Contents

Displaying 22981-22990 of 24979 results.
Content: 23409
Category: 18
Sub Category:
Heading: ജീവസംരക്ഷണ യാത്ര പര്യടനം തുടരുന്നു
Content: മലപ്പുറം: കെസിബിസി പ്രോലൈഫ് സമിതിയുടെ മാർച്ച്‌ ഫോർ കേരള യാത്ര മലപ്പുറത്ത്‌ എത്തിച്ചേർന്നു. ജീവനും ജീവിതവും സംരക്ഷിക്കപെടണം എന്ന സന്ദേശവുമായി കാഞ്ഞങ്ങാടു നിന്നും ജൂലൈ രണ്ടിന് ആരംഭിച്ച ജീവൻ സംരക്ഷണ സന്ദേശ യാത്ര ജൂലൈ 18 ന് തിരുവനന്തപുരത്ത് സമാപിക്കും. ഭ്രൂണഹത്യ, ആത്മഹത്യ, കൊലപാതകം, ദയാവധം, ലഹരിവസ്തുക്കൾ അരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള യാത്രയ്ക്ക് ക്യാപ്റ്റൻ ജെയിംസ് ആഴ്ചങ്ങാടാൻ, ജനറൽ കോ ഓർഡിനേറ്റർ സാബു ജോസ് എന്നിവര്‍ ഉള്‍പ്പെടെയുള്ള സമിതി അംഗങ്ങളാണ് നേതൃത്വം നൽകുന്നത്. മജീഷ്യൻ ജോയ്‌സ് മുക്കുടം ജീവവിസ്മയം നൽകുന്ന മാജിക്ക് പരിപാടികളിലൂടെ സാമൂഹ്യതിന്മകൾക്ക് എതിരെ സന്ദേശം നൽകിയത് അനേകരെ ആകർഷിച്ചു. സാബു ജോസ്, ജെയിംസ് ആഴ്ചങ്ങാടാൻ, സിസ്റ്റർ മേരി ജോർജ്, മാർട്ടിൻ ന്യൂ നസ് എന്നിവർ പ്രസംഗിച്ചു. ഇന്നു പാലക്കാട് ജില്ലയിൽ മാർച്ച്‌ ഫോർ ലൈഫ് പര്യടനം നടത്തും.
Image: /content_image/India/India-2024-07-07-08:15:15.jpg
Keywords: പ്രോലൈഫ്
Content: 23410
Category: 1
Sub Category:
Heading: പരസ്നേഹ പൂരിതയായ അൽഫോൻസാമ്മ | അല്‍ഫോന്‍സാമ്മയോടൊപ്പം ഒരു പുണ്യയാത്ര | 07
Content: "ദൈവസ്നേഹം ഉണ്ടെങ്കിൽ പരസ്നേഹം ഉണ്ട് - പൂവും പൂമ്പൊടിയും എന്നപോലെ " വിശുദ്ധ അൽഫോൻസ. ക്രിസ്തീയ ശിഷ്യത്വത്തിന്റെ മുഖമുദ്ര സ്നേഹമാണ്. "നിങ്ങൾക്ക് പരസ്പരം സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യരാണെന്ന് അതുമൂലം എല്ലാവരും അറിയും "(Jn:13/35). ഓശാന പാടിയവരെയും, ക്രൂശിക്കുക എന്ന് ആക്രോശിച്ചവരെയും ഒരുപോലെ സ്നേഹിച്ച സ്നേഹം. വഞ്ചനയുടെ ചുംബനത്താൽ ഒറ്റിക്കൊടുത്തവനേയും ബലഹീനതയിൽ തള്ളിപ്പറഞ്ഞവനെയും ഒന്നുപോലെ ഉൾക്കൊള്ളാൻ കഴിഞ്ഞ സ്നേഹം. മുഖം തുടച്ചവളെയും മുഖത്തടിച്ചവനെയും കരുണകൊണ്ട് പൊതിഞ്ഞ സ്നേഹം. സ്നേഹിതർക്ക് വേണ്ടി ജീവൻ പോലും അർപ്പിക്കുന്നതാണ് തന്റെ സ്നേഹം എന്ന് യേശു പഠിപ്പിച്ചു (Jn:15/13). സ്നേഹത്തേക്കാൾ വലിയ കൽപ്പന ഒന്നുമില്ല. എല്ലാ യാഗങ്ങളെയും ദഹന ബലികളെയുംകാൾ മഹനീയമാണ് പരസ്നേഹം. നാം പരസ്പരം സ്നേഹിച്ചാൽ ദൈവം നമ്മിൽ വസിക്കും അവിടുത്തെ സ്നേഹം നമ്മിൽ പൂർണ്ണമാകും നമ്മൾ ദൈവത്തിലും വസിക്കും(Jn:4/7-15) സ്വർഗ്ഗസ്ഥനായ പിതാവിനെ പോലെ നാം പരിപൂർണരാവുകയും ചെയ്യും( Mt:5/48). വിശുദ്ധ ഫ്രാൻസിസ് തന്റെ ശിഷ്യരോട് പറഞ്ഞു :"മറ്റുള്ളവരെ തങ്ങളെക്കാൾ വലിയവരായി ഓരോരുത്തരും കരുതി ആദരിച്ചു സ്നേഹിച്ചു ശുശ്രൂഷിക്കുന്ന ഒരു ജീവിതമാണ് ഫ്രാൻസിസ്കൻ സമൂഹജീവിതം. അപരനുവേണ്ടി സ്വയം ഇല്ലായ്മയാകുന്ന സ്നേഹം പരിശീലിക്കണം തങ്ങളുടെ പരസ്നേഹം പ്രവർത്തികളിലൂടെ പ്രകാശിപ്പിക്കണം" വിശുദ്ധ ക്ലാര തന്റെ നിയമാവലിയിൽ പറഞ്ഞു: "പരിപൂർണ്ണ സ്നേഹത്തിന്റെ ശൃംഖലയായ അന്യോന്യ സ്നേഹത്തിന്റെ കൂട്ടായ്മ നിലനിർത്തുന്നതിന് സഹോദരിമാർ സദാ തീഷ്ണമതികൾ ആയിരിക്കട്ടെ." വിശുദ്ധ ഫ്രാൻസിസിൻ്റെ ശിഷ്യയും വിശുദ്ധ ക്ലാരയുടെ ആത്മീയ മകളും ആയ അൽഫോൻസാമ്മയുടെ ശക്തി സ്നേഹമായിരുന്നു. 36 കൊല്ലം ഈശോ സ്നേഹിച്ചതും ഈശോയെ സ്നേഹിച്ചതായിരുന്നു അൽഫോൻസാമ്മയുടെ ശക്തി. വിശുദ്ധ പൗലോസ് പറയുന്നതുപോലെ സ്നേഹത്തിന്റെ പിന്നാലെ കൂടുകയായിരുന്നു അവൾ. അവിരാമവുമായിരുന്നു ആ ഓട്ടം. അൽഫോൻസാമ്മയുടെ ജീവിതത്തെ മധുരവും സൗമ്യവും ദീപ്തവും ആക്കിയത് ഈ സ്നേഹം ആയിരുന്നു. അൽഫോൻസാമ്മയിൽ ചെറുപ്പം മുതലേ പരസ്നേഹം തിളങ്ങിനിന്നു. സ്കൂളിൽ പോകുംവഴി തന്നെ ചേറ്റിൽ തള്ളിയിട്ട ചെറുക്കനെ പറ്റി ഹെഡ്മാസ്റ്ററോട് പറഞ്ഞ് തല്ലുകൊള്ളിക്കരുതെന്ന് കൂട്ടുകാരിയോട് പറഞ്ഞു യാചിച്ച നിഷ്കളങ്ക ബാലിക. അന്നക്കുട്ടി സമ്പന്ന കുടുംബത്തിലെ ഒരു അംഗമായിരുന്നുവെങ്കിലും സ്കൂളിൽ പഠിക്കുന്ന കാലത്ത് ദരിദ്രരായ കുട്ടികളോട് കൂടുതൽ സ്നേഹവും കരുണയും കാണിച്ചിരുന്നു. പാവങ്ങളായ കുട്ടികൾക്ക് അവർക്കില്ലാത്ത വസ്തുക്കൾ കൊടുത്ത സഹായിച്ചു. ഭക്ഷണസാധനങ്ങൾ പോലും കൊടുക്കുക പതിവായിരുന്നു. സ്കൂളിൽ ഉച്ചഭക്ഷണത്തിന് കൂട്ടുകാരുമൊത്തിരിക്കുമ്പോൾ കൂട്ടുകാരുടെ ചമ്മന്തിയും മുളക് പൊടിച്ചതുമൊക്കെ അന്നക്കുട്ടി സ്വീകരിച്ച് തന്റെ നല്ല കറികൾ കൂട്ടുകാർക്ക് കൊടുക്കുന്നതിൽ അവൾ ആനന്ദം കണ്ടെത്തിയിരുന്നു. പ്രായത്തിൽ വളർന്നതോടൊപ്പം പര സ്നേഹത്തിലും അന്നക്കുട്ടി വളർന്നു സന്യാസിനിയായപ്പോൾ സ്നേഹത്തിന്റെ വിശുദ്ധിയായി തീർന്നു അവൾ. അൽഫോൻസാമ്മ മുഴുവൻ സ്നേഹമാണ് എന്ന് മറ്റുള്ളവർ അവളെപ്പറ്റി പറഞ്ഞിരുന്നു സ്നേഹിക്കാൻ മാത്രം അറിയാമായിരുന്ന ഒരു അസാധാരണ പുണ്യകന്യകയായിരുന്നു അൽഫോൻസാമ്മ. ചങ്ങനാശ്ശേരി രൂപതയുടെ മെത്രാപ്പോലീത്തയായിരുന്ന മർ ജോസഫ് പവ്വത്തിൽ പറഞ്ഞു: "പര സ്നേഹം ത്യാഗവും സഹനവും ആവശ്യപ്പെടും. എങ്കിലേ അത് ആത്മാർത്ഥത ഉള്ളതാകു. അൽഫോൻസാമ്മയുടേത് അത്തരം പരസ്നേഹം ആയിരുന്നു ". അൽഫോൻസാമ്മ ഒരു സ്നേഹപുഷ്പമാണ്. സ്വയം പരിത്യജിച്ച് അവൾ മറ്റുള്ളവരെ സഹായിക്കുമായിരുന്നു. ബഹുമാനപ്പെട്ട മാവുരസമ്മ പറയുന്നു- അൽഫോൻസാമ്മയുടെ പരസ്യ സ്നേഹത്തെപ്പറ്റി പറയുവാൻ വാക്കുകളില്ല:അത് ആധ്യാത്മികത നെയ്തെടുത്തിരിക്കുന്ന സ്വർണ്ണ നൂല് തന്നെയാണ്. അൽഫോൻസാമ്മ തൻ്റെ ആധ്യാത്മികത നെയ്തെടുത്ത പരസ്നേഹം നമ്മുടെയും ജീവിത ശൈലിയുടെ ഭാഗമാക്കാം.
Image: /content_image/News/News-2024-07-07-23:09:52.jpg
Keywords: അല്‍ഫോ
Content: 23411
Category: 18
Sub Category:
Heading: പ്രോലൈഫ് പ്രവർത്തകരുടെ സേവനം മാതൃകാപരം: മാർ ആൻഡ്രൂസ് താഴത്ത്
Content: തൃശൂർ: മനുഷ്യജീവന്റെ സംരക്ഷണ പ്രവർത്തനങ്ങളിൽ പ്രോലൈഫ് പ്രവർത്തകരുടെ സേവനം മാതൃകാപരമെന്ന് സിബിസിഐ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. മനുഷ്യജീവനെതിരായി വിവിധ മേഖലകളിൽ വെല്ലുവിളികൾ ഉയരുമ്പോൾ അതിനെതിരേ കർമപദ്ധതികൾ ആവിഷ്കരിക്കാനും മനുഷ്യമനസാക്ഷിയെ ഉണർത്താനും പ്രോലൈഫ് സമിതി പ്രവർത്തനങ്ങൾക്കു കഴിയുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന മാർച്ച് ഫോർ ലൈഫ് ജീവസംരക്ഷണ സന്ദേശയാത്രയ്ക്കു തൃശൂരിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു മാർ തറയില്‍. അമ്മയുടെ ഗർഭപാത്രത്തിൽ ഉരുവാകുന്ന കുഞ്ഞ് ദൈവത്തിൻ്റെ ദാനമാണെന്നും ആ കുഞ്ഞിനെ നശിപ്പിക്കുന്നതു കൊലപാതകമാണെന്ന ചിന്ത സമൂഹത്തിനുണ്ടാകണമെന്നും അനുഗ്രഹപ്രഭാഷണം നടത്തിയ സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ പറഞ്ഞു. റവ. ഡോ. ക്ലീറ്റസ് കതിർപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. രണ്ടിനു കാഞ്ഞങ്ങാടുനിന്ന് ആരംഭിച്ച, ജയിംസ് ആഴ്‌ചങ്ങാടൻ ജനറൽ ക്യാപ്റ്റനും, സാബു ജോസ് കോ-ഓർഡിനേറ്ററുമായ ജീവസംരക്ഷണ സന്ദേശയാത്ര 18നു തിരുവനന്തപുരത്ത് സമാപിക്കും. പ്രോലൈഫ് സമിതി ഡയറക്ടർ റവ. ഡോ. ക്ലീറ്റസ് കതിർപറമ്പിൽ, ആനിമേറ്റർ സിസ്റ്റർ മേരി ജോർജ്, വൈസ് കാപ്റ്റന്മാരായ മാർട്ടിൻ ന്യൂനസ്, ആന്റണി പത്രോസ്, ജോയിന്റ് കോ-ഓർഡിനേറ്റർമാരായ ജോർജ് എഫ്. സേവ്യർ, ജോയ്‌സ് മുക്കുടം എന്നിവർ മാർച്ചിൽ പങ്കെടുക്കുന്നു. ഓഗസ്റ്റ് 10നു ത്യശൂരിൽ നടക്കുന്ന ഇന്ത്യാസ് മാർച്ച് ഫോർ ലൈഫിനു മുന്നോടിയാണ് കേരള മാർച്ച് ഫോർ ലൈഫ് സംഘടിപ്പിക്കുന്നത്. ഇന്ന് ഇരിങ്ങാലക്കുട, കോട്ടപ്പുറം രൂപതകളിലൂടെ യാത്ര കടന്നുപോകും. <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/India/India-2024-07-08-10:26:24.jpg
Keywords: താഴത്ത
Content: 23413
Category: 1
Sub Category:
Heading: കിയേർ സ്റ്റാർമറിന് അഭിനന്ദനങ്ങൾ അറിയിച്ച് ബ്രിട്ടീഷ് ബിഷപ്പ് കോൺഫറൻസ്
Content: ലണ്ടന്‍: ലേബർ പാർട്ടിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പുതിയ പ്രധാനമന്ത്രിയായ തെരഞ്ഞെടുക്കപ്പെട്ട കിയേർ സ്റ്റാർമറിന് അഭിനന്ദനങ്ങൾ അറിയിച്ച് ബ്രിട്ടീഷ് ബിഷപ്പ് കോൺഫറൻസ് പ്രസിഡൻ്റ് കർദ്ദിനാൾ വിൻസെൻ്റ് നിക്കോൾസ്. പൊതുതെരഞ്ഞെടുപ്പിലെ വിജയത്തിന് ഇംഗ്ലണ്ടിലെയും വെയിൽസിലെയും കത്തോലിക്കാ സമൂഹത്തെ പ്രതിനിധീകരിച്ച് അഭിനന്ദിക്കാൻ ആഗ്രഹിക്കുകയാണെന്നും സർക്കാർ രൂപീകരിക്കുന്നതിലും നയിക്കുന്നതിലും പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുമ്പോൾ ആശംസകൾ അറിയിക്കുകയാണെന്നും ബിഷപ്പ് പ്രസ്താവിച്ചു. വിദ്യാഭ്യാസ കാര്യങ്ങളിലും പൊതുനന്മയെ സേവിക്കുന്ന മറ്റ് മേഖലകളിലും സർക്കാരുമായി ക്രിയാത്മകമായി പ്രവർത്തിക്കാൻ കത്തോലിക്കാ സഭ തയാറാണ്. കത്തോലിക് സഭയ്ക്ക് യുകെ ഗവൺമെൻ്റുമായുള്ള പങ്കാളിത്തത്തിൻ്റെ നീണ്ട ചരിത്രമാണുള്ളത്. വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാരുമായി ചേർന്ന് ഞങ്ങൾ രണ്ടായിരത്തിലധികം സ്കൂളുകൾ നടത്തുന്നു. ഇത് തുടരാനും മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും ഒപ്പം ഇതിലും മറ്റ് മേഖലകളിലും ക്രിയാത്മകമായി പ്രവർത്തിക്കാനും പ്രതീക്ഷ അര്‍പ്പിക്കുന്നതായും മുന്നിലുള്ള പാത ഒരുപക്ഷേ ഏറ്റവും എളുപ്പമുള്ള ഒന്നല്ലെന്ന് എനിക്കറിയാം, പക്ഷേ അതിലേക്ക് കടക്കുമ്പോൾ ആശംസകൾ നേരുന്നു. പ്രധാനമന്ത്രിയെയും കുടുംബത്തെയും പ്രാർത്ഥനകളില്‍ ഓര്‍ക്കുമെന്നും അറിയിച്ചാണ് കർദ്ദിനാളിന്റെ ആശംസ സന്ദേശം സമാപിക്കുന്നത്. പ്രധാനമന്ത്രിയായതിനുശേഷമുള്ള കിയേർ സ്‌റ്റാമറുടെ ആദ്യ തീരുമാനം റുവാണ്ട പദ്ധതി റദ്ദാക്കാനായിരിന്നു. 2022 ജനുവരി ഒന്നിനുശേഷം അനധികൃതമായി യുകെയിലേക്ക് കുടിയേറിയവരെ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലേക്ക് നാടുകടത്താനുള്ള കൺസർവേറ്റീവ് പാർട്ടി സർക്കാരിന്റെ പദ്ധതി വലിയ വിവാദമായിരുന്നു. റുവാണ്ട പദ്ധതി മരിച്ചതാണെന്നും തുടങ്ങുംമുൻപേ ഒടുങ്ങിയതാണെന്ന് ആദ്യ മന്ത്രിസഭാ യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ കിയേർ സ്‌റ്റാമർ പറഞ്ഞു.
Image: /content_image/News/News-2024-07-08-11:56:15.jpg
Keywords: സ്റ്റാർ
Content: 23414
Category: 1
Sub Category:
Heading: ടോക്കിയോയിലെ ആദ്യ കത്തോലിക്ക ദേവാലയം സ്ഥാപിതമായിട്ട് ഒന്നര നൂറ്റാണ്ട്
Content: ടോക്കിയോ: ജപ്പാനിന്റെ തലസ്ഥാനമായ ടോക്കിയോയിലെ ആദ്യ കത്തോലിക്ക ദേവാലയത്തിന് തുടക്കം കുറിച്ചതിന് ഒന്നര നൂറ്റാണ്ട്. പാരീസ് ഫോറിൻ മിഷൻസ് സൊസൈറ്റി (എംഇപി) സ്ഥാപിച്ച സുകിജിയിലെ സെന്‍റ് ജോസഫ് പള്ളി 1874-ലാണ് കൂദാശ ചെയ്തത്. 1891-ൽ ടോക്കിയോ അതിരൂപത സ്ഥാപിതമായതോടെ ദേവാലയം കത്തീഡ്രൽ പദവിയിലേക്ക് ഉയർത്തപ്പെടുവാനുള്ള സാധ്യതകള്‍ തെളിഞ്ഞു. 1920-ൽ സെൻ്റ് മേരീസ് ചർച്ച് ടോക്കിയോ കത്തീഡ്രലായി ഉയര്‍ത്തപ്പെട്ടു. 1923-ൽ, കാൻ്റോ ഭൂകമ്പത്തിൽ സുകിജിയിലെ ദേവാലയത്തില്‍ കനത്ത നാശ നഷ്ട്ടങ്ങള്‍ ഉണ്ടായെങ്കിലും 1927-ൽ പുനർനിർമിച്ചു. 1999 ജൂൺ ഒന്നിന് ടോക്കിയോയിലെ ചരിത്ര നിര്‍മ്മിതിയായി ജാപ്പനീസ് ഗവൺമെൻ്റ് ഇത് അംഗീകരിച്ചു. ആദ്യത്തെ മിഷ്ണറിമാർ അഭിമുഖീകരിച്ച വലിയ ബുദ്ധിമുട്ടുകളും വിദേശ മിഷ്ണറിമാരും ജാപ്പനീസ് വിശ്വാസികളും തമ്മിലുള്ള അചഞ്ചലമായ പ്രതീക്ഷയും സഹകരണവും ഊന്നിപ്പറയുന്നതായിരിന്നു സുക്കിജി ദേവാലയത്തിന്റെ സ്ഥാപനമെന്ന് കാരിത്താസ് ഇൻ്റർനാഷ്ണലിസിൻ്റെ പ്രസിഡൻ്റായ ടോക്കിയോ ആർച്ച് ബിഷപ്പുമായ ടാർസിഷ്യസ് ഈസാവോ കികുച്ചി പറഞ്ഞു. 150 വർഷങ്ങൾക്ക് മുന്‍പുള്ളതുപോലെ, ഇന്ന് നമ്മൾ നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും എന്നാൽ പ്രതീക്ഷ അന്നത്തെപ്പോലെ ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജെസ്യൂട്ട് സമൂഹത്തിന്റെ സ്ഥാപകനായ വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ സമകാലീനനായിരുന്ന വിശുദ്ധ ഫ്രാൻസിസ് സേവ്യറാണ് 1549 -ല്‍ ജപ്പാനിൽ സുവിശേഷം എത്തിക്കുന്നത്. ജപ്പാനിലെ ഭാഷ പഠിച്ച ഫ്രാൻസിസ് സേവ്യർ ആയിരക്കണക്കിന് ആളുകളെ കത്തോലിക്ക വിശ്വാസത്തിലേക്ക് നയിച്ചു. ഇതിനിടയിൽ ഫ്രാൻസിസ്കൻ, ഡൊമിനിക്കൻ, അഗസ്റ്റിനിയൻ സഭകളിലെ മിഷ്ണറിമാരും ജപ്പാനിലേക്കെത്തി. 1589-ൽ സമുറായി നേതാവായിരുന്ന ടൊയോട്ടമി ഹിടയോഷി ക്രൈസ്തവ വിശ്വാസത്തെ നിരോധിച്ചു. 1597 ഫെബ്രുവരി അഞ്ചാം തീയതി, വൈദികരും, കുട്ടികളും ഉൾപ്പെടെ 26 ക്രൈസ്തവ വിശ്വാസികളെ ദീർഘദൂരം നടത്തി നാഗസാക്കിയിൽവച്ച് കുരിശിൽ തറച്ച് കൊന്നത് ക്രൈസ്തവ വിശ്വാസികൾക്കെതിരെ നടന്ന ക്രൂരപീഡനങ്ങളുടെ ഉദാഹരണങ്ങളിൽ ഒന്നു മാത്രമായിരിന്നു. 1867 മുതൽ 1912 വരെ രാജ്യം ഭരിച്ച മീജി രാജാവാണ് ജപ്പാനിൽ മതസ്വാതന്ത്ര്യത്തിന്റെ വാതിലുകള്‍ വീണ്ടും തുറന്നു നൽകിയത്. ഏകദേശം ഒന്നര ശതമാനത്തോളം ക്രൈസ്തവ വിശ്വാസികളാണ് രാജ്യത്തു ഇന്നുള്ളത്. <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2024-07-08-13:41:26.jpg
Keywords: ജപ്പാ
Content: 23415
Category: 14
Sub Category:
Heading: എട്ടാം നൂറ്റാണ്ട് വരെ പഴക്കമുള്ള ചരിത്ര രേഖകള്‍ സൂക്ഷിയ്ക്കുന്ന സഭയുടെ അപ്പസ്തോലിക് ആർക്കൈവ്സിനെ ഫാ. റോക്കോ നയിക്കും
Content: വത്തിക്കാന്‍ സിറ്റി: കത്തോലിക്ക സഭയുടെ എട്ടാം നൂറ്റാണ്ട് വരെ പഴക്കമുള്ള ചരിത്ര സഭാ രേഖകൾ സംരക്ഷിക്കുന്ന വത്തിക്കാൻ അപ്പസ്തോലിക് ആർക്കൈവ്സിന്റെ പുതിയ പ്രീഫെക്റ്റായി റോമിൽ നിന്നുള്ള പ്രൊഫസറും അഗസ്തീനിയൻ വൈദികനുമായ ഫാ. റോക്കോ റൊൻസാനിയെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. വത്തിക്കാനിലെ "രഹസ്യ ശേഖരണം" എന്ന് വിളിക്കപ്പെട്ടിരുന്ന അപ്പസ്തോലിക് ആര്‍ക്കൈവ്സിന്‍റെ ഉത്തരവാദിത്വം ഫാ. റോക്കോ നിര്‍വ്വഹിക്കുമെന്ന് ജൂലൈ 5-നാണ് വത്തിക്കാന്‍ അറിയിച്ചിരിക്കുന്നത്. 1997 മുതൽ വത്തിക്കാൻ ആർക്കൈവ്സിൽ 45 വർഷത്തോളം പ്രിഫെക്ടായി സേവനമനുഷ്ഠിച്ച ആർച്ച് ബിഷപ്പ് സെർജിയോ പഗാനോയുടെ പിൻഗാമിയായാണ് ഫാ. റോക്കോ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ചരിത്രപരമായ പേപ്പല്‍ ഭരണങ്ങള്‍, എക്യുമെനിക്കൽ കൗൺസിലുകൾ, കോൺക്ലേവുകൾ, വത്തിക്കാൻ നൂൺഷ്യേച്ചറുകൾ അഥവാ പരിശുദ്ധ സിംഹാസനത്തിന്റെ എംബസികൾ എന്നിവയിൽ നിന്നുള്ള രേഖകള്‍, ചിത്രങ്ങള്‍ തുടങ്ങീ നിരവധി കാര്യങ്ങള്‍ സംരക്ഷിക്കുന്ന ഇടമാണ് വത്തിക്കാൻ അപ്പസ്തോലിക് ആർക്കൈവ്സ്. 1881-ൽ ലിയോ പതിമൂന്നാമൻ മാർപാപ്പയാണ് ഇത് ദൈവശാസ്ത്ര പണ്ഡിതന്മാർക്കായി തുറന്നുകൊടുത്തത്. യോഗ്യതയുള്ള ഗവേഷകർക്ക് പ്രത്യേക രേഖകൾ സന്ദർശിക്കാനും കാണാനും അനുമതിയുണ്ട്. 1978 ഫെബ്രുവരി 21-ന് റോമിലാണ് അപ്പസ്തോലിക് ആർക്കൈവ്സിന്റെ പുതിയ പ്രീഫെക്റ്റായി തെരഞ്ഞെടുക്കപ്പെട്ട ഫാ. റോക്കോ ജനിച്ചത്. 1997-ൽ സെൻ്റ് അഗസ്റ്റിൻ സന്യാസ സമൂഹത്തില്‍ പ്രവേശിച്ചു. 2004-ൽ വൈദികനായി അഭിഷിക്തനായി. റോമിലെ പൊന്തിഫിക്കൽ പാട്രിസ്റ്റിക് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ദൈവശാസ്ത്രത്തിലും പാട്രിസ്റ്റിക് സയൻസിലും ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ കൺസൾട്ടൻ്റായും അഗസ്തീനിയക്കാരുടെ ഇറ്റാലിയൻ പ്രവിശ്യയുടെ ചരിത്രരേഖകളുടെ നിലവിലെ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2024-07-08-14:39:01.jpg
Keywords: വത്തിക്കാ
Content: 23416
Category: 12
Sub Category:
Heading: കത്തോലിക്ക വിശ്വാസ പ്രകാരം എന്താണ് പ്രായശ്ചിത്തം?
Content: പ്രായശ്ചിത്തം മിക്കപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു. തന്നെത്തന്നെ തരംതാണവനായി കരുതുക, ശങ്കാകുലമായ മനസ്സാക്ഷിയുണ്ടായിരിക്കുക എന്നിവയുമായി പ്രായശ്ചിത്തത്തിനു ഒരു ബന്ധവുമില്ല. ഞാൻ എത്ര മോശക്കാരനാണ് എന്ന് ചിന്തിച്ച് ആകുലപ്പെട്ടു കൊണ്ടിരിക്കലല്ല പ്രായശ്ചിത്തം. പ്രായശ്ചിത്തം നമ്മെ സ്വതന്ത്രരാക്കുന്നു. പുതുതായി തുടങ്ങാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ചെയ്‌തുപോയ കുറ്റത്തിന് പരിഹാരം ചെയ്യലാണ് പ്രായശ്ചിത്തം. പ്രായശ്ചിത്തം എൻ്റെ തലച്ചോറിൽ മാത്രമായിരിക്കരുത്. അത് ഞാൻ പരസ്നേഹപ്രവൃത്തികൾ വഴിയും മററുള്ളവരുമായുള്ള ഐക്യദാർഢ്യം വഴിയും പ്രകടിപ്പിക്കണം. പ്രാർത്ഥന, ഉപവാസം, ദരിദ്രരെ ആത്‌മീയമായും ഭൗതികമായും സഹായിക്കൽ എന്നിവ വഴിയും പ്രായശ്ചിത്തം ചെയ്യാം. - Youcat 230 കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം 1434-1435 ഇപ്രകാരം പഠിപ്പിക്കുന്നു; "ക്രൈസ്തവന്റെ ആന്തരികമായ പശ്ചാത്താപം വളരെ വ്യത്യസ്‌തങ്ങളായ രീതികളിൽ പ്രകടിപ്പിക്കപ്പെടാം. വിശുദ്‌ധലിഖിതങ്ങളും സഭാപിതാക്കൻമാരും, സർവോപരി മൂന്നു മാർഗങ്ങൾ ഊന്നിപ്പറയുന്നു: ഉപവാസം, പ്രാർത്ഥന, ദാനധർമം. ഇവ തന്നോടുതന്നെയും ദൈവത്തോടും മറ്റുള്ളവരോടുമുള്ള ബന്‌ധത്തിൽ മാനസാന്തരത്തെ വെളിവാക്കുന്നു. മാമ്മോദീസയോ രക്തസാക്ഷിത്വമോ നൽകുന്ന മൗലികമായ വിശുദ്‌ധീകരണത്തോടൊപ്പം പാപപ്പൊറുതിക്കുള്ള ഉപാധികളായി അവർ താഴെപ്പറയുന്നവയെക്കൂടി സൂചിപ്പിക്കുന്നു: അയൽക്കാരനുമായി രമ്യപ്പെടാനുള്ള പരിശ്രമം, അനുതാപത്തിന്റെ കണ്ണുനീർ, അയൽക്കാരൻ്റെ രക്ഷ‌യിലുള്ള താത്പര്യം, വിശു ദ്‌ധൻമാരുടെ മാധ്യസ്‌ഥ്യം, "എണ്ണമറ്റ പാപങ്ങളെ മറയ്ക്കുന്ന ഉപവിയുടെ പരിശീലനം". "അനുദിനജീവിതത്തിൽ അനുരഞ്ജനത്തിൻറെ പ്രകടനങ്ങൾ, ദരിദ്രരോടുള്ള താത്പര്യം, നീതിയുടെയും ന്യായത്തിന്റെയും പരിശീലനവും സംരക്ഷ്‌ണവും, സഹോദരങ്ങളോടു ചെയ്ത തെറ്റുകളുടെ ഏറ്റുപറച്ചിൽ, സഹോദരസഹജമായ തെറ്റുതിരുത്തൽ, ജീവിതത്തിന്റെ പുനഃപരിശോധന, മനഃസാക്ഷ‌ി പരിശോധന, ആധ്യാത്‌മികനിയന്ത്രണം, പീഡകളുടെ സ്വീകരണം, നീതിയെ പ്രതിയുള്ള പീഡാസഹനം എന്നിവയിലൂടെ മാനസാന്തരം നടക്കുന്നു. ഓരോ ദിവസവും സ്വന്തം കുരിശെടുത്തുകൊണ്ടു യേശുവിനെ അനുഗമിക്കുന്നത് ഏറ്റവും പൂർണ്ണമായ ഒരു പ്രായശ്ചിത്തോപാധിയാണ്". (CCC 1434-1435)
Image: /content_image/News/News-2024-07-08-17:00:07.jpg
Keywords: പ്രായശ്ചി
Content: 23417
Category: 1
Sub Category:
Heading: അൽഫോൻസാമ്മ: ഈശോയുടെ സാന്നിധ്യത്തിൽ ജീവിച്ചവൾ
Content: "ഒന്നും ഓർത്ത് നമ്മൾ ദുഃഖിക്കേണ്ടതില്ല കർത്താവ് എപ്പോഴും നമ്മോട് കൂടെയുണ്ട് "- വിശുദ്ധ അൽഫോൻസാ. ദൈവപരിപാലനയുടെ പ്രവർത്തനങ്ങൾ അത്ഭുതകരങ്ങളാണ് അവ പലപ്പോഴും മനുഷ്യബുദ്ധിക്ക് അതീതവും ആണ് .അവ ഓരോന്നും മനസ്സിലാക്കാൻ നമുക്ക് സാധിക്കുകയില്ല. ദുർഘടമായ നമ്മുടെ ജീവിതത്തിൽ ദൈവം എപ്പോഴും നമ്മോട് കൂടെയുണ്ടെന്നുള്ള ചിന്ത എത്രയോ ആശ്വാസകരമാണ്. ദൈവം നമ്മോടൊപ്പം ഉണ്ട് എന്നത് നമ്മുടെ ജീവിതത്തിലെ ദൈവീക സാന്നിധ്യവും, അകമ്പടിയും പ്രകടിപ്പിക്കുന്നു. ഇമ്മാനുവേൽ - ഹീബ്രു ഭാഷയിൽ "ദൈവം നമ്മോടുകൂടെ" എന്നർത്ഥം. ജീവിതത്തിലെ ബുദ്ധിമുട്ടുകളുടെയും അനിശ്ചിതത്വത്തിന്റെയും നടുവിൽ എപ്പോഴും നമ്മോടൊപ്പം ഉള്ള ദൈവം, നമ്മുടെ ജീവിതത്തിൽ സജീവമായി ഇടപെടുകയും നമ്മെ നയിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ദൈവം, ആശ്വാസത്തിന്റെയും ശക്തിയുടെയും പ്രതീക്ഷയുടെയും നിരന്തരമായ ഉറവിടമായ ദൈവം ഇതെല്ലാം കൊണ്ട് യേശുവിനെ നാം ഇമ്മാനുവേൽ എന്ന് വിളിക്കുന്നു. എന്നാൽ യഹൂദ മതത്തിൽ" തോറ" പറയുന്നു: ദൈവം നിങ്ങളോട് ഒപ്പം ഉണ്ട് കഷ്ടതയുടെ നടുവിൽ ദൈവം കൂടെയുണ്ട് (Ps:23/4). ദൈവം നമ്മോടൊപ്പം ഉണ്ട് എന്നത് ശക്തമായ ഒരു ഓർമ്മപ്പെടുത്തലാണ്. ദൈവികമായ മാർഗനിർദ്ദേശങ്ങളും സംരക്ഷണവും നിരുപാധികമായ സ്നേഹവും സ്വകാര്യമായ ആന്തരിക സമാധാനവും ആത്മീയ വളർച്ചയും പ്രതികൂല സാഹചര്യങ്ങളിൽ പ്രതീക്ഷയും നൽകി നമ്മുടെ യാത്രയിൽ നാം ഒരിക്കലും തനിച്ചില്ലെന്ന് നമ്മെ ഓർമിപ്പിക്കുന്നു. ഈജിപ്തിലെ അടിമത്തത്തിൽ നിന്ന് ഇസ്രായേൽക്കാരെ മോചിപ്പിക്കുവാൻ ദൈവം മോശയെ തെരഞ്ഞെടുത്തപ്പോൾ തന്റെ കഴിവില്ലായ്മയോർത്ത് അയാൾ ഭയപ്പെട്ടു എന്നാൽ ദൈവം പറഞ്ഞു: "ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെ ഉണ്ടായിരിക്കും" (പുറ :3/12). താൻ ബാലൻ ആണെന്ന് പറഞ്ഞ് കർത്താവ് ഏൽപ്പിച്ച ദൗത്യത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ച ജെറമിയായോട് കർത്താവ് പറഞ്ഞു: "നീ ഭയപ്പെടേണ്ട നിന്റെ രക്ഷയ്ക്ക് ഞാൻ നിന്നോട് കൂടെയുണ്ട് "(ജെറമിയ 1/8). "ഇതാ കർത്താവിന്റെ ദാസി" എന്ന് പറഞ്ഞുകൊണ്ട് ദൈവപരിപാലനത്തിന് സ്വയം വിട്ടുകൊടുക്കാൻ തയ്യാറായ കന്യകാമറിയത്തിന് ദൈവം തന്റെ കൂടെയുണ്ട് എന്ന ബോധ്യം ഉണ്ടായിരുന്നു (Lk:1/38). മനുഷ്യമക്കളുടെ പാപ പരിഹാരാർത്ഥം വിണ്ണിൽ നിന്ന് മണ്ണിലേക്ക് ഇറങ്ങിവന്ന, മണ്ണിന്റെ മക്കളോടൊപ്പം ജീവിച്ച, ചിരിച്ച, കരഞ്ഞ, മനുഷ്യനോട് പൊറുക്കുന്ന, അവനെ ഒരിക്കലും മറക്കാത്ത, യുഗാന്തരങ്ങളോളം മനുഷ്യരോടുകൂടെയുള്ള ദൈവമാണ് നമ്മുടേത്. ദൈവം തന്റെ തൂവൽ കൊണ്ട് നമ്മെ മറച്ചു സംരക്ഷിക്കും, അവിടുത്തെ ചിറകുകൾക്ക് കീഴിൽ നമുക്ക് അഭയം തരും എന്ന് സങ്കീർത്തനം 91ൽ നാം വായിക്കുന്നു. കുഞ്ഞുങ്ങളെപ്പോലെ നിഷ്കളങ്കമായി ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് ശൈശവത്തിൽ തന്നെ അനുഭവിക്കേണ്ടിവന്ന സഹനത്തെ നേരിട്ട് അപ്പോൾ അൽഫോൻസാമ്മ ദൈവപരിപാലനത്തിൽ മുറുകെ പിടിച്ചു. ഒന്നിന് പിറകെ ഒന്നായി രോഗങ്ങൾ വിടാതെ പിന്തുടരുകയും രോഗാവസ്ഥയിൽ നിസ്സഹായ ആവുകയും ചെയ്തപ്പോഴും ദൈവത്തിന്റെ കാരുണ്യത്തിൽ ആശ്രയിച്ചുകൊണ്ട് അൽഫോൻസാമ്മ എന്ന ആത്മീയ നൗക മുന്നോട്ട് നീങ്ങി. എന്റെ ശരീരവും മനസ്സും ക്ഷണിച്ചു പോയേക്കാം എന്നാൽ ദൈവമാണ് എന്റെ ബലം ദൈവത്തോട് ചേർന്ന് നിൽക്കുന്നതാണ് എന്റെ ബലം എന്ന് അൽഫോൻസാമ്മ കൂടെ കൂടെ പറയുമായിരുന്നു. ദൈവ തൃക്കരമാണ് തന്നിൽ പ്രവർത്തിക്കുന്നതെന്ന് അവൾക്ക് പൂർണ്ണ വിശ്വാസം ഉണ്ടായിരുന്നു കർത്താവിനെ പ്രതി എന്തും സഹിക്കുവാൻ അവൾ സന്നദ്ധയായിരുന്നു ദൈവപരിപാലനം ഓർത്ത് അൽഫോൻസാമ്മ സന്തോഷംകൊണ്ട് കണ്ണുനീർ പൊഴിച്ചിരുന്നു. നിസ്സഹായയും, നിസ്സാരയുമായ അൽഫോൻസാമ്മ എന്ന കന്യക എല്ലാം കർത്താവിനു കൊടുത്ത് അവിടുത്തെ സ്നേഹിച്ചു. കർത്താവ് അവൾക്ക് വിജയം കൊടുത്തു. ലോട്ടറി അടിച്ചവൻ അല്ല ഭാഗ്യവാൻ മറിച്ച് കർത്താവിന്റെ സാന്നിധ്യം എപ്പോഴും അനുഭവിക്കുന്നവൻ ഭാഗ്യവാനാണ്. 36 വർഷ കാലഘട്ടത്തിൽ അമ്മയുടെ ഉദരത്തിൽ ഉത്ഭവിച്ച നാൾ മുതൽ ആത്മാവിനെ കർത്താവിന്റെ സന്നിധിയിൽ ഏൽപ്പിച്ച ദിവസം വരെ അവൾ ദൈവസാന്നിധ്യത്തിൽ ജീവിച്ച വ്യക്തിയായിരുന്നു. അൽഫോന്‍സാമ്മയെപ്പോലെ ദൈവസാന്നിധ്യത്തിൻ്റെ തണലിലും നിഴലിലും ജീവിക്കാൻ നമുക്കു പരിശ്രമിക്കാം.
Image: /content_image/News/News-2024-07-08-18:28:23.jpg
Keywords: അല്‍ഫോ
Content: 23418
Category: 10
Sub Category:
Heading: റോസ മിസ്റ്റിക്ക മാതാവിന്റെ പ്രത്യക്ഷീകരണത്തിന് വത്തിക്കാന്റെ അംഗീകാരം
Content: വത്തിക്കാന്‍ സിറ്റി: 1947നും 1966നും മധ്യേ ഇറ്റാലിയൻ സ്വദേശിക്ക് ലഭിച്ച പരിശുദ്ധ കന്യകാമറിയത്തിൻ്റെ പ്രത്യക്ഷീകരണവും സന്ദേശവും അംഗീകരിച്ച് വത്തിക്കാന്റെ വിശ്വാസ കാര്യാലയം. റോസ മിസ്റ്റിക്ക മാതാവ് എന്ന പേരില്‍ ആഗോള ശ്രദ്ധയാകര്‍ഷിച്ച പ്രത്യക്ഷീകരണത്തിനാണ് ഡികാസ്റ്ററി ഫോർ ദി ഡോക്ട്രിൻ ഓഫ് ദി ഫെയ്ത്ത് അംഗീകാരം നല്‍കിയിരിക്കുന്നത്. ഇറ്റലിയിലെ മോന്തേക്യാരി എന്ന സ്ഥലത്ത് പിയറിന ഗില്ലി എന്ന നഴ്സിന് റോസാ മിസ്റ്റിക്ക എന്ന പേരിൽ പരിശുദ്ധ കന്യകാമറിയം നൽകിയ ദർശനം, സഭാപഠനങ്ങൾക്ക് എതിരല്ലായെന്ന് വ്യക്തമാക്കി വത്തിക്കാൻ വിശ്വാസ തിരുസംഘ ഡിക്കസ്റ്ററിയുടെ അധ്യക്ഷൻ കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ്, ബ്രെഷയിലെ ബിഷപ്പ് പിയർ അന്തോണിയോ ദ്രേമോലാദയ്ക്ക് കത്തയച്ചുവെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. എഴുപത്തിയേഴ് വർഷങ്ങൾക്കു മുൻപ് 1947ലെ വസന്തകാലത്താണ് ലൊംബാർഡി പ്രവിശ്യയിലെ മോന്തേക്യാരി എന്ന ചെറുപട്ടണത്തിലെ ആശുപത്രിചാപ്പലിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന പിയെറിന ഗില്ലി എന്ന നഴ്‌സിന് പരിശുദ്ധ അമ്മ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഏറെ ദുഃഖിതയായി കാണപ്പെട്ട അമ്മയുടെ ഹൃദയം തുളച്ചുകൊണ്ടു മൂന്നു വാളുകൾ കടന്നുപോകുന്നതായിട്ടാണ് അന്ന് കാണപ്പെട്ടത്. എന്നാൽ അതേ വർഷം ജൂലൈ 13ന് ശുഭ്രവസ്ത്രം ധരിച്ചുകൊണ്ടു പ്രത്യക്ഷപ്പെട്ട അമ്മയുടെ നെഞ്ചിൽ വാളുകൾക്കു പകരം ഉണ്ടായിരുന്നതു വെള്ള, ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള മൂന്നു റോസാപ്പൂക്കളായിരുന്നു. 1947 ഡിസംബർ 8 അമലോത്ഭവ തിരുനാള്‍ ദിനത്തില്‍ മോന്തേക്യാരി കത്തീഡ്രലിൽ നല്കിയ പ്രത്യക്ഷീകരണത്തില്‍ മിസ്റ്റിക്കൽ റോസ് എന്ന് അറിയപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും എല്ലാ വർഷവും ഡിസംബർ 8ന് ഉച്ചയ്ക്ക് ലോകത്തിന് വേണ്ടിയുള്ള കൃപയുടെ മണിക്കൂറായി ആഘോഷിക്കപ്പെടണമെന്നാണ് ആഗ്രഹമെന്നും വെളിപ്പെടുത്തിയിരിന്നു. തുടര്‍ന്നും ദൈവമാതാവ് നിരവധി സന്ദേശങ്ങളും നല്‍കിയിരിന്നു. റോസ മിസ്റ്റിക്കയുമായി ബന്ധപ്പെട്ട് പിയറിന ഗില്ലി വിവരിച്ച അനുഭവങ്ങളിൽ നിന്ന് വരുന്ന ആത്മീയ ചിന്തകളിൽ, സഭയുടെ പഠനങ്ങൾക്ക് വിരുദ്ധമായ ദൈവശാസ്ത്രപരമോ, ധാർമ്മികമോ ആയ ഘടകങ്ങൾ അടങ്ങിയിട്ടില്ലെന്നു വത്തിക്കാന്‍ വ്യക്തമാക്കി. ദൈവമാതാവിന്റെ ഓരോ ദർശനവും, ക്രിസ്തുവിലേക്കുള്ള യാത്രയെ ഓർമ്മപ്പെടുത്തുന്നതിനാൽ, സഭാകൂട്ടായ്മയുടെ ശക്തമായ ബോധം പ്രകടിപ്പിക്കുന്നുവെന്ന് ബ്രെഷയിലെ ബിഷപ്പിന് അയച്ച കത്തില്‍ പറയുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ അംഗീകാരത്തോടെയാണ് കത്ത് കൈമാറിയിരിക്കുന്നത്. ഈ ദർശനങ്ങൾ സഭാപഠനങ്ങൾക്കോ, സാന്മാർഗിക മൂല്യങ്ങൾക്കോ എതിരല്ലെന്ന് കത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ദർശനം കിട്ടിയ വ്യക്തിയുടെ എളിമയാർന്ന ജീവിതവും ലാളിത്യവും കത്തിൽ പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
Image: /content_image/News/News-2024-07-09-12:38:19.jpg
Keywords: മരിയന്‍, പ്രത്യ
Content: 23419
Category: 18
Sub Category:
Heading: ജീവസംരക്ഷണ സന്ദേശയാത്ര കാലഘട്ടത്തിന്റെ ആവശ്യം: മാർ റാഫേൽ തട്ടിൽ
Content: കാക്കനാട്: ജനിക്കാനും ജീവിക്കാനുമുള്ള അവകാശം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതിയുടെ ജീവസംരക്ഷണ സന്ദേശയാത്ര കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സീറോമലബാർസഭയുടെ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. എന്റെ മാതാപിതാക്കൾ ഇപ്പോഴത്തെ മാതാപിതാക്കളുടെ മനോഭാവപ്രകാരം രണ്ട് കുട്ടികൾ മതിയെന്ന് തീരുമാനിച്ചിരുന്നുവെങ്കിൽ, പത്താമത്തെ കുഞ്ഞായി ജനിക്കുവാൻ എനിക്ക് അവസരം ലഭിക്കുകയില്ലായിരുന്നുവെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. മാർച്ച്‌ ഫോർ കേരള - ജീവസംരക്ഷണ സന്ദേശയാത്രക്ക് കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു മേജർ ആര്‍ച്ച് ബിഷപ്പ്. കെസിബിസി പ്രൊലൈഫ് സമിതിയുടെ ഡയറക്ടർ ഫാ. ക്‌ളീറ്റസ് കതിർപറമ്പിൽ, സംസ്ഥാന ജനറൽ സെക്രട്ടറിയും യാത്രയുടെ ജനറൽ ക്യാപ്റ്റനുമായ ജെയിംസ് ആഴ്ചങ്ങാടൻ, സീറോ മലബാർ സഭയുടെ പ്രോലൈഫ് അപ്പസ്തോലേറ്റിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറിയും കെസിബിസി പ്രോലൈഫ് സമിതിയുടെ ആനിമേറ്ററുമായ സാബു ജോസ് എന്നിവരാണ് യാത്രക്ക് നേതൃത്വം നൽകുന്നത്. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, മാർ സെബാസ്റ്റ്യൻ വാണിയപുരയ്‌ക്കൽ, കെസിബിസി പ്രോലൈഫ് സമിതിയുടെ സംസ്ഥാന പ്രസിഡന്റ്‌ ജോൺസൻ സി എബ്രഹാം, സെക്രട്ടറി ജെസ്‌ലിൻ ജോ, ആനിമേറ്റർ സിസ്റ്റർ മേരി ജോർജ്, വൈസ് ക്യാപ്റ്റൻ മാർട്ടിൻ ന്യൂനസ്, കൂരിയ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ജോയ്‌സ് മുക്കുടം ജീവവിസ്മയ മാജിക്ക് അവതരിപ്പിച്ചു. ഓഗസ്റ്റ് 10ന് തൃശ്ശൂരിൽ ദേശിയ തലത്തിലുള്ള പ്രോലൈഫ് മഹാറാലിയും സമ്മേളനവും നടക്കും. ജീവനും ജീവിതവും സംരക്ഷിക്കപ്പെടണം എന്നതാണ് മാർച്ച്‌ ഫോർ ലൈഫിന്റെ മുഖ്യ സന്ദേശം.
Image: /content_image/India/India-2024-07-09-16:42:06.jpg
Keywords: തട്ടി