Contents

Displaying 22581-22590 of 24979 results.
Content: 23005
Category: 1
Sub Category:
Heading: ഗർഭഛിദ്രം അവകാശമാക്കാനുള്ള നീക്കത്തിനെതിരെ യൂറോപ്യൻ മെത്രാൻ സമിതി
Content: ലണ്ടന്‍: ഗർഭഛിദ്രം നിയമവിധേയമാക്കി അവകാശമാക്കാനുള്ള നീക്കത്തിനെതിരെ യൂറോപ്യൻ മെത്രാൻ സമിതി രംഗത്ത്. യൂറോപ്യൻ മൗലികാവകാശങ്ങളുടെ പ്രമാണരേഖയിൽ ഗർഭഛിദ്രത്തിനുള്ള അവകാശം ഉൾപ്പെടുത്തുന്നതിനുള്ള പ്രമേയം അംഗീകരിക്കുന്നതിനുള്ള വോട്ടെടുപ്പ് നാളെ ഏപ്രിൽ പതിനൊന്നാം തീയതി നടത്താനിരിക്കെയാണ് യൂറോപ്യൻ മെത്രാൻ സമിതി നീക്കത്തിനെതിരെ പ്രസ്താവനയുമായി രംഗത്തു വന്നിരിക്കുന്നത്. ഗർഭഛിദ്രം ഒരിക്കലും മൗലികാവകാശമാകില്ല. ജീവിക്കാനുള്ളതിനാണ് അവകാശം. ഗർഭഛിദ്രം അംഗീകരിച്ചുകൊണ്ടല്ല സ്ത്രീകളുടെ ഉന്നമനവും അവരുടെ അവകാശങ്ങളും നേടിയെടുക്കേണ്ടതെന്ന് മെത്രാന്‍ സമിതി പ്രസ്താവിച്ചു. സ്ത്രീകൾക്ക് തങ്ങളുടെ മാതൃത്വം, സമൂഹത്തിനും വ്യക്തിപരമായും നൽകപ്പെട്ട ഒരു അമൂല്യ ദാനമെന്ന നിലയിൽ സ്വാതന്ത്ര്യത്തോടെ ജീവിക്കുവാൻ സാധിക്കുന്ന ഒരു യൂറോപ്പിനുവേണ്ടിയാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും മെത്രാന്മാർ പ്രസ്താവനയിൽ പറഞ്ഞു. വ്യത്യസ്ത സംസ്കാരങ്ങളെയും പാരമ്പര്യങ്ങളെയും മാനിക്കുവാൻ യൂറോപ്യൻ യൂണിയന് ബാധ്യത ഉണ്ടെന്നും, ഇത്തരത്തിലുള്ള പ്രത്യയശാസ്ത്രവും ആശയങ്ങളും മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുന്നത് തെറ്റാണെന്നും മെത്രാന്മാർ വ്യക്തമാക്കി. സമൂഹത്തിനു ഒരു സമ്മാനം എന്ന നിലയിൽ, "ഒരു അമ്മയാകുക" എന്നത് വ്യക്തിപരവും സാമൂഹികവും തൊഴിൽപരവുമായ ജീവിതത്തിന് ഒരു തരത്തിലും തടസ്സമല്ലായെന്നും സംസ്കാരങ്ങളുടെ വൈവിധ്യം, യൂറോപ്പിലെ ജനങ്ങളുടെയും ഭരണഘടനയുടെയും പാരമ്പര്യത്തിനാണ് അധികൃതര്‍ ഊന്നൽ നൽകേണ്ടതെന്നും മെത്രാന്മാർ കൂട്ടിച്ചേർത്തു.
Image: /content_image/News/News-2024-04-10-11:49:40.jpg
Keywords: യൂറോപ്യ
Content: 23006
Category: 1
Sub Category:
Heading: ഇസ്ലാമിക് സ്റ്റേറ്റ്സിന് വേണ്ടി ക്രൈസ്തവരെ കൊല്ലാൻ പദ്ധതിയിട്ട അമേരിക്കന്‍ സ്വദേശി പോലീസ് കസ്റ്റഡിയിൽ
Content: ന്യൂയോര്‍ക്ക്: കുപ്രസിദ്ധമായ ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരവാദ സംഘടനയ്ക്ക് വേണ്ടി ക്രൈസ്തവരെ കൊലപ്പെടുത്തുവാന്‍ പദ്ധതി തയ്യാറാക്കിയിരിന്ന അമേരിക്കയിലെ ഐഡാഹോ സ്വദേശി അലക്സാണ്ടർ സ്കോട്ട് പോലീസ് കസ്റ്റഡിയിലായി. ഡിപ്പാർട്ട്മെൻറ് ഓഫ് ജസ്റ്റിസാണ് പതിനെട്ടു വയസ്സു മാത്രം പ്രായമുള്ള ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. സമീപത്തുള്ള ദേവാലയത്തിൽ ക്രൈസ്തവരെ വകവരുത്തി, ദേവാലയം അഗ്നിക്കിരയാക്കിയതിന് ശേഷം ഒരു കാറിൽ രക്ഷപ്പെട്ട് സമീപപ്രദേശത്തെ മറ്റു ദേവാലയങ്ങളിലും ഇങ്ങനെ ചെയ്യാമെന്നായിരുന്നു അയാൾ കണക്കു കൂട്ടിയിരുന്നതെന്ന് ഡിപ്പാർട്ട്മെൻറ് ഓഫ് ജസ്റ്റിസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പിതാവിന്റെ കൈകൾ ബന്ധിക്കുകയും, മാതാവിൻറെ വായിൽടേപ്പ് വച്ച് ഒട്ടിക്കുകയും ചെയ്തശേഷം വീട്ടിലുള്ള തോക്ക് കൃത്യം നടത്താൻ വേണ്ടി സ്വന്തമാക്കാമെന്നും പ്രതി കണക്കുകൂട്ടിയിരുന്നു. പതിനേഴാമത്തെ വയസ്സിൽ, ഇസ്ലാമിക് സ്റ്റേറ്റ്സ് ഉൾപ്പെടെ വിദേശ തീവ്രവാദ സംഘടനകൾക്ക് പണം നൽകാൻ ശ്രമം നടത്തിയതോടെ സ്കോട്ട്, ഡിപ്പാർട്ട്മെൻറ് ഓഫ് ജസ്റ്റിസിന്റെ നിരീക്ഷണത്തിലായിരിന്നു. ഇതിനുശേഷം തീവ്രവാദികള്‍ എന്ന രീതിയില്‍ ആൾമാറാട്ടം നടത്തിയ എഫ് ബി ഐ ഉദ്യോഗസ്ഥരുമായും ഇയാള്‍ ബന്ധപ്പെട്ടിരുന്നു. റമദാന് രണ്ടുദിവസം മുമ്പ് ഏപ്രിൽ എട്ടാം തീയതി പ്രസ്തുത ദേവാലയങ്ങൾ ആക്രമിക്കുമെന്ന് അലക്സാണ്ടർ ഇവരോട് പറഞ്ഞതായി ഇതു സംബന്ധിച്ച കേസ് ഷീറ്റില്‍ പറയുന്നു. തന്റെ മാതാപിതാക്കൾ അടിയുറച്ച ക്രൈസ്തവരും യാഥാസ്ഥിതികരുമാണെന്നും, ഒരു മുസ്ലീം ആയിരിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ച് തന്നെ അടിച്ചമർത്തുകയാണെന്നും ഇയാള്‍ അന്ന് വെളിപ്പെടുത്തി. കൂടാതെ ഇസ്ലാമിനുവേണ്ടി തനിക്ക് ഒരു രക്തസാക്ഷിയായി തീരണമെന്ന് ആഗ്രഹവും സ്കോട്ട് പ്രകടിപ്പിച്ചതായി അധികൃതർ പറയുന്നു. രാജ്യത്തിൻറെ ഭീകരവാദ പട്ടികയിലുള്ള സംഘടനയ്ക്ക് സഹായം നൽകാൻ ശ്രമിച്ചുവെന്ന കുറ്റമാണ് അലക്സാണ്ടറിനെതിരെ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. ഇത് തെളിഞ്ഞാൽ 20 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കും.
Image: /content_image/News/News-2024-04-10-13:55:04.jpg
Keywords: ഇസ്ലാമിക്
Content: 23007
Category: 1
Sub Category:
Heading: ക്രിസ്ത്യാനികളും മുസ്ലിം സഹോദരങ്ങളും തമ്മിൽ അടുക്കാനാകാത്ത ഭിന്നതയാണെന്ന് സ്ഥാപിക്കാന്‍ ശ്രമം: മാര്‍ തോമസ് തറയില്‍
Content: ചങ്ങനാശ്ശേരി: ദ കേരള സ്റ്റോറി സിനിമ പ്രദര്‍ശനത്തിന് പിന്നാലെ വിഷയത്തില്‍ കേരളത്തിലെ മാധ്യമങ്ങളും രാഷ്ട്രീയക്കാരും നടത്തുന്ന ഗൂഢശ്രമത്തെ ചൂണ്ടിക്കാട്ടി ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍. ഇന്നു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം വിഷയം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഒരു 'നോൺ-ഇഷ്യൂ'വിനെ എങ്ങനെ വലിയൊരു ഇഷ്യൂ ആക്കിയെടുക്കാമെന്നതിനു കേരളത്തിലെ മാധ്യമങ്ങളും രാഷ്ട്രീയക്കാരും കഴിഞ്ഞിട്ടേ ഉള്ളു മറ്റെല്ലാവരുമെന്ന വാക്കുകളോടെയാണ് ബിഷപ്പിന്റെ ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. "ഇവരുടെ ചർച്ചകൾ കേട്ടാൽ തോന്നും ക്രിസ്ത്യാനികളും മുസ്ലിം സഹോദരങ്ങളും തമ്മിൽ അടുക്കാനാകാത്ത ഭിന്നതയാണെന്നും അത് വളർത്താൻ സഭകൾ ശ്രമിക്കുകയാണെന്നും! എന്നാൽ അതിലെന്തെങ്കിലും വാസ്തവമുണ്ടോ? നമ്മുടെ നാട്ടിൽ എവിടെ എങ്കിലും ക്രൈസ്തവർ വേറെ ഏതെങ്കിലും മതവിഭാഗങ്ങൾക്കെതിരെ പ്രവർത്തിച്ചിട്ടുണ്ടോ? മതസൗഹാർദം കാത്തുസൂക്ഷിക്കാൻ നിസ്സീമമായ സംഭാവനകൾ നൽകുന്ന സമൂഹമല്ലേ ക്രൈസ്തവർ? പ്രണയക്കെണികളെക്കുറിച്ചു കുട്ടികളെ ബോധവൽക്കരിക്കുന്നതെങ്ങനെ മതസ്പർദ്ധ ഉളവാക്കുന്നതാകും?" "ഒരു സിനിമ 'ദൂരദർശനിൽ' പ്രദര്ശിപ്പിച്ചിട്ടു വലിയ കുഴപ്പങ്ങൾ ഒന്നും സംഭവിക്കാത്ത നാട്ടിൽ ഒരു സൺ‌ഡേ സ്കൂളിൽ പ്രദർശിപ്പിച്ചാൽ ആകെ കുഴപ്പമാണത്രെ! ഇല്ലാത്ത പ്രശ്നങ്ങൾ ഉണ്ടെന്നു വരുത്തിത്തീർത്തു അവയെ പർവ്വതീകരിച്ചു മനുഷ്യർ തമ്മിൽ അകൽച്ച സൃഷ്ടിക്കാൻ മാത്രമേ ഇത്തരം ചർച്ചകൾ ഉപകരിക്കുകയുള്ളൂ എന്ന വാസ്തവം എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്. പത്തു വോട്ടിനുവേണ്ടിയും ചാനൽ റേറ്റിംഗിനുവേണ്ടിയും തമ്മിൽ തല്ലിച്ചു ചോര കുടിക്കേണ്ട ഗതികേട് നമുക്കുണ്ടോ? പ്രണയക്കെണികളിൽ പെട്ട് ജീവിതം നശിച്ചുപോയ മക്കളുടെയും അവരുടെ മാതാപിതാക്കളുടെയും കണ്ണീരിനു മുമ്പിൽ നിന്നുകൊണ്ടുവേണം ഇത്തരം ചർച്ചകൾ നടത്താൻ!". ക്രിസ്ത്യാനിയുടെ വിശ്വാസപരിശീലനത്തെപോലും ചോദ്യം ചെയ്യാൻ കാട്ടിയ ധൈര്യം മറ്റു സമൂഹങ്ങളുടെ മതപഠനത്തെ വിലയിരുത്താൻ നിങ്ങൾക്ക് ഉണ്ടാവുമോ? എന്ന ചോദ്യം ഉയര്‍ത്തിക്കൊണ്ടാണ് ബിഷപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് സമാപിക്കുന്നത്.
Image: /content_image/News/News-2024-04-10-14:54:05.jpg
Keywords: തറയി
Content: 23008
Category: 1
Sub Category:
Heading: ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യ സന്ദര്‍ശിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ
Content: ജക്കാർത്ത: ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യ സന്ദര്‍ശിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ. സെപ്തംബർ 3 മുതൽ 6 വരെ ഫ്രാന്‍സിസ് പാപ്പ ഇന്തോനേഷ്യ സന്ദര്‍ശിക്കുമെന്ന് ഇന്തോനേഷ്യന്‍ എപ്പിസ്കോപ്പൽ കോൺഫറൻസ് (കെഡബ്ല്യുഐ) പ്രസിഡന്‍റും ജക്കാർത്ത ആർച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ ഇഗ്നേഷ്യസ് സുഹാരിയോ പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പയുടെ ഇന്തോനേഷ്യന്‍ സന്ദർശനം 2020-ൽ തീരുമാനിച്ചിരിന്നതാണ്. എന്നാൽ കോവിഡ് -19 മഹാമാരിയെ തുടര്‍ന്നു യാത്ര റദ്ദാക്കുകയായിരിന്നു. വത്തിക്കാനും ഇന്തോനേഷ്യൻ സർക്കാരും തമ്മിൽ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് സെപ്റ്റംബര്‍ ആദ്യ വാരത്തില്‍ സന്ദര്‍ശനം നടത്തുവാന്‍ തീരുമാനമായിരിക്കുന്നത്. ഇന്തോനേഷ്യയെ സംബന്ധിച്ചിടത്തോളം, സെപ്റ്റംബറിൽ ക്രമീകരിച്ചിരിക്കുന്ന സന്ദർശനം ഒരു മാര്‍പാപ്പ നടത്തുന്ന മൂന്നാമത്തെ സന്ദർശനമായിരിക്കും. ഇന്തോനേഷ്യന്‍ ദ്വീപ് സമൂഹത്തിലേക്ക് ആദ്യമായി സന്ദര്‍ശനം നടത്തിയത് പോൾ ആറാമൻ പാപ്പയായിരിന്നു. 1970 ഡിസംബർ 3-നായിരിന്നു സന്ദര്‍ശനം. 1989 ഒക്ടോബർ 8 മുതൽ 12 വരെ ജോൺ പോൾ രണ്ടാമൻ മാർപാപ്പയും ഇന്തോനേഷ്യ സന്ദര്‍ശിച്ചു. ജക്കാർത്ത സ്റ്റേഡിയത്തിൽ അന്ന് പാപ്പ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. വടക്കൻ സുമാത്ര, ജാവ ഉള്‍പ്പെടെയുള്ള മേഖലകളിലും ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ അന്നു സന്ദര്‍ശനം നടത്തി. ഇന്തോനേഷ്യ സ്വതന്ത്രമായ നാള്‍ മുതല്‍ വത്തിക്കാനുമായി നല്ല ബന്ധമുണ്ട്. 1947ൽ പരിശുദ്ധ സിംഹാസനം ജക്കാർത്തയിൽ നയതന്ത്ര ദൗത്യം ആരംഭിച്ചു. 1950-നും 1960-നും ഇടയിൽ, ആദ്യത്തെ പ്രസിഡൻ്റ് സുകാർണോ വത്തിക്കാനിൽ മൂന്ന് ഔദ്യോഗിക സന്ദർശനങ്ങൾ നടത്തിയിട്ടുണ്ട്. 1956-ൽ പയസ് പന്ത്രണ്ടാമൻ, 1959-ൽ ജോൺ ഇരുപത്തിമൂന്നാമൻ, 1964-ൽ പോൾ ആറാമൻ എന്നി പാപ്പമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരിന്നു. നിലവിലെ പ്രസിഡൻ്റ് ജോക്കോ വിഡോഡോ വത്തിക്കാനിൽ സന്ദര്‍ശനം നടത്തിയിട്ടില്ല. ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം ജനസംഖ്യയുള്ള രാഷ്ട്രമാണ് ഇന്തോനേഷ്യ. 28 കോടിയോളം വരുന്ന ജനസംഖ്യയുടെ 87.02% ആളുകളാണ് ഇസ്ലാം മതം പിന്തുടരുന്നത്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 3% മാത്രമാണ് കത്തോലിക്കര്‍.
Image: /content_image/News/News-2024-04-10-17:00:33.jpg
Keywords: പാപ്പ
Content: 23009
Category: 1
Sub Category:
Heading: വത്തിക്കാനിൽ നടന്ന ആദ്യ ആഗോള യുവജന സംഗമത്തിനു 40 വയസ്
Content: വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടുമുള്ള പതിനായിരങ്ങള്‍ പങ്കെടുക്കുന്ന യുവജന കൂട്ടായ്മയായി മാറിയ ആഗോള യുവജനസംഗമത്തിനു നാൽപ്പത് വയസ് തികയുന്നു. നാൽപ്പതു വർഷങ്ങൾക്കു മുൻപ് 1984, ഏപ്രിൽ14, 15 തീയതികളിൽ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ, അന്നത്തെ പാപ്പയായിരുന്ന ജോൺ പോൾ രണ്ടാമന്റെ നേതൃത്വത്തിലാണ് ആദ്യ ആഗോള യുവജന സംഗമം നടന്നത്. 1984 ലെ ആദ്യ യുവജനസംഗമത്തിൽ മൂന്നുലക്ഷത്തിലധികം അംഗങ്ങളാണ് പങ്കെടുത്തത്. ആറായിരത്തോളം റോമൻ കുടുംബങ്ങൾ തങ്ങളുടെ വീടുകളിലാണ് ഇവർക്കെല്ലാം ആതിഥേയത്വം ഒരുക്കിയെന്നതു ശ്രദ്ധേയമായിരിന്നു. ആഗോള യുവജനസംഗമത്തിന്റെ, സ്മരണാര്‍ത്ഥം റോമിലെ അന്താരാഷ്ട്ര യുവജന സംഗമ കേന്ദ്രമായ വിശുദ്ധ ലോറൻസ് ശാലയിൽ വച്ച് രണ്ടു ദിവസത്തെ സമ്മേളനം സംഘടിപ്പിക്കുന്നുണ്ട്. അല്മായർക്കും, കുടുംബത്തിനും,ജീവനും വേണ്ടിയുള്ള ഡിക്കസ്റ്ററിയും, ജോൺ പോൾ രണ്ടാമൻ ഫൗണ്ടേഷനും ചേർന്നാണ് ആഘോഷപരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നത്.ആഗോള യുവജന സംഗമത്തിന് ആധുനികയുഗത്തിൽ എന്തു പ്രസക്തിയാണുള്ളതെന്ന് സമ്മേളനത്തിൽ ചർച്ച ചെയ്യും. ഏപ്രിൽ പതിമൂന്നാം തീയതി, ശനിയാഴ്ച്ച വൈകുന്നേരം ആറു മണിക്ക് വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ നിന്നും ആരംഭിക്കുന്ന വിശുദ്ധ കുരിശും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം സമ്മേളനനഗരിയിൽ എത്തിച്ചേരുന്നതോടെ ആഘോഷപരിപാടികൾക്ക് തുടക്കമാകും. തുടർന്ന് ഏഴു മണിക്ക് വിദ്യാഭ്യാസത്തിനും, സംസ്കാരത്തിനും വേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ ഹോസെ തോളെന്തീനോ യുടെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന നടക്കും. ജാഗരണപ്രാർത്ഥനയോടെ ആദ്യദിവസത്തെ കർമ്മങ്ങൾക്ക് സമാപനമാകും. പ്രഥമ യുവജനസംഗമത്തിൻ്റെ വാർഷികമായ ഏപ്രിൽ പതിനാലാം തീയതി, വൈദികർക്ക് വേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ ലാസർ യൂ ഹ്യൂങ്-സിക്ക്, വിശുദ്ധ കുർബാന അർപ്പിക്കും. പ്രത്യാശയുടെയും, സാഹോദര്യത്തിന്റെയും സന്ദേശമടങ്ങുന്ന 'ക്രിസ്തു ജീവിക്കുന്നു' എന്ന അപ്പസ്തോലിക പ്രബോധനത്തെ അടിസ്ഥാനമാക്കി 2025 വിശുദ്ധ വർഷത്തിന് വേണ്ടിയുള്ള ഒരുക്കത്തിന് സമപ്രായക്കാരായ യുവജനങ്ങളെ ക്ഷണിക്കുവാനും ഈ സംഗമം ലക്ഷ്യമിടുന്നുണ്ട്. ഓരോ തവണയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ലക്ഷകണക്കിന് യുവജനങ്ങളാണ് യുവജന സംഗമത്തിൽ പങ്കെടുക്കാൻ എത്താറുള്ളത്.
Image: /content_image/News/News-2024-04-10-22:54:51.jpg
Keywords: യുവജന
Content: 23010
Category: 1
Sub Category:
Heading: ക്രിസ്തു സ്നേഹത്താല്‍ നിറഞ്ഞ ജീവന്റെ സാക്ഷ്യം ലോകത്തോട് പ്രഘോഷിച്ച് ജെസീക്ക നിത്യതയിലേക്ക് യാത്രയായി
Content: ന്യൂയോര്‍ക്ക്: ഗർഭസ്ഥ ശിശുവിന് വേണ്ടി കാൻസർ ചികിത്സകൾ ഉപേക്ഷിക്കാൻ തീരുമാനിച്ച നാല് കുട്ടികളുടെ അമ്മയും പ്രോലൈഫ് വക്താവുമായ ജെസീക്ക ഹന്ന നിത്യതയില്‍. ജീവന്റെ മഹത്വത്തിനും ക്രിസ്തീയ വിശ്വാസ സാക്ഷ്യത്തിനും ശക്തമായ പ്രാധാന്യം നല്‍കിയ ജെസീക്ക തങ്ങളുടെ സാക്ഷ്യ ജീവിതം ലോകത്തോട് പ്രഘോഷിക്കുവാന്‍ വേണ്ടി ആരംഭിച്ച 'ബ്ലസ്ഡ് ബൈ കാന്‍സര്‍' എന്ന ഇന്‍സ്റ്റഗ്രാം ഹാൻഡില്‍ അവളുടെ ഭർത്താവ് ലാമർ മരണ വാര്‍ത്ത പോസ്റ്റ് ചെയ്യുകയായിരിന്നു. "എൻ്റെ സുന്ദരിയായ വധു ജെസീക്ക അവളുടെ ശാശ്വതമായ പ്രതിഫലത്തിനായി സമാധാനപരമായി യാത്രയായി" എന്ന വാക്കുകളോടെയായിരിന്നു പോസ്റ്റ്. രണ്ട് വർഷം മുമ്പ്, തൻ്റെ ഇളയ മകൻ തോമസിനെ 14 ആഴ്ച ഗർഭിണിയായിരിക്കെയാണ്, അവൾക്ക് സ്തനാർബുദമാണെന്ന സൂചന ഡോക്ടര്‍മാര്‍ നല്‍കിയത്. പല ഡോക്ടർമാരും ഗർഭഛിദ്രം നടത്താൻ ഉപദേശിച്ചെങ്കിലും അവൾ നിരസിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം, ട്യൂമർ 13 സെൻ്റീമീറ്ററാണെന്ന് അവളോട് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. ഇതിനിടെ ലിംഫ് നോഡുകളിൽ കാൻസറും കണ്ടെത്തി. എന്നാല്‍ ആഴമേറിയ കത്തോലിക്കാ വിശ്വാസത്തിന് ഉടമയായ ഹന്ന തൻ്റെ വിശ്വാസത്തില്‍ ആഴപ്പെട്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകുകയായിരിന്നു. വാഴ്ത്തപ്പെട്ട സോളനസ് കാസിയുടെ മാധ്യസ്ഥം അവൾ പ്രത്യേകം തേടി. ഗർഭിണിയായിരിക്കെ സ്തനാർബുദവുമായുള്ള പോരാട്ടത്തിൽ, പ്രാര്‍ത്ഥനയില്‍ ആഴപ്പെട്ടാണ് അവള്‍ ജീവിതം മുന്നോട്ടുനീക്കിയത്. ഒടുവില്‍ അവള്‍ കുഞ്ഞിന് ജന്മം നല്‍കി. പ്രസവിച്ചതിനുശേഷം, സ്കാനിംഗ് റിപ്പോര്‍ട്ടുകളില്‍ കാന്‍സര്‍ സംബന്ധമായ യാതൊരു സൂചനയുമില്ലായിരിന്നു. എന്നാല്‍ 2022ൽ, കാൻസർ അവളെ വീണ്ടും പിടികൂടി. ഇത്തവണ അത് സ്റ്റേജ് 4 ആയി. എന്നാല്‍ വിശ്വാസത്തിന്റെ കണ്ണുകളിലൂടെ രോഗത്തെ കാണാനായിരിന്നു അവളുടെ തീരുമാനം. രോഗനിർണയം നടത്തിയ സമയത്ത്, ദൈവം തന്നെ എന്തിനോ വേണ്ടി വിളിക്കുന്നതായി ഹന്നയ്ക്ക് തോന്നിയിരുന്നു. സ്വന്തം ഭാവിയെക്കുറിച്ച് ഉറപ്പില്ലാത്തതിനാൽ, രോഗനിർണയം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം അവൾ ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് ഉണ്ടാക്കി, തൻ്റെ യാത്ര മറ്റുള്ളവരുമായി പങ്കുവെക്കാനും തൻ്റെ അനുയായികളോടൊപ്പം പ്രാർത്ഥിക്കാനും അവരുടെ നിയോഗങ്ങള്‍ക്കായി തൻ്റെ സഹനം വാഗ്ദാനം ചെയ്യാനും കഴിയുന്ന ഒരു പ്രാർത്ഥന സമൂഹം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോട് കൂടി. അങ്ങനെയാണ് 'ബ്ലസ്ഡ് ബൈ കാന്‍സര്‍' എന്ന അക്കൌണ്ട് ആരംഭിക്കുന്നത്. “ദൈവം എന്നെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് എനിക്കറിയില്ല. അവൻ്റെ കൃപയും കാരുണ്യവും ഉപയോഗിച്ച് എങ്ങനെ മനോഹരമായി മരിക്കാമെന്ന് ആളുകൾക്ക് കാണിച്ചുകൊടുക്കേണ്ട പാതയിലേക്ക് അവൻ എന്നെ കൊണ്ടുപോകാൻ പോവുകയാണോ? അതോ അവൻ ഒരു അത്ഭുതം കാണിക്കാൻ പോകുകയാണോ? നിങ്ങൾ എന്ത് സംഭവിക്കുമെന്ന് നിങ്ങൾ വിചാരിച്ചാലും, ദൈവത്തിലുള്ള വിശ്വാസമാണ് ഏറ്റവും പ്രധാനമെന്ന് ആളുകകള്‍ക്ക് മനസിലാക്കി നല്കുവാന്‍ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ ഞാൻ തീരുമാനിച്ചു"- ഹന്ന മാസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞ വാക്കുകളായിരിന്നു ഇത്. ഹന്നയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് 45,000-ലധികം ഫോളോവേഴ്‌സായി വളർന്നു. ഇവിടെ വച്ചാണ് അവൾ അവളുടെ ആരോഗ്യത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ പങ്കുവെച്ചത്. തന്നിലേക്ക് എത്തിയ മറ്റുള്ളവർക്കായി അവള്‍ പ്രാർത്ഥിച്ചു. രോഗ കിടക്കയിലും ഹന്നയുടെ ശക്തമായ കത്തോലിക്ക വിശ്വാസവും തീക്ഷ്ണതയും അനേകരെ വിശ്വാസത്തില്‍ ആഴപ്പെടുത്തി. സഹന തീച്ചൂളയില്‍ വെന്തുരുകിയപ്പോഴും ഈശോയിലുള്ള വിശ്വാസത്തില്‍ ആഴപ്പെട്ട് ഹന്ന നല്കിയ ജീവന്റെ ക്രിസ്തീയ സാക്ഷ്യം ആയിരങ്ങള്‍ക്കാണ് ഇന്നു പ്രചോദനമേകുന്നത്.
Image: /content_image/News/News-2024-04-10-23:38:34.jpg
Keywords: ജീവന്‍
Content: 23011
Category: 18
Sub Category:
Heading: കേരളത്തിൽ ഇടവകതലത്തിൽ നെറ്റ് സീറോ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാന്‍ കത്തോലിക്ക സഭ
Content: കൊച്ചി: കേരളത്തിൽ ഇടവകതലത്തിൽ നെറ്റ് സീറോ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്ന് കത്തോലിക്കാ സഭ. ഇടവകകളും സ്ഥാപനങ്ങളും രൂപതകളും കാർബൺ ന്യൂട്രൽ അഥവാ നെറ്റ് സീറോ ആയി മാറുകയെന്ന ലക്ഷ്യത്തോടെ പാലാരിവട്ടം പിഒസിയിൽ സംഘടിപ്പിച്ച ദ്വിദിന ശിൽപശാലയിലാണ് ഈ തീരുമാനം. അതിനായി, തീരദേശം മലയോരം, പട്ടണ പ്രദേശങ്ങൾ എന്നിവയ്ക്ക് വെവ്വേ റെ കാർബൺ ന്യൂട്രൽ മാനുവൽ പ്രസിദ്ധീകരിക്കും. ഇതിനായി ഒരു വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയെന്ന് കെസിബിസി ജെപിഡി കമ്മീഷൻ സെക്രട്ടറി ഫാ. ജേക്കബ് മാവുങ്കൽ അറിയിച്ചു. കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഭാഗമായി കഠിന വേനലും ശുദ്ധജല ക്ഷാമവും അതിവർഷവും മൂലം കഷ്ടപ്പെടുന്ന കേരളത്തിൽ, പ്രകൃതി പരിപോഷണ ത്തിലൂന്നിയുള്ള കർമപരിപാടികൾ കാലോചിതമായി ആസൂത്രണം ചെയ്തു നടപ്പിലാക്കുകയെന്നത് അനിവാര്യമാണെന്ന തിരിച്ചറിവിലാണ് 'നെറ്റ് സീറോ' അഥവാ കാർബൺ ന്യൂട്രൽ നടപ്പാക്കുന്നത്. പരിസ്ഥിതി പരിപോഷണത്തെക്കുറിച്ച് പൊതുജനങ്ങളിൽ ധാർമിക ബോധം വളർത്തി വരുംതലമുറയ്ക്കു വാസയോഗ്യമാക്കുകയെന്ന കാലഘട്ടത്തിന്റെ ആവശ്യം നിറവേറ്റുക എന്നതാണ് കാർബൺ ന്യൂട്രൽ ഇടവകകൾ എന്ന മു ന്നേറ്റത്തിലൂടെ സഭ ലക്ഷ്യമിടുന്നതെന്ന് ശില്പ‌ശാല ഉദ്ഘാടനം ചെയ്ത സിബിസിഐ പ്രസിഡൻ്റ് ആർച്ച്‌ ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. നീതിപൂർവകവും സമഗ്രവുമായ പ്രകൃതി പോഷണം ഉറപ്പുവരുത്തി വികസനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സഭയുടെ സാമൂഹിക പ്രതിബദ്ധത യും സവിശേഷ ദൗത്യവുമായി പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളെ കാ ണണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കെസിബിസിയുടെ നീതിക്കും സ മാധാനത്തിനും വികസനത്തിനും വേണ്ടിയുള്ള കമ്മീഷൻ ചെയർമാൻ ബിഷ പ് മാർ ജോസ് പുളിക്കൽ പറഞ്ഞു. സിബിസിഐയുടെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം കമ്മീഷൻ ബിഷപ്പ് ഡോ. ആൽവിൻ ഡി സിൽവ മുഖ്യഭാഷണം നടത്തി. വൈസ് ചെയർമാൻ ബിഷപ്പ് മാർ തോമസ് തറയിൽ ചർച്ചകൾ നിയന്ത്രിച്ച് സമാപന സന്ദേശം നൽകി. വിദഗ്ധ സമിതി അംഗങ്ങളായി കേരള സർവകലാശാല പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. സാബു ജോസഫ്, കാരിത്താസ് ഇന്ത്യയുടെ കാലാവസ്ഥാ നീതി ലീഡും ജലശാസ്ത്രജ്ഞനുമായ ഡോ. വി.ആർ. ഹരിദാസ്, ഡോ. ചാക്കോ കാളംപറമ്പിൽ, ഫാ. സജി ജോസഫ്, ജെയ്‌സ് ജോസഫ്, ഡോ. ജോസ ഫ് കല്ലറയ്ക്കൽ, ജോസ് മുഞ്ഞേലി, ഡോ. ജോഷി ചെറിയാൻ, ഡോ. ദീപ ജി. മുരിക്കൻ തുടങ്ങിയവർ പങ്കെടുത്തു. ഇന്ത്യയിലെ ആദ്യത്തെ നെറ്റ് സീറോ ഇടവകയായി അറിയപ്പെടുന്ന പാലക്കാട് ജില്ലയിലെ വണ്ടാഴി പഞ്ചായത്ത് പൊൻകണ്ടം ഇടവകയെ മാതൃകയാക്കിയാണ് നെറ്റ് സീറോ പാരിഷ് ശില്പ‌ശാല പഠനം നയിച്ചത്.
Image: /content_image/News/News-2024-04-12-09:48:53.jpg
Keywords: കേരള സഭ
Content: 23012
Category: 18
Sub Category:
Heading: മിഷൻ പ്രവർത്തനമാണ് ക്രൈസ്തവ സഭയുടെ പരമവും പ്രധാനവുമായ ദൗത്യം: മാര്‍ റാഫേല്‍ തട്ടില്‍
Content: തൃശൂര്‍: മിഷൻ പ്രവർത്തനമാണ് ക്രൈസ്തവ സഭയുടെ പരമവും പ്രധാനവുമായ ദൗത്യമെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിയാത്ത് മിഷന്‍ എന്ന അല്മായ പ്രേഷിത മുന്നേറ്റം തലോര്‍ ജെറുസലേം ധ്യാനകേന്ദ്രത്തില്‍ സംഘടിപ്പിക്കുന്ന മിഷന്‍ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. സഭയുടെ എല്ലാ സാധ്യതകളും സ്വാധീനവും മിഷൻ പ്രവർത്തനങ്ങൾക്കു വേണ്ടി ഉപയോഗിക്കണമെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. ഇത് അഞ്ചാം തവണയാണ് ഫിയാത്ത് മിഷന്‍ ഇത്തരത്തില്‍ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്. ഇത്തവണ 55 സ്റ്റാളുകളാണ് ഉള്ളത്. നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മിഷണറി സമൂഹങ്ങള്‍ കൂടാതെ കെനിയ മഡഗാസ്‌കര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മിഷന്‍ സ്റ്റാളുകളും ഉണ്ട് എന്നുള്ളത് ഇത്തവണത്തെ സവിശേഷതയാണ്. മിഷന്‍ സ്റ്റാളുകള്‍ക്കു പുറമെ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ഡോക്യുമെന്ററി, ടെലിഫിലിം പ്രദര്‍ശനം, സെമിനാറുകള്‍, കുട്ടികള്‍ക്കായി വിവിധ ഗെയിമുകള്‍, മത്സരങ്ങള്‍, വൈകീട്ട് മ്യൂസിക് പ്രോഗ്രാമുകള്‍ തുടങ്ങി വിപുലമായ പരിപാടികളാണ് ‍എക്‌സിബിഷനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. ദിവസവും രാവിലെ 10മുതല്‍ വൈകീട്ട് 6 വരെയാണ് എക്‌സിബിഷനിലേക്ക് പ്രവേശനം ഉണ്ടായിരിക്കുക. വിവിധ ഇടവകകളില്‍ നിന്ന് മതബോധന വിദ്യാര്‍ത്ഥികളും ഇടവകാംഗങ്ങളും സംഘം ചേര്‍ന്ന് എക്‌സിബിഷന്‍ കാണുന്നതിനും മിഷനെ അറിയുന്നതിനുമായി എത്തിച്ചേരുന്നുണ്ട്. ഏപ്രില്‍ 14ന് മിഷന്‍ എക്‌സിബിഷന് സമാപനമാകും.
Image: /content_image/India/India-2024-04-12-09:54:09.jpg
Keywords: മിഷന്‍
Content: 23013
Category: 9
Sub Category:
Heading: രണ്ടാം ശനിയാഴ്ച്ച അഭിഷേകാഗ്നി കൺവെൻഷൻ നാളെ, സ്ഥിരം വേദിയിൽ മാറ്റം; ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷൻ ഇത്തവണ യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ ചരിത്രമറിയിക്കുന്ന ബർമിങ്ഹാം സെന്റ് കാതെറിൻസ് ഓഫ് സിയന്നെയിൽ
Content: അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ ഏപ്രില്‍ 13ന് ബർമിങ്ഹാമിൽ നടക്കും. പ്രത്യേക കാരണങ്ങളാൽ ഇത്തവണ മാത്രം സ്ഥിരം വേദിയായ ബഥേൽ കൺവെൻഷൻ സെന്ററിന് പകരം ബർമിങ്ഹാം സെന്റ് കാതെറിൻസ് ഓഫ് സിയന്ന പള്ളിയിലാണ് അഭിഷേകാഗ്നി കൺവെൻഷൻ നടക്കുക. മെയ്‌ മാസം മുതൽ പതിവുപോലെ ബഥേൽ സെന്ററിൽ കൺവെൻഷൻ നടക്കും. ഫാ.ഷൈജു നടുവത്താനിയിൽ കൺവെൻഷൻ നയിക്കും. കോട്ടയം ഏറ്റുമാനൂർ കാരീസ് ഭവൻ ധ്യാന കേന്ദ്രത്തിലെ ഫാ. ജസ്റ്റിൻ പനച്ചിക്കൽ MSFS, അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ വചന പ്രഘോഷകനും ഇന്റർനാഷണൽ കോ ഓർഡിനേറ്ററുമായ ബ്രദർ ഷിബു കുര്യൻ, ഫുൾ ടൈം ശുശ്രൂഷക രജനി മനോജ്‌ എന്നിവരും വചന ശുശ്രൂഷയിൽ പങ്കെടുക്കും. പ്രശസ്തമായ അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഇന്നത്തെ ഡയറക്ടർ ഫാ. സോജി ഓലിക്കൽ 2009 ൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ റവ.ഫാ സേവ്യർ ഖാൻ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തിൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക കൺവെൻഷൻ,5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനുമുള്ള സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും. ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും. സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക്‌ താങ്ങായി നിലകൊള്ളുകയാണ്. വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ്‌ വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും. വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്‌ഡം, ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇംഗ്ലീഷ് , മലയാളം ബൈബിൾ , മറ്റ്‌ പ്രാർത്ഥന പുസ്തകങ്ങൾ, ജപമാല, തിരുസ്വരൂപങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ്‌ ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട്, ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ജപമാല, വി. കുർബാന, വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക്, അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു. #{blue->none->b->കൂടുതൽ വിവരങ്ങൾക്ക്; ‍}# > ഷാജി ജോർജ് 07878 149670 > ജോൺസൺ ‭+44 7506 810177‬ > അനീഷ് ‭07760 254700‬ > ബിജുമോൻ മാത്യു ‭07515 368239‬. #{blue->none->b->നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ; }# > ജോസ് കുര്യാക്കോസ് 07414 747573. > ബിജുമോൻ മാത്യു 07515 368239 #{blue->none->b-> അഡ്രസ്സ്:}# ST. CATHERINE OF SIENA CATHOLIC CHURCH BRISTOL STREET BIRMINGHAM B5 7BE. ** സമീപത്തുള്ള കാർ പാർക്കിങ് അഡ്രസ്സ്: NCP PARKING, BOW St, B11DW
Image: /content_image/Events/Events-2024-04-12-10:01:04.jpg
Keywords: അഭിഷേകാഗ്നി
Content: 23014
Category: 1
Sub Category:
Heading: സ്ഥാനാരോഹണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് നിയുക്ത സ്‌കോട്ടിഷ് ബിഷപ്പ് വിടവാങ്ങി
Content: ഡങ്കൽഡ്: സ്കോട്ട്‌ലൻഡിലെ ഡങ്കൽഡ് രൂപതയുടെ അധ്യക്ഷനായി മാര്‍പാപ്പ നിയമിച്ച നിയുക്ത ബിഷപ്പ് സ്ഥാനാരോഹണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് വിടവാങ്ങി. ഏപ്രിൽ 27ന് പുതിയ ബിഷപ്പായി സ്ഥാനാരോഹണം ചെയ്യപ്പെടാനിരിക്കെയാണ് ഫാ. ഡോ. മാർട്ടിൻ ചെമ്പേഴ്സ് എന്ന നിയുക്ത മെത്രാന്റെ ആകസ്മിക വേര്‍പാട്. 59 വയസ്സായിരിന്നു. തങ്ങളുടെ ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ട മാർട്ടിൻ ചേമ്പേഴ്‌സ് ഇന്നലെ രാത്രി വിടവാങ്ങിയത് വളരെ ഖേദത്തോടും സങ്കടത്തോടും കൂടിയാണ് അറിയിക്കുന്നതെന്ന് രൂപതയുടെ അഡ്മിനിസ്ട്രേറ്റർ ഫാ. കെവിൻ ഗോൾഡൻ എക്‌സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു. 1964 ജൂൺ 8-ന് ജനിച്ച ചേമ്പേഴ്‌സ് 1989 ഓഗസ്റ്റ് 25-ന് ഗാലോവേ രൂപതയില്‍ വൈദികനായി. കഴിഞ്ഞ ഫെബ്രുവരി 2-ന് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ ഡങ്കൽഡിലെ ബിഷപ്പായി നിയമിക്കുകയായിരിന്നു. ഡങ്കൽഡിലെ ബിഷപ്പ് എന്ന നിലയിൽ ഞാൻ ഈ പുതിയ ദൗത്യം ഏറ്റെടുക്കുമ്പോൾ, യേശുവിൻ്റെ കാൽക്കൽ ഒരു ശിഷ്യനായി എന്നെ മുന്നോട്ട് വിളിക്കുന്ന അവൻ്റെ ശബ്ദം കേട്ട് പ്രാർത്ഥനയിലായിരിക്കാൻ ആഗ്രഹിക്കുകയാണെന്ന് പുതിയ നിയമനത്തിന് പിന്നാലെ ചേംബർസ് പറഞ്ഞിരിന്നു. ഇന്നു വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് സെൻ്റ് ആൻഡ്രൂസ് കത്തീഡ്രലിൽ നടക്കുന്ന വിശുദ്ധ കുർബാനയിൽ നിയുക്ത ബിഷപ്പിന് വേണ്ടി പ്രാർത്ഥനയിൽ പങ്കുചേരാൻ രൂപതാ അഡ്മിനിസ്ട്രേറ്റർ വിശ്വാസികളെ ക്ഷണിച്ചിട്ടുണ്ട്. നിയുക്ത മെത്രാന്റെ ആകസ്മിക മരണത്തിൽ അയൽ രൂപതകളും അനുശോചനം അറിയിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ആഴ്ച മരിയന്‍ പ്രത്യക്ഷീകരണം നടന്ന ലൂര്‍ദ് സന്ദര്‍ശിച്ച് അദ്ദേഹം പ്രാര്‍ത്ഥിച്ചിരിന്നുവെന്നത് ശ്രദ്ധേയമാണ്.
Image: /content_image/News/News-2024-04-12-10:21:30.jpg
Keywords: സ്കോട്ട്, നിയുക്ത