Contents

Displaying 22881-22890 of 24979 results.
Content: 23308
Category: 1
Sub Category:
Heading: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പങ്കാളിയും മക്കളും ഫാത്തിമ തീര്‍ത്ഥാടന കേന്ദ്രത്തില്‍
Content: ഫാത്തിമ: ലോക പ്രശസ്ത ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പങ്കാളിയും മോഡലുമായ ജോർജിന റോഡ്രിഗസ് കുട്ടികളോടൊപ്പം ഫാത്തിമ തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിച്ചു. ദൈവമാതാവിന്റെ പ്രത്യക്ഷീകരണം നടന്ന പോർച്ചുഗലിലെ ഫാത്തിമ തീര്‍ത്ഥാടന കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തിയ കാര്യം ജോർജിന തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഫോളോവേഴ്സിനെ അറിയിച്ചത്. താര ദമ്പതികളുടെ മക്കളായ ക്രിസ്റ്റ്യാനോ ജൂനിയർ, മറ്റിയോ, ഈവാ മരിയ, അലന മാർട്ടിന, ബെല്ല എസ്മെറാൾഡ തുടങ്ങിയവരും സംഘത്തില്‍ ഉണ്ടായിരിന്നു.

<svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg>

View this post on Instagram

A post shared by Georgina Rodríguez (@georginagio)

ജോർജിന റോഡ്രിഗസ് മക്കളോടൊപ്പം ഫാത്തിമ നാഥയുടെ തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിക്കുന്നതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. കുട്ടികൾക്കൊപ്പം മെഴുകുതിരികൾ കത്തിക്കുന്നതിന്റെയും പ്രാര്‍ത്ഥിക്കുന്നതിന്റെയും ഒരു വൈദികനില്‍ നിന്ന് ആശീര്‍വാദം സ്വീകരിക്കുന്നതും ചിത്രങ്ങളില്‍ ദൃശ്യമാണ്. ഒരു വലിയ കൂട്ടം തീർത്ഥാടകരോടൊപ്പം അവർ പ്രത്യക്ഷീകരണ ചാപ്പലിൽ പ്രാർത്ഥിക്കുന്നതും വ്യക്തമാണ്. ജോർജിന ഫാത്തിമയില്‍ തീര്‍ത്ഥാടനം നടത്തുന്നത് ഇതാദ്യമായിട്ടില്ല. 2022-ല്‍ ഇവരുടെ ഇരട്ട മക്കളില്‍ ഒരാള്‍ മരിച്ചപ്പോള്‍ ജോർജിന പ്രാര്‍ത്ഥനയുമായി തീര്‍ത്ഥാടനം നടത്തിയിരിന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-06-18-12:18:49.jpg
Keywords: താര, ഫാത്തിമ
Content: 23309
Category: 10
Sub Category:
Heading: തന്റെ ജീവിത വിജയത്തിന് പിന്നിലെ കാരണം ക്രൈസ്തവ വിശ്വാസം: ഹോളിവുഡ് നടൻ മാർക്ക് വാല്‍ബെർഗ്
Content: കാലിഫോർണിയ: തന്റെ ജീവിത വിജയത്തിന് പിന്നിലെ കാരണം തന്റെ ക്രൈസ്തവ വിശ്വാസമാണെന്നു പ്രമുഖ ഹോളിവുഡ് നടൻ മാർക്ക് വാല്‍ബെർഗ്. കഴിഞ്ഞ ദിവസം ഫോക്സ് ന്യൂസ് ഡിജിറ്റലിനു അനുവദിച്ച അഭിമുഖത്തിലാണ് വാല്‍ബെർഗ് തന്റെ ക്രൈസ്തവ വിശ്വാസത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയത്. എന്റെ വിശ്വാസവും എൻ്റെ കുടുംബവും നല്ല ബാലൻസ് കണ്ടെത്തുന്നു. എന്നാൽ തൻ്റെ എല്ലാ വിജയത്തിന് കാരണം ക്രൈസ്തവ വിശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലിഫോർണിയയിലെ ഹണ്ടിംഗ്ടൺ ബീച്ചിലെ തൻ്റെ മെക്സിക്കൻ റസ്റ്റോറൻ്റ് ഉദ്ഘാടന വേളയിലായിരിന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഓറഞ്ച് രൂപതയിലെ കത്തോലിക്കാ ബിഷപ്പ് കെവിൻ ഡബ്ല്യു വാനെയും റസ്റ്റോറന്‍റ് വെഞ്ചിരിക്കുവാന്‍ വാല്‍ബെർഗ് ക്ഷണിച്ചിരുന്നു. തൻ്റെ കത്തോലിക്കാ വിശ്വാസം എവിടെയും പരസ്യമായി പ്രഘോഷിക്കുന്നതില്‍ യാതൊരു മടിയുമില്ലാത്ത താരമാണ് വാല്‍ബെർഗ്. തൻ്റെ മക്കളെ കുറിച്ച് പറയുമ്പോൾ, തൻ്റെ കത്തോലിക്കാ വിശ്വാസം അവരുടെമേൽ അടിച്ചേൽപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ വിശ്വാസത്തിൽ നടക്കുന്നതിലൂടെ അവർക്ക് മാതൃകയാക്കാൻ കഴിയുന്ന ഒരു മാതൃക പകരാന്‍ തനിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും താരം നേരത്തെ പറഞ്ഞിട്ടുണ്ട്. "ഞാൻ വിശ്വാസം എന്റെ കുട്ടികളിൽ നിർബന്ധിക്കാറില്ല. പക്ഷേ, എനിക്കു പ്രാർത്ഥനയില്ലാതെ ദിവസം ആരംഭിക്കാനാവില്ലെന്നും ദൈവവചന വായനയോ അനുദിന വിശുദ്ധ കുർബാനയോ കൂടാതെ ദിവസം ആരംഭിക്കാൻ കഴിയില്ലെന്ന് അവര്‍ക്ക് അറിയാമെന്നും" താരം അടുത്ത കാലത്ത് പറഞ്ഞിട്ടുണ്ട്. നെറ്റിയില്‍ കുരിശടയാളം വരച്ചു വിഭൂതിതിരുനാള്‍ ആശംസിക്കുന്ന പതിവ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വാല്‍ബെര്‍ഗ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുണ്ട്. ‘ട്രാന്‍സ്ഫോര്‍മേഴ്സ് ലാസ്റ്റ് നൈറ്റ്’ എന്ന സയന്റിഫിക് ഫിക്ഷന്‍ ത്രീഡി ചിത്രത്തിന്റെ ഷൂട്ടിംഗ് മദ്ധ്യേ ഷൂട്ടിംഗ് നിര്‍ത്തി ദിവ്യബലിയില്‍ പങ്കെടുക്കാന്‍ പോയതും, നോമ്പുകാലത്ത് സോഷ്യല്‍ മീഡിയയില്‍ നിന്നു വിട്ടുനില്‍ക്കാനുള്ള ആഹ്വാനം നല്‍കിക്കൊണ്ട് സന്ദേശം പങ്കുവെച്ചതും അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ മഹനീയ സാക്ഷ്യങ്ങളാണ്. താരത്തിന്റെ ഭാര്യയും സുപ്രസിദ്ധ മോഡലുമായ റിയ ദര്‍ഹാം 2009­-ലാണ് കത്തോലിക്ക വിശ്വാസം സ്വീകരിച്ചത്.
Image: /content_image/News/News-2024-06-18-14:50:18.jpg
Keywords: വാല്‍ബെ
Content: 23310
Category: 1
Sub Category:
Heading: മാര്‍പാപ്പയുടെ അധ്യക്ഷതയില്‍ C9 കർദ്ദിനാൾ സംഘത്തിന്റെ യോഗം ആരംഭിച്ചു
Content: വത്തിക്കാന്‍ സിറ്റി: സാർവത്രിക സഭയുടെ ഭരണത്തിൽ മാര്‍പാപ്പയെ സഹായിക്കുന്നതിനും റോമൻ കൂരിയായുടെ പുനരവലോകനത്തിനുമായി ഫ്രാന്‍സിസ് പാപ്പ പ്രത്യേകം രൂപം നല്‍കിയ C9 കർദ്ദിനാൾ സംഘത്തിന്റെ യോഗം ഇന്നലെ ജൂൺ പതിനേഴാം തീയതി, തിങ്കളാഴ്ച്ച വത്തിക്കാനിൽ ആരംഭിച്ചു. ഈ വര്‍ഷം ചേരുന്ന മൂന്നാമത്തെ സമ്മേളനമാണിത്. റോമൻ കൂരിയയുടെ നവീകരണ പദ്ധതിയിലും, സഭയുടെ ഭരണ സംവിധാനങ്ങളിലും, പാപ്പായെ സഹായിക്കുന്നതിനു വേണ്ടിയാണ് 9 കർദിനാളമാരുടെ ഉപദേശകസംഘത്തിനു ഫ്രാൻസിസ് പാപ്പാ രൂപം നൽകിയത്. ബോംബെ അതിരൂപതാദ്ധ്യക്ഷൻ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് ഈ ഉപദേശകസമിതിയിൽ അംഗമാണ്. കഴിഞ്ഞ സമ്മേളനം ഏപ്രിൽ മാസമാണ് ചേർന്നത്. ഏപ്രിലില്‍ നടന്ന ചർച്ചകളിൽ, യുക്രൈനിലേയും വിശുദ്ധ നാട്ടിലെയും യുദ്ധസാഹചര്യങ്ങൾ, രൂപതാ ഭരണസംവിധാനങ്ങളിൽ നടപ്പിലാക്കേണ്ട പരിഷ്‌കാരങ്ങൾ, സഭയിൽ സ്ത്രീകളുടെ പങ്ക് എന്നീ വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യപ്പെട്ടത്.വത്തിക്കാൻ സംസ്ഥാന സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ, വത്തിക്കാൻ നഗരത്തിനും ഭരണകാര്യാലയത്തിനും വേണ്ടിയുള്ള പൊന്തിഫിക്കൽ സമിതിയുടെ അധ്യക്ഷൻ കർദ്ദിനാൾ ഫെർണാണ്ടൊ അൽസാഗ, കോംഗോയിലെ കിൻഷാസ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ അമ്പോംഗൊ ബെസുംഗൂ, അമേരിക്കൻ ഐക്യനാടുകളിലെ ബോസ്റ്റൺ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഷോൻ പാട്രിക് ഒ മാല്ലീ ഉള്‍പ്പെടെയുള്ള അംഗങ്ങളാണ് സംഘത്തിലുള്ളത്. കർദിനാൾ സംഘത്തിന്റെ ആദ്യയോഗം 2013 ഒക്ടോബർ 1നാണ് നടന്നത്.
Image: /content_image/News/News-2024-06-18-17:53:13.jpg
Keywords: ഉപദേശക
Content: 23311
Category: 1
Sub Category:
Heading: വിശുദ്ധ നാട്ടില്‍ സന്ദര്‍ശനവുമായി പാപ്പയുടെ സമാധാന ദൂതനായ കർദ്ദിനാൾ മത്തേയോ സൂപ്പി
Content: ഗാസ: ഇറ്റാലിയൻ മെത്രാൻ സമിതിയുടെ പ്രസിഡന്റും ബൊളോഗ്ന അതിരൂപതാധ്യക്ഷനും ഫ്രാന്‍സിസ് പാപ്പയുടെ സമാധാനദൂതനുമായ കർദ്ദിനാൾ മത്തേയോ സൂപ്പി വിശുദ്ധ നാട്ടിലെ യുദ്ധ ഭൂമിയിൽ. യുദ്ധത്താൽ യാതന അനുഭവിക്കുന്ന വിശുദ്ധ നാട്ടിലെ വിശ്വാസികളെ സന്ദർശിച്ചു അവരുമായി സംഭാഷണത്തില്‍ ഏര്‍പ്പെട്ട കർദ്ദിനാൾ സൂപ്പി ബെത്‌ലഹേമിലെ കാരിത്താസ് സംഘടനയുടെ ശിശുക്കൾക്കു വേണ്ടിയുള്ള ആശുപത്രിയിലും സന്ദർശനം നടത്തി. യുദ്ധത്തിൽ മുറിവേൽക്കുന്ന നിരവധികുട്ടികളുടെ ചികിത്സയ്ക്ക് ഏറെ സഹായം നൽകുന്ന സ്ഥാപനമാണിത്. രോഗികളെയും അവരുടെ മാതാപിതാക്കളെയും സന്ദർശിച്ച കർദ്ദിനാൾ, സമർപ്പിതരായ ആശുപത്രി ജീവനക്കാർക്ക് നന്ദിയർപ്പിച്ചു. കുട്ടികൾക്ക് സാധ്യമായ ഒരു ഭാവി സൃഷ്ടിക്കാൻ കൂട്ടായ പരിശ്രമം വേണമെന്നു കർദ്ദിനാൾ സുപ്പി ഊന്നിപ്പറഞ്ഞു. ഈ വേദനകൾ മനസ്സിലാക്കാനും അവയെ ഏകീകൃത സ്നേഹത്തോടെ ഉൾക്കൊള്ളുവാനും ഈ സന്ദർശനം സഹായിച്ചുവെന്നും പറഞ്ഞ കർദ്ദിനാൾ സമാധാനം പുനഃസ്ഥാപിക്കുന്നതിനു പ്രാർത്ഥനയും മറ്റ് സഹായങ്ങളും വാഗ്ദാനം ചെയ്തു. തുടർച്ചയായി നടക്കുന്ന അക്രമങ്ങൾക്കിടയിൽ, കുട്ടികൾ അനുഭവിക്കുന്ന അസ്വീകാര്യമായ യാതനകളുടെ വെളിച്ചത്തിൽ, ഗാസയിൽ വെടിനിർത്തലിൻ്റെ അടിയന്തര ആവശ്യകത കർദ്ദിനാൾ എടുത്തുപറഞ്ഞു. 18 വയസ്സിന് താഴെയുള്ള 410,000-ത്തിലധികം കുട്ടികളാണ് ഗാസയിൽ വെല്ലുവിളികൾ നിറഞ്ഞ അവസ്ഥയ്ക്കു ഇരകളായി മാറുന്നത്. കർദ്ദിനാളിനോടൊപ്പം ബൊളോഗ്ന അതിരൂപതയിൽനിന്നുള്ള 160 തീർത്ഥാടകരും, സ്ഥലങ്ങൾ സന്ദർശിച്ച് വിശ്വാസികളോടുള്ള അടുപ്പം പ്രഖ്യാപിച്ചു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-06-19-08:20:37.jpg
Keywords: വിശുദ്ധ നാട, ഗാസ
Content: 23312
Category: 18
Sub Category:
Heading: മദ്യാസക്തിയെന്ന ബലഹീനതയെ വരുമാനം കൂട്ടാൻ സർക്കാര്‍ കാരണമാക്കരുത്: കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ
Content: കൊച്ചി: മദ്യനയ രൂപീകരണത്തിൽ ജനവിരുദ്ധമായ നിലപാടുകൾ സർക്കാർ സ്വീകരിക്കരുതെന്ന് കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ ചെയർമാൻ ബിഷപ്പ് യൂഹാനോൻ മാർ തെയോഡോഷ്യസ്. കെസിബിസി മദ്യവിരുദ്ധ സമിതി നേതൃയോഗം പാലാരിവട്ടം പിഒസിയിൽ ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മദ്യപരുടെ മദ്യാസക്തിയെന്ന ബലഹീനതയെ വരുമാനം കൂട്ടാൻ സർക്കാരും മദ്യക്കച്ചവടക്കാരും ചൂഷണം ചെയ്യരുത്. സംസ്ഥാനത്തെ മദ്യ ഉപയോഗത്തിന്റെ കോടിക്കണക്കിന് രൂപയുടെ തോത് വെളിപ്പെടുത്തുന്നവർ മദ്യാസക്തി മൂലം തകർന്ന കുടുംബങ്ങളുടെയും വ്യക്തികളുടെയും യഥാർഥ കണക്കുകൾ കൂടി പുറത്തുവിടണം. മദ്യനയം ജനദ്രോഹപരമായാൽ എതിർക്കുമെന്നും നേതൃയോഗം മുന്നറിയിപ്പു നൽകി. സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള അർധവാർഷിക പദ്ധതി അവതരിപ്പിച്ചു. കമ്മീഷൻ സെക്രട്ടറി ഫാ. ജോൺ അരീക്കൽ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ വി.ഡി. രാജു, ആൻ്റണി ജേക്കബ് ചാവറ, സി.എക്‌സ്‌. ബോണി, അന്തോണിക്കുട്ടി ചെതലൻ, സിബി ഡാനിയേൽ, ടി.എസ്. ഏബ്രഹാം, എ.ജെ.ഡിക്രൂസ്, മേരി ദീപ്‌തി, റോയി മുരിക്കോലിൽ എന്നിവർ പ്രസംഗിച്ചു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/India/India-2024-06-19-09:53:56.jpg
Keywords: കെസിബിസി
Content: 23313
Category: 1
Sub Category:
Heading: പ്രഥമ ദേശീയ മിഷ്ണറി കോൺഗ്രസിന്റെ നൂറാം വാർഷികം ആഘോഷിക്കാന്‍ കൊളംബിയ
Content: ബൊഗോട്ട: കൊളംബിയന്‍ സഭ പ്രഥമ ദേശീയ മിഷ്ണറി കോൺഗ്രസിന്റെ നൂറാം വാർഷികം ആഘോഷിക്കുവാന്‍ ഒരുങ്ങുന്നു. ജൂലൈ 7നു നടക്കുന്ന ആഘോഷങ്ങളില്‍ നവ സുവിശേഷവത്കരണ വിഭാഗത്തിന്റെ പ്രീഫെക്റ്റായ കർദ്ദിനാൾ ലൂയിസ് അൻ്റോണിയോ ടാഗ്ലെ പങ്കെടുക്കും. പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളും ദേശീയ മെത്രാന്‍ സമിതിയും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാജ്യമെമ്പാടു നിന്നുമെത്തുന്ന ബിഷപ്പുമാർ, വൈദികർ, സമർപ്പിതര്‍, സെമിനാരികൾ, അൽമായർ എന്നിവരുൾപ്പെടെ ആയിരത്തിയിരുന്നൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് സഭാനേതൃത്വം അറിയിച്ചു. 1924-ലെ പരിപാടിയുടെ സംഘാടനത്തെ പ്രോത്സാഹിപ്പിച്ച ആദ്യത്തെ കൊളംബിയൻ വിശുദ്ധ ലോറ മോണ്ടോയയുടെ തിരുശേഷിപ്പുകൾ പ്രത്യേകമാം വിധം പ്രതിഷ്ഠിക്കും. നാഷ്ണൽ മിഷ്ണറി കോൺഗ്രസിൽ അവതരണങ്ങൾ, ഗ്രൂപ്പ് വർക്ക് സെഷനുകൾ, മിഷ്ണറി സാക്ഷ്യങ്ങൾ, ദിവ്യകാരുണ്യ ആരാധന തുടങ്ങി വിവിധ പരിപാടികള്‍ നടക്കും. 1924 ഓഗസ്റ്റ് 15 മുതൽ 24 വരെയാണ് ആദ്യത്തെ ദേശീയ മിഷ്ണറി കോൺഗ്രസ് നടക്കുന്നത്. 2022-ലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ ആകെ ജനസംഖ്യയുടെ 73% കത്തോലിക്ക വിശ്വാസികളാണ്.
Image: /content_image/News/News-2024-06-19-10:46:56.jpg
Keywords: കൊളംബിയ
Content: 23314
Category: 14
Sub Category:
Heading: ദിവ്യകാരുണ്യത്തിന്റെ അത്ഭുത ശക്തിയെ കുറിച്ചുള്ള ഡോക്യുമെൻ്ററി ചലച്ചിത്രം ബോക്‌സ് ഓഫീസിൽ വന്‍ ഹിറ്റ്
Content: കാലിഫോര്‍ണിയ: ദിവ്യകാരുണ്യത്തെ ആസ്പദമാക്കി നിർമ്മിച്ച "ജീസസ് തേസ്റ്റ്സ്: ദ മിറക്കിൾ ഓഫ് ദ യൂക്കാരിസ്റ്റ്" എന്ന ചിത്രം ബോക്സ് ഓഫീസില്‍ വന്‍ വിജയവുമായി മുന്നോട്ട്. ഡോക്യുമെൻ്ററി ചലച്ചിത്രം ബോക്‌സ് ഓഫീസിൽ $2,141,273 നേടിയെന്നാണ് ഇതിനോടകം കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഈ മാസം ആദ്യം റിലീസ് ചെയ്ത മൂന്ന് ദിവസങ്ങളിലും സ്‌ക്രീൻ ശരാശരിയിൽ ഒന്നാം സ്ഥാനത്ത് എത്തി. ചിത്രത്തിൻ്റെ വിതരണക്കാരായ ഫാത്തം ഇവൻ്റ്സ് പറയുന്നതനുസരിച്ച്, 2024-ൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ഡോക്യുമെൻ്ററിയാണ് ഈ ചിത്രം. 2024-ൽ ഇതുവരെ പുറത്തിറങ്ങിയ എല്ലാ ഡോക്യുമെൻ്ററികളിലും ഇത് രണ്ടാം സ്ഥാനത്താണ്. ചിത്രത്തിന്റെ പ്രദര്‍ശനം ജൂണ്‍ 26 വരെ തുടരുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. പ്രശസ്തരായ ബൈബിൾ പണ്ഡിതർ ദിവ്യകാരുണ്യത്തെപ്പറ്റി പറയുന്ന ഭാഗങ്ങളും, ദിവ്യകാരുണ്യം ജീവിതത്തെ സ്പർശിച്ച ആളുകളുടെ അനുഭവങ്ങളും ഡോക്യുമെന്ററി രൂപത്തില്‍ നിര്‍മ്മിച്ച ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തെക്കുറിച്ചുള്ള എൻ്റെ ഏറ്റവും വലിയ പ്രതീക്ഷ യേശു ക്രിസ്തുവിനു വേണ്ടി ആത്മാക്കളെ നേടിയെടുക്കുകയാണെന്നു ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഡീക്കൻ സ്റ്റീവ് ഗ്രെഗ് പറഞ്ഞു. ലോക പ്രശസ്തരായ കത്തോലിക്ക ദൈവശാസ്ത്രജ്ഞരെയും, നേതാക്കളെയും ഉൾപ്പെടുത്തിക്കൊണ്ട് യേശുക്രിസ്തുവിന്റെ വിശുദ്ധ കുർബാനയിലെ സജീവ സാന്നിധ്യത്തെപ്പറ്റി ഒരു ചിത്രം നിർമ്മിക്കുകയെന്നതായിരിന്നു തങ്ങളുടെ ലക്ഷ്യമെന്ന്‍ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരിന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-06-19-13:04:08.jpg
Keywords: ഡോക്യു
Content: 23315
Category: 1
Sub Category:
Heading: പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ നേരിടുന്നത് കനത്ത ഭീഷണി: വെളിപ്പെടുത്തലുമായി മനുഷ്യാവകാശ സംഘടന
Content: ഫൈസലാബാദ്: പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ നേരിടുന്നത് സമാനതകളില്ലാത്ത വെല്ലുവിളികളാണെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് ഫോക്കസ് പാക്കിസ്ഥാൻ ( എച്ച്ആർഎഫ്ടി ) രംഗത്ത്. ക്രൈസ്തവര്‍ക്കു നേരെ സർഗോദയിൽ നടക്കുന്ന മതപീഡനത്തിൻ്റെ വിവിധ സംഭവങ്ങൾ അസ്വസ്ഥജനകമാണെന്നു ഇത് സംബന്ധിച്ചു സംഘടന പുറത്തിറക്കിയ വസ്തുതാന്വേഷണ റിപ്പോർട്ടില്‍ പറയുന്നു. പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെയും മനുഷ്യാവകാശ ശബ്ദമായി നിലകൊള്ളുന്ന സംഘടനയാണ് ഹ്യൂമന്‍ റൈറ്റ്സ് ഫോക്കസ് പാക്കിസ്ഥാൻ. മെയ് 25 ന് സർഗോദയിലെ മുജാഹിദ് കോളനിയിൽ നസീർ മസിഹ് എന്ന ക്രൈസ്തവ വിശ്വാസിയ്ക്കും മറ്റ് ക്രൈസ്തവര്‍ക്കും നേരെ മതനിന്ദ ആരോപിച്ചു നടന്ന ആക്രമണങ്ങള്‍ ക്രൈസ്തവരെ ഭീതിക്ക് ഇരയാക്കി മാറ്റിയിരിക്കുകയാണ്. അക്രമികളെ കുറ്റവിമുക്തരാക്കാന്‍ സഹായിക്കുന്ന നടപടികളാണ് പോലീസ് അധികൃതര്‍ കൈക്കൊണ്ടത്. സർഗോധ സംഭവത്തിൽ ഉൾപ്പെട്ട 52 അക്രമികൾക്ക് അറസ്റ്റിന് പിന്നാലെ അതിവേഗം ജാമ്യം അനുവദിച്ചതിൽ സംഘടന ഉത്കണ്ഠ രേഖപ്പെടുത്തി. 1997ലെ തീവ്രവാദ വിരുദ്ധ നിയമം (എടിഎ) പാക്കിസ്ഥാൻ പീനൽ കോഡ് (പിപിസി) എന്നിവ പ്രകാരം തിരിച്ചറിഞ്ഞ 44 പേർക്കെതിരെയും തിരിച്ചറിയപ്പെടാത്ത നാനൂറു പേർക്കെതിരെയും എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ടെങ്കിലും, പോലീസ് അന്വേഷണത്തിലും കോടതി നടപടികളിലും മന്ദഗതിയിലാണ് കാര്യങ്ങള്‍. ഇതിനിടെ ക്രൈസ്തവര്‍ക്ക് നേരെ ഭീഷണിയുമായി ഇസ്ലാമിസ്റ്റുകള്‍ ഇപ്പോഴും രംഗത്തുണ്ടെന്നതും വസ്തുതയാണ്. സംഭവത്തെത്തുടർന്ന് ഇസ്ലാമിക ഗ്രൂപ്പുകൾ പുറത്തുവിട്ട ഭീഷണി വീഡിയോകൾ ക്രൈസ്തവ സമൂഹത്തിൻ്റെ ആശങ്കകൾ വർദ്ധിപ്പിച്ചിരിക്കുകയാണെന്ന് സംഘടന റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി. 2023 ആഗസ്റ്റ് 16-ന് ജരൻവാലയിൽ ക്രൈസ്തവര്‍ക്ക് നേരെ നടന്ന ആക്രമണവും ഇപ്പോള്‍ നടന്ന സംഭവവും ഒരേ ലക്ഷ്യമുള്ളതാണെന്നും ന്യൂനപക്ഷങ്ങൾക്കെതിരായ ആൾക്കൂട്ട അക്രമവും സ്വത്ത് നശീകരണവും സമാനമായ സംഭവങ്ങൾ എടുത്തുകാണിക്കുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ക്രൈസ്തവ സമൂഹത്തിന് കൂടുതൽ സംരക്ഷണവും പിന്തുണയും നൽകണമെന്നും മതനിന്ദ ആരോപണങ്ങളുടെ ദുരുപയോഗം അവസാനിപ്പിക്കാനും എച്ച്ആർഎഫ്ടിയുടെ പ്രസിഡൻ്റ് നവീദ് വാൾട്ടർ ആഹ്വാനം ചെയ്തു. കുപ്രസിദ്ധമായ മതനിന്ദ നിയമവും തീവ്ര ഇസ്ലാമിസ്റ്റുകളുടെ ആക്രമണവും മൂലം നിലനില്‍പ്പിന് വേണ്ടി പോരാടുന്നവരാണ് പാക്ക് ക്രൈസ്തവര്‍.
Image: /content_image/News/News-2024-06-19-14:55:02.jpg
Keywords: പാക്കി
Content: 23316
Category: 1
Sub Category:
Heading: നൈജീരിയയിൽ വീണ്ടും വൈദികനെ തട്ടിക്കൊണ്ടുപോയി
Content: അബൂജ: നൈജീരിയയിലെ തെക്കൻ സംസ്ഥാനമായ അനമ്പ്രയില്‍ നിന്നു മറ്റൊരു കത്തോലിക്ക വൈദികനെ കൂടി തട്ടിക്കൊണ്ടുപോയി. തെക്കൻ സംസ്ഥാനമായ അനമ്പ്രയിലെ ഒറുമ്പ നോർത്ത് ലോക്കൽ ഗവൺമെൻ്റ് ഏരിയ പരിധിയില്‍പ്പെടുന്ന അജല്ലിയിലെ സെൻ്റ് മാത്യു ഇടവക വികാരിയായ ഫാ. ക്രിസ്റ്റ്യൻ ഇക്കെയാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. ജൂൺ 16ന് രാവിലെ നടന്ന അക്രമ സംഭവത്തില്‍ വൈദികനെ കൂടാതെ മറ്റൊരാളെ കൂടി തട്ടിക്കൊണ്ടുപോയിട്ടുണ്ട്. എക്വുലോബിയ രൂപത പ്രസ്താവനയിലൂടെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. അജല്ലിയിലെ സെൻ്റ് മാത്യൂസ് ഇടവകയുടെ പ്രാന്തപ്രദേശത്ത് വിശുദ്ധ കുർബാന കഴിഞ്ഞ് മടങ്ങുമ്പോൾ രാവിലെ 9.45 ഓടെ തട്ടിക്കൊണ്ടുപോയ ഫാ. ക്രിസ്റ്റ്യൻ ഇക്കയുടെയും മിസ്റ്റർ ഒഗ്ബോണിയ അനേക്കിൻ്റെയും മോചനത്തിനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്ന് രൂപതയുടെ ചാൻസലർ ഫാ. ലോറൻസ് നവാങ്ക്വോ പുറത്തിറക്കിയ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വൈദികനും മറ്റ് ചിലരും വിശുദ്ധ കുര്‍ബാന കഴിഞ്ഞു പള്ളിയില്‍ നിന്നു മടങ്ങുന്നതിനിടെ അമാഗു ജംഗ്ഷനിൽ എത്തിയപ്പോൾ, മൂന്നു വാഹനങ്ങളിൽ എത്തിയ ആയുധധാരികളായ സംഘം ഇവരെ കീഴ്പ്പെടുത്തുവാന്‍ ശ്രമിക്കുകയായിരിന്നു. സംഘത്തില്‍ ഉണ്ടായിരിന്ന രണ്ട് പേർ രക്ഷപ്പെട്ടപ്പോൾ, അക്രമികൾ വൈദികനെയും മറ്റൊരാളെയും തട്ടിക്കൊണ്ടുപോകുകയായിരിന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഇക്കഴിഞ്ഞ അഞ്ചു മാസത്തിനിടെ നൈജീരിയയില്‍ തട്ടിക്കൊണ്ടു പോകലിന് ഇരയായ ഏഴാമത്തെ കത്തോലിക്ക വൈദികനാണ് ഫാ. ക്രിസ്റ്റ്യൻ. മെയ് മാസത്തിൽ, രണ്ട് വൈദികരെയും ജൂൺ മാസത്തിൽ ഒരു വൈദികനെയും ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയിരിന്നു. ക്രൈസ്തവര്‍ കൊടിയ ഭീഷണി നേരിടുന്ന ആഫ്രിക്കന്‍ രാജ്യമാണ് നൈജീരിയ.
Image: /content_image/News/News-2024-06-19-16:48:03.jpg
Keywords: നൈജീരിയ
Content: 23317
Category: 18
Sub Category:
Heading: എയ്ഞ്ചലോസ് 2K24 മെഗാ ഓൺലൈൻ സംഗമം
Content: പാലാരിവട്ടം: ചെറുപുഷ്‌പ മിഷൻലീഗ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ഈ വർഷം ആദ്യകുർബാന സ്വീകരിച്ച കുട്ടികളുടെ മെഗാ ഓൺലൈൻ സംഗമം എയ്ഞ്ചലോസ് 2K24 മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു. ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാന പ്രസിഡൻ്റ് രഞ്ജിത്ത് മുതുപ്ലാക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടറും കെസിബിസി വൊക്കേഷൻ കമ്മീഷൻ സെക്രട്ടറിയുമായ ഫാ. ഷിജു ഐക്കരക്കാനയിൽ, ഫാ. ജിതിൻ വേലിക്കകത്ത്, സിസ്റ്റർ മേരി ജൂലിയ ഡിഎച്ച്‌ഐ, ജയ്‌സൺ പുളിച്ചുമാക്കൽ, തോമസ് അടുപ്പുകല്ലുങ്കൽ, ശരത് ബാവക്കാട്ട്, അജയ് ചാലിൽ, ടിന്റോ തൈപ്പറമ്പിൽ, ബാബു ചെട്ടിപ്പറമ്പിൽ, ജെസ്റ്റിൻ തോമസ്, സിൻ്റാ ഈഴത്തിവിളയിൽ, ബി ൻസി പൂവത്തുംകുടി, ആര്യ കൊച്ചുപുരയ്ക്കൽ തുടങ്ങിയ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങൾ ഓൺലൈൻ സംഗമത്തിന് നേതൃത്വം നൽകി.
Image: /content_image/India/India-2024-06-20-09:50:46.jpg
Keywords: ഓൺലൈൻ