Contents
Displaying 22381-22390 of 24982 results.
Content:
22801
Category: 1
Sub Category:
Heading: ഭ്രൂണഹത്യ ഭരണഘടന അവകാശമാക്കുവാനുള്ള തീരുമാനത്തിനെതിരെ ഉപവാസ പ്രാർത്ഥനയ്ക്കു ആഹ്വാനവുമായി ഫ്രഞ്ച് ബിഷപ്പുമാർ
Content: പാരീസ്: ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കുവാന്‍ ഭരണഘടനയിൽ ഭേദഗതി വരുത്താൻ പാർലമെന്റ് തീരുമാനിച്ചതോടെ ഉപവാസത്തിനും പ്രാർത്ഥനയ്ക്കും ആഹ്വാനവുമായി ഫ്രഞ്ച് ബിഷപ്പുമാർ. ഫ്രാൻസിൽ ഗർഭഛിദ്രം കുറ്റകരമല്ലാതാക്കുന്ന നിയമം 1975ൽ പാസാക്കിയിട്ടുണ്ട്. എന്നാൽ, ഗർഭഛിദ്രത്തിനുള്ള അവകാശം ഉറപ്പാക്കുന്നതുഭരണഘടനയിൽ ഇല്ലായിരുന്നു. പാർലമെന്റിന്റെ ഇരുസഭകളും സംയുക്‌തസമ്മേളനം ചേർന്ന് നടത്തിയ അന്തിമവോട്ടെടുപ്പിൽ 72ന് എതിരെ 780 വോട്ടുകൾക്കാണ് ഭ്രൂണഹത്യ അനുകൂല ബിൽ പാസാക്കിത്. ബില്‍ പാസായതോടെ ലക്ഷകണക്കിന് ജീവനെടുക്കുന്ന മാരക പാപത്തിനെതിരെ പ്രാര്‍ത്ഥനയില്‍ ഒന്നിക്കാന്‍ ഫ്രഞ്ച് ബിഷപ്പുമാർ ആഹ്വാനം ചെയ്യുകയായിരിന്നു. കത്തോലിക്കർ എന്ന നിലയിൽ, ഗർഭധാരണം മുതൽ സ്വഭാവിക മരണം വരെ ജീവനെ ബഹുമാനിക്കണമെന്നും ജീവന്‍ സമ്മാനമാണെന്നും വിഷമകരമായ സാഹചര്യങ്ങളിൽ പോലും കുഞ്ഞുങ്ങളെ നിലനിർത്താൻ തിരഞ്ഞെടുക്കുന്നവരെ പിന്തുണയ്ക്കുകയും വേണമെന്നും ഫ്രഞ്ച് ബിഷപ്പ്സ് കോൺഫറൻസ് പ്രസ്താവിച്ചു. നമ്മുടെ സഹപൗരന്മാർ ജീവന്റെ മഹത്വം തിരിച്ചറിയുന്നതിനും സ്വീകരിക്കുന്നതിനും കുഞ്ഞുങ്ങളെ വളർത്തുന്നതിനും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. ഫ്രാൻസ് അതിൻ്റെ ഭരണഘടനയിൽ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഒരുപോലെ പ്രാധാന്യം നല്‍കിയിരിന്നെങ്കില്‍ അത് ബഹുമാനിക്കപ്പെടുമായിരിന്നുവെന്ന്‍ ബിഷപ്പുമാർ പറഞ്ഞു. ഭ്രൂണഹത്യ അനുകൂല നിലപാട് ഭരണകൂടം കൈക്കൊണ്ടതിന് പിന്നാലെ നിരവധി കത്തോലിക്കാ പ്രസ്ഥാനങ്ങൾ ആഹ്വാനം ചെയ്തിരിക്കുന്ന ഉപവാസ പ്രാര്‍ത്ഥന ആഹ്വാനങ്ങളില്‍ ഭാഗഭാക്കാകാനും ഫ്രഞ്ച് ബിഷപ്പ്സ് കോൺഫറൻസിൻ്റെ (സിഇഎഫ്) പ്രസിഡൻ്റും വൈസ് പ്രസിഡൻ്റു ഉള്‍പ്പെടെയുള്ള നേതൃത്വം വിശ്വാസി സമൂഹത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി 28-ന് ഭരണഘടനയിൽ ഗർഭഛിദ്രം ഉൾപ്പെടുത്തുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചപ്പോൾ, വായ മൂടിക്കെട്ടി മെഴുകുതിരികൾ പിടിച്ച് ക്രൈസ്തവ വിശ്വാസികള്‍ തെരുവില്‍ ഒരുമിച്ച് കൂടിയിരിന്നു. 2022ൽ മാത്രം 2,34,000 ഗർഭഛിദ്രങ്ങൾ ഫ്രാൻസിൽ നടത്തിയിട്ടുണ്ടെന്നാണ് കണക്ക്. ഗർഭഛിദ്രം ഭരണഘടന അവകാശമാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമാണ് ഫ്രാന്‍സ്. #{blue->none->b->കത്തോലിക്ക സഭ പഠിപ്പിക്കുന്നത്; }# കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം ഖണ്ഡിക 2270, 2271 പഠിപ്പിക്കുന്നത് ഇപ്രകാരമാണ്:- മനുഷ്യജീവൻ ഗർഭധാരണത്തിന്റെ നിമിഷം മുതൽ ആദരിക്കപ്പെടുകയും നിരുപാധികമായി സംരക്ഷിക്കപ്പെടുകയും വേണം. അസ്തിത്വത്തിന്റെ ആദ്യനിമിഷം മുതൽ മനുഷ്യജീവി ഒരു വ്യക്തിയുടെ അവകാശങ്ങൾ ഉള്ളവനായി അംഗീകരിക്കപ്പെടണം. നിരപരാധിയായ ഒരുവനു ജീവിക്കാനുള്ള അലംഘനീയമായ അവകാശം അവയിൽപ്പെട്ടതാണ് (2270). "മനഃപൂർവം നടത്തുന്ന ഗർഭഛിദ്രം ധാർമികതിൻമയാണെന്നു സഭ ആദ്യ നൂറ്റാണ്ടു മുതൽ ഉറപ്പിച്ചു പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഈ പ്രബോധനത്തിനു മാറ്റം വന്നിട്ടില്ല; മാറ്റമില്ലാത്തതായി നിലനിൽക്കുകയും ചെയ്യുന്നു. പ്രത്യക്ഷമായ ഗർഭഛിദ്രം, അതായത് ലക്ഷ്യമായോ മാർഗമായോ തീരുമാനിക്കപ്പെടുന്ന ഗർഭഛിദ്രം, ഗൗരവപൂർണമാംവിധം ധാർമിക നിയമത്തിനെതിരാണ്" (2271). ➤#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-03-05-20:26:59.jpg
Keywords: ഭ്രൂണഹത്യ, ഫ്രാന്‍സില്‍

22802
Category: 18
Sub Category:
Heading: കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയുന്നില്ലെങ്കിൽ രാജിവച്ച് ഇറങ്ങിപ്പോകൂ: സർക്കാരിനോട് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ
Content: കോഴിക്കോട്: വന്യമൃഗങ്ങളിൽനിന്നു കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയുന്നില്ലെങ്കിൽ സർക്കാർ രാജിവച്ച് ഇറങ്ങിപ്പോകൂവെന്ന് താമരശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. കക്കയത്ത് ഏബ്രഹാം എന്ന കർഷകൻ കൃഷിയിടത്തിൽവച്ച് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ മരണമടഞ്ഞ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു ബിഷപ്പ്. മലയോരങ്ങളിലെല്ലാം ആന, കടുവ, കാട്ടുപോത്ത്, പുലി, കാട്ടുപന്നി തുടങ്ങിയ വന്യജീവികളുടെ ശല്യം അതിരൂക്ഷമായിരിക്കുകയാണ്. എങ്ങനെ ഈ പ്രദേശങ്ങളിലെ കുട്ടികളെ സ്‌കൂളിൽ പറഞ്ഞയയ്ക്കും? കൃഷിയിടത്തിൽ എന്തു ധൈര്യത്തിൽ ജോലി ചെയ്യാൻ കഴിയും? ബിഷപ്പ് ചോദ്യമുയര്‍ത്തി. ഇത് സാംസ്കാ രിക കേരളമെന്നു പറയാൻ ലജ്ജ തോന്നുകയാണ്. മനുഷ്യജീവനും സ്വത്തിനും സുരക്ഷ ഒരുക്കാൻ കഴിയും വിധം നിയമങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ തയാറാകാത്തത് പ്രതിഷേധാർഹമാണ്. തമിഴ്‌നാട് സർക്കാർ നിയമങ്ങളിൽ ഭേദഗതി വരുത്തിയതു കണ്ടില്ലെന്നു നടിക്കുകയാണ് കേരള സർക്കാർ. സർക്കാരിന്റെ അനാസ്ഥയ്ക്കെതിരേ ശക്തമായ പ്രതിഷേധം ഉയരും. കൃഷി യിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലുവാനുള്ള അവകാശം കർഷകർക്ക് നൽകിയേ മതിയാവു. ഏബ്രഹാമിൻ്റെ കുടുംബത്തിൻ്റെ പൂർണമായ സംരക്ഷ ണം സർക്കാർ ഏറ്റെടുക്കണം. കർഷകരുടെ നിലവിളി സർക്കാർ പരിഗണിച്ചില്ലെങ്കിൽ അതിശക്തമായ സമരങ്ങളുമായി രംഗത്തിറങ്ങുമെന്നും മാർ റെമീജിയോസ് ഇഞ്ചനാനിയിൽ മുന്നറിയിപ്പു നൽകി.
Image: /content_image/India/India-2024-03-06-10:02:58.jpg
Keywords: ഇഞ്ചനാ

22803
Category: 18
Sub Category:
Heading: ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട്; തുടർനടപടികൾക്ക് കാലതാമസം വരുത്തരുതെന്ന് കത്തോലിക്ക കോൺഗ്രസ്
Content: പാലാ: ക്രൈസ്തവ പിന്നോക്കാവസ്ഥ പഠിച്ച് സമർപ്പിച്ച ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പരിശോധിക്കാൻ വീണ്ടും കമ്മിറ്റിയെ നിയോഗിച്ച സർക്കാർ ഉത്തരവ് തെരഞ്ഞെടുപ്പുകാല തന്ത്രമാകരുതെന്നും തുടർനടപടികൾക്ക് കാലതാമസം വരുത്തരുതെന്നും കത്തോലിക്ക കോൺഗ്രസ് പാലാ രൂപത നേതൃസമ്മേളനം ആവശ്യപ്പെട്ടു. ലോക്സഭാ തെരെഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് വീണ്ടും ചീഫ് സെക്രട്ടറി അ ധ്യക്ഷനായി റിപ്പോർട്ട് പരിശോധിക്കാൻ കമ്മീഷനെ നിയോഗിച്ചതെന്ന് ക്രൈ സ്തവസമൂഹം സംശയിക്കുന്നു. റിപ്പോർട്ട് പൂർണമായി പ്രസദ്ധീകരിക്കാൻ സർക്കാർ തയാറാകണം. തുടർ ചർച്ചകളിൽ ക്രൈസ്‌തവ സമൂഹത്തിന്റെ ഔ ദ്യോഗിക പ്രതിനിധികളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വന്യജീവി അക്രമണം തടയുന്നതിൽ വനംവകുപ്പ് പൂർണമായും പരാജയപ്പെട്ട സാഹചര്യത്തിൽ വകുപ്പ് കാര്യപ്രാപ്‌തിയുള്ളവരെ ഏൽപ്പിക്കാൻ മുഖ്യമ ന്ത്രി തയാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനത്തിൽ രൂപത പ്രസിഡൻ്റ് ഇമ്മാനുവേൽ നിധീരി അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ജോസ് വട്ടുകുളം, രാജീവ് കൊച്ചുപറമ്പിൽ, ജോൺസൺ വീട്ടിയാങ്കൽ, സാജു അലക്സ്, ജോയി കണിപറമ്പിൽ, സാബു പൂണ്ടികുളം, ആൻസമ്മ സാബു, സി. എം. ജോർജ്, ഫ്രാൻസിസ് കരിമ്പനി, പയസ് കവളംമാക്കൽ, ബേബി ആലുങ്കൽ, സണ്ണി മാന്തറ, ജോൺസൺ ചെറുവള്ളി, ജോസ് ജോസഫ് മലയിൽ, സിന്ധു ജയ്ബു, എഡ‌്വിൻ പാമ്പാറ തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2024-03-06-10:38:48.jpg
Keywords: കോശി

22805
Category: 1
Sub Category:
Heading: അങ്ങയുടെ നാമം പൂജിതമാകണമേ | നോമ്പുകാല ചിന്തകൾ | ഇരുപത്തിനാലാം ദിവസം
Content: നിങ്ങള്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുവിന്‍: സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ (മത്തായി 6:9). #{blue->none->b->'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: ഇരുപത്തിനാലാം ദിവസം }# 'സ്വർഗ്ഗസ്ഥനായ പിതാവേ' എന്ന ക്രിസ്‌തു പഠിപ്പിച്ച പ്രാർത്ഥനയിലെ ആദ്യത്തെ യാചന "അങ്ങയുടെ നാമം പൂജിതമാകണമേ" എന്ന യാചനയാണ്. ദൈവത്തിന്റെ നാമത്തെ പൂജിക്കുക അല്ലങ്കിൽ പവിത്രമായ ഒന്നായി കരുതുക എന്നതിന്റെ അര്‍ത്ഥം എല്ലാ വസ്‌തുക്കളെക്കാളും ഉപരിയായി ദൈവത്തെ പ്രതിഷ്‌ഠിക്കുക എന്നതാണ്. നമ്മുടെ ജീവിതത്തിൽ ദൈവത്തിന് ഒന്നാം സ്ഥാനം കൊടുത്തുകൊണ്ട് ജീവിക്കുവാനുള്ള കൃപ ലഭിക്കുന്നതിനുവേണ്ടി നാം ഈ യാചനയിൽ പ്രാർത്ഥിക്കുന്നു. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം ഇപ്രകാരം പഠിപ്പിക്കുന്നു: (CCC 2812) പരിശുദ്ധനായ ദൈവത്തിന്റെ നാമം യേശുവിൽ വെളിപ്പെടുത്തപ്പെടുകയും ശരീരത്തിൽ രക്ഷകനായി നമ്മുക്ക് നല്കപ്പെടുകയും ചെയ്‌തു. അവിടുത്തെ പെസഹായുടെ അന്ത്യത്തിൽ, പിതാവ് അവിടുത്തേക്ക് എല്ലാ നാമങ്ങളെക്കാളും വലിയ നാമം നൽകുന്നു. നഷ്ടപ്പെട്ട ലോകത്തിനു രക്‌ഷ നൽകുന്നത് ഈ നാമമാണ്. പക്ഷേ, ഈ നാമം നമ്മിലൂടെ നമ്മുടെ പ്രവൃത്തിയാൽ വിശുദ്‌ധീകരിക്കപ്പെടട്ടെ എന്നാണു നാം പ്രാർത്ഥിക്കുന്നത്. എന്തെന്നാൽ നാം നന്നായി ജീവിക്കുമ്പോൾ ദൈവനാമം പരിശുദ്‌ധമാക്കപ്പെടുന്നു; നാം മോശമായി ജീവിക്കുമ്പോൾ ദൈവനാമം നിന്ദിക്കപ്പെടുകയും ചെയ്യുന്നു. അപ്പസ്തോലൻ പറയുന്നതു കേൾക്കുക: "നിങ്ങൾ മൂലം ദൈവത്തിന്റെ നാമം വിജാതീയരുടെ ഇടയിൽ നിന്‌ദിക്കപ്പെടുന്നു". അതിനാൽ ദൈവനാമം പരിശുദ്‌ധമായിരിക്കുന്നതുപോലെ നമ്മുടെ ജീവിത ശൈലിയിലും അവിടുത്തെ പരിശുദ്‌ധിക്കു നാം അർഹരാകട്ടെ എന്നു പ്രാർത്ഥിക്കുന്നു. 'അങ്ങയുടെ നാമം പൂജിതമാകണമെ' എന്നു നാം പറയുമ്പോൾ, അവിടുന്നിൽ ആയിരിക്കുന്ന നമ്മിലും ദൈവത്തിൻറെ കൃപാവരം ഇനിയും പ്രതീക്ഷിക്കുന്നവരിലും അതു പരിശുദ്‌ധമാക്കപ്പെടണം എന്ന് നാം യാചിക്കുന്നു. ശത്രുക്കൾ ഉൾപ്പെടെ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാൻ നമ്മോട് ആവശ്യപ്പെടുന്ന കൽപന അങ്ങനെ നാം നിറവേറ്റുന്നു. അതുകൊണ്ടാണ് "ഞങ്ങളിലും എല്ലാവരിലും പൂജിതമാകണം” എന്ന് എടുത്തു പറയാത്തത്. (CCC 2814). പ്രിയപ്പെട്ട സഹോദരങ്ങളെ, ഈ നോമ്പുകാലത്ത് നമ്മുക്ക് വിചിന്തനം ചെയ്യാം: ക്രിസ്ത്യാനികൾ എന്ന് അറിയപ്പെടുന്ന നമ്മുടെ പ്രവർത്തികളിലൂടെ ദൈവത്തിന്റെ നാമം ഈ ലോകത്തിൽ നിന്ദിക്കപ്പെടുവാൻ നാം ഇടയായിട്ടുണ്ടോ? അങ്ങനെയെങ്കിൽ നമ്മുക്ക് ദൈവത്തോട് മാപ്പുചോദിക്കാം. അതോടൊപ്പം നമ്മുക്ക് കൂടുതലായി പ്രാർത്ഥിക്കുകയും ചെയ്യാം: കർത്താവായ ഈശോയേ, ഈ ലോകം മുഴുവനിലും അങ്ങയുടെ പരിശുദ്ധമായ നാമം പൂജിതമാകണമേ; അതിനായി അങ്ങ് ആഗ്രഹിക്കുന്ന പ്രവർത്തികൾ ചെയ്യുവാൻ ഞങ്ങൾക്ക് കൃപ തരണമേ.
Image: /content_image/News/News-2024-03-06-11:31:26.jpg
Keywords: ചിന്തകൾ

22806
Category: 1
Sub Category:
Heading: മനുഷ്യ ജീവനെടുക്കാൻ ആര്‍ക്കും അവകാശമില്ല: ഫ്രാന്‍സിന്റെ ഭ്രൂണഹത്യ നിലപാടിനെതിരെ വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: ഗർഭഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ഭേദഗതിയ്ക്കു ഫ്രഞ്ച് പാര്‍ലമെന്‍റ് അംഗീകാരം നല്‍കിയതില്‍ ദുഃഖം പ്രകടിപ്പിച്ച് വത്തിക്കാന്‍. ഭ്രൂണഹത്യ ഭരണഘടനാപരമായ അവകാശമായി അംഗീകരിക്കുന്ന ആദ്യത്തെ രാജ്യമായി ഫ്രാൻസിനെ മാറ്റുന്ന ഭേദഗതിക്കെതിരായ ഫ്രഞ്ച് സഭയുടെ എതിർപ്പിന് പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫ് പിന്തുണ അറിയിച്ചു. എല്ലാ ഗവൺമെന്‍റുകളും വിശ്വാസ പാരമ്പര്യങ്ങളും സമാധാനത്തിനും സാമൂഹിക നീതിക്കും അനുകൂലമായ നടപടികളിലൂടെയും ജീവൻ്റെ സംരക്ഷണത്തിന് പരമാവധി മുന്‍ഗണന നല്‍കണമെന്നു വത്തിക്കാന്‍ പ്രസ്താവിച്ചു. സാർവത്രിക മനുഷ്യാവകാശങ്ങളുടെ കാലഘട്ടത്തിൽ, മനുഷ്യ ജീവനെടുക്കാൻ ആര്‍ക്കും 'അവകാശം' ഇല്ല. മനുഷ്യരാശിയുടെ ആദ്യ ലക്ഷ്യം ജീവൻ്റെ സംരക്ഷണമായിരിക്കണം. ജീവനു വേണ്ടിയുള്ള സഭയുടെ പ്രതിരോധം ഒരു പ്രത്യയശാസ്ത്രമല്ല, ഒരു യാഥാർത്ഥ്യമാണ്. എല്ലാ ക്രൈസ്തവരെയും ഉൾക്കൊള്ളുന്ന ഒരു മാനുഷിക യാഥാർത്ഥ്യമാണ്. ഐക്യദാർഢ്യം, പരിചരണം, ജീവ സംസ്കാരം തുടങ്ങിയവ ക്രിസ്ത്യാനികളുടെ സവിശേഷമായ പൈതൃകമല്ല, മറിച്ച് അത് എല്ലാവർക്കും അവകാശപ്പെട്ടതാണ്. ഓരോ വ്യക്തിയുടെയും മൂല്യം തിരിച്ചറിയണമെന്നും വത്തിക്കാന്‍ വ്യക്തമാക്കി. നേരത്തെ പാർലമെന്റിന്റെ ഇരുസഭകളും സംയുക്ത സമ്മേളനം ചേർന്ന് നടത്തിയ അന്തിമവോട്ടെടുപ്പിൽ 72ന് എതിരെ 780 വോട്ടുകൾക്കാണ് ഭ്രൂണഹത്യ അനുകൂല ബിൽ പാസാക്കിയത്. ഭ്രൂണഹത്യ അനുകൂല നിലപാട് ഭരണകൂടം കൈക്കൊണ്ടതിന് പിന്നാലെ ഉപവാസ പ്രാര്‍ത്ഥനയില്‍ പങ്കുചേരാന്‍ ഫ്രഞ്ച് ബിഷപ്പ്സ് കോൺഫറന്‍സ് നേരത്തെ ആഹ്വാനം ചെയ്തിരിന്നു. ഗർഭഛിദ്രം ഭരണഘടനാപരമായ അവകാശമായി അംഗീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണ് ഫ്രാന്‍സ്.
Image: /content_image/News/News-2024-03-06-12:21:06.jpg
Keywords: ഭ്രൂണഹത്യ

22807
Category: 1
Sub Category:
Heading: ഹെയ്തിയിൽ അടിയന്തരാവസ്ഥ; കത്തോലിക്ക ആശുപത്രിയ്ക്കു നേരെയും ആക്രമണം
Content: പോർട്ട് ഓ പ്രിൻസ്: സായുധ ഗുണ്ടാസംഘങ്ങളുടെ ആക്രമണത്തെത്തുടർന്ന് ആയിരക്കണക്കിന് തടവുകാർ ജയിൽ ചാടി അതികഠിനമായ സാഹചര്യം നിലനില്‍ക്കുന്ന ഹെയ്‌തിയിൽ കത്തോലിക്ക ആശുപത്രിയ്ക്കു നേരെയും ആക്രമണം. നിലവിലെ സാഹചര്യങ്ങൾ ഭയാനകമാണെന്നു വർഷങ്ങളായി ഹെയ്തിയിലെ അജപാലന, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സമർപ്പിച്ചിരിക്കുന്ന ഫ്രാൻസിസ്കൻ സന്യാസിനിയായ സിസ്റ്റര്‍ മാർസെല്ല കാറ്റോസ 'എജെന്‍സിയാ ഫിഡെസി'നോട് പറഞ്ഞു. ഹെയ്തിയിൽ കെനിയൻ പോലീസ് സേനയെ വിന്യസിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചു നെയ്‌റോബിയിൽ നിന്ന് മടങ്ങാനിരിന്ന പ്രധാനമന്ത്രി ഏരിയൽ ഹെൻറിയെ കീഴ്പ്പെടുത്താന്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും സായുധ സംഘം പിടിച്ചെടുത്തു. ഇതിനിടെ ആക്രമിക്കപ്പെട്ടവയില്‍ പോർട്ട്-ഓ-പ്രിൻസിലെ കത്തോലിക്കാ ആശുപത്രിയായ സെൻ്റ് ഫ്രാൻസിസ് ഡി സാലസ് ഹോസ്പിറ്റലും ഉള്‍പ്പെട്ടുവെന്ന് മാർസെല്ല വെളിപ്പെടുത്തി. കഴിഞ്ഞ വ്യാഴാഴ്ച വരെ പരസ്പരം അക്രമവും കൊലപാതകവുമായി നിലക്കൊണ്ടിരിന്ന ഈ സംഘങ്ങൾ വെള്ളിയാഴ്ച ഒന്നിച്ച് സ്ഥാപനങ്ങൾ ആക്രമിക്കാൻ തുടങ്ങുകയായിരിന്നുവെന്ന് സിസ്റ്റർ മാർസെല്ല പറയുന്നു. സായുധ സംഘങ്ങൾ ആയുധങ്ങളും അത്യാധുനിക മാർഗങ്ങളും സജ്ജീകരിച്ചിരിക്കുന്നുവെന്നത് കണക്കിലെടുക്കണം. പോലീസിൻ്റെ നീക്കങ്ങൾ കണ്ടെത്താൻ ഡ്രോണുകൾ പോലും അവരുടെ പക്കലുണ്ട്. കുറച്ചു കാലമായി, രാജ്യത്ത് കുറഞ്ഞത് അഞ്ച് മെക്സിക്കൻ മയക്കുമരുന്ന് സംഘങ്ങളുടെ സാന്നിധ്യമുണ്ട്. വടക്കേ അമേരിക്കയിലേക്കും യൂറോപ്പിലേക്കും അവരുടെ കൊക്കെയ്ൻ കടത്ത് വിപുലപ്പെടുത്താന്‍ ഹെയ്തിയെ ഒരു മനുഷ്യനില്ലാത്ത പ്രദേശമാക്കി മാറ്റാൻ അവർ ആഗ്രഹിക്കുന്നു. കരീബിയന്‍ മേഖലയുടെ മധ്യഭാഗത്ത്, കൊളംബിയയിൽ നിന്നും മെക്‌സിക്കോയിൽ നിന്നും സമ്പന്നമായ വിപണികളിലേക്ക് കൊക്കെയ്ന്‍ കൊണ്ടുപോകാനുള്ള അനുയോജ്യമായ സ്ഥലമായി ഹെയ്തിയെ അവര്‍ കാണുകയാണെന്നും സിസ്റ്റർ മാർസെല്ല പറയുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്‌ച രാത്രിയാണ് പോർട്ട് ഓ പ്രിൻസിൻ്റെ ഭൂരിഭാഗം മേഖലയിലും സ്വാധീനമുള്ള സായുധ അക്രമി സംഘങ്ങൾ നഗരത്തിൽ കലാപമഴിച്ചുവിട്ടത്. പ്രധാനമന്ത്രി ഏരിയൽ ഹെൻറിയെ പുറത്താക്കുകയാണ് ഇവരുട ലക്ഷ്യം. കെനിയ സന്ദർശിക്കുന്നവേളയിലാണ് കലാപം രൂക്ഷമായത്. ഹെയ്തിയിൽ സൈന്യത്തെ വിന്യസിക്കാനുള്ള കരാറിൽ ഹെൻ്റിയും കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോയും വെള്ളിയാഴ്‌ച ഒപ്പിട്ടിരുന്നു. 2016-നുശേഷം ദരിദ്രരാജ്യമായ ഹെയ്തിയിൽ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. 2021-ൽ പ്രസിഡന്റിന്റെ കൊലപാതകത്തോടെ രാജ്യം കൂടുതൽ അരാജകത്വ അവസ്ഥയിലേക്ക് നീങ്ങുകയായിരിന്നു. കൊലപാതകം, രാഷ്ട്രീയ അസ്ഥിരത, ആൾക്കൂട്ട അക്രമം എന്നിവയാൽ പൊറുതി മുട്ടിയ രാജ്യം കൂടിയാണ് ഹെയ്തി. 2020-ലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ ആകെ ജനംസഖ്യയുടെ 90%വും ക്രൈസ്തവരാണ്. നിയമവാഴ്ചയില്ലാത്തതാണ് രാജ്യത്തെ സായുധ സംഘങ്ങള്‍ അധിനിവേശം നടത്താനുള്ള പ്രധാന കാരണം.
Image: /content_image/News/News-2024-03-06-15:54:53.jpg
Keywords: ഹെയ്തി

22808
Category: 1
Sub Category:
Heading: നോമ്പുകാലത്ത് ജയിൽവാസികൾക്ക് സാന്ത്വനവുമായി ഫിലിപ്പീൻസിലെ സില്‍സില പ്രസ്ഥാനം
Content: മനില: നോമ്പുകാലത്ത് ജയിലുകളിൽ കഴിയുന്നവർക്ക് സാന്ത്വന പകർന്നു നൽകാനുള്ള തിരക്കിലാണ് ഫിലിപ്പീൻസിലെ സില്‍സില പ്രസ്ഥാനത്തിലെ അംഗങ്ങൾ. മിണ്ടാനോ ദ്വീപിലെ സബോങ്ക നഗരത്തിലെ ജയിലിൽ കഴിയുന്ന തടവുപുള്ളികളെ ആത്മീയ മോചനത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യവുമായിട്ടാണ് മിഷ്ണറി സമൂഹമായ ഫാ. സെബാസ്റ്റീനോ ഡി അമ്പ്ര സ്ഥാപിച്ച സില്‍സില അംഗങ്ങൾ ഈ നാളുകളിൽ സേവനം ചെയ്യുന്നത്. ആത്മീയ മോചനത്തിലേക്ക് നയിക്കുന്ന പാത, ആ വ്യക്തിയുടെ സ്വഭാവം തന്നെ മാറ്റിമറിക്കാൻ സാധ്യതയുണ്ടെന്നും ഇത് പലപ്പോഴും ജയിൽ ശിക്ഷയുടെ കാലാവധിയിലുള്ള ഇളവിലേക്ക് നയിച്ചിട്ടുണ്ടെന്നും ജയിലുകളിൽ സില്‍സില പ്രസ്ഥാനത്തിന്റെ സംഘാടക ചുമതല വഹിക്കുന്ന ജോൺ റോജാസ് പറഞ്ഞു. ഏകദേശം 30 വർഷങ്ങൾക്ക് മുന്‍പാണ് സബോങ്ക നഗരത്തിലെ ജയിലിൽ സംഘടന തങ്ങളുടെ പ്രവർത്തനം ആരംഭിക്കുന്നത്. പിന്നീട് ഈ സേവനം മറ്റു നഗരങ്ങളിലേക്കും ഇവർ വ്യാപിപിച്ചു. ഇവരുടെ പ്രവര്‍ത്തനം അനേകരെ ആന്തരിക പരിവർത്തനങ്ങളിലേക്ക് നയിച്ചതായി നിരവധി തടവുപുള്ളികളാണ് സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. ആദ്യം ജയിലിൽ കയറിയപ്പോൾ പേടിയും, നാണക്കേടും തോന്നിയത്. അവർ സ്നേഹിക്കപ്പെടുന്നവരാണെന്നും സ്നേഹം ആവശ്യമുള്ളവരാണെന്നും ദൈവത്തിന്റെ പ്രിയപ്പെട്ട മക്കളും നമ്മുടെ സഹോദരി സഹോദരന്മാരുമാണെന്നു പിന്നീട് തിരിച്ചറിഞ്ഞു. ദൈവം സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നതിന് വേണ്ടി സ്വതന്ത്രരാക്കപ്പെടാനാണ് നോമ്പുകാലം നമ്മെ ക്ഷണിക്കുന്നതെന്ന് റോജാസ് കൂട്ടിച്ചേർത്തു. ജയിലുകളിലെ അരോചകമായ ജീവിത സാഹചര്യത്തിനെതിരെ വിവിധ കത്തോലിക്ക സംഘടനകൾ നിരവധി തവണ പ്രതിഷേധം ഉയർത്തിയിരുന്നു. എന്നാല്‍ തടവുപുള്ളികൾക്ക് ആത്മീയ, ഭൗതിക സഹായങ്ങൾ എത്തിക്കുന്നതിൽ ഈ സംഘടനകൾ വ്യാപൃതരാണ്.
Image: /content_image/News/News-2024-03-06-18:59:53.jpg
Keywords: ഫിലിപ്പീ

22809
Category: 1
Sub Category:
Heading: അഹങ്കാരം തിന്മകളിലെ മഹാറാണി, യഥാർത്ഥ മറുമരുന്ന് വിനയം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: താൻ യഥാർത്ഥത്തിൽ എന്താണോ അതിനേക്കാൾ വളരെ വലിയവനാണെന്നു കരുതുന്നവനാണ് അഹങ്കാരിയെന്നും അഹങ്കാരം തിന്മകളിലെ മഹാറാണിയാണെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നു ബുധനാഴ്ച (06/03/24) പ്രതിവാര പൊതുദർശന പ്രഭാഷണത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. അഹങ്കാരം എന്നത് സ്വയം ഉയർത്തൽ, ധിക്കാരം, പൊങ്ങച്ചം എന്നിവയാണ്. തിന്മ എല്ലായ്‌പ്പോഴും മനുഷ്യന്‍റെ ഹൃദയത്തിൽ നിന്നാണ് വരുന്നതെന്ന് വിശദീകരിക്കാൻ യേശു നിരത്തുന്ന ദുശ്ശീലങ്ങളുടെ പട്ടികയിൽ ഈ പദം പ്രത്യക്ഷപ്പെടുന്നു. വ്യഭിചാരം, ദുരാഗ്രഹം, ദുഷ്ടത, വഞ്ചന, ഭോഗാസക്തി, അസൂയ, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നത് (മർക്കോസ് 7:22). താൻ യഥാർത്ഥത്തിൽ എന്താണോ അതിനേക്കാൾ വളരെ വലിയവനാണെന്നു കരുതുന്നവനാണ് അഹങ്കാരി. മറ്റുള്ളവരെക്കാൾ വലിയവനായി അംഗീകരിക്കപ്പെടുന്നതിനായി വെമ്പൽകൊള്ളുന്നവനാണ് അവൻ. സ്വന്തം യോഗ്യതകൾ എപ്പോഴും അംഗീകരിക്കപ്പെടണമെന്ന് അവൻ ആഗ്രഹിക്കുന്നവനാണെന്ന് പാപ്പ ചൂണ്ടിക്കാട്ടി. അഹങ്കാര രോഗിയായ ഒരു വ്യക്തിയുടെ കാര്യത്തിൽ അധികമൊന്നും ചെയ്യാനില്ല. ആ വ്യക്തിയോട് സംസാരിക്കുക അസാധ്യമാണ്, തിരുത്തുകയെന്നത് അതിലും ദുഷ്ക്കരം. കാരണം ആത്യന്തികമായി അയാൾ അയാളല്ല. അയാളുടെ കാര്യത്തിൽ ക്ഷമയോടെ കാത്തിരിക്കണം, കാരണം ഒരു ദിവസം അയാളുടെ സൗധം തകർന്നുവീഴും. ഒരു ഇറ്റാലിയൻ പഴഞ്ചൊല്ല് ഇങ്ങനെയാണ്: "അഹങ്കാരം കുതിരപ്പുറത്ത് പോകുന്നു, കാൽനടയായി തിരികെ വരുന്നു". അത്യാർത്തി പോലുള്ള ഏറ്റവും വലിയ പാപങ്ങളിൽ നിന്ന് അത് ആരംഭിക്കുകയും ഏറ്റവും അസ്വസ്ഥജനകങ്ങളായ ഭീകരങ്ങളായവയിൽ എത്തിച്ചേരുകയും ചെയ്യുന്നു. എല്ലാ തിന്മകളിലുംവച്ച്, അഹങ്കാരമാണ് മഹാറാണി. എന്നാല്‍ അഹങ്കാരത്തിൻറെ എല്ലാ ചെയ്തികൾക്കും യാഥാർത്ഥ പ്രതിവിധി വിനയമാണ്. അതിലൂടെയാണ് രക്ഷ കടന്നുപോകുന്നത്. ഹൃദയത്തിൽ ദുഷ്ചിന്തകളുള്ള അഹങ്കാരികളെ ദൈവം അവിടത്തെ ശക്തിയാൽ ചിതറിക്കുന്നുവെന്ന് മറിയം തൻറെ സ്തോത്രഗീതത്തിൽ ദൈവത്തെക്കുറിച്ച് പാടുന്നു. അഹങ്കാരികൾ ആഗ്രഹിക്കുന്നതു പോലെ, ദൈവത്തിൽ നിന്ന് എന്തെങ്കിലും മോഷ്ടിക്കുന്നതിൽ അർത്ഥമില്ല, കാരണം ആത്യന്തികമായി അവിടന്ന് നമുക്ക് എല്ലാം നൽകാൻ ആഗ്രഹിക്കുന്നു. ഇക്കാരണത്താൽ, അഹങ്കാരത്തിൽ നിന്ന് ഉത്ഭവിക്കുന്ന ആന്തരിക പോരാട്ടങ്ങളാൽ മുറിവേറ്റ തൻറെ സമൂഹത്തിന് അപ്പോസ്തലനായ യാക്കോബ് ഇങ്ങനെ എഴുതി: "അവിടുന്നു കൃപാവരം ചൊരിയുന്നു. അതുകൊണ്ടാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്: ദൈവം അഹങ്കാരികളെ എതിര്‍ക്കുകയും എളിമയുള്ളവര്‍ക്കു കൃപ കൊടുക്കുകയും ചെയ്യുന്നു." (യാക്കോബ് 4:6). ആകയാൽ നമ്മുടെ അഹങ്കാരത്തിനെതിരായി പോരാടാൻ ഈ നോമ്പുകാലം നമുക്ക് പ്രയോജനപ്പെടുത്താമെന്നും പാപ്പ പറഞ്ഞു. യുക്രൈനിലും വിശുദ്ധനാട്ടിലും ലോകത്തിൻറെ മറ്റു ഭാഗങ്ങളിലും യുദ്ധത്തിൻറെ ഭീകരത അനുഭവിക്കുന്ന ജനങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാനുള്ള ക്ഷണം പുതുക്കിക്കൊണ്ടാണ് പാപ്പ സന്ദേശം ചുരുക്കിയത്.
Image: /content_image/News/News-2024-03-06-21:20:25.jpg
Keywords: പാപ്പ

22810
Category: 18
Sub Category:
Heading: പൂഞ്ഞാറിൽ വൈദികനോട് വിദ്യാര്‍ത്ഥികള്‍ കാട്ടിയത് തെമ്മാടിത്തരം: മുഖ്യമന്ത്രി പിണറായി വിജയൻ
Content: തിരുവനന്തപുരം: പൂഞ്ഞാറിൽ വൈദികനെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടു കേരള നദ്‌വതൂൽ മുജാഹിദീൻ സംസ്ഥാന ഉപാധ്യക്ഷൻ ഡോ. ഹുസൈൻ മടവൂരിനെ കടുത്ത ഭാഷയിൽ വിമർശിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. പൂഞ്ഞാറിൽ വൈദികനെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടു മുസ്ലിം വിദ്യാർത്ഥികളെ തെരഞ്ഞുപിടിച്ചു കേസെടുത്തെന്ന ഹുസൈൻ മടവൂരിന്റെ ആരോപണത്തിനു മറുപടിയായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ഈരാറ്റുപേട്ടയിൽ കാട്ടിയത് തെമ്മാടിത്തരമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. അതിൽ മുസ്ലിം വിഭാഗക്കാർ മാത്രമാണുണ്ടായിരുന്നത്. ഹുസൈൻ മടവൂരിനെപ്പോലെ പ്രത്യേക സ്ഥാനത്തിരിക്കുന്നവർ തെറ്റായ ധാരണവെച്ചുപുലർത്തരുത്. പോലീസിന്റെ ഭാഗത്ത് തെറ്റുണ്ടാകാം. അതു ശ്രദ്ധയിൽപ്പെടുത്തിയാൽ നടപടിയും സ്വീകരിക്കും. ഇക്കാര്യത്തിൽ ഒരു തെറ്റും പോലീസിന് സംഭവിച്ചിട്ടില്ല. ഫാദറിന് നേരേ വണ്ടി കയറ്റുകയാണ് ചെയ്തത്. അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. ചെറുപ്പക്കാരുടെ സെറ്റെന്നു പറയുമ്പോൾ എല്ലാവരും ഉണ്ടാകും എന്നാണ് കരുതിയത്. എന്നാൽ അതിൽ എല്ലാവരും മുസ്‌ലിം വിഭാഗക്കാർ ആയിരുന്നു. ഇത്ര വ്യക്തതയോടെ പറയുന്നത് ഞാൻ ഇക്കാര്യം ചോദിച്ചതുകൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Image: /content_image/India/India-2024-03-07-10:18:16.jpg
Keywords: പൂഞ്ഞാ

22811
Category: 18
Sub Category:
Heading: കർഷകരുടെ മനസറിയാത്ത അവരുടെ സ്‌പന്ദനം അറിയാത്ത ഭരണകൂടമാണ് ഇവിടെയുള്ളത്: മാർ റെമീജിയോസ് ഇഞ്ചനാനിയിൽ
Content: കൂരാച്ചുണ്ട്: കർഷകരുടെ മനസറിയാത്ത അവരുടെ സ്‌പന്ദനം അറിയാത്ത ഭരണകൂടമാണ് ഇവിടെയുള്ളതെന്ന് താമരശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. കക്കയത്ത് കഴിഞ്ഞ ദിവസം കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകൻ പാലാട്ടിൽ ഏബ്രഹാം മരിച്ച സംഭവത്തെത്തുടർന്ന് കക്കയം ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ വിവിധ കർഷക സംഘടനകളുടെയും മറ്റും നേതൃത്വത്തിലുള്ള ജ നകീയ സമിതി സംഘടിപ്പിച്ച പ്രതിഷേധ റാലിയും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. ഇനിയൊരു ദുരന്തമുണ്ടാകാതെ മനുഷ്യരുടെ ജീവന് സംരക്ഷണം നൽകാൻ സർക്കാരിന് സാധിക്കുന്നില്ലെങ്കിൽ ഇനി മുതൽ മലയോര മേഖലയിലെ ഭര ണം ഞങ്ങൾ ഏറ്റെടുക്കുമെന്നും അതിനുള്ള സംവിധാനം ഞങ്ങൾക്കുണ്ടെന്നും ബിഷപ്പ് പറഞ്ഞു. കർഷകന്റെ കുടുംബത്തിന് നീതി ലഭിക്കുന്നതു വരെ ഞങ്ങൾ സമരം ചെയ്യും. കർഷകനെ ആക്രമിച്ച കാട്ടുപോത്തിനെ വെടിവച്ച് കൊല്ലണം, രോഗി യായ അദ്ദേഹത്തിന്റെ ഭാര്യയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുക, കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി ഉറപ്പാക്കുക, കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം നൽകുകയും അതിൽ 10 ലക്ഷം രൂപ എത്രയും വേഗം നൽകുക എന്നീ കാര്യങ്ങൾ ഇന്നലെ കളക്ടറുമായി നടന്ന ചർച്ചയിൽ ആവശ്യപ്പെട്ടിരിന്നു. ഈ ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്.
Image: /content_image/India/India-2024-03-07-10:31:31.jpg
Keywords: ഇഞ്ചനാനി