Contents
Displaying 23031-23040 of 26085 results.
Content:
23463
Category: 18
Sub Category:
Heading: ലോഗോസ് ക്വിസിന് ഇനി കളിച്ചുകൊണ്ടൊരുങ്ങാം; ലോഗോസ് ക്വിസ് ഗെയിം ആപ്പ് 2024 പ്ലേസ്റ്റോറിൽ ലഭ്യമായി
Content: തിരുവനന്തപുരം: ഈ വർഷത്തെ ലോഗോസ് ക്വിസിന് ഒരുങ്ങാൻ സഹായിക്കുന്ന ലോഗോസ് ക്വിസ് ഗെയിം ആപ്പിന്റെ എട്ടാം പതിപ്പ് പ്രകാശനം ചെയ്തു. വെള്ളയമ്പലത്ത് നടന്ന ചടങ്ങിൽ ഗെയിം ആപ്പിന്റെ മലയാളം പതിപ്പ് അതിരൂപത സഹായ മെത്രാൻ ബിഷപ്പ് ക്രിസ്തുദാസും ഇംഗ്ലീഷ് പതിപ്പ് വികാർ ജനറൽ മോൺ. യൂജിൻ എച്ച് പെരേരയും പുറത്തിറക്കി. അതിരൂപത മീഡീയ കമ്മിഷൻ എക്സിക്യുട്ടീവ് സെക്രട്ടറി ഫാ. വിജിൽ ജോർജ്ജ് അധ്യക്ഷം വഹിച്ച പ്രകാശന കർമ്മത്തിൽ അസിസ്റ്റന്റ് എക്സിക്യുട്ടീവ് സെക്രട്ടറി സതീഷ് ജോർജ്ജ് സ്വാഗതവും കോഡിനേറ്റർ ഷാജി ജോർജ്ജ് നന്ദിയും പറഞ്ഞു. ലോഗോസ് ക്വിസിന്റെ പാഠഭാഗങ്ങൾ വിവിധ റൗണ്ടുകളിലായി ഉൾക്കൊള്ളിച്ച് ഒരു ഗെയിമിന്റെ രൂപത്തിൽ മലയാളത്തിലും ഇംഗ്ലീഷിലുമായി ക്രമീകരിച്ചിരിക്കുന്ന ആപ്പ് ലോകം മുഴുവനുമായി നിരവധിപേരാണ് ഓരോ വർഷവും കളിക്കുന്നത്. ഗെയിമിലെ വിജയികളെ 2024 സെപ്തംബറിൽ പ്രഖ്യാപിക്കും. ഒന്നാം സ്ഥാനത്തിന് 10000/- രൂപ ക്യാഷ് അവാർഡ്, മെമന്റോ, സർട്ടിഫക്കറ്റ്, രണ്ടാം സ്ഥാനത്തിന് 7500/- രൂപ ക്യാഷ് അവാർഡ്, മെമന്റോ, സർട്ടിഫക്കറ്റ്, മുന്നാം സ്ഥാനം നേടുന്നവർക്ക് 5000/- രൂപ ക്യാഷ് അവാർഡ്, മെമന്റോ, സർട്ടിഫക്കറ്റ്, 4 മുതൽ 10 വരെ സ്ഥാനകാർക്ക് 1000/- രൂപ ക്യാഷ് അവാർഡ്, മെമന്റോ, സർട്ടിഫക്കറ്റ് എന്നിവ മലയാളത്തിനും ഇംഗ്ലീഷിനും ലഭിക്കും. കൂടാതെ 11 മുതൽ 100 സ്ഥാനകാർക്ക് സർട്ടിഫിക്കറ്റും വിതരണം ചെയ്യുമെന്ന് ലോഗോസ് ക്വിസ് ആപ്പ് പുറത്തിറക്കുന്ന തിരുവനന്തപുരം അതിരൂപത മീഡിയ കമ്മിഷൻ ഭാരവാഹികൾ അറിയിച്ചു. {{ ലോഗോസ് ഗെയിം ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിനായി താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യുക: -> https://play.google.com/store/apps/details?id=com.logosquizapp.LAT2k18&pcampaignid=web_share}}
Image: /content_image/India/India-2024-07-16-08:55:38.jpg
Keywords: ലോഗോസ്

23464
Category: 1
Sub Category:
Heading: ദൈവവിളികൾക്കുവേണ്ടി നിരന്തരം പ്രാർത്ഥിക്കണം: ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ദൈവവിളികൾക്കുവേണ്ടി നിരന്തരം പ്രാർത്ഥിക്കണമെന്ന ഓര്‍മ്മപ്പെടുത്തലുമായി ഫ്രാൻസിസ് പാപ്പ. ഇന്നലെ ജൂലൈ പതിനഞ്ചാം തീയതി തിങ്കളാഴ്ച വിവിധ സഭാസമൂഹങ്ങൾക്ക് നൽകിയ കൂടിക്കാഴ്‌ചാവേളയിലാണ്, ഫ്രാന്‍സിസ് പാപ്പ ദൈവവിളിയുടെ പ്രാധാന്യത്തെ എടുത്തു പറയുകയും, ദൈവവവിളികൾ വർദ്ധിക്കുവാൻ ദൈവത്തോട് പ്രാർത്ഥിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തത്. ക്രിസ്തുവിന്റെ സൗന്ദര്യം ലോകത്തിൽ പ്രകാശിപ്പിക്കുന്നതിനു വേണ്ടി, പരിശുദ്ധാത്മാവിനാൽ നിയോഗിക്കപ്പെടുന്ന സന്യസ്തരുടെ ജീവിതത്തെ ഓർമ്മപ്പെടുത്തി കൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. ആമുഖത്തിൽ, ഓരോ സഭയിലും ഇപ്പോൾ ഉള്ള ദൈവവിളികളുടെ എണ്ണത്തെപ്പറ്റി ഫ്രാൻസിസ് പാപ്പാ ചോദിച്ചു. ദൈവവിളികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്ന ഗണ്യമായ കുറവിനെ പാപ്പ എടുത്തുകാണിച്ചു. ഇന്ന് ഓരോ സന്യാസസമൂഹങ്ങളിലും, വ്യക്തികളുടെ പൗരത്വം കൂടുതലായി ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിൽ നിന്നാണെന്നു പറഞ്ഞപ്പോൾ, സഭയുടെ ഭാവി ഈ സ്ഥലങ്ങളിലായിരിക്കുമെന്നും പാപ്പ അടിവരയിട്ടു പറഞ്ഞു. വ്യത്യസ്ത സാഹചര്യങ്ങളിലും, കാലങ്ങളിലും സന്യസ്ത സഹോദരങ്ങൾ നടത്തുന്ന വിവിധ പ്രവർത്തനങ്ങൾ, ദൈവീകമുഖത്തിന്റെ കൃപാപ്രകാശത്തിന്റെ സൗന്ദര്യം വെളിപ്പെടുത്തുന്ന അനുഭവങ്ങളാണെന്നും പാപ്പ അനുസ്മരിച്ചു. ഈ സൗന്ദര്യത്തിന്റെ സവിശേഷതകൾ ഗ്രഹിക്കാനും, കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് വ്യത്യസ്ത രീതികളിൽ പ്രതികരിക്കാനും പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ സന്യാസ സമൂഹങ്ങളുടെ സ്ഥാപകർക്ക് സാധിച്ചുവെന്നത് ഏറെ പ്രാധാന്യമർഹിക്കുന്നതാണെന്നും പരിശുദ്ധ പിതാവ് ചൂണ്ടിക്കാണിച്ചു. ചരിത്രത്തിൽ, ഇവർ കണ്ടെത്തിയ ക്രിസ്തുവിന്റെ സൗന്ദര്യം തേടുകയും വിതയ്ക്കുകയും ചെയ്യുക എന്നതാണ് ഓരോ സന്യാസിയുടെയും കടമായെന്നും പാപ്പ സന്ദേശത്തില്‍ ഓർമ്മിപ്പിച്ചിരിന്നു.
Image: /content_image/News/News-2024-07-16-09:27:47.jpg
Keywords: പാപ്പ

23465
Category: 1
Sub Category:
Heading: മൂന്നു പതിറ്റാണ്ടിന് ഒടുവില്‍ ജെസ്യൂട്ട് സമൂഹത്തിന് ബംഗ്ലാദേശില്‍ നൊവിഷ്യേറ്റ് യാഥാര്‍ത്ഥ്യമാകുന്നു
Content: ധാക്ക: ക്രൈസ്തവര്‍ ന്യൂനപക്ഷമായ ബംഗ്ലാദേശിൽ ജെസ്യൂട്ട് സമൂഹാംഗമായ വൈദികവിദ്യാർത്ഥികള്‍ക്കായി നൊവിഷ്യേറ്റ് ഒരുങ്ങുന്നു. മൂന്നു പതിറ്റാണ്ടിന് ഒടുവിലാണ് സന്യാസ സമൂഹത്തിന്റെ വലിയ പ്രതിസന്ധിയ്ക്ക് പരിഹാരമാകുന്നത്. പുതിയ കെട്ടിടനിർമ്മാണം നടത്തുന്നതിന്, പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് സംഘടന സഹായം നൽകിയതായി വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രാദേശികമായ ഭാഷയും, സംസ്കാരവും ഉൾക്കൊണ്ടുകൊണ്ട് പ്രാരംഭ പരിശീലനം നടത്തുവാൻ വൈദിക വിദ്യാർത്ഥികളെ സഹായിക്കുക എന്ന ലക്ഷ്യമാണ് കേന്ദ്രത്തിനുള്ളത്. രാജ്യത്ത് മുപ്പതു വർഷങ്ങളായി നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ജെസ്യൂട്ട് സമൂഹം അഭിമുഖീകരിച്ചിരുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നായിരുന്നു, സമൂഹത്തിലെ പുതിയ അംഗങ്ങളുടെ രൂപീകരണം. ബംഗ്ലാദേശിൽ നിന്നുളള അംഗങ്ങൾ ഇതുവരെ പരിശീലനം നടത്തിയിരുന്നത് അയൽരാജ്യമായ ഇന്ത്യയിൽ ആയിരുന്നു. എന്നാൽ അന്താരാഷ്‌ട്ര നിയമതടസങ്ങൾ ഏറെ പ്രതിസന്ധികൾ സൃഷ്ടിക്കുന്ന പശ്ചാത്തലത്തില്‍ പുതിയ പരിശീലനകേന്ദ്രത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. 1576 ലാണ് ആദ്യമായി ജെസ്യൂട്ട് സമൂഹാംഗങ്ങള്‍ ആദ്യമായി ബംഗ്ലാദേശിൽ എത്തിയത്. എന്നാൽ, രാഷ്ട്രീയമായ കാരണങ്ങളാൽ സന്യാസ സമൂഹത്തിന്റെ പ്രവർത്തനം തടസപ്പെടുകയും, ദൗത്യം ഉപേക്ഷിക്കാൻ നിർബന്ധിതരാവുകയും ചെയ്തു. പിന്നീട് 1994 ൽ, ബംഗ്ലാദേശ് മെത്രാന്മാരുടെ ക്ഷണപ്രകാരമാണ്, ജെസ്യൂട്ട് സമൂഹം പ്രവർത്തനങ്ങൾ പുനരാരംഭിച്ചത്. ഇന്ന് 28 അംഗങ്ങളാണ് ബംഗ്ലാദേശിൽ ഉള്ളത്. അവരിൽ ഭൂരിഭാഗവും ബംഗ്ലാദേശിൽ നിന്ന് തന്നെയുള്ളവരാണ്. ബംഗ്ലാദേശിൽ ഏകദേശം അഞ്ചു ലക്ഷം ക്രൈസ്തവരുണ്ടെന്നാണ് കണക്ക്. ഇതിൽ 300,000 പേർ കത്തോലിക്കരാണ്.
Image: /content_image/News/News-2024-07-16-10:37:49.jpg
Keywords: ബംഗ്ലാ

23466
Category: 1
Sub Category:
Heading: ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിനായി ഇന്ത്യാനപോളിസിലേക്ക് പതിനായിരങ്ങള്‍
Content: ഇന്ത്യാനപോളിസ്: ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിനായി അമേരിക്കയിലെ ഇന്ത്യാനപോളിസില്‍ പതിനായിരങ്ങള്‍ ഒത്തുചേരുന്നു. ദിവ്യകാരുണ്യത്തിലെ യേശുവിനെ കണ്ടുമുട്ടാൻ ആളുകള്‍ക്ക് പ്രചോദനം പകരുമെന്നാണ് മെത്രാന്‍മാര്‍ പ്രതീക്ഷിക്കുന്നത്. ലൂക്കാസ് ഓയിൽ സ്റ്റേഡിയത്തിലും ഇന്ത്യാന കൺവെൻഷൻ സെൻ്ററിലും നടക്കുന്ന അഞ്ച് ദിവസത്തെ കോൺഗ്രസ് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അമേരിക്കയിൽ നടക്കുന്ന ആദ്യത്തെ ദേശീയ ദിവ്യകാരുണ്യ കോൺഗ്രസാണ്. അര്‍ലക്ഷത്തിലധിക കാലിഫോർണിയ, കണക്റ്റിക്കട്ട്, മിനസോട്ട, ടെക്സാസ് എന്നിവിടങ്ങളിൽ നിന്ന് ഉത്ഭവിച്ച് നാല് തീർത്ഥാടന റൂട്ടുകളിലായി 6,500 മൈൽ ദിവ്യകാരുണ്യ പര്യടനം നടന്നിരിന്നു. വിനോണ-റോച്ചെസ്റ്റര്‍ മെത്രാന്‍ റോബര്‍ട്ട് ബാരോണ്‍, അമേരിക്കയിലെ വത്തിക്കാന്‍ പ്രതിനിധിയായ ക്രിസ്റ്റഫെ പിയറെ, രാജ്യത്തെ ദിവ്യകാരുണ്യ ഭക്തിയുടെ നവീകരണത്തിന് നേതൃത്വം നല്‍കുന്ന ക്രൂക്ക്സ്റ്റണ്‍ മെത്രാന്‍ ആന്‍ഡ്ര്യൂ കൊസന്‍സ്, ന്യൂയോര്‍ക്ക് അതിരൂപതയുടെ സഹായ മെത്രാന്‍ ജോസഫ് എസ്പില്ലാട്ട് എന്നിവരാണ് ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിലെ മുഖ്യ പ്രഭാഷകര്‍. ബൈബിള്‍ ഇന്‍ എ ഇയര്‍’ പോഡ്കാസ്റ്റിന്റെ അവതാരകനായ ഫാ. മൈക്ക് ഷ്മിറ്റ്സ്, ഇ.ഡബ്ലിയു.ടി.എന്നിന്റെ പരിപാടികളായ ഐക്കണ്‍സിന്റേയും, ‘ക്ലിക്ക് കോണ്‍ കൊറാസോണ്‍ പുരോ’യുടേയും അവതാരകനായ ഫാ. അഗസ്റ്റിനോ ടോറസ്, രചയിതാവും പ്രൊഫസ്സറുമായ ഫാ. ജോണ്‍ ബേണ്‍സ് എന്നിവരും പ്രഭാഷകരില്‍ ഉള്‍പ്പെടുന്നുണ്ട്. അമേരിക്കന്‍ കത്തോലിക്കരിലെ മൂന്നിലൊന്ന്‍ പേരാണ് ദിവ്യകാരുണ്യത്തില്‍ ക്രിസ്തുവിന്റെ സജീവ സാന്നിധ്യമുണ്ടെന്ന് വിശ്വസിക്കുന്നതെന്ന് 2019-ല്‍ പ്യു റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തില്‍ നിന്നും വ്യക്തമായ സാഹചര്യത്തിലാണ് അമേരിക്കന്‍ മെത്രാന്‍ സമിതി ദേശീയ ദിവ്യകാരുണ്യ നവീകരണത്തിന് പദ്ധതിയിട്ടത്. വിശ്വാസവും ദിവ്യകാരുണ്യ ഭക്തിയും പ്രോത്സാഹിപ്പിക്കുവാന്‍ വേണ്ടി അമേരിക്കന്‍ മെത്രാന്‍ നടത്തി വരുന്ന മൂന്ന്‍ വര്‍ഷം നീണ്ട പരിപാടിയാണ് ദേശീയ ദിവ്യകാരുണ്യ നവീകരണം (നാഷണല്‍ യൂക്കരിസ്റ്റിക് റിവൈവല്‍). ഇതിന്റെ ഭാഗമായാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസ്. അമേരിക്കന്‍ സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷത്തെ അടയാളപ്പെടുത്തുന്നതായിരിക്കും ദിവ്യകാരുണ്യ കോണ്‍ഗ്രസെന്നു ഫ്രാന്‍സിസ് പാപ്പ അടുത്തിടെ പറഞ്ഞിരിന്നു.
Image: /content_image/News/News-2024-07-16-18:21:33.jpg
Keywords: പതിനായി

23467
Category: 1
Sub Category:
Heading: മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധി യുക്രൈനിലെ ബേർദിച്ചിവ് മരിയൻ തീർത്ഥാടന കേന്ദ്രത്തിലേക്ക്
Content: വത്തിക്കാന്‍ സിറ്റി: യുദ്ധത്തിന്റെ പ്രതിസന്ധികളില്‍ വലയുന്ന യുക്രൈനിലേക്ക് മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധിയായി കർദ്ദിനാൾ പിയട്രോ പരോളിൻ. യുക്രൈനിലെ ബേർദിച്ചിവ് മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ ജൂലൈ 21 ഞായറാഴ്ച നടക്കുന്ന തീർത്ഥാടന സമാപന ആഘോഷങ്ങളിൽ കർദ്ദിനാൾ പിയട്രോ പരോളിൻ പങ്കെടുക്കും. ഖേദകരവും വിനാശകരവുമായ യുദ്ധത്തിൻറെതായ ഈ സമയത്ത്, ബേർദിച്ചിവ് മരിയൻ സങ്കേതം യുക്രൈന്‍ ജനതയ്ക്ക് പ്രിയപ്പെട്ട ഇടമാണെന്നു ഇക്കഴിഞ്ഞ ശനിയാഴ്ച (13/07/24) കർദ്ദിനാൾ പരോളിന് ലത്തീൻ ഭാഷയിൽ നല്കിയ അനുവാദക്കത്തിൽ ഫ്രാൻസിസ് പാപ്പ അനുസ്മരിച്ചു. യുക്രൈനിലും ലോകത്തിന്റെ എല്ലായിടങ്ങളിലും നടക്കുന്ന യുദ്ധം അവസാനിക്കുന്നതിനായി സമാധാനരാജ്ഞിയോട് അനവരതം പ്രാർത്ഥിക്കാനും അഹങ്കാരികളെ താഴ്ത്തുകയും എളിയവരെ ഉയർത്തുകയും ചെയ്യുന്ന ദൈവത്തിന് പ്രിയങ്കരിയായ പരിശുദ്ധ കന്യകയുടെ മാതൃക അനുകരിക്കാനും ഈ തീർത്ഥാടനസമാപന കർമ്മത്തിൽ പങ്കെടുക്കുന്നവർക്ക് പ്രചോദനം പകരണമെന്ന് പാപ്പ കത്തിൽ കർദ്ദിനാൾ പരോളിനോട് ആവശ്യപ്പെട്ടു. യുക്രൈനിലെ പ്രിയ ജനത അനുഭവിക്കുന്ന അങ്ങേയറ്റം പ്രയാസമേറിയ ഈ സമയത്ത് തൻറെ സഹാനുഭൂതിയും സാമീപ്യവും അവരെ അറിയിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. 1630-ൽ കിയെവ് ജാനുസ് റ്റിസ്‌കിവിക്‌സിലെ വോയ്‌വോഡ് ഓട്ടോമൻ അടിമത്തത്തിൽ നിന്ന് മോചിപ്പിച്ചപ്പോള്‍ പള്ളിയും ആശ്രമവും നിർമ്മിച്ചതു മുതലാണ് ഈ ദേവാലയത്തിൻ്റെ ചരിത്രം ആരംഭിക്കുന്നത്. റോമിലെ ഔവർ ലേഡി ഓഫ് സ്നോയുടെ മാതൃകയിലുള്ള കന്യാമറിയത്തിൻ്റെ 17-ാം നൂറ്റാണ്ടിലെ രൂപമാണ് ഔവർ ലേഡി ഓഫ് ബേർദിച്ചിവ്. നിഷ്പാദുക കർമ്മലീത്താ സമൂഹത്തിൻറെ മേൽനോട്ടത്തിലുള്ള ഈ ദേവാലയത്തിന് 2011-ലാണ് ദേശീയ തീർത്ഥാടന കേന്ദ്ര പദവി ലഭിച്ചത്. എന്നിരുന്നാലും അവിടത്തെ തീർത്ഥാടന പാരമ്പര്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.
Image: /content_image/News/News-2024-07-16-19:14:17.jpg
Keywords: തീർത്ഥാട

23468
Category: 1
Sub Category:
Heading: രണ്ടു വിശുദ്ധ ചെറുപുഷ്പങ്ങൾ സ്നേഹസൗരഭ്യം പരത്തുമ്പോൾ | അല്‍ഫോന്‍സാമ്മയോടൊപ്പം ഒരു പുണ്യയാത്ര | 16
Content: "വേദനകൾ പോരാ, സഹനങ്ങൾ പോരാ, ഇനിയുമിനിയും കുരിശുകൾ.എന്റെ ആത്മബലി പൂർത്തിയാകണമെങ്കിൽ ഇനിയും കുരിശുകൾ കിട്ടണം. തന്നില്ലെങ്കിൽ ചോദിച്ചു വാങ്ങും"- വിശുദ്ധ അൽഫോൻസ. ആധുനിക ലോകത്തിലെ ഏറ്റവും വലിയ വിശുദ്ധ എന്ന് പത്താം പീയൂസ് മാർപാപ്പ വിശുദ്ധ കൊച്ചുത്രേസ്യായ വിശേഷിപ്പിച്ചു. വിശുദ്ധ കൊച്ചുത്രേസ്യയുടെ കുറുക്കുവഴി വിശുദ്ധിയിലേക്ക് മനുഷ്യനെ നയിക്കുന്ന തെറ്റു പറ്റാത്ത പാതയാണ്. ശിശു സഹജമായ നിഷ്കളങ്കത, ആത്മാർത്ഥമായ സ്നേഹം,അടിയുറച്ച ദൈവാശ്രയം, ലാളിത്യം, എളിമ, ദാരിദ്ര്യം,ശിശുവിന്റെ മുഖമുദ്ര എന്നിവയൊക്കെയാണ് ആദ്യാത്മിക ശിശുത്വത്തിന്റെ കാതൽ. തന്നെ ഏറ്റവും അധികം സ്വാധീനിച്ച പുണ്യവതി വിശുദ്ധ കൊച്ചുത്രേസ്യാ ആണെന്ന് അൽഫോൻസാമ്മ പറഞ്ഞിട്ടുണ്ട്.ആ വിശുദ്ധയുടെ ജീവചരിത്രം പലപ്രാവശ്യം അവൾ വായിച്ചിട്ടുണ്ട്. അനുകരിക്കാൻ അൽഫോൻസാമ്മ അതിയായി മോഹിക്കുകയും പരിശ്രമിക്കുകയും ചെയ്തിട്ടുണ്ട്. "മഠത്തിൽ ചേർന്ന് വിരക്ത ജീവിതം നയിക്കാനും പുണ്യവതി ആകുവാനുമുള്ള അഭിവാഞ്ച്ഛ തന്നിൽ നിറച്ചതും സ്നേഹത്തിന്റെയും സഹനത്തിന്റെയും കുറുക്കുവഴി അഭ്യസിപ്പിച്ചതും വിശുദ്ധ കൊച്ചുത്രേസ്യ ആണെന്ന് അൽഫോൻസാമ്മ സാക്ഷ്യപ്പെടുത്തുന്നു. അൽഫോൻസാമ്മക്ക് കൊച്ചുത്രേസ്യാ യിലൂടെ അനവധി അനുഗ്രഹങ്ങൾ ലഭിച്ചിട്ടുണ്ട്." ഒരിക്കൽ തൊടിയിലൊരിടത്ത് അന്നക്കുട്ടി ഒറ്റയ്ക്ക് നിൽക്കുകയായിരുന്നു. അടുത്ത ഒരു കന്യാസ്ത്രീ വന്നു നിന്നത് അവളുടെ ചിന്താനിർഭരമായ മനസ്സ് അറിഞ്ഞില്ല. ആ അമ്മ അവളോട് വളരെ സ്നേഹപൂർവ്വം സംസാരിച്ചു. ഒരു കന്യാസ്ത്രീയായി വിരക്ത ജീവിതം നയിക്കണമെന്ന് അവർ അന്നക്കുട്ടിയെ ഉപദേശിച്ചു. അന്നക്കുട്ടി പിന്നീട് ഓർത്തപ്പോൾ, ആ സിസ്റ്ററിനെ മുമ്പൊരിക്കലും കണ്ടിട്ടില്ല എന്ന് അവൾക്ക് മനസ്സിലായി. മുട്ടുചിറ മഠത്തിലോ അടുത്ത ഏതെങ്കിലുംമഠത്തിലോ വെച്ച് അവൾ ആ അമ്മയെ കണ്ടിട്ടില്ല. കന്യാസ്ത്രീകൾ അക്കാലത്ത് ഒറ്റയ്ക്ക് സഞ്ചരിക്കാറില്ലായിരുന്നു. മനസ്സിൽ ചെറിയൊരു ഞെട്ടലോടുകൂടി അന്നക്കുട്ടി വിശ്വസിച്ചു. തന്നോട് വന്ന് സംസാരിച്ചത് സ്വർഗീയ മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യ തന്നെയാണെന്ന്. സ്വർഗ്ഗീയ മധ്യസ്ഥയായ കൊച്ചുത്രേസ്യായുടെ ഒരു പൂജാവശിഷ്ടം കിട്ടിയെങ്കിൽ എന്ന് ഒരിക്കൽ അൽഫോൻസാമ്മ ആഗ്രഹിച്ചു. പക്ഷേ ആരോടും പറയാതെ അവൾ അത് മനസ്സിൽ സൂക്ഷിക്കുക മാത്രം ചെയ്തു. മൂന്നാം ദിവസം അവൾ ആഗ്രഹിച്ച വസ്തു പോസ്റ്റുമാർഗം അവൾക്ക് ലഭിച്ചു. അവൾ ആഗ്രഹിച്ച ദിവസം തന്നെയായിരുന്നു ഒരു സന്യസ്ത വൈദികൻ അത് അവൾക്ക് പോസ്റ്റ് ചെയ്തത്. അൽഫോൻസാമ്മയ്ക്ക് മാർഗദർശിയായി ദൈവം നൽകിയത് എളുപ്പവഴിയിൽ ക്രിയ ചെയ്യാൻ പഠിച്ച ചെറുപുഷ്പത്തെയാണ്. സീറോ മലബാർ സഭയുടെ പ്രഥമ മേജർ ആർച്ച് ബിഷപ്പ് ആയിരുന്നു കർദ്ദിനാൾ മാർ ആന്റണി പടിയറ അൽഫോൻസാമ്മയുടെ ചരമ സുവർണ്ണ ജൂബിലി സമാപന സമ്മേളനത്തിൽ അവളുടെ ജീവിതം ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യയുടെ ജീവിതത്തോട് സദൃശ്യപ്പെടുത്തി ഇപ്രകാരം പറഞ്ഞു :" അനുദിന ജീവിതത്തിലെ ലളിതവും നിസ്സാരവുമായ അനുഭവങ്ങളും പ്രവർത്തികളും ഉദ്ദേശശുദ്ധിയോടെ, പരിഹാരത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും അരൂപിയോടെ നേരിടുന്നതാണ് ദൈവവരാജ്യം നേടുവാനുള്ള കുറുക്കു വഴി എന്ന ലോകത്തെ പഠിപ്പിച്ച വിശുദ്ധ കൊച്ചുത്രേസ്യായ പോലെ അൽഫോൻസാമ്മയും സ്നേഹത്തിന്റെയും സഹനത്തിന്റെയും കുറുക്കുവഴി നമുക്ക് കാണിച്ചുതന്നു." ചുരുങ്ങിയ കാലം മാത്രമേ രണ്ടുപേരും ജീവിച്ചിരുന്നുള്ളൂ. അതും ആരാലും അറിയപ്പെടാതെ തന്നെ. ദൈവമേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് തന്റെ ജീവിതം ദൈവ കരങ്ങളിൽ സമർപ്പിച്ച ചെറുപുഷ്പത്തെ പോലെ വേദന കൊണ്ട് ഉറങ്ങാതെ കിടന്ന രാത്രികളിൽ ഞാൻ സ്നേഹിക്കുന്നു എന്ന് പറഞ്ഞ് തന്റെ വേദനകളെ സ്നേഹപൂർവ്വം ദൈവത്തിനെ സമർപ്പിച്ചവളാണ് അൽഫോൻസാമ്മ. സ്വർഗ്ഗത്തിൽ നിന്ന് ഞാൻ റോസാപുഷ്പങ്ങൾ വർഷിക്കും എന്ന വാഗ്ദാനം നിറവേറ്റുന്ന കൊച്ചുത്രേ പോലെ സഹനങ്ങളെയും ക്ലേശങ്ങളെയും ഈശോയോട് തിരുമുറവുകളിൽ കൊച്ചു റോസാപുഷ്പങ്ങൾ ആയി അൽഫോൻസാമ്മ സമർപ്പിച്ചു. കേരളത്തിന്റെ ചെറുപുഷ്പമാണ് അൽഫോൻസാമ്മ. "ഈശോ ചോദിക്കുന്നത് ഒന്നും ഞാൻ കൊടുക്കാതിരിക്കുകയില്ല എന്ന് കൊച്ചുത്രേസ്യ പറയുമ്പോൾ ഈശോ തരുന്നത് ഒന്നും ഞാൻ നിരസിക്കുകയില്ല എന്ന് അൽഫോൻസാമ്മ വ്യക്തമാക്കുന്നു". വിശുദ്ധ ഗ്രന്ഥവും, ക്രിസ്താനുകരണവും ഈ രണ്ടു വിശുദ്ധർക്കും ആത്മീയ പോഷണത്തിനുള്ള ഭണ്ഡാകാരമായിരുന്നു. അനുദിന സന്യാസ ജീവിതത്തിലെ ഉല്ലാസവേളകളിൽ ഉല്ലാസത്തിന്റെ രസം ലിസ്യു മഠത്തിൽ വിശുദ്ധ ചെറുപുഷ്പമായിരുന്നുവെന്ന് സഹസന്യാസിനികൾ പറയുമ്പോൾ അൽഫോൻസാമ്മയുടെ സന്തതസഹചാരിണിയായിരുന്ന ഗബ്രിയേലമ്മ സാക്ഷ്യപ്പെടുത്തുന്നു നർമോക്തി കലർന്ന അൽഫോൻസാമ്മയുടെ ഭാഷണം എല്ലാവരെയും ആകർഷിച്ചിരുന്നു. ഒരിക്കൽ അൽഫോൻസാമ്മ 65 ദിവസം നീണ്ടുനിന്ന ശക്തമായ പനിക്ക് ശേഷം അത്ഭുതകരമായി പെട്ടെന്ന് സുഖം പ്രാപിച്ചു എല്ലാവരും അത്ഭുതപ്പെട്ടു. രാത്രിയിൽ എന്താണ് സംഭവിച്ചത് വിശുദ്ധ കൊച്ചുത്രേസ്യ കാണപ്പെട്ടോ എന്ന് മദർ ഉർസുലാമ്മ ചോദിച്ചപ്പോൾ അൽഫോൻസാമ്മ പറഞ്ഞു. വിശുദ്ധ കൊച്ചുത്രേസ്യ കാണപ്പെടാൻ തക്കവിധം, യോഗ്യത എനിക്കില്ല, ഒരു കർമലീത്ത കന്യാസ്ത്രീ എന്റെ അടുക്കൽ വന്നു നിൽക്കുന്നതായും എന്നെ സ്പർശിച്ച് നിന്റെ പനി വിട്ടു മാറിയിരിക്കുന്നു നിന്നെ പകർച്ചവ്യാധികൾ ഒന്നും ബാധിക്കുന്നതല്ല, എന്നാൽ മരണംവരെയും പലവിധ രോഗങ്ങൾ നിന്നെ പീഡിപ്പിക്കും എന്ന് അറിയിച്ചിട്ട് മറഞ്ഞുപോയതായും എനിക്ക് തോന്നി. വിശുദ്ധ കൊച്ചുത്രേസ്യയുടെ ദർശനവും അതുവഴി അത്ഭുതകരമായ രോഗശാന്തിയും അൽഫോൻസാമ്മയ്ക്ക് ലഭിച്ചു. നിരവധിപേർ അൽഫോൻസാമ്മയെ വിശുദ്ധ ചെറുപുഷ്പത്തോട് താരതമ്യം ചെയ്യുന്നുണ്ട്. രണ്ടു കന്യകകൾക്കും ഒട്ടേറെ ബാഹ്യ സാദൃശ്യങ്ങൾ ഉണ്ട്. രണ്ടുപേരുടെയും അമ്മമാർ ചെറുപ്പത്തിലെ മരിച്ചുപോയി. രണ്ടുപേരും മഠത്തിനുള്ളിൽ നിശബ്ദ ജീവിതം നയിച്ചവരാണ്. വ്യക്തിപരമായ സഹനവും ധ്യാനാത്മകമായ ജീവിതവും കൊണ്ടാണ് അവർ വിശുദ്ധിയുടെ സോപാനം തരണം ചെയ്തത്. യൗവനാരംഭത്തിൽ തന്നെ രണ്ടുപേരും സ്വർഗ്ഗീയ ആരാമത്തിലേക്കു പറിച്ചു നടപ്പെട്ടു. ഭാഷാ പാണ്ഡിത്യവും സാഹിത്യ വാസനയും രണ്ടുപേർക്കും വേണ്ടുവോളം ഉണ്ടായിരുന്നു. മലയാളികൾക്ക് പ്രിയപ്പെട്ട ഈ രണ്ടു വിശുദ്ധ ചെറുപുഷ്പങ്ങൾ സ്നേഹസൗരഭ്യം പരത്തുമ്പോൾ നമ്മളും അറിയാതെ ദൈവ സ്നേഹത്തിൻ്റെയും പരസ്നേഹത്തിൻ്റെയും ഗായകരാകും.
Image: /content_image/News/News-2024-07-16-19:26:28.jpg
Keywords: അല്‍ഫോ

23470
Category: 1
Sub Category:
Heading: തിരുസഭ എന്തുക്കൊണ്ട് പ്രൊട്ടസ്റ്റന്‍റ് ബൈബിള്‍ വ്യാഖ്യാനങ്ങളെ അംഗീകരിക്കുന്നില്ല?
Content: തിരുസഭ എന്തുക്കൊണ്ട് പ്രൊട്ടസ്റ്റന്‍റ് ബൈബിള്‍ വ്യാഖ്യാനങ്ങളെ അംഗീകരിക്കുന്നില്ല? കത്തോലിക്ക വിശ്വാസത്തില്‍ നിന്ന് പ്രൊട്ടസ്റ്റന്‍റുകാരുടെ ബൈബിള്‍ കാഴ്ചപ്പാട് എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്? Sola scriptura എന്താണ്? എന്തുക്കൊണ്ടാണ് തിരുസഭ Sola scriptura - യെ അംഗീകരിക്കാത്തത്? വിശുദ്ധ ഗ്രന്ഥത്തെ പിന്തുടരുന്ന ഓരോരുത്തരും നിര്‍ബന്ധമായും കേട്ടിരിക്കേണ്ട സന്ദേശവുമായി പ്രമുഖ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതാംഗവുമായ ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍. ↪ {{ ക്ലാസിന് വേണ്ടിയുള്ള പ്രത്യേക വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകാത്തവർക്ക് ജോയിൻ ചെയ്യുവാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: -> https://chat.whatsapp.com/FsVgktor7rkHEpk3FGeVJA }} ↪ {{ മുന്‍ ക്ലാസുകള്‍ ഉള്‍പ്പെടുന്ന പ്ലേലിസ്റ്റ്: DEI VERBUM | 'ദൈവവചനം' (DEI VERBUM) -> https://www.youtube.com/watch?v=VM6VKSIztrY&list=PL7oyPz-_GCfMsGoS2iPNteRiV_Xij85TF&ab_channel=PravachakaSabdam }} ↪ {{ രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ ആദ്യഭാഗം - Lumen gentium | ജനതകളുടെ പ്രകാശം ഉള്‍പ്പെടുന്ന പ്ലേലിസ്റ്റ്: -> https://www.youtube.com/playlist?list=PL7oyPz-_GCfO1CWQCImWU29bb6Z8uR-I7 }}
Image: /content_image/Videos/Videos-2024-07-16-19:44:29.jpg
Keywords: തിരുസഭ

23471
Category: 18
Sub Category:
Heading: കർഷകർക്ക് കൊടുക്കേണ്ട അംഗീകാരം നല്‍കാത്തത് കൊണ്ടാണ് പുതിയ തലമുറ വിദേശരാജ്യങ്ങളിലേക്ക് പോകുന്നത്: മാർ റാഫേൽ തട്ടിൽ
Content: കാഞ്ഞിരപ്പള്ളി: കർഷകർക്ക് കൊടുക്കേണ്ട അംഗീകാരം കൊടുക്കാതെ വരുന്നതുകൊണ്ടാണ് പുതിയ തലമുറ വിദേശരാജ്യങ്ങളിലേക്ക് പോകുന്നതതെന്ന് സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ഇൻഫാം ദേശീയ സമിതിയുടെ നേതൃത്വത്തിൽ വിവിധ കാർഷികജില്ലകളിലെ 80 വയസിനു മുകളിൽ പ്രായമുള്ള കർഷകരെ ആദരിക്കുന്നതിനായി കാഞ്ഞിരപ്പള്ളി പൊടിമറ്റം സെൻ്റ് മേരീസ് ഓഡിറ്റോറിയത്തിൽ ചേർന്ന ഇൻഫാം വീർ കിസാൻ ഭൂമിപുത്ര അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു മേജർ ആർച്ച് ബിഷപ്പ്. മണ്ണ് ഒരിക്കലും ചതിക്കില്ലെന്നും ചതിക്കുന്നത് അധികാരികളാണെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച ഇൻഫാം ദേശീയ രക്ഷാധികാരിയും താമരശേരി രൂപതാധ്യക്ഷനുമായ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. സർക്കാരിൽനിന്ന് സഹായം ലഭിച്ചിട്ട് കർഷകർക്ക് മുന്നോട്ടു പോകാൻ സാധിക്കില്ല. ബഫർ സോൺ, കാട്ടുമൃഗശല്യം ഒന്നും നമ്മളെ തളർത്തില്ല. കുടിയേറ്റസമയങ്ങളിൽ ഇതിലും വലിയ പ്രശ്‌നങ്ങളെ നേരിട്ടവരാണ് കർഷകരെന്നും മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. രാഷ്ട്രീയക്കാർ ഉൾപ്പെടെയുള്ളവർ കർഷകരെ അവഗണിക്കുകയാണെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോ സ് പുളിക്കൽ പറഞ്ഞു. കർഷകരെ കൂടാതെ ഒരു രാജ്യവും പുരോഗമിക്കുന്നില്ല. പഞ്ചാബിലെ കർഷകസമരം വിജയിക്കാൻ കാരണം കർഷകർ ഒറ്റക്കെട്ടാ യി നിന്നതുകൊണ്ടാണെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു. ശത്രുവെന്നോ മിത്രമെന്നോ നോക്കാതെ ലോകത്തിലുള്ള എല്ലാവർക്കും അ ന്നം വിളമ്പുന്നത് ഒരു ദൈവവിളിയായി ഏറ്റെടുത്തവരാണ് ഈ കർഷകരെ ന്നും വെള്ളിത്തുട്ടുകളുടെ തിളക്കം നോക്കി പരിസ്ഥിതിവാദം പ്രസംഗിക്കുന്ന കപട പരിസ്ഥിതിവാദികൾക്കും ഈ കർഷകർ സ്നേഹപൂർവം അന്നം വിളമ്പിയെന്ന് ആമുഖപ്രഭാഷണം നടത്തിയ ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ പറഞ്ഞു. ഇൻഫാം ദേശീയ ജനറൽ സെക്രട്ടറി ഫാ. ജോസഫ് കാവനാടിയിൽ, സംസ്ഥാന ഡയറക്ടർ ഫാ. ജോർജ് പൊട്ടയ്ക്കൽ, ദേശീയ സെക്രട്ടറി സണ്ണി അര ഞ്ഞാണി പുത്തൻപുരയിൽ, ദേശീയ എക്‌സിക്യൂടടീവ് അംഗം ജോയി തെ ങ്ങുംകുടി, സംസ്ഥാന പ്രസിഡൻ്റ് ജോസ് ഇടപ്പാട്ട്, സംസ്ഥാന സെക്രട്ടറി അഗ സ്റ്റിൻ പുളിക്കക്കണ്ടം, സംസ്ഥാന ജോയിൻ്റ സെക്രട്ടറി ടോം ചമ്പക്കുളം, സംസ്ഥാന വൈസ് പ്രസിഡൻ്റ് സ്‌കറിയ നല്ലാംകുഴി എന്നിവർ പ്രസംഗിച്ചു. ദേശീ യ ഡയറക്ടർ ഫാ. ജോസഫ് ചെറുകരക്കുന്നേൽ സ്വാഗതവും കാഞ്ഞിരപ്പള്ളി കാർഷികജില്ല പ്രസിഡൻ്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലിൽ നന്ദിയും പറഞ്ഞു. യോഗത്തിൽ ഇൻഫാം സംസ്ഥാന ഡയറക്ടറായി നിയമിക്കപ്പെട്ട ഫാ. ജോർജ് പൊട്ടയ്ക്കലിനെയും സംസ്ഥാന കോഓർഡിനേറ്ററായി നിയമിക്കപ്പെട്ട ഫാ. ജോസ് മോനിപ്പള്ളിയെയും മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ആദരിച്ചു. മ ണ്ണിൽ പൊന്നുവിളയിച്ച വിവിധ കാർഷികജില്ലകളിൽ നിന്നുള്ള 188 കർഷക രാണ് പൊടിമറ്റത്തു നടന്ന യോഗത്തിൽ ആദരിക്കപ്പെട്ടത്. യാത്ര ചെയ് വരാൻ സാധിക്കാത്ത 80 വയസു പിന്നിട്ട മറ്റു കർഷകരെ താലൂക്കു തലത്തിലും ഗ്രാമതലത്തിലും വീടുകളിലെത്തി ആദരിക്കും.
Image: /content_image/India/India-2024-07-17-11:38:25.jpg
Keywords: തട്ടി

23472
Category: 1
Sub Category:
Heading: ബഹ്റൈനിൽ 1300 വർഷം പഴക്കമുള്ള ക്രൈസ്തവ ദേവാലയത്തിന്റെ ഭാഗം കണ്ടെത്തി
Content: മനാമ: അറബ് മേഖലയില്‍ ക്രൈസ്തവ വിശ്വാസത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ടെന്ന് സ്ഥിരീകരിച്ച് പുതിയ കണ്ടെത്തല്‍. ബഹ്‌റൈനിലെ സമാഹിജ് മേഖലയിലാണ് അറേബ്യൻ ഗൾഫിലെ അറിയപ്പെടുന്ന ഏറ്റവും പുരാതനമായ ക്രിസ്ത്യൻ നിര്‍മ്മിതി കണ്ടെത്തിയതായി ഗവേഷകർ സ്‌ഥിരീകരിച്ചത്. 1300 വർഷം പഴക്കമുണ്ടെന്നാണ് കണക്ക്. കെട്ടിടത്തിൻറെ അവശിഷ്‌ടങ്ങളുടെ റേഡിയോകാർബൺ ഡേറ്റിങ് സൂചിപ്പിക്കുന്നത് എഡി നാലാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിനും ഇടയിലാണെന്നാണ് കണക്ക്. ക്രൈസ്തവ ദേവാലയം ആയിരുന്നതിൻ്റെ വ്യക്തമായ സൂചനയായി മൂന്ന് കുരിശുകൾ ഇവിടെ ദൃശ്യമാണ്. അവയിൽ രണ്ടെണ്ണം കെട്ടിടത്തെയാണ് അലങ്കരിച്ചിരിക്കുന്നത്. മുൻപ് ഗൾഫിൽ ഇറാൻ, കുവൈത്ത്, യുഎഇ, കിഴക്കൻ സൗദി അറേബ്യ എന്നിവയുടെ വിദൂര പ്രദേശങ്ങളിൽ ക്രിസ്ത്യൻ ദേവാലയങ്ങളും ആശ്രമങ്ങളും ഉണ്ടായിരിന്നതായി നേരത്തെയും കണ്ടെത്തിയിരിന്നു. ഇത് നെസ്‌റ്റോറിയൻ ചർച്ചിൻ്റെ ഭാഗമാണെന്നാണ് ബ്രിട്ടീഷുകാരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നിരീക്ഷണം. ഏകദേശം 300 വർഷങ്ങൾക്ക് ശേഷം ഈ പ്രദേശം സമ്മര്‍ദ്ധത്താല്‍ കൂട്ടത്തോടെ ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നതിന് മുമ്പ് ഒരു പ്രാദേശിക ബിഷപ്പിൻ്റെ കൊട്ടാരമായി ഈ കെട്ടിടം ഉപയോഗിച്ചിരുന്നതായും ഗവേഷകർ കരുതുന്നുണ്ട്. എക്സെറ്റർ സർവകലാശാലയിലെ പ്രഫസർ തിമോത്തി ഇൻസോളിന്റെയും ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസിൽ നിന്നുള്ള ഡോ. സൽമാൻ അൽമഹാരിയുടെയും നേതൃത്വത്തിലുള്ള സംയുക്‌ത പദ്ധതിയുടെ ഭാഗമായാണ് നേരത്തെ ഖനനം ആരംഭിച്ചത്.
Image: /content_image/News/News-2024-07-17-12:06:42.jpg
Keywords: അറബ, ഗള്‍ഫ

23473
Category: 1
Sub Category:
Heading: കൊളംബിയയിലെ കത്തോലിക്ക ദേവാലയത്തില്‍ ജപമാല ചൊല്ലിക്കൊണ്ടിരിക്കെ ഒരാൾ കൊല്ലപ്പെട്ടു
Content: ബൊഗോട്ട: കൊളംബിയയിലെ കത്തോലിക്ക ദേവാലയത്തില്‍ ജപമാല ചൊല്ലിക്കൊണ്ടിരിക്കെ ഒരാൾ വെടിയേറ്റ് കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയാണ് കാലിയില്‍ സ്ഥിതി ചെയ്യുന്ന ജോണ്‍ പോള്‍ രണ്ടാമന്‍ ദേവാലയത്തില്‍ ഇറാസ്മോ ട്രൂജില്ലോ വെടിയേറ്റ് കൊല്ലപ്പെട്ടത്. സമീപത്തുണ്ടായിരുന്ന ഒരു സ്ത്രീക്ക് പരിക്കേറ്റു. ട്രൂജില്ലോ മോപ്പൻ്റെ ദാരുണാന്ത്യത്തില്‍ പ്രാദേശിക ആർച്ച് ബിഷപ്പ് മോൺസിഞ്ഞോർ ലൂയിസ് ഫെർണാണ്ടോ റോഡ്രിഗസ് ദുഃഖം പ്രകടിപ്പിച്ചു. പുണ്യസ്ഥലങ്ങൾക്കു നേരെ നടക്കുന്ന അക്രമം സമൂഹത്തിൽ ഭയവും നിരാശയും ഉളവാക്കുന്നതായും പവിത്രമായ മനുഷ്യജീവനുനേരെയുള്ള ഏതൊരു ആക്രമണത്തെയും ശക്തമായി നിരാകരിക്കുകയാണെന്നും പറഞ്ഞു. യേശുവിൻ്റെ ദിവ്യകാരുണ്യ സാന്നിധ്യത്തിൽ പരിശുദ്ധമായ ദേവാലയത്തിനുള്ളിൽ ഒരു കൊലപാതകം നടക്കുമ്പോൾ ഇത് കൂടുതൽ ഗൗരവമുള്ളതാകുന്നുവെന്നും കാരണം ഒരു വ്യക്തിയുടെ ജീവൻ മാത്രമല്ല, സമാധാനവും അപഹരിക്കപ്പെടുമെന്നും അത്യന്തം അപലപനീയമാണെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. കൊലപാതകം നടത്തിയവരുടെ മാനസാന്തരത്തിനും നീതിക്ക് കീഴടങ്ങാനും കർത്താവിനോട് പ്രാർത്ഥിക്കുന്നതായും ആർച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ഇതിനിടെ ദേവാലയത്തില്‍ പരിഹാര പ്രാര്‍ത്ഥന നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ജൂലൈ 19 വെള്ളിയാഴ്ച നടക്കുന്ന പരിഹാര പ്രാര്‍ത്ഥനാദിനത്തിൽ എല്ലാവരും പങ്കുചേരണമെന്ന് സഭാനേതൃത്വം ആഹ്വാനം ചെയ്തു. വിശുദ്ധ കുര്‍ബാനയും ജാഗരണ പ്രാര്‍ത്ഥനയും നടക്കും. ശുശ്രൂഷകളുടെ ഭാഗമായി തെരുവ് ചുറ്റിയുള്ള പ്രാര്‍ത്ഥനയും ഒരുക്കുന്നുണ്ട്. ദേവാലയം അതുവരെ അടച്ചിട്ടിരിക്കുകയാണ്. കാലിയിലെ പ്രദേശങ്ങളില്‍ അക്രമം വർദ്ധിച്ചതിനെത്തുടർന്ന് ജൂൺ 2 ന്, ആർച്ച് ബിഷപ്പ് നഗരത്തിൽ സമാധാനം സംജാതമാകുന്നതിന് വിശുദ്ധ കുർബാനയിൽ സമര്‍പ്പണ പ്രാര്‍ത്ഥന നടത്തിയിരിന്നു.
Image: /content_image/News/News-2024-07-17-14:27:53.jpg
Keywords: കൊളംബിയ