Contents
Displaying 22591-22600 of 24979 results.
Content:
23015
Category: 1
Sub Category:
Heading: ചരിത്രം കുറിച്ച് വിയറ്റ്‌നാമില്‍ വത്തിക്കാൻ പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനം
Content: ഹോ ചി മിൻ സിറ്റി: വിയറ്റ്‌നാം യുദ്ധാനന്തരം വത്തിക്കാന്റെ പ്രതിനിധിയായി ഒരു സഭാ ഉദ്യോഗസ്ഥൻ രാജ്യത്തേക്ക് നടത്തിയ ആദ്യത്തെ ഉന്നതതല നയതന്ത്ര സന്ദർശനം എന്ന ചരിത്രപരമായ വിശേഷണത്തോടെ വത്തിക്കാൻ വിദേശകാര്യ മന്ത്രി ആര്‍ച്ച് ബിഷപ്പ് പോൾ ഗല്ലാഘര്‍ വിയറ്റ്‌നാമില്‍ സന്ദര്‍ശനം നടത്തി. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഹനോയിയിൽ വിയറ്റ്‌നാം പ്രധാനമന്ത്രി ഫാം മിൻ ചിന്നുമായി കൂടിക്കാഴ്ച നടത്തിയത്. ഫ്രാൻസിസ് മാർപാപ്പയുടെ വിയറ്റ്നാം സന്ദർശനം ഉൾപ്പെടെയുള്ള ഉന്നതതല വിഷയങ്ങളുമായി മുന്നോട്ട് പോകേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് ഇരുവരും ഏകദേശ ധാരണയിലെത്തിയതായി വിയറ്റ്നാമീസ് സർക്കാർ നടത്തുന്ന വാർത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സന്ദര്‍ശനം യാഥാര്‍ത്ഥ്യമായാല്‍ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ വിയറ്റ്നാം സന്ദർശിക്കുന്ന ആദ്യത്തെ മാർപാപ്പയായി ഫ്രാൻസിസ് മാർപാപ്പ മാറും. വിയറ്റ്നാമിലേക്കുള്ള തൻ്റെ ആറ് ദിവസത്തെ അപ്പസ്തോലിക യാത്രയിൽ ആര്‍ച്ച് ബിഷപ്പ് ഗല്ലാഘര്‍ ഹനോയ്, ഹോ ചി മിൻ സിറ്റി, ഹ്യൂ എന്നീ രാജ്യത്തെ പ്രധാന കേന്ദ്രങ്ങള്‍ സന്ദർശിക്കും. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടേറിയറ്റ് പുറത്തിറക്കിയ ഷെഡ്യൂൾ അനുസരിച്ച് അദ്ദേഹം മൂന്ന് നഗരങ്ങളിലെയും കത്തീഡ്രലുകളിൽ പൊതു കുർബാന അർപ്പിക്കും. ഏപ്രിൽ 9-ന് വിയറ്റ്നാം വിദേശകാര്യ സഹമന്ത്രി ബുയി തൻ സോണുമായി ഗല്ലാഘര്‍ കൂടിക്കാഴ്ച നടത്തി. ഹ്യൂയിലെ സെമിനാരിക്കാരുമായും ഹോ ചി മിൻ സിറ്റിയിൽ നടക്കുന്ന വിയറ്റ്നാം ബിഷപ്പ് കോൺഫറൻസിലെ അംഗങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഏപ്രിൽ 14 വരെ സന്ദര്‍ശനം തുടരും. </p> <blockquote class="twitter-tweet" data-media-max-width="560"><p lang="vi" dir="ltr">S.E. Mons. Paul R. Gallagher , ha incontrato in Vietnam S.E. il Sig. Phạm Minh Chính, Primo Ministro, S.E. il Sig. Bùi Thanh Sơn, Ministro degli Affari Esteri, e S.E. la Sig.ra Phạm Thị Thanh Trà, Ministro degli Affari Interni <a href="https://t.co/Yt43uixogh">pic.twitter.com/Yt43uixogh</a></p>— Segreteria di Stato della Santa Sede (@TerzaLoggia) <a href="https://twitter.com/TerzaLoggia/status/1778085507785797994?ref_src=twsrc%5Etfw">April 10, 2024</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> മാർപാപ്പ സന്ദർശിക്കാത്ത ഏറ്റവും വലിയ കത്തോലിക്കാ ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നാണ് വിയറ്റ്നാം. ഏകദേശം എഴുപതു ലക്ഷം കത്തോലിക്കരാണ് രാജ്യത്തുള്ളത്. ദൈവവിളിയുടെ കാര്യത്തില്‍ വിയറ്റ്നാമിലെ കത്തോലിക്കാ സഭ ഏറെ മുന്നിലാണെന്നതും ശ്രദ്ധേയമാണ്. സമീപ വർഷങ്ങളിൽ സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് 8000 വൈദികരും 41 ബിഷപ്പുമാരുമുണ്ട്. 2020-ൽ വിയറ്റ്‌നാമിലുടനീളം 2,800-ലധികം സെമിനാരികൾ വൈദിക പഠനം നടത്തുന്നുണ്ട്. 700,000 അധിക വിയറ്റ്നാമീസ് കത്തോലിക്കർ ഇന്ന് അമേരിക്കയിലേക്ക് ചേക്കേറിയിട്ടുണ്ട്. അവരിൽ പലരും അഭയാർത്ഥികളോ വിയറ്റ്നാം യുദ്ധസമയത്ത് പലായനം ചെയ്ത അഭയാർത്ഥികളുടെ പിൻഗാമികളോ ആണ്. 1975-ൽ ഭരണം കമ്മ്യൂണിസ്റ്റ് നേതൃത്വം ഏറ്റെടുത്തതിന് ശേഷം വിയറ്റ്നാം വത്തിക്കാനുമായുള്ള ബന്ധം വിച്ഛേദിച്ചിരിന്നു. ദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ 2023 ഡിസംബറിൽ വത്തിക്കാൻ നയതന്ത്ര വിദഗ്ധനും പോളണ്ട് സ്വദേശിയുമായ ആർച്ച് ബിഷപ്പ് മാരെക് സാലെവ്സ്കിയെ വിയറ്റ്നാമിലെ റസിഡൻ്റ് പേപ്പൽ പ്രതിനിധിയായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചിരിന്നു. ആർച്ച് ബിഷപ്പ് മാരെകിന്‍റെ നിയമനം എന്നെങ്കിലും സമ്പൂർണ നയതന്ത്രബന്ധം സ്ഥാപിക്കാനുള്ള സാധ്യതയിലേക്കുള്ള ചരിത്രപരമായ ചുവടുവയ്പ്പായാണ് നിരീക്ഷിക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷത്തോടെ നിയമനത്തോടെ, രാജ്യത്ത് താമസിക്കുന്ന ഒരു റസിഡൻ്റ് പേപ്പൽ പ്രതിനിധി ഉള്ള ഏക ഏഷ്യൻ കമ്മ്യൂണിസ്റ്റ് രാജ്യം കൂടിയാണ് വിയറ്റ്നാം.
Image: /content_image/News/News-2024-04-12-14:27:15.jpg
Keywords: വിയറ്റ്

23016
Category: 1
Sub Category:
Heading: വിശുദ്ധ പാദ്രെ പിയോയുടെ അപൂർവ ചിത്രങ്ങൾ പുറത്തുവിടാൻ പാദ്രെ പിയോ ഫൗണ്ടേഷൻ
Content: റോം: പാദ്രെ പിയോ ഫൗണ്ടേഷൻ പ്രസ്ഥാനം ആരംഭിച്ചതിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് വിശുദ്ധ പാദ്രെ പിയോയുടെ അപൂർവ ചിത്രങ്ങൾ പുറത്തുവിടും. പാദ്രെ പിയോ വിശുദ്ധ കുർബാന അർപ്പിക്കുന്ന ചിത്രങ്ങളും പുഞ്ചിരിക്കുന്ന ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. വിശുദ്ധൻ ചിരിക്കുന്നതായിട്ട് വളരെ വിരളമായി മാത്രമേ ആളുകൾ കണ്ടിട്ടുണ്ടായിരുന്നുളളു. ഫോട്ടോഗ്രാഫറായ എലിയ സലേറ്റോയുടെ സ്റ്റുഡിയോയിൽ സന്ദർശനം നടത്തുന്ന വേളയിലാണ് ഫൗണ്ടേഷന്റെ സ്ഥാപകനായ ലൂസിയാന ലമോനാർക്ക ഈ ചിത്രങ്ങൾ കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസം ഇറ്റേണൽ വേൾഡ് ടെലിവിഷൻ നെറ്റ്വർക്കിന്റെ അവതാരകൻ കോം ഫ്ലിൻ ലമോനാർക്കയുമായി ഒരു അഭിമുഖം നടത്തിയിരുന്നു. ഒപ്പേറ ഗായകനായ ലമോനാർക്ക പാദ്രെ പിയോയെ പറ്റി ഒരുപാട് കേട്ടിട്ടുണ്ടായിരുന്നുവെങ്കിലും, ലമോനാർക്കയ്ക്കും, ഭാര്യക്കും ഉണ്ടായ കുഞ്ഞ് ജനനത്തോടുകൂടി മരണപ്പെട്ടതോടുകൂടിയാണ് വിശുദ്ധന്റെ മാധ്യസ്ഥം തേടാൻ ആരംഭിക്കുന്നത്. ഇറ്റലിയിൽ വളർന്ന ലമോനാർക്ക ഇറ്റലിക്കാരനായ വിശുദ്ധന്റെ എളിമയെ പറ്റിയും ലാളിത്യത്തെ പറ്റിയും കൂടുതൽ വായിച്ചു മനസ്സിലാക്കി. പാദ്രെ പിയോയോട് തോന്നിയ അടുപ്പമാണ് വിശുദ്ധന്റെ സന്ദേശം ഏറ്റവും കൂടുതൽ ആളുകളിൽ പ്രത്യേകിച്ച് അമേരിക്കയിൽ ഉള്ളവരിൽ എത്തിക്കുന്നതിന് വേണ്ടി ഒരു ഫൗണ്ടേഷൻ സ്ഥാപിക്കുന്നതിലേക്ക് അദ്ദേഹത്തെ നയിച്ചത്. ഫൗണ്ടേഷൻ സ്ഥാപിച്ചതിനു ശേഷം ജനിച്ച മകൻ സെബാസ്റ്റ്യനോടും, ഭാര്യയോടും ഒപ്പം അമേരിക്കയിലാണ് ഇപ്പോൾ ലമോനാർക്ക ജീവിക്കുന്നത്. ഫൗണ്ടേഷന്റെ പത്താം വാർഷികത്തോട് അനുബന്ധിച്ച് പാദ്രെ പിയോയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു ഡോക്യുമെൻററി ഡ്രാമയും നിർമ്മിച്ചിട്ടുണ്ട്. ഇത് ഈ വർഷം ഇറ്റേണൽ വേൾഡ് ടെലിവിഷൻ നെറ്റ്വര്‍ക്ക് ചാനലിലൂടെ ആളുകളിലേക്ക് എത്തിക്കുവാനാണ് തീരുമാനം.
Image: /content_image/News/News-2024-04-12-15:31:20.jpg
Keywords: പിയോ

23017
Category: 1
Sub Category:
Heading: തിരുവോസ്തിക്ക് പകരം പൊട്ടറ്റോ ചിപ്സ്, പിന്നാലെ പ്രതിഷേധം; ഒടുവില്‍ വിവാദ പരസ്യം പിൻവലിച്ച് ഇറ്റാലിയൻ കമ്പനി
Content: റോം: ശക്തമായ പ്രതിഷേധത്തിനോടുവില്‍ വൈദികൻ തിരുവോസ്തിക്ക് പകരം പൊട്ടറ്റോ ചിപ്സ് ആശീർവദിച്ചു നൽകുന്നതായി രംഗമുള്ള പരസ്യം ഇറ്റാലിയൻ കമ്പനി പിൻവലിച്ചു. അമിക്കാ ചിപ്സിന്റെ പരസ്യം മാധ്യമങ്ങളിൽ നിന്ന് പിൻവലിക്കാൻ തിങ്കളാഴ്ച ദ ഇറ്റാലിയൻ അസോസിയേഷൻ ഓഫ് റേഡിയോ ആൻഡ് ടെലിവിഷൻ ലിസണേർസ് (എഐഎആർടി) ആണ് ആവശ്യപ്പെട്ടത്. ഒരു മഠത്തിന്റെ ചുമതലയുള്ള സന്യാസിനി തിരുവോസ്തി സൂക്ഷിക്കുന്ന കുസ്തോതിയില്‍ വിശുദ്ധ കുർബാനയ്ക്ക് ഉപയോഗിക്കേണ്ട ഓസ്തി നിറയ്ക്കുന്നതിന് പകരം പൊട്ടറ്റോ ചിപ്സ് നിറയ്ക്കുന്നതായിട്ടാണ് പരസ്യത്തിൽ ആദ്യം കാണിക്കുന്നത്. ഇതിനുശേഷം വൈദികൻ ഒരു പൊട്ടറ്റോ ചിപ്സ് ഒരു സന്യാസിനിക്ക് വിശുദ്ധ കുർബാനയ്ക്ക് പകരം നൽകുന്നതും വിശുദ്ധ കുർബാന സ്വീകരിക്കാൻ എത്തുന്നവർ അത്ഭുതത്തോടെ നോക്കുമ്പോൾ പൊട്ടറ്റോ ചിപ്സ് എടുത്തു നൽകിയ സന്യാസിനി കവറിൽ നിന്നും വീണ്ടും വീണ്ടും അതെടുത്ത് കഴിക്കുന്നതുമായിട്ടാണ് പരസ്യത്തിൽ ഉണ്ടായിരിന്നത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. കലാപരമായ യാതൊന്നും ഇല്ലാത്ത പരസ്യത്തിൽ കാഴ്ചക്കാരോടും അവരുടെ ധാർമിക വ്യക്തിത്വത്തിനോടും സംസ്കാരത്തോടുമുള്ള ബഹുമാന കുറവാണ് പരസ്യത്തിൽ ദൃശ്യമായതെന്ന് എഐഎആർടി പറഞ്ഞു. പരസ്യം ഉടൻ റദ്ദാക്കണമെന്ന തങ്ങളുടെ ആവശ്യം പരസ്യമേഖലയിലെ നിലവാരം നിശ്ചയിക്കുന്ന ഇറ്റലിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വർടൈസിങ് സെൽഫ് ഡിസിപ്ലിൻ അംഗീകരിച്ചുവെന്ന് എഐഎആർടി അവരുടെ വെബ്സൈറ്റിൽ വെളിപ്പെടുത്തി. മറ്റുള്ളവരുടെ സംസ്കാരത്തെയും വിശ്വാസപരമായ വ്യക്തിത്വത്തെയും ബഹുമാനിക്കുന്ന പരസ്യങ്ങൾ സൃഷ്ടിക്കാൻ നിർമാതാക്കളോട് എഐഎആർടി അധ്യക്ഷൻ ജിയോവാനി ബാഗിയോ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിനു മുന്‍പും രാജ്യത്തു ക്രിസ്തീയ വിശ്വാസത്തെ അവഹേളിക്കുന്ന ഉള്ളടക്കങ്ങളുള്ള പരസ്യങ്ങള്‍ പുറത്തുവന്നിരിന്നു.
Image: /content_image/News/News-2024-04-12-15:51:35.jpg
Keywords: അവഹേ

23018
Category: 1
Sub Category:
Heading: 4 രാജ്യങ്ങള്‍: ഫ്രാൻസിസ് മാർപാപ്പയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശ പര്യടനം സെപ്റ്റംബറിൽ
Content: വത്തിക്കാൻ സിറ്റി: പത്രോസിന്റെ സിംഹാസനത്തില്‍ അധികാരമേറ്റെടുത്തതിന് ശേഷമുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശ പര്യടനം സെപ്റ്റംബറിൽ നടക്കും. സെപ്റ്റംബർ 2 മുതൽ 13 വരെ നടക്കുന്ന തീയതികള്‍ക്കിടെ ഫ്രാൻസിസ് മാർപാപ്പ ഇന്തോനേഷ്യ, ഈസ്റ്റ് ടിമൂർ, പാപ്പുവ ന്യൂഗിനിയ, സിംഗപ്പുർ എന്നീ നാലു രാജ്യങ്ങൾ സന്ദർശിക്കുമെന്നു വത്തിക്കാൻ അറിയിച്ചു. ഫ്രാന്‍സിസ് പാപ്പയുടെ 44-ാമത് അപ്പസ്തോലിക പര്യടനം കൂടിയാണ്. സെപ്റ്റംബർ രണ്ടിന് ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലേക്ക് പാപ്പ യാത്ര തിരിക്കും. റോമിൽനിന്നു വിമാനം കയറുന്ന മാർപാപ്പ പിറ്റേന്നായിരിക്കും ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലെത്തുക. ആറാം തീയതി വരെ ഇന്തോനേഷ്യയില്‍ അപ്പസ്തോലിക സന്ദര്‍ശനം തുടരും. ആറു മുതൽ ഒമ്പതു വരെയുള്ള തീയതികളില്‍ പാപ്പുവ ന്യൂഗിനിയയില്‍ പാപ്പ സന്ദർശനം നടത്തും. ഇവിടുത്തെ ജനസംഖ്യയിൽ 32 ശതമാനവും കത്തോലിക്കരാണ്. രാജ്യത്തെ ഐതപ്പെ കത്തോലിക്കാ രൂപതയുടെ അധ്യക്ഷന്‍ മലയാളിയായ ബിഷപ്പ് സിബി മാത്യു പീടികയിലാണെന്നത് ശ്രദ്ധേയമാണ്. സെപ്റ്റംബര്‍ 9 മുതൽ 11 വരെ മാർപാപ്പ കിഴക്കൻ ടിമുറിലായിരിക്കും സന്ദര്‍ശനം നടത്തുക. പത്തു ലക്ഷത്തോളം കത്തോലിക്കരാണ് രാജ്യത്തുള്ളത്. ഇത് ജനസംഖ്യയുടെ 96 ശതമാനമാണ്. പതിനൊന്നാം തീയതി വരെ അവിടെ തങ്ങുന്ന പാപ്പ അന്ന് സിംഗപ്പൂറിലേക്കു പോകും. സിംഗപ്പൂരിലെ ആകെ ജനസംഖ്യയുടെ മൂന്നു ശതമാനമേ അഥവാ 3,95,000 വരുന്ന കത്തോലിക്കരാണ് രാജ്യത്തുള്ളത്. 13-ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനിലേക്കു മടങ്ങുന്ന വിധത്തിലാണ് ക്രമീകരണമെന്ന് വത്തിക്കാന്‍ അറിയിച്ചു.
Image: /content_image/News/News-2024-04-13-18:13:32.jpg
Keywords: പാപ്പ

23019
Category: 18
Sub Category:
Heading: മലയാളം ഉള്‍പ്പെടെ ഇരുപതോളം ഭാഷകളില്‍ ഓഡിയോ & ടെക്സ്റ്റ് ബൈബിൾ ആപ്ലിക്കേഷന്‍
Content: മൊബൈല്‍ ആപ്ലിക്കേഷനിലൂടെ 20 ഭാഷകളില്‍ ഓഡിയോ ആൻഡ് ടെക്സ്റ്റ് ബൈബിള്‍ ലഭ്യമാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഫാ. ജോസുകുട്ടി മഠത്തിപ്പറമ്പില്‍ എസ്ഡിബിക്കും ഇലോയിറ്റ് ഇന്നവേഷന്‍സ് സിഇഒ തോംസണ്‍ ഫിലിപ്പിനും കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ (സിസിബിഐ) യുടെ ക്രിയേറ്റീവ് ബൈബിള്‍ മിനിസ്ട്രി അവാര്‍ഡ്. സലേഷ്യന്‍ സമൂഹാംഗമായ അംഗമായ ഫാ. ജോസുകുട്ടി രൂപകല്പനചെയ്ത ‘ഹോളി ബൈബിള്‍ ഇന്‍ ടങ്‌സ്’ (Holy Bible In Tounges) എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തോംസണ്‍ ഫിലിപ്പിന്റെ നേതൃത്വത്തില്‍ ഇലോയിറ്റ് ഇന്നവേഷന്‍സ് ആണ് വികസിപ്പിച്ചെടുത്തത്. ബംഗളൂരുവിലെ എൻബിസിഎൽസിയിൽ നടന്ന ചടങ്ങിൽ സുൽത്താൻപേട്ട് ബിഷപ്പും സിസിബിഐ കമ്മീഷൻ ഫോർ ബൈബിളിൻ്റെ ചെയർമാനുമായ ഡോ. ആന്റണിസാമി പീറ്റർ അബിർ പുരസ്‌കാരം സമ്മാനിച്ചു. ഹിന്ദി, മലയാളം, കന്നഡ തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ ഭാഷകളോടൊപ്പം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നിരവധി ഗോത്ര ഭാഷകളിലും ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ മലഗച്ച ഭാഷയിലും ബൈബിള്‍ റെക്കോര്‍ഡ് ചെയ്തു ആന്‍ഡ്രോയഡിലും ആപ്പിള്‍ അപ്ലിക്കേഷന്‍സിലും ലഭ്യമാക്കിയിട്ടുണ്ട്. കോട്ടയം അതിരൂപതാംഗമായ ഫാ. ജോസുകുട്ടി മഠത്തിപ്പറമ്പില്‍ കല്ലറ പഴയപ്പള്ളി (സെന്റ് തോമസ് ക്‌നാനായ കത്തോലിക്ക) ഇടവകയിലെ മഠത്തിപറമ്പില്‍ തോമസ്‌ഗ്രേസികുട്ടി ദമ്പതികളുടെ മകനാണ്. കഴിഞ്ഞ 15 വര്‍ഷമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മിഷനറിയായ ഫാ. ജോസുകുട്ടി സലേഷ്യന്‍ സമൂഹത്തിണ്റ്റെ ദിമപുര്‍ പ്രൊവിന്‍സ് അംഗവും ഇറ്റാനഗര്‍ (അരുണാചല്‍പ്രദേശ്) ഡോണ്‍ബോസ്‌കോ കോളജ് അധ്യാപകനാണ്. ഇലോയിറ്റ് ഇന്നവേഷന്‍സ് എന്ന കമ്പനി സൗജന്യമായിട്ടാണ് ഇതിന്റെ ഡിസൈനും സാങ്കേതിക സഹായങ്ങളും ചെയ്തത്. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ലഭിക്കുന്ന ഈ ആപ്പിൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, ആസാമീസ് തുടങ്ങിയ ഇരുപതു ഭാഷകളില്‍ ബൈബിള്‍ ലഭ്യമാണ്. ** #{blue->none->b->Google Play: }# {{ https://play.google.com/store/apps/details?id=com.eloitinnovation.theholybibleintongues -> https://play.google.com/store/apps/details?id=com.eloitinnovation.theholybibleintongues}} #{blue->none->b->Apple App Store:}# {{ https://apps.apple.com/in/app/the-holy-bible-in-tongues/id6444095813 -> https://apps.apple.com/in/app/the-holy-bible-in-tongues/id6444095813}}
Image: /content_image/India/India-2024-04-14-14:44:15.jpg
Keywords: ആപ്ലിക്കേ

23020
Category: 18
Sub Category:
Heading: ജെ.ബി. കോശി കമ്മീഷൻ ശിപാർശകൾ നടപ്പിലാക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നു സീറോമലബാർ സഭാ അല്മായ ഫോറം
Content: കൊച്ചി: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകൾ നടപ്പിലാക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നു സീറോമലബാർ സഭാ അല്മായ ഫോറം ആവശ്യപ്പെട്ടു. ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ്റെ റിപ്പോർട്ടിലെ ശിപാർശകൾ പരിശോധിച്ച് അഭിപ്രായം സമർപ്പിക്കുന്നതിന് 2024 മാർച്ച് ആദ്യവാരം ചീഫ് സെക്രട്ടറി അധ്യക്ഷനായി മൂന്നംഗ സമിതി രൂപീകരിച്ചിരുന്നു. കുറഞ്ഞ സമയത്തിൽ നടപ്പാക്കാവുന്ന ശിപാർശകൾ പരിശോധിച്ച് ഒരു മാസത്തിനകം മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് സമർപ്പിക്കുന്നതിന് ആ വശ്യമായ നടപടി സ്വീകരിക്കാനും ഉത്തരവിൽ നിർദേശിച്ചിരുന്നു. പക്ഷേ ഇതുവരെ തുടർനടപടികൾ ഒന്നുംതന്നെ സർക്കാർ കൈക്കൊണ്ടിട്ടില്ല. കഴിഞ്ഞ വർഷം മേയ് 17നാണ് ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയത്. കമ്മീഷൻ റിപ്പോർട്ട് നൽകിയിട്ട് 11 മാസം കഴിഞ്ഞിട്ടും തുടർനടപടികൾ വൈകുന്നതിൽ ക്രൈസ്‌തവ സമൂഹത്തിന് ശക്തമായ പ്രതിഷേധമുണ്ട്. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നത് ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുകൊണ്ടുള്ള നീക്കമല്ലെന്ന് സർക്കാർ തെളിയിക്കേണ്ടതുണ്ട്. ചീഫ് സെക്രട്ടറി അധ്യക്ഷനായ പുതിയ സമിതി അർഹിക്കുന്ന ഗൗരവത്തോ ടെ കമ്മീഷൻ റിപ്പോർട്ട് പരിഗണിക്കുകയും തുടർനടപടികൾ അടിയന്തര പ്രാ ധാന്യത്തോടെ മുഖ്യമന്ത്രി സ്വീകരിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന തായി സീറോമലബാർ സഭാ അല്മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പി ള്ളി പറഞ്ഞു.
Image: /content_image/India/India-2024-04-14-15:14:43.jpg
Keywords: കോശി

23021
Category: 1
Sub Category:
Heading: അശ്ലീല ചിത്രങ്ങളിലെ നായികയായിരിന്ന ബ്രീ സോൾസ്റ്റാഡ് ഇനി ക്രിസ്തുവിന്റെ പാതയില്‍
Content: ന്യൂയോര്‍ക്ക്: അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ചിരുന്ന കുപ്രസിദ്ധ പോണ്‍ താരം ബ്രീ സോൾസ്റ്റാഡ് ഈസ്റ്റർ തിരുകർമ്മങ്ങൾക്കിടയിൽ തന്റെ പഴയകാല ജീവിതം ദൂരെയെറിഞ്ഞ് കത്തോലിക്ക സഭയിൽ അംഗമായി. മദ്യപാനത്തിനും മറ്റ് ദുശീലങ്ങൾക്ക് അടിമയായിരുന്ന താൻ ഇതിനെപ്പറ്റി എഴുതിക്കൊണ്ട് ഒരു ബ്ലോഗ് ആരംഭിച്ചുവെന്നും ഇത് ലൈംഗിക തൊഴിലാളിയായ ഒരാളുടെ ശ്രദ്ധയിൽപെടുകയും അങ്ങനെ ആ വ്യക്തി സമീപിക്കുകയുമായിരുന്നുവെന്നും ആ വ്യക്തി ഈ മേഖലയിൽ പ്രവർത്തിക്കുന്ന പണം ഉണ്ടാക്കാൻ സഹായിക്കുന്ന ആളുകളുമായി പരിചയപ്പെടുത്തി തന്നുവെന്നും സോൾസ്റ്റാഡ് 'ചർച്ച് പോപ്പ്' എന്ന മാധ്യമത്തോട് പറഞ്ഞു. "ക്രിസ്തുവിലേക്ക് മാനസാന്തരപ്പെട്ട പശ്ചാത്തപിക്കുന്ന പാപി; മുൻപ് അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ചിരുന്ന നായിക, നിർമാതാവ്" എന്നീ വിശേഷങ്ങളാണ് 'മിസ് ബി കൺവെർട്ടഡ് ഓൺ എക്സ്' എന്ന അവരുടെ 'എക്സ്' (ട്വിറ്റര്‍) പേജിൽ ബ്രീ തന്നെക്കുറിച്ച് സ്വയം വിശേഷണം നൽകിയിരിക്കുന്നത്. നേരത്തെ ജനുവരി ഒന്നാം തീയതി ദൈവ മാതാവിന്റെ തിരുനാൾ ദിവശത്തില്‍ ലൈംഗിക തൊഴിൽ ഉപേക്ഷിക്കുകയാണ് എന്ന പ്രഖ്യാപനം അവര്‍ നടത്തിയിരിന്നു. ഇറ്റലിയിലെ റോമിലേയ്ക്കും, അസീസ്സിയിലേക്കും നടത്തിയ യാത്രകളിൽ കണ്ട കലാസൃഷ്ടികളും, അവയുടെ ദൈവശാസ്ത്രവും ആണ് ജീവിതം മാറ്റിമറിക്കുന്ന മാനസാന്തരത്തിലേക്ക് ബ്രീയെ നയിച്ചത്. "ഇത് എളിമയുടെ അനുഭവമാണ്, ഇതിനെ ആളുകൾ ചോദ്യം ചെയ്യുകയും കളിയാക്കുകയും ചെയ്തേക്കാം എന്ന് എനിക്കറിയാം. എന്റെ വരുമാനമെല്ലാം വേണ്ട എന്ന് വെച്ച് ഞാൻ എന്റെ ജീവിതം ക്രിസ്തുവിന് സമർപ്പിക്കുകയാണ്"- അവർ എക്സില്‍ കുറിച്ചു. ദൈവത്തിൻറെ ക്ഷമയും, കാരുണ്യവും യഥാർത്ഥമാണ്. എന്നെപ്പോലുള്ള ഒരു തകർന്ന പാപിക്ക് രക്ഷയും മാനസാന്തരവും ലഭിക്കുന്നുണ്ടെങ്കിൽ ദൈവത്തിൻറെ ദിവ്യകാരുണ്യം മൂലം ഇത് വായിക്കുന്ന ഏതൊരു വ്യക്തിക്കും രക്ഷ പ്രാപിക്കാൻ സാധിക്കുമെന്നും ബ്രീ കൂട്ടിച്ചേർത്തു. കത്തോലിക്ക വിശ്വാസത്തിലേക്ക് കടന്നു വരുന്നതിനുമുമ്പ് ഏറെനാൾ "റൈറ്റ് ഓഫ് ക്രിസ്ത്യൻ ഇനിഷിയേഷൻ ഓഫ് അഡൽറ്റസ്" എന്ന വിശ്വാസ പരിശീലന പരിപാടിയിലൂടെ ബ്രീ കടന്നുപോയിരുന്നു. ബ്രീ സോൾസ്റ്റാഡ് മുട്ടിന്‍മേല്‍ നിന്നു ദിവ്യകാരുണ്യം സ്വീകരിക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിന്നു.
Image: /content_image/News/News-2024-04-14-18:57:02.jpg
Keywords: അശ്ലീല, പോണ്‍

23022
Category: 1
Sub Category:
Heading: മ്യാന്മറിൽ വിശുദ്ധ കുർബാനയ്ക്കിടെ കത്തോലിക്ക വൈദികന് വെടിയേറ്റു
Content: യാങ്കോൺ: മ്യാന്മറിലെ കച്ചിൻ സംസ്ഥാനത്ത് വിശുദ്ധ കുർബാനയ്ക്കിടെ കത്തോലിക്ക വൈദികന് വെടിയേറ്റു. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് സംഭവം നടന്നത്. കച്ചിൻ സംസ്ഥാനത്തെ മോഹ്നിൻ പട്ടണത്തിലെ സെൻ്റ് പാട്രിക് ഇടവകപ്പള്ളിയിൽ രാവിലെ വിശുദ്ധ കുർബാന അർപ്പിക്കുകയായിരുന്ന ഫാ. പോൾ ഷേൻ ആംഗിന് നേരെയാണ് ആക്രമണം നടന്നത്. മുഖം മറച്ച് മോട്ടോൾ സൈക്കിളിലെത്തിയ രണ്ടു പേരാണ് ആക്രമണത്തിന് പിന്നിലെന്ന് നിരീക്ഷിക്കപ്പെടുന്നു. നാല്‍പ്പതുകാരനായ വൈദികനു നേർക്ക് അക്രമികള്‍ നിറയൊഴിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അക്രമികൾ തുടർന്ന് രക്ഷപ്പെട്ടു. ആക്രമണത്തിനുള്ള പ്രേരണ വ്യക്തമല്ല. 2021 ഫെബ്രുവരിയിൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഓംഗ് സാൻ സൂചി ഭരണകൂടത്തെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്ത സൈന്യം രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തുകയായിരുന്നു. ഇന്നും രാജ്യത്തു പ്രശ്നങ്ങള്‍ക്ക് അറുതിയില്ല. കിരാതമായ നിലപാടുകളില്‍ തങ്ങളുടെ എതിര്‍പ്പ് പ്രകടിപ്പിക്കാൻ സമാധാനപരമായി നിരത്തിൽ ഇറങ്ങിയ ജനങ്ങളെ പട്ടാളം അടിച്ചമർത്തി. ഇതിനിടെ അക്രമകാരികളെ ലക്ഷ്യമിട്ട് പട്ടാളക്കാര്‍ നടത്തിയ തിരച്ചിലിലും ആക്രമണങ്ങളിലും രാജ്യത്തെ നിരവധി ക്രൈസ്തവ ദേവാലയങ്ങള്‍ അഗ്നിയ്ക്കിരയാക്കപ്പെട്ടിരിന്നു. 2016 ലെ സെൻസസ് പ്രകാരം, രാജ്യത്തെ ആകെ ജനസംഖ്യയുടെ 6.3% ആണ് മ്യാന്മറിലെ ക്രൈസ്തവര്‍.
Image: /content_image/News/News-2024-04-15-10:00:51.jpg
Keywords: മ്യാന്മ

23023
Category: 18
Sub Category:
Heading: വികസനം വേണം, ദേശീയ-സംസ്ഥാന നേതാക്കൾ മത്സരിച്ചാൽ മാത്രം വയനാട് വിഐപി മണ്ഡലമായി മാറില്ല: മാനന്തവാടി രൂപത പാസ്റ്ററൽ കൗൺസിൽ
Content: മാനന്തവാടി: രാജ്യത്തെ വികസിത മണ്ഡലങ്ങളോട് ഒരുതരത്തിലും താരതമ്യം ചെയ്യാൻ കഴിയാത്തവിധം പിന്നാക്കാവസ്ഥയിലുള്ള വയനാട് ലോകസഭാമണ്ഡലം ദേശീയ-സംസ്ഥാന നേതാക്കൾ മത്സരിക്കുന്നു എന്നതിന്റെ പേരിൽ മാത്രം വി.ഐ.പി മണ്ഡലമായി മാറില്ലായെന്ന് മാനന്തവാടി രൂപതയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ നിരീക്ഷിച്ചു. മണ്ഡലത്തിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തും വിധമുള്ള ഭൗതീക സാഹചര്യവികസനം ഉണ്ടാകേണ്ടതുണ്ട്. അതോടൊപ്പം സാമ്പത്തികവും തൊഴിൽപരവും വിദ്യാഭ്യാസപരവുമായ വളർച്ചയും, ജീവനും സ്വത്തിനും സുരക്ഷിതത്വവും ഓരോ പൗരനും ലഭ്യമാകുമ്പോൾ മാത്രമേ "മണ്ഡലം വി.ഐ പി നിലവാരത്തിൽ" എന്ന പ്രയോഗത്തിന് അർത്ഥമുണ്ടാകൂവെന്ന് പാസ്റ്ററൽ കൗൺസിൽ ചൂണ്ടിക്കാട്ടി. വയനാട് ലോക്സഭാ മണ്ഡലം 15 വർഷം മുമ്പ് രൂപീകരിക്കുമ്പോൾ ഈ മണ്ഡലത്തിലെ ജനങ്ങൾക്ക് ഏറെ പ്രതീക്ഷകളുണ്ടായിരുന്നു. എന്നാൽ ഇന്ന് വിലയിരുത്തുമ്പോൾ ഇന്ത്യയിലെ ഇതര ലോക്സഭാ മണ്ഡലങ്ങളിൽ വന്നതുപോലെ എടുത്തുപറയാൻ കഴിയുന്ന ഒരു കേന്ദ്ര പദ്ധതി പോലുമില്ലാത്ത മണ്ഡലമായി വയനാട് തുടരുകയാണ്. വന്യ ജീവി ആക്രമണഭയത്തിൽ സമാധാനവും സന്തോഷവും നഷ്ടമായ ജനതയാണ് ഇവിടെ ഉള്ളത്. അതിനാല്‍ ജനത്തിന്റെ അടിസ്ഥാന അജണ്ടകളിലൊന്ന് ജീവിതസുരക്ഷയാണ് എന്നത് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് മനസ്സിലായിട്ടില്ല എന്നതാണ് വാസ്തവം. എടുത്തു പറയാൻ പറ്റുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോ തൊഴിൽ സംരംഭങ്ങളോ ഇവിടെ ഇല്ല. മണ്ഡലത്തില്‍ നിന്നും വിദ്യാഭ്യാസത്തിനും തൊഴിലിനുമായി പുറത്തേക്ക് പോകേണ്ടി വരുന്ന യുവാക്കളുടെ എണ്ണം വർദ്ധിച്ചു വരുമ്പോൾ രാജ്യത്തെ ചെറുപ്പക്കാരെ ഇവിടെത്തന്നെ നിലനിർത്തുന്നതിന് ആവശ്യമായ നടപടികളെ സംബന്ധിച്ച് ഈ തെരഞ്ഞെടുപ്പിലും മുന്നണികളുടെ പ്രകടനപത്രികകളിൽ പരാമർശമില്ല. മികച്ച ചികിത്സാസൗകര്യങ്ങളുടെയും യാത്രാമാർഗ്ഗങ്ങളുടെയും അപര്യാപ്തതമൂലം ആതുരാലയങ്ങൾ തേടിയുള്ള നെട്ടോട്ടത്തിനിടയിൽ മനുഷ്യജീവനുകൾ പാതിവഴിയിൽ മരിച്ചു വീഴുന്ന ലോകത്തിലെ തന്നെ ഏക പ്രദേശമായിരിക്കും വയനാട്. അസ്പിരേഷൻ ജില്ലയെന്ന നിലയില്‍ മണ്ഡലത്തിലെ വയനാട് ജില്ലയില്‍ കേന്ദ്ര മെഡിക്കൽ കോളേജിന് സാധ്യത ഉണ്ടായിട്ടും അതൊരു ബോര്‍ഡില്‍ മാത്രം ഒതുങ്ങിയിരിക്കുകയാണ്. വയനാട് ജില്ലയില്‍ നിന്ന് ഇതരജില്ലകളിലേക്ക് ഒട്ടനവധി ബദൽ പാതകളുടെ സാധ്യതകൾ നിലനിൽക്കുമ്പോഴും സർക്കാരുകളും മുന്നണികളും അവയെ പരിഗണിക്കുന്ന ഒരു പദ്ധതിയും വിഭാവനം ചെയ്തിട്ടില്ല. നാഷണൽ ഹൈവേയുടെ ഭാഗമായിരുന്നിട്ടുകൂടി, വയനാട് ചുരത്തിന്റെ വീതി കൂട്ടി ഗതാഗത സൗകര്യം വർധിപ്പിക്കുന്നതിൽ സർക്കാരുകൾ ബോധപൂർവ്വമായ വീഴ്ച വരുത്തി വയനാടിനെ അവഗണിക്കുന്നു. സ്വാതന്ത്ര്യം കിട്ടി മുക്കാൽ നൂറ്റാണ്ടു കഴിഞ്ഞിട്ടും റെയിൽവേ യാത്ര വയനാട്ടുകാർക്ക് സ്വപ്നം മാത്രമായി അവശേഷിക്കുകയാണ്. സർക്കാരുകൾ മാറി മാറി ഭരിച്ചിട്ടും രാത്രി കാല യാത്രാ നിരോധനം പരിഹരിക്കപ്പെട്ടില്ലെന്നത് രാഷ്ട്രീയ വഞ്ചനയുടെ ക്രൂരമായ തെളിവാണ്. വൈദ്യുതിയും പൊതുഗതാഗതവും ഇന്റർനെറ്റ് കണക്ടിവിറ്റിയും എത്താത്ത ഗ്രാമങ്ങളും മണ്ഡലത്തിലുണ്ട്. ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍, ഇന്ത്യയിലെ മറ്റ് ആസ്പിരേഷൻ ജില്ലകളില്‍ ചെലവഴിക്കപ്പെട്ട പണവും വികസനപദ്ധതികളും എന്തുകൊണ്ട് വയനാട്ടിലേക്ക് എത്തുന്നില്ല എന്ന ചോദ്യം ഏറെ പ്രസക്തമാണ്. വയനാട് ലോകസഭാ മണ്ഡലത്തിന്റെ എല്ലാ ഭാഗത്തും വന്യമൃഗശല്യം മൂലം മനുഷ്യജീവന്‍ നഷ്ടപ്പെടുകയും വളർത്തുമൃഗങ്ങളും കൃഷിയും നശിക്കുയും ചെയ്യുന്ന സാഹചര്യത്തില്‍, ജനത്തിന്റെ വേദനയും പ്രതിഷേധവും പരിഗണിച്ച് ഒരു മുന്നണി പോലും തങ്ങളുടെ പ്രകടനപത്രികകളിൽ വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണുന്നതിനുള്ള നടപടികളോ നിയമ ഭേദഗതികളോ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. വന്യമൃഗ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടുപോകുന്നവർക്ക് നല്കേണ്ട നഷ്ടപരിഹാരങ്ങളെ സംബന്ധിച്ച് ഒരു വാക്കു പോലും പ്രകടനപത്രികകളിൽ ഉൾപ്പെടുത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് നേരത്തു പോലും ജനങ്ങളുടെ ജീവൽപ്രശ്‌നങ്ങളോടുള്ള ഈ മൗനം മണ്ഡലത്തോടുള്ള അവഗണനയുടെ തന്നെ അടയാളമാണ്. കർഷകർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും അവര്‍ക്ക് നല്കേണ്ട സാമൂഹ്യ സുരക്ഷയെക്കുറിച്ചും എല്ലാവരും ഭീകരവും കുറ്റകരവുമായ മൗനമാണ് അവലംബിക്കുന്നത്. ഭൂരഹിതർക്കും ഭവനരഹിതർക്കും കുടിയാന്മാർക്കും നൽകാനാണ് എന്ന പേരിൽ വൻകിട ഭൂവുടമകളിൽ നിന്നും ജന്മിമാരിൽ നിന്നും നൂറുകണക്കിന് ഏക്കർ ഭൂമി സർക്കാർ മിച്ചഭൂമിയായി പിടിച്ചെടുത്തത് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് കൈവശം വച്ചു പോരുന്നു. അപ്പോഴും പട്ടികവർഗ്ഗ ജനവിഭാഗങ്ങൾ അടക്കമുള്ള ആളുകൾ ഈ നിയോജക മണ്ഡലത്തിൽ ഭൂരഹിതരായും ഭവനരഹിതരായും കഴിയുന്നു. എന്നിട്ടും വികസന വാഴ്ത്തുകളിൽ അഭിരമിക്കുകയാണ് മുന്നണികൾ. കൃഷിക്കാരെ കുടിയിറക്കി നൂറുകണക്കിന് ഏക്കർ കൃഷിഭൂമി അക്വയർ ചെയ്ത് കോടിക്കണക്കിന് രൂപ മുടക്കി നിർമ്മിച്ച രണ്ട് അണക്കെട്ടുകൾ ഉള്ള വയനാട് ജില്ല കുടിക്കാനും കാര്‍ഷികആവശ്യങ്ങള്‍ക്കും ജലമില്ലാതെ വരൾച്ചയിലമർന്നിരിക്കുന്നു. ആസൂത്രണരാഹിത്യവും അലംഭാവവുമാണ് ഇത്തരം കെടുതികള്‍ക്ക് കാരണം. ഇത്തരത്തിലുള്ള നിരവധി പ്രശ്നങ്ങളും പരിമിതികളുമുള്ള മണ്ഡലം വി.ഐ പി മണ്ഡലമാണന്ന പ്രചാരണം തീർത്തും അസംബന്ധമാണ്. സ്ഥാനാർത്ഥികളല്ല ജനങ്ങളാണ് വി.ഐ.പികൾ എന്ന് എല്ലാവരും മനസ്സിലാക്കി മണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളും അവരുടെ പാർട്ടികളും മേൽ സൂചിപ്പിച്ച വിഷയങ്ങളിൽ തങ്ങളുടെ നിലപാടുകൾ ജനങ്ങളോട് സുവ്യക്തമായി പറയണമെന്നും ജീവനുള്ള കർമ്മ പദ്ധതികൾ ആവിഷ്ക്കരിക്കണമെന്നും മാനന്തവാടി രൂപത പാസ്റ്ററൽ കൗൺസിൽ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ബിഷപ്പ് ജോസ് പൊരുന്നേടം യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. സഹായമെത്രാൻ അലക്സ് താരാമംഗലം, വികാരി ജനറാൾ ഫാ.പോൾ മുണ്ടോളിക്കൽ, ഫാ. തോമസ് മണക്കുന്നേല്‍ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ച് സംസാരിച്ചു. ഫാ.ജോസ് കൊച്ചറക്കൽ രൂപതയുടെ 2024-25 വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോസ് പുഞ്ചയിൽ, സാലു അബ്രാഹം മേച്ചേരിൽ, ഫാ.സജി നെടുങ്കല്ലേൽ, സെബാസ്റ്റ്യൻ പാലംപറമ്പിൽ, ജോസ് പള്ളത്ത് എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2024-04-15-11:00:21.jpg
Keywords: മാനന്തവാടി

23024
Category: 1
Sub Category:
Heading: സഭയുടെ ഏറ്റവും വലിയ പ്രശ്നം സുവിശേഷം പ്രഘോഷിക്കാൻ ആളില്ലായെന്നതാണ്: മാർ തോമസ് തറയിൽ
Content: തൃശൂര്‍: തിരുസഭ പ്രത്യേകിച്ച് കേരള സഭ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം സുവിശേഷം പ്രഘോഷിക്കാൻ ആളില്ലായെന്നതാണെന്ന് ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിയാത്ത് മിഷന്‍ അല്മായ പ്രേഷിത മുന്നേറ്റം തലോര്‍ ജെറുസലേം ധ്യാനകേന്ദ്രത്തില്‍ സംഘടിപ്പിക്കുന്ന മിഷന്‍ എക്‌സിബിഷന്‍ സന്ദര്‍ശിച്ചു സംസാരിക്കുകയായിരിന്നു അദ്ദേഹം. നമ്മുടെ സഭയുടെ പ്രശ്നം ഭൗതീക പ്രശ്നങ്ങളല്ല, മറിച്ച് സുവിശേഷം പറയാന്‍ ആളില്ലായെന്നതും അതിനുള്ള ധൈര്യമില്ലായെന്നതുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സുവിശേഷം പറയാന്‍ ധൈര്യമില്ലാത്ത ഏത് സമൂഹവും ദുര്‍ബലമായിക്കൊണ്ടിരിക്കും. അതിന്റെ ലക്ഷണങ്ങളാണ് കേരള സഭ അഭിമുഖീകരിച്ചുക്കൊണ്ടിരിക്കുന്നത്. അല്ലാതെ മറ്റ് പ്രശ്നങ്ങളില്ല. സുവിശേഷം പറയാന്‍ നമ്മുക്ക് ലജ്ജയാണ്, ഭയമാണ്, നാം എല്ലാവരെയും പ്രീതിപ്പെടുത്തി രക്ഷയുടെ സുവിശേഷം പറയാതെ പോകുന്നത് എന്നതാണ് ഏറ്റവും വലിയ കുറവെന്ന് എനിക്കു തോന്നാറുണ്ട്. അതിനുള്ള പരിഹാരമുള്ള സംരഭങ്ങളായാണ് ഫിയാത്ത് മിഷന്റെ മിഷന്‍ എക്‌സിബിഷനെ നോക്കികാണുന്നതെന്നും മാർ തോമസ് തറയിൽ കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2024-04-15-13:58:01.jpg
Keywords: തറയിൽ