Contents
Displaying 22661-22670 of 24979 results.
Content:
23085
Category: 1
Sub Category:
Heading: ദക്ഷിണ കൊറിയയിൽ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കത്തോലിക്കരുടെ എണ്ണത്തിൽ റെക്കോർഡ്
Content: സിയോള്‍: ചരിത്രത്തിൽ ഏറ്റവും കൂടുതൽ കത്തോലിക്കരായ ജനപ്രതിനിധികൾ ഇത്തവണത്തെ ദക്ഷിണ കൊറിയയുടെ പാർലമെൻറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട 80 പേരിൽ ഭരണപക്ഷത്തുള്ളവരും, പ്രതിപക്ഷത്തുള്ളവരും ഉൾപ്പെടും. ഏപ്രിൽ പത്തിന് നടന്ന ഇലക്ഷനിൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് കൊറിയയുടെ പ്രതിനിധികളായി 53 കത്തോലിക്കരാണ് തെരഞ്ഞെടുക്കപ്പെട്ടത്. അതേസമയം ഭരണപക്ഷത്തുണ്ടായിരുന്ന പീപ്പിൾ പവർ പാർട്ടിയുടെ പ്രതിനിധികളായി 16 കത്തോലിക്കർ തെരഞ്ഞെടുക്കപ്പെട്ടു. ഇതുകൂടാതെ ന്യൂ റിഫോം പാർട്ടിയുടെ പ്രതിനിധികളായി 11 കത്തോലിക്കരാണ് പാർലമെൻറിലേക്ക് വരുന്നത്. ഇലക്ഷനിൽ ഡെമോക്രാറ്റിക് പാർട്ടി 161 സീറ്റുകൾ നേടിയപ്പോൾ പീപ്പിൾ പവർ പാർട്ടിക്ക് 90 സീറ്റുകളാണ് ലഭിച്ചത്. 2020ൽ 300 ജനപ്രതിനിധികളുള്ള പാർലമെൻറിൽ 25 ശതമാനം കത്തോലിക്കരാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോഴത് 27% ആയി ഉയര്‍ന്നിരിക്കുകയാണ്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 28 ശതമാനമാണ് ക്രൈസ്തവ വിശ്വാസികള്‍. മൊത്തം ജനസംഖ്യയുടെ 11% കത്തോലിക്കാ വിശ്വാസികളാണ്. കത്തോലിക്ക വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധനവും ദൈവവിളിയില്‍ ഉണ്ടായ വര്‍ദ്ധനവും കൊറിയയിലെ സജീവ സുവിശേഷവത്ക്കരണത്തിന്റെ പ്രതിഫലനമായാണ് വിലയിരുത്തപ്പെടുന്നത്.
Image: /content_image/News/News-2024-04-30-10:09:40.jpg
Keywords: കൊറിയ

23086
Category: 1
Sub Category:
Heading: 22,000 ഗർഭസ്ഥ ശിശുക്കളെ ഭ്രൂണഹത്യയിൽ നിന്നും രക്ഷിച്ചതിന്റെ ആത്മീയ ആനന്ദത്തില്‍ 'അഡ്വക്കേറ്റ്സ് ഫോർ ലൈഫ്'
Content: ന്യൂയോര്‍ക്ക്: ഇരുപത്തിരണ്ടായിരത്തോളം ഗർഭസ്ഥ ശിശുക്കളെ ഭ്രൂണഹത്യയിൽ നിന്നും രക്ഷിച്ചതിന്റെ ആത്മീയ ആനന്ദത്തില്‍ സൈഡ് വാക്ക് അഡ്വക്കേറ്റ്സ് ഫോർ ലൈഫ് പ്രോലൈഫ് സംഘടന. ഭ്രൂണഹത്യ നടത്തിക്കൊടുക്കുന്ന പ്ലാൻഡ് പേരെന്റ്ഹുഡിൻറെ റിപ്പോർട്ട് പ്രകാരം 2021 ഒക്ടോബർ 1നും 2022 സെപ്റ്റംബർ 30നും ഇടയിൽ 392,715 ഭ്രൂണഹത്യകളാണ് സ്ത്രീകള്‍ നടത്തിയത്. മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ 5% വർദ്ധനമാണ് ഭ്രൂണഹത്യകളുടെ എണ്ണത്തിൽ ഉണ്ടായത്. ഗുറ്റ്മാച്ചർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുകൾ പ്രകാരം ഭ്രൂണഹത്യ ഗുളികകളുടെ ഉപയോഗത്തിലും വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 2023ൽ 60 ശതമാനത്തിന് മുകളിൽ ഭ്രൂണഹത്യകളും ഇങ്ങനെയാണ് നടന്നത്. ഈയൊരു സാഹചര്യത്തിലാണ് സൈഡ് വാക്ക് അഡ്വക്കേറ്റ്സ് ഫോർ ലൈഫ് സംഘടന തങ്ങളുടെ പ്രസക്തി മനസ്സിലാക്കുന്നത്. ഭ്രൂണഹത്യാ നിയന്ത്രണങ്ങൾ ഉള്ള സംസ്ഥാനങ്ങളിലും നിരവധി സ്ത്രീകളാണ് ഭ്രൂണഹത്യ ക്ലിനിക്കുകളെ സമീപിക്കുന്നതെന്ന് മനസിലാക്കിയ സംഘടന ശക്തമായ ഇടപ്പെടുകയായിരിന്നുവെന്ന് സംഘടനയുടെ അധ്യക്ഷ ലോറൻ മുസീക പറഞ്ഞു. ഇങ്ങനെയുള്ള സംസ്ഥാനങ്ങളിൽ തങ്ങൾ കാണുന്ന കാഴ്ച രാജ്യവും കാണണമെന്ന് ആഗ്രഹമുണ്ടെന്ന് അവർ വിശദീകരിച്ചു. സംഘടനയിലെ അംഗങ്ങൾ ക്ലിനിക്കുകളുടെ മുന്നിൽ നിന്നുകൊണ്ട് അവിടെയെത്തുന്ന സ്ത്രീകളോട് ഭ്രൂണഹത്യ ചെയ്താൽ ഉണ്ടാകുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെ പറ്റി ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നടത്തുന്നത്. എന്തെങ്കിലും കാരണം ഉണ്ടായിട്ട് ആയിരിക്കാം ഒരു സ്ത്രീ ഭ്രൂണഹത്യ ചെയ്യാൻ എത്തുന്നതെന്നും അത് പരിഹരിക്കാൻ സാധിച്ചാൽ സാധാരണയായി തങ്ങളുടെ തീരുമാനം അവർ പുനപരിശോധിക്കുന്നതാണ് കാണുന്നതെന്നും ലോറൻ മുസീക കൂട്ടിചേർത്തു. തങ്ങളുടെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളിലൂടെ ഇനിയും അനേകരെ ജീവന്റെ വഴിയേ നയിക്കാന്‍ കഴിയുമെന്നെ പ്രതീക്ഷയിലാണ് സംഘടനയിലെ അംഗങ്ങള്‍.
Image: /content_image/News/News-2024-04-30-12:27:46.jpg
Keywords: ഗർഭസ്ഥ

23087
Category: 1
Sub Category:
Heading: മറിയം: ദൈവകൃപ നിറഞ്ഞവൾ | മരിയ സ്പന്ദനങ്ങൾ | മെയ് മാസ ചിന്തകൾ 1
Content: ദൈവദൂതൻ പരിശുദ്ധ കന്യകാമറിയത്തെ അഭിസംബോധന ചെയ്യുന്നത് "ദൈവകൃപ നിറഞ്ഞവളേ" (ലൂക്കാ 1:28) എന്നാണ്. മറിയത്തിൽ കൃപയുടെ നിറവുണ്ട്. കൃപ ദൈവത്തിന്റെ സൗജന്യവും സ്നേഹപൂർണവുമായ ദാനമാണ്. ദൈവീക കൃപാവരം ആത്മാവിലേയ്ക്ക് ഒഴുക്കാന്‍ കഴിവുള്ള നീര്‍ച്ചാലാണ് മറിയം. മറിയം ദൈവകൃപ നിറഞ്ഞവൾ എന്നു പറഞ്ഞാൽ ദൈവത്താൽ നിറഞ്ഞവൾ എന്നാണ് അർത്ഥമാക്കേണ്ടത്. ദൈവികതയുടെ ശാന്തമായ സ്നേഹത്തിന്‍റെ പര്യായമാണ് മറിയം. ദൈവത്തിന്റെ പദ്ധതി പ്രകാരം ജന്മം കൊണ്ട മറിയം കൃപയുടെ നിരുറവയായി. വിശുദ്ധ കുർബാനയും മറ്റു കൂദാശകളും കഴിഞ്ഞാൽ ദൈവകൃപയുടെ നിറവും വിതരണക്കാരിയുമാണ് മറിയം. മറിയത്തിൻ്റെ ജീവിതം അവർണ്ണനീയമായ ദൈവ സ്തുതി കീർത്തനമായിരുന്നു. അതിനാൽ എപ്പോഴും നന്ദിയുള്ള ഹൃദയത്തോടെ ദൈവ തിരുമുമ്പിൽ ആയിരിക്കുവാനും ദൈവത്തിനു കീർത്തനമാലപിക്കാനും പരിശുദ്ധ അമ്മയ്ക്കു സാധിച്ചു. കൃപ നിറഞ്ഞ മറിയം എപ്പോഴും ദൈവിക പദ്ധതികളോടു സഹകരിക്കുകയും മറ്റുള്ളവരെ സഹായിക്കുകയും ചെയ്തു. തൻ്റെ ഇളയമ്മായ എലിസബത്തിനെ സന്ദർശിക്കുകയും തൻ്റെ ഭർത്താവായി യൗസേപ്പിനെ സ്വീകരിച്ചതും കാനയിൽ കല്യാണ വിരുന്നിൽ കടന്നു ചെന്നതും മറിയം കൃപയാൽപൂരീതയായതിനാലാണ്. തിരുസഭാ ഗാത്രത്തിലെ കൃപയുടെ വിതരണക്കാരിയായ പരിശുദ്ധ മറിയത്തിൻ്റെ പക്കൽ ഈ മെയ് മാസത്തിൽ നമുക്കു ധൈര്യപൂർവ്വം കടന്നു ചെല്ലാം.മറിയം അവളുടെ വിനയത്താലാണ് "കൃപ നിറഞ്ഞവൾ" ആയത് നമുക്കും, എളിമയോടെ അവളുടെ സന്നിധേ പാർത്ത് ഈശോയിൽ നിന്നു കൃപ സ്വന്തമാക്കാം.
Image: /content_image/India/India-2024-05-02-20:10:33.jpg
Keywords: മറിയ

23088
Category: 1
Sub Category:
Heading: "മറിയത്തെക്കുറിച്ച് പറഞ്ഞാൽ ഒരിക്കലും മതിയാവുകയില്ല" | മരിയ സ്പന്ദനങ്ങൾ | മെയ് മാസ ചിന്തകൾ 2
Content: വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ട് പരിശുദ്ധ മാതാവിനോടുള്ള ഭക്തി സഭയിൽ പ്രചരിപ്പിക്കുന്നതിൽ എന്നും ശ്രദ്ധാലുവായിരുന്നു. ക്രിസ്താനികളുടെ ജീവിതത്തിൽ ദൈവമാതാവിനുള്ള സവിശേഷ സ്ഥാനത്തെപ്പറ്റി നിരന്തരം പഠിപ്പിച്ചിരുന്ന ലൂയിസ് മരിയവിജ്ഞാനത്തിലെ പ്രസിദ്ധമായ രണ്ടു കൃതികളുടെ രചിതാവാണ്. മറിയത്തോടുള്ള യഥാർത്ഥ ഭക്തി (True Devotion to Mary ) ജപമാലയുടെ രഹസ്യം ( The Secret of the Rosary) എന്നിവയാണ് ആ ഗ്രന്ഥങ്ങൾ മറിയത്തോടുള്ള യഥാർത്ഥ ഭക്തി എന്ന ഗ്രന്ഥത്തിലെ ഒരു ഭാഗമാണ് ഇന്നത്തെ മരിയസ്പന്ദനം. എല്ലാ ദിവസവും ഭൂമിയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ, ആകാശത്തിന്റെ ഏറ്റവും ഉയർന്ന ഉയരങ്ങളിലും ഭൂമിയുടെ അഗാധമായ ആഴങ്ങളിലും, എല്ലാവരും ശ്രേഷ്ഠയായ മറിയത്തെക്കുറിച്ച് പ്രസംഗിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. മറിയം! ഒമ്പതു വൃന്ദം മാലാഖമാരും പ്രായഭേദ്യമെന്യ എല്ലാ മനുഷ്യരും സാഹചര്യങ്ങളും, പിശാചുക്കൾ പോലും, മനസ്സോടെയോ ഇഷ്ടപ്പെടാതെയോ - അവളെ "ഭാഗ്യവതി" എന്ന് വിളിക്കാൻ സത്യത്തിന്റെ ശക്തിയാൽ നിർബന്ധിതരാകുന്നു. സ്വർഗ്ഗത്തിലെ എല്ലാ മാലാഖമാരും ഇടവിടാതെ ദൈവമാതാവും കന്യകയുമായ മറിയത്തെ പരിശുദ്ധ പരിശുദ്ധ പരിശുദ്ധ എന്നു പാടി സ്തുതിക്കുന്നതായി വിശുദ്ധ ബെനവെന്തൂരാ രേഖപ്പെടുത്തിയിരിക്കുന്നു. ആവേ മരിയ, എന്ന മാലാഖയുടെ അഭിവാദ്യത്തെ ഒരു ദിവസം ദശലക്ഷക്കണക്കിനു പ്രാവശ്യം ഏറ്റു ചെല്ലി അവളുടെ മുന്നിൽ സാഷ്ടാംഗം പ്രണമിക്കുന്നു. അവളുടെ ചില കൽപ്പനകളാൽ അവരെ ബഹുമാനിക്കാൻ അവളുടെ കൃപയോടെ അവളോട് യാചിക്കുന്നു. വിശുദ്ധ അഗസ്റ്റിൻ പറയുന്നതുപോലെ സ്വർഗ്ഗീയ കൊട്ടാരത്തിലെ ഉന്നത സ്ഥാനീയനെങ്കിലും മിഖായേൽ മാലാഖ പോലും മറിയത്തെ ബഹുമാനിക്കുന്നതിലും ഏറ്റവും തീക്ഷ്ണത കാണിക്കുന്നു. ഭൂമി മുഴുവനും പ്രത്യേകിച്ച് ക്രിസ്ത്യാനികൾക്കിടയിൽ അവളുടെ മഹത്വത്താൽ നിറഞ്ഞിരിക്കുന്നു. അവൾ പല രാജ്യങ്ങളുടെയും പ്രവിശ്യകളുടെയും രൂപതകളുടെയും നഗരങ്ങളുടെയും സംരക്ഷകയും മദ്ധ്യസ്ഥയുമാണ്. .പല കത്തീഡ്രലുകളും അവളുടെ പേരിൽ ദൈവത്തിന് സമർപ്പിക്കപ്പെട്ടിരിക്കുന്നു. അവളുടെ ബഹുമാനാർത്ഥം അൾത്താരകളില്ലാത്ത ദൈവാലയങ്ങളില്ല, അവളുടെ അത്ഭുതകരമായ ചിത്രങ്ങൾ ഇല്ലാത്ത ഒരു രാജ്യമോ ഒരു കന്റോണോ ഇല്ല.മറിയത്തെക്കുറിച്ച് പറഞ്ഞാൽ ഒരിക്കലും മതിയാവുകയില്ല (De Maria numquam satis) എന്ന വിശുദ്ധരുടെ ഓർമ്മപ്പെടുത്തൽ തീർത്തും അർത്ഥവത്താണ്. #{blue->none->b->പ്രാർത്ഥന }# മറിയമേ, എന്റെ അമ്മേ, ഞാൻ നിന്നെ സ്നേഹിക്കുന്നു, ആയിരം നാവുകളിൽ നിന്നെപ്പറ്റി സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതു വഴി നിൻ്റെ മഹത്വവും വിശുദ്ധിയും കരുണയും, നിന്നെ സ്നേഹിക്കുന്ന എല്ലാരും നീ സ്നേഹിക്കുന്ന എല്ലാവരും അറിയാൻ ഇടയാകട്ടെ.
Image: /content_image/SocialMedia/SocialMedia-2024-05-02-20:16:46.jpg
Keywords: സ്പന്ദനങ്ങൾ

23089
Category: 18
Sub Category:
Heading: കുടുംബങ്ങൾക്ക് സഭ സാന്നിധ്യത്തിന്റെ കൂദാശയാകണം: മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ
Content: കാക്കനാട്: കുടുംബങ്ങളുടെ കെട്ടുറപ്പും കൂട്ടായ്മയുമാകുന്ന വീഞ്ഞ് കുറഞ്ഞു പോകുമ്പോൾ സാന്ത്വനവും പരിഹാരവും നൽകുന്ന സാന്നിധ്യമായി സഭയുടെ കുടുംബ ശുശ്രൂഷകർ മാറണമെന്ന് സീറോമലബാർസഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന കുടുംബ പ്രേഷിതത്വം, മാതൃവേദി, കുടുംബ കൂട്ടായ്മ, പ്രോലൈഫ് എന്നീ വകുപ്പുകളുടെ രൂപതാ ഡയറക്റ്റർമാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബത്തിനും അല്മായർക്കും ജീവനും വേണ്ടിയുള്ള സഭാകമ്മീഷന്റെ ആഭിമുഖ്യത്തിലാണ് സമ്മേളനം സംഘടിപ്പിക്കപ്പെട്ടത്. സങ്കടങ്ങളിലും പ്രതിസന്ധികളിലും ആയിരിക്കുന്ന കുടുംബാംഗങ്ങളുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കാൻ നമുക്ക് സാധിക്കണമെന്നും കാനായിലെ കല്യാണ വിരുന്നിൽ ഈശോയുടെയും പരിശുദ്ധ അമ്മയുടെയും ശ്ലീഹന്മാരുടെയും സാന്നിധ്യം ഉണ്ടായിരുന്നതുപോലെ കുടുംബങ്ങൾക്ക് സ്വർഗീയ സാന്നിധ്യം പകരാൻ കുടുംബ പ്രേഷിതർ ശ്രമിക്കണമെന്നും മേജർ ആർച്ച്ബിഷപ് കൂട്ടിച്ചേർത്തു. അപ്പസ്തോലന്മാരുടെ ദൗത്യമാണ് കുടുംബ പ്രേഷിതരുടേതെന്ന് സമ്മേളനത്തിന് അധ്യക്ഷത വഹിച്ച കമ്മീഷൻ ചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഓർമിപ്പിച്ചു. ആയുധമല്ല ആൾബലമാണ് സഭയുടെയും സമൂഹത്തിന്റെയും സമ്പത്തെന്നും ജനസംഖ്യാപരമായ ഇടിവ് ഉണ്ടാകുമ്പോൾ പരിഹാരമാർഗങ്ങൾ തേടേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബങ്ങളിലെയും സമൂഹത്തിലെയും വെല്ലുവിളികളെ അഭിമുഖീകരിക്കാൻ വ്യക്തികളെ പ്രാപ്തരാക്കാൻ കുടുംബ ശുശ്രൂഷകർക്ക് ഉത്തരവാദിത്തമുണ്ടെന്ന് കമ്മീഷൻ അംഗം മാർ ജോസ് പുളിക്കൽ ആശംസാസന്ദേശത്തിൽ സൂചിപ്പിച്ചു. സിബിസിഐ അല്മായ കൗൺസിൽ സെക്രട്ടറി ഷെവലിയർ വി.സി. സെബാസ്റ്റ്യൻ, കമ്മീഷൻ ജനറൽ സെക്രട്ടറി ഫാ. ജോബി ആന്റണി മൂലയിൽ എന്നിവർ പ്രസംഗിച്ചു. സഭയുടെ വിവിധ രൂപതകളിൽ നിന്നായി 45 ഭാരവാഹികൾ സമ്മേളനത്തിൽ പങ്കെടുക്കുകയും തങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കുകയും ചെയ്തു. എല്ലാ രൂപതകളിലും പിതൃവേദി രൂപീകരിക്കുക, വിവാഹ ഒരുക്ക കോഴ്‌സിന്റെ സിലബസ് പരിഷ്കരിക്കുക, വയോധികരെയും ഏകാന്തത അനുഭവിക്കുന്നവരെയും ചേർത്തു പിടിക്കുക, ജോലിക്കും പഠനത്തിനുമായി വിദേശങ്ങളിലേക്ക് കുടിയേറുന്ന യുവജനങ്ങളെ സഭയോട് ചേർത്തുനിർത്താനുള്ള അനുധാവന പദ്ധതികൾ ആവിഷ്കരിക്കുക തുടങ്ങിയ നിർദേശങ്ങൾ സമർപ്പിക്കപ്പെട്ടു. കമ്മീഷൻ എക്സിക്യൂട്ടിവ് അംഗങ്ങളായ ഫാ. ഫിലിപ്പ് കവിയിൽ, ഫാ. മാത്യു ഓലിക്കൽ, ഫാ. ഡെന്നി താണിക്കൽ, ഫാ. ലോറൻസ് തൈക്കാട്ടിൽ, സാബു ജോസ്, ഡെയ്സൺ പാണേങ്ങാടൻ, ബീന ജോഷി, ആൻസി ചേന്നോത്ത്, ടോണി ചിറ്റിലപ്പള്ളി എന്നിവർ നേതൃത്വം നൽകി.
Image: /content_image/India/India-2024-05-03-09:59:39.jpg
Keywords: തട്ടി

23090
Category: 1
Sub Category:
Heading: ഭാരതസഭയില്‍ പുതു ചരിത്രം: കേൾവി - സംസാര പരിമിതിയുള്ള ആദ്യ വൈദികനായി ഫാ. ജോസഫ് തേർമഠം അഭിഷിക്തനായി
Content: തൃശൂർ: ഭാരതസഭയ്ക്ക് ഒരേസമയം അഭിമാനവും അതേസമയം പുതുചരിത്രവും കുറിച്ച് കേൾവി-സംസാര പരിമിതിയുള്ള ഇന്ത്യയിലെ ആദ്യ വൈദികനായി ഫാ. ജോസഫ് തേർമഠം അഭിഷിക്തനായി. ഇന്നലെ തൃശൂർ വ്യാകുലമാതാവിൻ ബസിലിക്കയിൽ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിൻ്റെ കൈവയ്‌പു ശുശ്രൂഷയിലൂടെയാണു ഫാ. ജോസഫ് തിരുപ്പട്ടം സ്വീകരിച്ചത്. ഫ്രാൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോൺഗ്രിഗേഷൻ ഓഫ് ഹോളി ക്രോസ് സന്യാസ സമൂഹാംഗമാണ് നവവൈദികന്‍. ഇന്നലെ തിരുപ്പട്ട സ്വീകരണത്തിന് പിന്നാലെ ഫാ. ജോസഫ് തേർമഠം ആംഗ്യഭാഷയിൽ ദിവ്യബലി അർപ്പിച്ചു. ബസിലിക്ക ഇടവകയിൽ താമസിക്കുന്ന തൃശൂർ തലക്കോട്ടുകര തേർമഠം ടി. എൽ. തോമസിന്റെയും റോസിയുടെയും ഇളയമകനായ ജോസഫ് തേർമഠത്തിനു ജന്മനാ കേൾവിശക്തിയും സംസാരശേഷിയും ഉണ്ടായിരിന്നില്ല. വൈദികനാകണമെന്നു ബാല്യത്തിലേ മനസിലുറപ്പിച്ചു വളർന്ന ജോസഫിന് പരിമിതികൾ തടസമാകുമോയെന്ന ഭയം പണ്ട് മുതലേ ഉണ്ടായിരിന്നു. ആ സമയത്താണ് കാഴ്ചയില്ലാത്ത ഒരാൾ വൈദികനായ വാർത്ത അറിഞ്ഞത്. ഇതോടെ വൈദികനാകണമെന്ന ജോസഫിൻ്റെ മോഹം വീണ്ടും ശക്തമായി. മാതാപിതാക്കളും പിന്തുണച്ചു. പിതാവ് തോമസിന് മുംബൈയിൽ ഇൻഷുറൻസ് കമ്പനിയിലായിരുന്നു ജോലി. അതുകൊണ്ടുതന്നെ മുംബൈയിലാണ് പഠിച്ചതും വളർന്നതും. ബി.എസ്‌സി. സുവോളജി പഠനം പൂർത്തിയാക്കി. ജ്യേഷ്ഠസഹോദരൻ യു.എസിൽ പഠിക്കാൻ പോയപ്പോൾ അവിടെ ബന്ധുവായ മറ്റൊരു വൈദികൻ പറഞ്ഞാണ് ഡൊമിനിക്കൻ മിഷ്ണറി ഫോർ ഡെഫ് എന്ന സെമിനാരി ഉള്ളതായി അറിഞ്ഞത്. ഈ ഒരൊറ്റ ലക്ഷ്യം മുന്‍നിര്‍ത്തി അമേരിക്കയിലേക്ക് യാത്രയായി. അവിടെ ഡൊമിനിക്കൻ മിഷ്ണറീസ് ഓഫ് ദ ഡഫ് സന്യാസ സമൂഹത്തിന്റെ സെമിനാരിയിൽ ചേർന്നു. 2012ൽ നിത്യവ്രതമെടുത്തു. അപ്പോഴാണ് കേൾവി വെല്ലുവിളി നേരിടുന്നവർക്കിടയിൽ പ്രവർത്തിക്കുന്ന കോൺഗ്രിഗേഷൻ ഓഫ് ഹോളിക്രോസ് സന്യാസ സമൂഹത്തെപ്പറ്റി അറിയുന്നതും 2017ൽ ഹോളിക്രോസ് സമൂഹാംഗമാകുന്നതും. കോട്ടയം അയ്മനത്ത് കേൾവി - സംസാര വെല്ലുവിളി നേരിടുന്നവർക്കായുള്ള ക്ലാസുകളും പരിശീലനങ്ങളും നടത്തുന്ന നവധ്വനി എന്ന സ്ഥാപനം ഹോളി ക്രോസ് സന്യാസ സമൂഹം നടത്തുന്നുണ്ടായിരിന്നു. ഹോളിക്രോസ് സന്യാസ സമൂഹത്തിന്റെ ബധിര-മുകർക്കായുള്ള പ്രത്യേക മിനിസ്ട്രിക്കു നേതൃത്വം നൽകുന്ന ഫാ. ബിജു മൂലക്കര സ്ഥാപിച്ച നവധ്വനിയിലെത്തി ജോസഫ് തേർമഠം പരിശീലനം നേടി. 2008ൽ ആംഗ്യഭാഷയിൽ പ്രഥമദിവ്യബലി അർപ്പിച്ച ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ് ഫാ. ബിജു മൂലക്കര. നവധ്വനിയിലെ പരിശീലനത്തിനുശേഷം പൂനയിലെ ഹോളിക്രോസ് സെമിനാരിയിലെത്തിയ ജോസഫ് വൈദികപഠനം പൂർത്തിയാക്കുകയായിരുന്നു. തുടർന്ന് യേർക്കാട്ടുള്ള ആശ്രമത്തിൽ ഒരു വർഷത്തെ നോവിഷ്യേറ്റ് പൂർത്തിയാക്കി പ്രഥമ വ്രതവാഗ്‌ദാനം നടത്തി. ഫാ. ബിജു മൂലക്കരയുടെ കീഴിൽ വൈദികകർമങ്ങൾ പഠിച്ച ശേഷം കഴിഞ്ഞ ഒരു മാസമായി വൈദികനാകാനുള്ള അവസാനവട്ട പരിശീലനവും നവധ്വനിയിൽ പൂർത്തിയാക്കി. സ്വപ്നസാഫല്യം നേടി ബസിലിക്കയിൽ ഫാ. ജോസഫ് തേർമഠം പ്രഥമ വിശുദ്ധ കുർബാന അർപ്പിക്കുമ്പോൾ ശബ്ദം നല്‍കിയതും ഫാ. ബിജു മൂലക്കരയായിരിന്നു. വൈദികനായി ഹോളിക്രോസ് സമൂഹത്തിന്റെ ബധിര-മൂകർക്കായുള്ള മിനിസ്ട്രിയിൽ പ്രവർത്തിക്കാനാണ് ഡീക്കൻ ജോസഫിൻ്റെ തീരുമാനം. പള്ളികളിൽ ബധിരർക്കായുള്ള വിശുദ്ധ കുർബാനകൾ അർപ്പിക്കാൻ നേതൃത്വം നൽകും. ആഗോള കത്തോലിക്കാ സഭയിൽ ഇരുപത്തിയഞ്ചില്‍ അധികം ബധിര വൈദികർ ഉണ്ടെങ്കിലും ഇന്ത്യയിൽ ആദ്യമായാണ് ബധിരസമൂഹത്തിൽനിന്ന് ഒരാൾ വൈദികപദവിയിലെത്തുന്നത്. തിരുപ്പട്ട ശുശ്രൂഷകളിൽ ഹോളിക്രോസ് സമൂഹത്തിന്റെ വികാരി ജനറാൾ മോൺ. ഇമ്മാനുവൽ കല്ലറയ്ക്കൽ ആർച്ച്ഡീക്കനായി. ജോസഫ് തേർമഠത്തിന്റെ പിതൃസഹോദരൻ ഫാ. ജോർജ് തേർമഠം മുഖ്യസഹകാർമികനായി. ഹോളി ക്രോസ് സൗത്ത് ഇന്ത്യൻ പ്രോവിൻസിൻ്റെ പ്രോവിൻഷ്യൽ സുപ്പീരിയർ ഫാ. റോക് ഡിക്കോസ്റ്റ, ഫാ. ജോയ് വെള്ളാട്ടുകാരൻ, ഫാ. ബിജു മൂലക്കര, ഫാ. ജോർജ് കളരിമുറിയിൽ എന്നിവർ സഹകാർമികരായിരുന്നു. ➤#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-05-03-11:20:58.jpg
Keywords: വൈദികനായി

23091
Category: 1
Sub Category:
Heading: ദക്ഷിണാഫ്രിക്കയില്‍ വൈദികന്‍ കൊല്ലപ്പെട്ടു
Content: കേപ് ടൌണ്‍: ദക്ഷിണാഫ്രിക്കയിലെ പ്രെറ്റോറിയയിൽ കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു. സ്റ്റിഗ്മാറ്റിൻ സന്യാസ സമൂഹാംഗമായ ഫാ. പോൾ ടാറ്റുവാണ് കൊല്ലപ്പെട്ടത്. ഒരു സ്ത്രീയെ കൊലപ്പെടുത്തുന്നതിനു ദൃക്‌സാക്ഷിയായ ഫാ. പോളിനെ അക്രമികൾ കാറിൽ കടത്തി കൊണ്ടുപോയി വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് സ്റ്റിഗ്മാറ്റിൻ മിഷ്ണറിയായ ഫാ. ജാന്നി പിക്കോൽബോണി പറഞ്ഞു. കൊല്ലപ്പെട്ട വൈദികന് നാല്പത്തിയേഴുവയസായിരുന്നു. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ അദ്ദേഹം ദേശീയ മെത്രാൻ സമിതിയുടെ മാധ്യമവിഭാഗം മേധാവിയായി പ്രവർത്തിച്ചിരുന്നു. ഫാ.പോൾ ടാറ്റുവിന്റെ കൊലപാതകത്തിൽ ദക്ഷിണാഫ്രിക്കൻ മെത്രാൻ സമിതി അനുശോചനം രേഖപ്പെടുത്തി. അർപ്പണബോധത്തോടെയും, സമർപ്പണത്തോടെയുമുള്ള അദ്ദേഹത്തിന്റെ ജീവിതശൈലി ഏറെ മാതൃകാപരമായിരുന്നുവെന്നു അനുശോചന സന്ദേശത്തിൽ മെത്രാൻ സമിതി പ്രസ്താവിച്ചു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് ദക്ഷിണാഫ്രിക്കയിലെ സുരക്ഷയുടെയും ധാർമ്മികതയുടെയും അപചയത്തിൻ്റെ വേദനാജനകമായ ഉദാഹരണമാണെന്നും പ്രസ്താവനയിൽ പറയുന്നു. ഫാ. പോൾ ടാറ്റു അംഗമായ സ്റ്റിഗ്മാറ്റിൻ സന്യാസ സമൂഹം 1960 നവംബർ 9ന് ദക്ഷിണാഫ്രിക്കയിലാണ് പ്രവർത്തനം ആരംഭിച്ചത്. ദക്ഷിണാഫ്രിക്ക, ലെസോത്തോ, ബോട്സ്വാന, മലാവി, ടാൻസാനിയ തുടങ്ങിയ സ്ഥലങ്ങളിൽ സ്റ്റിഗ്മാറ്റിൻ സന്യാസ സമൂഹം പ്രവര്‍ത്തനനിരതമാണ്.
Image: /content_image/News/News-2024-05-03-14:44:41.jpg
Keywords: ദക്ഷിണാഫ്രിക്ക

23092
Category: 1
Sub Category:
Heading: മറിയം നന്ദിയുടെ ഗുരുനാഥ | മരിയ സ്പന്ദനങ്ങൾ | മെയ് മാസ ചിന്തകൾ 3
Content: നന്ദിയുടെ ഗുരുനാഥയായ പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ചാണ് ഇന്നത്തെ മരിയ സ്പന്ദനം. എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു എന്റെ ചിത്രം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു, (ലൂക്കാ: 1: 46-47). പരിശുദ്ധ അമ്മ എപ്പോഴും നന്ദിയുള്ളവൾ ആയിരുന്നു. നന്ദിയുള്ള ഒരു ഹൃദയത്തിൽ നിന്നും എപ്പോഴും ദൈവത്തിന്റെ സ്തുതിപ്പുകൾ ഉയർന്നുകൊണ്ടിരിക്കും. ദൈവം നൽകിയ അനുഗ്രഹങ്ങളെ ഓർത്തപ്പോൾ പരിശുദ്ധ അമ്മ സന്തോഷം കൊണ്ട് നിറയുന്ന ഒരു വലിയ അവസ്ഥയിലേക്ക് കടക്കുന്നു, ദൈവത്തെ മഹത്വപ്പെടുത്തുന്നു, അവിടുത്തെ സ്തുതിക്കുന്നു. ഒരു വലിയ കൃപ സ്വന്തം ജീവിതത്തിലേക്ക് കടന്നു വന്നപ്പോൾ മറിയത്തിന് ദൈവത്തെ സ്തുതിക്കാതിരിക്കുവാൻ കഴിഞ്ഞില്ല. മനുഷ്യർക്ക് പരസ്പരം ചെയ്യാൻ കഴിയുന്ന ഏറ്റവും ലളിതവും എന്നാൽ ശക്തവുമായ കാര്യങ്ങളിൽ ഒന്നാണ് നന്ദി പ്രകടിപ്പിക്കുക എന്നത്. കൃതജ്ഞത ഏറ്റവും മനോഹരമായ ഒരു വികാരമാണ്. തർക്കങ്ങൾ പരിഹരിക്കാനും സൗഹൃദങ്ങൾ ശക്തിപ്പെടുത്താനും അതിനു കഴിയും.. കൃതജ്ഞതയുടെ തുടക്കമാണ് നന്ദി. നന്ദിയുടെ പൂർത്തീകരണമാണ് കൃതജ്ഞത. എപ്പോഴും ദൈവം നൽകിയ ദാനങ്ങളെ ഓർത്ത് ദൈവത്തെ സ്തുതിച്ചാൽ നമുക്ക് കൂടുതൽ കൂടുതൽ അനുഗ്രഹങ്ങൾ ലഭിക്കും. നന്ദിയുള്ള ഹൃദയം അത്ഭുതങ്ങളുടെ ഒരു കാന്തമാണ്. ചില സമയങ്ങളിൽ സ്വന്തം പ്രകാശം അണയുകയും മറ്റൊരു വ്യക്തിയിൽ നിന്നുള്ള തീപ്പൊരിയാൽ വീണ്ടും ജ്വലിക്കുകയും ചെയ്യുന്നു, നമ്മുടെ ഉള്ളിൽ ജ്വാല ജ്വലിപ്പിച്ചവരെ ഓർത്ത് നാം ദൈവത്തെ സ്തുതിക്കണം. നന്ദിയാണ് നമ്മെ സന്തോഷിപ്പിക്കുന്നത്. ഉദാഹരണം പറഞ്ഞാൽ നമ്മൾ കടയിൽ നിന്ന് ഒരു കിലോ ഓറഞ്ച് വാങ്ങിക്കുന്നു എന്നിരിക്കട്ടെ. ഓറഞ്ച് എടുക്കുന്നത് മുതൽ നാം ആ കടക്കാരനെ സൂക്ഷിച്ചു നോക്കും. കാരണം പൈസ കൊടുത്തിട്ടാണ് നാം ഓറഞ്ച് വാങ്ങിക്കുന്നത്. ഇനി ആ ചേട്ടൻ കൂട്ടിലിട്ട ഓറഞ്ച് തന്നാൽ കൂടെ നാം ഒന്നുകൂടെ നോക്കും അതിൽ ഒരെണ്ണം മോശമാണെങ്കിൽ നമ്മുടെ മുഖം മാറും നമുക്ക് അയാളെ ചീത്ത പറയാൻ തോന്നും. എന്നാൽ എല്ലാം നല്ലതുതന്നെ കിട്ടിയാൽ നമ്മിൽ എത്ര പേർ നന്ദി പറയാറുണ്ട്. നന്ദി പറയുന്നതുകൊണ്ട് നാം ആരുടെയും മുമ്പിൽ താഴുന്നില്ല. അത് ഒരു സന്തോഷമാണ് ദൈവം നൽകിയ അനുഗ്രഹങ്ങൾ കണ്ടെത്തി നമുക്ക് നമ്മുടെ ജീവിതത്തിൽ ഒരു സ്തോത്ര ഗീതം പാടാം. ദൈവം നൽകിയ അനുഗ്രഹങ്ങൾ കണ്ടെത്തിയാൽ മാത്രമേ ദൈവത്തിന് നന്ദി പറയാൻ സാധിക്കുകയുള്ളൂ. ദിവസവും യാത്രയ്ക്കു പോകുന്ന വാഹനം അപകടത്തിൽ പെടാൻ സർവ്വ സാധ്യതയും ഉണ്ടായിരുന്നിട്ടും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടാൽ നാം അറിയാതെ പറയും ദൈവമേ നന്ദി.. എന്നാൽ പലപ്പോഴും അപകടത്തിന്റെ യാതൊരു സാധ്യത പോലും ഇല്ലാതെ നാം ലക്ഷ്യത്തിലെത്തിയാൽ പലപ്പോഴും നന്ദി പറയാൻ മറന്നു പോകാറില്ലേ. സർവ്വശക്തനായ ദൈവം അർഹിക്കാത്ത കാരുണ്യവും അനന്തമായ സ്നേഹവും നൽകി നടത്തിയ വഴികൾ നൽകിയ അനുഭവങ്ങൾ എല്ലാം ഓർത്ത് നമുക്കും നന്ദി പറയാം. കാറ്റൊന്ന് ആഞ്ഞുവീശിയാൽ ഉലഞ്ഞുപോകും നമ്മുടെ ജീവിതം.. മഴയൊന്ന് തിമിർത്തു പെയ്താൽ ഒലിച്ചു പോകാൻ മാത്രം ബലമില്ലാത്തവർ. തിരയൊന്ന് ആഞ്ഞടിച്ചാൽ നമ്മുടെ സ്വപ്നങ്ങൾ ഇല്ലാതാവും. എന്തിന് നമ്മൾ സഞ്ചരിക്കുന്ന വാഹനത്തിന്റെ ഡ്രൈവർ ഒന്ന് ഉറങ്ങിപ്പോയാൽ മതി നമ്മുടെ ജീവിതം പൊലിഞ്ഞു തീരാൻ നമ്മുടെ വാഹനത്തിലെ ഡ്രൈവർ ഉറങ്ങണമെന്നില്ല എതിരെ വരുന്ന വാഹനത്തിലെ ഡ്രൈവർ ഉറങ്ങിയാൽ മതി. ജീവിതങ്ങൾ ഇത്രമാത്രം നിസാരമാണെന്ന് നമ്മെ ഓർമ്മപ്പെടുത്തുന്ന കാര്യങ്ങളാണ് നമുക്ക് ചുറ്റുപാടും നാം കണ്ടുകൊണ്ടിരിക്കുന്നത്.. അങ്ങനെയുള്ള ഈ ജീവിതത്തിൽ ദൈവമേ നന്ദി എന്ന് പറയാനല്ലാതെ നമുക്ക് എന്തിനാണ് ആവുക എപ്പോഴും ദൈവം നൽകി അനുഗ്രഹങ്ങൾക്ക് നിരന്തരം നമ്മുടെ ജീവിതത്തിൽ നന്ദിയുള്ളവരാകാം. നമ്മുടെ ജീവിതം മുഴുവന്‍ ദൈവത്തോടും അപരനോടുമുള്ള “നന്ദി” ആക്കാന്‍, സ്നേഹത്തിന്‍റെയും സേവനത്തിന്‍റെയുമായ അനുദിന ചെയ്തികളിൽ “ നന്ദി” മുഖമുദ്രയാക്കി മാറ്റാന്‍ നമ്മുടെ അമ്മയായ മറിയം നമ്മെ സഹായിക്കട്ടെ.
Image: /content_image/News/News-2024-05-03-16:46:43.jpg

23093
Category: 1
Sub Category:
Heading: ഇതൊരു മനുഷ്യക്കുഞ്ഞായിരുന്നു!
Content: കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശു കൊല്ലപ്പെട്ട സംഭവം കേരളത്തിന്റെ മനഃസാക്ഷിയിൽ ആഴമുള്ള മുറിവായി മാറിയിരിക്കുന്നു. ആർക്കും സങ്കൽപ്പിക്കാൻ കഴിയാത്ത വിധം ക്രൂരമായി ഒരു പിഞ്ചുകുഞ്ഞ് കൊല്ലപ്പെട്ടിരിക്കുന്നത് സംസ്ഥാനത്തിന്റെ ഏതെങ്കിലും ചേരി പ്രദേശത്തോ, അപരിഷ്കൃത മേഖലയിലോ അല്ല, കേരളത്തിലെ പ്രധാന പട്ടണത്തിന്റെ ഹൃദയഭാഗത്താണ്. ഈ ശിശുവിന്റെ മരണത്തിൽ കേരളം മുഴുവൻ ഉത്തരവാദികളാണ്. ഈ മരണത്തിൽ മാത്രമല്ല, കഴിഞ്ഞ കാലങ്ങളിൽ സമാനമായ സാഹചര്യങ്ങളിൽ നിഷ്കരുണം കൊല്ലപ്പെട്ട എല്ലാ പിഞ്ചു കുഞ്ഞുങ്ങളുടെയും കാര്യത്തിലും. അബദ്ധത്തിലോ ചതിയിൽ പെട്ടോ ഗർഭിണികളാകുന്ന പെൺകുട്ടികളുടെ എണ്ണവും ഇത്തരത്തിലുള്ള ക്രൂരമായ കൊലപാതകങ്ങളുടെ എണ്ണവും കേരളത്തിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. കൊല്ലത്ത് കല്ലുവാതിൽക്കൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശു മരണപ്പെട്ടതും, തിരുവനന്തപുരത്ത് പോത്തൻകോട് നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതും കൊച്ചിയിൽ പതിനേഴ് വയസുകാരി പ്രസവിച്ച കുഞ്ഞിനെ ഹോസ്പിറ്റലിന്റെ ടോയ്‌ലറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതും പഴയ കഥകളല്ല. ഉപേക്ഷിച്ച നിലയിൽ തിരുവല്ല കവിയൂരിൽ ഒരു പുരയിടത്തിൽ കണ്ടെത്തിയ നവജാത ശിശുവിനെ കഷ്ടിച്ച് രക്ഷപെടുത്താൻ കഴിഞ്ഞ സംഭവം ഏതാനും മാസങ്ങൾക്ക് മുമ്പ് മാത്രം നടന്നതാണ്. ഇന്ന് പനമ്പള്ളി നഗറിൽ കൊല്ലപ്പെട്ട കുഞ്ഞിന്റെ മാതാവ് ഗർഭിണിയായിരുന്ന വിവരം അവളുടെ മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല എന്നാണ് പോലീസ് വിശദീകരിക്കുന്നത്. സമാനമായ മറ്റൊരു സംഭവം മുമ്പ് കാസർഗോഡ് ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കാസർഗോഡ് ചെടേക്കാലിൽ പ്രസവിച്ച് മണിക്കൂറുകൾക്കുള്ളിൽ അമ്മതന്നെ ഫോൺ കേബിൾ കഴുത്തിൽ കുരുക്കി കുഞ്ഞിനെ കൊല്ലുകയായിരുന്നു എന്ന് പോലീസ് പറയുന്നു. മറ്റൊരു സംഭവം ഇടുക്കി മുരിക്കാശേരിക്ക് അടുത്ത് വാത്തിക്കുടിയിലും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇരുപതുവയസുകാരിയായ അമ്മ പ്രസവിച്ച ഉടൻ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇത്തരം സംഭവങ്ങൾ മേല്പറഞ്ഞ വിരലിലെണ്ണാവുന്ന വാർത്തകളിൽ ഒതുങ്ങുന്നില്ല. പ്രസവത്തോടെ മരിച്ചു എന്നപേരിലും, ആരുമറിയാതെ പോയതിനാലും വർത്തയാകാതെ പോകുന്ന സംഭവങ്ങൾ ഇതിലും എത്രയോ അധികമായിരിക്കാം. അതിന്റെ നൂറിരട്ടി ഗർഭാവസ്ഥയിൽ തന്നെ പല ഘട്ടങ്ങളിലായി കൊല്ലപ്പെടുന്ന കുട്ടികളുണ്ട് എന്ന് കണക്കുകളിൽ വ്യക്തം. ഗർഭത്തിന്റെ ആദ്യ ആഴ്ചകളിൽ രഹസ്യമായി ഗർഭച്ഛിദ്രം നടത്താൻ നിയമം അനുമതിയും നിരുപാധിക പിന്തുണയും നൽകുന്നു. അത്തരം സാധ്യതകളുടെ ദുരുപയോഗം ആയിരക്കണക്കിന് ഗർഭസ്ഥ ശിശുക്കളുടെ കൂട്ടക്കൊലയ്ക്ക് കാരണമാകുന്നുണ്ട് എന്നുള്ളത് നിശ്ചയം. ജനിച്ച ശേഷം മാത്രം കുഞ്ഞ് കൊല്ലപ്പെട്ടതിനാലാണ് ഇപ്പോൾ കൊച്ചിയിലും മുമ്പ് കേരളത്തിൽ മറ്റു പലയിടങ്ങളിലും നടന്ന ശിശുഹത്യകൾ വലിയ വാർത്തകളും വിവാദങ്ങളും ആയിട്ടുള്ളത്. ജനനത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാത്രം പോലും ഗർഭാവസ്ഥയിൽ കോടതി ഉത്തരവിന്റെ ബലത്തിൽ കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് പലപ്പോഴും വാർത്തയാകാത്ത ഒരവസ്ഥയിലേക്ക് നമ്മുടെ നാട് എത്തിച്ചേർന്നിരിക്കുന്നു. "എന്റെ ശരീരം എന്റെ അവകാശം" എന്ന മുദ്രാവാക്യം നിയമത്തെയും കോടതിയെയും സാമാന്യ മനുഷ്യന്റെ മനഃസാക്ഷിയെയുംപോലും വരുതിയിലാക്കിയിരിക്കുന്ന പരിതാപകരമായ സാഹചര്യം! ഗർഭാവസ്ഥയിൽ ആയിരിക്കുമ്പോഴും, പ്രസവിച്ച ശേഷവും മനുഷ്യക്കുഞ്ഞ് മനുഷ്യക്കുഞ്ഞ് തന്നെയാണ്. ഏതവസ്ഥയിലും മനുഷ്യജീവൻ വിലമതിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും വേണമെന്നതാണ് എക്കാലത്തെയും കത്തോലിക്കാ സഭയുടെ നിലപാട്. അക്കാരണത്താലാണ് കേരളത്തിലും ലോകമെമ്പാടും കത്തോലിക്കാ സഭയുടെ വിവിധ സംവിധാനങ്ങൾ ജീവസംരക്ഷണ പ്രവർത്തനങ്ങൾക്കായി ഏറ്റവുമധികം ഊർജ്ജവും സമ്പത്തും ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും സന്യാസ സമൂഹങ്ങളുടെയും രൂപതകളുടെയും നേതൃത്വത്തിൽ നടത്തപ്പെടുന്ന നൂറുകണക്കിന് അനാഥാലയങ്ങളാണുള്ളത്. എല്ലാ ജില്ലകളിലും സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന അഡോപ്‌ഷൻ സെന്ററുകളിൽ ഭൂരിഭാഗവും കത്തോലിക്കാ സന്യസ്തരാണ് നോക്കി നടത്തുന്നത്. അവിവാഹിതരായ അമ്മമാരെ പ്രത്യേകം പരിപാലിക്കാൻ ശ്രദ്ധിക്കുന്ന സ്ഥാപനങ്ങളും കേരളത്തിലുടനീളമുണ്ട്. ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ ഈ ഭൂമിയിൽ ജീവിച്ച് വളരാനുള്ള അവകാശത്തെ സംരക്ഷിക്കുകയാണ് ആ പ്രവർത്തനങ്ങളുടെ മുഖ്യ ലക്‌ഷ്യം. അത്തരം കേന്ദ്രങ്ങളിൽ സുരക്ഷിതമായി ഗർഭകാലം ചെലവഴിച്ച് പ്രസവശേഷം കുഞ്ഞിനെ അവിടെയേൽപ്പിച്ച് സമാധാനത്തോടെ മടങ്ങുന്ന അമ്മമാരും ധാരാളമുണ്ട്. തിരിച്ചു മടങ്ങാൻ മടിയുള്ള അമ്മമാരെ ജീവിതാവസാനം വരെയും സംരക്ഷിച്ചിട്ടുള്ള ചരിത്രങ്ങൾ ധാരാളമുള്ള ഒട്ടേറെ ഭവനങ്ങൾ നമുക്കിടയിലുണ്ട്. കേരളത്തിന്റെ മനഃസാക്ഷിയിൽ കനൽ കോരിയിടുന്ന നിഷ്ടൂര കൃത്യങ്ങൾക്ക് മടികാണിക്കാത്തവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഒരു വാക്ക് മാത്രമാണ് പറയാനുള്ളത്. കുഞ്ഞുങ്ങളെയും അമ്മമാരെയും ഗർഭിണികളെയും ഉപാധികളില്ലാതെ സംരക്ഷിക്കാൻ മനസായിട്ടുള്ള കത്തോലിക്കാ സ്ഥാപനങ്ങൾ ഒന്നും നിങ്ങളുടെ കണ്മുന്നിൽ പെടുന്നില്ലെങ്കിൽ, ഏറ്റവും അടുത്തുള്ള ഏതെങ്കിലും ഒരു കത്തോലിക്കാ സന്യാസിനി മഠത്തിലേക്ക് കയറിച്ചെല്ലുക, അവർ നിങ്ങളെ കൈവിടുകയില്ല. അബദ്ധത്തിൽ സംഭവിച്ചതോ, ചതിയിൽ പെടുത്തിയതോ, മാനസിക വെല്ലുവിളികൾ നേരിടുന്ന പശ്ചാത്തലത്തിൽ സംഭവിച്ചതോ ആകട്ടെ, ഒരു മനുഷ്യ ജീവനും അമ്മമാരുടെ അറിവോടെ പൊലിഞ്ഞുപോകാതിരിക്കട്ടെ. Voice of Nuns
Image: /content_image/News/News-2024-05-03-21:13:59.jpg
Keywords: ജീവന്‍

23094
Category: 18
Sub Category:
Heading: നവജാത ശിശുവിന്റെ കൊലപാതകം: കെസിബിസി പ്രോലൈഫ് സമിതി ആശങ്ക രേഖപ്പെടുത്തി
Content: കൊച്ചി: എറണാകുളം പനമ്പിള്ളി നഗറിലെ ഫ്ളാറ്റിൽനിന്ന് നവജാത ശിശുവിനെ നടുറോഡിലേക്ക് എറിഞ്ഞു കൊലപ്പെടുത്തിയതിൽ കെസിബിസി പ്രോലൈഫ് സമിതി ആശങ്ക രേഖപ്പെടുത്തി. ഇത്തരം പ്രവൃത്തികൾ കേരളസമൂഹത്തിൽ കൂടിവരുന്നതിൽ സർക്കാരും സാമൂഹ്യ-സാംസ്‌കാരിക പ്രവർത്തകരും കൂടുതൽ ശ്രദ്ധ ചെലുത്തണം. നിഷ്ഠൂരമായ പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരേ ശക്തമായ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻ്റ് ജോൺസൺ ചൂരേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. നവജാത ശിശുവിൻ്റെ കൊലപാതകത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് സീറോമലബാർ പ്രോ- ലൈഫ് അപ്പോസ്‌തലേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും സെക്രട്ടറി സാബു ജോസ് ആവശ്യപ്പെട്ടു.
Image: /content_image/India/India-2024-05-04-08:30:19.jpg
Keywords: കെസിബിസി