Contents
Displaying 22311-22320 of 24983 results.
Content:
22730
Category: 1
Sub Category:
Heading: ഭ്രൂണഹത്യയുടെ അന്ത്യത്തിനായി നോമ്പുകാലത്ത് പ്രാര്‍ത്ഥന ക്യാംപെയിനുമായി '40 ഡേയ്‌സ് ഫോർ ലൈഫ്'
Content: ടെക്സാസ്: മാരകപാപമായ ഭ്രൂണഹത്യ അവസാനിപ്പിക്കുന്നതിനായി നോമ്പുകാലത്ത് 40 ദിവസത്തെ പ്രാര്‍ത്ഥനാ ക്യാംപെയിനുമായി പ്രോലൈഫ് സംഘടനയായ 40 ഡേയ്‌സ് ഫോർ ലൈഫ്. പ്രാർത്ഥനയിലൂടെയും ഉപവാസത്തിലൂടെയും അന്താരാഷ്ട്ര ക്യാംപെയിനില്‍ പങ്കുചേരണമെന്ന് സംഘടന അഭ്യര്‍ത്ഥിച്ചു. ഫെബ്രുവരി 14 വിഭൂതി ബുധനാഴ്ച ആരംഭിച്ച ക്യാംപെയിന്‍ മാർച്ച് 24 ഓശാന ഞായറാഴ്ച വരെ നീളും. 24 മണിക്കൂറും പ്രാര്‍ത്ഥനയ്ക്കു സാക്ഷ്യം വഹിക്കാൻ വിളിക്കപ്പെട്ടവർ ഗർഭഛിദ്രത്തിൻ്റെ ദാരുണമായ യാഥാർത്ഥ്യത്തെക്കുറിച്ച് സമൂഹത്തിന് ശക്തമായ സന്ദേശം നൽകുകയാണെന്നും ഇത് ഭ്രൂണഹത്യ കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്നവർക്കു മാനസാന്തരത്തിനുള്ള കാരണമായി മാറുമെന്നും സംഘടനയുടെ നേതൃത്വം ഔദ്യോഗിക വെബ്സൈറ്റില്‍ കുറിച്ചു. ഭ്രൂണഹത്യ കേന്ദ്രങ്ങളിലെ സമാധാനപരമായ സാന്നിധ്യവും, പ്രാര്‍ത്ഥനയും വഴി കുരുന്നുകളുടെ ജീവന്‍ രക്ഷിക്കുകയാണ് 40 ഡെയ്സ് ഫോര്‍ ലൈഫിന്റെ ലക്ഷ്യമെന്നും കുറിപ്പില്‍ പറയുന്നുണ്ട്. ക്യാംപെയിനില്‍ ഉടനീളം വ്യക്തികളും കുടുംബങ്ങളും ദേവാലയങ്ങളും ഓരോ ദിവസവും ജീവന്റെ സംരക്ഷണത്തിനായി ഉപവാസ പ്രാര്‍ത്ഥനയില്‍ പങ്കുചേരും. അബോര്‍ഷന്‍ കേന്ദ്രങ്ങള്‍ക്ക് മുന്നിലെ 40 ദിവസത്തെ പ്രാര്‍ത്ഥന, ഉപവാസം, കൂട്ടായ്മ എന്നിവയിലൂടെ ഭ്രൂണഹത്യ അവസാനിപ്പിക്കുവാന്‍ ലക്ഷ്യമിടുന്ന ഏകോപിത അന്താരാഷ്ട്ര പ്രചാരണ പരിപാടിയാണ് 40 ഡെയ്സ് ഫോര്‍ ലൈഫ്. 2007-ല്‍ അമേരിക്കയിലാണ് 40 ഡെയ്സ് ഫോര്‍ ലൈഫ് പ്രസ്ഥാനം ആരംഭിക്കുന്നത്. ഇന്ന് 63 രാജ്യങ്ങളിലായി ആയിരത്തില്‍പരം നഗരങ്ങളില്‍ തങ്ങളുടെ സാന്നിധ്യമുണ്ടെന്നാണ് സംഘടനയുടെ വെബ്സൈറ്റില്‍ പറയുന്നത്. പ്രചാരണത്തിൻ്റെ ഫലമായി 20,000-ത്തിലധികം ഗര്‍ഭസ്ഥ ശിശുക്കളുടെ ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതുകൂടാതെ 150 ഭ്രൂണഹത്യ ക്ലിനിക്കുകള്‍ അടച്ചുപൂട്ടുവാനും ഭ്രൂണഹത്യ മേഖലയില്‍ പ്രവര്‍ത്തിച്ചുക്കൊണ്ടിരിന്ന ഇരുനൂറിലധികം തൊഴിലാളികൾ ജോലി ഉപേക്ഷിക്കുവാനും സംഘടനയുടെ പ്രാര്‍ത്ഥനാ ക്യാംപെയിന്‍കൊണ്ട് സാധിച്ചു. മുന്‍ പ്ലാന്‍ഡ് പാരന്റ്ഹുഡ് എക്സിക്യുട്ടീവും ഇപ്പോള്‍ പ്രോലൈഫ് വക്താവുമായ അബ്ബി ജോണ്‍സണ്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Image: /content_image/News/News-2024-02-21-15:56:27.jpg
Keywords: ഭ്രൂണഹത്യ

22731
Category: 13
Sub Category:
Heading: "ഞങ്ങൾ മരിക്കേണ്ടി വന്നാൽ അത് അൾത്താരയ്ക്ക് സമീപം"; വിശ്വാസം മുറുകെ പിടിച്ച് ഗാസയിലെ ക്രൈസ്തവര്‍
Content: ഗാസ: ഇസ്രായേൽ - ഹമാസ് സംഘർഷത്തിനിടെ യേശുവിലുള്ള വിശ്വാസം മുറുകെ പിടിച്ച് ഗാസയിലെ ക്രൈസ്തവ സമൂഹം. ഗാസയിലെ ഇടവകയിൽ അഭയം പ്രാപിച്ചിരിക്കുന്ന നിരവധി ആളുകൾ ബോംബാക്രമണത്തിന്റെ ഭീഷണിയിലാണെങ്കിലും അവരുടെ ക്രൈസ്തവ സാക്ഷ്യം വെളിപ്പെടുത്തുന്നതാണ് തുടർച്ചയായി അർപ്പിക്കുന്ന കുരിശിന്റെ വഴി പ്രാർത്ഥനകളെന്ന് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാസയിലെ ഏക കത്തോലിക്ക ഇടവകയായ ഹോളി ഫാമിലി ദേവാലയത്തിന്റെ വികാരി ഫാ. റൊമാനെല്ലിയെ ഉദ്ധരിച്ചാണ് വത്തിക്കാന്‍ ന്യൂസിന്റെ റിപ്പോര്‍ട്ട്. സൈതുൺ, തുർക്ക്മാൻ പ്രദേശങ്ങളിൽനിന്നും ഒഴിഞ്ഞുപോകണമെന്നുള്ള ഇസ്രായേൽ സൈന്യത്തിന്റെ നിർദേശമനുസരിച്ച് നിരവധി ആളുകളാണ് ഗാസയിലെ ഇടവകയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. സാഹചര്യം മാറി മറിയുമ്പോഴും വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍ ആഴപ്പെടുകയാണ്. ഇടവകകളിൽ തന്നെ താമസിക്കുവാൻ ആഗ്രഹിക്കുന്ന ആളുകളുടെ ശക്തമായ വിശ്വാസ തീക്ഷ്ണത വികാരി പങ്കുവെച്ചു. "ഞങ്ങൾ മരിക്കേണ്ടി വന്നാൽ അത് അൾത്താരയ്ക്ക് സമീപം, യേശുവിനോട് ചേർന്നായിരിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇതാണ് ഞങ്ങളുടെ ഭവനം, ഇവിടെനിന്നും ഞങ്ങൾ എങ്ങോട്ടേക്കും പോകുന്നില്ല". കാലാവസ്ഥയുടെ കാഠിന്യവും ഭീതിയും ഭക്ഷണദൗർലഭ്യതയുമെല്ലാം നിരവധി ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുവെങ്കിലും, ഇടവകയിൽ താമസിക്കുന്ന എല്ലാവരും കുരിശിന്റെ വഴി പ്രാർത്ഥന പ്രദക്ഷിണമായി നടത്തുന്നുണ്ടെന്ന് ഫാ. റൊമാനെല്ലി പറയുന്നു. യുദ്ധത്തിന്റെ ഇരകൾ, എല്ലാം നഷ്ടപ്പെട്ടവർ എന്ന ചിന്തകളെല്ലാം - ദൈവത്തിലുള്ള വിശ്വാസം കൂടെ ചേർത്തുവച്ചുകൊണ്ട് പ്രാർത്ഥിക്കുമ്പോൾ ദൈവം രക്ഷിക്കുമെന്ന പ്രത്യാശ ജനത്തിന് ലഭിക്കുകയാണെന്നും ഫാ. റൊമാനെല്ലി കൂട്ടിച്ചേര്‍ത്തു. അതേസമയം ഗാസയിൽ ഇതുവരെയുള്ള മരണം 29,195 ആയി. 69,170 പേർക്കു പരുക്കേറ്റു. വെടിവയ്പും ആക്രമണവും രൂക്ഷമായതോടെ വടക്കൻ ഗാസയിൽ ഭക്ഷണം ഉൾപ്പെടെ സഹായവിതരണം നിർത്തിവച്ചതായി യുഎൻ ഏജൻസിയായ വേൾഡ് ഫുഡ് പ്രോഗ്രാം അറിയിച്ചിട്ടുണ്ട്. ഹമാസ് -ഇസ്രായേല്‍ പോരാട്ടം സംഘർഷം വീണ്ടും ആരംഭിച്ച് നാല് മാസത്തിനിടെ മുപ്പതോളം ക്രിസ്ത്യാനികളാണ് ഗാസയിൽ മരിച്ചതെന്ന് അടുത്തിടെ ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിന്റെ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിരിന്നു. നിലവില്‍, 184 കുടുംബങ്ങളില്‍ നിന്നായി മൊത്തം 560 ക്രൈസ്തവരാണ് ഗാസയിലെ ഹോളി ഫാമിലി ദേവാലയത്തില്‍ അഭയാര്‍ത്ഥികളായി തുടരുന്നത്.
Image: /content_image/News/News-2024-02-21-18:46:18.jpg
Keywords: ഗാസ

22732
Category: 1
Sub Category:
Heading: ഹെയ്തിയിലുണ്ടായ സ്‌ഫോടനത്തിൽ കത്തോലിക്ക മെത്രാന് പരിക്ക്
Content: പോർട്ട്-ഓ-പ്രിൻസ്: ഞായറാഴ്ച വൈകുന്നേരം ഹെയ്തിയിലുണ്ടായ സ്‌ഫോടനത്തിൽ കത്തോലിക്ക മെത്രാന് പരിക്ക്. ഹെയ്തിയൻ ബിഷപ്പ് കോൺഫറൻസ് വൈസ് പ്രസിഡൻ്റും അൻസെ-ഇ-വ്യൂ/മിറാഗൊനെ രൂപതയിലെ ബിഷപ്പുമായ പിയറി-ആന്ദ്രേ ഡുമസിനാണ് പരിക്കേറ്റത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. രാജ്യത്തിൻ്റെ തലസ്ഥാനമായ പോർട്ട്-ഓ-പ്രിന്‍സ് സന്ദർശനത്തിനിടെ അദ്ദേഹം താമസിച്ചിരുന്ന ഭവനത്തില്‍ സ്ഫോടനം നടക്കുകയായിരിന്നുവെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തിൻ്റെ പടിഞ്ഞാറൻ മേഖലയിലെ സുരക്ഷാ സ്ഥിതി മെച്ചപ്പെടുവാന്‍ യാതൊരു സാധ്യതയുമില്ലെന്ന സൂചനയാണ് പുതിയ അക്രമ സംഭവത്തിലൂടെ വെളിവായിരിക്കുന്നത്. ബിഷപ്പിനോടും ഹെയ്തിയിലെ സഭയോടു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മെക്സിക്കോയിലെ ബിഷപ്സ് കോൺഫറൻസ് കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹെയ്തിയിലെ ജനങ്ങളുടെ ദുരിതത്തില്‍ തങ്ങൾ പ്രാർത്ഥനയിലും ഐക്യദാർഢ്യത്തിലും പങ്കുചേരുകയാണെന്നു മോൺസിഞ്ഞോർ പിയറി ആന്ദ്രേ പറഞ്ഞു. ഹെയ്തി അനുഭവിക്കുന്ന അക്രമത്തിൻ്റെയും അരക്ഷിതാവസ്ഥയുടെയും വിഷമകരമായ സാഹചര്യത്തെക്കുറിച്ച് ഞങ്ങൾക്കറിയാം. ഭീകരപ്രവർത്തനങ്ങൾ അനുഭവിച്ചിട്ടും തങ്ങളുടെ സുവിശേഷ ദൗത്യത്തിൽ തളരാത്ത ഹെയ്തിയൻ സഭയിലെ വൈദികരുടെ നിശ്ചയദാര്‍ഢ്യത്തെ അഭിനന്ദിക്കുകയാണെന്നും മെത്രാന്‍ സമിതി പ്രസ്താവിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സായുധ സംഘട്ടനങ്ങളാലും സാമ്പത്തികവും, സാമൂഹ്യപരവുമായ പ്രശ്നങ്ങളാലും നട്ടം തിരിയുന്ന ഒരു രാജ്യമാണ് ഹെയ്തി. അപ്രതീക്ഷിതമായ അക്രമങ്ങള്‍ കാരണം രാജ്യത്ത് അരക്ഷിതാവസ്ഥയും, ക്ഷാമവും, ദാരിദ്ര്യവും കൊള്ളയും കൊലപാതകവും പതിവു സംഭവങ്ങളാണ്. കൊലപാതകം, രാഷ്ട്രീയ അസ്ഥിരത, ആൾക്കൂട്ട അക്രമം എന്നിവയാൽ പൊറുതി മുട്ടിയ കരീബിയൻ ദ്വീപിലെ കത്തോലിക്കാ സമൂഹത്തിന് നേരെയുണ്ടായ ഏറ്റവും ഒടുവിലത്തെ അക്രമ സംഭവമാണ് ഇത്. ഒരു മാസം മുമ്പ്, സെൻ്റ് ആന്‍ സന്യാസ സമൂഹത്തിലെ ആറ് സന്യസ്തരെ പോർട്ട്-ഓ-പ്രിൻസില്‍ നിന്നു തട്ടിക്കൊണ്ടുപോയിരിന്നു. പിന്നീട് ഇവര്‍ മോചിതരായി. ➤#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-02-21-21:00:43.jpg
Keywords: ഹെയ്തി

22733
Category: 18
Sub Category:
Heading: കത്തോലിക്കാ കോൺഗ്രസ് മാനന്തവാടി രൂപത സമിതിയുടെ ഉപവാസ സമരം ആരംഭിച്ചു
Content: കൽപ്പറ്റ: കത്തോലിക്കാ കോൺഗ്രസ് (എകെസിസി) മാനന്തവാടി രൂപത സമിതിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ ഉപവാസ സമരം ആരംഭിച്ചു. കാടും നാടും വേർതിരിക്കുക, ഫെൻസിംഗ് യുദ്ധകാലാടിസ്ഥാനത്തിൽ നടത്തുക, വനത്തിലെ ഏകവിളത്തോട്ടങ്ങളും അധിനിവേശ സസ്യങ്ങളും നീക്കംചെയ്യുക, ഇവിടങ്ങളിൽ നൈസർഗിക വനവത്കരണം നടത്തുക, വന ത്തിൽ ട്രക്കിംഗ് അവസാനിപ്പിക്കുക, വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്കും പരിക്കേൽക്കുന്നവർക്കും ജീവനോപാധികൾ നഷ്ടമാകുന്നവർക്കും കാലാനുസൃത നഷ്ടപരിഹാരം സമയബന്ധിതമായി നൽകുക, വന വിസ്തൃതിക്ക് അനുസൃതമായി വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുക, വനനിയമങ്ങൾ കാലോചിതമാക്കുക തുടങ്ങി ഇരുപതോളം ആവശ്യങ്ങളിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് പരിപാടികൾ. ഉച്ചകഴിഞ്ഞ് മൂന്നു വരെ കളക്ടറേറ്റ് പടിക്കലാണ് ഉപവാസം. എകെസിസിയെയും മാനന്തവാടി രൂപതയ്ക്കു കീഴിലുള്ള മറ്റു പ്രസ്ഥാന ങ്ങളെയും പ്രതിനിധാനം ചെയ്‌ത് 501 പേർ ഉപവാസത്തിൽ പങ്കെടുക്കും. മാന ന്തവാടി രൂപത സഹായമെത്രാൻ മാർ അലക്‌സ് താരാമംഗലം ഉദ്ഘാടനം ചെയ്തു. എകെസിസി രൂപത പ്രസിഡൻ്റ് ഡോ. കെ.പി. സാജു അധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് രൂപത സഹ വികാരി ജനറാൾ ഫാ. തോമസ് മണക്കുന്നേൽ നാരങ്ങാനീര് നൽകി ഉപവാസം അവസാനിപ്പിക്കും. ഇതിനുശേഷം കൈനാട്ടി പരിസരത്തുനിന്ന് പുതിയ സ്റ്റാൻഡിലേക്കു നടത്തുന്ന റാലിയിൽ രൂപതയിലെ ഇടവകകളിൽനിന്നുള്ള വൈദികരും വിശ്വാസികളും സന്യസ്‌തരും കോട്ടയം രൂപത വയനാട് മേഖല, താമരശേരി, തലശേരി രൂപത എന്നിവിടങ്ങളിൽനിന്നുള്ള പ്രതിനിധികളും ഉൾപ്പെടെ പതിനായിരത്തോളം പേർ അണിനിരക്കും. മാനന്തവാടി രൂപത വികാരി ജനറാൾ മോൺ. പോൾ മുണ്ടോളിക്കൽ ഫ്ളാഗ് ഓഫ് ചെയ്യും. വൈകുന്നേരം 4.30ന് പുതിയ സ്റ്റാൻഡ് പരിസരത്ത് പൊതുസമ്മേളനം തലശേരി അതിരൂപാതാധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം അധ്യക്ഷത വഹിക്കും. താമരശേരി ബിഷപ്പും കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ബിഷപ് ഡെലി ഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ മുഖ്യപ്രഭാഷണവും കോട്ടയം രൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരി അനുഗ്രഹപ്രഭാഷണവും നടത്തും. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, ജോൺസൺ തൊഴുത്തുങ്കൽ, ഫാ. ജോബി മുക്കാട്ടുകാവുങ്കൽ, സെബാസ്റ്റ്യൻ പുരയ്ക്കൽ തുടങ്ങിയവർ പ്രസംഗിക്കും.
Image: /content_image/India/India-2024-02-22-10:47:48.jpg
Keywords: മാനന്തവാടി, ഉപവാസ

22734
Category: 7
Sub Category:
Heading: “യേശുനാമത്തിന്റെ ശക്തി” | നോമ്പുകാല ചിന്തകൾ | പതിനൊന്നാം ദിവസം
Content: "എന്റെ നാമത്തില്‍ നിങ്ങള്‍ എന്നോട് എന്തെങ്കിലും ചോദിച്ചാല്‍ ഞാനതു ചെയ്തുതരും." (യോഹ 14:14). #{blue->none->b->'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: പതിനൊന്നാം ദിവസം }# നമ്മുടെ ജീവിതത്തിൽ വേദനകളും രോഗങ്ങളും തകർച്ചകളുമുണ്ടാകുമ്പോൾ ദൈവം എങ്ങനെയാണ് നമ്മുടെ ജീവിതത്തിൽ ഇടപെടുന്നത്? രക്ഷകനായ യേശുക്രിസ്‌തുവിന്റെ നാമത്തിൽ പ്രാർത്ഥിക്കുമ്പോൾ എങ്ങനെയാണ് അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കുന്നത്? ശാസ്ത്രത്തിനോ മനുഷ്യമനസ്സുകൾക്കോ ശരിയായി ഉത്തരം നൽകാൻ കഴിയാത്ത ഈ ചോദ്യത്തിന് ബൈബിൾ വ്യക്തമായ മറുപടി നൽകുന്നുണ്ട്. താൻ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയിൽ യേശു ഗത്സേമനിയിൽ തീവ്രദുഃഖത്തോടെ പ്രാർത്ഥിക്കുന്നതായി നാം സുവിശേഷത്തിൽ കാണുന്നു. അവൻ അൽപദൂരം മുന്നോട്ട് ചെന്ന് കമഴ്ന്നു വീണു പ്രാർത്ഥിച്ചു: എന്റെ പിതാവേ സാധ്യമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്നും അകന്നുപോകട്ടെ. എങ്കിലും എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ" (മത്തായി 26:39). യേശുക്രിസ്‌തു സമ്പൂർണ്ണ മനുഷ്യനും സമ്പൂർണ്ണ ദൈവവുമാണെന്ന് ലോകത്തിന് വെളിപ്പെടുത്തിയ ഒരു സംഭവമായിരുന്നു അത് (ഡമാസ്കസിലെ യോഹന്നാൻ, Orthodox Faith, 3.18). യഥാർത്ഥ ദൈവം എവിടെയോ മറഞ്ഞിരിക്കുന്ന ഒരു ദൈവമല്ല. പിന്നെയോ ദൈവം നമ്മുടെ പിതാവാകയാൽ നമ്മുടെ മനുഷ്യപ്രകൃതിയുടെ വേദനകളും ദൗർബല്യങ്ങളും സ്വന്തം ശരീരത്തിൽ ഏറ്റെടുക്കുവാൻ അവിടുന്ന് തന്റെ ഏകജാതനെ നമ്മെപ്പോലെ ഒരുവനായി ഈ ലോകത്തിലേക്ക് അയച്ചു. അങ്ങനെ യേശുക്രിസ്‌തു ദൈവത്തിന്റെയും മനുഷ്യരുടേയുമിടയിലെ ഏകമധ്യസ്ഥനായിരുന്നുകൊണ്ട് നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നു. യേശു പറഞ്ഞു: "നിങ്ങൾ എന്റെ നാമത്തിൽ ആവശ്യപ്പെടുന്നതെന്തും പിതാവ് പുത്രനിൽ മഹത്വപ്പെടാൻ വേണ്ടി ഞാൻ പ്രവർത്തിക്കും" (യോഹ 14:14). ഇതേക്കുറിച്ച് വിശുദ്ധ അഗസ്തീനോസ് ഇപ്രകാരം പറയുന്നു; വിശ്വാസികളേ ഉണരുവിൻ, അവിടുത്തെ വാക്കുകൾ പൂർണ്ണമായും ശ്രവിക്കുവിൻ. “നിങ്ങൾ ചോദിക്കുന്നതെന്തും നിങ്ങൾക്കു ലഭിക്കും” എന്നല്ല അവിടുന്നു പറയുന്നത്. നിങ്ങൾ എന്റെ നാമത്തിൽ ചോദിച്ചെങ്കിൽ മാത്രമേ ഞാൻ നിങ്ങൾക്കു ചെയ്തു തരൂ എന്നാണ് അവിടുന്ന് സൂചിപ്പിക്കുന്നത്. 'എന്റെ നാമത്തിൽ' എന്നതു നാം പ്രത്യേകം പഠിക്കേണ്ടിയിരിക്കുന്നു. അവിടുന്ന് എന്തു കൊണ്ടാണ് ഇത് വലിയ അനുഗ്രഹം വാഗ്ദാനം ചെയ്തത്? ഈശോ മിശിഹായുടെ നാമത്തിൽ നാമിവ ചോദിക്കണം എന്ന് അവിടുന്നു പറയുന്നതെന്തിന്? 'ഈശോ' എന്നാൽ രക്ഷകൻ, 'മിശിഹാ' എന്നാൽ അഭിഷിക്തൻ അഥവാ രാജാവ് എന്നർത്ഥം. നമ്മെ രക്ഷിക്കുന്നതു വേറാരുമല്ല, രാജാവും രക്ഷകനുമായ ഈശോമിശിഹാതന്നെ. (ആഗസ്തീനോസിന്റെ ഭാഷ്യം, യോഹന്നാന്റെ സുവിശേഷം). പ്രിയപ്പെട്ട സഹോദരങ്ങളെ, ഈ നോമ്പുകാലത്ത് ഈശോ പഠിപ്പിച്ചതുപോലെ പ്രാർത്ഥിക്കുവാൻ നമ്മുക്ക് പരിശീലിക്കാം. നമ്മുടെ പ്രാർത്ഥനകളെല്ലാം യേശുനാമത്തിലായിരിക്കട്ടെ. അങ്ങനെ യേശുനാമത്തിന്റെ ശക്തിയാൽ നമ്മുടെ ജീവിതം മുഴുവൻ നിറയപ്പെട്ടട്ടെ.
Image: /content_image/News/News-2024-02-22-11:12:09.jpg
Keywords: ചിന്തകൾ

22735
Category: 1
Sub Category:
Heading: യുക്രൈനിലെ ദുരിതബാധിതരായ 1.6 ദശലക്ഷം ജനങ്ങള്‍ക്ക് സഹായമെത്തിച്ച് കത്തോലിക്ക സന്നദ്ധ സംഘടന
Content: കീവ്: റഷ്യ യുക്രൈന് മേലുള്ള അധിനിവേശം ആരംഭിച്ച് രണ്ട് വർഷം പിന്നിട്ടിട്ടും കുടിയൊഴിപ്പിക്കപ്പെട്ട ജനത്തിനും ദുരിതമനുഭവിക്കുന്നവർക്കും ഭൗതീകവും ആത്മീയവുമായ സഹായം എത്തിക്കുന്നതിനുള്ള തങ്ങളുടെ ശ്രമങ്ങൾ തുടര്‍ന്ന് കത്തോലിക്ക സന്നദ്ധ സംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസ്. $22 മില്യൺ സമാഹരിച്ച സംഘടന 7.7 മില്യൺ പൗണ്ടിന്റെ സാധനങ്ങൾ യുദ്ധത്തിൻ്റെ ഇരകൾക്ക് വിതരണം ചെയ്തു. അധിനിവേശം ആരംഭിച്ച് ദിവസങ്ങൾക്ക് ഉള്ളില്‍ തന്നെ തങ്ങളുടെ പദ്ധതികൾ നൈറ്റ്സ് ഓഫ് കൊളംബസ് ആരംഭിച്ചിരിന്നു. യുദ്ധത്തെ തുടര്‍ന്നു രാജ്യത്തെ നിരവധി വിധവകളും അനാഥരുമാണ് ഏറ്റവും കഷ്ട്ടതയനുഭവിക്കുന്നതെന്നും ഇപ്പോൾ, ആവശ്യം എന്നത്തേയും പോലെ വലുതാണെന്നും കിഴക്കൻ യൂറോപ്പിലെ നൈറ്റ്‌സ് ഓഫ് കൊളംബസിൻ്റെ ഹെഡ് റിലീഫ് സംഘാടകരിലൊരാളായ സിമോൺ സിസെക് പറഞ്ഞു. ഇതുവരെ, രാജ്യത്തുടനീളമുള്ള 1.6 ദശലക്ഷം യുദ്ധബാധിതരെ ഭക്ഷണം, മരുന്ന്, പാർപ്പിട സഹായം, മറ്റ് ആവശ്യങ്ങൾ എന്നിവയിൽ സഹായിക്കാൻ നൈറ്റ്സ് ഓഫ് കൊളംബസിന് കഴിഞ്ഞിട്ടുണ്ട്. സ്ത്രീകളെയും കുട്ടികളെയും വികലാംഗരെയും പ്രായമായവരെയും സഹായിക്കുക എന്നതാണ് സംഘടനയുടെ പ്രാഥമിക ശ്രദ്ധ. യുദ്ധത്തിനു ഇരയായവർ "ക്രിസ്തുവിൻ്റെ കഷ്ടത അനുഭവിക്കുന്ന ശരീരം" ആണെന്നും സിമോൺ സിസെക് കൂട്ടിച്ചേര്‍ത്തു. </p> <blockquote class="twitter-tweet" data-media-max-width="560"><p lang="en" dir="ltr">Knights of Columbus give MATERIAL & SPIRITUAL support to displaced people. That’s why <a href="https://twitter.com/KofC?ref_src=twsrc%5Etfw">@KofC</a> organize across rosary prayers asking for Mary’s intercession for peace & return of millions of displaced people to their homes. Nothing can break us if faith is in our hearts. Read <a href="https://t.co/N4WR2kMxlh">pic.twitter.com/N4WR2kMxlh</a></p>— Szymon Czyszek (@SCzyszek) <a href="https://twitter.com/SCzyszek/status/1729777059294056644?ref_src=twsrc%5Etfw">November 29, 2023</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> രാജ്യത്തിൻ്റെ സാംസ്കാരികവും വിശ്വാസപരവുമായ പൈതൃകം ഇല്ലാതാക്കാനുള്ള ശ്രമങ്ങളിൽ യുക്രേനിയൻ പള്ളികളും റഷ്യൻ ആക്രമണങ്ങളുടെ ഫലമായി തകര്‍ന്നിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തു ഇതിനകം നൂറിലധികം പള്ളികൾ ആക്രമിക്കപ്പെട്ടു. രാജ്യത്തു പള്ളികൾ വെറും കലാരൂപങ്ങൾ പോലെയല്ല, മറിച്ച് സമൂഹത്തിൻ്റെ കേന്ദ്രമായിരിന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. സന്നദ്ധ സഹായത്തിന് പുറമെ പ്രാര്‍ത്ഥനായജ്ഞവും സംഘടന നടത്തുന്നുണ്ട്. 1882-ല്‍ ന്യൂ ഹെവനിലെ കണക്ടിക്കട്ടില്‍ ഫാ. മിഖായേല്‍ മക്ജിവ്നിയാല്‍ സ്ഥാപിക്കപ്പെട്ട ‘നൈറ്റ്‌സ് ഓഫ് കൊളംബസി’ല്‍ ഇന്ന് ലോകവ്യാപകമായി 19 ലക്ഷത്തിലധികം അംഗങ്ങളുണ്ട്. ആഗോളതലത്തില്‍ 9 രാഷ്ട്രങ്ങളിലായി 16,000-ത്തോളം കൗണ്‍സിലുകളാണ് സംഘടനയുടേതായി പ്രവര്‍ത്തിക്കുന്നത്. ➤#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-02-22-12:32:51.webp
Keywords: യുക്രൈ

22736
Category: 1
Sub Category:
Heading: വ്യാജ മതനിന്ദ ആരോപണം: തടവിലാക്കിയ വയോധികനായ പാക്ക് ക്രൈസ്തവ വിശ്വാസിയ്ക്കു മോചനം
Content: ലാഹോർ: കുപ്രസിദ്ധമായ മതനിന്ദ നിയമം നിലനില്‍ക്കുന്ന പാക്കിസ്ഥാനിൽ വ്യാജ പരാതിയെ തുടര്‍ന്നുണ്ടായ കേസില്‍ അകപ്പെട്ട് തടവിലാക്കിയ വയോധികനായ ക്രൈസ്തവ വിശ്വാസിയ്ക്കു മോചനം. ഭഗത് എന്നറിയപ്പെടുന്ന യൂനിസ് ഭാട്ടിയ്ക്കാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദ് ജില്ലയിലെ ജരൻവാല തെഹ്‌സിലിലെ 211-ആർബി ഗ്രാമത്തിൽ താമസിക്കുന്ന യൂനിസ്, ഖുറാനെ അവഹേളിച്ചുവെന്നായിരിന്നു പരാതി. എന്നാല്‍ പരാതി വ്യാജമാണെന്ന് പരാതിക്കാരി കോടതിയില്‍ സമ്മതിച്ചതോടെയാണ് ഇദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. താന്‍ ഖുറാൻ വായിക്കുമ്പോൾ തൻ്റെ വീട്ടിലേക്ക് അതിക്രമിച്ച് കടന്നുകയറി, തന്നെ ആക്രമിക്കുകയും ഇസ്ലാമിക ഗ്രന്ഥം കീറുകയുമായിരിന്നുവെന്നാണ് സോസൻ ഫാത്തിമ എന്ന സ്ത്രീ പരാതിപ്പെട്ടിരിന്നത്. നേരത്തെ യൂനിസ് ഭാട്ടി തൻ്റെ ഭൂമിയിൽ ഫാത്തിമയ്ക്ക് സൗജന്യ ഭവനം ഒരുക്കിയിരിന്നു. മറ്റൊരു ക്രിസ്ത്യൻ കുടുംബത്തിന് വീട് നല്‍കാനുള്ള തീരുമാനമാണ് സ്ത്രീയെ വ്യാജ കേസിലേക്ക് നയിക്കുവാന്‍ കാരണമായതെന്ന് നിരീക്ഷിക്കപ്പെടുന്നു. പോലീസ് ചോദ്യം ചെയ്യലില്‍ പ്രദേശത്തെ ക്രൈസ്തവരുടെ മൊഴി രേഖപ്പെടുത്താനും പോലീസ് ശ്രമം നടത്തിയിരിന്നു. ചോദ്യം ചെയ്യലില്‍ ഫാത്തിമ പൊട്ടിക്കരഞ്ഞുവെന്നും തനിയ്ക്കെതിരെ വ്യാജ കേസ് ചമച്ചതാണെന്നു തുറന്നു പറയുകയായിരിന്നുവെന്നും ഭാട്ടി, ക്രിസ്ത്യന്‍ മാധ്യമമായ മോണിംഗ് സ്റ്റാർ ന്യൂസിനോട് പറഞ്ഞു. ഇതിനിടെ മതനിന്ദ ആരോപണം ഉയർന്നതിന് ശേഷം, മസ്ജിദ് ഉച്ചഭാഷിണികളില്‍ വിഷയം അവതരിപ്പിക്കപ്പെട്ടു. പിന്നാലേ അഞ്ഞൂറിലധികം മുസ്ലീങ്ങള്‍ പ്രതിഷേധവുമായി രംഗത്ത് വന്നുവെന്നും ഇതേ തുടര്‍ന്നു പ്രദേശത്തെ നിരവധി ക്രൈസ്തവര്‍ അവരുടെ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്വെന്നും റിപ്പോര്‍ട്ടുണ്ട്. അപകടകരമായ ആരോപണത്തിൽ നിന്ന് തന്നെ രക്ഷിച്ച ദൈവത്തോട് നന്ദി പറയുകയാണെന്നും കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചവർക്കു അതേ കുറ്റങ്ങൾ ചുമത്തപ്പെട്ടുവെന്നും ദൈവത്തില്‍ പൂർണമായി വിശ്വസിക്കുമ്പോൾ ദൈവം പ്രവർത്തിക്കുന്നത് ഇങ്ങനെയാണെന്നും യൂനിസ് ഭാട്ടി പറഞ്ഞു. പാക്കിസ്ഥാനില്‍ ക്രൈസ്തവരെ കുടുക്കാന്‍ വ്യാജ മതനിന്ദ കേസുകള്‍ ആരോപിക്കുന്നത് പതിവ് സംഭവമാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് യൂനിസ് ഭാട്ടിയ്ക്കു നേരെയുള്ള കേസ്.
Image: /content_image/News/News-2024-02-22-15:30:35.jpg
Keywords: വ്യാജ, മതനിന്ദ

22737
Category: 1
Sub Category:
Heading: യേശുവിന്റെ ഉൾപ്പെടെ നൂറോളം തിരുശേഷിപ്പുകൾ അമേരിക്കന്‍ ദേവാലയത്തിൽ പ്രദർശനത്തിന്
Content: ന്യൂജേഴ്സി: യേശുവിന്റേയും, തിരുകുടുംബത്തിന്റെയും അടക്കമുള്ള നൂറോളം തിരുശേഷിപ്പുകൾ അമേരിക്കയിലെ ന്യൂജേഴ്സി സംസ്ഥാനത്ത് പ്രദർശനത്തിന് എത്തിക്കുന്നു. മൗണ്ട്ക്ലയറിലെ അവർ ലേഡി ഓഫ് മൗണ്ട് കാർമൽ ഒറേറ്ററി ഇടവക ദേവാലയത്തിൽ ഫെബ്രുവരി 24ന് നടക്കുന്ന പ്രദർശനത്തിലേക്ക് ആയിരങ്ങള്‍ കടന്നുവരുമെന്നാണ് സൂചന. വിശുദ്ധ കുരിശിൻറെ ഒരു ഭാഗം, മുൾക്കിരീടത്തിന്റെ ഭാഗം, തിരുകല്ലറയുടെ ഭാഗം, യേശുവിനെ ചേർത്ത് നിർത്തി ചമ്മട്ടി കൊണ്ട് അടിച്ച തൂണിന്റെ ഭാഗം തുടങ്ങിയവ പ്രധാനപ്പെട്ട തിരുശേഷിപ്പുകളില്‍ ഉൾപ്പെടുന്നു. വിശുദ്ധ പാദ്രേ പിയോയുടെ പഞ്ചക്ഷത സമയത്തെ രക്തം, അപ്പസ്തോലന്മാരുടെ തിരുശേഷിപ്പുകൾ എന്നിവയും പ്രദർശനത്തിൽ ഇടം നേടും. മൂന്നു വിഭാഗങ്ങളായിട്ടായിരിക്കും പ്രദർശനം നടക്കുക. ഒന്നാമത്തെ വിഭാഗത്തിൽ ക്രിസ്തുവിൻറെ ജനനസമയത്തെ തിരുശേഷിപ്പുകൾ ആയിരിക്കും സജ്ജീകരിക്കുക. രണ്ടാമത്തെ വിഭാഗത്തിൽ ക്രിസ്തുവിന്റെ മരണസമയത്തെ തിരുശേഷിപ്പുകളും മൂന്നാമത്തെ വിഭാഗത്തിൽ മറ്റ് തിരുശേഷിപ്പുകളായിരിക്കും പ്രദർശിപ്പിക്കുകയെന്നു അധികൃതര്‍ അറിയിച്ചു. ഇത്രയും വിലപ്പെട്ട തിരുശേഷിപ്പുകൾ പ്രദർശിപ്പിക്കാൻ സാധിക്കുന്നത് തങ്ങളുടെ ഇടവക ദേവാലയത്തെ സംബന്ധിച്ചിടത്തോളം വലിയ ആഹ്ളാദത്തിന്റെ സമയമാണെന്ന് ഇടവക ദേവാലയത്തിന്റെ റെക്ടർ ഫാ. ജിയോണ്ടോമിനിക്കോ ഫ്ലോറ കാത്തലിക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. പ്രാർത്ഥിക്കാനും, പ്രത്യേക കൃപകൾ ആവശ്യപ്പെടാനും തിരുശേഷിപ്പുകൾ അവസരം തരുന്നതിനാൽ ഇടവക ദേവാലയത്തെ സംബന്ധിച്ചും, സന്ദർശനം നടത്താൻ ഇരിക്കുന്ന ആളുകളെ സംബന്ധിച്ചും അതൊരു അനുഗ്രഹമായിരിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. വിശ്വാസികൾക്ക് ദൈവത്തോട് അടുക്കാനും, നോമ്പ് കാലത്തിൻറെ ആരംഭത്തിൽ യേശുക്രിസ്തുവിന്റെ പീഡാനുഭവത്തെപ്പറ്റി ധ്യാനിക്കാനും തിരുശേഷിപ്പുകൾ സഹായകരമാകുമെന്നു ഇൻറർനാഷണൽ ക്രൂസേയ്ഡ് ഫോർ ഹോളി റിലിക്സ് എന്ന സംഘടനയുടെ അമേരിക്കയിലെ പ്രതിനിധി ജോയി സാന്റോരോ കാത്തലിക് ന്യൂസ് ഏജൻസിയോട് പറഞ്ഞു.
Image: /content_image/News/News-2024-02-22-17:09:40.jpg
Keywords: തിരുശേ

22738
Category: 13
Sub Category:
Heading: ഭര്‍ത്താവിന്റെ ആഴമേറിയ ക്രിസ്തു വിശ്വാസവും രോഗവും വഴികാട്ടിയായി: ജങ്കോ മാമോദീസ സ്വീകരിക്കാനുള്ള ഒരുക്കത്തില്‍
Content: ടോക്കിയോ: യേശുവിലുള്ള വിശ്വാസത്തെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു ജീവിതം നയിച്ച ജപ്പാന്‍ സ്വദേശിയായ ജങ്കോ കുസാനാഗി എന്ന യുവതിയുടെ യുടെ മാനസാന്തരത്തിന്റെ ജീവിതകഥ മാധ്യമ ശ്രദ്ധ നേടുന്നു. നാല് പതിറ്റാണ്ട് നീണ്ട ജീവിതം. കുടുംബത്തെ ഒത്തിരി സ്നേഹിക്കുന്നുണ്ടെങ്കിലും കത്തോലിക്ക വിശ്വാസത്തോട് യാതൊരു മമതയുമില്ലാതെ മുന്നോട്ടുപോയ കഴിഞ്ഞകാലം. നാല്‍പ്പത്തിയൊന്‍പതുകാരിയായ ജങ്കോ കുസാനാഗിയുടെ ജീവിതം ഇപ്രകാരമായിരിന്നു. ടോക്കിയോയിൽ തൻ്റെ കത്തോലിക്ക വിശ്വാസിയായ ഭർത്താവ്, മകൻ എന്നിവരോടൊപ്പമാണ് തന്റെ ജീവിതം അവള്‍ മുന്നോട്ടുകൊണ്ടുപോയി കൊണ്ടിരിന്നത്. ചെറുപ്പക്കാലത്ത് കത്തോലിക്ക ഹൈസ്‌കൂളിലും യൂണിവേഴ്‌സിറ്റിയിലും പഠിച്ചിട്ടുണ്ടെങ്കിലും അക്കാലത്ത് വിശ്വാസത്തിലേക്ക് നയിച്ച അനുഭവം തനിക്കുണ്ടായിരുന്നില്ലെന്ന് ജങ്കോ പറയുന്നു. സമയം കടന്നുപോയി. വിവാഹം കഴിക്കാൻ തയ്യാറെടുക്കുമ്പോൾ, താനൊരു കത്തോലിക്കനാണെന്ന് ഭാവി പങ്കാളി പറഞ്ഞെങ്കിലും അതില്‍ വലിയ പ്രാധാന്യം ജങ്കോ കല്‍പ്പിച്ചില്ല. 39-ാം വയസ്സിൽ ദമ്പതികള്‍ക്കു ഒരു മകന്‍ ജനിച്ചു. “എനിക്ക് കുഞ്ഞിനെ ജ്ഞാനസ്നാനം നല്‍കണമെന്ന്" ഭർത്താവ് പറഞ്ഞപ്പോൾ പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ ജങ്കോയ്ക്കു കഴിഞ്ഞില്ല. അതുകൊണ്ട് അവൾ തൻ്റെ ഭർത്താവിൻ്റെ സഹോദരിയോട്, “ശിശു സ്നാനത്തെക്കുറിച്ച് നിങ്ങൾ എന്താണ് ചിന്തിക്കുന്നത്?” എന്ന് ചോദിച്ചു. കുഞ്ഞായിരിക്കുമ്പോൾ തന്നെ ജ്ഞാനസ്നാനം സ്വീകരിച്ചത് കൊണ്ട് ചെറുപ്പം മുതലേ, “ദൈവം എപ്പോഴും കൂടെയുണ്ട്” എന്ന ശക്തമായ അനുഭവമുണ്ടായിരിന്നു എന്നായിരിന്നു മറുപടി. ഒടുവില്‍ മകൻ്റെ ജ്ഞാനസ്നാനത്തിന് സമ്മതിക്കാൻ അവള്‍ തയ്യാറായി. 2022 ഒക്‌ടോബർ വരെ അവളുടെ ജീവിതം വിശ്വാസമില്ലാതെ തന്നെ മുന്നോട്ടുപോയി. ഒരു ദിവസം അവളുടെ ഭർത്താവ് ടെലിഫോണിൽ വിളിച്ച് പറഞ്ഞു, "എനിക്ക് കാൻസറാണ്. പാൻക്രിയാറ്റിക് കാൻസർ". ജങ്കോ ഞെട്ടിപ്പോയി. ഉത്കണ്ഠാകുലയായ അവൾ പരിഭ്രാന്തയായി. താങ്ങാന്‍ കഴിയുന്നതിലും അപ്പുറമായിരിന്നു ആ ഫോണ്‍ കോളെന്നു അവള്‍ പറയുന്നു. മറുവശത്ത്, രോഗനിർണയത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം അവളുടെ ഭർത്താവ് ഒരിക്കലും ഉത്കണ്ഠയുടെതായി യാതൊരു ലക്ഷണങ്ങളൊന്നും കാണിച്ചിരിന്നില്ല. അവൻ ശാന്തനായി തന്നെ തുടര്‍ന്നു. ഇത് അവളെ അമ്പരിപ്പിച്ചു. "എന്താണ് നിങ്ങൾ ശാന്തനായിരിക്കുന്നത്?"- ജങ്കോയുടെ ഈ ചോദ്യത്തിനും ഭര്‍ത്താവ് ശാന്തമായി തന്നെയാണ് മറുപടി നല്‍കിയത്. “കുഴപ്പമില്ല. ദൈവം എപ്പോഴും കൂടെയുണ്ട്". അവൾ അത്ഭുതപ്പെട്ടു, "ക്രിസ്തു വിശ്വാസം ഇത്ര ശക്തമാണോ?". അസുഖം വരുന്നതുവരെ ജങ്കോ തൻ്റെ ഭർത്താവിനെ ദയയുള്ള, സാധാരണക്കാരൻ എന്ന ചിന്തയില്‍ മാത്രമേ കരുതിയിരുന്നുള്ളൂ. എന്നാൽ ചെറുപ്പം മുതലുള്ള ഭര്‍ത്താവിന്റെ ക്രിസ്തു വിശ്വാസം അവനെ ഒത്തിരി മാനസികമായി ശക്തിപ്പെടുത്തുന്നുണ്ടെന്ന് അവൾ മനസ്സിലാക്കി. അത്ര ധൈര്യവും പ്രത്യാശയുമാണ് അദ്ദേഹം പ്രകടിപ്പിച്ചിരിന്നത്. “തന്റെ ജീവിത പങ്കാളിക്ക് കാൻസറുമായി ദീർഘകാലം ബന്ധമുണ്ടാകും. എനിക്ക് എൻ്റെ ഭർത്താവിനോടൊപ്പം നടക്കണം, അവൻ പോകുന്ന അതേ ദിശയിൽ തനിക്കും പോകണം” - ഈ ചിന്ത ജുങ്കോയില്‍ ശക്തമായി. അതിനാൽ താൻ ജ്ഞാനസ്നാനം സ്വീകരിക്കുവാന്‍ ആഗ്രഹിക്കുന്നുവെന്ന് അവൾ അവനോട് പറഞ്ഞു. “ഉത്കണ്ഠാകുലയായ ഭാര്യ ജ്ഞാനസ്നാനം സ്വീകരിക്കുന്നതോടെ അവളുടെ ഹൃദയം ദൈവത്തിൽ ഭരമേല്പിച്ചാൽ അവൾക്ക് മനസ്സമാധാനത്തോടെ ജീവിക്കാൻ കഴിയും" എന്ന് ഭർത്താവ് ചിന്തിച്ചിരിക്കാമെന്നും അവൾക്കു തോന്നി. അവളുടെ തീരുമാനം ഭര്‍ത്താവിനെ ഒരേസമയം ഞെട്ടിപ്പിക്കുകയും അതേസമയം വലിയ സന്തോഷം പകരുകയും ചെയ്തു. ഈ മാനസാന്തരം കണ്ട് “എനിക്ക് അസുഖം വന്നതിൽ സന്തോഷമുണ്ട്” എന്നുപോലും അദ്ദേഹം പറഞ്ഞുവെന്ന് ജങ്കോ സാക്ഷ്യപ്പെടുത്തുന്നു. അത്രയ്ക്കു ദൃഢമായിരിന്നു അദ്ദേഹത്തിന്റെ ഉള്ളിലെ കത്തോലിക്ക വിശ്വാസം. തീരുമാനമെടുത്തയുടനെ, ജങ്കോ, സെക്കിമാച്ചി പള്ളിയുമായി ബന്ധപ്പെട്ടു. ജ്ഞാനസ്നാനത്തിന് ഒരുക്കമായി ആമുഖ കോഴ്‌സ് ഉടനെ ഉണ്ടെന്ന് അവള്‍ മനസിലാക്കി. ടോക്കിയോ അതിരൂപതയുടെ ആഭിമുഖ്യത്തിലുള്ള ഒരു മതബോധന പരിപാടിയായിരിന്നു അത്. പ്രാർത്ഥനയോടെ ആരംഭിക്കുന്ന ഓരോ സെഷനിലും യേശുവിനെ കുറിച്ചുള്ള വിവിധ ധ്യാനാത്മക ചിന്തകള്‍ പങ്കുവെയ്കയാണെന്ന് ജുങ്കോ പറയുന്നു. ജങ്കോയുടെ ആമുഖ പാഠ്യപദ്ധതി ജനുവരിയിൽ പൂർത്തിയായി. ഇന്ന് പള്ളിയിലെ വിവിധ കാര്യങ്ങളില്‍ താന്‍ ഏറെ വ്യാപൃതയാണെന്ന് അവള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. "ഇന്ന് എന്റെ ജീവിതത്തിന്റെ പൂര്‍ണ്ണ പിന്തുണ യേശുവും പള്ളിയും വൈദികരും അല്മായരുമാണ്. ഇടവകയിൽ, തന്നോടു എപ്പോഴും സംസാരിക്കാൻ ഒരാളുണ്ട്. രോഗിയായ ഭർത്താവിന്റെ കാര്യങ്ങള്‍ ചോദിക്കുകയും അവനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്ന ഒരാൾ. ഞാൻ പള്ളിയിൽ വരാൻ തുടങ്ങുന്നതുവരെ- 'ഞാൻ നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു' എന്ന വാക്കുകൾ ഇത്ര ആശ്വാസകരമാകുമെന്ന് ഞാൻ കരുതിയിരുന്നില്ല". ഇപ്പോള്‍ താന്‍ അത് മനസിലാക്കുകയാണെന്നും ജങ്കോ പറയുന്നു. പ്രധാന ദൂതനായ റാഫേലിൻ്റെ പേരാണ് ജങ്കോ തൻ്റെ ജ്ഞാനസ്നാന നാമമായി തിരഞ്ഞെടുത്തിരിക്കുന്നത്. ഭര്‍ത്താവിന്റെ ആഴമേറിയ വിശ്വാസം കണ്ട് മാനസാന്തരപ്പെട്ട ജങ്കോ മാർച്ച് 30ന് സെക്കിമാച്ചി പള്ളിയിൽ നടക്കുന്ന ഈസ്റ്റർ വിജിലിൽ മാമോദീസ സ്വീകരിക്കും. ➤#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-02-22-20:45:59.jpg
Keywords: യേശു, ഏകര

22739
Category: 7
Sub Category:
Heading: "ആടും ഇടയനും" | നോമ്പുകാല ചിന്തകൾ | പന്ത്രണ്ടാം ദിവസം
Content: "എല്ലാ രാജാക്കന്മാരും അവന്റെ മുൻപിൽ സാഷ്ടാംഗം പ്രണമിക്കട്ടെ! എല്ലാ ജനതകളും അവനെ സേവിക്കട്ടെ!" (സങ്കീ 72:11) #{blue->none->b->'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: പന്ത്രണ്ടാം ദിവസം }# ലോകനന്മക്കുവേണ്ടി പ്രവർത്തിച്ച ധാരാളം വിപ്ലവപ്രസ്ഥാനങ്ങളും നേതാക്കന്മാരും ചരിതത്തിലുടനീളം ഉണ്ടായിട്ടുണ്ട്. അവരിൽ ജനങ്ങൾക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ച, ലോകം ആദരിക്കുന്ന മഹാന്മാരായ നേതാക്കന്മാരും ഉണ്ടായിരുന്നു. അവരിൽ ചിലർ ലോകസമാധാനത്തിനും മനുഷ്യന്റെ നന്മക്കും വേണ്ടി സ്വയം ബലിയായിത്തീർന്നവരാണ് എന്നാൽ അവരും ക്രിസ്തുവും തമ്മിൽ എന്താണ് വ്യത്യാസം? അവരുടെ മരണവും ക്രിസ്‌തുവിന്റെ മരണവും തമ്മിൽ എന്താണ് വ്യത്യാസം? യേശുക്രിസ്‌തുവിന്റെ പീഡാസഹനത്തിലൂടെയും, കുരിശുമരണത്തിലൂടെയും, ഉത്ഥാനത്തിലൂടെയും അവിടുന്ന് ഒരേസമയം ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടും, ലോകത്തിന് രക്ഷ പ്രദാനം ചെയ്യുന്ന ഇടയാനുമാണെന്ന് തെളിയിച്ചു. അങ്ങനെ യേശുക്രിസ്‌തു വെറും ഒരു നേതാവോ മതസ്ഥാപകനോ അല്ല അവിടുന്ന് സകലമനുഷ്യരുടെയും ദൈവമായ കർത്താവാണെന്ന് ലോകത്തിന് വെളിപ്പെടുത്തി. ഈ യാഥാർഥ്യം വെളിപ്പെടുത്തുന്ന സംഭവങ്ങൾ കുരിശുമരണത്തിനു മുൻപുള്ള യേശുവിന്റെ വിചാരണവേളയിലും നാം കാണുന്നുണ്ട്. ഈശോയുടെ വിചാരണവേളയിൽ പീലാത്തോസിന്റെ പല ചോദ്യങ്ങൾക്കുമുൻപിലും ഈശോ മൗനം ദീക്ഷിച്ചതായി നാം കാണുന്നു. വിശുദ്ധ അഗസ്തീനോസ് പറയുന്നു: "എല്ലാ സുവിശേഷകരുടേയും വിവരണങ്ങൾ പരിശോധിക്കുമ്പോൾ ഈശോ പലപ്രാവശ്യം മൗനം ദീക്ഷിച്ചതായി കാണാം. പ്രധാന പുരോഹിതന്മാരുടെയും ഹോറോദോസിന്റെയും പീലാത്തോസിന്റെയും മുന്‍പില്‍ (മത്തായി 26:63, 27:14, 14:61, 15:5, ലൂക്കാ 23: 7-9, യോഹ. 19:9). കൊല്ലാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പിൽ നില്ക്കുന്ന ചെമ്മരിയാടിനെപ്പോലെയും അവൻ മൗനം പാലിച്ചു, (ഏശ.53:7) എന്ന പ്രവചനം പൂർത്തിയാകാൻ വേണ്ടിയായിരുന്നു ഇത്. ഉത്തരം കൊടുക്കാതിരുന്ന ചോദ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ആടിനോട് അവനെ ഉപമിച്ചിരിക്കുന്നത്. ഇത് അവന്റെ നിശബ്ദത അവന്റെ നിഷ്കളങ്കതയായി പരിഗണിക്കപ്പെടാൻ വേണ്ടിയായിരുന്നു. തന്റെ വിചാരണാവേളയിൽ അവൻ മറുപടി നല്കാതിരുന്നപ്പോഴൊക്കെ ആടിന്റെ സ്വഭാവത്തോടെയായിരുന്നു അവൻ ഉത്തരം നല്കാതിരുന്നത്. അതായത് കുറ്റങ്ങൾമൂലം വിധിക്കപ്പെടുന്ന തെറ്റായ മനസ്സാക്ഷിയുള്ള ഒരുവനെപ്പോലെയല്ല പ്രത്യുത മറ്റുള്ളവരുടെ പാപങ്ങൾക്കുവേണ്ടി ബലിയർപ്പിക്കപ്പെടുന്ന ശാന്തനായ ഒരുവനെപ്പോലെയാണ് അവൻ വർത്തിച്ചത്. പീലാത്തോസ് ചോദിച്ചു. “നീ എന്നോടു സംസാരിക്കുകയില്ലേ? നിന്നെ സ്വതന്ത്രനാക്കാനും ക്രൂശിക്കാനും എനിക്ക് അധികാരമുണ്ടെന്ന് അറിഞ്ഞുകൂടെ?" ഈശോ പ്രതിവചിച്ചു. "ഉന്നതത്തിൽനിന്നു നല്കപ്പെട്ടില്ലായിരുന്നെങ്കിൽ എന്റെ മേൽ ഒരധികാരവും നിനക്കുണ്ടാകുമായിരുന്നില്ല". അതിനാൽ എന്നെ നിനക്കേല്പിച്ചുതന്നവന്റെ പാപം കൂടുതൽ ഗൗരവമുള്ളതാണ്.” അവൻ ഇവിടെ മറുപടി നല്കി. എന്നിരുന്നാലും മറുപടി നല്കാത്തിടത്തൊക്കെ കുറ്റവാളിയെന്ന നിലയിലോ വക്രബുദ്ധിയെന്ന നിലയിലോ അല്ല മറിച്ച് ആട് എന്ന നിലയിലായിരുന്നു അവൻ മറുപടി നല്കാതിരുന്നത്. അതായത് ലാളിത്യത്താലും നിഷ്‌കളങ്കതയാലുമാണ് അവൻ വാ തുറക്കാതിരുന്നത്. ഇക്കാരണത്താൽ മറുപടി നല്‌കാത്തിടത്ത് അവൻ ആടിനെപ്പോലെ നിശബ്ദനായിരുന്നു. മറുപടി നല്കിയിടത്ത് അവൻ ഇടയനെപ്പോലെ പഠിപ്പിച്ചു. (ആഗസ്തീനോസിന്റെ ഭാഷ്യം, യോഹന്നാന്റെ സുവിശേഷം P 1115). അങ്ങനെ ഒരേസമയം ആടും ഇടയനുമാണെന്ന്, ഒരേസമയം ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടും, ലോകത്തിന് രക്ഷ പ്രദാനം ചെയ്യുന്ന ഇടയനുമാണ് യേശുക്രിസ്‌തു എന്ന് സുവിശേഷം വെളിപ്പെടുത്തുന്നു. ഈ നോമ്പുകാലത്ത് അവൻ പഠിപ്പിച്ചതിലേക്ക് നമ്മുക്ക് തിരിയാം: "ദൈവത്തിൽ നിന്നല്ലാതെ അധികാരമില്ല." അതിനാൽ സങ്കീർത്തകനോട് ചേർന്ന് നമ്മുക്കും പ്രാർത്ഥിക്കാം; "എല്ലാ രാജാക്കന്മാരും അവന്റെ മുൻപിൽ സാഷ്ടാംഗം പ്രണമിക്കട്ടെ! എല്ലാ ജനതകളും അവനെ സേവിക്കട്ടെ!" (സങ്കീ 72:11)
Image: /content_image/News/News-2024-02-23-09:12:07.jpg
Keywords: നോമ്പുകാല