Contents
Displaying 22271-22280 of 24985 results.
Content:
22688
Category: 1
Sub Category:
Heading: ഗാസ മുനമ്പിൽ കൊല്ലപ്പെട്ടത് മുപ്പതോളം ക്രൈസ്തവര്‍
Content: ജെറുസലേം: ഗാസ മുനമ്പിൽ അവശേഷിക്കുന്ന ക്രിസ്ത്യൻ സമൂഹത്തിൻ്റെ ജീവിത സാഹചര്യം മോശമാകുന്നുവെന്ന് സൂചിപ്പിച്ച് ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിന്റെ പുതിയ റിപ്പോര്‍ട്ട്. ഹമാസ് -ഇസ്രായേല്‍ പോരാട്ടം സംഘർഷം വീണ്ടും ആരംഭിച്ച് നാല് മാസത്തിനിടെ മുപ്പതോളം ക്രിസ്ത്യാനികളാണ് ഗാസയിൽ മരിച്ചതെന്ന് സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിൽ ഗ്രീക്ക് ഓർത്തഡോക്‌സ് ഇടവക കോമ്പൗണ്ടിൽ നടന്ന ഇസ്രായേൽ ആക്രമണത്തിൽ 17 പേരും ഹോളി ഫാമിലി ദേവാലയത്തില്‍ ഇസ്രായേലി സ്‌നൈപ്പർമാർ കൊലപ്പെടുത്തിയ രണ്ട് സ്ത്രീകളും ഇതില്‍ ഉള്‍പ്പെടുന്നു. 11 പേർ വിവിധ അസുഖങ്ങളെ തുടർന്ന് മതിയായ ചികിത്സ ലഭിക്കാതെയാണ് മരിച്ചതെന്ന് പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. മേഖലയെ വടക്കും തെക്കും രണ്ട് വ്യത്യസ്ത ഭാഗങ്ങളായി തിരിച്ചിരിക്കുകയാണെന്നും ഭക്ഷണവും ഇന്ധനവും കണ്ടെത്തുന്നത് വളരെ പ്രയാസകരമായി തുടരുകയാണെന്നും എസിഎൻ ചൂണ്ടിക്കാട്ടി. പ്രതിസന്ധികൾക്കിടയിലും, ഒരു വൈദികനും മൂന്ന് വ്യത്യസ്ത സന്യാസ സമൂഹങ്ങളില്‍ നിന്നുള്ള ഏഴ് കന്യാസ്ത്രീകളും സേവനം തുടരുകയാണ്. ഗാസയിലെ ഏക കത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി ഇടവകയിൽ അഭയം കണ്ടെത്തിയ ക്രൈസ്തവര്‍ക്കും മറ്റ് മതസ്ഥര്‍ക്കും ഇവര്‍ സമാനതകളില്ലാതെ സേവനം ചെയ്യുകയാണ്. ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റിൻ്റെ ഭാഗമായ ഈ കോമ്പൗണ്ടിൽ ഒരു ഘട്ടത്തിൽ 700 പേർ അഭയം തേടിയിരിന്നു. എന്നാൽ കുടിയേറ്റവും മരണവും ആളുകളുടെ എണ്ണം കുറയ്ക്കുന്നതിന് കാരണമായി. ഇപ്പോൾ, 184 കുടുംബങ്ങളില്‍ നിന്നായി മൊത്തം 560 ക്രൈസ്തവരാണ് അഭയാര്‍ത്ഥികളായി തുടരുന്നത്. കത്തോലിക്ക വിശ്വാസികളും ഓർത്തഡോക്സ് സമൂഹത്തില്‍ നിന്നുള്ളവരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. 18 വയസ്സിന് താഴെയുള്ള 60 വികലാംഗരും 140 കുട്ടികളും 65 വയസ്സിന് മുകളിലുള്ള 84 പേരും അഭയം തേടിയവരുടെ ഗണത്തിലുണ്ട്. അതേസമയം വിവിധങ്ങളായ പ്രതിസന്ധികളെ അതിജീവിച്ച് ഗാസയില്‍ ജെറുസലേം പാത്രിയാര്‍ക്കേറ്റിന്റെ സഹായത്തോടെ എസിഎന്‍ സഹായം ലഭ്യമാക്കുന്നത് തുടരുകയാണ്. ➤#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-02-15-16:52:04.jpg
Keywords: ഗാസ

22689
Category: 1
Sub Category:
Heading: നോമ്പിൽ ദിവ്യകാരുണ്യത്തിന് മുൻപിൽ നിശബ്ദ പ്രാർത്ഥനയ്ക്ക് സമയം കണ്ടെത്തണം: ഫ്രാൻസിസ് പാപ്പ
Content: റോം: നോമ്പിന്റെ ദിനങ്ങളില്‍ ദിവ്യകാരുണ്യത്തിന് മുൻപിൽ നിശബ്ദമായ പ്രാർത്ഥനയ്ക്ക് സമയം കണ്ടെത്തണമെന്ന് ഫ്രാൻസിസ് മാർപാപ്പ. ഇന്നലെ (ഫെബ്രുവരി 14) വിഭൂതി ബുധനാഴ്ച റോമിലെ സാന്താ സബീന ബസിലിക്കയില്‍ വിഭൂതി തിരുക്കര്‍മ്മങ്ങളില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ക് സംസാരിക്കുകയായിരിന്നു പാപ്പ. സഹോദരരേ, നമുക്ക് മടങ്ങിപ്പോകാം. പൂർണ്ണഹൃദയത്തോടെ നമുക്ക് ദൈവത്തിലേക്ക് മടങ്ങാം. നോമ്പിൻ്റെ ഈ ആഴ്‌ചകളിൽ, നമുക്ക് നിശബ്ദമായ ആരാധനയുടെ പ്രാർത്ഥനയ്ക്ക് ഇടം നൽകാം. അതിൽ മോശയെപ്പോലെ, ഏലിയായപ്പോലെ, മറിയത്തെപ്പോലെ, യേശുവിനെപ്പോലെ കർത്താവിൻ്റെ സാന്നിധ്യം അനുഭവിക്കുവാന്‍ പരിശ്രമിക്കാം.

HIGHLIGHTS | Pope Francis receives ashes at the start of Lent 2024. Before the #AshWednesday2024 Mass at the Basilica of Santa Sabina in Rome, Cardinal Mauro Piacenza led the traditional penitential procession on Rome’s Aventine Hill. #Lent2024 pic.twitter.com/NM417Qd4YY
— EWTN Vatican (@EWTNVatican) February 14, 2024

"നിങ്ങളുടെ ദൈനംദിന പ്രവൃത്തികളിൽ നിന്ന് അൽപ്പനേരത്തേക്ക് രക്ഷപ്പെടുക, നിങ്ങളുടെ അസ്വസ്ഥമായ ചിന്തകളിൽ നിന്ന് ഒരു നിമിഷം ഒളിക്കുക. നിങ്ങളുടെ പ്രശ്‌നങ്ങളിൽ നിന്നും വേർപെടുത്തുക, നിങ്ങളുടെ ജോലികളെയും അധ്വാനങ്ങളെയും കുറിച്ച് അൽപ്പം മാത്രം ശ്രദ്ധ പുലർത്തുക. ദൈവത്തിനായി അൽപ്പസമയം ചെലവഴിക്കുകയും അവനിൽ അൽപ്പസമയം വിശ്രമിക്കുകയും ചെയ്യുക.''- 11-ാം നൂറ്റാണ്ടിലെ ബെനഡിക്ടൈൻ സന്യാസിയും വേദപാരംഗതനുമായ കാൻ്റർബറിയിലെ സെൻ്റ് അൻസലേമിന്റെ വാക്കുകള്‍ പാപ്പ തന്റെ സന്ദേശത്തില്‍ ഉദ്ധരിച്ചു. വിഭൂതി തിരുക്കര്‍മ്മം നടന്ന സാന്താ സബീന ബസിലിക്ക റോമിലെ ഏറ്റവും പഴയ ബസിലിക്കകളിലൊന്നാണ്. അഞ്ചാം നൂറ്റാണ്ടിൽ സെൻ്റ് തോമസ് അക്വീനാസ് താമസിച്ചിരുന്ന റോമിലെ അവൻ്റൈൻ കുന്നിലാണ് ദേവാലയം സ്ഥിതി ചെയ്യുന്നത്. സെൻ്റ് അൻസലേം ബെനഡിക്‌ടൈൻ ആശ്രമത്തില്‍ നിന്ന് കർദ്ദിനാളുമാരുടെയും വൈദികരുടെയും നേതൃത്വത്തില്‍ സകല വിശുദ്ധരുടെയും ലുത്തീനിയ ചൊല്ലി പ്രദിക്ഷണമായാണ് വിഭൂതി തിരുക്കര്‍മ്മം ആരംഭിച്ചത്. വീൽചെയർ ഉപയോഗിക്കുന്ന മാർപാപ്പ, നടക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതിനാല്‍ ഇത്തവണത്തെ പ്രദിക്ഷണത്തില്‍ പങ്കെടുത്തിരിന്നില്ല. ➤#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}}

Image: /content_image/News/News-2024-02-15-18:10:10.jpg
Keywords: പാപ്പ

22690
Category: 1
Sub Category:
Heading: വിശുദ്ധ ഗ്രന്ഥത്തിന്റെ നിവേശനവും സത്യവും; 'പ്രവാചകശബ്ദം' ഒരുക്കുന്ന ഓണ്‍ലൈന്‍ പഠന പരമ്പരയുടെ 67-ാമത്തെ ക്ലാസ് ശനിയാഴ്ച
Content: എങ്ങനെയാണ് വിശുദ്ധ ഗ്രന്ഥം രേഖപ്പെടുത്തിയത്? അത് പരിശുദ്ധാത്മാവ് നേരിട്ട് എഴുതിയതാണോ? അതിൽ അപ്പസ്‌തോലന്മാരുടെ/ വിശുദ്ധ ഗ്രന്ഥകർത്താക്കളുടെ പങ്കാളിത്തം ഏത് തരത്തിലുള്ളതായിരിന്നു? പരിശുദ്ധാത്മാവിന്റെ തൂലിക മാത്രമാണോ അവര്‍? അവർക്ക് ദൈവം എന്താണ് വെളിപ്പെടുത്തിയത്? ദൈവീക വെളിപാട് ബൈബിളിൽ പൂർണ്ണമാണോ? ബൈബിൾ മാത്രം ഉണ്ടെങ്കിൽ വിശ്വാസ ജീവിതം പൂർണ്ണമാകുമോ?തുടങ്ങീ വിശുദ്ധ ഗ്രന്ഥത്തിന്റെ ആരംഭത്തെ സംബന്ധിക്കുന്ന വിവിധങ്ങളായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായി ഓണ്‍ലൈന്‍ ക്ലാസ് മറ്റന്നാള്‍ ശനിയാഴ്ച (ഫെബ്രുവരി 17, 2024) Zoom-ല്‍ നടക്കും. തിരുസഭ പ്രബോധനങ്ങള്‍ ലളിതവും ആധികാരികവുമായ വിധത്തില്‍ വിശ്വാസികളിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്ദം' ആരംഭിച്ച രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠന പരമ്പരയുടെ 67-ാമത്തെ (ദൈവവചനം സീരീസിലെ ഏഴാമത്തെ) ഓണ്‍ലൈന്‍ ക്ലാസിലാണ് ഓരോ വിശ്വാസിയും അറിഞ്ഞിരിക്കേണ്ട വിശ്വാസ രഹസ്യങ്ങള്‍ പങ്കുവെയ്ക്കുക. കത്തോലിക്ക സഭയിലെ പ്രമുഖ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് പതിവുപോലെ ക്ലാസ് നയിക്കുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് 6 മണിക്ക് ആരംഭിക്കുന്ന ക്ലാസിന് ഒരു മണിക്കൂര്‍ ദൈര്‍ഖ്യമാണുള്ളത്. ഇതിന് ശേഷം സമാപനത്തില്‍ സംശയ നിവാരണത്തിനും പ്രത്യേക അവസരമുണ്ട്. ക്ലാസിനു ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 5.25നു 'കുരിശിന്റെ വഴി' ആരംഭിക്കും. വിവിധ രാജ്യങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും അല്‍മായരും അടക്കം നിരവധി പേരാണ് മാസത്തില്‍ രണ്ടു തവണ ക്രമീകരിച്ചിരിക്കുന്ന ഈ ഓണ്‍ലൈന്‍ ക്ലാസില്‍ സജീവമായി പങ്കെടുത്തു കൊണ്ടിരിക്കുന്നത്. വിശ്വാസ ജീവിതത്തില്‍ ആഴപ്പെടുവാന്‍ ഒത്തിരി സഹായകരമായ ഈ ക്ലാസിലേക്ക് ഏവരെയും യേശു നാമത്തില്‍ സ്വാഗതം ചെയ്യുന്നു. ➧ {{Zoom Link-> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}}
➧ #{blue->none->b->Meeting ID: 864 173 0546 }#
➧ #{blue->none->b-> Passcode: 3040 }# ➧ {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/J24APTcWilQBL1ylBWjpHh}}
Image: /content_image/News/News-2024-02-15-19:34:23.jpg
Keywords: ക്ലാസ

22693
Category: 1
Sub Category:
Heading: "വാൾ അതിന്റെ ഉറയിലിടുക" | നോമ്പുകാല ചിന്തകൾ | അഞ്ചാം ദിവസം
Content: "യേശു പത്രോസിനോട് പറഞ്ഞു: വാൾ ഉറയിലിടുക" (യോഹ 18:11). #{blue->none->b->'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: അഞ്ചാം ദിവസം }# യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്ത സമയത്ത് അവനോടു കൂടെ പ്രധാനപുരോഹിതന്മാരുടെയും ജനപ്രമാണികളുടെയും അടുക്കൽ നിന്ന് വാളും വടികളുമായി ഒരു ജനക്കൂട്ടവും യേശുവിനെ ബന്ധിക്കുവാനായി അവിടെ വന്നിരുന്നു എന്ന് സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു. അപ്പോൾ ശിമയോൻ പത്രോസ് വാൾ ഊരി പ്രധാനപുരോഹിതന്റെ ഭൃത്യനെ വെട്ടി അവൻറെ അവന്റെ വലതു ചെവി ഛേദിച്ചു കളഞ്ഞു. അപ്പോൾ "യേശു പത്രോസിനോട് പറഞ്ഞു: വാൾ ഉറയിലിടുക" (യോഹ 18:11) വാളെടുക്കുന്നവൻ വാളാൽ നശിക്കും (മത്തായി 26:52). അനന്തരം, യേശു അവന്റെ ചെവി തൊട്ട് അവനെ സുഖപ്പെടുത്തി (ലൂക്കാ 22:51). അക്രമത്തിനും വാളിനും പകരമായി സ്നേഹവും സൗഖ്യവും നല്കുന്ന സത്യദൈവമാണ് യേശു എന്നു ലോകത്തിന് വെളിപ്പെടുത്തിയ ഒരു സംഭവമായിരുന്നു ഇത്. സഭാപിതാവായിരുന്ന മിലാനിലെ വിശുദ്ധ അംബ്രോസ് ഇതേക്കുറിച്ച് ഇപ്രകാരമാണ് പറയുന്നത്: "രക്ഷകന്റെ കരങ്ങളാൽ വേദന എപ്രകാരം ഇല്ലാതാകുന്നുവെന്നും, അവന്റെ സ്‌പർശനത്താൽ മുറിവുകൾ എങ്ങനെ സുഖപ്പെടുന്നുവെന്നും കാണുക. കളിമണ്ണ് അതിന്റെ സ്രഷ്ടാവിനെ തിരിച്ചറിയുന്നു. മാംസം അത് രൂപപ്പെടുത്തിയ കർത്താവിന്റെ കരങ്ങളെ അനുഗമിക്കുന്നു. എന്തെന്നാൽ സ്രഷ്ടാവ് തന്റെ സൃഷ്ടിയെ താൻ ആഗ്രഹിക്കുന്നതുപോലെ പുനഃസൃഷ്‌ടിക്കുന്നു... ഭൂമിയിലെ പൊടിയിൽ നിന്ന് നമ്മുടെ ശരീരത്തിലെ അവയവങ്ങളെ രൂപപ്പെടുത്തിയതും, അവയ്ക്കു നിയതമായ ദൗത്യങ്ങൾ ഏൽപ്പിച്ചതും മനസ്സിന്റെ ശക്തി നമ്മുക്കു നൽകിയതും അവനാണ് എന്നു വ്യക്തമാക്കാനായിരുന്നു ഇത്" (Exposition of the Gospel of Luke). അതിനാൽ സത്യദൈവമായ യേശുക്രിസ്‌തു കൂടെയുള്ളപ്പോൾ നാം ഒരിക്കലും വാളെടുക്കേണ്ട ആവശ്യമില്ല എന്നു മാത്രമല്ല ഒരു ക്രിസ്തു ശിഷ്യൻ ഒരിക്കലും വാളെടുക്കുവാൻ പാടില്ല എന്നും ഈ സംഭവത്തിലൂടെ സുവിശേഷം നമ്മെ പഠിപ്പിക്കുന്നു. വാൾ ഉറയിലിടുവാൻ ആവശ്യപ്പെട്ടതിനുശേഷം യേശു പറയുന്ന വാക്കുകൾ വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്: "എനിക്ക് എന്റെ പിതാവിനോട് അപേക്ഷിക്കാൻ കഴിയുകയില്ലന്നും ഉടൻതന്നെ അവിടുന്ന് എനിക്കു തൻറെ ദൂതൻമാരുടെ പന്ത്രണ്ടിലേറെ വ്യൂഹങ്ങളെ അയച്ചുതരികയില്ലെന്നും നീ വിചാരിക്കുന്നുവോ? അങ്ങനെയെങ്കിൽ ഇപ്രകാരം സംഭവിക്കണമെന്ന വിശുദ്ധ ലിഖിതം എങ്ങനെ നിറവേറും?" (മത്തായി 26:53-54). ഈ നോമ്പുകാലത്ത് നമ്മുക്ക് ഒരു നല്ല തീരുമാനമെടുക്കാം: വാക്കുകൾകൊണ്ടോ പ്രവർത്തികൾകൊണ്ടോ മറ്റുള്ളവരെ കീഴ്‌പ്പെടുത്തുവാൻ നാം ഒരുക്കിവച്ചിരിക്കുന്ന നമ്മുടെ വാളുകൾ നമ്മുക്ക് അതിന്റെ ഉറയിലിടാം. എല്ലാറ്റിനെയും പുനഃസൃഷ്‌ടിക്കുവാനും സഖ്യപ്പെടുത്തുവാനും കഴിയുന്ന ക്രിസ്‌തു നമ്മുടെ കൂടെയുള്ളപ്പോൾ നാം ആരെ ഭയപ്പെടണം. വിശുദ്ധ പൗലോസ് ശ്ലീഹായോട് ചേർന്ന് നമ്മുക്കും പറയാം "ദൈവം നമ്മുടെ പക്ഷത്തെങ്കിൽ ആര് നമ്മുക്ക് എതിരു നിൽക്കും?" (റോമാ 8:31).
Image: /content_image/News/News-2024-02-16-13:47:24.jpg
Keywords: നോമ്പുകാല

22694
Category: 18
Sub Category:
Heading: ഡോ. മാത്യൂസ് മാർ പക്കോമിയോസ് അഭിഷിക്തനായി
Content: പൂന: മലങ്കര കത്തോലിക്ക സഭ പൂന - കട്‌കി സെൻ്റ് എഫ്രേം ഭദ്രാസന മെത്രാനായി ഡോ. മാത്യൂസ് മാർ പക്കോമിയോസ് അഭിഷിക്തനായി. പൂന കാലാപുർ മൗണ്ട് ഇവാനിയോസ് പള്ളിയിൽ നടന്ന പ്രാർത്ഥനാനിർഭരമായ ചടങ്ങിൽ മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവാ മുഖ്യകാർമികത്വം വഹിച്ചു. കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് വചന സന്ദേശം നൽകി. ഇന്ത്യയിലെ അപ്പസ്തോലിക് നൂൺഷ്യോ ലെയോപോൾദോ ജെറേല്ലി അനുമോദന പ്രസംഗം നടത്തി. ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്, തോമസ് മാർ അന്തോണിയോസ്, ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ഏബ്രഹാ മാർ യൂലിയോസ്, ജോസഫ് മാർ തോമസ്, ഫിലിപ്പോസ് മാർ സ്തെഫാനോസ്, സാമുവൽ മാർ ഐറേനിയോസ്, വിൻസെൻ്റ് മാർ പൗലോസ്, ഗീവർഗീസ് മാർ മക്കാറിയോസ്, യൂഹാനോൻ മാർ തിയോഡേഷ്യസ്, ആന്റണി മാർ സിൽവനോസ്, മാത്യൂസ് മാർ പോളികാർപ്പസ്, ബഥനി സുപ്പീരിയർ ജനറൽ റവ. ഡോ. ഗീവർഗീസ് കുറ്റിയിൽ എന്നിവർ സഹകാർമികരായിരുന്നു. ആർച്ച് ബിഷപ്പ് ഫെലിക്‌സ് മച്ചാഡോ, ഗീവർഗീസ് മാർ കൂറിലോസ്, മാർ ജോസ് ചിറ്റൂപ്പറമ്പിൽ, ബിഷപ്പ് ജോൺ റൊഡ്രിക്‌സ്, മാർ തോമസ് ഇലവനാൽ, ബിഷപ്പ് മാൽക്കം സെക്വേരെ, മാർ ടോണി നീലങ്കാവിൽ, മാർ തോമസ് പാടിയത്ത്, ഗീവർഗീസ് മാർ അപ്രേം എന്നിവർ സന്നിഹിതരായിരുന്നു.
Image: /content_image/India/India-2024-02-16-14:09:05.jpg
Keywords: മലങ്കര

22695
Category: 18
Sub Category:
Heading: കാല്‍വരി സ്മരണയില്‍ കണ്ണൂർ രൂപതയിലെ വൈദികര്‍ കുരിശിന്റെ വഴി നടത്തി
Content: കണ്ണൂര്‍: കാല്‍വരിയിലെ യേശുവിന്റെ പീഡാനുഭവ സ്മരണയില്‍ കണ്ണൂര്‍ രൂപതയിലെ വൈദികര്‍ വലിയ നോമ്പിന്റെ ആദ്യ വെള്ളിയാഴ്ചയായ ഇന്ന് കുരിശിന്റെ വഴി നടത്തി. രൂപത മെത്രാന്‍ ഡോ. അലക്‌സ് വടക്കുംതലയുടെ നേതൃത്വത്തിലാണ് പയ്യന്നൂർ അമലോത്ഭവമാതാ ദേവാലയത്തിൽ നിന്നും ഏഴിമല ലൂർദ്ദ്മാതാ തീർത്ഥാടന ദേവാലയത്തിലേക്ക് കുരിശിന്റെ വഴി നടത്തിയത്. ഇന്ന് രാവിലെ 6.30ന് ആരംഭിച്ച കുരിശിന്റെ വഴിയിൽ ബിഷപ്പ് അലക്സ് വടക്കുംതലയ്മൊപ്പം 36 വൈദീകരാണ് മരക്കുരിശുകളുമേന്തി കുരിശിന്റെ വഴിയിൽ പങ്കെടുത്തത്. വൈദീകരുടെ നവീകരണത്തിനും വൈദിക ജീവിതത്തിലേക്ക് കൂടുതൽ ദൈവ വിളികൾ ഉണ്ടാകുന്നതിനും ഭവനമില്ലാതെ വേദനിക്കുന്ന മക്കൾക്ക് വേണ്ടിയും യുവജന വർഷത്തിൽ യുവജനങ്ങളെ സമർപ്പിച്ചുമാണ് കുരിശിന്റെ വഴി പ്രാര്‍ത്ഥന. ബിഷപ്പിന്റെ പ്രാരംഭ പ്രാര്‍ത്ഥനയോടെ പയ്യന്നൂർ അമലോത്ഭവമാതാ ദേവാലയത്തിൽ നിന്നും രാവിലെ 6.30 ന് ആരംഭിച്ച കുരിശിന്റെ വഴിയിൽ യേശുവിന്റെ പിഡാസഹനങ്ങളെ അനുസ്മരിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനകളും ഗാനങ്ങളുമായി 9 മണിയോടെ ഏഴിമല ലൂർദ്ദ്മാതാ തീർത്ഥാടന ദേവാലയത്തിൽ സമാപിക്കുകയായിരിന്നു. ➤#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2024-02-16-15:01:25.jpg
Keywords: കുരിശിന്റെ വഴി

22696
Category: 1
Sub Category:
Heading: സിറിയയിൽ നിന്ന് പലായനം ചെയ്ത ക്രൈസ്തവരുടെ സ്വത്ത് സംരക്ഷിക്കുന്നതിന് വേണ്ടി ഓഫീസ്
Content: റാക്ക (സിറിയ): ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികളുടെ അധിനിവേശവും ആഭ്യന്തര യുദ്ധങ്ങളും കൊണ്ട് പൊറുതി മുട്ടി പലായനം ചെയ്യേണ്ടി വന്ന ക്രൈസ്തവരുടെ സ്വത്ത് വകകൾ സംരക്ഷിക്കുന്നതിന് വേണ്ടി സിറിയയിൽ ഹൈക്കമ്മറ്റി ഫോർ റിയൽ എസ്റ്റേറ്റ് എന്ന പേരിൽ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. 2014 ജനുവരി മുതൽ 2017 ഒക്ടോബർ വരെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടന തലസ്ഥാനമാക്കിവെച്ചിരുന്ന റാക്കയിലാണ് ഓഫീസിന്റെ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഇപ്പോൾ പ്രദേശം ഭരിക്കുന്ന ശക്തികളിൽ നിന്ന് ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കാൻ എങ്ങനെ നയം രൂപീകരിക്കാമെന്നതിന്റെ തെളിവാണ് തങ്ങളുടെ ഈ പദ്ധതിയെന്ന് ഹൈക്കമ്മറ്റി ഫോർ റിയൽ എസ്റ്റേറ്റ് സെക്രട്ടറി ഫാദ്ജ് ജാജോ, സിറിയക്ക് പ്രസ്സ് എന്ന മാധ്യമത്തോട് പറഞ്ഞു. അമേരിക്കയുടെ പിന്തുണയോടെ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസ് എന്ന സംഘടനയാണ് റാക്ക നഗരം തീവ്രവാദികളിൽ നിന്നും മോചിപ്പിച്ചത്. ഇതിനുശേഷം സിറിയൻ സർക്കാരിന്റെ പിന്തുണയില്ലാത്ത ഡെമോക്രാറ്റിക് ഓട്ടോണമസ് അഡ്മിനിസ്ട്രേഷൻ ഓഫ് ദ റീജിയൻ ഓഫ് നോർത്ത് ആൻഡ്, ഈസ്റ്റ് സിറിയ എന്ന സംഘടനയാണ് പ്രദേശം ഭരിക്കുന്നത്. അവർക്ക് അമേരിക്കയുടെ പിന്തുണയുണ്ട്. അർമേനിയൻ, സിറിയൻ, അസീറിയൻ ക്രൈസ്തവർ ഇവിടെനിന്ന് പലായനം ചെയ്തത് മുതലെടുത്ത്, അനധികൃതമായി കൈവശപ്പെടുത്തിയ അവരുടെ സ്വത്ത് വകകൾ അവർക്ക് തിരിച്ചു നൽകുന്നതിന് വേണ്ടി കമ്മിറ്റിയുടെ അഡ് ഹോക്ക് വിഭാഗം സ്വത്തുവകകളുടെ കണക്കെടുപ്പ് നടത്തുമെന്ന് ഫാദ്ജ് ജാജോ പറഞ്ഞു. വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ സ്വത്തുക്കളും, വിശുദ്ധ സ്ഥലങ്ങളും സംരക്ഷിക്കുന്നതിന് തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് കമ്മിറ്റിയുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അർമിൻ മർഡോയിയന്‍ പറഞ്ഞു. പ്രദേശത്തെ ഭരണകൂടവുമായി സഹകരിച്ച് സ്വത്തുക്കൾ അതിന്റെ യഥാർത്ഥ ഉടമകൾക്ക് തിരികെ ലഭിക്കുന്നതിന് വേണ്ടി പരിശ്രമം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് പതിറ്റാണ്ടിലേറെ മുമ്പ് ആരംഭിച്ച ആഭ്യന്തരയുദ്ധവും പില്‍ക്കാലത്തെ ഇസ്ലാമിക് സ്റ്റേറ്റ്സ് അധിനിവേശവും സിറിയൻ ക്രിസ്ത്യാനികളുടെ ജീവിതം താറുമാറാക്കുകയായിരിന്നു. നിലനില്‍പ്പിന് വേണ്ടി പോരാടിയിട്ടും ഫലമുണ്ടാകാത്തതിനെ തുടര്‍ന്നു പതിനായിരകണക്കിന് ക്രൈസ്തവരാണ് രാജ്യത്ത് നിന്ന് പലായനം ചെയ്തത്.
Image: /content_image/News/News-2024-02-16-16:28:52.jpg
Keywords: സിറിയ

22697
Category: 18
Sub Category:
Heading: യുവജന ശുശ്രൂഷകരെ സഹായിക്കുന്നതിനായി 'Certificate in Youth Animation'; ഓൺലൈൻ പഠനപരിശീലന പദ്ധതിയുമായി 'പറോക്'
Content: തൃശ്ശൂർ: കേരള കത്തോലിക്കാ മെത്രാൻ സമിതി (KCBC) ആഹ്വാനം ചെയ്ത യുവജന വർഷത്തോടനുബന്ധിച്ച് യുവജന ശുശ്രൂഷകരെ സഹായിക്കുന്നതിനായി, തൃശ്ശൂർ പറോക് ഗവേഷണ കേന്ദ്രം 'Certificate in Youth Animation' എന്ന ആറുമാസം ദൈർഘ്യമുള്ള ഒരു ഓൺലൈൻ പഠനപരിശീലന പദ്ധതി ഒരുക്കുന്നു. യുവജന പരിശീലകരായി പ്രവർത്തിക്കാൻ താല്പര്യമുള്ള എല്ലാ വൈദികർക്കും, സമർപ്പിതർക്കും, അല്മായർക്കും, യുവജനങ്ങൾക്കും വൈദികവിദ്യാർത്ഥികൾക്കും ഈ കോഴ്സിൽ പങ്കെടുക്കാവുന്നതാണ്. 2015 മുതൽ വൈദികരുടെയും സമർപ്പിതരുടെയും അല്മായ നേതാക്കളുടെയും അജപാലന പരിശീലനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ട്, നൂറിലധികം ഹ്രസ്വകാല പരിശീലനങ്ങളും രണ്ട് ഡിപ്ലോമ പ്രോഗ്രാമുകളും പറോക് സംഘടിപ്പിച്ചിരുന്നു. 'Certificate in Youth Animation' എന്ന പ്രോഗ്രാമിൽ പങ്കെടുത്ത നിരവധി പേർ പ്രോഗ്രാം ഏറെ ഉപകാരപ്രദമാണെന്ന് അഭിപ്രായപ്പെടുകയുണ്ടായി. കാലികപ്രസക്തവും ഫലപ്രദവും സഭയോട് ചേർന്നുനിൽക്കുന്നതുമായ യുവജന നേതൃത്വത്തെ വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ്, ഈ കോഴ്സ് രണ്ടാം തവണയും ഒരുക്കിയിരിക്കുന്നത്. 2024 മാർച്ച് 25 മുതൽ 2024 സെപ്റ്റംബർ വരെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെയാണ് ഈ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. Pr-recorded video lessons നു പുറമെ എല്ലാ മാസവും രണ്ട് ദിവസങ്ങൾ (അവധി ദിനങ്ങളോ ഞായറാഴ്ച്ചകളോ, വൈകുന്നേരങ്ങളിൽ) contact classes ഉണ്ടായിരിക്കും. യുവജനങ്ങൾക്കും, യുവജന ശുശ്രൂഷകൾക്ക് നേതൃത്വം നല്കുന്നവർക്കും ആവശ്യമായ കഴിവുകൾ വളർത്തിയെടുക്കാൻ സഹായകമായ പ്രായോഗിക പാഠങ്ങളും യൂത്ത് മിനിസ്ട്രി ഇന്റേൺഷിപ്പും വ്യക്തിപരമായ മാർഗ്ഗനിർദ്ദേശങ്ങളും ഉൾപ്പെടുന്ന ഈ സർട്ടിഫിക്കറ്റ് പ്രോഗ്രാമിൽ, വിവിധ മേഖലകളിലെ വിദഗ്ധർ സഹായിക്കുന്നതാണ്. ➤ 'Certificate in Youth Animation' നെക്കുറിച്ചുള്ള വിശദവിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുവാനും പറോക് വെബ്സൈറ്റ് {{ https://paroc.in/ -> https://paroc.in/ }} സന്ദർശിക്കുക. ➤2024 മാർച്ച് 1ന് ആണ് രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി. ➤ Course Fee: Rs. 2000/-* ➤ {{ Click the link to register: -> https://forms.gle/uL3XVXx1Xyx4jSs26 }} #{blue->none->b->വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പര്‍: }# ഡോ. സൈജോ തൈക്കാട്ടിലില്‍ (പറോക് എക്സി. ഡയറക്ടർ, ഫോൺ. 9544889896) ഫാ. ഹേഡ്ലി നീലങ്കാവിലിനേയൊ (ഓഫീസ് കോർഡിനേറ്റർ, ഫോൺ.9496895803) .
Image: /content_image/India/India-2024-02-16-17:29:45.jpg
Keywords: യുവജന

22698
Category: 1
Sub Category:
Heading: നോമ്പില്‍ പ്രാർത്ഥന പ്രചാരണത്തിന് വാതിലുകൾ തുറന്നിടാൻ സ്പെയിനിലെ മഠങ്ങൾ
Content: മാഡ്രിഡ്: നോമ്പുകാലത്ത് പ്രാർത്ഥനാ പ്രചാരണത്തിന് വേണ്ടി സ്പെയിനിലെ ഡി ക്ലൗസുറാ ഫൗണ്ടേഷന്റെ ക്യാമ്പയിൻ ശ്രദ്ധ നേടുന്നു. ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച പ്രാർത്ഥനാ വർഷത്തിന്റെ ഭാഗമായുള്ള ക്യാമ്പയിന് "സ്ലോ ഡൗൺ. സ്റ്റോപ്പ്. പ്രേ" എന്നതാണ് ആപ്തവാക്യം നല്‍കിയിരിക്കുന്നത്. നോമ്പുകാലത്ത് വിശ്വാസി സമൂഹത്തിന് ദൈവവുമായുള്ള ബന്ധം ദൃഢമാക്കാൻ സഹായിക്കുന്നതിന് വേണ്ടി മിണ്ടാമഠങ്ങൾ ഉൾപ്പെടെ നൂറോളം സന്യാസ മഠങ്ങളുടെ ചാപ്പൽ വാതിലുകൾ മാർച്ച് ഏഴാം തീയതി നോമ്പുകാലത്തെ മൂന്നാമത്തെ വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് തുറന്നിടും. ഇതുവഴി വിവിധ സന്യാസ സമൂഹങ്ങളുടെ പ്രാർത്ഥനാരീതികൾ മനസ്സിലാക്കാൻ വിശ്വാസി സമൂഹത്തിന് അവസരം നല്കുകയെന്ന ലക്ഷ്യം കൂടിയുണ്ട്. വിസിറ്റേഷൻ സിസ്റ്റേഴ്സ്, പൂവർ ക്ലാരാസ്, ഫ്രാൻസിസ്കൻ കൺവൻഷനിസ്റ്റ് തുടങ്ങിയ സന്യാസ സമൂഹങ്ങള്‍ ക്യാമ്പയിന്റെ ഭാഗമാണ്. ക്യാമ്പയിന്റെ ഭാഗമായുള്ള മറ്റ് സന്യാസ സമൂഹങ്ങളുടെ പേരുകൾ ഡി ക്ലൗസുറാ ഫൗണ്ടേഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്പെയിനിലെ എണ്ണായിരത്തോളം വരുന്ന സന്യസ്തരെ പ്രതിനിധീകരിച്ച് ബെനഡിക്റ്റൻ, അഗസ്റ്റീനിയൻ, കമാൾഡോളിസ്, സിസ്റ്റേർസിയൻ സന്യസ്തർ - സ്വർഗ്ഗസ്ഥനായ പിതാവേ പ്രാർത്ഥന അവരുടേതായ ശൈലിയില്‍ ചെല്ലുന്ന വീഡിയോ ഫൗണ്ടേഷൻ പുറത്തിറക്കിയിരുന്നു.
Image: /content_image/News/News-2024-02-16-17:54:09.jpg
Keywords: സ്പെയി

22699
Category: 24
Sub Category:
Heading: നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരോടൊപ്പം: വിശുദ്ധ ലിയോണി ഏവിയറ്റ്
Content: ''ഓ എന്റെ ദൈവമേ, എന്റെ ആഗ്രഹങ്ങള്‍ നിനക്കു വേണ്ടി ബലി കഴിക്കുന്നതില്‍ ഞാന്‍ സന്തോഷം കണ്ടെത്തട്ടെ!'' - വിശുദ്ധ ലിയോണി ഏവിയറ്റ് (1844-1914). ലിയോണി ഏവിയറ്റ് 1844 സെപ്റ്റംബര്‍ 16ന് ഫ്രഞ്ച് നഗരമായ സെസാനില്‍ ജനിച്ചു. ബിസിനസു കുടുംബത്തിലെ അംഗമായ ലിയോണിയുടെ വിദ്യാഭ്യാസം വിസിറ്റേഷന്റെ സിസ്റ്റഴ്‌സിന്റെ ബോര്‍ഡിംഗ് സ്‌കൂളില്‍ ആയിരുന്നു. അക്കാലത്ത് ഗ്രാമപ്രദേശങ്ങളില്‍ നിന്ന് നഗരത്തിലേക്ക് നിരവധി യുവതികള്‍ ജോലി തേടി വന്നിരുന്നു. ആശങ്കകള്‍ നിറഞ്ഞതായിരുന്നു അവരുടെ ജീവിതം. പലപ്പോഴും പാര്‍പ്പിടവും ഭക്ഷണവുമില്ലാതെ അവര്‍ കഷ്ടപ്പെട്ടിരുന്നു. തന്റെ ജീവിതം മുഴുവന്‍ ദൈവത്തിന് നല്‍കാനും യുവതികളെ പരിപാലിക്കാനും ലിയോണി തീരുമാനിച്ചു. വിസിറ്റേഷന്‍ ഓര്‍ഡറിന്റെ ധ്യാനാത്മക ജീവിതത്തോടുള്ള ആകര്‍ഷണം നേരത്തെ തോന്നിയിരുന്ന ലിയോണി, യുവ ഫാക്ടറി തൊഴിലാളികളുടെ ദുരവസ്ഥയെ പരിഹരിക്കലാണ് തന്റെ കടമയെന്നു തിരിച്ചറിഞ്ഞ് ഫാ ലൂയിസ് ബ്രിസണ്‍ എന്ന പുരോഹിതനൊപ്പം ഒബ്ലേറ്റ് സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ഫ്രാന്‍സിസ് ഡി സെയില്‍സ് (Oblate Sisters of St. Francis de Sales) എന്ന പുതിയ സന്യാസ സഭ സ്ഥാപിച്ചു. 1871 ഒക്ടോബര്‍ 11 ന് ഫ്രാന്‍സിസ്‌ക-സെയില്‍സിയ എന്ന നാമം സ്വീകരിച്ചു വ്രതവാഗ്ദാനം നടത്തി. 1872 ല്‍ സഭയുടെ ആദ്യത്തെ സുപ്പീരിയര്‍ ജനറലായി. 'എന്നെ പൂര്‍ണമായും മറന്ന് എന്റെ അയല്‍ക്കാരന്റെ സന്തോഷത്തിനായി പ്രവര്‍ത്തിക്കുക' എന്നതായിരുന്നു അവളുടെ മുദ്രാവാക്യം. സുപ്പീരിയര്‍ ജനറലല്‍ എന്ന നിലയിലുള്ള ആദ്യ ടേം അവസാനിച്ച ശേഷം സഭയുടെ അഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്നു സ്ഥലംമാറ്റത്തിലും തരംതാഴ്ത്തലിനും സഭാ സ്ഥാപക കൂടിയായ ലിയോണി വിധേയായെങ്കിലും പരാതികൂടാതെ ആ നടപടികള്‍ അവള്‍ സ്വീകരിച്ചു. പത്തു വര്‍ഷങ്ങള്‍ക്കു ശേഷം തെറ്റു മനസ്സിലാക്കിയ സഭാധികാരികള്‍ ത്തന്നെ സുപ്പീരിയര്‍ ജനറല്‍ പദവിയിലേക്കു ലിയോണിയെ തിരികെ കൊണ്ടുവന്നു. പിന്നിടു മരണം വരെ (1914 ജനുവരി 10 ) നീണ്ട ഇരുപത്തിയൊന്നു വര്‍ഷം ലിയോണി നേതൃത്വ ശുശ്രൂഷയില്‍ തുടര്‍ന്നു. 1992 ല്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കും 2001 നവംബര്‍ 25 നു വിശുദ്ധ പദവിയിലേക്കും ലിയോണിയെ ഉയര്‍ത്തി. #{blue->none->b->വിശുദ്ധ ലിയോണി ഏവിയറ്റിനൊപ്പം പ്രാര്‍ത്ഥിക്കാം: }# വിശുദ്ധ ലിയോണി, നീ സ്ഥാപിച്ച സഭയില്‍ എല്ലാവരും നിനക്കു എതിരാണന്നു തോന്നിയപ്പോഴും ദൈവത്തിലുള്ള ആശ്രയം നീ കൈ വെടിഞ്ഞില്ല. എന്റെ ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങളിലും ദൈവത്തിന്റെ കരുതലിന്റെ കരസ്പര്‍ശം കാണുവാന്‍ എന്നെ സഹായിക്കണമേ. ആമ്മേന്‍.
Image: /content_image/SocialMedia/SocialMedia-2024-02-16-21:12:59.jpg
Keywords: നോമ്പ