Contents

Displaying 22541-22550 of 24979 results.
Content: 22964
Category: 1
Sub Category:
Heading: ഈസ്റ്ററിന്റെ തിരുക്കർമ്മം ആദ്യം നടന്നത് ജെറുസലേമിലെ തിരുക്കല്ലറ ദേവാലയത്തിൽ
Content: ജെറുസലേം: ഈസ്റ്ററിന്റെ ആഗമനം വിളിച്ചോതുന്ന തിരുക്കർമ്മം എല്ലാ വർഷത്തെയും പോലെ ആദ്യം ആഘോഷിക്കപ്പെട്ടത് ഇത്തവണയും ജെറുസലേമിലെ തിരുക്കല്ലറ ദേവാലയത്തില്‍. 1852ൽ ഓട്ടോമൻ സുൽത്താൻ ആയിരുന്ന അബ്ദുൽ മജീദ് ഇറക്കിയ തൽസ്ഥിതി തുടരാനുള്ള ഉത്തരവ് പിൻപറ്റുന്നതിന്റെ ഭാഗമായിട്ടാണ് ശനിയാഴ്ച പുലർച്ച തിരുകർമ്മങ്ങൾ നടന്നത്. ജെറുസലേമിന്റെയും, ആഗോള സഭയുടെയും ആരാധന തിരുക്കല്ലറ ദേവാലയത്തെ ചുറ്റിപ്പറ്റി ഉള്ളതാണെന്ന് ജെറുസലേമിലെ ലാറ്റിന്‍ പാത്രിയാർക്കീസ് കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ തൻറെ വചന സന്ദേശത്തിൽ പറഞ്ഞു. ക്രൈസ്തവ ജീവിതത്തിന് മുഴുവൻ പ്രകാശം നൽകുന്ന പ്രകാശം ഇവിടെ നിന്നാണ് ഉത്ഭവിക്കുന്നത്. ഈ പ്രകാശത്തിന്റെ ആഗമനത്തെപ്പറ്റി അറിയിപ്പ് നൽകുന്നതും, ഈ പ്രകാശത്തെ ലോകത്തിലേക്ക് കൊണ്ടുവരേണ്ടതും ജെറുസലേമിലെ സഭ ആയിരിക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സാധാരണ എല്ലാ വർഷങ്ങളിലും പലസ്തീൻ പ്രദേശങ്ങളിൽ നിന്ന് ഈസ്റ്റർ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തുന്ന ക്രൈസ്തവ വിശ്വാസികളുടെ വലിയൊരു അഭാവം ഇത്തവണ തിരുക്കല്ലറ ദേവാലയത്തിൽ ദൃശ്യമായിരുന്നു. ഇപ്പോൾ നടക്കുന്ന ഇസ്രായേൽ- ഗാസ യുദ്ധത്തെപ്പറ്റിയും കർദ്ദിനാൾ പിയര്‍ബാറ്റിസ്റ്റ പിസബല്ല തൻറെ സന്ദേശത്തിൽ പരാമർശിച്ചു. ഈസ്റ്റർ ആശംസകൾ നേർന്നാണ് അദ്ദേഹം തിരുകർമ്മങ്ങൾക്ക് പരിസമാപ്തി കുറിച്ചത്.
Image: /content_image/News/News-2024-04-02-14:56:40.jpg
Keywords: തിരുക്കല്ലറ
Content: 22965
Category: 18
Sub Category:
Heading: വൈദികരെയും കന്യാസ്ത്രീകളെയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കി
Content: തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന വൈദികരെയും കന്യാസ്ത്രീകളെയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കി. സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ ഇതുസംബന്ധിച്ച് ഉത്തരവിറക്കി. മുമ്പ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽനിന്ന് ഒഴിവുള്ള വിഭാഗത്തിൽ ഉൾപ്പെട്ടിരുന്ന വൈദികരെയും കന്യാസ്ത്രീകളെയും ഇക്കുറി ഉൾപ്പെടുത്താൻ നീക്കം നടന്നിരുന്നു. ചിലർക്ക് ഡ്യൂട്ടി ഉത്തരവും ലഭിച്ചിരുന്നു. ഇതുസംബന്ധിച്ച് സീറോ മലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ ചെയർ മാൻ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർക്ക് നല്‍കിയ പരാതി പരിഗണിച്ചാണ് വൈദികരെയും കന്യാസ്ത്രീകളെയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കാൻ തീരുമാനിച്ചത്.
Image: /content_image/India/India-2024-04-03-09:21:27.jpg
Keywords: തെരഞ്ഞെ
Content: 22966
Category: 1
Sub Category:
Heading: വത്തിക്കാൻ ന്യൂസ് ഇനി കന്നഡ ഭാഷയിലും
Content: വത്തിക്കാന്‍ സിറ്റി/ ബെംഗളൂരു: വത്തിക്കാന്റെ ഔദ്യോഗിക വാര്‍ത്തകളും ലേഖനങ്ങളും ഇനി കന്നഡ ഭാഷയിലും ലഭ്യമാകും. ബാംഗ്ലൂർ അതിരൂപതയുടെ സഹകരണത്തോടെയാണ് വത്തിക്കാന്‍റെ വാർത്താ വിഭാഗം കന്നഡഭാഷ പ്രസിദ്ധീകരണത്തിന് ആരംഭം കുറിക്കുന്നത്. ഇതോടെ വത്തിക്കാൻറെ വാർത്താ വിഭാഗത്തിൽ ഉപയോഗിക്കപ്പെടുന്ന ഇന്ത്യൻ ഭാഷകൾ നാലായി. മലയാളം, തമിഴ്, ഹിന്ദി എന്നിവയാണ് ഇതര ഭാഷകൾ. ഇന്നലെ ഏപ്രിൽ 2-ന് ചൊവ്വാഴ്ചയാണ് വത്തിക്കാൻ വാർത്താ വിഭാഗത്തിൻറെ ഇൻറർനെറ്റ് താളിൽ കന്നഡ ഭാഷയിൽ പ്രസിദ്ധീകരണം ആരംഭിച്ചത്. ബാംഗ്ലൂർ ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ കന്നഡ പതിപ്പ് ഉദ്ഘാടനം ചെയ്തു. മാർപാപ്പ, വത്തിക്കാൻ, സാർവത്രിക സഭ, ലോകം എന്നിവയെക്കുറിച്ചുള്ള വാർത്തകൾ പ്രാദേശിക ഭാഷയില്‍ ലഭ്യമാകുന്നത് സഭയ്ക്ക് വലിയ സഹായകരമാകുമെന്ന് ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ പ്രത്യാശ പ്രകടിപ്പിച്ചു. കന്നഡ ഭാഷ പുരാതനമാണെങ്കിലും ജീവസുറ്റതാണെന്ന് വത്തിക്കാൻറെ മാധ്യമവിഭാഗത്തിൻറെ തലവനായ പാവൊളൊ റുഫീനി പറഞ്ഞു. അതേസമയം കന്നഡയിലും പതിപ്പ് എത്തിയതോടെ വരമൊഴിയായോ വാമൊഴിയായോ വത്തിക്കാൻ ന്യൂസ് ലഭ്യമാകുന്ന ഭാഷകളുടെ എണ്ണം 53 ആയി.
Image: /content_image/News/News-2024-04-03-09:37:21.jpg
Keywords: വത്തിക്കാ
Content: 22967
Category: 1
Sub Category:
Heading: ബെനഡിക്ട് പതിനാറാമൻ ശക്തനായ പാപ്പ, തന്നെ പിന്തുണച്ചു: അനുസ്മരണവുമായി ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: തന്റെ മുന്‍ഗാമിയായ ബെനഡിക്ട് പതിനാറാമൻ പാപ്പയെ കുറിച്ച് അനുസ്മരണവുമായി ഫ്രാന്‍സിസ് പാപ്പ. സ്പാനിഷ് മാധ്യമ പ്രവർത്തകനായ ഹവിയെർ മർത്തീനെസ് ബ്രോക്കാൽ ഫ്രാന്‍സിസ് പാപ്പയുമായി നടത്തിയ അഭിമുഖം ഉൾക്കൊള്ളിച്ച് രചിച്ച, ബെനഡിക്ട് പതിനാറാമൻ പാപ്പായെക്കുറിച്ചുള്ള സ്മരണകൾ അടങ്ങുന്ന അഭിമുഖ ഗ്രന്ഥത്തില്‍ മുന്‍ പാപ്പയെ കുറിച്ച് ഫ്രാന്‍സിസ് പാപ്പ വാചാലനാകുകയായിരിന്നു. ബെനഡിക്ട് പാപ്പ തന്നെ ഏറെ പിന്തുണച്ചിരിന്നുവെന്നു അദ്ദേഹം വെളിപ്പെടുത്തി. വത്തിക്കാനിൽ വിശ്രമ ജീവിതം നയിച്ചിരുന്ന ബെനഡിക്ട് പതിനാറാമൻ പാപ്പ തനിക്കെന്നും പിതൃ തുല്യനായിരുന്നുവെന്നും സഭാഭരണകാര്യങ്ങളിൽ ഒരിക്കലും കൈകടത്തിയിട്ടില്ലെന്നും പാപ്പ അഭിമുഖത്തിൽ പറഞ്ഞു. തന്നെ വളരാൻ അനുവദിച്ച ബെനഡിക്ട് പതിനാറാമൻ പാപ്പ ക്ഷമാശീലനും എന്തിലെങ്കിലും പന്തികേടു തോന്നിയാൽ അത് തന്നോടു പറയുന്നതിനു മുമ്പ് മുന്നും നാലും വട്ടം ചിന്തിക്കുന്ന വ്യക്തിയുമായിരിന്നു. തന്നെ സ്വതന്ത്രനായി വിട്ടിരുന്ന അദ്ദേഹം മനസ്സിലാകാത്തവ സ്വാഭാവിക രീതിയിൽ തന്നോടു ചോദിക്കുമായിരുന്നുവെന്നും എന്നാൽ തീരുമാനം തനിക്കു വിടുമായിരുന്നുവെന്നും പാപ്പ അഭിമുഖത്തില്‍ വെളിപ്പെടുത്തി. പിൻഗാമി എന്നർത്ഥം വരുന്ന “എൽ സുച്ചെസോർ” (El Sucesor) എന്ന അഭിമുഖ ഗ്രന്ഥം ഇന്നു ഏപ്രില്‍ മൂന്നാം തീയതി ബുധനാഴ്‌ച പുറത്തിറങ്ങും. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പിൻഗാമിയായി 2005 ഏപ്രിൽ 19ന് സ്ഥാനമേറ്റ ബെനഡിക്ട് പതിനാറാമൻ പാപ്പ അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28ന് സ്ഥാനത്യാഗം ചെയ്യുകയായിരിന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനും 600 വർഷത്തിനു ശേഷം സ്ഥാനമൊഴിഞ്ഞ ആദ്യത്തെ മാർപാപ്പയുമായ എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ 2022 ഡിസംബർ 31-നാണ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്.
Image: /content_image/News/News-2024-04-03-10:36:21.jpg
Keywords: ബെനഡി
Content: 22968
Category: 18
Sub Category:
Heading: വിശുദ്ധിയിലേക്കുള്ള വഴി: ഗ്രന്ഥം പ്രകാശനം ചെയ്തു
Content: കാക്കനാട്: റവ. ഡോ. തോമസ് മാത്യു ആദോപ്പിള്ളിൽ രചിച്ച Path to Sainthood (വിശുദ്ധിയിലേക്കുള്ള വഴി) എന്ന പുസ്തകത്തിന്റെ പ്രകാശനകർമ്മം സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ കോട്ടയം അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ടിന് നൽകികൊണ്ട് നിർവഹിച്ചു. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വെച്ച് നടന്ന സീറോ മലബാർ സഭയിലെ ജുഡീഷ്യൽ വികാരിമാരുടെയും മേജർ ആർക്കിഎപ്പിസ്കോപ്പൽ ട്രൈബൂണലിലെ ജഡ്ജിമാരുടെയും നീതിസംരക്ഷകരുടെയും സംയുക്ത യോഗത്തിലാണ് പുസ്തകം പ്രകാശനം ചെയ്തത്. വിശുദ്ധരുടെ നാമകരണ നടപടി ക്രമങ്ങൾ വിവരിക്കുന്നതോടൊപ്പം സീറോ മലബാർ സഭയിലെ വിശുദ്ധർ, വാഴ്ത്തപ്പെട്ടവർ, ധന്യർ, ദൈവദാസർ എന്നിവരെപ്പറ്റിയുള്ള വിശദമായ പഠനമാണ് സീറോമലബാർസഭയുടെ പോസ്റുലേറ്റർ ജനറലായ ഗ്രന്ഥകർത്താവ് പുസ്തകത്തിൽ വിവരിക്കുന്നത്. ഈ ഗ്രന്ഥം വിശ്വാസപരിശീലനരംഗത്ത് ഏറെ ഉപകാരപ്രദമാകുമെന്ന് മേജർ ആർച്ച് ബിഷപ്പ് അഭിപ്രായപ്പെട്ടു. വിശുദ്ധി എന്നത് ഏതാനം വ്യക്തികൾക്ക് മാത്രം എത്തിച്ചേരാൻ സാധിക്കുന്ന ജീവിതാവസ്ഥയല്ലെന്നും എല്ലാവരും വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നവരാണെന്നും ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് തന്റെ അനുഗ്രഹസന്ദേശത്തിൽ പറഞ്ഞു. മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്‌ക്കൽ, റവ. ഡോ. തോമസ് ആദോപ്പിള്ളിൽ, റവ. ഡോ. ജോസഫ് മുകളേപ്പറമ്പിൽ എന്നിവർ സന്നിഹിതരായിരിന്നു.
Image: /content_image/India/India-2024-04-03-12:22:29.jpg
Keywords: ഗ്രന്ഥ
Content: 22969
Category: 1
Sub Category:
Heading: ഫ്രാൻസില്‍ ഈസ്റ്റര്‍ വിജിലിനോട് അനുബന്ധിച്ച് ഇത്തവണ ജ്ഞാനസ്നാനം സ്വീകരിച്ചത് 7137 പേര്‍
Content: പാരീസ്: യൂറോപ്യന്‍ രാജ്യമായ ഫ്രാൻസില്‍ ഈസ്റ്റര്‍ വിജിലിനോട് അനുബന്ധിച്ച് ഇത്തവണ ജ്ഞാനസ്നാനം സ്വീകരിച്ചത് 7137 പേര്‍. ഫ്രാൻസിലെ എപ്പിസ്‌കോപ്പൽ കോൺഫറൻസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ വിശുദ്ധ വാരത്തിലാണ് ഇത്രയധികം ആളുകൾ കത്തോലിക്ക വിശ്വാസം സ്വീകരിച്ചതെന്നത് ശ്രദ്ധേയമാണ്. 2023-ലെ കണക്കുകളെ അപേക്ഷിച്ച് 30% വർദ്ധനവാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. 18നും 25നും ഇടയിൽ പ്രായമുള്ള യുവജനങ്ങള്‍ ഈസ്റ്റർ വേളയിൽ ജ്ഞാനസ്നാനം സ്വീകരിക്കുവാന്‍ ഏറെ താത്പര്യം പ്രകടിപ്പിച്ചെന്നും ഇത് കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 5025 ആയി ഉയർന്നതായും ഫ്രഞ്ച് ബിഷപ്പുമാർ ചൂണ്ടിക്കാട്ടുന്നു. ഈസ്റ്റർ സമയത്ത് ജ്ഞാനസ്നാനം സ്വീകരിക്കുവരില്‍ ഭൂരിഭാഗവും ക്രിസ്ത്യൻ പാരമ്പര്യമുള്ള കുടുംബങ്ങളിൽ നിന്നുള്ളവരാണെങ്കിലും, വർഷം തോറും സ്ഥിരമായ കുറവ് കാണിക്കുകയായിരിന്നു. എന്നാല്‍ ഇത്തവണ കണക്കുകളില്‍ ഉണ്ടായ കുതിച്ചുചാട്ടം ഫ്രഞ്ച് സഭയ്ക്കു പ്രതീക്ഷ പകരുകയാണ്. വിശ്വാസമില്ലാത്ത കുടുംബങ്ങളില്‍ ജനിച്ച നിരവധി പേര്‍ ഇത്തവണ ജ്ഞാനസ്നാനം സ്വീകരിച്ചിട്ടുണ്ട്. 2024-ൽ ഇതുവരെ മാത്രം പന്ത്രണ്ടായിരത്തിലധികം പേര്‍ രാജ്യത്തു ജ്ഞാനസ്നാനം സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പോര്‍ച്ചുഗലിലെ ലിസ്ബണിൽ നടന്ന ലോക യുവജന സംഗമത്തില്‍ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്ത 313,000 തീർത്ഥാടകരിൽ 41,055 പേരും ഫ്രാന്‍സില്‍ നിന്നുള്ളവരായിരിന്നു. കണക്കുകള്‍ പ്രകാരം സ്പെയിനിനും ഇറ്റലിക്കും ശേഷം മൂന്നാം സ്ഥാനത്തായിരിന്നു ഫ്രാന്‍സില്‍ നിന്നുള്ള യുവജനങ്ങളുടെ സ്ഥാനം. 2016-ലെ കണക്കുകള്‍ പ്രകാരം ഫ്രാന്‍സില്‍ ആകെ ജനസംഖ്യയുടെ 51% ക്രൈസ്തവരാണ്.
Image: /content_image/News/News-2024-04-03-14:28:12.jpg
Keywords: ജ്ഞാനസ്നാ
Content: 22970
Category: 1
Sub Category:
Heading: ഹെയ്തിയില്‍ സെമിനാരിയ്ക്കു നേരെ മാഫിയ സംഘത്തിന്റെ ആക്രമണം
Content: പോര്‍ട്ട് ഓ പ്രിന്‍സ്: കരീബിയൻ രാജ്യമായ ഹെയ്തിയില്‍ സായുധ മാഫിയ സംഘങ്ങളുടെ നേതൃത്വത്തിലുള്ള കലാപം തുടരുന്നതിനിടെ മൈനര്‍ സെമിനാരിയ്ക്കു നേരെ ആക്രമണം. സ്പിരിറ്റൻ ഫാദേഴ്സിന്റെ മേല്‍നോട്ടത്തിലുള്ള മൈനർ സെമിനാരി, ക്രിമിനൽ സംഘങ്ങൾ ഏപ്രിൽ 1നു ആക്രമണത്തിന് ഇരയാക്കിയതായി ഹെയ്തിയൻ റിലീജിയസ് കോണ്‍ഫറന്‍സാണ് അറിയിച്ചത്. കംപ്യൂട്ടർ മുറികളും നിരവധി വാഹനങ്ങളും കത്തിച്ച അക്രമികള്‍ സെമിനാരി ലൈബ്രറി കൊള്ളയടിച്ചു. മാർച്ച് ആരംഭം മുതൽ, ഹെയ്തിയിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യം ക്രമാതീതമായി വഷളായിരിക്കുകയാണ്. സ്പിരിറ്റൻ ഫാദേഴ്സിന് തങ്ങളുടെ പ്രാർത്ഥന ഉറപ്പു നൽകുകയാണെന്ന്‍ ഹെയ്തിയൻ റിലീജിയസ് കോണ്‍ഫറന്‍സ് അറിയിച്ചു. കനത്ത ആയുധധാരികളായ വ്യക്തികൾ കൊള്ളയടിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന സഭയുടെ സ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു. ജനങ്ങളെ പ്രത്യേകിച്ച് ദരിദ്രരെ മാത്രം സേവിക്കുന്ന ആളുകളെ അക്രമികള്‍ ആക്രമിക്കുകയാണ്. രാജ്യത്തു സമാധാനം പുനഃസ്ഥാപിക്കാനും നീതി കെട്ടിപ്പടുക്കാനും എല്ലാ ജനങ്ങളും സഹിഷ്ണുതയോടെ ജീവിക്കുന്ന സാഹചര്യം സംജാതമാകാനും പ്രാര്‍ത്ഥിക്കുകയാണെന്നും ഹെയ്തിയൻ റിലീജിയസ് കോണ്‍ഫറന്‍സ് പ്രസ്താവിച്ചു. ഒമ്പത്‌ ഗുണ്ടാസംഘങ്ങളുടെ കൂട്ടായ്മയായ ‘ജി-9’ ആണ് െഫബ്രുവരി അവസാനംമുതൽ പ്രധാനമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ഹെയ്തിയിൽ കലാപം ആരംഭിച്ചത്. രാജിവെച്ചില്ലെങ്കിൽ രാജ്യത്ത് ആഭ്യന്തരയുദ്ധമാരംഭിക്കുമെന്ന് സഖ്യത്തിന്റെ നേതാവായ ജിമ്മി ബാർബിക്യു ചെറിസിയർ ഭീഷണിമുഴക്കിയിരുന്നു. കലാപം തുടരുന്നതിനിടെ, ഹെയ്തി പ്രധാനമന്ത്രി ഏരിയൽ ഹെൻ‍റി ഇതിനിടെ രാജിവെച്ചു. രാജ്യത്തിൻ്റെ തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിൻ്റെ 80% പ്രദേശവും നിയന്ത്രിക്കുന്ന ക്രിമിനൽ ഗ്രൂപ്പുകളുടെ അധിനിവേശമാണ് നിലവിലെ പ്രതിസന്ധി രൂക്ഷമാക്കുന്നത്.
Image: /content_image/News/News-2024-04-03-17:33:48.jpg
Keywords: ഹെയ്തി
Content: 22971
Category: 18
Sub Category:
Heading: മലയാറ്റൂറില്‍ ചരിത്ര പ്രസിദ്ധമായ പുതുഞായർ തിരുനാളിന് കൊടിയേറി
Content: മലയാറ്റൂർ: അന്തർദേശീയ തീർത്ഥാടനകേന്ദ്രമായ മലയാറ്റൂർ പള്ളിയിലെ ചരിത്രപ്രസിദ്ധമായ പുതുഞായർ തിരുനാളിന് ഇന്നു കൊടിയേറി. രാവിലെ ആറിന് ആഘോഷമായ കുർബാനയെത്തുടർന്ന് വികാരി ഫാ. ജോസ് ഒഴലക്കാട്ട് കൊടിയേറ്റല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. 7.30ന് പഴയപള്ളിയിൽ വിശുദ്ധ കുർബാനയും നടന്നു. വൈകുന്നേരം ആറിന് ആഘോഷമായ വിശുദ്ധ കുർബാന. പുതുഞായർ തിരുനാൾ ദിനമായ ഏഴിനു രാവിലെ 5.30നും ഏഴിനും വിശുദ്ധ കുർബാന, 9.30ന് ആഘോഷമായ തിരുനാൾ കുർബാന. വൈകുന്നേരം അ ഞ്ചിന് താഴത്തെ പള്ളിയിലേക്ക് പൊൻപണം എത്തിച്ചേരും. ഇന്നു വൈകുന്നേരം 5.30ന് കുരിശുമുടി ദേവാലയത്തിൽ വികാരി ഫാ. ജോസ് ഒഴലക്കാട്ട് കൊടിയേറ്റും. നാളെ രാവിലെ 5.30നും 7.30നും 9.30നും വിശുദ്ധ കു ർബാന, നൊവേന. വൈകുന്നേരം 5.30ന് ആഘോഷമായ വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ്. ശനിയാഴ്‌ച രാവിലെ 5.30നും 7.30നും 9.30നും വിശുദ്ധ കുർബാന, നൊവേന. വൈകുന്നേരം 5.30ന് വിശുദ്ധ കുർബാന. പുതുഞായർ ദിനത്തിൽ പുലർച്ചെ 12.05ന് തിരുനാൾ കുർബാന. തുടർന്ന് രണ്ടിനും 5.30നും 6.30നും 7.30നും വിശുദ്ധ കുർബാന. ഒമ്പതിന് ആഘോഷമായ വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ്, പ്രദക്ഷിണം, വചനസന്ദേശം. ഉച്ചകഴിഞ്ഞ് മൂന്നിന് പൊൻപണം ഇറക്കൽ.
Image: /content_image/India/India-2024-04-04-10:43:49.jpg
Keywords: മലയാറ്റൂ
Content: 22972
Category: 18
Sub Category:
Heading: സഭയുടെ നിയന്ത്രണത്തിലുള്ള സ്കൂളുകളില്‍ ഭരണഘടനയുടെ ആമുഖം വായിക്കണം: സി‌ബി‌സി‌ഐ നിര്‍ദ്ദേശം
Content: ന്യൂഡൽഹി: കത്തോലിക്ക സഭയുടെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്കൂളുകളിലെ പ്രഭാത അസംബ്ലിയിൽ ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന നിർദേശവുമായി സിബിസിഐ. സ്ഥാപനത്തിൻ്റെ പ്രധാന കവാടത്തിലും ഇത് രേഖപ്പെടു ത്തണമെന്നും നിർദേശമുണ്ട്. 13 പേജുള്ള മാർഗനിർദേശങ്ങളാണ് സിബിസിഐ കത്തോലിക്കാ സഭയുടെ സ്കൂ‌ളുകൾക്ക് നൽകിയത്. ക്രൈസ്തവ മൂല്യങ്ങൾ ഉൾക്കൊണ്ട് വിദ്യാർഥികളും അധ്യാപകരും പെരുമാറണമെന്ന് സിബിസിഐ നിര്‍ദ്ദേശിച്ചു. മാനുഷികമൂല്യങ്ങളും നേതൃത്വ ഗുണപാഠവും ഉണ്ടാകുന്നതിനുള്ള മൂല്യങ്ങൾ വിദ്യാർഥികൾക്കു ലഭിക്കണം. വിദ്യാർഥികൾക്കായി മാനസികാരോഗ്യ കൗൺസലിംഗുകൾ നൽകണം. വിദ്യാർത്ഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ നടപ്പിലാക്കണം. സ്കൂളുകളിൽ ന്യൂനപക്ഷ സർട്ടിഫിക്കറ്റ് പ്രദർശിപ്പിക്കണം. സ്വാതന്ത്ര്യ സമര സേനാനികളുടെയും ദേശീയ നേതാക്കളുടെയും ചിത്രങ്ങൾ സ്കൂ‌ൾ ലൈബ്രറികളിലോ മറ്റു സ്ഥലങ്ങളിലോ പ്രദർശിപ്പിക്കണമെന്നും നിർദേശമുണ്ട്.
Image: /content_image/India/India-2024-04-04-11:07:22.jpg
Keywords: സി‌ബി‌സി‌ഐ
Content: 22973
Category: 1
Sub Category:
Heading: സ്ത്രീകളെ സമര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പയുടെ ഏപ്രില്‍ മാസത്തെ പ്രാര്‍ത്ഥനാ നിയോഗം
Content: വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടുമുള്ള സ്ത്രീകളുടെ പങ്കിനെ സമര്‍പ്പിച്ച് ഫ്രാൻസിസ് പാപ്പയുടെ ഏപ്രിൽ മാസത്തെ പ്രാർത്ഥനാ നിയോഗം. സ്ത്രീകൾക്കെതിരായ വിവേചനങ്ങളും പീഡനങ്ങളും അവസാനിപ്പിക്കുകയും എല്ലാ സംസ്കാരങ്ങളിലും അവരുടെ പങ്കും ഔന്നത്യവും ആദരിക്കപ്പെടുകയും വേണമെന്ന്‍ ഏപ്രിൽ മാസത്തെ പ്രാർത്ഥനാനിയോഗം ഉള്‍ക്കൊള്ളിച്ചുള്ള വീഡിയോ സന്ദേശത്തില്‍ ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. സ്ത്രീപുരുഷ സമത്വം വാക്കുകളിൽ ഒതുങ്ങുകയും പ്രായോഗിക തലത്തിലേക്ക് മാറ്റപ്പെടാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണുള്ളതെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു. സഹായം ചോദിക്കുന്നതിനും വ്യവസായ സംരഭം ആരംഭിക്കുന്നതിനും വിദ്യാലയത്തിൽ പോകുന്നതിനും സ്ത്രീകൾക്ക് വിലക്കുള്ള നാടുകളുണ്ട്. സ്ത്രീകൾ ഒരു പ്രത്യേക രീതിയിൽ വസ്ത്രം ധരിക്കണമെന്ന് നിഷ്ക്കർഷിക്കുന്ന നിയമങ്ങൾ ഈ നാടുകളിലുണ്ട്. അതുപോലെ തന്നെ സ്ത്രീകൾ ചേലാകർമ്മത്തിന് അഥവാ, ജനനേന്ദ്രിയ പരിച്ഛേദനത്തിന് വിധേയരാക്കപ്പെടുന്ന സാഹചര്യമുണ്ട്. സ്ത്രീകളുടെ ശബ്ദം നാം ഇല്ലാതാക്കരുത്. പീഡനത്തിനു ഇരകളായിട്ടുള്ളവരായ സ്ത്രീകളുടെ ശബ്ദം നാം തടയരുത്. അവർ ചൂഷണം ചെയ്യപ്പെടുകയും പാർശ്വവത്കരിക്കപ്പെടുകയും ചെയ്യുന്നു. വ്യക്തികളെന്ന നിലയിൽ സ്ത്രീയ്ക്കും പുരുഷനും തുല്യ അന്തസ്സുണ്ടെന്ന് നാം തത്ത്വത്തിൽ അംഗീകരിക്കുന്നു. എന്നാൽ അത് പ്രായോഗികമാക്കപ്പെടുന്നില്ല. ലോകത്തിൽ പലയിടങ്ങളിലും പ്രഥമ പാഴ് വസ്തുവായി സ്ത്രീകൾ കണക്കാക്കപ്പെടുന്ന ഖേദകരമായ വസ്തുതയുണ്ടെന്നും ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ അവർ വിധേയരാക്കപ്പെടുന്ന വിവേചനത്തിന് വിരാമമുണ്ടാകുന്നതിനും വേണ്ടി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിക്കുകയാണെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. ➤#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-04-04-11:37:29.jpg
Keywords: പാപ്പ