Contents
Displaying 22441-22450 of 24979 results.
Content:
22862
Category: 18
Sub Category:
Heading: ഇന്‍റര്‍നാഷണൽ മിഷൻ കോൺഗ്രസിന്റെ ഓഫീസ് ജെറുസലേം ധ്യാനകേന്ദ്രത്തിൽ പ്രവർത്തനമാരംഭിച്ചു
Content: തൃശൂർ: ഫിയാത്ത് മിഷൻ സംഘടിപ്പിക്കുന്ന അഞ്ചാമത് ഇൻറർനാഷണൽ മിഷൻ കോൺഗ്രസിന്റെ ഓഫീസ് ജെറുസലേം ധ്യാനകേന്ദ്രത്തിൽവെച്ച് ധ്യാനകേന്ദ്രം ഡയറക്ടർ റവ. ഫാ. ഡേവിസ് പട്ടത്ത് സിഎംഐ ഉദ്ഘാടനം ചെയ്തു. മിഷൻ കോൺഗ്രസ് കൺവീനർ സിജോ ഔസേപ്പ്, വിൽസൺ ടി ഒ എന്നിവർ മിഷൻ കോൺഗ്രസിന്റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് സംസാരിച്ചു. 2024 ഏപ്രിൽ 10 മുതൽ 14 വരെ തൃശൂർ തലോർ ജെറുസലേം ധ്യാനകേന്ദ്രത്തിൽ വച്ചാണ് മിഷൻ കോൺഗ്രസ് നടത്തപ്പെടുന്നത്. വിവിധ മിഷൻ മേഖലകളെ പരിചയപ്പെടുത്തുന്ന മിഷൻ എക്സിബിഷൻ, മിഷൻ ഗാതറിങ്ങുകൾ, സെമിനാറുകൾ, വിവിധ ഭാഷകളിലുള്ള ദിവ്യബലികൾ, സംഗീത നിശ എന്നിവയെല്ലാം മിഷൻ കോൺഗ്രസിൽ ഉണ്ടായിരിക്കും. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം നിർവഹിക്കുന്ന മിഷൻ കോൺഗ്രസിൽ 27 ഓളം പിതാക്കന്മാരുടെ സാന്നിധ്യം ഉണ്ടായിരിക്കും. ആത്മീയഭൌതിക മേഖലകളിൽ സമ്പന്നമായ കേരളസഭാമക്കൾക്ക് ഇന്ത്യയിലെ മിഷൻ പ്രവർത്തനങ്ങളുടെ പരിമിതികൾ പരിചയപ്പെടുത്തുന്നതിനായി 2017 ലാണ് പരിശുദ്ധാത്മപ്രേരിതരായി ആദ്യത്തെ മിഷൻ കോൺഗ്രസ് നടത്തിയത്. ഇതുവഴി ഭാരതസഭയ്ക്ക് ഉണ്ടായ അനവധിയായ നന്മകളാണ് മിഷൻ കോൺഗ്രസുകൾ തുടർന്നും സംഘടിപ്പിക്കാൻ പ്രേരകമായത്. മിഷൻ കോൺഗ്രസിലെ എക്സിബിഷൻ വഴി മിഷനിലെ നേർചിത്രങ്ങൾ ഹൃദയത്തിൽ പകർത്തിയ പല കുട്ടികളും യുവാക്കളും വൈദികരും സന്യസ്തരുമാകാൻ തീരുമാനമെടുക്കുകയുണ്ടായി. മിഷൻ ധ്യാനത്തിൽ സംബന്ധിച്ച പല അത്മായരും ജീവിതകാലയളവിൽ കുറച്ചുനാളെങ്കിലും മിഷനിൽ ശുശ്രൂഷ ചെയ്യുവാൻ സന്നദ്ധതയറിയിച്ച് കടന്നുപോയി. അനവധി ഗ്രാമീണ ദേവാലയങ്ങൾ മിഷനിൽ നിർമ്മിക്കപ്പെടാൻ മിഷൻ കോൺഗ്രസുകൾ നിമിത്തമായി. മിഷൻപ്രദേശങ്ങളുടെ യഥാർത്ഥ അവസ്ഥ മനസ്സിലാക്കുവാൻ മിഷൻ കോൺഗ്രസ് സന്ദർശിച്ച ആബാലവൃദ്ധം ജനങ്ങൾക്ക് സാധിച്ചു.ഇത്തരത്തിൽ സഭയ്ക്ക് ലഭിക്കുന്ന നിരവധി അനുഗ്രഹങ്ങളെപ്രതിയാണ് ഓരോ വർഷവും ജിജിഎം മിഷൻ കോൺഗ്രസുകൾ അതിവിപുലമായി സംഘടിപ്പിച്ചുവരുന്നത്. ബൈബിളില്ലാത്ത ഭാഷകളിൽ ബൈബിൾ നിർമിച്ച് ലോകമെങ്ങുമുള്ള മിഷൻ മേഖലകളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബൈബിൾ നിർമാണ വിതരണ ശുശ്രൂഷ, മധ്യസ്ഥപ്രാർത്ഥനാശുശ്രൂഷ, മിഷൻ മേഖലകളിലെ ധ്യാനശുശ്രൂഷകൾ എന്നിങ്ങനെ മിഷനെ പരിപോഷിപ്പിക്കാനായി നിരവധി ശുശ്രൂഷകൾ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി, അഭിവന്ദ്യ പിതാക്കന്മാരുടെ ആശീർവാദത്തോടെ ശ്രദ്ധേയമായ ശുശ്രൂഷകൾ നിർവഹിച്ച് ഫിയാത്ത് മിഷൻ പ്രവർത്തിച്ചുവരുന്നു.
Image: /content_image/India/India-2024-03-15-10:12:01.jpg
Keywords: ഫിയാത്ത

22863
Category: 7
Sub Category:
Heading: ശാന്തശീലനായ ഈശോ | നോമ്പുകാല ചിന്തകൾ | മുപ്പത്തിമൂന്നാം ദിവസം
Content: "യേശുവിനു കാവല്‍നിന്നിരുന്നവര്‍ അവനെ പരിഹസിക്കുകയും അടിക്കുകയും ചെയ്തു" (ലൂക്കാ 22:63). #{blue->none->b->'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: മുപ്പത്തിമൂന്നാം ദിവസം }# മറ്റുള്ളവർ നമ്മെ കുറ്റം വിധിക്കുമ്പോഴും നമ്മുക്കെതിരായി സംസാരിക്കുമ്പോഴും നാം പലപ്പോഴും കോപത്തോടെ പ്രതികരിക്കാറുണ്ട്. എന്നാൽ ദൈവമായിരുന്നിട്ടും തന്റെ പീഡാസഹനത്തിന്റെ വേളയിൽ ഈശോ എത്രയോ ശാന്തമായാണ് സംസാരിക്കുന്നത്? "യേശുവിനു കാവല്‍നിന്നിരുന്നവര്‍ അവനെ പരിഹസിക്കുകയും അടിക്കുകയും ചെയ്തു. അവര്‍ അവന്റെ കണ്ണുകള്‍ മൂടിക്കൊണ്ട്, നിന്നെ അടിച്ചവന്‍ ആരെന്നു പ്രവചിക്കുക എന്നു പറഞ്ഞു. അവര്‍ അവനെ അധിക്‌ഷേപിച്ച് അവനെതിരായി പലതും പറഞ്ഞു. പ്രഭാതമായപ്പോള്‍ പുരോഹിത പ്രമുഖന്‍മാരും നിയമജ്ഞരും ഉള്‍പ്പെടുന്ന ജനപ്രമാണികളുടെ സംഘം സമ്മേളിച്ചു. അവര്‍ അവനെ തങ്ങളുടെ സംഘത്തിലേക്ക് കൊണ്ടുവന്നു പറഞ്ഞു: നീ ക്രിസ്തുവാണെങ്കില്‍ അതു ഞങ്ങളോടു പറയുക. അവന്‍ അവരോടു പറഞ്ഞു: ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുകയില്ല. ഞാന്‍ ചോദിച്ചാല്‍ നിങ്ങള്‍ ഉത്തരം തരുകയുമില്ല" ( ലൂക്കാ 22:63-68). ഇവിടെയെല്ലാം ശാന്തമായി സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്ന ഈശോയെ നമ്മുക്ക് കാണാം. ഇതേക്കുറിച്ച് അലക്‌സാൻഡ്രിയയിലെ വിശുദ്ധ സിറിൽ ഇപ്രകാരം പറയുന്നു; "നമുക്കൊരു മാതൃക നല്‌കാനായിരിക്കാം മിശിഹാ ഇതെല്ലാം സഹിക്കുന്നത്. മണ്ണിന്റെ മക്കളായ നമ്മൾ, ജീർണതയും ചാരവുമായ നമ്മൾ, നമ്മെ അസ്വസ്ഥതപ്പെടുത്തുന്നവരെ നിഷ്‌ഠൂര ഹൃദയത്തോടെ ആക്രമിക്കുന്നു. എന്നാൽ, സ്വഭാവം കൊണ്ടും പ്രതാപംകൊണ്ടും നമ്മുടെ ഗ്രഹണ ശക്തിയെ അതിശയിക്കുന്നവനായ അവിടുന്ന് തന്നെ പ്രഹരിക്കുകയും നിന്ദിക്കുകയും ചെയ്‌തവ രോട് സഹിഷ്ണുത പുലർത്തുന്നു. എല്ലാ ജ്ഞാന ത്തിന്റെയും ദാതാവും മനുഷ്യന്റെയുള്ളിൽ മറഞ്ഞിരിക്കുന്നവയെ പോലും ഗ്രഹിക്കുന്നവനു മായ അവനെ അറിവില്ലാത്തവനെന്ന വിധത്തിൽ അവർ അവഹേളിച്ചു". (Commentary on Luke, Homily 150). ഞാൻ ശാന്തശീലനും വിനീത ഹൃദയനുമാകയാൽ എന്റെ നുകം വഹിക്കുകയും എന്നില്‍ നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്കു ആശ്വാസം ലഭിക്കും (മത്തായി - 11:29) എന്ന് പറഞ്ഞ ഈശോ തന്റെ പീഡാനുഭവ വേളയിൽ പോലും അത് നമ്മുക്ക് കാണിച്ചു തരുന്നു. നമ്മെ മറ്റുള്ളവർ പരിഹസിക്കുമ്പോഴും കുറ്റം വിധിക്കുമ്പോഴും നമ്മുക്ക് എങ്ങനെയാണ് ശാന്തമായി ക്ഷമിക്കുവാൻ സാധിക്കുക? മറ്റുള്ളവർ നമ്മോട് കാണിക്കുന്ന ക്രൂരതകളും അതുമൂലമുണ്ടാകുന്ന ക്ലേശങ്ങളും വലിയ ഭാരമായി നമ്മുക്ക് അനുഭവപ്പെടുമ്പോഴാണ് നാം അസ്വസ്ഥരാകുകയും കോപിക്കുകയും ചെയ്യുന്നത്. എന്നാൽ അവയെല്ലാം ഈശോയുടെ കുരിശിനോട് ചേർത്തുവച്ചുകൊണ്ട് ഈശോപറഞ്ഞതുപോലെ അവിടുത്തെ നുകം വഹിക്കുക. അപ്പോൾ നമ്മുക്ക് ആശ്വാസം ലഭിക്കുമെന്ന് ഈശോ നമ്മെ പഠിപ്പിക്കുന്നു. അതിനാൽ ഈ നോമ്പുകാലത്ത് നമ്മുക്ക് കൂടുതലായി ഈശോയുടെ നുകം വഹിക്കുകയും ഈശോയിൽ നിന്നും പഠിക്കുകയും ചെയ്യാം അപ്പോൾ നമ്മുക്ക് ശാന്തതയും ആശ്വാസവും ലഭിക്കും.
Image: /content_image/News/News-2024-03-15-11:24:30.jpg
Keywords: ചിന്തകൾ

22864
Category: 1
Sub Category:
Heading: ഫാ. സ്റ്റാൻ സ്വാമി ഉൾപ്പെടെയുള്ളവരെ കുടുക്കാൻ ശ്രമിച്ചവരില്‍ പൂനെ പോലീസുമായി ബന്ധമുള്ള വാടക ഹാക്കർ സംഘവും
Content: മുംബൈ: ഭീമ കൊറേഗാവ് കേസിൽ മനുഷ്യാവകാശ പ്രവര്‍ത്തകനായ ഫാ. സ്റ്റാൻ സ്വാമിയുൾപ്പെടെ 16 പേരെ മനഃപൂർവം കുടുക്കി തടവിലാക്കാൻ ഉപയോഗിച്ചതായി പറയപ്പെടുന്ന തെളിവുകൾ കുറ്റാരോപിതരുടെ കംപ്യൂട്ടറുകളിൽ സ്ഥാപിച്ചത് പൂനെ പോലീസുമായി ബന്ധമുള്ള വാടക ഹാക്കർ സംഘമാണെന്നു വെളിപ്പെടുത്തൽ. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്‌സ് ആന്ത്രോപ്പോളജി പ്രഫസറും ബ്രിട്ടീഷ് എഴുത്തുകാരിയുമായ ആൽഫാ ഷായുടെ “ദ ഇൻകാർസെറേഷൻസ്: ഭീമ കൊറേഗാവ് ആൻഡ് ദ സേർച്ച് ഫോർ ഡെമോക്രസി ഇൻ ഇന്ത്യ" എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തലുള്ളത്. ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്നതും ലോകമെങ്ങും വേരുകളുള്ളതുമാണ് ഈ ഹാക്കർ സംഘം. വിദൂരനിയന്ത്രിത സംവിധാനം വഴിയാണ് കുറ്റാരോപിതരുടെ കംപ്യൂട്ടറുകളിൽ വ്യാജ തെളിവുകളടങ്ങിയ രേഖകൾ ഹാക്കർ സംഘം നിക്ഷേപിച്ചത്. ഈ ഹാക്കർ സംഘവുമായി ഒരു പൂനെ പോലീസ് ഓഫീസർക്ക് അടുത്ത ബന്ധമുണ്ടെന്ന് പുസ്‌തകത്തിൽ പറയുന്നു. ഭീമ കൊറേഗാവ് സംഭവത്തിലെ പ്രതികളിൽ കുറഞ്ഞത് മൂന്നു പേരുടെയെങ്കിലും കംപ്യൂട്ടറുകൾ ഹാക്ക് ചെയ്യുന്നതിനും അവരെ കുടുക്കാൻ ഉപയോഗിച്ച ഇ-മെയിലുകളും ഫയലുകളും സൃഷ്ടിച്ചതിലും പോലീസിൻ്റെ പങ്കിനെക്കുറിച്ച് പുസ്‌തകത്തിൽ വിശദീകരിക്കുന്നുണ്ട്. ഫാ. സ്റ്റാൻ സ്വാമി ഉപയോഗിച്ചിരുന്ന കംപ്യൂട്ടറിന്റെ ഇലക്ട്രോണിക് കോപ്പി യുഎസ് ഡിജിറ്റൽ ഫോറൻസിക് സ്ഥാപനമായ ആഴ്സണൽ നേരത്തെ വിശദമായി പരിശോധിച്ചിരുന്നു. ഇതേ തുടര്‍ന്നു നടത്തിയ വിദഗ്ധ പരിശോധനയിലും അൻപതിലേറെ ഫയലുകള്‍ സ്റ്റാൻ സ്വാമിയുടെ ഹാർഡ് ഡിസ്ക്കില്‍ സൃഷ്ടിച്ചതെന്നു വ്യക്തമായിരിന്നു. ഏറ്റവുമവസാനമായി 2019 ജൂൺ 5നാണ് കൃത്രിമ തെളിവ് സൃഷ്ടിച്ചതെന്നും ആഴ്സണൽ കൺസൾട്ടിംഗ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഭീമ കൊറേഗാവ് യുദ്ധത്തിൻ്റെ 200-ാം വാർഷികത്തോടനുബന്ധിച്ച് 2018 ജനുവരി ഒന്നിനുണ്ടായ സംഘർഷങ്ങളുമായും ഇതിനു മുന്നോടിയായി നടന്ന എൽഗാർ പരിഷത്ത് എന്ന ദളിത് സംഗമവുമായും മാവോയിസ്റ്റ് സംഘടനകളുമായും ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അന്ന് 83 വയസുണ്ടായിരുന്ന ഫാ. സ്റ്റാൻ സ്വാമിയടക്കമുള്ള മനുഷ്യാവകാശ, വിദ്യാഭ്യാസ പ്രവർത്തകരായ 16 പേരെ പോലീസ് അറസ്റ്റ് ചെയ്‌തത്. 2020 ഒക്ടോബര്‍ എട്ടിന് റാഞ്ചിയിലെ വസതിയില്‍ നിന്നാണ് അഞ്ചു പതിറ്റാണ്ടായി ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ക്ഷേമത്തിന് വേണ്ടിയും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും ശബ്ദമുയര്‍ത്തികൊണ്ടിരിക്കുന്ന ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റ്ചെയ്തത്. കലാപത്തിനുള്ള പ്രേരണ, മാവോയിസ്റ്റ് ബന്ധം തുടങ്ങി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ ചാര്‍ത്തപ്പെട്ടു. എന്നാല്‍ അദ്ദേഹം താമസിച്ചിരുന്ന നാംകും ബഗിച്ചയിലെ വീട്ടിലെത്തിയ പോലീസിനു പക്ഷേ, തീവ്രവാദവുമായി ബന്ധമുള്ളതോ വിലപിടിപ്പുള്ളതോ ആയി ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ കേവലം ആരോപണങ്ങള്‍ മറയാക്കി വൃദ്ധ വൈദികനെ തടവിലാക്കുകയായിരിന്നു. തടവില്‍ കഴിയുന്നതിനിടെ നിരവധി തവണ മനുഷ്യാവകാശ ലംഘനത്തിന് ഇരയായ വൈദികന്‍ കൂടിയാണ് അദ്ദേഹം. പാര്‍ക്കിന്‍സണ്‍സ് രോഗമുള്ളതിനാല്‍ കൈ വിറയ്ക്കുമെന്നും ജയിലിലെ ഭക്ഷണം കഴിക്കാന്‍ സ്‌ട്രോയോ സിപ്പറോ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സ്റ്റാന്‍ സ്വാമി പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും അടിയന്തരമായ ഈ ആവശ്യം പരിഗണിക്കാത്ത കോടതി കേസ് നീട്ടിക്കൊണ്ടുപോയ മനുഷ്യത്വരഹിതമായ സമീപനമാണ് സ്വീകരിച്ചത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴി തെളിയിച്ചിരിന്നു. ഇതിനിടെ വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ട അദ്ദേഹം ഏറെ ബുദ്ധിമുട്ടിയിരിന്നു. മുംബൈ തലോജ ജയിലിലായിരുന്ന അദ്ദേഹത്തെ കോടതി ഇടപെടലിനെത്തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് തലോജ ജയിലില്‍ നിന്ന് നവിമുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയിലേക്ക് ഫാ. സ്റ്റാന്‍ സ്വാമിയെ മാറ്റി. 2021 ജൂലൈ 5നു മുംബൈ ഹോളി ഫാമിലി ആശുപത്രിയിലായിരിന്നു ഫാ. സ്റ്റാന്‍ സ്വാമിയുടെ അന്ത്യം. ഫാ. സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണത്തെ ബ്രിട്ടീഷ് പാർലമെന്റൂം, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും, യുഎന്നും അപലപിച്ചിരുന്നു.
Image: /content_image/News/News-2024-03-15-12:46:13.jpg
Keywords: സ്റ്റാന്‍

22865
Category: 1
Sub Category:
Heading: ദക്ഷിണാഫ്രിക്കയില്‍ വീണ്ടും വൈദിക കൊലപാതകം; വിശുദ്ധ കുര്‍ബാനയ്ക്കു തൊട്ടുമുന്‍പ് വൈദികനെ വെടിവെച്ച് കൊലപ്പെടുത്തി
Content: സാനീൻ: ദക്ഷിണാഫ്രിക്കയിലെ സാനീൻ രൂപതയുടെ കീഴിലുള്ള ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് തൊട്ടുമുന്‍പ് കത്തോലിക്ക വെടിയേറ്റ് കൊല്ലപ്പെട്ടു. സെൻ്റ് പാട്രിക്സ് മിഷനറി സൊസൈറ്റി സമൂഹാംഗമായ ഫാ. വില്യം ബന്ദ എന്ന വൈദികന്‍ വിശുദ്ധ കുർബാന അര്‍പ്പിക്കുവാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് വെടിയേറ്റു മരിച്ചത്. മാർച്ച് 13 ബുധനാഴ്ച രാവിലെ സാനീൻ രൂപതയിലെ ഹോളി ട്രിനിറ്റി കത്തീഡ്രലിലായിരിന്നു ദാരുണ സംഭവം. പ്രഭാത ബലിയര്‍പ്പണത്തിന് വിശ്വാസികള്‍ ദേവാലയത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന സമയത്തായിരിന്നു ആക്രമണം. ദേവാലയത്തില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വ്യക്തിയാണ് വെടിയുതിര്‍ത്തതെന്ന് വിശ്വാസികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. നല്ലരീതിയില്‍ വസ്ത്രം ധരിച്ചെത്തിയ പ്രതി, പ്രഭാത പ്രാർത്ഥന പൂർത്തിയാക്കിയാക്കി സങ്കീര്‍ത്തിയിലേക്ക് പോകാന്‍ ഒരുങ്ങിയ വൈദികന് നേരെ നിറയൊഴിക്കുകയായിരിന്നു. ശേഷം വാഹനത്തില്‍ രക്ഷപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥർ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ തുടര്‍ന്നു വരികയാണ്. ഇക്കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിൽ നിന്ന് 30 കിലോമീറ്റർ കിഴക്കായി ദക്ഷിണാഫ്രിക്കയിലെ കുള്ളിനനില്‍ മൂന്നു കോപ്റ്റിക് സന്യാസികള്‍ കൊല്ലപ്പെട്ടിരിന്നു. ഇതിന്റെ വാര്‍ത്ത പുറംലോകം അറിഞ്ഞു മണിക്കൂറുകള്‍ പിന്നിടും മുന്‍പാണ് അടുത്ത വൈദിക നരഹത്യ. ➤#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-03-15-13:50:18.jpg
Keywords: വൈദിക

22866
Category: 1
Sub Category:
Heading: സുവിശേഷങ്ങളുടെ രൂപീകരണം: ഓണ്‍ലൈന്‍ ക്ലാസ് ഇന്ന് ZOOM-ല്‍
Content: സുവിശേഷം എങ്ങനെയാണ് രൂപീകരിക്കപ്പെട്ടത്? ഈശോ പറഞ്ഞ കാര്യങ്ങള്‍ നേരിട്ടു കേട്ടവര്‍ അത് എഴുതിയിരിന്നോ? അതോ പിന്നീട് പരിശുദ്ധാത്മാവ് അവര്‍ക്ക് വെളിപ്പെടുത്തുകയായിരിന്നോ? മിശിഹായില്‍ എല്ലാം പൂര്‍ത്തിയാകുകയും സുവിശേഷത്തിലൂടെ ദൈവം തന്നെ തന്നെ വെളിപ്പെടുത്തുകയും ചെയ്തതിനാല്‍ പഴയനിയമത്തിന് എന്തുപ്രസക്തിയാണുള്ളത്? ''തിരുസഭ ഒരുകാലത്ത് ബൈബിള്‍ വായിക്കുന്നത് വിലക്കിയിരിന്നു'' എന്ന ആരോപണത്തിന് പിന്നിലെ സത്യാവസ്ഥയെന്ത്? തുടങ്ങീ വിശുദ്ധ ഗ്രന്ഥത്തെ സംബന്ധിക്കുന്ന വിവിധങ്ങളായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായി ഓണ്‍ലൈന്‍ ക്ലാസ് ഇന്ന് ശനിയാഴ്ച (മാര്‍ച്ച് 16, 2024) Zoom-ല്‍ നടക്കും. തിരുസഭ പ്രബോധനങ്ങള്‍ ലളിതവും ആധികാരികവുമായ വിധത്തില്‍ വിശ്വാസികളിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്ദം' ആരംഭിച്ച രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠന പരമ്പരയുടെ 69-ാമത്തെ (ദൈവവചനം സീരീസിലെ ഒന്‍പതാമത്തെ) ഓണ്‍ലൈന്‍ ക്ലാസിലാണ് ഓരോ വിശ്വാസിയും അറിഞ്ഞിരിക്കേണ്ട വിശ്വാസ രഹസ്യങ്ങള്‍ പങ്കുവെയ്ക്കുക. കത്തോലിക്ക സഭയിലെ പ്രമുഖ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് പതിവുപോലെ ക്ലാസ് നയിക്കുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് 6 മണിക്ക് ആരംഭിക്കുന്ന ക്ലാസിന് ഒരു മണിക്കൂര്‍ ദൈര്‍ഖ്യമാണുള്ളത്. ഇതിന് ശേഷം സമാപനത്തില്‍ സംശയ നിവാരണത്തിനും പ്രത്യേക അവസരമുണ്ട്. ക്ലാസിനു ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 5.25നു 'കുരിശിന്റെ വഴി' ആരംഭിക്കും. വിവിധ രാജ്യങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും അല്‍മായരും അടക്കം നിരവധി പേരാണ് മാസത്തില്‍ രണ്ടു തവണ ക്രമീകരിച്ചിരിക്കുന്ന ഈ ഓണ്‍ലൈന്‍ ക്ലാസില്‍ സജീവമായി പങ്കെടുത്തു കൊണ്ടിരിക്കുന്നത്. വിശ്വാസ ജീവിതത്തില്‍ ആഴപ്പെടുവാന്‍ ഒത്തിരി സഹായകരമായ ഈ ക്ലാസിലേക്ക് ഏവരെയും യേശു നാമത്തില്‍ സ്വാഗതം ചെയ്യുന്നു. ➧ {{Zoom Link-> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}} <br> ➧ #{blue->none->b->Meeting ID: 864 173 0546 }# <br> ➧ #{blue->none->b-> Passcode: 3040 }# ➧ {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/J24APTcWilQBL1ylBWjpHh}}
Image: /content_image/News/News-2024-03-15-15:15:04.jpg
Keywords: ഓണ്‍ലൈന്‍

22867
Category: 1
Sub Category:
Heading: സ്ഥാന ത്യാഗം ചെയ്യാന്‍ പദ്ധതിയില്ല: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: നിലവില്‍ മാര്‍പാപ്പ സ്ഥാനം ഒഴിയുവാന്‍ പദ്ധതിയില്ലായെന്ന് വ്യക്തമാക്കി ഫ്രാന്‍സിസ് പാപ്പ. ആരോഗ്യ പ്രതിസന്ധികളെ തുടര്‍ന്നു ഫ്രാന്‍സിസ് പാപ്പ സ്ഥാനത്യാഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന പ്രചരണം സജീവമായിരിക്കെയാണ് "ലൈഫ്: മൈ സ്റ്റോറി ത്രൂ ഹിസ്റ്ററി" എന്ന തൻ്റെ വരാനിരിക്കുന്ന ആത്മകഥയിൽ പാപ്പ ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ആത്മകഥയെ ഉദ്ധരിച്ച് ഇറ്റാലിയൻ പത്രമായ കൊറിയർ ഡെല്ല സെറ ഇന്നലെ മാർച്ച് 14ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. പത്രോസിന്റെ പിന്തുടർച്ചക്കാരനായുള്ള സേവനം ജീവിതകാലം മുഴുവൻ ചെയ്യാനുള്ള ഒന്നാണെന്നാണ് താൻ കരുതുന്നതെന്ന് പാപ്പ കുറിച്ചു. എന്നാൽ, വലിയ ഒരു ശാരീരികപ്രതിസന്ധിയുണ്ടായാൽ കാര്യങ്ങൾ മാറിമറിയുമെന്ന്, രാജിയുമായി ബന്ധപ്പെട്ട് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റിൽ സൂക്ഷിച്ചിട്ടുള്ള തന്റെ കത്തിനെ പരാമർശിച്ചുകൊണ്ട് പാപ്പാ പ്രസ്താവിച്ചു. അങ്ങനെ ഒരു അവസ്ഥയുണ്ടായാൽ എമരിറ്റസ് പാപ്പ എന്നതിനേക്കാൾ റോമിന്റെ മുൻ മെത്രാൻ എന്ന വിശേഷണമായിരിക്കും താൻ തെരഞ്ഞെടുക്കുകയെന്നും പാപ്പ വ്യക്തമാക്കി. രാജിവെച്ചാൽ, റോമിലെ മരിയ മേജർ ബസിലിക്കയില്‍ താമസിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും പാപ്പ കൂട്ടിച്ചേർത്തു. ഒരുപക്ഷേ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം, ഞാൻ ഇതുപോലെ ഒരു പ്രഖ്യാപനം നടത്തുമെന്ന് ചിലർ പ്രതീക്ഷിച്ചിരിക്കാം, പക്ഷേ അത്തരമൊരു അപകടസാധ്യതയില്ല: കർത്താവിന് നന്ദി. നിരവധി പദ്ധതികൾ ഇനിയും യാഥാർത്ഥ്യമാക്കാനുണ്ടെന്നും പാപ്പ കുറിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അർജന്റീനയിൽ ആയിരുന്നപ്പോൾ ഇറ്റാലിയൻ സിനിമയും സംഗീതവുമായുള്ള തന്റെ ബന്ധം, കമ്മ്യൂണിസ്റ്റ്കാരിയായിരുന്ന തന്റെ അധ്യാപികയെക്കുറിച്ചുള്ള സ്‌മരണകൾ, തന്റെ സുഹൃത്ബന്ധങ്ങൾ, അബോർഷനെന്ന വിപത്ത്, അർജന്റീനയിലെ രാഷ്ട്രീയപ്രശ്നങ്ങൾ, ടെലിവിഷൻ ഉപേക്ഷിക്കാനുള്ള കാരണം, ഈശോസഭാവൈദികനെന്ന നിലയിൽ നാടുകടത്തപ്പെട്ടത്, ബെനഡിക്ട് പാപ്പായുമായുള്ള ബന്ധം, മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്, കോവിഡ് മഹാമാരി, യൂറോപ്പിന്റെ പ്രാധാന്യം, കാലാവസ്ഥാപ്രതിസന്ധിയുടെ മുന്നിൽ ഭൂമിയുടെ സംരക്ഷണം, സ്വവർഗ്ഗാനുരാഗം തുടങ്ങി വിവിധ വിഷയങ്ങളാണ് പാപ്പ പുസ്‌തകത്തിൽ പങ്കുവയ്ക്കുന്നത്. ഫ്രാന്‍സിസ് പാപ്പയുടെ സ്ഥാനാരോഹണത്തിന് ഇക്കഴിഞ്ഞ ബുധനാഴ്ച 11 വര്‍ഷം പൂര്‍ത്തിയായിരിന്നു.
Image: /content_image/News/News-2024-03-15-16:48:33.jpg
Keywords: പാപ്പ

22868
Category: 1
Sub Category:
Heading: ബൾഗേറിയൻ ഓർത്തഡോക്‌സ് പാത്രിയാർക്കീസ് വിടവാങ്ങി; മൃതസംസ്കാരം ഇന്ന്
Content: സോഫിയ: ബൾഗേറിയൻ ഓർത്തഡോക്‌സ് സഭാതലവൻ പാത്രിയാർക്കീസ് നിയോഫിറ്റ് കാലം ചെയ്‌തു. 78 വയസ്സായിരിന്നു. സോഫിയയിലെ മിലിറ്ററി ആശുപത്രിയിലായിരുന്നു അന്ത്യം. ന11 വർഷമായി ബൾഗേറിയൻ ഓർത്തഡോക്‌സ് സഭയെ നയിച്ചു വരികയായിരിന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് നാല് മാസമായി പാത്രിയർക്കീസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്ന്‍ സഭാനേതൃത്വം അറിയിച്ചു. പാത്രിയർക്കീസ് നിയോഫിറ്റിന്റെ യഥാര്‍ത്ഥ പേര് സിമിയോൺ നിക്കോളോവ് ദിമിത്രോവ് എന്നാണ്. 1945 ഒക്ടോബർ 15നു സോഫിയയിലാണ് ജനനം. 1975 ഓഗസ്റ്റ് 3ന് ട്രോയൻ ആശ്രമത്തിൽവെച്ച് സന്യാസിയായി അഭിഷിക്തനായി. 2001 ൽ റൂസ് മെത്രാപ്പോലീത്തയായി. 1971 - 2012 കാലയളവില്‍ സഭയെ നയിച്ച പാത്രിയാർക്കീസ് മാക്‌സിം കാലം ചെയ്തതിനെ തുടർന്ന് 2013 ഫെബ്രുവരി 24ന് അദ്ദേഹത്തിന്റെ പിന്‍ഗാമിയായി പാത്രിയാർക്കീസ് പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. 2019ൽ ഫ്രാൻസിസ് മാർപാപ്പയുടെ ബൾഗേറിയൻ സന്ദർശനത്തിനിടെ പാത്രിയർക്കീസുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. മൃതസംസ്‌കാരം ഇന്നു ശനിയാഴ്ച നടക്കും. ആഗോള ഈസ്റ്റേൺ ഓർത്തഡോക്‌സ് സഭകളുടെ ആത്മീയ നേതാവായ എക്യുമെനിക്കൽ പാത്രിയാർക്കീസ് ബാർത്തലോമിയോ ഒന്നാമൻ്റെയും ബൾഗേറിയൻ വൈദികരുടെയും കാര്‍മ്മികത്വത്തിലായിരിന്നു മൃതസംസ്കാര ചടങ്ങുകള്‍. നാല് മാസത്തിനുള്ളിൽ ചർച്ച് കൗൺസിൽ ചേര്‍ന്ന് പാത്രിയാർക്കീസ് നിയോഫിറ്റിൻ്റെ പിൻഗാമിയെ തെരഞ്ഞെടുക്കുമെന്ന് സഭാനേതൃത്വം അറിയിച്ചു. 6.8 ദശലക്ഷം വരുന്ന ബൾഗേറിയയിലെ ജനസംഖ്യയുടെ 80% ഓർത്തഡോക്സ് ക്രിസ്ത്യാനികളാണ്. ബൾഗേറിയൻ സഭ ബൈസൻ്റെൻ ഓർത്തഡോക്സ് സഭാ കുടുംബത്തിൽ പെടുന്നു.
Image: /content_image/News/News-2024-03-16-09:15:19.jpg
Keywords: ബൾഗേ, ഓര്‍ത്തഡോ

22870
Category: 7
Sub Category:
Heading: ബറാബ്ബാസിനു വേണ്ടി മുറവിളി കൂട്ടുന്നവർ | നോമ്പുകാല ചിന്തകൾ | മുപ്പത്തിനാലാം ദിവസം
Content: "അവരാകട്ടെ, ക്രൂശിക്കുക, അവനെ ക്രൂശിക്കുക എന്നു വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു" (ലൂക്കാ 23:21). #{blue->none->b->'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: മുപ്പത്തിനാലാം ദിവസം }# ഈശോയുടെ വിചാരണ വേളയിൽ അവിടുത്തെ ക്രൂശിക്കുവാനും പകരം ബറാബ്ബാസിനെ വിട്ടുതരുവാനും ആവശ്യപ്പെട്ടുകൊണ്ട് മുറവിളി കൂട്ടുന്ന ജനസമൂഹത്തെ നാം സുവിശേഷത്തിൽ കാണുന്നു. അപ്പോള്‍, അവര്‍ ഏകസ്വരത്തില്‍ ആക്രോശിച്ചു: ഇവനെ കൊണ്ടുപോവുക. ബറാബ്ബാസിനെ ഞങ്ങള്‍ക്കു വിട്ടുതരിക. പട്ടണത്തില്‍ നടന്ന കലാപത്തിനും കൊലപാതകത്തിനും കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ടവനാണ് ബറാബ്ബാസ്. യേശുവിനെ വിട്ടയയ്ക്കണം എന്നാഗ്രഹിച്ചുകൊണ്ട് പീലാത്തോസ് ഒരിക്കല്‍കൂടി അവരോടു സംസാരിച്ചു. അവരാകട്ടെ, ക്രൂശിക്കുക, അവനെക്രൂശിക്കുക എന്നു വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു ( ലൂക്കാ 23:17-21). "അവര്‍ ആവശ്യപ്പെട്ടത് അനുവദിച്ചുകൊടുക്കുവാന്‍ പീലാത്തോസ് തീരുമാനിച്ചു. അവര്‍ ആവശ്യപ്പെട്ട മനുഷ്യനെ കലാപത്തിനും കൊലപാതകത്തിനും കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ടിരുന്നവനെ അവന്‍ വിട്ടയയ്ക്കുകയും യേശുവിനെ അവരുടെ ഇംഗിതത്തിന് ഏല്‍പിച്ചു കൊടുക്കുകയും ചെയ്തു" (23:24-25). ലോകരക്ഷകനും സത്യദൈവവുമായ യേശുക്രിസ്‌തു സ്വന്തം കൺമുൻപിൽ നിന്നപ്പോഴും അവർ ഈശോയെ തിരസ്കരിച്ചുകൊണ്ട് ബറാബ്ബാസിനെ ഞങ്ങൾക്കു വിട്ടുതരിക എന്ന മുറവിളി കൂട്ടുന്നു. ഇതേക്കുറിച്ച് സഭാപിതാവായ വിശുദ്ധ അംബ്രോസ് ഇപ്രകാരം പറയുന്നു: ഒരു നിരപരാധിയുടെ രക്തത്തിനായി മുറവിളികൂട്ടിയ അവർ തങ്ങൾക്ക് അനുയോജ്യനായ കുറ്റവാളിയെ ചോദിച്ചുവാങ്ങി. നിഷ്കളങ്കതയെയും പരിശുദ്ധ സ്നേഹത്തെയും തെറ്റും കുറ്റവുമായി കാണുന്ന വിചിത്രനിയമങ്ങൾ നിർമ്മിക്കുന്നതിൽ മനുഷ്യൻ്റെ ക്രൂരത പലപ്പോഴും വൈഭവം പ്രകടിപ്പിച്ചിട്ടുണ്ട്. 'ബറാബ്ബാസ്' എന്ന വാക്കിന്റെ അർത്ഥം 'പിതാവിൻ്റെ മകൻ' എന്നാണ്. പിശാചിന്റെ സന്തതികൾ എന്ന വർഗത്തിൽപ്പെടുത്താവുന്ന ഒരു ജനതയാണ് ബറാബ്ബാസിനെ ചോദിച്ചു വാങ്ങിയത്. “നിങ്ങൾ നിങ്ങളുടെ പിതാവായ പിശാചിൽ നിന്നുള്ളവരാണ്" (യോഹ 8,44). ദൈവത്തിന്റെ പുത്രന്മാരാകുന്നതിനു പകരം തലമുറകളെ പിശാചിൻ്റെ പുത്രന്മാരാക്കുവാനായിരുന്നു അവരുടെ പ്രയത്നം. (Exposition of the Gospel of Luke 10.101-102). മാമ്മോദീസയിലൂടെ ക്രിസ്ത്യാനികളായി തീർന്നെങ്കിലും സ്വന്തം ജീവിതത്തിൽ നിന്നും ക്രിസ്‌തുവിനെ മാറ്റി നിറുത്തി പകരം ബറാബ്ബാസിനെ സ്വീകരിക്കുന്ന ഒരു വ്യക്തിയാണോ ഞാൻ? നമ്മുക്ക് ഓരോരുത്തർക്കും ആത്മശോധന ചെയ്യാം. ഈ ആധുനിക ലോകം നമ്മുടെ മുൻപിൽ ധാരാളം പ്രലോഭനങ്ങൾ വയ്ക്കുന്നുണ്ട്. ഒരു യഥാർത്ഥ ക്രിസ്‌തു ശിഷ്യനായി ജീവിക്കുമ്പോൾ നിന്ദനങ്ങളും ഒറ്റപ്പെടലുകളും പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും നമ്മുടെ ജീവിതത്തിൽ നേരിട്ടുവെന്നു വരാം. അപ്പോഴൊക്കെ ഈശോയെ മാറ്റിനിറുത്തുവാനും ബറാബ്ബാസിനെ സ്വീകരിക്കുവാനും പിശാച് നമ്മെ പ്രേരിപ്പിച്ചുകൊണ്ടിരിക്കും. അപ്പോഴൊക്കെ വിശുദ്ധ അംബ്രോസ് നൽകുന്ന സന്ദേശം നമ്മുക്ക് ഓർമ്മിക്കാം. ഈ ലോക മോഹങ്ങളെ ഉപേക്ഷിച്ച് യേശുവിനോടൊപ്പം നടക്കുമ്പോൾ നമ്മളെ മാത്രമല്ല നമ്മുടെ തലമുറകളെയും നാം ദൈവത്തിന്റെ പുത്രൻമാരാക്കി മാറ്റുന്നു. എന്നാൽ യേശുവിനെ ഉപേക്ഷിച്ച് നാം തിന്മ സ്വീകരിക്കുമ്പോൾ നമ്മളെയും നമ്മുടെ തലമുറകളെയും നാം പിശാചിന്റെ പുത്രൻമാരാക്കി മാറ്റുകയായിരിക്കും ചെയ്യുക.
Image: /content_image/News/News-2024-03-16-10:47:25.jpg
Keywords: നോമ്പുകാല

22871
Category: 18
Sub Category:
Heading: ഈസ്റ്റർ ഞായർ പ്രവര്‍ത്തി ദിനമാക്കാനുള്ള ശ്രമം അപലപനീയം: കെആർഎൽസിസി
Content: കൊച്ചി: ഈസ്റ്റർ ഞായർ അധ്യാപകർക്കു പ്രവര്‍ത്തിദിനമാക്കാനുള്ള പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ശ്രമം അപലപനീയമാണെന്നു കെആർഎൽസിസി. ഇഷ്ടമുള്ള മതവിശ്വാസം അനുഷ്ഠിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാ നും പൗരന് ഭരണഘടന നൽകുന്ന മൗലിക അവകാശത്തിന്റെ ലംഘനമാണ് ഈ തീരുമാനമെന്ന് കെആർഎൽസിസി വിലയിരുത്തി. തീരുമാനം അടിയന്തരമായി തിരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കെആർഎൽസിസി നിവേദനം നൽകി.
Image: /content_image/India/India-2024-03-16-10:54:38.jpg
Keywords: കെആർഎൽസിസി

22873
Category: 18
Sub Category:
Heading: മാർ ഈവാനിയോസിന്റെ ധന്യ പദവി; കൃതജ്ഞതാബലിയും അനുസ്‌മരണ പ്രാർത്ഥനയും നടന്നു
Content: തിരുവനന്തപുരം: ധന്യനായി പ്രഖ്യാപിക്കപ്പെട്ട ആർച്ച് ബിഷപ്പ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ പുണ്യജീവിതം സഭയിലും സമൂഹത്തിലും പ്രചോദനവും പ്രേരക ശക്തിയുമായിരുന്നുവെന്ന് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് ബാവ. പട്ടം സെന്റ് മേരീസ് മേജർ എപ്പാർക്കിയൽ കത്തീഡ്രൽ ദേവാലയത്തിൽ നടന്ന കൃതജ്ഞതാബലി മധ്യേ വചന സന്ദേശം നൽകുകയായിരുന്നു ബാവ. കഴിഞ്ഞ ദിവസം റോമിൽ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ മാർ ഈവാനിയോസിനെ ധന്യനായി പ്രഖ്യാപിച്ചിരുന്നു. കുർബാനയ്ക്കു ശേഷം കബറിടത്തിൽ പ്രത്യേക അനുസ്‌മരണ പ്രാർത്ഥനകളും നടന്നു. ഈ വർഷം ജൂലൈ 15ന് ധന്യൻ മാർ ഈവാനിയോസിൻ്റെ ഓർമ പെരുന്നാൾ സഭ ആകമാനം വിപുലമായ പരിപാടികളോടെ നടത്തുമെന്ന് കർദ്ദിനാൾ മാർ ക്ലീമിസ് ബാവ അറിയിച്ചു. ഇതോടനുബന്ധിച്ച് മലങ്കര കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് പട്ടം സെൻ്റ് മേരീസ് മേജർ എപ്പാർക്കിയൽ കത്തീഡ്രൽ ദേവാലയത്തിൽ ഇന്നലെ നടന്ന കൃതജ്ഞതാബലിയിൽ നൂറുകണക്കിനു വൈദീകരും സന്യസ്ഥരും വിശ്വാസിക ളും സംബന്ധിച്ചു. വിശുദ്ധ കുർബാനയിലും അനുസ്‌മരണ ശുശ്രൂഷയിലും കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമികനായിരുന്നു. തിരുവല്ല ആര്‍ച്ച് ബിഷപ്പ് തോമസ് മാർ കുറിലോസ്, മാവേലിക്കര ബിഷപ്പ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ഡൽഹി ഗുഡ്‌ഗാവ് ബിഷപ്പ് ഡോ. തോമസ് മാർ അന്തോണിയോസ്, പാറശാല ബിഷപ്പ് ഡോ. തോമസ് മാർ യൗ സേബിയോസ്, മൂവാറ്റുപുഴ ബിഷപ്പ് ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ്, കൂരിയാ മെത്രാൻ ഡോ. ആൻ്റണി മാർ സിൽവാനോസ്, തിരുവനന്തപുരം മേജർ അതിഭദ്രാസന സഹായ മെത്രാൻ ബിഷപ്പ് ഡോ. മാത്യൂസ് മാർ പോളികാർപ്പസ് എന്നിവർ സഹകാർമികർ ആയിരുന്നു.
Image: /content_image/India/India-2024-03-16-11:09:26.jpg
Keywords: ഈവാനി