Contents

Displaying 22431-22440 of 24979 results.
Content: 22852
Category: 1
Sub Category:
Heading: തട്ടിക്കൊണ്ടുപോയ വിദ്യാര്‍ത്ഥികളെ കണ്ടെത്താനായില്ല; രൂക്ഷ വിമര്‍ശനവുമായി നൈജീരിയന്‍ സഭ
Content: അബൂജ: വടക്കൻ നൈജീരിയയിൽ ഒരാഴ്‌ചയ്ക്കിടെ ഭീകരർ തട്ടിക്കൊണ്ടുപോയ കുട്ടികളുടെ എണ്ണം 300 കവിഞ്ഞതിനിടെ ശക്തമായ പ്രതിഷേധം അറിയിച്ച് നൈജീരിയന്‍ സഭ. കടൂണ ജില്ലയിലെ കുരിഗയിൽ നിന്നാണ് 3 തവണയായി 12 വയസ്സിൽ താഴെയുള്ള മുന്നൂറിലധികം കുട്ടികളെ തട്ടിയെടുത്തത്. ഇത് ഹൃദയഭേദക സംഭവമാണെന്നും കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളും തടയാൻ അധികാരികൾ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണെന്നും കടൂണ അതിരൂപതയിലെ മതബോധന പണ്ഡിതനായ ഇമ്മാനുവൽ അയേനി പറഞ്ഞു. തട്ടിക്കൊണ്ടുപോകപ്പെട്ട കുട്ടികൾക്കായി പ്രാർത്ഥിക്കുന്നത് തുടരുകയാണെന്നും അവര്‍ ദൈവത്തിൻ്റെ ശക്തമായ കരത്തിന് കീഴിലാണെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സർക്കാർ ജനങ്ങളെ ആവശ്യമുള്ള സമയത്ത് ഉപേക്ഷിക്കുകയാണെന്ന് നൈജീരിയൻ ബിഷപ്പ് കോൺഫറൻസ് പ്രസിഡൻ്റും ഒവേരിയിലെ ആർച്ച് ബിഷപ്പുമായ ലൂസിയസ് ഇവെജുരു ഉഗോർജി ആരോപിച്ചു. ഭീകരാക്രമണങ്ങളെ തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടു. രാജ്യം ക്രമക്കേടിൻ്റെയും നിയമലംഘനങ്ങളുടെയും നടുവിലാണ്. രാജ്യത്തിൻ്റെ സുരക്ഷാ പുനഃസ്ഥാപിക്കുന്നതിനുള്ള ഗവൺമെൻ്റിൻ്റെ ശ്രമങ്ങൾ ദയനീയമായി പരാജയപ്പെട്ടു. കഴിഞ്ഞ വര്‍ഷം ക്രിസ്തുമസിന് നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്ത് ഇരുനൂറോളം ക്രിസ്ത്യാനികൾ കൊല്ലപ്പെട്ട സംഭവം സർക്കാരിൻ്റെ പരിഷ്കരണ ശ്രമങ്ങൾ എത്രത്തോളം നിഷ്ഫലമാണ് എന്നതിൻ്റെ ഉദാഹരണമാണെന്നും ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ വ്യാഴാഴ്‌ചയായിരുന്നു തീവ്രവാദികള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയത്. രാവിലെ എട്ടരയ്ക്ക സ്‌കൂൾ അസംബ്ലി നടന്നുകൊണ്ടിരിക്കേ കൊള്ളക്കാർ മോട്ടോർ സൈക്കിളുകളിൽ ഇരച്ചുകയറുകയായിരുന്നു. എട്ടിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടികളെയാണു തട്ടിക്കൊണ്ടുപോയത്. സെക്കൻഡറി സ്‌കൂളിലെ 187, പ്രൈമറിയിലെ 125 അടക്കം 312 വിദ്യാർത്ഥികളെയാണു തട്ടിക്കൊണ്ടുപോയതെന്നും ഇതിൽ 25 പേർ തിരിച്ചെത്തിയെന്നും കടൂണ സംസ്ഥാന ഗവർണർ ഉബാ സാനി അറിയിച്ചു. തട്ടിക്കൊണ്ടുപോയ വിദ്യാര്‍ത്ഥികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. 2021 ജൂലൈയിൽ തട്ടിക്കൊണ്ടുപോയ നൂറ്റൻപതോളം കുട്ടികളെ രക്ഷിതാക്കൾ പണം നൽകി മോചിപ്പിച്ചിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കുട്ടികളടക്കം 3500 പേരെയെങ്കിലും തട്ടിക്കൊണ്ടുപോയിട്ടുണ്ട്. ഇങ്ങനെ പിടികൂടുന്നവരെ മനുഷ്യകവചമായും ഇസ്ലാമിക തീവ്രവാദികള്‍ ഉപയോഗിക്കുന്നുണ്ട്.
Image: /content_image/News/News-2024-03-13-08:07:02.jpg
Keywords: നൈജീ
Content: 22853
Category: 7
Sub Category:
Heading: ജീവിതത്തിലെ അന്ധകാരം അകറ്റുവാൻ നാം എന്തു ചെയ്യണം? | നോമ്പുകാല ചിന്തകൾ | മുപ്പത്തിയൊന്നാം ദിവസം
Content: "ആറാം മണിക്കൂര്‍ മുതല്‍ ഒമ്പതാം മണിക്കൂര്‍വരെ ഭൂമിയിലെങ്ങും അന്ധകാരം വ്യാപിച്ചു" (മത്തായി 27:45). #{blue->none->b->'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: മുപ്പത്തിയൊന്നാം ദിവസം ‍}# ഈശോയെ കുരിശിൽ തറച്ചപ്പോൾ ആറാം മണിക്കൂർ മുതൽ ഒൻപതാം മണിക്കൂർ വരെ ഭൂമിമുഴുവൻ അന്ധകാരം വ്യാപിച്ചതായി സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു. ഇപ്രകാരം അന്ധകാരം നിറയുന്നതിന് മുൻപുള്ള മണിക്കൂറുകളിൽ നടന്ന കാര്യങ്ങൾ സുവിശേഷത്തിൽ നാം കാണുന്നുണ്ട് (ലൂക്കാ 23:33-39). സൃഷ്ടാവായ ദൈവത്തെ മനുഷ്യൻ കുരിശിൽ തറക്കുകയും നിന്ദിക്കുകയും അപമാനിക്കുകയും ചെയ്യുന്നതു ആറാം മണിക്കൂർ വരെ തുടർന്നു എന്ന് സുവിശേഷം പറയുന്നു. സൂര്യൻ അതിന്റെ പൂർണ്ണമായ പ്രകാശത്തിൽ നിന്നപ്പോൾ, ആ സൂര്യനെപ്പോലും പ്രകാശിപ്പിക്കുന്ന, ലോകത്തിന്റെ പ്രകാശമായ യേശുക്രിസ്തുവിനെ മനുഷ്യൻ നിന്ദിക്കുകയും കുരിശിൽ തറക്കുകയും ചെയ്‌തു. അപ്പോൾ സൂര്യൻ ഇരുണ്ടു പിന്നീട് മൂന്നുമണിക്കൂർ നേരം ഭൂമിമുഴുവൻ അന്ധകാരം നിറഞ്ഞു. ഈശോയെ കുരിശിൽ തറച്ചത് മൂന്നാം മണിക്കൂറിൽ അതായത് രാവിലെ 9 മണിക്ക് ആയിരുന്നുവെന്ന് സുവിശേഷത്തിൽ നാം കാണുന്നു. പിന്നീട് മൂന്നുമണിക്കൂർ നേരം അതായത് ഉച്ചക്ക് 12 മണി വരെ മനുഷ്യൻ അവിടുത്തെ നിന്ദിക്കുകയും അപമാനിക്കുകയും ചെയ്യുന്നു. തുടർന്നുള്ള മൂന്നുമണിക്കൂർ, അതായത് ഉച്ചക്ക് 12 മണി മുതൽ ഉച്ചകഴിഞ്ഞ് 3 മണി വരെ ഭൂമിയിൽ അന്ധകാരം വ്യാപിക്കുന്നതിൽ നിന്നും ഒരു കാര്യം വ്യക്തമാക്കുന്നുണ്ട്. മനുഷ്യൻ അവിടുത്തെ നിന്ദിച്ചതിനു തുല്യമായ സമയത്തേക്ക് സൂര്യൻ ഇരുണ്ടുപോകുന്നു. വിശുദ്ധ ഗ്രന്ഥത്തിന്റെ പാരമ്പര്യത്തിൽ ഇരുട്ട് പിശാചിന്റെ സാന്നിധ്യത്തെയും പ്രവർത്തനത്തെയും സൂചിപ്പിക്കുന്നതാണെന്നും, അപ്പോഴും ഇരുട്ടിനെ കീഴടക്കാൻ കഴിയുന്ന ദൈവത്തിന്റെ സാന്നിധ്യവും പ്രവർത്തനവും നിഗൂഢമാം വിധം അവിടെ നിറഞ്ഞുനിൽക്കുന്നുണ്ടന്നും ഈ സുവിശേഷ ഭാഗം വ്യാഖ്യാനിച്ചുകൊണ്ട് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ നമ്മെ പഠിപ്പിക്കുന്നു. ഈ വചനഭാഗം വലിയൊരു സത്യം നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്. ദൈവം ദാനമായി നൽകിയ നമ്മുടെ ജീവിതം വെളിച്ചമുള്ളതും മനോഹരവുമായി പോകുമ്പോൾ നാം നമ്മുടെ പാപങ്ങൾ മൂലം യേശുവിനെ വീണ്ടും കുരിശിൽ തറക്കുകയും, ദൈവത്തെ നിന്ദിച്ചും തള്ളിപ്പറഞ്ഞും ഈ ലോകമോഹങ്ങളുടെ പിന്നാലെ പോകുകയും ചെയ്യുമ്പോൾ ഓർമ്മിക്കുക- നമ്മെ കാത്തിരിക്കുന്നത് പിശാചിന്റെ സാന്നിധ്യവും പ്രവർത്തനങ്ങളും നിറഞ്ഞ ഇരുണ്ട ദിനങ്ങളായിരിക്കും. അത് ദൈവം നൽകുന്ന ശിക്ഷയല്ല. പിന്നെയോ നാം തന്നെ പ്രകാശത്തിൽ നിന്നും അവിടുന്നു നൽകുന്ന സംരക്ഷണത്തിൽ നിന്നും സ്വയം അകലുകയാണ് ചെയ്യുന്നത്. ഈ നോമ്പുകാലത്ത് നമ്മുക്ക് വിചിന്തനം ചെയ്യാം നമ്മുടെ ജീവിതം ഇരുട്ടു നിറഞ്ഞതാണോ? ഒരിക്കലൂം കരകയറുവാൻ സാധിക്കില്ല എന്ന് കരുതുന്ന ഇരുട്ട് നമ്മുടെ ജീവിതത്തെ മുഴുവൻ വ്യാപിക്കുകയാണോ? എങ്കിൽ ഓർമ്മിക്കുക: ഇരുട്ടിലും നിഗൂഢമായി പ്രവൃത്തിക്കുന്ന നമ്മുടെ ദൈവത്തിന്റെ സാന്നിധ്യം നാം തിരിച്ചറിയാതെ പോകരുത്. ആ ദൈവത്തെ, രക്ഷകനായ യേശുക്രിസ്തുവിനെ നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിക്കാം. ദൈവത്തെ ഉപേക്ഷിച്ചു ഈ ലോകമോഹങ്ങളുടെ പിന്നാലെ പോയ നിമിഷങ്ങളോർത്ത് നമ്മുക്ക് പശ്ചാത്തപിക്കാം. നമ്മുടെ ജീവിതത്തിൽ യേശുവിന് ഒന്നാം സ്ഥാനം കൊടുത്തുകൊണ്ട് ജീവിക്കുവാൻ നമ്മുക്ക് തീരുമാനമെടുക്കാം. അപ്പോൾ നമ്മുടെ ജീവിതത്തിൽ നിന്നും ഇരുട്ട് മാറിപ്പോകുന്ന അത്ഭുതം നമ്മുക്ക് കാണുവാൻ സാധിക്കും. ഇരുട്ടിനെ കീഴടക്കുവാൻ പ്രകാശത്തിനു മാത്രമേ കഴിയൂ. യേശു പറഞ്ഞു: "ഞാൻ ലോകത്തിന്റെ പ്രകാശമാണ്; എന്നെ അനുഗമിക്കുന്നവർ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല" (യോഹ 8:12).
Image: /content_image/News/News-2024-03-13-08:21:04.jpg
Keywords: ചിന്തകൾ
Content: 22854
Category: 1
Sub Category:
Heading: ഫ്രാൻസിസ് പാപ്പ പത്രോസിന്റെ സിംഹാസനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ട് ഇന്നേക്ക് 11 വർഷം
Content: വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധികാരിയായി ഫ്രാൻസിസ് മാർപാപ്പ തെരഞ്ഞെടുക്കപ്പെട്ടിട്ട് ഇന്നേക്ക് 11 വർഷം പൂർത്തിയാകുന്നു. 2013 മാർച്ച് 13നാണ് അർജന്റീനയിലെ ബ്യൂണസ് ഐറിസ് അതിരൂപതയുടെ ആർച്ച് ബിഷപ്പായിരുന്ന കർദ്ദിനാൾ ജോർജ് മാരിയോ ബർഗോളിയോ പത്രോസിന്റെ പരമോന്നത സിംഹാസനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1282 വർഷത്തിനുശേഷം ആദ്യമായി യൂറോപ്പിനു പുറത്തുനിന്ന് മാർപാപ്പയായ വ്യക്തി, ലാറ്റിനമേരിക്കയിൽനിന്ന് ആദ്യമായി മാർപാപ്പയാകുന്ന വ്യക്തി, ഈശോസഭയിൽനിന്നുള്ള ആദ്യത്തെ മാർപാപ്പ തുടങ്ങീ ഒട്ടേറെ സവിശേഷതകളുമായാണ് ഫ്രാന്‍സിസ് പാപ്പ അന്നു പരമാധ്യക്ഷനായി അവരോധിതനായത്. ശാരീരിക അവശതകൾ മൂലം ബെനഡിക്ട് പതിനാറാമൻ മാർപാപ്പ 2013 ഫെബ്രുവരി 28ന് സ്ഥാനത്യാഗം ചെയ്തതിനെത്തുടർന്നാണ് കോണ്‍ക്ലേവ് നടന്നത്. 1936 ഡിസംബര്‍ മാസം 17-ാം തീയതി അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലാണ് ജോര്‍ജ് മരിയോ ബെർഗോളിയോ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് മാരിയോ ഹൊസെ റെയില്‍വേയില്‍ അക്കൗണ്ടന്റും, മാതാവ് റിജീന സിവോരി വീട്ടമ്മയുമായിരുന്നു. ഇറ്റലിയില്‍ നിന്നും അര്‍ജന്റീനയിലേക്ക് കുടിയേറിയവരായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാതാപിതാക്കള്‍. നാലു സഹോദരങ്ങളും, മാതാപിതാക്കളുമടങ്ങുന്ന വലിയ കുടുംബമായിരുന്നു അദ്ദേഹത്തിന്‍റേത്. രസതന്ത്രത്തില്‍ ബിരുദം കരസ്ഥമാക്കിയ ജോര്‍ജ് മരിയോ 1958 മാര്‍ച്ച് 11-ാം തീയതി ജസ്യൂട്ട് സന്യാസ സഭയില്‍ ചേര്‍ന്ന് വൈദികനാകുവാനുള്ള തന്റെ പഠനം ആരംഭിച്ചു. ചിലിയില്‍ നിന്നും മാനവിക വിഷയങ്ങളിലുള്ള പഠനം പൂര്‍ത്തീകരിച്ചു. 1963-ല്‍ അര്‍ജന്റീനയില്‍ മടങ്ങിയെത്തിയ അദ്ദേഹം, സാന്‍ മിഗുവേലിലെ സാന്‍ ജോസ് കോളജില്‍ നിന്നും തത്വശാസ്ത്രത്തില്‍ ബിരുദ പഠനവും പൂര്‍ത്തിയാക്കി. അടുത്ത രണ്ടു വര്‍ഷങ്ങള്‍ സാഹിത്യപഠനത്തിനായി അദ്ദേഹം സമയം ചെലവഴിച്ചു. 1969 ഡിസംബര്‍ 13-ാം തീയതി ആര്‍ച്ച്ബിഷപ്പ് റമോന്‍ ജോസ് കാസ്റ്റിലാനോയുടെ കരങ്ങളില്‍ നിന്നുമാണ് ജോര്‍ജ് മരിയോ ബെർഗോളിയോ തിരുപട്ടം സ്വീകരിച്ചത്. വൈദികനായ ശേഷവും തന്റെ പഠനം തുടര്‍ന്ന അദ്ദേഹം 1970-ല്‍ പരിശീലനത്തിനും പഠനത്തിനുമായി സ്‌പെയിനില്‍ എത്തിച്ചേര്‍ന്നു. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്റീനയിലേക്ക് മടങ്ങിയെത്തിയ ജോര്‍ജ് മരിയോ ദൈവശാസ്ത്രവും, തത്വശാസ്ത്രവും സെമിനാരി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുവാന്‍ ആരംഭിച്ചു. നവസെമിനാരി വിദ്യാര്‍ത്ഥികളുടെ ചുമതല അദ്ദേഹമാണ് കൈകാര്യം ചെയ്തിരുന്നത്. 1973 ജൂലൈ 31-ാം തീയതി അര്‍ജന്റീനയിലെ ജസ്യൂട്ട് സന്യാസസമൂഹത്തിന്റെ പ്രൊവിന്‍ഷ്യാളായി ജോര്‍ജ് ബെർഗോളിയോ തെരഞ്ഞെടുക്കപ്പെട്ടു. സാന്‍ മിഗ്വേലിലെ സാന്‍ ജോസ് കോളജിന്റെ റക്ടറായി പലവട്ടം തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പ്രദേശത്തു തന്നെയുള്ള ദേവാലയത്തിലെ വൈദികനുമായിരുന്നു. 1986 മാര്‍ച്ചില്‍ തന്റെ പിഎച്ച്ഡി പഠനം പൂര്‍ത്തിയാക്കുന്നതിനായി ജോര്‍ജ്ജ് മരിയോ ജര്‍മ്മനിയിലേക്ക് പോയി. പഠനം പൂര്‍ത്തീകരിച്ച് മടങ്ങിയ അദ്ദേഹം കൊറഡോബ സിറ്റിയുടെ ആത്മീയ അധ്യക്ഷനായി സേവനം ചെയ്തു. ഇതേ സമയം സമീപത്തുള്ള ജസ്യൂട്ട് ദേവാലയത്തിന്റെ ചുമതലയും അദ്ദേഹം വഹിച്ചിരുന്നു. ബ്യൂണസ് ഐറീസ് ആര്‍ച്ച് ബിഷപ്പായിരുന്ന അന്റോണിയോ ഖ്വറാസീനോയുടെ അഭ്യര്‍ത്ഥന പ്രകാരം ജോര്‍ജ് ബെർഗോളിയെ ബിഷപ്പാക്കുവാന്‍ തീരുമാനിച്ചതു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ്. 1992 മേയ് 20-ാം തീയതി 'ഫാ. ജോര്‍ജ് ബെർഗോളി'യെ ബിഷപ്പാക്കുന്നതിനുള്ള ഉത്തരവ് സഭ പുറപ്പെടുവിച്ചു. മേയ് 27-ാം തീയതി ബിഷപ്പായി അഭിഷിക്തനായ അദ്ദേഹത്തിന് ബ്യൂണസ് ഐറീസിന്റെ സഹായമെത്രാന്‍, ഔക്ക രൂപതയുടെ മെത്രാന്‍ എന്നീ ചുമതലകളാണ് ലഭിച്ചത്. 1997 ജൂണ്‍ മൂന്നാം തീയതി ജോര്‍ജ് ബെർഗോളി സഹായ ആര്‍ച്ച് ബിഷപ്പായി ഉയര്‍ത്തപ്പെട്ടു. ഒന്‍പതു മാസങ്ങള്‍ക്ക് ശേഷം തന്റെ മുന്‍ഗാമിയായിരുന്ന കര്‍ദിനാള്‍ അന്റോണിയോ ഖ്വാറാസീനോ കാലം ചെയ്തതിനെ തുടര്‍ന്ന് ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പായി ജോര്‍ജ് ബെർഗോളി തെരഞ്ഞെടുക്കപ്പെട്ടു. 1998 ഫെബ്രുവരി 28-ാം തീയതി ബ്യൂണസ് ഐറിസ് ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റ അദ്ദേഹം അര്‍ജന്റീനയിലെ കിഴക്കന്‍ സഭകളുടെ ആരാധന സമിതിയുടെ ചുമതലകളും വഹിച്ചു വന്നു. നഗരത്തില്‍ ഒരു അപ്പാര്‍ട്ട്‌മെന്റ് വാടയ്ക്ക് എടുത്ത ശേഷം തനിയെ ഭക്ഷണം പാകം ചെയ്താണ് ബ്യൂണസ് ഐറിസ് ആര്‍ച്ച് ബിഷപ്പായിരുന്നപ്പോള്‍ ജോര്‍ജ് ബെർഗോളി ജീവിച്ചിരുന്നത്. 'ഞാന്‍ നയിക്കുന്ന ജനങ്ങള്‍ പാവപ്പെട്ടവരാണ്. ആയതിനാല്‍ അവരുടെ അവസ്ഥയെ മനസ്സിലാക്കി കൊണ്ട് അവരെ നയിക്കുവാന്‍ ഞാനും അവരിലേക്ക് ഇറങ്ങി ചെല്ലേണ്ടതുണ്ട്'. ഇതാണ് തന്റെ എളിമയെ സൂചിപ്പിക്കുന്നതിനായി 'ബ്യൂണസ് ഐറിസ് ആര്‍ച്ച് ബിഷപ്പ്' പറഞ്ഞ വാക്കുകള്‍. 2001 ഫെബ്രുവരി 21-ാം തീയതി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തന്നെയാണ് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ജോര്‍ജ് ബെർഗോളിയെ ഉയര്‍ത്തിയത്. കര്‍ദ്ദിനാളായി തന്നെ വാഴിക്കുന്ന ചടങ്ങുകള്‍ക്ക് സാക്ഷികളാകുവാന്‍ വിശ്വാസികള്‍ റോമിലേക്ക് വരുവാന്‍ ചെലവഴിക്കുന്ന തുക പാവങ്ങള്‍ക്ക് നല്‍കുവാന്‍ ആഹ്വാനം ചെയ്ത അദ്ദേഹം ഉത്തമ ഇടയന്റെ നല്ല മാതൃക തന്റെ അജഗണത്തിന് ഉപദേശിച്ചു നല്‍കി. കര്‍ദിനാളായ ശേഷം കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത ബെർഗോളി ബിഷപ്പുമാരുടെ സിനഡിന്റെ ജനറല്‍ റിലേറ്റര്‍ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ജോണ്‍ പോള്‍ രണ്ടാമന്റെ നിര്യാണത്തെ തുടര്‍ന്നു 2005-ല്‍ ചേര്‍ന്ന കോണ്‍ക്ലേവില്‍ ജോര്‍ജ്ജ് ബെർഗോളിയും പങ്കെടുത്തിരിന്നു. 2013 ഫെബ്രുവരി 11 നാണ് ബനഡിക്ട് പതിനാറാമൻ സ്‌ഥാനത്യാഗം പ്രഖ്യാപിച്ചത്. തുടർന്ന് 2013 മാർച്ചിൽ നടന്ന കോൺക്ലേവില്‍ സഭാ ചരിത്രത്തിലെ 266-ാമത്തെ മാര്‍പാപ്പയായി അര്‍ജന്റീനക്കാരനായ കര്‍ദ്ദിനാള്‍ ജോര്‍ജി മരിയോ ബെര്‍ഗോളിയോ തെരഞ്ഞെടുത്തു. ബ്യൂണസ് ഐറീസ് ആര്‍ച്ച്ബിഷപ്പായിരുന്ന കാലഘട്ടത്തില്‍ ഒരു വാടക അപ്പാര്‍ട്ട്‌മെന്റില്‍ സ്വന്തമായി ഭക്ഷണം പാകം ചെയ്താണ് അദ്ദേഹം ജീവിച്ചിരുന്നത്. വത്തിക്കാനിലെ അപ്പസ്‌ത്തോലിക കൊട്ടാരമാണ് മാര്‍പാപ്പമാരുടെ ഔദ്യോഗിക വസതി. എന്നാല്‍ അവിടെ നിന്നും മാറി സാന്താ മാര്‍ത്തയിലെ രണ്ടു മുറികള്‍ ചേര്‍ന്ന കെട്ടിടത്തിലാണ് പത്രോസിന്റെ പിന്‍ഗാമി ഇന്ന്‍ ജീവിക്കുന്നത്. എളിമ, ലാളിത്യം എന്നീ വാക്കുകള്‍ കാലം പഴക്കം ചെന്നവയല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ജീവിത മാതൃകയിലൂടെ തന്നെയാണ് നമുക്ക് കാണിച്ചു തരുന്നത്. ജോൺ പോൾ രണ്ടാമനെപ്പോലെ യാത്രകൾക്കും സാധാരണക്കാരായ ജനങ്ങളുമായി അടുത്തിടപഴകാനും താത്പര്യപെടുന്ന ഫ്രാൻസിസ് മാർപാപ്പ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 പേരിൽ നാലാം സ്ഥാനത്തുണ്ട്. കലശലായ മുട്ടുവേദനയും മറ്റ് ആരോഗ്യപ്രശ്നങ്ങളുമുണ്ടെങ്കിലും അതെല്ലാം അവഗണിച്ച് ഫ്രാൻസിസ് മാർപാപ്പ തന്റെ അപ്പസ്തോലിക ശുശ്രൂഷകളില്‍ വ്യാപൃതനാണ്. ഓസ്ട്രേലിയ മാത്രമാണ് പാപ്പ സന്ദര്‍ശിക്കാത്ത ഏക ഭൂഖണ്ഡം. ഫ്രാൻസിസ് പാപ്പ ഭാരതം സന്ദർശിക്കുവാൻ നിരവധി തവണ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി റോമിലെത്തി ഫ്രാൻസിസ് പാപ്പയെ ഭാരതത്തിലേക്ക് ക്ഷണിച്ചു. എന്നാൽ പിന്നീടുണ്ടായ കേന്ദ്രത്തിന്റെ നിസംഗതയാണ് ഭാരത സന്ദർശനം നീളുവാൻ കാരണമാകുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JS9BhCQlHFy6IUr6zM0kie}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2024-03-13-09:59:08.jpg
Keywords: പാപ്പ
Content: 22855
Category: 18
Sub Category:
Heading: ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് സർക്കാരിന്റെ സുപ്രധാന ഉത്തരവാദിത്വം: കോട്ടയം അതിരൂപത വൈദിക സമിതി
Content: കോട്ടയം: മലയോരമേഖലയിൽ അധിവസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കേണ്ടത് അവരുടെ അവകാശമാണെന്നും അവർക്ക് ആവശ്യമായ സംരക്ഷണം നൽകുകയെന്നത് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സുപ്രധാന ഉത്തരവാദിത്വമാണെന്നും കോട്ടയം അതിരൂപത വൈദിക സമിതി. ഇക്കാര്യത്തിൽ തുടർച്ചയായി അധികാരികൾക്ക്, പ്രത്യേകിച്ച് വനംവകുപ്പിനു അടുത്തകാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന വലിയ വീഴ്‌ചകൾ അത്യന്തം ദുഃഖകരമാണ്. നഷ്ടപരിഹാരമെന്നപോലെ പണം നൽകുന്നത് ഒരിക്കലും മ നുഷ്യജീവൻ നഷ്ടമാകുന്നതിനു പരിഹാരമാകില്ലെന്നും വൈദികസമിതി ചൂണ്ടിക്കാട്ടി. മനുഷ്യജീവൻ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുമ്പോൾ കുടുംബാംഗങ്ങളും പ്രദേശവാസികളും വൈകാരികമായി പ്രതിഷേധിക്കുന്നത് വന്യമൃഗങ്ങളുടെ ആക്രമണത്താൽ ജീവൻ നഷ്ടപ്പെടുന്നതിനേക്കാൾ ഗുരുതരമായി കാണുന്ന ത് ഒരിക്കലും അംഗീകരിക്കാനാവില്ല. പ്രശ്‌നപരിഹാരത്തിന് കേന്ദ്ര-സംസ്ഥാ ന സർക്കാരുകൾ അടിയന്തര നടപടികൾ സ്വീകരിച്ചേ മതിയാകൂ. മലയോര മേഖലകളിലെ ജനങ്ങളുടെ ഭയാശങ്കയും ഉത്കണ്‌ഠയും ഇന്ന് അതി തീവ്രമാണ്. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോടും ആകുലതയിലായിരി ക്കുന്ന ജനതയോടും കരുതലും സഹാനുഭൂതിയും അറിയിക്കുന്നതോടൊപ്പം ഇക്കാര്യത്തിൽ ബന്ധപ്പെട്ടവർ യുദ്ധകാലാടിസ്ഥാനത്തിൽ സത്വരനടപടിക ൾ സ്വീകരിക്കണമെന്നും അതിരൂപത വൈദികസമിതി ആവശ്യപ്പെട്ടു.
Image: /content_image/India/India-2024-03-14-10:31:42.jpg
Keywords: കോട്ടയം
Content: 22856
Category: 18
Sub Category:
Heading: ഈസ്‌റ്റർ ദിനത്തിലും അധ്യാപകർക്ക് ഡ്യൂട്ടി; പ്രതിഷേധം
Content: തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷാ മൂല്യനിർണയ ക്യാംപ് ചുമതലയുള്ള അധ്യാപകർക്ക് ഈസ്‌റ്റർ ദിനത്തിലും ഡ്യൂട്ടി.ഇതിനെതിരെ പ്രതിഷേധം ഉയർന്നെങ്കിലും പരീക്ഷാ വിഭാഗം വിട്ടുവീഴ്ചയ്ക്കു തയാറല്ല. 31ന് ആണ് ഈസ്‌റ്റർ. തൊട്ടടുത്ത ദിവസമാണ് 77 ക്യാംപുകളിലായി മൂല്യനിർണയം ആരംഭിക്കുന്നത്. അതിനുള്ള ഒരുക്കങ്ങൾ നടത്താനാണ് ക്യാംപിൻ്റെ ചുമതലയുള്ള അധ്യാപകർക്ക് പൊതു അവധി ദിനമായ ഈസ്‌റ്ററിന് ഡ്യൂട്ടി ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമുള്ളത്. ക്യാംപ് കോഓർഡിനേറ്റർ, ക്യാംപ് ഓഫിസർ, ഡപ്യൂട്ടി ക്യാംപ് ഓഫിസർ, ക്യാംപ് അസിസ്‌റ്റൻ്റ്, സ്ക്രിപ്റ്റ് കോഡിങ് ഓഫിസർ, ടാബുലേഷൻ ഓഫിസർ എന്നീ തസ്തികകളിൽ നിയോഗിച്ചിരിക്കുന്ന അധ്യാപകർക്കാണ് അവധി ഡ്യൂട്ടി. നേരത്തേ പെസഹ വ്യാഴം, ദുഃഖവെള്ളി ദിവസങ്ങളിലും ക്യാംപ് ഡ്യൂട്ടി ഇട്ടിരുന്നതായും പ്രതിഷേധത്തെ തുടർന്നാണ് അതു രണ്ടും ഒഴിവാക്കിയതെന്നും അധ്യാപകർ പറയുന്നു. ഇതിനെതിരെ വരും ദിവസങ്ങളില്‍ പ്രതിഷേധം വ്യാപകമാകുമെന്നാണ് സൂചന. ക്രൈസ്തവര്‍ പരിപാവനമായി ആചരിക്കുന്ന വിശേഷ ദിവസങ്ങളില്‍ സര്‍ക്കാര്‍ ഡ്യൂട്ടി നിശ്ചയിക്കുന്നത് തുടര്‍ക്കഥയാണ്. കഴിഞ്ഞ വര്‍ഷവും വിശുദ്ധവാരത്തിലെ ദുഃഖവെള്ളിയാഴ്ച ഉള്‍പ്പെടെയുള്ള പ്രധാന ദിനങ്ങളില്‍ ചില സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തി ദിനമാക്കി ഉത്തരവ് പുറപ്പെടുവിച്ചിരിന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.
Image: /content_image/India/India-2024-03-14-10:50:57.jpg
Keywords: പ്രവര്‍ത്തി
Content: 22857
Category: 7
Sub Category:
Heading: മാതാപിതാക്കന്മാരോടുള്ള കടമകൾ | നോമ്പുകാല ചിന്തകൾ | മുപ്പത്തിരണ്ടാം ദിവസം
Content: "നിങ്ങള്‍ക്കു നന്മ കൈവരുന്നതിനും ഭൂമിയില്‍ ദീര്‍ഘകാലം ജീവിക്കുന്നതിനുംവേണ്ടി മാതാവിനെയും പിതാവിനെയും ബഹുമാനിക്കുക" (എഫേ 6:2). #{blue->none->b->'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: മുപ്പത്തിരണ്ടാം ദിവസം ‍}# ആകാശത്തിന്റെയും ഭൂമിയുടെയും കർത്താവായിരുന്നിട്ടും മനുഷ്യനായി പിറക്കുവാൻ ദരിദ്രമായ ഒരു കുടുംബത്തെയും സാധുക്കളായ മാതാപിതാക്കളെയുമാണ് ഈശോ തിരഞ്ഞെടുത്തത്. ഈശോ നാലാം പ്രമാണം പൂർണ്ണമായി അനുസരിച്ചുകൊണ്ട് തന്റെ മാതാപിതാക്കന്മാർക്ക് വിധേയനായി ജീവിച്ചു. ദൈവമായിരുന്നിട്ടും പ്രകടമായ മാഹാത്മ്യമൊന്നുംകൂടാതെ കരവേല ചെയ്‌താണ്‌ അവിടുന്ന് ജീവിച്ചത്. കുടുംബജീവിതത്തിന്റെ സൗന്ദര്യവും അതിലെ സ്നേഹവും പവിത്രതയും നസറത്തിലെ തിരുകുടുംബം നമ്മെ പഠിപ്പിക്കുന്നു. കുരിശിൽ മരണവേദന അനുഭവിക്കുമ്പോഴും തന്റെ അമ്മയോടുള്ള കടമ അവിടുന്ന് നിർവഹിക്കുന്നു. കുരിശിൽ കിടന്നുകൊണ്ട് അവിടുന്ന് വിശുദ്ധ യോഹന്നാന് തന്റെ അമ്മയെ ഭരമേല്പിക്കുന്നു. അവിടുന്ന് തന്റെ അമ്മയായ കന്യകാമറിയത്തോട് പറഞ്ഞു സ്ത്രീയേ ഇതാ നിന്റെ മകൻ. അനന്തരം അവിടുന്ന് ആ ശിഷ്യനോട് പറഞ്ഞു: ഇതാ നിന്റെ 'അമ്മ. അപ്പോൾ മുതൽ ആ ശിഷ്യൻ അവളെ സ്വന്തം ഭവനത്തിൽ സ്വീകരിച്ചു എന്ന് സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു. ഇതേക്കുറിച്ച് വിശുദ്ധ അഗസ്തീനോസ് ഇപ്രകാരം പറയുന്നു: നല്ലവനായ ഗുരു നാം ചെയ്യേണ്ടത് എന്താണെന്ന് ഓർമ്മിപ്പിക്കുന്നു. തന്റെതന്നെ മാതൃകയിലൂടെ അവൻ ശിഷ്യന്മാരെ പഠിപ്പിച്ച ഈ കാര്യം ഭക്തരായ മക്കൾക്ക് തങ്ങളുടെ മാതാപിതാക്കളുടെ കാര്യത്തിൽ താല്പര്യമുണ്ടായിരിക്കണം എന്നതാണ്. മരിച്ചുകൊണ്ടിരുന്ന അവന്റെ ശരീരഭാഗങ്ങൾ തറയ്ക്കപ്പെട്ടിരുന്ന മരംതന്നെയായിരുന്നു ഗുരു പ്രബോധനം നല്കാനുപയോഗിച്ച സിംഹാസനവും. ദൈവമെന്ന നിലയിൽ താൻതന്നെ സൃഷ്‌ടിക്കുകയും ഭരിക്കുകയും ചെയ്യുന്ന ദാസിക്കല്ല, മനുഷ്യനെന്ന നിലയിൽ തനിക്കു ജന്മം നല്‌കിയ അമ്മയ്ക്ക് അവളെ വിട്ടു പോകുന്ന ഈ സമയത്ത് തനിക്കു പകരമായി മറ്റൊരു പുത്രനെ അവൾക്കു നല്‌കി. പ്രിയപ്പെട്ട സഹോദരങ്ങളെ, നമ്മുടെ മാതാപിതാക്കന്മാരോടുള്ള കടമ നമ്മുക്ക് മറക്കാതിരിക്കാം. മാതാപിതാക്കന്മാരെ ബഹുമാനിക്കണം എന്ന മോശവഴി നൽകിയ നാലാം പ്രമാണം തന്റെ പരസ്യജീവിതകാലത്തും തന്റെ കുരിശുമരണ സമയത്തുപോലും പാലിച്ചുകൊണ്ട് യേശു നമ്മുക്ക് മഹത്തായ മാതൃക നൽകിയിരിക്കുന്നു. നമ്മുടെ മാതാപിതാക്കന്മാരുമായുള്ള നമ്മുടെ ബന്ധം എപ്രകാരമാണെന്ന് നമ്മുക്ക് ആത്മശോധന ചെയ്യാം. വർദ്ധക്യത്തിലെത്തിയ നമ്മുടെ മാതാപിതാക്കന്മാർ ഒറ്റപ്പെടലിലൂടെയാണോ കടന്നുപോകുന്നത്? അവരെ നമ്മുക്ക് ചേർത്തുനിർത്താം. അവർ നമ്മുടെ ജീവിതത്തിൽ നിന്നും മരണം മൂലം വേർപെട്ടുപോയിക്കഴിഞ്ഞാൽ നമ്മുക്ക് എങ്ങനെയാണ് അവരെ സ്നേഹിക്കുവാൻ കഴിയുക. അവരെ വാക്കുകൊണ്ടോ പ്രവർത്തികൊണ്ടോ വേദനിപ്പിച്ചിട്ടുണ്ടങ്കിൽ നമ്മുക്ക് മാപ്പുചോദിക്കാം. മാതാപിതാക്കന്മാരുടെ മരണശേഷം മാത്രമാണ് നിരവധി മക്കൾ അവരുടെ വില തിരിച്ചറിയുന്നത്. അതിനാൽ അവർ ജീവിച്ചിരുന്നപ്പോൾ അവരെ സ്നേഹിക്കാൻ കഴിയാതെ പോയതോർത്ത് വേദനിക്കുന്ന നിരവധി മക്കളുണ്ട്. മരണം മൂലം അവർ നമ്മിൽ നിന്നും വേർപെട്ടുപോയെങ്കിൽ അവർക്കുവേണ്ടി പ്രാർത്ഥിക്കുവാൻ നമ്മുക്ക് കടമയുണ്ട്. അവർ ശുദ്ധീകരണ സ്ഥലത്തു സങ്കടമനുഭവിക്കുകയാണെങ്കിൽ അവർക്കുവേണ്ടി പ്രാർത്ഥിക്കുവാനും വിശുദ്ധ കുർബാന അർപ്പിക്കുവാനും നമ്മുക്ക് കടമയുണ്ട്. അങ്ങനെ മക്കൾ എന്ന നിലയിലുള്ള നമ്മുടെ കടമകൾ നമ്മുക്ക് നിർവഹിക്കാം.
Image: /content_image/News/News-2024-03-14-11:22:02.jpg
Keywords: നോമ്പുകാല
Content: 22858
Category: 1
Sub Category:
Heading: ദക്ഷിണാഫ്രിക്കയിൽ മൂന്നു കോപ്റ്റിക് സന്യാസികള്‍ കൊല്ലപ്പെട്ടു
Content: പ്രിട്ടോറിയ: ഈജിപത് ആസ്ഥാനമായ കോപ്റ്റിക് ഓർത്തഡോക്സ് സഭയിലെ അംഗങ്ങളായ മൂന്നു സന്യാസികള്‍ ദക്ഷിണാഫ്രിക്കയിൽ കൊല്ലപ്പെട്ടു. പ്രിട്ടോറിയയിൽ നിന്ന് 30 കിലോമീറ്റർ അകലെ കള്ളിനൻ എന്ന ചെറുപട്ടണത്തിലുള്ള സെന്റ് മാർക്ക് ആൻഡ് സെൻ്റ് സാമുവൽ ദ കൺഫസർ മഠത്തിൽ ഇന്നലെ രാവിലെ കുത്തേറ്റു മരിച്ച നിലയിലാണു കണ്ടെത്തിയത്. ഫാ. താൽകാ മൂസ, ഫാ. മിനാ അവാ മാർക്കസ്, ഫാ. യൂസ്റ്റോസ് അവാ മാർക്കസ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതി 35 വയസ്സുകാരനാണ്. ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല. ഈജിപ്ഷ്യന്‍ സ്വദേശിയാണെന്നാണ് സൂചന. ഇയാളെ ഇന്നു വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. അതേസമയം കുറ്റകൃത്യത്തിൽ ഒന്നിലധികം പേർ പങ്കെടുത്തതായി സംശയിക്കുന്നു. കോപ്റ്റിക് സഭയുടെ അധ്യക്ഷന്‍ തവാദ്രോസ് രണ്ടാമൻ അക്രമത്തെ അപലപിച്ചു. ലണ്ടനിലെ കോപ്റ്റിക് ഓർത്തഡോക്സ് ആർച്ച് ബിഷപ്പ് ആംഗലോസ് കൊലപാതകങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതികരിച്ചു. അക്രമാസക്തമായ കുറ്റകൃത്യങ്ങളുടെയും ലോകത്തിലെ ഏറ്റവും ഉയർന്ന കൊലപാതക നിരക്കുകള്‍ ഉള്ള രാജ്യങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്ക. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കോപ്റ്റിക് സന്യാസിനികളുടെ കൊലപാതകം. മദ്ധ്യ കിഴക്കൻ ദേശത്തെ ഏറ്റവും വലിയ ക്രൈസ്തവ സാന്നിധ്യമായ ഈജിപ്തിലെ കോപ്റ്റിക്ക് ഓർത്തഡോക്സ് സഭയ്ക്കു കീഴില്‍ പത്തു മില്യണിന് മുകളില്‍ വിശ്വാസികളാണുള്ളത്.
Image: /content_image/News/News-2024-03-14-12:19:00.jpg
Keywords: കോപ്റ്റിക്
Content: 22859
Category: 1
Sub Category:
Heading: ഈസ്റ്ററിന് കത്തോലിക്ക വിശ്വാസം സ്വീകരിക്കുവാന്‍ മലേഷ്യയിൽ തയാറെടുക്കുന്നത് 1700 പേര്‍
Content: ജക്കാര്‍ത്ത: ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ മലേഷ്യയിൽ കത്തോലിക്ക വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവെന്ന് വ്യക്തമാക്കിക്കൊണ്ട് പുതിയ റിപ്പോര്‍ട്ട്. സമീപ വർഷങ്ങളിൽ, മലേഷ്യയിലെ കത്തോലിക്ക വിശ്വാസം സ്വീകരിക്കുവാന്‍ കടന്നുവരുന്ന മുതിർന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായതായി വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷത്തെ ഉയിർപ്പു ഞായർ ദിനത്തിൽ ആയിരത്തിയെഴുനൂറിലധികം മുതിർന്നവരാണ് മാമ്മോദീസ സ്വീകരിക്കുവാൻ തയാറെടുക്കുന്നത്. മലേഷ്യൻ കത്തോലിക്ക സഭയുടെ വളർച്ചയാണ് കണക്കുകളില്‍ നിന്നു വ്യക്തമാകുന്നത്. ഇതിനു മുന്നോടിയായി നടക്കുന്ന റൈറ്റ് ഓഫ് ഇലക്ഷൻ എന്ന ചടങ്ങിൽ പങ്കെടുക്കാനായി ക്വാലാലംപൂർ അതിരൂപതയിലെ തിരുഹൃദയ ദേവാലയത്തിൽ ഏകദേശം 547 അർത്ഥികള്‍ കഴിഞ്ഞദിവസം മതബോധന അധ്യാപകരോടും ജ്ഞാനസ്നാന മാതാപിതാക്കളോടും ഒപ്പം ഒരുമിച്ച് കൂടിയിരിന്നു. കോട്ട കിനാബാലു അതിരൂപതയിലും ഇപ്രകാരം സമ്മേളനം നടത്തപ്പെട്ടു. 941 അർത്ഥികൾ അതിൽ പങ്കെടുത്തു. മാമ്മോദീസായെന്നത് ജീവിതത്തിന്റെ സ്വീകരണമാണെന്നു യേശുവിനോട് ചേർന്ന് നില്‍ക്കുവാനുള്ള വിളിയാണതെന്നും ആർച്ച് ബിഷപ്പ് ജോൺ വോങ് പറഞ്ഞു. 2023-ല്‍ മലേഷ്യയില്‍ ആയിരത്തിഅറുനൂറിലധികം പേര്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചിരിന്നു. മലേഷ്യയിലെ 23 ദശലക്ഷം ജനസംഖ്യയിൽ 60.4% മുസ്ലീങ്ങളും 9.1% ക്രിസ്ത്യാനികളുമാണ്. പെനിൻസുലാർ മലേഷ്യയിലും ബോർണിയോ ദ്വീപ് മേഖലയിലുമായി ഒമ്പത് രൂപതകളിലായി ഏകദേശം 11 ലക്ഷത്തിലധികം കത്തോലിക്കരാണുള്ളത്. രാജ്യത്തെ ക്രിസ്ത്യൻ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും താമസിക്കുന്നത് കിഴക്കൻ മലേഷ്യയിലാണ്.
Image: /content_image/News/News-2024-03-14-13:53:43.jpg
Keywords: മലേഷ്യ
Content: 22860
Category: 1
Sub Category:
Heading: ക്യൂബയിൽ ജനത്തിന്റെ സ്ഥിതി ദയനീയം, കമ്മ്യൂണിസത്തിന് നിലനില്‍പ്പില്ല: സാഹചര്യം വിവരിച്ച് വൈദികന്‍
Content: ഹവാന: ക്യൂബയിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ കുറിച്ച് തുറന്നു പറച്ചിലുമായി ക്യൂബൻ കത്തോലിക്ക വൈദികന്‍. ഇ‌ഡബ്ല്യു‌ടി‌എന്‍ ന്യൂസിൻ്റെ സ്പാനിഷ് ഭാഷ വിഭാഗത്തിന് അനുവദിച്ച അഭിമുഖത്തിലാണ് വൈദികനായ ഫാ. ആൽബെർട്ടോ റെയ്‌സ്, കാമാഗുയി പ്രവിശ്യയിലെ തൻ്റെ അപ്പസ്‌തോലിക ശുശ്രൂഷയെക്കുറിച്ചും രാജ്യത്തെ സാഹചര്യങ്ങളെ കുറിച്ചും തുറന്നു സംസാരിച്ചത്. "ഒരുകാലത്ത് തഴച്ചുവളരുന്ന" പട്ടണം എന്നു വിശേഷിപ്പിക്കപ്പെട്ടിരിന്ന എസ്മെറാൾഡയിലാണ് ഈ ക്യൂബൻ വൈദികന്‍ പ്രവർത്തിക്കുന്നത്. ഇന്ന്, പ്രദേശത്തെ ജനങ്ങളുടെ ദൈനംദിന ജീവിതം ക്യൂബയിലെ മറ്റ് പലരുടെയും ജീവിതത്തിന് സമാനമാണെന്നും ദുഃഖത്തിൻ്റെയും ഇല്ലായ്മയുടെയും നടുവിലാണെന്നും അദ്ദേഹം പറയുന്നു. പ്രശ്‌നത്തിൽ നിന്ന് രക്ഷപ്പെടുന്നതിന് പകരം, മുന്നോട്ട് ഓടാൻ പഠിക്കുകയായിരിന്നു. ഭയത്താൽ ബന്ദിയാക്കപ്പെടാതിരിക്കാൻ ഞാൻ പഠിച്ചു. ക്യൂബയിൽ നിലനിൽക്കുന്ന കടുത്ത ദാരിദ്ര്യം താൻ സ്വയം കണ്ടു. ഗ്വാണ്ടനാമോ പ്രവിശ്യയിലെ മൈസിയിൽ കാർഡ്ബോർഡ് പെട്ടികളിൽ കുട്ടികൾ ഉറങ്ങുന്നത് ഞാൻ കണ്ടു. ഇത് പട്ടിണി കിടക്കുന്ന ഒരു ക്യൂബയാണ്, അതൊരു യാഥാർത്ഥ്യമാണ്: ആളുകൾക്ക് വിശക്കുന്നു. ടെലിവിഷൻ്റെയും അന്താരാഷ്ട്ര പ്രചരണത്തിൻ്റെയും ഭാഗമായ 'ക്യൂബൻ പറുദീസ' ഇന്നു നിലവിലില്ല. ഈ ക്യൂബയിൽ എന്നെ ഏറ്റവും വേദനിപ്പിക്കുന്നത് നിരാശയാണ്. ആളുകൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് തോന്നുന്നു; അവർ ഭയപ്പെടുന്നു. ക്യൂബന്‍ ജനത കമ്മ്യൂണിസ്റ്റ് ഭരണകൂടത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുമ്പോഴെല്ലാം "അടിയും ജയിലുമായി" നിശബ്ദരാക്കപ്പെടുന്നു. 2021 ജൂലൈ 11 ലെ സ്വതസിദ്ധമായ തെരുവ് പ്രതിഷേധങ്ങള്‍ ജനങ്ങൾക്ക് “ഈ സംവിധാനം വേണ്ട” എന്നതിൻ്റെ സൂചനയായായിരിന്നു. അന്ന് ആയിരക്കണക്കിന് ക്യൂബക്കാർ സ്വാതന്ത്ര്യത്തിനും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾക്കും വേണ്ടി തെരുവിലിറങ്ങി. എന്നാല്‍ പ്രസിഡൻ്റ് മിഗ്വൽ ഡിയാസ്-കാനലിൻ്റെ ഭരണകൂടം ജനകീയ പ്രതിഷേധങ്ങൾ അക്രമാസക്തമായി അടിച്ചമർത്തുകയായിരിന്നു. ഇന്നും നൂറുകണക്കിന് പ്രതിഷേധക്കാർ ജയിലിലാണ്. ക്യൂബയിലെ വിശ്വാസികൾ ഭരണകൂടത്തിൻ്റെ ദുരുപയോഗങ്ങളെ അപലപിക്കാൻ ധൈര്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവയെ വ്യക്തിപരമായി കണ്ട ഭരണകൂടം ശത്രുക്കളായി അവരെ വേർതിരിച്ച് വിമർശിക്കുന്നവർക്കെതിരെ ആസൂത്രിത പീഡനങ്ങള്‍ നടത്തുന്നത് തുടരുകയാണ്. രാജ്യത്ത് യഥാർത്ഥ മാറ്റം കൈവരിക്കുന്നതിന്, ദൈവത്തെ അംഗീകരിക്കുകയും സമൃദ്ധിയുടെയും സമാധാനത്തിൻ്റെയും പാതയിൽ സഞ്ചരിക്കുകയും ചെയ്യുന്ന സമൂഹമാണ് ആവശ്യമായിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു. തൻ്റെ തിരുപ്പട്ട സ്വീകരണം മുതൽ, ഫാ. റെയ്‌സ് സമൂഹത്തിൻ്റെ വളരെ ദാരിദ്ര്യം നിറഞ്ഞ പ്രാന്തപ്രദേശങ്ങളിൽ കര്‍മ്മനിരതനാണ്. കടുത്ത ദാരിദ്ര്യത്തിനും പോലീസ് ഭരണകൂടത്തിൻ്റെ അടിച്ചമർത്തൽ നടപടികൾക്കുമെതിരായ വിമർശന ശബ്ദം കൂടിയാണ് ഈ വൈദികൻ.
Image: /content_image/News/News-2024-03-14-15:16:53.jpg
Keywords: ക്യൂബ
Content: 22861
Category: 1
Sub Category:
Heading: ദൈവദാസൻ മാർ ഈവാനിയോസിനെ ധന്യ പദവിയിലേക്ക് ഉയര്‍ത്തി
Content: വത്തിക്കാന്‍ സിറ്റി: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പ്രഥമ മെത്രാപ്പോലീത്തായും മലങ്കര പുനരൈക്യപ്രസ്ഥാനത്തിന്റെ ശില്പിയും ബഥനി ആശ്രമ സ്ഥാപകനുമായ ദൈവദാസൻ മാർ ഈവാനിയോസിനെ മാര്‍പാപ്പ ധന്യ പദവിയിലേക്ക് ഉയര്‍ത്തി . മാർ ഈവാനിയോസിന്‍റെ വീരോചിത പുണ്യങ്ങള്‍ അംഗീകരിച്ചു ധന്യപദവിയിലേക്കുയര്‍ത്തിക്കൊണ്ടുള്ള ഡിക്രിയില്‍ ഇന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഒപ്പുവെച്ചത്. ഇതോടെ വിശുദ്ധ പദവിയിലേക്കു ഉയര്‍ത്തപ്പെടാനുള്ള സാധ്യത കൂടുതല്‍ സജീവമായിരിക്കുകയാണ്. ദൈവദാസൻ മാർ ഈവാനിയോസിനെ കൂടാതെ 11 പേരുടെ നാമകരണ നടപടികള്‍ക്ക് കൂടി ഫ്രാന്‍സിസ് പാപ്പ ഇന്നു അനുമതി നല്‍കിയിട്ടുണ്ട്. കേരള ക്രൈസ്തവ സഭയിൽ, പ്രത്യേകിച്ചു മലങ്കര സുറിയാനി സഭയിൽ പുനഃരൈക്യ പ്രസ്ഥാനത്തിലൂടെ ധീരമായ ആത്മീയ വിപ്ലവത്തിന് നേതൃത്വം കൊടുത്ത ശ്രേഷ്ഠ വ്യക്തിയാണ് സീറോ മലങ്കര സഭയുടെ പ്രഥമ ആർച്ച്ബിഷപ്പ് ദൈവദാസൻ ഗീവർഗീസ് മാർ ഈവാനിയോസ്. 1882-ലാണ് മാവേലിക്കരയ്ക്കടുത്തുള്ള പുതിയകാവില്‍ പണിക്കരു വീട് എന്ന കുടുംബത്തില്‍ ദൈവദാസന്‍ ജനിച്ചത്. തോമാ പണിക്കരും അന്നമ്മയുമായിരുന്നു മാതാപിതാക്കള്‍. യാക്കോബായ സഭയിലെ മെത്രാനായിരുന്ന പുലിക്കോട്ടില്‍ മാര്‍ ദിവന്യാ സിയോസാണ് അന്ന് ഗീവര്‍ഗീസ് എന്നു പേരുള്ള ബാലനെ കോട്ടയം എം.ഡി. സെമിനാരിയിലേക്ക് നയിച്ചത്. കൂദാശകളെക്കുറിച്ചുള്ള ഡീക്കന്‍ ഗീവര്‍ഗീസിന്റെ പ്രഭാഷണങ്ങള്‍ ഏറെ ശ്രദ്ധ നേടി. 1908 ആഗസ്റ്റ് 15-ന് പരുമലയില്‍വെച്ച് വൈദികനായി അഭിഷിക്തനായി. വട്ടശ്ശേരില്‍ മാര്‍ ദിവന്യാസിയോസാണ് വൈദിക പട്ടം നല്‍കിയത്. കേരളത്തിലെ വൈദികരില്‍ ആദ്യമായി എം.എ. പരീക്ഷ പാസ്സായതുകൊണ്ട് ഫാ. ഗീവര്‍ഗീസിനെ നാട്ടുകാര്‍ എം.എ. അച്ചന്‍ എന്നാണ് വിളിച്ചിരുന്നത്. ബംഗാളിലെ സെറാംപൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ശമ്പളത്തോടെ ഫാ. വര്‍ഗീസ് നിയമിക്കപ്പെട്ടു. വൈദികനായി പത്തുവര്‍ഷത്തിനുള്ളില്‍ ദൈവദാസന്‍ സ്വന്തം ആത്മീയ പാത തിരിച്ചറിഞ്ഞു. ഭാരതീയ സന്യാസ ശൈലിയില്‍ ബഥനി സന്യാസ സഭ 1919 ആഗസ്റ്റ് 15-ന് സ്ഥാപിതമായി. 1925 ജനുവരി 28-ന് റമ്പാന്‍ പദവി ലഭിച്ചു. അതേ വര്‍ഷം മേയ് ഒന്നിന് നിരണം ഭദ്രാസനാധിപനായി വാഴിക്കപ്പെട്ടു. 1925 സെപ്തംബര്‍ 8-ന് ബഥനി സന്ന്യാസിനീ സഭയ്ക്കും തുടക്കം നല്‍കി.1912-ല്‍ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ആത്മീയാചാര്യ പദവിയിലേക്ക് ഉയര്‍ത്തപ്പെടുമ്പോള്‍ ദൈവദാസന്റെ പ്രായം 30 മാത്രം! മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ അദ്ദേഹവും അനുയായികളും 1930 സെപ്റ്റംബർ 20 ന് കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെട്ടു. 1930 സെപ്തംബര്‍ 20-ന് കൊല്ലത്തുവച്ച് ബിഷപ്പ് ബന്‍സിഗറിന്റെ മുമ്പില്‍ വിശ്വാസം ഏറ്റുപറഞ്ഞായിരിന്നു കത്തോലിക്കാസഭയുമായി പുനരൈക്യം. 1932-ല്‍ പിയൂസ് പതിനൊന്നാമന്‍ മാര്‍പാപ്പയെ ഇവാനിയോസ് പിതാവ് സന്ദര്‍ശിച്ചു. മലങ്കര സുറിയാനി കത്തോലിക്കാ ഹയരാര്‍ക്കി അങ്ങനെ സ്ഥാപിതമായി. തിരുവനന്തപുരം ആര്‍ച്ചുബിഷപ്പായിരിക്കെ, തന്റെ അജപാലന ശുശ്രൂഷാകാലത്തെ 22 വര്‍ഷങ്ങള്‍ക്കുള്ളില്‍ ദൈവദാസന്‍ സ്ഥാപിച്ചത് 78 പ്രൈമറി സ്‌കൂളുകളും 18 യു.പി. സ്‌കൂളുകളും 15 ഹൈസ്‌കൂളുകളും 2 ടി.ടി.ഐ.കളും 1 ആര്‍ട്‌സ് കോളേജും. വിടവാങ്ങും മുന്‍പ് മാര്‍ ഈവാനിയോസ് തന്റെ പിന്‍ഗാമിയായി ബനഡിക്ട് മാര്‍ ഗ്രിഗോറിയോസിനെ സഹായമെത്രാനായി വാഴിച്ചിരുന്നു. 1953 ജൂലൈ 15 നാണ് ദൈവദാസൻ മാർ ഇവാനിയോസ് മെത്രാപ്പോലീത്താ കാലം ചെയ്ത‌ത്. 2007 ജൂലൈ 14 നു ദൈവദാസൻ പദവിയിലേക്ക് ഉയർത്തപ്പെട്ടു.
Image: /content_image/News/News-2024-03-14-20:43:28.jpg
Keywords: ധന്യ