Contents

Displaying 22571-22580 of 24979 results.
Content: 22995
Category: 1
Sub Category:
Heading: യേശുവുമായി ബന്ധത്തിലായിരിക്കാൻ ഞാൻ എന്നെ അനുവദിക്കുന്നുണ്ടോ?: സ്വയം ചോദിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: യേശുവുമായി ബന്ധത്തിലായിരിക്കാൻ ഞാൻ എന്നെ തന്നെ അനുവദിക്കുന്നുണ്ടോയെന്നു സ്വയം ചോദിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ദൈവകരുണയുടെ തിരുനാള്‍ ദിനത്തില്‍ വത്തിക്കാനിൽ നയിച്ച മധ്യാഹ്നപ്രാർത്ഥനാ വേളയിൽ നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. യേശുവിൻറെ പുനരുത്ഥാനത്തിന്റെ ശക്തിയിൽ ഞാൻ വിശ്വസിക്കുന്നുണ്ടോ? യേശു ഉയിർത്തെഴുന്നേറ്റുവെന്ന് ഞാൻ വിശ്വസിക്കുന്നുണ്ടോ? പാപത്തിന്റെയും ഭയത്തിന്റെയും മരണത്തിന്റെയും മേലുള്ള അവന്റെ വിജയത്തിൽ ഞാൻ വിശ്വസിക്കുന്നുണ്ടോ? കർത്താവായ യേശുവുമായി ബന്ധത്തിലായിരിക്കാൻ ഞാൻ എന്നെ അനുവദിക്കുന്നുണ്ടോ? എന്റെ സഹോദരീ സഹോദരന്മാരെ സ്നേഹിക്കാനും അനുദിനം പ്രത്യാശ പുലർത്താനുമുള്ള പ്രചോദനം അവനിൽ നിന്നു സ്വീകരിക്കാൻ ഞാൻ എന്നെ അനുവദിക്കുമോ? എല്ലാവരും ഇതിനെക്കുറിച്ച് ചിന്തിക്കണമെന്നും പാപ്പ പറഞ്ഞു. പലതും ആസ്വദിക്കാനും കൈവശപ്പെടുത്താനുമുള്ള ഭ്രാന്തമായ ഓട്ടത്തിലേക്ക് അസ്തിത്വത്തെ ചുരുക്കുന്നവരുണ്ട്: തിന്നുകയും കുടിക്കുകയും ചെയ്യുക, ആസ്വദിക്കുക, പണവും വസ്തുക്കളും സമ്പാദിക്കുക, ശക്തവും നൂതനവുമായ വികാരങ്ങൾ അനുഭവിക്കുക തുടങ്ങിയവ. ആദ്യനോട്ടത്തിൽ ആസ്വാദ്യകരമെന്നു തോന്നാമെങ്കിലും ഹൃദയത്തെ തൃപ്തിപ്പെടുത്താത്ത ഒരു പാതയാണിത്. ഇങ്ങനെയല്ല ഒരുവന് "ജീവൻ" ഉണ്ടാകുക, കാരണം ആനന്ദത്തിൻറെയും അധികാരത്തിൻറെയും പാതയിലൂടെ ഒരുവൻ സന്തോഷം കണ്ടെത്തില്ല. വാസ്‌തവത്തിൽ, അസ്‌തിത്വത്തിൻറെ പല മാനങ്ങളും ഉത്തരം കിട്ടാതെ കിടക്കുന്നു. ഉദാഹരണത്തിന്, സ്‌നേഹം, വേദനയുടെയും പരിമിതികളുടെയും മരണത്തിൻറെയുമായ അനിവാര്യ അനുഭവങ്ങൾ. ഇനി നമുക്കെല്ലാവർക്കും പൊതുവായ സ്വപ്നം സഫലമാകാതെ കിടക്കുന്നു: എന്നേക്കും ജീവിക്കാമെന്നും അനന്തമായി സ്നേഹിക്കപ്പെടാമെന്നുമുള്ള പ്രതീക്ഷ. നാം ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്ന ജീവിതത്തിൻറെ ഈ പൂർണ്ണത യേശുവിൽ സാക്ഷാത്കരിക്കപ്പെടുന്നുവെന്ന് സുവിശേഷം പറയുന്നു: അവിടന്നാണ് നമുക്ക് ജീവൻറെ പൂർണ്ണത നൽകുന്നത്. എന്നാൽ അതിലേക്ക് എങ്ങനെ പ്രവേശിക്കാനാകും, എങ്ങനെ അത് അനുഭവിച്ചറിയാം? സുവിശേഷത്തിൽ ശിഷ്യന്മാർക്ക് എന്താണ് സംഭവിച്ചതെന്ന് നമുക്ക് നോക്കാം. ജീവിതത്തിലെ ഏറ്റവും ദാരുണമായ നിമിഷത്തിലൂടെയാണ് അവർ കടന്നുപോകുന്നത്: പീഢാനുഭവത്തിൻറെ നാളുകൾക്ക് ശേഷം അവർ പേടിച്ച് നിരാശരായി സെഹിയോൻശാലയിൽ അടച്ചിരിക്കുന്നു. ഉത്ഥിതൻ അവരുമായി കൂടിക്കാഴ്ചനടത്താൽ എത്തുന്നു, ആദ്യംതന്നെ അവിടന്ന് തൻറെ മുറിവുകൾ കാണിക്കുന്നു (യോഹന്നാൻ 20,20). അവ കഷ്ടപ്പാടുകളുടെയും വേദനയുടെയും അടയാളങ്ങളായിരുന്നു, കുറ്റബോധം ഉണർത്താൻ പോന്നവയായിരുന്നു അവ. എന്നിരുന്നാലും യേശുവിൽ അവ കരുണയുടെയും ക്ഷമയുടെയും ചാലുകളായി മാറുന്നു. അങ്ങനെ യേശുവിനോടുകൂടെയാകുമ്പോൾ ജീവൻ എപ്പോഴും ജയിക്കുമെന്നും മരണവും പാപവും തോൽപ്പിക്കപ്പെടുമെന്നും ശിഷ്യന്മാർ കാണുകയും കൈകൊണ്ട് തൊട്ടറിയുകയും ചെയ്യുന്നു. ഒരു പുതിയ ജീവൻ പ്രദാനം ചെയ്യുന്ന അവിടത്തെ ആത്മാവിൻറെ ദാനം അവർ, സന്തോഷവും സ്നേഹവും പ്രത്യാശയും നിറഞ്ഞ വത്സലമക്കളെന്ന നിലയിൽ, സ്വീകരിക്കുന്നു. ഞാൻ നിങ്ങളോട് ഒരു കാര്യം ചോദിക്കുന്നു: നിങ്ങൾക്ക് പ്രതീക്ഷയുണ്ടോ? എല്ലാവരും സ്വയം ചോദിക്കുക: എന്റെ പ്രതീക്ഷ എങ്ങനെ പോകുന്നു? ക്രൂശിതനും ഉത്ഥിതനുമായ യേശുവിൽ നിങ്ങളുടെ നോട്ടം ഉറപ്പിക്കുക, കൂദാശകളിലും പ്രാർത്ഥനയിലും അവനുമായി കൂടിക്കാഴ്ച നടത്തുക, അവൻറെ സാന്നിധ്യം തിരിച്ചറിയുക, അവനിൽ വിശ്വസിക്കുക, അവൻറെ കൃപയാൽ സ്പർശിക്കപ്പെടാനും അവൻറെ മാതൃകയാൽ നയിക്കപ്പെടാനും സ്വയം അനുവദിക്കുക, അവനെപ്പോലെ സ്നേഹിക്കുന്നതിലുള്ള സന്തോഷം അനുഭവിക്കുക. യേശുവുമായുള്ള ഓരോ കണ്ടുമുട്ടലും, അവനുമായുള്ള ഒരോ സജീവകൂടിക്കാഴ്ചയും കൂടുതൽ ജീവനുണ്ടാകാൻ നമ്മെ അനുവദിക്കുന്നു. യേശുവിനെ തേടുക, നമ്മെ കാണാൻ അവനെ അനുവദിക്കുക - കാരണം അവൻ നമ്മെ അന്വേഷിക്കുന്നു, യേശുവുമായുള്ള കൂടിക്കാഴ്ചയ്ക്കായി നമ്മുടെ ഹൃദയം തുറക്കണമെന്നും പാപ്പ പറഞ്ഞു. യുക്രൈനും പലസ്തീനും ഇസ്രായേലിനും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കാനും ആഹ്വാനം നല്‍കിക്കൊണ്ടാണ് പാപ്പ സന്ദേശം ചുരുക്കിയത്.
Image: /content_image/News/News-2024-04-08-17:15:05.jpg
Keywords: പാപ്പ
Content: 22996
Category: 1
Sub Category:
Heading: ദൈവകരുണയുടെ തിരുനാളിന് കിരണങ്ങളെ സൂചിപ്പിച്ച് പാലം അലങ്കരിച്ച് ഫിലിപ്പീന്‍സ് നഗരം
Content: മനില: ദൈവകരുണയുടെ തിരുനാളിനോട് അനുബന്ധിച്ച് ഫിലിപ്പീന്‍സില്‍ സെബു നഗരത്തില്‍ നടത്തിയ വൈദ്യുത അലങ്കാരം ശ്രദ്ധേയമായി. ദൈവകരുണയുടെ ചിത്രത്തിലെ ചുവപ്പും വെള്ളയും പ്രത്യേകം തെരഞ്ഞെടുത്ത് അവ പാലത്തില്‍ അലങ്കരിച്ചായിരിന്നു ഫിലിപ്പീൻസിലെ അഞ്ചാമത്തെ വലിയ നഗരമായ സെബു നഗരത്തിലെ ആഘോഷം. സെബു-കോർഡോവ ലിങ്ക് എക്‌സ്‌പ്രസ്‌വേയാണ് ദൈവകരുണയുടെ ചിത്രത്തില്‍ യേശുവിന്റെ ഹൃദയത്തിൽ നിന്ന് പുറപ്പെടുവിക്കുന്ന കിരണങ്ങളെ സൂചിപ്പിച്ചു ചുവപ്പും വെള്ളയും നിറം ഉപയോഗിച്ച് പ്രകാശിപ്പിച്ചത്. ലോകത്തെ ഏറ്റവും വലിയ കത്തോലിക്ക ഭൂരിപക്ഷ രാജ്യങ്ങളില്‍ ഒന്നായ ഫിലിപ്പീന്‍സിന്റെ ദൈവകാരുണ്യ ഭക്തി വിളിച്ചോതുന്നതായിരിന്നു അലങ്കാരം. </p> <blockquote class="twitter-tweet" data-media-max-width="560"><p lang="en" dir="ltr">LOOK: The Cebu-Cordova Link Expressway has been illuminated in red and white since April 2 and will continue until this Sunday to mark the Feast of the Divine Mercy. In 2000, Pope St. John Paul II designated the Second Sunday of Easter as the Feast of Divine Mercy. ( CCLEX) <a href="https://t.co/kV1Ydb0VAi">pic.twitter.com/kV1Ydb0VAi</a></p>&mdash; CBCPNews (@cbcpnews) <a href="https://twitter.com/cbcpnews/status/1776227147746840950?ref_src=twsrc%5Etfw">April 5, 2024</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> സെബു-കോർഡോവ ലിങ്ക് എക്‌സ്‌പ്രസ്‌വേ സെബു നഗരത്തെ മക്‌ടാൻ ദ്വീപിലെ കോർഡോവ നഗരവുമായി ബന്ധിപ്പിക്കുന്ന 2 കിലോമീറ്റർ ദൈർഘ്യമുള്ള വലിയ പാലമാണ്. 2022-ൽ ആണ് ഈ പാലത്തിന്റെ നിര്‍മ്മാണം പൂർത്തിയാക്കിയത്. ഫിലിപ്പീന്‍സിന്റെ ക്രിസ്തീയ പാരമ്പര്യം വിളിച്ചോതി എട്ട് കുരിശുകള്‍ പാലത്തില്‍ സ്ഥാപിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. സസ്പെൻഷൻ കേബിളുകൾക്ക് കുറുകെയുള്ള ചുവന്ന ലൈറ്റുകൾ കൊണ്ട് പാലത്തിന് താഴെയുള്ള രണ്ട് പ്രധാന തൂണുകൾ ദൃശ്യമായിരിന്നു. രണ്ട് പ്രധാന തൂണുകളുടെ പകുതിയോളം മുകളിലേക്ക്, കുരിശിൻ്റെ ആകൃതിയില്‍ വെളുത്ത ലൈറ്റുകളും അനേകരെ ആകര്‍ഷിച്ചു. രാത്രിയില്‍ പ്രകാശം വെള്ളത്തെ പ്രതിഫലിപ്പിക്കുമ്പോൾ ഈ കാഴ്ച്ചയ്ക്ക് പ്രത്യേക ഭംഗിയാണെന്നു നിരവധി പേര്‍ അഭിപ്രായപ്പെട്ടു. #{blue->none->b->ദൈവകരുണയുടെ തിരുനാള്‍ ‍}# 1905-നു പോളണ്ടിൽ ജനിച്ച സി. മേരി ഫൗസ്റ്റീന കോവാൾസ്കാ കാരുണ്യ മാതാവിന്റെ സഹോദരിമാർ എന്ന സന്യാസ സമൂഹത്തിലെ അംഗമായിരുന്നു. 1931 ഫെബ്രുവരി മാസം ഇരുപത്തിരണ്ടാം തീയതി ഈശോ ആദ്യമായി സി. ഫൗസ്റ്റീനയ്ക്കു പ്രത്യക്ഷപ്പെട്ടു. വെള്ള മേലങ്കി അണിഞ്ഞു പ്രത്യക്ഷപ്പെട്ട യേശുവിന്റെ ഹൃദയത്തിൽ നിന്ന വെള്ളയും ചുവപ്പും നിറങ്ങളിലുള്ള രണ്ടു പ്രകാശ രശ്മികൾ ബഹിർഗമിച്ചിരുന്നു ക്രിസ്തുവിന്റെ കുരിശു മരണത്തിൽ കുത്തിതുറക്കപ്പെട്ട ഹൃദയത്തിൽ നിന്നും നിർഗളിച്ച ജലവും രക്തവുമാണ് അവ പ്രതിനിധാനം ചെയ്യുന്നത്. ഈ ചിത്രം വരയ്ക്കണമെന്നും അവയിൽ ഈശോയെ ഞാൻ അങ്ങിൽ ശരണപ്പെടുന്നു എന്നു എഴുതുവാനും ഈശോ സി. ഫൗസ്റ്റീനയോടു ആവശ്യപ്പെട്ടു. ഈ ചിത്രം ബഹുമാനിക്കുന്ന ഏറ്റവും കഠിന പാപികൾ പോലും രക്ഷപ്പെടുമെന്നു ഈശോ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഈസ്റ്റർ കഴിഞ്ഞു വരുന്ന ആദ്യ ഞായറാഴ്ച കരുണയുടെ തിരുനാളിനായി പ്രതിഷ്ഠിക്കണമെന്നും ദൈവകാരുണ്യത്തിന്റെ ചിത്രം ലോകം മുഴുവൻ പ്രചരിപ്പിക്കണമെന്നും ഈശോ ഫൗസ്റ്റീനയോടു ആവശ്യപ്പെട്ടു. 1934-ല്‍ വിശുദ്ധ ഫൗസ്റ്റീന നേരിട്ട് നല്‍കിയ വിവരണങ്ങളുടെ അടിസ്ഥാനത്തില്‍ യൂജിന്‍ കാസിമിറോവ്സ്കി എന്ന കലാകാരനാണ് ദൈവകരുണയുടെ ആദ്യ ചിത്രം വരച്ചത്. 2000 ഏപ്രിൽ 30ന് ഈസ്റ്റർ കഴിഞ്ഞ ആദ്യ ഞായറാഴ്ച ജോൺ പോൾ രണ്ടാമൻ പാപ്പ സി. ഫൗസ്റ്റീനയെ വിശുദ്ധയായി പ്രഖ്യാപിക്കുകയും ഈസ്റ്ററിലെ രണ്ടാം ഞായറാഴ്ച ലോകം മുഴുവൻ കരുണയുടെ ഞായറാഴ്ച (Divine Mercy Sunday) ആയി പ്രഖ്യാപിക്കാനുള്ള തന്റെ ആഗ്രഹം വചന പ്രഭാഷണ മധ്യേ അറിയിക്കുകയും ചെയ്തു. മാർപാപ്പയുടെ ആഗ്രഹം പോലെ 2000 മെയ് അഞ്ചാം തീയതി ദൈവരാധനയ്ക്കും കൂദാശകൾക്കും വേണ്ടിയുള്ള വത്തിക്കാൻ കാര്യാലയം ഈസ്റ്ററിലെ രണ്ടാം ഞായർ ദൈവകാരുണ്യത്തിന്റെ ഞായറായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരിന്നു.
Image: /content_image/News/News-2024-04-08-20:10:51.jpg
Keywords: കരുണ
Content: 22997
Category: 1
Sub Category:
Heading: അനാവശ്യ വിവാദം, സിനിമ പ്രദർശിപ്പിച്ചതിൽ എന്താണ് തെറ്റ്?: ഇടുക്കി രൂപത
Content: ഇടുക്കി: സെൻസർ ബോർഡ് പ്രദർശനാനുമതി നൽകി രാജ്യമാകമാനം തീയേറ്റർ പ്രദർശനം നടത്തുകയും ഒടിടിയിൽ ലഭ്യമാകുകയും തുടർന്നു രാജ്യത്തിന്റെ ഔദ്യോഗിക ടെലിവിഷൻ ചാനലിൽ പ്രക്ഷേപണം നടത്തുകയും ചെയ്ത കേരള സ്റ്റോറി എന്ന സിനിമ വിശ്വാസപരിശീലനത്തിന്റെ ഭാഗമായി പ്രദർശിപ്പിച്ചു എന്നതിൽ എന്താണ് തെറ്റെന്ന് ഇടുക്കി രൂപത. ഇതിനെതിരേ വാളോങ്ങുന്ന മാധ്യമങ്ങൾ, കക്കുകളി എന്ന നാടകം അവതരിപ്പിച്ച് ക്രൈസ്തവ സന്യാസത്തെ പരസ്യമായി അവഹേളിച്ചപ്പോൾ നിശബ്ദരായിരുന്നുവെന്നും രൂപതാ വക്താവ് ചൂണ്ടിക്കാട്ടി. ഇടുക്കി രൂപത മതബോധന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ എല്ലാ വർഷവും അവധിക്കാലത്ത് നടത്തുന്ന വിശ്വാസോത്സവത്തിന്റെ ഭാഗമായി ഈ വർഷം 10, 11, 12 ക്ലാസുകളിൽ കുട്ടികൾക്കായി തയാറാക്കിയ പാഠ്യ പുസ്‌തകത്തിന്റെ പ്രമേയ വിഷയം പ്രണയമായിരുന്നു. ഇത്തരമൊരു വിഷയം അവതരിപ്പിക്കാനുള്ള കാരണം സമീപകാലത്ത് നിരവധി കൗമാരക്കാർ പ്രണയചതിയിൽ വീ ണുപോവുകയും ഭാവി നശിക്കുകയും കുട്ടികളും കുടുംബങ്ങളും വലിയ സാമൂഹിക-മാനസിക സമ്മർദത്തിൽ ആവുകയും ചെയ്യുന്ന സ്ഥിതി വിശേഷം നാട്ടിൽ ഉണ്ട് എന്നതിനാലാണ്. പ്രണയച്ചതികളെക്കുറിച്ചും കുരുക്കുകളെക്കുറിച്ചും കുട്ടികൾ ജാഗ്രത പുലർത്തണമെന്ന് സഭാമക്കളെ ഉദ്ബോധിപ്പിക്കേണ്ടത് സഭയുടെ കടമയായി കണ്ടാണ് പ്രാധാന്യമുള്ള ഈ ആനുകാലിക വിഷയം തെരഞ്ഞെടുത്ത് കുട്ടികളുടെ മുമ്പിൽ അവതരിപ്പിച്ചത്. അതിന്റെ ഭാഗമായി നൽകിയ നിരവധി പ്രവർത്തനങ്ങളിൽ ഒന്നായി കേരള സ്റ്റോറി എന്ന സിനിമ കണ്ട് നിരൂപണം തയാറാക്കാൻ നിർദേശിച്ചിരുന്നു. ഇ താണ് പലർക്കും അസ്വസ്ഥത ഉണ്ടാക്കിയിരിക്കുന്നത്. പ്രണയിച്ച് വിവാഹം കഴിച്ചശേഷം പെൺകുട്ടികളെ തീവ്രവാദം ഉൾപ്പെടെയുള്ള മറ്റ് പല കാര്യങ്ങൾക്കും ഉപയോഗിക്കുമ്പോൾ അതിനെ പ്രണയച്ചതിയെന്നും പ്രണയക്കുരുക്കെന്നുമല്ലാതെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്. ഇത്തരം ചതിക്കുഴികളിൽ തങ്ങളുടെ കുഞ്ഞുങ്ങൾ വീണുപോകാതിരിക്കാൻ വേണ്ടിയുള്ള സഭയുടെ ജാഗ്രതയുടെ പ്രകടനമാണ് ഇടുക്കി രൂപത പുറത്തിറക്കിയ സുവിശേഷോത്സവ് പാഠപുസ്‌തകം. ഇത്തരം ചതിക്കുഴികൾ നാട്ടിൽ ഉണ്ട് എന്നതിന് ആർക്കാണ് സംശയമുള്ളത്. രൂപത പുറത്തിറക്കിയ ഈ പാഠപുസ്‌തകത്തിൽ ഒരു സമുദായത്തെയോ മത ത്തെയോ വിശ്വാസസംഹിതയെയോ കുറ്റപ്പെടുത്തുകയോ വിമർശിക്കുകയോ അപമാനിക്കുകയോ ചെയ്‌തിട്ടില്ല. മറിച്ച് നാട്ടിൽ പ്രണയച്ചതി ഉണ്ട്, നമ്മൾ അ തിൽ ജാഗ്രത പുലർത്തണം എന്ന ബോധവത്കരണം മാത്രമാണ് നടത്തിയത്. ഇത് സഭയുടെ ഉത്തരവാദിത്വവും കടമയുമാണ്. പ്രണയക്കുരുക്കിനെക്കുറിച്ച് കേരളസമൂഹത്തിൽ ആദ്യമായി നിലപാടറിയിച്ചത് മുൻ ബിഷപ് മാർ മാത്യു ആനിക്കുഴിക്കാട്ടിലായിരുന്നു.
Image: /content_image/India/India-2024-04-09-10:24:44.jpg
Keywords: ഇടുക്കി
Content: 22998
Category: 18
Sub Category:
Heading: ദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചന്റെ നാമകരണ നടപടികളുടെ അതിരൂപതാതല സമാപനം 13ന്
Content: കോട്ടയം: കോട്ടയം അതിരൂപതാ വൈദികനും സെൻ്റ് ജോസഫ്‌സ് സന്യാസിനീ സമൂഹത്തിൻ്റെ സ്ഥാപകനുമായ ദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചന്റെ നാമകരണ നടപടികളുടെ അതിരൂപതാതല സമാപനം 13നു കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ നടക്കും. നാമകരണ നടപടികൾക്കുള്ള രേഖകൾ പരിശുദ്ധ സിംഹാസനത്തിനു സമർപ്പിക്കുന്നതിനായാണ് അതിരൂപതാതലത്തിലുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത്. കോട്ടയം ക്രിസ്‌തുരാജാ കത്തീഡ്രലിൽ രാവിലെ 10ന് ആർച്ച്ബി ഷപ് മാത്യു മൂലക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാബലിയോടെ കർമങ്ങൾക്കു തുടക്കമാകും. തുടർന്ന് സഭാനിയമമനുസരിച്ചുള്ള അതിരൂപ താതല നടപടിക്രമങ്ങളുടെ സമാപനനടപടികൾ പൂർത്തിയാക്കും. 1871 ഒക്ടോബർ 24ന് നീണ്ടൂർ പൂതത്തിൽ കുടുംബത്തിൽ ജനിച്ച തൊമ്മിയച്ച ൻ 1897 ഡിസംബർ 28 കോട്ടയം അതിരൂപതയിൽ വൈദികനായി അഭിഷിക്തനായി. 1925 മേയ് മൂന്നിനു കൈപ്പുഴയിൽ സെന്റ് തോമസ് അസൈലം സ്ഥാപിച്ചു. തുടർന്ന് 1928 ജൂലൈ മൂന്നിനു സെന്റ് ജോസഫ് സന്യാസിനീ സമൂഹവും സ്ഥാപിച്ചു. 1943 ഡിസംബർ നാലിന് അദേഹം ദിവംഗതനായി. 2009 ജനുവരി ജനുവരി 26നാണ് പൂതത്തിൽ തൊമ്മിയച്ചനെ ദൈവദാസ പദവിയിലേക്ക് ഉയർത്തിയത്. .
Image: /content_image/India/India-2024-04-09-10:35:39.jpg
Keywords: തൊമ്മി
Content: 22999
Category: 1
Sub Category:
Heading: ആഗോള കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തില്‍ 14 ദശലക്ഷം പേരുടെ വര്‍ദ്ധനവ്
Content: വത്തിക്കാന്‍ സിറ്റി: ആഗോള തലത്തില്‍ കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തില്‍ 14 ദശലക്ഷം പേരുടെ വര്‍ദ്ധനവ് രേഖപ്പെടുത്തി വത്തിക്കാന്റെ റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ആഴ്ച പുറത്തുവിട്ട 2022 സ്റ്റാറ്റിസ്റ്റിക്കൽ ഇയർബുക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2021 മുതൽ 2022 വരെയുള്ള കണക്കുകളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പൗരോഹിത്യത്തിലേക്കുള്ള വിളിയുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും, ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ - പ്രത്യേകിച്ച് ആഫ്രിക്കയിലും ഏഷ്യയിലും കത്തോലിക്ക സഭയ്ക്കു വളർച്ചയാണ് സൂചിപ്പിക്കുന്നത്. മാമ്മോദീസ സ്വീകരിച്ച കത്തോലിക്കരുടെ എണ്ണം ഏകദേശം 1% വർദ്ധിച്ചു. 2021-ൽ 1.376 ബില്യണ്‍ അഥവാ 137.6 കോടിയായിരിന്നു ആഗോള കത്തോലിക്ക വിശ്വാസികളുടെ എണ്ണം. 2022-ൽ ഇത് 139 കോടിയായി ഉയര്‍ന്നിരിക്കുകയാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. മുൻ വർഷങ്ങളിലെ, വളര്‍ച്ചയ്ക്കു സമാനമായി ആഫ്രിക്കയിലെ കത്തോലിക്ക സഭയാണ് അതിവേഗം വളര്‍ന്ന്കൊണ്ടിരിക്കുന്നത്. ആഫ്രിക്കയിൽ കത്തോലിക്ക വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ 3% വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം അമേരിക്കയിൽ 0.9%, ഏഷ്യയിൽ 0.6% തുടങ്ങിയ നിലകളിലാണ് വളര്‍ച്ചാ നിരക്ക്. യൂറോപ്പിലെ കത്തോലിക്കരുടെ എണ്ണം ഏകദേശം 286 ദശലക്ഷമായി തുടരുകയാണ്. ആഗോള തലത്തില്‍ വൈദികരുടെ എണ്ണം കുറയുമ്പോഴും ആഫ്രിക്കയിലും ഏഷ്യയിലും വൈദികരുടെ എണ്ണം വർദ്ധിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. ആഫ്രിക്കയിലെയും ഏഷ്യയിലെയും വൈദികരുടെയും എണ്ണം 3.2%, 1.6% എന്നീ ക്രമത്തില്‍ വർദ്ധിച്ചു. യൂറോപ്പിൽ വൈദികരുടെ എണ്ണത്തില്‍ 1.7% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വത്തിക്കാൻ കണക്കുകൾ പ്രകാരം, 2021-നെ അപേക്ഷിച്ച് 2022-ൽ വൈദിക വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 1.3% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ആഫ്രിക്കയിൽ സെമിനാരി വിദ്യാര്‍ത്ഥികളുടെ എണ്ണത്തിൽ 2.1% വർദ്ധനവാണുള്ളത്. ഓസ്ട്രേലിയ, ന്യൂസിലൻഡ്, ന്യൂ‍ഗിനിയ എന്നീ സ്ഥലങ്ങളെയും ശാന്തമഹാസമുദ്രത്തിലും സമീപത്തുമായി സ്ഥിതിചെയ്യുന്ന ദ്വീപുകളേയും ഉള്‍ചേര്‍ത്തുള്ള ഓഷ്യാനിയയില്‍ സെമിനാരി വിദ്യാര്‍ത്ഥികളുടെ എണ്ണത്തിൽ 1.3% വർദ്ധനവുണ്ടായി. ➤#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-04-09-11:41:32.jpg
Keywords: വിശ്വാസി
Content: 23000
Category: 1
Sub Category:
Heading: സാമൂഹിക തിന്മകൾക്കെതിരായ ബോധവൽക്കരണ പരിപാടികളുമായി സഭ മുന്നോട്ടുപോകും: കെസിബിസി ജാഗ്രത കമ്മീഷൻ
Content: കൊച്ചി: ഭീകരവാദവും പ്രണയ ചതികളും ഈ കാലഘട്ടത്തിലെ യാഥാർഥ്യങ്ങളാണ് എന്ന വാസ്തവം ഉൾക്കൊണ്ടുകൊണ്ട് കേരള കത്തോലിക്കാ സഭ പലപ്പോഴും ജാഗ്രത നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളതാണെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ. നിയമത്തിലെ പഴുതുകളും ആനുകൂല്യങ്ങളും, ഒപ്പം സമൂഹത്തിന്റെ അജ്ഞതയും മുതലെടുത്തുകൊണ്ട് ചില തൽപരകക്ഷികൾ നടത്തിവരുന്ന ഗൂഢ നീക്കങ്ങൾ പലപ്പോഴും തുറന്നുകാണിക്കുകയുണ്ടായിട്ടുണ്ട്. സ്‌പെഷ്യൽ മാര്യേജ് ആക്ടിന്റെ ദുരുപയോഗം പെൺകുട്ടികൾ ചതിക്കപ്പെടുന്നതിന് കാരണമാകുന്നത് പലപ്പോഴായി സർക്കാരിന് മുന്നിൽ ചൂണ്ടിക്കാണിച്ചിട്ടും നടപടികൾ ഉണ്ടായിട്ടില്ലായെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ ചൂണ്ടിക്കാട്ടി. ഭരണ സംവിധാനങ്ങൾ ഇത്തരം വിഷയങ്ങളെ പതിവായി അവഗണിക്കുകയും, മാധ്യമങ്ങൾ പലപ്പോഴും വാസ്തവങ്ങൾ മറച്ചുവയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സഭാനേതൃത്വം വിശ്വാസികൾക്ക് ബോധവൽക്കരണം നടത്തുന്നതിനെ ആരും അസ്വസ്ഥതയോടെയും തെറ്റിദ്ധാരണാജനകമായും സമീപിക്കേണ്ടതില്ല. സമൂഹത്തിന്റെ അജ്ഞത നീക്കുന്നതിനും, യുവജനങ്ങൾ കെണികളിൽ അകപ്പെടുന്നത് തടയുന്നതിനും ഉതകുന്ന ബോധവൽക്കരണ പ്രവർത്തനങ്ങളുമായും, സാമൂഹിക തിന്മകൾക്കെതിരെ നിന്താന്ത ജാഗ്രതയോടെയും സഭാ നേതൃത്വവും രൂപതകളും മുന്നോട്ടുപോവുക തന്നെ ചെയ്യും. ജാഗ്രതാ സമിതികൾ ഇതിനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുമെന്നും കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ പ്രസ്താവിച്ചു.
Image: /content_image/News/News-2024-04-09-17:00:46.jpg
Keywords: ജാഗ്രത
Content: 23001
Category: 1
Sub Category:
Heading: ഫൈസലബാദില്‍ ക്രൈസ്തവരെ വീടുകളിൽ നിന്ന് ഒഴിപ്പിക്കാൻ ശ്രമം: രാഷ്ട്രീയ നേതാവിനെതിരെ പാക്ക് ക്രൈസ്തവർ തെരുവിൽ
Content: ഫൈസലബാദ്: പാക്കിസ്ഥാനിലെ ഫൈസലബാദ് ജില്ലയിലെ അക്ബരാബാദിലുള്ള ഭവനങ്ങളിൽ നിന്ന് ക്രൈസ്തവരെ ഒഴിപ്പിക്കാൻ നടക്കുന്ന ശ്രമത്തിനെതിരെ വിശ്വാസികള്‍ പ്രതിഷേധ പരിപാടി ആരംഭിച്ചു. മുൻ പ്രതിപക്ഷ നേതാവും, രാഷ്ട്രീയ സ്വാധീവുമുള്ള രാജാ റിയാസ് ആണ് ക്രൈസ്തവരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. 1960 മുതൽ ക്രൈസ്തവർ ജീവിച്ചിരുന്ന സ്ഥലമാണ് പ്രശ്നത്തിന് ആധാരം. ക്രൈസ്തവർ ജീവിക്കുന്ന സ്ഥലം തന്റെ കുടുംബ സ്വത്താണെന്ന് അവകാശപ്പെട്ട് രാജാ റിയാസ് അതിൻറെ അവകാശം കൈവശപ്പെടുത്തുകയായിരിന്നു. ഇതേതുടർന്ന് നിസ്സഹായരായ ക്രൈസ്തവര്‍ തങ്ങളുടെ വീടുകൾ നഷ്ടപ്പെട്ടു പോകാതിരിക്കാൻ അയാൾക്ക് വാടകയായി ഒരു നിശ്ചിത തുക നൽകാമെന്ന് ഏറ്റു. വലിയൊരു തുക നൽകിയതിനു ശേഷം വാടക നൽകുന്നത് തുടർന്നുവെങ്കിലും ഇതിനിടയിൽ രാജാ റിയാസ് ക്രൈസ്തവരുമായിട്ടുള്ള കരാർ അസാധുവാണെന്ന് പറയുകയും അവർ സ്ഥലം ഒഴിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.ഇതിനിടെ ഇയാള്‍ കോടതിയെ സമീപിച്ച് ക്രൈസ്തവരെ ഇറക്കിവിടാനുള്ള ഉത്തരവ് നേടുകയും സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി നേടിയെടുക്കുകയും ചെയ്തു. വാടക കൃത്യമായി നൽകിയിരുന്ന ഇരുപത്തിയഞ്ചോളം കുടുംബങ്ങൾ ഇതുമൂലം ഭവനങ്ങൾ ഒഴിയാൻ നിർബന്ധിതരായിരിക്കുകയാണ്. തങ്ങൾ ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരാണെന്നും, രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്നതിനിടയിൽ വാടക തുക കൃത്യമായി നൽകാൻ ശ്രമിക്കുന്നുണ്ടെന്നും, എന്നാൽ ഇപ്പോൾ തങ്ങൾ ഭീഷണി നേരിടുകയാണെന്നും ഷഹസാദ് ജോസഫ് എന്ന വ്യക്തി പറഞ്ഞു. പണം നൽകിയതിന്റെ രസീതുകൾ ക്രൈസ്തവരുടെ കൈവശമുള്ള സാഹചര്യത്തിൽ വിഷയത്തിൽ സർക്കാർ ഇടപെടൽ നടത്തണമെന്ന് അഭിഭാഷകനും കത്തോലിക്കാ മെത്രാൻ സമിതിയുടെ നീതിക്കും, സമാധാനത്തിനും വേണ്ടിയുള്ള കമ്മീഷൻ കോഡിനേറ്റർ പദവി വഹിക്കുന്ന ആളുമായ ഷാഹിദ് അൻവർ 'ഏഷ്യാ ന്യൂസ്' മാധ്യമത്തിനോട് പറഞ്ഞു. രാജ്യത്തെ ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ നേരിടുന്ന വെല്ലുവിളികളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ സംഭവം.
Image: /content_image/News/News-2024-04-09-18:10:55.jpg
Keywords: പാക്കി
Content: 23002
Category: 1
Sub Category:
Heading: ഹമാസ് തടവിലുള്ള ഇസ്രയേലി സ്വദേശികളുടെ ബന്ധുക്കളുമായി ഫ്രാന്‍സിസ് പാപ്പ കൂടിക്കാഴ്ച്ച നടത്തി
Content: വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ വര്‍ഷം ഹമാസ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ ഇസ്രായേൽ പൗരന്മാരുടെ ബന്ധുക്കളുമായി ഫ്രാൻസിസ് പാപ്പ കൂടിക്കാഴ്ച്ച നടത്തി. ഇന്നലെ ഏപ്രിൽ എട്ടാം തീയതിയാണ് വത്തിക്കാനിൽ പാപ്പ ഇവരെ സ്വീകരിച്ചു കൂടിക്കാഴ്ച്ച നടത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബർ ഏഴിനാണ് ഹമാസ് തീവ്രവാദികൾ ഇസ്രായേലിൽ നടത്തിയ ആക്രമണത്തിന് ശേഷം ഇരുനൂറിലധികം പേരെ തട്ടിക്കൊണ്ടുപോയത്. ഇസ്രായേൽ പൗരന്മാരുടെ ബന്ധുക്കളുമായുള്ള പാപ്പയുടെ കൂടിക്കാഴ്ച ഏകദേശം ഒരു മണിക്കൂറോളം നീണ്ടു നിന്നു. ബന്ധുക്കൾ ഫ്രാൻസിസ് പാപ്പയോട് തങ്ങളുടെ ആശങ്കകൾ പങ്കുവച്ചു. അന്നു ഹമാസ് നടത്തിയ ഭീകരാക്രമണത്തിൽ ഏകദേശം ആയിരത്തിയൊരുന്നൂറോളം പേര്‍ കൊല്ലപ്പെടുകയും, ഇരുന്നൂറ്റിനാല്‍പ്പതിലധികം ആളുകളെ ബന്ദികളാക്കുകയും ചെയ്തിരിന്നു. ഇവരിൽ നിരവധി സ്ത്രീകളും, കുട്ടികളും, പ്രായമായവരും ഉൾപ്പെട്ടിരിന്നു. ഫ്രാൻസിസ് പാപ്പയുമായുള്ള കൂടിക്കാഴ്ചയിൽ ബന്ധുക്കൾ തങ്ങളുടെ ബന്ദികളാക്കപ്പെട്ട പ്രിയപ്പെട്ടവരുടെ ചിത്രങ്ങൾ കൈകളില്‍ വഹിച്ചിരിന്നുവെന്നത് ശ്രദ്ധേയമായി. തങ്ങളുടെ ദുഃഖവും ആശങ്കയും ഇവര്‍ പങ്കുവെച്ചു. ബന്ധുക്കളുടെ കൂട്ടത്തിൽ, നാലു വയസും, ഒൻപതു മാസവും മാത്രമുള്ള കുട്ടികളോടൊപ്പം തട്ടിക്കൊണ്ടുപോയ ഷിരി ബിബാസ് എന്ന യുവതിയുടെ ബന്ധുവും ഉൾപ്പെട്ടിരിന്നു. എട്ടു പേരായിരുന്നു ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച്ച നടത്തിയത്. മുൻപും ഫ്രാൻസിസ് പാപ്പ ഇസ്രായേൽ, പലസ്തീൻ ബന്ദികളുടെ കുടുംബക്കാരുമായി കൂടിക്കാഴ്ച്ചകൾ നടത്തിയിട്ടുണ്ടെന്നതു ശ്രദ്ധേയമാണ്. ബന്ദികളുടെ മോചനം, വെടിനിർത്തൽ, സംഘർഷപരിഹാരത്തിന് അടിയന്തിരവും ആവശ്യമായതുമായ വ്യവസ്ഥകൾ തുടങ്ങിയവയ്‌ക്കായി നിരവധി തവണ ഫ്രാൻസിസ് പാപ്പ പരസ്യമായി അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇറ്റലിയിലെ വിവിധ മത, രാഷ്ട്രീയ, സാമുദായിക നേതാക്കന്മാരുമായും ഹമാസ് തടവിലുള്ള ഇസ്രയേലി സ്വദേശികളുടെ ബന്ധുക്കള്‍ കൂടിക്കാഴ്ച്ച നടത്തും.
Image: /content_image/News/News-2024-04-09-20:38:08.jpg
Keywords: ഇസ്രാ, ഹമാ
Content: 23003
Category: 18
Sub Category:
Heading: മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ നാമകരണ നടപടികള്‍ക്ക് ആരംഭം
Content: കണ്ണൂർ: തലശേരി അതിരൂപതയുടെ പ്രഥമ മെത്രാൻ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ നാമകരണ നടപടികളുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കു തുടക്കമായി. ഇതിനായി തലശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനി മൂന്നു വൈദികരടങ്ങിയ കമ്മീഷനെ നിയമിച്ചു. റവ.ഡോ. തോമസ് നീണ്ടൂർ കൺവീനറായുള്ള കമ്മീഷനിൽ അതിരൂപത ചാൻസലർ റവ.ഡോ. ജോസഫ് മുട്ടത്തുകുന്നേൽ, റവ.ഡോ. തോമസ് മാപ്പിളപ്പറമ്പിൽ എന്നിവരാണ് അംഗങ്ങൾ. ബിഷപ്പ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ ജീവിതം, വിശുദ്ധിയുടെ കീർത്തി, ബിഷപ്പ് വഴി ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങ ൾ എന്നിവയെക്കുറിച്ച് അന്വേഷിച്ചു വിശദമായി പഠനങ്ങൾ നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനാണ് കമ്മീഷനെ നിയമിച്ചിരിക്കുന്നത്. 1911 ഓഗസ്റ്റ് 4ന് കുടക്കച്ചിറയിലാണ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ ജനനം. 1945 ഓഗസ്റ്റ് 24ന് സിലോണിലെ (ശ്രീലങ്ക) കാണ്ഡി പൊന്തിഫിക്കൽ സെമിനാരിയിൽ വച്ചാണ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പൗരോഹിത്യം സ്വീകരിച്ചത്. ഭരണങ്ങാനം സ്‌കൂളിലെ താത്കാലിക അധ്യാപകനായിട്ടായിരുന്നു പ്രഥമ നിയമനം. 1953 മുതൽ 1989 മേയ് ഒന്നിന് മാർ ജോർജ് വലിയമറ്റം പിൻഗാമിയായി സ്ഥാന മേൽക്കുന്നതുവരെ രൂപതാധ്യക്ഷനായിരുന്നു മാർ വള്ളോപ്പിള്ളി. 2006 ഏപ്രി ൽ നാലിനാണു മാർ വള്ളോപ്പിള്ളി കാലംചെയ്തത്.
Image: /content_image/India/India-2024-04-10-10:24:06.jpg
Keywords: വള്ളോപ്പി
Content: 23004
Category: 18
Sub Category:
Heading: ഫിയാത്ത് മിഷൻ ഒരുക്കുന്ന മിഷൻ എക്സിബിഷൻ ഇന്നു മുതൽ 14 വരെ
Content: കേരള സഭക്ക് മുഴുവൻ അനുഗ്രഹമായി മിഷനെ അറിയാനും സ്നേഹിക്കാനും വളർത്താനും ഫിയാത്ത് മിഷൻ സംഘടിപ്പിക്കുന്ന ഗ്രേറ്റ് ഗാതറിഗ് ഓഫ് മിഷൻ ഇന്നു ഏപ്രിൽ 10നു ആരംഭിക്കും. തൃശ്ശൂർ ജറുസലേം ധ്യാനകേന്ദ്രത്തിൽ ഒരുക്കുന്ന എക്സിബിഷന്‍ 14 വരെ നീളും. അഖിലേന്ത്യ തലത്തിൽ മിഷൻ പ്രവർത്തനങ്ങൾ ഏർപ്പെട്ടിരിക്കുന്ന വിവിധ മിഷൻ രൂപതകളും കോൺഗ്രിഗേഷനുകളും തങ്ങളുടെ മിഷനെ പരിചയപ്പെടുത്തുന്ന സ്റ്റാളുകളോട് കൂടിയ അതിവിപുലമായ എക്സിബിഷൻ അന്‍പതിൽ പരം എക്സിബിഷൻ സ്റ്റാളുകളിലായാണ് ഒരുക്കുന്നത്. ആഫ്രിക്കയിൽ നിന്നുള്ള കെനിയ മഡ്ഗാസക്കർ വടക്ക് കിഴക്കൻ പ്രദേശങ്ങളിൽ നിന്നുള്ള പരമ്പരാഗത രീതിയിൽ അണിയിച്ചൊരുക്കുന്ന സ്റ്റാളുകൾ, വിവിധ നോർത്ത് ഇന്ത്യൻ പ്രദേശങ്ങളിലെ വിവരങ്ങൾ തരുന്ന നോർത്ത് ഇന്ത്യൻ സ്റ്റാളുകൾ, സൗത്ത് ഇന്ത്യൻ മിഷനെ പരിചയപ്പെടുത്തുന്ന വിവിധ സ്റ്റാളുകൾ എന്നിവ ഈ മിഷൻ എക്സിബിഷന്റെ പ്രത്യേകതയാണ്. ഒരിക്കൽപോലും കേൾക്കാത്ത കാണാത്ത മിഷനറിമാരുടെ പ്രവർത്തനങ്ങൾ അവരിൽനിന്ന് നേരിട്ടറിയാൻ ഈ എക്സിബിഷൻ സഹായിക്കും. ജി ജി എമ്മിന്റെ ആദ്യദിനമായ ഇന്നു ബുധനാഴ്ച ബൈബിൾ പകർത്തിയെഴുതകളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നുണ്ട്. 2024-ല്‍ പുതിയനിയമം പകർത്തിയെഴുതിയവർക്കുള്ള സമ്മാനദാനവും അവരിൽ നിന്ന് തിരഞ്ഞെടുക്കുന്ന ഒരാൾക്ക് വിശുദ്ധനാട് സന്ദർശിക്കാനുള്ള അവസരവും ബഹുമാനപ്പെട്ട സീറോ മലബാർ സഭ അധ്യക്ഷൻ മാർ റാഫേൽ തട്ടിൽ മെത്രാപ്പോലീത്ത നിർവഹിക്കുന്നതാണ്. അന്നുതന്നെ സെമിനാരിക്കാർക്കും ആസ്പരൻസിനും ഉള്ള മിഷൻ ഗാതറിങ്ങും സംഘടിപ്പിക്കുന്നു. മിഷൻ കോൺഗ്രസിന്റെ വിവിധ ദിവസങ്ങളിൽ വിവിധ ജീവിതാവസ്ഥയിലുള്ളവർ ഒരുമിച്ച് വന്ന് മിഷനെക്കുറിച്ച് കേൾക്കാനും അറിയാനും മിഷനറിയായി സ്വയം സമർപ്പിക്കാനും ഒത്തുകൂടുന്ന ഏകദിന കൂട്ടായ്മകളാണ് മിഷൻ ഗാതറിങ്ങുകൾ. അഞ്ചാമത് ജിഎം മിഷൻ കോൺഗ്രസിൽ വിവിധ മിഷൻ ഗാതറിങ്ങുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. രണ്ടാം ദിനമായ പതിനൊന്നാം തീയതി വ്യാഴാഴ്ച ജോലിയിൽ നിന്നും റിട്ടയർ ചെയ്ത സീനിയേഴ്സിനായുള്ള കൂട്ടായ്മയും തൃശൂർ അതിരൂപതയിലെ അമ്മമാർ ഒരുമിച്ച് വരുന്ന മിഷൻ മാതൃവേദിയും മിഷനെ സ്നേഹിക്കുന്ന വൈദികരും സിസ്റ്റേഴ്സും ഒരുമിച്ച് വരുന്ന കൂട്ടായ്മയും രണ്ടാം ദിനത്തിൻറെ പ്രത്യേകതയാണ്. മിഷനെക്കുറിച്ച് കൂടുതൽ അറിയാനും ലോകം മുഴുവൻ സുവിശേഷം എത്തിക്കണമെന്നുള്ള നാഥൻറെ ആഹ്വാനം നമുക്കാവുന്ന രീതിയിൽ പ്രഘോഷിക്കാനും നമ്മെ തന്നെ ഒരുക്കുന്ന ധ്യാനമാണ് മിഷൻ ധ്യാനം .'ഇംഗ്ലീഷിലും മലയാളത്തിലും തെലുങ്കിലും അഞ്ച് ദിവസങ്ങളിലായാണ് മിഷൻ ധ്യാനം ഒരുക്കിയിരിക്കുന്നത്.മുൻകൂട്ടി രജിസ്റ്റർ ചെയ്താണ് ഈ ധ്യാനത്തിൽ സംബന്ധിക്കേണ്ടത്.മുൻകാല ജിജിഎം മിഷൻ ധ്യാനങ്ങളിൽ സംബന്ധിച്ചവരിൽ പലരും അവരുടെ ജീവിതങ്ങൾ പ്രാർത്ഥനയായും അവരുടെ സാന്നിധ്യമായും വിവിധ മിഷൻ മേഖലകളിലേക്ക് വഴി തിരിച്ചു വിട്ടിട്ടുണ്ട് . മൂന്നാം ദിനമായ വെള്ളിയാഴ്ച കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് വരും മിഷനെ സ്നേഹിക്കുന്ന എല്ലാവരും ഒരുമിച്ചു കൂടുന്ന മെഗാ മിഷൻ ഡെ തലശ്ശേരി അതിരൂപത അധ്യക്ഷൻ മാർ ജോസഫ് പാമ്പ്ലാനി മെത്രാപ്പോലീത്ത നയിക്കുന്നതാണ്. നാലാം ദിനമായ ശനിയാഴ്ച വിശ്വാസ പരിശീലന അധ്യാപകർക്കും വിശ്വാസ പരിശീലന വിദ്യാർത്ഥികൾക്കും നേതൃത്വത്തിൽ പ്രോലൈഫ് നഴ്സുമാർക്കും യുവജനങ്ങൾക്കും വെവ്വേറെ കൂട്ടായ്മകൾ സംഘടിപ്പിക്കുന്നു. അവസാന ദിനമായ ഞായറാഴ്ചസെൻറ് വിൻസൻറ് ഡി പോൾ മിഷനും അതിഥി തൊഴിലാളികൾക്കായി ഹിന്ദി ഭാഷയിൽ കൂട്ടായ്മയും സംഘടിപ്പിക്കുന്നു. ഹിന്ദി ഭാഷയിൽ കൂട്ടായ്മയും സംഘടിപ്പിക്കുന്നു. എല്ലാ ദിവസവും വിവിധ റീത്തുകളിലെ അഭിവന്ദ്യ പിതാക്കന്മാർ വിവിധ ഭാഷകളിലുള്ള വിശുദ്ധ ബലിയർപ്പിക്കും. അഭിവന്ദ്യ പിതാക്കന്മാർ ആയതിനാൽ ആദ്യ ദിനം സീറോ മലബാർ സഭ അധ്യക്ഷൻ മെത്രാപ്പോലീത്ത ദിവ്യബലി അർപ്പിച്ചു മിഷൻ കോൺഗ്രസ് ഉദ്ഘാടനം ചെയ്യും. രണ്ടാം ദിനത്തിൽ വടക്കുകിഴക്കൻ പ്രദേശങ്ങളിൽ നിന്നുള്ള പത്തോളം ബിഷപ്പുമാർ ആർച്ച് ബിഷപ്പ് ജോൺ മൂലേച്ചിറ പിതാവിൻറെ നേതൃത്വത്തിൽ ലത്തീൻറീത്തിൽ ഇംഗ്ലീഷിൽ വിശുദ്ധ ബലിയർപ്പിക്കും. പന്ത്രണ്ടാം തീയതി ഗുർഗോൺ രൂപതാധ്യക്ഷൻ തോമസ് മാർ അന്തോണിയോസ് മലങ്കരറീത്തിൽ വിശുദ്ധ ബലിയർപ്പിക്കും. പതിമൂന്നാം തീയതി ഹിന്ദി ലത്തീൻ റീത്തിൽ ബിഷപ്പ്ചാക്കോ തോട്ടുമാനിക്കൽ ദിവ്യബലി അർപ്പിക്കും. സമാപന ദിവസമായ പതിനാലാം തീയതി കോട്ടപ്പുറം രൂപ അധ്യക്ഷൻ ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ മലയാളം ലത്തീൻ റീത്തിൽ ദിവ്യബലി അർപ്പിക്കും. ജിജിഎമ്മിന്റെ രണ്ടു ദിവസങ്ങളിലായി നടക്കുന്ന സെമിനാറുകളിൽ ശനിയാഴ്ച മണിപ്പൂർ കനലാകുമ്പോൾ എന്ന വിഷയത്തെക്കുറിച്ച് മണിപ്പൂർബിഷപ്പ് എമിരിത്യൂസ് ഡൊമിനിക് ലൂമൺ സംസാരിക്കും.ഞായറാഴ്ച നടക്കുന്ന സെമിനാറിൽ ക്രൈസ്തവരുടെ വെല്ലുവിളികൾ ഇന്ന് എന്ന വിഷയത്തെക്കുറിച്ച് അഡ്വക്കേറ്റ് ജസ്റ്റിൻ പള്ളിവാതിക്കൽ സംസാരിക്കും. മിഷനിൽ സുത്യർഹമായ സേവനം ചെയ്തവരിൽ നിന്നും തിരഞ്ഞെടുത്തവരെ ശനിയാഴ്ച വൈകിട്ട് 6 30ന് ബിഷപ്പ് ബോസ്കോ പുത്തൂരിന്റെ നേതൃത്വത്തിൽ ആദരിക്കും. മിഷൻ ദിവ്യകാരുണ്യ സൗഖ്യ ആരാധന വെള്ളിയാഴ്ച വൈകിട്ട് 5. 30 മുതൽ ഫാ. ദേവസ്യ കാനാട്ടിന്റെ നേതൃത്വത്തിൽ നടത്തപ്പെടും. അദ്ദേഹത്തിണ്റ്റെ നേതൃത്വത്തിൽ യൂട്യൂബിൽ ലൈവ് ആയി വരുന്ന ദിവ്യകാരുണ്യ ആരാധനയുടെ ആയിരാമത് എപ്പിസോഡ് ആണ് ജിജിഎമ്മിന്റെ നൈറ്റ് വിജിലായി സമർപ്പിക്കുന്നത്. ജിജിഎമ്മിന്റെ എല്ലാ ദിവസങ്ങളിലും മിഷൻ പ്രദേശങ്ങളിൽ നിന്നുള്ള ബിഷപ്പുമാരായി സംസാരിക്കാനും സംവദിക്കാനും ഉള്ള അവസരമാണ് മീറ്റ് ദ ബിഷപ്പ്. 15 ഓളം മിഷനിൽ നിന്നുള്ള പിതാക്കന്മാരും 15 ഓളം കേരളത്തിൽ നിന്നുള്ള പിതാക്കന്മാരും ഈ ജി ജി എമ്മിൽ സംബന്ധിക്കുന്നുണ്ട്. ആത്മീയ ഭൗതിക മേഖലകളിൽ സമ്പന്നമായ കേരളസഭ മക്കൾക്ക് ഇന്ത്യയിലെ മിഷൻ പ്രവർത്തനങ്ങളുടെ പരിമിതികൾ പരിചയപ്പെടുത്തുന്നതിനായി 2017 ലാണ് പരിശുദ്ധാത്മ പ്രേരിതമായി ആദ്യത്തെ മിഷൻ കോൺഗ്രസ് നടത്തിയത്. ഇതുവഴി ഭാരത സഭയ്ക്ക് ഉണ്ടായ അനവധിയായ നന്മകളാണ് മിഷൻ കോൺഗ്രസുകൾ തുടർന്നും സംഘടിപ്പിക്കുവാൻ പ്രേരകമായത് . മിഷൻ കോൺഗ്രസിലെ എക്സിബിഷൻ വഴി മിഷനിലെ നേർചിത്രങ്ങൾ ഹൃദയത്തിൽ പകർത്തിയ പല കുട്ടികളും യുവാക്കളും വൈദികരും ആകുവാൻ തീരുമാനമെടുക്കുകയുണ്ടായി .. മിഷൻ ധ്യാനങ്ങളിൽ സംബന്ധിച്ച പല അല്മായരും ജീവിതകാലയളവിൽ കുറച്ചുനാളത്തേക്ക് എങ്കിലും മിഷനിൽ ശുശ്രൂഷ ചെയ്യുവാൻ സന്നദ്ധത അറിയിച്ച് കടന്നുപോയി. അനവധി ഗ്രാമീണ ദേവാലയങ്ങൾ മിഷനിൽ നിർമ്മിക്കപ്പെടാൻ മിഷൻ കോൺഗ്രസുകൾ നിമിത്തമായി. മിഷൻ പ്രദേശങ്ങളുടെ യഥാർത്ഥ അവസ്ഥ മനസ്സിലാക്കുവാൻ മിഷൻ കോൺഗ്രസ് സന്ദർശിച്ച ആബാലവൃദ്ധം ജനങ്ങൾക്കും സാധിച്ചു. ഇത്തരത്തിൽ സഭയ്ക്ക് ലഭിക്കുന്ന നിരവധി അനുഗ്രഹങ്ങളെ പ്രതിയാണ് ഓരോ വർഷവും ജിജിയും മിഷൻ കോൺഗ്രസുകൾ അതിവിപുലമായി സംഘടിപ്പിച്ചു വരുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി അഭിവന്ദ്യ പിതാക്കന്മാരുടെ ആശീർവാദത്തോടെ ശ്രദ്ധേയമായ ശുശ്രൂഷകൾ നിർവഹിച്ചു മിഷൻ രംഗത്ത് പ്രവർത്തിച്ചുവരുന്നു.ബൈബിൾ ഇല്ലാത്ത ഭാഷകളിൽ ബൈബിൾ നിർമ്മി ച്ചു ലോകമെങ്ങുമുള്ള മിഷൻ മേഖലകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബൈബിൾ നിർമ്മാണ വിതരണ ശുശ്രൂഷ, മധ്യസ്ഥ പ്രാർത്ഥന ശുശ്രൂഷ, മിഷൻ മേഖലകളിലെ ധ്യാന ശുശ്രൂഷകൾ എന്നിങ്ങനെ മിഷനെ പരിപോഷിക്കാനായി പ്രതിജ്ഞാബദ്ധരാണ് ഫിയാത്ത് മിഷൻ . #{blue->none->b->മിഷൻ കോൺഗ്രസ് ദൈവത്തിന്റെ സാദ്ധ്യതകൾ ‍}# പാലക്കാട് നിന്നും കുറച്ച് അധികം യുവാക്കളുമായി മിഷൻ കോൺഗ്രസ് കാണുവാൻ വികാരിയച്ചന്റെ നേതൃത്വത്തിൽ തീരുമാനമായി. യുവാക്കൾ ആയതിനാൽ തന്നെഅവരെ ആദ്യം ലുലു മാൾ കാണിക്കാൻ തീരുമാനിച്ചു. അങ്ങനെ ലുലു മാൾ കണ്ടതിനുശേഷം ആണ് എക്സിബിഷൻ കാണാൻ വരുന്നത് അവസാന ദിനമായതിനാൽ മിഷനറിമാർ എല്ലാം ഉച്ചയോടെ തന്നെ മിക്ക സ്റ്റാളുകളും പൂട്ടിക്കഴിഞ്ഞിരുന്നു. വിരലിലെണ്ണാവുന്ന സ്റ്റാളുകൾ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. പിജി കഴിഞ്ഞ ഒരു യുവാവ്ഈ സ്റ്റാളുകൾ കണ്ടു പുറത്തിറങ്ങിയപ്പോൾ സെമിനാരിയിൽ ചേരുവാനുള്ള തീരുമാനമെടുത്തു. ഇപ്പോൾ ഈ വികാരിയച്ചൻ എല്ലാ വർഷവും മിഷൻ എക്സിബിഷൻ കാണിക്കാൻ കുട്ടികളെയും യുവാക്കളെയും കൊണ്ടുവരികയാണ്. തൃശ്ശൂരിലെ അമ്മാടം എന്നുള്ള സ്ഥലത്തു നിന്നുള്ള പ്രാർത്ഥനാ ഗ്രൂപ്പ് അംഗങ്ങൾ എറണാകുളത്ത് നടന്ന മിഷൻ കോൺഗ്രസിൽ സംബന്ധിച്ചു തിരിച്ചു വരുമ്പോൾ അവർ ഒറീസ എന്ന സംസ്ഥാനത്തെ മിഷനെ നെഞ്ചോട് ചേർത്തു ഇന്ന് ഒറീസയിലെ മിഷനിൽ രണ്ട് ഗ്രാമീണ ദേവാലയങ്ങളും അതുപോലെ ഒരു ബോയ്സ് ഹോസ്റ്റലും ഈ പ്രാർത്ഥന ഗ്രൂപ്പിൻറെ ശ്രമഫലമായി മിഷനിൽ സംഭവിച്ചു കഴിഞ്ഞു. സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും സീനിയർ മാനേജർ ആയി റിട്ടയർ ചെയ്ത തോമസ് അവിചാരിതമായാണ് മിഷൻ കോൺഗ്രസ് കാണാൻ ഇടയായത്ഇന്ന് തൻറെ റിട്ടയർമെൻറ് ജീവിതം മിഷനായി ഉരിഞ്ഞു വച്ചിരിക്കുകയാണ്. വിവിധ മിഷനുകളിൽ മധ്യസ്ഥ പ്രാർത്ഥനകൾ, ജെറീക്കോ പ്രാർത്ഥനകൾക്കുമായും മറ്റനേകം റിട്ടയർ ചെയ്തവരെ അവരുടെ സമയവും സമ്പത്തും മിഷനിലേക്ക് എത്തിക്കുവാൻ പരിശ്രമിക്കുകയാണ്.കോയമ്പത്തൂരിൽ നിന്നുള്ള ലോറൻസ്മിഷൻ ധ്യാനത്തിൽ സംബന്ധിച്ചതാണ്.അതുകഴിഞ്ഞ് ഇപ്പോൾ സാഗർ മിഷനിൽ ശുശ്രൂഷ ചെയ്യുന്നു.ഇതുപോലുള്ള അനേകർ തങ്ങളുടെ വൊക്കേഷൻ തിരിച്ചറിയുകയും, ഹ്രസ്വകാലത്തേക്ക് എങ്കിലും മിഷനിൽ ശുശ്രൂഷ ചെയ്യാൻ തീരുമാനമെടുക്കുകയും തങ്ങളുടെ സമ്പത്തും സമയവും മിഷന് വേണ്ടി മാറ്റിവയ്ക്കാൻതയ്യാറാകുന്ന അനേകരുടെ അനുഭവങ്ങളാണ് ഓരോ മിഷൻ കോൺഗ്രസ്സും മുന്നോട്ടുവയ്ക്കുന്നത്.
Image: /content_image/India/India-2024-04-10-11:08:56.jpg
Keywords: മിഷൻ