Contents
Displaying 22641-22650 of 24979 results.
Content:
23065
Category: 18
Sub Category:
Heading: തിരുവനന്തപുരം അതിരൂപതയുടെ അക്കൗണ്ട് മരവിപ്പിച്ച നടപടിയില്‍ പ്രതിഷേധം
Content: കൊച്ചി: തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ എഫ്‌സിആർഎ അക്കൗണ്ട് മരവിപ്പിച്ച നടപടി പിൻവലിക്കാത്തതിൽ കേരള കാത്തലിക് ഫെഡ റേഷൻ (കെസിഎഫ്) പ്രതിഷേധിച്ചു. വിരമിച്ച വൈദികരുടെ ക്ഷേമവും വൈദികവിദ്യാർത്ഥി പഠനത്തിന്റെ ചെലവുകളും നടക്കുന്നതിന് പൊതുവിശ്വാസി സമൂഹത്തിൽനിന്നു സംഭാവന ചോദി ക്കുന്ന അവസ്ഥയാണ് അക്കൗണ്ട് മരവിപ്പിച്ചതിലൂടെ ഉണ്ടാകുന്നതെന്ന് സംഘടന ചൂണ്ടിക്കാട്ടി. വിശ്വാസജീവിതവും അനുഷ്‌ഠാനവും പ്രചാരണവും മൗലികാവകാശമായ നാട്ടിൽ ഇത്തരമൊരു നിയന്ത്രണം കൊണ്ടുവന്നപ്പോൾ മിഷൻ പ്രവർത്തനങ്ങളെ ഉൾപ്പെടെ അതു പ്രതികൂലമായി ബാധിക്കും. വിഴിഞ്ഞം സമരത്തിൻ്റെ പേരിലുണ്ടായ കേസുകളെത്തുടർന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടികൾ പിൻവലിക്കണമെന്നും കെസിഎഫ് ആവശ്യപ്പെട്ടു. പ്രസിഡന്റ് പ്രഫ. കെ.എം. ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി, ജെസ്റ്റിൻ കരിപ്പാട്ട്, വി.പി. മത്തായി, വർഗീസ് കോയിക്കര, ഇ.ഡി. ഫ്രാൻസിസ്, എൻ. ധർമരാജ്, സിജി ജോൺസൺ, വത്സ ജോൺ, ജസ്റ്റിന ഇമ്മാനുവൽ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2024-04-26-08:56:55.jpg
Keywords: തിരുവനന്തപുര

23066
Category: 1
Sub Category:
Heading: സഹനങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യരെ മറക്കരുത്: ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: സഹനങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യരെ മറക്കരുതെന്ന് ഫ്രാൻസിസ് പാപ്പ. കത്തോലിക്ക സംഘടനയായ അസിയോണ കത്തോലിക്ക പ്രതിനിധികള്‍ക്ക് ഇന്നലെ ഏപ്രിൽ 25 വ്യാഴാഴ്ച വത്തിക്കാനിൽ അനുവദിച്ച കൂടിക്കാഴ്ചയിലാണ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. സഹനങ്ങളിലൂടെയും ബുദ്ധിമുട്ടുകളിലൂടെയും കടന്നുപോകുന്ന മനുഷ്യരെ, കരുണയുടെയും സഹാനുഭൂതിയുടെയും കരങ്ങളോടെ ആലിംഗനം ചെയ്യാനായാൽ, മറ്റുള്ളവരുടെ ജീവിതത്തിൽ ക്രിസ്തുവിന്റെ സാന്നിദ്ധ്യമായി മാറാൻ സാധിക്കുമെന്ന് പാപ്പ ഓർമ്മിപ്പിച്ചു. അതുവഴി സമൂഹത്തിലും സംസ്കാരത്തിലും രാഷ്ട്രീയത്തിലും സാമ്പത്തികരംഗത്തും സുവിശേഷമനുസരിച്ചുള്ള മാറ്റത്തിന്റെ വ്യക്തമായ അടയാളങ്ങൾ നൽകാൻ സാധിക്കുമെന്നും പാപ്പ കൂട്ടിച്ചേർത്തു. നമ്മെ ആലിംഗനം ചെയ്യുന്നത് കരുണാമയനായ ദൈവമാണ്. പിതാവായ ദൈവത്തിന്റെ ആലിംഗനമാണ് ക്രിസ്തുവിലും ക്ഷമയുടെയും സൗഖ്യത്തിന്റേതും, വിമോചിനത്തിന്റേതും, സേവനത്തിന്റേതുമായ അവന്റെ പ്രവൃത്തികളിലും നമുക്ക് കാണാനാകുന്നത്. വിശുദ്ധ കുർബാനയിലും കുരിശിലുമാണ് ഇത് അതിന്റെ പരമോന്നതിയിലെത്തുന്നത്. ദൈവത്താൽ ആലിംഗനം ചെയ്യപെടാനായി നമ്മെത്തന്നെ ശിശുക്കളെപ്പോലെ വിട്ടുകൊടുക്കാമെന്ന് പാപ്പ ആഹ്വാനം ചെയ്‌തു. ജനനം മുതൽ മരണം വരെ, സ്വീകാര്യതയുടെ അടയാളമായ തുറന്ന കരങ്ങളാണ് നാം കാണുന്നത്. നമ്മെ സ്നേഹിക്കുന്ന ദൈവത്തിന്റെ ആശ്ലേഷത്താൽ നാം സംരക്ഷിക്കപ്പെടുന്നവരാണ്. ലോകത്ത് സ്വീകാര്യതയുടെ അടയാളമായ ആശ്ലേഷം പലപ്പോഴും ഇല്ലാതാകുന്നു. ചിലയിടങ്ങളിൽ അവ സ്വീകാര്യമല്ലാതായിത്തീരുന്നു. ചുരുട്ടിയ മുഷ്ടിയായി മാറുന്നത് അപകടകാരണമെന്ന് ഓർമ്മിപ്പിച്ചു. ഉണ്ടാകാതിരുന്ന ആശ്ലേഷങ്ങളോ, മുൻവിധികളാൽ നിരസിക്കപ്പെട്ട ആശ്ലേഷങ്ങളോ പല യുദ്ധങ്ങളുടെ പോലും കാരണമായിട്ടുണ്ടെന്നും പാപ്പ പറഞ്ഞു.
Image: /content_image/News/News-2024-04-26-09:34:21.jpg
Keywords: പാപ്പ, സഹന

23067
Category: 1
Sub Category:
Heading: സിയേറാ ലിയോണിലെ കത്തോലിക്ക വൈദികരില്‍ ഭൂരിഭാഗവും ഇസ്ലാം മതസ്ഥരുടെ മക്കള്‍
Content: ഫ്രീടൌണ്‍: പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ സിയേറാ ലിയോണില്‍ കത്തോലിക്ക വൈദികരില്‍ ഭൂരിഭാഗവും ഇസ്ലാം മതസ്ഥരുടെ മക്കളാണെന്ന് വെളിപ്പെടുത്തല്‍. രാജ്യത്തു ദീര്‍ഘകാലം മിഷ്ണറിയായി സേവനം ചെയ്യുകയും പില്‍ക്കാലത്ത് മെത്രാന്‍ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്ത ബിഷപ്പ് നതാലെ പഗനെല്ലിയാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. രാജ്യത്തെ മിക്ക കത്തോലിക്ക വൈദികരും മുസ്ലീങ്ങളുടെ മക്കളാണെന്നും ഇതിനു പിന്നില്‍ സ്‌കൂളുകളാണ് കാരണമെന്നും നേരത്തെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായും സേവനം ചെയ്ത ബിഷപ്പ് നതാലെ പറഞ്ഞു. സേവേരിയൻ മിഷ്ണറിമാര്‍ വന്നപ്പോൾ അവർ രാജ്യത്തിൻ്റെ വടക്ക് ഭാഗത്ത് മിക്കവാറും സ്കൂളുകൾ ഇല്ലാതിരുന്നതിനാൽ, അവർ ആദ്യം പ്രൈമറി സ്കൂളുകള്‍ ആരംഭിച്ചു. പിന്നീട് സെക്കൻഡറി സ്കൂളുകളും തുടങ്ങി. സ്‌കൂളുകളിലൂടെ സുവിശേഷവൽക്കരണം ശക്തമായി നടന്നു. കത്തോലിക്കാ സ്‌കൂളുകളിൽ പഠിക്കുന്ന മുസ്‌ലിങ്ങളിൽ ഭൂരിഭാഗവും, ക്രിസ്തീയ വിശ്വാസവുമായും വൈദികരുമായും സമ്പർക്കം പുലർത്തുകയും പ്രത്യേക ഘട്ടം പിന്നിട്ടാല്‍ അവർ മാമോദീസ ആവശ്യപ്പെടുകയും ചെയ്യുന്നു. സ്കൂളിൽ തന്നെ മാമ്മോദീസയ്ക്കു ഒരുക്കമായി വിശ്വാസ പരിശീലനം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തു വളരെ നല്ല മതസഹിഷ്ണുതയുണ്ട്. മുസ്ലീം ഗോത്രത്തലവന്മാര്‍ക്ക് ഓരോ ഗ്രാമത്തിലും കത്തോലിക്കാ സ്കൂളുകൾ വേണം, പക്ഷേ ഓരോ ഗ്രാമത്തിലും ഒരു കത്തോലിക്കാ സ്കൂൾ നിർമ്മിക്കാൻ തങ്ങള്‍ക്കു കഴിഞ്ഞിട്ടില്ല. അവിടെ അത് അസാധ്യമായിരുന്നു. മക്കെനിയിലെ ഇപ്പോഴത്തെ ബിഷപ്പ് ബോബ് ജോൺ ഹസൻ കൊറോമ ഇസ്ലാം മതസ്ഥരുടെ മകനായിരിന്നുവെന്നും നിരവധി പേര്‍ മുസ്ലിം മാതാപിതാക്കള്‍ക്ക് ജനിച്ചു പിന്നീട് ജ്ഞാനസ്നാനം സ്വീകരിച്ചിട്ടുണ്ടെന്നും ബിഷപ്പ് നതാലെ വെളിപ്പെടുത്തി. 2022-ലെ കണക്കുകള്‍ പ്രകാരം 86 ലക്ഷം പേര്‍ മാത്രമാണ് ഈ ആഫ്രിക്കന്‍ രാജ്യത്തു താമസിക്കുന്നത്. ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ സിയേറാ ലിയോണിലെ ആകെ ജനസംഖ്യയുടെ 22% മാത്രമാണ് ക്രൈസ്തവര്‍.
Image: /content_image/News/News-2024-04-26-12:08:44.jpg
Keywords: ഇസ്ലാ, വൈദിക

23068
Category: 1
Sub Category:
Heading: ഭ്രൂണഹത്യ അനുകൂല പരിപാടിയില്‍ കുരിശ് വരച്ച ജോ ബൈഡനെതിരെ പ്രതിഷേധവുമായി ക്രൈസ്തവ സംഘടന
Content: ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിലെ ഡാമ്പയിൽ നടന്ന ഭ്രൂണഹത്യ അനുകൂല റാലിയിൽ കുരിശ് വരച്ച യുഎസ് പ്രസിഡൻറ് ജോ ബൈഡനെതിരെ പ്രതിഷേധവുമായി കത്തോലിക്കാ സംഘടനയായ കാത്തലിക് വോട്ട്. ഫ്ലോറിഡ സംസ്ഥാനത്തെ റിപ്പബ്ലിക്കൻ പാർട്ടി അംഗമായ ഗവർണർ റൊണാള്‍ഡ് ഡിസാന്‍റിസ് ആറാഴ്ച കഴിഞ്ഞുള്ള ഭ്രൂണഹത്യകൾക്കെതിരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന വിഷയത്തിൽ ഫ്ലോറിഡയിലെ ഡെമോക്രാറ്റിക് പാർട്ടിയുടെ അധ്യക്ഷ നിക്കി ഫ്രൈഡ് പ്രസംഗിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പ്രസിഡന്റിന്റെ ഭാഗത്തുനിന്ന് വിവാദമായ നടപടി ഉണ്ടായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. എല്ലാ ക്രിസ്ത്യാനികൾക്കും പ്രത്യേകിച്ച് സ്വന്തമാണെന്ന് സ്വയം അവകാശപ്പെടുന്ന കത്തോലിക്കരെയും അവഹേളിച്ചാണ് ഭ്രൂണഹത്യയ്ക്ക് അനുകൂലമായി ബൈഡൻ കുരിശു വരച്ചതെന്ന് കാത്തലിക് വോട്ട് സംഘടനയുടെ അധ്യക്ഷൻ ബ്രയാൻ ബുർഷ് 'ഫോക്സ് ന്യൂസി'നോട് പറഞ്ഞു. തങ്ങളെ തന്നെ സ്വയം ആശീർവദിക്കാനും, പാപമോചനം യാചിക്കാനും, പ്രലോഭനങ്ങളിൽ നിന്നും സംരക്ഷണം നേടാനുമാണ് ക്രൈസ്തവ വിശ്വാസികൾ ഇങ്ങനെ ചെയ്യുന്നതെന്ന് പറഞ്ഞ ബുർഷ് ഇത് തീവ്ര ഭ്രൂണഹത്യ അനുകൂല നിലപാടിനുള്ള പിന്തുണയാക്കി മാറ്റിയിരിക്കുന്നത് അപലപനീയമാണെന്നും കൂട്ടിചേർത്തു. </p> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script type="text/javascript" src="https://video.foxnews.com/v/embed.js?id=6351592593112&w=466&h=263"></script><noscript>Watch the latest video at <a href="https://www.foxnews.com">foxnews.com</a></noscript> <p> കത്തോലിക്ക വിശ്വാസി എന്ന് സ്വയം അവകാശപ്പെടുമ്പോഴും യാതൊരു ധാര്‍മ്മികതയും ഇല്ലാതെ ഭ്രൂണഹത്യയ്ക്കു വേണ്ടി ശക്തമായി നിലകൊള്ളുന്ന ജോ ബൈഡന്റെ നിലപാടുകളെ അമേരിക്കന്‍ മെത്രാന്‍ സമിതി ഉള്‍പ്പെടെ അപലപിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഭ്രൂണഹത്യഅനുകൂല നിലപാട് അദ്ദേഹം ശക്തമായി ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. അതേസമയം ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്നതിനാല്‍ ബൈഡന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാര്‍ക്ക് വിശുദ്ധ കുര്‍ബാന നിഷേധിക്കണമെന്ന പ്രചരണം രാജ്യത്തു ഇപ്പോഴും വളരെ ശക്തമാണ്. Tags; Biden sparks Christian group's anger after making sign of the cross at abortion rally, Pravachaka Sabdam Malayalam News, Pravachaka Sabdam Christians News, Christian Malayalam News Portal ➤#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-04-26-13:31:08.jpg
Keywords: ഭ്രൂണ

23069
Category: 1
Sub Category:
Heading: ഫ്രാൻസിസ് പാപ്പ ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്യുമെന്ന് സൂചന
Content: വത്തിക്കാന്‍ സിറ്റി: സെപ്തംബറിൽ ഫ്രാൻസിസ് മാർപാപ്പ യുഎൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്തു സംസാരിക്കുമെന്ന് സൂചന. ഐക്യരാഷ്ട്ര സഭയുടെ ജനറൽ സെക്രട്ടറി അൻ്റോണിയോ ഗുട്ടെറെസ് ഫ്രാന്‍സിസ് പാപ്പയെ യുഎന്നിലേക്ക് ക്ഷണിച്ചതായാണ് റിപ്പോര്‍ട്ട്. സെപ്തംബർ 22-23 തീയതികളില്‍ അന്താരാഷ്ട്ര ജനറൽ അസംബ്ലി ന്യൂയോര്‍ക്കില്‍വെച്ചു നടത്താന്‍ യുഎന്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ പാപ്പ ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്യുമോയെന്ന കാര്യത്തില്‍ വത്തിക്കാന്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല. സെപ്തംബർ 2 മുതൽ 13 വരെ ഫ്രാൻസിസ് മാർപാപ്പ ഇന്തോനേഷ്യ, പാപ്പുവ ന്യൂ ഗിനിയ, തിമോർ ലെസ്റ്റെ, സിംഗപ്പൂർ എന്നിവിടങ്ങളിൽ സന്ദര്‍ശനം നടത്തുമെന്ന് വത്തിക്കാന്‍ നേരത്തെ അറിയിച്ചിരിന്നു. ഇപ്പോള്‍ നേരിടുന്ന വിവിധങ്ങളായ വെല്ലുവിളികളെ പൂർണ്ണമായി നേരിടുന്നതിന് ഐക്യരാഷ്ട്രസഭയുടെയും ആഗോള ഭരണഘടനകളെയും ശക്തിപ്പെടുത്തുകയാണ് സെപ്തംബറില്‍ അമേരിക്കയില്‍ നടത്തുന്ന ഉച്ചകോടിയുടെ ലക്ഷ്യമെന്ന് യു.എൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. 87 വയസ്സുള്ള ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ നാല് വർഷത്തിനിടെ രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയനായിരിന്നു. സ്ഥിരമായി വൈദ്യ പരിശോധനയിലാണ്. കഴിഞ്ഞ വര്‍ഷം ഐക്യരാഷ്ട്രസഭയുടെ അബുദാബിയില്‍ നടന്ന കാലാവസ്ഥാ വ്യതിയാന കോൺഫറൻസ് COP28 മീറ്റിംഗിൽ പങ്കെടുക്കുമെന്ന് പാപ്പ നേരത്തെ അറിയിച്ചിരിന്നെങ്കിലും ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നു റദ്ദാക്കിയിരുന്നു.
Image: /content_image/News/News-2024-04-26-16:53:26.jpg
Keywords: ഐക്യരാ

23070
Category: 18
Sub Category:
Heading: മണിപ്പുർ വിഷയം ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചേക്കാം: മാർ ആൻഡ്രൂസ് താഴത്ത്
Content: തൃശൂർ: മണിപ്പുർ വിഷയം ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചേക്കാമെന്ന് സിബിസിഐ പ്രസിഡന്റും തൃശൂർ അതിരൂപത ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത്. സെന്റ് ക്ലെയേഴ്‌സ് സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. മണിപ്പുർ വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ എന്നായിരുന്നു ചോദ്യം. ഒരുപാടു ചർച്ചചെയ്ത വിഷയമായതുകൊണ്ടുതന്നെ അതു പ്രതിഫലിച്ചേക്കാമെന്നായിരുന്നു മാർ താഴത്തിന്റെ മറുപടി. ലോകത്ത് എന്തു പ്രശ്‌നമുണ്ടെങ്കിലും ആരൊക്കെ വേദനിച്ചാലും അതിന്റെ വിഷമവും വേദനയും ഭാരതീയർക്കുണ്ടാകും. മണിപ്പുർ വിഷയങ്ങളിലും അങ്ങനെതന്നെ. എനിക്കും വേദനയുണ്ട്. സാധാരണ മനുഷ്യർ തമ്മിൽ തല്ലുകൂടുന്നതു കാണുമ്പോൾ വിഷമമുണ്ട്. മണിപ്പുർ സന്ദർശിച്ചശേഷം അവിടത്തെ പ്രശ്‌നങ്ങളെക്കുറിച്ച് അമിത്ഷാ ഉൾപ്പടെയുള്ളവരോടു സംസാരിച്ചു. ഇപ്പോൾ അതേക്കുറിച്ച് പരസ്യ പരാമർശത്തിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Image: /content_image/India/India-2024-04-27-10:14:23.jpg
Keywords: മണി

23071
Category: 18
Sub Category:
Heading: ഇറ്റാവാ മിഷൻ സുവർണ ജൂബിലി നിറവിൽ
Content: ഇറ്റാവ: ചങ്ങനാശേരി അതിരൂപതയുടെ ഉത്തരേന്ത്യൻ മിഷനായി ആരംഭിച്ച് ഉത്തരേന്ത്യയിൽ സീറോമലബാർ സഭയുടെയും ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ മുഴുവനും അഭിമാനമായി നിലകൊള്ളുന്ന ഇറ്റാവാ മിഷൻ സുവർണ ജൂബിലി നിറവിൽ. സുവർണ ജൂബിലി ആഘോഷങ്ങൾക്ക് നാളെ ഔറയ്യ സെന്റ് ഫ്രാൻസിസ് ദേവാലയത്തിൽ തുടക്കമാകും. രാവിലെ 10.30ന് സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുക. ഉച്ചകഴിഞ്ഞ് 2.30ന് ഔറയ്യ സെന്റ് ഫ്രാൻസിസ് ദേവാലയ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സുവർണ ജൂബിലി വർഷത്തിൻ്റെ ഉദ്ഘാടനം മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിർവഹിക്കും. ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. ആഗ്ര ആർച്ച് ബിഷപ്പ് എമെരിറ്റസ് ഡോ. ആൽബർട്ട് ഡിസൂസ പ്രസംഗിക്കും. ഇറ്റാവ-രാജസ്ഥാൻ റീജണിൻ്റെ പ്രത്യേക ചുമതലയുള്ള ഷംഷാബാദ് രൂപത സഹായ മെത്രാൻ മാർ തോമസ് പാടിയത്ത് സ്വാഗതമാശംസിക്കും. ഇറ്റാവാ മിഷനിൽ ശുശ്രൂഷ ചെയ്‌തുകൊണ്ടിരിക്കുന്നതും മിഷൻ്റെ അഭ്യുദയ കാംക്ഷികളുമായ വൈദികർ, സന്യസ്‌തർ, അല്‌മായർ, പ്രത്യേക ക്ഷണിതാ ക്കൾ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും. സീറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ആദ്യമായി ഇറ്റാവാ മിഷൻ സന്ദർശിക്കുന്ന മാർ റാഫേൽ തട്ടിലിന് ഔദ്യോഗികമായി സ്വീകരണവും നൽകും. സുവർണജൂബിലിയോടനുബന്ധിച്ച് ഇറ്റാവാ-രാജസ്ഥാൻ റീജണിൻ്റെ സുപ്പീരിയർ ഫാ. തോമസ് എഴിക്കാടിൻ്റെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ആത്മീയവും അജപാലനപരവും സാമൂഹ്യക്ഷേമകരവുമായ വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 1974ൽ കൊൽക്കത്തയിൽ നടന്ന സിബിസിഐ സമ്മേളനത്തിലെ ചർച്ചകളുടെ വെളിച്ചത്തിൽ അന്നത്തെ ആഗ്ര അതിരൂപതാധ്യക്ഷൻ ഡോ. ഡൊമിനിക് അത്തെയ്ഡ് ചങ്ങനാശേരി അതിരൂപതാധ്യക്ഷനായിരുന്ന മാർ ആൻ്റണി പടിയറയ്ക്ക് മിഷൻ പ്രവർത്തനങ്ങൾക്കായി നൽകിയ ക്ഷണമാണ് ഇറ്റാവാ മിഷന്റെ തുടക്കത്തിനു കാരണമായത്. ഇറ്റാവാ, മെയ്ൻപുരി, ഫറൂഖാബാദ് തുടങ്ങിയ ആഗ്ര അതിരൂപതയുടെ മൂന്നു ജില്ലകളെ കേന്ദ്രീകരിച്ച് 1975 മേയ് മാസത്തിൽ ചങ്ങനാശേരി അതിരൂപതാംഗങ്ങളായിരുന്ന ഫാ. കുരുവിള കൊക്കാട്ട്, ഫാ. ജോസ് പൂവത്തിങ്കൽ എന്നീ വൈദികർ തുടക്കമിട്ട ഈ മിഷൻ 50 വർഷങ്ങൾ പിന്നിടുമ്പോൾ ഉത്തർപ്രദേശിലെ ആറു ജില്ലകളിൽ വിദ്യാഭ്യാസ-സാംസ്‌കാരിക-സമൂഹികസേവനരംഗ ങ്ങൾ, കുട്ടികൾ-യുവജനങ്ങൾ-സ്ത്രീകൾ എന്നിവരുടെ ഉന്നമനം മുതലായ മേഖലകളിലെല്ലാം തങ്ങളുടെ സേവനങ്ങൾ നൽകിവരുന്നു. 2017ൽ ഷംഷാബാദ് രൂപത സ്ഥാപിതമായതുമുതൽ ഇറ്റാവാ മിഷനും സ്വതന്ത്ര മിഷൻപ്രദേശമായി ഷംഷാബാദ് രൂപതയുടെ കീഴിൽ പ്രവർത്തിച്ചുവരു ന്നു.
Image: /content_image/India/India-2024-04-27-10:27:13.jpg
Keywords: മിഷ

23072
Category: 18
Sub Category:
Heading: എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യതയും സുരക്ഷിതത്വവും ഉറപ്പാക്കണം: മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ
Content: കൊച്ചി: എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യതയും സുരക്ഷിതത്വവും ഉറപ്പാക്കുന്ന സ്ഥിതി രാജ്യത്തുണ്ടാകണമെന്ന് സീറോമലബാർ സഭാ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. എല്ലാ മതങ്ങളും ഒന്നുചേർന്ന് ഒരു കുടുംബം പോലെ ജീവിക്കുന്ന നാടാണ് നമ്മുടേത്. ഈ നാട് മതേതരമാണ്. സർക്കാരും അങ്ങനെ ആയിരിക്കണമെന്നാണു ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാക്കനാട് തെങ്ങോട് ഗവ. സ്‌കൂളിലെ 149-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു മേജർ ആർച്ച് ബിഷപ്പ്. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയും കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലും കാക്കനാട് തെങ്ങോട് ഗവ. സ്‌കൂളിലെ 149-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്തു.
Image: /content_image/India/India-2024-04-27-10:38:04.jpg
Keywords: തട്ടില്‍

23073
Category: 1
Sub Category:
Heading: മെയ് 3ന് ദേശീയ പ്രാര്‍ത്ഥനാദിനമായി ആചരിക്കാന്‍ കൊളംബിയ
Content: ബൊഗോട്ട: രാജ്യത്തെ സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി മെയ് 3നു പ്രത്യേകം പ്രാർത്ഥിക്കാൻ ആഹ്വാനവുമായി കൊളംബിയയിലെ മെത്രാന്‍ സമിതി. സായുധ സംഘട്ടനങ്ങൾക്കും മറ്റ് തരത്തിലുള്ള അക്രമങ്ങൾക്കും ഇടയിൽ പ്രദേശങ്ങൾ അഭിമുഖീകരിക്കുന്ന ഗുരുതരമായ മാനുഷിക പ്രതിസന്ധിയെയും കണക്കിലെടുത്താണ് പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനമെന്ന് കൊളംബിയയിലെ മെത്രാന്‍ സമിതി പ്രസ്താവിച്ചു. ഈ വർഷത്തെ പ്രാർത്ഥനാദിനത്തിന്റെ ആപ്തവാക്യമായി "നിങ്ങള്‍ക്ക് ഒരു ഗുരുവേയുള്ളൂ, നിങ്ങളെല്ലാം സഹോദരന്‍മാരാണ്" (മത്തായി 23:8) എന്ന വാക്യമാണ് മെത്രാന്‍ സമിതി തെരഞ്ഞെടുത്തിരിക്കുന്നത്. വ്യത്യാസങ്ങൾക്കപ്പുറം നാമെല്ലാവരും ദൈവത്തിന്റെ മക്കളാണെന്നും അതിനാൽ സഹോദരന്മാരാണെന്ന് തിരിച്ചറിയാൻ ഈ പ്രാര്‍ത്ഥനാദിനം ക്ഷണിക്കുകയാണെന്നും മെത്രാന്‍ സമിതി പ്രസ്താവിച്ചു. കർത്താവ് തൻ്റെ പരിശുദ്ധാത്മാവിനാൽ അനുരഞ്ജനത്തിൻ്റെ പാതകൾ നമുക്ക് കാണിച്ചുതരണമെന്ന് നമ്മുടെ രാജ്യത്തിനായി നമുക്ക് പ്രാർത്ഥിക്കാമെന്നു ബൊഗോട്ട ആർച്ച് ബിഷപ്പും ദേശീയ മെത്രാന്‍ സമിതിയുടെ അധ്യക്ഷനുമായ കർദ്ദിനാൾ ലൂയിസ് ജോസ് റുവേഡ പറഞ്ഞു. അനുരഞ്ജനത്തിന് അപരനെ സഹോദരനായി കാണാനുള്ള കഴിവ് ആവശ്യമാണ്. യേശു നമ്മോട് പറഞ്ഞിട്ടുണ്ട്: നാമെല്ലാവരും ഒരേ പിതാവിൻ്റെ മക്കളാണ്. ഉന്മൂലനം ചെയ്യപ്പെടേണ്ട ശത്രുവായിട്ടല്ല, ഒരു സുഹൃത്തായി കുടുംബത്തിലെ അംഗമെന്ന നിലയിൽ, അപരനെ നോക്കുകയാണ് വേണ്ടതെനന്നും കർദ്ദിനാൾ ലൂയിസ് ജോസ് റുവേഡ പറഞ്ഞു.
Image: /content_image/News/News-2024-04-27-12:57:06.jpg
Keywords: കൊളം

23074
Category: 1
Sub Category:
Heading: 100 കൊല്ലം മുന്‍പ് നടന്ന വംശഹത്യയെ അതിജീവിച്ച അർമേനിയയിലെ ക്രൈസ്തവർ ഇന്നും നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ
Content: യെരെവന്‍: നൂറു കൊല്ലം മുന്‍പ് ഓട്ടോമൻ തുർക്കികൾ നടത്തിയ വംശഹത്യയെ അതിജീവിച്ച അർമേനിയൻ ക്രൈസ്തവർ ഇപ്പോൾ നിലനിൽപ്പിനായുള്ള പോരാട്ടത്തില്‍. ഈയാഴ്ചയാണ് അർമേനിയന്‍ വംശഹത്യയുടെ നൂറ്റിയൊന്‍പതാം വാർഷികം ലോകമെമ്പാടും ആചരിക്കപ്പെട്ടത്. അർമേനിയൻ വംശഹത്യ ഒരു ഓർമ്മദിനം മാത്രമല്ല, മറിച്ച് ഇപ്പോൾ ആയിരിക്കുന്ന ഒരു ചരിത്ര നിമിഷം ആയിട്ടാണ് തോന്നുന്നതെന്ന് ഇറ്റേണൽ വേൾഡ് ടെലിവിഷൻ നെറ്റ് വർക്കിന്റെ ന്യൂസ് നൈറ്റിലി പരിപാടിയിൽ ബുധനാഴ്ച ഫിലോസ് പ്രൊജക്റ്റുമായി ചേർന്ന് പ്രവർത്തിക്കുന്ന അർമേനിയൻ ആക്ടിവിസ്റ്റായ സിമോണി റിസ്കളള പറഞ്ഞു. 1915 ൽ നടന്ന അർമേനിയന്‍ വംശഹത്യയിൽ 15 ലക്ഷത്തോളം ക്രൈസ്തവർക്കാണ് ജീവൻ നഷ്ടമായത്. ഇതിനെ അമേരിക്ക അടക്കം മുപ്പതോളം രാജ്യങ്ങൾ വംശഹത്യയായി അംഗീകരിക്കുന്നുണ്ടെങ്കിലും തുർക്കി ഇതുവരെ അതിന് തയ്യാറായിട്ടില്ല. 100 കൊല്ലം മുന്‍പ് നടന്ന വംശഹത്യയെ അതിജീവിച്ച അർമേനിയയിലെ ക്രൈസ്തവർ ഇന്നും നിലപ്പിനായുള്ള പോരാട്ടത്തിലാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെയാണ് അർമേനിയയുടെ അയൽരാജ്യമായ അസർബൈജാൻ - നാഗോർണോ കാരബാക്ക് മേഖലയിൽ അക്രമണം നടത്തി ഒരു ലക്ഷത്തോളം അർമേനിയൻ വംശജരെ അവരുടെ വീടുകളിൽ നിന്നും തുരത്തിയത്. ഈ നടപടിയെ വംശീയ ഉന്മൂലനം എന്നാണ് ഏതാനും അന്താരാഷ്ട്ര നേതാക്കൾ വിശേഷിപ്പിച്ചത്. അസർബൈജാനും തുർക്കിയും ഇവിടംകൊണ്ട് നിർത്തില്ലെന്നും അർമേനിയ മുഴുവനായി പിടിച്ചെടുക്കുകയെന്നതാണ് അവരുടെ ലക്ഷ്യമെന്നും സിമോണി റിസ്കളള പറഞ്ഞു. ഏകദേശം 30 ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള അർമേനിയ ലോകത്തിലെ ആദ്യത്തെ ക്രൈസ്തവ രാജ്യമായിട്ടാണ് അറിയപ്പെടുന്നത്.
Image: /content_image/News/News-2024-04-27-14:45:02.jpg
Keywords: അർമേ