Contents

Displaying 22961-22970 of 24979 results.
Content: 23388
Category: 1
Sub Category:
Heading: അൽഫോൻസാമ്മ: ദിവ്യകാരുണ്യത്തെ പ്രണയിച്ചവൾ | വിശുദ്ധയോടൊപ്പം ഒരു പുണ്യയാത്ര | 03
Content: "എനിക്ക് ഏറ്റവും പ്രിയങ്കരമായ ഭോജനം വിശുദ്ധ കുർബാനയാണ്. ഞാനാണ് ജീവന്റെ അപ്പം എന്നരുളിയ ദിനാഥൻ എന്റെ ഉള്ളിൽ ആഗതനാകുമ്പോഴെല്ലാം അവാജ്യമായ ആനന്ദം ഞാൻ അനുഭവിക്കുന്നു" - വിശുദ്ധ അൽഫോൻസ. ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ 'സ്നേഹത്തിൻ്റെ കൂദാശ' എന്ന അപ്പസ്തോലിക പ്രബോധനത്തിൽ പഠിപ്പിക്കുന്നു: വിശ്വാസത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ ആഘോഷമാണ് വിശുദ്ധ കുർബാന. കുർബാന അത്യുൽകൃഷ്ടമായ വിശ്വാസത്തിന്റെ രഹസ്യമാണ്. നമ്മുടെ വിശ്വാസത്തിന്റെ ആകെത്തുകയും സംക്ഷേപവുമാണത്. അൽഫോൻസാമ്മയ്ക്ക് ക്രിസ്താനുഭവം സിദ്ധിക്കുന്നതിന് സഹായിച്ച ഘടകങ്ങളിൽ പ്രധാനമായത് ദിവ്യകാരുണ്യ നാഥനോടുള്ള ഭക്തിയാണ്.വിശുദ്ധ കുർബാനയുടെ മുമ്പിൽ ഏകാഗ്രതയോടെ ദൈവദൂതസമാനമായ മുഖകാന്തിയോടെ അൽഫോൻസാമ്മ നിൽക്കുന്ന കാഴ്ച എത്ര ഇമ്പകരമായിരുന്നുവെന്നോ!. ദിവ്യകാരുണ്യത്തിൽ നിന്ന് അവൾ ജീവനും ശക്തിയും പ്രാപിച്ചിരുന്നു. അൽഫോൻസാമ്മ വിശുദ്ധിയിൽ മുന്നേറുന്നത് അനുസരിച്ച് അവളുടെ ദിവ്യകാരുണ്യ സന്ദർശനങ്ങളും വർദ്ധിച്ചു വന്നിരുന്നു. ദിവ്യകാരുണ്യ സന്നിധിയിൽ ആയിരിക്കുക അവൾക്ക് അദമ്യമായ ആനന്ദം ഉളവാക്കുന്ന സംഗതിയായിരുന്നു. വിശുദ്ധ കുർബാനയിൽ കേന്ദ്രീകൃതമായിരുന്നു അവരുടെ ജീവിതം, തന്റെ സന്യാസ ജീവിത മാതൃകയിലൂടെ പരിശുദ്ധ കുർബാനയിൽ അധിഷ്ഠിതമായ ഒരു ജീവിതമാണ് അവൾ നയിച്ചത്. രോഗശയ്യയിൽ ആയിരിക്കുമ്പോഴും വളരെ ആയാസപ്പെട്ട് മഠത്തിലെ വിശുദ്ധ കുർബാന അർപ്പണത്തിൽ അവൾ ആത്മാർത്ഥമായി പങ്കുകൊണ്ടിരുന്നു. അൽഫോൻസാമ്മയുടെ അവസ്ഥ കണ്ട് സഹതപിച്ചിരുന്ന സഹ സന്യാസിനിമാര്‍ ചാപ്പലിലേക്ക് വരാതിരിക്കാനുള്ള അനുവാദം വാങ്ങിക്കൊടുത്താലും തന്റെ ജീവന്റെ നിലനിൽപ്പിന്റെ ശക്തി കേന്ദ്രം വിശുദ്ധ കുർബാന ആണെന്ന് പറഞ്ഞ് മുഴുവൻ ശക്തിയും ഉപയോഗിച്ച് ബലിയർപ്പണത്തിന് എത്തുമായിരുന്നു. ഒരുമിച്ചുള്ള ബലിയർപ്പണം അവൾക്ക് അനുഭൂതി പകർന്നിരുന്നു. മഠത്തിലെ അന്തേവാസികളെയെല്ലാം എല്ലാം ഒരേ കൂട്ടായ്മയിൽ ചേർത്തുനിർത്തുന്നതും അവർക്ക് ജീവകാരുണ്യമായി ഭവിക്കുന്നതും വിശുദ്ധ കുർബാന ആണെന്ന് അൽഫോൻസാമ്മ കരുതിയിരുന്നു. ദിവ്യകാരുണ്യ നാഥന്റെ കൂടെ സമയം ചെലവാക്കുന്നതിന് വിശുദ്ധ അൽഫോൻസാമ്മ ആഗ്രഹിച്ചിരുന്നു അവൾ പറഞ്ഞു: "സാധിക്കുന്നിടത്തോളം സമയം ഞാൻ വിശുദ്ധ കുർബാനയുടെ മുമ്പാകെ ചെലവാക്കും". വിശുദ്ധ കുർബാന സ്വീകരണം കഴിഞ്ഞ് അൽഫോൻസാമ്മ സ്വയം മറന്നു കർത്താവിൽ ലയിച്ചു കഴിയുമായിരുന്നു. അപ്പോൾ ചുറ്റിലും സംഭവിക്കുന്നത് ഒന്നും അവൾ അറിയുകയില്ല. അൽഫോൻസാമ്മ വിശുദ്ധ കുർബാന സ്വീകരിച്ചിട്ട് നടന്നുവരുന്നത് കാണാൻ ചാപ്പലിൽ ചിലർ നോക്കിനിൽക്കുമായിരുന്നു. ഒരു മാലാഖ നടന്നുവരുന്നതാണ് എന്നേ തോന്നുകയുള്ളൂ എന്ന് പലരും പറഞ്ഞിരുന്നു. ഈശോയോടുള്ള ഭക്തിയിൽ ഏറ്റവും ഉൽകൃഷ്ടവും ഹൃദയവർജ്ജകവുമായിട്ടുള്ളതു ദിവ്യകാരുണ്യത്തോടുള്ള ഭക്തി ആണല്ലോ ഈ ഭക്തി അൽഫോൻസാമ്മയിൽ ആഴത്തിൽ വേരുന്നിരുന്നു. അൽഫോൻസാമ്മയുടെ മാതൃക അനുകരിച്ച് വിശുദ്ധ കുർബാനയെ പ്രണയിക്കുന്നവരായി നമുക്കു മാറാം. സി. റെറ്റി FCC
Image: /content_image/India/India-2024-07-03-17:39:25.jpg
Keywords: അൽഫോൻ
Content: 23389
Category: 1
Sub Category:
Heading: ഭ്രൂണഹത്യയെ തള്ളി അയോവ കോടതിയുടെ വിധി: സ്വാഗതം ചെയ്ത് കത്തോലിക്ക സഭ
Content: അയോവ സിറ്റി: ഭ്രൂണഹത്യ അയോവ ഭരണഘടനയുടെ മൗലികാവകാശമല്ല എന്ന് പ്രഖ്യാപിച്ച സംസ്ഥാന കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് അമേരിക്കയിലെ അയോവ സംസ്ഥാനത്തെ കത്തോലിക്കാ സഭ. ഭ്രൂണാവസ്ഥയിലുള്ള കുഞ്ഞിന്റെ ഹൃദയമിടിപ്പ് കണ്ടെത്താനാകുന്ന ഘട്ടം മുതല്‍ ഗർഭസ്ഥജീവനെ സംരക്ഷിക്കുവാന്‍ അനുശാസിക്കുന്ന നിയമം ഉടൻ പ്രാബല്യത്തിൽ വരുത്തുമെന്ന സൂചന നല്‍കുന്നതാണ് ജൂൺ 28-ന് പുറപ്പെടുവിച്ച കോടതി വിധി. വിധിയെ അഭിനന്ദിച്ചുകൊണ്ട് അയോവയിലെ ബിഷപ്പുമാർ രംഗത്തെത്തി. തങ്ങളെ സംബന്ധിച്ചിടത്തോളം ഇത് പൊതുനന്മയുടെയും മാനുഷികതയുടെയും പ്രശ്നമാണെന്നും മനുഷ്യജീവൻ വിലപ്പെട്ടതാണെന്നും നിയമങ്ങളിൽ ജീവന്‍ സംരക്ഷിക്കപ്പെടണമെന്നും ബിഷപ്പുമാര്‍ പ്രസ്താവിച്ചു. 2023-ൽ പാസാക്കിയ ഹൃദയമിടിപ്പ് ബില്‍ സംസ്ഥാന ജില്ലാ കോടതി തടഞ്ഞിരിന്നു. ഭ്രൂണഹത്യയ്ക്കു അനാവശ്യ തടസം സൃഷ്ടിക്കുന്നതിനാല്‍ നടപടി ഭരണഘടനാ വിരുദ്ധമാണെന്നായിരിന്നു ജില്ലാ കോടതിയുടെ നിരീക്ഷണം. എന്നാൽ ഈ നിയമം ഭരണഘടനാ വിരുദ്ധമല്ലെന്ന് ഉന്നത കോടതി വിധിക്കുകയായിരിന്നു. ഗര്‍ഭാവസ്ഥയിലുള്ള ഭ്രൂണത്തിന് ഹൃദയമിടിപ്പ് ആരംഭിക്കുമ്പോള്‍ അജാത ജീവനെ സംരക്ഷിക്കാനുള്ള സംസ്ഥാനത്തിൻ്റെ നിയമപരമായ താൽപര്യത്തിന് അനുകൂലമായ നിഗമനത്തില്‍ എത്തിയെന്ന് സ്റ്റേറ്റ് ജസ്റ്റിസ് മാത്യു മക്ഡെർമോട്ട് വിധിയില്‍ കുറിച്ചു. ഭ്രൂണഹത്യ അയോവ ഭരണഘടനയുടെ മൗലികാവകാശമല്ല എന്ന വിധിയില്‍ ഏറെ സന്തോഷമുണ്ടെന്നു സിയോക്‌സ് സിറ്റിയിലെ ബിഷപ്പുമാരായ വാക്കർ നിക്ക്‌ലെസ്, ഡെസ് മോയ്‌നിലെ ബിഷപ്പ് വില്യം ജോൻസൻ, ഡ്യൂബക്കിലെ ബിഷപ്പ് തോമസ് സിങ്കുല എന്നിവർ സംയുക്ത പ്രസ്താവനയില്‍ കുറിച്ചു. മനുഷ്യ ജീവനെ, പ്രത്യേകിച്ച് അമ്മയുടെ ഉദരത്തിലെ ദുർബലമായ അവസ്ഥയിലും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യണമെന്നും ഒരു സംസ്ഥാനമെന്ന നിലയിലും സമൂഹമെന്ന നിലയിലും അക്രമത്തിൽ നിന്ന് ദുർബലരായ എല്ലാ ജനവിഭാഗങ്ങളെയും സംരക്ഷിക്കാൻ പ്രവർത്തിക്കാൻ നാം സ്വയം പ്രതിജ്ഞാബദ്ധരാകണമെന്നും ബിഷപ്പുമാർ പറഞ്ഞു. ഹൃദയമിടിപ്പ് അറിയാൻ ആരംഭിക്കുന്ന നിമിഷംമുതൽ ഭ്രൂണഹത്യ നടത്തുന്നത് നിയമവിരുദ്ധമാക്കി ടെക്സാസ്, ലൂസിയാന, ടെന്നസ്സി, ഒക്ലഹോമ ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ നിയമം പാസാക്കിയിരിന്നു. നിരവധി അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട നിയമ നിര്‍മ്മാണം നടക്കുന്നുണ്ട്.
Image: /content_image/News/News-2024-07-03-20:44:51.jpg
Keywords: ഭ്രൂണഹത്യ
Content: 23390
Category: 18
Sub Category:
Heading: ന്യൂനപക്ഷമായ ക്രൈസ്‌തവർ വലിയ വിവേചനവും അവഗണനയും നേരിടുന്നു: ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്
Content: തൃശൂർ: ന്യൂനപക്ഷങ്ങളിൽ ന്യൂനപക്ഷമായ ക്രൈസ്‌തവർ വലിയ വിവേചനവും അവഗണനയുമാണു നേരിടുന്നതെന്ന് തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. ജൂലൈ മൂന്നിലെ അവകാശദിനാചരണത്തിൻ്റെ ഭാഗമായി വിവിധ ആവശ്യങ്ങളുന്നയിച്ചു തൃശൂർ അതിരൂപത പാസ്റ്ററൽ കൗൺസിലും കത്തോലിക്ക കോൺഗ്രസും സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രനിർമിതിക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകിയ സമുദായം ഇന്ന് എല്ലാക്കാര്യത്തിലും പിന്നാക്കം പോയി. കരഞ്ഞാൽ മാത്രമേ കിട്ടു എന്ന സ്ഥിതിയായി. ന്യൂനപക്ഷങ്ങൾക്കുള്ള ക്ഷേമപദ്ധതികളും പിഎസ്‌സി കോച്ചിംഗ് അടക്കം കിട്ടുന്നത് ആർക്കാണെന്നു ചിന്തിക്കണം. രണ്ടായിരം വർഷത്തെ പാരമ്പര്യമുള്ള സമുദായം ഇന്നും വേണ്ടരീതിയിൽ അംഗീകരിക്കപ്പെടാതെ പോകുന്നതു വേദനാജനകമാണെന്നു ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ചൂണ്ടിക്കാട്ടി. കേരളത്തിലെ ക്രൈസ്തവ സമൂഹം വിവിധ മേഖലകളിൽ നേരിടുന്ന പിന്നാക്കാവസ്ഥയെ ക്കുറിച്ചു പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റീസ് ജെ.ബി. കോ ശി കമ്മീഷൻ റിപ്പോർട്ട് പരസ്യപ്പെടുത്തി നടപ്പാക്കണമെന്നും മാർ താഴത്ത് ആവശ്യപ്പെട്ടു. തൃശൂർ അതിരൂപത വികാരി ജനറാൾ മോൺ. ജോസ് വല്ലൂരാൻ അധ്യക്ഷത വഹിച്ചു. സെന്റ് തോമസ് ദിനം പൊതുഅവധിയായി പ്രഖ്യാപിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ യോഗം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. അയ്യന്തോൾ പള്ളിയിൽനിന്ന് ആരംഭിച്ച കളക്ടറേറ്റ് റാലിയുടെ ഫ്ളാഗ് ഓഫ് മോൺ. ജോസ് കോനിക്കര നിർവഹിച്ചു. അവകാശ ദിനാചരണത്തോടനുബ ന്ധിച്ച് അതിരൂപതയിലെ ഇരുനൂറിലേറെ ഇടവകപ്പള്ളികളിൽ രാവിലെ വിശുദ്ധ കുർബാനയ്ക്കുശേഷം ഇടവകവികാരിമാരുടെ നേതൃത്വത്തിൽ പൊതു യോഗം ചേർന്നു. അവകാശദിന പ്രമേയം പാസാക്കി. ഒപ്പുശേഖരണവും നടത്തി.
Image: /content_image/India/India-2024-07-04-10:42:24.jpg
Keywords: താഴത്ത്
Content: 23391
Category: 18
Sub Category:
Heading: കുടുംബങ്ങളുടെ ശാക്തീകരണം വിശ്വാസ കൈമാറ്റത്തിന് അനിവാര്യം: മാർ റാഫേൽ തട്ടിൽ
Content: കാക്കനാട്: കുടുംബങ്ങളുടെ ശാക്തീകരണം വിശ്വാസ കൈമാറ്റത്തിന് അനിവാര്യമാണെന്ന് സീറോമലബാർസഭാ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ക്രിസ്തുശിഷ്യനും ഭാരതത്തിന്റെ അപ്പസ്തോലനുമായ മാർതോമാശ്ലീഹായുടെ ദുക്റാന തിരുനാളിനോടും സഭാദിനത്തോടും അനുബന്ധിച്ച് സീറോമലബാർസഭയുടെ കേന്ദ്രകാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. "അവനോടൊപ്പം മരിക്കാൻ നമുക്കും പോകാം" എന്നു സഹശിഷ്യന്മാരോടു പറഞ്ഞ തോമാശ്ലീഹായുടെ ജീവിതമാതൃക പ്രയാസഘട്ടങ്ങളിൽ പരാജയഭീതിയോടെ പിന്മാറുന്നതിനുപകരം ധീരതയോടെ അവയെ നേരിടാൻ നമ്മെ സഹായിക്കുന്നതാണെന്നും മുറിവുകളുണക്കി സാക്ഷ്യം നൽകിക്കൊണ്ട് വിശ്വാസസ്ഥിരതയോടെ സഭയോടൊപ്പം ഒന്നിച്ചു മുന്നേറാമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. രാവിലെ 8.30ന് മാർ റാഫേൽ തട്ടിൽ പിതാവ് സഭാകാര്യാലയത്തിൽ പതാക ഉയർത്തിയതോടെ ആഘോഷപരിപാടികൾക്ക് തുടക്കമായി. തുടർന്ന് നടന്ന ആഘോഷമായ റാസാ കുർബാനയിൽ മേജർ ആർച്ചുബിഷപ്പ് കാർമികത്വം വഹിച്ചു. താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ വചനസന്ദേശം നൽകി. എറണാകുളം അങ്കമാലി അതിരൂപതാ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ, കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, തൃശൂർ അതിരൂപതാ സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ എന്നിവർ സഹകാർമികരായിരുന്നു. സമർപ്പിതസമൂഹങ്ങളുടെ മേജർ സുപ്പീരിയേഴ്സും രൂപതകളുടെ വികാരി ജനറൽമാരും സെമിനാരികളുടെ റെക്ടർമാരും രൂപതകളെയും സമർപ്പിതസമൂഹങ്ങളെയും പ്രതിനിധീകരിച്ചുവന്ന ബഹുമാനപ്പെട്ട വൈദികരും സമർപ്പിതരും അല്മായരും വിശുദ്ധ കുർബാനയിൽ പങ്കുചേർന്നു. സെന്റ് തോമസ് ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനത്തിന് മുന്നോടിയായി സീറോമലബാർസഭയുടെ ചരിത്രമവതരിപ്പിക്കുന്ന ഡോക്കുമെന്ററി പ്രദർശിപ്പിച്ചു. സഭയുടെ ഗവേഷണ പഠന കേന്ദ്രമായ ലിറ്റർജിക്കൽ റിസേർച്ച് സെന്റർ പ്രസിദ്ധീകരിച്ച Apostolate of St Thomas in India എന്ന പുസ്തകം മാർ റാഫേൽ തട്ടിൽ പിതാവ് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിനു നല്കി പ്രകാശനം ചെയ്തു. എൽ.ആർ.സി. പഠനപരമ്പരയെ മാർ ടോണി നീലങ്കാവിലും പുതിയ പുസ്തകത്തെ എഡിറ്റർ റവ. ഡോ. പയസ് മലേകണ്ടത്തിലും പരിചയപ്പെടുത്തി. പ്രൊഫ. ഡോ. തോമസ് മണ്ണൂരാൻപറമ്പിൽ ഏർപ്പെടുത്തിയിട്ടുള്ള 'പൗരസ്ത്യരത്നം' അവാർഡ് ചടങ്ങിൽ പ്രഖ്യാപിച്ചു. ആരാധനക്രമ വിഷയത്തിൽ അതുല്യമായ സംഭാവനകൾ നൽകിയ റവ. പ്രൊഫ. ഡോ. വർഗീസ് പാത്തികുളങ്ങര സി.എം.ഐ. ആണ് അവാർഡിനർഹനായത്. പൊതുസമ്മേളനത്തിൽ എം.എസ്.എം.ഐ. സന്ന്യാസിനീസമൂഹത്തിന്റെ സുപ്പീരിയർ ജനറൽ സി. എൽസി വടക്കേമുറി, കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയനിലം, മാതൃവേദി ഗ്ലോബൽ ജനറൽ സെക്രട്ടറി ആൻസി മാത്യു ചേന്നോത്ത്‌ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ചടങ്ങിന് കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ സ്വാഗതമാശംസിക്കുകയും മേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയാ ചാൻസലർ ഫാ. എബ്രഹാം കാവിൽപുരയിടത്തിൽ കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്തു. പൊതുസമ്മേളനത്തോടനുബന്ധിച്ചു വിവിധ കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു. സ്നേഹവിരുന്നോടുകൂടി സഭാദിനപരിപാടികൾ സമാപിച്ചു.
Image: /content_image/India/India-2024-07-04-10:53:40.jpg
Keywords: സീറോ മലബാ
Content: 23392
Category: 1
Sub Category:
Heading: മതനിന്ദാക്കുറ്റം ആരോപിച്ച് ക്രൈസ്‌തവ യുവാവിനെ മരണ ശിക്ഷയ്ക്കു വിധിച്ച് പാക്ക് കോടതി
Content: ലാഹോര്‍: പാക്കിസ്ഥാനിലെ ജരന്‍വാലയില്‍ മതനിന്ദാക്കുറ്റം ആരോപിച്ച് ക്രൈസ്‌തവ യുവാവിനെ മരണ ശിക്ഷയ്ക്കു വിധിച്ച് പാക്ക് കോടതി. കഴിഞ്ഞ വർഷം കിഴക്കൻ പഞ്ചാബ് പ്രവിശ്യയിൽ ക്രൈസ്തവര്‍ക്ക് നേരെ നടന്ന ആൾക്കൂട്ട ആക്രമണത്തിന് ശേഷം വിദ്വേഷകരമായ ഉള്ളടക്കം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുവെന്ന് ആരോപിച്ചാണ് കോടതി പാക്ക് ക്രൈസ്തവ വിശ്വാസിയ്ക്കു വധശിക്ഷ വിധിച്ചത്. 2023 ഓഗസ്റ്റിൽ, ഖുറാനിലെ പേജുകള്‍ നിലത്ത് എറിഞ്ഞുവെന്ന അവകാശവാദങ്ങള്‍ ചില പ്രദേശവാസികള്‍ ആരോപിച്ചതിന് പിന്നാലെ ക്രൈസ്തവര്‍ക്ക് നേരെ വന്‍ ആക്രമണമാണ് അരങ്ങേറിയത്. ജരന്‍വാല നഗരത്തിലെ ഡസൻ കണക്കിന് വീടുകളും ക്രൈസ്തവ ദേവാലയങ്ങളും കൂട്ടമായി എത്തിയ ഇസ്ലാം മതസ്ഥര്‍ അഗ്നിയ്ക്കിരയാക്കിയിരിന്നു. ഇതിന് പിന്നാലേ മതനിന്ദ അടങ്ങിയ സന്ദേശങ്ങൾ ഏസാൻ ഷാൻ എന്ന യുവാവ് പങ്കുവെച്ചെന്ന ആരോപണത്തില്‍ പോലീസ് കേസെടുത്തിരിന്നു. യുവാവിന്റെ വധശിക്ഷ നടപ്പാക്കുന്നതിന് മുൻപായി അദ്ദേഹത്തെ ഇരുപത്തിരണ്ടു വർഷം ജയിൽശിക്ഷയ്ക്കു വിധേയനാക്കണമെന്നും പത്തുലക്ഷം രൂപ പിഴയടയ്ക്കുകയും വേണമെന്നും കോടതി വിധിച്ചിട്ടുണ്ട്. ജൂലൈ ഒന്നാം തീയതി തിങ്കളാഴ്ചയാണ് ഇത്തരമൊരു വിധി കോടതി പുറപ്പെടുവിച്ചത്. ഇതിനെതിരെ ക്രൈസ്തവ സമൂഹം വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. നിരവധി ക്രൈസ്‌തവ ദേവാലയങ്ങളും ഭവനങ്ങളും ആക്രമിക്കുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്‌തവർ ശിക്ഷിക്കപ്പെടാതെ തുടരുമ്പോൾ, ഈ വിധിയിലൂടെ ഏസാൻ ഷാൻ ബലിയാടായി മാറുകയാണെന്ന് പ്രദേശത്തെ ക്രൈസ്തവസമൂഹം ഒന്നടങ്കം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരിയിൽ ജരന്‍വാല സംഭവങ്ങളെക്കുറിച്ചുള്ള പ്രോസിക്യൂട്ടർ ഓഫീസിൻ്റെ റിപ്പോർട്ട് പാകിസ്ഥാൻ സുപ്രീം കോടതി തള്ളിയിരുന്നു. റിപ്പോർട്ടിൽ അറസ്റ്റുകൾ സംബന്ധിച്ചുള്ളതുൾപ്പെടെയുള്ള കൃത്യമായ വിവരങ്ങൾ ഇല്ലെന്ന് വിശേഷിപ്പിച്ച കോടതി പുതിയ റിപ്പോർട്ടും ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ ഒരു ക്രൈസ്തവ യുവാവിനെ മാത്രം കുറ്റക്കാരനായി കണ്ടെത്തി മരണശിക്ഷയ്ക്ക് വിധിച്ച നടപടി കടുത്ത അനീതിയാണെന്നും, ഇത് പാക്കിസ്ഥാനിലെ മുഴുവൻ ക്രൈസ്തവരുടെയും സാങ്കല്പികമായ മരണമാണ് പ്രതിനിധാനം ചെയ്യുന്നതെന്നും സെൻ്റർ ഫോർ ലീഗൽ എയ്ഡ് അസിസ്റ്റൻസ് ആൻഡ് സെറ്റിൽമെൻ്റ് (CLAAS) എന്ന സർക്കാരിതരസംഘടന പ്രസ്‌താവിച്ചു. മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ, മതനിന്ദയുടെ പേരിൽ നിരപരാധികളെ കൂട്ടക്കൊല ചെയ്യുന്നതിനെതിരെ, പാക്ക് ദേശീയ അസംബ്ലിയും സെനറ്റും അടുത്തിടെ പ്രമേയങ്ങൾ ഏകകണ്ഠമായി പാസാക്കിയിരിന്നുവെങ്കിലും ഇതൊന്നും ഫലം കണ്ടില്ലായെന്ന വ്യക്തമായ സൂചനയാണ് കോടതി വിധിയില്‍ നിന്നു വ്യക്തമാകുന്നത്. <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2024-07-04-12:52:12.jpg
Keywords: പാക്ക
Content: 23393
Category: 12
Sub Category:
Heading: യേശുവിനു ശേഷം മരിച്ചവർ യേശുവിന് മുന്‍പ് മരിച്ചവരെക്കാൾ ഭാഗ്യവാന്മാരാണോ? അക്രൈസ്‌തവരെപോലെ സത്പ്രവൃത്തികൾ ചെയ്‌തുകൊണ്ട് ക്രൈസ്തവർക്കും രക്ഷ നേടാനാകുമോ?
Content: യേശു മരിച്ചതിന് ശേഷമാണ് രക്ഷകിട്ടിയത് എന്ന് സൂചനവെച്ച് നോക്കുകയാണെങ്കില്‍ യേശുവിനുശേഷം മരിച്ചവർ യേശുവിന് മുമ്പ് മരിച്ചവരെക്കാൾ ഭാഗ്യവാന്മാരാണോ? അതുപോലെ അക്രൈസ്‌തവരെപോലെ സത്പ്രവൃത്തികൾ ചെയ്‌തുകൊണ്ട് ക്രൈസ്തവർക്കും രക്ഷനേടാനാകുമോ? - ഈശോയുടെ കുരിശുമരണത്തിനുമുമ്പ് മരിച്ചവരുടെയും ഈശോയുടെ കുരിശുമരണത്തിനു ശേഷം ജീവിച്ച് മരിക്കുന്നവരുടെയും രക്ഷ ഉറപ്പു വരുത്താൻ കഴിയും. രണ്ടായിരം കൊല്ലങ്ങൾക്കു ശേഷം ജീവിക്കുന്ന നമുക്ക് ഈശോയുടെ കുരിശുമരണത്തിന്റെ രക്ഷാകരഫലം അനുഭവിക്കാൻ കഴിയുമെങ്കിൽ സമാനമായ രീതിയിൽ ഈശോയുടെ കുരിശുമരണത്തിൽ 2000 അല്ലെങ്കിൽ 50000 വർഷം മുമ്പേ ജീവിച്ചിരുന്ന വ്യക്തികൾക്ക് കുരിശുമരണത്തിൻ്റെ രക്ഷ അനുഭവിക്കാൻ സാധിക്കും. അത് ദൈവം സ്ഥലകാലങ്ങൾക്ക് അതീതമായി രക്ഷയുടെ വരപ്രസാദത്തെ സർവ്വ മനുഷ്യകുലത്തിനും സംലഭ്യമാക്കുന്ന ഒരത്ഭുതം അതായത് ആദാമിന്റെ കാലംമുതൽ അല്ലെങ്കിൽ ആദ്യം മരിച്ച ആബേലിന്റെ കാലംമുതൽ ഇന്നോളം മരിച്ച സർവ്വമനുഷ്യരും ഈശോയുടെ കുരിശുമരണത്തിൻ്റെ രക്ഷയിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ടവരാണ് എന്നതാണ് അടിസ്ഥാനപരമായ സത്യം. അതുകൊണ്ട് ഈശോയ്ക്ക് മുമ്പ് ജീവിച്ചിരുന്നവരും ഈശോ യ്ക്ക് ശേഷം ജീവിച്ചിരുന്നവരും തമ്മിൽ രക്ഷക്കുള്ള അടിസ്ഥാനപരമായ വ്യത്യാസം എന്നുപറയുന്നത് ഈശോയ്ക്ക് ശേഷം ജീവിച്ചിരു ന്നവർക്ക് രക്ഷാകരരഹസ്യത്തെയും ദൈവികവെളിപാടിനെയും അതിന്റെ പൂർണതയിൽ മനസിലാക്കാനും ഈശോ സ്ഥാപിച്ച കൂദാശകളുടെ ഫലം അനുഭവിച്ച് ജീവിക്കാനും ഭാഗ്യം ലഭിക്കുന്നു. അതിനാൽ, ഈശോയ്ക്ക് ശേഷം ജീവിച്ചിരുന്നവർ ഈശോയുടെ മനുഷ്യാവതാരത്തിന് മുമ്പ് ജീവിച്ചിരുന്നവരെക്കാളും ഭാഗ്യമുള്ളവരാണ് എന്നു പറയാൻ സാധിക്കും. അക്രൈസ്‌തവരെപ്പോലെ സത്പ്രവൃത്തികൾ ചെയ്‌തുകൊണ്ട് ക്രൈസ്‌തവർക്കും രക്ഷനേടാനാകും. അതായത് അക്രൈസ്തവർക്കും ക്രൈസ്തവർക്കും രക്ഷനേടുന്നതിന് ഒരുവഴിയേ ഉള്ളൂ. ലോകത്തിന് ഒരേ ഒരുരക്ഷകനെ ഉള്ളു - അത് കർത്താവും രക്ഷകനുമായ യേശുക്രിസ്തുവാണ്. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയിൽ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നൽകപ്പെട്ടിട്ടില്ല (അപ്പ 4:12) ഈ വചനമാണ് നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനം. അതുകൊണ്ട് നമ്മുടെ വിശ്വാസത്തിൻ്റെയോ പുണ്യപ്രവൃത്തികളുടെയോ ബലത്തിലല്ല നമ്മൾ സ്വർഗത്തിൽ പോകുക. അക്രൈസ്തവൻ ചെയ്യുന്ന പുണ്യപ്രവൃത്തികളുടെ ബലത്തിലാണ് അവൻ സ്വർഗത്തിൽ പോകുന്നത്. സ്വർഗത്തിൽ പോകുന്നതിന് ഈശോമിശിഹായുടെ കുരിശിലെ ബലിയുടെ വരപ്രസാദമല്ലാതെ മറ്റൊന്നും സഹായകമല്ല. എന്നാൽ ആ കുരിശിലെ ബലിയുടെ വരപ്രസാദം അനുഭവിച്ചാണ് ഒരുവ്യക്തി ജീവിക്കുന്നത് എന്നുള്ളതിൻ്റെ സാക്ഷ്യമാണ് ആ വ്യക്തിയുടെ ജീവിതത്തിലെ നന്മപ്രവൃത്തികൾ എന്നു തിരിച്ചറിയണം. ഈശോയുടെ കുരിശുമരണത്തിലൂടെ കൈവന്ന ദൈവവരപ്രസാദത്തിന്റെ യോഗ്യതയാലാണ് അക്രൈസ്‌തവനും രക്ഷപ്രാപിക്കുന്നത്. ക്രിസ്ത്യാനിക്ക് പ്രസ്‌തുതവരപ്രസാദം കൂദാശകളിലൂടെ സംലഭ്യ നാക്കുന്ന ദൈവം ഇതേവരപ്രസാദം അക്രൈസ്‌തവർക്ക് ദൈവ ത്തിനുമാത്രം അറിയാവുന്ന വഴികളിലൂടെ ദൈവം സംലഭ്യമാക്കുന്നു എന്നാണ് രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നത്. - കടപ്പാട്: സീറോ മലബാര്‍ സഭയുടെ മതബോധന കമ്മീഷന്‍ പുറത്തിറക്കിയ ''വിശ്വാസ വഴിയിലെ സംശയങ്ങള്‍'' എന്ന പുസ്തകത്തില്‍ നിന്ന്).
Image: /content_image/News/News-2024-07-04-14:34:11.jpg
Keywords: രക്ഷ
Content: 23394
Category: 1
Sub Category:
Heading: റഷ്യയുടെ തടവില്‍ നിന്ന് മോചിതരായ യുക്രൈന്‍ വൈദികരെ സ്വീകരിച്ച് സഭാനേതൃത്വം
Content: കീവ്: റഷ്യൻ നാഷ്ണൽ ഗാർഡ് പിടികൂടി തടങ്കലിലാക്കി രണ്ടു വര്‍ഷത്തെ പീഡന വാസത്തിന് ശേഷം മോചിതരായ യുക്രൈന്‍ ഗ്രീക്ക് കത്തോലിക്കാ വൈദികരെ സ്വീകരിച്ച് സഭാനേതൃത്വം. റഷ്യന്‍ തടവില്‍ നിന്നു മോചിതരായ കോൺഗ്രിഗേഷൻ ഓഫ് ദി മോസ്റ്റ് ഹോളി റെഡീമർ സന്യാസ സമൂഹാംഗങ്ങളായ ഫാ. ഇവാൻ ലെവിറ്റ്‌സ്‌കി, ഫാ. ബോഹ്‌ദാൻ ഗെലെറ്റ എന്നിവര്‍ക്കു യുക്രൈനിലെ കീവ് വിമാനത്താവളത്തിൽ സ്വീകരണം ഒരുക്കാന്‍ സഭാനേതൃത്വം എത്തിയിരിന്നു. യുക്രൈന്‍ പതാക പുതപ്പിച്ചാണ് ഇരുവരെയും സ്വീകരിച്ചത്. യുക്രൈനിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷോ ആർച്ച് ബിഷപ്പ് വിശ്വൽദാസ് കുൽബോകാസും മറ്റ് മെത്രാന്‍മാരും വൈദികരും വിമാനത്താവളത്തില്‍ എത്തിയിരിന്നു. റഷ്യൻ ഗവൺമെൻ്റിൻ്റെ ദീർഘകാല തടവുകാരായി കഴിഞ്ഞ പ്രിയപ്പെട്ടവരുടെ മോചനത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് യുക്രൈന്‍ വൈദികനായ ഫാ. ജോസഫത്ത് ബോയ്‌കോ പ്രസ്താവിച്ചു. വൈദികരെ പിടികൂടിയതു മുതൽ വൈദികരുടെ അവസ്ഥ ഏറെക്കാലമായി അജ്ഞാതമായിരുന്നെന്നും കാലക്രമേണ മാത്രമാണ് അവർ ജയിലിലാണെന്ന് അറിയാൻ കഴിഞ്ഞതെന്നും അദ്ദേഹം വെളിപ്പെടുത്തി. രണ്ട് വൈദികരും പീഡനത്തിന് വിധേയരായിട്ടുണ്ട്. അതിനാല്‍ അവരുടെ ശാരീരിക നില ദുർബലമാണ്. എന്നിരുന്നാലും, അവരുടെ മോചനത്തിനായി അശ്രാന്തമായി പ്രാർത്ഥിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം കുറിച്ചു. പീഡനത്തിൻ്റെയും ദുരുപയോഗത്തിൻ്റെയും റിപ്പോർട്ടുകൾ ഉണ്ടായിരുന്നിട്ടും വിശ്വാസവും പ്രതീക്ഷയും അവര്‍ക്ക് മുറുകെ പിടിച്ചിരിന്നുവെന്ന് യുക്രൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ള ദേവാലയത്തില്‍ സേവനമനുഷ്ഠിച്ച വൈദികർ ഇടവക കെട്ടിടത്തിൽ ആയുധങ്ങളും യുക്രേനിയൻ ചരിത്രത്തെക്കുറിച്ചുള്ള പുസ്തകങ്ങളും കൈവശംവെച്ചുവെന്ന് ആരോപിച്ചായിരുന്നു ഇവരെ തടങ്കലിലാക്കിയത്. 2022 നവംബർ 16ന് റഷ്യക്കാർ അധിനിവേശ മേഖലയായ ബെർഡിയാൻസ്കിൽവെച്ചാണ് വൈദികരെ അറസ്റ്റ് ചെയ്തത്. <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2024-07-04-16:56:36.jpg
Keywords: റഷ്യ
Content: 23395
Category: 1
Sub Category:
Heading: കഴിഞ്ഞ 12 മാസത്തിനിടെ എറിത്രിയയിൽ അകാരണമായി അറസ്റ്റ് ചെയ്യപ്പെട്ടത് 218 ക്രൈസ്തവര്‍
Content: അസ്മാര: കിഴക്കൻ ആഫ്രിക്കന്‍ രാജ്യമായ എറിത്രിയയില്‍ കഴിഞ്ഞ 12 മാസത്തിനിടെ 218 ക്രൈസ്തവരെ അകാരണമായി അറസ്റ്റ് ചെയ്തതായി വെളിപ്പെടുത്തല്‍. ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ നിരീക്ഷിക്കുന്ന യു‌കെ‌ ആസ്ഥാനമായ റിലീസ് ഇൻ്റർനാഷണലിൻ്റെ ജൂലൈ 3 ലെ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ 110 ക്രൈസ്തവരെ പിടികൂടി തടങ്കലിലാക്കിയതായും പറയുന്നു. ക്രൈസ്തവര്‍ തങ്ങളുടെ വിശ്വാസം കത്ത് സൂക്ഷിക്കുന്നതിനാല്‍ അനിശ്ചിതകാലത്തേക്ക്, വിചാരണയോ കുറ്റപത്രമോ ഇല്ലാതെ തടവിലാക്കപ്പെട്ടിരിക്കുന്ന സാഹചര്യമാണുള്ളത്. യേശുവിനെ പിന്തുടരുന്നത് അങ്ങേയറ്റം അപകടകരമായ സാഹചര്യമാണ് രാജ്യത്തു നിലനില്‍ക്കുന്നത്. ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ 110 ക്രിസ്ത്യാനികളെ പിടികൂടിയതായി പറയപ്പെടുന്നു. ചില അറസ്റ്റുകളിൽ കുട്ടികളെ അവരുടെ മാതാപിതാക്കളോടൊപ്പം അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഴുവൻ കുടുംബവും ജയിലില്‍ കഴിയുന്ന അവസ്ഥകളുമുണ്ട്. കുട്ടികളില്‍ ചിലർക്ക് രണ്ട് വയസ്സ് മാത്രം പ്രായമുണ്ട്. ഇത് അംഗീകരിക്കാനാവില്ലായെന്നും എറിത്രിയൻ സർക്കാരിൻ്റെ മനുഷ്യത്വരഹിതമായ നടപടിയെ ശക്തമായി അപലപിക്കുകയാണെന്നും റിലീസ് ഇൻ്റർനാഷണലിൻ്റെ പ്രാദേശിക പങ്കാളി ഡോ. ബെർഹാനെ അസ്മെലാഷ് പറഞ്ഞു. 30 വർഷത്തെ യുദ്ധത്തിന് ശേഷം 1993-ലാണ് എത്യോപ്യയിൽ നിന്ന് എറിത്രിയ സ്വാതന്ത്ര്യം നേടിയത്. സ്വാതന്ത്ര്യ സമര നേതാവ് ഇസയാസ് അഫ്‌വർക്കി പിന്നീട് രാജ്യം ഭരിച്ചപ്പോള്‍ തുടക്കത്തിൽ ജനാധിപത്യ ഭരണമായിരിന്നെങ്കിലും പിന്നീട് സ്വേച്ഛാധിപത്യമായി മാറി. മൂന്ന്‍ ക്രിസ്ത്യന്‍ സഭകള്‍ക്കാണ് എറിത്രിയയില്‍ പ്രവര്‍ത്തനാനുമതി ഉള്ളത്. കത്തോലിക്ക, ഇവാഞ്ചലിക്കല്‍, ലൂഥറന്‍ ഓര്‍ത്തഡോക്സ് സഭാ വിഭാഗങ്ങളുടേതല്ലാത്ത മുഴുവന്‍ ദേവാലയങ്ങളും 2002-ല്‍ എറിത്രിയന്‍ സര്‍ക്കാര്‍ അടച്ചു പൂട്ടിയിരുന്നു. ഏതാണ്ട് ആയിരത്തിലധികം ക്രൈസ്തവര്‍ യാതൊരു കാരണവും കൂടാതെ എറിത്രിയന്‍ ജയിലുകളില്‍ കഴിയുന്നുണ്ടെന്നാണ് മതപീഡന നിരീക്ഷക സംഘടനയായ ഓപ്പണ്‍ ഡോഴ്സ് പറയുന്നത്. <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2024-07-04-18:45:46.jpg
Keywords: എറിത്രിയ
Content: 23396
Category: 1
Sub Category:
Heading: പുഞ്ചിരി ഒരു തിരി വെട്ടമാണ് | അല്‍ഫോന്‍സാമ്മയോടൊപ്പം ഒരു പുണ്യയാത്ര | 04
Content: "പുഞ്ചിരി ഒരു തിരിവട്ടമാണ് സങ്കടപ്പെടുന്നവരുടെ മുഖത്തേക്ക് നോക്കി കരുണയോടെ ഞാൻ പുഞ്ചിരിക്കും" - വിശുദ്ധ അൽഫോൻസ. എന്താണ് പുഞ്ചിരി? സന്തോഷം, ഊഷ്മളത എന്നിവയുടെ ശക്തവും സാർവത്രികവുമായ പ്രകടനമാണ് പുഞ്ചിരി! മറ്റുള്ളവരുമായി ബന്ധപ്പെടുന്നതിനുള്ള ലളിതവും ഫലപ്രദവുമായ മാർഗ്ഗമാണിത്. പറയാറുള്ളതുപോലെ പുഞ്ചിരിക്ക് നിരവധി ഗുണങ്ങൾ ഉണ്ട്. - സമ്മർദ്ദവും ഉൽക്കണ്ഠയും കുറയ്ക്കുന്നു. - ആത്മവിശ്വാസം വർധിപ്പിക്കുന്നു. - പരസ്പരമുള്ള ബന്ധം അത് മെച്ചപ്പെടുത്തുന്നു. - വേദന കുറയ്ക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ആരെങ്കിലും പുഞ്ചിരിക്കുന്നത് നമ്മൾ കാണുമ്പോൾ അത് നമ്മിൽ ഒരു ഒരു പുഞ്ചിരി ഉണർത്തുന്നു. സൗഹൃദവും ആതിഥ്യ മര്യാദയും ബഹുമാനവും അഭിനന്ദനവും കളിയും നർമ്മവും സഹാനുഭൂതിയും ധാരണയും നമ്മിൽ വളർത്തുകയും ചെയ്യുന്നതിന്റെ ഒരു അടയാളമാണ് പുഞ്ചിരി. ധൈര്യമറ്റ അവരെ നോക്കി ഞാന്‍ പുഞ്ചിരിച്ചു. എന്റെ മുഖപ്രസാദം അവര്‍ അവഗണിച്ചില്ല (ജോബ്‌ 29 : 24). ധൈര്യമറ്റവർക്ക് അൽഫോൻസാമ്മ നല്കിയത് പുഞ്ചിരിയുടെ ഈ തിരിവെട്ടമാണ്. ചെറുപ്പം മുതലേ വളരെ നിർമലമായ ജീവിതമാണ് അൽഫോൻസാമ്മ നയിച്ചത്. വളരെയധികം തേജസ്സോടുകൂടിയ ഒരു മുഖം, നിഷ്കളങ്കമായ നയനങ്ങൾ, ഭവ്യമായ പെരുമാറ്റം, ആകർഷകമായ പുഞ്ചിരിയും സംസാരവും ഇതെല്ലാം അൽഫോൻസാമ്മയുടെ പ്രത്യേകതകൾ ആയിരുന്നു. മുല്ലപ്പൂ പോലെ നിർമ്മലമായിരുന്നു അമ്മയുടെ മനസ്സ്. നിഷ്കളങ്കതയുടെ നിറകുടമായിരുന്നു അവൾ. അതിനാൽ തന്നെ ദ്രോഹിച്ചവരോടും തനിക്ക് ഇഷ്ടമില്ലാത്തത് ചെയ്യുന്നവരോടും, തന്നെപ്പറ്റി കുറ്റം പറയുന്നവരോടും ഒരേ മനോഭാവമായിരുന്നു അൽഫോൻസമ്മക്ക്. അതിനാൽ എല്ലാവർക്കും അവൾക്ക് കൊടുക്കാൻ ഉണ്ടായിരുന്നത് നിഷ്കളങ്കമായ പുഞ്ചിരി ആയിരുന്നു. അതിനാൽ പുഞ്ചിരിക്കുകയും സന്തോഷം പകരുകയും ചെയ്യുക.ഭോഷന്‍ ഉറക്കെച്ചിരിക്കുന്നു; ബുദ്‌ധിമാന്‍ നിശ്‌ശബ്‌ദം പുഞ്ചിരിക്കുന്നു. (പ്രഭാഷകന്‍ 21:20) അവൾ ബുദ്ധിമതിയായ (മത്തായി 25:9) കന്യകയായിരുന്നു അതിനാൽ അവൾ പുഞ്ചിരിക്കുക മാത്രം ചെയ്തു. "പുഞ്ചിരിയാണ് ആളുകൾ തമ്മിലുള്ള ഏറ്റവും ചെറിയ ദൂരം" എന്ന സത്യം നമുക്കു മറക്കാതിരിക്കാം.
Image: /content_image/News/News-2024-07-04-19:26:24.jpg
Keywords: അല്‍ഫോന്‍സാ
Content: 23397
Category: 18
Sub Category:
Heading: “Apostolate of St. Thomas in India” ചരിത്ര ഗ്രന്ഥം പ്രകാശനം ചെയ്തു
Content: കാക്കനാട്: സീറോമലബാർസഭയുടെ ഗവേഷണ പഠന കേന്ദ്രമായ ലിറ്റർജിക്കൽ റിസേർച്ച് സെന്ററിന്റെ (LRC) നേതൃത്വത്തിൽ നടന്ന ചരിത്ര ഗവേഷണ പഠനഫലമായി രൂപംകൊണ്ട “Apostolate of St. Thomas in India” എന്ന ഗ്രന്ഥം സീറോമലബാർസഭയുടെ പിതാവും തലവനുമായ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് സഭാദിന ആഘോഷവേളയിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവച്ച് പ്രകാശനം ചെയ്തു. ക്രിസ്തു ശിഷ്യനായ തോമാശ്ലീഹായുടെ ഭാരത പ്രേഷിതപ്രവർത്തനത്തിന്റെ ചരിത്ര തെളിവുകളിലേക്ക് വെളിച്ചം വീശുന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കം. പ്രൊഫസർ ഫാ. പയസ് മലേക്കണ്ടത്തിൽ ആണ് പുസ്തകത്തിന്റെ ചീഫ് എഡിറ്റർ. പതിനാല് അധ്യായങ്ങളുള്ള ഈ ചരിത്രഗ്രന്ഥം Primus Publishers, Delhi ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കാക്കനാടുള്ള ലിറ്റർജിക്കൽ റിസേർച്ച് സെന്ററിൽ (LRC) കോപ്പികൾ ലഭ്യമാണ്.
Image: /content_image/India/India-2024-07-05-10:45:16.jpg
Keywords: ചരിത്ര