Contents
Displaying 23081-23090 of 24978 results.
Content:
23514
Category: 1
Sub Category:
Heading: മെക്സിക്കന്‍ ദേവാലയത്തില്‍ മോഷണത്തിനിടെ വിശുദ്ധ കുര്‍ബാന അവഹേളനം; നാളെ പ്രായശ്ചിത്ത പ്രാര്‍ത്ഥനാദിനം
Content: മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ ലിയോൺ നഗരത്തിലെ ഗ്വാനജുവാറ്റോ കത്തോലിക്ക ദേവാലയത്തില്‍ കൊള്ളയടി ശ്രമത്തിനിടെ വിശുദ്ധ കുര്‍ബാന അവഹേളിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. ജൂലൈ 19 വെള്ളിയാഴ്ച അര്‍ദ്ധരാത്രിയില്‍ നല്ല ഇടയൻ ദേവാലയത്തിലാണ് മോഷണവും ആക്രമണവും നടന്നത്. വിശുദ്ധ കുർബാന, തിരുശേഷിപ്പ്, സക്രാരി, മെഴുകുതിരി സ്റ്റാൻഡ്, മൈക്രോഫോൺ, എന്നിവ ഉള്‍പ്പെടെയുള്ളവ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. പ്രധാന വാതിലിൻ്റെ പൂട്ടില്‍ അക്രമികള്‍ കേടുപാടുകൾ വരുത്തിയിരിന്നു. സംഭവത്തെ അപലപിച്ച ഫാ. വെലെസ് വർഗാസ്, വേദനാജനകമായ അത്തരം പ്രവൃത്തികൾ ചെയ്തവരുടെ മാനസാന്തരത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം ചെയ്തു. വാഴ്ത്തിയ തിരുവോസ്തി ചിതറികിടക്കുന്നുണ്ടായിരിന്നുവെന്നും വിശുദ്ധ കുര്‍ബാനയോടുള്ള അവഹേളനമായതിനാല്‍ പാപപരിഹാരത്തിൻ്റെ മണിക്കൂര്‍ ആചരിക്കണമെന്നും ലിയോൺ അതിരൂപത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രായശ്ചിത്ത പ്രാര്‍ത്ഥനാദിനത്തില്‍ പങ്കുചേരാന്‍ അതിരൂപത, എല്ലാ വൈദികരെയും വിശ്വാസികളെയും ക്ഷണിച്ചു. എല്ലാ ഇടവകകളിലും സെമിനാരികളിലും നാളെ ജൂലൈ 25 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് പാപപരിഹാരത്തിൻ്റെ മണിക്കൂര്‍ ആചരിക്കുവാനാണ് നിര്‍ദ്ദേശം. നോര്‍ത്ത് അമേരിക്കന്‍ രാജ്യമായ മെക്സിക്കോയിലെ ഭൂരിഭാഗവും കത്തോലിക്ക വിശ്വാസികളാണ്.
Image: /content_image/News/News-2024-07-24-12:22:33.jpg
Keywords: പ്രായശ്ചിത്ത

23515
Category: 1
Sub Category:
Heading: പേപ്പല്‍ പ്രതിനിധിയുടെ സന്ദര്‍ശനത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ച് യുക്രൈന്‍ പ്രസിഡന്‍റ്
Content: കീവ്: യുക്രൈന്‍ സന്ദര്‍ശനത്തിനായി എത്തിച്ചേര്‍ന്ന മാര്‍പാപ്പയുടെ പ്രതിനിധിയും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയുമായ കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ പ്രസിഡന്‍റ് വൊളൊഡിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തി. യുക്രൈന്‍ പ്രസിഡൻ്റിൻ്റെ നേതൃത്വത്തിലുള്ള "സമാധാന പദ്ധതി"യെ തുടക്കം മുതല്‍ പരിശുദ്ധ സിംഹാസനം പിന്തുണച്ചിട്ടുണ്ടെന്ന് യോഗത്തിന് ശേഷം കര്‍ദ്ദിനാള്‍ ഊന്നിപ്പറഞ്ഞു. യുക്രൈനെതിരായ റഷ്യയുടെ ആക്രമണത്തെ കുറിച്ചും ദുഷ്‌കരമായ മാനുഷിക സാഹചര്യങ്ങളെ കുറിച്ചും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയുമായി ചര്‍ച്ച ചെയ്തതായി സെലെൻസ്കി സോഷ്യൽ നെറ്റ്‌വർക്കായ എക്‌സിൽ (മുന്‍പ് ട്വിറ്റർ) കുറിച്ചു. നീതിയുക്തവും ശാശ്വതവുമായ സമാധാനം സ്ഥാപിക്കുന്നതിൽ വത്തിക്കാന്‍ വഹിക്കുന്ന പങ്കിനും രാജ്യത്തിനും ജനങ്ങൾക്കും കർദ്ദിനാൾ നൽകുന്ന പിന്തുണയ്ക്കും നന്ദിയുള്ളവനാണെന്നും പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു.

I had a meaningful meeting with the Secretary of State of the Holy See @TerzaLoggia, Cardinal Pietro Parolin.

We discussed the consequences of Russia's aggression against Ukraine, the ongoing aerial terror, the difficult humanitarian situation, and the outcomes of our meeting… pic.twitter.com/toxRSoooDA
— Volodymyr Zelenskyy / Володимир Зеленський (@ZelenskyyUa) July 23, 2024

കൂടിക്കാഴ്ചയ്ക്കു മുന്‍പ് കർദ്ദിനാൾ പരോളിൻ സെൻ്റ്. സോഫിയ കത്തീഡ്രലും ഒഖ്മത്ഡിറ്റിലെ കുട്ടികളുടെ ആശുപത്രിയും സന്ദർശിച്ചു. ജൂലൈ 8ന് റഷ്യൻ മിസൈൽ ആക്രമണത്തെ തുടര്‍ന്നു 627 കുട്ടികളെ ഈ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിന്നു. ആക്രമണത്തിൽ ഒരു ഡോക്ടർ ഉൾപ്പെടെ രണ്ടുപേർ മരിക്കുകയും എട്ട് കുട്ടികളടക്കം 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തൊണ്ണൂറ്റിനാല് കുട്ടികളെ കീവിലെ മറ്റ് ആശുപത്രികളിലേക്ക് മാറ്റേണ്ടി വന്നു.
Image: /content_image/News/News-2024-07-24-14:38:04.jpg
Keywords: യുക്രൈ

23516
Category: 1
Sub Category:
Heading: അൽഫോൻസാമ്മയെപ്പോലെ ദൈവത്തിന്റെ കൈയൊപ്പുള്ള വിശുദ്ധ സൗഹൃദങ്ങൾ നമുക്കും വളർത്തിയാലോ?
Content: "ദൈവസ്നേഹത്തിന് തടസ്സമായ അല്പസ്നേഹം പോലും എന്നിൽ ഉണ്ടെങ്കിൽ അത് എന്നിൽ നിന്നും മാറ്റി തരണമേ എന്ന് മാത്രമേ ആഗ്രഹിക്കുകയും അപേക്ഷിക്കുകയും ചെയ്യുന്നുള്ളൂ"- വിശുദ്ധ അൽഫോൻസാ. നമുക്ക് ചിരിക്കാനും കരയാനും നമ്മുടെ രഹസ്യങ്ങൾ പങ്കിടാനും ഒരു സുഹൃത്ത് ഉണ്ടായിരിക്കുക നല്ല കാര്യമാണ്. നല്ല സൗഹൃദങ്ങൾ ജീവിതത്തിന് ഒരു മുതൽക്കൂട്ടാണ്. "വിശ്വസ്തനായ സ്നേഹിതൻ ബലിഷ്ടമായ സങ്കേതമാണ് അവനെ കണ്ടെത്തിയവൻ ഒരു നിധി നേടിയിരിക്കുന്നു"(പ്രഭാ :6/14)ൽ പറയുന്നു. വിശ്വസ്തനായ സ്നേഹിതൻ ജീവാമൃതം ആണ് അവൻ നിങ്ങൾ ആരാണെന്ന് അംഗീകരിക്കുന്നു എന്ന് മാത്രമല്ല നിങ്ങൾ ആരായിരിക്കണം എന്നതിന് നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു എന്ന് ( പ്രഭാ :6/16) ൽ വീണ്ടും പറയുന്നു. സൗഹൃദം രണ്ട് വ്യക്തികൾ തമ്മിലുള്ള മനോഹരമായ അർത്ഥവത്തായതുമായ ഒരു ബന്ധമാണ്. ഇത് ഒരു നിധിയാണ്. നമ്മുടെ ജീവിതത്തെ സമ്പന്നമാക്കുകയും നമ്മുടെ വളർച്ചയിൽ പ്രോത്സാഹനം നൽകുകയും നമ്മുടെ തളർച്ചയിൽ താങ്ങാവുകയും ചെയ്യുന്നു. ഇത് വിലയേറിയ ഒരു സമ്മാനമാണ്. ഓരോ സുഹൃത്തും ദൈവത്തിന്റെ ദാനമാണ്. സ്നേഹത്തിലൂടെ, കരുതലിലൂടെ, പരിശ്രമത്തിലൂടെ സൗഹൃദത്തെ പരിപോഷിപ്പിച്ചാൽ നമ്മുടെ രഹസ്യങ്ങൾ സൂക്ഷിക്കുകയും വാഗ്ദാനങ്ങൾ പാലിക്കുകയും ചെയ്യുന്ന വ്യക്തിയെയാണ് ഒരു ഉത്തമ സുഹൃത്തായി നമുക്ക് ലഭിക്കുന്നത്. ഭൗതിക തലത്തിലോ ആത്മീയ തലത്തിലോ ഉയർന്നു വന്നിട്ടുള്ള ഏതൊരു വ്യക്തിയുടെ ജീവിതം ഒന്ന് ഉരച്ചു നോക്കിയാൽ അവരുടെ ഉയർച്ച താഴ്ചകളിൽ അവരോടൊപ്പം നിന്നിട്ടുള്ള, പ്രോത്സാഹിപ്പിച്ചിട്ടുള്ള ശക്തിപ്പെടുത്തിയിട്ടുള്ള,ചില വ്യക്തികളുടെ സ്വാധീനം കാണാൻ സാധിക്കും. വി. ഫ്രാൻസിസ്- വി. ക്ലാര, വി. യോഹന്നാൻ ക്രൂസ് -വി. അമ്മ ത്രേസ്യ, വി. ഇഗ്നേഷ്യസ് -വി. ഫ്രാൻസിസ് സേവ്യർ, വി. ബെനഡിക്ട് -വി.സ്ക്കോളാസ്റ്റിക്ക. ഇതിനുദാഹരണങ്ങളാണ്. കുടമാളൂരിൽ ജനിച്ച് മുട്ടത്തുപാടത്ത് വളർന്ന അന്നക്കുട്ടിയെ ഭരണങ്ങാനത്തെ വിശുദ്ധ അൽഫോൻസാക്കി മാറ്റാൻ സഹായിച്ചിട്ടുള്ള സൗഹൃദങ്ങൾ ഏറെയാണ്. 36 വർഷം തന്റെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാവരോടും സൗഹൃദ ഭാവം കാത്തുസൂക്ഷിക്കാൻ അൽഫോൻസാമ്മയ്ക്ക് കഴിഞ്ഞു കാരണം മധുരമൊഴി സ്നേഹിതരെ ആകർഷിക്കുന്നു മധുരഭാഷണം സൗഹൃദത്തെ ഉത്തേജിപ്പിക്കുന്നു(പ്രഭാ :6/5). സ്വർഗ്ഗവുമായുള്ള ഒരു സൗഹൃദമായിരുന്നു അവരുടെ ഏറ്റവും വലിയ സൗഹൃദം. ക്രൂശിതനായി ഈശോ ആയിരുന്നു മണവാളൻ. മണവാളന്റെ എല്ലാ ഓഹരിയിലും അവർ പങ്കുചേർന്നു. ഞാൻ ഈശോയുടെ മണവാട്ടി അല്ലേ, മണവാളന്റെ വേദനകൾ ഓർക്കുമ്പോൾ എന്റേത് എത്ര നിസ്സാരം എന്നവൾ കൂടെ കൂടെ പറയുമായിരുന്നു. പരിശുദ്ധ കന്യകാമറിയം അവരുടെ സ്വർഗീയ മധ്യസ്ഥയും സ്വന്തം അമ്മയും ആയിരുന്നു. സ്വർഗ്ഗത്തിൽ എനിക്ക് സ്നേഹമുള്ള ഒരു അമ്മയുണ്ട് ആ അമ്മയെക്കുറിച്ച് പറയുമ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണു നിറയും എന്നവൾ പറഞ്ഞിരുന്നു. വിശുദ്ധ കൊച്ചുത്രേസ്യ അവളുടെ ആദർശ രൂപവും വഴികാട്ടിയും ആയിരുന്നു. വിശുദ്ധ അൽഫോൻസ് ലിഗോരി അവളുടെ പേരിനു കാരണഭൂതനായിരുന്ന വിശുദ്ധനായിരുന്നു. പഴം വേണ്ടവർ വൃക്ഷത്തിന്റെ അടുക്കൽ ചെല്ലുവിൻ എന്ന് പ്രബോധിച്ച ഈ വിശുദ്ധനിലൂടെയാണ് ദൈവ മാതൃഭക്തി അവൾ പരിശീലിച്ചത്. വിശുദ്ധ ചാവറയച്ചൻ അവളുടെ ആത്മീയ ശക്തിയായിരുന്നു. ചാവറയച്ചെന്റെ മധ്യസ്ഥം വഴി അവളുടെ രോഗത്തിൽനിന്ന് അവൾക്ക് സൗഖ്യം കിട്ടി. വീട്ടുകാരുമായുള്ള സൗഹൃദം അവൾക്ക് വളരെ പ്രധാനപ്പെട്ടതായിരുന്നു അവളുടെ ജീവിതത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച് മടിയിൽ ഇരുത്തി പ്രാർത്ഥനയും, സുകൃതജപങ്ങളും ചൊല്ലി പഠിപ്പിച്ച അവളുടെ വല്യമ്മച്ചി ആയിരുന്നു. വില നൽകാതെ വിലപ്പെട്ടത് ഒന്നും ലഭിക്കില്ലെന്ന് പഠിച്ചത് സ്വന്തം അപ്പനിൽ നിന്നായിരുന്നു. 9 വയസ്സുവരെ പൂമ്പാറ്റയെപ്പോലെ പാറിപ്പറന്ന് ഈ കുട്ടിയുടെ ജീവിതത്തെ നല്ല ചിട്ടിയായും ക്രമമായും പരുവപ്പെടുത്തി എടുക്കുന്നതിന് വേണ്ടി സ്വർഗീയ അപ്പച്ചൻ ഒരുക്കിയ ഒരു കളരിയായിരുന്നു പേരമ്മയുടെ വീട്. സ്നേഹപ്രകൃതിയും മൃദുല സ്വഭാവക്കാരിയുമായ അന്നകുട്ടിയെ മുരിക്കൽ വീട്ടിൽ പിടിച്ചുനിർത്തിയത് പേരപ്പനോടുള്ള സൗഹൃദം ആയിരുന്നു. പേരമ്മയുടെ ആൺമക്കളോടൊത്തുള്ള ജീവിതം അവൾക്ക് ഒരിക്കലും മറക്കാനാവാത്ത ഓർമ്മകൾ ആയിരുന്നു. മൂന്നാം ക്ലാസ് വരെ അന്നക്കുട്ടിയും സഹപാഠിയും, കൂട്ടുകാരിയുമായിരുന്ന ലക്ഷ്മിക്കുട്ടിയമ്മയോട് അവൾക്ക് നല്ല സൗഹൃദം ആയിരുന്നു. സന്യാസ ജീവിതത്തിൽ പ്രവേശിച്ചനാൾ മുതൽ അവളുടെ ജീവിതത്തെ സ്വാധീനിച്ച സുഹൃദ് ബന്ധങ്ങൾ പുണ്യപൂർണ്ണതയെ ലക്ഷ്യം വെച്ചുള്ള അവളുടെ ജീവിതത്തിലെ നാഴിക കല്ലുകളാണ്. ആത്മീയ ഗുരുഭൂതരായബഹു. ഉർശുലാമ്മ, ബഹു. ലൂയിസ് അച്ഛൻ, ബഹു. റോമുളൂസ് അച്ചൻ, ബഹു. പിണക്കാട്ടച്ചൻ, അഭിവന്ദ്യ കാളാശ്ശേരി ജെയിംസ് മെത്രാൻ എന്നിവരെല്ലാം അവളെ മെനഞ്ഞെടുത്ത മഹാശില്പികൾ ആണ്. സന്യാസമൂഹാംഗങ്ങൾ അവളുടെ നല്ല സുഹൃത്തുക്കൾ ആയിരുന്നു. സ്വാർത്ഥതയുടെ കെട്ടുകൾ തകർത്തുകൊണ്ട് സുഹൃത്തുക്കളെ അവരായിരിക്കും വിധം അംഗീകരിക്കുന്ന അനേകം അവസരങ്ങൾ വിനിയോഗിച്ചുകൊണ്ട് ഏവർക്കും അവൾ ഒരു നല്ല സുഹൃത്തായി തീർന്നു. മഠത്തിലെ ആശ്രമ ശുശ്രൂഷകളായിരുന്ന ചേച്ചിമാരും അവളുടെ സുഹൃദ് വലയത്തിൽ ഉൾപ്പെട്ടിരുന്നു. ഏത് ജീവിതമാണെങ്കിലും സൗഹൃദങ്ങൾ വേണം. സൗഹൃദത്തിന് പ്രായമോ, ലിംഗമോ സ്ഥാനമോ ഒന്നും വിഷയമല്ല. അൽഫോൻസാമ്മയുടെ ജീവിതത്തിൽ കുഞ്ഞുങ്ങൾ മുതൽ ക്രിസ്തുനാഥൻ വരെയുള്ളവർ അവളുടെ സൗഹൃദ വലയത്തിൽ ആയിരുന്നു. ഓരോ സഹൃദവും നമുക്ക് സമ്മാനിക്കേണ്ടത് ആത്മീയവും, മാനസികവും, ബൗദ്ധികവും, ഭൗതികവുമായ വളർച്ച ആയിരിക്കണം. വളരേണ്ടത് ഒരു വ്യക്തി മാത്രമല്ല സുഹൃത്തുക്കൾ ഒരുമിച്ച് ആയിരിക്കണം. മാതൃ പിതൃ ബന്ധത്തിലും, സഹോദര ബന്ധത്തിലും, അധികാര അധീന ബന്ധത്തിലും, ഒരു സൗഹൃദത്തിന്റെ തണൽ രൂപപ്പെടുത്താൻ നമുക്ക് കഴിയട്ടെ. അതിനു വേണ്ടത് പരസ്പര വിശ്വാസവും വിശ്വസ്തതയും തന്നെയാണ്.ഇവ രണ്ടും ഉള്ളിടത്ത് സൗഹൃദം വളരും. ബന്ധങ്ങൾക്കുള്ളിലെ സൗഹൃദമാണ് ബന്ധങ്ങളെ ദൃഢതയുള്ളതാക്കുന്നത്. അതിനാൽ ദൈവത്തിന്റെ കയ്യൊപ്പ് ഉള്ള നല്ല സൗഹൃദങ്ങൾ- അഭിഷേകമുള്ള, കൃപയുള്ള സുഹൃത്തുക്കൾ നമുക്കുണ്ടാവട്ടെ. സി. റെറ്റി FCC
Image: /content_image/News/News-2024-07-24-16:05:41.jpg
Keywords: അല്‍ഫോ

23517
Category: 1
Sub Category:
Heading: മാർ ജോസഫ് സ്രാമ്പിക്കലിനെ വത്തിക്കാൻ സിനഡിന്റെ പഠനസമിതിയിലേക്ക് നിയമിച്ചു
Content: വത്തിക്കാന്‍ സിറ്റി/കാക്കനാട്: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിനെ വത്തിക്കാനിൽ നടന്നുവരുന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള ആഗോള സിനഡിന്റെ പഠനസമിതിയിലേക്ക് പരിശുദ്ധ സിംഹാസനം നിയമിച്ചു. പൗരസ്ത്യസഭകളും ലത്തീൻ സഭയുമായുള്ള ബന്ധത്തെക്കുറിച്ച് പഠിക്കുന്നതിന് നിയമിക്കപ്പെട്ട 13 അംഗ വിദഗ്ധ സമിതിയിലേക്കാണ് മാർ സ്രാമ്പിക്കൽ നിയമിതനായിരിക്കുന്നത്. പൗരസ്ത്യ സഭകൾക്കു വേണ്ടിയുള്ള കാര്യാലയത്തിന്റെ അധ്യക്ഷൻ കര്‍ദ്ദിനാള്‍ ക്ലൗദിയോ ഗുജറോത്തി, ആർച്ചുബിഷപ്പ് മാർ സിറിൽ വാസിൽ എന്നിവരും ഈ സമിതിയിൽ അംഗങ്ങളാണ്. ആഗോള കത്തോലിക്കാസഭയിലെ തിരഞ്ഞെടുക്കപ്പെട്ട 118 അംഗങ്ങളാണ് വ്യത്യസ്ത വിഷയങ്ങളെ ആഴത്തിൽ പഠിച്ചു മാർപാപ്പയ്ക്ക് റിപ്പോർട്ട് സമർപ്പിക്കേണ്ട സിനഡിന്റെ സമിതികളിൽ ഉള്ളത്. മാർ ജോസഫ് സ്രാമ്പിക്കലും മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഓസ്‌വാൾഡ് ഗ്രേഷ്യസ്സുമാണ് പഠനസമിതികളിൽ നിയമതരായിരിക്കുന്ന ഇന്ത്യക്കാർ. സീറോമലബാർസഭ ആഗോള സഭയായിമാറി എല്ലാ ഭൂഖണ്ഡങ്ങളിലും സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ആഗോള ലത്തീൻ കത്തോലിക്കാ സഭയുമായുള്ള ബന്ധത്തിൻറെ നൂതന സാധ്യതകൾ പഠിക്കാനുള്ള ഈ സമിതിയിലുള്ള മാർ ജോസഫ് സ്രാമ്പിക്കലിന്റെ നിയമനം സീറോമലബാർസഭയെ സംബന്ധിച്ച് വളരെ പ്രാധാന്യമർഹിക്കുന്നതും അഭിമാനകരവുമാണെന്നു മീഡിയാ കമ്മീഷൻ പ്രസ്താവിച്ചു.
Image: /content_image/News/News-2024-07-24-17:45:36.jpg
Keywords: സ്രാമ്പിക്ക

23518
Category: 1
Sub Category:
Heading: നൈജീരിയന്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ അമേരിക്ക മൗനം വെടിയണം, ഇടപെടല്‍ വേണം: ഇന്‍റര്‍നാഷ്ണൽ ക്രിസ്ത്യൻ കൺസേൺ
Content: വാഷിംഗ്ടണ്‍ ഡിസി: നൈജീരിയയിലെ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന വ്യാപകമായ ആക്രമണത്തില്‍ അമേരിക്കന്‍ ഭരണകൂടം മൗനം വെടിയണമെന്ന് ക്രൈസ്തവ മനുഷ്യാവകാശ സംഘടനയായ ഇൻ്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐസിസി). പീഡനം, ദീർഘകാല തടങ്കൽ, തട്ടിക്കൊണ്ടുപോകൽ മറ്റ് മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവ ഉള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ രാജ്യത്തു വ്യാപകമാണെന്ന് ഐസിസി ചൂണ്ടിക്കാട്ടി. ഐസിസി പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ കഴിഞ്ഞ വര്‍ഷം സംഘടനയുടെ പ്രതിനിധികള്‍ നൈജീരിയ സന്ദർശിച്ചതിൻ്റെ നേരിട്ടുള്ള സാക്ഷ്യവും കണക്കുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നൈജീരിയൻ ക്രൈസ്തവരുടെ നിലവിളി ചെവിയില്‍ പതിക്കുകയാണെന്നും സഹായത്തിനായുള്ള അവരുടെ അപേക്ഷയ്ക്കു അമേരിക്ക ഉത്തരം നൽകേണ്ട സമയമാണിതെന്നും സംഘടന വ്യക്തമാക്കി. നിർഭാഗ്യവശാൽ ഏതാണ്ട് രണ്ട് പതിറ്റാണ്ടുകളായി, പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ മതസ്വാതന്ത്ര്യത്തിനുള്ള അവകാശം അതിവേഗം വഷളായിക്കൊണ്ടിരിക്കുകയാണ്. 2009-ൽ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ വളര്‍ച്ചയ്ക്കു ശേഷം നൈജീരിയയിലെ ക്രൈസ്തവ സമൂഹം വലിയ രീതിയിലുള്ള തീവ്രവാദ അക്രമങ്ങളെയാണ് അഭിമുഖീകരിക്കുന്നതെന്നും സംഘടന ചൂണ്ടിക്കാട്ടി. 2023-ൽ കുറഞ്ഞത് 4,700 ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. ക്രൈസ്തവര്‍ക്ക് നേരെയുള്ള അക്രമത്തിന് പിന്നിലെ ഗ്രൂപ്പുകൾ മതത്താൽ ശക്തമായി സ്വാധീനിക്കപ്പെട്ടവരാണെന്നും ബോക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക, ഫുലാനിയിലെ ഹെര്‍ഡ്സ്മാന്‍ തുടങ്ങിയവരാണ് ക്രിസ്ത്യാനികളെ പ്രത്യേകമായി ലക്ഷ്യമിടുന്നതെന്നും സംഘടന പറയുന്നു. വിഷയത്തില്‍ അമേരിക്ക തുടരുന്ന നിസംഗതയാണ് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതെന്നും കൃത്യമായ നടപടി വേണമെന്നും ഇൻ്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ അമേരിക്കന്‍ ഗവണ്‍മെന്‍റിനോട് ആവശ്യപ്പെട്ടു.
Image: /content_image/News/News-2024-07-24-19:54:31.jpg
Keywords: ക്രൈസ്തവ, നൈജീ

23519
Category: 18
Sub Category:
Heading: സഹനത്തിന്റെ തീച്ചൂളയിലും തന്നെക്കുറിച്ചുള്ള ദൈവികപദ്ധതി തിരിച്ചറിഞ്ഞവളാണ് വിശുദ്ധ അൽഫോൻസ: കർദ്ദിനാൾ കാതോലിക്ക ബാവ
Content: ഭരണങ്ങാനം: വിശുദ്ധ അൽഫോൻസായെ ബഹുമാനിക്കുന്നത് അവളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വിശുദ്ധിയോടെ ജീവിച്ചാണെന്നും സഹനത്തിന്റെ തീച്ചൂളയിലും തന്നെക്കുറിച്ചുള്ള ദൈവികപദ്ധതി തിരിച്ചറിഞ്ഞവളാണ് വിശുദ്ധ അൽഫോൻസായെന്നും സീറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഇന്നലെ ഭരണങ്ങാനം തീർത്ഥാടന കേന്ദ്രത്തിൽ സീറോ മലങ്കര ക്രമത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു മാർ ക്ലീമിസ്. വിശുദ്ധ അൽഫോൻസ സ്വർഗത്തെക്കുറിച്ചാണ് പഠിപ്പിച്ചത്. അങ്ങനെയുള്ള വർക്ക് ദൈവം മഹത്വം നല്‌കുമെന്നാണ് വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടം നമ്മെ പഠിപ്പിക്കുന്നതെന്നും കർദ്ദിനാൾ പറഞ്ഞു. ഇന്നലെ വിവിധ സമയങ്ങളിലായി ഫാ. അലക്‌സാണ്ടർ മൂലകുന്നേൽ, ഫാ. ജോസഫ് കടുപ്പിൽ, ഫാ. കുര്യാക്കോസ് വട്ടമുകളേൽ, ഫാ. ജോസഫ് മുത്തനാട്ട്, ഫാ. ജോസഫ് പരുവുമ്മേൽ, ഫാ. തോമസ് തോട്ടുങ്കൽ, ഫാ. തോമസ് വാലുമ്മേൽ, ഫാ. ജോര്‍ജ്ജ് ഒഴുകയിൽ എന്നിവർ വിശുദ്ധ കുർബാന അർപ്പിച്ചു. ജപമാല പ്രദക്ഷിണം ഭക്തിസാന്ദ്രമായിരുന്നു. ഫാ. ജോസഫ് കോനൂകുന്നേൽ ജപമാല പ്രദക്ഷിണത്തിന് കാർമികത്വം വഹിച്ചു.
Image: /content_image/India/India-2024-07-25-10:58:56.jpg
Keywords: അൽഫോ

23520
Category: 18
Sub Category:
Heading: പാലാ രൂപത പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് നാളെ തിരി തെളിയും
Content: ചങ്ങനാശേരി രൂപത വിഭജിച്ച്, പാലാ രൂപത സ്ഥാപിതമായിട്ട് ഇന്നേക്ക് 74 വര്‍ഷം. 1950 ജൂലൈ 25ന് പീയൂസ് പന്ത്രണ്ടാമൻ മാർപാപ്പയാണ് പാലാ രൂപത സ്‌ഥാപിച്ചത്. 74 വർഷങ്ങൾക്കിപ്പുറം കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന രൂപതയിൽ മൂന്നര ലക്ഷത്തോളം വിശ്വാസികളുണ്ട്. നാളെ ജൂലൈ 26ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഭരണങ്ങാനം അല്‍ഫോന്‍സ തീര്‍ത്ഥാടന കേന്ദ്രത്തില്‍ സീറോ മലബർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയും ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയും ചെയ്യും. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ എന്നിവർക്കൊപ്പം രൂപതയിലെ എല്ലാ വൈദികരും വിശുദ്ധ കുർബാനയിൽ സഹകാർമികരാകും. 1,166 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണമുള്ള രൂപത വൈദികരുടെയും സന്യസ്തരുടെയും എണ്ണത്തിൽ മുന്നിലാണ്. 480 വൈദികരാണ് രൂപതയിൽ സേവനം ചെയ്യുന്നത്. വിവിധ രൂപതകളിലായി 29 ബിഷപ്പുമാർക്ക് ജന്മം നൽകാൻ രൂപതയ്ക്ക് കഴിഞ്ഞു. രണ്ടായിരത്തോളം വൈദികരും പതിനായിരത്തോളം കന്യാസ്ത്രീകളും കേരളത്തിനകത്തും പുറത്തും വിദേശത്തുമായി സേവനം ചെയ്യുന്നു.
Image: /content_image/India/India-2024-07-25-11:46:30.jpg
Keywords: പാലാ

23521
Category: 1
Sub Category:
Heading: യുക്രൈൻ സന്ദർശനം തന്നിൽ അവശേഷിപ്പിച്ചത് ഹൃദയഭേദകമായ ഓർമ്മകൾ: കർദ്ദിനാൾ പരോളിൻ
Content: കീവ്: യുക്രൈനിലെ സായുധസംഘർഷങ്ങൾ വെറും വാർത്തകളായി അവസാനിക്കരുതെന്നും, യുക്രൈൻ സന്ദർശനം തന്നിൽ അവശേഷിപ്പിച്ചത് ഹൃദയഭേദകമായ ഓർമ്മകളാണെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയും പേപ്പല്‍ പ്രതിനിധിയുമായ കർദ്ദിനാൾ പിയത്രോ പരോളിൻ. യുദ്ധത്തിന്റെ ഭീകരത അനുഭവിക്കുന്ന യുക്രൈനിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ സന്ദർശനവുമായി ബന്ധപ്പെട്ട് വത്തിക്കാൻ മീഡിയയയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പരോളിൻ ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ രണ്ടരവർഷത്തോളമായി തുടരുന്ന റഷ്യ-യുക്രൈൻ യുദ്ധത്തിൽ യുക്രൈൻ ഏറ്റുവാങ്ങുന്ന മുറിവുകൾ ഉണങ്ങാൻ ദീർഘനാളുകൾ വേണ്ടിവരുമെന്നും അദ്ദേഹം വെളിപ്പെടുത്തി. യുക്രൈനിലേക്കുള്ള തന്റെ യാത്രയിൽ തന്റെ ഹൃദയത്തെ പ്രത്യേകമായി സ്പർശിച്ചത്, തങ്ങളുടെ മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെ ഹൃദയഭേദകമായ അവസ്ഥയാണ്. ആക്രമണങ്ങളിൽ മരണമടഞ്ഞ നിരവധിയാളുകളുടെ മൃതശരീരം പോലും തിരികെ ലഭിച്ചിട്ടില്ല. മനുഷ്യാന്തസ്സിനു യോജിച്ച മൃതസംസ്കാരം ലഭിക്കുക എന്നത് അവകാശമാണെന്ന് ക്രൈസ്തവചിന്ത നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. യുദ്ധത്തിൽ അംഗഭംഗം നേരിട്ടവരുടെയും, വികലാംഗരായവരുടെയും കാര്യം സൂചിപ്പിച്ച കർദ്ദിനാൾ പരോളിൻ, യുദ്ധങ്ങൾ ജീവിതത്തിലും, ശരീരത്തിലും സമൂഹത്തിലും നീചമായ അടയാളങ്ങളാണ് ശേഷിപ്പിക്കുകയെന്നും ഓര്‍മ്മിപ്പിച്ചു. യുദ്ധങ്ങളെക്കുറിച്ച് അന്താരാഷ്ട്രസമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുനിറുത്തുക എന്നതാണ് ഈ കാലത്തെ പ്രധാന ആവശ്യം. മറക്കപ്പെട്ട മറ്റൊരു സംഘർഷമായി ഇത് അവസാനിക്കരുത്. മറ്റു ഭൂഖണ്ഡങ്ങളിലും സായുധസംഘർഷങ്ങൾ അരങ്ങേറുന്നുണ്ടെന്നത് അനുസ്മരിച്ച കർദ്ദിനാൾ പരോളിൻ, യുദ്ധം വെറുമൊരു വാർത്തയായി ചുരുങ്ങുന്നതിലെ വൈരുധ്യം അദ്ദേഹം ഓർമ്മിപ്പിച്ചു. യുക്രൈന് മാനവികസഹായങ്ങൾ ഉറപ്പാക്കണം. നയതന്ത്രതലത്തിൽ, സമാധാനശ്രമങ്ങൾക്കായുള്ള മാർഗ്ഗങ്ങൾ കണ്ടുപിടിക്കേണ്ടത് പ്രധാനപ്പെട്ടതാണെന്ന് കർദ്ദിനാൾ എടുത്തുപറഞ്ഞു.
Image: /content_image/News/News-2024-07-25-14:16:55.jpg

23522
Category: 1
Sub Category:
Heading: തീവ്ര ഹിന്ദുത്വവാദികളുടെ ഭീഷണി: ഉത്തർപ്രദേശില്‍ ക്രൈസ്തവര്‍ പോലീസ് സംരക്ഷണം തേടി
Content: ലക്നൌ: മതപരിവർത്തന വിരുദ്ധ നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് വലതുപക്ഷ ഹിന്ദു സംഘടനകൾ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഉത്തരേന്ത്യൻ സംസ്ഥാനത്തിലെ ക്രൈസ്തവര്‍ പോലീസ് സംരക്ഷണം തേടി. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് അറിയിച്ച് വടക്കൻ ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലെ ക്രൈസ്തവരാണ് പോലീസിനു നിവേദനം സമര്‍പ്പിച്ചിരിക്കുന്നത്. പ്രാർത്ഥനാ കൂട്ടായ്മകളില്‍ അതിക്രമിച്ച് കയറി തീവ്ര ഹിന്ദുത്വവാദികളായ ബജരംഗ്ദൾ പ്രവർത്തകർ അക്രമം അഴിച്ചുവിടുന്നത് തുടരുന്നതിനാൽ പോലീസ് സംരക്ഷണം തേടാൻ നിർബന്ധിതരായി തീര്‍ന്നിരിക്കുകയാണെന്ന് നിവേദനത്തിൽ ഒപ്പിട്ട രാം ലഖൻ യുസിഎ ന്യൂസിനോട് വെളിപ്പെടുത്തി. ജൂലൈ 23ന് അന്‍പതോളം പേർ പോലീസ് സൂപ്രണ്ടിന് സമർപ്പിച്ച നിവേദനത്തിൽ ഒപ്പുവച്ചു. ആരോപണത്തെ പിന്തുണയ്ക്കുന്ന വീഡിയോ ദൃശ്യങ്ങളും തങ്ങളുടെ പക്കലുണ്ടെന്ന് അവർ അറിയിച്ചിട്ടുണ്ട്. തീവ്രഹിന്ദുത്വവാദികള്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം അഴിച്ചു വിടുകയാണെന്നും ബൈബിളിൻ്റെ പകർപ്പുകൾ നശിപ്പിച്ചെന്നും പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്. "ക്രിസ്ത്യാനികൾ പള്ളിയിലോ വീടുകളിലോ പ്രാർത്ഥനാ യോഗങ്ങൾ നടത്തിയാൽ അവരെ ഒന്നൊന്നായി അടിക്കുമെന്ന്” പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. ഹൈന്ദവ വിശ്വാസത്തില്‍ നിന്ന് ക്രൈസ്തവ / ഇസ്ലാം വിശ്വാസത്തിലേക്കുള്ള മതപരിവർത്തനം ക്രിമിനൽ കുറ്റമാക്കുന്ന മതപരിവർത്തന വിരുദ്ധ നിയമം നിലവിലുള്ള ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തർപ്രദേശ്. ഭാരതത്തില്‍ ക്രൈസ്തവര്‍ക്ക് നേരെ ഏറ്റവും അധികം ആക്രമണം നടക്കുന്നത് ഉത്തര്‍പ്രദേശിലാണെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം നേരത്തെ പുറത്തുവിട്ട കണക്കുകളില്‍ നിന്ന്‍ വ്യക്തമാണ്. ഉത്തർപ്രദേശിലെ 200 ദശലക്ഷത്തിലധികം ജനങ്ങളിൽ 1 ശതമാനത്തിൽ താഴെ മാത്രമാണ് ക്രിസ്ത്യാനികൾ.
Image: /content_image/News/News-2024-07-25-16:06:28.jpg
Keywords: ഉത്തർ

23523
Category: 1
Sub Category:
Heading: പാക്ക് ക്രൈസ്തവര്‍ നേരിടുന്നത് കടുത്ത പീഡനം; സംരക്ഷണം ഉറപ്പാക്കാന്‍ ഭരണകൂടം തയാറാകണമെന്ന് സന്നദ്ധ സംഘടന
Content: ലാഹോർ: പാക്കിസ്ഥാനിലെ ക്രൈസ്തവരുടെ സംരക്ഷണം ഉറപ്പാക്കാൻ ഫെഡറൽ, പ്രവിശ്യാ സർക്കാരുകള്‍ തയാറാകണമെന്ന് സന്നദ്ധ സംഘടനയായ ഡിഗ്നിറ്റി ഫസ്റ്റ്. കഴിഞ്ഞ ഓഗസ്റ്റിൽ പഞ്ചാബിലെ ജരൻവാലയിൽ ക്രിസ്ത്യൻ സമൂഹത്തിന് നേരെ നടന്ന ആക്രമണത്തിന് ശേഷം, 2024 വർഷത്തിൻ്റെ ആദ്യ പകുതിയിൽ ക്രിസ്ത്യാനികൾക്കെതിരായ അക്രമവും വിദ്വേഷവും വര്‍ദ്ധിക്കുന്നതിനാണ് സാക്ഷ്യം വഹിച്ചതെന്ന് സംഘടന ചൂണ്ടിക്കാട്ടി. ഡിഗ്നിറ്റി ഫസ്റ്റ് 'പെർസിക്യൂഷൻ വാച്ച്' എന്ന പേരില്‍ പുറത്തിറക്കിയ റിപ്പോർട്ടില്‍ ആക്രമണങ്ങൾ, കൊലപാതകങ്ങൾ, പീഡനങ്ങൾ, തട്ടിക്കൊണ്ടുപോകലുകൾ, ലൈംഗികാതിക്രമങ്ങൾ, നിർബന്ധിത മതപരിവർത്തനം, ക്രിസ്ത്യാനികൾക്കെതിരായ മതനിന്ദ ആരോപണങ്ങൾ, ഭൂമി തട്ടിയെടുക്കൽ, കുടിയൊഴിപ്പിക്കൽ തുടങ്ങീ ക്രൈസ്തവര്‍ക്ക് നേരെ വിവിധങ്ങളായ ആക്രമണങ്ങളാണ് അരങ്ങേറുന്നതെന്ന് സംഘടന പറയുന്നു. ജനുവരി മുതൽ ജൂൺ വരെ കഴിഞ്ഞ ആറ് മാസത്തിനിടെ നടത്തിയ ആക്രമണങ്ങള്‍ ഭയാനകമാണെന്നും, സംരക്ഷണം ഉറപ്പാക്കാൻ ഭരണകൂടം അടിയന്തര പ്രായോഗിക നടപടികൾ സ്വീകരിക്കണമെന്നും ഡിഗ്നിറ്റി ഫസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ യൂസഫ് ബെഞ്ചമിൻ മാധ്യമങ്ങളോട് പറഞ്ഞു. ആറ് മാസത്തിനുള്ളിൽ ക്രൈസ്തവര്‍ക്ക് നേരെ എഴുപതിലധികം ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇത് നൂറ്റിനാല്‍പ്പതിലധികം ക്രിസ്ത്യൻ കുടുംബങ്ങളെ ബാധിച്ചതായും ബെഞ്ചമിൻ വെളിപ്പെടുത്തി. പഞ്ചാബ് പ്രവിശ്യയിൽ മാത്രം അഞ്ച് അക്രമ ആക്രമണങ്ങളാണ് ഉണ്ടായത്. ഇവയില്‍ 3 എണ്ണം ക്രിസ്ത്യൻ കുടുംബങ്ങളെയും 2 ആക്രമണം പള്ളികളെ ലക്ഷ്യമാക്കിയായിരിന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രൈസ്തവര്‍ ജോലി മേഖലയിലും വിദ്യാഭ്യാസ മേഖലയിലും പിന്തള്ളപ്പെടുന്നുണ്ട്. ക്ലീനിംഗ് ജോലികൾക്ക് ‘ക്രിസ്ത്യാനികൾക്ക് മാത്രമേ’ അപേക്ഷിക്കാനാകൂ എന്ന വിവേചനപരമായ തൊഴിൽ പരസ്യം ഖൈബർ പഖ്തൂൺഖ്വയിലെ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചതും സംഘടന ചൂണ്ടിക്കാട്ടുന്നു. 8 ക്രിസ്ത്യൻ ആരോഗ്യ പ്രവർത്തകർക്കു ജോലിസ്ഥലത്ത് വിവേചനം നേരിടുകയും സുരക്ഷാ കിറ്റുകളുടെ അഭാവം മൂലം ജീവൻ നഷ്ടപ്പെടുകയും ചെയ്തു. എട്ടോളം ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ചൂഷണം ചെയ്ത ശേഷം നിർബന്ധിത മതപരിവർത്തനം നടത്തിയതായി ഡിഗ്നിറ്റി ഫസ്റ്റ് ശേഖരിച്ച വിവരങ്ങൾ വെളിപ്പെടുത്തുന്നു. ഇവരുടെ പ്രായം 11നും 16നും ഇടയിലാണെന്നതാണ് ശ്രദ്ധേയമായ വസ്തുത. പെണ്‍കുട്ടികളില്‍ 7 പേർ പഞ്ചാബിൽ നിന്നും 1 പേർ സിന്ധിൽ നിന്നുമാണ്. ലാഹോറിൽ ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് 13 വയസ്സുള്ള ക്രിസ്ത്യൻ ബാലനെ വിഷ പദാർത്ഥം കഴിക്കാൻ നിർബന്ധിച്ചുവെന്നും സംഘടന റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നുണ്ട്.

Image: /content_image/News/News-2024-07-25-17:19:22.jpg
Keywords: പാക്ക