Contents

Displaying 22221-22230 of 24987 results.
Content: 22637
Category: 1
Sub Category:
Heading: ആരാധനക്രമ ഡിക്കാസ്റ്ററിയുടെ പ്ലീനറി സമ്മേളനം വത്തിക്കാനിൽ ആരംഭിച്ചു
Content: വത്തിക്കാന്‍ സിറ്റി: സഭയിലെ നിയുക്ത ശുശ്രൂഷകർക്കും, അത്മായർക്കുമുള്ള ആരാധനപരിശീലനം എന്ന വിഷയത്തിൽ ആരാധനക്രമ ഡിക്കാസ്റ്ററിയുടെ പ്ലീനറി സമ്മേളനം വത്തിക്കാനിൽ ആരംഭിച്ചു. ഇന്നലെ ആറാം തീയതി ആരംഭിച്ച പ്ലീനറി സമ്മേളനം ഫെബ്രുവരി ഒൻപതിനാണ് സമാപിക്കുക. "നിങ്ങൾ പോയി നമുക്ക് പെസഹാ ഭക്ഷിക്കേണ്ടതിനു ഒരുക്കങ്ങൾ ചെയ്യുവിൻ" (ലൂക്ക 22: 8) എന്ന വചനത്തെ കേന്ദ്രമാക്കിയാണ് സമ്മേളനം. ഡിക്കാസ്റ്ററിയിൽ അംഗങ്ങളായ എല്ലാവരും, വിദഗ്ദോപദേശ സമിതിയിലെ അംഗങ്ങളും പ്ലീനറി സമ്മേളനത്തിൽ പങ്കാളികളാകും. സഭയിലെ ആരാധനാക്രമപരിശീലനത്തിൽ നേരിടുന്ന വെല്ലുവിളികളും, പ്രായോഗിക മാര്‍ഗ്ഗങ്ങളും സമ്മേളനത്തിൽ ചർച്ച ചെയ്യും. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ അറുപതാം വാർഷികത്തിൽ, പ്രമാണ രേഖയായ സാക്രോംസാങ്തൂം കൊണ്‍ചീലിയും (ദൈവാരാധന) ഫ്രാൻസിസ് പാപ്പായുടെ 2022 ലെ അപ്പസ്തോലിക ലേഖനമായ ദെസിദേരിയോ ദേസിരാവിയിലും (Desiderio desiravi) മുൻപോട്ടു വയ്ക്കുന്ന ആരാധനാക്രമ രൂപീകരണത്തിൻ്റെ പ്രമേയം പരിശോധിക്കാനും പ്ലീനറി സമ്മേളനം ലക്ഷ്യംവെയ്ക്കുന്നുണ്ട്. ആരാധനക്രമ പരിശീലനത്തിൻ്റെ പ്രാധാന്യം അടിവരയിടുന്നതിനോടൊപ്പം മെത്രാന്മാർക്ക് അവരുടെ രൂപതകളിൽ അജപാലന പദ്ധതികൾ വികസിപ്പിക്കുന്നതിനുള്ള പ്രായോഗിക നിർദ്ദേശങ്ങൾ നൽകാനും സമ്മേളനം ഉപയോഗിക്കും. ഗ്രൂപ്പുകളായി തിരിഞ്ഞുള്ള ചർച്ചകളും, പൊതുസമ്മേളനങ്ങളും പ്രാർത്ഥന കൂട്ടായ്മകളും പ്ലീനറി സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്.
Image: /content_image/News/News-2024-02-07-12:04:17.jpg
Keywords: ആരാധന
Content: 22638
Category: 1
Sub Category:
Heading: വിഭൂതി ബുധന് ഇനി 7 ദിവസം മാത്രം; റോമില്‍ ഫ്രാന്‍സിസ് പാപ്പയുടെ കാര്‍മ്മികത്വത്തില്‍ തിരുക്കര്‍മ്മങ്ങള്‍
Content: വത്തിക്കാന്‍ സിറ്റി: യേശുവിന്റെ മരുഭൂമിയിലെ ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനങ്ങളെ സ്മരിച്ചുകൊണ്ട് ക്രൈസ്തവ ലോകം വലിയ നോമ്പിലേക്ക് പ്രവേശിക്കുവാന്‍ ഒരുങ്ങുന്നു. സീറോ മലബാര്‍, സീറോ മലങ്കര വിശ്വാസികള്‍ വരുന്ന തിങ്കളാഴ്ച ( ഫെബ്രുവരി 12) നോമ്പിലേക്ക് പ്രവേശിക്കും. ലത്തീന്‍ ആരാധനവല്‍സരമനുസരിച്ച് വിഭൂതി ബുധനാഴ്ചയാണ് (ഫെബ്രുവരി 14) ഔദ്യോഗികമായി നോമ്പാരംഭിക്കുന്നത്. മനുഷ്യന്റെ മണ്ണില്‍നിന്നുള്ള ഉത്ഭവവും, മണ്ണിലേക്കുള്ള മടക്കയാത്രയും ഓര്‍മ്മപ്പെടുത്തി നെറ്റിയില്‍ ചാരം പൂശല്‍ തിരുകര്‍മ്മം ദേവാലയങ്ങളില്‍ നടക്കും. വിഭൂതി ബുധനാഴ്ച റോമിലെ അവെന്‍റൈന്‍ ഹില്ലില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ ഫ്രാന്‍സിസ് പാപ്പ മുഖ്യകാര്‍മ്മികനാകും. വിശുദ്ധ കുർബാനയ്‌ക്ക് മുമ്പ്, അവൻ്റൈനിലെ സെൻ്റ് അൻസെൽമിൻ്റെ ദേവാലയത്തിൽ പാപ്പ എത്തിച്ചേരും. സാന്താ സബീന ബസിലിക്കയിലേക്കുള്ള അനുതാപ പ്രദിക്ഷണത്തിലും പാപ്പ പങ്കെടുക്കും. വൈകുന്നേരം 5:00 മണിക്ക് വിശുദ്ധ കുർബാന അര്‍പ്പണവും നെറ്റിയില്‍ ചാരം പൂശല്‍ കര്‍മ്മവും നടക്കും. ഫെബ്രുവരി 18 ഞായറാഴ്ച മുതല്‍ ഫെബ്രുവരി 23 വെള്ളിയാഴ്ച വരെ ഫ്രാൻസിസ് മാർപാപ്പ വ്യക്തിപരമായി തൻ്റെ നോമ്പുകാല ധ്യാനം നടത്തുമെന്ന് വത്തിക്കാന്‍ നേരത്തെ അറിയിച്ചിരിന്നു. #{red->none->b->2024 നോമ്പിലെ പ്രധാന ദിനങ്ങള്‍: ‍}# വിഭൂതി (സീറോ മലബാര്‍ | മലങ്കര -പൗരസ്ത്യ സഭകള്‍) - ഫെബ്രുവരി 12 വിഭൂതി (ലത്തീന്‍) - ഫെബ്രുവരി 14 ഓശാന ഞായര്‍ - മാര്‍ച്ച് 24 പെസഹ വ്യാഴം - മാര്‍ച്ച് 28 ദുഃഖവെള്ളി - മാര്‍ച്ച് 29 ദുഃഖ ശനി- മാര്‍ച്ച് 30 ഈസ്റ്റര്‍- മാര്‍ച്ച് 31. ➤ #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-02-07-15:10:15.jpg
Keywords: വിഭൂതി
Content: 22639
Category: 1
Sub Category:
Heading: ഗാസയിലെ സാഹചര്യം അറിയുവാന്‍ ജെറുസലേം പാത്രിയാര്‍ക്കീസിനെ ഫോണിൽ വിളിച്ച് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഗാസയിലെ സാഹചര്യം അറിയുവാന്‍ ജെറുസലേമിലെ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ലയെ ഫോണിൽ വിളിച്ച് ഫ്രാൻസിസ് പാപ്പ. ഇന്ന് ഫെബ്രുവരി ഏഴാം തീയതിയിലെ പൊതുകൂടിക്കാഴ്ചയ്ക്കു ഏതാനും മണിക്കൂറുകൾക്കു മുൻപാണ് പാപ്പ ജെറുസലേമിലെ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റയെ ഫോണിൽ വിളിച്ചത്. ഔദ്യോഗികമില്ലാത്ത സംഭാഷണത്തിൽ ഗാസയിലെ തിരുക്കുടുംബ ഇടവക ദേവാലയത്തിന്റെ സ്ഥിതിഗതികളെ പറ്റിയാണ് പാപ്പ കൂടുതലായി ചോദിച്ച് അറിഞ്ഞതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ധാരാളം അഭയാർത്ഥികൾക്ക് സഹായം നൽകുന്ന ഇടവകയിൽ, യുദ്ധത്തിന്റെ മൂർദ്ധന്യാവസ്ഥ ഉണ്ടാക്കുന്ന ക്ഷാമം, പരിശുദ്ധപിതാവ് ചോദിച്ചു മനസിലാക്കി. ഗാസയിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്കായുള്ള തന്റെ പ്രാർത്ഥന പാപ്പ അറിയിച്ചു. യുദ്ധക്കെടുതിയാൽ വലയുന്ന ജനതയെപ്പറ്റി വ്യക്തിപരമായ കത്തുകൾ മുഖേനയും, ഫോൺ കോളുകൾ മുഖേനയും, നേരിട്ടും മനസിലാക്കുന്ന ഫ്രാൻസിസ് പാപ്പയുടെ മാനുഷിക പരിഗണന ഒരിക്കൽക്കൂടി വെളിപ്പെടുത്തുന്നതാണ് ഫോൺ സംഭാഷണമെന്ന്‍ 'വത്തിക്കാന്‍ ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. തണുപ്പുകാലം കഠിനമായി തുടരുന്ന സാഹചര്യത്തിൽ ചൂടു നിലനിർത്തുന്നതിനാവശ്യമായ സാമഗ്രികളുടെ കുറവ് വിഷമകരമായ സാഹചര്യം ഉളവാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സര്‍വ്വതും നഷ്ട്ടപ്പെട്ട ജനവിഭാഗമായതിനാല്‍ അവർക്കു വേണ്ടുന്ന എല്ലാ കാര്യങ്ങളും ഒരുക്കുവാൻ, പരിമിതമായ സാഹചര്യങ്ങൾ തടസങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഗാസയിലെ ഏക കത്തോലിക്ക ഇടവക ദേവാലയത്തിന്റെ വികാരിയായ ഫാ. ഗബ്രിയേൽ റോമനെല്ലിയുമായും, സഹ വികാരിയായ ഫാ. യൂസഫ് ആസാദുമായും, സിസ്റ്റേഴ്‌സുമായും അനുദിനം ഫ്രാൻസിസ് പാപ്പാ ഫോണിൽ ബന്ധപ്പെടുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. യുദ്ധത്തിന്റെ ഭീകരത ഏറെ അനുഭവിക്കുന്ന ഗാസയിലെ കുഞ്ഞുങ്ങൾക്ക് ചികിത്സ ഉറപ്പാക്കിക്കൊണ്ട് ഇറ്റാലിയൻ സർക്കാർ, സഭയോടൊപ്പം ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.
Image: /content_image/News/News-2024-02-07-19:11:04.jpg
Keywords: പാപ്പ, ഗാസ
Content: 22640
Category: 1
Sub Category:
Heading: വർദ്ധിച്ചുവരുന്ന വിഭജന മനഃസ്ഥിതിയില്‍ ആശങ്ക, മണിപ്പൂര്‍ ഭയപ്പെടുത്തുന്നു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതി
Content: ബംഗളൂരു: മണിപ്പുരിൽ നീണ്ടുനിൽക്കുന്ന ആക്രമണത്തിൽ ആളുകൾക്ക് ജീവനും ജീവിതവും നഷ്ടപ്പെടുന്നത് ഭയപ്പെടുത്തുന്നുവെന്നും ഭാരതത്തില്‍ വർദ്ധിച്ചുവരുന്ന വിഭജന മനഃസ്ഥിതിയില്‍ ആശങ്കയുണ്ടെന്നും ഭാരത കത്തോലിക്ക മെത്രാന്‍ സമിതി. സിബിസിഐ 36-ാം ജനറൽ ബോഡി മീറ്റിംഗിൻ്റെ സമാപനത്തിനു ശേഷം പുറത്തിറക്കിയ പ്രസ്‌താവനയിലായിരുന്നു പരാമർശം. ബംഗളൂരു സെന്റ് ജോൺസ് നാഷണൽ അക്കാഡമി ഓഫ് ഹെൽത്ത് സയൻസസിൽ ജനുവരി 31ന് ആരംഭിച്ച ജനറൽ ബോഡി മീറ്റിംഗിൽ 170 മെത്രാന്മാർ പങ്കെടുത്തു. വർദ്ധിച്ചുവരുന്ന വിഭജന മനഃസ്ഥിതിയും വിദ്വേഷ പ്രസംഗങ്ങളും മൗലികവാദ നീക്കങ്ങളും രാജ്യത്തിന്റെയും ഭരണഘടനയ്ക്കും സവിശേഷമായ ബഹുസ്വരതയ്ക്കും മതേതരത്വത്തിനും മേൽ ആശങ്കയുണ്ടാക്കുന്നുവെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. മണിപ്പുരിൽ നീണ്ടുനിൽക്കുന്ന ആക്രമണത്തിൽ ആളുകൾക്ക് ജീവനും ജീവിതവും നഷ്ടപ്പെടുന്നത് ഭയപ്പെടുത്തുന്നു. ജനാധിപത്യത്തിൻ്റെ നാലാം തൂണായ മാധ്യമങ്ങൾ കടമ ശരിയായ വിധത്തിൽ നിർവഹിക്കുന്നില്ല. എല്ലാ പൗരന്മാരും വോട്ടർപട്ടികയിൽ പേരു ചേർക്കുകയും ഭരണഘടനാ മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്ന, പാവപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന നേതാക്കളെ തെരഞ്ഞെടുക്കുകയും വേണം. ദളിത് ക്രൈസ്തവരെയും മറ്റ് പിന്നാക്ക ന്യൂനപക്ഷങ്ങളെയും പട്ടികജാതിയിൽ ഉൾപ്പെടുത്തണം. ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന അവകാ ശങ്ങൾ സംരക്ഷിക്കണം. ഭരണാധികാരികൾ ഭരണഘടനയുടെ ആമുഖം നൽകുന്ന ഉറപ്പുകൾ പാലിക്കണംമെന്നും സിബിസിഐ പ്രസിഡന്‍റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, സെക്രട്ടറി ജനറൽ ആർച്ച് ബിഷപ്പ് ഡോ. അനിൽ ജോസഫ് തോമസ് കുട്ടോ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യവും നീതിയും അപകടത്തിലാണെന്നും ജനാധിപത്യം ഒരു മിഥ്യയായി മാറുകയാണെന്നും സിബിസിഐ പ്രസിഡന്‍റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ഇന്നലെ 'മാറ്റേഴ്‌സ് ഇന്ത്യ'യ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞിരിന്നു. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ക്രിസ്ത്യൻ ആരാധനാലയങ്ങൾക്കു നേരെയും വൈദികര്‍ക്കും സന്യസ്തര്‍ക്കും നേരെയും ആക്രമണങ്ങൾ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2024-02-08-10:51:17.jpg
Keywords: ഭാരത
Content: 22641
Category: 18
Sub Category:
Heading: മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടില്‍ സിസിബിഐ ജനറൽ സെക്രട്ടേറിയേറ്റ് സന്ദര്‍ശിച്ചു
Content: ബെംഗളൂരു: സീറോ മലബാര്‍ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഭാരത ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയായ സിസിബിഐയുടെ ബെംഗളൂരുവിലെ ജനറൽ സെക്രട്ടേറിയറ്റ് സന്ദർശിച്ചു. ഇന്നലെ ഫെബ്രുവരി 7-ന് സിസിബിഐ ജനറൽ സെക്രട്ടേറിയേറ്റ് ആസ്ഥാനത്തെത്തിയ അദ്ദേഹത്തെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. സ്റ്റീഫൻ ആലത്തറയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. സന്ദർശന വേളയിൽ സിസിബിഐ കമ്മീഷൻ ഫോർ യൂത്ത് എക്‌സിക്യൂട്ടീവ് സെക്രട്ടറി ഫാ. ചേതൻ മച്ചാഡോ പൊന്നാട അണിയിച്ചു. സിസിബിഐ ജനറൽ സെക്രട്ടേറിയറ്റിലെ റസിഡൻ്റ് സെക്രട്ടറിമാരുമായി മാർ റാഫേൽ തട്ടിൽ ചര്‍ച്ച നടത്തി. ഇന്ത്യയിലെ ലത്തീൻ സഭയ്‌ക്കായി സിസിബിഐ ജനറൽ സെക്രട്ടേറിയറ്റ് നടത്തുന്ന വിലപ്പെട്ട പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. സിബിസിഐ 36-ാമത് ജനറൽ ബോഡി യോഗത്തിനു ബാംഗ്ലൂരില്‍ തുടരുന്നതിനിടെയാണ് മാര്‍ മാർ റാഫേൽ തട്ടിൽ സി‌സി‌ബി‌ഐ സെക്രട്ടേറിയറ്റ് സന്ദർശിച്ചത്.
Image: /content_image/India/India-2024-02-08-11:19:17.jpg
Keywords: ബെംഗ
Content: 22642
Category: 9
Sub Category:
Heading: രണ്ടാം ശനിയാഴ്ച്ച അഭിഷേകാഗ്നി കൺവെൻഷൻ 10ന്; ബർമിങ്ഹാം ബെഥേൽ സെന്ററിൽ നടക്കുന്ന കൺവെൻഷൻ ഫാ.ഷൈജു നടുവത്താനിയിൽ നയിക്കും; ഡോ. ജോൺ.ഡി വചനവേദിയിൽ; മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക കൺവെൻഷൻ
Content: അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 10 ന് ബർമിങ്ഹാമിൽ നടക്കും. സീറോ മലങ്കര കത്തോലിക്കാ സഭയുടെ യുകെ യിലെ ആത്മീയ നേതൃത്വം റവ.ഡോ.കുര്യാക്കോസ് തടത്തിൽ ശുഷ്രൂഷകളിൽ മുഖ്യ കാർമ്മികത്വം വഹിക്കും.പ്രമുഖ വചന പ്രഘോഷകൻ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ യുടെ നേതൃത്വം ഫാ. ഷൈജു നടുവത്താനിയിൽ കൺവെൻഷൻ നയിക്കും. ബർമിങ്ഹാം അതിരൂപതയിലെ മോൺസിഞ്ഞോർ ഫാ. മാർക്ക്‌ ക്രിസ്പ്, യുകെയിലെ മലയാളി കുടിയേറ്റങ്ങളുടെ തുടക്കംമുതൽ അനേകം വ്യക്തികളുടെയും കുടുംബങ്ങളുടെയും ജീവിത നവീകരണത്തിന് വഴിതെളിച്ച അനുഗ്രഹീത ശുഷ്രൂഷകൻ ഡോ. ജോൺ ഡി എന്നിവർ കൺവെൻഷനിൽ പങ്കെടുക്കും. പ്രശസ്തമായ അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഇന്നത്തെ ഡയറക്ടർ ഫാ. സോജി ഓലിക്കൽ 2009 ൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ റവ.ഫാ സേവ്യർ ഖാൻ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തിൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക കൺവെൻഷൻ,5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനുമുള്ളസൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും. സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക്‌ താങ്ങായി നിലകൊള്ളുകയാണ് . , വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ്‌ വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും. മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്‌ഡം, ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇംഗ്ലീഷ് , മലയാളം ബൈബിൾ , മറ്റ്‌ പ്രാർത്ഥന പുസ്തകങ്ങൾ, ജപമാല, തിരുസ്വരൂപങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ്‌ ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട്, ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക് ,അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു. #{blue->none->b-> കൂടുതൽ വിവരങ്ങൾക്ക്; ‍}# >>>>> ഷാജി ജോർജ് 07878 149670 >>> ജോൺസൺ ‭+44 7506 810177‬ >>> അനീഷ് ‭07760 254700‬ >>> ബിജുമോൻ മാത്യു ‭07515 368239‬. >> #{blue->none->b-> നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ;}# ജോസ് കുര്യാക്കോസ് 07414 747573. ബിജുമോൻ മാത്യു 07515 368239 > #{blue->none->b-> അഡ്രസ്സ്;}# Bethel Convention Centre Kelvin Way West Bromwich Birmingham B707JW. > #{blue->none->b-> കൺവെൻഷൻ സെന്ററിന്റെ ഏറ്റവും അടുത്തുള്ള ട്രെയിൻ സ്റ്റേഷൻ,}# Sandwell & Dudley West Bromwich B70 7JD.
Image: /content_image/Events/Events-2024-02-08-11:25:49.jpg
Keywords: സെഹിയോ
Content: 22643
Category: 1
Sub Category:
Heading: വിശുദ്ധ നാട് അക്രമാസക്തമായ അരാജകത്വം നിറഞ്ഞ പ്രദേശമായി: സന്ദര്‍ശനത്തിന് പിന്നാലെ സി‌ആര്‍‌എസ് മേധാവി
Content: ജെറുസലേം: വിശുദ്ധ നാട് അക്രമാസക്തമായ അരാജകത്വത്താൽ സൃഷ്ടിക്കപ്പെട്ട പ്രദേശമായി മാറിയതായി കത്തോലിക്ക സന്നദ്ധ സംഘടനയായ കാത്തലിക് റിലീഫ് സർവീസസിന്റെ മേധാവി സീൻ കാല്ലഹാൻ. കഴിഞ്ഞ ദിവസം വിശുദ്ധ നാട് സന്ദര്‍ശിച്ചതിന് ശേഷം കാത്തലിക് ന്യൂസ് ഏജന്‍സിയോട് പ്രതികരിക്കുകയായിരിന്നു അദ്ദേഹം. വിശുദ്ധ നാട്ടിലേക്കുള്ള സന്ദർശനം അക്രമാസക്തമായ അരാജകത്വത്താൽ സൃഷ്ടിക്കപ്പെട്ട പ്രദേശമാണ് തനിക്ക് കാണിച്ചുതന്നതെന്നും എന്നാൽ പ്രതീക്ഷയും പ്രതിരോധവും നിറഞ്ഞ ആളുകള്‍ ഇവിടെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഞ്ച് കൊച്ചുകുട്ടികൾ ഉൾപ്പെടുന്ന ഒരു കുടുംബത്തോടൊപ്പം തൻ്റെ ടീം താമസിച്ച സംഭവം അദ്ദേഹം ഓര്‍ത്തെടുത്തു. ഒരു ഘട്ടത്തിൽ കുട്ടികളിൽ ഒരാൾ വന്ന് അവൻ്റെ അച്ഛനോട് ചോദിച്ചു: ''ഞങ്ങൾ കുട്ടികൾ മാത്രമാണ്, അവർ എന്തിനാണ് ഞങ്ങളെ കൊല്ലാൻ ശ്രമിക്കുന്നത്?". അവിടെയുള്ള എല്ലാവരും അക്രമത്തിൻ്റെ ഇരകളാണ്. മിക്കവാറും എല്ലാവരും കുടിയൊഴിപ്പിക്കപ്പെടുന്നു. എന്നാൽ സമീപ ഭാവിയിൽ തങ്ങൾ പ്രത്യാശ കാണുകയാണെന്നും സീൻ കാല്ലഹാൻ പറഞ്ഞു. സിആർഎസിൻ്റെ പങ്കാളികളുമായി ബന്ധപ്പെടുകയും സഹായം എവിടെയൊക്കെ ആവശ്യമാണെന്ന് വിലയിരുത്തുകയും ചെയ്യുക എന്നതായിരുന്നു തങ്ങളുടെ യാത്രയ്ക്കു പിന്നിലുള്ള ലക്ഷ്യം. ഇസ്രായേൽ-ഹമാസ് സംഘർഷം മേഖലയിലെ എല്ലാവരേയും എങ്ങനെ ബാധിക്കുന്നുവെന്നും എല്ലാവരേയും പിന്തുണയ്ക്കാൻ തങ്ങൾക്ക് എന്തുചെയ്യാനാകുമെന്നും സഭ പ്രതികരിക്കേണ്ടത് എന്താണെന്നും ഞങ്ങൾ ചർച്ച ചെയ്യുകയായിരുന്നു. സിആർഎസിൻ്റെ ആഗോള ദുരിതാശ്വാസ ദൗത്യങ്ങളിലെ നിരവധി പങ്കാളികളുമായി സംഘം കൂടിക്കാഴ്ച നടത്തിയെന്നും സീൻ കാല്ലഹാൻ വെളിപ്പെടുത്തി. അമേരിക്ക ആസ്ഥാനമായ അന്താരാഷ്ട്ര കത്തോലിക്ക സന്നദ്ധ സംഘടനയാണ് കാത്തലിക് റിലീഫ് സർവീസസ് (സിആർഎസ്). 1943-ൽ അമേരിക്കന്‍ മെത്രാന്‍ സമിതി സ്ഥാപിച്ച ഈ ഏജൻസി വഴി ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ്, കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിലെ നൂറ്റിപ്പത്തിലധികം രാജ്യങ്ങളിലും 130 ദശലക്ഷം ആളുകൾക്ക് സഹായം ലഭ്യമാക്കുന്നുണ്ട്. വിശുദ്ധ നാട്ടിലെ യുദ്ധത്തിന്റെ ഭീകരതയ്ക്കിടയിലും സി‌ആര്‍‌എസ് ആയിരങ്ങള്‍ക്ക് വലിയ സേവനമാണ് നല്‍കുന്നത്.
Image: /content_image/News/News-2024-02-08-11:45:21.jpg
Keywords: റിലീ
Content: 22644
Category: 1
Sub Category:
Heading: ബോക്സ് ഓഫീസിൽ മികച്ച വാരാന്ത്യ കളക്ഷനുമായി ബൈബിള്‍ പരമ്പര ചോസണിന്റെ നാലാം ഭാഗം
Content: വാഷിംഗ്ടണ്‍ ഡി‌.സി: ക്രിസ്തുവിന്റെ പരസ്യ ജീവിതത്തെ ആസ്പദമാക്കിയുള്ള ദ ചോസൺ ബൈബിള്‍ പരമ്പരയിലെ നാലാമത്തെ ഭാഗം ബോക്സ് ഓഫീസിൽ മികച്ച കളക്ഷനുമായി മുന്നോട്ട്. കഴിഞ്ഞ വാരാന്ത്യത്തിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യപ്പെട്ട ചോസണ്‍ കളക്ഷന്‍ നേട്ടത്തില്‍ യൂണിവേഴ്സൽ പിച്ചേഴ്സിന്റെ ആർഗില്ലേയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ്. 2300 തിയേറ്ററുകളിൽ നിന്ന് 6,035, 823 ഡോളർ ആണ് പരമ്പര നേടിയതെന്നാണ് കണക്കുകൾ. 11 കോടിക്ക് അടുത്ത് പ്രേക്ഷകരാണ് ലോകമെമ്പാടും പരമ്പരയ്ക്ക് ഉള്ളത്. ഫെബ്രുവരി ഒന്നാം തീയതിയാണ് ദ ചോസൺ തിയേറ്ററുകളിൽ എത്തിയത്. എപ്പിസോഡ് 4 മുതൽ 6 വരെ ഫെബ്രുവരി മാസം പതിനഞ്ചാം തീയതി റിലീസ് ചെയ്യും. 7 -8 വരെയുള്ള എപ്പിസോഡുകൾ ഫെബ്രുവരി 29നു റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. ഡാളസ് ജെങ്കിന്‍സ് സംവിധാനം ചെയ്യുന്ന പരമ്പര, ലയൺസ് ഗേറ്റ് ആണ് വിതരണം ചെയ്യുന്നത്. ജോനാഥൻ റൂമി, ഷഹാർ ഐസക്ക്, പരാസ് പട്ടേൽ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. മുന്‍പത്തെ എപ്പിസോഡുകളിൽ യേശുവിൻറെ പരസ്യ ജീവിതകാലത്തെ പ്രബോധനങ്ങളും, ഉപമകളും ഇതിവൃത്തമായപ്പോള്‍, കുരിശു മരണത്തിനു മുന്നോടിയായി യേശു കടന്നുപോകുന്ന വേദനകകളാണ് ഇത്തവണ സീരീസില്‍ പ്രമേയമാകുന്നത്. മുൻ എപ്പിസോഡുകളെ അപേക്ഷിച്ച് ഇത്തവണത്തെ എപ്പിസോഡ് കഠിനവും പ്രതിബന്ധങ്ങൾ നിറഞ്ഞതുമായിരുന്നുവെന്ന് യേശുവിൻറെ വേഷം കൈകാര്യം ചെയ്യുന്ന ജോനാഥൻ റൂമി വെളിപ്പെടുത്തി. അത് തനിക്ക് മാത്രമല്ല, മറിച്ച് പരമ്പരയുടെ മുന്നണി പ്രവർത്തകർക്കും, പിന്നണി പ്രവർത്തകർക്കും അത്തരം ഒരു അനുഭവമാണ് ഉണ്ടായതെന്ന് വിശ്വസിക്കുന്നതായി. തങ്ങളുടെ സൃഷ്ടി മനോഹരമായിരിക്കുമെന്ന് പ്രതീക്ഷ റൂമി പ്രകടിപ്പിച്ചു. തന്റെ ജീവിതത്തിലെ വലിയൊരു കരിയർ പരാജയത്തിനു ശേഷമാണ് ഒന്നാം സീസൺ സംവിധാനം ചെയ്തതെന്നും, എന്നാൽ അത് താൻ ഗൗനിച്ചില്ല. മറിച്ച് ദൈവത്തിന് മഹത്വം നൽകുന്ന, കാണാൻ വിനോദം തോന്നുന്ന ഒന്ന് സംവിധാനം ചെയ്യുക എന്നതായിരുന്നു തൻറെ ലക്ഷ്യം എന്നും ഡാളാസ് ജങ്കിൻസ് പറഞ്ഞു. പരമ്പര സംവിധാനം ചെയ്തു തുടങ്ങിയതിനു ശേഷം സുവിശേഷം ആഴത്തിൽ പഠിക്കാൻ ആരംഭിച്ചുവെന്നും, മനുഷ്യനോട് എത്രമാത്രം അടുപ്പമുള്ള ഒരു ദൈവമാണ് യേശു എന്ന് ഇപ്പോൾ മനസ്സിലാക്കി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുജനങ്ങളില്‍ നിന്നും ധനസമാഹരണം നടത്തി (ക്രൌഡ് ഫണ്ടിംഗ്) നിര്‍മ്മിച്ച ‘ദി ചോസണ്‍’ എന്ന പരമ്പര അന്‍പതോളം വിവിധ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ സബ്ടൈറ്റില്‍ മലയാളത്തിലും പുറത്തിറക്കിയിരിന്നു.
Image: /content_image/News/News-2024-02-08-12:17:35.jpg
Keywords: ചോസ
Content: 22645
Category: 1
Sub Category:
Heading: പരസഹായത്തോടെയുള്ള ദയാവധം: ബില്ലിനെ ശക്തമായ എതിർത്ത് വിർജീനിയയിലെ മെത്രാന്മാർ
Content: റിച്ച്മോണ്ട്: വിർജീനിയ സംസ്ഥാനത്തെ നിയമ നിർമ്മാണ സഭയുടെ പരിഗണനയിലുള്ള പരസഹായത്തോടെയുള്ള ദയാവധ ബില്ലിനെ ശക്തമായ ഭാഷയിൽ അപലപിച്ച് അമേരിക്കന്‍ സംസ്ഥാനമായ വിർജീനിയയിലെ മെത്രാന്മാർ. നിസ്സഹായരെ കൂടുതൽ നിസ്സഹായരാക്കുന്ന ബില്ലാണ് ഇതെന്നും, അവരെ ഇത് മരണകരമായ സാഹചര്യത്തിലേക്ക് തള്ളിവിടുകയാണെന്നും അര്‍ലിംഗ്ഡൺ മെത്രാനായ ബിഷപ്പ് മൈക്കിൾ ബർബിഡ്ജും, റിച്ച്മോണ്ട് ബിഷപ്പ് ബാരി ക്നെസ്റ്റൗട്ടും മുന്നറിയിപ്പ് നൽകി. മനുഷ്യജീവൻ എന്നത് പരിപാവനമാണെന്നും അത് ഒരിക്കലും ഉപേക്ഷിക്കപ്പെടാനോ, അവഗണിക്കപ്പെടാനോ പാടുള്ളതല്ലായെന്നും വിർജീനിയയിലെ മെത്രാന്മാരുടെ പ്രസ്താവനയിൽ പറയുന്നു. ചില സംസ്ഥാനങ്ങളിലെ ഇൻഷുറൻസ് കമ്പനികൾ കാൻസർ ചികിത്സയ്ക്ക് പണം നൽകാൻ വിസമ്മതിക്കുന്നുണ്ടെങ്കിലും, ദയാവധ മരുന്നുകൾക്ക് മരുന്ന് നൽകാൻ തയ്യാറാണെന്നത് വൈരുദ്ധ്യം നിറഞ്ഞ നടപടിയാണെന്നും മെത്രാന്മാർ എടുത്ത് പറഞ്ഞു. രോഗികൾക്കുവേണ്ടി പ്രവർത്തിക്കുന്ന ചില സംഘടനകളും ഈ വിഷയത്തിൽ നേരത്തെ ആശങ്ക പങ്കുവെച്ചിരുന്നു. ബില്ല് മുന്‍പോട്ട് പോകുന്ന അവസ്ഥാവിശേഷം ഞെട്ടിപ്പിക്കുന്നതും, വിഷമം ഉളവാക്കുന്നതുമാണെന്ന് പറഞ്ഞ മെത്രാന്മാർ, ബില്ലിനെ എതിർക്കാൻ ജനപ്രതിനിധികളോട് ആവശ്യപ്പെടണമെന്ന് ഇരു രൂപതകളിലെയും വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു. ഡോക്ടറുടെയോ, മറ്റാരുടെയെങ്കിലും സഹായത്തോടെയോ ജീവൻ എടുക്കുന്നത് ഇപ്പോൾ ഉൾപ്പെടെ അമേരിക്കയുടെ കാലിഫോർണിയ, കൊളറാഡോ, ഹവായ്, മൊണ്ടാന, മെയ്ൻ, ന്യൂജേഴ്സി, ന്യൂ മെക്സിക്കോ, വെർമോണ്ട്, വാഷിംഗ്ടൺ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമവിധേയമാണ്. ഈ സംസ്ഥാനങ്ങൾ ന്യൂനപക്ഷമാണെങ്കിലും, മറ്റുള്ള സംസ്ഥാനങ്ങളിൽ ദയാവധം നിയമവിധേയമാക്കാനുള്ള ഊർജിതമായ ശ്രമത്തിനെതിരെ നിരവധി മെത്രാന്മാർ മുന്നറിയിപ്പുമായി രംഗത്ത് വന്നിരുന്നു. ➤ #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-02-08-13:39:15.jpg
Keywords: ദയാവ
Content: 22646
Category: 1
Sub Category:
Heading: കുമ്പസാര സഹായി: നാം തിരിച്ചറിയാതെ പോകുന്ന ആറ്, ഒന്‍പത് പ്രമാണങ്ങളിലെ വിവിധ പാപങ്ങള്‍
Content: ''വ്യഭിചാരം ചെയ്യരുത്, അന്യന്റെ ഭാര്യയെ മോഹിക്കരുത്'' - ദൈവപ്രമാണങ്ങളിലെ ആറാം കല്‍പ്പനയുമായും ഒന്‍പതാം കല്‍പ്പനയുമായി ബന്ധപ്പെട്ട് നിസംഗത കൊണ്ടും അശ്രദ്ധ കൊണ്ടും നാം ശ്രദ്ധിക്കപ്പെടാതെ പോകുന്ന വിവിധ പാപങ്ങളാണ് താഴെ വിവരിക്കുന്നത്. ഈ പ്രമാണങ്ങള്‍ക്കു കീഴില്‍ വരുന്ന നിരവധി പാപങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ അടുത്ത അനുരജ്ഞന കൂദാശയില്‍ വലിയ ജാഗ്രതയോടെ കുമ്പസാരിക്കുവാന്‍ ഈ ചോദ്യങ്ങള്‍ സഹായിക്കും. ഇതിലെ ഓരോ പാപങ്ങളെയും കുറിച്ച് ഓര്‍ത്ത് ആഴമായി അനുതപിക്കുവാനും ഹൃദയം തുറന്ന്‍ അവ ഏറ്റുപറഞ്ഞു കുമ്പസാരം നടത്തുവാനും നമ്മുക്ക് പ്രത്യേകം ശ്രമിക്കാം. രഹസ്യ സ്വഭാവത്തോട് കൂടി പേപ്പറില്‍ നമ്മുടെ പാപങ്ങള്‍ എഴുതി കുമ്പസാരത്തിന് കൊണ്ടുപോകുന്നത് ഏറ്റുപറച്ചില്‍ കൂദാശ അതിന്റെ പൂര്‍ണ്ണതയോടെ സ്വീകരിക്കാന്‍ ഏറെ സഹായകരമാണ്. ആഴമേറിയ അനുതാപത്തോടെ ഈ ലേഖനത്തില്‍ പറയുന്ന ഓരോ പാപങ്ങളെയും തിരിച്ചറിയാം, ഉടനെ തന്നെ അനുരജ്ഞന കൂദാശ സ്വീകരിക്കാന്‍ പരിശ്രമിക്കുകയും ചെയ്യാം. * വ്യഭിചാരം ചെയ്യരുത് ; (പുറപ്പാട് 20:14, നിയമാവർത്തനം 5:17) (CCC 2331-2400). * അന്യന്റെ ഭാര്യയെ മോഹിക്കരുത് - (പുറപ്പാട് 20:17, നിയമ 5:20) (CCC 2514-2533) * കൗദാശികമായി ആശീർവ്വദിക്കപ്പെട്ട വിവാഹജീവിതത്തിനു വെളിയിലുള്ള സർവ്വവിധ ലൈംഗിക ആസ്വാദനങ്ങളും ലൈംഗീക പ്രവൃത്തികളും വ്യഭിചാരമാണ് (1 തെസ 4:3-7, 1 കോറി 6:15-18, (പ്രഭാ 9:3-8, എഫേ 5:3-5, പ്രഭാ 23:16, പ്രഭാ 6:2) 1. അശുദ്ധ ചിന്തകളെ താലോലിച്ചിട്ടുണ്ടോ? 2. പഴയപാപങ്ങളോർത്ത് സന്തോഷിച്ചിട്ടുണ്ടോ? 3. ജഡിക പാപങ്ങൾക്കായുള്ള ആഗ്രഹം മനസ്സിൽ സൂക്ഷിച്ചിട്ടുണ്ടോ? 4. വികാരങ്ങൾ നിയന്ത്രിക്കുന്നതിൽ അശ്രദ്ധ കാണിച്ചിട്ടുണ്ടോ? 5. ആസക്തിയോടെ പുരുഷനെയോ, സ്ത്രീയേയോ നോക്കിയിട്ടുണ്ടോ? 6. അവരുടെ നഗ്നത കാണാൻ ശ്രമിച്ചിട്ടുണ്ടോ? 7. അശ്ലീല ചിത്രങ്ങൾ, സിനിമകൾ, പുസ്‌തകങ്ങൾ, പോസ്റ്ററുകൾ, വെബ്സൈറ്റ് എന്നിവ വഴി ലൈംഗീകാസ്വാദനം നടത്തിയിട്ടുണ്ടോ/ 8. ഇതിനായി ഇന്റർനെറ്റ്, മൊബൈൽ ഫോൺ, ടെലിവിഷൻ മറ്റുള്ള മാര്‍ഗ്ഗങ്ങള്‍ ദുരുപയോഗം ചെയ്തിട്ടുണ്ടോ? 9. അശ്ലീല സംഭാഷണം, സംഗീതം കേട്ടിട്ടുണ്ടോ? 10. അശ്ലീല സംഭാഷണം നടത്തുകയോ അതിന് ആരെയെങ്കിലും പ്രേരിപ്പിക്കുകയോ ചെയ്‌തിട്ടുണ്ടോ? 11. അശ്ലീല സംഭാഷണം ആസ്വദിച്ചിട്ടുണ്ടോ? 12. സംസാരത്തെ വഴി തിരിച്ച് വിട്ടു അശ്ലീല സംഭാഷണം നടത്താന്‍ ശ്രമിച്ചിട്ടുണ്ടോ? 13. അശുദ്ധ ലക്ഷ്യത്തോടെ പുരുഷനെയോ സ്ത്രീയേയോ സ്‌പർശിച്ചിട്ടുണ്ടോ? 14. അതിനായി ശ്രമം നടത്തിയിട്ടുണ്ടോ? 15. സ്വയംഭോഗം ചെയ്തിട്ടുണ്ടോ? 16. സ്വവര്‍ഗ്ഗഭോഗം നടത്തിയിട്ടുണ്ടോ? 17. മൃഗഭോഗം/മറ്റു ലൈംഗിക വൈകൃതങ്ങൾ ചെയ്തിട്ടുണ്ടോ? 19. ബലാൽസംഗം ചെയ്തിട്ടുണ്ടോ? 20. ജീവിതപങ്കാളിയെ കൂടാതെ മറ്റാരെങ്കിലുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ? 21. ദാമ്പത്യധർമ്മം അനുഷ്ഠിക്കുന്നതില്‍ നിന്ന്‍ ഒഴിഞ്ഞു മാറിയിട്ടുണ്ടോ? 22. അന്യപുരുഷനെയോ സ്ത്രീയേയോ മനസ്സിൽ ധ്യാനിച്ച് ജീവിത പങ്കാളിയോടൊത്ത് ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടിടുണ്ടോ? 23. മദ്യലഹരിയിലോ, പങ്കാളിയോട് ബഹുമാനമില്ലാതെയോ ദാമ്പത്യധര്‍മ്മത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ? 24. വിവാഹശേഷവും മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കാത്തതിൽ ദുഃഖിച്ചിട്ടുണ്ടോ? 25. അന്യന്റെ ഭാര്യയെയോ, ഭർത്താവിനെയോ സ്വന്തമാക്കാൻ ആഗ്രഹിച്ചിട്ടുണ്ടോ? ശ്രമിച്ചിട്ടുണ്ടോ? 26. അന്യന്റെ ഭാര്യയെയോ, ഭർത്താവിനെയോ വശീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ? 27. വിവാഹിതരാകുവാനുള്ളവരെന്ന് ന്യായീകരണം പറഞ്ഞ് വിവാഹത്തിന് മുമ്പ് ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ? 28. നഗ്നത പ്രദർശനം/മാന്യമല്ലാത്ത വസ്ത്രധാരണം എന്നിവ വഴി ഉതപ്പിന് കാരണമായിട്ടുണ്ടോ? 29. അശുദ്ധിയിലേയ്ക്കു നയിക്കുന്ന മാധ്യമങ്ങളുടെ -ബ്ലൂഫിലിം, ടെലിവിഷൻ, ഇൻ്റർനെറ്റ്, മൊബൈൽ ഫോൺ, മെമ്മറി കാർഡുകൾ, സി.ഡികൾ തുടങ്ങിയവ ദുരുപയോഗം ചെയ്തിട്ടുണ്ടോ? 30. ബ്ലൂ ഫിലിം നിർമ്മാണം, വിതരണം, വിപണനം എന്നിവ വഴി പാപത്തിന് പ്രേരണ നല്‍കിയിട്ടുണ്ടോ? 31. അപരന്റെ സ്വകാര്യത പകര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ടോ? 32. ഒളിഞ്ഞു നോക്കിയിട്ടുണ്ടോ? 33. ലൈംഗീകത ദൈവത്തിന്റെ ദാനമാണെന്ന് മനസിലാക്കി ദൈവത്തിന് നന്ദി പറയാതിരിന്നിട്ടുണ്ടോ? 34. നോട്ടം, ആംഗ്യം, സംസാരം, സ്‌പർശനം. പെരുമാറ്റം, ടെലഫോൺ, സംഭാഷണം, സന്ദേശങ്ങൾ, കത്തുകൾ, മേക്കപ്പ് തുടങ്ങിയവയിലൂടെ പാപത്തിന് പ്രേരണ നല്‍കിയിട്ടുണ്ടോ? 35. പ്രലോഭിപ്പിച്ച്/ ഭീഷണിയിലൂടെ പാപത്തിലേക്ക് നയിച്ചിട്ടുണ്ടോ? 36. ദൈവിക പദ്ധതിക്കായി കാത്തിരിക്കാതെയും, വികാരങ്ങളെ പക്വതയോടെ നിയന്ത്രിക്കാതെയും തെറ്റായ ആസക്തിയാൽ നയിക്കപ്പെട്ട് സ്നേഹബന്ധങ്ങളിൽ അകപ്പെട്ടിട്ടുണ്ടോ? 37. തെറ്റായ ബന്ധങ്ങള്‍ക്കായി ആരെയെങ്കിലും പ്രേരിപ്പിച്ചിട്ടുണ്ടോ? 38. പാപം ചെയ്യാന്‍ മറ്റുള്ളവര്‍ക്ക് കൂട്ട് നിന്നിട്ടുണ്ടോ? #{black->none->b->മേല്‍ വിവരിച്ചിരിക്കുന്ന ഓരോ ചോദ്യങ്ങളിലും നമ്മുക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അവ ഓരോന്നും കുമ്പസാരത്തില്‍ നമ്മുക്ക് അനുതാപത്തോടെ പങ്കുവെക്കാം. അവയ്ക്കു പരിഹാരം അനുഷ്ഠിക്കാം. (വരും ദിവസങ്ങളില്‍ 'പ്രവാചകശബ്ദം' പോര്‍ട്ടലില്‍, ഓരോ പ്രമാണങ്ങളെയും സംബന്ധിച്ചുള്ള വിവിധ പാപങ്ങള്‍ വിവരിച്ചുക്കൊണ്ടുള്ള വിശദമായ കുമ്പസാര സഹായി പ്രസിദ്ധീകരിക്കുന്നതാണ്). }# ☛ ** {{ നാം തിരിച്ചറിയാതെ പോകുന്ന ഒന്നാം പ്രമാണത്തിലെ വിവിധ പാപങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/20901}} ☛☛ ** {{ നാം തിരിച്ചറിയാതെ പോകുന്ന രണ്ടാം പ്രമാണത്തിലെ വിവിധ പാപങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/21509}} ☛☛☛ ** {{ നാം തിരിച്ചറിയാതെ പോകുന്ന മൂന്നാം പ്രമാണത്തിലെ വിവിധ പാപങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/21869}} ☛☛☛☛ ** {{ നാം തിരിച്ചറിയാതെ പോകുന്ന നാലാം പ്രമാണത്തിലെ വിവിധ പാപങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/22481}} ☛☛☛☛☛ ** {{ നാം തിരിച്ചറിയാതെ പോകുന്ന അഞ്ചാംപ്രമാണത്തിലെ വിവിധ പാപങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/22583}} Tag:Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-02-09-20:29:13.jpg
Keywords: സഹായി