Contents

Displaying 22181-22190 of 24987 results.
Content: 22597
Category: 1
Sub Category:
Heading: ചൈനയിൽ പുതിയ രൂപത സ്ഥാപിച്ച് ഫ്രാൻസിസ് പാപ്പ
Content: ബെയ്ജിംഗ്: മതസ്വാതന്ത്ര്യത്തിന് കടുത്ത നിയന്ത്രണങ്ങളുള്ള ചൈനയിൽ പുതിയ രൂപത സ്ഥാപിച്ച് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ജനുവരി 29ന് ചൈനയിലെ സെൻട്രൽ ഷാൻഡോങ് പ്രവിശ്യയിലെ വെയ്‌ഫാങ് രൂപത പുതിയതായി നിലവിൽ വന്നത്. ബെയ്‌ജിംഗിലെ പുനഃക്രമീകരിച്ച രൂപതാതിർത്തികൾ പരോക്ഷമായി അംഗീകരിച്ചുകൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പ പുതിയ രൂപതയ്ക്ക് രൂപം കൊടുത്തിരിക്കുന്നത്. ഷാൻഡോങ് പ്രവിശ്യയിലെ വിവിധ ബിഷപ്പുമാരുടെ സാന്നിധ്യത്തില്‍ വെയ്‌ഫാങ് രൂപതയുടെ ആദ്യത്തെ ബിഷപ്പായി ആന്റണി സൺ അഭിഷിക്തനായി. 53 വയസുള്ള ബിഷപ്പ് സൺ, വെയ്ഫാങ് സ്വദേശി തന്നെയാണ്. 1931 ജൂൺ 16-ന് പയസ് പതിനൊന്നാമൻ പാപ്പ സ്ഥാപിച്ച്‌ 2008 മുതൽ ഒഴിഞ്ഞുകിടന്നിരുന്ന മുൻ അപ്പസ്‌തോലിക് കാര്യാലയം യിഡൂക്സിയൻ രൂപതയ്ക്കു പകരമാണ് പുതിയ രൂപതയുടെ രൂപീകരണം. അജപാലനദൗത്യം പ്രോത്സാഹിപ്പിക്കുന്നതിനും ആത്മീയ ഉന്നമനത്തിനും വേണ്ടിയാണ് പുതിയ രൂപീകരണമെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. ചൈനീസ് പാട്രിയോട്ടിക് അസോസിയേഷൻ പ്രസിഡന്‍റ് ബിഷപ്പ് ജോൺ ഫാങ് ക്സിൻഗ്യാവോ സ്ഥാനാരോഹണ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ ചൈനയില്‍ അഭിഷിക്തനാകുന്ന രണ്ടാമത്തെ ചൈനീസ് ബിഷപ്പാണ് ബിഷപ്പ് സൺ. ജനുവരി 25-ന് ഫ്രാൻസിസ് മാർപാപ്പയുടെ അംഗീകാരത്തോടെ ഷെങ്‌ഷോവിലെ ബിഷപ്പിന്റെ സ്ഥാനാരോഹണം നടന്നിരിന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നതു മുതൽ രൂപതാതിർത്തി സംബന്ധിച്ചു വത്തിക്കാനും ചൈനയും തമ്മില്‍ അഭിപ്രായ ഭിന്നത നിലനിന്നിരിന്നു. ബെയ്‌ജിങ്‌ പുനർനിർമ്മിച്ച രൂപതാതിർത്തികൾ അംഗീകരിച്ചാണ് മാർപാപ്പ വെയ്‌ഫാങിനെ രൂപതയായി ഉയത്തിയത്. ചൈനയിൽ 20 അതിരൂപതകൾ, 97 രൂപതകൾ, 28 അപ്പോസ്തോലിക് കാര്യാലയങ്ങൾ ഉൾപ്പെടെ കത്തോലിക്ക സഭയ്ക്ക് 147 സഭാധികാരപരിധികളുണ്ട്. ക്വിങ്ഷോ മുതൽ ഗവോമി വരെ ഏകദേശം 6240 ചതുരശ്ര മൈൽ പ്രദേശം ഉൾക്കൊള്ളുന്ന വെയ്‌ഫാങ് രൂപതയുടെ കത്തീഡ്രൽ ദേവാലയം വെയ്‌ഫാങ് നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ക്വിംഗ്‌ഷോവിലാണ് സ്ഥിതി ചെയ്യുന്നത്. പുതിയ രൂപതയിൽ ഏകദേശം 6,000 കത്തോലിക്കരാണുള്ളത്. 10 വൈദികരും ആറ് കന്യാസ്ത്രീകളുമാണ് പുതിയ രൂപതയില്‍ സേവനമനുഷ്ഠിക്കുന്നത്.
Image: /content_image/News/News-2024-01-30-18:08:50.jpg
Keywords: പാപ്പ
Content: 22598
Category: 1
Sub Category:
Heading: ജൂബിലിയ്ക്കു ഒരുക്കമായി റോമിൽ മറ്റന്നാള്‍ മുതല്‍ സമർപ്പിത പ്രതിനിധി സമ്മേളനം
Content: വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വർഷത്തിനു മുന്നോടിയായി ലോകമെമ്പാടുമുള്ള സമർപ്പിതരുടെ പ്രതിനിധി സമ്മേളനം ഫെബ്രുവരി ഒന്ന് മുതൽ നാലുവരെ റോമിൽ നടക്കും. സമർപ്പിത സമൂഹങ്ങൾക്കും അപ്പസ്തോലിക സമൂഹങ്ങൾക്കും വേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ നേതൃത്വത്തിലാണ് സമ്മേളനം നടക്കുന്നത്. അറുപതിലധികം രാജ്യങ്ങളിൽ നിന്നുമുള്ള മുന്നൂറിലധികം പ്രതിനിധികള്‍ സമ്മേളനത്തിൽ ഭാഗമാകും. 2025-ലെ ജൂബിലി സമ്മേളനത്തിനു ഓരോ രാജ്യങ്ങളിലെയും സമർപ്പിതരെ ഒരുക്കുവാൻ ഈ പ്രതിനിധിസമ്മേളനത്തിൽ അവതരിപ്പിക്കുന്ന പരിപാടികള്‍ സഹായകരമാകുമെന്ന് സംഘാടകർ പ്രതീക്ഷ പ്രകടിപ്പിച്ചു. ഫെബ്രുവരി ഒന്ന് മുതൽ നാലുവരെ നീണ്ടു നിൽക്കുന്ന സമ്മേളനത്തിന്റെ ഓരോ ദിവസങ്ങൾക്കായും പ്രധാനമായും നാലു പ്രമേയങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്: പ്രതീക്ഷയിൽ വിശ്വസിക്കുക, ഉപവിയിൽ വളരുക, വിശ്വാസത്തിൽ ശക്തിപ്പെടുക, പ്രതീക്ഷയ്ക്കു സാക്ഷ്യം വഹിക്കുക എന്നിവയാണ് പ്രമേയങ്ങള്‍. വത്തിക്കാൻ കൂരിയയിലെ മറ്റു പ്രതിനിധികളും സമ്മേളനത്തില്‍ സംബന്ധിക്കും. "പ്രത്യാശയുടെ തീർത്ഥാടകർ, സമാധാനത്തിന്റെ വഴിയിൽ" എന്നതാണ് സമർപ്പിത സഹോദരങ്ങൾക്കായുള്ള ജൂബിലിയുടെ പ്രമേയം. സമാധാനത്തിനായുള്ള വഴികൾ സൃഷ്ടിക്കുവാനുള്ള ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനമനുസരിച്ചാണ് ഈ പ്രമേയം സമർപ്പിതർക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. എല്ലാ മനുഷ്യരാശിയും ആഗ്രഹിക്കുന്ന, പുനർജന്മത്തിൻ്റെ അടയാളമായി പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും അന്തരീക്ഷമാണ് ജൂബിലി യാത്രയെന്നും പ്രത്യാശയോടെ നമ്മുടെ സേവനങ്ങൾ മറ്റുള്ളവർക്കായി സമർപ്പിക്കാമെന്നും ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ ജോവോ ബ്രാസ് ഡെ ആഹ്വാനം ചെയ്തു. 2025 ഒക്ടോബർ 8-9 തീയതികളിലാണ് റോമിൽവെച്ചു ജൂബിലി സമ്മേളനം നടക്കുന്നത്. ജൂബിലിക്ക് ഒരുക്കമായി ഈ വര്‍ഷം പ്രാര്‍ത്ഥനാവര്‍ഷമായാണ് ആഗോള കത്തോലിക്ക സഭ ആചരിക്കുന്നത്.
Image: /content_image/News/News-2024-01-30-20:46:34.jpg
Keywords: റോമി
Content: 22599
Category: 18
Sub Category:
Heading: 129-ാമത് മാരാമൺ കൺവെൻഷൻ ഫെബ്രുവരി 11 മുതൽ
Content: തിരുവനന്തപുരം: 129-ാമത് മാരാമൺ കൺവെൻഷൻ ഫെബ്രുവരി 11 മുതൽ 18 വരെ കോഴഞ്ചേരി പമ്പാനദീതീരത്ത് നടക്കും. 11ന് 2.30ന് മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രപ്പോലീത്ത കൺവൻഷൻ ഉദ്ഘാടനം ചെയ്യുമെന്നു ജനറൽ കൺവീനർ ഫാ. എബി കെ. ജോഷ്വാ പത്രസമ്മേളനത്തിൽ അറിയിച്ചു. സുവിശേഷ പ്രസംഗ സംഘം പ്രസിഡൻ്റ ഡോ. ഐസക് മാർ ഫിലക്‌സിനോസ് എപ്പിസ്കോപ്പാ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത, ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ, സിസ്റ്റർ ജോവാൻ ചുങ്കപ്പുര തുടങ്ങിയവർ പ്രസംഗിക്കും. 12 മുതൽ 17 വരെ എല്ലാ ദിവസങ്ങളിലും രാവിലെ 7.30 ന് ബൈബിൾ ക്ലാസുകൾ നടക്കും. റവ. ഡോ.ഷാം പി. തോമസ്, റവ. ബോബി മാത്യു എന്നിവർ നേതൃത്വം നൽകും. എല്ലാ ദിവസവും പൊതുയോഗം 9.30ന് ഗാനശുശ്രൂഷയോടുകൂടി ആരംഭിച്ച് 12ന് അവസാനിക്കും. 14ന് രാവിലെ 9.30ന് വിവിധ സഭാ മേലധ്യക്ഷന്മാർ പങ്കെടുക്കുന്ന എക്യുമെനിക്കൽ സമ്മേളനം നടക്കും. 13 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ വൈകുന്നേ രം നാലിനു യുവവേദി യോഗങ്ങളും, 15ന് വൈകുന്നേരം ആറിനു സാമൂഹ്യ തിന്മകൾക്കെതിരേയുള്ള പ്രത്യേക മീറ്റിംഗും നടക്കും. ഗീവർഗീസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്താ മുഖ്യപ്രഭാഷണം നടത്തും. 17ന് ഉച്ചകഴിഞ്ഞ് 2.30 മുതൽ നാലു വരെ സുവിശേഷ പ്രസംഗ സംഘത്തിന്റെ നേതൃത്വത്തിൽ മിഷനറി യോഗവും നടക്കും. മീഡിയ കൺവീനർ അഡ്വ. ജേക്കബ് ജോൺ, ട്രഷറർ എബി തോമസ് വാരിക്കാട്, മാനേജിംഗ് കമ്മിറ്റിയംഗം റ്റിജു എം. ജോർജ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Image: /content_image/India/India-2024-01-31-08:37:13.jpg
Keywords: മാരാ
Content: 22600
Category: 18
Sub Category:
Heading: ഭാരത കത്തോലിക്കാ മെത്രാൻ സമിതി 36-ാമത് പൊതുസമ്മേളനം ഇന്ന് ആരംഭിക്കും
Content: ബംഗളൂരു: ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) യുടെ 36-ാമത് പൊതുസമ്മേളനം ഇന്ന് ബംഗളൂരു സെൻ്റ് ജോൺസ് മെഡിക്കൽ കോളജിൽ ആരംഭിക്കും. ഇന്ത്യക്കും നേപ്പാളിനും വേണ്ടിയുള്ള വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ലെയോപോൾഡോ ജിറേല്ലി ഉദ്ഘാടനം ചെയ്യും. 175 ബിഷപ്പുമാർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സിബിസിഐ പ്രസിഡന്‍റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാജ്യത്തെ സമകാലിക, രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളോടുള്ള സഭയുടെ പ്രതികരണവും നിർമിതബുദ്ധിയുടെ പ്രയോജനങ്ങളും വെല്ലുവിളിക ളും എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ കേന്ദ്രപ്രമേയം. കാലിക പ്രസക്തമായ അടിയന്തര വിഷയങ്ങളിൽ ശ്രദ്ധ ചെലുത്താനുള്ള സഭയുടെ പ്രതിബദ്ധത ഉയർത്തിക്കാട്ടുന്നതായിരിക്കും സമ്മേളനം. ഫ്രാൻസിസ് മാർപാപ്പ അടുത്തിടെ പ്രസിദ്ധീകരിച്ച ആഗോള ആശയവിനിമയ ദിനത്തിനായുള്ള സന്ദേശവുമായി ചേർന്നു പോകുന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. വർത്തമാന സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങൾ, 2023ലെ സിനഡ് തീരുമാനങ്ങൾ, മണിപ്പുരിലെ സാഹചര്യം, ഇന്ത്യയിലെ ക്രൈസ്‌തവരുടെ അവസ്ഥ എന്നിവയാണ് സമ്മേളനത്തിൻ്റെ മുഖ്യ അജണ്ട. സമ്മേളനത്തിൻ്റെ മൂന്നാം ദിനമായ ഫെബ്രുവരി രണ്ടിന് ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് ഡോ. വിൻചെൻസോ പാലിയ നിർമിതബുദ്ധിയുടെ പ്രയോജനങ്ങളും വെല്ലുവിളികളും എന്ന വിഷയത്തിൽ ഉൾക്കാഴ്‌ചകൾ പങ്കുവയ്ക്കും. കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, ആർച്ച് ബിഷപ്പ് ലീനസ് നെലി, സുധീന്ദ്ര കുൽക്കർണി, ഫാ. ജോ സേവ്യർ എസ്ജെ, ഫാ. സെൽവകുമാർ, റോബിൻ ക്രിസ്റ്റഫർ എന്നിവർ പ്രസംഗിക്കും. ഫെബ്രുവരി ആറിന് സിബിസിഐയുടെ പ്രസിഡന്റ്, വൈസ് പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പ് നടക്കും. വൈസ് പ്രസിഡന്റ്മാരായ ബിഷപ്പ് ഡോ. ജോർജ് അന്തോണിസാമി, ബിഷപ്പ് ജോസഫ് മാർ തോമസ്, സെക്രട്ടറി ജനറൽ ബിഷപ്പ് ഡോ. ഫെലിക്‌സ് മച്ചാഡോ, പിആർഒ ഫാ. റോബിൻസൺ റോഡ്രിഗ്‌സ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Image: /content_image/India/India-2024-01-31-08:41:14.jpg
Keywords: സിബിസിഐ
Content: 22601
Category: 1
Sub Category:
Heading: മരണാസന്നരായ രോഗികൾക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: മരണാസന്നരായ ആളുകൾക്കുവേണ്ടി പ്രാർത്ഥിക്കുവാനും, അവരെ ശുശ്രൂഷിക്കുവാനും ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ. ഫ്രാൻസിസ് പാപ്പയുടെ ഫെബ്രുവരി മാസത്തേക്കുള്ള പ്രാർത്ഥനാനിയോഗമാണ് 'പോപ്‌സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ്' പുറത്തുവിട്ടിരിക്കുന്നത്. രോഗശമനത്തിനുള്ള സാധ്യത കുറവാണെന്നിരിക്കിലും, മരണാസന്നരായ ആളുകൾക്ക് ശ്രദ്ധയും, പരിചരണവും നൽകുന്ന കാര്യത്തിൽ കുറവുകളൊന്നും സംഭവിക്കരുതെന്നു പാപ്പ വീഡിയോയില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. രോഗശമനത്തിനുള്ള സാധ്യത കുറവാണെങ്കിലും, ഓരോ രോഗിക്കും ആതുരവും, മാനസികവും, ആത്മീയവും, മാനുഷികവുമായ പരിചരണത്തിനും സഹായത്തിനുമുള്ള അവകാശമുണ്ട്. സംസാരിക്കുവാൻ സാധിക്കാത്ത സാഹചര്യത്തിലും ഓരോ രോഗിയും നമ്മെ തിരിച്ചറിയുന്നുണ്ട്. അത് മനസ്സിലാക്കണമെങ്കിൽ അവരുടെ കൈകൾ നമ്മുടെ കരങ്ങളോട് ചേർത്തുവയ്ക്കണം. രോഗശാന്തി അസാധ്യമായ സാഹചര്യങ്ങളിലും, രോഗികളെ പരിചരിക്കുവാൻ നമുക്ക് സാധിക്കണമെന്ന്, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് പാപ്പ ഓര്‍മ്മപ്പെടുത്തി. സാധ്യമെങ്കിൽ ചികിത്സിക്കുക, എന്നാല്‍ എപ്പോഴും പരിചരിക്കുക. ഈ ഒരു അവസ്ഥയിൽ പാലിയേറ്റീവ് കെയർ സംവിധാനങ്ങൾ നൽകുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. വൈദ്യസഹായം മാത്രമല്ല, മാനുഷികമായ അടുപ്പവും, സഹായവും നൽകുന്ന ഇത്തരം സംവിധാനങ്ങൾ ഏറെ പ്രധാനപ്പെട്ടതാണ്. മരണാസന്നരായ രോഗികളുള്ള സാഹചര്യങ്ങളിൽ കുടുംബങ്ങളെ ഒറ്റപ്പെടുത്തരുത്. മറിച്ച് നിർണായകമായ ഈ അവസ്ഥകളിൽ അവർക്ക് ഉചിതമായ ശാരീരികവും ആത്മീയവും സാമൂഹികവുമായ പിന്തുണ നൽകുന്നതിന് എല്ലാവരും ശ്രദ്ധിക്കണമെന്നും പാപ്പ പറഞ്ഞു. മാരകരോഗികൾക്കും, അവരുടെ കുടുംബങ്ങൾക്കും ആവശ്യമായ വൈദ്യസഹായവും മനുഷ്യ പരിചരണവും സഹായവും എപ്പോഴും ലഭിക്കാൻ നമുക്ക് പ്രാർത്ഥിക്കാം എന്ന അഭ്യർത്ഥനയോടെയാണ് പാപ്പ തന്റെ പ്രാർത്ഥനാനിയോഗം ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള വീഡിയോ ചുരുക്കുന്നത്. 1884 ൽ ഫ്രാൻസിലെ ജെസ്യൂട്ട് സെമിനാരിയിൽ ആരംഭിച്ച അപ്പസ്തോലിക പ്രാർത്ഥനാ നിയോഗത്തിനു തുടര്‍ച്ചയായാണ് 1929 മുതൽ മാർപാപ്പയുടെ നിയോഗവും കൂട്ടിച്ചേർത്ത് ആഗോള പ്രതിസന്ധികൾക്കായി പ്രതിമാസ മധ്യസ്ഥ പ്രാർത്ഥന നിയോഗം പ്രസിദ്ധീകരിക്കുവാന്‍ വത്തിക്കാൻ തുടങ്ങിയത്.
Image: /content_image/News/News-2024-01-31-08:47:55.jpg
Keywords: പാപ്പ
Content: 22602
Category: 1
Sub Category:
Heading: ഗാസയിൽ പരിക്കേറ്റ 11 കുഞ്ഞുങ്ങളെ ചികിത്സയ്ക്കായി റോമിലെത്തിച്ചു
Content: റോം: ഇസ്രായേൽ - ഹമാസ് യുദ്ധത്തിന്റെ ഭീകരത ഏറെ അനുഭവിക്കുന്ന ഗാസയിൽ പരിക്കേറ്റ കുഞ്ഞുങ്ങൾക്ക് ചികിത്സ ഉറപ്പാക്കിക്കൊണ്ട് ഇറ്റാലിയൻ ഭരണകൂടവും സഭാനേതൃത്വവും. ഗാസയിലെ യുദ്ധത്തിൽ ഇരകളായവർക്കായി അന്താരാഷ്ട്ര രക്ഷാപ്രവർത്തനം നടത്തുന്ന ആദ്യത്തെ യൂറോപ്യൻ രാജ്യമാണ് ഇറ്റലി. യുദ്ധത്തിന്റെ ഭീകരത ഏറെ അനുഭവിക്കുന്ന ഗാസയിലെ കുഞ്ഞുങ്ങൾക്ക് ചികിത്സ ഉറപ്പാക്കിക്കൊണ്ട് ഇറ്റാലിയൻ സർക്കാർ, സഭയോടൊപ്പം ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണെന്ന് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പരിക്കേറ്റ 11 കുഞ്ഞുങ്ങളെയും കൊണ്ടുള്ള ആദ്യ വിമാനം ജനുവരി ഇരുപത്തിയൊന്‍പതാം തീയതി വൈകുന്നേരം റോമിലെ ഫ്യൂമിചീനോ വിമാനത്താവളത്തിൽ എത്തി. ഇവരെ, പരിക്കുകളുടെ അടിസ്ഥാനത്തിൽ റോമിലെ ബംബിനോ ജെസു, ജെനോവയിലെ ഗസ്‌ലിനി, ബൊളോഗ്നയിലെ റിറ്റ് സൊളി,ഫ്ലോറെൻസിലെ മേയർ തുടങ്ങിയ ശിശുവിഭാഗ പരിചരണത്തിനുള്ള ആശുപത്രികളിലേക്ക് മാറ്റും. ഇറ്റലി ചെയ്യുന്ന സ്ത്യുത്യർഹമായ സേവനങ്ങൾക്ക് വിശുദ്ധ നാടിന്റെ ചുമതലയുള്ള ഫാ. ഫാൽത്താസ് ഹൃദയപൂർവ്വമായ നന്ദിയർപ്പിച്ചു. യുദ്ധത്തിൽ വേദനയനുഭവിക്കുന്ന നിഷ്കളങ്കരായ ജനതയ്‌ക്കൊപ്പമാണ് ഇറ്റലിയെന്ന് വിദേശകാര്യമന്ത്രി അന്തോണിയോ തജാനി പറഞ്ഞു. നിലവിൽ ഈജിപ്ഷ്യൻ തീരങ്ങളിൽ നങ്കൂരമിട്ടിരിക്കുന്ന ആശുപത്രിസൗകര്യങ്ങളോടുകൂടിയ വുൾക്കാനോ എന്ന കപ്പലും ജനുവരി മുപ്പത്തിയൊന്നാം തീയതി ഇറ്റലിയിലേക്ക് യാത്ര തിരിക്കും. പ്രായപൂർത്തിയാകാത്ത അൻപതോളം കുഞ്ഞുങ്ങളാണ് വിവിധ പരിക്കുകളോടു കൂടി ചികിത്സയ്ക്കുവേണ്ടി ഇറ്റലിയിലേക്ക് എത്തിക്കുന്നത്. ഗാസയിലെ ക്രൂരമായ ആക്രമണങ്ങൾക്ക് ഇരയായ കുട്ടികൾക്ക് ഇറ്റാലിയൻ സർക്കാരും, സഭയും നൽകുന്ന ഊഷ്മളമായ സ്വീകരണത്തിന് ഇറ്റലിയിലെ പാലസ്തീൻ അംബാസഡർ അബീർ ഒടേയും നന്ദിയർപ്പിച്ചു.
Image: /content_image/News/News-2024-01-31-09:22:55.jpg
Keywords: ഇറ്റലി
Content: 22603
Category: 1
Sub Category:
Heading: ഐ‌എസ് ആക്രമണത്തിന് പിന്നാലെ തുര്‍ക്കിയിലെ ക്രൈസ്തവര്‍ നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ചയാകുന്നു
Content: ക്രൈസ്തവിശ്വാസിയായി തുർക്കിയിൽ ജീവിക്കാൻ എത്രമാത്രം ബുദ്ധിമുട്ടാണ്? നിങ്ങൾ അറിയേണ്ടത് - ഞായറാഴ്ച ദിവസം തുർക്കിയുഞടെ തലസ്ഥാനമായ ഇസ്താംബൂളിലെ കത്തോലിക്കാ ദേവാലയത്തിൽ തീവ്രവാദികൾ ഒരാളെ വെടിവെച്ച് കൊലപ്പെടുത്തി. തിരുവോസ്തി വാഴ്ത്തുന്ന സമയത്ത് നടന്ന അക്രമണം എന്ന് പ്രാദേശിക മെത്രാൻ വിശേഷിപ്പിച്ച സംഭവത്തിന്റെ ഉത്തരവാദിത്വം ഇതിനോടകം തന്നെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടന ഏറ്റെടുത്തുകഴിഞ്ഞു. ഈ ആക്രമണം ക്രൈസ്തവിശ്വാസികൾക്ക് എത്രത്തോളം ബുദ്ധിമുട്ടാണ് രാജ്യത്ത് ജീവിക്കാൻ എന്നുള്ള ചോദ്യം പ്രസക്തമാക്കി മാറ്റിയിരിക്കുകയാണ്. കടലാസുകളിൽ മതസ്വാതന്ത്ര്യം ഉണ്ടെങ്കിലും സർക്കാർ തലത്തിലും, സാമൂഹിക തലത്തിലും വലിയ സമ്മർദ്ദങ്ങളാണ് രാജ്യത്തെ ക്രൈസ്തവർ അഭിമുഖീകരിക്കുന്നത്. ക്രൈസ്തവ വസ്തുവകകളെ ലക്ഷ്യം വച്ചുള്ള അക്രമങ്ങളും, സാമൂഹിക അക്രമങ്ങളും അടുത്തകാലത്തായി വർധിച്ചിട്ടുണ്ട് എന്ന് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അമേരിക്കയുടെ കമ്മീഷൻ പറയുന്നു. ആവശ്യമില്ലാതെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ സർക്കാർ ഇടപെടുന്നതും ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. സർക്കാരിൻറെ നിലപാടുകൾ തങ്ങൾക്ക് സാമൂഹിക അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുണ്ട് എന്ന് ന്യൂനപക്ഷ വിഭാഗങ്ങൾ വെളിപ്പെടുത്തിയതായി മതസ്വാതന്ത്ര്യ കമ്മീഷൻ പറയുന്നു. തുർക്കിയിൽ 12,000 ത്തിനും 15,000 ത്തിനും ഇടയിൽ യഹൂദരും, ആയിരക്കണക്കിന് ക്രൈസ്തവ വിശ്വാസികളും ഉണ്ടെന്നു പറയപ്പെടുന്നു. ക്രൈസ്തവരിൽ 25,000 പേർ കത്തോലിക്കാ വിശ്വാസികളാണ്. മതേതര രാജ്യമായി ആണ് തുർക്കി, ഭരണഘടനയിൽ വിശേഷിപ്പിക്കപ്പെടുന്നത്. എന്നാൽ ഇസ്ലാമിനെതിരെയുള്ള മതനിന്ദ രാജ്യത്ത് ആറുമാസം മുതൽ ഒരു വർഷം വരെ തടവ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. രാജ്യത്തെ സർക്കാർ ഇസ്ലാമിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതും, മത ദേശീയ വാദത്തിന് രാജ്യത്തുള്ള സാന്നിധ്യവും മറ്റുള്ള വിഭാഗങ്ങളുടെ മേൽ വലിയ സമ്മർദ്ദമാണ് ഉണ്ടാക്കുന്നതെന്ന് ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പൺ ഡോർസ് പറയുന്നു.രാജ്യത്ത് സാന്നിധ്യമുള്ള അർമേനിയൻ അപ്പസ്തോലിക് ഓർത്തഡോക്സ് ക്രൈസ്തവർക്കും, ഗ്രീക്ക് ഓർത്തഡോക്സ് ക്രൈസ്തവർക്കും, യഹൂദർക്കും സർക്കാർ ഇതുവരെ അംഗീകാരം പോലും നൽകിയിട്ടില്ല. പാശ്ചാത്യ സ്വാധീനമായാണ് ക്രൈസ്തവർ കാണപ്പെടുന്നത് എന്നും, ഇസ്ലാം അടക്കമുള്ളവ ഉപേക്ഷിച്ച് ക്രിസ്തുവിനെ പിന്തുടരാൻ ആഗ്രഹിക്കുന്നവർ കുടുംബങ്ങളിൽ നിന്നും, സമൂഹത്തിൽ നിന്നും വിശ്വാസം ഉപേക്ഷിക്കാൻ സമ്മർദ്ദം നേരിടുന്നു എന്നും ഓപ്പൺ ഡോർസ് ചൂണ്ടിക്കാട്ടുന്നു. 2020ൽ കത്തീഡ്രൽ ആയിരുന്ന ഹഗ്ഗിയ സോഫിയ ഒരു മുസ്ലിം പള്ളിയാക്കാൻ രാജ്യം തീരുമാനമെടുത്തത് ക്രൈസ്തവ വിശ്വാസികളിൽ വലിയ വേദന സൃഷ്ടിച്ചിരുന്നു.
Image: /content_image/News/News-2024-01-31-08:57:57.jpg
Keywords: തുര്‍ക്കി
Content: 22604
Category: 1
Sub Category:
Heading: ദ്വിരാഷ്ട്ര രൂപീകരണമാണ് പശ്ചിമേഷ്യയിലെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം: ജെറുസലേം പാത്രിയാർക്കീസ് കർദ്ദിനാള്‍ പിസബല്ല
Content: ന്യൂയോർക്ക്: വിശുദ്ധ നാട്ടിലെ പ്രതിസന്ധിയ്ക്കു പരിഹാരം ദ്വിരാഷ്ട്ര രൂപീകരണമാണെന്നു ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാളായ പിയർബാറ്റിസ്റ്റ പിസബല്ല. താൽക്കാലിക പരിഹാരങ്ങൾ കണ്ടെത്തുകയല്ല വിശുദ്ധനാട്ടിലെ പ്രശ്നങ്ങളുടെ വേരുകളിലേക്ക് പോകണ്ട സമയമാണിത്. ദ്വിരാഷ്ട്ര പരിഹാരത്തിലേക്കുള്ള ആദ്യപടിയായി വെടിനിർത്തലിന് ഇസ്രായേലും ഹമാസും സമ്മതിക്കുന്നത് ഇപ്പോൾ അത്യാവശ്യമാണെന്നും പാത്രിയാർക്കീസ് പറഞ്ഞു. ചിക്കാഗോ റിഡ്ജിലെ ഔവർ ലേഡി ഓഫ് ദ റിഡ്ജ് ചർച്ചിൽ അറബ് ക്രൈസ്തവ സമൂഹവുമായി കൂടിക്കാഴ്ച നടത്തിയപ്പോഴായിരിന്നു ബിഷപ്പിന്റെ പ്രതികരണം. ഇപ്പോഴത്തെ സാഹചര്യം യാഥാർത്ഥ്യത്തിൽ നിന്ന് വളരെ അകലെയാണ്. ഒരു താൽക്കാലിക പരിഹാരം ഒരു യുദ്ധത്തിൽനിന്ന് മറ്റൊന്നിലേയ്ക്കുള്ള ഒരു ഇടവേള മാത്രമാണെങ്കിൽ തങ്ങൾക്ക് അത് വേണ്ട. ഇപ്പോൾ സമാധാനത്തെക്കുറിച്ച് സംസാരിക്കുന്നത് യാഥാർത്ഥ്യമല്ല. 1.5 ദശലക്ഷത്തിലധികം ആളുകൾ കുടിയിറക്കപ്പെട്ട ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ മരിച്ചവരുടെ സംഖ്യ 26,000 കടന്നെന്ന് പാലസ്തീൻ ആരോഗ്യ മന്ത്രാലയം അടുത്തിടെ പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമായിരിന്നു. ഹമാസിനെ നീക്കം ചെയ്തു എല്ലാ ബന്ദികളെയും മോചിപ്പിക്കുക എന്ന നിബന്ധനയിൽ യുദ്ധത്തിൽ ശാശ്വത വെടിനിർത്തലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള പ്രമേയം ജനുവരി 18-ന് യൂറോപ്യൻ യൂണിയനും അംഗീകരിച്ചിരുന്നു. ഗാസയിലെ ഏക കത്തോലിക്ക ഇടവകയായ ഹോളി ഫാമിലി ഇടവകയെ പിന്തുണയ്ക്കുന്നതിന് മാർപാപ്പ മിക്കവാറും എല്ലാ ദിവസവും വിളിക്കാറുണ്ടെന്ന് പറഞ്ഞ ലത്തീൻ പാത്രിയാർക്കീസ്, അക്രമം അവസാനിപ്പിച്ച്‌ പരിഹാരം കണ്ടെത്തുന്നതിന് ഇരുഭാഗത്തും സമ്മര്‍ദ്ധം ചെലുത്തേണ്ടത് അന്താരാഷ്ട്ര സമൂഹത്തിന്റെ കടമയാണെന്നും യുദ്ധം അവസാനിപ്പിക്കാൻ സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിൽ സഭയ്ക്ക് പങ്കുണ്ടെന്നും ഇതിന് വിശ്വാസപരവും, സാമൂഹികവുമായ ഉപാധികൾ രൂപീകരിക്കാൻ സഹായിക്കുകയാണ് വേണ്ടതെന്നും കൂട്ടിച്ചേർത്തു.
Image: /content_image/News/News-2024-01-31-09:43:36.jpg
Keywords: ഗാസ
Content: 22605
Category: 1
Sub Category:
Heading: ഐ‌എസ് ആക്രമണത്തിന് പിന്നാലെ തുര്‍ക്കിയിലെ ക്രൈസ്തവര്‍ നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ചയാകുന്നു
Content: ഇസ്താംബൂള്‍: തുർക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളിലെ കത്തോലിക്കാ ദേവാലയത്തിൽ ഞായറാഴ്ച ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികൾ ഒരാളെ വെടിവെച്ച് കൊലപ്പെടുത്തിയ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ രാജ്യത്തെ ക്രൈസ്തവരുടെ അവസ്ഥ വിവരിക്കുന്ന റിപ്പോര്‍ട്ടുകളുമായി വിവിധ മാധ്യമങ്ങള്‍. തുർക്കിയിൽ 12,000-നും 16,000-നും ഇടയിൽ യഹൂദരും, രണ്ടു ലക്ഷത്തിന് താഴെ ക്രൈസ്തവ വിശ്വാസികളും ഉണ്ടെന്നാണ് കണക്ക്. ക്രൈസ്തവരിൽ 25,000 പേർ കത്തോലിക്കാ വിശ്വാസികളാണ്. മതസ്വാതന്ത്ര്യം കടലാസുകളിൽ ഉണ്ടെങ്കിലും സർക്കാർ തലത്തിലും, സാമൂഹിക തലത്തിലും വലിയ സമ്മർദ്ധങ്ങളാണ് രാജ്യത്തെ ക്രൈസ്തവർ അഭിമുഖീകരിക്കുന്നതെന്ന് കാത്തലിക് ന്യൂസ് ഏജന്‍സി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രൈസ്തവരുടെ വസ്തുവകകളെ ലക്ഷ്യംവെച്ചുള്ള അക്രമങ്ങളും, സാമൂഹിക അക്രമങ്ങളും അടുത്തകാലത്തായി വർദ്ധിച്ചിട്ടുണ്ടെന്ന് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അമേരിക്കന്‍ കമ്മീഷനെ ഉദ്ധരിച്ചുള്ള വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ന്യൂനപക്ഷ വിഭാഗങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ സർക്കാർ ഇടപെടുന്നതു വലിയ പ്രതിസന്ധിയാണ് സൃഷ്ട്ടിക്കുന്നത്. സർക്കാരിന്റെ നിലപാടുകൾ തങ്ങൾക്ക് സാമൂഹിക അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുണ്ടെന്ന് ന്യൂനപക്ഷ വിഭാഗങ്ങൾ വെളിപ്പെടുത്തിയതായി മതസ്വാതന്ത്ര്യ കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു. മതേതര രാജ്യമായാണ് തുർക്കി ഭരണഘടനയിൽ വിശേഷിപ്പിക്കപ്പെടുന്നതെങ്കിലും രാജ്യത്തു ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ വലിയ വെല്ലുവിളി നേരിടുന്നുണ്ട്. ഇസ്ലാമിനെതിരെയുള്ള മതനിന്ദ രാജ്യത്ത് ആറുമാസം മുതൽ ഒരു വർഷം വരെ തടവ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. രാജ്യത്തെ സർക്കാർ ഇസ്ലാമിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതും, മത ദേശീയവാദത്തിന് രാജ്യത്തുള്ള സാന്നിധ്യവും മറ്റുള്ള വിഭാഗങ്ങളുടെ മേൽ വലിയ സമ്മർദ്ധമാണ് ഉണ്ടാക്കുന്നതെന്ന് ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പൺ ഡോർസ് പറയുന്നു. രാജ്യത്ത് സാന്നിധ്യമുള്ള അർമേനിയൻ അപ്പസ്തോലിക് ഓർത്തഡോക്സ് ക്രൈസ്തവർക്കും, ഗ്രീക്ക് ഓർത്തഡോക്സ് ക്രൈസ്തവർക്കും, യഹൂദർക്കും സർക്കാർ ഇതുവരെ അംഗീകാരം പോലും നൽകിയിട്ടില്ല. ഇസ്ലാം ഉപേക്ഷിച്ച് ക്രിസ്തുവിനെ പിന്തുടരാൻ ആഗ്രഹിക്കുന്നവർ കുടുംബങ്ങളിൽ നിന്നും, സമൂഹത്തിൽ നിന്നും വിശ്വാസം ഉപേക്ഷിക്കാൻ സമ്മർദ്ധം നേരിടുന്നുണ്ടെന്നും ഓപ്പൺ ഡോർസ് ചൂണ്ടിക്കാട്ടുന്നു. ക്രൈസ്തവ സമൂഹത്തിന്റെ ആഗോള ദേവാലയം എന്ന് അറിയപ്പെടുന്ന തുര്‍ക്കിയുടെ പൈതൃകം കൂടിയായ ഹാഗിയ സോഫിയ ക്രൈസ്തവ ദേവാലയം മുസ്ലീം മോസ്ക്കാക്കി മാറ്റിയ തുര്‍ക്കി സര്‍ക്കാര്‍ നടപടി ആഗോളതലത്തില്‍ വന്‍ പ്രതിഷേധത്തിന് കാരണമാവുകയും തുര്‍ക്കിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുകയും ചെയ്തിരുന്നു. 2020 ജൂലൈ 10നാണ് ആധുനിക തുർക്കിയുടെ പിതാവായ മുസ്തഫ കമാൽ അതാതുർക്ക് ഹാഗിയ സോഫിയയെ നിയമവിരുദ്ധമായിട്ടാണ് മ്യൂസിയമാക്കി മാറ്റിയതെന്ന് ഇസ്ളാമിക നിലപാടുകള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന തുർക്കിയിലെ പരമോന്നത കോടതിയായ ദി കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് പ്രഖ്യാപിച്ചതിന് പിന്നാലെ ദേവാലയത്തെ മോസ്ക്കാക്കി മാറ്റാനുള്ള ഉത്തരവില്‍ എർദോഗൻ ഒപ്പുവെച്ചത്.
Image: /content_image/News/News-2024-01-31-16:07:23.jpg
Keywords: തുര്‍ക്കി
Content: 22606
Category: 18
Sub Category:
Heading: പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയ്ക്കു മീനങ്ങാടിയിൽ സ്വീകരണം
Content: മീനങ്ങാടി: ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയ്ക്കു മീനങ്ങാടിയിൽ വിശ്വാസികൾ ഉജ്വല വരവേൽപ്പ് നൽകി. കർണാടക സന്ദർശനം പൂർത്തിയാക്കി ഹെലികോപ്റ്ററിൽ മീനങ്ങാടി സ്റ്റേഡിയം ഗ്രൗണ്ടിൽ ഇറങ്ങിയ ബാവയെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരയ്ക്കാർ, ഭദ്രാസന മെത്രാപ്പോലീത്ത ഡോ.ഗീവർഗീസ് മോർ സ്തേഫാനോസ്, ഭദ്രാസന ഭാരവാഹികളായ റവ. ഡോ. മത്തായി അതിരമ്പുഴ, ഫാ. ബേബി ഏലിയാസ്, ബേബി വാളങ്കോട്ട് എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ഭദ്രാസന ആസ്ഥാനത്തേക്ക് ആനയിച്ചു. ഭദ്രാസന അരമന അങ്കണത്തിൽ ആയിരക്കണക്കിന് വി ശ്വാസികളുടെയും വിവിധ സമുദായ - മത - രാഷ്ട്രീയ - സാംസ്‌കാരിക മേഖലകളിലെ പ്രമുഖരുടെയും സാന്നിധ്യത്തിൽ ഭദ്രാസന മെത്രാപ്പോലീത്ത, മീനങ്ങാടി പഞ്ചായത്ത് പ്രസിഡൻ്റ് കെ.ഇ വിനയൻ, വൈദിക സെക്രട്ടറി ഫാ. ജയിംസ് വൻമേലിൽ എന്നിവർ സ്വീകരിച്ചു. റോസാപ്പൂക്കൾ കൈകളിലേന്തിയ സൺഡേ സ്‌കൂൾ വിദ്യാർത്ഥികളും ശുഭവസ്ത്രം ധരിച്ച് മുത്തുക്കുടകൾ ഏന്തിയ വനിതാസമാജം പ്രവർത്തകരും “അന്ത്യോഖ്യാ മലങ്കര ബന്ധം നീണാൾ വീഴട്ടെ" എന്ന മുദ്രാവാക്യം മുഴക്കി യൂത്ത് അസോസിയേഷൻ പ്രവർത്തകരും ബാവയെ എതിരേറ്റു. വയനാട്ടിൽ ആദ്യമായി സന്ദർശനത്തിന് എത്തിയ ബാവയെ സെക്രട്ടറിമാരായ മോർ ഔഗേൻ അൽഖോറി അൽ ഖാസ, മർക്കോസ് മോർ ക്രിസ്റ്റഫോറസ് മെത്രാപ്പോലീത്ത മാരും യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോർ ഗ്രിഗോറിയോസ്, യൽദോ മോർ തീത്തോസ്, പൗലോസ് മോർ ഐറേനിയോസ്, മാത്യൂസ് മോർ അപ്രേം, മർക്കോസ് മോർ ക്രിസോസ്റ്റമോസ്, ഏലിയാസ് മോർ യൂലിയോസ് എന്നീ മെത്രാപ്പോലീത്തമാരും സഭാ വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറയും അനുഗമിച്ചു.
Image: /content_image/India/India-2024-02-02-11:23:25.jpg
Keywords: മലങ്കര