Contents

Displaying 22921-22930 of 24979 results.
Content: 23348
Category: 1
Sub Category:
Heading: മലയാളി വൈദിക താരങ്ങളുമായി ഇംഗ്ലണ്ട് പര്യടനത്തിന് തയാറെടുത്ത് വത്തിക്കാന്‍ ക്രിക്കറ്റ് ടീം
Content: വത്തിക്കാൻ സിറ്റി: വത്തിക്കാൻ ക്രിക്കറ്റ് ടീം ഇംഗ്ലണ്ട് പര്യടനത്തിന് തയാറെടുക്കുമ്പോള്‍ ടീമംഗങ്ങള്‍ മലയാളികളുടെ നിര. ചങ്ങനാശേരി അതിരൂപതാംഗമായ ഫാ. ജോസ് ഈറ്റോലിൽ ക്യാപ്റ്റനായ ടീമിലെ മറ്റു താരങ്ങളെല്ലാം മലയാളികളാണെന്നതാണു ശ്രദ്ധേയം. പത്തു വർഷത്തിനിടെ ഇതാദ്യമായാണ് വത്തിക്കാൻ ടീമിൽ സമഗ്ര മലയാളി ആധിപത്യമുള്ള ക്രിക്കറ്റ് ടീം ഉണ്ടാകുന്നത്. 29ന് ഇംഗ്ലണ്ടിലെത്തുന്ന ടീം ജൂലൈ മൂന്നുവരെ വിവിധ ടി 20 മത്സരങ്ങളിൽ പങ്കെടുക്കും. വൈദികരായ ഫാ. സാൻ്റോ തോമസ് എംസിബിഎസ്, ഫാ. നെൽസൻ പുത്തൻപറമ്പിൽ സിഎംഎഫ്, ഫാ. പ്രിൻസ് തെക്കേപ്പുറം സിഎസ്എസ്ആർ, ഫാ. ജോസ് റീച്ചാസ് എസ്എസി, ഫാ. അബിൻ മാത്യു ഒഎം, ഫാ. അബിൻ ഇല്ലിക്കൽ ഒഎം, ഫാ. ജോസ് ഈറ്റോലിൽ (ചങ്ങനാശേരി), ഫാ. ജോജി കാവുങ്കൽ (ബിജ്‌നോർ), ഫാ. പോൾസൺ കൊച്ചുതറ (കൊച്ചി), വൈദികവിദ്യാർഥികളായ അബിൻ ജോസ് സിഎസ‌ി, ജെയ്‌സ് ജെയ്മ‌ി സിഎസ്‌റ്റി, അജയ് ജോ ജയിംസ് സിഎസ്‌റ്റി എന്നിവരാണ് ടീമിലുള്ളത്. വിശ്വാസത്തിന്റെ വെളിച്ചം എന്നപേരിലാണ് വത്തിക്കാൻ ക്രിക്കറ്റ് ടീമിന്റെ രാജ്യാന്തര പര്യടനം. കേവലം മത്സരത്തിനുപരി പരസ്‌പര ബഹുമാനം, മൂല്യങ്ങളുടെ പങ്കിടൽ, സുവിശേഷത്തിൻ്റെ ആനന്ദം പങ്കിടൽ എന്നിവയാണു പര്യടനത്തിന്റെ ലക്ഷ്യമെന്ന് ക്ലബ് അധികൃതർ പറഞ്ഞു. വത്തിക്കാനിലെ ഓസ്ട്രേലിയൻ സ്ഥാനപതി ജോൺ മക്കാർത്തിയുടെ ആശയപ്രകാരം 2013ലാണ് സെൻ്റ് പീറ്റേഴ്‌സ് ക്രിക്കറ്റ് ക്ലബ് രൂപീകരിച്ചത്. റോമിലെ റെജീന അപ്പസ്തോലോരും യൂണിവേഴ്‌സിറ്റിയിലെ പ്രഫസറും അയര്‍ലണ്ട് സ്വദേശിയുമായ റവ. ഡോ. എമൊൻ ഒഹിഗിൻ ടീമിൻ്റെ മാനേജര്‍ പദവി വഹിക്കുമ്പോള്‍ ഡെയ്ൻ കിര്‍ബിയാണ് പരിശീലകന്‍. ക്രിക്കറ്റ് പിച്ചിനപ്പുറം ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിലേക്കും വിൻഡ്‌സർ കൊട്ടാരത്തിലേക്കും ടീമിനെ ചാൾസ് രാജകുമാരൻ ക്ഷണിച്ചിട്ടുണ്ട്. ടീം 29ന് വെംസി എസ്റ്റേറ്റിൽ ഇംഗ്ലണ്ട് സീനിയേഴ്‌സ് ടീമുമായി ഏറ്റുമുട്ടും. ജൂലൈ ഒന്നിന് അരുണ്ടേൽ കൊട്ടാരത്തിൽ സെൻ്റ മേരീസ് യൂണിവേഴ്‌സിറ്റി ടീമുമായും ജൂലൈ മൂന്നിന് വിൻഡ്‌സർ കൊട്ടാരത്തിൽ ദ കിംഗ്‌സ് ഇലവൻ ടീമുമായും ഏറ്റുമുട്ടും.
Image: /content_image/News/News-2024-06-27-11:50:55.jpg
Keywords: വത്തിക്കാ
Content: 23349
Category: 18
Sub Category:
Heading: സർക്കാർ കേരളത്തെ ഘട്ടം ഘട്ടമായി മദ്യപ്പുഴയാക്കി: ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി
Content: എടൂർ (കണ്ണൂർ): ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പിലാക്കുമെന്ന് പറഞ്ഞ സർക്കാർ കേരളത്തെ ഘട്ടംഘട്ടമായി മദ്യപ്പുഴയാക്കിയെന്ന് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ തലശേരി അതിരൂപത മദ്യവിരുദ്ധ സമിതിയും പ്രതീക്ഷ ഡിഅഡിക്ഷൻ സെൻ്ററും അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളജ് ഡ്രീം പ്രോജക്റ്റും ചേർന്ന് നടത്തുന്ന വിമോചന യാത്ര ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്. ചുരുക്കം മദ്യശാലകൾ മാത്രമുണ്ടായിരുന്ന സംസ്ഥാനം ഘട്ടംഘട്ടമായി മദ്യപ്പുഴയായി മാറി. സർക്കാരിൻ്റെ ഇത്തരം തീവെട്ടിക്കൊള്ളയെ ആർജവത്തോടെ ചോദ്യം ചെയ്യുന്നതിൽ പ്രതിപക്ഷം പരാജയപ്പെട്ടു. സാമ്പത്തിക നേട്ടത്തിനായി ജനത്തെ മദ്യത്തിനും ലോട്ടറി ചൂതാട്ടത്തിനും സ ർക്കാർ വിട്ടുകൊടുത്തെന്നും ആർച്ച് ബിഷപ്പ് കുറ്റപ്പെടുത്തി.
Image: /content_image/India/India-2024-06-27-12:01:07.jpg
Keywords: പാംപ്ലാ, സര്‍ക്കാര്‍
Content: 23350
Category: 1
Sub Category:
Heading: മയക്കുമരുന്നു കടത്തുകാർ മരണത്തിന്റെ വ്യാപാരികൾ: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: മയക്കുമരുന്നു കടത്തുകാർ മരണത്തിൻറെ വ്യാപാരികളാണെന്ന് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ലോകദിനത്തില്‍ വത്തിക്കാനിൽ പ്രതിവാര കൂടിക്കാഴ്ചയ്ക്കിടെ സംസാരിക്കുകയായിരിന്നു പാപ്പ. മയക്കുമരുന്നുപയോഗം സമൂഹത്തെ നശിപ്പിക്കുന്നു. ആദരണീയ മൂല്യങ്ങളെ ദുർബ്ബലപ്പെടുത്തുന്നു. ജീവിക്കാനും മെച്ചപ്പെട്ട ഒരു സമൂഹത്തിനായി സംഭാവന നൽകാനുമുള്ള ആഗ്രഹത്തെ നശിപ്പിക്കുന്നു. മയക്കുമരുന്നുകളുടെ ഉൽപാദനത്തിൻറെയും അനധികൃത കടത്തലിൻറെയുമായ ഉതപ്പിനു മുന്നിൽ നമുക്ക് നിസ്സംഗത പാലിക്കാൻ കഴിയില്ലായെന്ന് പാപ്പ പറഞ്ഞു. മയക്കുമരുന്ന് ദുരുപയോഗം അത് നിലവിലുള്ള ഓരോ സമൂഹത്തെയും ക്ഷയിപ്പിക്കുന്നു. ഇത് മാനവ ശക്തിയും ധാർമ്മികതയും കുറയ്ക്കുന്നു. ആദരണീയ മൂല്യങ്ങളെ ദുർബ്ബലപ്പെടുത്തുന്നു. ജീവിക്കാനും മെച്ചപ്പെട്ട ഒരു സമൂഹത്തിനായി സംഭാവന നൽകാനുമുള്ള ആഗ്രഹത്തെ നശിപ്പിക്കുന്നു. ഇതാണ് മയക്കുമരുന്നു ദുരുപയോഗം. അതേ സമയം നാം ഓർക്കണം. മയക്കുമരുന്നിന് അടിമയായ ഓരോ വ്യക്തിയും വ്യത്യസ്തമായ ഒരു വ്യക്തിഗത ചരിത്രം പേറുന്നു, അത് ശ്രവിക്കപ്പെടുകയും മനസ്സിലാക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും കഴിയുന്നിടത്തോളം, അതിനെ സൗഖ്യമാക്കുകയും ശുദ്ധീകരിക്കുകയും വേണം. മയക്കുമരുന്ന് വ്യാപാരികളുടെയും കടത്തുകാരുടെയും ദുരുദ്ദേശ്യങ്ങളും ദുഷ്ചെയ്തികളും നമുക്ക് അവഗണിക്കാനാവില്ല. അവർ ഘാതകരാണ്. മയക്കുമരുന്നിനു അടിമകളായവരെ അതിൽനിന്നു വിമുക്തരാക്കുന്നതിനുള്ള ഒരു ചികിത്സാകേന്ദ്രം സന്ദർശിച്ച വേളയിൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ പറഞ്ഞ വാക്കുകൾ അനുസ്മരിച്ചു. അന്നു പാപ്പാ ഇപ്രകാരമാണ് പറഞ്ഞത്: “ഞാൻ മയക്കുമരുന്നുകടത്തുകരോടു പറയുന്നു, നിങ്ങൾ സമൂഹത്തിൻറെ എല്ലാ തട്ടുകളിലുമുള്ള യുവജനങ്ങളും മുതിർന്നവരുമുൾപ്പെടുന്ന ജനസഞ്ചയത്തോട് ചെയ്യുന്ന ദ്രോഹത്തെക്കുറിച്ച് ചിന്തിക്കുക. ഈ ചെയ്തവയെക്കുറിച്ചുള്ള കണക്ക് ദൈവം ചോദിക്കും. മാനവാന്തസ്സ് ഇങ്ങനെ ചവിട്ടിമെതിക്കപ്പെടാൻ പാടില്ല." ചില രാജ്യങ്ങളിൽ നിർദ്ദേശിക്കപ്പെടുകയോ അല്ലെങ്കിൽ ഇതിനകം നടപ്പിലാക്കപ്പെടുകയോ ചെയ്തിട്ടുള്ളതു പോലെ മയക്കുമരുന്നിൻറെ ഉപഭോഗം ഉദാരമാക്കുന്നതിലൂടെ മയക്കുമരുന്നിലേക്കുള്ള ചായ് വു കുറയ്ക്കാൻ കഴിയില്ല. ഇതൊരു വ്യാമോഹമാണ്. ഉദാരമാക്കപ്പെടുമ്പോൾ ഒരുവൻ അത് കൂടുതൽ ഉപയോഗിക്കുന്നു. മയക്കുമരുന്നിന് അടിമകളായവരുടെയും അവരുടെ കുടുംബങ്ങളുടെയും നിരവധി ദുരന്തകഥകൾ അറിയാവുന്നതിനാൽ, അപകടകരമായ ഈ വസ്തുക്കളുടെ ഉൽപാദനവും കടത്തും അവസാനിപ്പിക്കേണ്ടത് ധാർമ്മികമായ ഒരു കടമയാണെന്ന ബോധ്യം എനിക്കുണ്ട്. എന്ത് വിലകൊടുത്തും അധികാരത്തിൻറെയും പണത്തിൻറെയും യുക്തിയാൽ നയിക്കപ്പെടുന്ന എത്രയെത്ര മരണക്കടത്തുകാരുണ്ട്. മയക്കുമരുന്നു കടത്തുകാർ മരണത്തിൻറെ കടത്തുകാരാണ്. അക്രമം ഉണ്ടാക്കുകയും കഷ്ടപ്പാടും മരണവും വിതയ്ക്കുകയും ചെയ്യുന്ന ഈ മഹാമാരിക്ക് എതിരെ നമ്മുടെ ആകമാനസമൂഹത്തിൻറെ ധീരമായ ഒരു പ്രവർത്തി ആവശ്യമാണ്. മയക്കുമരുന്നുല്പാദനവും കടത്തും നമ്മുടെ പൊതുഭവനത്തിന്മേലും വിനാശകരമായ ആഘാതം ഏൽപ്പിക്കുന്നു. മയക്കുമരുന്ന് ദുരുപയോഗവും കടത്തും ചെറുക്കുന്നതിനുള്ള മറ്റൊരു മുൻഗണനാപരമായ മാർഗ്ഗം പ്രതിരോധമാണ്, ഇത് ചെയ്യേണ്ടത്, കൂടുതൽ നീതി പ്രോത്സാഹിപ്പിക്കുകയും വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തെ കെട്ടിപ്പടുക്കുന്ന മൂല്യങ്ങളെക്കുറിച്ച് യുവാക്കളെ ബോധവൽക്കരിക്കുകയും ബുദ്ധിമുട്ടനുഭവിക്കുന്നവരെ തുണയ്ക്കുകയും അനുഗമിക്കുകയും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ നൽകുകയും ചെയ്തുകൊണ്ടാണ്. സുവിശേഷത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട വിവിധ സമൂഹങ്ങൾ സന്ദർശിക്കാൻ വിവിധ രൂപതകളിലേക്കും നാടുകളിലേക്കുമുള്ള എൻറെ യാത്രകളിൽ, എനിക്ക് കഴിഞ്ഞു. നല്ല സമറിയാക്കാരൻറെ ഉപമ പ്രവർത്തിപഥത്തിൽ കൊണ്ടുവരുന്നതിനുള്ള വൈദികരുടെയും സമർപ്പിതരുടെയും അല്മായരുടെയും പ്രതിബദ്ധതയുടെ ശക്തവും പ്രത്യാശാഭരിതവുമായ സാക്ഷ്യമാണ് പ്രസ്തുത സമൂഹങ്ങൾ. മയക്കുമരുന്ന് ഉപയോഗത്തിന് അടിമകളായ ആളുകളുടെ ചികിത്സയും ഈ വിപത്തിന് അറുതിവരുത്തുന്നതിനുള്ള പ്രതിരോധവും സംബന്ധിച്ച ന്യായമായ നിയമനിർമ്മാണങ്ങളും നയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ മെത്രാൻസംഘങ്ങൾ നടത്തുന്ന ശ്രമങ്ങൾ എനിക്ക് ആശ്വാസമേകുന്നു. ലോകമെമ്പാടും മയക്കുമരുന്നിനടിമകളായ ദശലക്ഷക്കണക്കിന് ആളുകളുടെ ദാരുണമായ സാഹചര്യത്തിനു മുന്നിൽ, അതൊരു ദുരന്ത അവസ്ഥയല്ലേ? ഈ മയക്കുമരുന്നുകളുടെ ഉൽപാദനത്തിൻറെയും അനധികൃത കടത്തലിൻറെയുമായ ഉതപ്പിനു മുന്നിൽ, "നമുക്ക് നിസ്സംഗത പാലിക്കാൻ കഴിയില്ല. കർത്താവായ യേശു നില്ക്കുകയും അടുത്തുവരുകയും മുറിവുകൾ സുഖപ്പെടുത്തുകയും ചെയ്തു. ബലഹീനതയുടെയും വേദനയുടെയും സാഹചര്യങ്ങൾക്ക് മുന്നിൽ അവിടത്തെ സാമീപ്യത്തിൻറെ ശൈലിയിൽ പ്രവർത്തിക്കാനും നിൽക്കാനും ഏകാന്തതയുടെയും കഠോരവേദനയുടെയും നിലവിളി എങ്ങനെ കേൾക്കണമെന്ന് അറിയാനും മയക്കുമരുന്നിൻറെ അടിമത്തത്വത്തിൽ വീണുപോകുന്നവരെ ഉയർത്താനും പുതിയ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും നമ്മളും വിളിക്കപ്പെട്ടിരിക്കുന്നു. യുവജനത്തിന് മയക്കുമരുന്ന് നൽകുകയും അതിനായി മുതൽമുടക്കുകയും ചെയ്യുന്ന ഈ കുറ്റവാളികൾക്കുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം: അവർ കുറ്റവാളികളാണ്, കൊലപാതകികളാണ്. അവരുടെ മാനസാന്തരത്തിനായി നമുക്കു പ്രാർത്ഥിക്കാമെന്ന വാക്കുകളോടെയാണ് പാപ്പ സന്ദേശം ചുരുക്കിയത്. <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23220" data-iframely-url="//iframely.net/38M55iP"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2024-06-27-13:27:35.jpg
Keywords: പാപ്പ
Content: 23351
Category: 4
Sub Category:
Heading: വിശുദ്ധിയിലേക്കുള്ള മാര്‍ഗ്ഗം കാണിച്ചു തന്ന വിശുദ്ധന്‍
Content: ഒരു വൈദികനോട് ഒരിക്കൽ അവിചാരിതമായി ഒരാൾ ചോദിച്ചു: "എന്തുകൊണ്ടാണ് കുറച്ചു കൊല്ലങ്ങൾക്ക് മുൻപ് എല്ലാവരും താങ്കൾക്ക് വട്ടാണെന്ന് പറഞ്ഞിരുന്നത് ?" അദ്ദേഹം മറുപടി പറഞ്ഞു: "നമ്മൾ എവിടെയാണെങ്കിലും, തെരുവിന്റെ ഒത്ത നടുക്കാണെങ്കിലും നമുക്ക് വിശുദ്ധിയുള്ളവരാകാൻ കഴിയും. കഴിയണം- എന്ന് പറയുന്നതിൽ കുറച്ചു വട്ടുണ്ടെന്ന് തോന്നുന്നില്ലേ? അല്ലെങ്കിൽ, ഐസ്ക്രീം വില്പനക്കാർക്കും വിശുദ്ധരാകാൻ കഴിയും എന്ന് പറയുന്നതിൽ? അതേപോലെ, അടുക്കളയിൽ പണിയെടുക്കുന്നവർക്കും ബാങ്ക് നോക്കി നടത്തുന്നവർക്കും യൂണിവേഴ്സിറ്റിയിൽ പഠിപ്പിക്കുന്നവർക്കും നിലം ഉഴുതുമറിക്കുന്നവർക്കും തോളിൽ ചുമട് വെച്ചു പോകുന്നവർക്കുമെല്ലാം? ശരി, ഇപ്പോൾ രണ്ടാം വത്തിക്കാൻ കൗൺസിൽ അത് വ്യക്തമായി പറഞ്ഞു. പക്ഷേ അന്ന് 1928ൽ ആർക്കും അതങ്ങനെ തോന്നിയില്ല. ഇപ്പോൾ മനസ്സിലായില്ലേ എനിക്ക് വട്ടാണെന്ന് പറയുന്നതിൽ കുറച്ചു കാര്യമുണ്ടായിരുന്നെന്ന്?" ആ വൈദികൻ വിശുദ്ധ ജോസ് മരിയ എസ്ക്രീവ ഡി ബലഗർ ആയിരുന്നു. അദ്ദേഹം പറഞ്ഞു, " ദൈവത്തെ സ്നേഹിക്കാനും അവനെ സേവിക്കാനും അസാധാരണമായ കാര്യങ്ങളൊന്നും ചെയ്യേണ്ട ആവശ്യമില്ല. ഒരാൾക്കും ഒഴിവില്ലാതെ എല്ലാവരോടും തൻറെ സ്വർഗ്ഗസ്ഥനായ പിതാവിനെപ്പോലെ പരിപൂർണ്ണനാകാനാണ് യേശു പറയുന്നത്. പരിപൂർണ്ണരാകുക എന്ന് പറയുന്നത്, അവരുടെ ജോലി വിശുദ്ധീകരിക്കപ്പെടുമ്പോൾ, അത് വഴി അവരും മറ്റുള്ളവരും വിശുദ്ധീകരിക്കപ്പെടുമ്പോൾ, അവരുടെ ജീവിതവഴികളിൽ ദൈവത്തെ കണ്ടുമുട്ടുമ്പോൾ ഒക്കെയാണ്". ഒരിക്കൽ ജോസ്‌ മരിയ നടന്നുപോകുമ്പോൾ, രണ്ടു തോട്ടക്കാരെ കണ്ട് അവരോടു പറഞ്ഞു, " എത്ര മനോഹരമായാണ് നിങ്ങളീ ചെടികളെയും പൂക്കളെയും പരിപാലിക്കുന്നത്! പറയൂ , ഏതിനാണ് കൂടുതൽ മൂല്യം? നിങ്ങളുടെ പണിക്കാണോ അതോ ഗവൺമെന്റ് ജോലിയിലുള്ള ഉദ്യോഗസ്ഥന്റെയോ?” അവർ മറുപടി പറയാൻ മടിച്ചതുകൊണ്ട് അദ്ദേഹം തന്നെ പറഞ്ഞു. "നിങ്ങൾ എത്രമാത്രം ദൈവസ്നേഹം അതിൽ കാണിക്കുന്നു എന്നതിനെ അനുസരിച്ചിരിക്കും അതിന്റെ മൂല്യം. നിങ്ങളാണ് കൂടുതൽ സ്നേഹിക്കുന്നതെങ്കിൽ നിങ്ങളുടെ ജോലിക്കായിരിക്കും മൂല്യം കൂടുതൽ!". തൊഴിലിലെ ആത്മീയത കണ്ടെത്താൻ എല്ലാവരെയും സഹായിക്കുന്നതിൽ ഏറെ പങ്കുവഹിച്ച വിശുദ്ധ ജോസ്‌മരിയ എസ്ക്രീവ തന്റെ കുടുംബസാഹചര്യങ്ങളിലാണ് അത് ആദ്യം അഭ്യസിച്ചത്. സ്‌പെയിനിലെ ബാർബസ്‌ട്രോയിൽ 1902, ജനുവരി 9ന് ആണ് ജോസ്‌മരിയ ജനിച്ചത് . അവന് 12 വയസ്സാകുന്നതിന് മുൻപേ അവൻറെ 3 സഹോദരിമാർ മരണമടഞ്ഞു. കാർമെൻ എന്നുപേരുള്ള ഒരു സഹോദരിയും സാന്റിയാഗോ എന്നുപേരുള്ള സഹോദരനും മാത്രം അവശേഷിച്ചു. 1915 ൽ പിതാവിന്റെ കച്ചവടത്തിൽ നഷ്ടമുണ്ടായി അവർക്ക് ലോഗ്‌രോണോയിലേക്ക് താമസം മാറേണ്ടി വന്നു. താഴ്ന്ന മേൽക്കൂരയുള്ള പൊട്ടിപൊളിഞ്ഞ ക്വാർട്ടേഴ്സിൽ അസഹ്യമായ ചൂടും തണുപ്പും കൊണ്ട് കഴിഞ്ഞു. പക്ഷെ അവരുടെ ക്രിസ്തീയ ആനന്ദത്തെയും അയൽക്കാർക്ക് ചെയ്തുകൊടുത്തിരുന്ന സഹായത്തേയും ഇല്ലാതാക്കാൻ ഒരു കഷ്ടപ്പാടിനും കെൽപ്പുണ്ടായില്ല. “ഒരു ക്രിസ്ത്യൻ കുടുംബത്തിൽ, വിശ്വാസം മാതൃകാപരമായി ജീവിച്ചു കാണിച്ച മാതാപിതാക്കളുടെ സന്താനമായി ജനിക്കാൻ കർത്താവെനിക്ക് കൃപ നൽകി" ജോസ്‌മരിയ പറഞ്ഞു. "ചെറുപ്പം തൊട്ടേ അവരെനിക്ക് ആവശ്യത്തിന് സ്വാതന്ത്യം തന്നു. പക്ഷേ എന്റെ മേൽ അവർക്ക് നല്ല ശ്രദ്ധയുണ്ടായിരുന്നു. 3 വയസ്സുള്ളപ്പോൾ കന്യാസ്തീകൾക്കും 7 വയസ്സുള്ളപ്പോൾ ബ്രദേഴ്സിനും എന്നെ അവർ വിശ്വസിച്ചേൽപിച്ചെങ്കിലും സ്‌കൂളിൽ പഠിച്ചതിനേക്കാൾ എന്നെ സ്വാധീനിച്ചത് എന്റെ മാതാപിതാക്കളുടെ ക്രിസ്തീയശിക്ഷണമായിരുന്നു". 1917ന്റെ അവസാനത്തിൽ, നിഷ്പാദുകകർമ്മലസഭയിലെ ഒരാളുടെ കാൽപ്പാട് ജോസ്‌മരിയ മഞ്ഞിൽ കണ്ടു. നിഷ്പാദുകർ എന്നുപറഞ്ഞാൽ പാദരക്ഷ ഇല്ലാതെ നടക്കുന്നവർ. ഈശോയോടുള്ള സ്നേഹത്തെപ്രതി കടുത്ത മഞ്ഞിലും ചെരിപ്പില്ലാതെ നടക്കുന്ന സന്യാസിയുടെ എളിമ അവനിൽ വളരെ മതിപ്പുണ്ടാക്കി. അവന്റെ ആത്മാവിൽ അത്, ദൈവത്തിന് വേണ്ടിയുള്ള അടങ്ങാത്ത ദാഹവും ഭക്തിതീക്ഷ്ണതയും ഉളവാക്കി. അവസാനം ഒരു പുരോഹിതനായി തൻറെ ജീവിതം സംപൂർണ്ണമായി ദൈവത്തിന് അർപ്പിക്കാൻ അവൻ ആഗ്രഹിച്ചു. 1918ൽ ലൊഗ്രോണോയിലെ സെമിനാരിയിൽ ജോസ്‌മരിയ ദൈവശാസ്ത്രം പഠിക്കാൻ ആരംഭിച്ചു, 1920ൽ സരഗോസ്സയിലെ സെമിനാരിയിൽ പോയി. പുരോഹിതനായി അഭിഷിക്തനായത് ‌ 1925ൽ. ആദ്യം ഇടവകയിൽ നിയമനം കിട്ടി. സിവിൽ നിയമത്തിൽ ഡോക്ടറേറ്റ് എടുക്കാനായി ബിഷപ്പിന്റെ അനുവാദത്തോടെ 1927ൽ മാഡ്രിഡിലേക്ക് പോയി. പാവങ്ങളുടെയിടയിലും രോഗികൾക്കായും പൗരോഹിത്യവേല തീക്ഷ്ണതയോടെ ചെയ്തുപോന്നു. 1928 ഒക്ടോബർ 2 - ൽ ഒരു ആത്മനവീകരണ ധ്യാനത്തിൽ പങ്കെടുത്തുകൊണ്ടിരിക്കെ, പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ, 'ഓപസ് ദേയി' സ്ഥാപിക്കാൻ ദൈവത്താൽ പ്രചോദിതനായി. സമൂഹത്തിലെ നാനാതുറകളിൽപെട്ട ആളുകൾക്കും സഭയിൽ വിശുദ്ധി പ്രാപ്യമാക്കുന്ന വഴിയാണ് അത്. ആ നിമിഷം മുതൽ ജീവിതാവസാനം വരേക്ക് ഈയൊരു ദൗത്യത്തിനായി അദ്ദേഹം സ്വയമർപ്പിച്ചു. മാഡ്രിഡിലെ ബിഷപ്പിൽ നിന്ന് ഇതിനായി പിന്തുണ ലഭിച്ചു. ജോസ് മരിയയുടെ വാക്കുകളിൽ, ഓപസ് ദേയിയുടെ അർത്ഥമായ 'God’s Work' സൂചിപ്പിക്കുന്ന പോലെ, ദൈവത്തിന്റെ കൃപക്ക്‌ കീഴിൽ ഓരോ വ്യക്തിയും അവന്റെയോ അവളുടെയോ ജോലി വിശുദ്ധിയുള്ളതാക്കുന്നു. ജോലി ചെയ്യേണ്ടി വന്നത് ഉത്ഭവപാപം കൊണ്ടോ ആധുനികജീവിതത്തിന് ആവശ്യമായത് കൊണ്ടോ അല്ല, ദൈവം മനുഷ്യനെ ഏല്പിച്ച ഉജ്ജ്വലമായൊരു ഉത്തരവാദിത്വമാണത്. “നിങ്ങള്‍ ചെയ്യുന്ന ജോലി ഒരു പ്രാർത്ഥനാസംവാദമാക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നോർക്കുക ! ജോലിയെ സമർപ്പിച്ചുകൊണ്ട് അതിൽ കൈ വെക്കുക , നിങ്ങളെ നോക്കിക്കൊണ്ട്, പ്രോത്സാഹിപ്പിച്ചുകൊണ്ട് ദൈവം അവിടെയുണ്ട്. നന്നായി ചെയ്യാനും നമ്മെതന്നെ ജയിക്കാനും ആവശ്യപ്പെട്ടുകൊണ്ട് അവൻ നമ്മെ നോക്കിയിരിപ്പുണ്ട് എന്ന ചിന്തയിൽ ഉത്തേജിക്കപ്പെട്ട് നമ്മുടെ പതിവുള്ള ജോലിയിൽ പൂർണ്ണമായി മുഴുകുമ്പോൾ ധ്യാനത്തിലായിരിക്കുന്ന ആത്‌മാവിന്റെ പൂർണ്ണതയിലാണ്‌ നമ്മളെത്തുന്നത്: ചെറിയ ത്യാഗങ്ങൾ. നമുക്ക് ഇഷ്ടമല്ലാത്തവർക്ക് കൊടുക്കുന്ന ഒരു പുഞ്ചിരി , ഒട്ടും സുഖകരമല്ലാത്തതും കഠിനാദ്ധ്വാനം ആവശ്യമുള്ളതുമായ ജോലി സന്തോഷത്തോടെ ചെയ്യുന്നത്, ചെറിയ കാര്യങ്ങളിലും ശ്രദ്ധ വെക്കുന്നത് , ജോലിയുടെ പൂർത്തീകരണത്തിനായുള്ള അക്ഷീണപരിശ്രമം. എല്ലാം സ്വർഗ്ഗസ്ഥനായ പിതാവിനെ സന്തോഷിപ്പിക്കാനായി ". കൺസള്‍ട്ടിങ്ങിനിടയിൽ എപ്പോഴും ദേഷ്യപ്പെടുമായിരുന്ന ഒരു ഡോക്ടർ ജോസ്‌മരിയയുടെ പ്രഭാഷണം കേട്ടതിനു ശേഷം ഓടിപ്പോയി ഭാര്യയോട് പറഞ്ഞു, “ഇപ്പോൾ മുതൽ, ഞാൻ ഓരോ രോഗിയെയും ചികിൽസിക്കാൻ പോകുന്നത്‌ എന്റെ മകനെയോ മകളെയോ എന്നപോലെയാണ്". സ്പാനിഷ് ആഭ്യന്തരയുദ്ധം നടക്കുമ്പോൾ തൻറെ ജീവൻ അപകടത്തിലാക്കിയും വിശുദ്ധ ജോസ്‌മരിയ എസ്ക്രീവ തന്റെ പൗരോഹിത്യമിനിസ്ട്രി തുടർന്നുകൊണ്ടുപോയി. പിരണീസ് പർവ്വതനിരകൾ കാൽനടയായി കടന്ന് അൻഡോറയിലെത്തിചേർന്നു. 1939 ൽ മാഡ്രിഡിലേക്ക് തിരിച്ചുവന്നു. ഓപസ് ദേയി അപ്പോഴേക്കും സ്‌പെയിനിൽ മുഴുവൻ വ്യാപിച്ചുതുടങ്ങി . 1943ൽ 'വിശുദ്ധകുരിശിന്റെ വൈദികസമിതി' ( Priestly society of the Holy Cross ) കൂടി ഓപസ് ദേയിയോട് ചേർന്ന്‌ രൂപീകരിച്ചു. അല്മായരെ അഭിഷേകം ചെയ്ത് മിഷൻ സേവനത്തിനായി അയക്കാൻ ഇതുപകാരപ്പെട്ടു. രൂപതയിലെ വൈദികർക്ക് മെത്രാന്മാരുടെ കീഴിൽ നിലനിൽക്കെ തന്നെ ഓപസ് ദേയിയുടെ ആത്മീയഫലങ്ങൾ അനുഭവിക്കുന്നതിനും ഇത് സഹായകമായി. 1946ൽ ജോസ്‌മരിയ റോമിലേക്ക് പോയി. പ്രിലേറ്റ് എന്ന് സംബോധന ചെയ്ത് മോൺസിഞ്ഞോർ പദവി അദ്ദേഹത്തിന് നൽകപ്പെട്ടു. 1950ൽ ഓപസ് ദേയിക്കും വിശുദ്ധ കുരിശ്ശിന്റെ വൈദികസമിതിക്കും പൊന്തിഫിക്കൽ അംഗീകാരം ലഭിച്ചു. (1982ൽ ജോൺപോൾ പാപ്പ അവക്ക് personal prelature അംഗീകാരം നൽകി). പിന്നീടുള്ള വർഷങ്ങളിൽ ജോസ്‌മരിയ യൂറോപ്പിലും അമേരിക്കയിലും നീണ്ട അപ്പസ്തോലികയാത്രകൾ നടത്തി. മൂന്നായി സംഗ്രഹിച്ച അദ്ദേഹത്തിന്റെ സന്ദേശങ്ങൾ ശ്രവിച്ചത് ആയിരക്കണക്കിന് ആളുകളാണ് . "നിങ്ങളുടെ ജോലിയെ വിശുദ്ധീകരിക്കുക , ജോലിയിൽ നിങ്ങളെത്തന്നെ വിശുദ്ധീകരിക്കുക, നിങ്ങളുടെ ജോലിയാൽ മറ്റുള്ളവരെ വിശുദ്ധീകരിക്കുക". ജോലിസംബന്ധമായ പ്രവൃത്തികളും പ്രാർത്ഥനാജീവിതവും അപ്പസ്തോലികദൗത്യവും ഒറ്റ ഒരു കാര്യത്തിലേക്ക് കേന്ദ്രീകരിക്കണമെന്നാണ് ജോസ്‌മരിയ നിർദ്ദേശിച്ചത് അങ്ങനെയാവുമ്പോൾ ജീവിതത്തിലെ കുഞ്ഞുകുഞ്ഞു കാര്യങ്ങൾ പോലും ദൈവത്തിനുള്ള അർപ്പണം ആയിത്തീരും."'കുരിശ് ചുമക്കുന്നത് സന്തോഷവും ആനന്ദവും കണ്ടെത്താനാണ് ' എന്ന് അദ്ദേഹം നമ്മളോട് പറയുന്നു. 'ക്രിസ്തുവിൽ ഒന്നാവാനും ക്രിസ്തു ആകാനും അങ്ങനെ ദൈവത്തിന്റെ കുഞ്ഞാവാനുമാണ് കുരിശ് വഹിക്കുന്നത് ". The way , Christ is Passing by തുടങ്ങിയ ജോസ്മരിയയുടെ ആത്മീയപുസ്തകങ്ങളിൽ അദ്ദേഹത്തിന്റെ പ്രബോധനങ്ങൾ ഏറെയുണ്ട്. വഴി ( The Way) എന്ന പുസ്തകത്തിൽ ജോസ്‌മരിയക്ക് പരിശുദ്ധ അമ്മയോടുണ്ടായിരുന്ന അഗാധമായ ഭക്തി കാണാം. ഒരുവൻ യേശുവിലേക്ക്‌ പോകുന്നതും അവനിലേക്ക് തിരിച്ചുവരുന്നതും പരിശുദ്ധ അമ്മയിലൂടെയാണെന്ന് അതിൽ എഴുതിയിട്ടുണ്ട്. ബിഷപ്പ് ആൽവരോ , (അദ്ദേഹത്തിന്റെ പിൻഗാമിയായി ഓപസ് ദേയിയുടെ അടുത്ത തലവനായി വന്ന ആൾ ) പറഞ്ഞു, "കുറെ വർഷങ്ങൾക്ക് മുൻപ് ഞാനൊരിക്കൽ അദ്ദേഹത്തോട് ചോദിച്ചു. ഈശോയിലേക്ക് നമ്മൾ എപ്പോഴും മാതാവ് വഴി പോകുന്നെന്ന് പറഞ്ഞാൽ മനസ്സിലാകും, പക്ഷെ അവളിലൂടെ തിരിച്ചുവരുന്നെന്നും പറഞ്ഞ് ഇറ്റാലിക്സിൽ എഴുതിയതുകൊണ്ട് എന്താണ് അർത്ഥമാക്കിയത്?" "അത് മോനെ" പിതാവ് പറഞ്ഞു, " നിർഭാഗ്യവശാൽ പാപം വഴി ഒരു വ്യക്തി ദൈവത്തിൽ നിന്ന് അകന്നുപോയാൽ, അയാൾ പരിശുദ്ധ അമ്മയുടെ അടുത്തേക്ക് പോകുന്നു , അമ്മ അയാളെ ഒരിക്കൽക്കൂടി യേശുവിന്റെ പക്കലേക്ക് കൂട്ടികൊണ്ടുപോകുന്നു". ജോസ്‌മരിയയുടെ അമ്മ മരിയ ഡൊളോറസിന് പരിശുദ്ധ അമ്മയോട് വലിയ ഭക്തിയായിരുന്നു. മക്കളുടെ പേരെല്ലാം മാതാവിനോട് ബന്ധമുള്ളവയായിരുന്നു. കുട്ടിക്കാലത്ത് അസുഖം വന്ന്‌ മരണത്തിന്റെ വക്കിലെത്തിയ ജോസ്‌മരിയ എസ്ക്രീവ മാതാവിന്റെ മാധ്യസ്ഥം വഴിയാണ് തിരിച്ചു ജീവിതത്തിലേക്ക് വന്നതെന്ന് അവന്റെ അമ്മ വിശ്വസിച്ചിരുന്നു. സെമിനാരി പഠനസമയത്തെ ജോസ്‌മരിയയുടെ മരിയ ഭക്തി കാരണം മിസ്റ്റിക്കൽ റോസ് എന്നുവരെ സഹപാഠികൾ അവനെ കളിയാക്കി വിളിച്ചിരുന്നു. ജൂൺ 26, 1975 ന് പെട്ടെന്നുണ്ടായ ഹാർട്ട് അറ്റാക്ക് വഴി ആണ് ജോസ്‌മരിയയുടെ ഈലോകജീവിതത്തിന് പരിസമാപ്തി ആയത്. ഓരോ വർഷവും ആയിരക്കണക്കിന് മനുഷ്യർ ഓപസ് ദേയിയുടെ പ്രീലാറ്റിക് പള്ളിയിലുള്ള അദ്ദേഹത്തിന്റെ ശവകുടീരം കാണാനെത്തുന്നു. പതിനേഴു വർഷങ്ങൾ കഴിയുമ്പോഴേക്ക് 1992 മെയ് 17 ന് ജോസ്‌മരിയ എസ്ക്രീവയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ സെന്റ് പീറ്റേർസ് ചത്വരത്തിനും ഉൾകൊള്ളാൻ കഴിയാത്ത ജനക്കൂട്ടം അവിടെ നിറഞ്ഞുകവിഞ്ഞു. സ്പീക്കറുകളും ക്ലോസ്ഡ് സർക്യൂട്ട് ടെലിവിഷനുകളും കൊണ്ടാണ് തെരുവിൽ നിറഞ്ഞ ആളുകൾ ചടങ്ങ് വീക്ഷിച്ചത്. പ്രസംഗത്തിനിടയിൽ ജോൺപോൾ രണ്ടാമൻ പാപ്പ പറഞ്ഞു, "പ്രകൃത്യാതീതമായ അവബോധത്താൽ ജോസ്‌മരിയ വിശ്രമമില്ലാതെ വിശുദ്ധിക്കായുള്ള സാർവത്രിക, അപ്പസ്തോലിക വിളിയെപ്പറ്റി പ്രസംഗിച്ചു. ദൈനംദിന ജീവിതത്തിലെ യാഥാർത്ഥ്യങ്ങളിൽ വിശുദ്ധി കാത്തുസൂക്ഷിക്കാൻ ക്രിസ്തു എല്ലാവരെയും വിളിക്കുന്നു. അതുകൊണ്ട് യേശുവിന്റെ കൂടെ ഒന്നായി ജീവിക്കുമ്പോൾ ജോലിയും, വ്യക്തിപരവും അപ്പസ്തോലികവുമായ വിശുദ്ധിക്കുള്ള മാർഗ്ഗമാണ് ". ഒക്ടോബർ 6, 2002ൽ ജോൺപോൾ രണ്ടാമൻ പാപ്പയാൽ തന്നെ വിശുദ്ധവണക്കത്തിലേക്കുയർത്തപെട്ടു. രണ്ടാം വത്തിക്കാൻ കൗൺസിലിലെ, 'വിശുദ്ധിയിലേക്കുള്ള സാർവ്വത്രിക വിളി' ക്ക് ആഹ്വാനം വരുന്നതിന് മുൻപേ തന്നെ അത് പഠിപ്പിക്കൽ തന്റെ ജീവിതദൗത്യമായെടുത്ത ഈ വിശുദ്ധന്റെ ശ്രമങ്ങൾ ഓർമ്മിച്ചുകൊണ്ട് , പ്രാർത്ഥനയും ജോലിയും ( അത് വീട്ടിലെ സാധാ പണികളായാലും പഠിത്തം ആണെങ്കിലും എന്താണെങ്കിലും) ദൈവത്തിലെക്കൊന്നായി സമ്മേളിപ്പിച്ച് നമുക്കും നമ്മുടെ ദൈനംദിനകൃത്യങ്ങൾ ദൈവസന്നിധിയിൽ അനേകവിലയുള്ളതാക്കാം. All are called to Holiness. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Mirror/Mirror-2024-06-27-13:54:43.jpg
Keywords: വിശുദ്ധ
Content: 23352
Category: 18
Sub Category:
Heading: റവ. ഡോ. സ്‌കറിയ കല്ലൂര്‍ കപ്പൂച്ചിൻ സന്യാസ സമൂഹത്തിന്റെ സമാധാന കമ്മീഷന്‍ ഡയറക്ടര്‍
Content: കണ്ണൂർ: റവ. ഡോ. സ്‌കറിയ കല്ലൂരിനെ കപ്പൂച്ചിൻ സന്യാസ സമൂഹത്തിന്റെ ഇന്‍റര്‍നാഷ്ണല്‍ കമ്മീഷൻ ഫോർ ജസ്റ്റീസ് ആൻഡ് പീസ് ഡയറക്ടറായി തെരഞ്ഞെടുത്തു. ഇന്ത്യയിലെ കപ്പൂച്ചിൻ വൈദികരിൽനിന്ന് ഈ സ്ഥാനത്തേക്ക് നിയോഗിക്കപ്പെടുന്ന ആദ്യത്തെയാളാണ് റവ. ഡോ. സ്‌കറിയ കല്ലൂർ. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരുൾപ്പെട്ട 15 അംഗ സമിതിയാണിത്. ആറു വർഷത്തേക്കാണ് നിയമനം. അന്തർദേശീയ സമിതികളിൽ യുഎന്നിന്റെ ഫ്രാൻസിസ്‌കൻ ഇൻ്റർനാഷ്ണൽ പോലെ സഭയെ പ്രതിനിധീകരിക്കുക, രാജ്യങ്ങൾ തമ്മിലുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ വസ്തു‌തകൾ രാജ്യാന്തര സമിതികൾക്കുമുന്നിൽ അവതരിപ്പിക്കുക തുടങ്ങിയവയാണ് സമിതിയുടെ കടമകൾ. 33 വർഷമായി വൈദിക സേവനം ചെയ്യുന്ന റവ. ഡോ. സ്‌കറിയ കല്ലൂർ കണ്ണുരിൽ പ്രോവിൻഷ്യലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇരിട്ടി കിളിയന്തറ സ്വദേശിയാണ്. ചുമതല ഏറ്റെടുക്കാനായി ഓഗസ്റ്റ് പതിനഞ്ചോടെ റോമിലേക്ക് പുറപ്പെടും. മാനവികതയുടെ കാഴ്‌ചപ്പാട് സർവരിലേക്കും എത്തിക്കുന്നതിന് പുതിയ ചുമതല സഹായിക്കുമെന്ന് റവ. ഡോ. സ്‌കറിയ കല്ലൂർ പറഞ്ഞു.
Image: /content_image/India/India-2024-06-28-10:29:08.jpg
Keywords: കപ്പൂ
Content: 23353
Category: 18
Sub Category:
Heading: മോൺ. ആന്റണി വാലുങ്കലിന്റെ മെത്രാഭിഷേകം 30ന്
Content: കൊച്ചി: വരാപ്പുഴ അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായ മോൺ. ആന്റണി വാലുങ്കലിന്റെ മെത്രാഭിഷേകം 30 ന് വല്ലാർപാടം ബസിലിക്കയിൽ നടക്കും. വൈകുന്നേരം നാലിനാണു ശുശ്രൂഷകൾ ആരംഭിക്കുന്നത്. വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. ആർച്ച് ബിഷപ്പ് എമരിറ്റസ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ, ബിഷപ്പ് ഡോ. ജോസഫ് കാരിക്കശേരി എന്നിവർ മുഖ്യസഹകാർമികരാകും. കേരള ലത്തീൻ കത്തോലിക്ക മെത്രാൻസമിതി അധ്യക്ഷനും കോഴിക്കോട് ബിഷപ്പുമായ ഡോ. വർഗീസ് ചക്കാലയ്ക്കൽ വചനപ്രഘോഷണം നടത്തും. തുടർന്നു നടക്കുന്ന അനുമോദന സമ്മേളനത്തിൽ സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, സീറോമലങ്കര സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ഇന്ത്യയിലെ വത്തിക്കാൻ കാര്യാലയം കൗൺസിലർ മോൺ. ജുവാൻ പാബ്ലോ സെറിലോസ് ഹെർണാണ്ടസ് തുടങ്ങിയവർ പങ്കെടുക്കും. മെത്രാഭിഷേക ചടങ്ങുകളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അറിയിച്ചു. 2021 മുതൽ വല്ലാർപാടം ബസിലിക്ക റെക്ടർ ചുമതല നിർവഹിച്ചു വരുന്നതിനിടെയാണ് സഹായമെത്രാനായുള്ള മോൺ. ആന്റണി വാലുങ്കലിന്റെ നിയമനം. <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23220" data-iframely-url="//iframely.net/38M55iP"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/India/India-2024-06-28-10:45:25.jpg
Keywords: വരാപ്പുഴ
Content: 23354
Category: 1
Sub Category:
Heading: മത സ്വാതന്ത്ര്യത്തിന്റെ വഴിയേ ഈജിപ്ത്: ക്രൈസ്തവ ദേവാലയങ്ങളുടെ നിര്‍മ്മാണം പുനഃരാരംഭിച്ചു
Content: കെയ്റോ: വടക്കേ ആഫ്രിക്കൻ രാഷ്ട്രമായ മുസ്ലീം ബ്രദർഹുഡ് ആധിപത്യം പുലർത്തിയപ്പോൾ ഈജിപ്തിൽ നിർത്തിവച്ചിരുന്ന ക്രൈസ്തവ ദേവാലയങ്ങളുടെ നിര്‍മ്മാണ പദ്ധതികൾ പുനഃരാരംഭിക്കുന്നു. ഈജിപ്തിലെ ക്രൈസ്തവര്‍ക്കു കുറച്ച് വർഷങ്ങൾക്ക് മുന്‍പ് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ ആരാധനാ സ്വാതന്ത്ര്യം ഇപ്പോഴുണ്ടെന്നാണ് പൊന്തിഫിക്കൽ ചാരിറ്റി ഫൗണ്ടേഷൻ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് (എസിഎൻ) റിപ്പോര്‍ട്ട് ചെയ്യുന്നത്. 2012 മുതൽ തീവ്ര ഇസ്ലാമിസ്റ്റ് ഗ്രൂപ്പിന്റെ ആധിപത്യം രാജ്യത്ത് നിലനിന്നിരുന്നു. ഈജിപ്തിലെ ക്രൈസ്തവര്‍ ഇപ്പോഴും പലതരം പീഡനങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിലും, രാജ്യത്തെ മൂന്നു ലക്ഷത്തോളം വരുന്ന കോപ്റ്റിക് കത്തോലിക്കർ അജപാലനത്തിനായി പള്ളികളുടെ നിർമ്മാണത്തിൽ ഏർപ്പെടേണ്ടത് അത്യാവശ്യമാണെന്ന് അലക്സാണ്ട്രിയയിലെ പാത്രിയാർക്കീസ് ​​ആർച്ച് ബിഷപ്പ് ഇബ്രാഹിം സിദ്രക് പറഞ്ഞു. നിലവിലെ സർക്കാർ പുതിയ പള്ളികൾ പണിയുന്നതിനുള്ള തടസ്സങ്ങൾ നീക്കിയതിനാൽ, എല്ലാ രൂപതകളിലും നിർമ്മാണ പദ്ധതികളുണ്ടെന്നും ആർച്ച് ബിഷപ്പ് സിദ്രക് പറഞ്ഞു. പള്ളികൾ ഞങ്ങളുടെ കൂട്ടായ്മകളുടെ ഹൃദയമാണ്, ദേവാലയം വളരെ ദൂരത്തായതിനാല്‍ നിരവധി ഇടവകാംഗങ്ങള്‍ക്ക് ഞായറാഴ്ച കുർബാനയ്ക്കായി കുടുംബത്തെ ബസിൽ പള്ളിയിലേക്ക് കൊണ്ടുപോകാൻ അവരുടെ ശമ്പളത്തിൻ്റെ നാലിലൊന്ന് വരെ ചെലവഴിക്കേണ്ടിവരുന്നു. രാജ്യത്ത് പുനരാരംഭിച്ച ദേവാലയ പ്രോജക്ടുകളുടെ ഉദാഹരണമാണ് 2016-ൽ കത്തി നശിച്ച ലക്‌സർ കത്തീഡ്രലിന്റെ പുനരുദ്ധാരണം. എസിഎൻ പിന്തുണയോടെ ദേവാലയത്തിന്റെ പുനര്‍ നിര്‍മ്മാണം നടക്കുകയാണ്. പുനർനിർമ്മാണത്തിനായുള്ള കോപ്റ്റിക് കത്തോലിക്കരുടെ ദാഹത്തിൻ്റെ ഏറ്റവും പ്രതീകാത്മക ഉദാഹരണങ്ങളിലൊന്നാണ് ലക്സറിലെ ഞങ്ങളുടെ കത്തീഡ്രൽ. ഇത് ഉടൻ തന്നെ പൂർണ്ണമായും പുനഃസ്ഥാപിക്കപ്പെടും, എയിഡ് ടു ദി ചർച്ച് ഇൻ നീഡ് ഫൗണ്ടേഷൻ്റെ പിന്തുണക്ക് നന്ദി അറിയിക്കുകയാണെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ഇതിനിടെ ഏപ്രിൽ 23, 26 തീയതികളിൽ മിന്യ പ്രവിശ്യയിലെ അൽ-ഫവാഖർ, അൽ-കൗം എന്നീ ഗ്രാമങ്ങളിൽ ക്രിസ്ത്യൻ പള്ളികൾ നിർമ്മിക്കാനുള്ള ആശയത്തിൽ രോഷാകുലരായ മുസ്ലീം ജനക്കൂട്ടം ആക്രമിച്ചതായി എസിഎൻ റിപ്പോർട്ട് ചെയ്തു. മുസ്ലീം ബ്രദർഹുഡ് രാജ്യം ഭരിച്ചിരുന്ന കഠിനമായ കാലഘട്ടത്തിൽ നിന്ന് വ്യത്യസ്തമായി ഈജിപ്ഷ്യൻ ക്രിസ്ത്യാനികൾ ഇപ്പോൾ "കൂടുതൽ ആരാധനാ സ്വാതന്ത്ര്യം" അനുഭവിക്കുന്നതിനാൽ ഈ സംഭവത്തെ തികച്ചും ഒറ്റപ്പെട്ട ആക്രമണമായി മാത്രമേ കാണാനാകൂവെന്ന് എ‌സി‌എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 2018-ലെ കണക്കുകള്‍ പ്രകാരം, ഈജിപ്ഷ്യൻ ക്രിസ്ത്യാനികളില്‍ 90% പേരും കോപ്റ്റിക് ഓർത്തഡോക്സ് വിശ്വാസികളാണ്. <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23220" data-iframely-url="//iframely.net/38M55iP"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2024-06-28-12:30:20.jpg
Keywords: ഈജിപ്
Content: 23355
Category: 1
Sub Category:
Heading: മുഴുവൻ വൈദ്യുതിയും സൗരോർജ്ജത്തിൽ നിന്ന്: സമ്പൂർണ്ണ പരിസ്ഥിതി സൗഹൃദ രാജ്യമാകാൻ വത്തിക്കാൻ
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാന്റെ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള മുഴുവൻ വൈദ്യുതിയും സൗരോർജ്ജത്തിൽനിന്ന് ഉത്പാദിപ്പിക്കാൻ നിർദ്ദേശം നൽകിക്കൊണ്ട് ഫ്രാന്‍സിസ് പാപ്പ. ജൂൺ 21-ന് “ഫ്രത്തെല്ലോ സോളെ” അഥവാ "സൂര്യസഹോദരൻ" എന്ന പേരിൽ എഴുതിയ അപ്പസ്തോലിക ലേഖനത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. റോമിന്റെ പ്രാന്തപ്രദേശത്തുള്ള സാന്താ മരിയ ദി ഗലേറിയയിൽ സോളാർ പാനലുകൾ സ്ഥാപിച്ചുകൊണ്ടാണ് പരിശുദ്ധ സിംഹാസനത്തിന് ആവശ്യമായ മുഴുവന്‍ വൈദ്യുതിയും സൗരോർജ്ജത്തിൽ നിന്ന് ലഭ്യമാക്കുക. ഇതിനായി പ്രത്യേക ഉന്നതോദ്യോഗസ്ഥരെയും പാപ്പാ നിയമിച്ചു. അവിടെയുള്ള റേഡിയോ സ്റ്റേഷന്റെ പ്രവർത്തനങ്ങൾക്കുവേണ്ട വൈദ്യുതി ഉള്‍പ്പെടെ ഇതിൽനിന്ന് ലഭ്യമാക്കുമെന്ന് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പരിസ്ഥിതിക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉളവാക്കിക്കൊണ്ടിരിക്കുന്ന ആഗോളതാപനം പോലെയുള്ള പ്രതിഭാസങ്ങൾക്ക് കടിഞ്ഞാണിടുന്നതിന്റെയും ആവശ്യകത ചൂണ്ടിക്കാട്ടി 2015 മെയ് 24-ന്, "ലൗദാത്തോ സി" എന്ന ചാക്രികലേഖനം പാപ്പ പുറത്തിറക്കിയിരിന്നു. പരിസ്ഥിതിക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉളവാക്കിക്കൊണ്ടിരിക്കുന്ന ആഗോളതാപനം പോലെയുള്ള പ്രതിഭാസങ്ങൾക്ക് കടിഞ്ഞാണിടുന്നതിന്റെ ഭാഗമായി, പെട്രോൾ പോലെയുള്ള ഫോസിൽ ഇന്ധനങ്ങളുടെ ഉൽപാദനത്തിലും ഉപയോഗത്തിലും നിയന്ത്രണം കൊണ്ടുവരേണ്ടതിന്റെയും, ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് ഇതില്‍ പരാമര്‍ശമുണ്ടായിരിന്നു. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭ ഒരുക്കിയ ഉടമ്പടി പരിശുദ്ധ സിംഹാസനവും അംഗീകരിച്ചത് 2022 ജൂലായ് 6-നായിരിന്നുവെന്ന് പാപ്പ അനുസ്മരിച്ചു. ഇത്തരമൊരു നീക്കം വഴി, മറ്റു രാജ്യങ്ങളെപ്പോലെ, നമ്മുടെ പൊതുഭവനമായ ഭൂമിയ്ക്കും മാനവികതയ്ക്കും നേരെ കാലാവസ്ഥ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികൾക്ക് ഉത്തരവാദിത്വപരമായും, തങ്ങളുടേതായ കഴിവനുസരിച്ചും ഉത്തരം നൽകാനുള്ള ശ്രമമാണ് താൻ നടത്തിയതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഹരിതഗൃഹവാതകഉത്പാദനം കുറയ്ക്കുന്നത് ലക്ഷ്യമാക്കിയുള്ള വികസനമാതൃകയിലേക്ക് നാമെല്ലാവരും മാറേണ്ടതുണ്ടെന്ന് പാപ്പാ തന്റെ അപ്പസ്തോലികലേഖനത്തിൽ എഴുതി. ഭൂമി ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക പരിവർത്തനങ്ങളെയും, ധാർമ്മിക, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളിൽ അത് സൃഷ്ടിക്കാൻ സാധ്യതയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങളെയും നേരിടാൻ ആവശ്യമായ സാങ്കേതികമാർഗ്ഗങ്ങൾ മാനവ സമൂഹത്തിനു മുന്നില്‍ ഉണ്ടെന്നും അത്തരം സാങ്കേതികമാർഗ്ഗങ്ങളിൽ അടിസ്ഥാനപരമായ ഒന്ന് സൗരോർജ്ജമാണെന്നും പാപ്പ കുറിച്ചു. ഈ ചിന്തകളുടെ അടിസ്ഥാനത്തിലാണ് വത്തിക്കാൻ രാജ്യത്തിൻറെ ഗവർണറേറ്റിന്റെ പ്രസിഡന്റ്, പരിശുദ്ധ സിംഹാസനത്തിന്റെ മുഴുവൻ പൈതൃകസ്വത്തും കൈകാര്യം ചെയ്യാൻ ഉത്തരവാദിത്വമുള്ള പ്രസിഡന്റ് എന്ന നിലയിലും, വത്തിക്കാൻ രാജ്യത്തിന്റെ സമ്പൂർണ്ണ ഊർജ്ജോത്പാദനത്തിനായുമുള്ള പദ്ധതി നടപ്പിലാക്കാൻ പാപ്പാ നിർദ്ദേശം നൽകിയിരിക്കുന്നത്. <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23220" data-iframely-url="//iframely.net/38M55iP"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2024-06-28-14:58:54.jpg
Keywords: വത്തിക്കാ, പാപ്പ
Content: 23356
Category: 1
Sub Category:
Heading: റോമിന് സമീപത്ത് നടന്നതെന്ന് അവകാശപ്പെട്ട മരിയന്‍ പ്രത്യക്ഷീകരണത്തെ തള്ളി വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: റോമിൽ നിന്ന് ഏകദേശം മുപ്പതു മൈൽ വടക്ക് പടിഞ്ഞാറ് ബ്രാസിയാനോ തടാകത്തിൻ്റെ തീരത്തുള്ള ട്രെവിഗ്നാനോ റൊമാനോയില്‍ നടന്നതെന്ന അവകാശപ്പെട്ട മരിയന്‍ പ്രത്യക്ഷീകരണത്തെയും സ്വകാര്യ വെളിപാടുകളെയും തള്ളി വത്തിക്കാന്‍. കന്യകാമറിയത്തിൻ്റെയും യേശുവിൻ്റെയും പിതാവായ ദൈവത്തിൻ്റെയും ദര്‍ശനം ലഭിച്ചതായുള്ള ഗിസെല്ല കാർഡിയ എന്ന സ്ത്രീയുടെയും അവളുടെ ഭർത്താവ് ജിയാനിയുടെയും അവകാശവാദങ്ങളില്‍ പഠനം നടത്തിയാണ് വത്തിക്കാന്‍ തീരുമാനം അറിയിച്ചിരിക്കുന്നത്. ഇവിടെ വിശുദ്ധ കുർബാനയ്ക്കും തീർത്ഥാടനത്തിനും വത്തിക്കാന്‍ വിശ്വാസ കാര്യാലയം നിരോധനം ഏര്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു. മെഡ്‌ജുഗോറിയയില്‍ നിന്ന് ഔവർ ലേഡി ഓഫ് പീസ് എന്ന ചിത്രം ദമ്പതികൾ തിരികെ കൊണ്ടുവന്നതിന് ശേഷമാണ് അവകാശ വാദങ്ങളുടെ തുടക്കം. ചിത്രത്തില്‍ നിന്നു രക്തം വന്നെന്നും ഓരോ മാസവും മൂന്നാം ദിവസം കന്യകാമറിയത്തിന്റെ സന്ദേശം ലഭിക്കുന്നുണ്ടെന്നും അതിമാനുഷിക സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നും ഇവര്‍ അവകാശപ്പെട്ടു. സംഭാവനകൾ സ്വീകരിക്കുന്ന ഒരു എന്‍‌ജി‌ഓയുടെ സഹായത്തോടെ കാർഡിയ ഒരു ചാപ്പല്‍ നിര്‍മ്മിച്ചിരിന്നു. ഇതിലേക്ക് നിരവധി വിശ്വാസികളെയും വൈദികരെയും ഒരുമിച്ച് കൊണ്ടുവരുവാനും ഇവര്‍ ഇടപെടല്‍ നടത്തിയിരിന്നു. സഭയുടെ അംഗീകാരമില്ലാതെയായിരിന്നു ഇത്തരം നീക്കങ്ങള്‍. കഴിഞ്ഞ വർഷം, സിവിറ്റ കാസ്റ്റെല്ലാനയിലെ പ്രാദേശിക ബിഷപ്പ് മാർക്കോ സാൽവി, കാർഡിയയോടൊപ്പം പരിപാടികളിൽ പങ്കെടുക്കരുതെന്ന് വിശ്വാസികള്‍ക്ക് നിര്‍ദേശം നല്‍കിയിരിന്നു. ഇതിനിടെ ട്രെവിഗ്നാനോ സിറ്റി ഗവൺമെൻ്റ് ചാപ്പൽ അടച്ചുപൂട്ടി. മരിയോളജിസ്റ്റുകൾ, ദൈവശാസ്ത്രജ്ഞർ, കാനോന്‍ പണ്ഡിതര്‍, മനശാസ്ത്രജ്ഞർ, മറ്റ് വിദഗ്ധർ എന്നിവരുടെ കമ്മീഷൻ നടത്തിയ അന്വേഷണത്തിന് പിന്നാലെ മാര്‍ച്ച് മാസത്തില്‍ ബിഷപ്പ് ജാഗ്രത നിര്‍ദേശം നല്‍കിയിരിന്നു. അവകാശപ്പെടുന്ന ഈ മരിയൻ ദർശനങ്ങളുടെ സന്ദേശങ്ങളിൽ "നിരവധി ദൈവശാസ്ത്രപരമായ തെറ്റുകള്‍" അടങ്ങിയിട്ടുണ്ടെന്ന് ബിഷപ്പ് തൻ്റെ ഉത്തരവിൽ വിശദീകരിച്ചു. റൊമാനോയിലെ സംഭവങ്ങളുമായി നേരിട്ടോ അല്ലാതെയോ ബന്ധിപ്പിക്കുന്ന കൂദാശകളോ മറ്റ് പ്രാര്‍ത്ഥനകളോ നടത്തുന്നതില്‍ നിന്ന് അദ്ദേഹം വൈദികരെ വിലക്കിയിരിന്നു. പ്രാദേശിക ബിഷപ്പിന്റെ പഠനങ്ങളെ സ്ഥിരീകരിച്ചുക്കൊണ്ടാണ് വത്തിക്കാന്‍ പൂര്‍ണ്ണമായും ശരിവെച്ച് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മരിയന്‍ പ്രത്യക്ഷീകരണം നടന്നിട്ടുണ്ടെങ്കിലും അവയ്ക്കെല്ലാം തിരുസഭ അംഗീകാരം നല്‍കിയിട്ടില്ല. വര്‍ഷങ്ങള്‍ നീണ്ട വിശദമായ പഠനങ്ങള്‍ നടത്തി അവ യാഥാര്‍ത്ഥ്യമാണെന്ന് ഔദ്യോഗിക പഠനങ്ങളുടെ വെളിച്ചത്തില്‍ മാത്രമേ സഭ അംഗീകാരം നല്‍കുകയുള്ളൂ. ഫാത്തിമ, ലൂര്‍ദ് തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന മരിയന്‍ പ്രത്യക്ഷീകരണങ്ങള്‍ ഇത്തരത്തില്‍ അംഗീകരിച്ചിട്ടുള്ളവയ്ക്കൂ ഉദാഹരണങ്ങളാണ്. 1981-ല്‍ മരിയന്‍ പ്രത്യക്ഷീകരണം നടന്ന ബോസ്നിയായിലെ മെഡ്ജുഗോറിയിലേക്കു തീര്‍ത്ഥാടനം നടത്തുന്നതിന് ഔദ്യോഗിക അനുവാദം നല്‍കിയത് 2017-ലാണ്. <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23220" data-iframely-url="//iframely.net/38M55iP"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2024-06-28-17:12:28.jpg
Keywords: മരിയന്‍, മെഡ്
Content: 23357
Category: 1
Sub Category:
Heading: കത്തോലിക്ക സഭയുടെ ബൈബിള്‍ വ്യാഖ്യാനവും പ്രൊട്ടസ്റ്റന്‍റ് ബൈബിള്‍ വ്യാഖ്യാനവും
Content: തിരുസഭ എന്തുക്കൊണ്ട് പ്രൊട്ടസ്റ്റന്‍റ് ബൈബിള്‍ വ്യാഖ്യാനങ്ങളെ അംഗീകരിക്കുന്നില്ല? കത്തോലിക്ക വിശ്വാസത്തില്‍ നിന്ന് പ്രൊട്ടസ്റ്റന്‍റുകാരുടെ ബൈബിള്‍ കാഴ്ചപ്പാട് എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്? Sola scriptura എന്താണ്? എന്തുക്കൊണ്ടാണ് തിരുസഭ Sola scriptura - യെ അംഗീകരിക്കാത്തത്? വിശുദ്ധ ഗ്രന്ഥത്തെ പിന്തുടരുന്ന ഓരോരുത്തരും നിര്‍ബന്ധമായും കേട്ടിരിക്കേണ്ട സന്ദേശവുമായി പ്രമുഖ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതാംഗവുമായ ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍. * 'പ്രവാചകശബ്ദം' ZOOM- ലൂടെ ഒരുക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ ഓണ്‍ലൈന്‍ പഠനപരമ്പരയുടെ എഴുപത്തിരണ്ടാമത്തെ ക്ലാസ്. (Dei Verbum 12). * Zoom-ലൂടെ ഒരുക്കുന്ന ഈ ഓണ്‍ലൈന്‍ പഠനപരമ്പരയുടെ അടുത്ത ക്ലാസ് - 2024 ജൂലൈ 6 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കും. * ക്ലാസിന് വേണ്ടിയുള്ള പ്രത്യേക വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകാത്തവർക്ക് ജോയിൻ ചെയ്യുവാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: https://chat.whatsapp.com/J24APTcWilQBL1ylBWjpHh * മുന്‍ ക്ലാസുകള്‍ ഉള്‍പ്പെടുന്ന പ്ലേലിസ്റ്റ്: • DEI VERBUM | 'ദൈവവചനം' (DEI VERBUM) - https://www.youtube.com/playlist?list=PL7oyPz-_GCfMsGoS2iPNteRiV_Xij85TF * രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ ആദ്യഭാഗം - Lumen gentium | ജനതകളുടെ പ്രകാശം ഉള്‍പ്പെടുന്ന പ്ലേലിസ്റ്റ്: https://www.youtube.com/playlist?list=PL7oyPz-_GCfO1CWQCImWU29bb6Z8uR-I7
Image: /content_image/News/News-2024-06-28-23:09:33.jpg
Keywords: കൗൺസി