category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസാമൂഹിക തിന്മകൾക്കെതിരായ ബോധവൽക്കരണ പരിപാടികളുമായി സഭ മുന്നോട്ടുപോകും: കെസിബിസി ജാഗ്രത കമ്മീഷൻ
Contentകൊച്ചി: ഭീകരവാദവും പ്രണയ ചതികളും ഈ കാലഘട്ടത്തിലെ യാഥാർഥ്യങ്ങളാണ് എന്ന വാസ്തവം ഉൾക്കൊണ്ടുകൊണ്ട് കേരള കത്തോലിക്കാ സഭ പലപ്പോഴും ജാഗ്രത നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളതാണെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ. നിയമത്തിലെ പഴുതുകളും ആനുകൂല്യങ്ങളും, ഒപ്പം സമൂഹത്തിന്റെ അജ്ഞതയും മുതലെടുത്തുകൊണ്ട് ചില തൽപരകക്ഷികൾ നടത്തിവരുന്ന ഗൂഢ നീക്കങ്ങൾ പലപ്പോഴും തുറന്നുകാണിക്കുകയുണ്ടായിട്ടുണ്ട്. സ്‌പെഷ്യൽ മാര്യേജ് ആക്ടിന്റെ ദുരുപയോഗം പെൺകുട്ടികൾ ചതിക്കപ്പെടുന്നതിന് കാരണമാകുന്നത് പലപ്പോഴായി സർക്കാരിന് മുന്നിൽ ചൂണ്ടിക്കാണിച്ചിട്ടും നടപടികൾ ഉണ്ടായിട്ടില്ലായെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ ചൂണ്ടിക്കാട്ടി. ഭരണ സംവിധാനങ്ങൾ ഇത്തരം വിഷയങ്ങളെ പതിവായി അവഗണിക്കുകയും, മാധ്യമങ്ങൾ പലപ്പോഴും വാസ്തവങ്ങൾ മറച്ചുവയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സഭാനേതൃത്വം വിശ്വാസികൾക്ക് ബോധവൽക്കരണം നടത്തുന്നതിനെ ആരും അസ്വസ്ഥതയോടെയും തെറ്റിദ്ധാരണാജനകമായും സമീപിക്കേണ്ടതില്ല. സമൂഹത്തിന്റെ അജ്ഞത നീക്കുന്നതിനും, യുവജനങ്ങൾ കെണികളിൽ അകപ്പെടുന്നത് തടയുന്നതിനും ഉതകുന്ന ബോധവൽക്കരണ പ്രവർത്തനങ്ങളുമായും, സാമൂഹിക തിന്മകൾക്കെതിരെ നിന്താന്ത ജാഗ്രതയോടെയും സഭാ നേതൃത്വവും രൂപതകളും മുന്നോട്ടുപോവുക തന്നെ ചെയ്യും. ജാഗ്രതാ സമിതികൾ ഇതിനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുമെന്നും കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ പ്രസ്താവിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-04-09 16:58:00
Keywordsജാഗ്രത
Created Date2024-04-09 17:00:46