Contents

Displaying 22551-22560 of 24979 results.
Content: 22974
Category: 1
Sub Category:
Heading: യുക്രൈന്‍ പ്രസിഡന്റ് ക്രിസ്ത്യന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
Content: കീവ്: യുദ്ധത്തില്‍ നിന്നു കരകയറാന്‍ ശ്രമിക്കുന്ന യുക്രൈനില്‍ പ്രസിഡൻ്റായ വോളോഡോമിർ സെലെൻസ്കി, രാജ്യത്തെ കത്തോലിക്ക സഭയിലെയും യുക്രേനിയൻ പ്രൊട്ടസ്റ്റൻ്റ് കമ്മ്യൂണിറ്റികളുടെ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച യുക്രേനിയൻ ബൈബിൾ സൊസൈറ്റി സംഘടിപ്പിച്ച മീറ്റിംഗിൽവെച്ചാണ് രാജ്യത്തെ ലത്തീന്‍, പൌരസ്ത്യ കത്തോലിക്ക സഭയിലെ മെത്രാന്മാരുമായും പ്രൊട്ടസ്റ്റൻ്റ് കമ്മ്യൂണിറ്റികളുടെ പ്രതിനിധികളുമായും പ്രസിഡൻ്റ് വോളോഡോമിർ സെലെൻസ്‌കി കൂടിക്കാഴ്ച നടത്തിയത്. റഷ്യയുടെ അധിനിവേശത്തിനെതിരെ യുക്രൈന്‍ വിജയിക്കുമെന്നും യോദ്ധാക്കൾക്കും ജനങ്ങൾക്കും വേണ്ടിയുള്ള ആത്മാർത്ഥമായ പ്രാർത്ഥന വിജയം നേടിയെടുക്കുവാന്‍ സഹായിക്കുമെന്നും സെലെൻസ്‌കി പറഞ്ഞു. സഭയുടെ ഇടയ പരിപാലനത്തിന് രാഷ്ട്രപതി നന്ദി പറഞ്ഞു. പ്രത്യേകിച്ചു സൈനിക ചാപ്ലിൻമാരുടെ സേവനത്തിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി. കൂടിക്കാഴ്ചയ്ക്കിടെ കത്തോലിക്കാ ബിഷപ്പുമാർ തങ്ങളുടെ ശുശ്രൂഷയിൽ ചാപ്ലിൻമാർ നേരിടുന്ന വെല്ലുവിളികൾ വിശദീകരിച്ചു. ഇടവക വൈദികരോ കാരിത്താസും അതിൻ്റെ എല്ലാ യൂണിറ്റുകളും ഉൾപ്പെടെയുള്ള മാനുഷിക മേഖലയുടെ ഉത്തരവാദിത്തമുള്ളവരോ സൈനീക നിരയില്‍ അണിനിരന്നാൽ വലിയ പ്രശ്‌നങ്ങളുണ്ടാകുമെന്ന് സഭാനേതാക്കള്‍ ഊന്നിപ്പറഞ്ഞു. പ്രൊട്ടസ്റ്റൻ്റ് കമ്മ്യൂണിറ്റികളുടെ പ്രതിനിധികൾ യുക്രൈനിലെ മതസ്വാതന്ത്ര്യത്തിൻ്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് സംസാരിച്ചത്. ഇക്കഴിഞ്ഞ വാരത്തില്‍ റഷ്യ യുക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് ക്രൂസ് മിസൈലുകൾ തൊടുത്തിരിന്നു. ശബ്‌ദാതിവേഗ (ഹൈപ്പർസോണിക്) മിസൈലുകൾ ഉപയോഗിച്ചായിരുന്നു റഷ്യയുടെ ആക്രമണം. അതേസമയം 2022 ഫെബ്രുവരി 24 മുതൽ ഇക്കഴിഞ്ഞ ഫെബ്രുവരി മാസം വരെ 31000 പൗരന്‍മാര്‍ യുക്രൈനില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പതിനായിരങ്ങള്‍ക്കാണ് ആക്രമണങ്ങളില്‍ പരിക്കേറ്റത്.
Image: /content_image/News/News-2024-04-04-14:31:53.jpg
Keywords: യുക്രൈ
Content: 22975
Category: 1
Sub Category:
Heading: ചൈനയിലെ ജയിലിൽ മകന്‍ ശിക്ഷ അനുഭവിക്കുന്നത് ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ: നീതി തേടി പിതാവിന്റെ പോരാട്ടം
Content: ബെയ്ജിംഗ്: ചൈനയില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന മകന് നീതിയുക്തമായ വിചാരണ നൽകണമെന്ന ആവശ്യവുമായി പിതാവിന്റെ പോരാട്ടം. വഞ്ചനാ കുറ്റം ചുമത്തപ്പെട്ട് അഴിക്കുള്ളിൽ കഴിയുന്ന കാവോ ജിൻ എന്ന തന്റെ മകനു ക്രൈസ്തവ വിശ്വാസത്തിൻറെ പേരിലാണ് വിചാരണ നേരിടേണ്ടി വരുന്നതെന്ന് പിതാവ് കാവോ ബിൻറ്റിങ്ങ് വെളിപ്പെടുത്തി. അധികൃതരോട് നീതിയുക്തമായ വിചാരണ നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള അഭ്യർത്ഥിച്ചു കൊണ്ടുള്ള വീഡിയോ ചൈനയിലെ സാമൂഹ്യ മാധ്യമമായ ബിബോയിലാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. അൻഹൂ പ്രവിശ്യയിലെ കോർണർസ്റ്റോൺ റീഫോർമിഡ് ക്രൈസ്തവ കൂട്ടായ്മയിലെ അംഗമാണ് കാവോ ബിൻറ്റിങ്ങ്. ഇത് സംബന്ധിച്ച വിശദാംശങ്ങൾ മാർച്ച് 28നു ചൈന ഏയ്ഡ് എന്ന സംഘടനയാണ് പുറത്തുവിട്ടത്. വ്യക്തിപരമായ ജീവിതത്തിലും, ജോലിയിലും ഒരിക്കൽ പോലും അനീതി നടത്തിയിട്ടില്ലാത്ത മകൻറെ മേൽ വഞ്ചന കുറ്റം ചുമത്തപ്പെട്ടുവെന്നത് അംഗീകരിക്കാൻ സാധിക്കാത്ത കാര്യമാണെന്ന് കാവോ ബിൻറ്റിങ്ങ് പറഞ്ഞു. ജലവിഭവ മന്ത്രാലയത്തിന്റെ ഒരു വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന മകൻ എപ്പോഴെങ്കിലും ആരുടെയെങ്കിലും പക്കൽ നിന്ന് പണം വാങ്ങിയതിന് യാതൊരു തെളിവും ഇല്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുറെ വർഷങ്ങളായി ശമ്പളത്തിന്റെ ഒരു ഭാഗം ക്രൈസ്തവ കൂട്ടായ്മയ്ക്കു നൽകുന്നുണ്ടായിരുന്നു. കൂടാതെ സാമ്പത്തിക പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന ക്രിസ്തീയ കൂട്ടായ്മയിലെ കുടുംബങ്ങളിലും കാവോ ജിൻ സന്ദർശനം നടത്തി തനിക്ക് സാധിക്കുന്ന സഹായം ചെയ്യുമായിരുന്നു. കൂട്ടായ്മയിലെ പാസ്റ്ററുമായും, മറ്റ് പ്രവർത്തകരുമായും ബന്ധം പുലർത്തിയതിന്റെ പേരിലും, ക്രൈസ്തവ വിശ്വാസത്തിൻറെ പേരിലുമാണ് മകന്റെ മേൽ കുറ്റം ചുമത്തി തടങ്കലിൽ വെച്ചിരിക്കുന്നതെന്ന് പിതാവ് ആരോപിച്ചു. കഴിഞ്ഞ ഏപ്രിൽ മാസം ചോദ്യം ചെയ്യാൻ വിളിച്ചതിനു ശേഷം ജിന്നിനെ പോലീസ് വിട്ടയച്ചിരുന്നു. പാസ്റ്ററുടെയും മറ്റ് ചിലരുടെയും അറസ്റ്റിന് പിന്നാലെ വീണ്ടും അദ്ദേഹത്തെ പോലീസ് വിളിപ്പിക്കുകയായിരുന്നു. അനധികൃതമായ സാമ്പത്തിക ഇടപാടുകൾ നടത്തി എന്ന കുറ്റമാണ് ഇദ്ദേഹത്തിനെതിരെ പോലീസ് ചുമത്തിയത്. കമ്മ്യൂണിസ്റ്റ് പാർട്ടിയോട് അനുഭാവം പുലർത്താത്ത ക്രൈസ്തവ സമൂഹങ്ങളെ സാധാരണയായി ഇത്തരത്തിലുള്ള കുറ്റം ചുമത്തിയാണ് അധികൃതർ ഉപദ്രവിക്കുന്നത്. മകൻറെ തിരിച്ചുവരവിന് വേണ്ടി പ്രാർത്ഥനയില്‍ ആശ്രയിച്ചുള്ള നിയമപോരാട്ടത്തിലാണ് ഈ ക്രൈസ്തവ കുടുംബം.
Image: /content_image/News/News-2024-04-04-16:05:14.jpg
Keywords: ചൈന
Content: 22976
Category: 1
Sub Category:
Heading: ക്രിസ്തീയ സംസ്കാരം തകരുന്നതിൽ ആശങ്കയെന്ന് പ്രമുഖ നിരീശ്വരവാദി റിച്ചാർഡ് ഡോക്കിൻസ്
Content: ലണ്ടന്‍: പാശ്ചാത്യ ലോകത്തെ ക്രൈസ്തവ സംസ്കാരം തകരുന്നതിൽ പ്രമുഖ നിരീശ്വരവാദിയും, ബ്രിട്ടീഷ് പരിണാമ ശാസ്ത്രജ്ഞനുമായ റിച്ചാർഡ് ഡോക്കിൻസ് ആശങ്ക രേഖപ്പെടുത്തി. 'എൽബിസി' എന്ന മാധ്യമത്തിന് മാർച്ച് 31നു നൽകിയ അഭിമുഖത്തില്‍ താൻ സാംസ്കാരികപരമായി ഒരു ക്രൈസ്തവനായിട്ടാണ് തന്നെ തന്നെ കരുതുന്നതെന്ന് ഡോക്കിൻസ് പറഞ്ഞു. ക്രൈസ്തവ പ്രബോധനങ്ങളില്‍ താന്‍ വിശ്വസിക്കുന്നില്ലായെങ്കിലും ഇസ്ലാമും, ക്രിസ്തീയ വിശ്വാസവും തമ്മിലുള്ള ഒരു തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നാൽ ക്രിസ്തു വിശ്വാസം ആയിരിക്കും തെരഞ്ഞെടുക്കുന്നതെന്നും ഗോഡ് ഡെല്യൂഷൻ എന്ന പുസ്തകത്തിൻറെ രചയിതാവ് കൂടിയായ അദ്ദേഹം വ്യക്തമാക്കി. ലണ്ടനിലെ പ്രശസ്തമായ ഓക്സ്ഫോർഡ് തെരുവിൽ ഈസ്റ്റർ അലങ്കാരങ്ങൾ നടത്താതെ റമദാൻ അലങ്കാരങ്ങൾ നടത്തിയെന്ന് കേട്ടത് തന്നെ ചെറുതായി ഭയപ്പെടുത്തി. രാജ്യത്തെ കത്തീഡ്രലുകളും, മനോഹരമായ ഇടവക ദേവാലയങ്ങളും നഷ്ടമാകുന്നതിൽ താനൊട്ടും സന്തോഷവാനായിരിക്കില്ലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രൈസ്തവ വിശ്വാസത്തിന് പകരമായി ഒരു മതത്തിന് ഇടം നൽകാൻ ശ്രമിക്കുന്നത് ഭയാനകമായ കാര്യമായിരിക്കുമെന്നും ഡോക്കിൻസ് പറഞ്ഞു. ബ്രിട്ടനിൽ ആറായിരത്തോളം മോസ്ക്കുകൾ നിർമ്മാണത്തിലിരിക്കുന്നു എന്നും കൂടുതൽ മോസ്കുകൾക്ക് വേണ്ടി പദ്ധതികൾ തയ്യാറാകുന്നുവെന്നും, ഇതൊരു പ്രശ്നമായി കരുതുന്നുണ്ടോ എന്നും ചോദിച്ചപ്പോൾ അത് ശരിക്കും താനൊരു പ്രശ്നമായി കരുതുന്നുവെന്നാണ് അദ്ദേഹം മറുപടി നൽകിയത്. ക്രിസ്തീയ വിശ്വാസം അടിസ്ഥാനപരമായി ഒരു മാന്യമായ മതമായി താൻ കരുതുന്നുവെന്നും എന്നാൽ ഇസ്ലാമിൻറെ കാര്യത്തിൽ അങ്ങനെയല്ലെന്നും ഡോക്കിൻസ് കൂട്ടിച്ചേർത്തു. ലോകമെമ്പാടും നിറയെ ആരാധകര്‍ ഉള്ള നിരീശ്വരവാദിയും എഴുത്തുകാരനുമാണ് റിച്ചാര്‍ഡ് ഡോക്കിൻസ്. 2018-ലും സമാനമായ പ്രതികരണം ഡോക്കിൻസ് നടത്തിയിരിന്നു. യൂറോപ്പിലെ ക്രൈസ്തവ വിശ്വാസത്തിനു സംഭവിച്ചുകൊണ്ടിരിക്കുന്ന ബലക്ഷയത്തില്‍ ആശങ്ക പങ്കുവെച്ചായിരിന്നു അന്നും അദ്ദേഹം ട്വീറ്റ് ചെയ്തത്. ക്രിസ്ത്യന്‍ രഹിത യൂറോപ്പ് അപകടത്തിലേക്ക് നയിക്കുമെന്ന സൂചനയാണ് അദ്ദേഹം അന്നും നല്‍കിയിരിന്നത്. കടുത്ത നിരീശ്വരവാദിയായ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ വിലയിരുത്തല്‍ നിരീശ്വരവാദികള്‍ക്കിടയില്‍ പോലും വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിയിച്ചിട്ടുണ്ട്.
Image: /content_image/News/News-2024-04-04-19:33:39.jpg
Keywords: നിരീശ്വര
Content: 22977
Category: 18
Sub Category:
Heading: പുഷ്പഗിരിയിൽ കോൺവെന്‍റിന് നേരേ കല്ലേറാക്രമണം
Content: തളിപ്പറമ്പ്: പുഷ്പഗിരിയിൽ ചാപ്പലിനും കോൺവെന്‍റ് ആൻഡ് ലേഡീസ് ഹോസ്റ്റലിനും നേരേ കല്ലേറാക്രമണം. കല്ലേറിൽ ചാപ്പലിൻ്റെ ജനൽ ചില്ലുകൾ തകർന്നു. ഗാന്ധിനഗർ കരിമ്പം റോഡിലെ ഫാത്തിമ എഫ്‌സി കോൺവെന്റ് ആൻഡ് ലേഡീസ് ഹോസ്റ്റലും കോൺവെൻ്റ ചാപ്പലുമാണ് രണ്ടു തവണയായി ആക്രമിക്കപ്പെട്ടത്. ബുധനാഴ്‌ച രാത്രി ഒൻപതരയോടെയും പന്ത്രണ്ടോടെയുമായിരുന്നു ആക്രമണം. ഒൻപതരയോടെ കോൺവെൻ്റ് വളപ്പിൽ അതിക്രമിച്ച് കയറിയ മൂന്നംഗ സംഘം ഹോസ്റ്റൽ മുറികളിലേക്ക് കല്ലും മറ്റും വലിച്ചെറിഞ്ഞു. ശബ്ദം കേട്ട് മദർ ഇൻ ചാർജ് സിസ്റ്റർ ജ്യോത്സ്‌നയുടെ നേതൃത്വത്തിൽ കോൺവെന്റിലുള്ളവർ ടോർച്ചടിച്ച് പരിശോധിച്ചെങ്കിലും ഇതിനകം അക്രമികൾ രക്ഷപ്പെട്ടു. തുടർന്ന് പന്ത്രണ്ടോടെ അക്രമികൾ വീണ്ടുമെത്തി ചാപ്പലിനു നേരേ കല്ലേറു നടത്തുകയായിരുന്നു. കല്ലേറിൽ ചാപ്പലിൻ്റെ ജനൽ ചില്ലുകൾ തകർന്നു. കരിങ്കല്ലും ചെങ്കല്ലിൻ്റെ കഷണങ്ങളും ഉപയോഗിച്ചാണ് എറിഞ്ഞത്. കല്ലിൻ ചീളുകൾ പല ജനൽ ചില്ലുകൾക്കിടയിലും കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്. രാവിലെ സിസ്റ്റർ ജ്യോത്സന തളിപ്പറമ്പ് പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് ഡിവൈഎസ്‌പി പി. പ്രമോദ്, സിഐ ബെന്നി ലാലു എന്നിവരു ടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.
Image: /content_image/India/India-2024-04-05-13:11:32.jpg
Keywords: കോണ്‍
Content: 22978
Category: 18
Sub Category:
Heading: ദൈവകരുണയുടെ തിരുനാളിന് ഒരുക്കമായി ദൈവകരുണയുടെ അഖണ്ഡ ജപമാല നാളെ മുതല്‍ ZOOM-ല്‍
Content: കെ‌സി‌ബി‌സി ബൈബിള്‍ കമ്മീഷന്റെ നേതൃത്വത്തിൽ ഡിവൈന്‍ മേഴ്സി വചന ഫാമിലി ഒരുക്കുന്ന ദൈവകരുണയുടെ അഖണ്ഡജപമാല നാളെ ആരംഭിക്കും. നാളെ ഏപ്രില്‍ 6 ശനിയാഴ്ച രാത്രി 10 മുതല്‍ ഏപ്രില്‍ 7 പുതുഞായറാഴ്ച രാത്രി 10 വരെയാണ് തുടർച്ചയായി പകലും രാത്രിയും കരുണ കൊന്ത ചൊല്ലി പ്രാര്‍ത്ഥിക്കുക. തിരുവചനവായനയോട് കൂടി അഖണ്ഡ കരുണയുടെ ജപമാല പൂർത്തിയാക്കുന്ന വിധത്തിലാണ് ക്രമീകരണമെന്നും മറ്റ് പ്രാര്‍ത്ഥനകള്‍ സെഷനില്‍ ഉണ്ടായിരിക്കുന്നതല്ലായെന്നും സംഘാടകര്‍ അറിയിച്ചു. #{blue->none->b->* Join Zoom Meeting: ‍}# - {{ https://us06web.zoom.us/j/4760452605?pwd=cGVyUE55WUZ3b2xmVkN2N20vL2M3UT09 ->https://us06web.zoom.us/j/4760452605?pwd=cGVyUE55WUZ3b2xmVkN2N20vL2M3UT09}} Meeting ID: 476 045 2605 Passcode: 492398
Image: /content_image/India/India-2024-04-05-13:23:44.jpg
Keywords: കരുണ
Content: 22980
Category: 1
Sub Category:
Heading: ജപമാല പ്രാര്‍ത്ഥനയെ ഊര്‍ജ്ജമാക്കിയ വ്യക്തി: ലോകത്തിലെ ഏറ്റവും പ്രായമുള്ള പുരുഷൻ ജുവാൻ മോറ യാത്രയായി
Content: കാരക്കാസ്: എല്ലാദിവസവും രണ്ടുതവണ ജപമാല ചൊല്ലി പ്രാർത്ഥിച്ചിരുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷനായി അറിയപ്പെട്ടിരുന്ന ജുവാൻ വിസന്റെ പെരസ് മോറ നൂറ്റിപതിനാലാം വയസ്സിൽ അന്തരിച്ചു. ജീവിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായമായ പുരുഷനെന്ന പദവി 2022 ഫെബ്രുവരി നാലാം തീയതിയാണ് ഗിന്നസ് അധികൃതർ മോറയ്ക്ക് നൽകിയത്. ആ സമയത്ത് അദ്ദേഹത്തിന് 112 വയസ്സും 253 ദിവസവും ആയിരുന്നു പ്രായം. വെനിസ്വേല സ്വദേശിയായ മോറ ഏപ്രില്‍ രണ്ടിനാണ് തന്റെ ഇഹലോക ജീവിതം പൂര്‍ത്തിയാക്കി നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. 1909 മെയ് മാസം ഇരുപത്തിയേഴാം തീയതി ഇൻഡിക്യു ഡെൽ റൊസാരിയോ, എഡൽമിര ദമ്പതികളുടെ ഒമ്പതാമത്തെ കുട്ടിയായിട്ടായിരിന്നു മോറയുടെ ജനനം. പത്താം വയസ്സിൽ സ്കൂളിൽ ചേർന്നുവെങ്കിലും പഠിപ്പിച്ചിരുന്ന ആൾ രോഗത്തിൻറെ പിടിയിൽ ആയതിനെ തുടർന്ന് അഞ്ചുമാസം മാത്രമേ മോറയ്ക്ക് അവിടെനിന്ന് വിദ്യാഭ്യാസം ലഭിച്ചുള്ളൂ. ഇതിനിടയിൽ പഠിപ്പിച്ചിരുന്നയാൾ നൽകിയ ഒരു പുസ്തകം ഉപയോഗിച്ച് എഴുത്തും, വായനയും മോറ പഠിച്ചു. എടിയോഫിന ഡെൽ റൊസാരിയോയെ വിവാഹം ചെയ്ത മോറയ്ക്ക് ആറ് ആൺകുട്ടികളും, അഞ്ചു പെൺകുട്ടികളും ആണുള്ളത്. അടിയുറച്ച ക്രൈസ്തവ വിശ്വാസിയായിരുന്ന മോറ ദൈവവുമായും, കുടുംബാംഗങ്ങളുമായും അടുത്ത ബന്ധം സൂക്ഷിക്കാൻ ശ്രദ്ധിച്ചിരുന്നു. ദൈവത്തെ എല്ലാ ദിവസവും സ്നേഹിക്കുക, എപ്പോഴും ഹൃദയത്തിൽ കൊണ്ട് നടക്കുക എന്നീ രണ്ടു കാര്യങ്ങൾ തന്റെ ദീർഘായുസ്സിന് പിന്നിലുള്ള കാരണങ്ങളാണെന്ന് ഗിന്നസ് വേൾഡ് അധികൃതരോട് മോറ വെളിപ്പെടുത്തിയിരുന്നു. ക്രൈസ്തവ വിശ്വാസത്തോടും ഭാര്യയോടും വിശ്വസ്തതയുള്ള കഠിനാധ്വാനം ചെയ്യുന്ന ഒരു വ്യക്തിയായി അറിയപ്പെടുക എന്നതാണ് തന്റെ ആഗ്രഹമെന്നാണ് മോറ അന്ന് പറഞ്ഞത്. ദിവസത്തില്‍ രണ്ടു പ്രാവശ്യം ജപമാല ചൊല്ലിയിരിന്നുവെന്നും അന്ന് അദ്ദേഹം വ്യക്തമാക്കിയിരിന്നു.
Image: /content_image/News/News-2024-04-05-14:46:21.jpg
Keywords: ജപമാല
Content: 22981
Category: 1
Sub Category:
Heading: തായ്‌വാന് പ്രാര്‍ത്ഥനയും സാന്ത്വന സന്ദേശവുമായി ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: തായ്‌വാനില്‍ റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന് പ്രാര്‍ത്ഥനയും പിന്തുണയും അറിയിച്ച് ഫ്രാന്‍സിസ് പാപ്പ. ചൈനീസ് റീജിയണൽ മെത്രാന്‍ സമിതി അധ്യക്ഷന്‍ മോൺ. ജോൺ ബാപ്റ്റിസ്റ്റ് ലീ കെഹ്-മീനിനു അയച്ച സന്ദേശത്തില്‍ തന്റെ ഹൃദയംഗമമായ ഐക്യദാർഢ്യവും ആത്മീയ സാമീപ്യവും പാപ്പ ഉറപ്പുനല്‍കി. മരിച്ചവർക്കും പരിക്കേറ്റവർക്കും കുടിയൊഴിപ്പിക്കപ്പെട്ടവർക്കും വേണ്ടിയും അടിയന്തിര രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും വേണ്ടി സാന്ത്വനവും എല്ലാ ദൈവീക അനുഗ്രഹങ്ങളും ലഭിക്കുന്നതിനായി പ്രാർത്ഥിക്കുകയാണെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിന്‍ ഒപ്പുവെച്ചയച്ച സന്ദേശത്തിൽ പാപ്പ രേഖപ്പെടുത്തി. അതേസമയം രാജ്യത്ത് കാൽനൂറ്റാണ്ടിനിടെയുള്ള അതിശക്തമായ ഭൂകമ്പമാണു കഴിഞ്ഞ ദിവസമുണ്ടായത്. 7.2 തീവ്രതയുള്ള ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കുന്നുകളും മലകളും നിറഞ്ഞ ഹുവാലീൻ പ്രവിശ്യയിലെ ഹുവാലീനിനു 18 കിലോമീറ്റർ അകലെ 35 കിലോമീറ്റർ ആഴത്തിലാണ്. പ്രഭവകേന്ദ്രമായ കിഴക്കൻ തീരനഗരത്തിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ എസ്‌കവേറ്റർ ഉപയോഗിച്ച് രക്ഷാ പ്രവർത്തകർ നീക്കം ചെയ്‌തുകൊണ്ടിരിക്കുകയാണ്. ഭൂകമ്പത്തിൽ ഒൻപത് പേരുടെ മര ണമാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. 821 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പലരും ടെൻ്റുകളിലാണ് അഭയം തേടിയിരിക്കുന്നത്.
Image: /content_image/News/News-2024-04-05-15:59:17.jpg
Keywords: പാപ്പ
Content: 22982
Category: 1
Sub Category:
Heading: പുതുതായി രൂപീകരിച്ച നൈജീരിയന്‍ രൂപതയില്‍ ഈസ്റ്ററിന് മാമ്മോദീസ സ്വീകരിച്ചത് എഴുനൂറിലധികം പേര്‍
Content: കടൂണ: നൈജീരിയയിലെ കറ്റ്‌സിന കത്തോലിക്കാ രൂപതയിൽ ഈസ്റ്ററിനോട് അനുബന്ധിച്ച് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചത് എഴുനൂറിലധികം പേര്‍. ഏപ്രിൽ 3 ബുധനാഴ്ച, എസിഐ ആഫ്രിക്കയ്ക്കു നല്‍കിയ അഭിമുഖത്തിൽ, ബിഷപ്പ് ജെറാൾഡ് മാമ്മൻ മൂസയാണ് രൂപതയിലെ കൂട്ട ജ്ഞാനസ്നാനത്തെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. ഇക്കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 16നാണ് ഫ്രാന്‍സിസ് പാപ്പ കടൂണ പ്രോവിന്‍സിന് കീഴില്‍ കറ്റ്‌സിന രൂപത രൂപീകരിച്ചത്. രൂപതയുടെ ആദ്യമായുള്ള ഈസ്റ്റര്‍ ആഘോഷത്തിനിടെ ഇത്രയധികം പേര്‍ വിശ്വാസത്തിലേക്ക് വന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ബിഷപ്പ് പറഞ്ഞു. ക്രിസ്ത്യൻ സമൂഹത്തെ ലക്ഷ്യമിടുന്ന ആക്രമണങ്ങളുടെ വർദ്ധനവിനിടെയാണ് എഴുനൂറിലധികം പേര്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി. ഒരു രൂപത എന്ന നിലയിൽ ഞങ്ങൾ അഭിമുഖീകരിക്കുന്ന അരക്ഷിതാവസ്ഥ നിറഞ്ഞ വെല്ലുവിളികൾക്കിടയിലും എഴുനൂറിലധികം ആളുകൾ മാമോദീസ സ്വീകരിച്ച് വിശുദ്ധ കുർബാന സ്വീകരിച്ചു. അത് അവിശ്വസനീയമായ ഒരു സംഖ്യയാണ്. ഇത് നമ്മോട് പറയുന്നത് ദൈവം പ്രവർത്തിക്കുന്നുവെന്നാണ്. വിദൂര സ്ഥലങ്ങളിൽ പോലും, ക്രൈസ്തവര്‍ ന്യൂനപക്ഷം ആണെന്നു നിങ്ങൾ കരുതുന്ന സ്ഥലങ്ങളിൽ പോലും, ദൈവം പ്രവർത്തിക്കുന്നു. ഈ വിളവെടുപ്പിന് ഞങ്ങൾ ദൈവത്തിന് നന്ദി പറയുന്നു. കാലക്രമേണ, ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവരുവാന്‍, സ്നാനമേൽക്കാൻ കൂടുതൽ ആളുകൾ ഞങ്ങൾക്കുണ്ടാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. തങ്ങളുടെ വിശ്വാസത്തോട് കൂടുതൽ പ്രതിബദ്ധതയുള്ള ധാരാളം ആളുകൾ ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ബിഷപ്പ് മൂസ 'എസിഐ ആഫ്രിക്ക'യോട് പറഞ്ഞു. സംസ്ഥാനത്തിൻ്റെ തെക്കൻ ഭാഗത്ത്, അക്രമികളുടെ ഭീഷണിയെ തുടര്‍ന്നു ഇതിനകം ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. നോമ്പുകാലത്ത് കറ്റ്‌സിന സംസ്ഥാനത്തെ പ്രാദേശിക സർക്കാരുകളിൽ നിന്ന് കുടിയിറക്കപ്പെട്ട 45 കുടുംബങ്ങളെ താൻ സന്ദർശിച്ചിരിന്നു. നൂറുകണക്കിന് കുടുംബങ്ങള്‍ കുടിയിറക്കപ്പെട്ടിട്ടുണ്ട്. പലായനം ചെയ്തവര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു. എങ്കിലും അരക്ഷിതാവസ്ഥയുടെ വെല്ലുവിളി ഇപ്പോഴും നിലനിൽക്കുകയാണെന്നും ബിഷപ്പ് പറഞ്ഞു. അതേസമയം ക്രൈസ്തവ വിരുദ്ധ പീഡനവും അക്രമവും രൂക്ഷമായ നൈജീരിയയില്‍ പ്രതിസന്ധികളെ അതിജീവിച്ച് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്ന വ്യക്തമായ സൂചനയാണ് കാറ്റ്‌സിന രൂപതയിലെ കൂട്ട ജ്ഞാനസ്നാന വാര്‍ത്തയിലൂടെ പുറത്തുവരുന്നത്. ➤ #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-04-05-17:16:23.jpg
Keywords: നൈജീ, ജ്ഞാന
Content: 22983
Category: 18
Sub Category:
Heading: ESA, വന്യജീവി ആക്രമണം വിഷയങ്ങളിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നിലപാട് വ്യക്തമാക്കണം: സീറോമലബാർ സഭ
Content: കൊച്ചി: ESA, വന്യജീവിആക്രമണം എന്നീ വിഷയങ്ങളിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നിലപാട് വ്യക്തമാക്കണമെന്ന് സീറോമലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ. രാഷ്ട്രം പൊതുതെരഞ്ഞെടുപ്പിൻ്റെ അവസാന തയ്യാറെടുപ്പുകളിലേക്കു നീങ്ങുമ്പോഴും, സംസ്ഥാനത്തെ ESA വില്ലേജുകളെ സംബന്ധിച്ച് കൃത്യത വരുത്തുന്നതിന്, യാതൊരു സാവകാശവും അനുവദിക്കാതെ, ഏപ്രിൽ 30 നു മുമ്പായി റിപ്പോർട്ട് സമർപ്പിക്കാൻ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകിയ അടിയന്തര ഉത്തരവും വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങളും അവമൂലം തുടർച്ചയായുണ്ടാകുന്ന മരണങ്ങളുമടക്കം സാധാരണ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ രാഷ്ട്രീയ ചർച്ചകൾക്കു വിധേയമാവാതിരിക്കുകയും സർക്കാരുകൾ വേണ്ടത്ര പരിഗണന നൽകാതിരിക്കുയും ചെയ്യുന്നത് സമൂഹത്തിൽ വലിയ ആശങ്കയ്ക്ക് കാരണമാകുന്നു. ഈ വിഷയങ്ങൾ സമൂഹമധ്യത്തിൽ ഉന്നയിക്കാനും ജനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളെ സംബന്ധിച്ച് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രതികരണങ്ങൾ അറിയാനും സീറോമലബാർ സഭ ആഗ്രഹിക്കുകയാണെന്നും കമ്മീഷന്‍ പ്രസ്താവിച്ചു. #{blue->none->b->ESA ഷേപ്പ് ഫയൽ പുനർനിർണയത്തിലെ ബോധപൂർവ്വമായ വീഴ്ചകൾ ‍}# 1. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി സംവേദ പ്രദേശങ്ങളെ (ESA) സംബന്ധിച്ച് 2018-ൽ കേന്ദ്ര സർക്കാരിന് സമർപ്പിച്ച 92 വില്ലേജകളുടെ അതിർത്തി നിശ്ചയിച്ചതിൽ അപാകത ഉള്ളതായും ജനവാസമേഖലകൾ, കൃഷിയിടങ്ങൾ, തോട്ടഭൂമികൾ എന്നിവ അതിൽ ഉൾപ്പെട്ടിട്ടുള്ളതായും 24.05.2022-ൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തിയതായി മനസിലാക്കുന്നു. 2. കേന്ദ്രസർക്കാർ അന്തിമവിജ്ഞാപനത്തിനായി സംസ്ഥാനത്തോട് തിരുത്തലുകൾ ആവശ്യപ്പെട്ടിട്ടും ഇതു സംബന്ധിച്ച വിശദമായ പഠനം നടത്തുന്നതിനായി ലഭ്യമായിരുന്ന സമയം മുഴുവനും പാഴാക്കിയശേഷം, സമയബന്ധിതമായി മറുപടി കൊടുക്കാതെ, ഈ ജനുവരി 31ന് അവസാനിച്ച കാലാവധി മുതൽ മൂന്നുമാസം കൂടി സംസ്ഥാന സർക്കാർ അവധി നീട്ടി ചോദിച്ചിരിക്കുകയാണ്. 3. റവന്യൂ -പരിസ്ഥിതി - വനം വകുപ്പുകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ ESA വില്ലേജ് ഷെയ്പ് ഫയൽസിന്റെ തിരുത്തലുകൾ നടത്തിയതായി അറിയുന്നു .ഇങ്ങനെ തയ്യാറാക്കിയ ഫയലുകൾ അതാത് വില്ലേജുകൾ ഉൾപ്പെടുന്ന പഞ്ചായത്തുകൾക്കു കൈമാറി ജനങ്ങളെ ബോധ്യപ്പെടുത്തിമാത്രമേ കേന്ദ്രത്തിന് അയച്ചുകൊടുക്കുകയുള്ളൂ എന്ന് രണ്ടുവർഷംമുമ്പ് സംസ്ഥാനസർക്കാർ ചർച്ചകളിൽ നൽകിയ ഉറപ്പു കാറ്റിൽ പറത്തിയിരിക്കുന്നു. മാത്രമല്ല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ കൂടി ഉൾപ്പെടുത്തി മേൽകമ്മിറ്റിക്ക് രൂപംകൊടുക്കേണ്ടതിനുപകരം, തയ്യാറാക്കി എന്ന് പറയപ്പെടുന്ന ഷേപ്പ് ഫയൽ, ഈ ഇലക്ഷൻ സമയത്ത്, മൂന്നാഴ്ചക്കകം (ഏപ്രിൽ 30) എന്തെങ്കിലും തിരുത്തലുകൾ ഉണ്ടെങ്കിൽ അറിയിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാനസർക്കാർ വളരെ വൈകി സർക്കുലർ നൽകിയിരിക്കുകയാണ്. എന്നാൽ അവർക്ക് ഇതിലേക്ക് ആവശ്യമായ രേഖകൾ ലഭ്യമാക്കുകയോ, സാങ്കേതികസഹായം നൽകുകയോ ചെയ്തിട്ടില്ല എന്നറിയുന്നു. 4. നിലവിലെ ESA ഡ്രാഫ്റ്റ് നോട്ടിഫിക്കേഷൻ അനുസരിച്ച് ESA പരിധിയിൽപെട്ടുപോയ 92 വില്ലേജുകളിലെ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാതെയും ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനസർക്കാർ കേന്ദ്രത്തിനു സമർപ്പിച്ച റിപ്പോട്ടിൽ ഈ വില്ലേജുകളിലെ ' വനവിസ്തൃതിയിൽ സംഭവിച്ച വലിയ തെറ്റുകൾ തിരുത്താതെയുമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇപ്പോൾ നൽകിയിരിക്കുന്ന ESA വില്ലേജ് ഷേപ്പ് ഫയൽ (സ്ഥലീയവിവരങ്ങൾ) തയ്യാറാക്കിയിരിക്കുന്നത് എന്ന് അനുമാനിക്കുന്നു. 5. നിലവിൽ ESA യിൽ ഉൾപ്പെട്ടിരിക്കുന്ന 92 വില്ലേജുകളുടെയും ഷെയ്പ് ഫയലുകൾ (സ്ഥലീയവിവരങ്ങൾ) പ്രശ്നബാധിത പ്രദേശങ്ങളിൽ നിവസിക്കുന്ന പൊതുജനങ്ങളെക്കൂടി ബോധ്യപെടുത്തി അവരുടെ ആശങ്കകൾകൂടി പരിഹരിക്കാൻ സർക്കാർ തയാറായിട്ടുമില്ല. സാധാരണക്കാർക്ക് അവ വ്യക്തമാക്കി കൊടുക്കാനുള്ള ക്രമീകരണങ്ങളും ചെയ്യുന്നില്ല. 6. ESA പരിധിയിൽ നിന്നും ജനവാസപ്രദേശങ്ങളും കൃഷിഭൂമിയും റവന്യൂഭൂമിയും പൂർണമായും ഒഴിവാക്കി,ഈ വില്ലേജുകളിലെ നിലവിലുള്ള യഥാർത്ഥ വനവിസ്തൃതി രേഖപെടുത്തി മാത്രമേ പുതിയ ESA തിരുത്തൽ റിപ്പോർട്ട്‌ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലേക്ക് സമർപ്പിക്കാൻ പാടുള്ളൂ എന്ന് ഇതിനാൽ സർക്കാരിനോട് ആവശ്യപ്പെടുന്നു. 7. മന്ത്രിമാരും ജനപ്രതിനിധികളും തെരഞ്ഞെടുപ്പുപ്രചരണത്തിൻ്റെ തിരക്കിലായതിനാൽ ഉദ്യോഗസ്ഥരുടെ മാത്രം മേൽനോട്ടത്തിൽ പ്രസ്തുത റിപ്പോർട്ട് കേന്ദ്രസർക്കാരിന് സമർപ്പിക്കാനുള്ള സാഹചര്യം ഉണ്ടാകാനിടയാകരുത് എന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നു.. #{blue->none->b->വന്യജീവി ആക്രമണങ്ങളും നിരുത്തരവാദ സമീപനങ്ങളും ‍}# 1. ആവർത്തിചചാവർത്തിച്ചുണ്ടാകുന്ന വന്യജീവി ആക്രമണങ്ങൾ മൂലം കേരളത്തിലെ 106 പഞ്ചായത്തുകളിൽ ജീവിക്കുന്ന 35 ലക്ഷം ജനങ്ങളുടെ ജീവൻ അപകടത്തിലാകുന്ന സ്ഥിതി വിശേഷമാണ് ഉണ്ടായിരിക്കുന്നത്. 2. ഈ വർഷത്തെ ആദ്യ മൂന്നു മാസങ്ങളിൽ 8 മനുഷ്യ ജീവനുകൾ വന്യമൃഗ ആക്രമണങ്ങളിൽ പൊലിയുകയും അനേകർക്കു പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ ഈ തെരഞ്ഞെടുപ്പുകാലത്ത് ഈ വിഷയം രാഷ്ട്രീയചർച്ചയുടെ ഭാഗമായി മാറേണ്ടതുണ്ട്. 3. വന്യജീവി ആക്രമണങ്ങളിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളും പ്രതിപക്ഷവും കുറ്റകരമായ നിസംഗത തുടരുകയും പരസ്പരം പഴിചാരുകയുമാണ് ചെയ്യുന്നത്. 4. സംസ്ഥാന വനംവകുപ്പ് ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നിലപാട് ആത്മാർത്ഥതയില്ലാത്തതും ഫലപ്രാപ്തിയില്ലാത്തതുമാണെന്നു വിശ്വസിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. 5. വനാതിർത്തികളിൽ കിടങ്ങുകളും വൈദ്യുതിവേലികളും നിർമ്മിച്ച് വന്യജീവികൾ കൃഷിഭൂമിയിലും റവന്യൂ ഭൂമിയിലും പ്രവേശിക്കുന്നതു തടയാൻ ആത്മാർത്ഥമായ ഒരു ശ്രമവും സംസ്ഥാന വനംവകുപ്പിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. 6, 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 11 (2) വകുപ്പുപ്രകാരം ജീവനു ഭീഷണിയാകുന്ന വന്യമൃഗങ്ങളെ കൊല്ലാൻ ജനങ്ങൾക്ക് അധികാരമുള്ളതാണ്. ഇതു തടസപ്പെടുത്തുന്ന സമീപനമാണ് സംസ്ഥാന വനംവകുപ്പു സ്വീകരിക്കുന്നത്. 7. വന്യമൃഗ ആക്രമണങ്ങളെ പ്രതിരോധിക്കുന്ന സാധാരണ ജനങ്ങളെ കേസുകളിൽ കുടുക്കി അറസ്റ്റു ചെയ്യുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്യുന്ന മനുഷ്യത്വരഹിതമായ നടപടിയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ തുടർന്നുകൊണ്ടിരിക്കുന്നത്. ഈ ഉദ്യോഗസ്ഥരുടെമേൽ സംസ്ഥാന സർക്കാരിന് യാതൊരു നിയന്ത്രണവുമില്ലെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. വിവിധ പ്രതിഷേധങ്ങളിൽ ആവശ്യപ്പെട്ടിട്ടും "റവന്യൂഭൂമിയിൽ നടക്കുന്ന പ്രശ്നങ്ങളിൽ പോലീസും റവന്യൂ വകുപ്പുമാണ് ഇടപെടേണ്ടത് അവിടെ വനംവകുപ്പിന് കടന്നുകയറാൻ അവകാശമില്ല" എന്ന ശക്തമായ നിലപാട് സംസ്ഥാന സർക്കാർ സ്വീകരിക്കാത്തത് എന്തുകൊണ്ടാണ്? 8. മറ്റു സംസ്ഥാനങ്ങളുടെ മാതൃകയിൽ കേരളം സ്വതന്ത്ര വന്യജീവി നിയമം നിർമിക്കാനോ ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങുന്ന വന്യജീവികളെ വെടിവയ്ക്കാനുള്ള അധികാരം പോലീസ്, റവന്യൂ ഉദ്യോഗസ്ഥർക്കു നൽകാനോ തയ്യാറാകുന്നില്ല. 9. വന്യജീവി ആക്രമണങ്ങളെ തടയാൻ ശ്രമിക്കേണ്ടതിനുപകരം പ്രതിഷേധിക്കുന്നവർക്കെതിരെ കേസ് എടുക്കുകയും ജാമ്യമില്ലാവകുപ്പുകൾ ചുമത്തുകയുമാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. 10. വന്യജീവികൾ നടത്തുന്ന കൊലപാതകങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യവിലോപം കൊണ്ടും ഒത്താശയോടെയും നടക്കുന്നതായിരിക്കെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നരഹത്യയ്ക്കു കേസെടുക്കേണ്ടതാണ്. എന്നാൽ അവരെ സസ്പെൻഡ് ചെയ്യാൻപോലും സർക്കാർ തയ്യാറാകുന്നില്ല. 11. വന്യജീവികൾക്ക് ആവശ്യമായ ഭക്ഷണംനൽകാനോ അനിയന്ത്രിതമായി പെറ്റുപെരുകുന്ന വന്യജീവികളെ നിയന്ത്രിക്കാനോ സംസ്ഥാന വനംവകുപ്പ് തയ്യാറാകുന്നില്ല. വനംവകുപ്പിൻ്റെ അനാസ്ഥയ്ക്ക് ജീവൻ നഷ്ടപ്പെടുന്നത് ഈ നാട്ടിലെ സാധാരണ പൗരൻമാർക്കാണ്. 12. വന്യജീവി ആക്രമണങ്ങളുടെ ഇരകൾക്ക് ഉചിതമായ നഷ്ടപരിഹാരം (50 ലക്ഷം രൂപയെങ്കിലും) നൽകാതെ സർക്കാർ കയ്യൊഴിയുകയാണ് ചെയ്യുന്നത്. വലിയ പ്രതിഷേധങ്ങൾ ഉണ്ടാകുന്നിടത്തു മാത്രമാണ് ചെറിയതുകകളെങ്കിലും നഷ്ടപരിഹാരം നൽകുന്നത്. 13. മറ്റു സ്ഥലങ്ങളിൽനിന്നുപിടിക്കുന്ന വിഷസർപ്പങ്ങളെയും ക്ഷുദ്രജീവികളെയും വനാതാർത്തിയോടുചേർന്നുള്ള ജനവാസകേന്ദ്രങ്ങളിൽ തുറന്നുവിടുന്നത് ആളുകളെ അവിടെനിന്ന് ഒഴിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമത്തിൻ്റെ ഭാഗമാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. 14, സംസ്ഥാനത്തിൻ്റെ വനവിസ്തൃതി വർദ്ധിപ്പിക്കാനും വനത്തിനുള്ളിൽ ദേശവിരുദ്ധ / നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കു സൗകര്യം ചെയ്തുകൊടുക്കാനുംവേണ്ടി ജനങ്ങളെ കുടിയിറക്കാനുള്ള ചില വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഗൂഢശ്രമങ്ങളും അതിനെ പിന്തുണയ്ക്കുന്ന സർക്കാരുകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും നയസമീപനങ്ങളും പൊതുജന താൽപര്യത്തിന് പൂർണമായും എതിരാണ് എന്നു പറയേണ്ടിയിരിക്കുന്നു. 15. വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവർക്കു നീതി ലഭിക്കുന്നതിനു വേണ്ടി തെരുവിലിറങ്ങിയ കർഷർക്കും മലയോര നിവാസികൾക്കുമെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ കേസുകളും 2024 ഏപ്രിൽ 20ന് മുമ്പ് പിൻവലിക്കാൻ സംസ്ഥാനസർക്കാർ തയ്യാറാകണമെന്ന് സീറോമലബർ സഭ ശക്തമായി ആവശ്യപ്പെടുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടവർ തന്നെ പലപ്പോഴും അവരുടെ അന്തകരായി മാറിക്കൊണ്ടിരിക്കുന്നു എന്നത് അങ്ങേയറ്റം അപലപനീയവും ചർച്ചചെയ്യപ്പെടേണ്ടതുമാണ് . തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സാഹചര്യത്തിൽ ESA വില്ലേജുകളുടെ അതിർത്തി പുനർനിർണയം ഉത്തരവാദിത്തപരമായും കാര്യക്ഷമമായും നിർവഹിക്കണമെന്നും വന്യജീവി ആക്രമണങ്ങളിൽ നിന്നും മനുഷ്യജീവനും കൃഷിഭൂമിക്കും മതിയായ സംരക്ഷണം നൽകണമെന്നും ജനപക്ഷത്തുനിന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടുന്നു. അതോടൊപ്പം ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജനാധിപത്യ സംവിധാനത്തിൽ അവർക്കുള്ള ഉത്തരവാദിത്തം ഓർമിച്ചുകൊണ്ട് ഈ വിഷയങ്ങളിൽ ഇടപെടുകയും പ്രശ്നപരിഹാരത്തിനുള്ള സത്വര നടപടികൾ സ്വീകരിക്കാൻ സർക്കാരുകളിൽ സമ്മർദം ചെലുത്തുകയും ചെയ്യണമെന്നും സീറോമലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ആര്‍ച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.
Image: /content_image/India/India-2024-04-06-10:31:23.jpg
Keywords: വന്യജീ
Content: 22984
Category: 1
Sub Category:
Heading: മൂന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ക്രിസ്തീയ ഗ്രന്ഥം ലേലത്തിന്
Content: ലണ്ടന്‍: മൂന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ക്രൈസ്തവ ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള ഒരു ക്രിസ്തീയ ഗ്രന്ഥം ജൂണിൽ ലേലത്തിനുവെക്കും. പ്രാചീന കാലത്ത് എഴുതാനായി ഉപയോഗിച്ചിരുന്ന പാപ്പിറസിൽ കോപ്റ്റിക് ലിപിയിൽ എഴുതപ്പെട്ട ഗ്രന്ഥമായ ക്രോസ്ബി ഷോയേന്‍ കൊഡെക്സ് ആണ് ലേലത്തിനുവെക്കാന്‍ പ്രമുഖ ലേല സ്ഥാപനമായ ക്രിസ്റ്റീസ് ഒരുങ്ങുന്നത്. എ‌ഡി 250-350 കാലയളവിലാണ് ഇത് എഴുതപ്പെട്ടത്. നിലവിലുള്ള ഏറ്റവും പഴക്കംചെന്ന വിശ്വാസപരമായ പുസ്തകങ്ങളിൽ ഒന്നായ ഇത്, നാലു മില്യണ്‍ ഡോളറിനടുത്ത തുകയ്ക്കു വ്യക്തികളോ സ്ഥാപനങ്ങളോ സ്വന്തമാക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. മൂന്നാം നൂറ്റാണ്ടിലെ ആദ്യത്തെ ക്രിസ്ത്യൻ ആശ്രമങ്ങളിലൊന്നിൽ എഴുതപ്പെട്ട ഗ്രന്ഥമായാണ് ഇതിനെ കണക്കാക്കുന്നത്. 1950-കളിൽ കണ്ടെത്തിയ നിരവധി ഗ്രന്ഥങ്ങളുടെ ശേഖരമായ ബോഡ്മർ പാപ്പിരിയുടെ ഭാഗമാണ് ഈ പുസ്തകവും. അന്ന് കണ്ടെത്തിയവയില്‍ ക്രിസ്ത്യൻ രചനകൾ, ബൈബിൾ ശകലങ്ങൾ, സാഹിത്യ രചനകള്‍ എന്നിവ ഉള്‍പ്പെട്ടിരിന്നു. മെഡിറ്ററേനിയൻ കടലിനു ചുറ്റുമുള്ള ക്രിസ്തീയ വിശ്വാസത്തിന്റെ ആദ്യകാല വ്യാപനത്തിന് സാക്ഷിയെന്ന നിലയിൽ ഈ ഗ്രന്ഥത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് ലേല സ്ഥാപനത്തിലെ പുസ്തകങ്ങളുടെയും കൈയെഴുത്തുപ്രതികളുടെയും സീനിയർ സ്പെഷ്യലിസ്റ്റ് യൂജെനിയോ ഡൊണാഡോണി പറഞ്ഞു. കൈയെഴുത്തുപ്രതിയിൽ തന്നെ പത്രോസിൻ്റെ സമ്പൂർണ്ണ ലേഖനം, യോനായുടെ പുസ്തകം, ഒരു ഈസ്റ്റർ പ്രസംഗം എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്. ഈജിപ്തിലെ ആദ്യകാല സന്യാസിമാർ ഈ പുസ്തകം ഈസ്റ്ററിനോട് അനുബന്ധിച്ച് ഉപയോഗിച്ചിരിന്നുവെന്ന് ബി‌ബി‌സി റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ കൈയെഴുത്തുപ്രതി ശേഖരങ്ങളില്‍ ഒന്നായ ഡോ. ഷോയെൻ്റെ ശേഖരത്തിൽ നിന്നുള്ള മറ്റ് ഭാഗങ്ങൾക്കൊപ്പമാണ് ഈ കൈയെഴുത്തുപ്രതിയും ലേലം ചെയ്യുന്നത്. നിലവില്‍ കോഡെക്സ് ക്രിസ്റ്റീസ് ന്യൂയോർക്കിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഏപ്രിൽ 9 വരെ പ്രദര്‍ശനം തുടരും. ജൂൺ 11ന് ലണ്ടനിൽവെച്ചാണ് ലേലം നടക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.
Image: /content_image/News/News-2024-04-06-11:12:35.jpg
Keywords: ആദിമ, പുരാതന