Contents

Displaying 22371-22380 of 24982 results.
Content: 22791
Category: 1
Sub Category:
Heading: ഭ്രൂണഹത്യ ക്ലിനിക്കിന് മുന്നില്‍ പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്ന് അമേരിക്കന്‍ ബിഷപ്പ്
Content: വിനോണ: ഗര്‍ഭഛിദ്ര കേന്ദ്രങ്ങളുടെ ഈറ്റില്ലമായ പ്ലാന്‍ഡ് പാരന്റ്ഹുഡിന് മുന്നില്‍ പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്ന് ‘വേഡ് ഓൺ ഫയർ’ മിനിസ്ട്രി സ്ഥാപകനും അമേരിക്കന്‍ ബിഷപ്പുമായ റോബർട്ട് ബാരൻ. സമൂഹത്തിലെ ഏറ്റവും ദുർബലരായവരെ സംരക്ഷിക്കുന്നതിനായി ഹൃദയങ്ങളുടെ പരിവർത്തനത്തിനായി പ്രാർത്ഥിക്കുവാനാണ് തങ്ങളുടെ ശ്രമമെന്ന് ബിഷപ്പ് പറഞ്ഞു. റോച്ചസ്റ്റർ ഏരിയയിലെ പ്ലാന്‍ഡ് പാരന്റ്ഹുഡിന് മുന്നിലാണ് ബിഷപ്പ് നിരവധി പേരോടൊപ്പം പ്രാര്‍ത്ഥിച്ചത്. സമൂഹത്തിലെ ഏറ്റവും ദുർബലരായവരെ സംരക്ഷിക്കുന്നതിനും മരണത്തിൻ്റെ സംസ്കാരത്തിനെതിരായ പ്രതിഷേധത്തിൽ ഉറച്ചുനിൽക്കുന്നതിനും ഹൃദയങ്ങളുടെ പരിവർത്തനത്തിനായി നാം തുടർന്നും പ്രാർത്ഥിക്കണമെന്നും വിനോണ-റോച്ചസ്റ്റർ രൂപതയുടെ അധ്യക്ഷനായ ബിഷപ്പ് പറഞ്ഞു. </p> <blockquote class="twitter-tweet" data-media-max-width="560"><p lang="en" dir="ltr">Friends, on Friday evening I prayed outside a Planned Parenthood with a number of other individuals who tirelessly devote their time and prayers to the unborn. We must continue to pray for the conversion of hearts and minds to protect the most vulnerable in our society and to… <a href="https://t.co/op7qF6s83u">pic.twitter.com/op7qF6s83u</a></p>&mdash; Bishop Robert Barron (@BishopBarron) <a href="https://twitter.com/BishopBarron/status/1762573240688361570?ref_src=twsrc%5Etfw">February 27, 2024</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> റോച്ചസ്റ്ററിലെ 40 ഡേയ്സ് ഫോര്‍ ലൈഫ് പ്രോലൈഫ് ക്യാംപെയിനിന്റെ ഭാഗമായാണ് വിനോനയില്‍ നിന്നുള്ള ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി സെമിനാരി വിദ്യാര്‍ത്ഥികളോടൊപ്പം ബിഷപ്പ് പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നതെന്ന് രൂപതയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ പീറ്റർ മാർട്ടിൻ കാത്തലിക് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. ബിഷപ്പും സെമിനാരി വിദ്യാര്‍ത്ഥികളും ഭ്രൂണഹത്യ അവസാനിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കാൻ ഓരോ വർഷവും വന്നുചേരുന്നുണ്ടെന്നും പങ്കെടുക്കുന്നവർ ഗർഭസ്ഥ ശിശുക്കളുടെയും അവരുടെ അമ്മമാരുടെയും ജീവിതത്തിനായാണ് പ്രാര്‍ത്ഥിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹം പ്രോലൈഫ് പ്രവര്‍ത്തകരോടൊപ്പം പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നത്. പരിപാടിയുടെ ഫോട്ടോകൾ ബിഷപ്പ് ബാരണ്‍ തൻ്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ ക്രിസ്തുസന്ദേശം പ്രചരിപ്പിക്കുവാന്‍ ബിഷപ്പ് നേരത്തെ ആരംഭിച്ച ‘വേഡ് ഓൺ ഫയർ’ ആഗോള തലത്തില്‍ പതിനായിരങ്ങളെയാണ് സ്വാധീനിച്ചിരിക്കുന്നത്. ഗർഭസ്ഥ ശിശുക്കൾക്ക് വേണ്ടി വാദിക്കാനും ഭ്രൂണഹത്യയ്ക്കെതിരെ നിരന്തരം സംസാരിക്കാനും തൻ്റെ വലിയ വേദിയായി ‘വേഡ് ഓൺ ഫയർ’ പോഡ്കാസ്റ്റുകളെ അദ്ദേഹം ഉപയോഗിച്ചിരിന്നു.
Image: /content_image/News/News-2024-03-04-16:14:56.jpg
Keywords: അമേരിക്ക
Content: 22792
Category: 7
Sub Category:
Heading: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ | നോമ്പുകാല ചിന്തകൾ | ഇരുപത്തിരണ്ടാം ദിവസം
Content: നിങ്ങള്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുവിന്‍: സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ (മത്തായി 6: 9). #{blue->none->b->'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: ഇരുപത്തിരണ്ടാം ദിവസം ‍}# മിശിഹായുടെ മനുഷ്യാവതാരത്തിലൂടെ ദൈവത്തെ പിതാവേ എന്ന് വിളിക്കുവാനുള്ള മഹത്തായ ഭാഗ്യം നമ്മുക്ക് ലഭിച്ചു. പഴയ നിയമത്തിൽ ദൈവത്തിന്റെ നാമം ഉച്ചരിക്കുവാൻ പോലും മനുഷ്യൻ ഭയപ്പെട്ടിരുന്നു. എന്നാൽ ദൈവപുത്രനായ യേശുക്രിസ്തുവിലൂടെ ദൈവത്തെ പിതാവേ എന്ന് വിളിക്കുവാൻ നമ്മുക്കു സാധിക്കുന്നു. ഈശോ ശിഷ്യന്മാരെ പഠിപ്പിച്ച വിശിഷ്ടമായ പ്രാത്ഥനയിൽ അവിടുന്ന് "സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്ന് വിളിച്ചുകൊണ്ട് ദൈവത്തെ അഭിസംബോധന ചെയ്യുവാൻ ശിഷ്യന്മാരെ പഠിപ്പിച്ചു. എത്രവലിയ ഭാഗ്യമാണ് നമ്മുക്ക് ലഭിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് സഭാപിതാവായ അലക്‌സാൻഡ്രിയായിലെ വിശുദ്ധ സിറിൽ ഇപ്രകാരം പറയുന്നു: അവിടുന്നു തന്റെ മഹിമ നമുക്കു തരുന്നു. അടിമകളെ അവിടുന്നു സ്വാതന്ത്യത്തിന്റെ മഹത്വത്തിലേക്ക് ഉയർത്തുന്നു. പ്രകൃതിയുടെ ശക്തിയെ അതിലംഘിക്കുന്ന മാഹാത്മ്യം നല്കി മനുഷ്യാവസ്ഥയെ അവിടുന്നു കിരീടമണിയിക്കുന്നു. പ്രകൃത്യാ നമുക്കില്ലാത്ത അവിടുത്തെ കൃപ നൽകിക്കൊണ്ട് അടിമത്തത്തിന്റെ നുകത്തിൽ നിന്നും അവിടുന്നു നമ്മെ മോചിപ്പിക്കുന്നു; പുത്രന്മാരുടെ സ്ഥാനത്തേക്ക് നമ്മെ സ്വീകരിച്ചു കൊണ്ടു ദൈവത്തെ 'പിതാവേ' എന്നു വിളിക്കാൻ അവിടുന്ന് നമ്മെ അനുവദിക്കുകയും ചെയ്യുന്നു. അതിനാൽ, ആത്മ വിശ്വാസത്തോടെ നമ്മുടെ പ്രാർത്ഥനകളിൽ 'ഞങ്ങളുടെ പിതാവേ' എന്നു വിളിക്കാൻ അവിടുന്നു നമ്മോടു കല്പിക്കുന്നു. ഭൂമിയുടെ മക്കളും അടിമകളും പ്രകൃതി നിയമപ്രകാരം നമ്മെ സൃഷ്ട്ടിച്ചവനോടു വിധേയപ്പെട്ടിരിക്കുന്നവരുമായ നമ്മൾ, സ്വർഗത്തിൽ വസിക്കുന്നവനെ "പിതാവേ" എന്നു വിളിക്കുന്നു. ഇപ്രകാരം പ്രാത്ഥിക്കുന്നവരെ ഇക്കാര്യം കൂടി മനസ്സിലാക്കാൻ അവിടുന്നു പ്രാപ്തരാക്കുന്നു. ദൈവത്തെ 'പിതാവേ' എന്നു വിളിക്കാനുള്ള ഇത്ര വിശിഷ്ടമായ ഒരു ബഹുമതിക്ക് നമ്മൾ അർഹരാകുന്നതിനാൽ, വിശുദ്ധവും കറയറ്റതുമായ ജീവിതം നമ്മൾ നയിക്കണം. നമ്മുടെ പിതാവിന് പ്രസാദകരമാംവിധം നമ്മൾ പെരുമാറണം; നമ്മുടെ മേൽ ചൊരിയപ്പെട്ട ഈ സ്വാതന്ത്ര്യത്തിന് നിരക്കാത്ത ഒന്നും ചിന്തിക്കുകയോ പറയുകയോ ചെയ്യരുത്. സകലത്തിന്റെയും രക്ഷകനായവൻ, ദൈവത്തെ പിതാവേ' എന്നു വിളിക്കുവാൻ നമ്മെ അനുവദിക്കുന്നു. നമ്മൾ ദൈവപുത്രരാണെന്നു മനസ്സിലാക്കിക്കൊണ്ടു നമ്മെ മഹത്വമണിയിച്ച അവിടുത്തേക്ക് അനുയോജ്യമാംവിധം പെരുമാ റാൻ വേണ്ടിയാണിത്. അപ്പോൾ മിശിഹായിലൂടെ നമ്മൾ സമർപ്പിക്കുന്ന യാചനകൾ ദൈവം കൈക്കൊള്ളും (Commentary on Luke, Homily 71). പ്രിയപ്പെട്ട സഹോദരങ്ങളെ, നമ്മെ ദൈവമക്കളുടെ സ്ഥാനത്തേക്ക് ദൈവം ഉയർത്തിയെങ്കിൽ ദൈവമക്കളെ പോലെ ജീവിക്കുവാൻ നമ്മുക്ക് കടമയുണ്ട്. അതിനാൽ ഇന്ന് നമ്മുക്ക് ഒരു തീരുമാനമെടുക്കാം. പാപത്തെയും പാപസാഹചര്യങ്ങളെയും ഉപേക്ഷിച്ചുകൊണ്ടും, നമ്മുടെ സഹോദരങ്ങളെ സ്നേഹിച്ചുകൊണ്ടും നമ്മുക്ക് ദൈവമക്കൾക്ക് ഉചിതമായ ഒരു ജീവിതം നയിക്കാം.
Image: /content_image/News/News-2024-03-04-19:18:55.jpg
Keywords: ചിന്തകൾ
Content: 22793
Category: 1
Sub Category:
Heading: ദൈവ കരുണയുടെ മഹാതിരുനാളിന് മുന്നോടിയായി 33 ദിവസം ഓണ്‍ലൈനില്‍ ദൈവ കരുണയുടെ പ്രഘോഷണവും പ്രാർത്ഥനയും; നാളെ മുതല്‍
Content: ദൈവ കരുണയുടെ മഹാതിരുനാളായ ഡിവൈൻ മേഴ്സി സൺഡേയ്ക്കു ഒരുക്കമായി 33 ദിവസം ദൈവ കരുണയുടെ പ്രഘോഷണവും പ്രാർത്ഥനയും ഓൺലൈനായി നടത്തുന്നു. കഴിഞ്ഞ ദൈവ കരുണയുടെ തിരുനാൾ മുതൽ 333 ദിവസത്തെ ദൈവ കരുണയുടെ ഡയറിക്കുറിപ്പിനെ ആധാരമാക്കിയ വിചിന്തനങ്ങൾ ഫ്രാൻസിസ്കൻ കപ്പൂച്ചിൻ സമൂഹാംഗമായ ഫാ. സോമി എബ്രഹാത്തിന്റെ ആത്മീയ നേതൃത്വത്തിൽ Messengers of Divine Mercy എന്ന കൂട്ടായ്മ നടത്തിവരുകയായിരിന്നു. അതിന്റെ സമാപനമായ 33 ദിവസം ഓൺലൈനായി Messengers of Divine Mercy എന്ന യൂട്യൂബ് ചാനലിലൂടെ ഇന്ത്യൻ സമയം രാവിലെ മൂന്ന് മണിക്ക് വിശുദ്ധ കുർബാനയും ദൈവ കരുണയുടെ പ്രഘോഷണവും പ്രാർത്ഥനയുമാണ് ഒരുക്കിയിരിക്കുന്നത്. ആദ്യ ദിവസത്തെ പ്രാര്‍ത്ഥന നാളെ 2024 മാർച്ച് 5 പുലര്‍ച്ചെ 3 മണിക്ക് ആരംഭിക്കും. മെസഞ്ചേഴ്സ് ഓഫ് ഡിവൈൻ മേഴ്സി എന്ന ചാനലിൽ ഇന്ത്യൻ സമയം രാവിലെ മൂന്ന് മണിക്ക് ആരംഭിക്കുന്ന ശുശ്രൂഷകൾ നാലുമണിയോടെ അവസാനിക്കും. ഏപ്രില്‍ 7 തിരുനാള്‍ ദിനം വരെ ഇതേ സമയത്ത് ശുശ്രൂഷ നടക്കും. വ്യക്തിപരമായ പ്രാർത്ഥനയിൽ വളരുന്നതിനും സ്വർഗ്ഗത്തിലെ മുഴുവൻ കൃപകളും ഒരു ആത്മാവിലേക്ക് വർഷിക്കപ്പെടുന്ന പുതിയ മാമോദിസായെന്ന് ഈശോ വെളിപ്പെടുത്തിയ, പരിപൂർണ്ണ വിമോചനത്തിന്റെയും സമ്പൂർണ്ണ നവീകരണത്തിന്റെയും ദൈവ കരുണയുടെ തിരുനാൾ (ഡയറി 699 ) ഏറ്റവും ഫലപ്രദമായി ആഘോഷിക്കുന്നതിനും 33 ദിവസങ്ങൾ പരിശുദ്ധ കത്തോലിക്കാ തിരുസഭയ്ക്ക് വേണ്ടിയും, ലോകം മുഴുവനും വേണ്ടിയും ദൈവകരുടെ യാജിച്ച് പ്രാർത്ഥിക്കുന്നതിനും, ദൈവ കരുണയുടെ ഡയറിയിലൂടെ ഈശോ വെളിപ്പെടുത്തിയ രഹസ്യങ്ങൾ പൂർണ്ണമായി ധ്യാനിക്കുന്നതിനുമുള്ള വലിയ അവസരമാണ് ശുശ്രൂഷയിലൂടെ ഉദ്ദേശിക്കുന്നത്. ഓണ്‍ലൈന്‍ ശുശ്രൂഷയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാകുവാനും യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ശ്രദ്ധിക്കുമല്ലോ. {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക- MDM 5 ->https://chat.whatsapp.com/KTlH1FGEP1VE8FBYwOXhZf }} {{ യൂട്യൂബ് ചാനല്‍ സബ്ക്രൈബ് ചെയ്യുക->https://youtu.be/lE8k4dZx8XY?si=2tm8rwOIf6fAOoqr}}
Image: /content_image/News/News-2024-03-04-19:55:50.jpg
Keywords: കരുണ
Content: 22794
Category: 18
Sub Category:
Heading: പ്രശ്‌നങ്ങൾ പരിഹരിക്കാന്‍ സാധിക്കുന്നില്ലെങ്കിൽ മന്ത്രി രാജിവെച്ച് ഒഴിയുന്നതാണ് ഉത്തമം: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ
Content: കോതമംഗലം: വനംവകുപ്പിനെ നിയന്ത്രിക്കാനും പ്രശ്‌നങ്ങൾ പരിഹരിക്കാനും സാധിക്കുന്നില്ലെങ്കിൽ മന്ത്രി രാജിവെച്ച് ഒഴിയുന്നതാണ് ഉത്തമമെന്ന് കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. ഇന്നലെ നേര്യമംഗലം കാഞ്ഞിരവേലിയിൽ ജനവാസമേഖലയിൽ വീടിനോടു ചേർന്നുള്ള കൃഷിയിടത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ബിഷപ്പിന്റെ പ്രതികരണം. വന്യജീവികളുടെ ആക്രമണങ്ങൾ നിയന്ത്രിക്കാൻ ശാശ്വത പരിഹാരത്തിനായി സർക്കാർ സംവിധാനങ്ങൾ ഇനിയും ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ വലിയ ബഹുജന പ്രക്ഷോഭത്തിനു നിർബന്ധിതരാകുന്ന സാഹചര്യമുണ്ടാകുമെന്നും ബിഷപ്പ് മുന്നറിയിപ്പു നൽകി. പാവപ്പെട്ട മനുഷ്യരുടെ ജീവനും സ്വത്തിനും കനത്ത ഭീഷണി ഉയർത്തുന്ന വന്യമൃഗ ആക്രമണങ്ങൾ പരിഹരിക്കാൻ സർക്കാർ സംവിധാനങ്ങൾ യാതൊരു തരത്തിലുമുള്ള നടപടികളും എടുക്കുന്നില്ലെന്നത് പ്രതിഷേധാർഹമാണ്. ഇത്തരം ദാരുണസംഭവങ്ങളെ സ്വാർത്ഥ ലാഭങ്ങൾക്കോ രാഷ്ട്രീയ മുതലെടുപ്പുകൾക്കോ ഉപയോഗിക്കാതെ ശാശ്വത പരിഹാരത്തിനായി എല്ലാവരും ഒത്തൊരുമിച്ചു നിൽക്കണമെന്ന് മാർ മഠത്തിക്കണ്ടത്തിൽ പറഞ്ഞു.
Image: /content_image/India/India-2024-03-05-09:26:31.jpg
Keywords: മഠത്തി
Content: 22795
Category: 18
Sub Category:
Heading: കാട്ടാനയുടെ ആക്രമണം: പ്രതിഷേധ ജ്വാലയുമായി കോതമംഗലം രൂപത
Content: കോതമംഗലം: നേര്യമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ അതിദാരുണമായി കൊല്ലപ്പെട്ടതിൽ അനുശോചനം രേഖപ്പെടുത്തിയും അധികാരി കളുടെ നിരുത്തരവാദപരമായ സമീപനത്തിൽ പ്രതിഷേധിച്ചും കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല തെളിച്ചു. നിരവധി തവണ മുന്നറിയിപ്പുകൾ നൽകിയിട്ടും വനം വകുപ്പ് അധികൃതരും അധികാരികളും കുറ്റകരമായ അനാസ്ഥയാണ് ഈ വിഷയത്തിൽ പുലർത്തുന്നതെന്ന് പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തവര്‍ ഒന്നടങ്കം ചൂണ്ടിക്കാട്ടി. വന്യജീവികൾ നാട്ടിലിറങ്ങാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാമെ ന്നിരിക്കേ മനുഷ്യത്വരഹിതമായ നിഷ്ക്രിയത്വം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. അധികൃതർ നിഷ്ക്രിയത്വം തുടർന്നാൽ അതിശക്തമായ സമരങ്ങൾക്ക് നേതൃത്വം കൊടുക്കേണ്ടിവരുമെന്നും പ്രതിഷേധ ജ്വാലയില്‍ മുന്നറിയിപ്പ് നല്‍കി. കോതമംഗലം ഹൈറേഞ്ച് ജംഗ്ഷനിൽ മാർ ജോർജ് മഠത്തിക്കണ്ടെത്തിൽ സമരജ്വാല തെളിച്ച് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. വികാരി ജനറാൾമാരായ മോൺ. ഡോ. പയസ് മലേക്കണ്ടത്തിൽ, മോൺ. ഫ്രാൻസിസ് കീരമ്പാറ, ഇൻഫാം രൂപത ഡയറക്ടർ ഫാ. റോബിൻ പടിഞ്ഞാ റേക്കൂറ്റ്, കത്തീഡ്രൽ വികാരി റവ. ഡോ. തോമസ് ചെറുപറമ്പിൽ, കത്തോലിക്കാ കോൺഗ്രസ് ഫൊറോന പ്രസിഡൻ്റ് സണ്ണി കടുതാഴെ, ഫാ. തോമസ് ജെ. പറയിടം, ഷൈജു ഇഞ്ചക്കൽ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2024-03-05-09:35:08.jpg
Keywords: കോതമംഗലം
Content: 22796
Category: 1
Sub Category:
Heading: "കർത്താവിനായി 24 മണിക്കൂർ'’ പ്രാര്‍ത്ഥനാചരണം ഈ വർഷം മാർച്ച് 8, 9 തീയതികളില്‍
Content: വത്തിക്കാന്‍ സിറ്റി: നോമ്പ് കാലഘട്ടത്തിൽ ഒരു ദിവസം മുഴുവൻ കർത്താവിന്റെ കൂടെയായിരിക്കാനുള്ള ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം പ്രകാരം നടത്തുന്ന "കർത്താവിനായി 24 മണിക്കൂർ'’ പ്രാര്‍ത്ഥനാചരണം ഈ വർഷം മാർച്ച് 8, 9 തീയതികളിലായി നടക്കും. തപസ്സു കാലത്തിലെ നാലാമത്തെ ഞായറാഴ്ചയോട് അനുബന്ധിച്ചാണ് വിശേഷാല്‍ പ്രാര്‍ത്ഥനാമണിക്കൂറുകള്‍ ആചരിക്കുന്നത്. പാപ്പയുടെ ആഹ്വാന പ്രകാരം കഴിഞ്ഞ പതിനൊന്നു വർഷമായി തുടർന്നു വരുന്ന തപസ്സു കാലത്തെ പ്രാർത്ഥനയുടെയും അനുരജ്ഞനത്തിന്റെയും 24 മണിക്കൂറില്‍ പങ്കെടുക്കുവാന്‍ വത്തിക്കാന്‍ ലോകമെമ്പാടുമുള്ള വിശ്വാസികളോട് ആഹ്വാനം നല്‍കി. റോമാക്കാർക്കെഴുതിയ ലേഖനത്തിലെ ആറാം അധ്യായത്തിൽ നിന്നുള്ള “പുതുജീവിതത്തിലേക്കു നടക്കുക“ എന്ന വിഷയമാണ് ഈ വർഷത്തെ ആപ്തവാക്യമായി ഫ്രാൻസിസ് പാപ്പ തെരഞ്ഞെടുത്തിരിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് തുടങ്ങി ശനിയാഴ്ച ദിവസം മുഴുവന്‍ സഭാസമൂഹങ്ങൾ പള്ളികൾ മുഴുവൻ തുറന്നിടാനും, വിശ്വാസികൾക്ക് ആരാധനയ്ക്കും കുമ്പസാരത്തിനുമുള്ള സൗകര്യമൊരുക്കാനും വത്തിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ വർഷത്തെ “കർത്താവിനായുള്ള 24 മണിക്കൂർ” ജൂബിലിക്ക് ഒരുക്കമായുള്ള പ്രാർത്ഥനാ വർഷത്തിൻ വരുന്നതിനാൽ പ്രാർത്ഥനയ്ക്കും അനുരഞ്ജനത്തിനുമുള്ള അവസരമായിരിക്കുമെന്ന് വത്തിക്കാന്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. പതിവുപോലെ ഇത്തവണയും റോമിലെ വിശുദ്ധ പിയൂസ് അഞ്ചാമന്റെ നാമത്തിലുള്ള ഇടവകയിലാണ് പാപ്പ വെള്ളിയാഴ്ച വൈകുന്നേരം തിരുക്കർമ്മങ്ങൾ നടത്തുക. അന്നേ ദിവസം ഫ്രാന്‍സിസ് പാപ്പ വിശ്വാസികളെ കുമ്പസാരിപ്പിക്കും. ദേവാലയങ്ങളുടെ തുറന്നിട്ട വാതിൽ ദൈവത്തിന്റെ കരുണാദ്ര സ്നേഹത്തിന്റെ പ്രതീകമാണെന്ന് വത്തിക്കാന്‍ വിശേഷിപ്പിക്കുന്നു “കർത്താവിനുള്ള 24 മണിക്കൂർ”നു വേണ്ടി സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററി വ്യക്തിപരവും സാമൂഹികവുമായ പ്രാർത്ഥനാസഹായികൾ ഇംഗ്ലീഷ് ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ വത്തിക്കാന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
Image: /content_image/News/News-2024-03-05-10:55:31.jpg
Keywords:
Content: 22797
Category: 7
Sub Category:
Heading: ഏതാണ് ഏറ്റവും പൂർണ്ണമായ പ്രാർത്ഥന? | നോമ്പുകാല ചിന്തകൾ | ഇരുപത്തിമൂന്നാം ദിവസം
Content: "ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോടും ക്ഷമിക്കണമേ" ( മത്തായി 6:12). #{blue->none->b->'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: ഇരുപത്തിമൂന്നാം ദിവസം ‍}# എല്ലാ മതങ്ങളും ദൈവത്തോട് പ്രാർത്ഥിക്കുവാൻ മനുഷ്യനെ പഠിപ്പിക്കുന്നു. നമ്മുടെ ആവശ്യങ്ങൾ നമ്മേക്കാൾ കൂടുതലായി അറിയുന്ന ദൈവം തന്നെ നമ്മെ ഒരു പ്രാർത്ഥന പഠിപ്പിക്കുന്നുവെങ്കിൽ അതായിരിക്കും ഏറ്റവും പൂർണ്ണമായ പ്രാർത്ഥന. ദൈവപുത്രനായ യേശുക്രിസ്‌തു രണ്ടായിരം വർഷങ്ങൾക്ക് മുൻപ് മനുഷ്യനായി അവതരിച്ചപ്പോൾ മനുഷ്യനെ പഠിപ്പിച്ച പ്രാർത്ഥനയാണ്" സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്ന പ്രാർത്ഥന. ഈശോ പഠിപ്പിച്ച സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയിൽ ഏഴു യാചനകൾ ആണ് ഉള്ളത്. അവയിൽ ആദ്യത്തെ മൂന്നുയാചനകൾ അങ്ങയുടെ നാമം പൂജിതമാകണമേ, അങ്ങയുടെ രാജ്യം വരണമേ, അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ. എന്നീ യാചനകൾ നമ്മുടെ ജീവിതത്തെ ദൈവവുമായി നേരിട്ട് ബന്ധപ്പെടുത്തുന്നവയാണ്. കൂടുതൽ ദൈവസ്പർശിയായ ആദ്യത്തെ മൂന്നെണ്ണം നമ്മെ പിതാവിന്റെ മഹത്വത്തിലേക്ക് അടുപ്പിക്കുന്നു. പിന്നീടുള്ള നാലു യാചനകൾ അന്നന്നുവേണ്ട ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ, ഞങ്ങളോട് തെറ്റു ചെയ്യുന്നവരോട് ഞങ്ങൾ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോടും ക്ഷമിക്കണമേ, ഞങ്ങൾ പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ, തിന്മയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ എന്നിവ മനുഷ്യരായ നമ്മുടെ ആവശ്യങ്ങൾ നടത്തിത്തരുവാൻ നാം ദൈവത്തോടു നടത്തുന്ന യാചനയാണ്. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥനയാണ് യേശു ശിഷ്യന്മാരെ പഠിപ്പിച്ച ഏക പ്രാർത്ഥന. അതുകൊണ്ടാണ് ഈ പ്രാർത്ഥനയെ കർത്തൃപ്രാർത്ഥന എന്ന് വിളിക്കുന്നത്. ഒരു മനുഷ്യന്റെ ഈ ലോകജീവിതവും നിത്യജീവിതവുമായി ബന്ധപ്പെട്ട സകല കാര്യങ്ങളും ഈ പ്രാർത്ഥനയിൽ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് വിശുദ്ധ തോമസ് അക്വീനാസ് ഈ പ്രാർത്ഥനയെ ഏറ്റവും പൂർണ്ണമായ പ്രാർത്ഥന എന്നു വിളിക്കുന്നു. അത് സുവിശേഷം മുഴുവന്റെയും സംഗ്രഹമാണെന്ന് സഭാപിതാവായ തെർത്തുല്യൻ പഠിപ്പിക്കുന്നു. കർത്തേജിലെ വിശുദ്ധ സിപ്രിയാൻ ഇപ്രകാരം പറയുന്നു: അതുകൊണ്ട്, ഏററവും പ്രിയപ്പെട്ട സഹോദരന്മാരേ, ഗുരു ആയ ദൈവം നമ്മെ പഠിപ്പിച്ചതുപോലെ നമുക്കു പ്രാർത്ഥിക്കാം. അവിടത്തെ പ്രാർത്ഥനകൊണ്ടു തന്നെ അവിടത്തോടു പ്രാർത്ഥിക്കുമ്പോൾ, ക്രിസ്തുവിൻ്റെ പ്രാർത്ഥനയെ അവിടത്തെ ചെവികളിലേക്ക് നാം എത്തിക്കുമ്പോൾ അത് അവ ഗാഢവും തീവ്രവുമായ പ്രാർത്ഥനയായിരിക്കും. ഒരു പ്രാർത്ഥന ചൊല്ലുമ്പോൾ പിതാവ് വീണ്ടും തന്റെ പുത്രന്റെ വാക്കുകൾ തിരിച്ചറിയാൻ ഇടയാകട്ടെ. നാം ദൈവത്തിന്റെ കൺമുമ്പിലാണു നില്ക്കുന്നതെന്ന കാര്യം പരിഗണിക്കുക. (Youcat P281) പ്രിയപ്പെട്ട സഹോദരങ്ങളെ "സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്ന കർത്തൃപ്രാർത്ഥന ഒരു പ്രാർത്ഥനയേക്കാൾ കൂടിയ ഒന്നാണ്. മനുഷ്യനെ സൃഷ്‌ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവം തന്നെ അവിടുത്തെ വാക്കുകളിൽ കൂടി മനുഷ്യനെ നേരിട്ട് പഠിപ്പിച്ച ഒരേ ഒരു പ്രാർത്ഥനയേ നമ്മുക്ക് ലഭ്യമായിട്ടുള്ളൂ അത് ഈ പ്രാർത്ഥനയാണ്. ആദിമ ക്രൈസ്തവർ ഏറ്റവും പ്രാധാന്യത്തോടെ ചൊല്ലിയിരുന്ന ഈ പ്രാർത്ഥന അലസമായി ചൊല്ലാതെ ഇന്നുമുതൽ അതിന്റെ അർഥം മനസ്സിലാക്കി ചൊല്ലുവാൻ നമ്മുക്ക് തീരുമാനമെടുക്കാം. അത് നമ്മുടെ ജീവിതത്തിന്റെ സമസ്‌ത മേഖലകളെയും തീർച്ചയായും നവീകരിക്കും.
Image: /content_image/News/News-2024-03-05-11:11:17.jpg
Keywords: നോമ്പുകാല
Content: 22798
Category: 1
Sub Category:
Heading: "കർത്താവിനായി 24 മണിക്കൂർ'’ പ്രാര്‍ത്ഥനാചരണം മാർച്ച് 8, 9 തീയതികളില്‍
Content: വത്തിക്കാന്‍ സിറ്റി: നോമ്പ് കാലഘട്ടത്തിൽ ഒരു ദിവസം മുഴുവൻ കർത്താവിന്റെ കൂടെയായിരിക്കാനുള്ള ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം പ്രകാരം നടത്തുന്ന "കർത്താവിനായി 24 മണിക്കൂർ'’ പ്രാര്‍ത്ഥനാചരണം ഈ വർഷം മാർച്ച് 8, 9 തീയതികളിലായി നടക്കും. തപസ്സു കാലത്തിലെ നാലാമത്തെ ഞായറാഴ്ചയോട് അനുബന്ധിച്ചാണ് വിശേഷാല്‍ പ്രാര്‍ത്ഥനാമണിക്കൂറുകള്‍ ആചരിക്കുന്നത്. ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ പതിനൊന്നു വർഷമായി തുടർന്നു വരുന്ന തപസ്സു കാലത്തെ പ്രാർത്ഥനയുടെയും അനുരജ്ഞനത്തിന്റെയും 24 മണിക്കൂറില്‍ പങ്കെടുക്കുവാന്‍ വത്തിക്കാന്‍ ലോകമെമ്പാടുമുള്ള വിശ്വാസികളോട് ആഹ്വാനം നല്‍കി. റോമാക്കാർക്കെഴുതിയ ലേഖനത്തിലെ ആറാം അധ്യായത്തിൽ നിന്നുള്ള “പുതുജീവിതത്തിലേക്കു നടക്കുക“ എന്ന വിഷയമാണ് ഈ വർഷത്തെ ആപ്തവാക്യമായി ഫ്രാൻസിസ് പാപ്പ തെരഞ്ഞെടുത്തിരിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് തുടങ്ങി ശനിയാഴ്ച ദിവസം മുഴുവന്‍ സഭാസമൂഹങ്ങൾ പള്ളികൾ മുഴുവൻ തുറന്നിടാനും, വിശ്വാസികൾക്ക് ആരാധനയ്ക്കും കുമ്പസാരത്തിനുമുള്ള സൗകര്യമൊരുക്കാനും വത്തിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ വർഷത്തെ “കർത്താവിനായുള്ള 24 മണിക്കൂർ” ജൂബിലിക്ക് ഒരുക്കമായുള്ള പ്രാർത്ഥനാ വർഷത്തിൻ വരുന്നതിനാൽ പ്രാർത്ഥനയ്ക്കും അനുരഞ്ജനത്തിനുമുള്ള അവസരമായിരിക്കുമെന്ന് വത്തിക്കാന്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. പതിവുപോലെ ഇത്തവണയും റോമിലെ വിശുദ്ധ പിയൂസ് അഞ്ചാമന്റെ നാമത്തിലുള്ള ഇടവകയിലാണ് പാപ്പ വെള്ളിയാഴ്ച വൈകുന്നേരം തിരുക്കർമ്മങ്ങൾ നടത്തുക. അന്നേ ദിവസം ഫ്രാന്‍സിസ് പാപ്പ വിശ്വാസികളെ കുമ്പസാരിപ്പിക്കും. ദേവാലയങ്ങളുടെ തുറന്നിട്ട വാതിൽ ദൈവത്തിന്റെ കരുണാര്‍ദ്ര സ്നേഹത്തിന്റെ പ്രതീകമാണെന്ന് വത്തിക്കാന്‍ വിശേഷിപ്പിക്കുന്നു. “കർത്താവിനുള്ള 24 മണിക്കൂർ”നു വേണ്ടി സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററി വ്യക്തിപരവും സാമൂഹികവുമായ പ്രാർത്ഥനാസഹായികൾ ഇംഗ്ലീഷ് ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ വത്തിക്കാന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
Image: /content_image/News/News-2024-03-05-13:03:33.jpg
Keywords: പാപ്പ
Content: 22799
Category: 1
Sub Category:
Heading: ഇസ്ലാമിക തീവ്രവാദം ഉച്ചസ്ഥായിയില്‍; ക്രൈസ്തവരുടെ അവസ്ഥ പരിതാപകരമെന്ന് മൊസാംബിക്ക് ബിഷപ്പ്
Content: മാപുടോ: രാജ്യത്ത് ഇസ്ലാമിക തീവ്രവാദം ഉയര്‍ത്തുന്ന വെല്ലുവിളി എന്നത്തേക്കാളും ഉയര്‍ന്ന അവസ്ഥയിലാണെന്നും പ്രാദേശിക മേഖലകളില്‍ നിന്നു ക്രൈസ്തവര്‍ കൂട്ടത്തോടെ പലായനം ചെയ്യുകയാണെന്നും മൊസാംബിക്ക് ബിഷപ്പ്. വടക്കൻ മൊസാംബിക്കില്‍ പെംബ രൂപതയിലെ ബിഷപ്പ് അൻ്റോണിയോ ജൂലിയാസാണ് രാജ്യത്തെ ക്രൈസ്തവര്‍ നേരിടുന്ന വെല്ലുവിളി സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിനോട് വിവരിച്ചത്. അടുത്തിടെ കുറഞ്ഞത് 12 കമ്മ്യൂണിറ്റികളെങ്കിലും തീവ്രവാദികൾ റെയ്ഡ് ചെയ്തായി റിപ്പോർട്ടുകളുണ്ടെന്നും താരതമ്യേനെ സുരക്ഷ വാഗ്ദാനം ചെയ്യുന്ന വലിയ നഗരങ്ങളിലേക്ക് ജനങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം ഒരു ഡസനോളം ഗ്രാമങ്ങൾ, അവയിൽ ചിലത് വളരെയധികം ജനസംഖ്യയുള്ള ആക്രമണങ്ങള്‍ക്കു ഇരയായി. വീടുകളും സ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടു. ആ ഗ്രാമങ്ങളിലെ എല്ലാ ക്രിസ്ത്യൻ ചാപ്പലുകളും നശിപ്പിക്കപ്പെട്ടു. സർക്കാർ ഉടമസ്ഥതയിലുള്ള നിരവധി പൊതു സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കപ്പെട്ട സാഹചര്യമുണ്ടായിട്ടുണ്ട്. ഇപ്പോൾ, ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് അഭയവും പിന്തുണയും നല്‍കുന്ന കാര്യത്തിലാണ് പ്രധാന ആശങ്ക. അവർ ചാരമായി മാറിയ ഗ്രാമങ്ങളിൽ നിന്ന് പലായനം ചെയ്യുന്നു, സുരക്ഷിതമായ ഒരു സ്ഥലത്തിനായി തിരയുകയാണ്; അവർ അത് എവിടെ കണ്ടെത്തുമെന്ന് എനിക്കറിയില്ല. എന്നാൽ ഏറ്റവും മോശമായത് ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്ന് ബിഷപ്പ് ദുഃഖത്തോടെ പങ്കുവെച്ചു. ആളുകൾ തങ്ങൾക്ക് കഴിയുന്നത് മാത്രം, തലയിൽ ഒരു കെട്ടാക്കിയോ സൈക്കിളിലോ കൊണ്ടുപോകുന്നു. ബാക്കിയെല്ലാം ഉപേക്ഷിക്കുന്നു. വിശപ്പും രോഗവും അവരെ വേട്ടയാടും. രൂപതയിലെ ഒരു പ്രവർത്തകയുടെ ബന്ധുവായ ടീന എന്ന സ്ത്രീയ്ക്കു സംഭവിച്ച ദയനീയ മരണവും ബിഷപ്പ് സ്മരിച്ചു. ആക്രമങ്ങളെ തുടര്‍ന്നു അവളും ഓടി. അവളോടൊപ്പം നവജാത ശിശുവുമുണ്ടായിരുന്നു. ചൂടും പൊടിയും കൊണ്ട് വലഞ്ഞു. മടുത്തപ്പോള്‍ അവൾ കണ്ടെത്തിയ കുറച്ച് വെള്ളം കുടിച്ചു. വയറിളക്കം ഛർദ്ദിയും തുടങ്ങി. പിന്നീട് മരിച്ചു. ആ കുഞ്ഞിന് അമ്മയില്ലാതെ പോയി. ഇതാണ് രാജ്യത്തെ ക്രൈസ്തവരുടെ അവസ്ഥയെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടുന്നു. മൊസാംബിക്കിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് ക്രൈസ്തവരാണ്. ആഭ്യന്തര കലഹങ്ങളും ഇസ്ലാമിക തീവ്രവാദികളുടെ വ്യാപനവുമാണ് ക്രൈസ്തവര്‍ക്ക് ഏറെ വെല്ലുവിളി സൃഷ്ടിക്കുന്നത്.
Image: /content_image/News/News-2024-03-05-14:08:38.jpg
Keywords: മൊസാം
Content: 22800
Category: 1
Sub Category:
Heading: കുർദിസ്ഥാൻ പാർലമെൻറിൽ ക്രൈസ്തവർക്ക് നൽകിയിരുന്ന സംവരണ സീറ്റുകൾ റദ്ദാക്കി: പ്രതിഷേധവുമായി ക്രൈസ്തവര്‍
Content: ഇർബില്‍: കുർദിസ്ഥാൻ പാർലമെൻറിൽ ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്ക് നൽകിവന്നിരുന്ന ന്യൂനപക്ഷ സംവരണ സീറ്റുകൾ റദ്ദാക്കാൻ തീരുമാനമെടുത്ത ഇറാഖി കോടതിയുടെ വിധിക്കെതിരെ ക്രൈസ്തവ വിശ്വാസികൾ രംഗത്ത്. ഇർബിലിലെ ക്രൈസ്തവ ഭൂരിപക്ഷ ജില്ലയായ ഏൻകാവയില്‍ തിങ്കളാഴ്ച നടന്ന പ്രതിഷേധ കൂട്ടായ്മയില്‍ പ്രതിഷേധിക്കാനായി നൂറുകണക്കിന് ക്രൈസ്തവരാണ് ഒരുമിച്ച് കൂടിയത്. ഫെബ്രുവരി അവസാനം രാജ്യത്തെ ഫെഡറൽ സുപ്രീംകോടതിയാണ് വംശ മതന്യൂനപക്ഷങ്ങൾക്ക് കുർദിസ്ഥാൻ പ്രവിശ്യാ പാർലമെൻറിൽ നൽകിവരുന്ന സംവരണ സീറ്റുകൾ ഭരണഘടന വിരുദ്ധമാണെന്ന വിധി പ്രസ്താവന നടത്തിയത്. ഇതിന് പിന്നാലെ ബാഗ്ദാദിലെ കോടതി വിധി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ക്രൈസ്തവ വിശ്വാസികൾ ഏൻകാവയിലെ സെൻറ് ജോസഫ് കത്തീഡ്രൽ ദേവാലയത്തിന് മുന്നിൽ ഒരുമിച്ചു ചേരുകയായിരിന്നു. ഫെഡറൽ കോടതിക്ക് ഈ തീരുമാനം പുനഃപരിശോധിക്കുവാൻ സാധിക്കുമെന്നും, എന്നാൽ മറ്റാർക്കും അപ്പീൽ നൽകാനുള്ള അവകാശം ഇല്ലെന്നും അഭിഭാഷകനും, കല്‍ദായന്‍ ലീഗിൻറെ അധ്യക്ഷനുമായ ഗോരാൻ ജബ്ബാർ പറഞ്ഞു. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഇനി ക്രൈസ്തവ സ്ഥാനാർത്ഥികൾക്ക് ന്യൂനപക്ഷ കോട്ടയിൽ മത്സരിക്കാൻ സാധിക്കില്ല. അതിനാൽ തന്നെ നിരവധി സാമ്പത്തിക സ്രോതസ്സുകൾ ഉള്ള കുർദിഷ് രാഷ്ട്രീയ പാർട്ടികൾക്കെതിരെ സ്ഥാനാർത്ഥികളെ നിർത്തേണ്ട സാഹചര്യമാണ് ക്രൈസ്തവ രാഷ്ട്രീയ പാർട്ടികൾക്ക് ഇപ്പോൾ ഉള്ളത്. അതേസമയം സംവരണ സീറ്റുകൾ തിരികെ അനുവദിക്കുന്നതിന് വേണ്ടിയുള്ള ശ്രമം തുടരുമെന്ന് കുർദിസ്ഥാൻ പ്രവിശ്യാ സർക്കാരിൽ ഗതാഗത, സമ്പർക്ക വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രി അനോ ജവ്ഹർ അബ്ദോക്ക ഉറപ്പുനൽകി. നിലവില്‍ ഒരുലക്ഷത്തോളം ക്രൈസ്തവര്‍ കുര്‍ദ്ദിസ്ഥാനില്‍ ഉണ്ടെന്നാണ് കണക്ക്. ➤#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-03-05-18:24:08.jpg
Keywords: കുർദി