികൂല കാലാവസ്ഥയില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനവും പ്രാര്‍ത്ഥനയും നേര്‍ന്ന ബിഷപ്പ് അപകടത്തില്‍ പരിക്കേറ്റവര്‍ക്കും കനത്ത നാശനഷ്ടങ്ങള്‍ മൂലം ജീവിതോപാധികള്‍ ഇല്ലാതായവര്‍ക്കും സാധ്യമായ സഹായസഹകരണങ്ങള്‍ നല്കാന്‍ മാനന്തവാടി രൂപത സന്നദ്ധമാണെന്നു അറിയിച്ചു. സമാനതകളില്ലാത്തവിധം നാശനഷ്ടങ്ങള്‍ക്കിടയാക്കിയ ഈ ദുരന്തത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജീവമായി ഉണര്‍ന്നുപ്രവര്‍ത്തിക്കുന്നുണ്ട്. ദുരന്തത്തിന്റെ ആഘാതം പരമാവധി ലഘൂകരിക്കുന്നതിന് ഈ സംവിധാനങ്ങളോട് പൊതുജനം പരമാവധി സഹകരിക്കണമെന്നും ദുരിതാശ്വാസക്യാമ്പുകളിലെ ഭക്ഷണം വസ്ത്രം മുതലായ അടിയന്തിര ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കണമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു. ദുരന്തബാധിതപ്രദേശത്ത് മാനന്തവാടി രൂപതയുടെ കീഴിലുള്ള ദേവാലയങ്ങള്‍ അടിയന്തിരമായ സഹായസഹകരണങ്ങള്‍ക്ക് തയ്യാറാകണമെന്ന നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. മാത്രവുമല്ല, രൂപതയുടെ എല്ലാ സംവിധാനങ്ങളും സംഘടനകളും ഈ ദുരന്തത്തിന്റെ പ്രതിസന്ധികളെ അതിജീവിക്കുന്നതിന് സജ്ജമാണെന്നും ജനത്തിനാവശ്യമായ സഹായസഹകരണങ്ങള്‍ നല്കുന്നതിന് മുന്നിട്ടിറങ്ങുമെന്നും രൂപതാനേതൃത്വം അറിയിച്ചു. കാലാവസ്ഥ വളരെ വേഗം അനുകൂലമാകുന്നതിനും രക്ഷാപ്രവര്‍ത്തനം സുഗമമാകുന്നതിനുമായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും ബിഷപ്പ് ജോസ് പൊരുന്നേടം ആവശ്യപ്പെട്ടു.
Image: /content_image/India/India-2024-07-30-18:30:13.jpg
Keywords: മാനന്തവാടി

23561
Category: 1
Sub Category:
Heading: രൂപതയുടെ കീഴിലുള്ള വിദ്യാലയങ്ങളും പാരിഷ് ഹാളുകളും രക്ഷാപ്രവർത്തനത്തിന് തുറന്നുകൊടുക്കണം: ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കല്‍
Content: കോഴിക്കോട് വയനാട് മേഖലയിൽ മേപ്പാടി പ്രദേശത്തുണ്ടായ ശക്തമായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ദുഃഖം രേഖപ്പെടുത്തി കോഴിക്കോട് ലാറ്റിന്‍ രൂപത. കോഴിക്കോട് രൂപതയുടെ കീഴില്‍ മേപ്പാടി ഉള്‍പ്പെടെ ഇരുപതിലധികം ഇടവകകളാണ് വയനാട്ടില്‍ ഉള്ളത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ ഇടവകകളിലും പ്രത്യേകം പ്രാർത്ഥനകൾ നടത്തുകയും വിദ്യാലയങ്ങളും പാരിഷ് ഹാളുകളും രക്ഷാപ്രവർത്തനത്തിന് തുറന്നുകൊടുക്കുകയും അതോടൊപ്പം സഹായം അർഹിക്കുന്നവരിലേക്ക് ഇടവക തലത്തിലും സംഘടനാ തലത്തിലും സഹായങ്ങൾ എത്തിക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യണമെന്ന് ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലയ്ക്കല്‍ നിര്‍ദ്ദേശിച്ചു. അനേകരുടെ ജീവനുകൾ നഷ്ടപ്പെടുകയും, ഭവനങ്ങൾ ഇല്ലാതാവുകയും, അനേകം പേരുടെ ജീവിതങ്ങൾ ദുരിതകെണിയിലകപ്പെടുകയും ചെയ്ത ഈ സാഹചര്യത്തിൽ ഈ പ്രകൃതി ദുരന്തം മൂലം വേദനിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. ഭൗതികമായ ആവശ്യങ്ങളും സഹായങ്ങളും എത്തിക്കുന്നതിന് വേണ്ടി രൂപതയുടെ സോഷ്യൽ സർവീസ് സൊസൈറ്റി മുഖേനയോ, മേപ്പാടി ഇടവക വികാരി ഫാ. സണ്ണി മുഖേനയോ, രൂപത വികാരി ജനറൽ ഫാ. ജെൻസനുമായി ബന്ധപ്പെടേണ്ടതാണെന്നും ബിഷപ്പ് അറിയിച്ചു. #{blue->none->b-> - LATEST UPDATE 07:20PM }# ദുരന്തത്തിൽ ഇതുവരെ 120 പേർ മരിച്ചതായി വിവരം. പക്ഷേ സ്ഥിരീകരണമില്ല. 34 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞെന്നും 18 മൃതദേഹങ്ങൾ വിട്ടുനൽകിയതായും ഔദ്യോഗികമായി മുഖ്യമന്ത്രി അറിയിച്ചു. 128 പേർ പരുക്കേറ്റ് ചികിത്സയിലുണ്ട്. എൻഡിആർഎഫിൻ്റെയും സൈന്യത്തിന്റെയും പോലീസിന്റെയും സംയുക്ത നേതൃത്വത്തില്‍ രാത്രിയിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
Image: /content_image/News/News-2024-07-30-19:15:08.jpg
Keywords: കോഴിക്കോ, ചക്കാല

23562
Category: 1
Sub Category:
Heading: അൽഫോൻസ: ദൈവത്തിന്റെ കൈയൊപ്പു പതിഞ്ഞ സന്യാസിനി | വിശുദ്ധയോടോപ്പം ഒരു പുണ്യയാത്ര | 30
Content: "കർത്താവേ അങ്ങേയ്ക്ക് ഇഷ്ടമുള്ളതെന്തും എന്നോട് ചെയ്തു കൊള്ളുക ഞാൻ നിന്റേതു മാത്രമാണ് "- വിശുദ്ധ അൽഫോൻസാ. നമ്മോടുകൂടെ ആയിരിക്കാൻ വേണ്ടിയാണ് ദൈവം മനുഷ്യനായി അവതരിച്ചത്. ദൈവം നമ്മോടുകൂടെ,എന്നർത്ഥമുള്ള എമ്മാനുവേൽ എന്നവൻ വിളിക്കപ്പെടും (Mt1/23) 'എമ്മാനുവേലായ' ദൈവം യുഗാന്ത്യം വരെ നമ്മോട് കൂടെ ഉണ്ടായിരിക്കും (Mt:28/20) എന്നാൽ ദൈവത്തിന്റെ പദ്ധതി നമ്മിൽ സാക്ഷാത്കരിക്കപ്പെടണമെങ്കിൽ നാം ഓരോരുത്തരും കൂടെ ആയിരിക്കണം. എങ്ങനെയാണ് നമുക്ക് ദൈവത്തോട് കൂടെ ആയിരിക്കാൻ കഴിയുക? ദൈവം പറഞ്ഞു: "നിങ്ങൾ എന്റെ വാക്കുകൾ കേൾക്കുകയും എന്റെ ഉടമ്പടി പാലിക്കുകയും ചെയ്താൽ നിങ്ങൾ എല്ലാ ജനതകളിലും വെച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ സ്വന്തം ജനതയായിരിക്കും"(Exo:19/5). പ്രഭാഷകൻ പറയുന്നു വരുന്ന ദുരിതങ്ങൾ എല്ലാം സ്വീകരിക്കുക ഞെരുക്കുന്ന ദൗർഭാഗ്യങ്ങളിൽ ശാന്തത വെടിയരുത് (2/4). രോഗവിമുക്തയായിരുന്ന അവസരത്തിൽ അൽഫോൻസാമ്മ കണക്കെഴുത്തും അടുക്കള പണിയുടെ മേൽനോട്ടവും നിർവഹിച്ചു. അധികാരികൾ അല്ല ദിവ്യനാഥനാണ് ആ ജോലി തന്നെ ഏൽപ്പിച്ചത് എന്ന് വിചാരത്തോടെയാണ് അവൾ തന്റെ കടമകൾ നിറവേറ്റിയത്. വേദനകൾക്കിടയിലും സദാ പ്രസന്ന വദനയായിരുന്നു അൽഫോൻസാമ്മ പിതാവിന്റെ ഇഷ്ടത്തിന് വിധേയനായി. അൽഫോൻസാമ്മ പറയുന്നു, എനിക്കിപ്പോൾ ഭക്ഷണം കഴിക്കാൻ പോലും തോന്നുന്നില്ല. ശരീരത്തിന് അശേഷം സുഖമില്ല. എൻ്റെ കർത്താവിനെ തേടി ഞാൻ എല്ലാ ഉപേക്ഷിച്ചു മഠത്തിൽ വന്നു. നേരത്തെതന്നെ ഉറക്കമില്ല ആ കൂട്ടത്തിൽ ചിന്തയും കൂടിയായപ്പോൾ പറയാനുമില്ല. ആത്മീയ സമാധാനം ഉണ്ടായിട്ട് മരിച്ചാൽ മതിയായിരുന്നു. ഈ വിഷമം തുടങ്ങിയതിൽ പിന്നെ എന്റെ ഇഷ്ടാനുസരിച്ച് ഞാൻ ഒന്നും പ്രവർത്തിച്ചിട്ടില്ല. പിതാവിന്റെ ഇഷ്ടത്തിന് വിട്ടുകൊടുത്ത അൽഫോൻസാമ്മ വിശുദ്ധ പൗലോസ് പറയുന്നതുപോലെ :"കർത്താവിന് നാമത്തിൽ ബന്ധനം മാത്രമല്ല മരണം പോലും സ്വീകരിക്കാൻ ഞാൻ തയ്യാറാണ്" (Act:21/13) എന്നു പറയുമായിരുന്നു ദൈവത്തിന് ഇഷ്ടമെങ്കിൽ ഞാൻ മരിച്ചു കൊള്ളട്ടെ എന്ന് അധികാരികളുടെ അനുവാദത്തോടെ അവൾ ദൈവത്തോട് പ്രാർത്ഥിച്ചു. എനിക്ക് ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണെന്ന് ശ്ലീഹാ (Phil:1/21) പറയുന്നു. അൽഫോൻസാമ്മക്കും ജീവിതം ക്രിസ്തുവും മരണം നേട്ടവും ആയിരുന്നു. മരണത്തോടെ അവൾ സ്വർഗ്ഗത്തിലും ഭൂമിയിലും നേട്ടങ്ങൾ കൊയ്തു.. " ദൈവഹിതം നിറവേറ്റാൻ ഇതാ ഞാൻ വരുന്നു അങ്ങയുടെ നിയമം എന്റെ ഹൃദയത്തിലുണ്ട് അങ്ങയുടെ ഹൃദയം നിറവേറ്റുകയാണ് എന്റെ സന്തോഷം"(Ps:40/7-9) പരിപൂർണ്ണതക്കായി പരിശ്രമിക്കുന്നവർക്കെല്ലാം മാതൃകയാണ് അൽഫോൻസാമ്മ വലിയ കാര്യങ്ങളൊന്നും അവൾ നിർവഹിച്ചില്ല. ദൈവത്തിന്റെ തിരുഹിതത്തിന് സമ്പൂർണ്ണമായി സമർപ്പിക്കപ്പെട്ടതായിരുന്നു അവളുടെ ജീവിതം.തൊട്ടിൽ മുതൽ കബറിടം വരെ മാനസികവും ശാരീരികവും സാമൂഹികവുമായ വേദനകളും പീഡകളും കൊണ്ട് കർത്താവ് അവളെ പരീക്ഷിച്ചു. സ്വന്തം വേദനകളിലൂടെ ഈശോയുടെ സഹനത്തിൽ പങ്കുചേർന്നു. "സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും "(Mt:12/50).പരിശുദ്ധ കന്യകാമറിയത്തെ പോലെ കർത്താവിന്റെ ദാസിയായി സ്വയം സമർപ്പിച്ചവളാണ് അൽഫോൻസാമ്മ. പിതാവിന്റെ ഇഷ്ടം നിറവേറ്റിയ അൽഫോൻസാമ്മയെ കർത്താവ് തന്റെ മണവാട്ടിയാക്കി മഹത്വപ്പെടുത്തി. "ഞാൻ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വന്നിരിക്കുന്നത് എന്റെ ഇഷ്ടം പ്രവർത്തിക്കാൻ അല്ല എന്നെ അയച്ചവന്റെ ഇഷ്ടം പ്രവർത്തിക്കാനാണ്" (Jn6/38) അധികാരികളിൽ ദൈവഹിതം ദർശിച്ചിരുന്ന അൽഫോൻസാമ്മ അധികാരികളെ അനുസരിക്കാൻ തന്റെ ഗുരുനാഥയോടുള്ള സ്നേഹം പോലും നിയന്ത്രിച്ചു. "ഞാൻ എന്റെ പിതാവിന്റെ കാര്യങ്ങളിൽ വ്യാപൃതനായിരിക്കേണ്ടതാണെന്ന് നിങ്ങൾ അറിയുന്നില്ലേ" Lk:2/42-49) ദൈവസത്തയോടുള്ള തന്റെ പ്രതിബദ്ധതയുടെ കാര്യത്തിൽ മാതാപിതാക്കൾക്ക് വേണ്ടി പോലും വീഴ്ച വരുത്താൻ യേശു തയാറായില്ല. രോഗാവസ്ഥയിലായിരുന്നപ്പോൾ കുർബാന കാണുവാനുള്ള തീഷ്ണമായ ആഗ്രഹം അധികാരികളോടുള്ള അനുസരണയുടെ പേരിൽ അൽഫോൻസാമ്മ നിയന്ത്രിക്കുകയുണ്ടായി വിശുദ്ധ കുർബാനയ്ക്ക് വേണ്ടി പോലും ദൈവഹിതത്തോടുള്ള വിധേയത്വത്തിൽ വീഴ്ച വരുത്താൻ അവൾ തയ്യാറായില്ല. ദൈവഹിതത്തോടുള്ള നമ്മുടെ വിധേയത്വത്തിന് അനുഗുണമായാണു നമ്മുടെ വിശുദ്ധി നിലകൊള്ളുന്നത് എന്ന് വിശുദ്ധ അൽഫോൻസാമ്മ നമ്മെ പഠിപ്പിക്കുന്നു. ദൈവത്തിൻ്റെ കൈയ്യോപ്പ് പതിഞ്ഞ സന്യാസിനി ആയിരുന്നു അൽഫോൻസാ .സഹനത്താൽ ആ ജീവിതം കുരിശിൻ ചുവട്ടിൽ മുദ്രിതമായി . അനേകർക്ക് സൗഖ്യം നൽകുന്ന സൗരഭ്യമായി ഈന്നും ആ സഹന പുഷ്പം വിരിഞ്ഞുനിൽക്കുന്നു.
Image: /content_image/News/News-2024-07-30-20:53:58.jpg

23563
Category: 1
Sub Category:
Heading: ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സീറോ മലബാർ സഭ കൂടെയുണ്ട്: മാർ റാഫേൽ തട്ടിൽ
Content: കാക്കനാട്: വയനാട് ജില്ലയിലെ ചൂരൽമല, മുണ്ടക്കൈ, അട്ടമല എന്നിവിടങ്ങളിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാടും കേരളത്തിലെ മറ്റു മലയോരമേഖലകളിലും ഉണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും പേമാരിയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവർക്കുവേണ്ടിയുള്ള സത്വരസഹായത്തിനും പുനരധിവാസപ്രവർത്തനങ്ങൾക്കും സീറോമലബാർസഭ കൂടെയുണ്ടാകുമെന്ന് മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. സമാനതകളില്ലാത്ത ഈ പ്രകൃതിദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും പരിക്കേറ്റവരുടെയും പ്രിയപ്പെട്ടവരെ നഷ്ട്ടമായവരുടെയും വേദനയിൽ പങ്കുചേരുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതീവ ദുഷ്ക്കരമാണെങ്കിലും ത്വരിതഗതിയിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സർക്കാർ സംവിധാനങ്ങളോട് ഇടവകകളും രൂപതകളും ഭക്തസംഘടനകളും സാമൂഹ്യസേവനപ്രസ്ഥാനങ്ങളും സഹകരിച്ച് പ്രവർത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ദുരന്തത്തിന് ഇരയാവർക്ക് സമാശ്വാസം പകരാനുള്ള സർക്കാർ നടപടികളോട് സീറോ മലബാർ സഭ പൂർണ്ണമായും സഹകരിക്കുമെന്ന് അറിയിക്കുന്നു. വീടുകളും കൃഷിയിടങ്ങളും നഷ്ടമാകുകയും ജീവനോപാദികൾ ഇല്ലാതാകുകയും ചെയ്തവർക്കായി സീറോ മലബാർ സഭയുടെ സാമൂഹ്യ സേവന പ്രസ്ഥാനമായ സ്പന്ദന്റെ നേതൃത്വത്തിൽ ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്നതാണ്. ദുരിത ബാധിതർക്ക് ആവശ്യമായ ഭൗതിക സഹായങ്ങൾ എത്തിക്കുന്നതിനും ദുരിതമേഖലകളിലും ദുരിതാശ്വാസ ക്യാമ്പുകളിലും സന്നദ്ധപ്രവർത്തനങ്ങൾ ചെയ്യുന്നതിനും നമുക്ക് ഔദാര്യപൂർവ്വം ഒന്നിച്ചുനിൽക്കാമെന്നും മേജർ ആർച്ചുബിഷപ്പ് പ്രസ്താവനയിൽ അറിയിച്ചു. #{blue->none->b-> - LATEST UPDATE 09:10PM }# വയനാട് ഉരുൾപ്പെട്ടലിനെ തുടർന്ന് ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ കുടങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം ഇപ്പോഴും തുടരുന്നു. 106 പേർ ദുരന്തത്തിൽ മരിച്ചതായാണ് റവന്യു വിഭാഗത്തിന്റെ ഔദ്യോഗിക കണക്ക്. എന്നാല്‍ മരണസംഖ്യ ഇതിലും അധികമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈമാസ്‌റ്റ് ലൈറ്റുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയാണ് ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുന്നത്.
Image: /content_image/News/News-2024-07-30-21:08:51.jpg
Keywords: തട്ടി