category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading കൊടിയ ചൂടിനെ അവഗണിച്ച് റോമിലെ തെരുവ് വീഥിയില്‍ പ്രോലൈഫ് പ്രവര്‍ത്തകരുടെ റാലി
Contentറോം: കൊടിയ ചൂടിനെ അവഗണിച്ച് റോമിലെ തെരുവ് വീഥിയില്‍ പ്രോലൈഫ് പ്രവര്‍ത്തകരുടെ റാലിയില്‍ അനേകരുടെ പങ്കാളിത്തം. ജൂൺ 22ന് ഉച്ചകഴിഞ്ഞ് റോമിൽ നടന്ന ദേശീയ മാര്‍ച്ച് ഫോര്‍ ലൈഫ് പ്രകടനത്തിൽ പങ്കെടുക്കാൻ ഇറ്റലിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകൾ വേനൽക്കാലത്തെ ചൂടിനെ അവഗണിച്ച് എത്തിയിരിന്നു. "ജീവന്‍ തിരഞ്ഞെടുക്കാം" എന്നതായിരുന്നു വാർഷിക ഘോഷയാത്രയുടെ മുദ്രാവാക്യം. ഉച്ചയ്ക്ക് 2 മണിക്ക് റോമിലെ പിയാസ ഡെല്ല റിപ്പബ്ലിക്കയിൽ, നഗരത്തിലെ പ്രധാന ടെർമിനി റെയിൽവേ സ്റ്റേഷന് സമീപമാണ് റാലി ആരംഭിച്ചത്.പുരാതന ഇംപീരിയൽ ഫോറത്തിൻ്റെ പ്രദേശത്ത് എത്തുന്നതിന് മുമ്പ് നാസിയോണലെ വഴി നടന്ന റാലിയ്ക്കിടെ പ്രസംഗങ്ങളും സംഗീത പ്രകടനങ്ങളും നടന്നു. മനുഷ്യ ജീവന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലായെന്ന് മാർച്ചിന് മുന്നോടിയായി സംഘാടകർക്ക് അയച്ച സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ മനുഷ്യജീവൻ്റെ സംരക്ഷണത്തിനു പ്രതിബദ്ധതയ്ക്കും പൊതു സാക്ഷ്യത്തിനും ഭാഗഭാക്കാകുന്നവരോട് പാപ്പ നന്ദി പറഞ്ഞു. എല്ലാ പ്രതികൂല സാഹചര്യങ്ങളിലും ധൈര്യത്തോടെ മുന്നോട്ട് പോകാൻ പാപ്പ ആഹ്വാനം ചെയ്തു. സ്ത്രീകളും കുട്ടികളും റാലിയുടെ ഭാഗമായിരിന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-06-24 14:51:00
Keywordsറാലി
Created Date2024-06-24 14:52:18