Contents
Displaying 22561-22570 of 24979 results.
Content:
22985
Category: 1
Sub Category:
Heading: ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ കൈയടക്കിയിരിന്ന ദേവാലയത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ബലിയര്‍പ്പണം
Content: മൊസൂള്‍: ഇസ്ലാമിക തീവ്രവാദികള്‍ തങ്ങളുടെ മതപരമായ ഓഫീസാക്കി മാറ്റിയ ഇറാഖിലെ ക്രൈസ്തവ ദേവാലയത്തില്‍ പുനരുദ്ധാരണത്തിന് ശേഷം വീണ്ടും ദിവ്യബലിയര്‍പ്പണം. ഇന്നലെ വെള്ളിയാഴ്ചയാണ് നിരവധി വിശ്വാസികളുടെയും പ്രാദേശിക നേതാക്കളുടെയും സാന്നിധ്യത്തില്‍ മൊസൂളിൽ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയ നിത്യസഹായ മാതാവിന്റെ നാമധേയത്തിലുള്ള കൽദായ കത്തോലിക്ക ദേവാലയം തുറന്നുക്കൊടുത്തത്. ഇസ്ലാമിക തീവ്രവാദികളുടെ അധിനിവേശത്തിന് ശേഷം ദേവാലയം പൂര്‍ണ്ണമായും അശുദ്ധമാക്കപ്പെട്ടിരിന്നു. നീണ്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷമാണ് ദേവാലയം തുറന്നു നല്‍കിയത്. പുനരുദ്ധാരണത്തിന് ശേഷം ഇന്നലെ നടന്ന ആദ്യ കുർബാനയിൽ മുന്നൂറിലധികം വിശ്വാസികള്‍ പങ്കെടുത്തു. കല്‍ദായ കത്തോലിക്കാ സഭാതലവനായ കര്‍ദ്ദിനാള്‍ ലൂയീസ് റാഫേല്‍ സാകോ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഇറാഖിലെ രണ്ടാമത്തെ നഗരമായ മൊസൂൾ ചരിത്രപരമായി അറബ് ലോകത്തെ ഏറ്റവും സാംസ്കാരിക വൈവിധ്യമുള്ള നഗരങ്ങളിലൊന്നായിരിന്നു.എന്നാൽ 2014-ൽ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് (ഐഎസ്) ഇറാഖിലേക്ക് കടന്നപ്പോൾ, അവർ മൊസൂളിൽ നിന്ന് തങ്ങളുടെ "ഖിലാഫത്ത്" പ്രഖ്യാപിച്ചു. അവരുടെ ആക്രമണം നിനവേ പ്രവിശ്യയിലെ ലക്ഷക്കണക്കിന് ക്രിസ്ത്യാനികളെ പലായനം ചെയ്യാൻ നിർബന്ധിതരാക്കി. നിലവില്‍ പുനരുദ്ധരിച്ച ദേവാലയത്തിന്റെ പുറം ഭിത്തിയിൽ ഇസ്ലാമിക തീവ്രവാദികള്‍ "ഇസ്ലാമിക് സ്റ്റേറ്റ് ഹെസ്ബ ഡിവിഷൻ (മത പോലീസ്)" എന്ന് എഴുതിയിരിന്നു. ക്രൈസ്തവരെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാനും പ്രത്യേക നികുതി അടയ്‌ക്കാനും കൽപ്പിക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നിയമങ്ങൾ അടിച്ചേൽപ്പിക്കാൻ ഈ മതപോലീസാണ് നേതൃത്വം നല്‍കിയിരിന്നത്. നിബന്ധനകള്‍ക്ക് വിപരീതമായി പ്രവര്‍ത്തിച്ച നൂറുകണക്കിനു ക്രൈസ്തവരെ തീവ്രവാദികള്‍ കൊലപ്പെടുത്തി. ഐഎസ് ഭരണകാലത്ത്, ക്രിസ്തീയ വിശ്വാസവുമായി ബന്ധപ്പെട്ട് നിലനിന്നിരിന്ന എല്ലാ അടയാളങ്ങളും നീക്കം ചെയ്യപ്പെട്ടു, യേശുവിൻ്റെ ക്രൂശിത രൂപങ്ങളും കന്യാമറിയത്തിന്റെ രൂപങ്ങളും ഉള്‍പ്പെടെ തീവ്രവാദികള്‍ തകര്‍ത്തിരിന്നു. പള്ളിയുടെ ചുവരുകളിൽ അവരുടെ പേരുകൾ തന്നെ എഴുതി.യുഎസ് പിന്തുണയുള്ള ഇറാഖി സൈന്യം മാസങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് 2017-ൽ ഐഎസിനെ തുരത്തിയത്. പതിയെ ദേവാലയത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ ആരംഭിക്കുകയായിരിന്നു. ചെറിയ പള്ളി അതിൻ്റെ പഴയ രൂപകല്പനയില്‍ തന്നെയാണ് പുനഃസ്ഥാപിച്ചിരിക്കുന്നത്. താഴികക്കുടങ്ങളും വലിയ ക്രൂശിതരൂപങ്ങളും നവീകരിച്ച മണി ഗോപുരവും പുനരുദ്ധരിച്ച ദേവാലയത്തിന്റെ ശ്രദ്ധാകേന്ദ്രമായി. അതേസമയം മൊസൂളിൽ, മറ്റ് നിരവധി പള്ളികളും ആശ്രമങ്ങളും പുതുക്കിപ്പണിയുന്നുണ്ടെങ്കിലും പുനർനിർമ്മാണം മന്ദഗതിയിലാണ്. പലായനം ചെയ്ത പതിനായിരകണക്കിന് ക്രിസ്ത്യാനികൾ മടങ്ങിവന്നിട്ടില്ല. 2021-ൽ ഫ്രാൻസിസ് മാർപാപ്പ നഗരത്തിൽ ചരിത്ര സന്ദർശനം നടത്തിയത് ക്രിസ്ത്യൻ സമൂഹത്തിനുള്ള പിന്തുണയുടെ ഭാഗം കൂടിയായിട്ടായിരിന്നു. 2003 ലെ യുദ്ധത്തിന് മുമ്പ് ഇറാഖിലെ കല്‍ദായ ക്രൈസ്തവ ജനസംഖ്യ ഒരു ദശലക്ഷത്തിലധികമായിരിന്നു. എന്നാൽ രാജ്യത്തിന്റെ സ്വൈര്യ ജീവിതം നശിപ്പിച്ചുള്ള അക്രമത്തെ തുടര്‍ന്നു ക്രൈസ്തവര്‍ 400,000 ആയി ചുരുങ്ങുകയായിരിന്നു.
Image: /content_image/News/News-2024-04-06-14:42:45.jpg
Keywords: ഇറാഖ

22986
Category: 1
Sub Category:
Heading: ഫാ. ഡോ. സിമിയോ ഫെര്‍ണാണ്ടസ് ഗോവ ദാമൻ അതിരൂപതയുടെ നിയുക്ത സഹായമെത്രാന്‍
Content: വത്തിക്കാന്‍ സിറ്റി/ പനാജി: ഗോവ & ദാമൻ അതിരൂപതയുടെ പുതിയ സഹായ മെത്രാനായി ഫാ. ഡോ. സിമിയോ പ്യൂരിഫിക്കാസോ ഫെർണാണ്ടസിനെ നിയമിച്ച് ഫ്രാന്‍സിസ് പാപ്പ. ഇന്നു ശനിയാഴ്ചയാണ് (06/04/24) ഇതുസംബന്ധിച്ച ഔദ്യോഗിക നിയമന ഉത്തരവ് ഫ്രാന്‍സിസ് പാപ്പ പുറപ്പെടുവിച്ചത്. നിലവില്‍ സെൻ്റ് പയസ് പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഡയറക്ടറായി സേവനം ചെയ്തു വരികയായിരിന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം മുതല്‍ ആഗോള സിനഡിൻ്റെ രൂപതാ ഘട്ടത്തിൻ്റെ കോ-ഓർഡിനേറ്ററായും അദ്ദേഹം സേവനം ചെയ്യുന്നുണ്ട്. 1967 ഡിസംബർ 21-ന് ഗോവ ദാമന്‍ അതിരൂപതാതിർത്തിക്കുള്ളിൽ വരുന്ന ചന്തോർ എന്ന സ്ഥലത്തായിരിന്നു ജനനം. 1993 മെയ് 10-ന് ഗോവ ദാമൻ അതിരൂപത വൈദികനായി അഭിഷിക്തനായി. റാച്ചോളിലെ പാത്രിയാർക്കൽ സെമിനാരിയിൽ തത്ത്വചിന്തയും ദൈവശാസ്ത്രവും പഠിച്ചു. റോമിലെ പൊന്തിഫിക്കൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ലൈസൻസും പൂനെയിലെ ജ്ഞാന ദീപ വിദ്യാപീഠത്തിൽ നിന്ന് ബൈബിൾ ദൈവശാസ്ത്രത്തിൽ ഡോക്റേറ്റും നേടി. അതിരൂപതയിൽ വിശുദ്ധ പത്താം പീയൂസിൻറെ നാമത്തിലുള്ള അജപാലന കേന്ദ്രത്തിൻറെ മേധാവി, വൈദികരുടെ സ്ഥിരപരിശീലനവിഭാഗത്തിൻറെ കോ-ഓർഡിനേറ്റര്‍ എന്നിങ്ങനെ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ➤#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-04-06-16:51:21.jpg
Keywords: സഹായ

22987
Category: 1
Sub Category:
Heading: ഫ്രാൻസിസ് പാപ്പ ഇടവക സന്ദർശനം പുനഃരാംരംഭിച്ചു
Content: വത്തിക്കാന്‍ സിറ്റി: റോം രൂപതയുടെ മെത്രാനെന്ന നിലയിൽ ഫ്രാൻസിസ് പാപ്പാ തൻറെ രൂപത പരിധിയിലെ ഇടവക സന്ദർശനം പുനഃരാംരംഭിച്ചു. ഇന്നലെ വെള്ളിയാഴ്ച വടക്കു കിഴക്കുള്ള കാസൽ മൊണസ്തേരൊ പ്രദേശത്തെ വിശുദ്ധ ഹെൻറിയുടെ നാമത്തിലുള്ള ഇടവകയിലാണ് പാപ്പ സന്ദര്‍ശനം നടത്തിയത്. ഇവിടെ മുപ്പത്തിയഞ്ചു വൈദികരുമായി പാപ്പ കൂടിക്കാഴ്ച നടത്തി. വൈദികരും ശെമ്മാശന്മാരുമായുള്ള കൂടിക്കാഴ്ച ഒന്നര മണിക്കൂര്‍ നീണ്ടു. റെബീബിയയിലെ തടവറയിൽ അജപാലനസേവനം ചെയ്യുന്നവരുൾപ്പടെയുള്ള വൈദികർ തടവറ പ്രശ്നങ്ങൾ, യുവജനങ്ങള്‍, 2025 ജൂബിലി വർഷം, സഭയിൽ നിന്നകന്നു നില്ക്കുന്നവരുടെ അജപാലനവും അവരോടുള്ള സാമീപ്യവും തുടങ്ങിയ വിവിധ വിഷയങ്ങള്‍ ചർച്ച ചെയ്തു. വൈദികരുമായി കൂടിക്കാഴ്ച കൂടാതെ ഇടവകാംഗങ്ങളുമായി ഫ്രാന്‍സിസ് പാപ്പ അല്‍പ്പസമയം ചെലവിട്ടു. പാപ്പയെ അഭിവാന്ദ്യം ചെയ്തവരില്‍ ഇടവകയിൽ ജോലി ചെയ്യുന്ന നിരവധി കന്യാസ്ത്രീകളെ കൂടാതെ വയോധികര്‍, സ്ത്രീകൾ, സ്കൂൾ കുട്ടികൾ എന്നിവരുമുണ്ടായിരിന്നു. 2015-ലെ കരുണയുടെ ജൂബിലി വര്‍ഷത്തില്‍ "കാരുണ്യത്തിൻ്റെ വെള്ളിയാഴ്ച" എന്ന പേരില്‍ റോമിൻ്റെ പ്രാന്തപ്രദേശങ്ങളിലെ ഇടവകകളിലേക്ക് മാർപാപ്പ സന്ദര്‍ശനം നടത്തിയിരിന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഈ സന്ദര്‍ശനത്തെ വത്തിക്കാന്‍ ന്യൂസ് വിശേഷിപ്പിക്കുന്നത്. അതേസമയം വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയ്ക്ക് ശേഷം സെൻ്റ് ഹെൻറി ഇടവക സന്ദർശിക്കുന്ന രണ്ടാമത്തെ മാർപാപ്പയാണ് ഫ്രാൻസിസ് മാർപാപ്പ. 2002 ഫെബ്രുവരിയിൽ നോമ്പുകാലത്തിൻ്റെ ആദ്യ ഞായറാഴ്ച ഇവിടെ അന്ന് പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരിന്നു.
Image: /content_image/News/News-2024-04-06-18:10:20.jpg
Keywords: പാപ്പ, ഇടവക

22988
Category: 1
Sub Category:
Heading: ന്യൂയോര്‍ക്ക് കർദ്ദിനാൾ തിമോത്തി ഡോളൻ വിശുദ്ധ നാട്ടിലേക്ക്
Content: ന്യൂയോര്‍ക്ക്: അറുതിയില്ലാതെ വിശുദ്ധ നാട്ടില്‍ യുദ്ധം തുടരുന്ന പശ്ചാത്തലത്തില്‍ ഇസ്രായേലിലേക്കും പലസ്തീനിലേക്കും സന്ദര്‍ശനം നടത്തുമെന്ന് പ്രഖ്യാപിച്ച് ന്യൂയോര്‍ക്ക് കർദ്ദിനാൾ തിമോത്തി ഡോളൻ. കാത്തലിക് നിയർ ഈസ്റ്റ് വെൽഫെയർ അസോസിയേഷൻ്റെ (സിഎൻഇഎഎ) ചെയർമാനെന്ന നിലയിൽ ഏപ്രിൽ 12 മുതൽ 18 വരെയാണ് അദ്ദേഹം ഇടയ സന്ദർശനം നടത്തുകയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മിഡിൽ ഈസ്റ്റ്, വടക്കുകിഴക്കൻ ആഫ്രിക്ക, ഇന്ത്യ, കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിലെ കത്തോലിക്കാ സഭയെ സഹായിക്കുവാന്‍ 1926-ൽ പയസ് പതിനൊന്നാമൻ പാപ്പ സ്ഥാപിച്ച സംഘടനയാണ് കാത്തലിക് നിയർ ഈസ്റ്റ് വെൽഫെയർ അസോസിയേഷന്‍. തൻ്റെ യാത്രയ്ക്കിടെ കർദ്ദിനാൾ ഡോളൻ, ഇസ്രായേലി പലസ്തീൻ പ്രതിനിധികളുമായും പ്രാദേശിക ക്രിസ്ത്യന്‍, യഹൂദ, ഇസ്ലാമിക മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും വിവിധ സാമൂഹിക സേവനങ്ങളും മാനുഷിക പ്രവർത്തനങ്ങളും വിലയിരുത്തുമെന്നും സഭാവൃത്തങ്ങള്‍ വ്യക്തമാക്കി. സന്ദര്‍ശനത്തില്‍ പാലസ്തീനിലേക്കുള്ള പൊന്തിഫിക്കൽ മിഷൻ്റെ പ്രസിഡൻ്റായി സേവനമനുഷ്ഠിക്കുന്ന മോണ്‍. പീറ്റർ വക്കാരി കർദ്ദിനാൾ ഡോളനെ അനുഗമിക്കും. സിഎൻഇഎഎയുടെ ഭരണത്തിനു കീഴിൽ 1949-ൽ സ്ഥാപിക്കപ്പെട്ട പലസ്തീനിനായുള്ള പൊന്തിഫിക്കൽ മിഷൻ സ്ഥാപിതമായതിൻ്റെ 75-ാം വര്‍ഷത്തിലാണ് സന്ദർശനമെന്നത് ശ്രദ്ധേയമാണ്. വംശീയമോ മതപരമോ ആയ വ്യത്യാസമില്ലാതെ എല്ലാവർക്കും അടിയന്തര സഹായം, ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസ പിന്തുണ, പോസ്റ്റ് ട്രോമാറ്റിക് കൗൺസിലിംഗ് ഉള്‍പ്പെടെയുള്ള സഹായം സംഘടന ലഭ്യമാക്കുന്നുണ്ട്. അതേസമയം ഗാസയുടെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 33,000 പാലസ്തീനികളാണ് ഇതിനോടകം യുദ്ധത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്.
Image: /content_image/News/News-2024-04-06-18:54:40.jpg
Keywords: ന്യൂയോര്‍

22989
Category: 1
Sub Category:
Heading: പുതുഞായർ അഥവാ വിശ്വാസ പ്രഖ്യാപനത്തിന്റെ ഞായർ
Content: സീറോ മലബാർ സഭയിൽ വളരെ പ്രാധാന്യത്തോടെ ആചരിച്ചു പോരുന്ന ഒരു തിരുനാളാണ് പുതുഞായർ. ഉയിർപ്പു തിരുനാൾ കഴിഞ്ഞു വരുന്ന ഞായറാഴ്ച്ച ആഘോഷിക്കുന്ന പുതു ഞായർ "മാർത്തോമ്മാ ശ്ലീഹായുടെ വിശ്വാസ പ്രഖ്യാപനത്തിന്റെ ഞായർ" എന്നും അറിയപ്പെടുന്നു. ദുക്റാന തിരുനാൾ പോലെ പ്രാധാന്യത്തോടെ തോമ്മാശ്ലീഹായെ ഓർമ്മിക്കുന്ന ദിവസം. ഈ ഓർമ്മ കേവലം ഒരു വിശുദ്ധനെ അനുസ്മരിക്കുന്നത് പോലെയല്ല, പ്രത്യുത ഈ സഭയുടെ വിശ്വാസത്തിന്റെ ആഘോഷമാണ്. യോഹന്നാൻ ശ്ലീഹായുടെ സുവിശേഷമനുസരിച്ച് ഏറ്റവും വലിയ വിശ്വാസ പ്രഖ്യാപനം നടത്തുന്നത് തോമ്മാശ്ലീഹായാണ്. അതാണ് "മാർവാലാഹ്: എന്റെ കർത്താവും എന്റെ ദൈവവും". പഴയ നിയമത്തിൽ യഹോവയ്‌ക്ക് കൊടുത്തിരുന്ന അതേ വിശേഷണങ്ങൾ "കർത്താവും ദൈവവും" എന്നത് ഈശോയ്ക്ക് നൽകി വെളിപാടിനെ ഊട്ടിയുറപ്പിക്കുകയാണ് തോമ്മാശ്ലീഹാ ചെയ്തത്. ഈ വിശ്വാസ പ്രഖ്യാപനത്തിന്റെ അടിത്തറയിലാണ് മാർത്തോമ്മാ നസ്രാണി സഭ പണിതുയർത്തപ്പെട്ടിരിക്കുന്നത്. ഈ സഭയുടെ പരി. കുർബാനയിലെയും യാമപ്രാർത്ഥനകളിലേയും കൂദാശകളിലെയുമൊക്കെ ഒട്ടുമിക്ക പ്രാർത്ഥനകളും ആരംഭിക്കുന്നത് തോമ്മാശ്ലീഹായുടെ ഈ വിശ്വാസ പ്രഖ്യാപനത്തെ അടിസ്ഥാനമാക്കിയാണ്. "മാർവാലാഹ്" ജപം അത്രമാത്രം ഈ സഭയുടെ ഹൃദയത്തുടിപ്പായി നിലനിൽക്കുന്നതുകൊണ്ട് തന്നെയാണ് പുതു ഞായറാഴ്ചയെ "മാർവാലാഹ്" ദിനം എന്നു കൂടി സഭയിൽ വിളിക്കുന്നത്. വിവരങ്ങള്‍ക്കു കടപ്പാട്: ഡോ. ജയിംസ് ചവറപ്പുഴ
Image: /content_image/India/India-2024-04-07-09:16:24.jpg
Keywords: തോമാ

22990
Category: 19
Sub Category:
Heading: സ്ത്രീകള്‍: ഇസ്ലാം മതത്തിലും ക്രൈസ്തവ വിശ്വാസത്തിലും | ലേഖനപരമ്പര 10
Content: ദൈവം മനുഷ്യനെ സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചു. തന്റെ ഛായയിലും സാദൃശ്യത്തിലും തുല്യ പങ്കു നല്കിയാണ് അവിടുന്ന് അവരെ സൃഷ്ടിച്ചത് (ഉല്പ 1,27). സ്ത്രീപുരുഷ ഭേദമെന്യേ മനുഷ്യരെല്ലാവരും തുല്യ അവകാശത്തോടും അന്തസ്സോടും സ്വാതന്ത്ര്യത്തോടുംകൂടി ജനിച്ചവരാണെന്ന് ഐക്യരാഷ്ട്രസഭയുടെ ആഗോള മനുഷ്യാവകാശ പ്രഖ്യാപനവുമുണ്ട് (Universal Declaration of Human Rights, 1948, Art. 112). എങ്കിലും സ്ത്രീകൾക്ക് ഇന്നും പല സമൂഹങ്ങളിലും വേണ്ടത്ര തുല്യതയും നീതിയും ലഭിക്കുന്നില്ല. ഇസ്ലാം മതത്തിലെ സ്ത്രീകളുടെ അവസ്ഥ, ക്രൈസ്തവ വിശ്വാസത്തിലേതുമായി താരതമ്യപ്പെടുത്തി വിശകലനം ചെയ്യുകയാണ് ഈ ലേഖനം. #{blue->none->b->സ്ത്രീകൾ ക്രൈസ്തവ വിശ്വാസത്തില്‍}# ആദിയിൽ ദൈവം മനുഷ്യനെ സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചത് തുല്യമഹത്വവും സ്ഥാനവും നല്‌കിയാണ്. പൂർവമാതാക്കളെ മാതൃകാവ്യക്തികളായാണ് ബൈബിൾ അവതരിപ്പിക്കുന്നത്. ഇസ്രായേലിന്റെ വിമോചനത്തിനായി പ്രവർത്തിച്ച മിറിയാം, എസ്തേർ, യൂദിത്ത് തുടങ്ങിയ സ്ത്രീകളുടെ ചരിത്രവും ബൈബിളിലുണ്ട്. പക്ഷേ, പ്രായോഗിക ജീവിതത്തിൽ പലപ്പോഴും സ്ത്രീകൾ അവഗണിക്കപ്പെട്ടിരുന്നു. സ്ത്രീകളുടെ വ്യക്തിത്വത്തിനു തീർത്തും വിലകല്പ്പിക്കാതെ അവരെ തങ്ങളുടെ ഇഷ്ടാനുസരണം ഭാര്യമാരായി സ്വീകരിക്കാനും ഉപേക്ഷിക്കാനു മുള്ള അവകാശം രാജാക്കന്മാർക്കും നേതാക്കന്മാർക്കും ഉണ്ടായി രുന്നതായി പഴയനിയമ ഗ്രന്ഥങ്ങളിൽ കാണാം. എന്നാൽ, യഹൂദർക്കിടയിൽ നിലവിലിരുന്ന പല ആചാരങ്ങളും തിരുത്തിക്കുറിച്ച ഈശോ, അകത്തളങ്ങളിലടയ്ക്കപ്പെട്ടിരുന്ന സ്ത്രീകൾക്കും ശിഷ്യത്വത്തിൻ്റെ വിളിനല്‌കി കൂടെ നടത്തുകയും അവരെ ദൈവരാജ്യ പ്രഘോഷകരാക്കുകയും ചെയ്‌തു (ലൂക്കാ 8,2; മർക്കോ 16,7; യോഹ 4). സമരിയാക്കാരിയോടും (യോഹ 4:27) കാനാൻകാരി സ്ത്രീയോടും (മർക്കോ 7:24-30) പാപിനികളായ സ്ത്രീകളോടും (ലൂക്കാ 7:36-50; യോഹ 8:1-11) ഈശോ അനുകമ്പയോടെയാണ് ഇടപെട്ടത്. കൂനുള്ളവളെ ഈശോ തൊട്ടതും, തന്നെ തൊടാൻ രക്തസ്രാവക്കാരിയെ അനുവദിച്ചതുമൊക്കെ സ്ത്രീ മഹത്വം അംഗീകരിച്ചതിൻ്റെ ഭാഗമായിരുന്നു. സ്ത്രീകളോടുള്ള മനോഭാവത്തിൽ ക്രൈസ്‌തവസഭകൾ എല്ലാക്കാലത്തും പിന്തുടരുന്നത് ഈശോമിശിഹാ തെളിച്ച, സ്ത്രീമഹത്വം അംഗീകരിക്കുന്ന മാർഗമാണ്. സ്ത്രീകൾ ഇന്നു സമൂഹത്തിൽ അനുഭവിക്കുന്ന മത, സാമൂഹിക, രാഷ്ട്രീയ സ്വാതന്ത്യങ്ങൾക്കെല്ലാം ഹേതു സമഗ്ര വിമോചകനായ ഈശോയുടെ പ്രബോധനങ്ങളും പ്രവർത്തനങ്ങളുമാണ്. #{blue->none->b->സ്ത്രീകൾ ഇസ്ലാമിൽ }# ഇസ്ലാം മതത്തിലെ സ്ത്രീകളുടെ അവസ്ഥ അറേബ്യൻ പശ്ചാത്തലത്തിലാണു കൂടുതൽ വ്യക്തമാകുന്നത്. പിതാവിൻ്റെ സ്വത്തും ഭർത്താവിൻ്റെ കൃഷിഭൂമിയുമായാണ് അറബികൾ സ്ത്രീകളെ കണ്ടിരുന്നത്¹. പുരുഷൻ തൻ്റെ ഇഷ്‌ടാനുസരണം ഭാര്യമാരുടെ എണ്ണം നിശ്ചയിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഖുർആനും ഹദീസുകളുമൊക്കെയാണ് ഇന്നും ഇസ്ലാംമതത്തിൽ സ്ത്രീകളുടെ അവസ്ഥ നിർണയിക്കുന്നത്. ഖുർആൻ അനുസരിച്ച് പുരുഷന്മാർക്ക് സ്ത്രീകളുടെ മേൽ എല്ലാവിധത്തിലുള്ള അധികാരമുണ്ട് (സൂറ 4:34). അവളെ ശിക്ഷിക്കാനും ശാരീരികമായി പീഡനമേൽപ്പിക്കാൻ പോലും അവനെ അനുവദിച്ചിരിക്കുന്നു. "നിങ്ങളുടെ ഭാര്യമാർ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാൽ നിങ്ങൾ ഇച്ഛിക്കുംവിധം നിങ്ങൾക്ക് നിങ്ങളുടെ കൃഷിയിടത്തിൽ ചെല്ലാവുന്നതാണ്” (സൂറ 2,223). വ്യവഹാരങ്ങളിൽ ഒരു പുരുഷൻ്റെ സാക്ഷ്യത്തിൻ്റെ പകുതി വിലയേ സ്ത്രീയുടെ സാക്ഷ്യത്തിനുള്ളു (സൂറ 2,282). പിതൃ സ്വത്തിനുള്ള പിൻതുടർച്ചാവകാശത്തിൽ സ്ത്രീയ്ക്കു തുല്യതയില്ല (സൂറ 4,11.176). വസ്ത്രധാരണത്തിലും സ്ത്രീകൾക്കു പ്രത്യേക നിയന്ത്രണങ്ങളുണ്ട്. ഉദാഹരണത്തിന്, സ്ത്രീകളുടെ കണ്ണുകളും കൈപ്പത്തികളും മാത്രം പുറത്തുകാണുന്ന വിധത്തിലുള്ള വസ്ത്ര ധാരണ രീതിയായ ബുർക്ക ഖുർആൻ അനുശാസപ്രകാരമുള്ളതാണ് (സൂറ 33,33). സ്ത്രീകളെ ദൗർഭാഗ്യത്തിന്റെയും ദുശകുനത്തിന്റെയും ലക്ഷണങ്ങളായിട്ടാണ് ഇസ്ലാം കരുതുന്നത് (സാഹിഹ് മുസ്ലീം 39, 162; സാഹിഹ് ബുഖാരി 52, 110). പലപ്പോഴും ഒരു മൃഗത്തിനുള്ള സ്ഥാനം പോലും ഇസ്ലാമിൽ സ്ത്രീകൾക്കു ലഭിക്കുന്നില്ല. സ്ത്രീകളെ ബുദ്ധിയില്ലാത്തവരായിട്ടാണ് ഇസ്ലാം ഗണിക്കുന്നത് (സാഹിഹ് ബുഖാരി 6, 9). സ്ത്രീയുടെ സാന്നിധ്യം പുരുഷൻ്റെ പ്രാർഥനയെ അസാധുവാക്കുന്നു (സാഹിഹ് മുസ്ലീം 2, 1032). കറുത്തപട്ടിയും ഋതുമതിയായ സ്ത്രീയും പ്രാർത്ഥനയെ മുറിച്ചുകളയുന്നു എന്നുപോലും അവർ പഠിപ്പിക്കുന്നു (സുനാൻ ഇബ്ൻ മജാ 5, 147). ഋതുമതികളായ പെൺകുട്ടികൾക്ക് മോസ്‌കിൽ പ്രവേശനമില്ല. മാത്രമല്ല, ആർത്തവ സമയത്ത് സ്ത്രീകൾക്ക് നോമ്പുനോക്കാനോ, പ്രാർത്ഥിക്കാനോ നിയമം അനുവദിക്കുന്നില്ല (സാഹിഹ് ബുഖാരി 8. 158). പുരുഷന്റെ ലൈംഗികതൃപ്‌തിക്കുള്ള ഉപകരണമായിട്ടു മാത്രമാണ് ഇസ്ലാം സ്ത്രീയെ കാണുന്നത്. അവന്റെ ആവശ്യത്തിനനുസരിച്ചു വിധേയപ്പെട്ടില്ലെങ്കിൽ, അവളെ മലക്കുകൾ ശപിച്ചു കൊണ്ടിരിക്കും എന്നതാണു വിശ്വാസം (സാഹിഹ് ബുഖാരി 54, 460). ഭർത്താക്കന്മാരെ ബഹുമാനിക്കാത്ത സ്ത്രീകൾ നരകത്തിൽ പോകുമെന്ന് അവർ പഠിപ്പിക്കുന്നു (സാഹിഹ് ബുഖാരി 4, 464). നരകത്തിൽ പോകുന്നതിൽ അധികവും സ്ത്രീകൾ ആയിരിക്കും (സാഹിഹ് മുസ്ലിം 36, 6596). ഇസ്ലാമിലെ സ്ത്രീകൾക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചിരുന്നില്ല. സഞ്ചരിക്കുകയാണെങ്കിൽ അത് അവളെ വിവാഹം കഴിക്കാൻ നിയമം അനുവദിക്കാത്ത പുരുഷന്മാരോടൊപ്പമായിരിക്കണം (സാഹിഹ് ബുഖാരി 28, 42). ചുരുക്കത്തിൽ, സ്ത്രീകളുടെ സ്വതന്ത്രമായ വ്യക്തിത്വത്തെ ഇസ്ലാം പരിഗണിക്കുന്നില്ല. ജനാധിപത്യരാജ്യങ്ങളിൽ മുസ്ലീം സ്ത്രീകൾ ഉന്നതസ്ഥാനങ്ങൾ വഹിക്കുന്നുണ്ടെങ്കിലും ഇസ്ലാമിക നിയമങ്ങളും (ശരിഅത്ത്) പ്രമാണങ്ങളും സൂക്ഷ്‌മാർത്ഥത്തിൽ പാലിക്കുന്ന സമൂഹങ്ങളിൽ സ്ത്രീകളുടെ അവസ്ഥ ഏഴാം നൂറ്റാ ണ്ടിലേതിൽനിന്ന് ഇന്നും വ്യത്യസ്‌തമല്ല. #{blue->none->b->വിവാഹം }# ഇസ്ലാമിൽ വിവാഹമെന്നത് പുരുഷാധിപത്യത്തിൻ്റെ മേഖലയാണ്. കാരണം, സ്ത്രീയുടെ പിതാവോ സഹോദരനോ അമ്മാവനോ വരനുമായി നടത്തുന്ന ഉടമ്പടിയാണത്. ഇവിടെ സ്ത്രീയ്ക്കു പ്രത്യേക സ്ഥാനമൊന്നുമില്ല. പുരുഷന് എത്ര സ്ത്രീകളെ വേണമെങ്കിലും വിവാഹം കഴിക്കാം (സൂറ 4,3). മുസ്ലീം പുരുഷന്മാർക്ക് നിയമപരമായി നാലു വിവാഹം കഴിക്കാം. കൂടാതെ, അടിമസ്ത്രീകളുമായും ലൈംഗിക ബന്ധത്തിലേർപ്പെടാൻ നിയമാനുമതിയുണ്ട് (സൂറ 4,3). വിവാഹിതനാണെങ്കിലും ഒരു മുസ്ലീം പുരുഷൻ, അടിമ സ്ത്രീയെ ലൈംഗികമായി ഉപയോഗിക്കുന്നത് നിയമാനുസൃതമാണ് (സൂറ 4,24). ഏത് സമയത്തും, എവിടെയും, ഏതവസരത്തിലും ഒരു മുസ്ലീംപുരുഷന് അവൻ്റെ ഭാര്യയെ അവളുടെ സമ്മതം കൂടാതെ ലൈംഗികമായി ഉപയോഗിക്കാം (സൂറ 2,223). ലൈംഗികബന്ധ ത്തിനു സമ്മതിച്ചില്ലെങ്കിൽ അവളെ തല്ലുകയും മുറിയിൽ പൂട്ടിയിടുകയും ചെയ്യാം². താല്ക്കാലിക വിവാഹം (മുത്ത്ആ കല്യാണം) എന്നൊരു സമ്പ്രദായവും ഇസ്ലാമിലുണ്ട്. ഇതിൻപ്രകാരം പുരുഷന് ഒരു സ്ത്രീയെ നിശ്ചിത നാളുകളിലേക്കു മാത്രമായി പ്രതിഫലം നല്‌കി വിവാഹം കഴിക്കാം. കാലാവധി തീരുന്നതോടെ വിവാഹം അവസാനിക്കുന്നു (സൂറ 4,24). ഇസ്ലാംമതത്തിൽ വിവാഹസങ്കല്പത്തിൻ്റെ മാതൃക മുഹമ്മദ് തന്നെയാണെന്നു കരുതുന്നവരുണ്ട്. 25-ാമത്തെ വയസ്സിൽ തന്നെക്കാൾ പതിനഞ്ചുവയസ് പ്രായം കൂടുതലുണ്ടായിരുന്ന ധനാഢ്യയും വിധവയുമായിരുന്ന ഖദീജയെ വിവാഹം കഴിച്ച മുഹമ്മദ്, അവളുടെ മരണശേഷം പന്ത്രണ്ടു³ പേരെകൂടി ഭാര്യമാരാക്കി⁴. കൂടാതെ, വളരെയധികം ഉപനാരികളും അടിമസ്ത്രീകളും അദ്ദേഹത്തിനുണ്ടായിരുന്നു'(Ref:5). ആറ് വയസുമാത്രം പ്രായമുണ്ടായിരുന്ന ആയിഷയെ തന്റെ 53-ാം വയസിലും മുഹമ്മദ് വിവാഹം കഴിച്ചു. ഭാര്യയുടെ മരണശേഷം (Ref:6) ഉടൻതന്നെ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ പുരുഷനെ നിയമം അനുവദിച്ചിരുന്നു. എന്നാൽ, ഭർത്താവിന്റെ മരണശേഷം (ഇദ്ദാത്ത്) നാലു മാസവും പത്തുദിവസവും കഴിഞ്ഞതിനുശേഷം മാത്രമേ സ്ത്രീക്ക് പുനർവിവാഹത്തിന് നിയമാനുമതി ഉള്ളൂ (Ref:7). നിസ്സാര കാര്യങ്ങളുടെ പേരിൽ പുരുഷന് തന്റെ ഭാര്യയെ മൊഴിചൊല്ലി (തലാക്ക്) ഉപേക്ഷിക്കുന്ന പതിവ് ഇന്നും ഇസ്ലാമിലുണ്ട് (Ref:8). പുരുഷന്റെ ഇഷ്ടാനിഷ്‌ടങ്ങൾക്കനുസൃതം ഭാര്യമാരെ സ്വീകരിക്കാനും ഉപേക്ഷിക്കാനും അനുവദിക്കുന്ന ഈ ശരിഅത്ത് നിയമം സ്ത്രീകളെ ചൂഷണത്തിന് ഇരയാക്കുന്നതുകൊണ്ടാണ് ഭാരതത്തിലെ നീതിന്യായപീഠം മുത്തലാക്ക് നിരോധിച്ചത്. ചുരുക്കത്തിൽ, ഏഴാം നൂറ്റാണ്ടിൽ സ്ത്രീകളോടു പുലർത്തിയിരുന്ന സമീപന രീതിയാണ് താലിബാൻ പോലുള്ള പല തീവ്ര ഇസ്ലാമിക സമൂഹങ്ങളിലും ഇന്നും നിലനില്ക്കുന്നത്. അതിനു കാരണം, ജനാധിപത്യത്തിനോ അന്താരാഷ്ട്ര നിയമങ്ങൾക്കോ അവർ വില കല്പ്പിക്കാത്തതാണ്. ➤( 2022-ല്‍ പുറത്തിറക്കിയ ''ക്രൈസ്തവ വിശ്വാസവും ഇസ്ലാമിക വീക്ഷണങ്ങളും'' എന്ന പുസ്തകത്തില്‍ നിന്നെടുത്തതാണ് ഈ ലേഖനം). ➤➤ (തുടരും...) ➤➤➤ ഈ ലേഖനപരമ്പരയുടെ ആദ്യ ഒന്‍പത് ഭാഗങ്ങള്‍ ഈ ലേഖനത്തിന് ഏറ്റവും താഴെ നല്‍കുന്നു: ➤➤➤ #{blue->none->b-> മുകളിലെ ലേഖനത്തിന് ഉപയോഗിച്ച സഹായഗ്രന്ഥങ്ങൾ/ കുറിപ്പുകള്‍ }# 1. Cfr. Pande Rekha, "Women in Islam", in The Noor (An Islamic Research Journal), vol. vi, 1987, 20-25, 20. 2. "Now then, O people, you have a right over your wives and they have a right over you. You have (the right) that they should not cause any one of whom you dislike to tread your beds, and that they should not commit any open indecency. if they do, then God permits you to shut them in separate rooms and to beat them, but not severely. if they abstain from (evil), they have the right to their food and clothing in accordance with custom. Treat women well, for they are (like) domestic animals with you and do not posses anything for themselves" (The History of al-Tabari vol 9, p.113). 3. സൗദ, ആയിഷ, ഹഫ്‌സ, മസാക്കിൻ, സലാമാ, സൈനബ, ജുവറിയ, ഹബീബ, സഫിയ, മൈമുന, റെഹാന, മറിയ. 4. Pennaparambil Jose, Sathythilekku, Alphonsa Press, Thamarassery 2020, 115. 5. ഓ, നബീ! നീ മഹറ് കൊടുത്ത നിൻ്റെ ഭാര്യമാരെ നിനക്കു നാം അനുവദിച്ചു തന്നിരിക്കുന്നു. (അപ്രകാരം തന്നെ) ശത്രുപക്ഷത്തുനിന്ന് അല്ലാഹു നിനക്കു കൈവരുത്തിത്തന്ന വഴിക്കു നിൻ്റെ നിയന്ത്രണത്തിൻ കീഴിൽ ജീവിക്കുന്ന സ്ത്രീകളേയും (അതേപ്രകാരം) നിന്നോടൊപ്പം ഹിജ്ര പോന്നിരിക്കുന്ന നിന്റെ പിതൃവ്യപുത്രിമാർ, നിൻ്റെ അമ്മായിയുടെ പെൺമക്കൾ, നിന്റെ അമ്മാമന്റെ പെൺമക്കൾ, നിന്റെ മാതൃസഹോദരിയുടെ പെൺമക്കൾ എന്നിവരേയും നിനക്കനുവദിച്ചുതന്നിരിക്കുന്നു. സത്യവിശ്വാസം കൈക്കൊണ്ടിരിക്കുന്ന ഒരു സ്ത്രീ അവളുടെ ദേഹത്തെ നബിക്കു ദാനം ചെയ്യുകയാണെങ്കിൽ അവളേയും, നബി അവളെ വിവാഹം ചെയ്യണമെന്നുദ്ദേശിക്കുന്ന പക്ഷം, സ്വീകരിക്കാം (സൂറ 33,50). 6. നിയമാനുസൃതം നാലുസ്ത്രീകളെവരെ പുരുഷന്മാർക്കു സ്വന്തമാക്കാൻ അവ കാശമുള്ളപ്പോൾ ഒരു സ്ത്രീക്കും ബഹുഭർതൃത്വം അനുവദിക്കാത്ത നിയമമാണുള്ളത്. 7. Fyzee Asaf A.A., Outlines of Muhammadan Law, Oxford University Press, New Delhi 2014, 119. 8. Fyzee Asaf A.A., Outlines of Muhammadan Law, 120. ഈ ലേഖനപരമ്പരയുടെ ആദ്യ ഒന്‍പത് ഭാഗങ്ങള്‍ താഴെ നല്‍കുന്നു നല്‍കുന്നു: ⧪ {{ ആമുഖം | ആയിഷ ആവര്‍ത്തിക്കാതിരിക്കാന്‍...! 'പ്രവാചകശബ്ദ'ത്തില്‍ ലേഖന പരമ്പര -> http://www.pravachakasabdam.com/index.php/site/news/21673}} ⧪ {{ യഹൂദ ക്രൈസ്തവ മതങ്ങളുടെ ചരിത്രത്തോട് ബന്ധപ്പെടുത്തി ഇസ്ലാമിനെ അവതരിപ്പിക്കുന്നത് തികച്ചും അധാർമ്മികം | ലേഖനപരമ്പര 01 -> http://www.pravachakasabdam.com/index.php/site/news/21651}} ⧪ {{ ബൈബിളിന്റെയും ഖുർആന്റെയും രചനാപാരമ്പര്യവും ഉള്ളടക്കവും | ലേഖനപരമ്പര 02 -> http://www.pravachakasabdam.com/index.php/site/news/21725}} ⧪ {{ വിശുദ്ധ ബൈബിൾ: വ്യാഖ്യാന ശൈലിയും മാനദണ്ഡവും | ലേഖനപരമ്പര 03 -> http://www.pravachakasabdam.com/index.php/site/news/21811}} ⧪ {{ പരിശുദ്ധ ത്രിത്വം: രഹസ്യവും വിശ്വാസ സത്യവും | ലേഖനപരമ്പര 04 -> http://www.pravachakasabdam.com/index.php/site/news/21882}} ⧪ {{ ബൈബിളിലെ ഈശോയും ഖുർആനിലെ ഈസായും | ലേഖനപരമ്പര 05 -> http://www.pravachakasabdam.com/index.php/site/news/21967}} ⧪ {{വിശുദ്ധ ബൈബിളും ഖുര്‍ആനും: പ്രചരിക്കപ്പെടുന്ന തെറ്റുദ്ധാരണകൾ | ലേഖനപരമ്പര 06 -> http://www.pravachakasabdam.com/index.php/site/news/22088}} ⧪ {{ഈശോയുടെ അമ്മയായ മറിയവും ഖുറാനിലെ ഈസായുടെ അമ്മയായ മർയയും | ലേഖനപരമ്പര 07 -> http://www.pravachakasabdam.com/index.php/site/news/22317}} ⧪ {{ബൈബിളിലെ പ്രവാചകരും ഇസ്ലാമിലെ മുഹമ്മദും | ലേഖനപരമ്പര 08 -> http://www.pravachakasabdam.com/index.php/site/news/22525}} ⧪ {{വിശുദ്ധ പൗലോസും ഇസ്ലാമിസ്റ്റുകളും | ലേഖനപരമ്പര 09 -> http://www.pravachakasabdam.com/index.php/site/news/22709}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-04-07-16:45:26.jpg
Keywords: ലേഖനപരമ്പര

22991
Category: 18
Sub Category:
Heading: മലയാറ്റൂരിൽ പുതുഞായർ തിരുനാളിനു പരിസമാപ്‌തി
Content: മലയാറ്റൂർ: വിശ്വാസികൾ തലച്ചുമടായി പൊൻപണമിറക്കിയതോടെ മലയാറ്റൂരിൽ പുതുഞായർ തിരുനാളിനു പരിസമാപ്‌തി. തിരുനാൾ തിരുക്കർമ്മങ്ങൾക്കു ശേഷം ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ കുരിശുമുടിയിൽനിന്ന് നൂറുകണക്കിന് വിശ്വാസികൾ തലച്ചുമടായി പൊൻപണമിറക്കാൻ തുടങ്ങി. ആറോടെ താഴത്തെ പള്ളിയിൽ എത്തി. തുടർന്ന് വിശുദ്ധ കുർബാനയും ഉണ്ടായിരുന്നു. അടുത്ത ശനിയാഴ്‌ചയും ഞായറാഴ്‌ചയും എട്ടാമിടം തിരുനാൾ ആഘോഷിക്കും. താഴത്തെ പള്ളിയിൽ രാവിലെ 5.30ന് വിശുദ്ധ കുർബാനയും തുടർന്ന് തിരുനാൾ പാട്ടുകുർബാനയും ഉണ്ടായിരുന്നു. കുരിശുമുടി ദേവാലയത്തിൽ പുലർച്ചെ 12.05ന് തിരുനാൾ കുർബാനയും തുടർന്ന് രണ്ടിനും 5.30 നും 6.30നും 7.30 നും കുർബാന ഉണ്ടായിരുന്നു. ഒമ്പതിന് ആഘോഷമായ വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ്, പ്രദക്ഷിണം എന്നിവ നടന്നു.
Image: /content_image/India/India-2024-04-08-10:31:38.jpg
Keywords: മലയാ

22992
Category: 18
Sub Category:
Heading: സമുദായബോധം എന്നത് വർഗീയ ചിന്തയല്ല: മാർ തോമസ് തറയിൽ
Content: ആലപ്പുഴ: സമുദായബോധം എന്നത് വർഗീയ ചിന്തയല്ലെന്നും അത് അഭിമാനമാണെന്നും ചങ്ങനാശേരി സഹായ മെത്രൻ മാർ തോമസ് തറയിൽ. ക്രൈസ്‌തവ സമൂഹത്തെ ശക്തിപ്പെടുത്തുന്നതിനായി നമ്മുടെ വരുംതലമുറ നാട്ടിൽ തന്നെ ജോലി കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. പുത്തനങ്ങാടി സെന്റ് ജോർജ് പള്ളിയിൽ നടന്ന കുടുംബക്കൂട്ടായ്‌മയുടെയും ഡിഎഫ്സി ഭാരവാഹികളുടെയും മഹാസംഗമം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. "പെരുകി ലോകം കീഴടക്കുക. ലോകമെങ്ങും പോയി സുവിശേഷം പ്രഘോഷിക്കുക" എന്ന സുവിശേഷ ഭാഗത്തിന് ഊന്നൽ നൽകിക്കൊണ്ട് ക്രൈസ്തവ സഭയെക്കുറിച്ചുള്ള അഭിമാനബോധം എല്ലാവരിലും ഉണ്ടാകണമെന്നും സഭ ചെയ്യുന്ന കാരുണ്യ പ്രവൃത്തികൾ കാണാതെ പോകരുതെന്നും സഭ വരും തലമുറയ്ക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി നമ്മുടെ സമുദായത്തെ മുൻപോട്ട് നയിക്കണമെന്നും അദ്ദേഹം പറഞ്ഞു. തുടർന്നു നടന്ന സംവാദത്തിൽ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. ആലപ്പുഴ കുടുംബ കൂട്ടായ്‌മയുടെയും ഡിഎഫ്‌സിയുടെയും ഡയറക്ടർ ഫാ. ജോബിൻ തൈപ്പറമ്പ് സ്വാഗതം പറഞ്ഞു. ആലപ്പുഴ ഫൊറോന വികാരി ഫാ. സിറിയക് കോട്ടയിൽ അധ്യക്ഷനായി. അതിരൂപത കുടുംബക്കൂട്ടായ്‌മ ഡയറക്ടർ ഫാ. ജോർജ് മാന്തുരുത്തിയിൽ, ഫൊറോന ആനിമേറ്റർ മദർ കുസുമം റോസ്, ഫൊറോന ജനറൽ കൺവീനർ റോയി പി. വേലിക്കെട്ടിൽ എന്നിവർ സംസാരിച്ചു. ഷിബു ജോർജ്, ട്രീസാ മേരി, ജെസി, രേഖ, എന്നീ ഫൊറോന ഭാരവാഹികൾ നേതൃത്വം നൽകി.
Image: /content_image/India/India-2024-04-08-10:47:02.jpg
Keywords: തറയി

22993
Category: 1
Sub Category:
Heading: റോം വികാരി ജനറാളിനെ അപ്പസ്തോലിക് പെനിറ്റൻഷ്യറിയുടെ തലവനായി നിയമിച്ച് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: റോമിലെ വികാരി ജനറാള്‍ കർദ്ദിനാൾ ആഞ്ചലോ ഡി ഡൊണാറ്റിസിനെ വത്തിക്കാനിലെ അപ്പസ്തോലിക് പെനിറ്റൻഷ്യറിയുടെ തലവനായി നിയമിച്ച് ഫ്രാന്‍സിസ് പാപ്പ. എഴുപതു വയസ് പ്രായമുള്ള കർദ്ദിനാൾ ഡൊണാറ്റിസ് 2017 മുതൽ റോം രൂപതയുടെ ഭരണപരമായ കാര്യങ്ങള്‍ക്കു മേൽനോട്ടം വഹിച്ചു വരികയായിരിന്നു. അതേസമയം റോമിലെ വികാരിയായി മറ്റാരെയും ഫ്രാന്‍സിസ് പാപ്പ നിയമിച്ചിട്ടില്ലായെന്നത് ശ്രദ്ധേയമാണ്. റോം രൂപതയില്‍ ഫ്രാൻസിസ് മാർപാപ്പ കൊണ്ടുവരുന്ന പ്രധാന പരിഷ്കാരത്തിലെ ഏറ്റവും പുതിയ മാറ്റമാണ് കര്‍ദ്ദിനാള്‍ ഡൊണാറ്റിസിൻ്റെ സ്ഥാനകൈമാറ്റം. ഒരു ദശാബ്ദത്തിലേറെ നീണ്ട അപ്പസ്തോലിക് പെനിറ്റൻഷ്യറി തസ്‌തികയിൽ നിന്ന് വിരമിക്കുന്ന കർദ്ദിനാൾ മൗറോ പിയാസെൻസയുടെ പിൻഗാമിയായാണ് കര്‍ദ്ദിനാള്‍ ഡൊണാറ്റിസ് എത്തുന്നത്. അപ്പസ്തോലിക് പെനിറ്റൻഷ്യറിയെ 'കരുണയുടെ കോടതി' എന്നാണ് വിളിക്കുന്നത്. പാപ മോചനം, ദണ്ഡവിമോചനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കാനും പഠിക്കാനും മാര്‍പാപ്പയ്ക്കു മുന്നില്‍ വിഷയം അവതരിപ്പിക്കാനും റോമന്‍ കൂരിയായുടെ കീഴിലുള്ള അപ്പസ്തോലിക് പെനിറ്റൻഷ്യറിയുടെ ഡിക്കാസ്റ്ററിയ്ക്കാണ് ഉത്തരവാദിത്വം. 2017-ൽ റോമിലെ വികാരിയായി ഡൊണാറ്റിസിനെ നിയമിച്ചതോടെ, നൂറ്റാണ്ടുകൾക്ക് ശേഷം കർദ്ദിനാൾ അല്ലാത്ത റോമിൻ്റെ വികാരി ജനറലായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ വ്യക്തിയായി അദ്ദേഹം അറിയപ്പെട്ടിരിന്നു. പിറ്റേവര്‍ഷം, 2018 ജൂണിലാണ് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ കർദ്ദിനാളാക്കി ഉയര്‍ത്തിയത്. റോമിലെ വികാരിയുടെ ദൌത്യ മേഖലകള്‍ ലഘൂകരിക്കുകയും റോമിലെ ബിഷപ്പ് എന്ന നിലയിൽ മാർപാപ്പയുടെ ഔപചാരിക നിയന്ത്രണത്തിൽ രൂപതാ മാനേജ്മെൻ്റിനെ കേന്ദ്രീകരിക്കുകയും ചെയ്യുന്ന കൽപ്പന കഴിഞ്ഞ വർഷം മാർപാപ്പ പുറപ്പെടുവിച്ചിരിന്നു.
Image: /content_image/News/News-2024-04-08-11:43:36.jpg
Keywords: അപ്പസ്തോ

22994
Category: 1
Sub Category:
Heading: മരണം പുൽകുന്നതിന് മുന്‍പ് അനേകരുടെ ഹൃദയങ്ങളില്‍ ഇടം നേടിയ യുവ വൈദികന്റെ ജീവിതക്കഥ തീയേറ്ററുകളിൽ
Content: ടെക്സാസ്: അര്‍ബുദത്തെ തുടര്‍ന്നു നിത്യതയിലേക്ക് യാത്രയാകുന്നതിന് മുന്‍പ് നിരവധി ആളുകളുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയ കത്തോലിക്ക വൈദികനായ ഫാ. റയാൻ സ്റ്റവായിസിൻറെ ജീവിതകഥ പറയുന്ന 'ലവ് ഗോഡ്സ് വിൽ' എന്ന ചിത്രം തീയേറ്ററുകളിൽ പ്രദര്‍ശനത്തിനെത്തി. ഫാ. റയാൻ അംഗമായിരുന്ന ഗാൽവിസ്റ്റൺ - ഹൂസ്റ്റൺ അതിരൂപതയുടെ സഹകരണത്തോടെ പലോമിറ്റ എന്ന പേരിലുള്ള ഹൂസ്റ്റൺ ആസ്ഥാനമായ പ്രൊഡക്ഷൻ കമ്പനിയാണ് ഡോക്യുമെന്ററി രൂപത്തില്‍ ചിത്രം നിർമ്മിച്ചിരിക്കുന്നത്. റയാന്റെ മാതാപിതാക്കളായ റെയും, സൂസനും, സഹോദരനായ റോസും, സഹോദരന്റെ ഭാര്യയായ ഗാബിയും, കുട്ടിക്കാലത്തെ സുഹൃത്തുക്കളും, ഇടവകാംഗങ്ങളും, അതിരൂപതയിലെ മറ്റ് വൈദികരും ഉൾപ്പെടെ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രശസ്തമായ ടെക്സാസ് എ ആൻഡ് എം സർവ്വകലാശാലയിൽ നിന്നും പെട്രോളിയം എൻജിനീയറിങ്ങിൽ ബിരുദം പൂർത്തിയാക്കിയതിന് ശേഷം മികച്ച ഒരു ജോലിയിലേക്ക് പ്രവേശിക്കാം എന്നുള്ള പദ്ധതി ഉണ്ടായിരുന്ന സമയത്താണ് ദൈവം തന്നെ പൗരോഹിത്യത്തിലേക്ക് വിളിക്കുന്നുണ്ട് എന്ന് റയാൻ തിരിച്ചറിയുന്നത്. കോളേജ് കാലത്തും ഇതിനുമുമ്പ് കാൻസർ പിടിപെട്ടിരുന്നെങ്കിലും അതിനെ അതിജീവിച്ച് റയാൻ പുറത്തുവന്നിരുന്നു. ഇതിനിടെ വൈദിക പഠനം പൂര്‍ത്തിയാക്കി. പൗരോഹിത്യം സ്വീകരിക്കുന്നതിന് ഏതാനും നാളുകൾക്ക് മുമ്പാണ് തനിക്ക് കാൻസറാണെന്ന് റയാന്‍ വീണ്ടും മനസിലാക്കുന്നത്. അര്‍ബുദമാണെന്ന് അറിഞ്ഞിട്ടും വിട്ടുകൊടുക്കാന്‍ ഈ യുവാവ് തയാറായില്ല. പൗരോഹിത്യം സ്വീകരിച്ചതിനു ശേഷം രോഗബാധിതനായിരിക്കെ തന്നെ 2019 ജൂൺ മാസം ഹൂസ്റ്റണിലെ പ്രിൻസ് ഓഫ് പീസ് കത്തോലിക്കാ ദേവാലയത്തിൽ അദ്ദേഹം സേവനം ആരംഭിച്ചു. തന്റെ സേവനകാലയളവ് അനേകരുടെ ജീവിതങ്ങളില്‍ വലിയ മാറ്റം കൊണ്ടുവരുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അനേകരുടെ ഹൃദയങ്ങളിലായിരിന്നു ഈ യുവവൈദികന്റെ സ്ഥാനം. ഇതിന് രണ്ടു വർഷങ്ങൾക്കുശേഷം 2021 ജൂൺ 21നു ദൈവസന്നിധിയിലേക്ക് വൈദികന്‍ യാത്രയായെങ്കിലും ഇടവകാംഗങ്ങളുടെ ഇടയിൽ വലിയൊരു സ്വാധീനമാണ് റയാൻ ഉണ്ടാക്കിയത്. സഹോദരൻ മരണപ്പെട്ടതിനുശേഷമാണ് റയാന്റെ ഓരോ ദിവസവും എങ്ങനെ ആയിരുന്നുവെന്ന് മനസ്സിലാക്കുന്നതെന്നും അത് ഹൃദയസ്പർശിയായ അനുഭവമായിരിന്നുവെന്നും റോസ് പറഞ്ഞു. തങ്ങൾ സ്വാഗതം ചെയ്യപ്പെടുന്നുവെന്ന് ഓരോ വ്യക്തിക്കും തോന്നലുണ്ടാകാൻ വേണ്ടി വലിയ ശ്രമം സഹോദരൻ നടത്തിയിരുന്നതായി തനിക്ക് തോന്നിയിട്ടുണ്ടെന്ന് റോസ് കൂട്ടിച്ചേർത്തു. ഏതെങ്കിലും സഹനത്തിലൂടെ കടന്നു പോകുന്നവർക്ക് തങ്ങളുടെ സഹനം ദൈവത്തിന് സമർപ്പിക്കുന്നതുമായി ബന്ധപ്പെടുത്താൻ ചിത്രത്തിലെ റയാന്റെ ജീവിതം സഹായകരമാകുമെന്ന് ഗാബി പറഞ്ഞു. വൈദികന്റെ ജീവിതം കേന്ദ്രമാക്കിയുള്ള ചിത്രം തീയേറ്ററുകളിൽ എത്തിയതിനുശേഷം ടെക്സാസിന് പുറത്തുനിന്നുള്ള സംസ്ഥാനങ്ങളിലും ചിത്രത്തിൻറെ പ്രദർശനം വേണമെന്ന് ആവശ്യം ഉന്നയിച്ച് ആളുകൾ മുന്നോട്ട് വന്നതിനെത്തുടർന്ന് മറ്റ് സംസ്ഥാനങ്ങളിലും പ്രദർശനം നടത്താനുള്ള ശ്രമത്തിലാണ് പിന്നണി പ്രവർത്തകർ. ചിത്രം പ്രദർശനത്തിന് എത്തിയതിനുശേഷം നിരവധി ആളുകൾ തങ്ങളുടെ അനുഭവം പറയാൻ സമീപിക്കുന്നുണ്ടെന്നും, അവരുമായി സംസാരിക്കുമ്പോൾ ഓരോ വ്യക്തിക്കും ഫാ. റയാനുമായി ബന്ധപ്പെട്ട എന്തെങ്കിലും സംഭവക്കഥകൾ പറയാനുണ്ടെന്ന് ബോധ്യമാവുകയാണെന്നും ഗാബി പറഞ്ഞു.
Image: /content_image/News/News-2024-04-08-14:32:42.jpg
Keywords: വൈദിക