Contents

Displaying 22811-22820 of 24979 results.
Content: 23235
Category: 18
Sub Category:
Heading: ധന്യൻ മാർ തോമസ് കുര്യാളശേരിയുടെ 99-ാം ചരമവാർഷികം നാളെ
Content: ചങ്ങനാശേരി: ചങ്ങനാശേരി രൂപതയുടെ പ്രഥമ മെത്രാനും ആരാധന സന്യാസിനീ സമൂഹത്തിൻ്റെ സ്ഥാപകനുമായ ധന്യൻ മാർ തോമസ് കുര്യാളശേരിയുടെ 99-ാം ചരമവാർഷികം അദ്ദേഹത്തിന്റെ കബറിടം സ്ഥിതി ചെയ്യുന്ന മെത്രാപ്പോലീത്തൻ കബറിടപള്ളിയിൽ ഭക്തിനിർഭരമായ തിരുക്കർമങ്ങളോടെ നാളെ ആചരിക്കും. രാവിലെ ആറിന് അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ വിശുദ്ധ കുർബാന അർപ്പിക്കും. ഫാ. ജോമോൻ പുത്തൻപറമ്പ് സിഎംഐ, ഫാ. റ്റിൻസൺ നടുത്തുരുത്തേൽ തുടങ്ങിയവർ സഹകാർമികത്വം വഹിക്കും. 7.30ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം മുഖ്യകാർമികത്വം വഹിക്കും. റവ.ഡോ. ജോസഫ് കൊല്ലാറ, ഫാ.ടോണി കരിക്കണ്ടത്തിൽ എന്നിവർ സഹകാർമികത്വം വഹിക്കും. 10.30 ന് രാമനാഥപുരം രൂപത മെത്രാൻ മാർ പോൾ ആലപ്പാട്ട് പരിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിക്കും. വികാരി ജനറാൾ ഫാ. ജോസഫ് വാണിയപുരയ്ക്കൽ, ഫാ പോൾ പ്ലാക്കൽ, ഫാ. ആന്റണി കൂട്ടുങ്കൽ, ഫാ. ലിപിൻ തുണ്ടുകളം തുടങ്ങിയവർ സഹകാർമികത്വം വഹിക്കും. മാർ തോമസ് കുര്യാളശേരിയുടെ ചരമ ശതാബ്ദിയുടെ ഉദ്ഘാടനവും മാർ പോൾ ആലപ്പാട്ട് നിർവഹിക്കും. ചരമ ശതാബ്ദി ദീപം ബിഷപ്പിൽ നിന്നും സുപ്പീരിയർ ജനറൽ മദർ റോസിലി ജോസ് ഒഴുകയിൽ ഏറ്റുവാങ്ങും. തുടർന്ന് വിവിധ പ്രോവിൻഷ്യൽമാർ ദീപം സുപ്പീരിയർ ജനറലിൽ നിന്നും ഏറ്റുവാങ്ങും. ഉച്ചയ്ക്ക് 12.30 ന് നേർച്ചസദ്യയുടെ വെഞ്ചരിപ്പുകർമം നടക്കും. അയ്യായിരത്തോളം പേർക്കുള്ള നേർച്ചസദ്യയാണ് ക്രമീകരിച്ചിരിക്കുന്നത്.
Image: /content_image/India/India-2024-05-31-08:51:31.jpg
Keywords: ചങ്ങനാശേരി
Content: 23236
Category: 18
Sub Category:
Heading: ഹൈദരാബാദ് മുൻ ആർച്ച് ബിഷപ്പ് തുമ്മ ബാല ദിവംഗതനായി
Content: ഹൈദരാബാദ്: ഹൈദരാബാദ് അതിരൂപതയുടെ മുൻ ആർച്ച്ബിഷപ് ഡോ. തുമ്മ ബാല (80) ദിവംഗതനായി. ഇന്നലെ വാറംഗലിലെ കരുണാപുരത്തായിരുന്നു അന്ത്യം. കബറടക്ക ശുശ്രൂഷകൾ ഇന്നു സെക്കന്ദരാബാദ് സെൻ്റ് മേരീസ് സ്‌കൂൾ ഗ്രൗണ്ടിൽ ആരംഭിക്കും. 1987-1995 കാലഘട്ടത്തിൽ തെലുങ്ക് റീജിയണൽ യൂത്ത് കമ്മീഷൻ ചെയർമാന്‍, 1990 മുതൽ 1995 വരെ ജ്യോതിർമയി സൊസൈറ്റിയുടെ ചെയർമാൻ, 2002-2006 കാലഘട്ടത്തിൽ സി‌ബി‌സി‌ഐ ഹെൽത്ത് കമ്മീഷൻ്റെ ചെയർമാൻ, 2002-2007 കാലയളവില്‍ പൊന്തിഫിക്കൽ കൗൺസിൽ അംഗം എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്. 1944 ഏപ്രിൽ 24നു വാറംഗൽ രൂപതയിലെ നാരിമെട്ടയിൽ ഡോ.തുമ്മ ബാലയുടെ ജനനം. 1970 ഡിസംബർ 21ന് പൗരോഹിത്യം സ്വീകരിച്ചു. 1987 നവംബർ 17ന് 42-ാം വയസിൽ വാറംഗൽ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയമിതനായി. 2011 വരെ ഈ സ്ഥാനത്ത് തുടർന്നു. 2011 മാർച്ച് 12ന് ഹൈദരാബാദ് അതിരൂപതയുടെ പത്താമത്തെ ആർച്ച് ബിഷപ്പായി നിയമിതനായി. 2020 നവംബർ 19നു പ്രായാധിക്യത്തെത്തുടർന്ന് വിരമിക്കുകയായിരിന്നു. ബിഷപ്പാകുന്നതിനുമുമ്പ് വിജയവാഡ രൂപതയിലെ നുസിവിദിലുള്ള സെന്റ് പോൾസ് റീജണൽ മതബോധനകേന്ദ്രം റെക്‌ടർ, ഹൈദരാബാദ് സെന്റ് ജോൺസ് റീജണൽ സെമിനാരി പ്രഫസർ, പ്രൊക്യുറേറ്റർ തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ▛ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/India/India-2024-05-31-09:39:58.jpg
Keywords: ദിവംഗത
Content: 23237
Category: 1
Sub Category:
Heading: തെക്കൻ ഗാസ മുനമ്പിലേക്ക് സഹായമെത്തിക്കാൻ കഴിയുന്നില്ല: ആശങ്ക പങ്കുവെച്ച് കത്തോലിക്ക സന്നദ്ധ സംഘടന
Content: ഗാസ: മെയ് ആദ്യം മുതൽ തെക്കൻ ഗാസ മുനമ്പിലേക്ക് സഹായം എത്തിക്കാൻ തങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നു കത്തോലിക്ക സന്നദ്ധ സംഘടനയായ കാത്തലിക് റിലീഫ് സർവീസസ് (സിആർഎസ്). പ്രദേശത്തെ വെയർഹൗസുകളിൽ ഇനി ആവശ്യ സാധനങ്ങൾ ഇല്ലെന്നു സംഘടന പറയുന്നു. മിക്ക സഹായങ്ങളും റാഫയിലൂടെ കടന്നുപോകുന്നു, ഇവിടുത്തെ സൈനിക പ്രവർത്തനങ്ങൾ കാരണം മെയ് ആദ്യം മുതൽ റാഫ ക്രോസിംഗ് അടച്ചിരിക്കുകയാണെന്നും ഇത് വലിയ പ്രതിസന്ധിയായി മാറിയിരിക്കുകയാണെന്നും സംഘടനയുടെ വക്താവ് മേഗൻ ഗിൽബെർട്ട് ഇ‌ഡബ്ല്യു‌ടി‌എന്നിനോട് പറഞ്ഞു. മേയ് 6 മുതൽ ഗാസയുടെ തെക്കൻ പകുതിയിൽ കാത്തലിക് റിലീഫ് സർവീസസ് സാധനങ്ങൾ എത്തിച്ചിട്ടില്ല. ഗാസയുടെ വടക്കൻ ഭാഗത്തേക്ക് ഇതുവരെ അന്‍പതിലധികം ട്രക്കുകളില്‍ സംഘടന സഹായമെത്തിച്ചിട്ടുണ്ട്. ട്രക്കുകളിൽ റെഡി-ടു ഈറ്റ് ഭക്ഷണങ്ങൾ, ശുചിത്വ കിറ്റുകൾ, ബെഡ് സാമഗ്രികള്‍, അത്യാവശ്യ വസ്തുക്കള്‍ എന്നിവയാണ് ലഭ്യമാക്കിയത്. 2023 ഒക്ടോബർ 7ന് ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഈ മേഖലയിൽ ഏഴരലക്ഷത്തിലധികം ആളുകൾക്ക് കാത്തലിക് റിലീഫ് സർവീസസ് സഹായം ലഭ്യമാക്കുവാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് സി‌ആര്‍‌എസ് നേരത്തെ വ്യക്തമാക്കിയിരിന്നു. ഗാസയിലെ 44 പേർ ഉൾപ്പെടെ സിആർഎസിന് ജറുസലേം, വെസ്റ്റ് ബാങ്ക്, ഗാസ എന്നിവിടങ്ങളിൽ 83 ജീവനക്കാരുണ്ട്. മെയ് 11ന് ഇസ്രായേലിൻ്റെ റഫ ഒഴിപ്പിക്കൽ നിർദ്ദേശത്തെത്തുടർന്ന് സിആർഎസ് ഉദ്യോഗസ്ഥർ ഒഴിപ്പിക്കൽ പ്രദേശം വിടുകയായിരിന്നു. നേരത്തെ റാഫയിലും സെൻട്രൽ ഗാസ മുനമ്പിലെ ദേർ അൽ-ബലാഹിലും പ്രവർത്തന കേന്ദ്രങ്ങൾ ആരംഭിച്ച കാത്തലിക് എയ്‌ഡ് ഗ്രൂപ്പ് അതിലൂടെ ഭക്ഷണപ്പൊതികളും ശുചിത്വ സാമഗ്രികളും മറ്റ് സഹായങ്ങളും നൽകിയിട്ടുണ്ട്. ദേർ അൽ-ബാലയിൽ മാത്രം പ്രവർത്തനം തുടരുന്നു. അതേസമയം രാജ്യാന്തര കോടതിയുടെ ഉത്തരവും ലോകമെമ്പാടുമുയരുന്ന പ്രതിഷേധവും കണക്കിലെടുക്കാതെ തെക്കൻ ഗാസയിലെ റഫയിൽ ഇസ്രായേൽ ആക്രമണം അതിരൂക്ഷമായി തുടരുകയാണ്. ▛ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-05-31-10:39:30.jpg
Keywords: ഗാസ
Content: 23238
Category: 1
Sub Category:
Heading: കോംഗോയിൽ ഇസ്ലാം സ്വീകരിക്കാൻ വിസമ്മതിച്ച 14 കത്തോലിക്കരെ ക്രൂരമായി കൊലപ്പെടുത്തി; അപലപിച്ച് പാപ്പ
Content: ബ്രാസാവില്ല: ആഫ്രിക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (ഡിആർസി) ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് കത്തോലിക്ക വിശ്വാസികളെ ഇസ്ലാമിക് സ്റ്റേറ്റ്സുമായി ബന്ധമുള്ള അക്രമികള്‍ കൊലപ്പെടുത്തി. വടക്കൻ കിവുവിൽവെച്ച് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുമായി ബന്ധമുള്ള 'ദ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ്' എന്ന തീവ്രവാദ സംഘടനയാണ് ക്രൂരമായ ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തെ ഫ്രാൻസിസ് മാർപാപ്പ അപലപിച്ചു. കോംഗോയിൽ നിന്നുള്ള ഒരു കൂട്ടം കത്തോലിക്ക വിശ്വാസികള്‍ക്ക് ജീവന്‍ നഷ്ട്ടമായെന്നും അവരിലൂടെയുള്ള രക്തസാക്ഷിത്വത്തിൻ്റെ സാക്ഷ്യത്തിന് ദൈവത്തിന് നന്ദി പറയാൻ ആഗ്രഹിക്കുകയാണെന്നും പാപ്പ പ്രസ്താവനയില്‍ കുറിച്ചതായി 'എ‌സി‌ഐ ആഫ്രിക്ക' റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രിസ്ത്യാനികളായതിനാലും ഇസ്ലാം മതം സ്വീകരിക്കാത്തതിനാലുമാണ് അക്രമികള്‍ അവരുടെ കഴുത്ത് മുറിച്ചതെന്നും ഫ്രാൻസിസ് പാപ്പ അനുസ്മരിച്ചു. ഇറ്റൂരി സംസ്ഥാനത്തെ ക്രൈസ്തവ ഭൂരിപക്ഷ ഗ്രാമമായ എൻഡിമോയിൽ സഖ്യകക്ഷി ജനാധിപത്യ സേനയും ആക്രമണം നടത്തിയിരിന്നു. ഇക്കഴിഞ്ഞ മെയ് 13ന് 11 ക്രൈസ്തവരെ വടിവാളുകളും റൈഫിളുകളും ഉപയോഗിച്ച് വധിക്കുകയും മറ്റ് നിരവധി പേരെ തട്ടിക്കൊണ്ടുപോകുകയും ചില വീടുകൾക്ക് തീയിടുകയുമായിരിന്നുവെന്നു ക്രൈസ്തവ വിരുദ്ധ പീഡനങ്ങളെ നിരീക്ഷിക്കുന്ന ഇൻ്റർനാഷണൽ ക്രിസ്ത്യൻ കൺസേനിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്യൂട്ടേംബോ-ബെനി ബിഷപ്പ് മെൽക്കിസെഡെക് പലുകു കൊലപാതകങ്ങളെ അപലപിച്ചു. അക്രമത്തിലും സംയമനം പാലിച്ച് ക്രൈസ്തവര്‍ കാണിക്കുന്ന സഹിഷ്ണുതയും ധൈര്യവും അവരുടെ അചഞ്ചലമായ വിശ്വാസവും ദൃഢനിശ്ചയത്തിൻ്റെ തെളിവാണെന്ന് ബിഷപ്പ് അനുസ്മരിച്ചു. ഗവൺമെന്‍റ് തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടു. ബ്യൂട്ടേംബോ-ബെനി രൂപത വർഷങ്ങളായി ഇസ്ലാമിക ഭീകര ആക്രമണങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. 2021-ൽ ബെനിയിലെ ഇമ്മാനുവൽ-ബുത്സിലി കത്തോലിക്കാ പള്ളിയിൽ ബോംബാക്രമണം നടന്നതിനെത്തുടർന്ന്, വലിയ ഭീഷണിയാണ് ക്രൈസ്തവര്‍ നേരിടുന്നത്. പ്രദേശത്തെ തദ്ദേശീയരായ ജനങ്ങളെ ഇസ്ലാമികവൽക്കരിക്കുന്നതിനോ പുറത്താക്കുന്നതിനോ ഒരു വലിയ തോതിലുള്ള പദ്ധതി നടക്കുകയാണെന്ന് ബിഷപ്പ് മെൽക്കിസെഡെക് നേരത്തെ വെളിപ്പെടുത്തിയിരിന്നു. ഓപ്പണ്‍ ഡോഴ്സിന്റെ റിപ്പോര്‍ട്ടില്‍ ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ രൂക്ഷമായ രാജ്യങ്ങളില്‍ നാല്‍പ്പത്തിയൊന്നാം സ്ഥാനത്താണ് കോംഗോ.
Image: /content_image/News/News-2024-05-31-11:25:57.jpg
Keywords: കോംഗോ
Content: 23239
Category: 1
Sub Category:
Heading: പെറുവിലെ ദിവ്യകാരുണ്യ അത്ഭുതത്തിന് 375 വര്‍ഷം
Content: ലിമ: പെറുവില്‍ നടന്ന ദിവ്യകാരുണ്യ അത്ഭുതത്തിന്റെ 375-ാം വാർഷികത്തിൻ്റെ അനുസ്മരണം ലിമയിലെ കത്തീഡ്രൽ ബസിലിക്കയിൽ ആഘോഷിച്ചു. ലിമ ആർച്ച് ബിഷപ്പ് മോൺ. കാർലോസ് കാസ്റ്റിലോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം നടന്നു. അനുസ്മരണ ചടങ്ങില്‍ ദിവ്യകാരുണ്യ അത്ഭുതത്തെ പ്രതിനിധീകരിക്കുന്ന പെയിന്‍റിംഗ് ബിഷപ്പ് പ്രകാശനം ചെയ്തു. പെറുവിലെ ഏക ദിവ്യകാരുണ്യ അത്ഭുതമായി വിശേഷിപ്പിക്കപ്പെടുന്ന ഈ സംഭവത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1649 ജൂൺ 2-ന്, വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ തലേന്നാണ് അത്ഭുതം നടന്നത്. വടക്കൻ പെറുവിലെ ചിക്ലേയോ രൂപതയുടെ കീഴിലുള്ള സിയുഡാഡ് ഈറ്റൻ പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന വിശുദ്ധ മഗ്ദലന മറിയത്തിന്റെ നാമധേയത്തിലുള്ള ദേവാലയത്തിലായിരിന്നു അത്ഭുതം. വൈകീട്ട് 5 മണിക്ക് അര്‍പ്പിച്ച വിശുദ്ധ കുർബാനയ്ക്കിടെ ഉണ്ണിയേശുവിന്റെ രൂപം തിരുവോസ്തിയില്‍ പ്രത്യക്ഷപ്പെടുകയായിരിന്നു. ഫ്രാൻസിസ്‌ക്കൻ വൈദികര്‍ ഉള്‍പ്പെടെയുള്ള അനേകരെ അമ്പരപ്പിച്ച് കൊണ്ടായിരിന്നു അത്ഭുതം. മെറൂൺ നിറത്തിലുള്ള കുപ്പായവും തോളോളം നീളമുള്ള സുന്ദരമായ മുടിയും ധരിച്ച വശ്യമായ മുഖമുള്ള കുട്ടിയെയാണ് എല്ലാവരും കണ്ടത്. അന്ന് നഗരം മുഴുവൻ "അത്ഭുതം! അത്ഭുതം!" എന്ന വാക്കുകളോടെ ആര്‍പ്പുവിളിയും കരഘോഷവുമായി ജനം നിലനിന്നുവെന്നും തുടര്‍ച്ചയായി മണി മുഴക്കിയെന്നുമാണ് ചരിത്രം. അതേ വർഷം ജൂലൈ 22നു ഇടവക മധ്യസ്ഥയായ വിശുദ്ധ മഗ്ദലന മറിയത്തിന്റെ തിരുനാള്‍ ദിനത്തിലും കുർബാനയ്ക്കിടെ ഈ അത്ഭുതം ആവർത്തിച്ചു. ഉണ്ണീശോ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഈ സംഭവങ്ങൾ അക്കാലത്തെ സഭാ അധികാരികൾ രേഖപ്പെടുത്തിയതും തെളിവുകളും ഇന്നും സൂക്ഷിക്കപ്പെടുന്നുണ്ട്. ലിമയിലെ സാൻ ഫ്രാൻസിസ്കോ കോൺവെൻ്റിലെ ആർക്കൈവിലും സ്പെയിനിലെ സെവില്ലെയിലെ ഇൻഡീസ് നാഷണൽ ആർക്കൈവിലുമാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്. ▛ {{ ദൈവവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ ➤#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-05-31-13:13:31.jpg
Keywords: ദിവ്യകാരുണ്യ അത്ഭുത
Content: 23240
Category: 1
Sub Category:
Heading: മറിയം പ്രതിസന്ധികളിൽ പ്രത്യാശ | മരിയ സ്പന്ദനങ്ങൾ | മെയ് മാസ ചിന്തകൾ 31
Content: മെയ് മാസത്തിൻ്റെ അവസാനദിവസം തിരുസഭ പരിശുദ്ധ കന്യകാമറിയത്തിൻ്റെ സന്ദർശനതിരുനാൾ ആഘോഷിക്കുമ്പോൾ പ്രതിസന്ധികളിൽ പ്രത്യാശയായ അമ്മമാതാവിനെപ്പറ്റി നമുക്കു ചിന്തിക്കാം. ദൈവത്തിന്റെ സൃഷ്ടികളിൽവെച്ച് ഏറ്റവും സൗന്ദര്യവതിയും, ദൈവത്തിന്റെ മനസ്സിൽ ആരംഭത്തിലെ തന്നെ ഉണ്ടായിരുന്നവളും, ദൈവം ഈ ലോകത്തിൽ ഏറ്റവും കൂടുതൽ സ്നേഹിച്ചവളും, ദൈവത്തെ ഈ ലോകത്തിൽ ഏറ്റവും കൂടുതൽ സ്നേഹിച്ചവളുമായ സൃഷ്ടി പരിശുദ്ധ മറിയമാണ്. പ്രതിസന്ധികൾ ഒരുപാട് കൂടിവരുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. LKGയിൽ പഠിക്കുന്ന കുഞ്ഞും പറയും, എനിക്കും ടെൻഷനാണ് എന്ന്. ഇങ്ങനെ പ്രായമായവർ മുതൽ ചെറിയവർ വരെ പ്രതിസന്ധികളിലൂടെ, നിരാശയിലൂട കടന്നുപോകുന്ന ഒരു സാഹചര്യമാണ് നമുക്ക് ചുറ്റും ഉള്ളത്. പ്രത്യാശ ഒരുപാട് കെട്ടുപോകുന്നു, പ്രത്യാശയുടെ തിരിനാളങ്ങൾ ഒന്നിന് പുറകെ മറ്റൊന്നായി അണഞ്ഞു പോകുന്ന ഒരു ലോകം. രോഗം വ്യാപിക്കുന്നതിനേക്കാൾ 100 ഇരട്ടി തീവ്രതയോടെയാണ് നിരാശയുടെ വൈറസുകൾ സമൂഹ വ്യാപനം ചെയ്യുന്നത്. ടോൾസ്റ്റോയുടെ ഒരു കഥ വായിച്ചത് ഓർക്കുന്നു. ഒരിക്കൽ ഒരു സന്യാസി വനത്തിലൂടെ ദൈവത്തിന്റെ സൃഷ്ടി വൈഭവത്തെക്കുറിച്ച് ധ്യാനിച്ചുകൊണ്ട് നടക്കുകയായിരുന്നു. അദ്ദേഹം കണ്ണ് തുറന്നു നോക്കിയപ്പോൾ ഒരു അഗാധ ഗർത്തത്തിന്റെ മുമ്പിൽ അദ്ദേഹം നിൽക്കുന്നു. പുറകിലേക്ക് ഓടാം എന്ന് വിചാരിച്ചു നോക്കുമ്പോഴാകട്ടെ കാട്ടുതീ പടർന്നു വരുന്നു. വലതുവശത്തേക്ക് എന്നാൽ ഓടാൻ തിരിഞ്ഞപ്പോൾ അതാ ഒരു വിഷമുള്ള അമ്പുമായി ഒരു കാട്ടാളൻ നിൽക്കുന്നു. ഇടതുവശത്തേക്ക് തിരിഞ്ഞപ്പോഴതാ നരഭോജിയായ ഒരു കടുവ. ഇങ്ങനെ നാല് വശത്തു നിന്നും പ്രതിസന്ധി വന്നപ്പോൾ സന്യാസി ഉറക്കെ നിലവിളിച്ചു, "എന്റെ ദൈവമേ എന്നെ രക്ഷിക്കണമേ" എന്ന്. അപ്പോഴതാ ശക്തമായ ഒരു ഇടിമിന്നൽ കാട്ടാളൻ പേടിച്ചുപോയി, കയ്യിലിരുന്ന് അമ്പ് തെറിച്ച് കടുവയുടെ ദേഹത്ത് പതിച്ചു കടുവയും ചത്തു. ശക്തമായ ഇടിമിന്നലിൽ ഒരു മഴയും പെയ്തതു വഴി കാട്ടുതീയും അണഞ്ഞു. അപ്പോൾ സന്യാസി രക്ഷപ്പെട്ടു എന്നാണ് കഥ. നമ്മുടെ പ്രതിസന്ധികളിൽ വിളിച്ചപേക്ഷിക്കാൻ ഈശോ തന്നതാണ് പരിശുദ്ധ അമ്മയെ. ഏതൊരാൾക്കും പ്രത്യാശ നഷ്ടപ്പെടുമ്പോൾ ആണല്ലോ അവൻ നിരാശയിലേക്കും ആത്മഹത്യയിലേക്കും പോകുന്നത്. മാതാവിനെ വിളിച്ചപേക്ഷിക്കുന്നത് നമുക്ക് ഏത് പ്രതിസന്ധിയിലും നമ്മുടെ വിശ്വാസമായി മാറണം. ഫ്രാൻസിസ് പാപ്പാ പറയുന്നു, മറിയം പ്രത്യാശയുടെ മാതാവാണ്. പ്രത്യാശ ഉൽഭവിക്കുന്നത് വിശ്വാസത്തിൽ നിന്നാണ്. എന്തുകൊണ്ടെന്നാൽ ദൈവം തന്റെ നന്മകൾ കൊണ്ടും വാഗ്ദാനങ്ങൾ കൊണ്ടുമുള്ള അറിവിനാൽ വിശ്വാസം വഴിയായി നമ്മെ പ്രകാശിപ്പിക്കണം. അങ്ങനെ ഈ അറിവ് മുഖാന്തരം അവിടുത്തെ സ്വന്തമാക്കാം എന്നുള്ള പ്രത്യാശ കൊണ്ട് നമ്മൾ വീണ്ടും ഉയർത്തപ്പെടട്ടെ. പരിശുദ്ധ മറിയത്തിന് അസാധാരണമായ വിശ്വാസമുണ്ടായിരുന്നതുപോലെ തന്നെ അസാധാരണമായ പ്രത്യാശയുടെ നാഥയാണ് അമ്മ.മാനവരാശി ഓരോ ദിവസവും മുന്നോട്ടുപോകുന്നത് ഈ പ്രത്യാശ മൂലമാണ്. നിരാശയുള്ള ഇടങ്ങളിലൊക്കെ മറിയം ഉണ്ടായിരുന്നു എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. സ്ഥാനത്തിനൊത്ത ആനുകൂല്യങ്ങളും പരിഗണനകളും കിട്ടാത്തപ്പോഴും അത് തരാൻ മറ്റുള്ളവരുടെ ഭാഗത്തുനിന്ന് വീഴ്ചകൾ ഉണ്ടാവുമ്പോഴും, പരിഭവിക്കുമ്പോഴും, പരാതിപ്പെടുമ്പോഴും, ആനുകൂല്യങ്ങളും അവകാശങ്ങളും കിട്ടുന്നില്ല എന്ന് കുറ്റപ്പെടുത്തുമ്പോഴും മനുഷ്യൻ പ്രതിസന്ധിയിലേക്ക് പോകുന്നു. അവകാശങ്ങൾ ഉന്നയിക്കാൻ ആയിരുന്നെങ്കിൽ ആർക്കുണ്ടായിരുന്നു ആ അമ്മയെക്കാൾ അവകാശങ്ങൾ? എന്നിട്ടും അവൾ ഒന്നും ചോദിച്ചില്ല. പ്രത്യാശ നഷ്ടപ്പെട്ടുപോയി പ്രതിസന്ധിയിലായിരുന്ന രണ്ടു പ്രധാന സംഭവങ്ങളിലെ പരിശുദ്ധ അമ്മ ഇടപെടുന്നത് നമുക്ക് നോക്കാം ഈശോ തന്റെ പരസ്യകാലം ആരംഭിച്ച സമയം. കണക്കുകൂട്ടലുകൾ എല്ലാം പിഴച്ച് വിവാഹ ജീവിതത്തിന്റെ ഇതൾ വിരിയുന്ന കാനായിലെ കല്യാണത്തിന് വീഞ്ഞ് തീർന്നു പോയി. ചില കാര്യങ്ങൾ ഈശോയ്ക്ക് അമ്മ പറഞ്ഞു കേൾക്കാനാണ് ഇഷ്ടം ആയത് അമ്മ മാതാവാണ്. അമ്മയുള്ള വീടുകളിൽ സ്നേഹത്തിന്റെ ജ്ഞാനത്തിന്റെ വീഞ്ഞ് നുരഞ്ഞു പൊങ്ങുന്നുണ്ട്. നാം ചുറ്റും കണ്ടുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ് ഒത്തിരി വിദ്യാഭ്യാസം ഒന്നുമില്ലാത്ത എത്രയോ അമ്മമാരാണ് ജപമാല മാത്രം ചൊല്ലിക്കൊണ്ട് തങ്ങളുടെ കാര്യങ്ങളെല്ലാം ഭംഗിയായി അമ്മയോട് പറഞ്ഞു സാധിച്ചെടുക്കുന്നത്. ഫ്രാൻസിസ് പാപ്പ പറയുന്നു, പരിഭ്രാന്തി നിങ്ങളെ വേട്ടയാടുമ്പോൾ ഒന്നും ചെയ്യാൻ സാധിക്കുന്നില്ല എന്ന് തോന്നുമ്പോൾ നിങ്ങൾ അമ്മേ അമ്മേ എന്ന് ആവർത്തിച്ചു വിളിക്കുക. കാനായിലെ കല്യാണത്തിനും അമ്മേ അമ്മേ എന്ന് ആവർത്തിച്ചു പറയുന്നത് ആരെങ്കിലും കേട്ടിട്ട് അമ്മയോട് ചെന്ന് പറഞ്ഞതുകൊണ്ട് ആവാം അമ്മ അവിടെയും ഇടപെട്ടത്. ആത്മവീര്യം നഷ്ടപ്പെടുന്ന അവസരങ്ങളിൽ പ്രതിസന്ധികളിൽ പെട്ട് ഉഴലുമ്പോൾ അമ്മയെ ശാന്തമായി വിളിക്കുക ആരെങ്കിലും കേട്ട് അമ്മയോട് ചെന്ന് പറയും. നിറഞ്ഞൊഴുകുന്ന പുഴയുടെ തീരത്തുനിന്ന് എരുമയും, കുഞ്ഞും പുല്ല് തിന്നുകയാണ്.. കുഞ്ഞ് എങ്ങനെയോ നിലയില്ല കയത്തിൽ വീഴുന്നത് എരുമ കണ്ടു. തന്റെ കയറിന് ഒരുപാട് നീളം ഉള്ളതുകൊണ്ട് എരുമയും പുഴയിലേക്ക് പോയി നീന്തി നീന്തി കുഞ്ഞിന്റെ അടുത്ത് ചേർന്ന് നിന്നു കുഞ്ഞ് പതുക്കെ കൈ എരുമയുടെ പുറത്ത് വെച്ച് മെല്ലെ പുറത്തു കയറി എരുമ കുഞ്ഞിനെയും കൊണ്ട് കരയിലെത്തി. പരിശുദ്ധ അമ്മയും ഇതുപോലെ നമ്മുടെ അരികിലുണ്ട് നിത്യസഹായ മാതാവ് എന്നല്ലേ നാം അവളെ വിളിക്കുക. ഒത്തിരി ഒഴുക്കും പ്രതിസന്ധികളും തരണം ചെയ്തുവളാണ് പരിശുദ്ധ അമ്മ. പരിശുദ്ധ അമ്മ നമ്മുടെ അരികിൽ ഉണ്ട് എന്നുള്ള ഒരു വിശ്വാസം നമുക്കും വേണം. ഈശോ കുരിശിൽ മരിച്ച ദിവസം ശിഷ്യന്മാരെ ഒത്തിരിയേറെ പ്രതിസന്ധികളിലൂടെയും നിരാശയിലൂടെയും കടന്നുപോയ ദിനം. നല്ല മധ്യാഹ്നത്തിൽ സൂര്യൻ പോലും ഇരുണ്ടു പോയി എന്ന് നാം വായിക്കുന്നു. ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്നവനും അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാവുകയില്ല എന്നും ദൂതൻ പറഞ്ഞ വാക്കുകൾ മനസ്സിൽ ഇരിക്കുമ്പോഴും എല്ലാ ഭരണവും തീരുന്ന എന്ന അവസ്ഥയിൽ ഈശോ കുരിശിൽ കിടക്കുന്ന അവസരത്തിലും ഏക പ്രത്യാശയുള്ള വ്യക്തി പരിശുദ്ധ അമ്മയായിരുന്നു. യേശുവിന്റെ കല്ലറിയിൽ തെളിച്ചുവെച്ച പ്രത്യാശയുടെ ഏകതിരുനാളവും മറിയം മാത്രമാണ്. ഒരു കാര്യം ഉറപ്പാണ് നിരാശയുടെ കാർമേഘങ്ങൾക്ക് പ്രത്യാശയുടെ സൂര്യ വെളിച്ചത്തെ അധികകാലം മറച്ചുവെക്കാൻ ആവില്ല. എപ്പോഴും സഹായം അരുളുന്ന പ്രതിസന്ധികളിൽ കൂട്ടാവുന്ന ഒരമ്മ നമുക്കുണ്ട്. വിളിക്കാതെ എങ്ങനെ അമ്മയ്ക്ക് നമ്മുടെ അടുത്തേക്ക് കടന്നു വരാൻ ആവും. നമ്മുടെ ജീവിതത്തിലെ കരിനിഴൽ വീഴുമ്പോൾ, നിരാശ കൂപ്പുകുത്തുമ്പോൾ, ആരും സഹായിക്കാൻ ഇല്ല എന്ന് തോന്നുമ്പോൾ പ്രതിസന്ധികളിൽ പ്രത്യാശയായ നിത്യസഹായമായ പരിശുദ്ധ അമ്മയെ അമ്മേ,അമ്മേ എന്ന് വിളിച്ച് നമുക്ക് അമ്മയിൽ ആശ്രയിക്കാം. അതുകൊണ്ട് വിശുദ്ധ ബർണാഡ് അമ്മയെ വിളിക്കുന്നത് പോലെ ഞാനും അമ്മയെ വിളിക്കാൻ ആഗ്രഹിക്കുന്നു" എന്റെ പ്രത്യാശയുടെ മുഴുവൻ കാരണമേ ". "പരമ പരിശുദ്ധ മറിയമേ..എന്റെ ഹൃദയം ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു. എല്ലാ വസ്തുക്കളിലും ഉപരിയായി ഞാൻ അങ്ങയെ സ്നേഹിക്കട്ടെ! സമാനതകൾ ഇല്ലാത്ത റാണി എന്നെ സ്വീകരിച്ചാലും! അങ്ങയുടെ സംരക്ഷണത്തിന്റെ തണലിൽ എന്നെ നിർത്തണമേ! ആവശ്യങ്ങളിലെല്ലാം എന്റെ സഹായത്തിന് എത്തേണമേ. ▛ {{ ദൈവവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-05-31-18:29:17.jpg
Keywords: സ്പന്ദനങ്ങൾ
Content: 23241
Category: 18
Sub Category:
Heading: സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന മദ്യനയത്തിന് സര്‍ക്കാര്‍ മാറ്റം വരുത്തണം: മാർ തോമസ് തറയിൽ
Content: പുന്നപ്ര: സർക്കാരുകളുടെ വികലമായ മദ്യനയം മൂലം മദ്യത്തിൻ്റെ വ്യാപനവും ഉപഭോഗവും വർദ്ധിച്ചുവരികയാണന്നും ഇത് സമൂഹത്തിനു വരുത്തിവയ്ക്കുന്ന ദുരന്തങ്ങളുടെ വാർത്തകളാണ് ദിനവും കേൾക്കുന്നതും കാണുന്നതെന്നും ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ. സമൂഹത്തെ ഒന്നടങ്കം ദോഷകരമായി ബാധിക്കുന്ന സർക്കാരിന്റെ മദ്യനയത്തിന് മാറ്റം വരുത്തണമെന്നും മാർ തോമസ് തറയിൽ പറഞ്ഞു. പുന്നപ്ര പിതൃവേദി -മാതൃവേദി ആഭിമുഖ്യത്തിൽ സർക്കാരിന്റെ മദ്യ നയത്തിൽ പ്രതിഷേധിച്ചും മദ്യനയം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും മുഖ്യമന്ത്രിക്കു സമർപ്പിക്കുന്ന നിവേദനത്തിൻ്റെ ഒപ്പുശേഖരണ പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പുന്നപ്ര മാർ ഗ്രിഗോറിയോസ് പാരീഷ് ഹാളിൽ ചേർന്ന സമ്മേളനത്തിൽ പിതൃവേദി പ്രസിഡൻ്റ് ബേബി പാറക്കാടൻ അധ്യക്ഷത വഹിച്ചു. വികാരി ഫാ. ഏബ്രാഹം കരിപ്പിംങ്ങാപുറം, ഫാ. മാത്യു മുല്ലശേരി, എം.ജി. തോമസുകുട്ടി മുട്ടശേരി, പി.ടി. കുരുവിള പുത്തൻപുരയ്ക്കൽ, സജി വർഗീസ് വസന്തം ചിറ്റക്കാട്, ബിജു തൈപ്പാട്ടിൽ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2024-06-01-09:47:54.jpg
Keywords: തറയിൽ
Content: 23242
Category: 1
Sub Category:
Heading: നൈജീരിയയില്‍ നിന്ന് വീണ്ടും ആശ്വാസ വാര്‍ത്ത: തട്ടിക്കൊണ്ടുപോയ മറ്റൊരു വൈദികന്‍ കൂടി മോചിതനായി
Content: അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ നിന്നു അക്രമികള്‍ തട്ടിക്കൊണ്ടുപോയ മറ്റൊരു വൈദികന്‍ കൂടി മോചിതനായി. മെയ് 21ന് നൈജീരിയന്‍ സംസ്ഥാനമായ അദമാവായിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഫാ. ഒലിവർ ബൂബ എന്ന വൈദികനാണ് മോചിതനായിരിക്കുന്നത്. ഫാ. ബൂബ ശുശ്രൂഷ ചെയ്യുന്ന യോളയിലെ ബിഷപ്പ് സ്റ്റീഫൻ ഡാമി മംസയാണ് മോചന വാര്‍ത്ത പുറംലോകത്തെ അറിയിച്ചത്. തട്ടിക്കൊണ്ടുപോയവർ മെയ് 30ന് പുലർച്ചെ വൈദികനെ വിട്ടയയ്ക്കുകയായിരിന്നുവെന്ന് ബിഷപ്പ് മാധ്യമങ്ങളോട് പറഞ്ഞു. മെയ് 21ന് പുലർച്ചെ ഒരു മണിയോടെ സാന്താ റീത്ത ഇടവകയുടെ റെക്ടറിയിലെ ഡൈനിംഗ് റൂമിൽവെച്ചാണ് വൈദികനെ തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ ഒന്‍പത് ദിവസമായി വൈദികനെ കുറിച്ച് യാതൊരു വിവരവുമില്ലായിരിന്നു. വെല്ലുവിളി നിറഞ്ഞതും പ്രയാസകരവുമായ സമയങ്ങളിൽ യോള രൂപതയിലെ വൈദികരുടെയും സാധാരണക്കാരുടെയും പ്രാർത്ഥനകൾക്കും ഐക്യദാർഢ്യത്തിനും നന്ദി പറയുകയാണെന്നു ബിഷപ്പ് പറഞ്ഞു. ഇക്കഴിഞ്ഞ മെയ് 15 ന് തട്ടിക്കൊണ്ടുപോയ ഫാ. ബേസിൽ ഗ്ബുസുവോ എന്ന വൈദികന്‍ അടുത്തിടെ മോചിതനായിരിന്നു. ക്രൈസ്തവരെ ക്രൂരമായി കൊലപ്പെടുത്തുന്നതും വൈദികരെ തട്ടിക്കൊണ്ടുപോകുന്നതും നൈജീരിയയിൽ പതിവ് സംഭവങ്ങളായി മാറിയിട്ടുണ്ട്. ▛ {{ 'ദൈവവചനം' അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-06-01-10:08:56.jpg
Keywords: നൈജീ
Content: 23243
Category: 1
Sub Category:
Heading: പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ക്കെതിരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധം വ്യാപകം; നൂറിലധികം പേരെ അറസ്റ്റ് ചെയ്തു
Content: സർഗോധ: പാക്കിസ്ഥാനിലെ സർഗോധയിൽ ക്രൈസ്തവര്‍ക്ക് നേരെ അടുത്തിടെ നടന്ന ആക്രമണത്തില്‍ വ്യാപക പ്രതിഷേധവുമായി വിശ്വാസി സമൂഹം. രാജ്യത്തു വര്‍ദ്ധിച്ച് വരുന്ന ആക്രമണത്തിലും അസഹിഷ്ണുതയിലും വിശ്വാസികള്‍ ദുഃഖം പങ്കുവെച്ചു. മെയ് 25നാണ് ക്രൈസ്തവര്‍ക്ക് നേരെ കലാപത്തിന് സമാനമായ ആക്രമണം ഉണ്ടായത്. വ്യാപകമായ പ്രതിഷേധത്തിന് ഒടുവില്‍ നൂറിലധികം പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തില്‍ പ്രതിഷേധം ശക്തമാണ്. ക്രൈസ്തവര്‍ക്ക് സുരക്ഷ ലഭ്യമാക്കണമെന്ന് ഇസ്‌ലാമാബാദ്-റാവൽപിണ്ടി സെനറ്ററും കത്തോലിക്ക വിശ്വാസിയുമായ താഹിർ ഖലീൽ സർഗോധ ജില്ലാ പോലീസ് ഓഫീസർ (ഡിപിഒ) അസദ് മാലിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഇസ്ലാമാബാദിൽ നിന്ന് 150 മൈൽ തെക്ക് സർഗോധ സിറ്റിയിലെ മുജാഹിദ് കോളനിയിലെ രണ്ട് ക്രിസ്ത്യൻ കുടുംബങ്ങളുടെ വീടുകൾ അക്രമാസക്തരായ ജനക്കൂട്ടം ആക്രമിക്കുകയായിരിന്നു. ഖുറാന്‍ അവഹേളിച്ചുവെന്നാരോപിച്ച് കത്തോലിക്ക വിശ്വാസിയായ നസീർ മസിഹിനെതിരെ തിരിഞ്ഞ ജനക്കൂട്ടം ക്രിസ്ത്യൻ വീടുകളും നസീറിന്റെ ഉടമസ്ഥതയിലുള്ള ഷൂ ഫാക്ടറിയും കത്തിച്ചു നശിപ്പിച്ചു. എഴുപത്തിയാറുകാരനായ മസിഹ് വർഷങ്ങളായി സൗദി അറേബ്യയിൽ അധ്വാനിച്ച് നേടിയതില്‍ നിന്ന്‍ സ്വരുക്കൂട്ടിയ പണം ഉപയോഗിച്ച് ഒരു ഷൂ ഫാക്ടറി സ്ഥാപിച്ചു വിജയകരമായ രീതിയില്‍ ബിസിനസ്സ് നടത്തി വരികയായിരിന്നു. ശനിയാഴ്ച രാവിലെ 6 മണിയോടെ മസിഹിൻ്റെ മുസ്ലീം അയൽവാസികളിലൊരാളായ അയൂബ് ഗോണ്ടൽ എന്നയാളാണ് ഖുറാൻ പേജുകൾ അവഹേളിച്ച് റോഡിലേക്ക് വലിച്ചെറിഞ്ഞ് മതനിന്ദ നടത്തിയെന്ന് ആരോപിച്ച് മസിഹിനെതിരെ രംഗത്ത് വന്നത്. കിംവദന്തികൾ പ്രചരിച്ചതോടെ പ്രദേശത്തുനിന്നും സമീപ ഗ്രാമങ്ങളിൽ നിന്നുമുള്ള രണ്ടായിരത്തോളം ആളുകളും മസിഹിൻ്റെ വീടിന് പുറത്ത് തടിച്ചു കൂടുകയായിരിന്നു. 20 കിലോമീറ്റർ ദൂരെ നിന്നുപോലും കലാപ ഭീതി പരത്തി ആളുകൾ എത്തിയിരുന്നു. വ്യാപകമായ ആക്രമണം അഴിച്ചുവിട്ട തീവ്ര ഇസ്ലാമിസ്റ്റുകള്‍ ക്രൈസ്തവരുടെ വീടുകളും ആക്രമിച്ചു. കല്ലേറുകൊണ്ടും വടികൊണ്ട് അടിയേറ്റും ഗുരുതരമായി പരിക്കേറ്റ മസിഹിനെ പിന്നീട് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിന്നു. ▛ {{ ദൈവവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-06-01-11:28:14.jpg
Keywords: പാക്കിസ്ഥാ
Content: 23245
Category: 1
Sub Category:
Heading: ഭരണകൂട വിമര്‍ശനം: ക്യൂബയില്‍ ദിവ്യകാരുണ്യ പ്രദിക്ഷണത്തിന് വിലക്കിട്ട് കമ്മ്യൂണിസ്റ്റ് ഭരണകൂടം
Content: ഹവാന: വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ദിനത്തില്‍ ദിവ്യകാരുണ്യ പ്രദിക്ഷണത്തിന് ക്യൂബയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (പിസിസി) മതകാര്യ കാര്യാലയം അനുമതി നിഷേധിച്ചു. മയാബെക്ക് പ്രവിശ്യയിലെ മുനിസിപ്പാലിറ്റിയിലാണ് ഫാ. റൊളാൻഡോ മോണ്ടെസ് ഡി ഓക്ക എന്ന വൈദികന് തിരുനാള്‍ പ്രദിക്ഷണം ഒഴിവാക്കാന്‍ നിര്‍ദ്ദേശം ലഭിച്ചത്. വിശ്വാസപരമായ ആഘോഷം ഈ സ്ഥലത്തെ പാരമ്പര്യമല്ലെന്ന ആരോപണം ഉന്നയിച്ചാണ് അവസരം നിഷേധിച്ചത്. തിരുനാളിന് മൂന്ന് ദിവസം മുന്‍പ്, കമ്മ്യൂണിസ്റ്റ് പാർട്ടി ന്യൂവപാസിൽ തിരുനാള്‍ പ്രദിക്ഷണത്തിന് വിലക്കിടുകയായിരിന്നുവെന്ന് വൈദികന്‍ പറയുന്നു. കാമാഗൂയി അതിരൂപതയുടെ കീഴില്‍ ഒരു കൊല്ലമായി ശുശ്രൂഷ ചെയ്യുന്ന ഫാ. മോണ്ടസ് ഡി ഓക്ക ന്യൂവാപാസിൽ അഞ്ചു ബ്ലോക്കുകളിലൂടെ പ്രദിക്ഷണം നടത്താനാണ് നേരത്തെ തീരുമാനിച്ചിരിന്നത്. ക്യൂബയിലെ ദയനീയമായ ജീവിതസാഹചര്യവും ഭരണകൂടത്തിന്റെ ജനദ്രോഹ നയങ്ങളിലും പ്രതിഷേധവുമായി നിരവധി കത്തോലിക്ക വൈദികര്‍ രംഗത്തുവന്നിരിന്നു. ഈ പശ്ചാത്തലത്തില്‍ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങളെ വിമര്‍ശിക്കുന്ന വൈദികരോടുള്ള പ്രതികാരത്തിന്റെ പ്രതിഫലനമാണ് പ്രദിക്ഷണത്തിന് ഏര്‍പ്പെടുത്തിയ വിലക്കെന്ന് മതസ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്ന ഒസ്വാൾഡോ ഗല്ലാർഡോ പറഞ്ഞു. സമീപ കാലയളവില്‍ ദ്വീപിലെ ഭരണകൂടത്തിന്റെ കടുംപിടിത്തതിനെതിരെയും സ്വാതന്ത്ര്യമില്ലായ്മയെയും അപലപിച്ചു നിരവധി തവണ പ്രതികരിച്ച വൈദീകരില്‍ ഒരാളാണ് ഫാ. മോണ്ടസ് ഡി ഓക്ക. പെന്തക്കോസ്‌ത തിരുനാള്‍ ദിനത്തില്‍ വൈദ്യുതിയുടെയും ഭക്ഷണത്തിൻ്റെയും ക്ഷാമം തുടരുന്ന ക്യൂബയിലെ ഗുരുതരമായ സാഹചര്യത്തെക്കുറിച്ച് അദ്ദേഹം തുറന്നടിച്ച് സംസാരിച്ചിരിന്നു. ഭരണകൂട വിമര്‍ശനമാണ് അധികൃതര്‍ ദിവ്യകാരുണ്യ പ്രദിക്ഷണം തടഞ്ഞതിന് പിന്നിലെ കാരണമായി നിരീക്ഷിക്കപ്പെടുന്നത്. ക്യൂബൻ മാധ്യമമായ 14ymedio.com റിപ്പോര്‍ട്ട് പ്രകാരം, മതകാര്യ കാര്യാലയത്തിൽ നിന്നുള്ള തുടര്‍ച്ചയായ സമ്മര്‍ദ്ധങ്ങളെ തുടര്‍ന്നു നിരവധി പള്ളികളിൽ പ്രദിക്ഷണവും ആഘോഷങ്ങളും ഒഴിവാക്കിയിരിന്നു. 2022-ല്‍ രാജ്യത്തെ ജെസ്യൂട്ട് സമൂഹത്തിന്റെ സുപ്പീരിയറും, ക്യൂബന്‍ കോണ്‍ഫ്രന്‍സ് ഓഫ് റിലീജിയസ് മെന്‍ ആന്‍ഡ്‌ വിമന്‍ (കോണ്‍കര്‍) പ്രസിഡന്റുമായ ഫാ. ഡേവിഡ് പാന്തലിയോണിനെ ക്യൂബയില്‍ നിന്നു അകാരണമായി പുറത്താക്കിയത് ഏറെ വിവാദമായിരിന്നു. ▛ {{ ദൈവവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ tag: Cuban regime prohibits priest from carrying out the Corpus Christi procession, Pravachaka Sabdam, Catholic Malayalam News, Malayalam Christian News
Image: /content_image/News/News-2024-06-01-17:39:44.jpg
Keywords: ക്യൂബ