Contents
Displaying 22141-22150 of 24987 results.
Content:
22557
Category: 18
Sub Category:
Heading: തലസ്ഥാന നഗരിയുടെ സ്നേഹാദരവ് സ്വീകരിച്ച് മാര്‍ റാഫേല്‍ തട്ടില്‍
Content: തിരുവനന്തപുരം: സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് തലസ്ഥാന നഗരിയുടെ സ്നേഹാദരവ്. ചങ്ങനാശേരി അതിരൂപത യുടെ നേതൃത്വത്തിൽ പിഎംജി ലൂർദ് ഫൊറോനാ പള്ളിയിൽ സാമൂഹ്യ സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ ഉന്നതരെ സാക്ഷി നിർത്തി മുഖ്യമന്ത്രി പിണറാ യി വിജയൻ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്തു. ചരിത്രത്തെയും വർത്തമാനത്തേയും തമ്മിൽ ബന്ധിപ്പിക്കാൻ കണ്ണിയാകാനുള്ള നിയോഗമാണ് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിനുള്ളതെന്നു മുഖ്യമന്ത്രി പറഞ്ഞു. ചാവറയച്ചനെപ്പോലുള്ള മഹാൻമാർക്ക് ജന്മം നല്കിയ സഭയാണ് കത്തോലിക്ക സഭ. വിവിധ രംഗങ്ങളിലെ സഭയുടെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സീറോമലബാർ സഭയ്ക്ക് ഒരുപാട് ശക്തിയും ആൾബലവുമുണ്ടെന്നും ആരേയും ഉപേക്ഷിക്കാതെ നഷ്ടപ്പെട്ടു പോയതിനേയും ചേർത്തുപിടിക്കാൻ കഴിയ ണമെന്നതാണ് ആഗ്രഹമെന്നും ചടങ്ങിൽ മറുപടി പ്രസംഗം നടത്തിയ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. സീറോമലബാർ സഭയുടെ എല്ലാ മേഖലയിലുള്ള വളർച്ചയും ഉറപ്പാക്കാൻ മാർ റാഫേൽ തട്ടിലിനു കഴിയട്ടെയെന്ന് ചടങ്ങിൽ അനുഗ്രഹപ്രഭാഷണം നടത്തിയ മലങ്കരകത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അഭിപ്രായപ്പെട്ടു. ഓരോ കാലഘട്ടത്തിലും അനുയോജ്യരായവർ ഇടയൻമാരായി ഉയർത്തപ്പെ ടുമെന്നും അത് അന്വർഥമാക്കുന്നതാണ് മാർ റാഫേൽ തട്ടിലിനെ മേജർ ആർച്ച് ബിഷപ്പായി ഉയർത്തിയതിലൂടെ കാണപ്പെട്ടതെന്നും ലത്തീൻ തിരുവനന്തപുരം അതിരൂപതാ ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ അഭിപ്രായപ്പെട്ടു. 50 ലക്ഷത്തോളം വരുന്ന സീറോ മലബാർ സഭാമക്കളുടെ അമരക്കാരനായി എത്തിയിട്ടുള്ള മാർ റാഫേൽ തട്ടിൽ വിശാലമായ സൗഹൃദത്തിന് ഉടമയാ ണെന്നു ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാരായ വി. എൻ. വാസവൻ, റോ ഷി അഗസ്റ്റിൻ, ശശി തരൂർ എംപി, വി.കെ. പ്രശാന്ത് എംഎൽഎ, ലൂർദ് ഫൊ റോനാ വികാരി ഫാ. മോർളി കൈതപ്പറമ്പിൽ, തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ്, മാർക്കോസ് ഏബ്രഹാം എന്നിവർ ആശംസകൾ അർപ്പിച്ചു.
Image: /content_image/India/India-2024-01-23-07:41:47.jpg
Keywords: തട്ടിലി

22558
Category: 1
Sub Category:
Heading: മധ്യപ്രദേശിൽ ജയ് ശ്രീറാം വിളിയോടെ ക്രൈസ്‌തവ ദേവാലയങ്ങളിലെ കുരിശിന് മുകളില്‍ ഹിന്ദുത്വവാദികള്‍ കാവിക്കൊടി കെട്ടി
Content: ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന്റെ ആവേശത്തില്‍ മധ്യപ്രദേശിൽ ക്രൈസ്‌തവ ദേവാലയങ്ങൾക്കുനേരേ അധിനിവേശവുമായി ഹിന്ദുത്വവാദികള്‍. ജാബുവ ജില്ലയിലെ ക്രൈസ്തവ ആരാധനാലയത്തിന് മുകളിൽ കയറി കുരിശിനു മുന്നിലായി ഒരു സംഘം യുവാക്കൾ കാവിക്കൊടി ഉയർത്തുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് മധ്യപ്രദേശിൽ പ്രൊട്ടസ്റ്റൻ്റ ശാലോം ചർച്ചിന്റെ മൂന്ന് പള്ളികളിലും ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ കീഴിലുള്ള ഒരു പള്ളിയിലും ഹിന്ദുത്വ തീവ്രവാദി സംഘം കാവിക്കൊടി സ്ഥാപിച്ചത്. ജയ് ശ്രീറാം വിളികളോടെയായിരിന്നു കൊടി നാട്ടല്‍. അയോധ്യയില്‍ രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് കാവി പതാക സ്ഥാപിക്കുന്നതെന്നു ഹിന്ദുത്വവാദികള്‍ പറയുന്ന ദൃശ്യങ്ങളും പുറത്തുവന്നിരിന്നു. ഞായറാഴ്ച വൈകുന്നേരം പോലീസ് സംഘം സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടാകില്ലായെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സംഭവത്തെക്കുറിച്ചു പോലീസിനെ അറിയിച്ചെങ്കിലും കേസ് രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചുവെന്ന് പാസ്റ്റർ നർബു അമലിയാർ വെളിപ്പെടുത്തി. എല്ലാ ഞായറാഴ്ച്‌ചകളിലും പ്രാര്‍ത്ഥന നടത്തുന്ന ആരാധന നടത്തുന്ന പള്ളിയിലാണ് കാവിക്കൊടി കെട്ടിയതെന്ന് പാസ്റ്റർ പറഞ്ഞു. ഞായറാഴ്‌ച പ്രാർത്ഥന കഴിഞ്ഞ് ഉച്ചകഴിഞ്ഞ് മൂന്നോടെ 25 ഓളം പേർ ജയ് ശ്രീറാം വിളികളുമായി എത്തിയാണ് പള്ളിയുടെ മുകളിൽ കയറി കുരിശിന്റെ മുന്നിൽ കാവിക്കൊടി കെട്ടിയത്. സംഭവം ഒത്തുതീർപ്പിലെത്തിക്കാൻ പോലീസ് നിർബന്ധിക്കുകയാണെന്ന് ശാലോം ക്രൈസ്തവ കൂട്ടായ്മയുടെ അധ്യക്ഷന്‍ പോൾ മുനിയ പറഞ്ഞു. അക്രമികൾക്കെതിരേ നടപടിയെടുക്കണമെന്ന് ജാബുവ രൂപത പബ്ലിക് റിലേഷൻസ് ഓഫീസർ ഫാ. റോക്കി ഷാ ആവശ്യപ്പെട്ടു. മധ്യപ്രദേശിൽ വെറും 0.29 ശതമാനം മാത്രമാണ് ക്രൈസ്‌തവർ. മതപരിവർത്തന നിരോധന നിയമം നടപ്പാക്കിയ രാജ്യത്തെ 11 സംസ്ഥാനങ്ങളിൽ ഒന്നാണ് മധ്യപ്രദേശ്. ആഗോള തലത്തില്‍ ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ നിരീക്ഷിക്കുന്ന ഓപ്പൺ ഡോർസ് സംഘടന പുറത്തുവിട്ട 2024 വേൾഡ് വാച്ച് ലിസ്റ്റ് പ്രകാരം ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളില്‍ പതിനൊന്നാം സ്ഥാനത്താണ് ഇന്ത്യ.
Image: /content_image/News/News-2024-01-23-08:01:10.jpg
Keywords: മധ്യപ്രദേ

22559
Category: 1
Sub Category:
Heading: ക്രിസ്തു വിശ്വാസത്തെ പ്രതി ഗ്രഹാം സ്റ്റെയ്ൻസിനെയും മക്കളെയും ഹിന്ദുത്വവാദികൾ ജീവനോടെ ചുട്ടുകൊന്നതിന് ഇന്നേക്ക് 25 വര്‍ഷം
Content: മുംബൈ: ഓസ്‌ട്രേലിയന്‍ മിഷ്‌ണറി ഗ്രഹാം സ്റ്റെയ്ൻസിനേയും രണ്ടു മക്കളേയും ഒഡീഷയിലെ ഹിന്ദുത്വവാദികള്‍ ചുട്ടുക്കൊന്നിട്ടു ഇന്നേക്ക് 25 വര്‍ഷം. രാജ്യത്തെ ആകെ ജനസംഖ്യയുടെ രണ്ടര ശതമാനത്തില്‍ താഴെ മാത്രം വരുന്ന ക്രൈസ്തവരുടെ മനസിലേക്ക് ഭീതിയുടെ തീക്കനല്‍ കോരിയിടുന്നതായിരുന്നു ഗ്രഹാം സ്‌റ്റെയിന്‍സിനേയും മക്കളേയും ചുട്ടുകൊന്നുവെന്ന വാര്‍ത്ത. 1999 ജനുവരി 23-ാം തീയതിയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഗ്രഹാം സ്റ്റെയ്ൻസിനേയും അദ്ദേഹത്തിന്റെ ഏഴും ഒന്‍പതും വയസുള്ള മക്കളായ ഫിലിപ്പിനേയും തിമൊത്തിയേയും അഗ്നിക്കിരയാക്കിയത്. ഒഡീഷയിലെ കുഷ്ഠരോഗികള്‍ക്കിടയിലേക്ക് ശുശ്രൂഷയുമായി എത്തിയ ഗ്രഹാം സ്‌റ്റെയിന്‍സിനെയും കുടുംബത്തെയും മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചാണ് ഹൈന്ദവ തീവ്രവാദികള്‍ തിരിഞ്ഞത്. തീവ്രവാദികളുടെ ഉള്ളിലെ കടുത്ത പക നിഷ്‌കളങ്കരായ കുട്ടികളെ അടക്കം കൊലപ്പെടുത്തുന്നതിലേക്കു നയിച്ചു. ഗ്രഹാം സ്റ്റെയിന്‍സിന്റെ ഭാര്യ ഗ്ലാഡീസും മകള്‍ എസ്ത്തറും മാത്രമാണ് കുടുംബത്തില്‍ ജീവനോടെ ശേഷിച്ചത്. ഗ്രഹാം സ്റ്റെയിന്‍സിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ ധാര സിംഗിനെ മാത്രമാണ് കോടതി ശിക്ഷിച്ചത്. മറ്റ് 11 കൂട്ടുപ്രതികളെ കോടതി വെറുതെ വിട്ടു. ഭര്‍ത്താവിന്റെയും മക്കളുടെയും ഹീനമായ കൊലപാതകത്തിന് സാക്ഷിയായ ഗ്രഹാം സ്റ്റെയിന്‍സിന്റെ ഭാര്യ ഗ്ലാഡീസ് 2006-ല്‍ ഭാരതത്തിലേക്ക് പിന്നീട് തിരിച്ചു വന്നു. തന്റെ ഭര്‍ത്താവ് തുടങ്ങിവച്ച കുഷ്ഠരോഗികളെ ശുശ്രൂഷിക്കുക എന്ന കര്‍ത്തവ്യം ഇന്നും അവര്‍ ഈ രാജ്യത്ത് തുടരുന്നു. അതേസമയം ഗ്രഹാമിന്റെയും മക്കളുടെയും രക്തത്തിന്റെ പ്രതിഫലനമെന്നോണം നിരവധി പേരാണ് ഒഡീഷയിൽ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്. അത് ഇന്നും തുടരുകയാണ്. ഒഡീഷയിലെ കുഷ്ഠരോഗികള്‍ക്കിടയിലേക്ക് ശുശ്രൂഷയുമായി എത്തിയ ഗ്രഹാം സ്‌റ്റെയിന്‍സിനെയും കുടുംബത്തെയും മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചാണ് ഹൈന്ദവ തീവ്രവാദികള്‍ തിരിഞ്ഞത്. തീവ്രവാദികളുടെ ഉള്ളിലെ കടുത്ത പക നിഷ്‌കളങ്കരായ കുട്ടികളെ അടക്കം കൊലപ്പെടുത്തുന്നതിലേക്കു നയിച്ചു. ഗ്രഹാം സ്റ്റെയിന്‍സിന്റെ ഭാര്യ ഗ്ലാഡീസും മകള്‍ എസ്ത്തറും മാത്രമാണ് കുടുംബത്തില്‍ ജീവനോടെ ശേഷിച്ചത്. ഗ്രഹാം സ്റ്റെയിന്‍സിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ ധാര സിംഗിനെ മാത്രമാണ് കോടതി ശിക്ഷിച്ചത്. മറ്റ് 11 കൂട്ടുപ്രതികളെ കോടതി വെറുതെ വിട്ടു. ഭര്‍ത്താവിന്റെയും മക്കളുടെയും ഹീനമായ കൊലപാതകത്തിന് സാക്ഷിയായ ഗ്രഹാം സ്റ്റെയിന്‍സിന്റെ ഭാര്യ ഗ്ലാഡീസ് 2006-ല്‍ ഭാരതത്തിലേക്ക് പിന്നീട് തിരിച്ചു വന്നു. തന്റെ ഭര്‍ത്താവ് തുടങ്ങിവച്ച കുഷ്ഠരോഗികളെ ശുശ്രൂഷിക്കുക എന്ന കര്‍ത്തവ്യം ഇന്നും അവര്‍ ഈ രാജ്യത്ത് തുടരുന്നു. അതേസമയം ഗ്രഹാമിന്റെയും മക്കളുടെയും രക്തത്തിന്റെ പ്രതിഫലനമെന്നോണം നിരവധി പേരാണ് ഒഡീഷയിൽ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്. അത് ഇന്നും തുടരുകയാണ്. ഗ്രഹാം സ്റ്റെയിൻസിന്റെ ജീവിതത്തിനെ ആസ്പദമാക്കി നിരവധി സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. 2017 ഏപ്രിൽ മാസം 'വാർ പാത്ത് ബിയോണ്ട് ദ ലൈഫ്' എന്ന ഇംഗ്ലീഷ് പേരിലറിയപ്പെടുന്ന ചിത്രം ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ് ഭാഷകളിൽ റിലീസ് ചെയ്യപ്പെട്ടിരുന്നു. ഇത് ആയിരങ്ങളുടെ ഹൃദയം കവര്‍ന്നിരിന്നു. ദ് ലീസ്റ്റ് ഓഫ് ദീസ് (ഇവരിൽ ഏറ്റവും ചെറിയവൻ) എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പുറത്തിറങ്ങിയ ചലച്ചിത്രം രാജ്യത്തെ 135 തീയറ്ററുകളിലാണ് പ്രദര്‍ശനത്തിനെത്തിച്ചത്. യുഎസിൽ ഹിറ്റായ ചലച്ചിത്രം സിനിമ വിതരണ കമ്പനിയായ പിവിആർ ആണ് ഇന്ത്യയില്‍ എത്തിച്ചത്. മലയാളിയായ വിക്ടർ ഏബ്രഹാമാണ് ചിത്രം നിര്‍മ്മിച്ചത്. കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും ലോകത്തിന് മുന്നിലെ തീരാത്ത നൊമ്പരമാണ് ഗ്രഹാം സ്റ്റെയിനും കുടുംബവും.
Image: /content_image/News/News-2024-01-23-08:12:06.jpg
Keywords: രക്തസാ

22560
Category: 1
Sub Category:
Heading: ഈസ്റ്റര്‍ ബോംബ് സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികളുമായി ശ്രീലങ്കൻ സഭ
Content: കൊളംബോ: 2019ലെ ഈസ്റ്റർദിനത്തില്‍ ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ ബോംബ് സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ട 273 പേരെയും രക്തസാക്ഷികളായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ ശ്രീലങ്കൻ കത്തോലിക്കാ സഭ ആരംഭിക്കും. ഭീകരാക്രമണത്തിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ചാണ് നടപടികൾ ആരംഭിക്കുന്നതെന്നു കൊളംബോ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാൽക്കം രഞ്ജിത്ത് വ്യക്തമാക്കി. സ്ഫോടനത്തിന്റെ ഇരകൾ വിശ്വാസത്തിനുവേണ്ടി ജീവൻ ത്യജിക്കുകയായിരുന്നുവെന്നു കർദ്ദിനാൾ രഞ്ജിത്ത് പറഞ്ഞു. ഒരു വ്യക്തിയുടെ ജീവത്യാഗം കഴിഞ്ഞ് 5 വർഷം പൂർത്തിയാകുമ്പോൾ മാത്രമേ നാമകരണം ആരംഭിക്കാന്‍ കഴിയൂ. അതിനാൽ, വരുന്ന ഈ വർഷം ഏപ്രിൽ 21ന് ഇരകളെ രക്തസാക്ഷികളായി പ്രഖ്യാപിക്കുന്നതിനുള്ള നടപടി ക്രമങ്ങളിലേക്ക് പ്രവേശിക്കുമെന്ന് കൊളംബോ ആർച്ച് ബിഷപ്പ് വ്യക്തമാക്കി.ദേവാലയങ്ങളില്‍ മരിച്ചവർ തങ്ങൾ വിശ്വസിച്ചതിന് വേണ്ടി ജീവൻ ബലിയർപ്പിക്കുകയായിരിന്നു. ക്രിസ്തുവിൽ വിശ്വസിച്ചതിനാലാണ് അവർ പള്ളിയിൽ വന്നത്. ഇരകൾക്ക് നീതി തേടി കഴിഞ്ഞ 5 വർഷമായി പോരാട്ടത്തിലായിരുന്നു. ആക്രമണത്തെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2019 ഏപ്രില്‍ 21ന് ശ്രീലങ്കയിലെ മൂന്നു ഹോട്ടലുകളിലും ഈസ്റ്റര്‍ ഞായര്‍ ശുശ്രൂഷകള്‍ നടക്കുകയായിരുന്ന മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും ഇസ്ളാമിക തീവ്രവാദികള്‍ ചാവേർ ആക്രമണം നടത്തുകയായിരുന്നു. അന്നു നടന്ന സ്‌ഫോടനങ്ങളില്‍ 267 പേരാണു കൊല്ലപ്പെട്ടത്. അഞ്ഞൂറിലധികം പേര്‍ക്കു പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ 11 ഇന്ത്യക്കാരും ഉൾപ്പെടുന്നു. ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവമുള്ള ഇസ്ലാമിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്താണ് ആക്രമണം നടത്തിയത്. വര്‍ഷം അഞ്ചു കഴിഞ്ഞെങ്കിലും കേസ് ഇനിയും എവിടേയും എത്തിയിട്ടില്ല.
Image: /content_image/News/News-2024-01-23-08:43:57.jpg
Keywords: സ്ഫോ

22561
Category: 18
Sub Category:
Heading: ദുരുദ്ദേശ്യപരമായ പ്രചാരണങ്ങൾ തിരിച്ചറിയണം: സീറോ മലബാർ സഭയുടെ വിശദീകരണ കുറിപ്പ്
Content: സീറോ മലബാർ സഭയുടെ പിതാവും തലവനുമായ മാർ റാഫേൽ തട്ടിൽ നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗം സാമൂഹ്യ മാധ്യമങ്ങളിൽ ബോധപൂർവം പ്രചരിപ്പിക്കപ്പെടുന്നതു ദുരുദ്ദേശ്യപരമായ ലക്ഷ്യത്തോടെയാണെന്ന്‍ സീറോ മലബാർ സഭ. ഭാരതത്തിന്റെ വിവിധഭാഗങ്ങളിൽ ഒരു രൂപതയുടെയും ഭാഗമാകാതെ ചിതറിപ്പാർത്തിരുന്ന സീറോ മലബാർ വിശ്വാസികൾക്കു അജപാലനസംവിധാനം രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകത മനസിലാക്കിയ പരിശുദ്ധ പിതാവു ഫ്രാൻസിസ് മാർപാപ്പ അതിന്റെ പ്രാരംഭനടപടിയായി 2014ൽ അഭിവന്ദ്യ മാർ റാഫേൽ തട്ടിലിനെ അപ്പസ്തോലിക് വിസിറ്റേറ്ററായി നിയമിച്ചുവെന്ന് സീറോ മലബാര്‍ സഭ പുറത്തിറക്കിയ പ്രസ്താവനയുടെ ആമുഖത്തില്‍ പറയുന്നു. അതിനേത്തുടർന്നു 2017ൽ ഷംഷാബാദ് രൂപത സ്ഥാപിതമാകുകയും മാർ റാഫേൽ തട്ടിലിനെ പുതിയ രൂപതയുടെ അധ്യക്ഷനായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ നിയമിക്കുകയും ചെയ്തു. പുതിയ രൂപതയുടെ വളരെ വിശാലമായ അതിർത്തികൾക്കുള്ളിൽ സീറോമലബാർസഭയുടെ അജപാലനസംവിധാനങ്ങൾ രൂപപ്പെടുത്തുന്നതിനും ഇടവകകൾ സ്ഥാപിക്കുന്നതിനും പിതാവ് പ്രേഷിത തീക്ഷ്ണതയോടെ പ്രവർത്തിച്ചു. ശ്രമകരമായ ആ ദൗത്യനിർവഹണത്തിനിടയിൽ, സീറോമലബാർസഭയുടെ തനതായ അജപാലനസംവിധാനങ്ങൾ രൂപപ്പെടേണ്ടതിന്റെയും അതിനോടു സീറോമലബാർ വിശ്വാസികൾ സഹകരിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് വിശ്വസികളുടെ ഒരു സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് 2022ൽ ബെംഗളൂരുവിൽ നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗമാണ് ഇപ്പോൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. സീറോമലബാർസഭയുടെ അംഗങ്ങൾ സഭയുടെ തനതായ ആരാധനാക്രമമനുസരിച്ചുള്ള കൂട്ടായ്മകളിൽ പങ്കെടുക്കണമെന്ന ആഹ്വാനമാണ് ആ പ്രസംഗത്തിന്റെ കാതൽ. ആ പ്രസംഗത്തിൽ ലത്തീൻസഭയെക്കുറിച്ചുള്ള, തികച്ചും പ്രസംഗശൈലിയിൽ വന്ന, പരാമർശം ഒരിക്കലും ആ സഭയോടുള്ള അനാദരവ് ആയിരുന്നില്ല എന്നു വ്യക്തമാക്കാനും അഭിവന്ദ്യ പിതാവ് ആഗ്രഹിക്കുന്നു. ലത്തീൻസഭയുമായും മറ്റു കത്തോലിക്ക-അകത്തോലിക്കാസഭകളുമായും ബഹുമാനത്തിലും സ്നേഹത്തിലും സഹകരണത്തിലുമുള്ള ഒരു സഹവർത്തിത്വമാണ് അഭിവന്ദ്യ തട്ടിൽപിതാവിന്റെ സഭാത്മക സമീപനമെന്നു പിതാവിനെ അറിയാവുന്ന എല്ലാവർക്കും വ്യക്തമാകുന്ന കാര്യമാണ്. രണ്ടു വർഷങ്ങൾക്കുമുൻപു തികച്ചും സാന്ദർഭികമായി പ്രസംഗശൈലിയിൽ വന്ന ഒരു പരാമർശം ഇപ്പോൾ വിവാദമാക്കുന്നതിനു പിന്നിൽ നിക്ഷിപ്ത താത്പര്യങ്ങളുണ്ട് എന്നത് വ്യക്തമാണ്. അതിനാൽ, ഈ വിഷയത്തിലുള്ള അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്നും ഇത്തരം പ്രചാരണങ്ങളുടെ പിന്നിലെ ദുരുദ്ദേശ്യം തിരിച്ചറിയണമെന്നും സഭകൾ തമ്മിലുള്ള ഐക്യവും കൂട്ടായ്മയും നഷ്ടപ്പെടുത്താതിരിക്കാനുള്ള ജാഗ്രതയും കരുതലും ബന്ധപ്പെട്ട എല്ലാവരുടെയും ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അഭ്യർത്ഥിക്കുന്നു. ഫാ. ഡോ. ആന്റണി വടക്കേകര വി. സി. പി.ആർ.ഒ., സീറോമലബാർസഭ & സെക്രട്ടറി, മീഡിയ കമ്മീഷൻ
Image: /content_image/India/India-2024-01-23-20:33:48.jpg
Keywords: സീറോ മലബാ

22562
Category: 18
Sub Category:
Heading: നിലനിൽപ്പിന് അപകടമുണ്ടാകുന്ന സാഹചര്യങ്ങളിൽ സഭകൾ ഒന്നുചേർന്ന് അണിനിരക്കണം: എപ്പിസ്കോപ്പൽ പ്രതിനിധി സമ്മേളനം
Content: ചങ്ങനാശേരി: സമുദായത്തിന്റെ നിലനിൽപ്പിന് അപകടമുണ്ടാകുന്ന സാഹചര്യങ്ങളിലും ധാർമികമായ വെല്ലുവിളികൾ ഉണ്ടാകുമ്പോഴും അവയെ ചെറുത്തു തോൽപ്പിക്കാൻ സഭകൾ ഒന്നുചേർന്ന് നിൽക്കണമെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. സഭൈക്യവാരത്തോടനുബന്ധിച്ചാണ് മധ്യകേരളത്തിലെ എപ്പിസ്കോപ്പൽ സഭകളുടെ പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചത്. സീറോമലബാർ, സീറോ മലങ്കര, ലത്തീൻ, ഓർത്തഡോക്സ‌്, യാക്കോബായ, മാർത്തോമ്മാ, സിഎസ്ഐ, ക്‌നാനായ യാക്കോബായ സഭകളിൽനിന്നു മെത്രാന്മാർ, വൈദികർ, അല്മായർ എന്നിവരടങ്ങിയ പ്രതിനിധികൾ സംബന്ധിച്ചു. തുടർന്നു നടന്ന പൊതു ചർച്ചയിൽ കുട്ടിക്കാനം മരിയൻ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. റൂബിൾ രാജ് മോഡറേറ്ററായിരിന്നു. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ മൈനോറിറ്റി സെൽ കോ-ഓർഡിനേറ്റർ റോണി അഗസ്റ്റിൻ പ്രമേയം അവതരിപ്പിച്ചു. ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ, വികാരി ജനറാൾമാരായ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ, മോൺ. ജയിംസ് പാലയ്ക്കൽ, മോൺ. വർഗീസ് താനമാവുങ്കൽ, പ്രൊക്യുറേറ്റർ ഫാ. ചെറിയാൻ കാരിക്കൊമ്പിൽ, അസി. പ്രൊക്യുറേറ്റർ ഫാ.ജോജോ പുതുവേലി, എക്യുമെനിക്കൽ കമ്മീഷൻ സെക്രട്ടറി ഫാ. ജോബി കറുകപറമ്പിൽ, ജാഗ്രതാസമിതി ഡയറക്ടർ ഫാ. ജയിംസ് കോക്കാവയലിൽ, പിആർഒ അഡ്വ. ജോജി ചിറയിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. രേഖാ മാത്യൂസ്, കാർപ് കോ-ഓർഡിനേറ്റർ ടോം ജോസഫ് ചമ്പക്കുളം എന്നിവർ നേതൃത്വം നൽകി.
Image: /content_image/India/India-2024-01-24-11:07:50.jpg
Keywords: പെരുന്തോ

22563
Category: 18
Sub Category:
Heading: ജെ.ബി കോശി കമ്മീഷന്റെ സമ്പൂർണ റിപ്പോർട്ട് പുറത്തുവിടണം: സഭൈക്യ സമ്മേളനം
Content: ചങ്ങനാശേരി: ജെ.ബി കോശി കമ്മീഷന്റെ സമ്പൂർണ റിപ്പോർട്ട് ഉടൻ പുറത്തുവിടണമെന്നും സഭകളുമായി ആലോചിച്ച് ഈ ബജറ്റിൽ തന്നെ പദ്ധതികൾ ഉൾക്കൊള്ളിക്കത്തക്ക തരത്തിൽ തുടർ നടപടികൾ സ്വീകരിക്കണമെന്നും ചങ്ങനാശേരി അതിരൂപത കേന്ദ്രത്തിൽ നടന്ന സഭൈക്യസമ്മേളനം പാസാക്കിയ പ്രമേയം സർക്കാരിനോട് ആവശ്യപ്പെട്ടു. മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷൻ ഡോ. തെയോഡോഷ്യസ് മാർത്തോമ്മാ വലിയ മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളസമൂഹത്തിന്റെ വളർച്ചയിലും ജനാധിപത്യ സംവിധാനത്തിൻ്റെ ഉയർച്ചയിലും നിർണായകമായ പങ്കും സ്വാധീനവും സംഭാവനയും നൽകിയിട്ടുള്ള കേരള ക്രൈസ്തവരുടെ അംഗസംഖ്യയിൽ കുറവു വന്നിരിക്കുന്നുവെന്നും ഈ കുറവ് അടിസ്ഥാന അ വകാശങ്ങൾ നിഷേധിക്കുന്നതിന് കാരണമാകരു തെന്നും ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിൽ തുടർ നടപടികൾ വൈകുന്നത് നീതിനിഷേധമാണെന്നും അദ്ദേഹം പറഞ്ഞു. സമുദായത്തിന്റെ നിലനിൽപ്പിന് അപകടമുണ്ടാകുന്ന സാഹചര്യങ്ങളിലും ധാർമികമായ വെല്ലുവിളികൾ ഉണ്ടാകുമ്പോഴും അവയെ ചെറുത്തു തോൽപ്പിക്കാൻ സഭകൾ ഒന്നുചേർന്ന് അണിനിരക്കണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. സഭൈക്യവാരത്തോടനുബന്ധിച്ചാണ് മധ്യകേരളത്തിലെ എപ്പിസ്കോപ്പൽ സഭകളുടെ പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചത്. സീറോമലബാർ, സീറോമ ലങ്കര, ലത്തീൻ, ഓർത്തഡോക്സ‌്, യാക്കോബായ, മാർത്തോമ്മാ, സിഎസ്ഐ, ക്‌നാനായ യാക്കോബായ സഭകളിൽ നിന്നു മെത്രാന്മാർ, വൈദികർ, അല്മായർ എന്നിവരടങ്ങിയ പ്രതിനിധികൾ സംബന്ധിച്ചു.
Image: /content_image/India/India-2024-01-24-11:11:20.jpg
Keywords: കോശി

22564
Category: 1
Sub Category:
Heading: 'ആഫ്രിക്കയുടെ ഉത്തരകൊറിയ'യായി എറിത്രിയ; ക്രൈസ്തവ വിശ്വാസികൾ ഏറ്റുവാങ്ങുന്നത് കടുത്ത പീഡനമെന്ന് റിപ്പോർട്ട്
Content: അസ്മാര: "ആഫ്രിക്കയുടെ ഉത്തരകൊറിയ" എന്നറിയപ്പെടുന്ന എറിത്രിയ ഭരിക്കുന്ന സ്വേച്ഛാധിപത്യ സർക്കാരിന് കീഴിൽ ക്രൈസ്തവർ ഏറ്റുവാങ്ങുന്നത് കൊടിയ പീഡനങ്ങൾ. ക്രൈസ്തവർക്ക് നേരെയുള്ള പീഡനങ്ങൾ നിരീക്ഷിക്കുന്ന ഇന്റർനാഷ്ണൽ ക്രിസ്ത്യൻ കൺസേർനാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. പീപ്പിൾസ് ഫ്രണ്ട് ഫോർ ഡെമോക്രസി ആൻഡ് ജസ്റ്റിസ് പാർട്ടിയുടെ അസൈസ് ആഫെയർകി ഭരിക്കുന്ന രാജ്യത്ത് ഏകദേശം ക്രൈസ്തവ വിശ്വാസികളും, മുസ്ലിം മത വിശ്വാസികളും തുല്യ സംഖ്യയിലാണുള്ളതെങ്കിലും ക്രൈസ്തവർ വലിയ വിവേചനം നേരിടുന്നു. മതവിശ്വാസത്തിന്മേൽ വലിയ നിയന്ത്രണങ്ങളാണ് സർക്കാർ രാജ്യത്ത് നടപ്പിലാക്കിയിരിക്കുന്നത്. 400 മുതൽ 500 വരെ ക്രൈസ്തവരാണ് വിശ്വാസത്തിൻറെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജയിലുകളിൽ കഴിയുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇവരിൽ ആരെയും വിചാരണ ചെയ്യുകയോ, ആരുടെയും മേൽ കുറ്റം ചുമത്തുകയോ ചെയ്തിട്ടില്ല. ഇത് കൂടാതെയുള്ള തടവ് ശിക്ഷ കടുത്ത മനുഷ്യാവകാശ ലംഘനമായാണ് ചൂണ്ടിക്കാട്ടുന്നത്. കടുത്ത പീഡനങ്ങൾ ജയിലുകളിൽ ഇവർ അനുഭവിക്കുന്ന സാഹചര്യമുണ്ട്. എറിത്രിയയിൽ നടക്കുന്ന അതിക്രമങ്ങൾ ലോകം കണ്ണ് തുറന്നു കാണണമെന്ന് ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേർണിന്റെ ആഫ്രിക്ക റീജണൽ ഡയറക്ടർ പറഞ്ഞു. സംഘടന അടുത്തിടെ പീഡനം സഹിക്കുന്ന വിശ്വാസികൾക്ക് ഭക്ഷ്യ വസ്തുക്കളും, ഓഡിയോ ബൈബിളുകളും നൽകിയിരുന്നു. ജയിലുകളിൽ നിന്ന് പുറത്തുവന്ന ആളുകൾ അവിടുത്തെ അനുഭവങ്ങൾ വിവരിക്കുന്നത് ഞെട്ടലുളവാക്കുന്നതാണ്. എങ്കിലും ക്രിസ്തുവിനെ സ്വന്തമാക്കുന്നവർ നിരവധിയാണ്. ശുചിമുറിയിലെ വെള്ളം ഉപയോഗിച്ച് 50 ആളുകൾക്ക് ജയിലിൽ ജ്ഞാനസ്നാനം നൽകിയ സംഭവം വരെ നടന്നിട്ടുണ്ടെന്ന് പ്രാദേശിക സുവിശേഷപ്രഘോഷകൻ വെളിപ്പെടുത്തി. എതിർപ്പുകൾ ഉണ്ടെങ്കിലും നിരവധി ആളുകൾ യേശുക്രിസ്തുവിനെ രക്ഷകനും, നാഥനുമായി സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. എറിത്രിയയിലെ ക്രൈസ്തവരിൽ ഭൂരിഭാഗവും ഓർത്തഡോക്സ് വിശ്വാസികളാണ്.
Image: /content_image/News/News-2024-01-24-12:12:38.jpg
Keywords: എറിത്രിയ

22565
Category: 18
Sub Category:
Heading: തളിപ്പറമ്പിൽ സ്വകാര്യ ബസ്സിടിച്ച് കത്തോലിക്ക സന്യാസിനി മരിച്ചു
Content: തളിപ്പറമ്പ്: പള്ളിയിലേക്ക് പോകുകയായിരുന്ന കന്യാസ്ത്രീ ബസ് തട്ടി മരിച്ചു. പൂവ്വം സെന്റ് മേരീസ് കോൺവെന്റ് മദർ സുപ്പീരിയർ തൃശ്ശൂർ ഇറാനിക്കുളം കാകളിശ്ശേരിയിലെ വാഴപ്പിള്ളി സിസ്റ്റർ എം.സൗമ്യ (58) യാണ് മരിച്ചത്. ഇന്ന് ബുധനാഴ്ച രാവിലെ ആറരയോടെ പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രം ബസ് സ്റ്റോപ്പിനടുത്തായിരുന്നു അപകടം. പൂവ്വം ചെറുപുഷ്‌പം ദേവാലയത്തിലേക്ക് വിശുദ്ധ കുർബാന അർപ്പണത്തിനായി പോകുകയായിരുന്നു ഇവർ. ആലക്കോട് ഭാഗത്തു നിന്നും തളിപ്പറമ്പിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് തട്ടിയത്. അപകടസ്ഥലത്തുവെച്ചുതന്നെ സിസ്റ്റർ സൗമ്യ മരിച്ചു.
Image: /content_image/India/India-2024-01-24-13:33:58.jpg
Keywords: സന്യാസിനി

22566
Category: 1
Sub Category:
Heading: പശ്ചിമേഷ്യയിൽ സമാധാനത്തിന് വേണ്ടി നിനവേ ഉപവാസവും പ്രാർത്ഥനയുമായി ഇറാഖി ക്രൈസ്തവർ
Content: ബാഗ്ദാദ്: ഇറാഖിലും, വിശുദ്ധ നാട്ടിലും ലോകത്തിൻറെ പല സ്ഥലങ്ങളിലും സമാധാനം പുലരാനായി മൂന്നു ദിവസം നീണ്ടുനിൽക്കുന്ന നിനവേ ഉപവാസവുമായി ഇറാഖി ക്രൈസ്തവർ. കൽദായ കത്തോലിക്ക സഭയുടെ തലവൻ പാത്രിയാർക്കീസ് കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കോയുടെ നേതൃത്വത്തിലാണ് ഉപവാസ പ്രാർത്ഥന നടക്കുന്നത്. നോമ്പുകാലത്തിനു മുന്നോടിയായി എല്ലാവർഷവും നടക്കുന്ന ഈ ഉപവാസത്തിന് 'ബവോതാ ഡി നിനവേ' എന്നാണ് പേര് നൽകിയിരിക്കുന്നത്. ഈ വർഷം ഇരുപത്തിരണ്ടാം തീയതി മുതൽ ഇന്നു ജനുവരി 24 വരെയാണ് ഉപവാസ പ്രാർത്ഥന. യുദ്ധം കൂടാതെ തന്നെ സമാധാനം തേടാൻ ലോക നേതാക്കൾക്ക് പ്രചോദനം ലഭിക്കുന്നതിന് വേണ്ടി ദൈവത്തോട് ശക്തമായി പ്രാർത്ഥിക്കാൻ കർദ്ദിനാൾ സാക്കോ ആഹ്വാനം നൽകി. പ്രശ്ന പരിഹാരങ്ങൾ സാധ്യമാക്കാനും, സഹോദര ബന്ധങ്ങളും, സ്നേഹവും ഊഷ്മളമാക്കാനും പ്രാർത്ഥിക്കണമെന്നും അദ്ദേഹത്തിന്റെ ആഹ്വാനത്തിലുണ്ട്. യോനാ പ്രവാചകന്‍ മത്സ്യത്തിന്റെ ഉദരത്തിൽ മൂന്നുദിവസം കിടന്നതിന്റെ ഓർമ്മയ്ക്കായിട്ടാണ് എല്ലാവർഷവും നിനവേ ഉപവാസം അനുഷ്ഠിക്കപ്പെടുന്നത്. ഇതോടൊപ്പം യോനാ പ്രവാചകൻ നൽകിയ പ്രായശ്ചിത്തത്തിന്റെ ആഹ്വാനം നിനവേ നഗരം ഏറ്റെടുത്ത് ഉപവാസം അനുഷ്ഠിച്ചതിന്റെ ഓർമ്മയും ഇതിലൂടെ ആചരിക്കപ്പെടുന്നു. രാത്രി മുതൽ ഉച്ചവരെ ക്രൈസ്തവർ ഭക്ഷണത്തിൽ നിന്നും, പാനീയങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നുണ്ട്. നിരവധി പേർ ഈ ദിവസങ്ങളിൽ മാംസം വർജിക്കുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ ആരംഭ കാലഘട്ടം മുതൽ ചരിത്രം ഉള്ളവരാണ് ഇറാഖിലെയും സിറിയൻ ക്രൈസ്തവർ. അസ്ഥിരതയ്ക്കും, യുദ്ധത്തിനും ഇടയിലും ഇവരുടെ വിശ്വാസം ഏറെ ആഴപ്പെട്ടതാണെന്നാണ് ശ്രദ്ധേയമായ വസ്തുത.
Image: /content_image/News/News-2024-01-24-13:57:08.jpg
Keywords: ഇറാഖ