Contents
Displaying 22901-22910 of 24979 results.
Content:
23328
Category: 1
Sub Category:
Heading: ഫ്രാൻസിസ് മാർപാപ്പയുടെ കുമ്പസാരക്കാരന്‍ വിടവാങ്ങി
Content: റോം: ഫ്രാൻസിസ് മാർപാപ്പയുടെ കുമ്പസാരക്കാരനും സ്പാനിഷ് വൈദികനുമായ ഫാ. മാനുവൽ ബ്ലാങ്കോ വിടവാങ്ങി. 85-ാം വയസ്ലാണ് നിത്യ സമ്മാനത്തിന് വിളിക്കപ്പെട്ടത്. ഫ്രാൻസിസ്കൻ വൈദികനായ അദ്ദേഹം പൊന്തിഫിക്കൽ യൂണിവേഴ്‌സിറ്റി അൻ്റോണിയനത്തിലെ പ്രതിനിധി, പ്രവിശ്യാ മന്ത്രി, വൈസ് റെക്ടർ, ഡീൻ, ഫിലോസഫി പ്രൊഫസർ, ഫ്രാൻസിസ് മാർപാപ്പയുടെ കുമ്പസാരക്കാരന്‍ എന്നീ പല നിലകളില്‍ ശ്രദ്ധ നേടിയിരിന്നു. 2015 സെപ്റ്റംബറിലാണ് താന്‍ കുമ്പസാരിക്കുന്നത് ഫാ. മാനുവൽ ബ്ലാങ്കോയോട് ആണെന്ന് ഫ്രാൻസിസ് മാർപാപ്പ വെളിപ്പെടുത്തിയത്. ഓരോ പതിനഞ്ചു ദിവസം കൂടുതോറും കുമ്പസാരിക്കാറുണ്ടെന്നും അനുരജ്ഞന കൂദാശ ഫ്രാൻസിസ്കൻ വൈദികനായ ഫാ. ബ്ലാങ്കോയോടാണെന്നും അന്നു റേഡിയോ റെനസ്സെൻകയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പാപ്പ പറഞ്ഞിരിന്നു. തൻ്റെ പാപങ്ങളെ ഭയന്ന് അവനെ തിരികെ കൊണ്ടുപോകാൻ എനിക്ക് ഒരിക്കലും ആംബുലൻസിനെ വിളിക്കേണ്ടി വന്നിട്ടില്ലായെന്നും അന്നു മാർപാപ്പ നര്‍മ്മം കലര്‍ത്തി പറഞ്ഞു. ഒവീഡോ ആർച്ച് ബിഷപ്പ് ജീസസ് സാൻസ് ഫാ. മാനുവലിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി. തന്റെ അടുത്ത സുഹൃത്തായ ഫാ. മാനുവൽ ഹൃദയത്തിന്റെ നിശബ്ദതയില്‍ ഫ്രാന്‍സിസ് പാപ്പയ്ക്കു സഹായം നല്‍കിയ വ്യക്തിയായിരിന്നുവെന്ന് അനുസ്മരിച്ചു. മൃത സംസ്‌കാര ശുശ്രൂഷ ജൂൺ 24ന് തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 10നു റോമിലെ സാൻ്റി ക്വാറൻ്റ മാർട്ടീരി ഇ സാൻ പാസ്‌ക്വേൽ ബയ്‌ലോൺ ദേവാലയത്തില്‍ നടക്കും.
Image: /content_image/News/News-2024-06-22-14:55:12.jpg
Keywords: പാപ്പ

23329
Category: 1
Sub Category:
Heading: ജീവന്‍ സംരക്ഷിക്കാന്‍ ജീവത്യാഗം ചെയ്ത കിയാര കോർബെല്ലയുടെ നാമകരണ നടപടിയുടെ പ്രഥമഘട്ടം പൂര്‍ത്തിയായി
Content: റോം: ജീവന്റെ മഹത്വത്തിന് വേണ്ടി അന്ത്യം വരെ നിലകൊള്ളുകയും ഒടുവില്‍ സ്വജീവന്‍ സമര്‍പ്പിച്ച് സ്വര്‍ഗ്ഗത്തിലേക്ക് യാത്രയാകുകയും ചെയ്ത ഇരുപത്തിയെട്ടുകാരി കിയാര കോർബെല്ലയുടെ നാമകരണ നടപടിയുടെ അന്വേഷണത്തിൻ്റെ രൂപതാഘട്ടം റോം രൂപത കഴിഞ്ഞ ദിവസം ഔദ്യോഗികമായി അവസാനിപ്പിച്ചു. 2018 സെപ്റ്റംബർ 21ന് കിയാരയുടെ ജീവിതത്തെ കേന്ദ്രമാക്കിയുള്ള വിശദമായ പഠനവും അന്വേഷണവും ജൂണ്‍ 21 വെള്ളിയാഴ്ച സെൻ്റ് ജോൺ ലാറ്ററൻ്റെ ആർച്ച് ബസിലിക്കയിൽ നടന്ന സെഷനോടെയാണ് സമാപിച്ചത്. റോം രൂപതയുടെ വൈസ് റീജൻ്റ് റീന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. റോമിലെ സഭയുടെ ഈ പുത്രിയെ സമകാലിക ക്രിസ്ത്യൻ തലമുറകൾക്ക് ക്രിസ്തീയ ജീവിതത്തിൻ്റെ മാതൃകയായി മാറ്റുമെന്ന് പ്രതീക്ഷിക്കുന്നതായി റീന പറഞ്ഞു. റോം നഗരത്തിലെ ഉയര്‍ന്ന താപനിലയിലും നൂറുകണക്കിന് ആളുകൾ സെഷനിൽ പങ്കെടുത്തു. രൂപതയുടെ യൂട്യൂബ് പേജിൽ പരിപാടിയുടെ തത്സമയ സംപ്രേക്ഷണം മൂവായിരത്തിലധികം പേർ കണ്ടു. ബസിലിക്കയുടെ ആദ്യ നിരയിൽ തന്നെ കിയാര കോർബെല്ലയുടെ ഭർത്താവ് എൻറിക്കോ പെട്രില്ലോ, പതിമൂന്നു വയസ്സുള്ള മകൻ ഫ്രാൻസെസ്കോ പെട്രില്ലോ, ചിയാരയുടെ മാതാപിതാക്കളായ റോബർട്ടോ കോർബെല്ല, മരിയ അൻസെൽമ റുസിക്കോണിയും, സഹോദരി എലിസ കോർബെല്ല എന്നിവര്‍ ഉണ്ടായിരിന്നുവെന്നത് ശ്രദ്ധേയമാണ്. നാമകരണ നടപടിയുടെ രൂപതാഘട്ട സമാപനം കാണാന്‍ ഭര്‍ത്താവിനും മക്കള്‍ക്കും മാതാപിതാക്കള്‍ക്കും കഴിഞ്ഞുവെന്നത് ശ്രദ്ധേയമായ വസ്തുത. #{blue->none->b-> ആരായിരിന്നു കിയാര കോർബെല്ല? }# 1984 ജനുവരി 9നു റോമിലായിരിന്നു അവളുടെ ജനനം. മരിയന്‍ പ്രത്യക്ഷീകരണം കൊണ്ട് പ്രസിദ്ധമായ മെഡ്ജ്ഗോറിയയില്‍വെച്ചാണ് കിയാര കോർബെല്ല തൻ്റെ ഭാവി ജീവിത പങ്കാളിയെ കണ്ടുമുട്ടുന്നത്. ആറ് വർഷത്തിന് ശേഷം 2008 സെപ്തംബർ 21ന് അസീസിയിൽവെച്ച് അവർ വിവാഹിതരായി. ദമ്പതികള്‍ക്കു വൈകാതെ ഒരു കുഞ്ഞ് ജനിച്ചെങ്കിലും ഒരു മണിക്കൂറിൽ താഴെ സമയം മാത്രമേ ആ കുഞ്ഞ് ഭൂമിയിൽ ജീവിച്ചിരുന്നുള്ളൂ. എങ്കിലും, ആ സമയം തന്നെ അവൾ തന്റെ കുഞ്ഞിന് മാമ്മോദീസ കൊടുത്തു. വീണ്ടും ഗര്‍ഭിണിയായ കോർബെല്ല കുഞ്ഞിന് വേണ്ടി പ്രാര്‍ത്ഥനയോടെ കാത്തിരിന്നുവെങ്കിലും സങ്കീര്‍ണ്ണതകള്‍ ഏറെയായിരിന്നു. കുഞ്ഞിന് കാലും വൃക്കയും ഇല്ലായെന്നും ഇത് സങ്കീര്‍ണ്ണമാക്കുമെന്നും അതിനാൽ കട്ടി മരിക്കുമെന്ന് ഡോക്ടർമാർ ആ അമ്മയോട് പറഞ്ഞു. എന്നാല്‍ ജീവനെ നശിപ്പിക്കാന്‍ ദമ്പതികള്‍ തയാറായില്ല. മകൻ ഡേവിഡ് ജിയോവാനി ജനിച്ചെങ്കിലും 38 മിനിറ്റ് മാത്രമേ ജീവിച്ചിരുന്നുള്ളൂ. ആ കുഞ്ഞിനും അവര്‍ മാമോദീസ നൽകി. 2010 ജൂൺ 26 ന് പെഷെരിയയിലെ സാൻ്റ് ആഞ്ചലോയിലായിരിന്നു ആ കുഞ്ഞിന്റെ സംസ്കാരം. വൈകിയില്ല, തന്റെ മൂന്നാമത്തെ കുഞ്ഞിനെ കോർബെല്ല ഗർഭം ധരിച്ചു. കഴിഞ്ഞ രണ്ടു തവണ ഗര്‍ഭിണിയായപ്പോള്‍ ഉണ്ടായ സങ്കീര്‍ണ്ണതയായിരിന്നില്ല ഇത്തവണത്തേത്. ഇപ്രാവശ്യം ഗർഭസ്ഥ ശിശുവിന് യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. ഗര്‍ഭസ്ഥ ശിശു ആരോഗ്യവാനായിരുന്നു. എന്നാൽ, അമ്മ അങ്ങനെയായിരുന്നില്ല. അഞ്ചാം മാസത്തിൽ കിയാരയ്ക്ക് നാവിൽ മുറിവ് ഉണ്ടെന്ന് കണ്ടെത്തുകയും ഒരു ശസ്ത്രക്രിയയ്ക്ക് വിധേയയാകുകയും ചെയ്തു. എന്നാല്‍ ആ മുറിവ് സാധാരണ ഒരു അവസ്ഥയായിരിന്നില്ല. അര്‍ബുദമാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. അവൾക്ക് ചികിത്സ നൽകാമായിരുന്നെങ്കിലും ഇത് കുട്ടിയെ അപകടത്തിലാക്കുമായിരുന്നു. അവളുടെ ജീവന്‍ രക്ഷിക്കുവാന്‍ ഡോക്ടര്‍മാര്‍ വലിയ സമ്മര്‍ദ്ധം ചെലുത്തിയെങ്കിലും അവള്‍ അതിനു തയാറായില്ല. തന്റെ കുഞ്ഞ് സുരക്ഷിതമായിരിക്കുവാൻ വേദനസംഹാരികൾ ഉൾപ്പെടെയുള്ള എല്ലാ ചികിത്സയും കിയാര നിരസിച്ചു. 2011 മാർച്ചിൽ കിയാരയുടെ ചികിത്സാര്‍ത്ഥം ഒരു ഓപ്പറേഷൻ നടത്തി. അവളുടെ അവസാന കുട്ടിയായ ഫ്രാൻസെസ്കോ 2011 മെയ് 30-ന് 37 ആഴ്‌ചയിൽ പൂർണ ആരോഗ്യത്തോടെ ജനിച്ചു. കുഞ്ഞിന്റെ ജനനത്തിനുശേഷം അവളുടെ ചികിത്സ ആരംഭിക്കുവാന്‍ ഡോക്ടര്‍മാര്‍ തീരുമാനമെടുത്തു. ജൂൺ 3ന് അവൾക്ക് മറ്റൊരു ഓപ്പറേഷൻ നടത്തി. എന്നാൽ കാലക്രമേണ കാൻസർ തീവ്രമായതിനെ തുടര്‍ക്ക് അവൾക്ക് കാണാനും സംസാരിക്കാനും ഒത്തിരി ബുദ്ധിമുട്ടുകള്‍ നേരിടുവാന്‍ തുടങ്ങി. രോഗത്തിന്റെ കഠിനാവസ്ഥയിലും അവള്‍ തന്റെ ക്രിസ്തു വിശ്വാസത്തില്‍ അഭിമാനിച്ചിരിന്നു. സഹനങ്ങളെ കൃപയാക്കി അവള്‍ മുന്നോട്ട് പോയി. 2012 മാർച്ചിൽ ഈ ദമ്പതികൾ തങ്ങളുടെ മകനെ പരിശുദ്ധ അമ്മയെ ഭരമേൽപ്പിക്കുന്നതിനായി അസീസിയിലെ പോര്‍സ്യൂങ്കള ദേവാലയത്തില്‍ സന്ദര്‍ശനം നടത്തി. മാർച്ച് അവസാനത്തോടെ കിയാരയുടെ ശ്വാസകോശത്തിനും ഒരു കണ്ണിനും പുറമെ സ്തനത്തിലേക്കും കരളിലേക്കും അർബുദം ബാധിച്ചതായി കണ്ടെത്തി. ആശുപത്രി ചാപ്പലിലെ ദിവ്യകാരുണ്യത്തിന് മുന്നില്‍വെച്ചാണ് രോഗ വ്യാപനത്തെ കുറിച്ച് ഭര്‍ത്താവ് എന്‍റിക്കോ കിയാരയോട് പറഞ്ഞത്. എന്നാല്‍ ഇതിലൊന്നും പതറി പോകാന്‍ അവള്‍ തയാറായിരിന്നില്ല. ഈശോയുടെ ഹിതം മാത്രം നിറവേറട്ടെയെന്ന് അവള്‍ പ്രാര്‍ത്ഥിച്ചു. 2012 മെയ് 2 ന് മാർപാപ്പയുടെ പൊതു സദസ്സിൽവെച്ചു കിയാര - എന്‍റിക്കോ ദമ്പതികള്‍ക്കു ബെനഡിക്ട് പതിനാറാമൻ മാർപാപ്പയെ കാണാന്‍ അവസരം ലഭിച്ചു. ജീവന്‍ പണയപ്പെടുത്തി ജന്മം കൊടുത്ത മകനുമൊപ്പമാണ് അവള്‍ പത്രോസിന്റെ പിന്‍ഗാമിയെ കണ്ടുമുട്ടിയത്. രോഗാവസ്ഥ മൂര്‍ച്ഛിച്ചപ്പോള്‍ അവള്‍ നിത്യവും ദിവ്യകാരുണ്യം സ്വീകരിച്ചുകൊണ്ട് മരണത്തിന് തയ്യാറെടുത്തു. തൻ്റെ മകൻ ജനിച്ച് ഒരു വർഷത്തിന് ശേഷം 2012 ജൂൺ 13 ന്, കിയാര കോർബെല്ല തന്റെ നിത്യനാഥന്റെ സന്നിധിയിലേക്ക് യാത്രയായി. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ സര്‍വ്വോപരി തിരുകുടുംബത്തിന്റെ അദൃശ്യമായ സാന്നിധ്യത്തിലായിരിന്നു യാത്ര പറച്ചില്‍. മൂന്ന് ദിവസത്തിന് ശേഷം നടന്ന മൃതസംസ്കാര ചടങ്ങിൽ പങ്കെടുക്കുവാന്‍ നൂറുകണക്കിനാളുകളാണ് തടിച്ചു കൂടിയത്. അന്ത്യയാത്രയാക്കുമ്പോള്‍ വിവാഹ ഗൗണിലായിരിന്നു അവള്‍. ആറ് വര്‍ഷത്തിന് ശേഷം, 2018 ജൂലൈ 2ന് കർദിനാൾ ആഞ്ചലോ ഡി ഡൊണാറ്റിസ് കോർബെല്ലയെ ദൈവദാസിയായി നാമകരണം ചെയ്യുവാനുള്ള സാധ്യത വെളിപ്പെടുത്തി. 2018 സെപ്തംബർ 21-ന് സെൻ്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ രൂപതാ പ്രക്രിയയുടെ ഉദ്ഘാടനത്തിന് കർദ്ദിനാൾ ഡി ഡൊണാറ്റിസ് തന്നെയാണ് അധ്യക്ഷത വഹിച്ചത്. നമ്മുടെ ഈ നൂറ്റാണ്ടില്‍ വിശുദ്ധമായ സഹന ജീവിത നയിച്ച കിയാര ഇന്നു നാമകരണ വഴിയിലാണ്. അതിലെ ആദ്യഘട്ടത്തിന് സമാപനമായിരിക്കുന്നു. ▛ #{blue->none->b->ഒരു നിമിഷം: }# {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-06-23-08:17:55.jpg
Keywords: നാമകരണ

23330
Category: 18
Sub Category:
Heading: ജുലൈ മൂന്നിന് നിയമസഭയ്ക്ക് അവധി പ്രഖ്യാപിക്കണം: പ്രതിപക്ഷ ചീഫ് വിപ്പ് മോൻസ് ജോസഫ്
Content: കോട്ടയം: വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ദിനമായി ആചരിക്കുന്ന ജുലൈ മൂന്നിന് നിയമസഭയ്ക്ക് അവധി പ്രഖ്യാപിക്കണമെന്നും സംസ്ഥാന ത്തൊട്ടാകെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഉൾപ്പെടെ സർക്കാർ പൊതു അവധി പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷ ചീഫ് വിപ്പ് മോൻസ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ, നിയമസഭാ സ്‌പീക്കർ എ.എൻ. ഷംസീർ എ ന്നിവർക്ക് ഇതുസംബന്ധിച്ച് മോൻസ് ജോസഫ് നിവേദനം സമർപ്പിച്ചു. എല്ലാ ക്രൈസ്തവ സഭാ വിഭാഗങ്ങളും ജുലൈ മൂന്ന് വിശുദ്ധ തിരുക്കർമങ്ങൾ നടത്തുന്ന പ്രാർത്ഥനാ ദിനമായി ആചരിക്കുന്നതു കണക്കിലെടുത്തും നിയമ സഭയുടെ മുൻകാല കീഴ് വഴക്കങ്ങൾ പരിഗണിച്ചും ജൂലൈ മൂന്നിന് നിയമസഭ ചേരുന്നത് ഒഴിവാക്കാൻ തയാറാകണമെന്ന് മോൻസ് ജോസഫ് ആവശ്യപ്പെട്ടു.
Image: /content_image/India/India-2024-06-23-07:24:50.jpg
Keywords: അവധി

23331
Category: 18
Sub Category:
Heading: പാലാ രൂപത പ്ലാറ്റിനം ജൂബിലി: ഉദ്ഘാടനം ജൂലൈ 26ന്
Content: ഭരണങ്ങാനം: പ്ലാറ്റിനം ജൂബിലി വർഷത്തിലേക്ക് കടക്കുന്ന പാലാ രൂപതയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷത്തിനു ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് തുടക്കമാകും. ജൂലൈ 26ന് ഉച്ചകഴിഞ്ഞ് മൂന്നിന് സീറോ മലബർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയും ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയും ചെയ്യും. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ എന്നിവർക്കൊപ്പം രൂപതയിലെ എല്ലാ വൈദികരും വിശുദ്ധ കുർബാനയിൽ സഹകാർമികരാകും. ചങ്ങനാശേരി രൂപത വിഭജിച്ച്, 1950 ജൂലൈ 25ന് പീയൂസ് പന്ത്രണ്ടാമൻ മാർപാപ്പയാണ് പാലാ രൂപത സ്‌ഥാപിച്ചത്. 74 വർഷങ്ങൾക്കിപ്പുറം കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന രൂപതയിൽ മൂന്നര ലക്ഷത്തോളം വിശ്വാസികളുണ്ട്. 480 വൈദികരാണ് രൂപതയിൽ സേവനം ചെയ്യുന്നത്. വിവിധ രൂപതകളിലായി 29 ബിഷപ്പുമാർക്ക് ജന്മം നൽകാൻ രൂപതയ്ക്ക് കഴിഞ്ഞു. രണ്ടായിരത്തോളം വൈദികരും പതിനായിരത്തോളം കന്യാസ്ത്രീകളും കേരളത്തിനകത്തും പുറത്തും വിദേശത്തുമായി സേവനം ചെയ്യുന്നു. 1,166 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണമുള്ള രൂപത വൈദികരുടെയും സന്യസ്തരുടെയും എണ്ണത്തിൽ ഏറ്റവും മുന്നിലാണ്.
Image: /content_image/India/India-2024-06-24-10:33:50.jpg
Keywords: പാലാ രൂപത

23332
Category: 18
Sub Category:
Heading: ജൂലൈ മൂന്നിലെ പരീക്ഷകൾ മാറ്റിവയ്ക്കണം: സീറോ മലബാർ സഭ അല്മായ ഫോറം
Content: കൊച്ചി: എംജി യൂണിവേഴ്‌സിറ്റിയുടെ ഈമാസം 28ന് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ ബാച്ചിലർ ഓഫ് വൊക്കേഷൻ ഡിഗ്രി പരീക്ഷകൾ ദുക്റാന തിരുനാൾ ദിനമായ ജൂലൈ മൂന്നിലേക്കു മാറ്റിവച്ചതിൽ സീറോ മലബാർ സഭ അല്മായ ഫോറം പ്രതിഷേധിച്ചു. സീറോമലബാർ കത്തോലിക്കരുടെ പുണ്യദിനമായ ജൂലൈ മൂന്നിനു പരീക്ഷ നടത്താനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാൻ വിദ്യാഭ്യാസ വകുപ്പ് തയാറാകണമെന്നും സീറോമലബാർ സഭ അല്മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി ആവശ്യപ്പെട്ടു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/India/India-2024-06-24-10:48:21.jpg
Keywords: ദുക്റാന

23333
Category: 1
Sub Category:
Heading: ഫ്രാന്‍സില്‍ ദൈവവിളിക്ക് വസന്തകാലം: ഈ വര്‍ഷം തിരുപ്പട്ടം സ്വീകരിക്കാന്‍ തയാറെടുക്കുന്നത് 105 പേര്‍
Content: പാരീസ്: യൂറോപ്യൻ രാജ്യമായ ഫ്രാന്‍സില്‍ ദൈവവിളിക്ക് വസന്തകാലം. ഈ വര്‍ഷം തിരുപ്പട്ടം സ്വീകരിക്കാന്‍ 105 പേര്‍ തയാറെടുക്കുന്നതായി ഫ്രഞ്ച് ബിഷപ്പ് കോൺഫറൻസ് അറിയിച്ചു. 2023-ല്‍ 88 നവവൈദികരാണ് അഭിഷിക്തരായത്. ഇതിനെ അപേക്ഷിച്ച് ഇരുപതോളം വൈദികരാണ് ഇത്തവണ അധികമായി തിരുപ്പട്ടം സ്വീകരിക്കുന്നത്. ബഹുഭൂരിപക്ഷം തിരുപ്പട്ട സ്വീകരണവും ഈ ജൂൺ മാസത്തിലാണ് നടക്കുക. ആഗോള കത്തോലിക്കാ സഭ വിശുദ്ധ പത്രോസ് പൌലോസ് ശ്ലീഹന്മാരുടെ തിരുനാളായി കൊണ്ടാടുന്ന ജൂൺ 29നു ഏറ്റവും അധികം തിരുപ്പട്ട സ്വീകരണം നടക്കുമെന്ന് ഫ്രഞ്ച് ബിഷപ്പ്സ് കോൺഫറൻസ് വെളിപ്പെടുത്തി. അഭിഷിക്തരാകാനിരിക്കുന്ന 105 നവ വൈദികരിൽ 73 പേർ രൂപത വൈദികരാണ്. വർദ്ധിച്ചുവരുന്ന മതേതരത്വ സമീപനമുള്ള ഫ്രഞ്ച് സമൂഹത്തിനുള്ളിൽ സഭയിലെ വൈദികര്‍ക്ക് പ്രധാന ദൗത്യമാണുള്ളതെന്ന് ഓച്ചിലെ ആർച്ച് ബിഷപ്പും നിയുക്ത വൈദികര്‍ക്കും സഭാ ദൗത്യത്തിലെ സാധാരണക്കാർക്കുമുള്ള കൗൺസിൽ അംഗവുമായ ബെർട്രാൻഡ് ലാകോംബ് പറഞ്ഞു. നമ്മുടെ കാലത്തെ ആത്മീയ പ്രതീക്ഷകളോട് പ്രതികരിക്കുന്ന വൈദികർക്ക് ശുശ്രൂഷ നിര്‍വ്വഹണത്തിന് ആശംസകള്‍ അറിയിക്കുകയാണെന്നും ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ ഗവൺമെന്റിന്റെ കണക്കുകള്‍ പ്രകാരം മൊത്തം ജനസംഖ്യയുടെ 68.3 ദശലക്ഷമാണ് ക്രൈസ്തവര്‍. 2021-ലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ ആകെ ജനസംഖ്യയുടെ അന്‍പത് ശതമാനത്തിലധികം ക്രൈസ്തവരാണ്. ഇതില്‍ 47% കത്തോലിക്ക വിശ്വാസികളാണ്. 2024-ലെ സർവേ അനുസരിച്ച്, ഫ്രാന്‍സില്‍ മാമോദീസയും വിശുദ്ധ കുര്‍ബാനയും സ്ഥൈര്യലേപനവും സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന യുവജനങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടെന്ന് സൂചനയുണ്ടായിരിന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-06-24-12:20:01.jpg
Keywords: ഫ്രാന്‍സില്‍

23334
Category: 1
Sub Category:
Heading: കൊടിയ ചൂടിനെ അവഗണിച്ച് റോമിലെ തെരുവ് വീഥിയില്‍ പ്രോലൈഫ് പ്രവര്‍ത്തകരുടെ റാലി
Content: റോം: കൊടിയ ചൂടിനെ അവഗണിച്ച് റോമിലെ തെരുവ് വീഥിയില്‍ പ്രോലൈഫ് പ്രവര്‍ത്തകരുടെ റാലിയില്‍ അനേകരുടെ പങ്കാളിത്തം. ജൂൺ 22ന് ഉച്ചകഴിഞ്ഞ് റോമിൽ നടന്ന ദേശീയ മാര്‍ച്ച് ഫോര്‍ ലൈഫ് പ്രകടനത്തിൽ പങ്കെടുക്കാൻ ഇറ്റലിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകൾ വേനൽക്കാലത്തെ ചൂടിനെ അവഗണിച്ച് എത്തിയിരിന്നു. "ജീവന്‍ തിരഞ്ഞെടുക്കാം" എന്നതായിരുന്നു വാർഷിക ഘോഷയാത്രയുടെ മുദ്രാവാക്യം. ഉച്ചയ്ക്ക് 2 മണിക്ക് റോമിലെ പിയാസ ഡെല്ല റിപ്പബ്ലിക്കയിൽ, നഗരത്തിലെ പ്രധാന ടെർമിനി റെയിൽവേ സ്റ്റേഷന് സമീപമാണ് റാലി ആരംഭിച്ചത്.പുരാതന ഇംപീരിയൽ ഫോറത്തിൻ്റെ പ്രദേശത്ത് എത്തുന്നതിന് മുമ്പ് നാസിയോണലെ വഴി നടന്ന റാലിയ്ക്കിടെ പ്രസംഗങ്ങളും സംഗീത പ്രകടനങ്ങളും നടന്നു. മനുഷ്യ ജീവന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലായെന്ന് മാർച്ചിന് മുന്നോടിയായി സംഘാടകർക്ക് അയച്ച സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ മനുഷ്യജീവൻ്റെ സംരക്ഷണത്തിനു പ്രതിബദ്ധതയ്ക്കും പൊതു സാക്ഷ്യത്തിനും ഭാഗഭാക്കാകുന്നവരോട് പാപ്പ നന്ദി പറഞ്ഞു. എല്ലാ പ്രതികൂല സാഹചര്യങ്ങളിലും ധൈര്യത്തോടെ മുന്നോട്ട് പോകാൻ പാപ്പ ആഹ്വാനം ചെയ്തു. സ്ത്രീകളും കുട്ടികളും റാലിയുടെ ഭാഗമായിരിന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-06-24-14:52:18.jpg
Keywords: റാലി

23335
Category: 1
Sub Category:
Heading: യുക്രൈനെ വീണ്ടും ചേര്‍ത്തുപിടിച്ച് പാപ്പ: മൂന്നാമത്തെ ആംബുലൻസ് സംഭാവന നല്‍കി
Content: വത്തിക്കാന്‍ സിറ്റി: യുദ്ധത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നവരോടുള്ള അടുപ്പത്തിൻ്റെയും കരുതലിൻ്റെയും അടയാളമായി ഫ്രാൻസിസ് മാർപാപ്പ യുക്രൈനിലെ ആശുപത്രിക്ക് മൂന്നാമത്തെ ആംബുലൻസ് സംഭാവന നല്‍കി. മാര്‍പാപ്പയുടെ ദാനധർമ്മങ്ങളുടെ ഉത്തരവാദിത്വം വഹിക്കുന്ന കർദ്ദിനാൾ കോൺറാഡ് ക്രജേവ്സ്കി ആംബുലന്‍സ് യുക്രൈന് കൈമാറും. ആംബുലന്‍സ് ഫ്രാന്‍സിസ് പാപ്പ വെഞ്ചിരിച്ചതായി ഡിക്കാസ്റ്ററി ഫോർ ചാരിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു. എട്ടാം തവണയാണ് കർദ്ദിനാൾ യുക്രൈനിലേക്ക് പോകുന്നത്. ഇത്തവണ ആംബുലൻസ് സെൻട്രൽ ഹോസ്പിറ്റലിലേക്ക് എത്തിക്കാൻ അദ്ദേഹം ടെർനോപിൽ മേഖലയിലെ സ്ബോരിവ് ജില്ലയിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. വത്തിക്കാൻ ഫാർമസിയിൽ നിന്നും അഗസ്റ്റിനോ ജെമെല്ലി പോളിക്ലിനിക്ക് ഫാർമസിയിൽ നിന്നും അവശ്യ മരുന്നുകൾ വലിയ അളവിൽ കൊണ്ടുപോകും. യുദ്ധത്തിൽ ആഘാതമനുഭവിക്കുന്നവരുടെ ശാരീരികവും മാനസികവുമായ പുനരധിവാസത്തിനായി കത്തോലിക്കാ രൂപതയായ കമ്യാനെറ്റ്സ് പൊടില്‍സ്കി നിർമ്മിച്ച "സെൻ്റ് ജോൺ പോൾ രണ്ടാമൻ" പുനരധിവാസ കേന്ദ്രം ജൂൺ അവസാനം കർദ്ദിനാൾ ക്രജേവ്സ്കി ഉദ്ഘാടനം ചെയ്യും. ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ദ്ദേശ പ്രകാരം ഭക്ഷ്യവസ്തുക്കളും അവശ്യ സാധനങ്ങളും തെർമൽ ഉടുപ്പുകളും ജനറേറ്ററുകളും ആംബുലന്‍സുകളും മരുന്നുകളും ഉള്‍പ്പെടെ ഒത്തിരിയേറെ സഹായം വത്തിക്കാന്‍ നേരത്തെയും യുക്രൈനില്‍ എത്തിച്ചിരിന്നു. കഴിഞ്ഞ ഫെബ്രുവരി വരെയുള്ള കണക്കുകള്‍ പ്രകാരം യുക്രൈനില്‍ 10500 സാധാരണക്കാരാണ് യുദ്ധത്തിനിടെ കൊല്ലപ്പെട്ടത്. വിട്ടുവീഴ്ചയില്ലാത്ത റഷ്യന്‍ അധിനിവേശവും ആക്രമണവും രാജ്യത്തെ സാധാരണക്കാരെ ഭീതിയിലാഴ്ത്തിയിട്ട് രണ്ടു വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-06-24-17:35:04.jpg
Keywords: യുക്രൈ

23336
Category: 18
Sub Category:
Heading: കെയ്‌റോസ് ഗ്ലോബലിന് സിഎംഎ പുരസ്കാരങ്ങൾ
Content: കൊച്ചി: ജീസസ് യൂത്തിൻ്റെ പ്രസിദ്ധീകരണമായ കെയ്‌റോസ് ഗ്ലോബലിന് കത്തോലിക്കാ മാധ്യമരംഗത്ത് അന്തർദേശീയതലത്തിലുള്ള മികവിനുള്ള സിഎംഎ പുരസ്കാരങ്ങൾ ലഭിച്ചു. പ്രെയർ ആൻഡ് സ്‌പിരിച്വാലിറ്റി മാഗസിൻ വിഭാഗത്തിൽ ബെസ്റ്റ് ഫീച്ചർ ആർട്ടിക്കിൾ വിഭാഗത്തിൽ കെയ്‌റോസ് ഗ്ലോബലിലെ ഫീച്ചറുകൾ ഒന്നാമതെത്തി. ബെസ്റ്റ് ലേ ഔട്ട് ഓഫ് ആൻ ആർട്ടിക്കിൾ, ബെസ്റ്റ് എക്‌സ്‌പ്ലനേഷൻ ഓഫ് മാരേജ് വിഭാഗങ്ങളിലും കെയ്റോസിനു പുരസ്കാരമുണ്ട്. മാഗസിൻ ഓഫ് ദി ഇയർ, മിഷൻ മാഗസിനുകൾ വിഭാഗങ്ങളിൽ കെയ്റോസ് ഗ്ലോബൽ പ്രത്യേക ജൂറി പരാമർശം നേടി. അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ നടന്ന കാത്തലിക് മീഡിയ കോൺഫറൻസിലാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.
Image: /content_image/India/India-2024-06-25-11:13:44.jpg
Keywords: കെയ്‌റോസ്

23337
Category: 18
Sub Category:
Heading: കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പുരസ്‌കാര സമർപ്പണം
Content: കോട്ടയം: കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നൽകപ്പെടുന്ന 18-ാമത് ജോൺപോൾ പാപ്പ പുരസ്‌കാര സമർപ്പണവും അനുസ്മരണസമ്മേളനവും മാമ്മൻ മാപ്പിള ഹാളിൽ നടന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കതോലിക്ക ബാവാ അധ്യക്ഷത വഹിച്ചു. മതങ്ങളും സഭകളും തമ്മിൽ സാഹോദര്യം പുലർത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കാതോലിക്ക ബാവ പറഞ്ഞു. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, പുതുക്കാട് പ്രജ്യോതി നികേതൻ കോളജ് സ്ഥാപക ഡയറക്ടർ റവ.ഡോ. ഹർഷജൻ പഴയാറ്റിൽ, കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ സർജിക്കൽ ഓങ്കോളജിയിലെ സീനിയർ കൺസൾട്ടന്‍റ് ഡോ. ജോജോ വി. ജോസഫ്, കോട്ടയം പൂവന്തുരുത്ത് തിരുഹൃദയ കോളജ് ഓഫ് നഴ്‌സിംഗ് പ്രിൻസിപ്പൽ സിസ്റ്റർ ആലിസ് മണിയങ്ങാട്ട്, കാരിത്താസ് ആശുപത്രിയിലെ സീനിയർ ഇന്‍റര്‍നാഷ്ണല്‍ കാർഡിയോളജിസ്റ്റ് ഡോ. ദീപക് ഡേവിഡ്‌സൺ എന്നിവർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. നിർമിതബുദ്ധി ഉപയോഗിക്കുമ്പോൾ മനുഷ്യസമൂഹത്തിനുണ്ടാകുന്ന ദോഷങ്ങൾ പരിഹരിക്കാൻ ശ്രദ്ധ വേണമെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മറുപടി പ്രസംഗത്തിൽ പറഞ്ഞു. ജോൺ പോൾ പാപ്പയുടെ പേരിലുള്ള പുരസ്‌കാരം സ്വീകരിക്കുന്നത് ജീവിതത്തിലെ നിർണായക നിമിഷമെന്നു പറഞ്ഞ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള കേരളത്തിൽ എല്ലാ കാര്യത്തിലും വിദ്വേഷത്തിനൻ്റെ വിളവെടുപ്പാണ് നടക്കുന്നതെന്നും വൈകാരികത ആളിക്കത്തിക്കാതെ മാനവികതയ്ക്ക് മുൻതൂക്കം നൽകണമെന്നും മറുപടി പ്രസംഗത്തിൽ പറഞ്ഞു. കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യ ഡയറക്ടർ റവ. ഡോ. മാണി പുതിയിടം, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡൻ്റ് പി.പി. ജോസഫ്, എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ, കോട്ടയം മുനിസിപ്പൽ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2024-06-25-12:00:04.jpg
Keywords: പുരസ്‌കാ