Contents

Displaying 22231-22240 of 24987 results.
Content: 22647
Category: 1
Sub Category:
Heading: ക്രൈസ്‌തവർ നടത്തുന്ന സ്‌കൂളുകളിലെ രൂപങ്ങളും കുരിശും ഉടൻ മാറ്റണമെന്ന് തീവ്രഹിന്ദുത്വ സംഘടനയുടെ അന്ത്യശാസനം
Content: ഗുഹാവത്തി: ക്രൈസ്‌തവർ നടത്തുന്ന സ്‌കൂളുകളിലെ ക്രിസ്‌തുവിന്റെയും കന്യകാമറിയത്തിന്റെയും രൂപങ്ങളും കുരിശും ഉടൻ മാറ്റണമെന്ന് തീവ്രഹിന്ദുത്വ സംഘടനയുടെ അന്ത്യശാസനം. സ്കൂളുകളിൽ ജോലിചെയ്യുന്ന വൈദികരും സിസ്റ്റേഴ്‌സും സഭാ വസ്ത്രങ്ങൾ ധരിച്ച് ജോലിചെയ്യരുതെന്നും സ്‌കൂളുകളിൽ ക്രൈസ്‌തവ പ്രാർത്ഥനകൾ പാടില്ലെന്നും ഇവർ ഭീഷണി മുഴക്കിയിട്ടുണ്ട്. കുടുംബസുരക്ഷാ പരിഷത്ത് പ്രസിഡന്റ് സത്യരഞ്ജൻ ബറുവ ഗുഹാവത്തിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഈ ആവശ്യമുന്നയിച്ചത്. 15 ദിവസത്തിനകം ആവശ്യങ്ങൾ നടപ്പാക്കിയില്ലെങ്കിൽ തങ്ങൾ 'വേണ്ടതു' ചെയ്യുമെന്നും അതിന്റെ ഉത്തരവാദിത്വം സ്ഥാപന അധികൃതർക്കായിരിക്കുമെന്നും ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്. ക്രിസ്ത്യൻ മിഷ്ണറിമാർ സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മത കേന്ദ്രങ്ങളാക്കുകയാണെന്നും തങ്ങൾ ഇതനുവദിക്കില്ലെന്നും രഞ്ജൻ ബറുവ പറഞ്ഞു. ഞങ്ങൾ ദയ കാണിക്കില്ല, എന്താണ് ചെയ്യുക എന്നു പറയാനും കഴിയില്ല. പത്തു വയസുള്ള കുട്ടിക്ക് സ്കൂൾ കാമ്പസിൽ 'ജയ് ശ്രീറാം' വിളിക്കാൻ കഴിയുന്നില്ല. ഇത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പ് ഭരണഘടനാവിരുദ്ധമാണ്. തങ്ങൾ സുപ്രീംകോടതിയെ സമീപിക്കുമെന്നും രഞ്ജൻ ബറുവ പറഞ്ഞു. എന്നാൽ ഇത്തരമൊരാവശ്യം ആരും ഔദ്യോഗികമായി ഉന്നയിച്ചിട്ടില്ലെന്നാണ് ക്രൈസ്തവ സ്ഥാപനങ്ങളുടെ അധികാരികൾ വ്യക്തമാക്കുന്നത്. ആവശ്യമുന്നയിച്ചിരിക്കുന്നവർ ചെറിയൊരു വിഭാഗമാണ്. സർക്കാർ പ്രതികരിച്ചിട്ടുമില്ല. എങ്കിലും ആശങ്കയുണ്ടെന്ന് അവർ അറിയിച്ചു. കത്തോലിക്ക സഭയുടെ നേതൃത്വത്തിൽ ഇരുന്നൂറ്റിഅന്‍പതിലധികം സ്‌കൂളുകൾ ആസാമിലുണ്ട്. മറ്റു ക്രൈസ്‌തവ വിഭാഗങ്ങളുടേതുകൂടി കണക്കിലെടുത്താൽ എണ്ണം വളരെയധികമാണ്. ആസാമിന്റെ വികസനത്തിലും വിദ്യാഭ്യാസ മുന്നേറ്റ ത്തിലും ക്രൈസ്‌തവരുടെ സേവനം നിസ്ഥലമാണ്. പതിറ്റാണ്ടുകളായി മിഷണറിമാർ ഇവിടെ സേവനം ചെയ്യുന്നു. ഇപ്പോഴുണ്ടായിരിക്കുന്ന ആശങ്കകൾ ചർച്ച ചെയ്യുന്നതിനായി ഞായറാഴ്‌ച ആസാം കാത്തലിക് എഡ്യുക്കേഷൻ ട്രസ്റ്റ് യോഗം ചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Image: /content_image/India/India-2024-02-09-12:52:00.jpg
Keywords: ഹിന്ദു
Content: 22648
Category: 18
Sub Category:
Heading: ഛത്തീസ്‌ഗഡില്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ യുവമോർച്ചയുടെ പ്രതിഷേധം: മലയാളി കന്യാസ്ത്രീ റിമാൻഡിൽ
Content: അംബികപുർ (ഛത്തീസ്‌ഗഡ്): ഛത്തീസ്‌ഗഡിലെ അംബികപുർ കാർമൽ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് മലയാളി കന്യാസ്ത്രീ റിമാൻഡിൽ. സിസ്റ്റർ മേഴ്സിയാണ് റിമാൻഡിലായത്. മരണത്തിൽ സിസ്റ്ററിന് യാതൊരു പങ്കുമില്ലെന്നു സ്‌കൂൾ അധികൃതർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ബി‌ജെ‌പി യുവജന സംഘടനയായ യുവമോർച്ചയുടെ നേതൃത്വത്തിൽ സ്കൂളിനു മുന്നിൽ കനത്ത പ്രതിഷേധം നടന്നിരുന്നു. ബി‌ജെ‌പി പതാകയുമായി എത്തിയ സംഘം ഗേറ്റിന് മുന്നില്‍ ടയറിന് തീയിട്ടിരിന്നു. ബുധനാഴ്ച മൂന്നു വിദ്യാർഥിനികൾ ഒന്നിച്ച് ഒരു ടോയ്‌ലറ്റിൽ കയറിയതായി മറ്റൊരു വിദ്യാർഥിനി സിസ്റ്റർ മേഴ്‌സിയെ അറിയിച്ചു. തുടർന്ന് സിസ്റ്റർ ഇവർ ഇറങ്ങിവരുന്നതുവരെ ടോയ്‌ലറ്റിനു പുറത്ത് കാത്തുനിന്നു. ഇവർ ഇറങ്ങിവന്നപ്പോൾ എന്തിനാണ് മൂന്നുപേർ ഒരുമിച്ച് ഒരു ടോയ്‌ലറ്റിൽ പോയതെന്ന് ചോദിച്ചിരിന്നു. അവരിൽനിന്ന് ഐഡി കാർഡ് വാങ്ങിയ സിസ്റ്റർ അവരോട് അടുത്തദിവസം രക്ഷിതാക്കളെ വിളിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പിന്നാലേ കുട്ടികളിലൊരാൾ ജീവനൊടുക്കുകയായിരുന്നു. ഈ കുട്ടികളെ സിസ്റ്റർ പഠിപ്പിക്കുന്നില്ലെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും വിഷയത്തില്‍ തീവ്രഹിന്ദുത്വ സംഘടനകള്‍ കാര്യമായ സമ്മര്‍ദ്ധം ചെലുത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
Image: /content_image/India/India-2024-02-09-13:12:17.jpg
Keywords: ബി‌ജെ‌പി
Content: 22649
Category: 18
Sub Category:
Heading: ആദ്യ മലയാളം കംപ്യൂട്ടർ അക്ഷരങ്ങളുടെ പിതാവ് ഫാ. ജോർജ് പ്ലാശേരിയ്ക്കു വിട
Content: തൃശൂർ: ആദ്യ മലയാളം കംപ്യൂട്ടർ അക്ഷരങ്ങളുടെ പിതാവും സിഎംഐ ദേവമാതാ പ്രവിശ്യാ അംഗവുമായ ഫാ. ജോർജ് പ്ലാശേരി(80) അന്തരിച്ചു. ഇരിങ്ങാലക്കുട രൂപതയിലെ താഴെക്കാട് ഇടവകയിൽ കണ്ണിക്കര പ്ലാശേരി-ചാതേലി പരേതരായ മാത്യുവിൻ്റെയും മറിയത്തിൻ്റെയും മകനാണ്. 1990 കളിൽ രൂപംകൊണ്ട വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ലോകത്തുണ്ടാക്കിയ വിവരസാങ്കേതികവിദ്യാ വിപ്ലവത്തിലേക്കു മലയാളഭാഷയെ കൈപിടിച്ചു കയറ്റിയ മലയാളം കംപ്യൂട്ടർ അക്ഷരങ്ങളുടെ പിതാവാണ് ഇന്നലെ അന്തരിച്ച ഫാ. ജോർജ് പ്ലാശേരി സിഎംഐ. കംപ്യൂട്ടർ ഇംഗ്ലീഷിൽ രേഖപ്പെടുത്തിയിരിക്കുന്ന അക്ഷരത്തിൽ ടൈപ്പ് ചെയ്താൽ മലയാളം അക്ഷരങ്ങൾ കിട്ടുന്ന സംവിധാനത്തിൽ ഒരുപക്ഷേ ആദ്യം രൂപപ്പെട്ട ലിപി പ്ലാശേരി ഫോണ്ടാണ്. അതിൻ്റെ ഉപജ്ഞാതാവാണ് ഫാ. ജോർജ് പ്ലാശേരി. മൃതദേഹം ഇന്നു രാവിലെ അമല ആശുപത്രിയോടു ചേർന്നുള്ള സാന്ത്വനത്തിലും ദേവമാതാ പ്രൊവിൻഷ്യൽ ഹൗസിലും പൊതുദര്‍ശനത്തിനുവെച്ചു. 2.30ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് ആശ്രമ ദേവാലയത്തിലാണ് സംസ്കാരം. കൊച്ചി സർവകലാശാലയിൽനിന്ന് എംഎസ്‌സിയും കാലിക്കട്ട് സർവകലാ ശാലയിൽനിന്ന് എംഫിലും നേടി. 1974 ഡിസംബർ 28 ന് പൗരോഹിത്യം സ്വീ കരിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ ഫിസിക്സസ് അധ്യാപകനായിരുന്നു. അമേരിക്കയിലെ ഫിലാഡൽഫിയയിലെ സെൻ്റ് മേരീസ് ഇടവകയിൽ പത്തു വർഷം സേവനം ചെയ്‌തു. തുടർന്ന് കോയമ്പത്തൂർ സായ്‌ബാബ കോളനിയി ലും ദേവമാതാ പ്രവിശ്യയിലെ എൽത്തുരുത്ത് ആശ്രമത്തിലും പ്രവർത്തിച്ചു. സഹോദരങ്ങൾ: വിൻസന്റ്, ജേക്കബ്, പരേതരായ സെബാസ്റ്റ്യൻ, ആന്റണി, ജോസഫ്, സിസ്റ്റർ ലില്ലി.
Image: /content_image/India/India-2024-02-09-14:17:47.jpg
Keywords: മലയാ
Content: 22650
Category: 1
Sub Category:
Heading: ഇസ്രായേലില്‍ ബെനഡിക്ടന്‍ മഠാധിപതിയായ വൈദികന് നേരെ യഹൂദ ദേശീയവാദികളുടെ ആക്രമണം
Content: ജെറുസലേം: ഇസ്രായേലില്‍ ബെനഡിക്ടൻ സമൂഹത്തിന്റെ മഠാധിപതിയായ വൈദികന് നേരെ യഹൂദ ദേശീയവാദികള്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഫാ. നിക്കോദെമോസ് ഷ്നാബെല്‍ എന്ന വൈദികനെ രണ്ട് യുവ യഹൂദ ദേശീയവാദികളാണ് ആക്രമിച്ചതെന്ന് 'കാത്തലിക് ന്യൂസ് ഏജന്‍സി' റിപ്പോര്‍ട്ട് ചെയ്യുന്നു. അർമേനിയൻ യഹൂദ ക്വാർട്ടേഴ്സുകൾക്കിടയിലുള്ള അതിർത്തിയിലെ സിയോന്‍ ഗേറ്റിന് സമീപമാണ് സംഭവം. പ്രായപൂർത്തിയാകാത്ത ഒരാളും 20 വയസ്സുള്ള ഒരു യഹൂദനും വൈദികനെ തുപ്പുകയും അസഭ്യ വാക്കുകളാല്‍ യേശുവിനെതിരെ ആക്രോശിക്കുകയുമായിരിന്നു. ജർമ്മൻ മാധ്യമപ്രവർത്തക നതാലി അമിരി ഈ രംഗം തത്സമയം പകർത്തിയതോടെ സംഭവം വിവാദമായി. യഹൂദ മതപാഠശാലകളും തീവ്ര ഓർത്തഡോക്സ് യഹൂദരും തിങ്ങി പാര്‍ക്കുന്ന മേഖലയിലാണ് ബെനഡിക്ടൻ ആശ്രമം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ സന്യാസികള്‍ പലപ്പോഴും തീവ്ര യഹൂദവാദികളില്‍ നിന്ന് ആക്രമണത്തിന് വിധേയരായിട്ടുണ്ട്. രാത്രിയിൽ, ആശ്രമത്തിന് നേരെ കല്ലേറ് ഉണ്ടായ സംഭവം ഉണ്ടായതായും റിപ്പോര്‍ട്ടുണ്ടായിരിന്നു. ഡിസംബർ അവസാനത്തിൽ, ഓർത്തഡോക്സ് സെമിത്തേരിയുടെ ചുവരിൽ ''ക്രിസ്ത്യൻ മിഷ്ണറിമാർ ഹമാസിനേക്കാൾ മോശമാണ്" എന്ന ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടിരിന്നു. തീവ്ര മാനസികാവസ്ഥ മാറ്റാൻ വിദ്യാഭ്യാസ പ്രക്രിയയിലൂടെ കടന്നുപോകേണ്ടതുണ്ടെന്നും ഭൂരിഭാഗം ആളുകളും ഈ നടപടികളെ പരസ്യമായി അപലപിച്ചാൽ, ഒരുപക്ഷേ വ്യക്തികൾ തുപ്പുകയോ നിന്ദ്യമായ പരാമർശങ്ങൾ നടത്തുകയോ ചെയ്യുന്നതിനുമുമ്പ് രണ്ടുതവണ ചിന്തിക്കുമെന്നും ക്രമേണ സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയുമെന്നും ജറുസലേം സെൻ്റർ ഫോർ ജൂത-ക്രിസ്ത്യൻ റിലേഷൻസിൻ്റെ പ്രോഗ്രാം ഡയറക്ടർ ഹന ബെൻഡ്‌കോവ്‌സ്‌കി പറഞ്ഞു. സമീപ മാസങ്ങളിൽ, ക്രൈസ്തവര്‍ക്ക് നേരെ യഹൂദ ദേശീയവാദികള്‍ നടത്തുന്ന ആക്രമണങ്ങളുടെ എണ്ണം വലുതാണെങ്കിലും യുദ്ധത്തിനിടെ വിഷയത്തിന് ശ്രദ്ധ ലഭിച്ചില്ലായെന്നാണ് പുറത്തുവരുന്ന വിവരം.
Image: /content_image/News/News-2024-02-09-18:29:16.jpg
Keywords: ഇസ്രായേ
Content: 22651
Category: 1
Sub Category:
Heading: സീറോ മലബാർ സഭ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പ്രധാനമന്ത്രിയെ സന്ദർശിച്ചു
Content: കാക്കനാട്: സീറോമലബാർസഭയുടെ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് ഇന്ന് ഉച്ചയ്ക്കു പന്ത്രണ്ടുമണിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു. സീറോമലബാർസഭയുടെ നേതൃത്വസ്ഥാനം ഏറ്റെടുത്തതിനുശേഷം ആദ്യമായി ന്യൂഡൽഹിയിൽ എത്തിയ അവസരത്തിലാണ് മേജർ ആര്‍ച്ച് ബിഷപ്പ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. മേജർ ആർച്ചുബിഷപ്പായി സ്ഥാനമേറ്റ അവസരത്തിൽ ആശംസകളറിയിച്ചുകൊണ്ടു പ്രധാനമന്ത്രി അയച്ച കത്തിനു മാർ റാഫേൽ തട്ടിൽ പ്രധാനമന്ത്രിയോടു നന്ദിപറഞ്ഞു. സീറോമലബാർസഭയുടെ നേതൃത്വസ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ട പിതാവിനു പ്രധാനമന്ത്രി എല്ലാവിധ ആശംസകളും ഒരിക്കൽക്കൂടി നേരുകയും സഹകരണം വാഗ്‌ദാനം ചെയ്യുകയും ചെയ്തു. തികച്ചും ഔപചാരികമായ കൂടിക്കാഴ്ചയിൽ ഭാരതത്തിലെ ക്രൈസ്തവരുടെ പൊതുവായ സാഹചര്യം പ്രതിപാദനവിഷയമായി. ഫരീദാബാദ് രൂപതാധ്യക്ഷൻ ആര്‍ച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയും മേജർ ആർച്ചുബിഷപ്പിനോടൊപ്പം ഉണ്ടായിരുന്നു. കേന്ദ്രസഹമന്ത്രിമാരായ രാജീവ് ചന്ദ്രശേഖറും വി. മുരളീധരനും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു. ➤#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-02-09-19:26:34.jpg
Keywords: പ്രധാനമന്ത്രി, മോദി
Content: 22652
Category: 18
Sub Category:
Heading: രണ്ടു പള്ളികളിൽ ഏകീകൃത കുർബാന നടത്താൻ എറണാകുളം മുൻസിഫ് കോടതിയുടെ നിര്‍ദേശം
Content: കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ രണ്ടു പള്ളികളിൽ സിനഡ് നിർദേശപ്രകാരമുള്ള ഏകീകൃത കുർബാന നടത്താൻ എറണാകുളം മുൻസിഫ് കോടതി ഉത്തരവിട്ടു. പാലാരിവട്ടം സെൻ്റ് മാർട്ടിൻ ഡി പോറസ്, ഗാന്ധിനഗർ മാതാനഗർ പള്ളികളി ലാണ് ഏകീകൃത കുർബാനയ്ക്ക് കോടതി ഉത്തരവിട്ടത്. ജനാഭിമുഖ കുർബാന സിനഡ് നിരോധിച്ചതാണെന്നും അതിനാൽ പള്ളികളിൽ സിനഡ് നിർദേശം നടപ്പാക്കാൻ കോടതി ഇടപെടമെന്നും ആവശ്യപ്പെട്ടു വിശ്വാസികൾ നൽകിയ ഹർജിയിലാണ് ഉത്തരവ്. സേവ്യർ അലക്സാണ്ടർ, ടി.എം. ഔസേപ്പ്, ലൂക്കോസ് ജോസഫ്, ബീന ജസ്റ്റി, കെ.സി.ഫ്രാൻസിസ്, ജോർജ് തോമസ്, ദേവസ്യ സ്‌കറിയ, സാബു ചെറിയാൻ എന്നിവരാണു ഹർജിക്കാർ.
Image: /content_image/India/India-2024-02-10-11:04:19.jpg
Keywords: അങ്കമാ
Content: 22653
Category: 18
Sub Category:
Heading: വൈദികരത്നം ഫാ. സെബാസ്റ്റ്യൻ തുരുത്തേൽ വിടവാങ്ങി
Content: പാലാ: എം‌എസ്‌ടി സമൂഹാംഗവും സീറോ മലബാര്‍ സഭ വൈദികരത്നം പദവി നല്‍കി ആദരിക്കുകയും ചെയ്ത ഫാ. സെബാസ്റ്റ്യൻ തുരുത്തേൽ (99) അന്തരിച്ചു. ഭൗതികശരീരം നാളെ വൈകുന്നേരം നാലു മുതൽ സെന്റ് തോമസ് മിഷ്ണറി സമൂഹത്തിന്റെ കേന്ദ്രഭവനമായ മേലമ്പാറ ദീപ്തിഭവനിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാര ശുശ്രൂഷകൾ 12നു രാവിലെ 9.30ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെയും കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെയും എം‌എസ്‌ടി ഡയറക്ടർ ജനറൽ ഫാ. വിൻസെന്റ് കദളിക്കാട്ടിൽപുത്തൻപുരയുടെയും മുഖ്യകാമികത്വത്തിൽ നടക്കും. 1955 ലാണ് ഫാ. സെബാസ്റ്റ്യൻ പൗരോഹിത്യം സ്വീകരിച്ചത്. തുടർന്ന് പാലാ രൂപതയിലെ ഇടവകകളിൽ സേവനമനുഷ്ഠിച്ചു. ആലുവ പൊന്തിഫിക്കൽ സെമിനാരിയിലും സെന്റ് തോമസ് മിഷനറി സമൂഹത്തിന്റെ മൈനർ സെമിനാ രിയിലുമായി അനേകം വൈദികവിദ്യാർത്ഥികളെ പരിശീലിപ്പിച്ചു. എംഎസ്ടി സമൂഹത്തിന്റെ ഡയറക്‌ടർ ജനറലായും സേവനമനുഷ്ഠിച്ചു. 25 മെത്രാന്മാരും അഞ്ഞൂറിലധികം വൈദികരും അദ്ദേഹത്തിന്റെ ശിഷ്യന്മാരായുണ്ട്. ലളിതമായ ജീവിതശൈലിയും മാതൃകാജീവിതവും സഭയ്ക്ക് വ്യത്യസ്തമായ രീതിയിൽ നൽകിയ സംഭാവനകളും കണക്കിലെടുത്ത് സീറോ മലബാർ സഭ അദ്ദേഹത്തെ 2016 ൽ വൈദിക രത്നം പുരസ്‌കാരം നൽകി ആദരിച്ചു. ചേർപ്പുങ്കൽ തുരുത്തേൽ പരേതരായ ദേവസ്യ-റോസ ദമ്പതികളുടെ മകനാ ണ്. സഹോദരങ്ങൾ: പരേതരായ മറിയം, തോമസ്, അന്നമ്മ, ജോസ്, ഏലിക്കുട്ടി
Image: /content_image/India/India-2024-02-10-11:14:05.jpg
Keywords: സീറോ മലബാ
Content: 22655
Category: 1
Sub Category:
Heading: വിശുദ്ധ നാട്ടിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ഇറ്റാലിയന്‍ സഭയില്‍ ധനസമാഹരണം
Content: ജെറുസലേം: വിശുദ്ധ നാട്ടിലെ സംഘർഷത്തിൽ വലയുന്ന ജനങ്ങളോടു പിന്തുണയും ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്നതിനായി ഇറ്റലിയില്‍ ധനസമാഹരണം. ദേശീയ തലത്തിൽ ഫെബ്രുവരി പതിനെട്ടിന് ധനസമാഹരണം നടത്താന്‍ ഇറ്റാലിയൻ മെത്രാൻ സമിതിയാണ് തീരുമാനിച്ചിരിക്കുന്നത്. തപസ് കാലത്തിലെ ആദ്യ ഞായറാഴ്ചയായ ഫെബ്രുവരി 18ന് ഇറ്റലിയിലെ എല്ലാ ദേവാലയങ്ങളിലും എടുക്കുന്ന സ്തോത്രക്കാഴ്ച വിശുദ്ധ നാട്ടിൽ സംഘർഷം മൂലം ബുദ്ധിമുട്ടുന്ന ജനതയുടെ ഭൗതികവും ആത്മീയവുമായ ആവശ്യങ്ങൾക്കായി നൽകുമെന്നും അത് എല്ലാ വിശ്വാസികളുടെയും ഐക്യദാർഢ്യത്തിന്റെയും പങ്കാളിത്തത്തിന്റെയും വ്യക്തമായ അടയാളമായിരിക്കുമെന്നും ഇറ്റാലിയൻ മെത്രാന്‍ സമിതി അറിയിച്ചു. മെയ് മൂന്നിനകം കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ് ഇറ്റലിക്ക് അയയ്ക്കുന്ന സംഭാവനകൾ ഈ മേഖലയിൽ ഏകീകൃത രീതിയിൽ സഹായം ആസൂത്രണം ചെയ്യാൻ കഴിയുമെന്നും മെത്രാന്‍ സമിതി പ്രതീക്ഷ പ്രകടിപ്പിച്ചു. പ്രാദേശിക സഭയുമായി കാരിത്താസ് നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. അടിയന്തരാവസ്ഥയുടെ പ്രാരംഭ ഘട്ടത്തിൽ കാരിത്താസ് ജെറുസലേമിന്റെ ഇടപെടലുകളെ പിന്തുണയ്ക്കുകയും പുരോഗതി നിരീക്ഷിച്ച്, പ്രാദേശിക സഭകളെ പിന്തുടരുന്നത് തുടരുന്നുണ്ടെന്നും കാരിത്താസ് ഇറ്റലിയുടെ ഡയറക്ടർ ഫാ. മാർക്കോ പാഗ്നിയല്ലോ പറഞ്ഞു. ദരിദ്രരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും അന്തരീക്ഷം വളർത്തിയെടുക്കുന്നതിനുമായി പ്രാദേശിക അധികാരികളുമായി ചേർന്ന് വിവിധ സംരംഭങ്ങളും സംഘടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയിൽ 107 പേരടക്കം ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 27,947 പലസ്തീൻകാർ കൊല്ലപ്പെടുകയും 67459 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്രായേലില്‍ ഹമാസ് തീവ്രവാദികള്‍ ആക്രമണം നടത്തി പൗരന്മാരെ ബന്ധിയാക്കിയതോടെയാണ് ആക്രമണം വലിയ രീതിയില്‍ ശക്തി പ്രാപിച്ചത്.
Image: /content_image/News/News-2024-02-10-12:47:18.jpg
Keywords: ഇറ്റലി
Content: 22656
Category: 1
Sub Category:
Heading: വാഹനാപകടത്തിൽ യുവ സന്യാസിനി മരിച്ചു
Content: തൃശൂർ: സ്ക്കൂളിലേയ്ക്ക്‌ കാല്‍ നടയായി നടന്നു പോയ കന്യാസ്ത്രീ വാഹനാപകടത്തിൽ മരിച്ചു. തൃശൂർ മുല്ലശ്ശേരി ഗുഡ്‌ ഷെപ്പേർഡ്‌ സെന്‍ട്രല്‍ സ്കൂളിലെ ഇംഗ്ളീഷ്‌ അധ്യാപികയായ സിസ്റ്റർ സോണിയ (31)യെ ഇരുചക്രവാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. മഠത്തിൽ നിന്നും റോഡിന്റെ എതിർവശത്തുള്ള സ്ക്കൂളിലേയ്ക്ക് നടന്നു പോകുമ്പോൾ പിന്നിലൂടെ വന്ന ഇരുചക്രവാഹനം ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സിസ്റ്ററെ തൃശൂർ അമല ആശുപത്രിയിലും പിന്നീട് ആലുവയിലെ രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. പാലക്കയം മൂന്നാം തോട്‌ മേലേമുറി ജോണി - സെലീന ദമ്പതികളുടെ മകളാണ്.
Image: /content_image/India/India-2024-02-10-14:41:17.jpg
Keywords: സന്യാസി
Content: 22657
Category: 1
Sub Category:
Heading: സന്യാസ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം പ്രചോദനമായി: ട്രാപ്പിസ്റ്റ് സന്യാസിയാകാന്‍ സ്പാനിഷ് ചിത്രകാരന്റെ തീരുമാനം
Content: മാഡ്രിഡ്: സന്യാസ ജീവിതത്തെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി ചിത്രത്തിലെ വരികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സ്പാനിഷ് ചിത്രകാരൻ ജോസ് മരിയ മെൻഡസ് സന്യാസ ജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തില്‍. ''ലിബ്രെസ്'' എന്ന ചിത്രത്തിലെ ഏതാനും വാചകങ്ങളാണ് അദ്ദേഹത്തെ സന്യാസം സ്വീകരിക്കാൻ പ്രേരിപ്പിച്ചത്. ഫെബ്രുവരി മാസം അവസാനത്തോടെ ട്രാപ്പിസ്റ്റ് സന്യാസ ജീവിതത്തിലേക്ക് മെൻഡസ് പ്രവേശിക്കും. അന്താരാഷ്ട്ര തലത്തിൽ വിജയമായി മാറിയ ഡോക്യുമെന്‍ററി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്ന സന്യാസിയുടെ ഈ വാക്കുകളാണ് മെൻഡസിനെ സ്പർശിച്ചത്. "നിനക്ക് എല്ലാം ലഭിച്ചു, അതെല്ലാം ഉപേക്ഷിച്ച് എന്നോടൊപ്പം വരിക" എന്ന വിളി ചിത്രത്തിലൂടെ കേട്ട മെൻഡസ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിച്ചേരുകയായിരുന്നു. അതിനുശേഷം പിന്നീട് ഒരു തിരിഞ്ഞു നോട്ടം ഉണ്ടായിട്ടില്ലായെന്ന് അന്‍പത്തിമൂന്നുവയസ്സുള്ള ചിത്രകാരൻ എസിഐ പ്രൻസാ എന്ന് മാധ്യമത്തോട് പറഞ്ഞു. സന്യാസ ജീവിതത്തിലേക്ക് പ്രവേശിക്കണമെന്ന ചിന്ത കുടുംബത്തോടുള്ള ചില ബാധ്യതകൾ ഉള്ളതുകൊണ്ട്, ഉപേക്ഷിച്ചിരുന്ന കാര്യമാണെന്ന് അദ്ദേഹം ഓർത്തെടുത്തു. കോർഡോബയുടെ ദക്ഷിണ പ്രവിശ്യയിലെ ആശ്രമത്തിലായിരിക്കും അദ്ദേഹം പ്രവേശിക്കുക. എട്ടു പുരുഷന്മാരാണ് ആശ്രമത്തിൽ ഉള്ളത്. 27 വർഷങ്ങൾക്കു മൂന്‍പ് ഒരു പ്രദർശനം ഇവിടെ സംഘടിപ്പിച്ച നാളിൽ തന്നെ ആശ്രമം മെൻഡസിന്റെ മനസ്സിൽ കയറി കൂടിയിരുന്നു. ഈ അടുത്ത കാലം വരെ 50 പേർക്ക് പരിശീലനം നൽകിയിരുന്ന വളരെ തിരക്കുള്ള ഒരു ചിത്രകാരനായിരുന്നു മെൻഡസ്. സന്യാസ ജീവിതത്തിൽ പ്രവേശിക്കുന്നതോടുകൂടി തന്റെ ചിത്രങ്ങളിൽ ചിലത് സുഹൃത്തുക്കൾക്ക് കൈമാറാനുള്ള തീരുമാനം എടുത്തിരിക്കുകയാണ് അദ്ദേഹം. ആശ്രമത്തിൽ ചിത്രം വരയ്ക്കാൻ സാധിക്കുമോയെന്ന് ഉറപ്പില്ല, എങ്കിലും ഇത് മെൻഡസിനെ ആശങ്കപ്പെടുത്തുന്നില്ല. ആശ്രമത്തിന്റെ ചുമതലയുള്ളയാൾ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും, ചിത്രം വരയ്ക്കുന്നത് രണ്ടാമത്തെ കാര്യം മാത്രമാണെന്നും, തന്റെ ഇപ്പോഴത്തെ ചുമതല പ്രാർത്ഥിക്കുക എന്നതാണെന്നും അദേഹം പറയുന്നു. ക്രിസ്ത്യന്‍ ആശ്രമ സന്യാസ ജീവിതത്തിലൂടെ പ്രസിദ്ധമായ സ്പെയിനിലെ പന്ത്രണ്ടോളം ആശ്രമങ്ങളിലെ ആത്മീയ ജീവിതത്തേക്കുറിച്ച് പറയുന്ന ‘ലിബ്രെസ്’ ഡോക്യുമെന്ററി സിനിമ ഏറെ ശ്രദ്ധ നേടിയിരിന്നു. ബോസ്കോ ഫിലിംസാണ് ഇതിൻറെ നിർമാതാക്കൾ.
Image: /content_image/News/News-2024-02-10-17:07:31.jpg
Keywords: സ്പാ