Contents
Displaying 22361-22370 of 24982 results.
Content:
22781
Category: 1
Sub Category:
Heading: യോഗിയുടെ യുപിയില്‍ വൈദികന്‍ ഉള്‍പ്പെടെ മുപ്പതിലധികം ക്രൈസ്തവര്‍ ജയിലില്‍
Content: ലക്നൌ: ഉത്തർപ്രദേശില്‍ ഒരു കത്തോലിക്ക വൈദികന്‍ ഉൾപ്പെടെ മുപ്പതിലധികം ക്രൈസ്തവര്‍ മതപരിവർത്തന നിരോധന നിയമ മറവില്‍ അറസ്റ്റിലായതിനെ തുടര്‍ന്നു വിചാരണ നേരിട്ടു ജയിലുകളില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്. ജയിലുകളിൽ നിന്നു ജാമ്യം നേടുന്നതിൽ അമിതമായ കാലതാമസമാണ് ഇവര്‍ നേരിടുന്നതെന്നും യുസിഎ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫാ. ഡൊമിനിക് പിൻ്റോ ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ സംബന്ധിച്ച വാദം തുടർച്ചയായി മൂന്നാം തവണയും മാറ്റിവച്ചതിനെത്തുടർന്ന് ഇവരുടെ മോചനത്തിനായി ലക്നൌ ബിഷപ്പ് ജെറാൾഡ് ജോൺ മത്യാസ്, പ്രാർത്ഥനയ്ക്കു ആഹ്വാനം നല്‍കി. ജാമ്യാപേക്ഷ പരിഗണിക്കുന്നതിലെ കാലതാമസം ദുഃഖകരവും നിർഭാഗ്യകരവുമാണെന്ന് ബിഷപ്പ് പറഞ്ഞു. തീവ്ര ഹിന്ദുത്വവാദിയായ യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ കർക്കശമായ മതപരിവർത്തന വിരുദ്ധ നിയമം ലംഘിച്ചുവെന്ന ആരോപണങ്ങളെ തുടര്‍ന്നു ഈ വര്‍ഷം ആദ്യ രണ്ട് മാസത്തിനുള്ളിൽ അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്ത 39 ക്രൈസ്തവരില്‍ ഫാ. പിൻ്റോയും ഉൾപ്പെടുകയായിരിന്നു. നിയമപോരാട്ടത്തിന് ഒടുവില്‍ അറസ്‌റ്റിലായ ഏഴുപേർ ജാമ്യം നേടിയെങ്കിലും മറ്റുള്ളവർ ജയിലിൽ തുടരുന്നതായി ക്രിസ്തീയ നേതൃത്വത്തെ ഉദ്ധരിച്ചുള്ള യുസിഎ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതീക്ഷ നഷ്ടപ്പെടരുതെന്നും ജാമ്യം ലഭിക്കുന്നതുവരെ പ്രാർത്ഥിക്കുന്നത് തുടരാനും ബിഷപ്പ് ജെറാൾഡ് ജോൺ ആഹ്വാനം നല്‍കി. ബരാബങ്കി ജില്ലയിലെ ദേവാ പോലീസ് സ്റ്റേഷന് കീഴിലുള്ള പ്രദേശത്ത് മതപരിവർത്തനം നടത്തിയെന്നാരോപിച്ച് അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 15 പേരാണ് അറസ്റ്റിലായത്. 2021ലെ ഉത്തർപ്രദേശിലെ മതപരിവർത്തന നിരോധന നിയമം ലംഘിച്ചുവെന്നാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. മുപ്പതിലധികം ക്രൈസ്തവരുടെ ജാമ്യാപേക്ഷ വിവിധ കോടതികളിൽ തീർപ്പുകൽപ്പിക്കാതെ നിലനില്‍ക്കുകയാണെന്നും കാരണം കൂടാതെയാണ് കേസ് മാറ്റിവെയ്ക്കുന്നതെന്നും ജയിലിൽ കഴിയുന്നവരെ സഹായിക്കുന്ന ഒരു ക്രിസ്ത്യൻ നേതാവ് യുസിഎ ന്യൂസിനോട് പറഞ്ഞു. ഫാ. പിൻ്റോയുടെയും മറ്റ് 10 പേരുടെയും ജാമ്യാപേക്ഷ നിലവില്‍ മാർച്ച് ഏഴിലേക്കാണ് മാറ്റിയിരിക്കുന്നത്. ഭാരതത്തില്‍ ക്രൈസ്തവര്‍ ഏറ്റവും അധികം വേട്ടയാടപ്പെടുന്നത് ഉത്തര്‍പ്രദേശിലാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരിന്നു.
Image: /content_image/News/News-2024-03-02-14:59:00.jpg
Keywords: ഉത്തർ, ബിജെപി

22782
Category: 1
Sub Category:
Heading: വിശുദ്ധവാര തിരുക്കര്‍മ്മങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ട് വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: വിശുദ്ധവാരത്തിലെ വിവിധ തിരുക്കര്‍മ്മങ്ങളുടെ സമയക്രമീകരണവും മറ്റ് വിവരങ്ങളും വത്തിക്കാന്‍ ഔദ്യോഗികമായി പുറത്തുവിട്ടു. മാർച്ച് 24 ഓശാന ഞായറാഴ്ചയിലെ ശുശ്രൂഷ, പെസഹാ വ്യാഴാഴ്ചയിലെ തൈല പരികർമ്മ ശുശ്രൂഷ, ദുഃഖവെള്ളിയാഴ്ചയിലെ കർത്താവിന്റെ പീഡാസഹന അനുസ്മരണം, കൊളോസിയത്തിലെ കുരിശിന്റെ വഴി എന്നിവയാണ് പാപ്പ നയിക്കുന്ന പ്രധാന വിശുദ്ധവാര തിരുകർമ്മങ്ങൾ. കൂടാതെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ നടക്കുന്ന ഈസ്റ്റർ ജാഗരണവും, ഉയിർപ്പു ഞായർ ദിവ്യബലിക്കും പാപ്പ മുഖ്യകാർമ്മികത്വം വഹിക്കും. മാർച്ച് 24 ഓശാന ഞായറാഴ്ച വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അർപ്പിക്കുന്ന വിശുദ്ധ കുര്‍ബാനയോടെയാണ് വിശുദ്ധ വാരത്തിന് തുടക്കമാകുക. റോമിലെ സമയം രാവിലെ പത്ത് മണിക്ക് ഓശാന ഞായറിലെ തിരുകർമ്മങ്ങൾ ആരംഭിക്കും. വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ നിന്ന് ബസിലിക്കയിലേക്ക് ഈശോയുടെ ജെറുസലേം പ്രവേശനത്തെ അനുസ്മരിച്ച് കൊണ്ടുള്ള പ്രദിക്ഷണം നടക്കും. ഇതേ തുടർന്ന് ദിവ്യബലി. മാർച്ച് 28 പെസഹ വ്യാഴാഴ്ച വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ പ്രാദേശിക സമയം രാവിലെ 9.30ന് തൈല പരികർമ്മ ശുശ്രൂഷയ്ക്കു പാപ്പ നേതൃത്വം നല്‍കും. തുടര്‍ന്നു ദിവ്യബലി അര്‍പ്പണം നടക്കും. കാല്‍ കഴുകല്‍ ശുശ്രൂഷ സംബന്ധിച്ച വിവരങ്ങള്‍ വത്തിക്കാന്‍ പുറത്തുവിട്ടിട്ടില്ല. മാർച്ച് 29 ദു:ഖവെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം അഞ്ച് മണിക്ക് വിശുദ്ധ പത്രോസിന്റെ ബസിലിക്ക ദേവാലയത്തിൽ കർത്താവിന്റെ പീഡാസഹനത്തെ അനുസ്മരിച്ചുള്ള ശുശ്രൂഷകള്‍ നടക്കും. അന്ന് രാത്രി 9.15ന് കൊളോസിയത്തിൽ പാപ്പയുടെ നേതൃത്വത്തില്‍ കുരിശിന്റെ വഴി നടക്കും. മാർച്ച് 30 ഈസ്റ്റർ തലേന്ന് വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ വൈകുന്നേരം 7.30ന് ഈസ്റ്റർ ജാഗരണ ശുശ്രൂഷ ആരംഭിക്കും. മാർച്ച് 31, ഉയിർപ്പു ഞായറാഴ്ച രാവിലെ 10 മണിക്ക് വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ഉയിർപ്പ് ഞായർ ദിവ്യബലിയും ഇതേ തുടർന്ന് പന്ത്രണ്ട് മണിക്ക് റോമ നഗരത്തിനും ലോകത്തിനും എന്നർത്ഥമുള്ള ഉര്‍ബി എത്ത് ഓർബി ആശിർവാദവും പാപ്പ നല്‍കും. തിരുസഭ നിഷ്കര്‍ഷിച്ചിട്ടുള്ള നിബന്ധനകള്‍ക്കു വിധേയമായി പാപ്പയുടെ ആശീര്‍വാദം നേരിട്ടോ ഓണ്‍ലൈന്‍ ആയോ സ്വീകരിക്കുന്നവര്‍ക്ക് പൂര്‍ണ്ണ ദണ്ഡവിമോചനം ലഭിക്കുവാനുള്ള അവസരം കൂടിയാണിത്.
Image: /content_image/News/News-2024-03-02-16:13:41.jpg
Keywords: ഓശാന

22783
Category: 18
Sub Category:
Heading: ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകൾ പരിശോധിക്കാൻ കമ്മിറ്റി
Content: തിരുവനന്തപുരം: ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥയേക്കുറിച്ചു പഠിക്കാൻ നിയോഗിച്ച ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകൾ പരിശോധിച്ച് അഭിപ്രായം സമർപ്പിക്കാൻ ചീഫ് സെക്രട്ടറി ഡോ. വി. വേണു അധ്യക്ഷനായി കമ്മിറ്റിയെ സർക്കാർ നിയോഗിച്ചു. കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച് ഒരു വർഷത്തോളമാകാറാകുമ്പോഴാണ് ശിപാർശകൾക്കായി പുതിയ സമിതിയെ നിയോഗിക്കുന്നത്. പൊതുഭരണ വകുപ്പു സെക്രട്ടറി, ന്യൂനപക്ഷക്ഷേമ വകുപ്പ് സെക്രട്ടറി എന്നിവർ കമ്മിറ്റിയിൽ അംഗങ്ങളാണ്. കമ്മിറ്റി ഓരോ രണ്ടാഴ്‌ച കൂടുമ്പോഴും യോഗം ചേർന്ന് ഓരോ വകുപ്പുമായി ബന്ധപ്പെട്ട ശിപാർശകൾ ബന്ധപ്പെട്ട വകുപ്പു സെക്രട്ടറിമാരെക്കൂടി പങ്കെടുപ്പിച്ച് പരിശോധിച്ച് അഭിപ്രായം രേഖപ്പെടുത്തണം. ഇതിനായി ഒരു പ്രവർത്തന പദ്ധതിക്കു രൂപം നൽകണമെന്നു സർ ക്കാർ ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.ഫിഷറീസ്, പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, ന്യൂനപക്ഷക്ഷേമം എ ന്നീ വകുപ്പുകൾക്കു മുൻഗണന നൽകണമെന്നും ഒരു മാസത്തിനകം മന്ത്രിസ ഭായോഗത്തിനു പരിഗണിക്കാൻ കഴിയുന്ന തരത്തിൽ ആദ്യഘട്ട ശിപാർശകൾ സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. കഴിഞ്ഞ വർഷം മേയിൽ ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചെങ്കി ലും ഇതുവരെ റിപ്പോർട്ട് പുറത്തു വിട്ടിട്ടില്ല. സ്വീകരിച്ച നടപടികൾ ഉൾപ്പെടെ കാട്ടി നിയമസഭയിലും റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. മന്ത്രിസഭായോഗവും പരിഗണിച്ചിട്ടില്ല. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണമെന്ന് വ്യാപകമായ ആവശ്യം ഉയർന്നു വന്നതിനെ തുടർന്നാണ് ഇപ്പോൾ ശിപാർശകൾ നൽകുന്നതിനായി കമ്മിറ്റിയെ നിയമിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കു സമർപ്പിച്ച റിപ്പോർട്ട് അഭിപ്രായം അറിയിക്കുന്നതിനായി വിവിധ വകുപ്പുകൾക്ക് അയച്ചുകൊടുത്തിരിക്കുകയാണെന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ നാളിതു വരെയായിട്ടും സർക്കാർ വകുപ്പുകൾ പ്ര തികരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്
Image: /content_image/News/News-2024-03-03-07:20:29.jpg
Keywords: കോശി

22784
Category: 18
Sub Category:
Heading: ബിഷപ്പ് ജോസഫ് കരിയിൽ വിരമിച്ചു; മോൺ. ഷൈജു പര്യാത്തുശേരി കൊച്ചി രൂപതയുടെ അഡ്മിനിസ്ട്രേറ്റര്‍
Content: കൊച്ചി: കൊച്ചി ലത്തീന്‍ രൂപതയുടെ അധ്യക്ഷന്‍ ഡോ. ജോസഫ് കരിയിൽ വിരമിച്ചു. 75 വയസ് പൂർത്തിയായതിനെത്തുടർന്ന് ഇദ്ദേഹം നൽകിയ രാജിക്കത്തിന് ഫ്രാൻസിസ് മാർപാപ്പ ഇന്നലെ അംഗീകാരം നല്‍കുകയായിരിന്നു. 2009 മുതൽ 14 വർഷം കൊച്ചി രൂപതയുടെ അധ്യക്ഷനായിരുന്ന ഡോ. കരിയിൽ 2005-2009 കാലഘട്ടത്തിൽ പുനലൂർ രൂപതയുടെ മെത്രാനായും സേവനം ചെയ്തിട്ടുണ്ട്. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, പിഒസി ഡയറക്ടർ, കെആർഎൽസിബിസി പ്രസിഡന്‍റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കൊച്ചി രൂപതയുടെ 35-ാമത്തെ മെത്രാനായിരുന്നു ആലപ്പുഴ അർത്തുങ്കൽ സ്വദേശിയായ ഡോ. ജോസഫ് കരിയിൽ. പുനലൂർ രൂപതയുടെ ബിഷപ്പായി സേവനമനുഷ്ഠിക്കുമ്പോഴാണ് അദ്ദേഹം കൊച്ചിയിലേക്ക് നിയോഗിക്കപ്പെട്ടത്. പുതിയ മെത്രാനെ നിയമിക്കുന്നതുവരെ കൊച്ചി രൂപതയുടെ അഡ്‌മിനിസ്‌ട്രേറ്ററായി മോൺ. ഷൈജു പര്യാത്തുശേരിയെ നിയമിച്ചിട്ടുണ്ട്. കണ്ണമാലി സ്വദേശിയായ ഇദ്ദേഹം നിലവിൽ രൂപതാ വികാരി ജനറലായി സേവനമനുഷ്ഠിച്ചു വരികയാണ്. കണ്ണമാലി പര്യാത്തുശ്ശേരി വർഗീസിന്റെയും, സെലിന്റെയും മകനാണ്. പുത്തൻത്തോട് ഗവർമെൻ്റ് സ്‌കൂളിൽ ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ഫോർട്ട്കൊച്ചി മൗണ്ട് കാർമ്മൽ പെറ്റി സെമിനാരിയിൽ വൈദികപഠനം ആരംഭിച്ചു. ആലുവ സെൻ്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിലാണ് തത്ത്വശാസ്ത്രപഠനവും ദൈവശാസ്ത്രപഠനവും പൂർത്തിയാക്കിയത്. 1995-ല്‍ വൈദികപട്ടം സ്വീകരിച്ചു. മട്ടാഞ്ചേരി ജീവമാതാ പള്ളി, അരൂർ സെൻ്റ് അഗസ്റ്റിൻ പള്ളി എന്നിവിടങ്ങളിൽ സഹവികാരിയായും മുരിയാൾഡോ സെമിനാരിയിലും, ആലുവ ഹോളി ക്രോസ് സെമിനാരിയിലും വൈസ് റെക്‌ടറായും, ചന്തിരൂർ സെന്റ് മേരീസ്, വയലാർ സെൻ്റ് സേവ്യേഴ്‌സ്, പൂങ്കാവ് ഔവർ ലേഡി ഓഫ് അസംപ്ഷൻ പള്ളികളിൽ വികാരിയായും, കൊച്ചി രൂപതാ ചാൻസലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Image: /content_image/India/India-2024-03-03-07:39:22.jpg
Keywords: കൊച്ചി

22785
Category: 7
Sub Category:
Heading: സന്ദർശിച്ചു രക്ഷിക്കുന്നവൻ | നോമ്പുകാല ചിന്തകൾ | ഇരുപത്തിയൊന്നാം ദിവസം
Content: "ഇസ്രയേലിന്റെ ദൈവമായ കർത്താവ് വാഴ്ത്തപ്പെട്ടവൻ. എന്തെന്നാൽ അവിടുന്ന് തന്റെ ജനത്തെ സന്ദർശിച്ചു രക്ഷിച്ചിരിക്കുന്നു" (ലൂക്കാ 1:68) #{blue->none->b->'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: ഇരുപത്തിയൊന്നാം ദിവസം }# മക്കൾ വേദനയനുഭവിക്കുമ്പോൾ അവരുടെ അടുത്തേക്ക് ചെന്ന് അവരെ ആശ്വസിപ്പിക്കുന്നവരാണ് മാതാപിതാക്കൾ. അങ്ങനെയെങ്കിൽ മനുഷ്യരായ നമ്മൾ വേദനയനുഭവിക്കുമ്പോൾ പിതാവായ ദൈവം ഒരിക്കലും നമ്മിൽ നിന്നും അകന്നിരിക്കുകയില്ല. പ്രാചീന കാലം മുതൽ തന്നെ എല്ലാ മതങ്ങളും ദൈവത്തെ അന്വേഷിച്ചുകൊണ്ടിരുന്നു, എന്നാൽ യഥാർത്ഥ ദൈവം മനുഷ്യനെ സന്ദർശിച്ച ചരിത സംഭവമായിരുന്നു മിശിഹായുടെ മനുഷ്യാവതാരം. അങ്ങനെ യേശുക്രിസ്തുവിന്റെ മനുഷ്യാവതാരത്തിലൂടെയും കുരിശു മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും ദൈവം മനുഷ്യനെ സന്ദർശിക്കുകയും അവനോടൊപ്പം വസിക്കുകയും അവനെ രക്ഷിക്കുകയും ചെയ്‌തു. "ഇസ്രയേലിന്റെ ദൈവമായ കർത്താവ് വാഴ്ത്തപ്പെട്ടവൻ. എന്തെന്നാൽ അവിടുന്ന് തന്റെ ജനത്തെ സന്ദർശിച്ചു രക്ഷിച്ചിരിക്കുന്നു" (ലൂക്കാ 1:68). ഈ വചനഭാഗം വ്യാഖ്യാനിച്ചുകൊണ്ട് സഭാപിതാവായ വന്ദ്യനായ ബീഡ് ഇപ്രകാരം പറയുന്നു: നമ്മൾ നമ്മെത്തന്നെ അവനിൽനിന്നും അകറ്റുമ്പോഴും, ജഡ പ്രകാരമുള്ള തൻ്റെ പ്രത്യക്ഷപ്പെടലിലൂടെ നമ്മുടെ കർത്താവ് നമ്മെ സന്ദർശിച്ചു. നമ്മൾ പാപികളായിരിക്കുമ്പോഴും, നമ്മെ അന്വേഷിക്കുന്നതിനും നീതീകരിക്കുന്നതിനുംവേണ്ടി അവൻ നമ്മെ തിരഞെഞ്ഞെടുത്തു. ഭിഷഗ്വരൻ രോഗിയെ സന്ദർശിക്കുന്നതുപോലെ, അവൻ നമ്മെ സന്ദർശിച്ചു. നമ്മുടെ അഹങ്കാരത്തിൻ്റെ രൂഢമൂലമായ രോഗത്തെ സൗഖ്യപ്പെടുത്താൻ, അവൻ തന്റെ തന്നെ എളിമയുടെ മാതൃക നമുക്ക് നല്കി. നമ്മൾ പാപത്തിന്റെ അടിമത്തത്തിലേക്ക് വില്ക്കപ്പെട്ടവരും പ്രാചീനശത്രുവിനെ ശുശ്രൂഷിക്കാൻ സ്വയം സമർപ്പിച്ചവരുമായിരുന്നിട്ടും, തന്റെ തന്നെ രക്തത്തിന്റെ വിലയായി, അവൻ നമുക്ക് സ്വാതന്ത്ര്യം നൽകി. (CF P44.) പ്രിയപ്പെട്ട സഹോദരങ്ങളെ നമ്മുടെ ദൈവം എവിടെയോ മറഞ്ഞിരിക്കുന്ന ഒരു ദൈവമല്ല. നമ്മുടെ വേദനകളിലും സങ്കടങ്ങളിലും നമ്മെ വ്യക്തിപരമായി സന്ദർശിച്ചു രക്ഷിക്കുന്നവനാണ് നമ്മുടെ ദൈവം. അതിനാൽ നമ്മുടെ ജീവിതത്തിന്റെ എല്ലാ അവസ്ഥകളിലേക്കും നമ്മുക്ക് യേശുവിനെ ക്ഷണിക്കാം. നമ്മുടെ വേദനകളിലേക്ക് യേശുവിനെ ക്ഷണിക്കാം കാരണം അവൻ ആശ്വസദായകനാണ്. തകർന്നുപോയ നമ്മുടെ വ്യക്തിബന്ധങ്ങളിലേക്ക് നമ്മുക്ക് യേശുവിനെ ക്ഷണിക്കാം കാരണം അവൻ ഒരു ദൈവിക വ്യക്തിയാണ്. നമ്മുടെ രോഗങ്ങളിലേക്ക് യേശുവിനെ ക്ഷണിക്കാം കാരണം അവൻ സൗഖ്യദായകനാണ്. നമ്മുടെ ഇല്ലായ്‌മകളിലേക്ക് യേശുവിനെ ക്ഷണിക്കാം കാരണം അവൻ സൃഷ്‌ടാവായ ദൈവമാണ്.
Image: /content_image/News/News-2024-03-03-08:34:57.jpg
Keywords: ചിന്തകൾ

22786
Category: 1
Sub Category:
Heading: ജരന്‍വാലയിലെ ക്രൈസ്തവ വിരുദ്ധ കലാപം: വ്യാജ കേസില്‍ പ്രതിചേര്‍ത്ത ക്രൈസ്‌തവര്‍ക്ക് മോചനം
Content: ലാഹോർ: പാക്കിസ്ഥാനിലെ ജരന്‍വാലയില്‍ കലാപത്തിനു കാരണക്കാരെന്ന് ആരോപിക്കപ്പെട്ട ക്രൈസ്‌തവ സഹോദരങ്ങളെ പാക്കിസ്ഥാൻ കോടതി കുറ്റവിമുക്തരാക്കി. ഉമർ സലീം (റോക്കി), ഉമെയ്ർ സലീം (രാജ) സഹോദരങ്ങളോട് ഇസ്ലാം മതസ്ഥര്‍ വ്യക്തിവിരോധം തീർക്കുകയായിരുന്നുവെന്ന് നിരീക്ഷിച്ച ഫൈസലാബാദിലെ തീവ്രവാദവിരുദ്ധ കോടതി ഇവരെ കുറ്റവിമുക്തരാക്കുകയായിരിന്നു. ഖുറാനെ അപമാനിച്ചുവെന്ന് ആരോപിച്ച് റോക്കി, രാജ എന്നീ സഹോദരങ്ങളെ കുപ്രസിദ്ധമായ മതനിന്ദ നിയമപ്രകാരമാണ് കേസെടുത്തത്. എന്നാൽ രണ്ടു ഇസ്ലാം മതവിശ്വാസികള്‍ ക്രൈസ്‌തവ സഹോദരങ്ങളോടുള്ള വ്യക്തിവിദ്വേഷം തീർക്കാനായി മതനിന്ദാ കേസിൽ കുടുക്കുകയായിരുന്നുവെന്ന് കോടതി കണ്ടെത്തി. 2023 ഓഗസ്റ്റ് 16നാണ് ലാഹോറിൽനിന്ന് 130 കിലോമീറ്റർ അകലെയുള്ള ജരന്‍വാലയില്‍ വ്യാജ മതനിന്ദ ആരോപണത്തിന്റെ പേരില്‍ ക്രൈസ്തവര്‍ക്കെതിരെ വ്യാപകമായ ആക്രമണം അരങ്ങേറിയത്. ഇരുപതോളം ദേവാലയങ്ങളും, എണ്ണൂറിലധികം ക്രിസ്ത്യന്‍ ഭവനങ്ങളും തകര്‍ക്കപ്പെട്ടു. അക്രമത്തെ തുടര്‍ന്നു പതിനായിരത്തോളം ക്രൈസ്തവരാണ് ഭവനരഹിതരായി തീര്‍ന്നത്. കറാച്ചി, സര്‍ഗോദ, റാവല്‍പിണ്ടി എന്നിവിടങ്ങളിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളുടെ ഭിത്തികളും ഖുറാന്‍ സൂക്തങ്ങള്‍ എഴുതി അക്രമികള്‍ അലംകോലമാക്കി. ദേവാലയം അഗ്നിക്കിരയാക്കുന്നതും കുരിശ് തകര്‍ക്കുന്നതും കൊലവിളി മുഴക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അക്രമികള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിന്നു. കലാപകാരികളെന്ന് സംശയിക്കുന്ന നൂറ്റിഅന്‍പതോളം പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ജരൻവാലയില്‍ തീവ്ര ഇസ്ലാമിസ്റ്റുകള്‍ തകർത്ത പള്ളികളും ക്രൈസ്തവ ഭവനങ്ങളും സർക്കാർ പുനരുദ്ധരിക്കുമെന്നു പഞ്ചാബ് പ്രവിശ്യയിലെ ഇടക്കാല മുഖ്യമന്ത്രി മൊഹ്സിൻ നഖ്വി പ്രഖ്യാപിച്ചിരിന്നു. അതേസമയം പ്രദേശത്ത് നിന്നു പലായനം ചെയ്ത ക്രൈസ്തവരില്‍ നിരവധി പേര്‍ ഇതുവരെയും അക്രമ ഭീഷണിയെ തുടര്‍ന്നു മടങ്ങി വന്നിട്ടില്ല.
Image: /content_image/News/News-2024-03-03-14:22:53.jpg
Keywords: പാക്കി

22787
Category: 18
Sub Category:
Heading: സി.എച്ച് മുഹമ്മദ് കോയ ന്യൂനപക്ഷ സ്കോളർഷിപ്പ്; ഇന്ന് അവസാന തീയതി
Content: തിരുവനന്തപുരം: സർക്കാർ/ സർക്കാർ എയ്‌ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്കുള്ള സി.എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്/ ഹോസ്റ്റൽ സ്റ്റൈപൻഡ് അപേക്ഷാ തീയതി നീട്ടി. ഇന്നാണ് അവസാന തീയതി. കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനികൾക്കാണ് സ്കോളർഷിപ്പ്. മെറിറ്റ് സീറ്റിൽ അഡ്‌മിഷൻ ലഭിച്ച സ്വാശ്രയ മെഡിക്കൽ/ എൻജിനിയറിംഗ് കോളജുകളിൽ പഠിക്കുന്നവർക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഒരു വിദ്യാർത്ഥിനിക്ക് സ്കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്റ്റൈപൻഡ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം. ആദ്യ വർഷങ്ങളിൽ അപേക്ഷിക്കാൻ കഴിയാതെ പോയവർക്കും ഇപ്പോൾ പഠിക്കുന്ന വർഷത്തേക്കു അപേക്ഷിക്കാം. അപേക്ഷകർ യോഗ്യതാ പരീക്ഷയി ൽ 50% ൽ കുറയാത്ത മാർക്ക് നേടിയിരിക്കണം. കോളജ് ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും സ്ഥാപനമേധാവി അംഗീക രിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും ഹോസ്റ്റൽ സ്റ്റൈപൻഡിനായി അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും സ്‌കോളർഷിപ്പിനായി തെരഞ്ഞെടുക്കുന്നത്. കുടുംബ വാർഷിക വരുമാനം എട്ട് ലക്ഷം രൂപയിൽ കവിയരുത്. {{ http://www.minoritywelfare.kerala.gov.in/ -> http://www.minoritywelfare.kerala.gov.in/ }} അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2300524, 0471-2302090.
Image: /content_image/India/India-2024-03-04-10:14:52.jpg
Keywords: ന്യൂനപക്ഷ

22788
Category: 1
Sub Category:
Heading: ജീവനെ കുറിച്ചുള്ള കത്തോലിക്ക സഭയുടെ പ്രബോധനത്തെ പരസ്യമായി എതിര്‍ത്ത് യുഎസ് പ്രസിഡൻറ് ബൈഡൻ
Content: വാഷിംഗ്ടണ്‍ ഡിസി: കൃത്രിമ ബീജസങ്കലനത്തെ എതിർക്കുന്ന കത്തോലിക്ക സഭയുടെ പ്രബോധനം തനിക്ക് അംഗീകരിക്കാൻ സാധിക്കില്ലായെന്ന് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ. എണ്ണിയാൽ ഒടുങ്ങാത്ത മനുഷ്യ ഭ്രൂണങ്ങൾ നശിപ്പിക്കപ്പെടുന്നതിനാൽ ഇൻവിട്രോ ഫെർട്ടിലൈസേഷൻ തെറ്റും, അസ്സന്മാർഗികവും ആണെന്നാണ് കത്തോലിക്കാ സഭ പഠിപ്പിക്കുന്നത്, അതിനെപ്പറ്റി എന്താണ് പറയാനുള്ളത് എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉത്തരമായിട്ടായിരിന്നു പ്രസിഡന്റിന്റെ പ്രതികരണം. തനിക്ക് അതിനോടു യോജിക്കാന്‍ കഴിയില്ലായെന്ന് ബൈഡൻ പറഞ്ഞു. ഭ്രൂണഹത്യയെ ശക്തമായി പിന്തുണയ്ക്കുന്ന വ്യക്തി കൂടിയാണ് ബൈഡന്‍. . കത്തോലിക്കാ വിശ്വാസി എന്ന് അവകാശപ്പെടുമ്പോഴും യാതൊരു ധാര്‍മ്മികതയും ഇല്ലാതെ നിലകൊള്ളുന്ന ജോ ബൈഡന്റെ നിലപാടുകള്‍ നിരവധി വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. </p> <blockquote class="twitter-tweet" data-media-max-width="560"><p lang="en" dir="ltr">As President Joe Biden, who is Catholic, was headed to the Texas southern border, White House Correspondent <a href="https://twitter.com/owentjensen?ref_src=twsrc%5Etfw">@owentjensen</a> asked him about the recent Alabama IVF (in vitro fertilization) ruling. <a href="https://t.co/J8gH9Gm2PO">pic.twitter.com/J8gH9Gm2PO</a></p>— EWTN News Nightly (@EWTNNewsNightly) <a href="https://twitter.com/EWTNNewsNightly/status/1763237198458184108?ref_src=twsrc%5Etfw">February 29, 2024</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> അതേസമയം ഐവിഎഫിനെ സംബന്ധിച്ച് കത്തോലിക്കാ സഭയുടെ പ്രബോധനത്തിലുള്ള അറിവില്ലായ്മ ഒരു വലിയ പ്രശ്നമാണെന്ന് നാഷ്ണൽ കാത്തലിക് ബയോഎത്തിക്സ് സെന്ററിന്റെ അധ്യക്ഷൻ ജോസഫ് മീനി കാത്തലിക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. ഒരു വർഷം മുഴുവനായും ഞായറാഴ്ച ദേവാലയത്തിൽ പോയാൽ പോലും ഈ വിഷയത്തെപ്പറ്റിയുള്ള സഭയുടെ പ്രബോധനത്തെപ്പറ്റി കേൾക്കാനുള്ള സാധ്യത വളരെയധികം കുറവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇൻവിട്രോ ഫെർട്ടിലൈസേഷനെ പറ്റി കൂടുതൽ പഠിക്കാൻ കത്തോലിക്കാ വിശ്വാസികളോട് ആഹ്വാനം ചെയ്ത മീനി, 1987ൽ വത്തിക്കാൻ ഇറക്കിയ ഡോണം വിറ്റേ എന്ന രേഖയിൽ നിന്ന് പഠനം തുടങ്ങാമെന്ന് കൂട്ടിച്ചേർത്തു. #{blue->none->b->ഐവിഎഫ് എന്താണ്? എന്തുക്കൊണ്ട് ഇതിനെ കത്തോലിക്ക സഭ എതിര്‍ക്കുന്നു?; വിശദമായ മറുപടി താഴെ}# ➤#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-03-04-11:23:43.jpg
Keywords: ബൈഡ

22789
Category: 1
Sub Category:
Heading: നൈജീരിയയില്‍ 21.7 ദശലക്ഷം നൈറയുടെ ബൈബിളുകള്‍ വിതരണം ചെയ്തു
Content: ലാഗോസ്: സൗജന്യ ബൈബിൾ വിതരണ യജ്ഞത്തിന്റെ ഭാഗമായി നൈജീരിയയിലെ ബൈബിൾ സൊസൈറ്റി കഴിഞ്ഞ വര്‍ഷം വിതരണം ചെയ്തത് 21.7 ദശലക്ഷം നൈജീരിയന്‍ നൈറയുടെ ബൈബിളുകള്‍. ജയിൽ തടവുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു ബൈബിളുകള്‍ എത്തിച്ചതായി അധികൃതര്‍ പറയുന്നു. അന്ധരായവര്‍ക്ക് വേണ്ടി നൂറ്റിയന്‍പതോളം ബ്രെയിലി ബൈബിളുകളും ബൈബിൾ സൊസൈറ്റി വിതരണം ചെയ്തിരിന്നു. 2022-ൽ വിതരണം ചെയ്ത ബൈബിളുകളെക്കാള്‍ 30% വർദ്ധനവാണ് 2023-ല്‍ ഉണ്ടായിരിക്കുന്നതെന്നാണ് കണക്കുകള്‍. സൗജന്യ ബൈബിൾ വിതരണത്തിലൂടെയും മറ്റ് പരിപാടികളിലൂടെയും, ദൈവവചനം അനേകര്‍ക്ക് ലഭ്യമാക്കാന്‍ വിവിധ പദ്ധതികള്‍ ആവിഷ്ക്കരിച്ചു വരികയാണെന്നും നൈജീരിയയിലെ ബൈബിൾ സൊസൈറ്റി വ്യക്തമാക്കി. പോർച്ചുഗലിൽ നിന്നുള്ള അഗസ്തീനിയൻ, കപ്പൂച്ചിൻ സന്യാസിമാർ വഴി പതിനഞ്ചാം നൂറ്റാണ്ടിലാണ് നൈജീരിയയിലേക്ക് ക്രിസ്തീയ വിശ്വാസമെത്തുന്നത്. രാജ്യത്തെ ക്രൈസ്തവരില്‍ മൂന്നിൽ രണ്ടും പ്രൊട്ടസ്റ്റന്‍റ് വിഭാഗമാണ്. 88.4 മില്യണ്‍ ക്രൈസ്തവരാണ് നൈജീരിയയില്‍ ജീവിക്കുന്നത്. അമേരിക്ക ആസ്ഥാനമായ ഗവേഷണ ഏജന്‍സിയായ പ്യൂ റിസർച്ച് സെന്ററിന്റെ കണക്കുകള്‍ പ്രകാരം ആഫ്രിക്കയിലെ ഏറ്റവും അധികം ക്രൈസ്തവരുള്ളത് നൈജീരിയയിലാണ്. നൈജീരിയയിലെ തെക്കൻ, മധ്യ മേഖലകളിലെ ക്രൈസ്തവര്‍ തിങ്ങിപാര്‍ക്കുന്നത്. അതേസമയം ഇസ്ലാമിക തീവ്രവാദികളുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിച്ചതോടെ ക്രൈസ്തവര്‍ കനത്ത ഭീഷണിയാണ് നേരിടുന്നത്. ക്രൈസ്തവര്‍ക്ക് നേരെയുള്ള അതിക്രമങ്ങളും കൊലപാതകങ്ങളും പതിവ് സംഭവങ്ങളായി രാജ്യത്തു മാറിയിരിക്കുകയാണ്.
Image: /content_image/News/News-2024-03-04-14:44:47.jpg
Keywords: നൈജീ

22790
Category: 18
Sub Category:
Heading: ജെ.ബി കോശി കമ്മീഷന്‍ ശിപാര്‍ശകള്‍ പരിശോധിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ച സര്‍ക്കാര്‍ ഉത്തരവ് സ്വാഗതാര്‍ഹം: കെസിബിസി ജാഗ്രത കമ്മീഷന്‍
Content: കൊച്ചി: ക്രൈസ്തവ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിച്ച് തയ്യാറാക്കപ്പെട്ടിരിക്കുന്ന ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്റെ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത് സ്വാഗതാര്‍ഹമാണെന്ന്‍ കെസിബിസി ജാഗ്രത കമ്മീഷന്‍. ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്‍ വിശദമായ പഠനങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പത്തു മാസത്തോളമാകുന്നു. എന്നാല്‍, ഇതുവരെയും നിയമസഭയും മന്ത്രിസഭയും ഈ വിഷയം ചര്‍ച്ച ചെയ്യാത്തതിലും, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കി അഭിപ്രായം ആരാഞ്ഞിട്ടും തുടര്‍ നടപടികള്‍ ഉണ്ടാകാതിരുന്നതിലും, കമ്മീഷന്‍ റിപ്പോര്‍ട്ട് ഇതുവരെയും പൂര്‍ണ്ണമായി പുറത്തുവിടാത്തതിലും ക്രൈസ്തവ സമൂഹത്തിന് ശക്തമായ പ്രതിഷേധമുണ്ടെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. എന്നാൽ, ഇതുവരെയും നിയമസഭയും മന്ത്രിസഭയും ഈ വിഷയം ചർച്ച ചെയ്യാത്തതിലും, വിവിധ സർക്കാർ വകുപ്പുകൾക്ക് കമ്മീഷൻ റിപ്പോർട്ട് നൽകി അഭിപ്രായം ആരാഞ്ഞിട്ടും തുടർ നടപടികൾ ഉണ്ടാകാതിരുന്നതിലും, കമ്മീഷൻ റിപ്പോർട്ട് ഇതുവരെയും പൂർണ്ണമായി പുറത്തുവിടാത്തതിലും ക്രൈസ്തവ സമൂഹത്തിന് ശക്തമായ പ്രതിഷേധമുണ്ട്. ചീഫ് സെക്രട്ടറിക്ക് പുറമെ പൊതുഭരണ - ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറിമാരും അംഗങ്ങളായ പുതിയ സമിതി അർഹിക്കുന്ന ഗൗരവത്തോടെ കമ്മീഷൻ റിപ്പോർട്ട് പരിഗണിക്കുകയും സത്വരമായ തുടർ നടപടികൾ അടിയന്തര പ്രാധാന്യത്തോടെ സ്വീകരിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പൂർണ്ണമായി പ്രസിദ്ധീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും, തുടർ ചർച്ചകളിൽ ക്രൈസ്തവ സമൂഹങ്ങളുടെ ഔദ്യോഗിക പ്രതിനിധികളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെടുന്നു. ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നടപടികൾ ലോക്സഭാ ഇലക്ഷൻ മുന്നിൽ കണ്ടുകൊണ്ടുള്ള ഒരു താത്ക്കാലിക നീക്കമല്ല എന്ന് സർക്കാർ തെളിയിക്കേണ്ടതുണ്ട്. കേരളത്തിലെ ക്രൈസ്തവ സമൂഹം നേരിടുന്ന തുടർച്ചയായ അവഗണനകൾക്കും വിവിധ മേഖലകളിലെ പിന്നാക്കാവസ്ഥകൾക്കും പരിഹാരം കണ്ടെത്താനുള്ള ആത്മാർത്ഥമായ നീക്കം ഇനിയെങ്കിലും സർക്കാരിൽനിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും കെസിബിസി ഐക്യ ജാഗ്രത കമ്മീഷന്‍ സെക്രട്ടറി ഫാ. ഡോ. മൈക്കിൾ പുളിക്കൽ സിഎംഐ പ്രസ്താവിച്ചു.
Image: /content_image/India/India-2024-03-04-14:55:25.jpg
Keywords: ജാഗ്രത