category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading വിശുദ്ധിയിലേക്കുള്ള വഴി: ഗ്രന്ഥം പ്രകാശനം ചെയ്തു
Contentകാക്കനാട്: റവ. ഡോ. തോമസ് മാത്യു ആദോപ്പിള്ളിൽ രചിച്ച Path to Sainthood (വിശുദ്ധിയിലേക്കുള്ള വഴി) എന്ന പുസ്തകത്തിന്റെ പ്രകാശനകർമ്മം സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ കോട്ടയം അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ടിന് നൽകികൊണ്ട് നിർവഹിച്ചു. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വെച്ച് നടന്ന സീറോ മലബാർ സഭയിലെ ജുഡീഷ്യൽ വികാരിമാരുടെയും മേജർ ആർക്കിഎപ്പിസ്കോപ്പൽ ട്രൈബൂണലിലെ ജഡ്ജിമാരുടെയും നീതിസംരക്ഷകരുടെയും സംയുക്ത യോഗത്തിലാണ് പുസ്തകം പ്രകാശനം ചെയ്തത്. വിശുദ്ധരുടെ നാമകരണ നടപടി ക്രമങ്ങൾ വിവരിക്കുന്നതോടൊപ്പം സീറോ മലബാർ സഭയിലെ വിശുദ്ധർ, വാഴ്ത്തപ്പെട്ടവർ, ധന്യർ, ദൈവദാസർ എന്നിവരെപ്പറ്റിയുള്ള വിശദമായ പഠനമാണ് സീറോമലബാർസഭയുടെ പോസ്റുലേറ്റർ ജനറലായ ഗ്രന്ഥകർത്താവ് പുസ്തകത്തിൽ വിവരിക്കുന്നത്. ഈ ഗ്രന്ഥം വിശ്വാസപരിശീലനരംഗത്ത് ഏറെ ഉപകാരപ്രദമാകുമെന്ന് മേജർ ആർച്ച് ബിഷപ്പ് അഭിപ്രായപ്പെട്ടു. വിശുദ്ധി എന്നത് ഏതാനം വ്യക്തികൾക്ക് മാത്രം എത്തിച്ചേരാൻ സാധിക്കുന്ന ജീവിതാവസ്ഥയല്ലെന്നും എല്ലാവരും വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നവരാണെന്നും ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് തന്റെ അനുഗ്രഹസന്ദേശത്തിൽ പറഞ്ഞു. മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്‌ക്കൽ, റവ. ഡോ. തോമസ് ആദോപ്പിള്ളിൽ, റവ. ഡോ. ജോസഫ് മുകളേപ്പറമ്പിൽ എന്നിവർ സന്നിഹിതരായിരിന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-04-03 12:22:00
Keywordsഗ്രന്ഥ
Created Date2024-04-03 12:22:29