Contents

Displaying 22831-22840 of 24979 results.
Content: 23256
Category: 1
Sub Category:
Heading: ജാർഖണ്ഡില്‍ നടന്ന വാഹനാപകടത്തില്‍ സഹോദരങ്ങളായ വൈദികനും കന്യാസ്ത്രീയും മരിച്ചു
Content: ഗുംല: ജാർഖണ്ഡിലെ ഗുംല ജില്ലയിലെ സദർ പോലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ വാഹനാപകടത്തിൽ സഹോദരങ്ങളായ വൈദികനും കന്യാസ്ത്രീയും ഉള്‍പ്പെടെ മൂന്ന് പേർ മരിച്ചു. ഫാ. തിയോഡോർ കുജൂര്‍ (58), സിസ്റ്റർ നിർമല കുജൂര്‍ (45) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ ഖോര ഗ്രാമത്തിന് സമീപം ഇവര്‍ സഞ്ചരിച്ച കാറും ബസും നേർക്കുനേർ കൂട്ടിയിടിക്കുകയായിരിന്നു. അപകടത്തില്‍ ഇവരുടെ ബന്ധുവായ പെൺകുട്ടിക്ക് പരിക്കേറ്റു. നാട്ടുകാരുടെ സഹായത്തോടെ എല്ലാവരെയും പുറത്തെടുത്ത് ഗുംലയിലെ സദർ ഹോസ്പിറ്റലിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റാഞ്ചിയിൽ നിന്ന് തങ്ങളുടെ രൂപതയിലേക്ക് കാറിൽ മടങ്ങുകയായിരുന്നു ഇവര്‍. ഗുംല ടൗണിൽ നിന്ന് എട്ട് കിലോമീറ്റർ അകലെ ഖോരെ ഗ്രാമത്തിന് സമീപം അമിതവേഗതയിൽ വന്ന പാസഞ്ചർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിൽ യാത്ര ചെയ്തിരുന്ന ജോസഫിൻ മിഞ്ച് (6 വയസ്സ്) എന്ന പെൺകുട്ടിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ സദർ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇതിനിടെ ബസ് പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഡ്രൈവർ ഓടി രക്ഷപ്പെട്ടു.
Image: /content_image/India/India-2024-06-04-19:56:28.jpg
Keywords: ജാര്‍ഖ, വൈദിക
Content: 23257
Category: 18
Sub Category:
Heading: വർഗീയതയ്ക്കും അഴിമതിയ്ക്കും എതിരായ സന്ദേശമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ
Content: കൊച്ചി: രാഷ്ട്രീയ ഭൂരിപക്ഷവും വർഗീയ ഭൂരിപക്ഷവും തമ്മിലുള്ള മത്സരത്തിൽ കേവലം എണ്ണത്തിൻ്റെ കണക്കിനപ്പുറം വർഗീയതയെ ഇന്ത്യ ചെറുത്തുതോൽപ്പിക്കുമെന്നു തെളിയിക്കുന്നതാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ. രാഷ്ട്രീയ ഭൂരിപക്ഷം എന്നത് ആശയങ്ങളുടെ അടിസ്ഥാനത്തിൽ മാറ്റം വരുന്ന ഭൂരിപക്ഷമാണ്. എന്നാൽ, അതിനെ വർഗീയ ഭൂരിപക്ഷം എന്ന ധ്രുവീകരണ ആശയം ഉയർത്തി തകർക്കാൻ ആരു ശ്രമിച്ചാലും അത് ഇന്ത്യയിൽ അപ്പാടെ വിലപ്പോകില്ല എന്നതാണു തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്നും കെഎൽസിഎ ഭാരവാഹികൾ പറഞ്ഞു. അഴിമതിയും ഏകാധിപത്യ പ്രവണതകളും പ്രതിഷേധങ്ങളെ വകവയ്ക്കാത്ത നിലപാടുകളും ജനം എതിർക്കുന്നതിൻ്റെ തെളിവുകൂടിയാണ് ഈ തെര ഞ്ഞെടുപ്പു ഫലമെന്നും കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സം സ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി എന്നിവർ പറഞ്ഞു.
Image: /content_image/India/India-2024-06-05-10:29:38.jpg
Keywords: ലാറ്റിൻ
Content: 23258
Category: 1
Sub Category:
Heading: പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പയെ ക്ഷണിച്ച് ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെത്തിയ പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി, ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. ജൂൺ 3 തിങ്കളാഴ്ചയായിരിന്നു കൂടിക്കാഴ്ച. പാക്കിസ്ഥാനില്‍ മതനിന്ദ ആരോപിച്ച് ക്രൈസ്തവ വിശ്വാസിയെ ജനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം ആഗോള തലത്തില്‍ ചര്‍ച്ചയായിരിക്കെയാണ് കൂടിക്കാഴ്ച നടന്നതെന്നത് ശ്രദ്ധേയമാണ്. സമാധാനം, സാഹോദര്യം, മതസൗഹാർദം, സംവാദം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തെന്ന്‍ പാകിസ്ഥാൻ സർക്കാരിൻ്റെ പ്രസ് ഇൻഫർമേഷൻ ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞത് അഭിമാനകരമാണെന്നും പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ പ്രതിനിധീകരിച്ച് പാക്കിസ്ഥാൻ സന്ദർശിക്കാൻ ഫ്രാന്‍സിസ് പാപ്പയെ ക്ഷണിച്ചുവെന്നും മന്ത്രി നഖ്വി ഇന്നലെ ജൂൺ 4ന് തൻ്റെ എക്‌സ് അക്കൗണ്ടിൽ കുറിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിൽ മതനിന്ദ ആരോപിച്ച് കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ ജരൻവാല നഗരത്തിൽ അക്രമികള്‍ നശിപ്പിച്ച നൂറുകണക്കിന് വീടുകളും പള്ളികളും അറ്റകുറ്റപ്പണികൾക്കും പുനർനിർമ്മാണത്തിനും സഹായം ലഭ്യമാക്കിക്കൊണ്ട് പാക്കിസ്ഥാൻ നടത്തിയ ശ്രമങ്ങളെ മാർപാപ്പ അഭിനന്ദിച്ചെന്ന് കാത്തലിക് ന്യൂസ് ഏജന്‍സിയുടെ സ്പാനിഷ് വിഭാഗം റിപ്പോര്‍ട്ട് ചെയ്യുന്നു. പാക്കിസ്ഥാന് കൈമാറാൻ താന്‍ ആഗ്രഹിക്കുന്ന സന്ദേശം സമാധാനത്തിൻ്റെ സന്ദേശമാണെന്നും ഉടൻ തന്നെ രാജ്യം സന്ദർശിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും പാപ്പ പറഞ്ഞു. കൂടിക്കാഴ്ചയ്ക്കു ഒടുവില്‍ സമ്മാനങ്ങൾ കൈമാറുന്ന വേളയിൽ, ഒരു മുന്തിരിവള്ളിക്കൊമ്പിൽ ഇരിക്കുന്ന ഒരു പ്രാവിനെ കാണിക്കുന്ന "സമാധാനത്തിൻ്റെ സന്ദേശവാഹകരാകുക" എന്ന ലിഖിതത്തോടുകൂടിയ വെങ്കല സൃഷ്ടിയും പേപ്പല്‍ ലേഖനങ്ങളും മന്ത്രിക്ക് പാപ്പ സമ്മാനിച്ചു. "പാക്കിസ്ഥാനിലെ പള്ളികൾ" എന്ന പുസ്തകത്തിന്റെ വാല്യമാണ് പാപ്പ മന്ത്രിയ്ക്കു സമ്മാനിച്ചത്. മെയ് 25ന് പാകിസ്ഥാനിലെ മുജാഹിദ് കോളനിയിൽ മതനിന്ദ ആരോപിച്ച് ഇസ്ലാം മതസ്ഥര്‍ ക്രൂരമായ ആക്രമണം നടത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിന്ന ക്രൈസ്തവ വിശ്വാസി നസീർ മസിഹ് ആശുപത്രിയില്‍ മരിച്ച അതേ ദിവസമാണ് സന്ദർശനം നടന്നതെന്നത് ശ്രദ്ധേയമാണ്. പാക്കിസ്ഥാനിൽ, ജനസംഖ്യയുടെ 96 ശതമാനത്തിലധികം ഇസ്ലാം മതസ്ഥരാണ്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 1.3% മാത്രമാണ് ക്രൈസ്തവര്‍. ക്രൂരമായ മതപീഡനത്തിനാണ് രാജ്യത്തെ ക്രൈസ്തവര്‍ വിധേയരാകുന്നത്. ▛ {{ ദൈവവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-06-05-12:18:33.jpg
Keywords: പാക്കി
Content: 23259
Category: 9
Sub Category:
Heading: യുകെയിൽ വിൻസൻഷ്യൻ ധ്യാന ശുശ്രുഷകൾ പത്താം വാർഷീക നിറവിൽ; ബൈബിൾ കൺവെൻഷനും, രോഗശാന്തി ശുശ്രുഷയും ജൂൺ 28-30 വരെ സ്ലോവിൽ
Content: ലണ്ടൻ: ആഗോളതലത്തിൽ ആയിരങ്ങളെ വിശ്വാസത്തിലേക്ക് നയിക്കുകയും, ബൈബിൾ കൺവെൻഷൻ-രോഗശാന്തി- ആന്തരിക സൗഖ്യ- പരിശുദ്ധാത്മ അഭിഷേക ശുശ്രുഷകളിലൂടെ സൗഖ്യവും ശാന്തിയും, വിശ്വാസവും പകർന്നു നൽകുന്ന വിൻസൻഷ്യൽ ധ്യാന കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ യുകെയിൽ തിരുവചന ശുശ്രുഷകൾ ആരംഭിച്ചിട്ട് പത്തു വർഷങ്ങൾ പൂർത്തിയാവുന്നു. പത്താം വാർഷീകത്തിന്റെ നിറവിൽ യുകെ ഡിവൈൻ സെന്ററിന്റെ നേതൃത്വത്തിൽ വിവിധ ഭാഷകളിലായി ബൈബിൾ കൺവെൻഷനും, രോഗശാന്തി ശുശ്രുഷയും സ്ലോവിൽ വെച്ച് ജൂൺ 28,29,30 തീയതികളിലായി നടത്തുന്നതാണ്. വിൻസൻഷ്യൻ ഡിവൈൻ റിട്രീറ്റ് സെന്ററുകളുടെ ഡയറക്ടർമാരായ ജോർജ്ജ് പനക്കലച്ചനും, അഗസ്റ്റിൻ വല്ലൂരാനച്ചനും, റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടർ ജോസഫ് എടാട്ട് അച്ചനും, പ്രമുഖ ധ്യാന ഗുരുവായ പള്ളിച്ചൻകുടിയിൽ പോളച്ചനും സംയുക്തമായിട്ടാവും ബൈബിൾ കൺവെൻഷനും, രോഗശാന്തി ശുശ്രുഷയും നയിക്കുക. ജൂൺ 28 നു കൊങ്കിണിയിലും, 29 നു ഇംഗ്ലീഷിലും, സമാപന ദിനമായ 30 നു മലയാളത്തിലുമാവും രോഗശാന്തി ശുശ്രുഷകൾ നടത്തപ്പെടുന്നത്. 'ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല.നിങ്ങളുടെ അടുത്തേക്ക് വരും' (യോഹന്നാൻ 14 :18). അനുരഞ്ജനത്തിന്റെയും, പ്രാർത്ഥനകളുടെയും വിശ്വാസ അന്തരീക്ഷത്തിൽ, തിരുവചനങ്ങളിലൂന്നിയുള്ള ധ്യാനവിചിന്തനങ്ങളിലൂടെ, സൗഖ്യദാതാവായ യേശുവിന്റെ സമക്ഷം ആയിരിക്കുവാനും, ദൈവിക ഇടപെടലിലൂടെ, അവിടുത്തെ സാന്നിധ്യവും ശക്തിയും ഉത്തേജിപ്പിച്ച്‌ അനുഗ്രഹങ്ങളും കൃപകളും രോഗശാന്തികളും പ്രാപിക്കുവാനുതകുന്ന അനുഗ്രഹവേദിയാവും സ്ലോവിൽ ഒരുങ്ങുക. പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് 2014 മാർച്ച് 16-നാണ് സതക്ക് രൂപതയുടെ ആർച്ച് ബിഷപ്പ് മാർ പീറ്റർ സ്മിത്ത്, റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെൻ്റർ ഉദ്ഘാടനം ചെയ്യുന്നത്. അതിനു മുമ്പ് സെൻ്റ് അഗസ്റ്റിൻസ് ആശ്രമമായിരുന്നിടത്താണ് വിൻസെൻഷ്യൻ സഭ ഡിവൈൻ സെന്റർ ആരംഭിക്കുന്നത്. 'ബ്രിട്ടനിലെ ജനങ്ങളിൽ ഒരു പുതിയ ആത്മീയ തരംഗം കൊണ്ടുവരുമെന്ന തൻ്റെ തീക്ഷ്ണമായ പ്രത്യാശ' ഉദ്ഘാടന വേളയിൽ ആർച്ച് ബിഷപ്പ് പ്രതീക്ഷ പങ്കു വെച്ചിരുന്നു.'യുകെ യിലെ ക്രൈസ്തവ സഭയുടെ പിറവിയെടുത്ത റാംസ്ഗേറ്റിൽ നിന്നാണ് പുനർ-സുവിശേഷവൽക്കരണം ആരംഭിക്കേണ്ടത് എന്നത് ദൈവ നിശ്ചയമാണെന്നും' അന്ന് പിതാവ് പറഞ്ഞിരുന്നു. കഴിഞ്ഞ പത്തുവർഷങ്ങളിലായി റാംസ്‌ഗേറ്റിൽ നടന്നുവരുന്ന സുവിശേഷ പ്രഘോഷണങ്ങളിലും അനുഗ്രഹദായകമായ ശുശ്രുഷകളിലും ആയിരങ്ങൾക്ക് അനുഭവസാക്ഷ്യങ്ങൾക്കും, ദൈവീക കൃപകൾക്കും വേദിയാവുന്നതിൽ പിതാവിന്റെ പ്രതീക്ഷയും, പ്രവചനവും നിറവേറുകയാണ്. അതോടൊപ്പം റാംസ്‌ഗേറ്റിലെ ആശ്രമ സ്ഥാപകനും ആർച്ച്ബിഷപ്പുമായിരുന്ന വിശുദ്ധ അഗസ്റ്റിന്റെ മാദ്ധ്യസ്ഥവവും, ബെനഡിക്ടൻ സന്യാസിമാരുടെ പ്രാർത്ഥനാ നിർഭരമായ ആല്മീയ ചൈതന്യവും, സാന്നിദ്ധ്യവും റാംസ്‌ഗേറ്റിനെ ആത്മീയകൃപകളുടെ ഇടനിലമായാണ് വിശ്വാസി സമൂഹം കാണുന്നത്. ഗ്രേറ്റ് ഗ്രിഗറി മാർപാപ്പ നിയോഗിച്ച വിശുദ്ധ അഗസ്റ്റിൻ ബെനഡിക്റ്റൈൻ സന്യാസിയാണ് കെന്റിന്റെ അനുഗ്രഹീതമായ തീരത്ത് ബ്രിട്ടനിൽ ആദ്യമായി ക്രിസ്തീയ വിശ്വാസം പ്രസംഗിച്ചത്. എഡി 597-ൽ കാന്റബറിയിലെ ആദ്യത്തെ ആർച്ച് ബിഷപ്പായി. ദൈവ നിയോഗമെന്നോണം അതേ സ്ഥലത്ത്‌ ഇന്ന് വിൻസെൻഷ്യൻ സഭയുടെ നേതൃത്വത്തിൽ വിവിധ ഭാഷകളിൽ തിരുവചനം പങ്കുവെക്കൽ, ആല്മീയ ശുശ്രുഷകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയിലൂടെ പുതിയൊരു ആല്മീയ നവോത്ഥാനത്തിന് തുടക്കം കുറിക്കുവാൻ കഴിഞ്ഞതിന്റെ പത്താം വാർഷികമാണ് യു കെ യിലെ വിൻസൻഷ്യന്‍ സഭയ്ക്കിത്. ബൈബിൾ കൺവെൻഷനിലേക്കും, തിരുവചനത്തിലൂന്നിയുള്ള രോഗശാന്തി ശുശ്രുഷകളിലേക്കും ഏവരെയും സസ്നേഹം ക്ഷണിക്കുന്നതായി ജോസഫ് എടാട്ട് അച്ചനും, പള്ളിച്ചൻകുടിയിൽ പോളച്ചനും അറിയിച്ചു. ധ്യാനത്തിൽ പങ്കുചേരുന്നവർക്കായി ഉച്ച ഭക്ഷണം ക്രമീകരിക്കുന്നുണ്ട്. For more information: +44 7474787870 Email: office@divineuk.org <br> Adelphi, Crystal Grand,3 Bath Road, Slough SL1 3UA
Image: /content_image/Events/Events-2024-06-05-13:16:10.jpg
Keywords: യുകെ, വിന്‍സന്‍
Content: 23260
Category: 1
Sub Category:
Heading: വി. ബോനിഫാസിന്റെ കബറിടം: ജർമ്മനിയുടെ ശ്രീകോവിൽ
Content: ജൂൺ അഞ്ചിന് ജർമ്മനിയുടെ അപ്പസ്തോലനായ വി. ബോനിഫാസിൻ്റെ തിരുനാൾ ആഘോഷിക്കുന്നു. ബോനിഫാസ് എന്ന വാക്കിൻ്റെ അർത്ഥം ‘നന്മ ചെയ്യുന്നവൻ’ എന്നാണ്. ഈ ദിനത്തിൽ നന്മ ചെയ്ത് നടന്നുനീങ്ങിയ വി. ബോനിഫാസിൻ്റെ കബറിടത്തെക്കുറിച്ചും അത് സ്ഥിതിചെയ്യുന്ന ഫുൾഡാ കത്തീഡ്രലിനെക്കുറിച്ചും ഒരു കുറിപ്പ്. ഇന്നത്തെ ഹോളണ്ടിലെ ദോക്കുവിൽ 754 ജൂൺ അഞ്ചിന് പെന്തക്കുസ്ത ദിനത്തിലാണ് ബോണിഫാസ് രക്തസാക്ഷിത്വം വരിച്ചത്. ഒരു മാസം കഴിഞ്ഞ് ജൂലൈ 5-ന് ജർമ്മനിയിയെ ഫുൾഡയിലാണ് ബോണിഫാസിൻ്റെ മൃതസംസ്കാരം നടത്തിയത്. ജർമ്മനിയിലെ ഹെസ്സൻ സംസ്ഥാനത്തുള്ള ഫുൾഡാ കത്തീഡ്രലിലാണ് വി. ബോണിഫാസിൻ്റെ കബറിടം സ്ഥിതി ചെയ്യുന്നത്. 1752-ൽ മുതലാണ് ഫുൾഡയിലെ ആബിയിലെ ആബട്ട് മെത്രാനായി നിയമിതനാകുന്നതിലൂടെയാണ് ഈ ആശമ ദൈവാലയം ഫുൾഡാ രൂപതയുടെ കത്തീഡ്രൽ ആകുന്നത്. 1802 ആശ്രമം ഇല്ലാതാവുകയും കത്തീഡ്രൽ ദൈവാലവും മെത്രാൻ മന്ദിരവുമായി തുടരുകയും ചെയ്തു. രക്ഷകനായ ക്രിസ്തുവിൻ്റെ നാമത്തിലാണ് ഈ ദൈവാലയം പ്രതിഷ്ഠിച്ചിരിക്കുന്നത്. ഒരുകാലത്ത് ആൽപ്‌സ് പർവ്വതനിരയുടെ വടക്കുഭാഗത്തെ ഏറ്റവും വലിയ ബസിലിക്കയായിരുന്ന റാറ്റ്ഗർ ബസിലിക്കയുടെ സ്ഥാനത്താണ് ഇപ്പോഴത്തെ കത്തീഡ്രൽ സ്ഥിതിചെയ്യുന്നത്. ജർമ്മനിയിലെ മഹനായ ബറോക്ക് ആർക്കിടെക്റ്റുകളിൽ ഒരാളായിരുന്ന യോഹാൻ ഡിയന്റ്‌സെൻഹോഫറാണ് (Johann Dientzenhofer) ഈ കത്തീഡ്രലിൻ്റെ പ്ലാൻ 1700-ൽ പ്രിൻസ്-അബോട്ട് അഡാൽബെർട്ട് വോൺ ഷ്ലീഫ്രാസ് -ന്റെ (Prince-Abbot Adalbert von Schleifras) താൽപര്യപ്രകാരം തയ്യാറാക്കിയത്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ആന്തരികഘടനയോട് സാമ്യമുള്ളതാണ് ഈ കത്തിഡ്രലിൻ്റെയും ആന്തരികഘടന. ബറോക്ക് രീതിയിൽ പുതിയ കത്തീഡ്രൽ നിർമ്മിക്കാനായി റാറ്റ്ഗർ ബസിലിക്ക പൊളിച്ചുമാറ്റി അതേ സ്ഥലത്തു തന്നെ 1704 ഏപ്രിൽ 23-ന് പുതിയ ദൈവാലയത്തിൻ്റെ നിർമ്മാണം ആരംഭിച്ചു. 1712 ഓഗസ്റ്റ് 15-ന് പുതിയ ആശ്രമ ദൈവാലയത്തിൻ്റെ പണി പൂർത്തിയാക്കി സമർപ്പണം നടത്തി. പഴയ ബസിലിക്കയിലേതുപോലെ വിശുദ്ധ ബോനിഫാസിൻ്റെ കബറിടം സ്ഥിതിചെയ്തിരുന്ന കപ്പളേ പുതിയ ദൈവാലയത്തിലും സ്ഥാനം പിടിച്ചു. രണ്ടാം ലോകമഹായുദ്ധ സമയത്ത് വ്യോമാക്രമണത്തിലുണ്ടായ കേടുപാടുകൾ പരിഹരിച്ചശേഷം 1954-ല്‍ കത്തീഡ്രൽ ദൈവാലയം തീർത്ഥാടകർക്കായി വീണ്ടും തുറന്നു. 1867 മുതൽ ജർമ്മൻ മെത്രാൻസംഘം എല്ലാ വർഷവും ബിഷപ്സ് കോൺഫ്രൻസിൻ്റ ശരത്കാല സമ്മേളനത്തിനായി ഫുൾഡായിലാണു സമ്മേളിക്കുന്നത്. 1980 നവംബറിൽ ജോൺപോൾ രണ്ടാമൻ പാപ്പ ഫുൾഡാ സന്ദർശിച്ചപ്പോൾ ബോണിഫാസിൻ്റെ കബറിടത്തെ ജർമ്മനിയുടെ ശ്രീകോവിലായാണ് (the sanctuary of your country) വിശേഷിപ്പിച്ചത്. ചരിത്രകാരനായ ഹെൻറിച്ച് ലിയോ ബോനിഫാസിനെപ്പറ്റി ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: “ജർമ്മനിയിൽ ഇന്നു കാണുന്ന രാഷ്ട്രീയവും ദൈവശാസ്ത്രപരവും ബൗദ്ധീകവുമായ എല്ലാ വികാസത്തിൻ്റെയും അടിസ്ഥാനം വി. ബോണിഫസ് നൽകിയ ദർശനങ്ങളാണ്. ഇസ്രായേക്കാർക്ക് അവരുടെ പിതാക്കന്മാരുടെ കബറിടം എത്രയോ പൂജ്യമാണോ അതിനെക്കാൾ പൂജ്യമാണ് ഫുൾഡയിലുള്ള ബോണിഫാസിൻ്റെ കബറിടം ഞങ്ങൾക്ക്. ഞങ്ങൾക്കും ഞങ്ങളുടെ പേരക്കിടാങ്ങൾക്കും ഞങ്ങളുടെ മഹാന്മാരായ ചക്രവർത്തിമാർക്കും രാജാക്കന്മാർക്കും നൽകാൻ കഴിയുന്നതിനേക്കാൾ ബോണിഫാസ് നൽകിയിട്ടുണ്ട്.” ഈ ദിനത്തിൽ ക്രിസ്തീയ ഉപവിയുടെയും ദാനധർമ്മത്തിൻ്റെയും പര്യായമായ ജർമ്മൻ സഭയ്ക്കുവേണ്ടി ഒരു നിമിഷം നമുക്കു പ്രാർത്ഥിക്കാം. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-06-05-14:13:10.jpg
Keywords: ബോനി
Content: 23261
Category: 1
Sub Category:
Heading: കാർളോ അക്യുട്ടിസ് ഉള്‍പ്പെടെയുള്ളവരുടെ വിശുദ്ധപദ പ്രഖ്യാപന തീയതി ജൂലൈ 1ന് തീരുമാനിച്ചേക്കും
Content: വത്തിക്കാന്‍ സിറ്റി: ദിവ്യകാരുണ്യ അത്ഭുതങ്ങളെ ആയിരങ്ങളിലേക്ക് എത്തിച്ച് വിടവാങ്ങിയ കാർളോ അക്യുട്ടിസ് ഉള്‍പ്പെടെയുള്ളവരുടെ നാമകരണം സംബന്ധിച്ചു വിശുദ്ധ പദ പ്രഖ്യാപന തീയതി ജൂലൈ 1ന് പ്രഖ്യാപിച്ചേക്കും. ജൂലൈ 1-ന് കര്‍ദ്ദിനാളുമാരുടെ കൂട്ടായ്മ കണ്‍സിസ്റ്ററി ചേരുമ്പോള്‍ തീരുമാനമെടുക്കുമെന്നാണ് സൂചന. ഫ്രാൻസിസ് മാർപാപ്പയുടെ അധ്യക്ഷതയിലാണ് സമ്മേളനം. വത്തിക്കാൻ കൺസിസ്റ്ററി ഹാളിൽ രാവിലെ 9 മണിക്ക് സമ്മേളനം ആരംഭിക്കും. ഇക്കഴിഞ്ഞ മെയ് 23ന് കാര്‍ളോയുടെ മധ്യസ്ഥതയാല്‍ നടന്ന അത്ഭുതത്തിന് ഫ്രാന്‍സിസ് പാപ്പ അംഗീകാരം നല്‍കിയതോടെയാണ് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുവാനുള്ള സാധ്യതയ്ക്കു വഴിത്തിരിഞ്ഞത്. 1990-ൽ ജോൺ പോൾ രണ്ടാമൻ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തിയ കൺസോളറ്റ മിഷ്ണറിമാരുടെ സ്ഥാപകനായ ഗ്യൂസെപ്പെ അല്ലമാനോ, സിറിയയില്‍ ഇസ്ലാം സ്വീകരിക്കാന്‍ വിസമ്മതിച്ചതിന് ക്രൈസ്തവ വിശ്വാസത്തെപ്രതി മരണം വരിച്ച പതിനൊന്ന് രക്തസാക്ഷികൾ, ലിറ്റിൽ സിസ്റ്റേഴ്‌സ് ഓഫ് ഹോളി ഫാമിലിയുടെ സ്ഥാപകയും കനേഡിയന്‍ സ്വദേശിനിയുമായ മേരി-ലിയോണി പാരഡിസ്, പരിശുദ്ധാത്മാവിൻ്റെ അപ്പോസ്തല എന്നറിയപ്പെടുന്ന എലേന ഗുവേര എന്നിവരുടെ നാമകരണ തീയതിയും ഈ കണ്‍സിസ്റ്ററിയില്‍ തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഏറെ ശ്രദ്ധ നേടുന്നത് ഈ സഹസ്രാബ്ദത്തില്‍ ജീവിച്ച് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന കാര്‍ളോയാണ്. സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അതീവ തൽപരനായിരുന്നു കാര്‍ളോ. ലോകത്തിലെ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ബൃഹത്തായ ഓൺലൈൻ ശേഖരം തന്നെ നന്നേ ചെറിയ പ്രായത്തിനുള്ളിൽ കാർളോ സജ്ജീകരിച്ചിരുന്നു. പതിനൊന്ന് വയസ്സുള്ളപ്പോള്‍ ആരംഭിച്ച ഈ ഉദ്യമം അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരിന്നു. കാര്‍ളോ ഒരുക്കിയ ദിവ്യകാരുണ്യ വിര്‍ച്വല്‍ ലൈബ്രറിയുടെ പ്രദര്‍ശനം അഞ്ചു ഭൂഖണ്ഡങ്ങളിലായി നടന്നു. അനേകരെ ദിവ്യകാരുണ്യത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നതിനു ശേഷമാണ് 2006 ഒക്ടോബര്‍ 12നു തന്റെ പതിനഞ്ചാം വയസ്സില്‍ അവന്‍ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-06-05-14:47:34.jpg
Keywords: കാര്‍ളോ
Content: 23262
Category: 1
Sub Category:
Heading: പശുക്കളെ വിലപേശുന്നത് പോലെ എന്റെ മോചനത്തിന് വിലപേശി: ദുരിത ദിനങ്ങള്‍ ഓര്‍ത്തെടുത്ത് നൈജീരിയന്‍ വൈദികന്‍
Content: അബൂജ: തട്ടിക്കൊണ്ടുപോയവരുടെ ഇടയില്‍ കഴിഞ്ഞ ദുരിത ദിനങ്ങള്‍ ഓര്‍ത്തെടുത്ത് നൈജീരിയന്‍ വൈദികന്‍. യോള കത്തോലിക്കാ രൂപതാംഗമായ ഫാ. ഒലിവർ ബൂബയാണ് തട്ടിക്കൊണ്ടുപോയവരുടെ കൈകളിലെ 10 ദിവസത്തെ ദയനീയ ദിനങ്ങള്‍ എസിഐ ആഫ്രിക്കയ്ക്കു ജൂൺ 3 തിങ്കളാഴ്ച നല്‍കിയ അഭിമുഖത്തിൽ ഓര്‍ത്തെടുത്തത്. തടങ്കലിലായപ്പോഴാണ് സ്വാതന്ത്ര്യത്തിൻ്റെ വില തിരിച്ചറിഞ്ഞതെന്നും ഇത് ഭയങ്കരമായ ഒരു അനുഭവമായിരുന്നുവെന്നും നാം വേദനിക്കുന്നത് കാണുന്നതിൽ അവർക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിങ്ങൾ ഒരിക്കലും തടവിലായിട്ടില്ലെങ്കിൽ, സ്വാതന്ത്ര്യത്തിൻ്റെ പ്രാധാന്യം നിങ്ങൾക്കറിയില്ല. ഇത് ഭയങ്കരമായ ഒരു അനുഭവമായിരുന്നു, തട്ടിക്കൊണ്ടുപോയവർ വേദനിപ്പിക്കാൻ എല്ലാം ചെയ്യുന്നു, നാം വേദനിക്കുന്നത് കാണുന്നതിൽ അവർക്ക് സന്തോഷമുണ്ട്. അവർക്ക് വേണ്ടത് പണമാണെന്ന് പറയും. വേണ്ടത് പണം മാത്രമാണെന്നും അതിനാല്‍ കൊല്ലില്ലെന്നും പറയും. അവർ പശുക്കളെ വിലപേശുന്നത് പോലെ മോചനദ്രവ്യത്തിനായി വിലപേശൽ തുടർന്നു. 10 ദിവസത്തോളം അവർ എൻ്റെ ജീവനായി വിലപേശൽ തുടർന്നു. തന്റെ ഇടവകയും ചില സുഹൃത്തുക്കളും നൽകിയ വെളിപ്പെടുത്താത്ത മോചനദ്രവ്യത്തിന് ഒടുവില്‍ സമ്മതിക്കുകയായിരിന്നു. തട്ടിക്കൊണ്ടുപോകലുകളിൽ നിന്ന് പണം സമ്പാദിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. മോചനദ്രവ്യം നൽകുവാനെത്തിയ ഇടവക സെക്രട്ടറിയെയും അക്രമികള്‍ രണ്ട് ദിവസത്തേക്ക് ബന്ദികളാക്കി. ചർച്ചകൾക്കിടെ ഫോണിൽ തങ്ങളോട് അപമര്യാദയായി സംസാരിച്ചതായി ആരോപിച്ചായിരിന്നു അദ്ദേഹത്തെയും ബന്ധിയാക്കിയത്. ഒടുവില്‍ മെയ് 30 വ്യാഴാഴ്‌ച ഒന്‍പത് മണിയോടെ ഞങ്ങൾ രണ്ടുപേരെയും വിട്ടയയ്ക്കുകയായിരിന്നുവെന്നും ഫാ. ഒലിവർ പറഞ്ഞു. ആക്രമണങ്ങൾ, മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നിവയുമായി വ്യാപിച്ചിരിക്കുന്ന തീവ്രവാദികളുമായി നൈജീരിയന്‍ ജനത പോരാടുകയാണ്. 2009 മുതൽ ഇസ്ളാമിക തീവ്രവാദികളായ ബോക്കോഹറാം രാജ്യത്ത് പ്രധാന വെല്ലുവിളിയാണ്. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രത്തെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാനാണ് ഇവര്‍ ലക്ഷ്യമിടുന്നത്. എല്ലാ അക്രമ സംഭവങ്ങളിലും ക്രൈസ്തവരാണ് ഇരകളാകുന്നത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-06-05-16:07:58.jpg
Keywords: നൈജീരി
Content: 23263
Category: 1
Sub Category:
Heading: ഉഗാണ്ടൻ ക്രൈസ്തവ രക്തസാക്ഷികളുടെ അനുസ്മരണ ചടങ്ങില്‍ പങ്കുചേര്‍ന്നത് ലക്ഷകണക്കിന് വിശ്വാസികള്‍
Content: കംപാല: 1885- 1887 കാലയളവില്‍ കബാക്ക രാജാവ് മവാങ്ക രണ്ടാമന്റെ കാലത്ത് ക്രൈസ്തവ വിശ്വാസത്തെപ്രതി രക്തസാക്ഷിത്വം വരിച്ച ഉഗാണ്ടൻ രക്തസാക്ഷികളുടെ അനുസ്മരണ ചടങ്ങില്‍ ദശലക്ഷകണക്കിന് വിശ്വാസികളുടെ പങ്കാളിത്തം. വിശുദ്ധ ചാൾസ് ലുവാംഗയുടെയും, മറ്റു 21 രക്തസാക്ഷികളുടെയും ഓർമ്മദിനമായ ജൂണ്‍ 3നു ഉഗാണ്ടയിലെ, നമുഗോൻഗോയിലെ തീർത്ഥാടനകേന്ദ്രത്തിൽ നടന്ന വിശുദ്ധ ബലിയിലും, അനുസ്മരണ ചടങ്ങുകളിലും ഏകദേശം നാൽപ്പതു ലക്ഷം വിശ്വാസികൾ പങ്കെടുത്തുവെന്നു പ്രാദേശിക ഉറവിടങ്ങളെ ഉദ്ധരിച്ച് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അനുസ്മരണ ആഘോഷങ്ങൾക്ക് മുന്നോടിയായി, മെയ് പതിനഞ്ചാം തീയതി എഴുന്നൂറോളം തീർത്ഥാടകരുടെ ഒരു സംഘം ഗുലുവിന്റെ പുതിയ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ട മോൺ. റാഫേൽ പി മോനി വോക്കോരച്ചിന്റെ നേതൃത്വത്തിൽ 500 കിലോമീറ്ററുകൾ കാല്‍ നടയായി നടന്നു നമുഗോൻഗോയിലെ തീർത്ഥാടനകേന്ദ്രത്തിലെത്തിയിരിന്നു. തുടർന്ന് നടന്ന വിശുദ്ധ ബലിക്ക് മോൺസിഞ്ഞോർ റാഫേൽ മുഖ്യകാർമ്മികത്വം വഹിച്ചു. ഇരുപതോളം മെത്രാന്മാരും, നൂറുകണക്കിന് വൈദികരും സഹകാർമ്മികരായി. ബഹുഭാര്യത്വം, മന്ത്രവാദം, തുടങ്ങി ക്രൈസ്തവ വിശ്വാസങ്ങളുമായി പൊരുത്തപ്പെടാത്ത ഏതെങ്കിലും തരത്തിലുള്ള വിഗ്രഹാരാധനയിലും ആചാരങ്ങളിലും ആരും പ്രലോഭിതരാകരുതെതെന്നും വിശ്വാസം ത്യജിക്കുന്നതിനെക്കാൾ വധിക്കപ്പെടുവാൻ ആഗ്രഹിച്ചവരാണ് ഉഗാണ്ടയിലെ രക്തസാക്ഷികളെന്നും, ഇവർ നമുക്ക് ജീവിത മാതൃകകൾ ആണെന്നും മോണ്‍. റാഫേൽ തന്റെ സന്ദേശത്തിൽ അടിവരയിട്ടു പറഞ്ഞു. 1885നും 1887 ഇടയിൽ മവാങ്ക രാജാവിന്റെ ഭരണകാലത്താണ് 22 കത്തോലിക്കരും, 23 ആംഗ്ലിക്കൻ വിശ്വാസികളും ക്രൂരമായ മതമർദ്ദനം ഏറ്റുവാങ്ങി കൊല്ലപ്പെടുന്നത്. ബബന്‍ഡന്‍ ഭരണാധികാരിയായിരുന്ന വാന്‍ഗായുടെ അസാന്മാര്‍ഗ്ഗിക പ്രവര്‍ത്തികളില്‍ നിന്നും, സ്വവര്‍ഗ്ഗ ലൈംഗീക ചൂഷണങ്ങളില്‍ നിന്നും വിശുദ്ധ ചാള്‍സ് തന്റെ സഹപ്രവര്‍ത്തകരെ സംരക്ഷിച്ചിരിന്നു. വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച ചാള്‍സ് ലവാങ്ങയേയും, അദ്ദേഹത്തിന്റെ സഹചാരികളേയും 1964 ജൂണ്‍ 22ന് പോൾ ആറാമൻ മാർപാപ്പയാണ് വിശുദ്ധരായി പ്രഖ്യാപിച്ചത്. ▛ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-06-06-12:40:41.jpg
Keywords: ഉഗാണ്ട
Content: 23264
Category: 1
Sub Category:
Heading: കൊളംബിയയില്‍ കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു
Content: ബൊഗോട്ട: ദക്ഷിണ അമേരിക്കൻ രാജ്യമായ കൊളംബിയയില്‍ കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു. ഫാ. റാമോൺ അർതുറോ മോണ്ടെജോ പെയ്‌നാഡോ എന്ന വൈദികനാണ് കൊല്ലപ്പെട്ടത്. ന്യൂവ പാംപ്ലോണയിലെ ആർച്ച് ബിഷപ്പും ഒക്കാനയിലെ അപ്പസ്‌തോലിക് അഡ്മിനിസ്ട്രേറ്ററുമായ ബിഷപ്പ് ജോർജ് ആൽബെർട്ടോ ഒസാ സോട്ടോ വൈദികന്റെ കൊലപാതകത്തില്‍ ദുഃഖം രേഖപ്പെടുത്തി. വിശ്വാസികളെ അഗാധമായ നിരാശയിലേക്കും സങ്കടത്തിലേക്കും തള്ളിവിട്ട സംഭവമാണ് കൊലപാതകമെന്ന് ബിഷപ്പ് പറഞ്ഞു. മരിച്ച വൈദികന്‍റെ നിത്യ ശാന്തിയ്ക്കായി പ്രാര്‍ത്ഥിക്കുന്നതായും ബിഷപ്പ് ഒസ്സ പറഞ്ഞു. കർത്താവ് വൈദികന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അതുപോലെ തന്നെ അദ്ദേഹത്തെ അറിയാനും സാക്ഷികളാകാനും അവസരം ലഭിച്ച മുഴുവൻ സമൂഹത്തിനും ആശ്വാസവും ശക്തിയും പകരുമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ഒക്കാനയിലെ ബ്യൂണവിസ്റ്റ ജില്ലയിലേക്ക് പോകാൻ ഒരുങ്ങുമ്പോൾ ആയുധധാരികളായ രണ്ട് കൊള്ളക്കാർ വൈദികനെ ആക്രമിക്കുകയായിരിന്നു. അക്രമികളുമായി വൈദികന്‍ മല്ലിട്ടെങ്കിലും ഇവരെ കീഴ്പ്പെടുത്താന്‍ കഴിഞ്ഞില്ല. കുത്തേറ്റാണ് ഫാ. റാമോൺ കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന രണ്ട് പ്രതികളെ പോലീസ് പിന്നീട് പിടികൂടി.
Image: /content_image/News/News-2024-06-06-14:39:07.jpg
Keywords: കൊളംബിയ
Content: 23265
Category: 18
Sub Category:
Heading: ഇരുപതാമത് അഖണ്ഡ സമ്പൂര്‍ണ്ണ ബൈബിള്‍ പാരായണം ജൂണ്‍ 8 മുതല്‍ ZOOM-ല്‍
Content: കെ‌സി‌ബി‌സി ബൈബിള്‍ കമ്മീഷന്റെ കീഴില്‍ ഡിവൈൻ മേഴ്സി വചന ഫാമിലി കൂട്ടായ്മ ZOOM-ല്‍ ഒരുക്കുന്ന ഇരുപതാമത് അഖണ്ഡ സമ്പൂര്‍ണ്ണ ബൈബിള്‍ പാരായണം ജൂണ്‍ 8നു ആരംഭിക്കും. ഉത്പത്തി പുസ്തകം മുതല്‍ വെളിപാടു വരെ രാവും പകലും തുടര്‍ച്ചയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിശുദ്ധ ഗ്രന്ഥം പാരായണം ചെയ്തുക്കൊണ്ടുള്ള ശുശ്രൂഷ ജൂണ്‍ 8 ശനിയാഴ്ച രാത്രി 8 മണിക്ക് ആരംഭിക്കും. ആലപ്പുഴ രൂപതാധ്യക്ഷന്‍ ബിഷപ്പ് ജെയിംസ് ആനാപറമ്പിലിന്റെ വചനസന്ദേശത്തോടെയാണ് അഖണ്ഡ ബൈബിള്‍ പാരായണത്തിന് ആരംഭമാകുക. പന്ത്രണ്ടാം തീയതി ബൈബിള്‍ പാരായണം സമാപിക്കും. Zoom Meeting ID: 4760452605 Passcode: 492398
Image: /content_image/India/India-2024-06-06-15:47:51.jpg
Keywords: ബൈബിള്‍