category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading മലയാറ്റൂരിൽ പുതുഞായർ തിരുനാളിനു പരിസമാപ്‌തി
Contentമലയാറ്റൂർ: വിശ്വാസികൾ തലച്ചുമടായി പൊൻപണമിറക്കിയതോടെ മലയാറ്റൂരിൽ പുതുഞായർ തിരുനാളിനു പരിസമാപ്‌തി. തിരുനാൾ തിരുക്കർമ്മങ്ങൾക്കു ശേഷം ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ കുരിശുമുടിയിൽനിന്ന് നൂറുകണക്കിന് വിശ്വാസികൾ തലച്ചുമടായി പൊൻപണമിറക്കാൻ തുടങ്ങി. ആറോടെ താഴത്തെ പള്ളിയിൽ എത്തി. തുടർന്ന് വിശുദ്ധ കുർബാനയും ഉണ്ടായിരുന്നു. അടുത്ത ശനിയാഴ്‌ചയും ഞായറാഴ്‌ചയും എട്ടാമിടം തിരുനാൾ ആഘോഷിക്കും. താഴത്തെ പള്ളിയിൽ രാവിലെ 5.30ന് വിശുദ്ധ കുർബാനയും തുടർന്ന് തിരുനാൾ പാട്ടുകുർബാനയും ഉണ്ടായിരുന്നു. കുരിശുമുടി ദേവാലയത്തിൽ പുലർച്ചെ 12.05ന് തിരുനാൾ കുർബാനയും തുടർന്ന് രണ്ടിനും 5.30 നും 6.30നും 7.30 നും കുർബാന ഉണ്ടായിരുന്നു. ഒമ്പതിന് ആഘോഷമായ വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ്, പ്രദക്ഷിണം എന്നിവ നടന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-04-08 10:31:00
Keywordsമലയാ
Created Date2024-04-08 10:31:38