Content | ''കൊല്ലരുത്'' - ദൈവപ്രമാണങ്ങളിലെ അഞ്ചാം കല്‍പ്പനയുമായി ബന്ധപ്പെട്ട് നിസംഗത കൊണ്ടും അശ്രദ്ധ കൊണ്ടും നാം ശ്രദ്ധിക്കപ്പെടാതെ പോകുന്ന വിവിധ പാപങ്ങളാണ് താഴെ വിവരിക്കുന്നത്. 'കൊല്ലരുത്' എന്ന പ്രമാണത്തിന് കീഴില്‍ വരുന്ന നാല്‍പ്പതോളം പാപങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ അടുത്ത അനുരജ്ഞന കൂദാശയില്‍ വലിയ ജാഗ്രതയോടെ കുമ്പസാരിക്കുവാന്‍ ഈ ചോദ്യങ്ങള്‍ സഹായിക്കും.
ഇതിലെ ഓരോ പാപങ്ങളെയും കുറിച്ച് ഓര്‍ത്ത് ആഴമായി അനുതപിക്കുവാനും ഹൃദയം തുറന്ന്‍ അവ ഏറ്റുപറഞ്ഞു കുമ്പസാരം നടത്തുവാനും നമ്മുക്ക് പ്രത്യേകം ശ്രമിക്കാം. രഹസ്യ സ്വഭാവത്തോട് കൂടി പേപ്പറില്‍ നമ്മുടെ പാപങ്ങള്‍ എഴുതി കുമ്പസാരത്തിന് കൊണ്ടുപോകുന്നത് ഏറ്റുപറച്ചില്‍ കൂദാശ അതിന്റെ പൂര്‍ണ്ണതയോടെ സ്വീകരിക്കാന്‍ ഏറെ സഹായകരമാണ്. ആഴമേറിയ അനുതാപത്തോടെ ഈ ലേഖനത്തില്‍ പറയുന്ന ഓരോ പാപങ്ങളെയും തിരിച്ചറിയാം, ഉടനെ തന്നെ അനുരജ്ഞന കൂദാശ സ്വീകരിക്കാന്‍ പരിശ്രമിക്കുകയും ചെയ്യാം.
1. ആരുടെയെങ്കിലും മരണത്തിനു കാരണമായിട്ടുണ്ടോ?
2. ആരുടെയെങ്കിലും ജീവനെടുക്കാന്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടോ?
3. മറ്റുള്ളവരുടെ ജീവനെടുക്കാന്‍ പ്രേരണ നൽകിയിട്ടുണ്ടോ?
4. അപരന്റെ ജീവനെടുക്കാന്‍ സഹായിച്ചിട്ടുണ്ടോ?
5. രക്തച്ചൊരിച്ചിൽ നടത്തിയിട്ടുണ്ടോ?
6. പണത്തിനുവേണ്ടിയോ, സംഘടനകൾക്കോ പാർട്ടികൾക്കോ വേണ്ടിയോ പ്രതികാരത്തിനോ, വിദ്വേഷത്താലോ ആരെയെങ്കിലും ഉപദ്രവിച്ചിട്ടുണ്ടോ?
7. സമരങ്ങൾ, ബന്ദ്, ഹർത്താൽ തുടങ്ങിയ അവസരങ്ങളില്‍ അക്രമ പ്രവർത്തികളിലൂടെ ആരുടെയെങ്കിലും മരണത്തിനോ. അംഗവൈകല്യങ്ങൾക്കോ, ദുരിതങ്ങൾക്കോ കാരണമായിട്ടുണ്ടോ?
8. റാഗിംങ് നടത്തിയിട്ടുണ്ടോ?
9. കൃത്രിമ ജനനനിയന്ത്രണ മാർഗ്ഗങ്ങൾ / വന്ധ്യംകരണം /IVF (In Vitro Fertilization) ( ടെസ്റ്റ്യൂബ് ശിശുക്കളെ ജനിപ്പിക്കൽ എന്നിവയ്ക്ക് വിധേയമാകുകയോ, ആരെയെങ്കിലും പ്രേരിപ്പിക്കുകയോ ചെയ്‌തിട്ടുണ്ടോ?
10. ഭ്രൂണഹത്യ ചെയ്യാൻ ഒരുങ്ങുകയോ, തീരുമാനിക്കുകയോ ചെയ്തിട്ടുണ്ടോ?
11. ഭ്രൂണഹത്യ നടത്തിയിട്ടുണ്ടോ?
12. ഭ്രൂണഹത്യയ്ക്ക് കൂട്ടു നിന്നിട്ടുണ്ടോ? ജോലിയുടെ ഭാഗമായി ഭ്രൂണഹത്യ ചെയ്റ്റുണ്ടോ?
13. ഭ്രൂണഹത്യയ്ക്ക് പ്രേരിപ്പിച്ചിട്ടുണ്ടോ?
14. ഭ്രൂണഹത്യയ്ക്കുശേഷം പരിഹാരം ചെയ്യാതിരുന്നിട്ടുണ്ടോ?
15. ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ടോ?
16. ആത്മഹത്യക്കു പ്രേരണ നല്‌കിയിട്ടുണ്ടോ?
17. മറ്റുള്ളവരെ വെറുത്തിട്ടുണ്ടോ?
18. അസൂയ ഉണ്ടോ? പിണങ്ങിക്കഴിയുന്നുണ്ടോ?
19. അസഭ്യ വചനങ്ങൾ പറയുന്ന സ്വഭാവം ഉണ്ടോ?
20. ആരോടെങ്കിലും ക്ഷമിക്കുവാനുണ്ടോ?
21. മദ്യപാനം, പുകവലി, മയക്കുമരുന്ന്, അമിതമായ ജോലി, അമിതമായ ഉറക്ക ഒഴിവ്, അമിതമായ ഭക്ഷണരീതി തുടങ്ങിയവ വഴി ശരീരത്തിന്റെ ആരോഗ്യത്തെ ഹനിച്ചിട്ടുണ്ടോ? (സുഭാ 23:29-35)
22. പൊതു മുതൽ നശിപ്പിച്ചിട്ടുണ്ടോ?
23. സഹായം അർഹിക്കുന്ന സഹോദരനിൽ നിന്ന് ഒഴിഞ്ഞുമാറിയിട്ടുണ്ടോ?
24. പ്രതികാരം ചെയ്തിട്ടുണ്ടോ?
25. മറ്റുള്ളവരെ കളിയാക്കി രസിക്കുക, ദ്രോഹിക്കുക, വഞ്ചിക്കുക എന്നിവ ചെയ്തിട്ടുണ്ടോ?
26. മറ്റുള്ളവരെ പാപം ചെയ്യാൻ പ്രേരിപ്പിച്ചിട്ടുണ്ടോ?
27. മദ്യപിച്ച് വാഹനമോടിച്ച് ആരുടെയെങ്കിലും ജീവനോ, ആരോഗ്യത്തിനോ ക്ഷതം സംഭവിച്ചിട്ടുണ്ടോ?
28. മറ്റുള്ളവരെ വേദനിപ്പിച്ചിട്ടുണ്ടോ?
29. ആരോടെങ്കിലും വിദ്വേഷം വച്ചു പുലർത്തിയിട്ടുണ്ടോ?
30. മറ്റുള്ളവരുടെ സൽപ്പേരിന് കളങ്കം വരുത്തിയിട്ടുണ്ടോ?
31. അവരെ തേജോവധം ചെയ്തിട്ടുണ്ടോ?
32. വിവാഹം മുടക്കിയിട്ടുണ്ടോ?
33. മുൻകോപം ഉണ്ടോ?
34. പക്ഷപാതം കാണിച്ചിട്ടുണ്ടോ?
35. മറ്റുള്ളവരുടെ വളര്‍ച്ചയില്‍ അസ്വസ്ഥത തോന്നിയിട്ടുണ്ടോ?
36. ശപിച്ചിട്ടുണ്ടോ?
37. രഹസ്യം വെളിപ്പെടുത്തി ദ്രോഹിച്ചിട്ടുണ്ടോ?
38. മദ്യ നിര്‍മ്മാണം, മദ്യ കച്ചവടം നടത്തിയിട്ടുണ്ടോ?
39. മദ്യപിക്കുവാന്‍ മറ്റുള്ളവരെ പ്രേരിപ്പിച്ചിട്ടുണ്ടോ?
40. വാശി തീര്‍ക്കാന്‍ സ്വയം ശരീരത്തെ പീഡിപ്പിച്ചിട്ടുണ്ടോ?
#{black->none->b->മേല്‍ വിവരിച്ചിരിക്കുന്ന ഓരോ ചോദ്യങ്ങളിലും നമ്മുക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അവ ഓരോന്നും കുമ്പസാരത്തില്‍ നമ്മുക്ക് അനുതാപത്തോടെ പങ്കുവെക്കാം. അവയ്ക്കു പരിഹാരം അനുഷ്ഠിക്കാം.
(വരും ദിവസങ്ങളില്‍ 'പ്രവാചകശബ്ദം' പോര്‍ട്ടലില്‍, ഓരോ പ്രമാണങ്ങളെയും സംബന്ധിച്ചുള്ള വിവിധ പാപങ്ങള്‍ വിവരിച്ചുക്കൊണ്ടുള്ള വിശദമായ കുമ്പസാര സഹായി പ്രസിദ്ധീകരിക്കുന്നതാണ്). }#
☛ ** {{ നാം തിരിച്ചറിയാതെ പോകുന്ന ഒന്നാം പ്രമാണത്തിലെ വിവിധ പാപങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/20901}}
☛☛ ** {{ നാം തിരിച്ചറിയാതെ പോകുന്ന രണ്ടാം പ്രമാണത്തിലെ വിവിധ പാപങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/21509}}
☛☛☛ ** {{ നാം തിരിച്ചറിയാതെ പോകുന്ന മൂന്നാം പ്രമാണത്തിലെ വിവിധ പാപങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/21869}}
☛☛☛☛ ** {{ നാം തിരിച്ചറിയാതെ പോകുന്ന നാലാം പ്രമാണത്തിലെ വിവിധ പാപങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/22481}}
Tag:Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|