Contents
Displaying 22601-22610 of 24979 results.
Content:
23025
Category: 1
Sub Category:
Heading: നോട്രഡാം കത്തീഡ്രലിലെ അഗ്‌നിബാധയ്ക്കു ഇന്നേക്ക് അഞ്ചു വര്‍ഷം
Content: പാരീസ്: 850 വര്‍ഷത്തിലേറെ പഴക്കമുള്ള ഫ്രാന്‍സിലെ ചരിത്ര പ്രസിദ്ധമായ പുരാതന ദേവാലയം നോട്രഡാം കത്തീഡ്രലില്‍ അഗ്‌നിബാധയുണ്ടായിട്ട് ഇന്നേക്ക് അഞ്ചു വര്‍ഷം. 2019 ഏപ്രില്‍ 15നാണ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ ലോകത്തെ തന്നെ കണ്ണീരിലാഴ്ത്തിയുള്ള അഗ്‌നിബാധ ദേവാലയത്തില്‍ ഉണ്ടായത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ ദേവാലയ ഗോപുരത്തിന്മേലുണ്ടായിരുന്ന തീ അണച്ചുവെങ്കിലും ഗോപുരം പൂര്‍ണ്ണമായും കത്തിനശിച്ചു. നാനൂറിൽ പരം അഗ്നിശമനസേനാ പ്രവർത്തകർ ഒന്നിച്ചു പ്രവർത്തിച്ചാണു അന്നു തീയണച്ചത്. യേശുവിനെ ധരിപ്പിച്ച മുള്‍മുടി കാലകാലങ്ങളായി ഈ ദേവാലയത്തിലാണ് സൂക്ഷിച്ചിരിന്നത്. കത്തീഡ്രലില്‍ അഗ്നിബാധയുണ്ടായതിനെ തുടര്‍ന്ന് തിരുശേഷിപ്പ് പാരീസിലെ സെന്റ് ജെര്‍മ്മെയ്ന്‍ ദേവാലയത്തിലേക്ക് മാറ്റിയിരിന്നു. നേരത്തെ ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ആളുകളാണ് ദേവാലയം സന്ദര്‍ശിക്കുവാന്‍ എത്തിക്കൊണ്ടിരിന്നത്. യുദ്ധത്തെയും വിപ്ലവത്തെയും അതിജീവിച്ച് നൂറ്റാണ്ടുകള്‍ ഫ്രാന്‍സിന്റെ പ്രതീകമായി നിന്ന ആരാധനാലയം കൂടിയായിരിന്നു നോട്രഡാം കത്തീഡ്രല്‍ ദേവാലയം. പുനർനിർമ്മാണ പ്രവര്‍ത്തികള്‍ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂർത്തിയാക്കാൻ ദിവസേന അഞ്ഞൂറോളം തൊഴിലാളികൾ ഇന്നു ദേവാലയത്തില്‍ പ്രവർത്തിക്കുന്നുണ്ട്. പുറംഭാഗത്തെ നവീകരണ പ്രവർത്തനങ്ങൾ ഇനിയും വർഷങ്ങളോളം തുടരുമെങ്കിലും, 2024 ഡിസംബർ 8-ന് ദേവാലയം ലോക ജനതയ്ക്കു തുറന്നുനല്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഫ്രഞ്ച് ഗവണ്‍മെന്‍റ്. ഏതാണ്ട് 200 വര്‍ഷം നീണ്ട പണികള്‍ക്കു ശേഷം 12ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ തുറന്ന ദേവാലയം യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയിരിന്നു.
Image: /content_image/News/News-2024-04-15-14:55:37.jpg
Keywords: നോട്ര

23026
Category: 1
Sub Category:
Heading: സിഡ്നി ദേവാലയത്തില്‍ കത്തിയാക്രമണം: ആഗോള ശ്രദ്ധ നേടിയ വചനപ്രഘോഷകന്‍ മാർ മാരി ഇമ്മാനുവേലിനു കുത്തേറ്റു
Content: സിഡ്‌നി (ഓസ്ട്രേലിയ): ഓസ്ട്രേലിയയിലെ സിഡ്നിയില്‍ നടന്ന കത്തിയാക്രമണത്തില്‍ ആഗോള തലത്തില്‍ ശ്രദ്ധേയനായ വചനപ്രഘോഷകനും അസീറിയൻ ഓർത്തഡോക്സ് ബിഷപ്പുമായ മാർ മാരി ഇമ്മാനുവേലിനാണ് പരിക്കേറ്റു. ക്രിസ്തീയ വിശ്വാസ വിഷയങ്ങളില്‍ ആഴമേറിയ പാണ്ഡിത്യവും ധാര്‍മ്മിക വിഷയങ്ങളില്‍ ക്രിസ്തീയത മുറുകെ പിടിച്ചും വചനം പ്രഘോഷിച്ച് ലോകമെമ്പാടും ശ്രദ്ധ നേടിയ വ്യക്തിയാണ് മാർ മാരി ഇമ്മാനുവേല്‍. ഇസ്ലാമിക ഭീകരവാദത്തിനും ഭ്രൂണഹത്യയ്ക്കും സ്വവര്‍ഗ്ഗ ബന്ധങ്ങള്‍ക്കും ദയാവധത്തിനും എതിരെയും "യേശു ഏകരക്ഷകന്‍" എന്ന വിശ്വാസ സത്യത്തെയും തുറന്നു പ്രഘോഷിച്ചുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ആഗോള തലത്തില്‍ ശ്രദ്ധ നേടിയിരിന്നു. സിഡ്നിയിൽനിന്ന് 30 കിലോമീറ്ററോളം അകലെയുള്ള വാക്ക്‌ലെയിലെ ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേഡ് ദേവാലയത്തിലാണ് കുത്തിക്കുത്ത് നടന്നത്. മാർ മാരി ഇമ്മാനുവേലിനു ഉൾപ്പെടെ ഒട്ടേറെ പേർക്ക് കുത്തേറ്റതായാണ് റിപ്പോർട്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. വിശുദ്ധ കുർബാന നടക്കുന്നതിനിടെയാണ് യുവാവ് ആക്രമണം നടത്തിയത്. വിശുദ്ധ കുർബാനയ്ക്കിടെ അക്രമി കത്തിയുമായി മുന്നോട്ട് നടന്നുനീങ്ങുകയും മാർ മാരി ഇമ്മാനുവേലിനെ കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. ഇതോടെ വിശ്വാസികൾ ഓടിക്കൂടി. തുടർന്ന് അക്രമി ഇവർക്കുനേരേയും ആക്രമണം നടത്തിയെന്നാണ് വിവരം. പള്ളിയിലെ തിരുക്കര്‍മ്മങ്ങളുടെ തത്സമയ സംപ്രേഷണം ചെയ്യുന്നതിനാൽ സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്‌തുവെന്ന് പോലീസ് അറിയിച്ചു. അതേസമയം രോഷാകുലരായ ജനങ്ങൾ അക്രമിയുടെ വിരലുകൾ മുറിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. രണ്ടുദിവസം മുൻപാണ് സിഡ്‌നിയിലെ ഷോപ്പിങ് മാളിൽ കത്തിയാക്രമണം നടന്നത്. ഇതിൻ്റെ നടുക്കം മാറുംമുൻപേയാണ് സിഡ്‌നിയിലെ ക്രിസ്ത്യൻ പള്ളിയിലും സമാനമായ ആക്രമണം അരങ്ങേറിയത്. ഷോപ്പിങ് മാളിൽ നടന്ന ആക്രമണത്തിൽ ആറുപേരാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്. ഒൻപതുമാസം പ്രായമുള്ള കുഞ്ഞിനെ അടക്കം അക്രമി കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു.
Image: /content_image/News/News-2024-04-15-19:04:12.jpg
Keywords: വചന

23027
Category: 18
Sub Category:
Heading: ബിഷപ്പ് വർഗീസ് ചക്കാലക്കലിന് ആദരവ്
Content: കോട്ടപ്പുറം: കെആർഎൽസിസി പ്രസിഡൻ്റും കോഴിക്കോട് ബിഷപ്പുമായ ഡോ. വർഗീസ് ചക്കാലക്കലിന്റെ മെത്രാഭിഷേക രജതജൂബിലിയോടാനുബന്ധിച്ച് കോട്ടപ്പുറം രൂപതയും മാള പള്ളിപ്പുറം സെൻ്റ ആൻ്റണീസ് പള്ളിയും പൗരാവലിയും സംയുക്തമായി അനുമോദന സമ്മേളനം ഒരുക്കി. ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ സാമൂഹ്യപ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന ഇടയനാണെന്ന് മന്ത്രി പി. രാജീവ് ഉദ്ഘാടന സമ്മേളനത്തില്‍ പറഞ്ഞു. സെന്റ് ആന്റണീസ് പള്ളിയിൽ നടന്ന യോഗത്തിൽ അഡ്വ. വി.ആർ. സുനിൽ കുമാർ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യ നൈസൻ, പ ഞ്ചായത്ത് പ്രസിഡൻ്റ ഡെയ്‌സി തോമസ്, കോഴിക്കോട് രൂപത വികാരി ജനറാ ൾ മോൺ. ജെൻസൺ പുത്തൻവീട്ടിൽ, കോട്ടപ്പുറം രൂപത വികാരി ജനറാൾ മോൺ. റോക്കി റോബി കളത്തിൽ, വർഗീസ് കാഞ്ഞൂത്തറ, അഡ്വ. ഷെറി ജെ. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. ബിഷപ്പ് ഡോ. ചക്കാലയ്ക്കൽ മറുപടി പ്രസംഗം നടത്തി. നേരത്തെ പൗരാവലിയുടെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം ഡോ. ചക്കാലയ്ക്കൽ കൃതജ്ഞതാബലി അർപ്പിച്ചു. കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ സഹകാർമിനായിരുന്നു. ആർച്ച് ബിഷപ്പ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ ആമുഖ പ്രഭാഷണവും ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ വചനപ്രഘോഷണവും നടത്തി.
Image: /content_image/India/India-2024-04-16-11:14:12.jpg
Keywords: ചക്കാല

23028
Category: 1
Sub Category:
Heading: പോളണ്ടില്‍ ഗർഭഛിദ്രം നിയമവിധേയമാക്കുവാനുള്ള നീക്കത്തിനെതിരെ 50,000 പേരുടെ റാലി
Content: വാര്‍സോ: ഗർഭഛിദ്രം നിയമവിധേയമാക്കുന്നതിനുള്ള ബില്ലുകൾ അവതരിപ്പിക്കാനിരിക്കെ പോളണ്ടില്‍ ജീവന്റെ മഹത്വം പ്രഘോഷിച്ച് അന്‍പത്തിനായിരത്തിലധികം പേരുടെ പ്രോലൈഫ് റാലി. ഏപ്രിൽ 14 ഞായറാഴ്ച, പോളണ്ടിലെ വാർസോയിലെ തെരുവുകളെ ഇളക്കി മറിച്ചാണ് പതിനായിരങ്ങള്‍ അണിനിരന്നത്. ബെനഡിക്റ്റ എന്ന കത്തോലിക്ക സന്നദ്ധ സംഘടനയും (സെൻ്റ് ബെനഡിക്റ്റ് ഫൗണ്ടേഷൻ) പോളിഷ് ബിഷപ്പ്സ് കോൺഫറൻസിന്റെയും മറ്റ് സംഘടനകളുടെയും ആഭിമുഖ്യത്തിലായിരിന്നു റാലി. മാർച്ചിന്റെ വക്താവ് ലിഡിയ സാങ്കോവ്‌സ്ക - ഗ്രാബ്‌സുക്കാണ് റാലിയില്‍ അരലക്ഷം പേര്‍ അണിനിരന്നതായി വെളിപ്പെടുത്തിയത്. റാലിയ്ക്കിടെ പോളണ്ടിലെ ബിഷപ്പുമാർ എല്ലാ ഞായറാഴ്ചകളിലെയും വിശുദ്ധ കുർബാനകളില്‍ ഗർഭസ്ഥ ശിശുക്കൾക്കായി പ്രാർത്ഥിക്കാൻ എല്ലാ ഇടവകകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. "കൊല്ലണോ കൊല്ലാതിരിക്കണോ, അതാണ് തിരഞ്ഞെടുപ്പ്," "ഞാൻ ജീവന്‍ തിരഞ്ഞെടുക്കുന്നു", "ഒരുമിച്ചുള്ള ജീവിതത്തിന്", "അമ്മയെയും കുഞ്ഞിനെയും ഇരുവരെയും സ്നേഹിക്കുക" തുടങ്ങിയ സന്ദേശങ്ങളുള്ള പ്ലക്കാര്‍ഡുകളുമായായിരിന്നു റാലി.

Marsz dla Życia i Rodziny, który idzie ulicami Warszawy odbywa się dokładnie w 1058 rocznicę Chrztu Polski i państwowe święto tego donioslego wydarzenia, ustanowione przez polski parlament 5 lat temu...

Nasza TV EWTN Polska jest także tutaj obecna. Serdecznie pozdrawiamy pic.twitter.com/faehn0XrTh
— EWTN Polska (@EWTNPL) April 14, 2024

എല്ലാ മനുഷ്യരുടേയും മൗലീക അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും, ഇതിൽ ഗർഭസ്ഥശിശുക്കൾക്കും തുല്യ അവകാശമുണ്ടെന്നും ലിഡിയ സങ്കോവ്സ്കാ പറഞ്ഞു. പാർലമെന്റിൽ ഭ്രൂണഹത്യ നിയമവിധേയമാക്കുവാനുള്ള ഏതു നീക്കം നടത്തിയാലും, കുഞ്ഞുങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതുവരെ പോരാട്ടം തുടരുമെന്നും സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്പില്‍ ക്രൈസ്തവ വിശ്വാസത്തിന് ഏറെ മുന്‍തൂക്കം നല്‍കുന്ന കത്തോലിക്ക ഭൂരിപക്ഷ രാജ്യമാണ് പോളണ്ട്.
Image: /content_image/News/News-2024-04-16-12:57:27.jpg
Keywords: പോള

23029
Category: 1
Sub Category:
Heading: പ്രഥമ ആഗോള ശിശുദിനാഘോഷം റോമിൽ മെയ് 25, 26 തീയതികളിൽ
Content: വത്തിക്കാന്‍ സിറ്റി: യുവജനങ്ങൾക്കായുള്ള ആഗോള ദിനത്തിന് സമാനമായി ശിശുക്കൾക്കുവേണ്ടിയും ആഗോള ദിനാചരണം പ്രഖ്യാപിച്ച് വത്തിക്കാന്‍. പ്രഥമ ആഘോഷം മെയ് മാസം 25, 26 തീയതികളിൽ റോമിൽ നടക്കും. "ഞാൻ എല്ലാം നവമാക്കുന്നു" എന്നതാണ് സമ്മേളനത്തിന്റെ ആപ്തവാക്യം. റോമിലെ ഒളിമ്പിക്സ് സ്റ്റേഡിയത്തിലും വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിലുമായിട്ടാണ് ആഗോള ശിശുദിനാഘോഷം നടക്കുക. തിരുസഭ സംഘടിപ്പിക്കുന്ന ഈ ദിനാഘോഷങ്ങളിലേക്ക് ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളെ സ്വാഗതം ചെയ്തു കൊണ്ട് ഫ്രാൻസിസ് പാപ്പ ഇക്കഴിഞ്ഞ ഞായറാഴ്ച്ച (ഏപ്രിൽ പതിനാലാം തീയതി ) നടന്ന മധ്യാഹ്നപ്രാർത്ഥനാവേളയിൽ സംസാരിച്ചിരിന്നു. 'നിങ്ങൾക്കു വേണ്ടി ഞാൻ കാത്തിരിക്കുന്നു' എന്നും ആഘോഷങ്ങളിലേക്ക് പ്രാർത്ഥനയോടെ തീർത്ഥാടനം നടത്തുവാൻ എല്ലാവരെയും ക്ഷണിക്കുകയാണെന്നും പാപ്പ പറഞ്ഞു. യുദ്ധത്തിന്റെ ദുരിതം അനുഭവിക്കുന്ന വിവിധ സ്ഥലങ്ങളിലെ കുഞ്ഞുങ്ങളെ പാപ്പ പ്രാർത്ഥനയോടെ സ്മരിച്ചു. അതേസമയം പതിനായിരക്കണക്കിന് കുട്ടികളാണ് ഇതിനോടകം സമ്മേളനത്തിൽ പങ്കെടുക്കുവാൻ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഏകദേശം എൺപതിലധികം രാജ്യങ്ങളിൽ നിന്നുള്ള കുഞ്ഞുങ്ങൾ ഈ ദ്വിദിന പരിപാടിയിൽ പങ്കാളികളാകുമെന്നാണ് വത്തിക്കാന്‍ ന്യൂസിന്റെ റിപ്പോര്‍ട്ട്.
Image: /content_image/News/News-2024-04-16-14:23:01.jpg
Keywords: ശിശു

23030
Category: 1
Sub Category:
Heading: ബാൾട്ടിമോർ അപകടം: സഹായവുമായി കത്തോലിക്ക സന്നദ്ധ സംഘടന
Content: ബാൾട്ടിമോർ: അമേരിക്കയിലെ ബാൾട്ടിമോർ തുറമുഖത്തിനടുത്തു പാലം ചരക്കുകപ്പല്‍ ഇടിച്ചു തകര്‍ന്നതിനെത്തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സഹായവുമായി കത്തോലിക്ക സന്നദ്ധ സംഘടന. പാലം തകര്‍ന്ന ദുരന്തത്തില്‍ പ്രിയപ്പെട്ടവരേയും ജീവനോപാധികളും നഷ്ടപ്പെട്ട കുടുംബങ്ങൾക്കായി ബാൾട്ടിമോർ അതിരൂപത നടത്തുന്ന ദുരിതാശ്വാസ നിധിയിലേക്ക് 1,00,000 ഡോളർ സംഭാവന ചെയ്യാനാണ് ക്നൈറ്റ്സ് ഓഫ് കൊളംബസ് സംഘടന തീരുമാനമെടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം മാർച്ച് 26ന് രാവിലെ കണ്ടെയ്‌നർ കപ്പൽ ഇടിച്ചതിനെത്തുടർന്ന് പാലം തകരുകയായിരിന്നു. സംഭവത്തില്‍ ആറ് നിർമ്മാണ തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെടുകയും മറ്റ് നിരവധി ആളുകൾക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിന്നു. തൊഴിലാളികളുടെ മരണത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഇവര്‍ കത്തോലിക്ക ഹിസ്പാനിക് സമൂഹത്തിൽ നിന്നുള്ളവരാണെന്ന് മനസിലാക്കിയെന്നും കുടുംബത്തിലെ വിധവകൾക്കും അനാഥർക്കും സഹായം നൽകുന്നതിന് ബാൾട്ടിമോറിലെ പള്ളിയുമായി ചേരാൻ ഇത് തങ്ങളെ പ്രേരിപ്പിക്കുകയായിരിന്നുവെന്നും ക്നൈറ്റ്സ് ഓഫ് കൊളംബസ് അധ്യക്ഷന്‍ പാട്രിക്ക് കെല്ലി പറഞ്ഞു. ഇടവക തലത്തില്‍ സ്വരൂപിക്കുന്ന ദുരിതാശ്വാസ ഫണ്ടിന് കത്തോലിക്ക സംഘടനയുടെ സഹായത്തിനു പുറമേ ഏകദേശം 70,000 ഡോളർ ലഭിച്ചിട്ടുണ്ട്. മരിച്ച തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ഭൗതികവും ആത്മീയവുമായ സഹായവും ലഭ്യമാക്കുമെന്ന് ആർച്ച് ബിഷപ്പ് വില്യം ലോറി നേരത്തെ തന്നെ വ്യക്തമാക്കിയിരിന്നു.
Image: /content_image/News/News-2024-04-16-15:00:06.jpg
Keywords: സന്നദ്ധ

23031
Category: 1
Sub Category:
Heading: ബൈബിൾ തങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചുവെന്ന് ഏറ്റുപറയുന്ന യുവജനങ്ങളുടെ എണ്ണത്തിൽ വർദ്ധനവ്
Content: ലണ്ടന്‍: ബൈബിൾ തങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചുവെന്ന് പറയുന്ന യുവജനങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായതായി വ്യക്തമാക്കി പുതിയ റിപ്പോർട്ട്. സ്റ്റേറ്റ് ഓഫ് ദ ബൈബിൾ യുഎസ്എ 2024 എന്ന പേരിൽ അറിയപ്പെടുന്ന റിപ്പോർട്ടിന്റെ ആദ്യ ഭാഗമാണ് ദ അമേരിക്കൻ ബൈബിൾ സൊസൈറ്റി പുറത്തുവിട്ടത്. ദ ബൈബിൾ ഇൻ അമേരിക്ക ടുഡേ എന്ന പേരിലുളള റിപ്പോർട്ടിന്റെ ആദ്യ അധ്യായത്തിൽ ആളുകളുടെ ബൈബിൾ ഉപയോഗത്തെപ്പറ്റിയും, ബൈബിൾ വായനയെ പറ്റിയുമാണ് വിശകലനം ചെയ്യുന്നത്. കൂടാതെ ബൈബിൾ എങ്ങനെ തങ്ങളുടെ ജീവിതത്തിൽ മാറ്റം വരുത്തിയെന്ന് പ്രതികരണം നടത്തിയവർ പറഞ്ഞതും ഈ അധ്യായത്തിൽ വിശകലനം ചെയ്യുന്നുണ്ട്. ജനുവരി 4 മുതൽ 23 വരെ നടന്ന സർവേയിൽ അമേരിക്കന്‍ സ്വദേശികളായ 2506 പേരാണ് പങ്കെടുത്തത്. ബൈബിൾ സന്ദേശത്തിന് തങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കാൻ സാധിച്ചുവെന്ന് സർവേയിൽ പങ്കെടുത്ത 58% പേരാണ് അഭിപ്രായപ്പെട്ടത്. 2023ൽ ശതമാന കണക്ക് 57 ആയിരുന്നു. ജനറേഷൻ എക്സിൽ ഉൾപ്പെടുന്നവരുടെ ഇടയിലും ഏകദേശം സമാനമായ ശതമാന കണക്കാണ് റിപ്പോർട്ടിൽ രേപ്പെടുത്തിയിരിക്കുന്നത്. 1997നു ശേഷം ജനിച്ച ജനറേഷൻ സിയിൽ ഉൾപ്പെടുന്നവരിൽ 54 ശതമാനം ബൈബിൾ തങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചുവെന്ന് പറഞ്ഞു. കഴിഞ്ഞ വർഷം ഇവരുടെ കണക്ക് 50% ആയിരുന്നു. യുവജനങ്ങൾ ബൈബിളിൽ താൽപര്യവും, ആകാംക്ഷയും, ജീവിതത്തെ മാറ്റിമറിക്കാൻ തക്കവിധത്തിലുള്ള ബന്ധവും കാണിക്കുന്നുണ്ടെന്നും ഇത് ഇങ്ങനെ തുടർന്നാൽ നല്ല പ്രതീക്ഷയ്ക്ക് വകയുണ്ടെന്നും അമേരിക്കൻ ബൈബിൾ സൊസൈറ്റിയുടെ ചീഫ് പ്രോഗാം ഓഫീസറും, സ്റ്റേറ്റ് ഓഫ് ദ ബൈബിളിന്റെ എഡിറ്റർ ഇൻ ചീഫും ആയ ജോൺ പ്ലേക്ക് പ്രതികരിച്ചു. 1946 നും 1964 നും ഇടയിൽ ജനിച്ച ബേബി ബൂമേഴ്സ് എന്നറിയപ്പെടുന്ന വിഭാഗത്തിൽപ്പെട്ടവരില്‍ 69% പേരാണ് ബൈബിൾ തങ്ങളുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയെന്ന് വെളിപ്പെടുത്തിയത്. കഴിഞ്ഞ വർഷം 64% പേരായിരിന്നു സമാന അഭിപ്രായം നടത്തിയിരിന്നത്.
Image: /content_image/News/News-2024-04-16-17:26:59.jpg
Keywords: ബൈബി

23032
Category: 18
Sub Category:
Heading: മാന്നാനം ആശ്രമ ദേവാലയത്തിൽ നാല്പതുമണി ആരാധന നാളെ
Content: മാന്നാനം: ദിവ്യകാരുണ്യ ഭക്തിയുടെ പ്രചരണാർത്ഥം നാല്‍പ്പതുമണി ആരാധന കേരളത്തിൽ ആദ്യമായി ആരംഭിച്ച വിശുദ്ധ ചാവറയച്ചൻ്റെ കബറിടം സ്ഥിതി ചെയ്യുന്ന മാന്നാനം സെൻ്റ് ജോസഫ്‌സ് ആശ്രമ ദേവാലയത്തിൽ നാല്പതുമണി ആരാധന നാളെ തുടങ്ങും. എല്ലാ വർഷവും വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോട് അനുബന്ധിച്ചാണ് നാല്‍പ്പതുമണി ആരാധന നടത്തുന്നത്. നാളെ രാവിലെ 6.00ന് വിശുദ്ധ കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർത്ഥന: മോൺ. വർഗീസ് താനമാവുങ്കൽ (വികാരി ജനറാൾ, ചങ്ങനാശേരി അതിരൂപത). തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ നാല്‌പതുമണി ആരാധന ആരംഭിക്കും. രാവിലെ 9.00 മുതൽ രാത്രി 7.00 വരെ വിവിധ സന്യാസ സമൂഹങ്ങളുടെയും ഇടവക കൂട്ടായ്മകളുടെയും നേതൃത്വത്തിൽ ആരാധന. രാത്രി 7.00 മുതൽ 8.00 വരെ തിരുമണിക്കൂർ ആരാധന: ഫാ. ക്ലീറ്റസ് ഇടശേരി സിഎംഐ നയിക്കും. വെള്ളിയാഴ്ച രാവിലെ 6.00ന് വിശുദ്ധ കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർത്ഥന: ഫാ. ഷാജി തുമ്പേച്ചിറയിൽ. തുടർന്ന് ആരാധന. രാത്രി 7.00 മുതൽ 8.00 വരെ തിരുമണിക്കൂർ ആരാധന: ഫാ. തോമസ് ഇരുമ്പുകുത്തിയിൽ സിഎംഐ നയിക്കും. ശനിയാഴ്ച നാല്‌പതുമണി ആരാധന സമാപനദിനം. രാവിലെ 5.30 മുതൽ 6.30 വരെ ആരാധന. 6.30ന് വിശുദ്ധ കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർഥന: ഫാ. ആന്റണി ഇളംതോട്ടം സിഎംഐ. (പ്രോവിൻഷ്യൽ, തിരുവനന്തപുരം പ്രോവിൻസ്). തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം, ആരാധന സമാപനം.
Image: /content_image/India/India-2024-04-17-10:02:39.jpg
Keywords: ആരാധന

23033
Category: 18
Sub Category:
Heading: അരുവിത്തുറ തീർത്ഥാടന കേന്ദ്രത്തില്‍ തിരുനാളിന് 22ന് കൊടിയേറും
Content: അരുവിത്തുറ: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് ഒരുക്കമായുള്ള നൊവേന തുടങ്ങി. 21 വരെ ദിവസവും രാവിലെ 5.30നും 6.30നും 7.30നും രാത്രി ഏഴിനും വിശുദ്ധ കുർബാന, നൊവേന. 22നു രാവിലെ 5.30നും 6.45നും 8.00നും 9.30നും 11.00നും വൈകുന്നേരം നാലിനും വിശുദ്ധ കുർബാന, നൊവേന. വൈകുന്നേരം നാലിനുള്ള വിശുദ്ധ കുർബാനയ്ക്കുശേഷം കൊടിയേറ്റ്. വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ കൊടിയേറ്റുകർമം നിർവഹിക്കും. ആറിനു പുറത്തുനമസ്ക്‌കാരം. 6.30ന് 101 പൊൻകുരിശുകളുമായി നഗര പ്രദക്ഷിണം. രാത്രി ഒമ്പതിന് സുവിശേഷ കീർത്തനം. 23ന് രാവിലെ 5.30നും 6.45നും എട്ടിനും വിശുദ്ധ കുർബാന, നൊവേന. 9.30ന് തിരുസ്വരൂപ പ്രതിഷ്ഠ. 10ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി കുർബാന അർപ്പിച്ച് സന്ദേശം നൽകും. തുടർന്ന് 12 നും 1.30നും 2.45നും വിശുദ്ധ കുർബാന. 4.30ന് സീറോ മലബാർ സഭ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് തിരുനാൾ പ്രദക്ഷിണം. പ്രധാന തിരുനാൾ ദിനമായ 24ന് 10.30ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ തിരുനാൾ റാസ, 12.30ന് പ്രദക്ഷിണം. രാവിലെ 5.30നും 6.45നും എട്ടിനും ഉച്ചകഴിഞ്ഞ് മൂന്നിനും 4.15നും 5.30നും 6.45നും വിശുദ്ധ കുർബാന, നൊവേന. ഇടവകക്കാരുടെ തിരുനാൾ ദിനമായ 24ന് രാവിലെ 5.30നും 6.45നും എട്ടിനും 9.15നും 10.30നും 12നും 1.30 നും 2.45നും നാലിനും 5.30നും വിശുദ്ധ കുർബാന, നൊവേന. ഏഴിന് തിരുസ്വരൂപ പുനഃപ്രതിഷ്ഠ. 26 മുതൽ 30 വരെ രാവിലെ 5.30നും 6.30നും 7.30നും രാത്രി ഏഴിനും വിശുദ്ധ കുർബാന, നൊവേന.
Image: /content_image/India/India-2024-04-17-10:11:25.jpg
Keywords: തിരുനാ

23034
Category: 1
Sub Category:
Heading: ബിഷപ്പ് മാർ മാരി ഇമ്മാനുവേലിനു നേരേയുണ്ടായത് ഭീകരാക്രമണം: സ്ഥിരീകരിച്ച് സിഡ്‌നി പോലീസ്
Content: സിഡ്‌നി: ഓസ്ട്രേലിയയിൽ പ്രമുഖ വചന പ്രഘോഷകനായ ബിഷപ്പ് മാർ മാരി ഇമ്മാനുവേലിനു നേരേയുണ്ടായ കത്തിയാക്രമണം ഭീകരാക്രമണമെന്ന് സിഡ്‌നി പോലീസ്. ആക്രമണത്തിനു പിന്നിൽ മത തീവ്രവാദമെന്ന് ന്യൂ സൗത്ത് വെയ്ൽസ് പോലീസ് കമ്മീഷണർ കാരെൻ വെബ് അറിയിച്ചു. മതതീവ്രവാദമാണ് പ്രതിയെ കൃത്യത്തിനു പ്രേരിപ്പിച്ചതെന്നു പോലീസ് പറയുന്നുണ്ടെങ്കിലും കുറ്റവാളിയുടെ പേരോ മതമോ ഏതെന്ന് പോലീസ് പുറത്തുവിട്ടിട്ടില്ല. ഇതിനിടെ ഇസ്ലാമിക മത മുദ്രാവാക്യം മുഴക്കിയാണ് കൗമാരക്കാരൻ ആക്രമണം നടത്തിയതെന്ന് പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അസീറിയൻ ഓർത്തഡോക്സ് സഭാ മെത്രാനായ മാർ മാരി ഇമ്മാനുവേല്‍ ഇസ്ലാമിലെ മത തീവ്രവാദത്തെ ശക്തമായി അപലപിച്ചു നിരവധി പ്രസംഗങ്ങള്‍ നടത്തിയിട്ടുള്ള വ്യക്തിയാണ്. അതേസമയം അറസ്റ്റിലായ കൗമാരക്കാരൻ പോലീസിൻ്റെ തീവ്രവാദ പട്ടികയിൽ പ്പെടുന്നയാളല്ലെന്നും വെബ് പറഞ്ഞു. സെക്യൂരിറ്റി ഇന്റലിജൻസ് ഓർഗനൈ സേഷനും ഫെഡറൽ പോലീസും തീവ്രവാദ വിരുദ്ധ ടാസ്‌ക് ഫോഴ്സും ചേർന്നാണ് കേസ് അന്വേഷിക്കുന്നത്. കൂടുതൽ പേർ ആക്രമണത്തിൽ പങ്കാളികളായിട്ടുണ്ടോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. തിങ്കളാഴ്‌ച വൈകുന്നേരം ഏഴിനു സിഡ്നിയിൽനിന്ന് 30 കിലോമീറ്ററോളം അകലെയുള്ള വാക്ക്‌ലെയിലെ ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേഡ് ദേവാലയത്തിലാണ് കുത്തിക്കുത്ത് നടന്നത്. ബിഷപ്പ് വചനപ്രഘോഷണം നടത്തികൊണ്ടിരിക്കേ അക്രമി അൾത്താരയിൽ കയറി ശിരസിനു നേർക്ക് പലവട്ടം കുത്തുകയായിരുന്നു. വിശ്വാസികള്‍ ഉടനെത്തി അക്രമിയെ കീഴ്പ്പെടുത്തിയ സമയോചിത ഇടപെടല്‍ നടന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ബിഷപ്പിനെ കൂടാതെ നാലു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ല.
Image: /content_image/News/News-2024-04-17-10:54:36.jpg
Keywords: ഇമ്മാനു