Contents
Displaying 22691-22700 of 24979 results.
Content:
23115
Category: 1
Sub Category:
Heading: പരിശുദ്ധ അമ്മ വിശുദ്ധിയുടെ നിറകുടം | മരിയ സ്പന്ദനങ്ങൾ | മെയ് മാസ ചിന്തകൾ 8
Content: പരിശുദ്ധ അമ്മയുടെ കണ്ണുകൾ എപ്പോഴും താഴേക്ക് നോക്കിയാണ് നിൽക്കുന്നത് എന്ന് വിശുദ്ധ അൽഫോൻസ് ലിഗോരി പറയുമായിരിന്നു. ലോകത്തെ ശ്രദ്ധിക്കാതെ, കണ്ണുകളെ അലയാൻ വിടാതെ ശുദ്ധി കാത്തു സൂക്ഷിക്കുന്ന പരിശുദ്ധ മറിയത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. കണ്ണ് ശരീരത്തിൻ്റെ വിളക്കാണ് എന്ന ഈശോയുടെ മൊഴികൾ ഓർക്കാം. കണ്ണുകളിലൂടെ ആണല്ലോ നമ്മുടെ ശരീരത്തിലേക്ക് കൂടുതലും അശുദ്ധി കടന്നുവരുന്നത്. അതിനാൽ പരിശുദ്ധ അമ്മയെപ്പോലെ ലോക മാലിന്യങ്ങളിൽ നിന്ന് അകന്ന് നിൽക്കാൻ കണ്ണുകളെ നിയന്ത്രിക്കാം. പരിശുദ്ധ അമ്മ എലിസബത്തിനെ സന്ദർശിക്കുവാൻ 'തിടുക്കത്തിൽ ഓടി'യെന്ന് (ലൂക്കാ 1/39) തിരുവചനത്തിൽ നാം വായിക്കുന്നു.. സാവധാനം യാത്ര ചെയ്യുകയാണെങ്കിൽ വഴിയിൽ കാണുന്നവരോട് എല്ലാം സംസാരിച്ച് പാഴ് വാക്കുകൾ പറഞ്ഞ് നമ്മുടെ സമയം വെറുതെ കളയും അതിനാൽ സംസാരത്തിൽ നിന്നുമുള്ള മാലിന്യങ്ങളെല്ലാം ഏൽക്കാതെ പരിശുദ്ധ അമ്മ ലക്ഷ്യം മുന്നിൽ കണ്ട് തിടുക്കത്തിൽ യാത്ര ചെയ്തു. വേദപുസ്തകം നമ്മോട് പറയും- പരിശുദ്ധ അമ്മ മൂന്നുമാസക്കാലം എലിസബത്തിനെ ശുശ്രൂഷിച്ചതിനു ശേഷം തിരിച്ചു പോന്നു.(ലൂക്ക 1/56) പരിശുദ്ധ അമ്മയ്ക്ക് എലിസബത്തിന് കുഞ്ഞുണ്ടായി കുഞ്ഞിനെ ശുശ്രൂഷിക്കുന്നവരെ അവിടെ നിൽക്കാമായിരുന്നു. ആവശ്യം സന്ദർഭത്തിൽ മാത്രം മതി സഹായം. പിന്നീടുള്ള സമയം ലോക വ്യഗ്രതകളിലേയ്ക്ക് നയിച്ചേക്കും എന്ന ചിന്തയാകാം കർത്തവ്യ നിർവഹണത്തിനുശേഷം വളരെ വേഗം അവള് അവളുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർത്തത്. ലോകത്തിന്റെ മാലിന്യങ്ങളിൽ നിന്നും നാം എത്രമാത്രം മാറിനിൽക്കണമെന്നാണ് പരിശുദ്ധ അമ്മയുടെ ഈ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നത് വിശുദ്ധ ലൂയി ഡീമോഫോട്ടിൻ്റെ ഒരു ചിന്തയിൽ പരിശുദ്ധ അമ്മയെ കുറിച്ച് പറയുന്നു: പിതാവായ ദൈവം ജലം എല്ലാം കൂട്ടിച്ചേർത്ത് അതിനെ കടൽ എന്നും കൃപകളെല്ലാം ഒന്നിച്ചു ചേർത്ത് മറിയമെന്നും വിളിച്ചു എന്ന്. കറപുരളാത്ത പുണ്യങ്ങളുടെ കലവറയാണ് മറിയം. വിശുദ്ധിയെന്നാൽ ദൈവേഷ്ടം നിറവേറ്റുകയും ദൈവം ആഗ്രഹിക്കുന്ന വിധത്തിൽ ആയിരിക്കുകയും ചെയ്യുന്ന ജീവിതശൈലിയാണ്. അത് അക്ഷരാർത്ഥത്തിൽ പാലിച്ചവളാണ് മറിയം. വിശുദ്ധിയില്‍ വളരേണ്ടവര്‍ മറിയം വഴി വേണം ഈശോയെ സമീപിക്കുവാന്‍. പരിശുദ്ധ മറിയത്തെ കണ്ടെത്തുന്നവര്‍ ഈശോയെ കണ്ടെത്തുന്നു.”വഴിയും സത്യവും ജീവനും ആയവനെ (യോഹ 14:6) കണ്ടെത്തുന്നു. അമലോത്ഭവായി ജനിച്ച് വിശുദ്ധിയിൽ ജീവിച്ച് മറിയം വിശുദ്ധ ജീവിതം നയിക്കാൻ നമ്മെ പ്രാപ്തരാക്കട്ടെ.
Image: /content_image/News/News-2024-05-08-18:24:48.jpg
Keywords: സ്പന്ദനങ്ങൾ

23116
Category: 1
Sub Category:
Heading: മണിപ്പൂര്‍ രക്തച്ചൊരിച്ചിലിന്റെ ഒന്നാം വാർഷികത്തില്‍ അനുസ്മരണ പ്രാര്‍ത്ഥനയുമായി ക്രൈസ്തവര്‍
Content: ന്യൂഡല്‍ഹി: മണിപ്പൂരിൽ നൂറുകണക്കിന് നിരപരാധികളുടെ ജീവനെടുത്ത രക്തച്ചൊരിച്ചിലിൻ്റെ ഒന്നാം വാർഷികത്തില്‍ അനുസ്മരണ പ്രാര്‍ത്ഥനയും റാലിയുമായി ക്രൈസ്തവര്‍. നൂറുകണക്കിന് ക്രൈസ്തവരുടെ മരണത്തിനിടയാക്കിയ കലാപത്തിൻ്റെയും രക്തച്ചൊരിച്ചിലിൻ്റെയും ഒന്നാം വാർഷിക ദിനമായ മെയ് മൂന്നിനോട് അനുബന്ധിച്ച് വിവിധയിടങ്ങളില്‍ പ്രത്യേക പ്രാർത്ഥനാ കൂട്ടായ്മകളും മെഴുകുതിരി പ്രദിക്ഷണവും പ്രതിഷേധ പരിപാടികളും നടന്നു. 2023 മെയ് 3 മുതൽ മണിപ്പൂരിനെ വിഴുങ്ങിയ രക്തരൂക്ഷിതമായ വംശീയ സംഘർഷത്തിൽ 230 പേർ മരിച്ചതായാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍ ഇതിലും പതിമടങ്ങ് പേര്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ് അനൌദ്യോഗിക വിവരം. ഡൽഹി ഡൗണ്ടൗണിലെ സേക്രഡ് ഹാർട്ട് കത്തീഡ്രലിൻ്റെ കവാടത്തില്‍ കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ സെക്രട്ടറി ജനറലും ഡൽഹി ആർച്ച് ബിഷപ്പുമായ അനിൽ ജെ. കൂട്ടോയുടെ നേതൃത്വത്തിൽ വിവിധ സഭകളെ പ്രതിനിധീകരിച്ച് ബിഷപ്പുമാർ സമൂഹ പ്രാര്‍ത്ഥന നടത്തി. കറുത്ത വസ്ത്രം ധരിച്ച കുക്കി അഭയാർത്ഥികൾ ഗാനങ്ങൾ ആലപിച്ചുക്കൊണ്ടാണ് പ്രാര്‍ത്ഥനയ്ക്കു തുടക്കമിട്ടത്. സഭാനേതാക്കള്‍ സമാധാനത്തിനായി പ്രാർത്ഥനകളും സമാധാന അഭ്യർത്ഥനയും നടത്തി. സഭയും സമൂഹവും ദുരിതബാധിതർക്ക് ആശ്വാസം പകരുവാന്‍ പരമാവധി ശ്രമിക്കുകയാണെന്നും കുടിയിറക്കപ്പെട്ടവർക്ക് അവരുടെ നാടുകളിലേക്ക് മടങ്ങാൻ കഴിയണമെന്ന് പ്രാർത്ഥിക്കുകയാണെന്നും ആര്‍ച്ച് ബിഷപ്പ് അനിൽ ജെ. കൂട്ടോ പറഞ്ഞു. നാം വഹിക്കുന്ന തിരികള്‍ മനസ്സിൽ നിന്ന് ഇരുട്ടും വെറുപ്പും അകറ്റുകയും സമാധാനത്തിലും ഐക്യത്തിലും സാഹോദര്യത്തിലും ജീവിക്കാൻ എല്ലാവരെയും പ്രചോദിപ്പിക്കുകയും ചെയ്യട്ടെയെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹാംഗങ്ങളും പ്രാര്‍ത്ഥനാകൂട്ടായ്മയിലും അനുസ്മരണ പരിപാടിയിലും പങ്കെടുക്കുവാന്‍ എത്തിയിരിന്നു. ഒരു വര്‍ഷം മുന്‍പ് മണിപ്പൂരിലെ പ്രബല വിഭാഗമായ മെയ്തെയെ പട്ടികവർഗ വിഭാഗത്തില്‍ ഉൾപ്പെടുത്തണമെന്ന ഹൈക്കോടതി ഉത്തരവിനെ ചൊല്ലിയുള്ള പ്രതിഷേധത്തിന് പിന്നാലെ അതുവരെ പുകഞ്ഞിരുന്ന അസ്വസ്ഥതകള്‍ക്ക് തീ പിടിക്കുകയായിരുന്നു. മണിപ്പൂരിലെ കുക്കി വിഭാഗത്തിന് മേധാവിത്വമുള്ള 'ഓൾ ട്രൈബൽ സ്റ്റുൻഡൻസ് യൂണിയൻ' സംഘടിപ്പിച്ച മാർച്ചിന് ശേഷം ചുരാന്ദ്പ്പൂർ, ബിഷ്ണുപൂർ, ഇംഫാൽ തുടങ്ങിയ മേഖലകളിലേക്ക് കലാപം പെട്ടെന്ന് തന്നെ പടരുകയായിരിന്നു. ഗോത്ര വിഭാഗം താമസിക്കുന്ന കുന്നുകളിൽ ആയിരക്കണക്കിന് വീടുകൾ അഗ്നിക്ക് ഇരയാക്കപ്പെട്ടു. ഇരുഭാഗത്തും നിരവധി ക്രൈസ്തവ ദേവാലയങ്ങള്‍ കൊള്ളയടിക്കപ്പെട്ടു. കത്തിയമര്‍ന്ന നിരവധി ക്രൈസ്തവ ദേവാലയങ്ങളുടെ ചിത്രങ്ങളും ഇക്കാലയളവില്‍ പുറത്തുവന്നിരിന്നു.
Image: /content_image/News/News-2024-05-08-19:34:26.jpg
Keywords: മണിപ്പൂ

23117
Category: 1
Sub Category:
Heading: 'ആത്മീയയാത്ര'യിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ കെപി യോഹന്നാന്‍ അന്തരിച്ചു
Content: പത്തനംതിട്ട: ആത്മീയയാത്ര എന്ന റേഡിയോ പരിപാടിയിലൂടെ മലയാളി ക്രൈസ്തവ സമൂഹത്തിനിടയില്‍ ഏറെ സുപരിചതനായി മാറുകയും പിന്നീട് ബിലീവേഴ്‌സ് ചർച്ച് എന്ന കൂട്ടായ്മ സ്ഥാപിക്കുകയും ചെയ്ത കെപി യോഹന്നാൻ (74) അന്തരിച്ചു. യുഎസിലെ ടെക്സസിലുള്ള ഡാലസിൽ പ്രഭാതസവാരിക്കിടെയുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. തിരുവല്ലയ്ക്കടുത്ത് അപ്പർകുട്ടനാട്ടിലെ നിരണത്ത് കടപ്പിലാരിൽ വീട്ടിൽ ചാക്കോ പുന്നൂസിന്റെ മകനായി 1950ലാണ് യോഹന്നാൻ ജനിച്ചത്. മാർത്തോമ്മാ സഭാംഗമായിരിന്ന യോഹന്നാൻ, സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം സുവിശേഷവേലയിലേക്കു തിരിഞ്ഞു. 1966 മുതൽ ഓപ്പറേഷൻ മൊബൈലൈസേഷൻ എന്ന സംഘടനയിൽ ചേർന്നു വിവിധ വടക്കേ ഇന്ത്യൻ സംസ്‌ഥാനങ്ങളിൽ സുവിശേഷ പ്രവർത്തകനായി. 1974ൽ അമേരിക്കയിൽ ദൈവശാസ്ത്രപഠനത്തിനായി പോയി. മുൻപേ പരിചയമുണ്ടായിരുന്ന ജർമൻ സുവിശേഷകയായ ഗിസിലയെ ഇതിനിടെ ജീവിതപങ്കാളിയായി സ്വീകരിച്ചു. 1979ൽ അമേരിക്കയിലായിരിക്കേ തന്നെ ഗോസ്‌പൽ ഫോർ ഏഷ്യ എന്ന സുവിശേഷ പ്രചാരണ സംഘടനയ്ക്കു രൂപം നൽകി. അധികം വൈകാതെ കേരളത്തിൽ തിരിച്ചെത്തി. 'ആത്മീയയാത്ര' റേഡിയോ പ്രഭാഷണ പരമ്പരയിലൂടെ ശ്രദ്ധേയനായി. ആകാശവാണിയിലൂടെ അദ്ദേഹം നടത്തിയിരിന്ന അനുദിന ഹൃസ്വ പ്രഭാഷണത്തിന് ശ്രോതാക്കള്‍ പതിനായിരങ്ങളായിരിന്നു. അക്കാലഘട്ടത്തില്‍ നിരവധി അക്രൈസ്തവരെ പോലും ക്രിസ്തുവിലേക്ക് അടുപ്പിക്കുവാന്‍ 'ആത്മീയയാത്ര' റേഡിയോ പരിപാടി കാരണമായിരിന്നു. 1990ൽ സ്വന്തം ബിലീവേഴ്സ് ചർച്ചിനു രൂപം നൽകി. 2003ൽ ആയിരിന്നു ഒദുഃയോഗിക ആരംഭം. ബിലീവേഴ്‌സ് മെഡിക്കൽ കോളജും നിരവധി വിദ്യാഭ്യാസ സ്‌ഥാപനങ്ങളും അദ്ദേഹം സ്ഥാപിച്ചിരിന്നു.
Image: /content_image/News/News-2024-05-08-20:48:00.jpg
Keywords: യോഹന്നാ

23118
Category: 9
Sub Category:
Heading: പരിശുദ്ധ അമ്മയോടുള്ള മെയ് മാസ വണക്കത്തിൽ രണ്ടാം ശനിയാഴ്ച്ച അഭിഷേകാഗ്നി കൺവെൻഷൻ 11ന്; മോൺസിഞ്ഞോർ.സജി മലയിൽ പുത്തൻപുര മുഖ്യ കാർമ്മികൻ; അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ ഫാ.സാംസൺ മണ്ണൂർ കൺവെൻഷൻ നയിക്കും
Content: പരിശുദ്ധ ദൈവമാതാവിനോടുള്ള മെയ് മാസ വണക്കത്തിൽ അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 11ന് ബർമിങ്ഹാം ബെഥേൽ കൺവെൻഷൻ സെന്ററിൽ നടക്കും. യുകെ മലയാളി കുടിയേറ്റത്തിന്റെ ചരിത്രത്തോടൊപ്പം നടന്ന് ഏവർക്കും കരുതലേകിയ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വികാരി ജനറാൾ മോൺസിഞ്ഞോർ സജി മലയിൽ പുത്തൻപുര മുഖ്യ കർമികത്വം വഹിക്കും. .അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ പ്രശസ്ത വചനപ്രഘോഷകൻ ഫാ. സാംസൺ മണ്ണൂർ, അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ യുടെ നേതൃത്വം ഫാ. ഷൈജു നടുവത്താനിയിൽ എന്നിവർ കൺവെൻഷൻ നയിക്കും. ബർമിങ്‌ഹാം അതിരൂപതയിലെ ഫാ. സ്റ്റീവൻ ഫ്ലമിങും പങ്കെടുക്കും. പ്രശസ്തമായ അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഇന്നത്തെ ഡയറക്ടർ ഫാ. സോജി ഓലിക്കൽ 2009 ൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ റവ.ഫാ സേവ്യർ ഖാൻ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തിൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക കൺവെൻഷൻ,5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനുമുള്ളസൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും. സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക് താങ്ങായി നിലകൊള്ളുകയാണ് . , വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും. വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇംഗ്ലീഷ് , മലയാളം ബൈബിൾ , മറ്റ് പ്രാർത്ഥന പുസ്തകങ്ങൾ, ജപമാല, തിരുസ്വരൂപങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക് ,അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു. #{blue->none->b-> കൂടുതൽ വിവരങ്ങൾക്ക്; }# ഷാജി ജോർജ് 07878 149670 ജോൺസൺ +44 7506 810177 അനീഷ് 07760 254700 ബിജുമോൻ മാത്യു 07515 368239. #{blue->none->b-> നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ; }# ജോസ് കുര്യാക്കോസ് 07414 747573. ബിജുമോൻ മാത്യു 07515 368239 > #{blue->none->b-> അഡ്രസ്സ്;}# Bethel Convention Centre Kelvin Way West Bromwich Birmingham B707JW. > #{blue->none->b-> കൺവെൻഷൻ സെന്ററിന്റെ ഏറ്റവും അടുത്തുള്ള ട്രെയിൻ സ്റ്റേഷൻ,}# Sandwell & Dudley West Bromwich B70 7JD.
Image: /content_image/News/News-2024-05-09-07:53:46.jpg
Keywords: കൺവെ

23119
Category: 1
Sub Category:
Heading: മെത്രാന്റെ ആകസ്മിക വിയോഗത്തിന്റെ ഞെട്ടലില്‍ ബോട്‌സ്വാനയിലെ സഭ
Content: ബോട്‌സ്വാന: ആഫ്രിക്കൻ വൻകരയുടെ തെക്കുഭാഗത്തുള്ള ബോട്‌സ്വാനയില്‍ അന്തരിച്ച മെത്രാന്റെ ആകസ്മിക വിയോഗത്തിന്റെ ഞെട്ടലില്‍ വിശ്വാസികള്‍. മെയ് 4 ശനിയാഴ്ച വിശുദ്ധ കുർബാന അര്‍പ്പണത്തിനിടെ ബോട്‌സ്വാനയിലെ ഫ്രാൻസിസ്‌ടൗൺ രൂപതയിലെ ബിഷപ്പ് ആൻ്റണി പാസ്‌കൽ റെബെല്ലോയാണ് കുഴഞ്ഞുവീണ് മരിച്ചത്. സൊസൈറ്റി ഓഫ് ദി ഡിവൈൻ വേഡ് സന്യാസ സമൂഹാംഗമായിരിന്ന അദ്ദേഹത്തിന് മാർച്ച് 18ന് 74 വയസ്സ് തികഞ്ഞിരിന്നു. കുഴഞ്ഞു വീണ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരിന്നു. ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത സമ്പാദിക്കുവാന്‍ ബിഷപ്പിന് കഴിഞ്ഞിരിന്നു. ബോട്സ്വാനയിൽ, കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കും വേണ്ടി നടത്തിയ വിവിധങ്ങളായ ശുശ്രൂഷകളെ തുടര്‍ന്നു ഏറെ ശ്രദ്ധേയനായ വ്യക്തി കൂടിയായിരിന്നു ബിഷപ്പ് ആൻ്റണി പാസ്‌കൽ. 2022 ഏപ്രിലിൽ, കവർച്ചക്കാരുടെ ആക്രമണത്തെത്തുടർന്ന് ബിഷപ്പ് റെബെല്ലോയ്ക്ക് ഗുരുതരമായി പരിക്കേറ്റിരിന്നു. ദിവസങ്ങൾ നീണ്ട ആശുപത്രിവാസത്തിന് ശേഷമാണ് അദ്ദേഹം സുഖം പ്രാപിച്ചത്. 1977 മെയ് മാസത്തിൽ സൊസൈറ്റി ഓഫ് ദി ഡിവൈൻ വേഡ് സന്യാസ സമൂഹത്തില്‍ തിരുപ്പട്ടം സ്വീകരിച്ച അദ്ദേഹം 2021-ലാണ് ഫ്രാൻസിസ്‌ടൗൺ രൂപതയുടെ അധ്യക്ഷനായി നിയമിക്കപ്പെടുന്നത്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 70% ക്രൈസ്തവരാണ്.
Image: /content_image/News/News-2024-05-09-12:14:10.jpg
Keywords: ആഫ്രിക്ക

23120
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്തോലിക യാത്രകളുടെ ലോഗോ പുറത്തുവിട്ടു
Content: വത്തിക്കാന്‍ സിറ്റി: സെപ്തംബർ മാസം 3 മുതൽ 13 വരെ ഫ്രാൻസിസ് പാപ്പ നടത്തുന്ന വിവിധ അന്താരാഷ്ട്ര യാത്രകളുടെ അപ്പസ്തോലിക യാത്രകളുടെ ലോഗോയും ആപ്തവാക്യവും വത്തിക്കാന്‍ പുറത്തുവിട്ടു. ഇന്തോനേഷ്യ, പാപ്പുവാ ന്യൂ ഗിനിയ, തിമോർ ഈസ്റ്റ്, സിംഗപ്പൂർ, എന്നീ നാല് രാജ്യങ്ങളിലേക്കാണ് പാപ്പ തൻറെ അപ്പസ്തോലികയാത്ര നടത്തുന്നത്. സെപ്റ്റംബർ മാസം മൂന്നു മുതൽ ആറു വരെയാണ് ഇന്തോനേഷ്യയിൽ പാപ്പ സന്ദർശനം നടത്തുന്നത്. "വിശ്വാസം, സാഹോദര്യം, അനുകമ്പ" എന്നീ മൂന്നു വാക്കുകളാണ് ഇന്തോനേഷ്യയിലെ പാപ്പായുടെ സന്ദർശനത്തിനായുള്ള ആപ്തവാക്യം. പരമ്പരാഗത "ബാറ്റിക്" തുണിയെ അനുസ്മരിപ്പിക്കുന്ന രീതിയിൽ പുനർനിർമ്മിച്ച, ഇന്തോനേഷ്യയുടെ ചിത്രമായ സ്വർണ്ണഗരുഡനു മുൻപിൽ കൈകളുയർത്തി നിൽക്കുന്ന പാപ്പയുടെ ചിത്രമാണ്, യാത്രയുടെ ലോഗോ. സെപ്തംബർ ആറു മുതൽ ഒൻപതുവരെ പപ്പുവാ ന്യൂ ഗിനിയയിൽ പാപ്പാ സന്ദർശനം നടത്തും. : "കർത്താവേ, പ്രാർത്ഥിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ" (ലൂക്കാ 11:1) എന്ന ശിഷ്യന്മാരുടെ അഭ്യർത്ഥനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, "പ്രാർത്ഥിക്കുക", എന്ന ആപ്തവാക്യമാണ് പാപ്പായുടെ യാത്രയിൽ ഉൾക്കൊള്ളിച്ചരിക്കുന്നത്. പാപ്പുവ ന്യൂ ഗിനിയയുടെ സൂര്യോദയത്തെയും സൂര്യാസ്തമയത്തെയും അനുസ്മരിപ്പിക്കുന്ന നിറങ്ങളിൽ മധ്യത്തിൽ ചിത്രീകരിച്ചിരിക്കുന്ന കുരിശാണ് അടയാളചിഹ്നം. സ്വർഗ്ഗത്തിന്റെ കവാടങ്ങൾ തുറക്കുന്ന അതുല്യമായ ബലിയെ ഇത് പ്രതിനിധീകരിക്കുന്നു. ഒപ്പം പറുദീസയിലേക്കു കടക്കുന്ന ഒരു പക്ഷിയെയും ചിത്രീകരിച്ചിട്ടുണ്ട്. ഒൻപതാം തീയതി തിമോർ ഈസ്റ്റിൽ എത്തുന്ന പാപ്പ, തുടർന്ന് പതിനൊന്നാം തീയതി വരെ രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ സന്ദർശനം നടത്തും. തിമോർ ജനതയ്ക്ക് ദൈവത്തിൽ നിന്ന് ലഭിക്കുന്ന സംരക്ഷണത്തെ പ്രതീകപ്പെടുത്തുന്ന ഫ്രാൻസിസ് പാപ്പയുടെ ആശീർവദിക്കുന്ന ചിത്രമാണ് അടയാള ചിഹ്നത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ ഭൂപടവും ഉൾപ്പെടുത്തിയിട്ടുണ്ട്. തിമോർ ജനതയുടെ പാരമ്പര്യങ്ങൾക്കനുസൃതമായി, സംസ്കാരധിഷ്ഠിതമായി വിശ്വാസം ജീവിക്കാനുള്ള ഉദ്ബോധനവും പ്രോത്സാഹനവുമാണ് ആപ്തവാക്യം. സന്ദർശനത്തിന്റെ അവസാനഘട്ടം സിംഗപ്പൂരിലാണ് പൂർത്തിയാവുന്നത്. പതിനൊന്നുമുതൽ പതിമൂന്നുവരെയാണ് പാപ്പാ രാജ്യത്ത് സന്ദർശനം നടത്തുന്നത്. ഐക്യവും, പ്രത്യാശയുമെന്ന രണ്ടു വചനങ്ങളാണ് ആപ്‌തവാക്യമായി തിരഞ്ഞെടുത്തിരിക്കുന്നത്. സഭയിലും സമൂഹത്തിലുമുള്ള ഐക്യവും ഈ മേഖലയിലെ ക്രിസ്ത്യാനികൾക്ക് പ്രത്യേകിച്ച് വിവേചനവും പീഡനവും അനുഭവിക്കുന്നവർക്ക് ഈ യാത്ര പ്രത്യാശയും പ്രദാനം ചെയ്യുന്നതാണ് ആപ്തവാക്യം. വത്തിക്കാന്റെയും, സിംഗപ്പൂരിന്റെയും പതാകയുടെ നിറങ്ങളുടെ അടിസ്ഥാനത്തിലാണ് അടയാളചിഹ്നം രൂപകല്പന ചെയ്തിരിക്കുന്നത്.
Image: /content_image/News/News-2024-05-09-14:42:41.jpg
Keywords: പാപ്പ

23121
Category: 1
Sub Category:
Heading: മറിയം സ്വർഗ്ഗത്തെ അനുസരിച്ചവൾ | മരിയ സ്പന്ദനങ്ങൾ | മെയ് മാസ ചിന്തകൾ 9
Content: സ്വർഗ്ഗത്തെ അനുസരിച്ച അമ്മ മറിയമാണ് ഇന്നത്തെ നമ്മുടെ മരിയസ്പന്ദനം. സ്വർഗ്ഗീയസ്വരത്തിനു മറിയം കാതോർത്തപ്പോൾ സ്വർഗ്ഗാരോപിതയായി അവൾ മാറി. തന്റെ മാതാപിതാക്കൾ ദേവാലയത്തിൽ സമർപ്പിച്ചപ്പോൾ മുതൽ ദൈവഹിതത്തിന് ആമ്മേൻ പറയുന്നതായിട്ടാണ് പരിശുദ്ധ അമ്മയെ നാം കാണുക. ഗബ്രിയേൽ ദൂതൻ മംഗളവാർത്ത അറിയിച്ച ആ നിമിഷം മുതൽ പരിശുദ്ധ അമ്മ അനുസരണം എന്ന പുണ്യത്തെ താലോലിച്ചു.ദാസി എന്ന പേരിലറിയപ്പെടാനാണ് പരിശുദ്ധ അമ്മ കൂടുതൽ ഇഷ്ടപ്പെട്ടത്. പരിശുദ്ധ അമ്മ വിചാരത്തിലും വാക്കിലും കർത്താവിനോട് അനുസരണക്കേട് കാണിച്ചില്ല പകരം സ്വന്തം ഇച്ഛയെ ഇല്ലായ്മ ചെയ്തു. ദൈവഹിതത്തോട് അനുസരണയുള്ളവളായിരുന്നു അവൾ. അവൻ തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു (Lk1:48) എന്ന് പരിശുദ്ധ അമ്മ പറയുമ്പോൾ ദാസിയുടെ എളിമ അടങ്ങിയിരിക്കുന്നത് തിടുക്കത്തിലുള്ള അനുസരണത്തിലാണ്.അനുസരണം ദൈവീകമാണ്. മനസ്സിന്റെ ബലിയാണ്. സ്വന്തം ഇഷ്ടങ്ങളെ ത്യജിക്കൽ ആണ്. ദൈവ ഹിതം നിറവേറ്റുന്നതിന് വേണ്ടി എന്റെ ഹൃദയത്തെ ഞാൻ ത്യജിക്കുന്നു.ആദ്യത്തെ ഹവ്വായുടെ അനുസരണക്കേട് മൂലം വന്ന തിന്മയെ പരിശുദ്ധ മറിയത്തിന്റെ അനുസരണം വഴി പരിഹരിച്ചു. വിശുദ്ധ അഗസ്തീനോസ് പറയുന്നത് മറിയത്തിന്റെ അനുസരണം മനുഷ്യവർഗ്ഗത്തിന്റെ മുഴുവൻ രക്ഷയ്ക്ക് കാരണമായി എന്നാണ്. എല്ലാ വിശുദ്ധരുടെയും അനുസരണയെക്കാൾ പരിപൂർണ്ണമായിരുന്നു പരിശുദ്ധ മറിയത്തിന്റെ അനുസരണം. ഉത്ഭവ പാപമില്ലാതെ ജനിച്ച പരിശുദ്ധ അമ്മയ്ക്ക് അനുസരിക്കാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല. പരിശുദ്ധ അമ്മ അനുസരണം എന്ന പുണ്യം ആദ്യം അഭ്യസിച്ചത് ദൈവത്തെ പ്രീതിപ്പെടുത്താൻ ആയിരുന്നു. ഇതാ കർത്താവിന്റെ ദാസി നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ (LK:1/38) രണ്ടാമതായി പരിശുദ്ധ അമ്മ റോമൻ ചക്രവർത്തിയെ അനുസരിക്കാൻ തയ്യാറായി. ജോസഫ് ദാവീദിന്റെ വംശത്തിലും കുടുംബത്തിലും പെട്ടവനാകയാൽ ഗലീലിയിലെ പട്ടണമായ നസ്രത്തിൽ നിന്ന് ബത് ലഹേമിലേക്ക് ഗർഭിണിയായ ഭാര്യ മറിയത്തോടൊപ്പം പോയി(Lk: 2/4-5) ക്രിസോ എന്ന് പേരായ ഒരു ഫ്രാൻസിസ്കൻ സന്യാസിയുടെ മുറിയിൽ ഒരിക്കൽ പരിശുദ്ധ മറിയം പ്രത്യക്ഷപ്പെട്ട ആ സമയം ഒരു രോഗിയായ മനുഷ്യന്റെ കുമ്പസാരം കേൾക്കാൻ അനുസരണയാൽ അദ്ദേഹത്തിനു പോകേണ്ടി വന്നു. തൽഫലമായി കുറച്ചുനേരത്തേയ്ക്കു അദ്ദേഹം പരിശുദ്ധ മറിയത്തെ വേർപിരിയേണ്ടി വന്നു. ക്രിസോ തിരിച്ചുവരുമ്പോൾ പരിശുദ്ധ മറിയം അവനുവേണ്ടി കാത്തിരിക്കുകയും പരിശുദ്ധ മറിയം അവന്റെ അനുസരണയെ പ്രകീർത്തിക്കുകയും ചെയ്തു. എന്നാൽ ഭക്ഷണശാലയിൽ സന്നിഹിതനായിരിക്കാൻ മണിയടിച്ചപ്പോൾ തന്റെ ഭക്താനുഷ്ഠാനങ്ങൾ പൂർത്തീകരിക്കാനായി ഒരു കാത്തുനിന്ന വേറൊരു സന്യാസിയുടെ അനുസരണക്കേടിനെ കഠിനമായി പരിശുദ്ധ മറിയം ശകാരിച്ചു. വിശുദ്ധരെയെല്ലാം വിശുദ്ധിയിലേക്ക് എത്തിച്ചത് അനുസരണം എന്ന പുണ്യമാണ്. വിശുദ്ധ ഫിലിപ്പ് പറയുന്നത്, അനുസരണയിൽ ചെയ്ത കാര്യങ്ങളുടെ കണക്ക് ദൈവത്തിന് ആവശ്യമില്ല എന്നാണ് ഈശോ തന്നെ പറഞ്ഞിട്ടുണ്ട് നിന്നെ ശ്രവിക്കുന്നവൻ എന്നെ ശ്രവിക്കുന്നു. നിങ്ങളുടെ വാക്കുകേൾക്കുന്നവൻ എന്റെ വാക്കുകൾ കേൾക്കുന്നു. നിങ്ങളെ നിരസിക്കുന്നവൻ എന്നെ നിരസിക്കുന്നു (LK10/16). ദൈവിക പദ്ധതികളോട് ചേർന്നു സ്വപ്നം കാണാനും അതു വിജയത്തിലെത്തിക്കുവാനും ‘അനുസരണം’ എന്ന സ്വർഗ്ഗീയ സുകൃതം അത്യന്ത്യാപേഷിതമാണന്നു നസ്രത്തിലെ അനുസരണയുള്ള അമ്മ നമ്മെ പഠിപ്പിക്കുന്നു. പരിശുദ്ധ അമ്മേ മാതാവേ അങ്ങയുടെ അനുസരണയുടെ യോഗ്യതയാൽ ദൈവഹിതത്തിന് പൂർണ്ണമായി കീഴ്വഴങ്ങുന്നതിന് ഞങ്ങളെ സഹായിക്കണമേ.
Image: /content_image/News/News-2024-05-09-16:20:10.jpg
Keywords: സ്വർഗ്ഗ

23122
Category: 1
Sub Category:
Heading: മോസ്‌ക്കാക്കി മാറ്റിയ ബൈസന്റൈന്‍ ദേവാലയം തുറന്നുക്കൊടുത്തു; തുര്‍ക്കിയിലെ കോറ ഹോളി സേവ്യര്‍ ക്രൈസ്തവ ദേവാലയം ഇനി ഓര്‍മ്മ
Content: ഇസ്താംബൂള്‍: തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളിലെ ഫാത്തിഹ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കോറയിലെ ഹോളി സേവ്യര്‍ ബൈസൻ്റൈൻ ദേവാലയം, ക്രൈസ്തവ സമൂഹം ഉയര്‍ത്തിയ പ്രതിഷേധം വകവെയ്ക്കാതെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം ഇസ്ലാം മത വിശ്വാസികള്‍ക്ക് തുറന്നുക്കൊടുത്തു. 2020 ഓഗസ്റ്റ് 21-ന് പ്രസിഡൻ്റിൻ്റെ ഉത്തരവിലൂടെ ക്രൈസ്തവ ദേവാലയത്തെ മോസ്ക്കാക്കി മാറ്റിയിരിന്നു. തുടര്‍ന്നു നടന്ന വിപുലമായ പുനരുദ്ധാരണങ്ങൾക്ക് ശേഷമാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച മെയ് 6ന് ഇസ്ലാം മത വിശ്വാസികള്‍ക്ക് നിസ്ക്കാരത്തിന് തുറന്നുക്കൊടുത്തത്. #{blue->none->b->കോറയുടെ ക്രൈസ്തവ ചരിത്രം }# എഡി 534ൽ ബൈസന്‍റൈന്‍ വാസ്തുകലയെ ആധാരമാക്കിയാണ് കോറ ദേവാലയം പണിയുന്നത്. നിരവധി മനോഹരമായ ചിത്രങ്ങൾ ദേവാലയത്തിന്റെ ചുമരിലുണ്ടായിരിന്നു. പല ചിത്രങ്ങൾക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1453ൽ ഓട്ടോമൻ തുർക്കികൾ കോൺസ്റ്റാൻറിനോപ്പിൾ പിടിച്ചടക്കിയപ്പോൾ കോറ ദേവാലയത്തിന്റെ നിയന്ത്രണവും അവര്‍ കൈയടക്കുകയായിരിന്നു. 1511ൽ അതിനെ ഒരു മുസ്ലിം ആരാധനാലയമാക്കി മാറ്റി. 1945ൽ തുർക്കി മന്ത്രിസഭയിലെ അംഗങ്ങളാണ് കോറ ഒരു മ്യൂസിയമാക്കി മാറ്റാൻ തീരുമാനമെടുക്കുന്നത്. എന്നാൽ ഇത് നിയമവിരുദ്ധമാണെന്ന് 2019 നവംബർ മാസം ഭരണകൂടത്തിന് അനുകൂലമായ നിലപാട് കൈക്കൊള്ളുന്ന തുർക്കിയിലെ കൗൺസിൽ ഓഫ് സ്റ്റേറ്റ് വിധിച്ചു. ഇതേ തുടര്‍ന്നാണ് ക്രിസ്തീയ ദേവാലയത്തില്‍ ഇസ്ലാമിക പ്രാര്‍ത്ഥനകള്‍ നടത്താന്‍ 2020 ഒക്ടോബർ 30 വെള്ളിയാഴ്ച ഭരണകൂടം തീരുമാനമെടുക്കുന്നത്. അന്നേ ദിവസം ഇവിടെ ആദ്യമായി ഇസ്ലാമിക പ്രാര്‍ത്ഥനകള്‍ നടന്നിരിന്നു. തുടര്‍ന്നാണ് ക്രൈസ്തവ ദേവാലയത്തിന്റെ ചരിത്രം മറയ്ക്കാന്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ എന്ന മറവില്‍ തുര്‍ക്കിയിലെ തീവ്ര ഇസ്ലാമിക ഭരണകൂടം ഉത്തരവിടുന്നത്. #{blue->none->b->ഇക്കഴിഞ്ഞ തിങ്കളാഴ്ച നടന്ന ചടങ്ങ്: }# അധിനിവേശം നടത്തിയ ആരാധനാലയത്തിന്റെ ഉദ്ഘാടന ചടങ്ങ് ഓർത്തഡോക്സ് സഭ ഈസ്റ്റര്‍ കൊണ്ടാടിയതിന്റെ പിറ്റേന്ന് മെയ് 6നാണ് നടന്നതെന്നത് ശ്രദ്ധേയമാണ്. ഇസ്താംബൂളിലെ മുഫ്തി സാഫി അർപാഗൂസിൻ്റെ നേതൃത്വത്തിൽ പുനരുദ്ധാരണം നടത്തി മോസ്ക്കാക്കി മാറ്റിയ ചടങ്ങിൽ പ്രസിഡൻ്റ് എർദോഗൻ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്തു. പ്രസംഗത്തിനുശേഷം "യാ അല്ലാഹ്, ബിസ്മില്ല" അല്ലാഹുവിൻ്റെ നാമത്തിൽ റിബൺ മുറിക്കാൻ അഭ്യർത്ഥിക്കുകയായിരിന്നുവെന്ന് എർദോഗൻ പറഞ്ഞു. ചടങ്ങിൽ പങ്കെടുത്ത നിരവധി പൗരന്മാർ ഔദ്യോഗിക കര്‍മ്മങ്ങള്‍ക്ക് ശേഷം പള്ളിയിൽ പ്രവേശിച്ച് ഇസ്ലാമിക പ്രാര്‍ത്ഥന നടത്തിയിരിന്നു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ക്രൈസ്തവ ദേവാലയത്തെ മോസ്ക്കാക്കി മാറ്റിയ എര്‍ദോഗന്‍ ഭരണകൂടത്തിന്റെ നിലപാടിനെതിരെ ആഗോള തലത്തില്‍ തന്നെ പ്രതിഷേധം ശക്തമായിരിന്നുവെങ്കിലും ഫലം കണ്ടില്ല. ഇതൊന്നും വകവെയ്ക്കാതെ തന്നെയാണ് തീവ്ര ഇസ്ലാമികവാദിയായ ഏര്‍ദ്ദോഗന്റെ ഭരണം. മുന്‍പ് ചരിത്ര പ്രസിദ്ധമായ പുരാതന ക്രൈസ്തവ ദേവാലയമായിരുന്ന ഹാഗിയ സോഫിയ മുസ്ലിം പള്ളിയാക്കാൻ മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചതും എര്‍ദോഗനായിരിന്നു.
Image: /content_image/News/News-2024-05-09-17:37:04.jpg
Keywords: തുര്‍ക്കി

23123
Category: 18
Sub Category:
Heading: ഡോ. കെ.പി. യോഹന്നാൻ്റെ സംസ്കാരം തിരുവല്ലയിൽ
Content: തിരുവല്ല: ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് സ്ഥാപകനും അധ്യക്ഷനുമായ അന്തരിച്ച ഡോ. കെ.പി. യോഹന്നാൻ്റെ സംസ്കാരം തിരുവല്ലയിൽ നടക്കും. സംസ്കാര തീയതി സംബന്ധിച്ച അന്തിമതീരുമാനം ഇന്നുണ്ടായേക്കും. സഭാ ആസ്ഥാനമായ കുറ്റപ്പുഴ സെൻ്റ് തോമസ് പള്ളിയോടു ചേർന്നായിരിക്കും കെ. പി. യോഹന്നാന് അന്ത്യവിശ്രമസ്ഥലം ഒരുക്കുക. ഇതിനാവശ്യമായ ക്രമീകരണം ആരംഭിച്ചു. ചൊവ്വാഴ്‌ച രാവിലെ അമേരിക്കയിൽ ഉണ്ടായ അപകടത്തെത്തുടർന്നു ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന കെ.പി. യോഹന്നാൻ ബുധനാഴ്ച വൈകുന്നേരമാണ് അന്തരിച്ചത്. മൃതദേഹം ഡാളസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കെ.പി. യോഹന്നാൻ്റെ ഭാര്യയും മക്കളും അടക്കമുള്ളവർ അമേരിക്കയിലുണ്ട്. ചികിത്സയ്ക്കിടെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമായതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
Image: /content_image/India/India-2024-05-10-10:12:39.jpg
Keywords: യോഹ

23124
Category: 18
Sub Category:
Heading: സിഎംഐ സന്യാസ സമൂഹത്തിന്റെ 193-ാം വാർഷികാഘോഷം നാളെ
Content: കോട്ടയം: സിഎംഐ സന്യാസ സമൂഹത്തിൻ്റെ 193-ാം വാർഷികാഘോഷം മാന്നാനത്ത് നാളെ നടക്കും. രാവിലെ 11ന് മാന്നാനം ആശ്രമ ദേവാലയത്തിൽ ക ർദിനാൾ മാർ ജോർജ് ആലഞ്ചേരിയും സിഎംഐ വൈദികരും ചേർന്ന് സമൂഹബലി അര്‍പ്പിക്കും. തുടർന്ന് 2024-25 ഇയർ ഫോർ ഫാമിലി, യൂത്ത് ആൻഡ് ചിൽഡ്രൺ പ്രഖ്യാപനം നടക്കും. 2021 മുതൽ 2031 വരെ പത്ത് വർഷത്തെ വിവിധ പരിപാടികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഉച്ചകഴിഞ്ഞ് രണ്ടിന് കെ.ഇ. സ്‌കൂൾ ഓഡിറ്റോറിയത്തിൽ ചേരുന്ന പൊതുസമ്മേളനത്തിൽ ചലച്ചിത്രതാരം സിജോയ് വർഗീസ് പങ്കെടുക്കും. മിഷൻ പ്രവർത്തനം, വിദ്യാഭ്യാസപ്രവർത്തനം, അധഃകൃതോദ്ധാരണം, അജപാലന പ്രവർത്തനം, ആതുരസേവനം എന്നീ ലക്ഷ്യങ്ങൾക്കുവേണ്ടി സ്ഥാപിതമായ സിഎംഐ സഭ നിലവിൽ 36 രാജ്യങ്ങളിൽ ശുശ്രൂഷ ചെയ്യുന്നു. രണ്ടായിരത്തോളം സന്യാസ വൈദികരുള്ള സഭയ്ക്ക് 15 പ്രവിശ്യകളും രണ്ട് റീജണും ആറ് ഉപ-റീജണുകളും രണ്ടു ഡെലഗേഷനുകളുമുണ്ട്. 193 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാന്നാനം ഓലംകണ്ണാമുകൾ കുന്ന് ആശ്രമസ്ഥാപനത്തോടെ ബേസ്റൗമാ എന്ന പേരിലാണ് അിയപ്പെട്ടു തുടങ്ങിയത്. ഈ കുന്നിൽ 1831 ഏപ്രിൽ 25നു കുരിശ് നാട്ടുകയും കപ്പേളയുടെ പണി ആരംഭിക്കുകയും ചെയ്തു. 1831 മേയ് 11ന് മൗറേലിയൂസ് മെത്രാൻ്റെയും പാലയ്ക്കലച്ചന്റെയും ചാവറയച്ചന്റെയും കണിയാന്തറ യാക്കോബ് സഹോദരൻ്റെയും മറ്റ് വൈദികരുടെയും അല്മായരുടെയും സാന്നിധ്യത്തിൽ വിശുദ്ധ യൗസേപ്പിതാവിൻ്റെ നാമത്തിലുള്ള ആശ്രമത്തിന് പോരൂക്കര തോമാമല്‌പാൻ ശിലാസ്ഥാപനം നടത്തുകയായിരിന്നു.
Image: /content_image/India/India-2024-05-10-10:36:19.jpg
Keywords: സിഎംഐ