Contents
Displaying 22531-22540 of 24979 results.
Content:
22954
Category: 1
Sub Category:
Heading: ഈസ്റ്റർ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
Content: മുംബൈ: ലോകമെമ്പാടും കര്‍ത്താവിന്റെ ഉത്ഥാന തിരുനാള്‍ ആഘോഷിക്കുന്ന വേളയില്‍ ഈസ്റ്റർ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഈസ്റ്റർ ദിനം നവീകരണത്തിൻ്റെയും ശുഭാപ്തിവിശ്വാസത്തിൻ്റെയും സന്ദേശം എല്ലായിടത്തും പ്രതിഫലിക്കുമെന്ന് പ്രതീക്ഷിക്കുകയാണെന്നും ഐക്യവും സമാധാനവും ഊട്ടിയുറപ്പിച്ചുകൊണ്ട് ഒരുമിച്ചുകൂടാൻ ഈ ദിനം നമുക്കെല്ലാവർക്കും പ്രചോദനമാകട്ടെയെന്നും നരേന്ദ്ര മോദി 'എക്സി'ല്‍ കുറിച്ചു. എല്ലാവർക്കും സന്തോഷകരമായ ഈസ്റ്റർ ആശംസ നേരുകയാണെന്ന വാക്കുകളോടെയാണ് പ്രധാനമന്ത്രിയുടെ സന്ദേശം അവസാനിക്കുന്നത്. </p><blockquote class="twitter-tweet" data-media-max-width="560"><p lang="en" dir="ltr">On Easter, we hope that the message of renewal and optimism reverberates all over. May this day inspire us all to come together, fostering unity and peace. Wishing everyone a joyful Easter.</p>— Narendra Modi (@narendramodi) <a href="https://twitter.com/narendramodi/status/1774273526259945864?ref_src=twsrc%5Etfw">March 31, 2024</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p>
Image: /content_image/News/News-2024-03-31-15:51:58.jpg
Keywords: ഈസ്റ്റർ

22955
Category: 18
Sub Category:
Heading: എല്ലാം ത്യജിച്ച യേശുവിന്റെ സ്മരണയാണ് ഈസ്റ്ററിന്റെ കാതല്‍: മുഖ്യമന്ത്രി പിണറായി വിജയന്‍
Content: തിരുവനന്തപുരം: കൂടുതൽ മെച്ചപ്പെട്ടൊരു ലോകം പണിതുയർത്താൻ എല്ലാം ത്യജിച്ച യേശുവിന്റെ സ്മരണയാണ് ഈസ്റ്ററിന്റെ കാതലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിബന്ധങ്ങളെയും അടിച്ചമർത്തലുകളെയും അതിജീവിച്ച് സ്നേഹത്തിന്റെയും കരുണയുടെയും മൂല്യങ്ങൾ ശക്തിയോടെ ശോഭിക്കുമെന്ന പ്രത്യാശയുടെ സന്ദേശമാണ് ഈസ്റ്റർ മുന്നോട്ടുവെക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മത വിദ്വേഷവും വംശീയതയും പറഞ്ഞു മനുഷ്യരെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികളുടെ വെല്ലുവിളികളെ മറികടന്ന് ഒരു നല്ല നാളേയ്ക്കായി നാം ഒരുമിച്ചു മുന്നേറേണ്ടതുണ്ട്. ഈ മുന്നേറ്റത്തിന് ഈസ്റ്റർ ദിനാഘോഷങ്ങൾ കരുത്തുപകരും. ഒത്തൊരുമയോടെ ഈ ഈസ്റ്റർ കൊണ്ടാടാം. ഏവർക്കും ഈസ്റ്റർ ആശംസകൾ നേരുകയാണെന്നും പിണറായി വിജയന്‍ നവമാധ്യമങ്ങളില്‍ കുറിച്ചു.
Image: /content_image/India/India-2024-03-31-16:18:03.jpg
Keywords: വിജയ

22956
Category: 18
Sub Category:
Heading: ഈസ്റ്റർ ദിനത്തിൽ കത്തീഡ്രൽ പള്ളിയില്‍ പ്രാർത്ഥനയുമായി പശ്ചിമബംഗാൾ ഗവർണർ ആനന്ദബോസ്
Content: കൊൽക്കത്ത: പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് ഈസ്റ്റർ ദിനത്തിൽ കൊൽക്കത്ത സെൻ്റ് പോൾസ് കത്തീഡ്രൽ പള്ളിയിൽ പ്രാർത്ഥന നടത്തി. ബൈബിൾ വചനങ്ങൾ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ഈസ്റ്റർ സന്ദേശം നൽകി. നാഗരിക ജീവിതത്തിന്റെ ആകുലതകൾക്കും സങ്കീർണതകൾ ക്കുമിടയിൽ ശാന്തിയും പ്രത്യാശയും പകരുന്നതാണ് ഉയിർത്തെഴുന്നേൽപ്പി ന്റെ ഓർമകളെന്ന് ഗവർണർ പറഞ്ഞു. സാമൂഹിക-സാമുദായിക സൗഹാർദത്തിൻ്റെ ഈറ്റില്ലവും വാസ്തുവിദ്യയുടെ നിത്യവിസ്‌മയവുമായി അനേകായിരങ്ങളിൽ ആത്മപ്രകാശം ചൊരിഞ്ഞു നിൽക്കുന്ന സെന്റ് പോൾ കത്തീഡ്രൽ നാടിൻ്റെ ഭാഗ്യനക്ഷത്രമാണെന്ന് സ്ക്രോൾ ഓഫ് ഓണറിൽ ഗവർണർ പ്രകീർത്തിച്ചു.
Image: /content_image/India/India-2024-04-01-10:21:35.jpg
Keywords: ഗവര്‍

22957
Category: 18
Sub Category:
Heading: ലോക്സഭാ തെരഞ്ഞെടുപ്പ് ജോലി: വൈദികർക്കും കന്യാസ്ത്രീകൾക്കുമുണ്ടായിരുന്ന ഒഴിവ് നീക്കി
Content: കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പു ജോലികളിൽനിന്ന് ഉദ്യോഗസ്ഥരായ വൈദികർക്കും കന്യാസ്ത്രീകൾക്കുമുണ്ടായിരുന്ന ഒഴിവ് ഇക്കുറി എടുത്തുക ളഞ്ഞു. പോളിംഗ് ഉദ്യോഗസ്ഥരുടെ നിയമന പ്രക്രിയയിൽ ഒഴിവാക്കപ്പെട്ടിരുന്ന ഉദ്യോഗസ്ഥരുടെ പട്ടികയിലായിരുന്നു മുമ്പ് വൈദികരും കന്യസ്ത്രീകളും. തെരഞ്ഞെടുപ്പു കമ്മീഷൻ്റെ സോഫ്‌ട്‌വെയറിൽതന്നെ ഇവരുടെ പട്ടിക ഒഴിവാക്കിയിരുന്നു. ഇപ്പോൾ ഡ്യൂട്ടി നിശ്ചയിച്ചുകൊണ്ടുള്ള ലിസ്റ്റിൽ കന്യാസ്ത്രീകളുടെയടക്കം പേരുകൾ വന്നു തുടങ്ങി. പോളിംഗ് ഓഫീസർ ഉൾപ്പെടെയു ള്ള ഡ്യൂട്ടിയാണ് ഇവർക്കു നൽകിയിരിക്കുന്നത്. ഇതുമൂലം പോളിംഗിന്റെ തലേന്നുതന്നെ ഇവർ ഡ്യൂട്ടിക്കെത്തി പോളിംഗ് ബൂത്തുകളിൽ താമസിക്കേണ്ട അവസ്ഥയാണ് ഉണ്ടാകുന്നത്.
Image: /content_image/India/India-2024-04-01-11:07:08.jpg
Keywords: തെരഞ്ഞെ

22958
Category: 1
Sub Category:
Heading: ജീവിതത്തിലേക്കുള്ള പാതയടയ്ക്കുന്ന കല്ലുകൾ നീക്കാന്‍ യേശുവിന് മാത്രമേ കഴിയൂ: : ഈസ്റ്റര്‍ സന്ദേശത്തില്‍ ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: യേശുവിൻറെ കല്ലറ ഒരു വലിയ കല്ലുകൊണ്ട് അടച്ചിരുന്നുവെന്നും അതുപോലെ ഇന്ന് അത്യധികം ഭാരമേറിയ കനത്ത പാറകൾ മാനവരാശിയുടെ പ്രതീക്ഷകളെ അടയ്കയാണെന്നും എന്നാല്‍ അവയെല്ലാം നീക്കാന്‍ യേശുവിന് മാത്രമേ കഴിയൂവെന്നും ഫ്രാന്‍സിസ് പാപ്പ. യുദ്ധത്തിൻറെ വലിയ പാറ, മാനുഷിക പ്രതിസന്ധികളുടെ പാറ, മനുഷ്യാവകാശ ലംഘനങ്ങളുടെ പാറ, മനുഷ്യക്കടത്തിൻറെ പാറ, തുടങ്ങിയവയാണ് അവയെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. ഉത്ഥാനത്തിരുന്നാൾ ദിനമായ ഇന്നലെ ഞായറാഴ്ച (31/03/24) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തിൽ തൻറെ മുഖ്യകാർമ്മികത്വത്തിൽ സാഘോഷമായ സമൂഹ ദിവ്യബലി അർപ്പിച്ച ശേഷം വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ മുന്‍വശത്ത് മുകളിൽ മദ്ധ്യത്തിലായുള്ള മട്ടുപ്പാവില്‍ നിന്നുകൊണ്ട്, “റോമാ നഗരത്തിനും ലോകത്തിനും” എന്നര്‍ത്ഥം വരുന്ന “ഊര്‍ബി ഏത്ത് ഓര്‍ബി” സന്ദേശം നല്‍കുകയായിരിന്നു പാപ്പ. പ്രിയ സഹോദരീ സഹോദരന്മാരേ, തിരുവുത്ഥാനത്തിരുന്നാൾ ആശംസകൾ! രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ജറുസലേമിൽ നിന്നുയർന്ന പ്രഘോഷണം ഇന്ന് ലോകമെമ്പാടും മാറ്റൊലികൊള്ളുന്നു: "ക്രൂശിക്കപ്പെട്ട നസ്രായനായ യേശു ഉയിർത്തെഴുന്നേറ്റു!" (മർക്കോസ് 16:6). ആഴ്ചയുടെ ആദ്യ ദിവസം പുലർച്ചെ കല്ലറയിങ്കലേക്കു പോയ സ്ത്രീകൾക്കുണ്ടായ വിസ്മയം സഭ പുനർജീവിക്കുകയാണ്. യേശുവിൻറെ കല്ലറ ഒരു വലിയ കല്ലുകൊണ്ട് അടച്ചിരുന്നു; അതുപോലെ ഇന്ന് അത്യധികം ഭാരമേറിയതും കനത്ത പാറകൾ മാനവരാശിയുടെ പ്രതീക്ഷകളെ അടയ്ക്കുന്നു: യുദ്ധത്തിൻറെ വലിയ പാറ, മാനുഷിക പ്രതിസന്ധികളുടെ പാറ, മനുഷ്യാവകാശ ലംഘനങ്ങളുടെ പാറ, മനുഷ്യക്കടത്തിൻറെ പാറ, തുടങ്ങിയവ. യേശുവിൻറെ ശിഷ്യകളായ സ്ത്രീകളെപ്പോലെ നമ്മളും പരസ്പരം ചോദിക്കുന്നു: "നമുക്കുവേണ്ടി ആരാണ് ഈ കല്ലുകൾ ഉരുട്ടിമാറ്റുക?". ഉത്ഥാന ഉഷസ്സിലെ കണ്ടെത്തൽ ഇതാ: കല്ല്, ഇതിനകം ഉരുട്ടിമാറ്റപ്പെട്ട ആ വലിയ കല്ല്. ആ സ്ത്രീകളുടെ വിസ്മയം നമ്മുടെ വിസ്മയമാണ്: യേശുവിൻറെ കല്ലറ തുറക്കപ്പെട്ടിരിക്കുന്നു, അത് ശൂന്യവുമാണ്! ഇവിടെനിന്നാണ് എല്ലാം ആരംഭിക്കുന്നത്. ശൂന്യമായ ആ കല്ലറയിലൂടെയാണ് നമുക്കാർക്കുമല്ല, പ്രത്യുത, ദൈവത്തിനു മാത്രം തുറക്കാൻ കഴിഞ്ഞ പുതിയ പാത കടന്നുപോകുന്നത്: മരണത്തിനിടയിൽ ജീവൻറെ പാത, യുദ്ധത്തിനു നടുവിൽ സമാധാനത്തിൻറെ പാത, വിദ്വേഷത്തിനിടയിൽ അനുരഞ്ജനത്തിൻറെ പാത, ശത്രുതയുടെ നടുവിൽ സാഹോദര്യത്തിൻറെ പാത. സഹോദരീ സഹോദരന്മാരേ, യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റു, ജീവിതത്തിലേക്കുള്ള പാതയടയ്ക്കുന്ന കല്ലുകൾ ഉരുട്ടിമാറ്റാൻ അവനു മാത്രമേ കഴിയൂ. വാസ്‌തവത്തിൽ, ജീവിക്കുന്നവനായ അവൻതന്നെയാണ് മാർഗ്ഗം: ജീവിതത്തിന്റെ, ശാന്തിയുടെ, അനുരഞ്ജനത്തിന്റെ, സാഹോദര്യത്തിന്റെ വഴി. മാനുഷികമായി അസാധ്യമായ വഴി അവൻ നമുക്ക് തുറന്നുതരുന്നു, കാരണം അവൻ മാത്രമാണ് ലോകത്തിന്റെ പാപം നീക്കുകയും നമ്മുടെ പാപങ്ങൾ ക്ഷമിക്കുകയും ചെയ്യുന്നത്. ദൈവത്തിൻറെ ക്ഷമയില്ലാതെ ആ കല്ല് നീക്കം ചെയ്യാനാവില്ല. പാപമോചനം കൂടാതെ, അടച്ചുപൂട്ടലുകൾ, മുൻവിധികൾ, പരസ്പര സംശയങ്ങൾ, എപ്പോഴും സ്വയം ന്യായീകരിക്കുകയും മറ്റുള്ളവരെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന കാര്യങ്ങള്‍ എന്നിവയിൽ നിന്ന് പുറത്തുകടക്കാനാകില്ല. ഉത്ഥിതനായ ക്രിസ്തു മാത്രമാണ്, നമുക്ക് പാപമോചനമേകിക്കൊണ്ട്, ഒരു നവീകൃത ലോകത്തിനായുള്ള പാത തുറക്കുന്നത്. ജീവിതത്തിന്റെ വാതിലുകൾ, ലോകമെമ്പാടും വ്യാപിക്കുന്ന യുദ്ധങ്ങളാൽ നാം നിരന്തരം അടയ്‌ക്കുന്ന ആ വാതിലുകൾ, നമുക്കായി തുറക്കുന്നത് അവിടന്നു മാത്രമാണ്. യേശുവിൻറെ പീഢാസഹന മരണ ഉത്ഥാനങ്ങളുടെ സാക്ഷിയായ വിശുദ്ധനഗരമായ ജറുസലേമിലേക്കും വിശുദ്ധനാട്ടിലെ ക്രൈസ്തവസമൂഹങ്ങളിലേക്കും സർവ്വോപരി, ഇന്ന് നമുക്കു നോക്കാം. ഇസ്രയേലിലും പലസ്തീനിലും യുക്രൈനിലും തുടങ്ങി ലോകത്ത് നടക്കുന്ന നിരവധി സംഘർഷങ്ങളുടെ ഇരകളിലേക്കാണ് സർവ്വോപരി എന്റെ ചിന്തകൾ പോകുന്നത്. ഉത്ഥിതനായ ക്രിസ്തു, ആ പ്രദേശങ്ങളിലെ പീഡിതരായ ജനങ്ങൾക്കുവേണ്ടി സമാധാനത്തിൻറെ ഒരു പാത തുറക്കട്ടെ. അന്താരാഷ്‌ട്ര നിയമത്തിന്റെ തത്ത്വങ്ങൾ ആദരിക്കണമെന്ന് അഭ്യർത്ഥിക്കുന്നതോടൊപ്പം, റഷ്യയും യുക്രൈനും തമ്മിൽ എല്ലാ തടവുകാരുടെയും പൊതുവായ ഒരു കൈമാറ്റം നടക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു: എല്ലാം എല്ലാവർക്കും വേണ്ടി! കൂടാതെ, ഗാസയിൽ മാനവിക സഹായസാധ്യത ഉറപ്പാക്കാൻ ഞാൻ ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബർ 7 ന് തട്ടിക്കൊണ്ടുപോകപ്പെടുകയും ബന്ദികളാക്കക്കപ്പെടുകയും ചെയ്തിരിക്കുന്നവരെ ഉടൻ വിട്ടയയ്ക്കാനും ആ മുനമ്പിൽ ഉടനടി വെടിനിർത്താനുമുള്ള ആവശ്യം ഞാൻ ആവർത്തിക്കുന്നു. നിലവിലുള്ള ശത്രുത, തളർന്നിരിക്കുന്ന ജനങ്ങളിൽ, പ്രത്യേകിച്ച് കുട്ടികളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതു തുടരാൻ അനുവദിക്കാനവില്ല. എത്ര മാത്രം യാതനകളാണ് കുട്ടികളുടെ കണ്ണുകളിൽ നാം കാണുന്നത്. ആ യുദ്ധഭൂമികളിൽ ആ കുഞ്ഞുങ്ങൾ പുഞ്ചിരിക്കാൻ മറന്നുപോയിരിക്കുന്നു. അവരുടെ നോട്ടത്താൽ അവർ നമ്മളോട് ചോദിക്കുന്നു: എന്തുകൊണ്ടിങ്ങനെ? എന്തുകൊണ്ടാണ് ഇത്രയധികം മരണം? എന്തുകൊണ്ടാണ് ഇത്രയേറെ നാശം? യുദ്ധം എല്ലായ്പ്പോഴും ഒരു ഭോഷത്തമാണ്, യുദ്ധം എല്ലായ്പ്പോഴും ഒരു തോൽവിയുമാണ്! യൂറോപ്പിലും മദ്ധ്യധരണിപ്രദേശത്തും എന്നും കൂടുതൽ ശക്തമായ യുദ്ധക്കാറ്റ് വീശാൻ അനുവദിക്കരുത്. ആയുധങ്ങളുടെയും പുനരായുധീകരണത്തിൻറെയും യുക്തിക്ക് വഴങ്ങരുത്. സമാധാനം ഒരിക്കലും ആയുധങ്ങൾ കൊണ്ട് കെട്ടിപ്പടുക്കാനാകില്ല, മറിച്ച് നീട്ടിപ്പിടിക്കുന്ന കരങ്ങളാലും തുറന്ന ഹൃദയങ്ങളാലുമാണ് അത് സാധിക്കുകയെന്ന് പാപ്പ പറഞ്ഞു. സിറിയ, ലെബനൻ, പടിഞ്ഞാറൻ ബാൾക്കൻ പ്രദേശം, അർമേനിയ അസർബൈജാന്‍, ഹെയ്തി, ആഫ്രിക്കന്‍ ഭൂഖണ്ഡം തുടങ്ങീയ മേഖലകള്‍ക്ക് വേണ്ടിയും പാപ്പ സമാധാന ആഹ്വാനം നടത്തി. ലോകത്തിൻറെ മറ്റ് ഭാഗങ്ങളിൽ അക്രമം, സംഘർഷം, ഭക്ഷ്യ അരക്ഷിതാവസ്ഥ, അതുപോലെതന്നെ, കാലാവസ്ഥാ വ്യതിയാനത്തിൻറെ പ്രത്യാഘാതങ്ങൾ എന്നിവ അനുഭവിക്കുന്ന ആളുകൾക്ക് ഉത്ഥിതനായ ക്രിസ്തു പ്രത്യാശയുടെ പാത തുറന്നു നല്കട്ടെ. എല്ലാത്തരം ഭീകരപ്രവർത്തനത്തിൻറെയും ഇരകൾക്ക് കർത്താവ് സാന്ത്വനമേകട്ടെ. ജീവൻ നഷ്ടപ്പെട്ടവർക്കായി നമുക്ക് പ്രാർത്ഥിക്കുകയും അത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരുടെ അനുതാപവും മാനസാന്തരവും നമുക്ക് അപേക്ഷിക്കുകയും ചെയ്യാമെന്നും പാപ്പ പറഞ്ഞു. ഫ്രാന്‍സീസ് പാപ്പയുടെ "ഊര്‍ബി ഏത്ത് ഓര്‍ബി” ആശീര്‍വ്വാദം സ്വീകരിക്കാന്‍ പതിനായിരങ്ങളാണ് വത്തിക്കാനില്‍ എത്തിയിരിന്നത്.
Image: /content_image/News/News-2024-04-01-11:27:16.jpg
Keywords: പാപ്പ

22959
Category: 1
Sub Category:
Heading: 1500 മൈൽ കാല്‍നട ദിവ്യകാരുണ്യ തീർത്ഥാടനത്തിന് വൈദികൻ തയാറെടുക്കുന്നു
Content: വാഷിംഗ്ടണ്‍ ഡി.സി: തൻ്റെ കാല്‍ നൂറ്റാണ്ട് നീണ്ട പൗരോഹിത്യ ജീവിതത്തിനു നന്ദിയുടെ സമര്‍പ്പണവുമായി 1500 മൈൽ നീണ്ട കാല്‍നട ദിവ്യകാരുണ്യ തീർത്ഥാടനം നടത്തുവാന്‍ ഒരുങ്ങുന്നതിന്റെ ആവേശത്തിലാണ് ഫാ. റോജർ ലാൻഡ്രി. ജൂലൈ 17 മുതല്‍ 21 വരെ ഇന്ത്യാനപോളിസില്‍വെച്ചു നടക്കുന്ന അമേരിക്കന്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസിനു മുന്നോടിയായി ദേശീയ ദിവ്യകാരുണ്യ തീർത്ഥാടനം ക്രമീകരിച്ചിരിക്കുന്ന നാല് റൂട്ടുകളിലൊന്ന് മുഴുവനായും നടക്കാൻ പ്രതിജ്ഞയെടുത്ത ഒരേയൊരു വൈദികനാണ് ലാൻഡ്രിയെന്നത് ശ്രദ്ധേയമാണ്. അമേരിക്കന്‍ കത്തോലിക്കാ ബിഷപ്പുമാരുടെ നേതൃത്വത്തിൽ ആരംഭിച്ച ദിവ്യകാരുണ്യ ഭക്തി ആഴപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ തീർത്ഥാടനം. ഓരോ റൂട്ടിലും ആറ് പേർ എന്ന നിലയില്‍ 19 നും 29 നും ഇടയിൽ പ്രായമുള്ള, 24 "ശാശ്വത തീർത്ഥാടകർ" വെയിലും മഴയും അവഗണിച്ച് ഈശോയ്ക്കു സാക്ഷ്യം വഹിക്കാനാണ് ഒരുങ്ങുന്നത്. 6,500 മൈലിലധികം ദൂരം നാല് വ്യത്യസ്ത വഴികളിലൂടെ നടന്ന് സഞ്ചരിച്ച് ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുന്ന ജൂലൈ മാസത്തില്‍ ഇന്ത്യാനപോളിസില്‍ എത്തുവാനാണ് ഇവരുടെ തീരുമാനം. ഇതില്‍ ഒരു റൂട്ടില്‍ നിലവിൽ ന്യൂയോർക്ക് സിറ്റിയിലെ കൊളംബിയ യൂണിവേഴ്സിറ്റി ചാപ്ലിനായി സേവനമനുഷ്ഠിക്കുന്ന ഫാ. ലാൻഡ്രിയും ചേരാന്‍ തീരുമാനമെടുത്തിരിക്കുകയാണ്. തന്റെ പൌരോഹിത്യത്തിന്റെ ഇരുപത്തിയഞ്ച് വര്‍ഷം നീണ്ട ജൂബിലി ആഘോഷിക്കുന്നതിനുള്ള മികച്ച മാർഗമാണിതെന്ന് ഫാ. ലാൻഡ്രി പറയുന്നു. സെൻ്റ് എലിസബത്ത് ആൻ സെറ്റണിൻ്റെ പേരിലുള്ള കണക്റ്റിക്കട്ടിലെ ദേവാലയത്തില്‍ നിന്ന് ആരംഭിക്കുന്ന തീര്‍ത്ഥാടനം സെറ്റോൺ റൂട്ടിലൂടെയാകും മുന്നോട്ടുപോകുക. ദിവ്യകാരുണ്യ തീർത്ഥാടനത്തിൻ്റെ തുടക്കം മുതൽ അവസാനം വരെ അനുഗമിക്കാൻ കഴിയുന്ന ഒരേയൊരു വൈദികനാകുകയെന്നത് കർത്താവിൻ്റെ അസാധാരണമായ സമ്മാനമായി നന്ദിയോടെ കണക്കാകുകയാണെന്ന് അദ്ദേഹം പറയുന്നു. ജൂലൈ 17 മുതല്‍ 21 വരെ ഇന്ത്യാനപോളിസ് കോള്‍ട്ട്സിന്റെ ഹോം സ്റ്റേഡിയമായ ലുക്കാസ് ഓയില്‍ സ്റ്റേഡിയത്തില്‍വെച്ചാണ് അമേരിക്കയിലെ ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുക.
Image: /content_image/News/News-2024-04-01-17:37:08.jpg
Keywords: ദിവ്യകാരുണ്യ

22960
Category: 1
Sub Category:
Heading: കേരള സഭയെ സമർപ്പിച്ച് 32 രൂപതകളിലൂടെ ദൈവകരുണയുടെ ഛായാചിത്ര പ്രയാണം
Content: "രക്ഷ പ്രാപിക്കാനുള്ള അവസാന പ്രതീക്ഷയായി ദൈവ കരുണയുടെ തിരുനാൾ ഞാൻ അവർക്ക് നൽകുന്നു" (Diary 965). ദൈവകരുണയുടെ തിരുനാൾ ഒരുക്കവുമായി ബന്ധപ്പെട്ട് ദിവീന മിസരികോർദിയ ഇൻറർനാഷ്ണൽ മിനിസ്ട്രിയുടെ നേതൃത്വത്തിൽ കേരള സഭയെ സമർപ്പിച്ച് വിവിധ രൂപതകളിലൂടെയുള്ള ദൈവകരുണയുടെ ഛായാചിത്ര പ്രയാണം നാളെ ആരംഭിക്കും. ദൈവകരുണയുടെ തിരുനാളിനോട് അനുബന്ധിച്ചു, ദൈവകരുണയുടെ ഛായാചിത്രവും വഹിച്ചുകൊണ്ട് കേരള സഭയ്ക്ക് വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് കേരളത്തിലെ 14 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 32 രൂപതകളിലൂടെയുള്ള തീർത്ഥാടന യാത്ര നാളെ എറണാകുളം കാക്കനാട് മൗണ്ട് സെന്റ് തോമസിൽവെച്ചാണ് ആരംഭിക്കുക. നാളെ ഏപ്രിൽ 3ന് രാവിലെ 10 മണിക്ക് സീറോ മലബാർ സഭയുടെ ആസ്ഥാന കാര്യാലമായ മൗണ്ട് സെൻറ് തോമസിൽവെച്ച് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മെത്രാപ്പോലീത്ത ആശീർവദിക്കും. തുടർന്ന് രണ്ട് ടീമുകൾ ആയി തിരിഞ്ഞ് വ്യത്യസ്ത ദിശകളിലേക്ക് നടത്തുന്ന പ്രയാണം കേരള സഭയിലെ മൂന്ന് റീത്തുകളിലുമുള്ള അഭിവന്ദ്യ പിതാക്കന്മാരുടെ ആശിർവാദ അനുഗ്രഹങ്ങളോടെ 32 രൂപതകളിൽ കൂടി പിന്നിട്ട് ഏപ്രിൽ 7ന് ദൈവ കരുണയുടെ തിരുനാൾ ദിനം എറണാകുളം ജില്ലയിലെ വല്ലാർപാടം നാഷണൽ ബസിലിക്കയിൽ അവസാനിക്കുന്നു. കോഴിക്കോട് രൂപതയുടെ അധ്യക്ഷനും ദിവീന മിസരികോർദിയ ഇൻറർനാഷ്ണൽ മിനിസ്ട്രിയുടെ പേട്രനുമായ ബിഷപ്പ് വർഗീസ് ചക്കാലക്കൽ സമാപന ആശീർവാദം നൽകുകയും പിതാവിന്റെ നേതൃത്വത്തിൽ രാവിലെ 09.30 ആഘോഷമായ ദൈവകരുണയുടെ തിരുനാൾ കുർബാനയോടുകൂടി പ്രയാണം സമാപിക്കും. തുടർന്ന് 07/4/2024 വൈകിട്ട് അഞ്ചു മണിക്ക് മുരിങ്ങൂർ ഡിവൈൻ റിട്രീറ്റ് സെന്ററിൽ വച്ച് ദൈവ കരുണയുടെ ത്രിദിന ധ്യാനവും കോൺഫറൻസും ആരംഭിക്കുകയും ചെയ്യുന്നു. ഈ ശുശ്രൂഷകളിലേക്ക് എല്ലാവരെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.
Image: /content_image/India/India-2024-04-02-10:25:44.jpg
Keywords: കരുണ

22961
Category: 18
Sub Category:
Heading: വന്യമൃഗ ആക്രമണങ്ങളില്‍ ഭരണകൂടം നിസംഗത പുലർത്തുന്നത് കാട്ടുനീതി: മാർ ജോസ് പുളിക്കൽ
Content: കാഞ്ഞിരപ്പള്ളി: മനുഷ്യരുടെ ജീവനും സ്വത്തിനും വെല്ലുവിളിയായി വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് തടയാൻ സത്വര നടപടികൾ സ്വീകരിക്കണമെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ. സമാനമായ ആക്രമണങ്ങൾ ആവർത്തിക്കപ്പെടുമ്പോഴും നിസംഗത പുലർത്തുന്നതു കാട്ടുനീതിയാണ്. തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജുവിൻ്റെ കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നു. തുടർച്ചയായുണ്ടാകുന്ന വന്യജീവി ആക്രമണങ്ങളിൽ നഷ്ടപരിഹാര തുക കൊണ്ടു മാത്രം കുടുംബത്തിനും സമൂഹത്തിനുമുണ്ടാകുന്ന നഷ്ടം നികത്താനാവില്ലെന്നോർക്കണമെന്നും മാർ ജോസ് പുളിക്കൽ ചൂണ്ടിക്കാട്ടി. ഇതോടൊപ്പം ഇനിയും ഈ വിധത്തിലുള്ള അക്രമണങ്ങളുണ്ടാവാതിരിക്കാൻ സർക്കാരും ബന്ധപ്പെട്ട സ്ഥാപനങ്ങളും സത്വര നടപടികൾ സ്വീകരിക്കണം. തലമുറകളായി അധ്വാനിക്കുന്ന കൃഷിഭൂമിയിൽ പ്രാണഭയമില്ലാതെ ജീവിക്കാൻ മനുഷ്യർക്ക് സാഹചര്യം ഒരുക്കേണ്ടത് സർക്കാരുകളുടെ ഉത്തരവാദിത്വമാണ്. മനുഷ്യർ പാർക്കുന്ന നാട്ടിലേക്കിറങ്ങാതെ വന്യമൃഗങ്ങളെ കാട്ടിൽതന്നെ സൂക്ഷിക്കുന്നതിന് വനം വകുപ്പിന് ഉത്തരവാദിത്വമുണ്ട്. മനുഷ്യ ജീവന് വിലകല്പിക്കാത്ത നിയമവ്യാഖ്യാനങ്ങളിലൂടെ കാട്ടുനീതി നടപ്പിലാക്കുവാൻ ശ്രമിക്കരുത്. വന്യജീവിയാക്രമണങ്ങളിൽ നിസഹായമാകുന്ന ജനതയോടും ഇന്നലെ കാട്ടാനായാക്രമണത്തിൽ കൊല്ലപ്പെട്ട ബിജുവിന്റെ കുടുംബത്തോടും കാഞ്ഞിരപ്പള്ളി രൂപതയുടെ ഐക്യദാർഢ്യം അറിയിക്കുന്നതായും മാർ ജോസ് പുളിക്കൽ പറഞ്ഞു.
Image: /content_image/India/India-2024-04-02-10:46:16.jpg
Keywords: പുളിക്കൽ

22962
Category: 18
Sub Category:
Heading: ദ്വിദിന നെറ്റ് സീറോ ശില്‍പ്പശാലയുമായി കേരള കത്തോലിക്ക സഭ
Content: കോട്ടയം: നീതിപൂർവകവും സമഗ്രവുമായ പ്രകൃതി പരിപോഷണം ഉറപ്പുവരുത്തി വികസനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള കത്തോലിക്കാ സഭ ദ്വിദിന നെറ്റ് സീറോ ശില്‍പ്പശാല സംഘടിപ്പിക്കുന്നു. ഭൂമിക്ക് സംരക്ഷണമൊരുക്കുകയെന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനത്തോട് ആഗോള സഭയും ലോക രാഷ്ട്രങ്ങളും എടുത്തിട്ടുള്ള അനുകൂല നിലപാടിനോട് ചേർന്ന്, രൂപതകളെയും ഇടവകകളെയും സ്ഥാപനങ്ങളെയും കൃത്യമായ ഹരിത ചട്ടം പാലിക്കാൻ പ്രാപ്‌തമാക്കിയാണ് നിർണായക ചുവടുവയ്പ്‌പ് നടത്തുന്നത്. കെസിബിസിയുടെ ജെപിഡി കമ്മീഷൻ ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും കൈകാര്യം ചെയ്യുന്ന ഓഫീസുമായി ചേർന്ന് പാലാരിവട്ടം പിഒസിയിൽ നാളെ തുടങ്ങുന്ന രണ്ടു ദിവസത്തെ ശില്പശാല സിബിസിഐ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. കെസിബിസിയുടെ ജെപിഡി കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിക്കും. സിബിസിഐ പരിസ്ഥിതി ഓഫീസ് ചെയർമാൻ ബിഷപ്പ് ഡോ. ആൽവിൻ ഡി സിൽവ മുഖ്യ പ്രഭാഷണം നടത്തും. വൈസ് ചെയർമാൻ ബിഷപ്പ് മാർ തോമസ് തറയിൽ ചർച്ചകൾ നിയന്ത്രിക്കും. കേരള കത്തോലിക്ക സഭയുടെ 32 രൂപതകളിൽനിന്നു വിദഗ്‌ധർ സംബന്ധിക്കുന്ന ശില്പശാലയിൽ പ്രകൃതി വിഭവ പരിപോഷണത്തെ ആസ്‌പദമാക്കി വിദഗ്‌ധരുടെ ക്ലാസുകൾ, ചർച്ചകൾ, മാതൃകാ പഠനങ്ങൾ, പദ്ധതി ആസൂത്രണം എന്നിവ നടക്കും. ഇന്ത്യയിലെ ആദ്യത്തെ നെറ്റ് സീറോ ഇടവകയായ പാലക്കാട് ജില്ലയിലെ വണ്ടാഴി പഞ്ചായത്ത് പൊൻകണ്ടം ഇടവകയിലെ വിദഗ്‌ധർ പരിശീലനത്തിന് നേതൃത്വം നല്‍കും.
Image: /content_image/India/India-2024-04-02-12:39:29.jpg
Keywords: കേരള

22963
Category: 1
Sub Category:
Heading: ഈസ്റ്റർ ദിനത്തിൽ ടെന്നസിയിലെ ദേവാലയത്തിന്റെ പുറത്ത് നൂറുകണക്കിന് ബൈബിളുകള്‍ കത്തിക്കരിഞ്ഞ നിലയിൽ
Content: ടെന്നസി: അമേരിക്കൻ സംസ്ഥാനമായ ടെന്നസിയിലെ ദേവാലയത്തിന് പുറത്ത് ഒരു ട്രെയിലറിൽ നൂറുകണക്കിന് ബൈബിളുകള്‍ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കത്തിയ നിലയിൽ കണ്ടെത്തിയ ബൈബിൾ പ്രതികൾ മനപൂര്‍വ്വം അഗ്നിയ്ക്കിരയാക്കിയതാണെന്ന് വിൽസൺ കൗണ്ടി പോലീസ് വിഭാഗം പറഞ്ഞു. ഗ്ലോബൽ വിഷൻ ബൈബിൾ ചർച്ചിന് പുറത്താണ് ബൈബിൾ കോപ്പികള്‍ കത്തിയ നിലയിൽ നിലയിൽ കണ്ടെത്തിയത്. ഉടനെ തന്നെ മൗണ്ട് ജൂലിയറ്റ് പോലീസ് വിഭാഗവും, അഗ്നിശമന സേനയും സംഭവസ്ഥലത്ത് എത്തിച്ചേർന്നിരുന്നു. ഒരു ദിവസം മുന്‍പാണ് ആരാധനാലയത്തിന്റെ ചുമതലമുണ്ടായിരുന്ന പാസ്റ്റർ ഗ്രഗ് ലോക്കി ഇസ്രായേൽ സന്ദർശനത്തിന് ശേഷം മടങ്ങിയെത്തിയത്. ഒരു വ്യക്തി ട്രെയിലർ അവിടെ കൊണ്ടുവരുന്നതും അതിന് തീയിടുന്നതും സുരക്ഷാ കാമറകളിൽ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പാർക്കിങ്ങിൽ ആ സമയത്ത് ഉണ്ടായിരുന്ന ഒരു സ്ത്രീയാണ് പോലീസിനെ ഉടനെ വിവരം അറിയിച്ചതെന്ന് പാസ്റ്റർ ലോക്കി പറഞ്ഞു. സംഭവത്തിൽ വിൽസൺ കൗണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. എന്നാൽ ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
Image: /content_image/News/News-2024-04-02-14:26:52.jpg
Keywords: ടെന്നസി