category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ നാമകരണ നടപടികള്‍ക്ക് ആരംഭം
Contentകണ്ണൂർ: തലശേരി അതിരൂപതയുടെ പ്രഥമ മെത്രാൻ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ നാമകരണ നടപടികളുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കു തുടക്കമായി. ഇതിനായി തലശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനി മൂന്നു വൈദികരടങ്ങിയ കമ്മീഷനെ നിയമിച്ചു. റവ.ഡോ. തോമസ് നീണ്ടൂർ കൺവീനറായുള്ള കമ്മീഷനിൽ അതിരൂപത ചാൻസലർ റവ.ഡോ. ജോസഫ് മുട്ടത്തുകുന്നേൽ, റവ.ഡോ. തോമസ് മാപ്പിളപ്പറമ്പിൽ എന്നിവരാണ് അംഗങ്ങൾ. ബിഷപ്പ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ ജീവിതം, വിശുദ്ധിയുടെ കീർത്തി, ബിഷപ്പ് വഴി ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങ ൾ എന്നിവയെക്കുറിച്ച് അന്വേഷിച്ചു വിശദമായി പഠനങ്ങൾ നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനാണ് കമ്മീഷനെ നിയമിച്ചിരിക്കുന്നത്. 1911 ഓഗസ്റ്റ് 4ന് കുടക്കച്ചിറയിലാണ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ ജനനം. 1945 ഓഗസ്റ്റ് 24ന് സിലോണിലെ (ശ്രീലങ്ക) കാണ്ഡി പൊന്തിഫിക്കൽ സെമിനാരിയിൽ വച്ചാണ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പൗരോഹിത്യം സ്വീകരിച്ചത്. ഭരണങ്ങാനം സ്‌കൂളിലെ താത്കാലിക അധ്യാപകനായിട്ടായിരുന്നു പ്രഥമ നിയമനം. 1953 മുതൽ 1989 മേയ് ഒന്നിന് മാർ ജോർജ് വലിയമറ്റം പിൻഗാമിയായി സ്ഥാന മേൽക്കുന്നതുവരെ രൂപതാധ്യക്ഷനായിരുന്നു മാർ വള്ളോപ്പിള്ളി. 2006 ഏപ്രി ൽ നാലിനാണു മാർ വള്ളോപ്പിള്ളി കാലംചെയ്തത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-04-10 10:23:00
Keywordsവള്ളോപ്പി
Created Date2024-04-10 10:24:06