Contents

Displaying 22741-22750 of 24979 results.
Content: 23165
Category: 1
Sub Category:
Heading: അത്ഭുത സംഭവങ്ങളെ വിശകലനം ചെയ്യാന്‍ പുതിയ പ്രമാണ രേഖയുമായി വത്തിക്കാൻ
Content: വത്തിക്കാൻ സിറ്റി: മരിയന്‍ പ്രത്യക്ഷീകരണങ്ങള്‍ ഉള്‍പ്പെടെയുള്ള അത്ഭുത സംഭവങ്ങളെ സംബന്ധിക്കുന്ന സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിനെപ്പറ്റി വത്തിക്കാനിലെ വിശ്വാസപ്രബോധനത്തിനു വേണ്ടിയുള്ള കാര്യാലയം പുതിയ പ്രമാണരേഖ പുറത്തിറക്കി. ഇന്നലെയാണ് 'പ്രകൃത്യാതീതമെന്ന് അറിയപ്പെടുന്ന സംഭവങ്ങൾ വിവേചിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ' എന്ന രേഖ വിശ്വാസകാര്യാലയ അധ്യക്ഷൻ കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് പ്രകാശനം ചെയ്ത‌ത്. പ്രത്യക്ഷീകരണങ്ങളെ, അത്ഭുതങ്ങളെ കുറിച്ച് എന്തെങ്കിലും പ്രഖ്യാപനം നടത്താൻ രൂപതാ മെത്രാന് അധികാരമില്ല. അതേസമയം സംഭവത്തെ കുറിച്ച് വിശകലനം ചെയ്ത ശേഷം അവിടെ ഭക്തകൃത്യങ്ങളോ മറ്റോ പ്രോത്സാഹിപ്പിക്കുവാന് മെത്രാന് അധികാരമുണ്ട്. 'അത്ഭുതകര'മായ ഒരു സംഭവമുണ്ടായാൽ രൂപതാ മെത്രാൻ അക്കാര്യം വിശദമായി പഠിച്ചതിനുശേഷം വിശ്വാസ കാര്യാലയത്തിൽ റിപ്പോർട്ട് സമർപ്പിക്കണം. വിഷയത്തില്‍ പഠനം നടത്താന്‍ ഒരു ദൈവശാസ്ത്രജ്ഞനും കാനൻ നിയമവിദഗ്‌ധനും ഒരു വിദഗ്ധനും ഉൾപ്പെടുന്ന സമിതിയെ നിയോഗിക്കണം. വസ്‌തുതകൾ അന്വേഷിച്ചുകഴിഞ്ഞാൽ, ബിഷപ്പ് പഠനഫലങ്ങൾ ഡിക്കാസ്റ്ററിയിലേക്ക് അയയ്ക്കണം. ലഭിച്ച വിവരങ്ങളും പിന്തുടരുന്ന നടപടിക്രമങ്ങളും ഡിക്കാസ്റ്ററി വിശകലനം ചെയ്യും. വിശ്വാസ കാര്യാലയം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതുവരെ അത്ഭുത പ്രതിഭാസത്തിന്റെ ആധികാരികതയെയോ അമാനുഷികതയെയോ കുറിച്ചു പൊതു പ്രഖ്യാപനം നടത്താന്‍ ബിഷപ്പുമാര്‍ക്ക് അവസരമുണ്ടാകില്ല. അത്ഭുതം ഒന്നിലധികം രൂപതകളുടെ ഭാഗമാകുന്നുണ്ടെങ്കില്‍ ഈ പ്രതിഭാസത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു ഇൻ്റർഡയോസിസൻ കമ്മീഷൻ രൂപീകരിക്കണമെന്നും രേഖയില്‍ അനുശാസനമുണ്ട്. യഥാർത്ഥ ദൈവവിശ്വാസം വളർത്താനും അത് അന്ധവിശ്വാസമായി അധഃപതിക്കാതിരിക്കാനും പുതിയ മാർഗനിർദേശങ്ങൾ ഉതകുമെന്ന് കർദ്ദിനാൾ വിക്‌ടർ മാനുവൽ ഫെർണാണ്ടസ് പ്രത്യാശ പ്രകടിപ്പിച്ചു. പന്തക്കുസ്‌താ തിരുനാൾ ദിനമായ നാളെ രേഖ പ്രാബല്യത്തിലാകും.
Image: /content_image/News/News-2024-05-18-10:19:19.jpg
Keywords: അത്ഭുത
Content: 23166
Category: 1
Sub Category:
Heading: ഇന്ന് പെന്തക്കുസ്താ തിരുനാൾ: ലോകം സത്യവിശ്വാസം സ്വീകരിച്ച ദിവസം
Content: "അവരെല്ലാവരും പരിശുദ്ധാത്മാവിനാൽ നിറഞ്ഞു. ആത്മാവു കൊടുത്ത ഭാഷണവരമനുസരിച്ച് അവർ വിവിധ ഭാഷകളിൽ സംസാരിക്കാൻ തുടങ്ങി" (അപ്പ 2:4). കര്‍ത്താവ് തന്‍റെ ഉയിര്‍പ്പിന്‍റെ ഏഴ് ആഴ്ചകള്‍ അവസാനിച്ചപ്പോള്‍ സ്വര്‍ഗത്തില്‍ നിന്നു പരിശുദ്ധാത്മാവിനെ ശിഷ്യരുടെമേല്‍ അയച്ചു. ഭീരുക്കളായിരുന്ന അപ്പസ്തോലന്മാരെ പെന്തക്കുസ്തായില്‍ പരിശുദ്ധാത്മാവ് ക്രിസ്തുവിന്‍റെ ധീരസാക്ഷികളാക്കി മാറ്റി. കുറച്ചു സമയം കൊണ്ട് ആയിരങ്ങള്‍ മാമ്മോദീസ സ്വീകരിച്ചു. അത് സഭയുടെ ജന്മദിനമായിരുന്നു. പെന്തക്കുസ്താ ദിവസം ഭാഷകളുടെ വിസ്മയം നടന്നു. സഭ ആരംഭം മുതല്‍ എല്ലാ ജനതകള്‍ക്കുമുള്ളതാണെന്ന് അതു കാണിക്കുന്നു. തന്‍റെ മരണവും ഉത്ഥാനവും വഴി താന്‍ മഹത്വീകൃതനാകുന്നതുവരെ യേശു പരിശുദ്ധാത്മാവിനെ പൂര്‍ണ്ണമായി വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ അവിടുന്നു ജനക്കൂട്ടങ്ങളെ പഠിപ്പിച്ചപ്പോഴും, ലോകത്തിന്‍റെ ജീവനുവേണ്ടിയുള്ള ഭക്ഷണമായിരിക്കും തന്‍റെ ശരീരമെന്നു വെളിപ്പെടുത്തിയപ്പോഴും, അല്‍പാല്‍പമായി സൂചന നൽകിയിരുന്നു. നിക്കദേമൂസിനോടും സമരിയാക്കാരിയായ സ്ത്രീയോടും കൂടാരത്തിരുനാളില്‍ പങ്കെടുത്തവരോടും സംസാരിക്കുമ്പോള്‍ അവിടുന്ന് ആത്മാവിനെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. പ്രാര്‍ത്ഥനയോടു ബന്ധപ്പെടുത്തിയും, ഭാവിയില്‍ ശിഷ്യന്മാര്‍ നല്‍കേണ്ട സാക്ഷ്യത്തോടു ബന്ധപ്പെടുത്തിയും യേശു അവരോട് ആത്മാവിനെപ്പറ്റി തുറന്നുപറയുന്നുണ്ട്. അവസാനം യേശുവിന്‍റെ മണിക്കൂര്‍ എത്തിച്ചേരുന്നു. തന്‍റെ മരണം വഴി മരണത്തെ കീഴടക്കുന്ന ആ നിമിഷത്തില്‍ത്തന്നെ, തന്‍റെ ആത്മാവിനെ അവിടുന്നു പിതാവിന്‍റെ കൈകളില്‍ സമര്‍പ്പിക്കുന്നു. പിതാവിന്‍റെ മഹത്ത്വത്താല്‍ മൃതരില്‍ നിന്ന്‍ ഉയിര്‍പ്പിക്കപ്പെട്ട് തന്‍റെ ശിഷ്യന്മാരുടെമേല്‍ നിശ്വസിച്ചുകൊണ്ട് ഉടന്‍തന്നെ, പരിശുദ്ധാത്മാവിനെ അവര്‍ക്കു നല്‍കാന്‍ വേണ്ടിയായിരുന്നു യേശു ആത്മാവിനെ സമർപ്പിച്ചത്. പെന്തക്കുസ്താദിവസം പരിശുദ്ധാത്മാവിനെ വര്‍ഷിക്കുന്നതോടെ ക്രിസ്തുവിന്‍റെ പെസഹാ പൂര്‍ത്തിയായി. പരിശുദ്ധാത്മാവിനെ ഒരു ദൈവികവ്യക്തി എന്ന നിലയില്‍ യേശു ലോകത്തിനു വെളിപ്പെടുത്തുകയും നല്‍കുകയും പകര്‍ന്നു കൊടുക്കുകയും ചെയ്തു. തന്‍റെ പൂര്‍ണതയില്‍ നിന്ന് കര്‍ത്താവായ ക്രിസ്തു, ആത്മാവിനെ സമൃദ്ധമായി ചൊരിഞ്ഞു കൊണ്ടിരിക്കുന്നു. പെന്തക്കുസ്താദിവസം പരിശുദ്ധ ത്രിത്വം പൂര്‍ണമായി വെളിപ്പെടുത്തപ്പെട്ടു. ക്രിസ്തു അറിയിച്ചിരുന്ന രാജ്യം അവിടുന്നില്‍ വിശ്വസിക്കുന്നവര്‍ക്കായി അന്നുമുതല്‍ തുറന്നിരിക്കുന്നു. മാനുഷികതയുടെ താഴ്മയിലും വിശ്വാസത്തിലും ക്രിസ്ത്യാനികൾ പരിശുദ്ധ ത്രിത്വത്തിന്‍റെ ഐക്യത്തില്‍ പങ്കുചേരുന്നു. #{red->n->b->വിചിന്തനം}# <br> പെന്തക്കുസ്താദിനത്തിൽ സ്വര്‍ഗീയ ആത്മാവിനെ സ്വീകരിച്ചുകൊണ്ട് ലോകം സത്യപ്രകാശം കണ്ടു. ലോകത്തിലേക്കു പിറന്നുവീഴുന്ന ഓരോ മനുഷ്യനും എന്തു വിശ്വസിക്കണമോ ആ സത്യവിശ്വാസം മനുഷ്യൻ സ്വീകരിച്ചു. ഓരോ മനുഷ്യനും ആരെ ആരാധിക്കണമോ ആ പരിശുദ്ധ ത്രീത്വം ലോകത്തിനു വെളിപ്പെടുത്തപ്പെട്ടു. അന്നു മുതല്‍ ക്രിസ്തുവിന്‍റെയും ആത്മാവിന്‍റെയും ദൗത്യം സഭയുടെ ദൗത്യമായിത്തീരുന്നു. പിതാവ് അവിടുത്തെ അയച്ചതുപോലെ അവിടുന്ന് നമ്മെ ഓരോരുത്തരെയും അയക്കുന്നു. ഈ ദൗത്യം ഏറ്റെടുത്തുകൊണ്ട് നാം ക്രിസ്തുവിനെ പ്രഘോഷിക്കുന്നില്ലങ്കിൽ ക്രിസ്ത്യാനി എന്നു വിളിക്കപ്പെടുവാൻ നാം യോഗ്യരല്ല. ഓരോ വിശ്വാസിയും മഹത്തായ ഈ വിളി ഏറ്റെടുത്തുകൊണ്ട് ക്രിസ്തുവിന്റെ സന്ദേശം ഭൂമിയുടെ അതിർത്തികൾ വരെ പ്രഘോഷിക്കപ്പെടുവാൻ വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/News/News-2024-05-19-08:50:58.jpg
Keywords: യേശു
Content: 23167
Category: 1
Sub Category:
Heading: മറിയം എളിമയുടെ രാജ്ഞി | മരിയ സ്പന്ദനങ്ങൾ | മെയ് മാസ ചിന്തകൾ 19
Content: എല്ലാ പുണ്യങ്ങളുടെ കാവൽക്കാരനും അടിസ്ഥാന ശിലയും എളിമയാണ് എന്നാണ് വിശുദ്ധ ബർണാഡ് പഠിപ്പിക്കുന്നത്. അതു ന്യായമാണ് എന്തെന്നാൽ എളിമ കൂടാതെ വേറെ യാതൊരുവിധ പുണ്യങ്ങളും ആത്മാവിൽ ഉണ്ടായിരിക്കുകയില്ല. പരിശുദ്ധ കന്യക എല്ലാ പുണ്യങ്ങളും സ്വന്തമാക്കിയാലും നാഥയിൽ നിന്ന് എളിമ അപ്രത്യക്ഷമാകുന്ന നിമിഷം മറ്റെല്ലാ പുണ്യങ്ങളും അപ്രത്യക്ഷമാകും. ഒരിക്കൽ നമ്മുടെ കർത്താവ് വിശുദ്ധ ബ്രിജിത്തിന് രണ്ട് സ്ത്രീകളെ കാണിച്ചു കൊടുത്തു. ഒരാൾ പൊങ്ങച്ചകാരിയും ഞെളിഞ്ഞു നടക്കുന്നവളുമാണ്. കർത്താവ് പറഞ്ഞു ഇതാണ് അഹങ്കാരം. നീ തല കുനിഞ്ഞ് നിൽക്കുന്ന വേറൊരുവളെ കണ്ടെത്തും. എല്ലാവരും ആദരിക്കപ്പെടുന്ന അവളുടെ മനസ്സിൽ ദൈവം മാത്രം, അവളെക്കുറിച്ച് സ്വയം വിലമതിക്കാതെ നിൽക്കുന്നതാണ് എളിമ. അവൾ പരിശുദ്ധ മറിയമെന്ന് വിളിക്കപ്പെടുന്നു. ഈ വാക്കുകളിലൂടെ ദൈവം നമ്മോട് അറിയിക്കാൻ ആഗ്രഹിക്കുന്നത് എളിമ തന്നെയായ അനുഗ്രഹീത കന്യക അത്രയധികം എളുപ്പമുള്ളവൾ ആയിരുന്നു എന്നാണ്. എളിമയുള്ള ഹൃദയത്തിന്റെ ഒന്നാമത്തെ പ്രവർത്തി അവരെക്കുറിച്ച് തന്നെ ഒരു വിനീത അഭിപ്രായം ഉണ്ടായിരിക്കുക എന്നതാണ്. പരിശുദ്ധ മറിയം എല്ലായിപ്പോഴും തന്നെക്കുറിച്ച് ദാസി എന്ന് ചിന്തിക്കുകയും മറ്റുള്ളവരെക്കാൾ ഒത്തിരിയേറെ കൃപകൾ ഉണ്ടെങ്കിലും താൻ അവരെക്കാൾ ഉയർത്തപ്പെട്ടവൾ ആണെന്ന് ഒരിക്കലും പരിഗണിച്ചിരുന്നില്ല. എന്തെന്നാൽ എളിമയുള്ള ആത്മാവ് തന്നെത്തന്നെ കൂടുതൽ എളുപ്പപ്പെടുത്താനായി ദൈവത്തിൽ നിന്ന് സ്വീകരിച്ച പ്രത്യേക കൃപാവരം അംഗീകരിക്കുന്നു. എളിമയുള്ള ആത്മാവിന്റെ മറ്റൊരു പ്രത്യേകതയാണ് സ്വർഗ്ഗീയ ദാനങ്ങൾ മറച്ചുവയ്ക്കുക എന്നുള്ളത്. ദൈവം മാതാവ് ആകുവാനുള്ള മഹത്തായ ഉപകാരം ദൈവത്തിൽ നിന്ന് സ്വീകരിച്ചുവെങ്കിലും യൗസേപ്പിൽനിന്നുപോലും മറച്ചുവെക്കാൻ അവൾ ആഗ്രഹിച്ചു. തന്റെ ഭർത്താവിനെ സംശയങ്ങളിൽ നിന്ന് സ്വതന്ത്രയാക്കാനും അദ്ദേഹത്തിന്റെ മനസ്സിൽ ഗർഭധാരണം സൃഷ്ടിക്കാവുന്ന തെറ്റിധാരണയുടെ അസ്വസ്ഥതകളിൽ നിന്നും ഒഴിവാക്കാനും ആയിരുന്നു ഇത്. (Mt:1/19). എളിമയുള്ള ആത്മാവ് പുകഴ്ചകൾ നിഷേധിക്കുന്നു. എല്ലാ സ്വയ പുകഴ്ചകളും ദൈവത്തിനു കൊടുക്കുന്നു. ഗബ്രിയേൽ ദൈവദൂതൻ "സ്ത്രീകളിൽ നീ അനുഗ്രഹീതയാണ്.എന്റെ കർത്താവിന്റെ അമ്മ എന്റെ അടുത്ത് വരാൻ എനിക്ക് എന്ത് ഭാഗ്യമാണ്"(Lk:1/42,43-45) എലിസബത്ത് പരിശുദ്ധ മറിയത്തോട് പറഞ്ഞപ്പോൾ എല്ലാ പുകഴ്ചകളും ദൈവത്തിന് വിശേഷിപ്പിച്ചു കൊണ്ട് എളിമയുടെ പ്രകീർത്തനത്തിൽ ഉത്തരമരുളുന്നു. "എന്റെ ആത്മാവ് കർത്താവിനെ പ്രകീർത്തിക്കുന്നു". എലിസബത്ത് നീയെന്നെ പ്രകീർത്തിക്കുന്നു. എന്നാൽ ഞാൻ എന്റെ കർത്താവിനെ എല്ലാ പുകഴ്ച്ചക്കും ആദരവിനും കടപ്പെട്ടവനായവനെ ഞാൻ പുകഴ്ത്തുന്നു. പരിശുദ്ധ മറിയത്തിന്റെ എളിമയെ കുറിച്ച് സംസാരിക്കുമ്പോൾ വിശുദ്ധ അഗസ്ത്യനോസ് പറയുന്നു :"മനുഷ്യൻ ദൈവത്തിന് ജന്മം കൊടുത്ത പറുദീസ തുറപ്പിച്ച നരകത്തിൽ നിന്ന് ആത്മാക്കളെ വിമോചിപ്പിച്ച യഥാർത്ഥ അനുഗ്രഹീത എളിമ." മറ്റുള്ളവരെ പരിചരിക്കുക എന്നുള്ളത് എളിമയുടെ മൂന്നാമത്തെ ഭാഗമാണ്. പരിശുദ്ധമായ മൂന്നു മാസത്തോളം എലിസബത്തിനെ ശുശ്രൂഷിക്കാൻ പോയി.. അതുകൊണ്ട് വിശുദ്ധ ബർണാഡ് പറയുന്നു മറിയം എലിസബത്തിനെ സന്ദർശിക്കാൻ ചെല്ലുന്നത് കണ്ട് എലിസബത്ത് ആശ്ചര്യപ്പെട്ടു പോയി. എളിമയുള്ളവർ ഉൾവലിഞ്ഞ് അവസാന സ്ഥലങ്ങൾ തെരഞ്ഞെടുക്കുന്നു. ഏറ്റവും താഴ്ന്ന സ്ഥലത്ത് ജീവിക്കുന്നു. അവസാനമായി എളിമയുള്ളവർ നിന്ദിതരാക്കപ്പെടുന്നത്ഇഷ്ടപ്പെടുന്നു. എല്ലാവരിലും അവസാനത്തെ ആകാനുള്ള എളിമയുള്ള സ്നേഹം പുലർത്തുന്നു. അതിനാൽ തന്റെ പുത്രൻ വളരെയധികം ആദരവുകൾ സ്വീകരിച്ച ഓശാന ഞായറാഴ്ച പരിശുദ്ധ മറിയം ജെറുസലേമിൽ പ്രത്യക്ഷപ്പെട്ടതായി നമ്മൾ വായിക്കുന്നില്ല. എന്നാൽ അവന്റെ മരണസമയത്ത് അപമാനകരമായ മരണത്തിന് ശിക്ഷിക്കപ്പെട്ട മനുഷ്യന്റെ അമ്മയെന്ന അപമാനത്തിന് അറിയപ്പെടുവാൻ കാൽവരിയിൽ പരസ്യമായി പ്രത്യക്ഷപ്പെടുന്ന തിൽനിന്ന് അവൾ ഒഴിഞ്ഞു മാറിയില്ല. എളിമ സുകൃതങ്ങളുടെ രാജ്ഞിയാണങ്കിൽ അതു സമ്പൂർണ്ണമായി ജീവിതത്തിൽ കാത്തുപാലിച്ച മറിയം എളിമഎന്ന സുകൃതത്തിൻ്റെ രാജ്ഞിയാണ്. നമുക്കും അമ്മയോട് പ്രാർത്ഥിക്കാം. എളിമ എന്ന പരമപുണ്യം തരണം ഇന്നമ്മേ നിന്റെ ചെറിയ മക്കൾക്കായ്.
Image: /content_image/News/News-2024-05-19-23:28:31.jpg
Keywords: സ്പന്ദനങ്ങൾ
Content: 23168
Category: 18
Sub Category:
Heading: കെസിബിസി മതബോധന അവാർഡുകൾ സമ്മാനിച്ചു
Content: കൊച്ചി: സഭയുടെ മതബോധന രംഗത്ത് തനതായ സംഭാവനകൾ നൽകുന്നവർക്കുള്ള 2023ലെ കെസിബിസി ഫാ. മാത്യു നടയ്ക്കൽ അവാർഡുകൾ വിതരണം ചെയ്തു. കോട്ടയത്ത് വിജയപുരം വിമലഗിരി പാസ്റ്ററൽ സെന്റ്ററിൽ നടന്ന ചടങ്ങിൽ ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ അവാർഡുകൾ സമ്മാനിച്ചു. ഡോ. പി.സി. അനിയൻകുഞ്ഞ് (ചങ്ങനാശേരി), കെ.പി. ജോ ൺ (വിജയപുരം), എലിസബത്ത് വർഗീസ് (ബത്തേരി) എന്നിവർ പുരസ്ക‌ാരങ്ങൾ ഏറ്റുവാങ്ങി. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അധ്യക്ഷത വഹിച്ചു. പിഒസി പാസ്റ്ററൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഡീൻ ഓഫ് സ്റ്റഡീസ് ഫാ. ടോണി കോഴിമണ്ണിൽ, വിജയപുരം രൂപത മതബോധന ഡയറക്ടർ ഫാ. വർഗീസ് കോട്ടക്കാട്ട് എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2024-05-20-07:53:05.jpg
Keywords: കെസിബിസി
Content: 23169
Category: 18
Sub Category:
Heading: ഇരിങ്ങാലക്കുട രൂപത ദിവ്യകാരുണ്യ കോൺഗ്രസ്: നഗരം ചുറ്റി ആയിരങ്ങളുടെ ദിവ്യകാരുണ്യ പ്രദക്ഷിണം
Content: ഇരിങ്ങാലക്കുട: ദിവ്യകാരുണ്യ കോൺഗ്രസിന്റെ ഭാഗമായി കത്തോലിക്ക വിശ്വാസത്തിന്റെ മഹനീയ സാക്ഷ്യവുമായി പതിനായിരങ്ങള്‍ അണിനിരന്ന നഗരം ചുറ്റിയുള്ള ദിവ്യകാരുണ്യ പ്രദക്ഷിണം. ദിവ്യകാരുണ്യ നാഥന് സ്തുതി ആരാധനകൾ അർപ്പിക്കാനും ദൈവാനുഭവങ്ങൾ പങ്കുവയ്ക്കാനും വിശ്വാസം പ്രഘോഷിക്കാനുമായി ആയിരങ്ങളാണ് ഇന്നലെ ഇരിങ്ങാലക്കുടയിൽ എത്തിച്ചേർന്നത്. കത്തീഡ്രൽ അങ്കണത്തിലെ പന്തലുകളിലും സെമിനാർ നടന്ന ഏഴു കേദ്രങ്ങളിലും വൻ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്. ഇന്നലെ വൈകീട്ട് കത്തീഡ്രൽ പള്ളിയിൽ നിന്നും ആരംഭിച്ച ദിവ്യകാരുണ്യ പ്രദക്ഷിണം ചന്തക്കുന്ന് വഴി ചന്ദ്രിക ജംഗ്ഷനിലെത്തി ദൈവപരിപാലന ഭവനത്തിനു മുന്നിലൂടെ മെയിൻ റോഡു വഴി ഠാണാ ജംഗ്ഷനിലെത്തി കത്തീഡ്രൽ പള്ളിയിൽ സമാപിച്ചു. ജപമാലയുമേന്തി ദിവ്യകാരുണ്യനാഥനെ സ്‌തുതിച്ചുകൊണ്ടായിരുന്നു വിശ്വാസികൾ പ്രദക്ഷിണത്തിൽ അണിനിരന്നത്. രൂപതയിലെ 141 ഇടവകകളെ സൂചിപ്പിച്ചുകൊണ്ട്, 141 പൊൻകുരിശുകളും പട്ടുകുടകളും പേപ്പൽ പതാകകൾക്കു പിന്നിൽ ഓപ്പയും മോറിസും ധരിച്ച ദർശന സമൂഹാംഗങ്ങളും ഈ വർഷം ആദ്യകുർബാന സ്വീകരണം നടത്തിയ കുഞ്ഞുങ്ങൾ അവരുടെ ആദ്യകുർബാന സ്വീകരണ വേഷത്തിലും അണിനിരന്നു. കോൺഗ്രിഗേഷൻ അടിസ്ഥാനത്തിൽ സിസ്റ്റേഴ്‌സ്, തൊട്ടുപിറകിൽ ധൂപക്കുറ്റിയും ചെറുമണികളുമായി അൾത്താര സംഘക്കാരും ഇവർക്കു പിറകിൽ വെ ള്ള ഉടുപ്പ് ധരിച്ച് തലയിൽ കിരീടം ചൂടി കയ്യിൽ സ്റ്റാർ വടിയും പിടിച്ച് കുഞ്ഞു മാലാഖമാരും നിരന്നു. തുടർന്ന് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ കൈകളിലേന്തി ദിവ്യകാരുണ്യം വഹിച്ച വാഹനം. പ്രദക്ഷിണം പള്ളിയിൽ എത്തിച്ചേർന്നതോടെ ദിവ്യകാരുണ്യ ആശീർവാദത്തോടെ ദിവ്യകാരുണ്യ കോൺഗ്രസ് സമാപിച്ചു.
Image: /content_image/India/India-2024-05-20-08:08:09.jpg
Keywords: ദിവ്യകാരുണ്യ
Content: 23170
Category: 18
Sub Category:
Heading: പെന്തക്കുസ്‌ത തിരുനാള്‍ ദിനത്തില്‍ ആദ്യാക്ഷരം കുറിച്ച് കുഞ്ഞുങ്ങള്‍
Content: ഭരണങ്ങാനം: പെന്തക്കുസ്‌ത തിരുനാള്‍ ദിനമായ ഇന്നലെ വിവിധ ദേവാലയങ്ങളില്‍ കുഞ്ഞുങ്ങള്‍ ആദ്യാക്ഷരം കുറിച്ചു. ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ മാര്‍ ജോസഫ് കല്ലറങ്ങാട്ടാണ് കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചത്. പെന്തക്കുസ്‌തായിൽ കുഞ്ഞുങ്ങൾക്ക് ആദ്യമായി 'ഈശോ' എന്നും മലയാളത്തിലെ ആദ്യ അക്ഷരം 'അ' എന്നും എഴുതി കൊടുക്കുമ്പോൾ അത് നല്ലൊരു ബിബ്ലിക്കൽ സംസ്ക്‌കാരവും ഭാഷാപരമായ സംസ്‌കാരവും ഒന്നിച്ച് കൊടുക്കുകയാണെന്നു ബിഷപ്പ് പറഞ്ഞു. കുഞ്ഞുങ്ങൾ ആദ്യം ഈശോ എന്ന് കേൾക്കുമ്പോഴും എഴുതുമ്പോഴും അത് അവരുടെ ജീവിതത്തിൽ കർത്താവിൻ്റെ ശബ്ദം പറയാനും പ്രവൃത്തിപഥത്തിലേക്ക് കൊണ്ടുവരാനുമുള്ള അവസരം നൽകുമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. യഥാർത്ഥമായ ഒരു പെന്തക്കുസ്തായുടെ അനുഭവമാണ് ഭരണങ്ങാനം തീർത്ഥാടന കേന്ദ്രം നൽകുന്നത്. ഇവിടെ വരുമ്പോൾ ഉണ്ടാകുന്ന ഉണർവ് പെന്തക്കുസ്‌താ അനുഭവമാണ്. സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, വിശ്വസ്ത‌ത, സൗമ്യത, ആത്മസംയമനം തുടങ്ങിയ കാര്യങ്ങൾ നമ്മിൽ ഉണ്ടെങ്കിൽ പെന്തക്കുസ്‌തയുടെ തുടർച്ച നമ്മളിൽ ഉണ്ടെന്ന് നമുക്ക് ഉറപ്പാക്കാമെന്നും ബിഷപ്പ് പറഞ്ഞു. ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ അൽഫോൻസിയൻ ആത്മീയ വർഷത്തിനും ഇന്നലെ തുടക്കമായി. അൽഫോൻസാമ്മയുടെ കൂടെ ഒരു വർഷം ആയിരിക്കാനുള്ള അവസരമാണ് സ്ലീവാ - അൽഫോൺസിയൻ ആത്മീയ വർഷ കർമപരിപാടികളിലൂടെ ഒരുക്കിയിരിക്കുന്നത്.
Image: /content_image/India/India-2024-05-20-08:22:47.jpg
Keywords: കുഞ്ഞു
Content: 23171
Category: 1
Sub Category:
Heading: വാഷിംഗ്ടണിന്റെ ഹൃദയഭാഗത്ത് മഴയെ അവഗണിച്ച് ആയിരങ്ങള്‍ പങ്കെടുത്ത ദിവ്യകാരുണ്യ പ്രദിക്ഷണം
Content: വാഷിംഗ്ടൺ ഡി.സി. നഗരത്തിൻ്റെ തെരുവുകളില്‍ നടന്ന ദിവ്യകാരുണ്യ പ്രദിക്ഷണത്തില്‍ മഴയെ അവഗണിച്ച് ആയിരങ്ങളുടെ പങ്കാളിത്തം. കാത്തലിക് ഇൻഫർമേഷൻ സെൻ്ററിൻ്റെ (സിഐസി) രണ്ടാം വാർഷിക ദിവ്യകാരുണ്യ പ്രദിക്ഷണം വൈറ്റ് ഹൗസിനു സമീപത്തായാണ് നടന്നത്. വൈദികര്‍, കന്യാസ്ത്രീകൾ, അല്‍മായര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രദിക്ഷണത്തിന്റെ ഭാഗമായി. കഴിഞ്ഞ വര്‍ഷം നടന്ന ദിവ്യകാരുണ്യ പ്രദിക്ഷണത്തിന്റെ ഇരട്ടിയിലേറെ ആളുകള്‍ ഇത്തവണ പങ്കെടുത്തുവെന്നാണ് നിരീക്ഷണം. ഈ മഴയുള്ള കാലാവസ്ഥയിൽ ദിവ്യകാരുണ്യ ഈശോയോടുള്ള സ്നേഹം പ്രകടിപ്പിച്ച് ആളുകള്‍ കൂട്ടമായി എത്തിയതില്‍ സന്തോഷമുണ്ടെന്ന് കാത്തലിക് ഇൻഫർമേഷൻ സെൻ്ററിൻ്റെ ഡയറക്ടർ ഫാ. ചാൾസ് ട്രൂലോൾസ് പറഞ്ഞു. പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്നു ആളുകള്‍ കുറയുമോയെന്ന് നിശ്ചയമില്ലായിരിന്നുവെന്നും എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അവിശ്വസനീയമായ പങ്കാളിത്തം ആയിരിന്നുവെന്നും പ്രാർത്ഥിക്കുന്ന എല്ലാവരുടെയും ഭക്തിയില്‍ ഏറെ മതിപ്പ് തോന്നിയെന്നും വൈദികന്‍ കൂട്ടിച്ചേര്‍ത്തു. സി‌ഐ‌സി ചാപ്പലിനുള്ളിലെ വിശുദ്ധ കുർബാനയോടെയാണ് പരിപാടി ആരംഭിച്ചത്. മുഴുവൻ ആളുകളും അകത്ത് കയറാൻ കഴിയാത്തതിനാൽ കെട്ടിടത്തിന് പുറത്ത് ഒരു ട്രക്കിൽ പ്രദർശിപ്പിച്ച തത്സമയ സംപ്രേക്ഷണം വഴിയാണ് പരിപാടിയില്‍ പങ്കെടുത്തവരിൽ വലിയൊരു ഭാഗം വിശുദ്ധ കുർബാനയില്‍ പങ്കുകൊണ്ടത്. കെ സ്ട്രീറ്റിൽ വിശുദ്ധ കുർബാനയുടെ വാഴ്വും നടന്നു. റോഡിൽ ദിവ്യകാരുണ്യ പ്രദിക്ഷണം ആരംഭിക്കുന്നതിനു മുമ്പ് വിശുദ്ധ യൌസേപ്പ് പിതാവിന്റെ ലുത്തീനിയ പാരായണവും നടന്നു.
Image: /content_image/News/News-2024-05-20-09:10:58.jpg
Keywords: ദിവ്യകാരുണ്യ
Content: 23172
Category: 1
Sub Category:
Heading: കർദ്ദിനാൾ ലൂയിസ് അൻ്റോണിയോ യു‌എസ് ദിവ്യകാരുണ്യ കോൺഗ്രസിന്റെ പേപ്പല്‍ ദൂതന്‍
Content: വത്തിക്കാന്‍ സിറ്റി: അമേരിക്കയിലെ ഇന്ത്യാനപോളിസില്‍ ജൂലൈ 17-21 തീയതികളിൽ നടക്കാനിരിക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിൻ്റെ പേപ്പല്‍ ദൂതനായി ഡികാസ്റ്ററി ഫോർ ഇവാഞ്ചലൈസേഷന്‍ ഡികാസ്റ്ററിയുടെ പ്രോ-പ്രീഫെക്റ്റ് കർദ്ദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലയെ നിയമിച്ചു. ഫ്രാന്‍സിസ് പാപ്പയാണ് നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. പത്താം നാഷണൽ ദിവ്യകാരുണ്യ കോൺഗ്രസിന്റെ സമാപന ദിനത്തിലെ വിശുദ്ധ കുര്‍ബാനയില്‍ ഫിലിപ്പീന്‍സ് സ്വദേശിയായ കർദ്ദിനാൾ ടാഗ്ലെ മുഖ്യകാര്‍മ്മികനാകും. നിയമനത്തെ 'ദിവ്യകാരുണ്യ കോൺഗ്രസിനുള്ള സമ്മാനം' എന്ന് യു.എസ് കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്‌സ് (USCCB) പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് തിമോത്തി പി. ബ്രോഗ്ലിയോ വിശേഷിപ്പിച്ചു. വിശുദ്ധ കുർബാനയിൽ വേരൂന്നിയ അപ്പസ്‌തോലിക ദൗത്യത്തോടുള്ള ടാഗ്ലയുടെ ആഴമായ ആഭിമുഖ്യം വലിയ പ്രചോദനം പകരുമെന്നും 1991-ൽ അമേരിക്കയിലെ കാത്തലിക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ടാഗ്ലയ്ക്കു യുഎസിനെക്കുറിച്ച് നന്നായി അറിയാമെന്നും ആര്‍ച്ച് ബിഷപ്പ് ബ്രോഗ്ലിയോ ചൂണ്ടിക്കാട്ടി. വിശ്വാസവും ദിവ്യകാരുണ്യ ഭക്തിയും പ്രോത്സാഹിപ്പിക്കുവാന്‍ വേണ്ടി അമേരിക്കന്‍ മെത്രാന്‍ നടത്തി വരുന്ന മൂന്ന്‍ വര്‍ഷം നീണ്ട പരിപാടിയാണ് ദേശീയ ദിവ്യകാരുണ്യ നവീകരണം (നാഷണല്‍ യൂക്കരിസ്റ്റിക് റിവൈവല്‍). 2019-ല്‍ പ്യു റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തില്‍ അമേരിക്കന്‍ കത്തോലിക്കരിലെ മൂന്നിലൊന്ന്‍ പേരാണ് ദിവ്യകാരുണ്യത്തില്‍ ക്രിസ്തുവിന്റെ സജീവ സാന്നിധ്യമുണ്ടെന്ന് വിശ്വസിക്കുന്നതെന്ന് വ്യക്തമായ സാഹചര്യത്തിലാണ് അമേരിക്കന്‍ മെത്രാന്‍ സമിതി ദേശീയ ദിവ്യകാരുണ്യ വിശ്വാസ നവീകരണത്തിന് പദ്ധതിയിട്ടത്. 2024 ജൂലൈ 17 മുതല്‍ 21 വരെ ഇന്ത്യാനപോളിസ് കോള്‍ട്ട്സിന്റെ ഹോം സ്റ്റേഡിയമായ ലുക്കാസ് ഓയില്‍ സ്റ്റേഡിയത്തില്‍വെച്ചാണ് ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുക. ഏതാണ്ട് 80,000-ത്തോളം കത്തോലിക്കര്‍ ഈ കോണ്‍ഗ്രസില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Image: /content_image/News/News-2024-05-20-09:25:45.jpg
Keywords: ദിവ്യകാ, യു‌എസ്
Content: 23173
Category: 1
Sub Category:
Heading: ഫ്രാൻസിസ് മാർപാപ്പ ബെൽജിയവും ലക്സംബർഗും സന്ദർശിക്കും
Content: വത്തിക്കാന്‍ സിറ്റി: സെപ്റ്റംബർ 26 മുതൽ 29 വരെ ഫ്രാൻസിസ് മാർപാപ്പ ബെൽജിയവും ലക്സംബർഗും സന്ദർശിക്കുമെന്ന് വത്തിക്കാൻ. സെപ്തംബറിൽ പരിശുദ്ധ പിതാവ് നടത്തുന്ന പുതിയ അപ്പോസ്തോലിക യാത്രയെക്കുറിച്ച് പരിശുദ്ധ സിംഹാസനത്തിൻ്റെ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി ഇന്ന് മെയ് 20-ന് സ്ഥിരീകരിച്ചത്. ഇരു രാജ്യങ്ങളും സന്ദർശിക്കാനുള്ള അതാത് രാഷ്ട്രത്തലവന്മാരുടെയും സഭാ അധികാരികളുടെയും ക്ഷണം മാര്‍പാപ്പ സ്വീകരിച്ചതായി ഇന്ന് രാവിലെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വത്തിക്കാന്‍ വ്യക്തമാക്കി. സെപ്റ്റംബർ 26 വ്യാഴാഴ്ച ലക്സംബർഗിൽ ഇറങ്ങുന്ന പാപ്പ 29 ഞായറാഴ്ച വരെയുള്ള സന്ദര്‍ശനത്തിനിടെ ബെൽജിയൻ നഗരങ്ങളായ ബ്രസ്സൽസ്, ല്യൂവൻ, ല്യൂവൻ ലാ ന്യൂവ് എന്നിവയും സന്ദർശിക്കും. 1425-ൽ സ്ഥാപിതമായ ല്യൂവൻ സർവ്വകലാശാലയുടെ 600-ാം വാർഷികത്തോട് അനുബന്ധിച്ചാണ് പരിശുദ്ധ പിതാവ് ഈ യാത്ര നടത്തുന്നതെന്നത് ശ്രദ്ധേയമാണ്. ഫ്രാൻസിസ് പാപ്പ, പത്രോസിന്റെ പിൻഗാമിയെന്ന നിലയിൽ ഏറ്റവും ദൈർഘ്യമേറിയ അപ്പസ്തോലിക യാത്ര നടത്തുന്ന മാസം കൂടിയാണ് സെപ്തംബർ. സെപ്തംബർ 2 മുതൽ 13 വരെ അദ്ദേഹം ഏഷ്യയിലെയും ഓഷ്യാനിയയിലെയും നാല് രാജ്യങ്ങൾ സന്ദർശിക്കും. സെപ്റ്റംബർ 2 മുതൽ 13 വരെ നടക്കുന്ന തീയതികള്‍ക്കിടെ ഫ്രാൻസിസ് മാർപാപ്പ ഇന്തോനേഷ്യ, ഈസ്റ്റ് ടിമൂർ, പാപ്പുവ ന്യൂഗിനിയ, സിംഗപ്പുർ എന്നീ നാലു രാജ്യങ്ങൾ സന്ദർശിക്കുമെന്നു വത്തിക്കാൻ അറിയിച്ചു. നീണ്ട യാത്രയ്ക്ക് ശേഷം വത്തിക്കാനില്‍ മടങ്ങിയെത്തുന്ന പാപ്പ 13 ദിവസങ്ങൾക്ക് ശേഷമാണ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് വീണ്ടും യാത്ര തിരിക്കുക.
Image: /content_image/News/News-2024-05-20-18:00:05.jpg
Keywords: പാപ്പ
Content: 23174
Category: 1
Sub Category:
Heading: മറിയം പ്രാർത്ഥനയുടെ പ്രേഷിത | മരിയ സ്പന്ദനങ്ങൾ | മെയ് മാസ ചിന്തകൾ 20
Content: നക്ഷത്രധൂളികൾ നൃത്തം ചെയ്യുകയും ആകാശഗംഗകൾ രഹസ്യങ്ങൾ മന്ത്രിക്കുകയും ചെയ്യുന്ന പ്രപഞ്ചത്തിന്റെ വർണ്ണത്തിരശീലയിൽ, മറ്റേതിൽ നിന്നും വ്യത്യസ്തമായി ഒരു കിരണം ജ്വലിക്കുന്നു. അത് നമ്മുടെ സ്വർഗീയ മാതാവായ പരിശുദ്ധ മറിയത്തിൻ്റെ പ്രകാശമാണ്, വിശ്വാസത്തിൻ്റെ വെളിച്ചവും ഇരുണ്ട രാത്രിയിൽ ആശ്വാസവുമാണ്. അവൾ ദൂരെയുള്ള ഒരു ദേവതയല്ല, മറിച്ച് ദൈവപുത്രനെ തൊട്ടിലാട്ടുന്ന അവളുടെ ഹൃദയം സ്വർഗം പോലെ വിശാലമായ സ്നേഹത്താൽ നിറഞ്ഞിരിക്കുന്നു. മറിയത്തിൻ്റെ സാരാംശം പ്രാർത്ഥനയാണ്. അവളുടെ അസ്തിത്വത്തിൽ നെയ്തത് ദൈവവുമായുള്ള നിരന്തരമായ കൂട്ടായ്മയാണ്. ഗബ്രിയേൽ മാലാഖ ഇറങ്ങിയ നിമിഷം മുതൽ, അവളുടെ ശബ്ദം അത്ഭുതകരമായ ജനനത്തിൻ്റെ വാഗ്ദാനമായി പ്രതിധ്വനിച്ചു, മറിയം സമ്പൂർണ സമർപ്പണത്തിൻ്റെ ശുദ്ധമായ രൂപം ഉൾക്കൊള്ളുന്നു. "ഇതാ, കർത്താവിൻ്റെ ദാസി," അവൾ മന്ത്രിച്ചു, അവളുടെ അചഞ്ചലമായ വിശ്വാസത്തിൻ്റെ തെളിവാണിത്. ആ വാക്കുകളിൽ, അവൾ ദൈവകൃപയുടെ ഒരു പാത്രമായി, മനുഷ്യനും ദൈവത്തിനും ഇടയിലുള്ള ഒരു പാലമായി, അവളുടെ ജീവിതം എന്നെന്നേക്കുമായി പ്രാർത്ഥനയുടെ വിശുദ്ധ പ്രവർത്തനവുമായി ഇഴചേർന്നു. അവൾ യേശുവിനെ ഉള്ളിൽ കൊണ്ടുനടന്നപ്പോൾ, അവളുടെ ശരീരം ഒരു ജീവനുള്ള പ്രാർത്ഥനയായി, ദൈവപുത്രൻ്റെ സങ്കേതമായി. അവളുടെ ഉള്ളിൽ നടന്ന നിശബ്ദ സംഭാഷണങ്ങൾ, ആലപിച്ച താരാട്ടുകൾ, ചരിത്രത്തിൻ്റെ ഗതി മാറ്റുന്നവനെ പരിപോഷിപ്പിക്കുന്ന സൗമ്യമായ സ്പർശനങ്ങൾ എല്ലാം മറിയത്തിനു പ്രാർത്ഥന ആയിരുന്നു. വെറും അപേക്ഷകളായിരുന്നില്ല; അത് ഒരു സംഭാഷണമായിരുന്നു, അമ്മയും കുഞ്ഞും തമ്മിലുള്ള, മനുഷ്യനും ദൈവവും തമ്മിലുള്ള സ്നേഹത്തിൻ്റെ നൃത്തമായിരുന്നു, ഇതിലും മനോഹരമായ പ്രാർത്ഥന മറ്റെവിടെയുണ്ട്! യേശുവിൻ്റെ ഭൗമിക ശുശ്രൂഷയുടെ വിജയങ്ങളും ക്ലേശങ്ങളും അവൾ കണ്ടപ്പോഴും അവൾ പ്രാർത്ഥനയിൽ ഉറച്ചുനിന്നു. കാനായിൽ, അവൾ തൻ്റെ മകനോട് മദ്ധ്യസ്ഥത വഹിച്ചു, ജലത്തെ വീഞ്ഞാക്കി മാറ്റുന്ന അത്ഭുതത്തിന് തിരികൊളുത്തി. ഇവിടെ, ഒരു വിവാഹ ആഘോഷത്തിൽ ഉത്കണ്ഠപ്പെടുന്ന ഒരു അമ്മയെ മാത്രമല്ല, വിശ്വാസമുള്ള ഒരു സ്ത്രീയെയാണ് നാം കാണുന്നത്, തൻ്റെ മകൻ്റെ ശക്തിയെക്കുറിച്ചും മാനവികതയ്ക്കുവേണ്ടി വാദിക്കുന്നതിലെ അവളുടെ പങ്കിനെക്കുറിച്ചും ഇവിടെ മറിയത്തെ നാം അടുത്തറിയുന്നു. മറിയത്തിൻ്റെ പ്രാർത്ഥനാനിർഭരമായ ഹൃദയത്തിൻ്റെ ഏറ്റവും ആഴമേറിയ സാക്ഷ്യം കുരിശിൻ്റെ ചുവട്ടിലാണ്. ക്രൂശീകരണത്തിൻ്റെ വേദനാജനകമായ പരീക്ഷണങ്ങൾ യേശു സഹിച്ചപ്പോൾ, മറിയം ഉറച്ചുനിന്നു, അവളുടെ അചഞ്ചലമായ വിശ്വാസം ലോകത്തെ മൂടിയ നിരാശയിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. അവളുടെ നിശ്ശബ്ദ പ്രാർത്ഥന ധിക്കാരത്തിൻ്റേതല്ല, മറിച്ച് അഗാധമായ സ്നേഹത്തിൻ്റെയും സ്വീകാര്യതയുടെയും, സഹാനുഭൂതിയുടെയും നിശബ്ദ കീർത്തനം. അത് അവളുടെ മകൻ്റെ കഷ്ടപ്പാടുകളിലുള്ള അമ്മയുടെ പങ്കുചേരൽ ആയിരുന്നു ഇത്രയും വലിയ സങ്കടങ്ങൾക്കിടയിലും മറിയത്തിൻ്റെ പ്രാർത്ഥന വാക്കുകൾക്ക് അതീതമായിരുന്നു. അത് കാരുണ്യത്തിൻ്റെ ഉറവയായി, ഒരമ്മയ്ക്കുണ്ടായിരുന്ന അചഞ്ചലമായ ശക്തിയുടെ മൂർത്തീഭാവമായി. അത് യേശുവിനു വേണ്ടി മാത്രമല്ല, എല്ലാ മനുഷ്യരാശിക്കും വേണ്ടിയുള്ള പ്രാർത്ഥനയായിരുന്നു - അവൻ്റെ ത്യാഗത്തിന് സാക്ഷ്യം വഹിക്കുകയും അവൻ്റെ പഠിപ്പിക്കലുകളിൽ ആശ്വാസം തേടുകയും ചെയ്യുന്നവർക്ക് വേണ്ടി. അങ്ങനെ, മറിയം സ്വർഗത്തിലേക്ക് കയറി, വിദൂരത്തിലെ രാജ്ഞിയായിട്ടല്ല, കരുണയുള്ള ഒരു മദ്ധ്യസ്ഥയായി. നമ്മുടെ ഭൗമിക പോരാട്ടങ്ങൾക്കും ദിവ്യകാരുണ്യത്തിനും ഇടയിലുള്ള പാലമായി അവൾ മാറി. അവളുടെ മക്കളായ നമുക്ക് സന്തോഷത്താൽ നിറഞ്ഞു കവിയുന്ന ഹൃദയങ്ങളോടെയോ ദുഃഖത്താൽ ഭാരപ്പെട്ടിരിക്കുന്ന ഹൃദയങ്ങളോടെയോ അവളിലേക്ക് തിരിയാം. സ്വർഗീയ പ്രകാശത്തിൽ കുളിച്ചുകിടക്കുന്ന മറിയത്തിൻ്റെ കണ്ണുകൾ വ്യക്തിപരമായ കഷ്ടപ്പാടുകൾക്ക് നേരെയുള്ള സഹാനുഭൂതി കൊണ്ട് നിറഞ്ഞിരിക്കുന്നു. ശ്രവിക്കുന്ന ചെവിയും സ്നേഹനിർഭരമായ ഹൃദയവുമാണ് അവ സ്വീകരിക്കുന്നത് എന്നറിഞ്ഞുകൊണ്ട് നമുക്ക് നമ്മുടെ ആശങ്കകളും പ്രതീക്ഷകളും ഭയങ്ങളും അമ്മയോട് പകരാം. പ്രാർത്ഥനയുടെ മാതൃക എന്ന നിലയിൽ മറിയം നൽകുന്ന മാതൃക മനോഹരമാണ്. ഇത് ദൈവവുമായുള്ള ഒരു സംഭാഷണത്തെക്കുറിച്ചാണ് - ദുർബലതയ്‌ക്കുള്ള ഇടം, കൃതജ്ഞതയ്‌ക്കുള്ള ഇടം, പിന്നെ ശാന്തമായ ധ്യാനം. തുറന്ന ഹൃദയത്തോടെ പ്രാർത്ഥിക്കാനും ഉത്കണ്ഠകൾ കീഴടക്കാനും ഉയർന്ന ശക്തിയിൽ വിശ്വസിക്കാനും മറിയം നമ്മെ പഠിപ്പിക്കുന്നു. വലിയ അന്ധകാരത്തിന് നടുവിലും ശാന്തമായ ശക്തിയുടെ, അചഞ്ചലമായ വിശ്വാസത്തിൻ്റെ ശക്തി അവൾ നമുക്ക് കാണിച്ചുതരുന്നു. സംശയത്തിൻ്റെ നിമിഷങ്ങളിൽ, മുന്നോട്ടുള്ള പാത അവ്യക്തമാണെന്ന് തോന്നുമ്പോൾ, നമുക്ക് മറിയത്തിൻ്റെ അടുത്തേക്ക് തിരിയുകയും അവളുടെ സൗമ്യമായ സാന്നിധ്യത്തിൽ ആശ്വാസം കണ്ടെത്തുകയും ചെയ്യാം. അവൾ നമ്മുടെ കൈപിടിച്ച്, തൻ്റെ മകനോട് നൽകിയ അതേ അചഞ്ചലമായ സ്നേഹത്താൽ ഞങ്ങളെ നയിക്കുന്നത് നമുക്ക് സങ്കൽപ്പിക്കാൻ കഴിയും. അവളുടെ പ്രാർത്ഥനകൾ, ഒരു സ്വർഗ്ഗീയ രാഗം പോലെ, നമ്മുടെ ഭൗമിക പോരാട്ടങ്ങൾക്കും ദൈവിക ആലിംഗനത്തിനും ഇടയിൽ ഒരു പാലം നെയ്യുന്നു. അവളിൽ, വിശ്വാസത്തിൻ്റെ പരിവർത്തന ശക്തിയുടെയും പ്രാർത്ഥനയുടെ ശാശ്വതമായ സൗന്ദര്യത്തിൻ്റെയും സാക്ഷ്യപത്രമായ ഒരു അമ്മയേയും വിശ്വസ്തയും ശക്തയുമായ ഒരു മദ്ധ്യസ്ഥയേയും നാം കാണുന്നു. സി.റെറ്റി FCC
Image: /content_image/News/News-2024-05-20-19:42:10.jpg
Keywords: സ്പന്ദനങ്ങൾ