Contents
Displaying 22161-22170 of 24987 results.
Content:
22577
Category: 18
Sub Category:
Heading: ബൈബിള്‍ ക്വിസ് മത്സരം "നൂറുമേനി @ ബെഥ്സെയ്ദാ"യ്ക്ക് ചെത്തിപ്പുഴ ആശുപത്രിയില്‍ തുടക്കമായി
Content: ചങ്ങനാശേരി: ചങ്ങനാശ്ശേരി അതിരൂപതയുടെ ബൈബിള്‍ വചന മനഃപാഠമത്സരമായ നൂറുമേനിയുടെ ആശുപത്രി ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായുള്ള അതിരൂപതാതല ബൈബിള്‍ ക്വിസ് മത്സരം "നൂറുമേനി @ ബെഥ്സെയ്ദാ"യ്ക്ക് ചങ്ങനാശ്ശേരി ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയിലും തുടക്കമായി. അപ്പസ്തോലിക് നൂണ്‍ഷ്യോ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് കോച്ചേരി അതിരൂപതാതല ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ചങ്ങനാശേരി അതിരൂപത ബൈബിൾ അപ്പസ്തോലേറ്റ്, കുടുംബക്കൂട്ടായ്‌മ ഡയറക്‌ടർ ഫാ. ജോർജ് മാന്തുരുത്തിൽ അധ്യക്ഷത വഹിച്ചു. ചങ്ങനാശ്ശേരി അതിരൂപത ഹോസ്പിറ്റല്‍സിന്‍റെയും ബൈബിള്‍ അപ്പസ്തോലേറ്റിന്‍റെയും മാക് ടിവിയുടെയും ആഭിമുഖ്യത്തില്‍ വചനം ഹൃദയത്തിലും ശുശ്രൂഷയിലും എന്ന ആപ്തവാക്യവുമായി സംഘടിപ്പിക്കുന്ന മത്സരത്തില്‍ ഹോസ്പിറ്റലുകളിലെ ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അവസരമുണ്ട്. സെൻ്റ് തോമസ് ഹോസ്‌പിറ്റൽ ഡയറക്‌ടർ ഫാ. ജയിംസ് കുന്നത്ത്, അസിസ്റ്റന്റ്റ് ഡയറക്ടർമാരായ ഫാ. ജോഷി മുപ്പതിൽച്ചിറ, ഫാ. ജേക്കബ് അത്തിക്കളം, നൂറുമേനി ചെയർമാൻ സണ്ണി തോമസ് ഇടിമണ്ണിക്കൽ, ഡോ. റൂബിൾ രാജ്, സെന്റ് തോമസ് ആശുപത്രി പ്രിൻസിപ്പൽ ഡോ. ഷൈല ഐപ്പ്, പിആർഒ പോ ൾ മാത്യു, ചീഫ് നഴ്‌സിംഗ് ഓഫീസർ സിസ്റ്റർ മെറിൻ എസ്‌ഡി, ജി. ജിത്ത് എന്നിവർ പ്രസംഗിച്ചു.
Image: /content_image/News/News-2024-01-27-10:39:01.jpg
Keywords: ബൈബി

22578
Category: 1
Sub Category:
Heading: ഭിന്നത ദൈവത്തിൽ നിന്നല്ല, പിശാചിൽ നിന്നുള്ളതാണ്: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: വ്യക്തികളെയും സമൂഹങ്ങളെയും ഭിന്നിപ്പിക്കുന്നതിന് പിന്നില്‍ വലിയ അപകടമുണ്ടെന്നും അത്തരം ഭിന്നതകൾ ദൈവത്തിൽ നിന്നല്ല, പിശാചിൽ നിന്നുള്ളതാണെന്നും ഫ്രാന്‍സിസ് പാപ്പ. കത്തോലിക്ക സഭ വിശുദ്ധ പൗലോസിന്റെ മാനസാന്തര തിരുനാൾ ആഘോഷിച്ച ജനുവരി ഇരുപത്തഞ്ചാം തിയതി വൈകുന്നേരം റോമിലെ വിശുദ്ധ പൗലോസിന്റെ ബസിലിക്കയിൽ നടന്ന എക്യുമെനിക്കൽ സായാഹ്ന പ്രാർത്ഥനയോടോപ്പം സന്ദേശം നല്‍കുകയായിരിന്നു പാപ്പ. ഒരാളുടെ അയൽക്കാരെ തിരിച്ചറിയുകയല്ല, മറിച്ച് എല്ലാവർക്കും അയൽക്കാരനായി പ്രവർത്തിക്കുക എന്നതാണ് നിർണ്ണായകമായ കാര്യമെന്നു പാപ്പ പറഞ്ഞു. മാമ്മോദീസ സ്വീകരിച്ചവർ ക്രിസ്തുവിന്റെ അതേ ശരീരത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ പാപ്പ, സ്വാർത്ഥതയ്ക്കും സ്വയംഭരണത്തിനും സമൂഹങ്ങളും സഭകളും സ്വന്തം നേട്ടങ്ങൾക്കായി കണക്കുകൂട്ടുന്നതിനുമെതിരെ മുന്നറിയിപ്പ് നൽകി. അത്തരം പെരുമാറ്റം സുവിശേഷത്തിന്റെ സത്തയ്ക്ക് വിരുദ്ധമാണ്. തങ്ങളുടെ ആത്മീയത സ്വാർത്ഥ താൽപര്യത്തിലാണോ അതോ ക്രിസ്തുവിന്റെ ശരീരത്തിന്റെ ഐക്യത്തിലാണോ വേരൂന്നിയതെന്ന് പരിശോധിക്കാൻ തയാറാകണമെന്നും പാപ്പ പറഞ്ഞു. ക്രൈസ്തവ ഐക്യത്തിനായുള്ള തന്റെ ആഹ്വാനത്തിൽ, വ്യക്തിപരമായ ആശയങ്ങളിൽ നിന്ന് പിന്തിരിയേണ്ടതിന്റെയും ഹൃദയങ്ങളെ രൂപാന്തരപ്പെടുത്താൻ ദൈവത്തെ അനുവദിക്കുന്നതിന്റെയും പ്രാധാന്യം ഫ്രാൻസിസ് പാപ്പ എടുത്ത് പറഞ്ഞു. പ്രാർത്ഥന ഒരു നിർണ്ണായക ഘടകമായി ഊന്നിപ്പറഞ്ഞ പാപ്പ, ദൈവത്തിനും അയൽക്കാരനുമുള്ള സേവനത്തിലെ വളർച്ച പരസ്പര ധാരണ വളർത്തിയെടുക്കണമെന്നും ഓര്‍മ്മിപ്പിച്ചു. ‘നീ നിന്റെ ദൈവമായ കർത്താവിനെയും... നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണം’ (ലൂക്കാ 10:27) എന്നതായിരുന്നു ഈ വർഷത്തെ ക്രൈസ്തവ ഐക്യത്തിനായുള്ള പ്രാർത്ഥനാ വാരത്തിന്റെ പ്രമേയം.
Image: /content_image/News/News-2024-01-27-10:38:16.jpg
Keywords: പാപ്പ

22579
Category: 1
Sub Category:
Heading: എല്ലാവരും ദൈവത്തിന്റെ കണ്ണുകളിൽ അമൂല്യര്‍: പാലസ്തീൻ - ഇസ്രായേൽ പ്രശ്‌നം ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിച്ച് വത്തിക്കാന്‍
Content: ജനീവ: ഇസ്രായേലും പാലസ്തീനിലും ഉൾപ്പെടെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും, മനുഷ്യർക്ക് സമാധാനത്തോടെ ജീവിക്കാൻ അവകാശമുണ്ടെന്നും എല്ലാവരും ദൈവത്തിന്റെ കണ്ണുകളിൽ അമൂല്യരാണെന്നും ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗൺസിലിൽ വത്തിക്കാന്റെ സ്ഥിരം നിരീക്ഷകൻ, ആർച്ച് ബിഷപ്പ് ഗബ്രിയേലേ കാച്ച. മാനവികനിയമം നിലവിൽവരുന്നതിലൂടെ മാത്രമേ മധ്യപൂർവ്വദേശങ്ങളിൽ മനുഷ്യാന്തസ്സ് നിലനിൽക്കുകയുള്ളൂ. ഇസ്രായേലിന് നേരെ ഒക്ടോബർ 7-ന് നടന്ന ഭീകരാക്രമണത്തെയും, പാലസ്തീനയ്ക്ക് നേരെ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളെയും ഫ്രാൻസിസ് പാപ്പ അപലപിച്ചിരുന്നുവെന്ന് ആർച്ച് ബിഷപ്പ് ഗബ്രിയേലേ ജനുവരി 24-ന് സുരക്ഷാകൗൺസിലിൽ നടത്തിയ പ്രഭാഷണത്തിൽ അനുസ്മരിച്ചു. ഗാസയിൽ ബന്ദികളായി തുടരുന്ന ആളുകളെ മോചിപ്പിക്കുന്നതിന് നടപടികൾ വേണം. എന്നാൽ അതേസമയം, അവിടെ മാനവികസഹായമെത്തിക്കുന്നതിന് സൗകര്യമൊരുക്കണം. ഇരുപതിനായിരത്തിലധികം ആളുകൾ അവിടെ കൊല്ലപ്പെട്ടു. ഇരുപത്ലക്ഷത്തിലധികം ആളുകൾ ഭാവനരഹിതരായി. ചിലരുടെ ഭീകരപ്രവർത്തനത്തിന്റെ പേരിൽ ഒരു ജനത മുഴുവൻ സഹിക്കേണ്ടിവരുന്നത് ഒഴിവാക്കപ്പെടണം. സ്വയം പ്രതിരോധത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ അന്താരാഷ്ട്ര മാനവിക നിയമങ്ങളുടെ തത്വങ്ങൾ അനുസരിച്ചായിരിക്കണമെന്നും ആർച്ച് ബിഷപ്പ് കാച്ച ഓർമ്മിപ്പിച്ചു. ആശുപത്രികളും, സ്കൂളുകളും, ആരാധനാലയങ്ങളും യുദ്ധ, ആക്രമണലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്നത് അപലപനീയമാണ്. ഗാസയിലെ ഭീകരതയിൽനിന്ന് ഓടി രക്ഷപെടാൻ പരിശ്രമിക്കുന്നവർക്കുള്ള അവസാന ആശ്രയമാണ് ഇത്തരം കേന്ദ്രങ്ങള്‍. അന്താരാഷ്ട്ര മാനവിക നിയമങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താൻ അന്താരാഷ്ട്രസമൂഹം ശ്രദ്ധിക്കണം. മാനവികാന്തസ്സ് ഉറപ്പാക്കണം. എല്ലാ മനുഷ്യർക്കും സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കേണ്ടതുണ്ടെന്നും, ആർച്ച് ബിഷപ്പ് യുഎന്‍ യോഗത്തില്‍ പറഞ്ഞു.
Image: /content_image/News/News-2024-01-27-11:26:47.jpg
Keywords: വിശുദ്ധ നാട

22580
Category: 1
Sub Category:
Heading: യുക്രൈനെ സഹായിക്കുവാന്‍ വിഭൂതി ദിനത്തില്‍ ധനസമാഹരണ യജ്ഞവുമായി അമേരിക്കൻ കത്തോലിക്ക സഭ
Content: വാഷിംഗ്ടൺ ഡിസി: വരുന്ന ഫെബ്രുവരി 14ന് വിഭൂതി ബുധനാഴ്ചയോടനുബന്ധിച്ച്, യുദ്ധം തകർത്ത യുക്രൈനിലെയും കമ്മ്യൂണിസ്റ്റ് ഭരണം നിലനിന്നിരിന്ന 27 രാജ്യങ്ങളിലെയും തങ്ങളുടെ സഹോദരങ്ങളെ പിന്തുണയ്ക്കാൻ ധനസമാഹരണ യജ്ഞവുമായി അമേരിക്കൻ മെത്രാൻ സമിതി. മധ്യ-കിഴക്കൻ യൂറോപ്പിലെ സഭയ്ക്കുവേണ്ടിയുള്ള വാർഷിക ധനസമാഹരണത്തിലേക്ക് ഉദാരമായ സംഭാവന നല്‍കണമെന്ന് അമേരിക്കൻ മെത്രാന്‍ സമിതി വിശ്വാസി സമൂഹത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. യുക്രൈന്റെ മേല്‍ റഷ്യൻ അധിനിവേശം ആരംഭിച്ചതു മുതൽ, യുദ്ധത്തിന്റെ ഇരകൾക്ക് അടിയന്തര ദുരിതാശ്വാസ സഹായമായി രണ്ട് മില്യൺ ഡോളറിലധികം തുക അമേരിക്കന്‍ സഭ കൈമാറിയിരിന്നു. 2023-ൽ നൽകിയ 329 ഗ്രാൻ്റുകളോടൊപ്പം മൊത്തം 8.7 മില്യൺ ഡോളർ, ദേവാലയ പുനർനിർമ്മാണത്തിനും സെമിനാരി വിദ്യാഭ്യാസത്തെ പിന്തുണയ്ക്കാനും കുടുംബങ്ങളുടെയും യുവജനങ്ങളുടെയും ആത്മീയ ആവശ്യങ്ങൾക്കും അമേരിക്കന്‍ സഭ ചെലവിട്ടിരിന്നുവെന്നതും ശ്രദ്ധേയമാണ്. ഡെട്രോയിറ്റിലെ സഹായ മെത്രാനും മധ്യ - കിഴക്കൻ യൂറോപ്യൻ സഭയുടെ യുഎസ് കാത്തലിക് ബിഷപ്പ്‌സ് സബ് കമ്മിറ്റിയുടെ അധ്യക്ഷനുമായ ബിഷപ്പ് ജെഫ്രി എം. മോൺഫോർട്ടൺ, യുക്രൈന്‍ സന്ദര്‍ശിച്ച് ദുരിതബാധിതരോടും, കുടുംബങ്ങളോടൊപ്പം അമേരിക്കൻ സഭയുടെ ഐക്യദാർഢ്യവും പ്രകടിപ്പിച്ചിരിന്നു. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ആഹ്വാനമനുസരിച്ചാണ് യുഎസ് ബിഷപ്പുമാർ മധ്യ-കിഴക്കൻ യൂറോപ്യൻ സഭയ്ക്കു വേണ്ടി സമാഹരണ നടപടികൾ ആരംഭിച്ചത്. കത്തോലിക്കാ സംഘടനകൾ വഴിയുള്ള ഈ വാർഷിക ശേഖരണത്തിലൂടെ, യുക്രൈനിലും അയൽ രാജ്യങ്ങളിലും മറ്റ് 28 കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലെ സുവിശേഷവത്ക്കരണം, അജപാലന ദൗത്യം, സാമൂഹിക വ്യാപനം എന്നിവ മുന്‍നിര്‍ത്തി സഹായം ലഭ്യമാക്കുന്നുണ്ട്. ഭൂരിഭാഗം രൂപതകളും ഫെബ്രുവരി 14ന്, വിഭൂതി ബുധനാഴ്ച ഇടവകകളിൽ വാർഷിക ധനസമാഹരണ യജ്ഞം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
Image: /content_image/News/News-2024-01-27-11:56:06.jpg
Keywords: യുക്രൈ

22581
Category: 1
Sub Category:
Heading: രണ്ട് വര്‍ഷത്തിന് ശേഷം ചൈനയില്‍ വീണ്ടും മെത്രാനെ നിയമിച്ച് ഫ്രാൻസിസ് പാപ്പ
Content: ഷെങ്‌ഷോ: 2021 സെപ്തംബർ 8ന് വുഹാനില്‍ നടന്ന സ്ഥാനാരോഹണത്തിന് രണ്ട് വർഷത്തിന് ശേഷം ചൈനയിൽ, പുതിയ ബിഷപ്പിനെ മാർപാപ്പ നിയമിച്ചു. ചൈന പാട്രിയോട്ടിക് അസോസിയേഷൻ്റെ പ്രസിഡന്‍റ് കൂടിയായ ഫാ. വാങ് യൂഷെങ്ങിനെ, ചൈനയുടെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഹെനാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ഷെങ്‌ഷോവിലെ മെത്രാനായാണ് അഭിഷിക്തനായിരിക്കുന്നത്. ബിഷപ്പുമാരുടെ നിയമനത്തെ സംബന്ധിച്ച് പരിശുദ്ധ സിംഹാസനവും പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയും തമ്മിലുള്ള കരാർ പ്രകാരം നടന്ന ചടങ്ങിൽ ഷാങ്ഹായ് ബിഷപ്പ്, ജോസഫ് ഷെൻ ബിൻ മുഖ്യകാര്‍മ്മികനായി. 2022 ഒക്ടോബറിൽ രണ്ടാമത് കരാര്‍ പുതുക്കിയത് മുതൽ, ബെയ്‌ജിംഗും വത്തിക്കാനും തമ്മിലുള്ള സമ്മതപ്രകാരമാണ് പുതിയ ബിഷപ്പിന്റെ നിയമനം. രണ്ട് വർഷം മുൻപ്, 2021 സെപ്റ്റംബർ 8ന് വുഹാൻ ബിഷപ്പായി ഫ്രാൻസിസ് കുയി ക്വിങ്ക്വി നിയമിതനായതാണ് കരാറിന് കീഴിലുള്ള അവസാനത്തെ നിയമനം. രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനും, വത്തിക്കാനെ അംഗീകരിക്കുന്ന സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ഭൂഗര്‍ഭ സഭയുമായി ദശാബ്ദങ്ങളായി ചൈനീസ് സഭ വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഇരു സഭകളേയും യോജിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, 2018 സെപ്റ്റംബർ 22ന് ബെയ്‌ജിങ്ങിൽവെച്ചാണ് മെത്രാന്മാരുടെ നിയമനം സംയുക്തമായി അംഗീകരിക്കുന്ന രണ്ടു വർഷത്തേക്ക് നീളുന്ന ആദ്യ താത്കാലിക കരാർ ഇരുകൂട്ടരും ഒപ്പിട്ടത്. ഇതിനുശേഷം 2020-ൽ വീണ്ടും രണ്ടുവർഷത്തേക്ക് ഉടമ്പടി പുതുക്കിയിരിന്നു.
Image: /content_image/News/News-2024-01-27-12:42:59.jpg
Keywords: ചൈന

22582
Category: 18
Sub Category:
Heading: കുരിശിന് മുകളിൽ കാവി കൊടി ഉയർത്തിയ സംഭവം: നാളെ കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച്
Content: കൊച്ചി: ക്രൈസ്തവ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ച് മധ്യപ്രദേശിൽ ക്രൈസ്തവ ദേവാലയത്തിലെ കുരിശിന് മുകളിൽ കാവി കൊടി ഉയർത്തിയ സംഭവത്തെ അപലപിച്ച് നാളെ കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച്. കുരിശില്‍ കാവിക്കൊടി ഉയര്‍ത്തി ആർപ്പുവിളികൾ മുഴക്കി ആക്രോശിച്ച സംഘപരിവാർ പ്രവർത്തകരുടെ പ്രവർത്തി തികച്ചും അപലപനീയമാണെന്ന് കെസിവൈഎം സംസ്ഥാന സമിതി പ്രസ്താവിച്ചു. ഇതിനെ അപലപിച്ച് നാളെ കേരളത്തിലെ 32 രൂപതകളിലും പ്രതിഷേധ പരിപാടി നടത്തുവാൻ കെസിവൈഎം സംസ്ഥാന സമിതി ആഹ്വാനം നല്‍കി. സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാര്‍ച്ച് ജനുവരി 28 ന് തൃശൂർ അതിരൂപതയുടെ ആതിഥേയത്വത്തിൽ വൈകിട്ട് 4.30 ന് തൃശ്ശൂർ ടൗണിൽ നടത്തും. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ചാണ് മധ്യപ്രദേശിൽ ക്രൈസ്‌തവ ദേവാലയങ്ങൾക്കുനേരേ അധിനിവേശവുമായി ഹിന്ദുത്വവാദികള്‍ രംഗത്ത് വന്നത്. ജാബുവ ജില്ലയിലെ ക്രൈസ്തവ ആരാധനാലയത്തിന് മുകളിൽ കയറി കുരിശിനു മുന്നിലായി ഒരു സംഘം യുവാക്കൾ കാവിക്കൊടി ഉയർത്തുകയായിരിന്നു. ജയ് ശ്രീറാം വിളികളോടെയായിരിന്നു കൊടി നാട്ടല്‍. അയോധ്യയില്‍ രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് കാവി പതാക സ്ഥാപിക്കുന്നതെന്നു ഹിന്ദുത്വവാദികള്‍ പറയുന്ന ദൃശ്യങ്ങളും പുറത്തുവന്നിരിന്നു.
Image: /content_image/India/India-2024-01-27-17:17:49.jpg
Keywords: കെസിവൈ

22583
Category: 13
Sub Category:
Heading: കുമ്പസാര സഹായി: നാം തിരിച്ചറിയാതെ പോകുന്ന അഞ്ചാം പ്രമാണത്തിലെ വിവിധ പാപങ്ങള്‍
Content: ''കൊല്ലരുത്'' - ദൈവപ്രമാണങ്ങളിലെ അഞ്ചാം കല്‍പ്പനയുമായി ബന്ധപ്പെട്ട് നിസംഗത കൊണ്ടും അശ്രദ്ധ കൊണ്ടും നാം ശ്രദ്ധിക്കപ്പെടാതെ പോകുന്ന വിവിധ പാപങ്ങളാണ് താഴെ വിവരിക്കുന്നത്. 'കൊല്ലരുത്' എന്ന പ്രമാണത്തിന് കീഴില്‍ വരുന്ന നാല്‍പ്പതോളം പാപങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ അടുത്ത അനുരജ്ഞന കൂദാശയില്‍ വലിയ ജാഗ്രതയോടെ കുമ്പസാരിക്കുവാന്‍ ഈ ചോദ്യങ്ങള്‍ സഹായിക്കും. ഇതിലെ ഓരോ പാപങ്ങളെയും കുറിച്ച് ഓര്‍ത്ത് ആഴമായി അനുതപിക്കുവാനും ഹൃദയം തുറന്ന്‍ അവ ഏറ്റുപറഞ്ഞു കുമ്പസാരം നടത്തുവാനും നമ്മുക്ക് പ്രത്യേകം ശ്രമിക്കാം. രഹസ്യ സ്വഭാവത്തോട് കൂടി പേപ്പറില്‍ നമ്മുടെ പാപങ്ങള്‍ എഴുതി കുമ്പസാരത്തിന് കൊണ്ടുപോകുന്നത് ഏറ്റുപറച്ചില്‍ കൂദാശ അതിന്റെ പൂര്‍ണ്ണതയോടെ സ്വീകരിക്കാന്‍ ഏറെ സഹായകരമാണ്. ആഴമേറിയ അനുതാപത്തോടെ ഈ ലേഖനത്തില്‍ പറയുന്ന ഓരോ പാപങ്ങളെയും തിരിച്ചറിയാം, ഉടനെ തന്നെ അനുരജ്ഞന കൂദാശ സ്വീകരിക്കാന്‍ പരിശ്രമിക്കുകയും ചെയ്യാം. 1. ആരുടെയെങ്കിലും മരണത്തിനു കാരണമായിട്ടുണ്ടോ? 2. ആരുടെയെങ്കിലും ജീവനെടുക്കാന്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടോ? 3. മറ്റുള്ളവരുടെ ജീവനെടുക്കാന്‍ പ്രേരണ നൽകിയിട്ടുണ്ടോ? 4. അപരന്റെ ജീവനെടുക്കാന്‍ സഹായിച്ചിട്ടുണ്ടോ? 5. രക്തച്ചൊരിച്ചിൽ നടത്തിയിട്ടുണ്ടോ? 6. പണത്തിനുവേണ്ടിയോ, സംഘടനകൾക്കോ പാർട്ടികൾക്കോ വേണ്ടിയോ പ്രതികാരത്തിനോ, വിദ്വേഷത്താലോ ആരെയെങ്കിലും ഉപദ്രവിച്ചിട്ടുണ്ടോ? 7. സമരങ്ങൾ, ബന്ദ്, ഹർത്താൽ തുടങ്ങിയ അവസരങ്ങളില്‍ അക്രമ പ്രവർത്തികളിലൂടെ ആരുടെയെങ്കിലും മരണത്തിനോ. അംഗവൈകല്യങ്ങൾക്കോ, ദുരിതങ്ങൾക്കോ കാരണമായിട്ടുണ്ടോ? 8. റാഗിംങ് നടത്തിയിട്ടുണ്ടോ? 9. കൃത്രിമ ജനനനിയന്ത്രണ മാർഗ്ഗങ്ങൾ / വന്ധ്യംകരണം /IVF (In Vitro Fertilization) ( ടെസ്റ്റ്യൂബ് ശിശുക്കളെ ജനിപ്പിക്കൽ എന്നിവയ്ക്ക് വിധേയമാകുകയോ, ആരെയെങ്കിലും പ്രേരിപ്പിക്കുകയോ ചെയ്‌തിട്ടുണ്ടോ? 10. ഭ്രൂണഹത്യ ചെയ്യാൻ ഒരുങ്ങുകയോ, തീരുമാനിക്കുകയോ ചെയ്തിട്ടുണ്ടോ? 11. ഭ്രൂണഹത്യ നടത്തിയിട്ടുണ്ടോ? 12. ഭ്രൂണഹത്യയ്ക്ക് കൂട്ടു നിന്നിട്ടുണ്ടോ? ജോലിയുടെ ഭാഗമായി ഭ്രൂണഹത്യ ചെയ്റ്റുണ്ടോ? 13. ഭ്രൂണഹത്യയ്ക്ക് പ്രേരിപ്പിച്ചിട്ടുണ്ടോ? 14. ഭ്രൂണഹത്യയ്ക്കുശേഷം പരിഹാരം ചെയ്യാതിരുന്നിട്ടുണ്ടോ? 15. ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ടോ? 16. ആത്മഹത്യക്കു പ്രേരണ നല്‌കിയിട്ടുണ്ടോ? 17. മറ്റുള്ളവരെ വെറുത്തിട്ടുണ്ടോ? 18. അസൂയ ഉണ്ടോ? പിണങ്ങിക്കഴിയുന്നുണ്ടോ? 19. അസഭ്യ വചനങ്ങൾ പറയുന്ന സ്വഭാവം ഉണ്ടോ? 20. ആരോടെങ്കിലും ക്ഷമിക്കുവാനുണ്ടോ? 21. മദ്യപാനം, പുകവലി, മയക്കുമരുന്ന്, അമിതമായ ജോലി, അമിതമായ ഉറക്ക ഒഴിവ്, അമിതമായ ഭക്ഷണരീതി തുടങ്ങിയവ വഴി ശരീരത്തിന്റെ ആരോഗ്യത്തെ ഹനിച്ചിട്ടുണ്ടോ? (സുഭാ 23:29-35) 22. പൊതു മുതൽ നശിപ്പിച്ചിട്ടുണ്ടോ? 23. സഹായം അർഹിക്കുന്ന സഹോദരനിൽ നിന്ന് ഒഴിഞ്ഞുമാറിയിട്ടുണ്ടോ? 24. പ്രതികാരം ചെയ്തിട്ടുണ്ടോ? 25. മറ്റുള്ളവരെ കളിയാക്കി രസിക്കുക, ദ്രോഹിക്കുക, വഞ്ചിക്കുക എന്നിവ ചെയ്തിട്ടുണ്ടോ? 26. മറ്റുള്ളവരെ പാപം ചെയ്യാൻ പ്രേരിപ്പിച്ചിട്ടുണ്ടോ? 27. മദ്യപിച്ച് വാഹനമോടിച്ച് ആരുടെയെങ്കിലും ജീവനോ, ആരോഗ്യത്തിനോ ക്ഷതം സംഭവിച്ചിട്ടുണ്ടോ? 28. മറ്റുള്ളവരെ വേദനിപ്പിച്ചിട്ടുണ്ടോ? 29. ആരോടെങ്കിലും വിദ്വേഷം വച്ചു പുലർത്തിയിട്ടുണ്ടോ? 30. മറ്റുള്ളവരുടെ സൽപ്പേരിന് കളങ്കം വരുത്തിയിട്ടുണ്ടോ? 31. അവരെ തേജോവധം ചെയ്തിട്ടുണ്ടോ? 32. വിവാഹം മുടക്കിയിട്ടുണ്ടോ? 33. മുൻകോപം ഉണ്ടോ? 34. പക്ഷപാതം കാണിച്ചിട്ടുണ്ടോ? 35. മറ്റുള്ളവരുടെ വളര്‍ച്ചയില്‍ അസ്വസ്ഥത തോന്നിയിട്ടുണ്ടോ? 36. ശപിച്ചിട്ടുണ്ടോ? 37. രഹസ്യം വെളിപ്പെടുത്തി ദ്രോഹിച്ചിട്ടുണ്ടോ? 38. മദ്യ നിര്‍മ്മാണം, മദ്യ കച്ചവടം നടത്തിയിട്ടുണ്ടോ? 39. മദ്യപിക്കുവാന്‍ മറ്റുള്ളവരെ പ്രേരിപ്പിച്ചിട്ടുണ്ടോ? 40. വാശി തീര്‍ക്കാന്‍ സ്വയം ശരീരത്തെ പീഡിപ്പിച്ചിട്ടുണ്ടോ? #{black->none->b->മേല്‍ വിവരിച്ചിരിക്കുന്ന ഓരോ ചോദ്യങ്ങളിലും നമ്മുക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അവ ഓരോന്നും കുമ്പസാരത്തില്‍ നമ്മുക്ക് അനുതാപത്തോടെ പങ്കുവെക്കാം. അവയ്ക്കു പരിഹാരം അനുഷ്ഠിക്കാം. (വരും ദിവസങ്ങളില്‍ 'പ്രവാചകശബ്ദം' പോര്‍ട്ടലില്‍, ഓരോ പ്രമാണങ്ങളെയും സംബന്ധിച്ചുള്ള വിവിധ പാപങ്ങള്‍ വിവരിച്ചുക്കൊണ്ടുള്ള വിശദമായ കുമ്പസാര സഹായി പ്രസിദ്ധീകരിക്കുന്നതാണ്). }# ☛ ** {{ നാം തിരിച്ചറിയാതെ പോകുന്ന ഒന്നാം പ്രമാണത്തിലെ വിവിധ പാപങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/20901}} ☛☛ ** {{ നാം തിരിച്ചറിയാതെ പോകുന്ന രണ്ടാം പ്രമാണത്തിലെ വിവിധ പാപങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/21509}} ☛☛☛ ** {{ നാം തിരിച്ചറിയാതെ പോകുന്ന മൂന്നാം പ്രമാണത്തിലെ വിവിധ പാപങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/21869}} ☛☛☛☛ ** {{ നാം തിരിച്ചറിയാതെ പോകുന്ന നാലാം പ്രമാണത്തിലെ വിവിധ പാപങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/22481}} Tag:Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-01-27-19:34:15.jpg
Keywords: കുമ്പസാര

22584
Category: 18
Sub Category:
Heading: കെഎൽസിഎ 52-ാമത് സംസ്ഥാന ജനറൽ കൗൺസിൽ സമ്മേളനം
Content: പാലക്കാട്: കെഎൽസിഎ 52-ാമത് സംസ്ഥാന ജനറൽ കൗൺസിൽ സമ്മേളനം സുൽത്താൻപേട്ട സെൻ്റ് സെബാസ്റ്റ്യൻസ് കത്തീഡ്രൽ അങ്കണത്തിൽ നടന്നു. സുൽത്താൻപേട്ട ബിഷപ് ഡോ. അന്തോണി സാമി പീറ്റർ ഉദ്ഘാടനം ചെയ്തു. ലത്തീൻ കത്തോലിക്കർ അവകാശങ്ങൾക്കുവേണ്ടി മുന്നിട്ടിറങ്ങണമെന്ന് ബിഷപ്പ് ആഹ്വാനം ചെയ്‌തു. സംസ്ഥാന പ്രസിഡൻ്റ ഷെറി ജെ. തോമസ് അധ്യക്ഷത വഹിച്ചു. കേരളത്തിലെ 12 ലത്തീൻ രൂപതകളിൽനിന്നായി ഇരുനൂറോളം പ്രതിനിധികൾ പങ്കെടുത്തു. ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ നൽകിയിരിക്കുന്ന നിർദേശങ്ങൾ സർ ക്കാർ സമയബന്ധിതമായി നടപ്പാക്കണമെന്നു സമ്മേളനം ആവശ്യപ്പെട്ടു. വിഴിഞ്ഞം, മുതലപ്പൊഴി കേസുകൾ പിൻവലിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. സാമ്പത്തിക-സാമൂഹിക സർവേ നടപ്പിലാക്കി വിവിധ ഉദ്യോഗങ്ങ ളിൽ ലത്തീൻ കത്തോലിക്കാ സമൂഹത്തിൻ്റെ പ്രതിനിധ്യം വെളിപ്പെടുത്തണ മെന്നും ഇതുസംബന്ധിച്ച മുന്നണികളുടെ നയം വ്യക്തമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
Image: /content_image/India/India-2024-01-28-06:14:10.jpg
Keywords: കെഎൽസിഎ

22585
Category: 18
Sub Category:
Heading: മാർ റാഫേൽ തട്ടിൽ കാലിക്കട്ട് യൂണിവേഴ്‌സിറ്റി ക്രിസ്‌ത്യൻ ചെയര്‍ സന്ദര്‍ശിച്ചു
Content: തേഞ്ഞിപ്പലം: കാലിക്കട്ട് യൂണിവേഴ്‌സിറ്റി ക്രിസ്‌ത്യൻ ചെയറിൽ സീറോമലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ സന്ദര്‍ശനം നടത്തി. എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാനുള്ള ഒരു പ്രവർത്തന വേദിയാകാൻ കാലിക്കട്ട് യൂണിവേഴ്‌സിറ്റി (ക്രിസ്‌ത്യൻ ചെയറിനാകുമെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു. സഭയ്ക്കകത്തും സഭകൾ തമ്മിലും പരസ്‌പര സാഹോദര്യത്തോടും സ്നേഹത്തോടുംകൂടി ഒരുമിച്ചു നിന്നാൽ വിജയകരമായി മുന്നേറാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിസ്‌ത്യൻ ചെയറിന്റെ മുൻ ഗവേണിംഗ് ബോഡി അംഗംകൂടിയായിരുന്ന കാര്യം യോഗത്തിൽ അദ്ദേഹം അനുസ്മരിച്ചു. ഡയറക്ടർ ഡോ. പോൾ പുളിക്കൻ, ഗവേണിംഗ് ബോഡി അംഗ വും സെനറ്റ് അംഗവുമായ ടി.ജെ. മാർട്ടിൻ തച്ചിൽ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2024-01-28-06:23:44.jpg
Keywords: റാഫേല്‍

22586
Category: 1
Sub Category:
Heading: നോട്ടിങ്ഹാം ആശുപത്രി ചാപ്പലിലെ കുരിശ് നീക്കി, പൊതു മതാരാധന കേന്ദ്രമാക്കി; നടപടി ആവശ്യപ്പെട്ട് ഓണ്‍ലൈന്‍ പെറ്റീഷനുമായി മലയാളികള്‍ ഉള്‍പ്പെടെയുള്ള ക്രൈസ്തവര്‍
Content: നോട്ടിങ്ഹാം: ബ്രിട്ടനിലെ നോട്ടിങ്ഹാം സർവകലാശാല ആശുപത്രിയിലെ ചാപ്പല്‍ പൊതു മത ആരാധന കേന്ദ്രമാക്കി മാറ്റിയതിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മലയാളികള്‍ ഉള്‍പ്പെടെയുള്ള ക്രൈസ്തവ വിശ്വാസികളാണ് രംഗത്തു വന്നിരിക്കുന്നത്. ചാപ്പലില്‍ നിന്ന്‍ ക്രൂശിത രൂപം ഉള്‍പ്പെടെ നീക്കം ചെയ്താണ് പൊതു മത ആരാധന കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്. അതേസമയം ആശുപത്രിയില്‍ ഇസ്ലാം മതസ്ഥര്‍ക്കായി നിസ്ക്കരിക്കാനും പ്രാര്‍ത്ഥിക്കാനും മറ്റൊരു മുറി ഇപ്പോഴും നല്‍കിയിട്ടുണ്ടെന്നതും ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. ചാപ്പല്‍ പരിവര്‍ത്തനം ചെയ്ത നടപടിയ്ക്കെതിരെ ഓണ്‍ലൈന്‍ പെറ്റീഷനുമായി മലയാളികള്‍ ഉള്‍പ്പെടെയുള്ള ക്രൈസ്തവര്‍ രംഗത്തെത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ 'change.org' വഴി തയാറാക്കിയ ഓണ്‍ലൈന്‍ പരാതിയില്‍ നടപടി പിന്‍വലിക്കണമെന്നും ക്രൂശിത രൂപം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് എണ്ണൂറിലധികം പേരാണ് ഇതിനോടകം ഒപ്പിട്ടിരിക്കുന്നത്. ജീവനക്കാർക്കും രോഗികൾക്കും സന്ദർശകർക്കും നിശബ്ദ പ്രാർത്ഥനയ്ക്കും ധ്യാനത്തിനും സംഘടിത ശുശ്രൂഷകൾക്കുമുള്ള പ്രധാനപ്പെട്ട ഇടമായി ഈ ചാപ്പല്‍ ഉപയോഗിച്ചിരുന്നുവെന്നും മുഖ്യ ആകർഷണ കേന്ദ്രമായ പ്രധാന ചുമരിലെ കുരിശുരൂപത്തിന് ക്രൈസ്തവർ വലിയ പ്രാധാന്യം കൊടുത്തിരിന്നുവെന്നും പരാതിയുടെ ആമുഖത്തില്‍ പരാമര്‍ശിക്കുന്നു. കുരിശുരൂപത്തിൻ്റെ അപ്രതീക്ഷിതമായ നീക്കം ചെയ്യൽ, വിശ്വാസത്തിന്റെ അടിസ്ഥാനത്തിന് വിരുദ്ധമായതുകൊണ്ട് ക്രൈസ്തവ സമൂഹത്തെ വളരെയധികം വിഷമിപ്പിക്കുന്നു. ആശുപത്രി അധികാരികളോട് ഓരോ മതവിഭാഗത്തിൻ്റെയും സ്വത്വത്തെ ആദരിച്ചുകൊണ്ട് വൈവിധ്യമാർന്ന മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നതിന് അഭ്യർത്ഥിക്കുന്നു. പ്രാർത്ഥനാ മുറികളിൽ മറ്റൊരു മതവിഭാഗം അനുഭവിക്കുന്ന അതേ സ്വാതന്ത്ര്യം തങ്ങളും ആഗ്രഹിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. ക്രൈസ്തവ ശുശ്രൂഷകൾക്കും വ്യക്തിപരമായ പ്രാർത്ഥനകൾക്കുമായി ചാപ്പലിലേക്ക് പൂർണ്ണ പ്രവേശനം ഉറപ്പാക്കുന്നതിനും തീരുമാനിച്ച പരിവർത്തനം പുനരാലോചിക്കണമെന്നും പ്രധാന ചുമരിൽ കുരിശുരൂപം പുനഃസ്ഥാപിക്കണമെന്നും ആശുപത്രി സിഇഒയോടും ഡയറക്ടർ ബോർഡിനോടും അഭ്യർത്ഥിക്കുകയാണെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. നിരവധി മലയാളികള്‍ കൂടി ആശ്രയിക്കുന്ന ചാപ്പല്‍ ആയതിനാല്‍ ഓണ്‍ലൈന്‍ പെറ്റീഷനില്‍ നൂറുകണക്കിന് മലയാളികളും ഭാഗമാകുന്നുണ്ട്. യൂറോപ്പിന്റെ ചരിത്രത്തിന്റെ കേന്ദ്രമായ ക്രൈസ്തവ വിശ്വാസം മാറ്റിനിര്‍ത്തുന്ന, അതേസമയം തന്നെ പ്രത്യേക മതത്തിന് പരിഗണന നല്‍കുന്ന അധികൃതരുടെ നടപടിയ്ക്കെതിരെ വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതിഷേധമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. #{blue->none->b->PLEASE SIGN: }# {{ നിവേദനത്തിൽ ഒപ്പുവെക്കുവാന്‍ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക -> https://www.change.org/p/revert-proposed-conversion-of-nottingham-hospital-chapel-and-reinstate-the-crucifix-cross?recruiter=false&utm_source=share_petition&utm_campaign=psf_combo_share_initial&utm_medium=whatsapp&recruited_by_id=830f5a70-bc6e-11ee-9044-6bc334365832&share_bandit_exp=initial-37855605-en-GB }}
Image: /content_image/News/News-2024-01-28-18:58:00.jpg
Keywords: നിരോധ