category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധി യുക്രൈനിലെ ബേർദിച്ചിവ് മരിയൻ തീർത്ഥാടന കേന്ദ്രത്തിലേക്ക്
Contentവത്തിക്കാന്‍ സിറ്റി: യുദ്ധത്തിന്റെ പ്രതിസന്ധികളില്‍ വലയുന്ന യുക്രൈനിലേക്ക് മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധിയായി കർദ്ദിനാൾ പിയട്രോ പരോളിൻ. യുക്രൈനിലെ ബേർദിച്ചിവ് മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ ജൂലൈ 21 ഞായറാഴ്ച നടക്കുന്ന തീർത്ഥാടന സമാപന ആഘോഷങ്ങളിൽ കർദ്ദിനാൾ പിയട്രോ പരോളിൻ പങ്കെടുക്കും. ഖേദകരവും വിനാശകരവുമായ യുദ്ധത്തിൻറെതായ ഈ സമയത്ത്, ബേർദിച്ചിവ് മരിയൻ സങ്കേതം യുക്രൈന്‍ ജനതയ്ക്ക് പ്രിയപ്പെട്ട ഇടമാണെന്നു ഇക്കഴിഞ്ഞ ശനിയാഴ്ച (13/07/24) കർദ്ദിനാൾ പരോളിന് ലത്തീൻ ഭാഷയിൽ നല്കിയ അനുവാദക്കത്തിൽ ഫ്രാൻസിസ് പാപ്പ അനുസ്മരിച്ചു. യുക്രൈനിലും ലോകത്തിന്റെ എല്ലായിടങ്ങളിലും നടക്കുന്ന യുദ്ധം അവസാനിക്കുന്നതിനായി സമാധാനരാജ്ഞിയോട് അനവരതം പ്രാർത്ഥിക്കാനും അഹങ്കാരികളെ താഴ്ത്തുകയും എളിയവരെ ഉയർത്തുകയും ചെയ്യുന്ന ദൈവത്തിന് പ്രിയങ്കരിയായ പരിശുദ്ധ കന്യകയുടെ മാതൃക അനുകരിക്കാനും ഈ തീർത്ഥാടനസമാപന കർമ്മത്തിൽ പങ്കെടുക്കുന്നവർക്ക് പ്രചോദനം പകരണമെന്ന് പാപ്പ കത്തിൽ കർദ്ദിനാൾ പരോളിനോട് ആവശ്യപ്പെട്ടു. യുക്രൈനിലെ പ്രിയ ജനത അനുഭവിക്കുന്ന അങ്ങേയറ്റം പ്രയാസമേറിയ ഈ സമയത്ത് തൻറെ സഹാനുഭൂതിയും സാമീപ്യവും അവരെ അറിയിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. 1630-ൽ കിയെവ് ജാനുസ് റ്റിസ്‌കിവിക്‌സിലെ വോയ്‌വോഡ് ഓട്ടോമൻ അടിമത്തത്തിൽ നിന്ന് മോചിപ്പിച്ചപ്പോള്‍ പള്ളിയും ആശ്രമവും നിർമ്മിച്ചതു മുതലാണ് ഈ ദേവാലയത്തിൻ്റെ ചരിത്രം ആരംഭിക്കുന്നത്. റോമിലെ ഔവർ ലേഡി ഓഫ് സ്നോയുടെ മാതൃകയിലുള്ള കന്യാമറിയത്തിൻ്റെ 17-ാം നൂറ്റാണ്ടിലെ രൂപമാണ് ഔവർ ലേഡി ഓഫ് ബേർദിച്ചിവ്. നിഷ്പാദുക കർമ്മലീത്താ സമൂഹത്തിൻറെ മേൽനോട്ടത്തിലുള്ള ഈ ദേവാലയത്തിന് 2011-ലാണ് ദേശീയ തീർത്ഥാടന കേന്ദ്ര പദവി ലഭിച്ചത്. എന്നിരുന്നാലും അവിടത്തെ തീർത്ഥാടന പാരമ്പര്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-07-16 19:13:00
Keywordsതീർത്ഥാട
Created Date2024-07-16 19:14:17