category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമലയാളി വൈദിക താരങ്ങളുമായി ഇംഗ്ലണ്ട് പര്യടനത്തിന് തയാറെടുത്ത് വത്തിക്കാന്‍ ക്രിക്കറ്റ് ടീം
Contentവത്തിക്കാൻ സിറ്റി: വത്തിക്കാൻ ക്രിക്കറ്റ് ടീം ഇംഗ്ലണ്ട് പര്യടനത്തിന് തയാറെടുക്കുമ്പോള്‍ ടീമംഗങ്ങള്‍ മലയാളികളുടെ നിര. ചങ്ങനാശേരി അതിരൂപതാംഗമായ ഫാ. ജോസ് ഈറ്റോലിൽ ക്യാപ്റ്റനായ ടീമിലെ മറ്റു താരങ്ങളെല്ലാം മലയാളികളാണെന്നതാണു ശ്രദ്ധേയം. പത്തു വർഷത്തിനിടെ ഇതാദ്യമായാണ് വത്തിക്കാൻ ടീമിൽ സമഗ്ര മലയാളി ആധിപത്യമുള്ള ക്രിക്കറ്റ് ടീം ഉണ്ടാകുന്നത്. 29ന് ഇംഗ്ലണ്ടിലെത്തുന്ന ടീം ജൂലൈ മൂന്നുവരെ വിവിധ ടി 20 മത്സരങ്ങളിൽ പങ്കെടുക്കും. വൈദികരായ ഫാ. സാൻ്റോ തോമസ് എംസിബിഎസ്, ഫാ. നെൽസൻ പുത്തൻപറമ്പിൽ സിഎംഎഫ്, ഫാ. പ്രിൻസ് തെക്കേപ്പുറം സിഎസ്എസ്ആർ, ഫാ. ജോസ് റീച്ചാസ് എസ്എസി, ഫാ. അബിൻ മാത്യു ഒഎം, ഫാ. അബിൻ ഇല്ലിക്കൽ ഒഎം, ഫാ. ജോസ് ഈറ്റോലിൽ (ചങ്ങനാശേരി), ഫാ. ജോജി കാവുങ്കൽ (ബിജ്‌നോർ), ഫാ. പോൾസൺ കൊച്ചുതറ (കൊച്ചി), വൈദികവിദ്യാർഥികളായ അബിൻ ജോസ് സിഎസ‌ി, ജെയ്‌സ് ജെയ്മ‌ി സിഎസ്‌റ്റി, അജയ് ജോ ജയിംസ് സിഎസ്‌റ്റി എന്നിവരാണ് ടീമിലുള്ളത്. വിശ്വാസത്തിന്റെ വെളിച്ചം എന്നപേരിലാണ് വത്തിക്കാൻ ക്രിക്കറ്റ് ടീമിന്റെ രാജ്യാന്തര പര്യടനം. കേവലം മത്സരത്തിനുപരി പരസ്‌പര ബഹുമാനം, മൂല്യങ്ങളുടെ പങ്കിടൽ, സുവിശേഷത്തിൻ്റെ ആനന്ദം പങ്കിടൽ എന്നിവയാണു പര്യടനത്തിന്റെ ലക്ഷ്യമെന്ന് ക്ലബ് അധികൃതർ പറഞ്ഞു. വത്തിക്കാനിലെ ഓസ്ട്രേലിയൻ സ്ഥാനപതി ജോൺ മക്കാർത്തിയുടെ ആശയപ്രകാരം 2013ലാണ് സെൻ്റ് പീറ്റേഴ്‌സ് ക്രിക്കറ്റ് ക്ലബ് രൂപീകരിച്ചത്. റോമിലെ റെജീന അപ്പസ്തോലോരും യൂണിവേഴ്‌സിറ്റിയിലെ പ്രഫസറും അയര്‍ലണ്ട് സ്വദേശിയുമായ റവ. ഡോ. എമൊൻ ഒഹിഗിൻ ടീമിൻ്റെ മാനേജര്‍ പദവി വഹിക്കുമ്പോള്‍ ഡെയ്ൻ കിര്‍ബിയാണ് പരിശീലകന്‍. ക്രിക്കറ്റ് പിച്ചിനപ്പുറം ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിലേക്കും വിൻഡ്‌സർ കൊട്ടാരത്തിലേക്കും ടീമിനെ ചാൾസ് രാജകുമാരൻ ക്ഷണിച്ചിട്ടുണ്ട്. ടീം 29ന് വെംസി എസ്റ്റേറ്റിൽ ഇംഗ്ലണ്ട് സീനിയേഴ്‌സ് ടീമുമായി ഏറ്റുമുട്ടും. ജൂലൈ ഒന്നിന് അരുണ്ടേൽ കൊട്ടാരത്തിൽ സെൻ്റ മേരീസ് യൂണിവേഴ്‌സിറ്റി ടീമുമായും ജൂലൈ മൂന്നിന് വിൻഡ്‌സർ കൊട്ടാരത്തിൽ ദ കിംഗ്‌സ് ഇലവൻ ടീമുമായും ഏറ്റുമുട്ടും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-06-27 11:50:00
Keywordsവത്തിക്കാ
Created Date2024-06-27 11:50:55