Contents
Displaying 22491-22500 of 24979 results.
Content:
22914
Category: 7
Sub Category:
Heading: അനേകർ അറിയാതെ പോകുന്ന സത്യം | നോമ്പുകാല ചിന്തകൾ | നാല്‍പ്പതാം ദിവസം
Content: അങ്ങനെ, ഒരു മനുഷ്യന്റെ പാപം എല്ലാവര്‍ക്കും ശിക്ഷാവിധിക്കു കാരണമായതുപോലെ, ഒരു മനുഷ്യന്റെ നീതിപൂര്‍വകമായ പ്രവൃത്തി എല്ലാവര്‍ക്കും ജീവദായകമായ നീതീകരണത്തിനു കാരണമായി (റോമ 5: 18). #{blue->none->b->'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: നാല്‍പ്പതാം ദിവസം }# ക്രിസ്‌തുവിന്റെ പീഡാസഹനത്തിന്റെയും കുരിശുമരണത്തിന്റെയും ഉത്ഥാനത്തിന്റെയും ഓർമ്മ പുതുക്കുന്ന നോമ്പുകാലം ക്രിസ്ത്യാനികളുടെ മതപരമായ ഒരു ആചാരമായി മാത്രം കരുതുന്ന നിരവധി മനുഷ്യർ നമ്മുക്കു ചുറ്റുമുണ്ട്. ക്രിസ്തു മരിച്ചത് ക്രിസ്ത്യാനികൾക്ക് വേണ്ടി മാത്രമായിരുന്നില്ല. അവിടുത്തെ കുരിശിലെ ബലി സകല മനുഷ്യർക്കും വേണ്ടിയുള്ളതായിരുന്നു. ക്രിസ്‌തുവിനെ അറിയാത്തവർക്കും, ക്രിസ്‌തുവിനെ ദൈവമായി അംഗീകരിക്കാത്തവർക്കും, ദൈവത്തെ നിഷേധിക്കുന്നവർക്കും നിന്ദിക്കുന്നവർക്കും അങ്ങനെ എല്ലാവർക്കും വേണ്ടിയാണ് അവിടുന്ന് കുരിശിൽ മരിച്ചത്. എന്തെന്നാൽ എല്ലാ മനുഷ്യരും രക്ഷപ്രാപിക്കണമെന്ന് അവിടുന്ന് ആഗ്രഹിച്ചു. അതിനാൽ തന്നെ അവിടുത്തേക്കു മാത്രമറിയാവുന്ന രീതിയിൽ അവിടുന്ന് എല്ലാ മനുഷ്യരെയും അവിടുത്തെ പെസഹാരഹസ്യത്തിൽ പങ്കാളികളാകുന്നു. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം ഇപ്രകാരം പഠിപ്പിക്കുന്നു, "ദൈവത്തിനും മനുഷ്യർക്കുമിടയിലെ ഏകമധ്യസ്‌ഥനായ" ക്രിസ്‌തുവിൻറ അതുല്യമായ ബലിയാണു കുരിശ്. എന്നാൽ, മനുഷ്യാവതാരം ചെയ്ത അവിടുത്തെ ദൈവികവ്യക്തിയിൽ ഓരോ മനുഷ്യനോടും അവിടുന്ന് ഒരുവിധത്തിൽ ഐക്യപ്പെട്ടിരിക്കുന്നതുകൊണ്ട് "പെസഹാരഹസ്യത്തിൽ പങ്കാളികളാക്കപ്പെടാനുള്ള സാധ്യത, ദൈവത്തിന് മാത്രം അറിയാവുന്ന രീതിയിൽ," എല്ലാ മനുഷ്യർക്കും നൽകപ്പെടുന്നു. തങ്ങളുടെ "കുരിശ് എടുത്ത് അവിടുത്തെ അനുഗമിക്കാൻ അവിടുന്നു തന്റെ ശിഷ്യരെ ആഹ്വാനം ചെയ്യുന്നു". കാരണം, "ക്രിസ്‌തു നമുക്കുവേണ്ടി സഹിച്ചു. അവിടുത്തെ കാലടികളെ പിന്തുടരാൻ നമുക്കു ഒരു മാതൃക നൽകുകയും ചെയ്തു. യഥാർത്ഥത്തിൽ, താൻ രക്ഷാകര ബലിയോട് അതിന്റെ പ്രഥമ ഗുണഭോക്‌താക്കളെയും ബന്ധപ്പെടുത്താൻ യേശു അഭിലഷിക്കുന്നു. അവിടുത്തെ അമ്മയുടെ കാര്യത്തിൽ ഇതു പരമമായ തോതിൽ അന്വർഥമായി. അവിടുത്തെ രക്‌ഷാകരസഹനത്തിന്റെ രഹസ്യത്തിൽ അവൾ മററ് ആരെയുംകാൾ അടുത്തു ബന്‌ധപ്പെട്ടിരുന്നു.പറുദീസയിലേക്കുള്ള ഏകവും സത്യവുമായ ഗോവണി ഇതാണ്, സ്വർഗത്തിലേക്കു കയറാൻ കുരിശല്ലാതെ മറ്റൊരു മാർഗവുമില്ല (CCC 618). ദൈവപുത്രനായ യേശു ക്രിസ്‌തു തങ്ങൾക്കുവേണ്ടി കൂടിയാണ് മരിച്ചത് എന്ന സത്യം തിരിച്ചറിയാതെ അനേകർ ഈ ഭൂമിയിലൂടെ കടന്നുപോയി, ഇന്നും ഈ സത്യം തിരിച്ചറിയാതെ അനേകർ ജീവിക്കുന്നു. അതിനാൽ ഈ നോമ്പുകാലത്ത് ക്രിസ്‌തുവിനെ ഇനിയും അറിഞ്ഞിട്ടില്ലാത്ത എല്ലാവരോടും നമ്മുക്ക് പറയാം ക്രിസ്‌തുവിന്റെ കുരിശിലെ ബലി അവർക്കുവേണ്ടി കൂടിയുള്ളതാണ് എന്ന്. അവർ മനസ്സിലാക്കിയാലും ഇല്ലങ്കിലും, അവർ അംഗീകരിച്ചാലും ഇല്ലങ്കിലും ഇതാണ് സത്യം. ഈ സത്യം തിരിച്ചറിഞ്ഞ് ക്രിസ്തുവിൽ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ.
Image: /content_image/News/News-2024-03-22-10:45:45.jpg
Keywords: നോമ്പുകാല

22915
Category: 1
Sub Category:
Heading: തിരുസഭയ്ക്കു വേണ്ടി 9 മാസത്തെ നൊവേന; യുഎസ് കര്‍ദ്ദിനാളിന്റെ ആഹ്വാനം ഏറ്റെടുത്ത് ഒന്നര ലക്ഷം വിശ്വാസികള്‍
Content: വാഷിംഗ്ടണ്‍ ഡിസി: തിരുസഭയ്ക്കു വേണ്ടി പ്രാർത്ഥിക്കുന്നതിനു ദൈവമാതാവിന്റെ മാധ്യസ്ഥം തേടി ഒന്‍പത് മാസത്തെ നൊവേന പ്രാർത്ഥനയിൽ പങ്കുചേരാനുള്ള അമേരിക്കന്‍ കർദ്ദിനാൾ റെയ്മണ്ട് ബുര്‍ക്കെയുടെ ആഹ്വാനത്തിന് സമ്മതം അറിയിച്ച് പതിനായിരങ്ങള്‍. കത്തോലിക്ക സഭയുടെ ഉന്നത നീതിപീഠമായ അപ്പസ്തോലിക സിഗ്നത്തൂരയിലെ സുപ്രീം ട്രിബ്യൂണലിന്റെ മുന്‍ തലവനായ കർദ്ദിനാൾ ബുര്‍ക്കെയുടെ ആഹ്വാനത്തിന് ഒന്നര ലക്ഷം വിശ്വാസികളാണ് സമ്മതം അറിയിച്ച് രംഗത്തുവന്നിരിക്കുന്നത്. മാർച്ച് 12ന് ആരംഭിച്ച നൊവേന ഗ്വാഡലൂപ്പിലെ മാതാവിൻ്റെ തിരുനാൾ ദിനമായ ഡിസംബർ 12ന് അവസാനിക്കുന്ന വിധത്തിലാണ് നൊവേന ക്രമീകരിച്ചിരിക്കുന്നത്. ആഹ്വാനത്തിന് വളരെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചിരിക്കുന്നതെന്നു കര്‍ദ്ദിനാള്‍ റെയ്മണ്ട് ബുര്‍ക്കെ പുതിയ വീഡിയോയിൽ പറഞ്ഞു. ഒന്നുകിൽ ദൈവത്തെ മറന്ന് അല്ലെങ്കിൽ ദൈവത്തോട് ശത്രുത പുലർത്തുന്ന സമൂഹങ്ങളുടെയും സംസ്കാരങ്ങളുടെയും പരിവർത്തനത്തിനായി ആളുകൾ ദാഹിക്കുകയാണ്. 1,35,000 വിശ്വാസികളാണ് ഇതിനോടകം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഒന്നരലക്ഷത്തോളം പേര്‍ പ്രാര്‍ത്ഥനയില്‍ പങ്കുചേരുമെന്ന് സംഘാടകരും വ്യക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി 28നാണ് തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള ആഹ്വാനവുമായി കർദ്ദിനാൾ റെയ്മണ്ട് ബുര്‍ക്കെ വീഡിയോ സന്ദേശത്തിലൂടെ രംഗത്തു വന്നത്. പാപത്തിൻ്റെ ഇരുട്ട് വളരെ വലുതായി തോന്നുന്നുവെന്നും തിന്മയ്ക്ക് ദൈവകൃപയുടെ ശക്തിയെ സമീപിക്കാൻ കഴിയില്ലായെന്നും അതിനാല്‍ പ്രാര്‍ത്ഥനയില്‍ ഒന്നിക്കണമെന്നും കർദ്ദിനാൾ റെയ്മണ്ട് ബുര്‍ക്കെ അന്നത്തെ സന്ദേശത്തില്‍ പറഞ്ഞിരിന്നു. ധാര്‍മ്മിക വിശ്വാസ വിഷയങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിച്ച് ആഗോള തലത്തില്‍ ഏറെ ശ്രദ്ധേയനായ വ്യക്തിയാണ് കർദ്ദിനാൾ റെയ്മണ്ട് ബുര്‍ക്കെ. ➤#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-03-22-13:23:50.jpg
Keywords: ബുര്‍ക്കെ

22916
Category: 1
Sub Category:
Heading: അജപാലന സേവനങ്ങൾക്ക് പ്രാധാന്യം; മേരി മേജർ ബസിലിക്കയിലെ വൈദികരുടെ ഉത്തരവാദിത്വങ്ങൾ പുനർനിർണയിച്ച് മാർപാപ്പ
Content: വത്തിക്കാന്‍ സിറ്റി: അജപാലന, ആത്മീയ സേവനങ്ങൾക്ക് പ്രാധാന്യം നൽകുന്ന തരത്തിൽ റോമിലെ പേപ്പൽ ബസിലിക്കയായ സെന്റ് മേരി മേജർ ബസിലിക്കയുടെ ചുമതലയുള്ള വൈദികരുടെ ഉത്തരവാദിത്വങ്ങൾ ഫ്രാൻസിസ് മാർപാപ്പ പുനർനിർണയിച്ചു. ബുധനാഴ്ചയാണ് ഫ്രാൻസിസ് മാർപാപ്പ ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. ദേവാലയത്തിന്റെ ചുമതലയുള്ള വൈദികരുടെ കൂട്ടായ്മയ്ക്ക് സാമ്പത്തിക, നടത്തിപ്പ് ചുമതലകളിൽ നിന്ന് മോചനം നൽകി അവരെ പൂർണമായി കൂടുതൽ ഊർജ്ജസ്വലതയോടു കൂടി തീർത്ഥാടകരുടെ ആത്മീയ, അജപാലന സേവനത്തിന് ലഭ്യമാക്കുക എന്നതാണ് താൻ ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് മാർച്ച് 20ലെ പേപ്പൽ ഡിക്രിയിൽ പാപ്പ പറയുന്നു. ബസിലിക്കയുടെ ഭരണകാര്യങ്ങളുടെ ചുമതല ലിത്വാനിയൻ മെത്രാപ്പോലീത്തയായ ആർച്ച് ബിഷപ്പ് റോലാണ്ടോസ് മാക്രിക്കാസിനെ പാപ്പ ഭരമേല്‍പ്പിച്ചു. ബസിലിക്കയുടെ നടത്തിപ്പ് കാര്യങ്ങളെപ്പറ്റിയുള്ള വിശകലനം നടത്താൻ വേണ്ടി 2021 ഡിസംബർ മാസത്തില്‍ ആർച്ച് ബിഷപ്പിനെ പാപ്പ നിയമിച്ചിരിന്നു. ഇതിനെത്തുടർന്ന് എക്സ്ട്രാ ഓർഡിനറി കമ്മീഷണർ എന്ന പദവിയിൽ ബസലിക്ക സംബന്ധമായ സാമ്പത്തിക കാര്യങ്ങളിൽ അടക്കം അദ്ദേഹം പഠനം നടത്തിയിരിന്നു. ഇദ്ദേഹം ആയിരിക്കും ബസിലിക്ക ദേവാലയത്തിന്റെ കോ അഡ്‌ജുറ്റോർ പദവി വഹിക്കുക. റോമിലെ 4 പേപ്പൽ ബസലിക്കകളിൽ ഒന്നാണ് മേരി മേജർ ബസിലിക്ക. വിശുദ്ധ ലൂക്ക വരച്ചതാണ് എന്ന് കരുതപ്പെടുന്ന ഉണ്ണിയേശുവിനെ കൈകളിൽ പിടിച്ചു നിൽക്കുന്ന പരിശുദ്ധ കന്യകാമാതാവിന്റെ സാലുസ് പോപ്പുലി റൊമാനി എന്ന പേരുള്ള പ്രശസ്തമായ ചിത്രം ഈ ബസിലിക്കയിലാണ് വണക്കത്തിന് വച്ചിരിക്കുന്നത്. അപ്പസ്തോലിക പര്യടനങ്ങൾക്ക് പോകുന്നതിനുമുമ്പും, ശേഷവും ഫ്രാൻസിസ് മാർപാപ്പ ഇവിടെയെത്തി ചിത്രത്തിനു മുന്നിൽ പ്രാർത്ഥിക്കാറുണ്ട്. 2023 ഡിസംബർ മാസത്തില്‍ 'എൻ പ്ലസ്'എന്ന മെക്സിക്കൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മരണശേഷം ഈ ബസിലിക്കയിൽ അടക്കം ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നു പാപ്പ പറഞ്ഞിരിന്നു.
Image: /content_image/News/News-2024-03-22-14:18:10.jpg
Keywords: മേജർ ബസിലിക്ക

22917
Category: 1
Sub Category:
Heading: കൊടിയ ദാരിദ്ര്യം, ഭക്ഷണം പോലും ആഡംബരമായി മാറി; ദുഃഖം പങ്കുവെച്ച് നൈജീരിയന്‍ മെത്രാന്‍
Content: അബൂജ: നൈജീരിയയില്‍ നിലവിൽ അരക്ഷിതാവസ്ഥയാണെന്നും ഭക്ഷണം കിട്ടുന്നവര്‍ അത് ആഡംബരമായി കണക്കാകുന്ന സാഹചര്യം സംജാതമായിരിക്കുകയാണെന്നും യോള രൂപതാധ്യക്ഷന്‍ ബിഷപ്പ് സ്റ്റീഫൻ ഡാമി മംസ. കുതിച്ചുയരുന്ന പണപ്പെരുപ്പം, സമ്പൂർണ സാമ്പത്തിക പ്രതിസന്ധി എന്നിവ നൈജീരിയയെ അരക്ഷിതാവസ്ഥയ്ക്കു നടുവിലെത്തിച്ചുവെന്നും ജനങ്ങളുടെ ഉപജീവനത്തെ പ്രതികൂലമായി ഇത് ബാധിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. 2024 രൂപത പാസ്റ്ററൽ കൗൺസിൽ മീറ്റിംഗിൻ്റെ സമാപന വേളയിൽ നടത്തിയ പ്രസംഗത്തിലായിരിന്നു ബിഷപ്പ് മംസ ഇക്കാര്യങ്ങള്‍ പറഞ്ഞത്. നൈജീരിയ നിലവിൽ അരക്ഷിതാവസ്ഥ, കുതിച്ചുയരുന്ന പണപ്പെരുപ്പം, സമ്പൂർണ സാമ്പത്തിക പ്രതിസന്ധി എന്നിവയെ തുടര്‍ന്നു ബഹുമുഖ ദാരിദ്ര്യം അനുഭവിക്കുന്നു. നൈജീരിയ ശരിക്കും രോഗിയാണ്, ബുദ്ധിമുട്ടുകൾ കാരണം ആളുകൾ മരിക്കുന്നു. വിശന്നു മരിക്കുന്നവരുണ്ട്; സ്‌കൂൾ ഫീസ് അടക്കാൻ കഴിയാത്തതിനാൽ പലരും തങ്ങളുടെ കുട്ടികളെ സ്‌കൂളിൽ നിന്ന് പിൻവലിച്ചു. പലരും വീടുവാടക നൽകാൻ കഴിയാത്തതിനാൽ അവരുടെ വീടുകളിൽ നിന്ന് പുറത്താക്കപ്പെട്ടു; ബില്ലുകൾ അടയ്ക്കാൻ കഴിയാത്തതിനാൽ പലർക്കും ആശുപത്രിയിൽ പോകാൻ കഴിയില്ല. എല്ലാം നിശ്ചലമായി. ബുദ്ധിമുട്ടുകളും വിലക്കയറ്റവും കാരണം സഭയിലെയും ധാരാളം പദ്ധതികളെ ബാധിച്ചു; ഭക്ഷണം പോലും ആഡംബരമായി മാറിയിരിക്കുന്നു. ജനങ്ങൾ ശരിക്കും ദുഷ്‌കരമായ സമയങ്ങളിലൂടെയാണ് കടന്നുപോകുന്നത്. സര്‍ക്കാര്‍ മറ്റ് രാജ്യങ്ങളുടെ സഹായം തേടണം. മറ്റുള്ളവരോട് സഹായം അഭ്യർത്ഥിക്കാൻ നാം താഴ്മ കാണിക്കണം. നിലവിലെ വെല്ലുവിളികളെ അതിജീവിക്കാൻ ദൈവത്തിൻ്റെ മുഖം തേടണം. രാജ്യത്തെ എണ്ണമറ്റ വെല്ലുവിളികൾക്ക് അറുതി വരുത്താൻ വഴികള്‍ ഒരുക്കണമെന്നും ബോല അഹമ്മദ് ടിനുബുവിൻ്റെ നേതൃത്വത്തിലുള്ള സർക്കാരിനോട് ബിഷപ്പ് മംസ ആവശ്യപ്പെട്ടു. മാറി മാറി വരുന്ന ഭരണകൂടങ്ങള്‍ക്കിടയിലും നൈജീരിയയിലെ ജനങ്ങളുടെ സ്ഥിതി അതിദയനീയമായ അവസ്ഥയിലേക്ക് പോകുകയാണെന്നതിന്റെ പ്രകടമായ തെളിവാണ് ബിഷപ്പിന്റെ വാക്കുകളില്‍ നിന്നു വ്യക്തമാകുന്നത്.
Image: /content_image/News/News-2024-03-22-16:45:16.jpg
Keywords: നൈജീ

22918
Category: 1
Sub Category:
Heading: കുമ്പസാര സഹായി: നാം തിരിച്ചറിയാതെ പോകുന്ന എട്ടാം പ്രമാണത്തിലെ വിവിധ പാപങ്ങള്‍
Content: ''കള്ളസാക്ഷ്യം പറയരുത്" - ദൈവപ്രമാണങ്ങളിലെ എട്ടാം കല്‍പ്പനയുമായി ബന്ധപ്പെട്ട് നിസംഗത കൊണ്ടും അശ്രദ്ധ കൊണ്ടും നാം ശ്രദ്ധിക്കപ്പെടാതെ പോകുന്ന വിവിധ പാപങ്ങളാണ് താഴെ വിവരിക്കുന്നത്. ഈ പ്രമാണങ്ങള്‍ക്കു കീഴില്‍ വരുന്ന അന്‍പതിലധികം പാപങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ അടുത്ത അനുരജ്ഞന കൂദാശയില്‍ വലിയ ജാഗ്രതയോടെ കുമ്പസാരിക്കുവാന്‍ ഈ ചോദ്യങ്ങള്‍ സഹായിക്കും. ഇതിലെ ഓരോ പാപങ്ങളെയും കുറിച്ച് ഓര്‍ത്ത് ആഴമായി അനുതപിക്കുവാനും ഹൃദയം തുറന്ന്‍ അവ ഏറ്റുപറഞ്ഞു കുമ്പസാരം നടത്തുവാനും നമ്മുക്ക് പ്രത്യേകം ശ്രമിക്കാം. മുന്‍പ് സൂചിപ്പിച്ചിട്ടുള്ളതുപോലെ രഹസ്യ സ്വഭാവത്തോട് കൂടി പേപ്പറില്‍ നമ്മുടെ പാപങ്ങള്‍ എഴുതി കുമ്പസാരത്തിന് കൊണ്ടുപോകുന്നത് ഏറ്റുപറച്ചില്‍ കൂദാശ അതിന്റെ പൂര്‍ണ്ണതയോടെ സ്വീകരിക്കാന്‍ ഏറെ സഹായകരമാണ്. ആഴമേറിയ അനുതാപത്തോടെ ഈ ലേഖനത്തില്‍ പറയുന്ന ഓരോ പാപങ്ങളെയും തിരിച്ചറിയാം, ഉടനെ തന്നെ അനുരജ്ഞന കൂദാശ സ്വീകരിക്കാന്‍ പരിശ്രമിക്കുകയും ചെയ്യാം. (മറ്റ് പ്രമാണങ്ങളിലെ വിവിധ പാപങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഈ ലേഖനത്തിന്റെ സമാപനത്തില്‍ നല്‍കിയിരിക്കുന്നു.) #{blue->none->b->കള്ളസാക്ഷ്യം പറയരുത് }# ( പുറപ്പാട് 23:1-2, നിയമ 5:19) (CCC 2464-2513) 1. നുണ പറയാറുണ്ടോ ? 2. കള്ളസത്യം ചെയ്തിട്ടുണ്ടോ? 3. മറ്റുള്ളവരുടെ സത്കീര്‍ത്തിയ്ക്ക് കളങ്കം വരുത്തുവാന്‍ കള്ളസാക്ഷ്യം പറഞ്ഞിട്ടുണ്ടോ? 4. കോടതിയിലോ മറ്റ് നിയമ സംവിധാനങ്ങള്‍ക്കിടയിലോ തെറ്റിദ്ധരിപ്പിക്കുവാന്‍ ശ്രമം നടത്തിയിട്ടുണ്ടോ? 5. വ്യക്തിഗതമായി കിട്ടുന്ന ആനുകൂല്യത്തിന് വേണ്ടി ഇല്ലാത്ത കാര്യങ്ങള്‍ വാക്കാല്‍ പ്രവര്‍ത്തിയാല്‍ മെനഞ്ഞെടുക്കുവാന്‍ ശ്രമിച്ചിട്ടുണ്ടോ? 6. കൂടെ കൂടെ ആണയിടാറുണ്ടോ? 7. സ്വന്തം വാക്കിനു വിലകിട്ടാൻ ഇല്ലാക്കഥകള്‍ മെനയാറുണ്ടോ? 8. കള്ളക്കുമ്പസാരം നടത്തിയിട്ടുണ്ടോ? 9. പാപം മറച്ചുവച്ചു കുമ്പസാരിച്ചിട്ടുണ്ടോ? 10. കുമ്പസാരത്തില്‍ ബോധപൂർവ്വം അവ്യക്തമായി പാപം ഏറ്റുപറഞ്ഞിട്ടുണ്ടോ? 12. വൈദികൻ പാപം മനസ്സിലാക്കാതിരിക്കാൻ മറുവാക്കുകൾ / മനസിലാക്കാന്‍ കഴിയാത്ത പദപ്രയോഗങ്ങള്‍ എന്നിവ ഉപയോഗിച്ചിട്ടുണ്ടോ? 13. വീണ്ടും പാപം ചെയ്യാൻ തീരുമാനിച്ചുകൊണ്ട് കുമ്പസാരിച്ചിട്ടുണ്ടോ? 14. ഒരു കാര്യം സത്യമാണെന്ന് അറിഞ്ഞിട്ടും അതിനെ നിഷേധിച്ചിട്ടുണ്ടോ? 15. മറ്റുള്ളവരുടെ പ്രശംസ ലഭിക്കുവാന്‍ കൌദാശിക ചടങ്ങുകളെ ഉപയോഗിച്ചിട്ടുണ്ടോ? 16. പരദൂഷണം നടത്തുന്ന സ്വഭാവമുണ്ടോ? 17. മറ്റുള്ളവര്‍ക്ക് നേരെ കുറ്റം പറയുന്ന സ്വഭാവമുണ്ടോ? 18. സത്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടുണ്ടോ? 18. സ്വന്തം തെറ്റിനെ മറയ്ക്കുവാന്‍ മറ്റുള്ളവരുടെ മേല്‍ കുറ്റാരോപണം നടത്തിയിട്ടുണ്ടോ? 19. രഹസ്യ സ്വഭാവമുള്ള കാര്യങ്ങള്‍ അവരുടെ അനുമതിയില്ലാതെ വെളിപ്പെടുത്തിയിട്ടുണ്ടോ? 20. വിശ്വാസ വഞ്ചന കാണിച്ചിട്ടുണ്ടോ? 21. ഊമക്കത്ത് എഴുതിയിട്ടുണ്ടോ? 22. വ്യാജ പ്രചരണം നടത്തിയിട്ടുണ്ടോ? 23. സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ ഉള്ളടക്കമുള്ള വിവരങ്ങള്‍ പ്രചരിപ്പിച്ചിട്ടുണ്ടോ? 24. പങ്കുവെയ്ക്കുന്നത് വ്യാജ ഉള്ളടക്കമുള്ള വിവരങ്ങള്‍ ആണെന്ന്‍ മനസിലാക്കിയിട്ടും അത് പിന്‍വലിക്കുവാന്‍ താത്പര്യം കാണിക്കാതെ ഇരിന്നിട്ടുണ്ടോ? 25. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചിട്ട് സത്യമാണെന്ന് തിരിച്ചറിഞ്ഞിട്ടും അത് തിരുത്താന്‍ തയാറാകാതെ ഇരിന്നിട്ടുണ്ടോ? 26. അസത്യത്തെ കൂട്ടുപിടിച്ച് വിവാഹാലോചന മുടക്കിയിട്ടുണ്ടോ? 27. മുഖസ്തുതി പറയാറുണ്ടോ? 28. സത്യം പറയേണ്ട ഇടങ്ങളില്‍ നിശബ്ദത പാലിച്ചിട്ടുണ്ടോ? 29. വ്യര്‍ഥ സംഭാഷണം നടത്തിയിട്ടുണ്ടോ? 30. കള്ളക്കേസില്‍ മറ്റുള്ളവരെ കുടുക്കിയിട്ടുണ്ടോ? #{black->none->b->മേല്‍ വിവരിച്ചിരിക്കുന്ന ഓരോ ചോദ്യങ്ങളിലും നമ്മുക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അവ ഓരോന്നും കുമ്പസാരത്തില്‍ നമ്മുക്ക് അനുതാപത്തോടെ ഏറ്റുപറയാം. അവയ്ക്കു പരിഹാരം അനുഷ്ഠിക്കാം. ☛ ** {{ നാം തിരിച്ചറിയാതെ പോകുന്ന ഒന്നാം പ്രമാണത്തിലെ വിവിധ പാപങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/20901}} ☛ ** {{ നാം തിരിച്ചറിയാതെ പോകുന്ന രണ്ടാം പ്രമാണത്തിലെ വിവിധ പാപങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/21509}} ☛ ** {{ നാം തിരിച്ചറിയാതെ പോകുന്ന മൂന്നാം പ്രമാണത്തിലെ വിവിധ പാപങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/21869}} ☛ ** {{ നാം തിരിച്ചറിയാതെ പോകുന്ന നാലാം പ്രമാണത്തിലെ വിവിധ പാപങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/22481}} ☛ ** {{ നാം തിരിച്ചറിയാതെ പോകുന്ന അഞ്ചാംപ്രമാണത്തിലെ വിവിധ പാപങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/22583}} ☛ ** {{ നാം തിരിച്ചറിയാതെ പോകുന്ന ആറ്, ഒന്‍പത് പ്രമാണങ്ങളിലെ വിവിധ പാപങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/22646}} ☛ ** {{ കുമ്പസാര സഹായി: നാം തിരിച്ചറിയാതെ പോകുന്ന ഏഴ്, പത്ത് പ്രമാണങ്ങളിലെ വിവിധ പാപങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/22823}} Tag: കുമ്പസാര സഹായി, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-03-22-17:51:16.jpg
Keywords: സഹായി

22919
Category: 18
Sub Category:
Heading: കെസിബിസി പ്രോലൈഫ് സമിതിയുടെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
Content: കൊച്ചി: കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രോലൈഫ് സമിതിയുടെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പേരിലുള്ള പ്രോലൈഫ് മാധ്യമ പുരസ്ക്കാരം ദീപിക കോട്ടയം ന്യൂസ് എഡിറ്റർ ജോൺസൺ വേങ്ങത്തടത്തിനും സിസ്റ്റർ ഡോ. മേരി മാർസലസിൻ്റെ പേരിലുള്ള ആതുരസേവന അവാർഡ് എഫ്‌സിസി സന്യാസിനീസഭാംഗം സിസ്റ്റർ മേരി ജോർജിനും ജേക്കബ് മാത്യു പള്ളിവാതുക്കലിൻ്റെ പേരിലുള്ള ആതുരശുശ്രൂഷാ അവാർഡ് ബ്രദർ ടോമി ദിവ്യരക്ഷാലയത്തിനും സമ്മാനിക്കും. ഇന്നു തൊടുപുഴ മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തിൽ നടക്കുന്ന കെസിബിസി പ്രോ-ലൈഫ് സംസ്ഥാന സമിതി ദിനാഘോഷത്തോടനുബന്ധിച്ച് പുരസ്‌കാരങ്ങൾ വിതരണം ചെയ്യുമെന്ന് ചെയർമാൻ ബിഷപ്പ് ഡോ. പോൾ ആൻ്റണി മുല്ലശേരി അറിയിച്ചു. പ്രോലൈഫ് രംഗത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്‌ചവച്ച കേരളത്തിലെ വിവിധ സ്ഥാപനങ്ങളെയും വ്യക്തികളെയും കുടുംബങ്ങളെയും ചടങ്ങിൽ ആദരിക്കും. അർഹരായ വലിയ കുടുംബങ്ങൾക്ക് ഹോളി ഫാമിലി എൻഡോവ്മെ ന്റ് വിതരണം ചെയ്യും. പൊതുസമ്മേളനത്തിൽ കെസിബിസി ഫാമിലി കമ്മീ ഷൻ ചെയർമാൻ ബിഷപ്പ് ഡോ. പോൾ ആൻ്റണി മുല്ലശേരി അധ്യക്ഷത വഹിക്കും. കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്യും.
Image: /content_image/India/India-2024-03-23-10:17:09.jpg
Keywords: പ്രോലൈ

22920
Category: 18
Sub Category:
Heading: മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ വിശുദ്ധവാര തിരുക്കർമങ്ങൾ മേജർ ആർക്കിഎപ്പിസ്കോപ്പൽ ദേവാലയങ്ങളിൽ
Content: കൊച്ചി: സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ വിവിധ രൂപതകളിലെ മേജർ ആർക്കിഎപ്പിസ്കോപ്പൽ ദേവാലയങ്ങളിൽ വിശുദ്ധവാര തിരുക്കർമങ്ങൾക്ക് കാർമികത്വം വഹിക്കും. ഓശാന ഞായർ ശുശ്രൂഷകള്‍ രാവിലെ ഏഴിന് മാനന്തവാടി രൂപതയിലെ നടവയൽ ഹോളി ക്രോസ് പള്ളിയിലും പെസഹാവ്യാഴാഴ്ചയിലെ ശുശ്രൂഷകള്‍ രാവിലെ 6.30ന് ഇരിങ്ങാലക്കുട രൂപതയിലെ താഴേക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലും ദുഃഖവെള്ളി ശുശ്രൂഷകള്‍ ഉച്ചകഴിഞ്ഞ് മൂന്നിന് ചങ്ങനാശേരി അതിരൂപതയിലെ കുടമാളൂർ സെൻ്റ് മേരീസ് പള്ളിയിലും ഉയിർപ്പു ഞായർ ശുശ്രൂഷകള്‍ പുലർച്ചെ മൂന്നിന് കോതമംഗലം രൂപതയിലെ ആരക്കുഴ സെൻ്റ് മേരീസ് പള്ളി എന്നിവിടങ്ങളിലും നടക്കും. മാർ റാഫേൽ തട്ടിൽ മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടതിന് ശേഷമുള്ള ആദ്യത്തെ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങളാണ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയങ്ങളില്‍ നടക്കാന്‍ പോകുന്നത്. പൗരസ്‌ത്യസഭകളില്‍ ദേവാലയത്തിനു നല്‍കുന്ന ഏറ്റവും വലിയ പദവിയാണ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവി. സീറോ മലബാര്‍ സഭയിലെ ആദ്യത്തെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ആര്‍ച്ച് ഡീക്കന്‍ ദേവാലയം പാലാ രൂപതയിലെ കുറവിലങ്ങാടാണ്. ദേവാലയത്തിന്റെ ചരിത്രപരമായ പ്രാധാന്യവും വിശ്വാസി സമൂഹത്തിന്റെ അഭ്യര്‍ഥനയും പരിഗണിച്ചാണു പ്രത്യേക പദവി നല്‍കുന്നത്. മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥാടന കേന്ദ്രം പദവി ലഭിക്കുന്ന ഇടവകയുടെ വികാരി ആര്‍ച്ച്പ്രീസ്റ്റ് എന്നാണ് അറിയപ്പെടുന്നത്.
Image: /content_image/India/India-2024-03-23-10:34:26.jpg
Keywords: തട്ടി

22921
Category: 7
Sub Category:
Heading: രണ്ടുതരം മനുഷ്യർ | നോമ്പുകാല ചിന്തകൾ | നാല്‍പ്പത്തിയൊന്നാം ദിവസം
Content: "കർത്താവേ, ഞാൻ ആദ്യം പോയി എന്റെ പിതാവിനെ സംസ്‌കരിക്കാൻ അനുവദിച്ചാലും. (അപ്പോൾ യേശു) അവൻ പറഞ്ഞു: മരിച്ചവർ തങ്ങളുടെ മരിച്ചവരെ സംസ്‌കരിക്കട്ടെ; നീ പോയി ദൈവരാജ്യം പ്രസംഗിക്കുക." (ലൂക്കാ 9:59-60) #{blue->none->b->'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: നാല്‍പ്പത്തിയൊന്നാം ദിവസം }# ഈ ലോകത്തിൽ രണ്ടുതരം മനുഷ്യരുണ്ട്. ഒന്ന് ഈ ഭൂമിയിൽ ജീവിച്ചിരിക്കെ തന്നെ മരിച്ച അവസ്ഥയിലുള്ളവർ. രണ്ട് ഒരിക്കലും മരണമില്ലാത്തവർ. നാം ഇതിൽ ഏതു കൂട്ടത്തിലാണ് ഉൾപ്പെടുക? യേശുവിന്റെ പരസ്യജീവിത കാലത്ത് അവിടുന്ന് ഒരു മനുഷ്യനോട് തന്നെ അനുഗമിക്കുവാൻ ആവശ്യപ്പെട്ടപ്പോൾ അയാൾ പറഞ്ഞു: "കർത്താവേ, ഞാൻ ആദ്യം പോയി എന്റെ പിതാവിനെ സംസ്‌കരിക്കാൻ അനുവദിച്ചാലും. (അപ്പോൾ യേശു) അവൻ പറഞ്ഞു: മരിച്ചവർ തങ്ങളുടെ മരിച്ചവരെ സംസ്‌കരിക്കട്ടെ; നീ പോയി ദൈവരാജ്യം പ്രസംഗിക്കുക." (ലൂക്കാ 9:59-60). എന്തുകൊണ്ടായിരിക്കും യേശു മരിച്ചവർ തങ്ങളുടെ മരിച്ചവരെ സംസ്‌കരിക്കട്ടെ എന്ന് പറഞ്ഞത്? വിശുദ്ധ അഗസ്തീനോസ് ഇതേക്കുറിച്ച് ഇപ്രകാരം പറയുന്നു. മരിച്ചിട്ട് സംസ്കാരമാവശ്യമുള്ള ഒരുവൻ അവിടുണ്ടായിരുന്നു. മരിച്ചവനെ സംസ്കരിക്കാനുള്ള മരിച്ചവനും ഉണ്ടായിരുന്നു: ഒരുവൻ ശാരീരികമായി മരിച്ചവനും അപരൻ ആത്മാവിൽ മരിച്ചവനും. വിശ്വാസം ഇല്ലാതാകുമ്പോഴാണ് ആത്മാവിലുള്ള മരണം സംഭവിക്കുന്നത്. വിശ്വാസം എന്നു പറയുന്നത് നിൻ്റെ ആത്മാവിന്റെ ആത്മാവാണ്. അതിനാൽ കർത്താവ് പറയുന്നു, "എന്നിൽ വിശ്വസിക്കുന്നവൻ ശരീരത്തിൽ മൃതനെങ്കിലും അരൂപിയിൽ ജീവിക്കുന്നു". ശരീരം ഉയിർപ്പിക്കപ്പെടും എന്നതിനാൽ ഇനി മരണമില്ല. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും എന്നു പറയുന്നതിൻ്റെ അർത്ഥം ഇതാണ്. ശരീരത്തിൽ ജീവിക്കുകയും യേശുവിൽ വിശ്വസിക്കുകയും ചെയ്യുന്ന ഒരുവൻ ശാരീരികമരണം വന്നാൽ തന്നെ ഒരിക്കലും മരിക്കുന്നില്ല. കാരണം അരൂപിയുടെ ജീവൻ അവനിലുണ്ട്. ഉയിർപ്പിന്റെ അമർത്യതയും അവനിലുണ്ട്. ക്രിസ്തുവിനെക്കുറിച്ച് അറിയുവാനും അങ്ങനെ ക്രിസ്തുവിൽ വിശ്വസിക്കുവാനും ഇന്ന് ധാരാളം മാർഗ്ഗങ്ങളുണ്ട്. അവ പ്രയോജനപ്പെടുത്തി നാം ക്രിസ്തുവിൽ വിശ്വസിക്കുന്നില്ലങ്കിൽ നാം മരിച്ച അവസ്ഥയിലാണ്. ക്രിസ്ത്യാനിയാണെന്ന് അവകാശപ്പെടുകയും എന്നാൽ ക്രിസ്തുവിന്റെ പാത പിന്തുടരുവാൻ നാം തയ്യാറാകുകയും ചെയ്യുന്നില്ലെങ്കിൽ നാം മരിച്ച അവസ്ഥയിലാണ്. ഈ നോമ്പുകാലത്ത് നമ്മുക്ക് വിചിന്തനം ചെയ്യാം നാം ഈ ഭൂമിയിൽ ജീവിക്കുമ്പോഴും നാം മരിച്ച അവസ്ഥയിലാണോ? മരണം എന്ന യാഥാർഥ്യം ഈ ഭൂമിയിൽ നിലനിൽക്കുമ്പോഴും നാം മരിച്ചാലും ജീവിക്കുന്ന അവസ്ഥയിലാണോ? യേശു പറഞ്ഞു: "... എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. അങ്ങനെ ജീവിക്കുകയും എന്നിൽ വിശ്വസിക്കുകയും ചെയ്യുന്നവൻ ഒരിക്കലും മരിക്കുകയില്ല" (യോഹ 11: 25-26)
Image: /content_image/News/News-2024-03-23-11:00:37.jpg
Keywords: ചിന്തകൾ

22922
Category: 1
Sub Category:
Heading: സിറിയയിൽ നിന്നും ക്രൈസ്തവരുടെ കൂട്ട പലായനം; ആശങ്ക പ്രകടിപ്പിച്ച് സഭാനേതൃത്വം
Content: ഡമാസ്കസ്: ക്രൈസ്തവര്‍ അനിയന്ത്രിതമായ രീതിയില്‍ വിവിധ രാജ്യങ്ങളിലേക്ക് കുടിയേറ്റം നടത്തുന്നതിൽ ആശങ്ക പങ്കുവെച്ച് സിറിയയിലെ ക്രൈസ്തവ നേതൃത്വം. വിഷയത്തിൽ സഭ ഇതിനോടകം മുന്നറിയിപ്പും നൽകി കഴിഞ്ഞു. സിറിയയിൽ ആകെ 1,75,000 ക്രൈസ്തവ കുടുംബങ്ങൾ മാത്രമേ ഉള്ളൂവെന്നാണ് കരുതപ്പെടുന്നത്. 90% സിറിയൻ പൗരന്മാരും മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്നതിനെപ്പറ്റിയാണ് ആലോചിക്കുന്നതെന്ന് ഡമാസ്കസിൽ സേവനം ചെയ്യുന്ന വൈദികനായ ഫാ. ബസേലിയോസ് ജർജിയോസ് കത്തോലിക്കാ സന്നദ്ധ സംഘടനയായ എയ്ഡ് ടു ദ ചർച്ച് ഇൻ നീഡിനോട് വെളിപ്പെടുത്തി. ഒരു നൂറ്റാണ്ടിന് മുകളിലായി തുടരുന്ന ആഭ്യന്തര യുദ്ധങ്ങളും, വിലക്കയറ്റവും അതിദാരിദ്ര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത് മൂലമാണ് ആളുകൾ മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതെന്ന് വിവിധ പദ്ധതികളിൽ സംഘടനയുമായി ചേർന്ന് പ്രവർത്തിക്കുന്ന സിസ്റ്റർ ആനി ദമർജിയാൻ പറഞ്ഞു. 13 വർഷം നീണ്ട ദുരിതങ്ങൾക്ക് ശേഷം ആളുകൾ മടുത്തു കഴിഞ്ഞു, അവർക്ക് പ്രതീക്ഷകൾ നഷ്ടമായി. എന്നാൽ രാജ്യത്ത് തന്നെ നിലനിൽക്കാനുള്ള വ്യക്തമായ ഒരു കാരണം നൽകുകയാണെങ്കിൽ ക്രൈസ്തവർ ഇവിടെ തുടരുമെന്നും സിസ്റ്റർ പറയുന്നു. താമസിക്കാൻ ഒരിടവും, ഒരു ജോലിയും ഉണ്ടെങ്കിൽ ക്രൈസ്തവർ ഇവിടെ തന്നെ തുടരുമെന്ന് ഫാ. ജർജിയോസും സ്ഥിരീകരിച്ചു. ക്രൈസ്തവരുടെ ക്ഷേമം ലക്ഷ്യമാക്കി ആരംഭിച്ച ക്രിസ്ത്യൻ ഹോപ് സെൻറർ ക്രൈസ്തവർക്ക് കച്ചവടം ആരംഭിക്കാൻ ചെറിയ ലോൺ തുകകൾ ഉള്‍പ്പെടെയുള്ള സഹായം നൽകുന്നുണ്ട്. എസിഎൻ സംഘടനയും ഇതിന് വലിയ പിന്തുണയുമായി രംഗത്തുണ്ട്. കൂടാതെ യുവജനങ്ങൾക്ക് വേണ്ടിയുള്ള പരിപാടികളും, പാവപ്പെട്ട കുടുംബങ്ങൾക്ക് പാല് വിതരണം ചെയ്യുന്നതും, കിൻഡർ ഗാർഡനും അടക്കം നിരവധി പദ്ധതികൾക്ക് സംഘടന ചുക്കാൻ പിടിക്കുന്നുണ്ട്. 2013ല്‍ മേഖലയിലേക്ക് അതിക്രമിച്ച് കയറിയ ഇസ്ലാമിക വിമത പോരാളികള്‍ ക്രിസ്തീയമായ അടയാളങ്ങളെ തുടച്ച് നീക്കുവാന്‍ നടത്തിയ ആക്രമണങ്ങളില്‍ അനേകം ക്രൈസ്തവ ദേവാലയങ്ങള്‍ തകര്‍ന്നിരിന്നു. ആഭ്യന്തര യുദ്ധത്തിന് മുന്‍പ് രാജ്യത്തെ ജനസംഖ്യയുടെ 10 ശതമാനമായിരുന്നു ക്രൈസ്തവരുടെ അംഗസംഖ്യ. യുദ്ധം ആരംഭിച്ചതിനു ശേഷം വലിയ പീഡനങ്ങൾ അഭിമുഖീകരിച്ച പതിനായിരകണക്കിന് ക്രൈസ്തവര്‍ മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്യുകയായിരിന്നു. ഫ്രാൻസിസ് മാർപാപ്പ നിരവധി തവണ സിറിയയിലെ ജനങ്ങളോടുള്ള തന്റെ ഐക്യദാര്‍ഢ്യം പ്രകടമാക്കിയിട്ടുണ്ട്. രാജ്യത്തെ ജനങ്ങള്‍ വിസ്മരിക്കപ്പെട്ടിട്ടില്ലായെന്നും, അവരുടെ ക്ഷേമത്തെ പറ്റി സഭയ്ക്ക് ആശങ്കയുണ്ടെന്നും സൂചിപ്പിച്ച് 2022-ല്‍ ഡമാസ്കസ് കോൺഫറൻസിനോട് അനുബന്ധിച്ച് പാപ്പ സിറിയയിലെ ക്രൈസ്തവ വിശ്വാസികൾക്ക് കത്തയച്ചിരുന്നു. ➤#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-03-23-12:39:16.jpg
Keywords: സിറിയ

22923
Category: 1
Sub Category:
Heading: രണ്ടര മാസത്തിനിടെ 161 അക്രമ സംഭവങ്ങള്‍; ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഭാരതത്തില്‍ വീണ്ടും വര്‍ദ്ധിക്കുന്നു
Content: ന്യൂഡല്‍ഹി: ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്‌തവർക്കു നേരേ നടക്കുന്ന അക്രമ സംഭവങ്ങൾ വീണ്ടും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ രണ്ടര മാസത്തിനിടെ 161 അക്രമ സംഭവങ്ങളാണ് ക്രൈസ്തവർക്കും ക്രിസ്‌ത്യൻ സ്ഥാപനങ്ങൾക്കും നേരേ ഉണ്ടായതെന്ന് യുണൈറ്റഡ് ക്രിസ്‌ത്യൻ ഫോറം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. പുതുവത്സരത്തിലെ ആദ്യ മാസമായ ജനുവരിയില്‍ ക്രൈസ്തവര്‍ക്ക് നേരെ 70 അക്രമ സംഭവങ്ങളാണ് അരങ്ങേറിയത്. ഫെബ്രുവരിയിൽ 29 ക്രൈസ്തവ വിരുദ്ധ അക്രമങ്ങള്‍ നടന്നപ്പോള്‍ മാര്‍ച്ച് 15 വരെ മാത്രം 29 അക്രമ സംഭവങ്ങൾ അരങ്ങേറി. ഛത്തീസ്ഗഡിൽ മാത്രം ഇക്കാലയളവില്‍ 47 അക്രമ സംഭവങ്ങളുണ്ടായി. മരിച്ച ക്രൈസ്തവ വിശ്വാസികളെ വിശ്വാസ ആചാരപ്രകാരം സംസ്‌കരിക്കുന്നത് തടഞ്ഞ സംഭവങ്ങളും ഇവിടെ റിപ്പോർട്ട് ചെയ്‌തു. ഉത്തർപ്രദേശിൽ മാത്രം 36 അക്രമസംഭവങ്ങൾ അരങ്ങേറി. ജന്മദിന പാർട്ടികളിലും മറ്റ് സാമൂഹിക സമ്മേളനങ്ങളിലും പ്രാർത്ഥിക്കുന്നതിന് പോലും പാസ്റ്റർമാർക്കെതിരെ മതപരിവർത്തന കേസുകള്‍ ആരോപിക്കപ്പെടുന്നതിലേക്ക് നയിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മധ്യപ്രദേശ് -14, ഹരിയാന -10, രാജസ്ഥാൻ -ഒമ്പത്, ജാർഖണ്ഡ് - എട്ട്, പഞ്ചാബ്, ആന്ധ്രാപ്രദേശ് - ആറു വീതം, ഗുജറാത്ത്, ബിഹാർ- മൂന്നു വീതം എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ ക്രൈസ്തവ വിരുദ്ധ അക്രമസംഭവങ്ങളുടെ കണക്കുകൾ. കർണാടകയിൽ രണ്ടര മാസത്തിനിടെ എട്ട് അക്രമസംഭവങ്ങളുണ്ടായി. 2022 ലെ ക്രിസ്തൂമസ് കാലഘട്ടത്തിലെ സാഹചര്യങ്ങള്‍ക്കു സമാനമായി ക്രൈസ്തവര്‍ വീണ്ടും സ്വന്തം വീടുകളിൽ നിന്ന് ആട്ടിയോടിക്കപ്പെടുന്നു. പ്രദേശവാസികൾ ശാരീരികമായി ആക്രമിക്കുകയോ ഭീഷണിപ്പെടുത്തുകയോ അവരുടെ വീടുകൾ നശിപ്പിക്കുകയോ ചെയ്യുന്നു. തെലുങ്കാനയിലും തമിഴ്‌നാട്ടിലും ക്രൈസ്‌തവർ ആക്രമിക്കപ്പെട്ടു. 122 ക്രിസ്ത്യാനികൾ തടങ്കലിലാക്കപ്പെടുകയോ അല്ലെങ്കിൽ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ 19 സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ ഭീഷണി നേരിടുന്നുണ്ടെന്നും യുണൈറ്റഡ് ക്രിസ്‌ത്യൻ ഫോറം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. തീവ്രഹിന്ദുത്വ നിലപാടുള്ള ബിജെപി കേന്ദ്രത്തില്‍ ഭരണം പിടിച്ചെടുത്തതോടെയാണ് തീവ്ര ഹിന്ദുത്വ സംഘടനകള്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുന്നത് പതിവ് സംഭവമായത്. സംഭവങ്ങളില്‍ പോലീസ് നിഷ്ക്രിയത്വം പാലിക്കുന്നത് ഭരണകൂടത്തിന്റെ ഒത്താശയോടെയാണെന്ന ആരോപണങ്ങളിലേക്ക് വിരല്‍ചൂണ്ടുകയാണ്. അതേസമയം നാളെ പരിപാവനമായ വിശുദ്ധ വാരത്തിലേക്ക് ക്രൈസ്തവര്‍ പ്രവേശിക്കുവാനിരിക്കെ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളില്‍ വര്‍ദ്ധനവ് ഉണ്ടാകുമോയെന്ന് ആശങ്കയുണ്ട്.
Image: /content_image/News/News-2024-03-23-13:55:57.jpg
Keywords: ഹിന്ദുത്വ, ആര്‍എസ്‌എസ്