Contents

Displaying 22781-22790 of 24979 results.
Content: 23205
Category: 1
Sub Category:
Heading: ജപമാല: സ്വർഗ്ഗത്തെയും ഭൂമിയെയും ബന്ധിപ്പിക്കുന്ന ചങ്ങല | മരിയ സ്പന്ദനങ്ങൾ | മെയ് മാസ ചിന്തകൾ 25
Content: പരിശുദ്ധ അമ്മയോടുള്ള പ്രത്യേക ബഹുമാനം പ്രകടമാക്കുന്ന ഒരു ഭക്ത അഭ്യാസമാണ് ജപമാല. ഒറ്റച്ചരടിലെ സുവിശേഷം എന്നാണ് വിശുദ്ധ പാദ്രേ പിയോ ജപമാലയെ വിശേഷിപ്പിക്കുക. ഈശോയുടെ മനുഷ്യാവതാരം പീഡസഹനം മഹത്തീകരണം എന്നിവ ഉൾക്കൊള്ളുന്നതാണിത്. പരിശുദ്ധ അമ്മ തന്റെ മക്കൾക്ക് നൽകിയിട്ടുള്ള മൂന്ന് സമ്മാനങ്ങൾ ആണ് ജപമാല, ഉത്തരിയം, അത്ഭുതമെഡൽ എന്നിവ. തന്റെ മക്കളെ തിരിച്ചറിയാനുള്ള അടയാളവും കൂടിയാണിത്. എല്ലാ നാരകീയ ശക്തികൾക്കും എതിരായി പരിശുദ്ധ കന്യക നമുക്ക് നൽകിയിരിക്കുന്ന ദിവ്യ ആയുധമാണ് ജപമാല. ജപമാലയിലൂടെ പരിശുദ്ധ കന്യക വഴി ഈശോ നമ്മിൽ ജീവിക്കുന്നു. മറിയം വഴി ത്രിത്വത്തോടുള്ള സംഭാഷണമാണ് ജപമാല. കൽക്കത്തയിലെ വിശുദ്ധ മദർ തെരേസ പറയുന്നു, ദിവസവും ഉള്ള ദിവ്യകാരുണ്യ സ്വീകരണവും പരിശുദ്ധ കന്യകാ മാതാവിനോടുള്ള ജപമാല പ്രാർത്ഥനയും ആണ് എന്റെ പ്രവർത്തന വേദിയിലെ ശക്തിയെന്ന്. ജപമാല എന്ന വാക്ക് Rosssrium എന്നാൽ ലാറ്റിൻ വാക്കിൽ നിന്ന് ഉണ്ടായതാണ് റോസാപ്പൂക്കളുടെ തോട്ടം എന്നാണ് ഇതിനർത്ഥം. ഓരോ തവണയും ഭക്തിയോടെ ജപമാല ചെല്ലുമ്പോൾ 203 വെളുത്ത റോസപ്പൂക്കളും 21 ചുവന്ന റൂസപ്പൂക്കളം കൊണ്ടുള്ള കിരീടം യേശുവിന്റെയും മറിയത്തിന്റെയും ശിരസ്സിൽ വയ്ക്കുകയാണ് ചെയ്യുന്നത്. ഈ റോസപുഷ്പങ്ങൾ സ്വർഗ്ഗീയ പുഷ്പങ്ങൾ ആയിരിക്കുന്നതുകൊണ്ട് ഒരിക്കലും അവയുടെ നിറം വാങ്ങുകയോ അനുപമ സൗന്ദര്യം നഷ്ടപ്പെടുകയോ ചെയ്യുന്നില്ല. പ്രസിദ്ധനായിരുന്ന ബ്രദർ അൽഫോൺസ് റോഡ്രിഗസ് വളരെയേറെ ഭക്തിയോടു കൂടെയാണ് ജപമാല ചൊല്ലിയിരുന്നത്. ജപമാലയിലെ സ്വർഗ്ഗസ്ഥനായ പിതാവേ ചെല്ലുമ്പോൾ എല്ലാം ഒരു ചുവന്ന റോസാപ്പൂവും നന്മ നിറഞ്ഞ മറിയമേ ചെല്ലുമ്പോൾ ഒരു വെളുത്ത റോസാപ്പൂവും തന്റെ വായിൽ നിന്നും നിർഗമിക്കുന്നതായി അദ്ദേഹം പലപ്പോഴും ദർശിച്ചിരുന്നു. സൗന്ദര്യത്തിലും സുഗന്ധത്തിലും ഒരുപോലെ ആയിരുന്നു അവ. നന്മ നിറഞ്ഞ മറിയമാണ് മറിയത്തിന് കൊടുക്കുവാൻ നമുക്ക് കഴിയുന്ന ഏറ്റവും വലിയ അഭിനന്ദനം. മറിയത്തെ സ്തുതിക്കുന്ന ഒരു കീർത്തനമാണിത്. നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന. പിശാചിനെ പലായനം ചെയ്യിക്കുന്നതും സ്നേഹത്തിൻ്റെ ആയുധവും ആത്മാവിന്റെ വിശുദ്ധിയും മാലാഖമാരുടെ സന്തോഷവും മറിയത്തിന്റെ ആനന്ദവും ആണെന്ന് വിശുദ്ധർ അഭിപ്രായപ്പെടുന്നു ആത്മാവിനെ ഫലപുഷ്ടം ആക്കാൻ സ്വർഗ്ഗത്തിൽ നിന്ന് പെയ്യുന്ന മഞ്ഞുതുള്ളിയാണ് നന്മ നിറഞ്ഞ മറിയം. നാം അവൾക്ക് സമ്മാനിക്കുന്ന റോസ പുഷ്പം ആണത്. ഈശോയുടെ അധരങ്ങളിൽ നിന്ന് പുറപ്പെട്ട ആരാധനയുടെയും സ്തോത്രത്തിന്റെയും യാചനയുടെയും മനോജ്ഞമായ പ്രകടനമാണ് കർത്തൃ പ്രാർത്ഥനയിൽ ഉള്ളത്. ഇത് ജപമാലയുടെ കാതലും ജീവനും ആകുന്നു. ഇക്കാരണത്താൽ ഏത് ക്രിസ്തീയ പ്രാർത്ഥനയുടെയും അടിസ്ഥാനമായി നിലകൊള്ളുകയും ആ പ്രാർത്ഥനകളെ സമ്പൂജ്യമാക്കുകയും ചെയ്യുന്നവെന്ന് ആറാം പൗലോസ് മാർപാപ്പ പ്രസ്താവിക്കുന്നു. ഒരിക്കൽ യാദൃശ്ചികമായി ഒരു വീട്ടിൽ പ്രവേശിക്കുവാൻ ഇടയായി. അപ്പോൾ ആ വീട്ടിലെ കുടുംബനാഥൻ പറഞ്ഞു. ജനിച്ചപ്പോൾ മുതൽ വാടകവീട്ടിലാണ് താമസിച്ചത് എന്ന്. ഒരു പുതിയ വീട് പണിയുക എന്നത് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. 50 ദിവസം കൊണ്ട് ഒരു ലക്ഷം നന്മ നിറഞ്ഞ മറിയമേ അദ്ദേഹം ചൊല്ലിയത് മൂലം മനോഹരമായ ഒരു വീട് അദ്ദേഹത്തിന് ലഭിച്ചു. പരിശുദ്ധ അമ്മ തന്ന വീടാണ് ഇത് എന്ന് വളരെ സന്തോഷത്തോടെ അദ്ദേഹം പറഞ്ഞു. ഈശോയുടെ രക്ഷാകര രഹസ്യങ്ങളെ ധ്യാനിക്കുന്നതിനോടൊപ്പം അതിലൂടെ രക്ഷയുടെ അനുഭവം സ്വായത്തമാക്കുന്ന പ്രാർത്ഥനാ രീതിയാണിത്. ലിസ്യുവിലെ വി. കൊച്ചുത്രേസ്യാ ജപമാല പ്രാർത്ഥനയെപ്പറ്റി ഇപ്രകാരം പറയുന്നു: "സ്വർഗ്ഗത്തെയും ഭൂമിയെയും ബന്ധിപ്പിക്കുന്ന ഒരു വലിയ ചങ്ങലയാണ് പരിശുദ്ധ ജപമാല. അതിന്റെ ഒരു വശത്തു നമ്മുടെ കരങ്ങളും മറുവശത്തു പരിശുദ്ധ കന്യകാമറിയത്തിന്റെ കരങ്ങളും ... ജപമാല പ്രാർത്ഥന പരിമിള ധൂപം പോലെ അത്യുന്നതന്റെ പാദാന്തികത്തിലേക്കു പറന്നുയരുന്നു.” “യഥാര്‍ത്ഥ ക്രിസ്തീയ പരിപൂര്‍ണ്ണതയുടെ ഒരു വിദ്യാലയമാണ് ജപമാല പ്രാര്‍ത്ഥന” എന്നു വിശേഷിപ്പിച്ച വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയുടെ മാതൃക പിൻതുടർന്ന് നമുക്കു ജപമാല ഭക്തിയിലൂടെ ക്രിസ്തീയ പൂർണ്ണതയിലേക്കു വളരാം. സി. റെറ്റി FCC
Image: /content_image/News/News-2024-05-25-17:10:09.jpg
Keywords: സ്പന്ദനങ്ങൾ
Content: 23206
Category: 1
Sub Category:
Heading: ഉഗാണ്ടയിലെ ക്രൈസ്തവ രക്തസാക്ഷികളുടെ അനുസ്മരണം: 200 മൈല്‍ കാല്‍നട തീര്‍ത്ഥാടനവുമായി വിശ്വാസി സമൂഹം
Content: കമ്പാല: ഉഗാണ്ടയിലെ കമ്പാലയിൽ നടക്കുന്ന ഉഗാണ്ടന്‍ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ക്രൈസ്തവര്‍ കാല്‍നട തീര്‍ത്ഥാടനം ആരംഭിച്ചു. ആഫ്രിക്കയിലെയും ലോകത്തിലെയും ഏറ്റവും വലിയ വിശ്വാസികളുടെ സമ്മേളനങ്ങളിലൊന്നായി വിശേഷിക്കപ്പെടുന്ന സമ്മേളനം ജൂൺ 3നാണ് നടക്കുക. അനുസ്മരണ സമ്മേളനത്തിനായി കെനിയയിൽ നിന്നുള്ള ക്രൈസ്തവ സംഘം 200 മൈലിലധികം നീണ്ടു നില്‍ക്കുന്ന തീർത്ഥാടനം ആരംഭിച്ചു കഴിഞ്ഞു. കാകമേഗ രൂപതയിലെ സെൻ്റ് ജോസഫ് ദി വർക്കർ കൊങ്കോണി ഇടവകയിലെ നിരവധി വിശ്വാസികളാണ് ത്യാഗത്തോടെ രക്തസാക്ഷി അനുസ്മരണത്തിനായി ഉഗാണ്ടയിലേക്ക് കാല്‍ നടയായി നീങ്ങിക്കൊണ്ടിരിക്കുന്നത്. മെയ് 21-ന് ഇടവക വികാരി ഫാ. കൊളംബൻ ഒദിയാംബോയുടെ ആശീര്‍വാദത്തോടെ ആരംഭം കുറിച്ച കാല്‍ നടയാത്ര ദിവസവും 18-25 മൈലുകൾ സഞ്ചരിച്ചാണ് ലക്ഷ്യ സ്ഥാനത്തെത്തുക. നമുഗോംഗോയിലേക്കുള്ള നീണ്ട തീർത്ഥാടനം ആത്മീയ യാത്രയാണെന്നും തീർത്ഥാടകർക്ക് വ്യക്തിപരമായ നിയോഗങ്ങളുണ്ടെന്നും ചിലർ അവരുടെ ഇടവകകളുടെ പൊതു പ്രാര്‍ത്ഥനാ നിയോഗങ്ങളോടെയാണ് കാല്‍നട തീര്‍ത്ഥാടനം നടത്തുന്നതെന്നും ഫാ. കൊളംബൻ പറഞ്ഞു. വൈദികരും തീർത്ഥാടകർക്ക് ഒപ്പമുണ്ട്. നമുഗോംഗോയിലേക്കുള്ള ആത്മീയ യാത്ര ആരംഭിക്കുന്നതിന് മുന്‍പ് കുമ്പസാരത്തിലും കുർബാനയിലും പങ്കെടുക്കാൻ വിശ്വാസികള്‍ക്ക് അവസരം ഒരുക്കിയിരിന്നു. 1885നും 1887 നും മദ്ധ്യേ കബാക്ക രാജാവ് മവാങ്ക രണ്ടാമന്റെയും ബുഗാണ്ടയിലെ രാജാവിന്റെയും നിർദേശ പ്രകാരം തീയിലെറിഞ്ഞ് വധിക്കപ്പെട്ട നാൽപത്തിയഞ്ചോളം കത്തോലിക്കരും ആംഗ്ലിക്കരുമടങ്ങുന്ന രക്തസാക്ഷികളുടെ ഓർമ്മദിനമാണ് എല്ലാ വർഷവും ജൂൺ മൂന്നിന് ആചരിക്കുന്നത്. 1920 ജൂൺ ആറിന് ഇരുപത്തിരണ്ട് കത്തോലിക്കാ രക്തസാക്ഷികളെ ബെനഡിക്ട് പതിനഞ്ചാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവരായും 1964 ഒക്ടോബർ 18ന് പോൾ ആറാമൻ മാർപാപ്പ വിശുദ്ധരായും പ്രഖ്യാപിച്ചിരിന്നു. {{ഉഗാണ്ടയിലെ രക്തസാക്ഷികളെ കുറിച്ച് കൂടുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/1543 }}
Image: /content_image/News/News-2024-05-25-19:32:52.jpg
Keywords: രക്തസാക്ഷി, ഉഗാണ്ട
Content: 23207
Category: 18
Sub Category:
Heading: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ ഉൾപ്പെടുത്തിയ നടപടി സ്വാഗതാർഹം: കത്തോലിക്ക കോൺഗ്രസ്
Content: കൊച്ചി: ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്‌തകത്തിലെ നവോത്ഥാന നായകരുടെ പട്ടികയിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ ഉൾപ്പെടുത്തിയ നടപടി സ്വാഗതാർഹമെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ വിശുദ്ധ ചാവറയച്ചൻ വഹിച്ചിട്ടുള്ള സ്തു‌ത്യർഹമായ പങ്ക് വിലമതിക്കാനാകാത്തതാണ്. വിദ്യാഭ്യാസ മേഖലയിലും സാംസ്കാരിക മേഖലയിലും ചാവറയച്ചനിലൂടെ കേരളത്തിനുണ്ടായതു സമാനതകളില്ലാത്ത മുന്നേറ്റമാണെന്നും കത്തോലിക്കാ കോൺഗ്രസ് ചൂണ്ടിക്കാട്ടി. കത്തോലിക്കാ കോൺഗ്രസ് ഉൾപ്പെടെ നടത്തിയ ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ നവോത്ഥാന ചരിത്രത്തിലെ വിശുദ്ധ ചാവറയച്ചൻ്റെ പങ്ക് അംഗീകരിക്കാൻ സർക്കാരും വിദ്യാഭ്യാസ വകുപ്പും തയാറായത് ശ്ലാഘനീയമാണെന്നും യോഗം വിലയിരുത്തി. പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ട‌ർ റവ. ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ട്രഷറർ ഡോ. ജോബി കാക്കശേരി, ഭാരവാഹികളായ ഡോ. ജോസ് കുട്ടി ജെ. ഒഴുകയിൽ, തോമസ് പീടികയിൽ, രാജേഷ് ജോൺ, ടെസി ബിജു, ബെ ന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, അഡ്വ. ഗ്ലാഡിസ് ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2024-05-26-07:12:05.jpg
Keywords: കോൺഗ്രസ്
Content: 23208
Category: 18
Sub Category:
Heading: ആയിരങ്ങളെ സാക്ഷിയാക്കി മൂന്നാർ മൗണ്ട് കാർമൽ ദേവാലയം ബസിലിക്ക പ്രഖ്യാപനം
Content: മൂന്നാർ: മൂന്നാർ മൗണ്ട് കാർമൽ ദേവാലയ ബസിലിക്ക പ്രഖ്യാപനം ആയിരങ്ങളെ സാക്ഷിയാക്കി നിർവഹിച്ചപ്പോൾ ഇടവക സമൂഹത്തിന് ആത്മഹർഷം. ഫ്രാൻസിസ് മാർപാപ്പയുടെ ഡിക്രി വിജയപുരം രൂപത സഹായമെത്രാൻ ഡോ. ജസ്റ്റിൻ മഠത്തിൽപ്പറമ്പിൽ വായിച്ചതോടെയാണ് ദേവാലയത്തിന്റെ ബസിലിക്ക പദവി യാഥാർത്ഥ്യമായത്. തുടർന്ന് മാർപാപ്പയുടെ ഡിക്രി വിജയപുരം ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ റെക്ടർ ഫാ.മൈക്കിൾ വലയിഞ്ചിയിലിനു കൈമാറി. തിരുവനന്തപുരം ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ ദേവാലയത്തിന്റെ പ്രവേശന കവാടത്തിൽ സ്ഥാപിച്ച ബസിലിക്കയുടെ സ്ഥാനചിഹ്നം അനാച്ഛാദനം ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 1.15-ഓടെയായിരുന്നു പ്രൗഢഗംഭീരമായ ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. മൂന്നാർ ടൗണിൽ സ്ഥാപിതമായ വിശുദ്ധ അന്തോനീസിൻ്റെ കുരിശടിയിൽ നിന്നു ഭക്തിസാന്ദ്രമായ പ്രദക്ഷിണത്തോടെയായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്. തുടർന്നു നടന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് വിജയപുരം ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ മുഖ്യകാർമികത്വം വഹിച്ചു. സുവിശേഷവത്കരണം ഉജ്വലിപ്പിക്കുന്ന ദൈവതീക്ഷ്‌ണതയുടെയും ആത്മ സമർപ്പണത്തിന്റെയും അടയാളമായി മൂന്നാർ ബസിലിക്ക ഉയർന്നു നിൽക്കുമെന്നും പ്രകൃതിരമണീയമായ മൂന്നാറിന് സ്വർഗം നൽകിയ സമ്മാനവും പരിശുദ്ധ റോമാ സിംഹാസനം നൽകിയ അംഗീകാരവുമാണ് ബസിലിക്ക പദവിയെന്നും ദിവ്യബലിമധ്യേ നൽകിയ സന്ദേശത്തിൽ ബിഷപ്പ് പറഞ്ഞു.
Image: /content_image/India/India-2024-05-26-07:26:30.jpg
Keywords: ബസിലിക്ക
Content: 23209
Category: 1
Sub Category:
Heading: കുട്ടികൾക്കായുള്ള പ്രഥമ ആഗോള ദിനം ഇന്ന്; വത്തിക്കാനിലെ ആഘോഷത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പങ്കെടുക്കും
Content: വത്തിക്കാന്‍ സിറ്റി: ആഗോള സഭാതലത്തിൽ കുട്ടികൾക്കായുള്ള പ്രഥമ ലോകദിനം ഇന്നു ആചരിക്കപ്പെടുന്നു. “ഇതാ സകലവും ഞാൻ നവീകരിക്കുന്നു”- വെളിപാടിന്റെ പുസ്തകം ഇരുപത്തിയൊന്നാം അധ്യായം അഞ്ചാം വാക്യത്തിൽ നിന്ന് അടർത്തിയെടുത്ത ഈ വാക്കുകളാണ് കുട്ടികളുടെ പ്രഥമ ലോകദിനാചരണത്തിൻറെ വിചിന്തന പ്രമേയം. ഇന്നു മെയ് 26 ഞായറാഴ്ച വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ അങ്കണത്തിലാണ് ആഘോഷം നടക്കുക. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുഞ്ഞുങ്ങൾ ഈ ആചരണത്തിൽ പങ്കെടുക്കുന്നുണ്ട്. പതിനായിരക്കണക്കിന് കുട്ടികളാണ് ഇതിനോടകം സമ്മേളനത്തിൽ പങ്കെടുക്കുവാൻ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഏകദേശം എൺപതിലധികം രാജ്യങ്ങളിൽ നിന്നുള്ള കുഞ്ഞുങ്ങൾ ഈ ദ്വിദിന പരിപാടിയിൽ പങ്കാളികളാകുമെന്നാണ് വത്തിക്കാന്‍ ന്യൂസിന്റെ റിപ്പോര്‍ട്ട്. പരിശുദ്ധ ത്രീത്വത്തിൻറെ തിരുനാൾ ദിനം കൂടിയായ ഇന്നു ഞായാറാഴ്ച കുട്ടികളുടെ ലോക ദിനാചരണത്തോടനുബന്ധിച്ച് വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ ദിവ്യബലി അർപ്പിക്കും. സാംസ്കാരിക-വിദ്യാഭ്യാസ കാര്യങ്ങൾക്കായുള്ള റോമൻ കൂരിയ വിഭാഗമാണ് ഫ്രാൻസിസ് പാപ്പയുടെ സാന്നിധ്യത്തിൽ നടക്കുന്ന ഈ ദിനാചരണത്തിന് ചുക്കാൻ പിടിക്കുന്നത്. 2023 ഡിസംബർ 8ന്, അമലോത്ഭവനാഥയുടെ തിരുനാൾ ദിനത്തിൽ, വെള്ളിയാഴ്ച, വത്തിക്കാനിൽ നയിച്ച മധ്യാഹ്ന പ്രാർത്ഥനാ വേളയിലാണ് ഫ്രാൻസിസ് പാപ്പ ഈ ദിനാചരണം പ്രഖ്യാപിച്ചത്.
Image: /content_image/News/News-2024-05-26-07:49:13.jpg
Keywords: പാപ്പ, കുഞ്ഞു
Content: 23210
Category: 1
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പുതിയ കൂരിയ നിലവിൽ വന്നു
Content: ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഭരണ കാര്യങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന പുതിയ കൂരിയ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ നേതൃത്വത്തിൽ നിലവിൽ വന്നു. രൂപതാധ്യക്ഷന്റെ കീഴിൽ പ്രോട്ടോ സിഞ്ചെല്ലൂസായി ഫാ. ഡോ. ആന്റണി ചുണ്ടെലിക്കാട്ടും ചാൻസിലറായി ഫാ. ഡോ. മാത്യു പിണക്കാട്ടും തുടരും. പാസ്റ്ററൽ കോര്‍ഡിനേറ്റർ, ബിഷപ്പ് സെക്രട്ടറി, പിആർഓ എന്നീ ഉത്തരവാദിത്വങ്ങൾ പുതിയതായി ഫാ. ഡോ. ടോം ഓലിക്കരോട്ട് നിർവഹിക്കും. വൈസ് ചാൻസിലറായി ഫാ. ഫാൻസ്വാ പത്തിലും ഫിനാൻസ് ഓഫീസറായി ഫാ. ജോ മൂലശ്ശേരി വി സിയും തുടരും. രൂപതയിലെ വൈദികരുടെയും, സേഫ് ഗാർഡിങ്, ഹെൽത് ആൻഡ് സേഫ്റ്റി കമ്മീഷൻ, ഡേറ്റ പ്രൊട്ടക്ഷൻ, തീർഥാടനങ്ങൾ, സ്ഥാവര ജംഗമ വസ്തുക്കൾ എന്നീ കാര്യങ്ങളുടെ ഉത്തരവാദിത്വവും നിർവഹണവും വഹിക്കുന്നത് പ്രോട്ടോ സിഞ്ചെല്ലൂസായ ഫാ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് ആയിരിക്കും. ചാൻസിലർ ഓഫീസ് നിർവഹണം, കാനോനികമായ കാര്യങ്ങൾ, റീജിയണൽ കോഡിനേറ്റേഴ്‌സ്, വിസ സംബന്ധിച്ച കാര്യങ്ങൾ എന്നിവയുടെ ഉത്തരവാദിത്വം നിർവഹിക്കുക രൂപത ചാൻസിലർ എന്ന നിലയിൽ ഫാ. ഡോ. മാത്യു പിണക്കാട്ട് ആയിരിക്കും. ഫാ. ഡോ. ടോം ഓലിക്കരോട്ട് രൂപതയിലെ പതിനാറോളം വരുന്ന വിവിധ കമ്മീഷനുകൾ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഏഴോളം വരുന്ന വിവിധ ഫോറങ്ങൾ എന്നിവയുടെ നേതൃത്വം വഹിക്കും. ഫാ. ജോ. മൂലശ്ശേരി ഫിനാൻസ് ഓഫിസിന്റെ ചുമതലകൾ നിർവഹിക്കും. വൈസ് ചാൻസിലറായ ഫാ. ഫാൻസ്വാ പത്തിൽ പ്രോപ്പർട്ടി കമ്മീഷൻ, ഹെൽത് ആൻഡ് സേഫ്റ്റി കമ്മീഷൻ ഐ ജി കമ്മീഷൻ എന്നിവയുടെ ചുമതല വഹിക്കും. രൂപതയിലെ വിവിധ കമ്മീഷനുകളുടെ ചെയർ പേഴ്‌സൺമാരെയും വിവിധ ഫോറങ്ങളുടെ ഡയറക്ടർമാരെയും സ്ഥാനങ്ങൾ പുനഃക്രമീകരിക്കുയും ചെയ്തിട്ടുണ്ട്.
Image: /content_image/News/News-2024-05-26-19:31:20.jpg
Keywords: ഗ്രേറ്റ്
Content: 23211
Category: 1
Sub Category:
Heading: വചനോപാസകയായ പരിശുദ്ധ മറിയം | മരിയ സ്പന്ദനങ്ങൾ | മെയ് മാസ ചിന്തകൾ 26
Content: വിശ്വാസ നിർഭരവും വചനാധിഷ്ഠിതവുമായിരുന്നു മറിയത്തിന്റെ ജീവിതം. കർത്താവിന്റെ ദാസിയായ മറിയം ആയുഷ്കാലം മുഴുവൻ വചനം അനുസരിച്ച് ജീവിച്ചിരുന്നവളാണ്.ദൈവവചനം പാലിക്കുകയും വചനത്തിന് ശുശ്രൂഷ ചെയ്യുകയും ചെയ്യുന്നവർ ആത്മീയ മാതൃത്വത്തിലേക്കും പിതൃത്വത്തിലേക്കും ഉയരുകയാണ്. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ നാം വായിക്കുന്നത് അനുസരിച്ച് ആൾക്കൂട്ടത്തിൽ നിന്ന് ഒരു സ്ത്രീ സ്വരം ഉയർത്തി പറയുന്നു "അങ്ങയെ വഹിച്ച ഉദരവും അങ്ങയെ പാലൂട്ടിയ സ്തനങ്ങളും ഭാഗ്യമുള്ളവ" (Lk11/27). മറിയത്തിന് ലഭിച്ച ഒരു പ്രശംസയായിരുന്നു അത്. ഈശോയുടെ പ്രത്യുത്തരവും ശ്രദ്ധേയമാണ്. "ദൈവവചനം കേട്ട് അത് പാലിക്കുന്നവർ കൂടുതൽ ഭാഗ്യം ഉള്ളവരാകുന്നു "(LK11/28). വിശുദ്ധ ഗ്രന്ഥത്തിലെ മറ്റൊരു വിവരണവും വചനത്തിന്റെ പ്രാധാന്യവും പ്രാഥമ്യവും വ്യക്തമാക്കുന്നുണ്ട്. അങ്ങയുടെ അമ്മയെയും സഹോദരങ്ങളും അങ്ങേ കാത്തുനിൽക്കുന്നുവെന്ന് ആരോ ഈശോയെ ഉണർത്തിച്ചപ്പോൾ ദൈവവചനം ശ്രമിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് എന്റെ അമ്മയും സഹോദരന്മാരും" എന്നായിരുന്നു അവിടുത്തെ മറുപടി (Lk8/19-21, Mt12/46-50, Mk3/31-35). വചന ശ്രവണത്തിനും വചനാധിഷ്ഠിത ജീവിതത്തിനും ഈശോ കൊടുക്കുന്ന പ്രാധാന്യം ഇത് വ്യക്തമാക്കുന്നു. 12 വയസ്സുകാരനായ ഈശോ തന്റെ അമ്മയോട് ദേവാലയത്തിൽ വച്ച് പറഞ്ഞതുപോലെ പിതാവിന്റെ കാര്യങ്ങളിൽ വ്യാപൃതനായിരിക്കുന്നതാണ്(Lk2/49) വചനാധിഷ്ഠിതമായ ജീവിതം. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ പറയുന്നു "ദൈവവചനം ആരുടെ അടുത്തേക്കു വന്നുവോ അവരെ ദൈവങ്ങള്‍ എന്ന് അവന്‍ വിളിച്ചു" Jn 10 : 35. ദൈവവചനം കേൾക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തവരിൽ ഒന്നാമത്തെ ആൾ മറിയം തന്നെ. മറിയം വചനം സ്വീകരിക്കുകയും വചനത്തിൽ വിശ്വസിക്കുകയും വചനം ഹൃദയത്തിൽ സൂക്ഷിച്ച് ധ്യാനിക്കുകയും ചെയ്തു. വചനത്തിന്റെ പാതയിലൂടെ കുരിശോളം അവൾ യാത്ര ചെയ്തു. വചന ബദ്ധയായ മറിയത്തെ കുരിശിൻ അപ്പുറത്ത് സെഹിയോൻ മാളികയിൽ ആദിമ സഭയുടെ മധ്യത്തിലും നാം കാണുന്നു. വചനാധിഷ്ഠിത ജീവിതത്തിന് മറിയത്തിനേക്കാൾ വലിയ മാതൃക പുതിയ നിയമത്തിൽ ഇല്ല. അതുകൊണ്ടുതന്നെ മറിയത്തിന്റെ മാതൃത്വം ജഡപ്രകാരമുള്ള മാതൃത്വത്തെ അതിലങ്കിച്ച് ദൈവരാജ്യ മാതൃത്വത്തിന്റെ ഔന്നത്യത്തിലേക്ക് ഉയർന്നു. വചനാധിഷ്ഠിത ജീവിതം നയിക്കുമ്പോഴാണ് ഓരോ ക്രൈസ്തവന്റെയും ജീവിതം ധന്യമാകുന്നത്. നിരന്തരം ബൈബിൾ വായിക്കുകയും വചനത്തെപ്പറ്റി ധ്യാനിക്കുകയും വേണം. വചനത്താൽ നിറഞ്ഞ വ്യക്തി വചനത്തിന് വാക്കിലൂടെയും പ്രവർത്തിയിലൂടെയും സാക്ഷ്യം വഹിക്കാൻ നിർബന്ധിതനാകും. അതുകൊണ്ടാണ് വിശുദ്ധ പൗലോസ്ലീഹ പറയുന്നത് ഞാൻ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കിൽ എന്റെ സ്ഥിതി എത്ര ദയനീയം (1cori9/16). മറിയത്തെ 'ദൈവിക ശബ്ദത്തിന്റെ പുത്രി'(Daughter of the voice)എന്നാണ് ചില ബൈബിൾ പണ്ഡിതന്മാർ വിളിക്കുന്നത്. കാനായിൽവെച്ച് അവൻ പറയുന്നത് നിങ്ങൾ ചെയ്യുവിൻ എന്ന് മറിയം പരിചാരകരോട് പറഞ്ഞപ്പോൾ ആ വാക്യത്തിൽ ഈശോ തന്റെ പിതാവിന്റെ സ്വരം തന്നെയാണ് ശ്രമിച്ചത്. ജ്ഞാനസ്നാന അവസരത്തിൽ തന്റെ പിതാവിന്റെ സാക്ഷ്യം കിട്ടി "നീ എന്റെ പ്രിയപുത്രൻ നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു "(MK1/10). കാനായിൽ തന്റെ മാതാവിന്റെ സാക്ഷ്യം ഈശോയ്ക്ക് കിട്ടി മാതാവിന്റെ സാക്ഷ്യത്തിലും തന്റെ പിതാവിന്റെ ഇംഗിതം തന്നെയാണ് ഈശോ തിരിച്ചറിഞ്ഞത്. മറിയത്തിൻ്റെ ജീവിതത്തെ ഒറ്റവാക്കിൽ നമുക്കു സംഗ്രഹിക്കാം ദൈവവചനത്തിനു വഴങ്ങി ജീവിച്ചവൾ(Obedient to Word of God).ദൈവവചനത്തിൽ ആഹ്ലാദം കണ്ടെത്തിയ മറിയം മറ്റാരും ജീവിച്ചിട്ടില്ലാത്തതുപോലെ ദൈവവചനത്തിനു സാക്ഷ്യം ഏകി ജീവിച്ചു നമുക്ക് വചനം വായിക്കുകയും വചനത്തിന്റെ ചെവി കൊടുക്കുകയും ചെയ്തു പരിശുദ്ധ മറിയത്തിന്റെ മാതൃക അനുകരിക്കാം.
Image: /content_image/News/News-2024-05-26-20:34:09.jpg
Keywords: സ്പന്ദനങ്ങൾ
Content: 23212
Category: 18
Sub Category:
Heading: ചെറുപുഷ്പ മിഷൻലീഗ് പുതിയ പ്രവര്‍ത്തന വര്‍ഷത്തിന് ആരംഭം
Content: കൊച്ചി: കുടുംബം ദൈവവിളിയുടെ അടിത്തറയാണെന്നും ദൈവവിളി പ്രോത്സാഹനത്തിൽ ഏറ്റവും ശ്രദ്ധേയമായ പ്രവർത്തനം നടത്തുന്നത് ചെറുപുഷ്പ മിഷൻ ലീഗ് ആണെന്നും കൊച്ചി രൂപത അഡ്‌മിനിസ്ട്രേറ്റർ മോൺ. ഷൈജു പര്യാത്തുശേരി. ദൈവകേന്ദ്രീകൃത കുടുംബം - ദൈവവിളികളുടെ ഉറവിടവും ശക്തിയും എന്ന പഠനവിഷയത്തെ അടിസ്ഥാനമാക്കിയുള്ള മിഷൻ ലീഗ് കേരള സംസ്ഥാന സമിതിയുടെ 2024-25 പ്രവർത്തനവർഷ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി രൂപതയുടെ ആഭിമുഖ്യത്തിൽ ഇടക്കൊച്ചി സെൻ്റ മേരീസ് ദേവാലയത്തിൽ സംസ്ഥാന പ്രസിഡൻ്റ് രഞ്ജിത്ത് മുതുപ്ലാക്കൽ അധ്യക്ഷത വഹിച്ചു. പുതിയ വർഷത്തെ പ്രവർത്തനമാർഗരേഖ പ്രകാശനം ചെയ്‌തു. സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായില്‍, കൊച്ചി രൂപതഡയറക്ടർ ഫാ. ഷി നോജ് പുന്നക്കൽ, അന്തർദേശീയ പ്രസിഡൻ്റ ഡേവിസ് വല്ലൂരാൻ, ദേശീയ പ്ര സിഡന്റ് സുജി പുല്ലുകാട്, സംസ്ഥാന ജനറൽ സെക്രട്ടറി ജയ്‌സൺ പുളിച്ചുമാക്കൽ, ബി.എസ്. ശരത്, ഡെന്നിസ് വർഗീസ്, നയന ജോസഫൈൻ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2024-05-27-10:31:17.jpg
Keywords: മിഷൻ ലീഗ
Content: 23213
Category: 18
Sub Category:
Heading: ഭരണങ്ങാനം തീർത്ഥാടന കേന്ദ്രത്തിൽ അൽഫോൻസാ നാമധാരികളുടെ സംഗമം
Content: ഭരണങ്ങാനം: അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ നടന്ന അൽഫോൻസാ നാമധാരികളുടെ കൂട്ടായ്‌മയ്ക്ക് നൂറു അൽഫോൻസാ നാമധാരികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. സ്ലീവ - അൽഫോൻസിയൻ ആത്മീയ വർഷാചരണത്തിൻ്റെ ഭാഗമായിട്ടാണ് അൽഫോൻസാമ്മയെ സ്വർഗീയ മധ്യസ്ഥയായി സ്വീകരിച്ചിരിക്കുന്ന വ്യക്തികളുടെയും അവരുടെ കുടുംബങ്ങളുടെയും ഒത്തുചേരൽ സംഘടിപ്പിച്ചത്. കേരളത്തിലെ വിവിധ രൂപതകളിൽനിന്നുള്ള അൽഫോൻസാ നാമധാരികൾ പ്രായഭേദമന്യേ ഒത്തുചേരലിൽ പങ്കുചേർന്നു. തീർത്ഥാടനകേന്ദ്രത്തിൽ നടന്ന യോഗം പാലാ രൂപത മുഖ്യവികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ ഉദ്ഘാടനം ചെയ്‌തു. സ്നേഹത്തിൻ്റെ കുരിശു യാത്രയ്ക്കു വിശുദ്ധ അൽഫോൻസ മാതൃകയാണെന്നും താത്കാലിക ആശ്വാസങ്ങളും സൗഖ്യങ്ങളുമല്ല പ്രധാനപ്പെട്ടതെന്നും ഉദ്ഘാടനപ്രസംഗത്തിൽ മോൺ. ജോസഫ് തടത്തിൽ പറഞ്ഞു. ഫാ. എബി തകടിയേൽ സംഗമത്തിൽ പങ്കെടുത്തവർക്കുവേണ്ടി അൽഫോൻസിയൻ ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നല്‌കി. അൽഫോൻസാ നാമധാരികളെയും അവരുടെ കുടുംബങ്ങളെയും പ്രത്യേകമായി വി. അൽഫോൻസാമ്മയ്ക്കു സമർപ്പിച്ച് പ്രാർത്ഥനയും നടത്തി. സമ്മേള നത്തിന്റെ ഉദ്ദേശലക്ഷ്യങ്ങൾ റെക്ടർ ഫാ. അഗസ്റ്റിൻ പാലയ്ക്കാപറമ്പിൽ വിശദീകരിച്ചു. വൈസ് റെക്ടർ ഫാ. ആൻ്റണി തോണക്കര, അഡ്‌മിനിസ്ട്രേറ്റർ ഫാ. ഗർവാസിസ് ആനിത്തോട്ടത്തിൽ, റവ. ഡോ. തോമസ് വടക്കേൽ, ഫാ. സെ ബാസ്റ്റ്യൻ നടുത്തടം, ഫാ. അലക്‌സ് മൂലക്കുന്നേൽ, ഫാ. മാർട്ടിൻ കല്ലറയ്ക്ക ൽ, ഫാ. ജോർജ് ചീരാംകുഴി, ഫാ. ഏബ്രഹാം കണിയാമ്പടിക്കൽ, ഫാ. തോമ സ് തോട്ടുങ്കൽ, ഫാ.ഏബ്രഹാം എരിമറ്റം തുടങ്ങിയവർ പങ്കെടുത്തു.
Image: /content_image/India/India-2024-05-27-10:50:15.jpg
Keywords: നാമധാരി
Content: 23214
Category: 1
Sub Category:
Heading: ഹെയ്തിയിൽ യുവ മിഷ്ണറി ദമ്പതികൾ കൊല്ലപ്പെട്ടു
Content: പോര്‍ട്ട് ഓ പ്രിന്‍സ്: കരീബിയന്‍ രാജ്യമായ ഹെയ്തിയിൽ അമേരിക്കയിൽ നിന്നുള്ള യുവ മിഷ്ണറി ദമ്പതികൾ കൊല്ലപ്പെട്ടു. മിഷ്ണറികളായ നതാലിയയും ഭർത്താവ് ഡേവി ലോയ്‌ഡുമാണ് വ്യാഴാഴ്ച അക്രമി സംഘത്തിന്റെ ആക്രമണത്തിൽ മരിച്ചത്. വടക്കൻ പോർട്ട്-ഓ-പ്രിൻസിലെ ലിസോണിലെ കമ്മ്യൂണിറ്റിയിൽ വ്യാഴാഴ്ച വൈകുന്നേരമാണ് ആക്രമണമുണ്ടായതെന്ന് ഹെയ്തിയൻ പോലീസ് യൂണിയൻ തലവൻ ലയണൽ ലസാരെ പറഞ്ഞു. മിഷൻ ഹെയ്‌തി എന്ന സന്നദ്ധ സംഘടനയുടെ ഡയറക്ടറും ഹെയ്‌തി പൗരനുമായ ജുഡ് മോണ്ടിസും കൊല്ലപ്പെട്ടു. മിസോറി സംസ്ഥാനത്തു നിന്നുള്ള യുഎസ് ജനപ്രതിനിധിസഭാംഗം ബെൻ ബേക്കറിന്റെ മകളാണ് കൊല്ലപ്പെട്ട നതാലിയ. ഇക്കഴിഞ്ഞ വ്യാഴാഴ്‌ച രാത്രിയായിരിന്നു സംഭവം. മൂന്നു ട്രക്കുകളിലെത്തിയ ഗുണ്ടകളാണ് അക്രമം നടത്തിയത്. ഇതിനിടെ പുറത്തു നിന്നെത്തിയ മറ്റൊരു ഗുണ്ടാസംഘവും ആക്രമണത്തില്‍ പങ്കുചേര്‍ന്നു. ഡേവിയെ ഇവരുടെ വീടിനുള്ളിലേക്കു കൊണ്ടു പോയി കെട്ടിയിട്ടു മർദ്ദിക്കുകയായിരിന്നുവെന്നും തുടർന്ന് ദമ്പതികളെ വെടിവച്ചു കൊല്ലുകയായിരുന്നുവെന്നും പ്രാദേശിക വൃത്തങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.രണ്ട് മൃതദേഹങ്ങൾ കത്തിക്കാന്‍ ശ്രമിച്ചതായും 'ദ വാൾ സ്ട്രീറ്റ് ജേർണൽ' റിപ്പോര്‍ട്ട് ചെയ്യുന്നു. 2022 ജൂണിൽ വിവാഹത്തിന് തൊട്ടുപിന്നാലെ ദമ്പതികൾ സന്നദ്ധ സേവനത്തിനും ഈശോയെ പകരാനും ഹെയ്തിയിലേക്ക് യാത്ര തിരിക്കുകയായിരിന്നു. 2000-ൽ ഡേവി ലോയിഡിൻ്റെ മാതാപിതാക്കൾ സ്ഥാപിച്ച സംഘടനയായ മിഷൻസ് ഇൻ ഹെയ്തിയിലായിരിന്നു ഇവരുടെ പ്രവര്‍ത്തനം. മിഷൻ്റെ കീഴിലുള്ള അനാഥാലയം പോർട്ട്-ഓ-പ്രിൻസിൻ്റെ വടക്ക് ഭാഗത്തുള്ള ലിസോണിലാണ് സ്ഥിതി ചെയ്തിരിന്നത്. മിഷ്ണറിമാരുടെ കൊലപാതകത്തിന് പിന്നാലേ, കെനിയയിൽ നിന്ന് പോലീസിനെ വേഗത്തിൽ എത്തിക്കാന്‍ യു‌എസ് ഇടപെടല്‍ നടത്തിയിരിന്നു. ഗുണ്ടാസംഘങ്ങൾ ഭരിക്കുന്ന ഹെയ്‌തിയിൽ ശക്തമായ നടപടി വേണമെന്ന് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. രാജ്യത്തിൻ്റെ തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിൻ്റെ 80% പ്രദേശവും നിയന്ത്രിക്കുന്ന ക്രിമിനൽ ഗ്രൂപ്പുകളുടെ അധിനിവേശമാണ് നിലവിലെ പ്രതിസന്ധി രൂക്ഷമാക്കുന്നത്.
Image: /content_image/News/News-2024-05-27-13:04:09.jpg
Keywords: ഹെയ്തി