Content | തളിപ്പറമ്പ്: പള്ളിയിലേക്ക് പോകുകയായിരുന്ന കന്യാസ്ത്രീ ബസ് തട്ടി മരിച്ചു. പൂവ്വം സെന്റ് മേരീസ് കോൺവെന്റ് മദർ സുപ്പീരിയർ തൃശ്ശൂർ ഇറാനിക്കുളം കാകളിശ്ശേരിയിലെ വാഴപ്പിള്ളി സിസ്റ്റർ എം.സൗമ്യ (58) യാണ് മരിച്ചത്. ഇന്ന് ബുധനാഴ്ച രാവിലെ ആറരയോടെ പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രം ബസ് സ്റ്റോപ്പിനടുത്തായിരുന്നു അപകടം.
പൂവ്വം ചെറുപുഷ്‌പം ദേവാലയത്തിലേക്ക് വിശുദ്ധ കുർബാന അർപ്പണത്തിനായി പോകുകയായിരുന്നു ഇവർ. ആലക്കോട് ഭാഗത്തു നിന്നും തളിപ്പറമ്പിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് തട്ടിയത്. അപകടസ്ഥലത്തുവെച്ചുതന്നെ സിസ്റ്റർ സൗമ്യ മരിച്ചു. |