category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസമൂഹത്തെ ദോഷകരമായി ബാധിക്കുന്ന മദ്യനയത്തിന് സര്‍ക്കാര്‍ മാറ്റം വരുത്തണം: മാർ തോമസ് തറയിൽ
Contentപുന്നപ്ര: സർക്കാരുകളുടെ വികലമായ മദ്യനയം മൂലം മദ്യത്തിൻ്റെ വ്യാപനവും ഉപഭോഗവും വർദ്ധിച്ചുവരികയാണന്നും ഇത് സമൂഹത്തിനു വരുത്തിവയ്ക്കുന്ന ദുരന്തങ്ങളുടെ വാർത്തകളാണ് ദിനവും കേൾക്കുന്നതും കാണുന്നതെന്നും ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ. സമൂഹത്തെ ഒന്നടങ്കം ദോഷകരമായി ബാധിക്കുന്ന സർക്കാരിന്റെ മദ്യനയത്തിന് മാറ്റം വരുത്തണമെന്നും മാർ തോമസ് തറയിൽ പറഞ്ഞു. പുന്നപ്ര പിതൃവേദി -മാതൃവേദി ആഭിമുഖ്യത്തിൽ സർക്കാരിന്റെ മദ്യ നയത്തിൽ പ്രതിഷേധിച്ചും മദ്യനയം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും മുഖ്യമന്ത്രിക്കു സമർപ്പിക്കുന്ന നിവേദനത്തിൻ്റെ ഒപ്പുശേഖരണ പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പുന്നപ്ര മാർ ഗ്രിഗോറിയോസ് പാരീഷ് ഹാളിൽ ചേർന്ന സമ്മേളനത്തിൽ പിതൃവേദി പ്രസിഡൻ്റ് ബേബി പാറക്കാടൻ അധ്യക്ഷത വഹിച്ചു. വികാരി ഫാ. ഏബ്രാഹം കരിപ്പിംങ്ങാപുറം, ഫാ. മാത്യു മുല്ലശേരി, എം.ജി. തോമസുകുട്ടി മുട്ടശേരി, പി.ടി. കുരുവിള പുത്തൻപുരയ്ക്കൽ, സജി വർഗീസ് വസന്തം ചിറ്റക്കാട്, ബിജു തൈപ്പാട്ടിൽ എന്നിവർ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-06-01 09:46:00
Keywordsതറയിൽ
Created Date2024-06-01 09:47:54