Contents

Displaying 22171-22180 of 24987 results.
Content: 22587
Category: 1
Sub Category:
Heading: തുർക്കിയിൽ വിശുദ്ധ കുർബാനയ്ക്കിടെ ദേവാലയത്തില്‍ അതിക്രമിച്ച് കയറി ആക്രമണം: ഒരാള്‍ കൊല്ലപ്പെട്ടു
Content: ഇസ്താംബൂൾ: തുർക്കിയിൽ വിശുദ്ധ കുർബാനയ്ക്കിടെ കത്തോലിക്ക ദേവാലയത്തിനുള്ളിൽ അതിക്രമിച്ചു കടന്ന മുഖംമൂടി ധരിച്ച രണ്ട് അക്രമികൾ ഒരാളെ വെടിവച്ച് കൊലപ്പെടുത്തി. ഇസ്താംബൂളിലെ സാരിയർ ജില്ലയിലെ സാന്താ മരിയ പള്ളിയിലുണ്ടായ ആക്രമണത്തില്‍ ഇസ്താംബൂളിലെ അപ്പസ്തോലിക് വികാരി ബിഷപ്പ് മാസിമിലിയാനോ പാലിനൂറോ ഇ‌ഡബ്ല്യു‌ടി‌എന്നിനോട് ന്യൂസിനോട് ഞെട്ടല്‍ രേഖപ്പെടുത്തി. പ്രാദേശികസമയം ഇന്നലെ രാവിലെ 11.40നായിരുന്നു സംഭവം. അക്രമികളെ പിടികൂടാൻ പൂർണ്ണമായ അന്വേഷണം നടക്കുന്നതായി തുർക്കി ആഭ്യന്തര മന്ത്രി അലി യെർലികായ പറഞ്ഞു. കറുത്ത വസ്ത്രം ധരിച്ച രണ്ട് ആയുധധാരികൾ ഒരാളുടെ തലയുടെ പിന്നിൽ വെടിവയ്ക്കുന്നതു പുറത്തുവന്ന വീഡിയോയില്‍ ദൃശ്യമാണ്. ഇരകൾക്കും തുർക്കിയിലെ കത്തോലിക്ക സഭയ്ക്കും വേണ്ടി പ്രാർത്ഥിക്കാൻ ബിഷപ്പ് മാസിമിലിയാനോ വിശ്വാസികളോട് ആഹ്വാനം ചെയ്തു. ഭാവിയെക്കുറിച്ച് ആശങ്കാകുലരാണെന്നും ഇത് മതപരമായ അസഹിഷ്ണുതയുടെ അടയാളമാണെങ്കിൽ, നമ്മുടെ സമൂഹത്തില്‍ വലിയ ആഘാതം സൃഷ്ട്ടിക്കുമെന്നും നമുക്ക് പ്രാർത്ഥിക്കാമെന്നും ബിഷപ്പ് പറഞ്ഞു. മരിച്ചത് 52 വയസുള്ള തുർക്കി പൗരനാണെന്നും ആർക്കും പരിക്കില്ലെന്നും ഒരാളെ മാത്രം ലക്ഷ്യമിട്ടാണു അക്രമികൾ എത്തിയതെന്നും ദേവാലയത്തിനു പുറത്ത് ഇസ്‌താംബൂൾ ഗവർണർ ദാവുദ് ഗുൽ പറഞ്ഞു. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ 2022 ലെ റിപ്പോർട്ട് അനുസരിച്ച്, ആഫ്രിക്കയിൽ നിന്നും ഫിലിപ്പീൻസിൽ നിന്നുമുള്ള കുടിയേറ്റക്കാർ ഉൾപ്പെടെ ഏകദേശം 25,000 കത്തോലിക്കരാണ് തുർക്കിയിൽ താമസിക്കുന്നത്.
Image: /content_image/News/News-2024-01-29-11:19:10.jpg
Keywords: തുര്‍ക്കി
Content: 22588
Category: 1
Sub Category:
Heading: ഭോപ്പാലിൽ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത മലയാളി വൈദികന് ജാമ്യം
Content: ന്യൂഡൽഹി: മധ്യപ്രദേശിലെ ഭോപ്പാലിൽ കള്ളക്കേസില്‍ കുടുക്കി പോലീസ് അറസ്റ്റ് ചെയ്ത മലയാളി സിഎംഐ വൈദികൻ ഫാ. അനിൽ മാത്യുവിന് ജാമ്യം ലഭിച്ചു. ഭോപ്പാലിലെ ബാലികാ സംരക്ഷണ കേന്ദ്രവുമായി ബന്ധപ്പെട്ടു കെട്ടിച്ചമച്ച കേസിലാണ് അദ്ദേഹം നിരപരാധിത്വം തെളിയിച്ച് ജയില്‍ മോചിതനായിരിക്കുന്നത്. അനുമതിയില്ലാതെ ബാലികാസംരക്ഷണകേന്ദ്രം നടത്തിയെന്ന കേസിൽ ഈ മാസം ആദ്യ വാരത്തിലാണ് ഫാ. അനിൽ അറസ്റ്റിലായത്. മതപരിവർത്തനം ഉൾപ്പെടെയുള്ള കുറ്റങ്ങൾ അദ്ദേഹത്തിനെതിരെ ചുമത്തിയതായി റിപ്പോര്‍ട്ടുണ്ടായിരിന്നു. ഭോപാലിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് അധികൃതർ ലൈസൻസ് പുതുക്കി നൽകിയിരുന്നില്ല. പിന്നാലെ, ബാലാവകാശ കമ്മിഷൻ സ്ഥാപനം റെയ്ഡ് ചെയ്തു. പരിശോധനയിൽ 26 കുട്ടികളെ കാണാനില്ലെന്ന് ആരോപിച്ചിരിന്നു. എന്നാല്‍ ഇവർ പഠനം കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങിയതാണെന്ന് അറിയിച്ചെങ്കിലും ഇത് വിലയ്ക്കെടുക്കാന്‍ അധികൃതര്‍ തയാറായില്ല. കാണാതായെന്ന് അധികൃതര്‍ ആരോപിക്കുന്ന 26 കുട്ടികളുടെ മാതാപിതാക്കള്‍മക്കള്‍ തങ്ങളോടൊപ്പം സുരക്ഷിതരാണെന്നു വ്യക്തമാക്കി കോടതിയില്‍ കത്ത് സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഭോപ്പാൽ കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ വൈദികനെ അറസ്റ്റ് ചെയ്‌തതിൽ റിപ്പോർട്ട് തേടി ദേശീയ ന്യൂനപക്ഷ കമ്മിഷൻ ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയിരിന്നു.
Image: /content_image/News/News-2024-01-29-11:38:25.jpg
Keywords: ഭോപ്പാ
Content: 22589
Category: 1
Sub Category:
Heading: വിവാഹത്തിന്റെ പരിശുദ്ധിക്ക് വേണ്ടി പോരാടുന്ന ദമ്പതികളെ വത്തിക്കാനിൽ സുപ്രധാന ചുമതല ഭരമേല്‍പ്പിച്ച് മാര്‍പാപ്പ
Content: വത്തിക്കാന്‍ സിറ്റി: അമേരിക്കയിൽ കുടുംബ നവീകരണ മേഖലയിൽ പ്രവർത്തിക്കുന്ന ദമ്പതികളെ ഫ്രാൻസിസ് മാർപാപ്പ അൽമായർക്കും, കുടുംബങ്ങൾക്കും, ജീവനും വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ ഉപദേശകരായി നിയമിച്ചു. 'വിറ്റ്നസ് ടു ലവ്' എന്ന പേരിൽ വിവാഹങ്ങൾ കൗദാശികപരമായി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന റയാൻ- മേരി റോസ് വെററ്റ് ദമ്പതികളുടെ മിനിസ്ട്രിയാണ് പത്രക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. അമേരിക്കയിലെ ലൂസിയാന സംസ്ഥാനം ആസ്ഥാനമാക്കിയാണ് ഇവരുടെ മിനിസ്ട്രി പ്രവർത്തിക്കുന്നത്. അമേരിക്കയിൽ വിവാഹ ബന്ധങ്ങളില്‍ വലിയ കുറവുണ്ടാകുന്ന പശ്ചാത്തലത്തില്‍ ശക്തമായ വിവാഹം ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ആശയത്തില്‍ ഊന്നിയാണ് ദമ്പതികളുടെ ദൗത്യം. സുഹൃത്തായ ഒരു വൈദികൻ അയച്ച ആശംസാ സന്ദേശം വഴിയാണ് തങ്ങളുടെ നിയമനത്തെ പറ്റി ആദ്യം അറിഞ്ഞതെന്ന് മേരി കാത്തലിക് ന്യൂസ് ഏജൻസിയോട് വെളിപ്പെടുത്തി. എന്നാൽ നിയമനം എന്താണ് എന്നുള്ള കാര്യത്തിൽ വ്യക്തതയിലായിരുന്നു. പിന്നാലെ ഒരു സുഹൃത്ത് വത്തിക്കാൻ ഇറക്കിയ പത്രക്കുറിപ്പ് അയച്ചു നൽകിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുകയായിരിന്നുവെന്ന് മേരി പറഞ്ഞു. തങ്ങളുടെ ശുശ്രൂഷ കൂടുതൽ ഫലദായകമാകുന്ന രീതിയിൽ ചെയ്യാമെന്നതിൽ സന്തോഷമുണ്ടെന്നും മേരി കൂട്ടിച്ചേര്‍ത്തു. അഞ്ചുവർഷമാണ് ഇവരുടെ ദൗത്യത്തിന്റെ കാലയളവ്. അതേസമയം ഈ നിയമനം ആദ്യമായിട്ടാണ് അമേരിക്കയിൽ നിന്നുള്ള ദമ്പതികൾക്ക് ലഭിക്കുന്നത്. 2016 ഓഗസ്റ്റ് 15-ന് ഫ്രാന്‍സിസ് പാപ്പ റോമൻ കൂരിയയുടെ ഭാഗമായി രൂപം നല്‍കിയതാണ് അല്‍മായര്‍ക്കും കുടുംബത്തിനും ജീവിതത്തിനും വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി. അൽമായർക്കുള്ള പൊന്തിഫിക്കൽ കൗൺസിലിൻ്റെയും കുടുംബങ്ങള്‍ക്കായുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെയും പ്രവർത്തനങ്ങളും ഉത്തരവാദിത്വങ്ങളും സമന്വയിപ്പിച്ചാണ് ഇതിന് രൂപം നല്‍കിയത്.
Image: /content_image/News/News-2024-01-29-13:41:13.jpg
Keywords: പാപ്പ
Content: 22590
Category: 1
Sub Category:
Heading: തടങ്കലിലാക്കിയത് വചനപ്രഘോഷകർ ഉൾപ്പെടെ 17 ക്രൈസ്തവരെ; പുതുവര്‍ഷത്തിലും യു‌പിയില്‍ ക്രൈസ്തവ വേട്ട തുടര്‍ക്കഥ
Content: ലക്നൌ: പുതുവര്‍ഷത്തില്‍ സുവിശേഷപ്രഘോഷകർ ഉൾപ്പെടെ 17 ക്രൈസ്തവരെ ഉത്തർപ്രദേശ് സര്‍ക്കാര്‍ അകാരണമായി ജയിലിൽ അടച്ചതായി റിപ്പോര്‍ട്ട്. പ്രമുഖ ക്രിസ്ത്യന്‍ വാര്‍ത്ത ഏജന്‍സിയായ യു‌സി‌എ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ തീവ്ര ഹിന്ദുത്വ സംഘടനകളെ പ്രീണിപ്പിക്കാനായി മതപരിവർത്തനം അടക്കമുള്ള കുറ്റങ്ങൾ പോലീസ് ചുമത്തുന്നത് മൂലം വിശ്വാസം പിൻതുടരാൻ ക്രൈസ്തവർ ഭയം നേരിടുകയാണെന്ന് പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് യു‌സി‌എ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറ്റവും ഒടുവിലായി ജനുവരി 24നു ഒരു വചനപ്രഘോഷകന്‍ ഉൾപ്പെടെ രണ്ട് ക്രൈസ്തവരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പ്രാർത്ഥന കൂട്ടായ്മ സംഘടിപ്പിച്ചു എന്നതാണ് അവരുടെ മേൽ ചുമത്തപ്പെട്ട കുറ്റം. ജനുവരി 25നു അവരെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. സംസ്ഥാനത്ത് നടപ്പിലാക്കിയിരിക്കുന്ന മതപരിവര്‍ത്തന നിരോധന നിയമ മറവിലാണ് ഉത്തര്‍പ്രദേശില്‍ ക്രൈസ്തവരെ കള്ളക്കേസില്‍ കുടുക്കുന്നത് വീണ്ടും ആവര്‍ത്തിക്കപ്പെടുന്നത്. പ്രദേശത്ത് ഒരു പ്രാർത്ഥന കൂട്ടായ്മ സംഘടിപ്പിക്കുക എന്നത് പോലും വളരെയധികം പ്രയാസമുള്ള ഒരു കാര്യമായി മാറിയിരിക്കുകയാണെന്ന് ഇന്ത്യൻ മിഷ്ണറി സൊസൈറ്റി അംഗമായി വാരണാസിയിൽ സേവനം ചെയ്യുന്ന ഫാ. ആനന്ദ് മാത്യു പറഞ്ഞു. മുഖ്യധാര മാധ്യമങ്ങൾ എല്ലാദിവസവും നടക്കുന്ന പ്രാർത്ഥനാ കൂട്ടായ്മകളെ മതപരിവർത്തന ലക്ഷ്യം വെച്ച് നടക്കുന്ന സംഗമങ്ങളായി ചിത്രീകരിക്കുന്നത് മൂലം നിരവധി വചനപ്രഘോഷകര്‍ പ്രാർത്ഥന കൂട്ടായ്മകൾ തന്നെ ഉപേക്ഷിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. അടിസ്ഥാനമില്ലാത്ത ഇത്തരം പ്രചാരണങ്ങൾ തീവ്ര സംഘടനകളെ ശക്തിപ്പെടുത്തുക മാത്രമല്ല ചെയ്യുന്നതെന്നും സാധാരണ ഹൈന്ദവ വിശ്വാസികളുടെ ഇടയിൽ ക്രൈസ്തവരെപ്പറ്റി സംശയമുണ്ടാക്കാൻ അത് കാരണമായി തീരുകയാണെന്നും ഫാ. ആനന്ദ് മാത്യു പറഞ്ഞു. ഇന്ത്യയില്‍ 140 കോടിയോളം വരുന്ന ജനസംഖ്യയില്‍ വെറും 2.3 ശതമാനം മാത്രമാണ് ക്രിസ്ത്യാനികള്‍. തീവ്ര ഹിന്ദുത്വ നേതാവ് യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ 20 കോടിയോളം വരുന്ന ജനസംഖ്യയില്‍ ക്രൈസ്തവര്‍ വെറും 0.18 ശതമാനമാണ്. ഭാരതത്തില്‍ ക്രൈസ്തവ വിരുദ്ധ പീഡനം രൂക്ഷമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉത്തർപ്രദേശാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ട് പുറത്തുവന്നിരിന്നു.
Image: /content_image/News/News-2024-01-29-15:59:38.jpg
Keywords: ഉത്തര്‍പ്ര
Content: 22591
Category: 1
Sub Category:
Heading: വിശുദ്ധ നാട്ടിലെ സഭൈക്യ പ്രാർത്ഥനാവാരത്തിൽ പങ്കുചേര്‍ന്ന് വിവിധ ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാർത്ഥികൾ
Content: ജെറുസലേം: വിശുദ്ധ നാട്ടിലെ സഭൈക്യ പ്രാർത്ഥനാവാരത്തിൽ സജീവമായി പങ്കെടുത്ത് വിവിധ ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നുള്ള യുവജനങ്ങള്‍. 1973-ൽ ജെറുസലേമിലെ ബെനഡിക്‌ടൈൻ ആശ്രമ കോമ്പൗണ്ടിനുള്ളിൽ, മുൻ ബെനഡിക്‌ടൈൻ മഠാധിപതി ലോറൻഷിയസ് ക്ലീൻ (1928-2005) ആരംഭിച്ച, 50 വർഷമായി തുടരുന്ന 'സ്റ്റുഡിയൻജാഹ്ർ' എന്ന് വിളിക്കുന്ന എക്യുമെനിക്കൽ സ്റ്റഡീസിൻ്റെ വാർഷിക പരിപാടിയിൽ പങ്കെടുക്കുന്ന ജർമ്മൻഭാഷ സംസാരിക്കുന്ന ദൈവശാസ്ത്ര വിദ്യാർത്ഥികളാണ് സഭൈക്യ പ്രാർത്ഥനാവാരത്തിൽ ഒന്നുചേര്‍ന്നത്. കത്തോലിക്ക, പ്രൊട്ടസ്റ്റൻ്റ് , ഇവാഞ്ചലിക്കൽ തുടങ്ങിയ വ്യത്യസ്ത വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികളെ വിശുദ്ധ നാട്ടില്‍ പഠിക്കാൻ ഒരുമിച്ച്‌ കൂട്ടുക എന്നതായിരുന്നു ഫാ. ക്ലീനിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന് പ്രോഗ്രാമിൻ്റെ ഡീൻ, ജോഹന്ന എർസ്ബെർഗർ അനുസ്മരിച്ചു. എല്ലാ വർഷവും ഏകദേശം ഇരുപതോളം ദൈവശാസ്ത്ര വിദ്യാർത്ഥികളാണ് കര്‍ത്താവിന്റെ മനുഷ്യാവതാരത്തിനും രക്ഷാകർമ്മത്തിനും സാക്ഷ്യം വഹിച്ച വിശുദ്ധ നാട്ടില്‍ ഒരുമിച്ച് ധ്യാനിക്കുവാനും പഠിക്കുവാനും പ്രാർത്ഥിക്കുവാനും ജെറുസലേമിലെത്തുന്നത്. സഭൈക്യത്തിനുള്ള പ്രാർത്ഥനാവാരത്തോടനുബന്ധിച്ച്, ജനുവരി 25-ന് യേശു തൻ്റെ പീഡാനുഭവത്തിനുമുൻപ് അപ്പോസ്തലന്മാരുമായി അന്ത്യ അത്താഴം പങ്കിട്ടതായി നൂറ്റാണ്ടുകളായി വിശ്വസിക്കപ്പെടുന്ന ജെറുസലേമിലെ മൗണ്ട് സീയോനിലെ അപ്പർ റൂമില്‍ നടന്ന പ്രത്യേക പ്രാർത്ഥനയിലും സജീവമായി പങ്കെടുത്തു. സഭൈക്യ പ്രാർത്ഥനയ്ക്ക് ശേഷം, സംഗീത പരിപാടിയും നടന്നു. പ്രാർത്ഥനയ്ക്ക് അധ്യക്ഷത വഹിച്ച ബെനഡിക്ടൈൻ മഠാധിപതിയും സഭൈക്യപഠനത്തിലും പൗരസ്ത്യ സഭകളിലും വിദഗ്ധനുമായ ഫാ. നിക്കോദേമോസ് ഷ്നാബെൽ, കര്‍ത്താവിന്റെ അന്ത്യത്താഴമുറി ഏത് ക്രൈസ്തവ സഭാവിഭാഗത്തിനും അതീതമാണെന്നും 'എല്ലാവരും ഒന്നാകാൻവേണ്ടി' കര്‍തൃ പ്രാർത്ഥനയ്ക്കു ഈ ദിവസങ്ങളിൽ കൂടുതൽ പ്രാധാന്യമുള്ളതാണെന്നും പറഞ്ഞു. ജെറുസലേമിൽ നിന്ന് ലോകത്തിന് ശക്തമായ ഒരു അടയാളമായി എല്ലാ സഭാ തലവൻമാരെയും ഒരുമിച്ച്കൂട്ടികൊണ്ട് പൗരസ്ത്യ, പാശ്ചാത്യ സഭകൾ ഒന്നിച്ച് ഉയിര്‍പ്പ് തിരുനാളും പന്തക്കുസ്ത തിരുനാളും ആഘോഷിക്കുന്ന 2025 ആണ് തന്റെ സ്വപ്നമെന്ന് ഫാ നിക്കോദേമോസ് ഷ്നാബെൽ പങ്കുവച്ചു.
Image: /content_image/News/News-2024-01-29-17:54:30.jpg
Keywords: വിശുദ്ധ നാ
Content: 22592
Category: 18
Sub Category:
Heading: ദയാവധത്തിന് അനുമതി തേടിയ കുടുംബത്തിന് പുതുജീവിതം നല്‍കാന്‍ പാലാ രൂപത
Content: പാലാ: ദയാവധത്തിന് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അനുമതി തേടാനൊരുങ്ങിയ കുടുംബത്തിന് ആശ്വാസ വാഗ്ദാനവുമായി പാലാ രൂപത. കൊഴുവനാൽ പഞ്ചായത്ത് പത്താം വാർഡിൽ താമസിക്കുന്ന സ്‌മിത ആൻ്റണിയും ഭർത്താവ് മനുവും മൂന്നു മക്കളുമടങ്ങുന്ന കുടുംബമാണ് മക്കള്‍ക്കുണ്ടായ അപൂർവരോഗബാധയെ തുടര്‍ന്നു ദയാവധത്തിന് അനുമതി തേടാനൊരുങ്ങിയത്. വിഷയം ശ്രദ്ധയില്‍പ്പെട്ട പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ നിർദേശാനുസരണം മാർ സ്ലീവാ മെഡിസിറ്റി അധികൃതർ ഇവരുടെ ഭവനം സന്ദർശിച്ചു. സ്മിതയ്ക്കും ഭർത്താവ് മനുവിനും പ്രവൃത്തിപരിചയവും പ്രാവീണ്യവും അനുസരിച്ചുള്ള ജോലി നൽകാൻ തയാറാണെന്ന് മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ അറിയിച്ചു. ഇവരുടെ ഇളയ രണ്ടു കുട്ടികൾ അപൂർവരോഗബാധിതരാണ്. ഈ കുട്ടികൾ ക്കു നിലവിലുള്ള രോഗത്തിനു പതിവായി വേണ്ട ലാബ് പരിശോധനകളും എൻഡോക്രൈനോളജി കൺസൾട്ടേഷനും ആശുപത്രിയിൽ സൗജന്യമായി ചെയ്തു നൽകും. മറ്റ് ചികിത്സകൾ വേണ്ടത് സൗജന്യ നിരക്കിൽ ചെയ്തു നൽകുമെന്നും മാനേജിംഗ് ഡയറക്ടർ അറിയിച്ചു. മാർ സ്ലീവാ മെഡിസിറ്റി ഓപ്പറേഷൻസ് ആൻഡ് പ്രോജക്ട്സ് ഡയറക്ടർ ഫാ. ജോസ് കീരഞ്ചിറ, കൊഴുവനാൽ സെൻ്റ് ജോൺസ് നെപുംസ്യാൻസ് പള്ളി വി കാരി ഫാ. ജോർജ് വെട്ടുകല്ലേൽ എന്നിവരും ഭവനസന്ദർശനത്തിൽ ഒപ്പമുണ്ടായിരുന്നു. ഡൽഹിയിൽ നഴ്സുമാരായി ജോലി ചെയ്‌തിരുന്ന സ്‌മിതയും മനുവും കുട്ടികളിൽ അപൂർവരോഗം കണ്ടെത്തിയതിനെ തുടർന്നാണ് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത്. മൂന്ന് മക്കളിൽ രണ്ട് പേർക്ക് ഓട്ടിസം ബാധിച്ചു. ഓട്ടിസം ബാധിതനായ ഒരു കുട്ടിക്ക് അപൂര്‍വ രോഗമായ സോള്‍ട്ട് വേസ്റ്റിംഗ് കണ്ടിജന്‍റല്‍ അഡ്രിനാല്‍ ഹൈപ്പര്‍പ്ലാസിയ എന്ന രോഗം കൂടി പിടിപ്പെട്ടതോടെ ഇവര്‍ കൊടിയ പ്രതിസന്ധിയിലാകുകയായിരിന്നു. വീടും സ്ഥലവും ഈട് വച്ച് വായ്‌പ എടുത്തും സുമനസുകളുടെ സഹായത്തോടെയുമായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. എന്നാൽ, കുട്ടികളുടെ ചികിത്സയ്ക്കും ജീവിതച്ചെലവുകൾ ക്കുമായി ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ ജോലിക്കായി പല വാതിലുകൾ മുട്ടിയെങ്കിലും ഫലമുണ്ടായില്ല.
Image: /content_image/News/News-2024-01-30-10:55:30.jpg
Keywords: പാലാ
Content: 22593
Category: 1
Sub Category:
Heading: തുര്‍ക്കിയില്‍ വിശുദ്ധ കുർബാനയ്ക്കിടെ നടന്ന കൊലപാതകം: ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്സ്
Content: അങ്കാറ: തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്ത‌ാംബൂളിലെ സെൻ്റ് മേരീസ് പള്ളിയിൽ ഞായറാഴ്‌ച വിശുദ്ധ കുർബാനയ്ക്കിടെ വിശ്വാസിയെ വെടിവച്ചുകൊന്ന ആക്രമണത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ്. സംഭവത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തതായി വാര്‍ത്ത ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്‌തു. രണ്ടു പേർ അറസ്റ്റിലായെന്നും 30 സ്ഥലങ്ങളിൽ പരിശോധന നടത്തിയെന്നും തുർക്കി ആഭ്യന്തര മന്ത്രി അലി യെർലിക്കായ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. സംശയിക്കപ്പെട്ട രണ്ടുപേരും വിദേശ പൗരന്മാരാണ്. ഒരാൾ താജിക്കിസ്ഥാനിൽ നിന്നുള്ളവരും മറ്റേയാൾ റഷ്യക്കാരനുമാണ്, അവർ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമാണെന്ന് കരുതുന്നതായും ആഭ്യന്തര മന്ത്രിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. കൊലപാതകവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന 47 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ രണ്ടു പേരുടെ അറസ്റ്റാണ് ഞായറാഴ്ച രാത്രി പത്തിനാണ് രേഖപ്പെടുത്തിയതെന്ന് ടര്‍ക്കിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്താംബൂൾ പ്രാന്തത്തിലെ യൂറോപ്യൻ ഭാഗത്തു സ്ഥിതി ചെയ്യുന്ന പള്ളിയിൽ ഞായറാഴ്‌ച രാവിലെ 11.40നാണ് വിശുദ്ധ കുര്‍ബാന മദ്ധ്യേ ആക്രമണമുണ്ടായത്. മുഖംമൂടി ധരിച്ച രണ്ടുപേർ വെടിയുതിർക്കുകയായിരുന്നു. ഇതിനിടെ ഇരയ്ക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമെന്ന് തുർക്കി മെത്രാന്‍ സമിതി ആഹ്വാനം ചെയ്തു. മനുഷ്യരാശിക്കെതിരായ ഈ അക്രമത്തെ ശക്തമായി അപലപിക്കുകയാണെന്ന് ഇസ്മിറിലെ ആർച്ച് ബിഷപ്പ് മാർട്ടിൻ പ്രസ്താവിച്ചു തുർക്കി ഭരണകൂട സുരക്ഷാ സേന അക്രമത്തിന് പിന്നിലുള്ള ഉത്തരവാദികളെ കണ്ടെത്തുമെന്നും നീതി നടപ്പാക്കുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു. സത്യം വെളിപ്പെടുത്തണമെന്നും കമ്മ്യൂണിറ്റികൾക്കും ദേവാലയങ്ങള്‍ക്കും കൂടുതൽ സുരക്ഷ ഉറപ്പാക്കണമെന്നു ശക്തമായി ആവശ്യപ്പെടുകയാണെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. ജനുവരി 3ന് ഇസ്ലാമിക് സ്റ്റേറ്റ് അംഗങ്ങളെന്ന് സംശയിക്കുന്ന 25 പേരെ രാജ്യത്തു നിന്ന്‍ അറസ്റ്റ് ചെയ്തതായി തുർക്കി വാർത്താ ഏജൻസി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരിന്നു.
Image: /content_image/News/News-2024-01-30-11:22:23.jpg
Keywords: തുര്‍ക്കി
Content: 22594
Category: 18
Sub Category:
Heading: കാത്തലിക് റിലീജിയസ് ഓഫ് ഇന്ത്യ കണ്ണൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കോളർഷിപ്പ് വിതരണം
Content: തളിപ്പറമ്പ് : കാത്തലിക് റിലീജിയസ് ഓഫ് ഇന്ത്യ കണ്ണൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കോളർഷിപ്പ് വിതരണവും ദൈവദാസൻ ഫാ. സുക്കോൾ അനുസ്മരണവും സുക്കോളച്ചന്റ കബറിടം സ്ഥിതി ചെയ്യുന്ന മരിയപുരം നിത്യസഹായമാതാ ദേവാലയത്തിൽ വച്ച് നടത്തപ്പെട്ടു. സുക്കോളച്ചന്റെ പത്താം ചരമവാർഷികാത്തോടനു ബന്ധിച്ചു നടത്തിയ യോഗത്തിൽ സിആർഐ കണ്ണൂർ യൂണിറ്റിന്റെ പ്രസിഡൻറ് ഫാ. വിൻസെന്റ് ഇടക്കരോട്ട് എംസിബിഎസ് അദ്ധ്യക്ഷനായിയിരിന്നു മരിയപുരം നിത്യസഹായമാതാ ദേവാലയത്തിന്റെ വികാരി ഫാ. ഷാജു ആന്റണി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാ. തോമസ് എരിഞ്ഞേരി എസ്. ജെ. അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് സി. ആർ. ഐ. കണ്ണൂർ യൂണിറ്റ് നൽകുന്ന സ്കോളർഷിപ്പ് 33 വിദ്യാർത്ഥികൾക്ക് കൈമാറി. വൈസ് പ്രസിഡന്റ് ഫാ. ടിബിൻ കോലഞ്ചേരി സി. എം, സെക്രട്ടറി സി. മെറിൻ എസ്. എ. ബി. എസ്, ട്രഷറർ സി. ജെസ്സി ഡി. എസ്.എസ് എന്നിവർ സംഗമത്തിൽ സംസാരിച്ചു. ദൈവദാസൻ സുക്കോളച്ചന്റെ കബറിടത്തിങ്കൽ പ്രത്യേക പ്രാർത്ഥനകൾ നടത്തുകയും ചെയ്തു.
Image: /content_image/India/India-2024-01-30-13:10:47.jpg
Keywords: സിആർഐ
Content: 22595
Category: 1
Sub Category:
Heading: മധ്യ നൈജീരിയയിൽ ഇസ്ലാമിക തീവ്രവാദി ആക്രമണങ്ങളിൽ 31 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു
Content: അബൂജ: നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്തു ഗ്രാമങ്ങളിൽ അർദ്ധരാത്രി നടന്ന തീവ്രവാദി ആക്രമണങ്ങളിൽ, സ്ത്രീകളും കുട്ടികളുമടക്കം മുപ്പത്തിയൊന്നോളം ക്രൈസ്തവർ കൊല്ലപ്പെട്ടു. ജനുവരി 24ന് മാന്ഗു താലൂക്കിലെ ക്വാഹസ്‌ലാലെക്, മരിയൻ, കിനാട്ട് ഗ്രാമങ്ങളിലും ജക്കാതൈ, സാബൻ ഗാരി, എന്നീ പട്ടണങ്ങളിലും നടന്ന ആക്രമണങ്ങളിലാണ് ക്രൈസ്തവര്‍ ദാരുണമായി കൊല്ലപ്പെട്ടത്. ആക്രമണങ്ങളെ തുടര്‍ന്നു ആയിരക്കണക്കിന് ആളുകൾ കുടിയിറക്കപ്പെട്ടു. ഇസ്ലാമിക ഗോത്ര വിഭാഗമായ ഫുലാനികളാണ് ആക്രമണത്തിന് പിന്നില്‍. നിരപരാധികളെ ലക്ഷ്യംവെച്ചു തുടര്‍ച്ചയായി നടക്കുന്ന ആക്രമണങ്ങളെ അപലപിക്കുന്നതായി നൈജീരിയൻ പാർലമെന്റ് അംഗം ഡിക്കെറ്റ് പ്ലാങ് പറഞ്ഞു. മാന്ഗു പ്രദേശം ഇപ്പോൾ പോലീസ് നിയന്ത്രണത്തിലാണ്. അക്രമികളെ കണ്ടെത്താൻ പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്നു പ്ലേറ്റോ സംസ്ഥാന കമാൻഡിൻ്റെ വക്താവ് ആൽഫ്രഡ് അലാബോ പറഞ്ഞു. ജനുവരി 23 ചൊവ്വാഴ്ച, ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളെ, തീവ്രവാദികള്‍ തിരിച്ചറിയാനാകാത്തവിധം കൊലപ്പെടുത്തി അഗ്നിയ്ക്കിരയാക്കിയിരിന്നു. ബൊക്കോസ് താലൂക്കിൽ, ജനുവരി 17-ന് ബുത്തുറ കമ്പാനി, ഗദാ എന്നീ ഗ്രാമങ്ങളിൽ രാവിലെ മുതല്‍ വൈകീട്ട് വരെ നീണ്ടുനിന്ന ഫുലാനി ഇടയന്മാരുടെയും മറ്റ് മുസ്‌ലിം തീവ്രവാദികളുടെയും മിന്നലാക്രമണങ്ങളിൽ ആറ് ക്രിസ്ത്യാനികൾ വെടിയേറ്റ് കൊല്ലപ്പെട്ടിരിന്നു. ഓപ്പൺ ഡോർസിൻ്റെ 2024 വേൾഡ് വാച്ച് ലിസ്റ്റ് റിപ്പോർട്ട് അനുസരിച്ച് 2022 ഒക്ടോബർ 1 മുതൽ 2023 സെപ്റ്റംബർ 30 വരെ ക്രൈസ്തവ വിശ്വാസത്തെ പ്രതി 4,118 ആളുകൾ കൊല്ലപ്പെട്ട രാജ്യമാണ് നൈജീരിയ. ക്രിസ്ത്യാനിയായി ജീവിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനത്താണ് രാജ്യമെന്നതും ശ്രദ്ധേയം.
Image: /content_image/News/News-2024-01-30-13:37:21.jpg
Keywords: നൈജീ
Content: 22596
Category: 1
Sub Category:
Heading: പാക്ക് ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു ആശ്വാസം; സ്കൂളിലെ നിര്‍ബന്ധിത ഇസ്ലാം പഠനം ഒഴിവാക്കി
Content: ലാഹോര്‍: ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള അമുസ്‌ലിം വിദ്യാർത്ഥികൾക്ക് ഏര്‍പ്പെടുത്തിയിരിന്ന സ്കൂളിലെ നിര്‍ബന്ധിത ഇസ്ലാം പഠനം പാക്ക് സര്‍ക്കാര്‍ ഒഴിവാക്കി. 2024-2025 അധ്യയന വർഷത്തിൽ പുതിയ പാഠ്യപദ്ധതി അവതരിപ്പിക്കുമെന്ന് ഫെഡറൽ വിദ്യാഭ്യാസ, പ്രൊഫഷണൽ പരിശീലന മന്ത്രാലയം പ്രഖ്യാപിക്കുകയായിരിന്നു. ഇതിന്‍ പ്രകാരം ക്രിസ്ത്യൻ വിദ്യാർത്ഥികൾക്ക് ഇസ്ലാമിക പഠനം ഇനി നിർബന്ധമല്ല. ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് അവരവര്‍ അംഗമായിരിക്കുന്ന മതം പഠിക്കാൻ ഉടൻ അനുമതി നൽകും. തീരുമാനം പാക്കിസ്ഥാനിൽ മതസ്വാതന്ത്ര്യ പോരാട്ടം നടത്തുന്നവര്‍ക്കുള്ള വിജയമായാണ് കണക്കാക്കുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി തുല്യ വിദ്യാഭ്യാസത്തിനായി പോരാടുന്ന പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങളുടെ വലിയ വിജയമാണിതെന്ന് പാക്ക് ന്യൂനപക്ഷ അധ്യാപക സംഘടനയുടെ ചെയർമാൻ അഞ്ജും ജെയിംസ് പോൾ പറഞ്ഞു. വിവിധ സര്‍ക്കാരുകള്‍, സ്ഥാപനങ്ങൾ, ഉന്നത കോടതികൾ എന്നിവയ്ക്ക് അപ്പീൽ നൽകിയതിന് ശേഷം പാക്ക് സർക്കാർ ന്യൂനപക്ഷ വിദ്യാർത്ഥികളുടെ ഈ അവകാശം അംഗീകരിക്കുകയും നിർബന്ധിതമായി ഇസ്ലാം പഠിക്കുന്നതിൽ നിന്ന് അവരെ ഒഴിവാക്കുകയുമായിരിന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിസ്ത്യൻ വിദ്യാർത്ഥികൾക്കുള്ള പാഠ്യപദ്ധതിയിൽ ബൈബിളിന്റെ സമഗ്രമായ പഠനം, യേശുക്രിസ്തുവിന്റെ ജീവിതവും പഠിപ്പിക്കലും, സഭാ ചരിത്രം, പ്രചോദനം പകരുന്ന ക്രിസ്തീയ വ്യക്തിത്വങ്ങളെ കുറിച്ചുള്ള പഠനം എന്നിവ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ക്രിസ്ത്യാനികൾ മതനിന്ദ നിയമങ്ങൾക്കും ആൾക്കൂട്ട അക്രമത്തിനും നിർബന്ധിത വിവാഹത്തിനും മതപരിവർത്തനത്തിനും ഇരയായി കൊണ്ടിരിക്കുന്ന രാജ്യമാണ് പാക്കിസ്ഥാന്‍. 2017-ലെ അവസാനത്തെ ദേശീയ സെൻസസ് പ്രകാരം രാജ്യത്തെ ആകെ ജനസംഖ്യയുടെ 1.27 ശതമാനം മാത്രമാണ് ക്രൈസ്തവര്‍.
Image: /content_image/News/News-2024-01-30-16:08:04.jpg
Keywords: പാക്ക